Contents
Displaying 211-220 of 24913 results.
Content:
297
Category: 5
Sub Category:
Heading: October 14 : വിശുദ്ധ കാലിസ്റ്റസ് പ്രഥമൻ പാപ്പാ
Content: ക്രിസ്തുവിനു ശേഷം രണ്ടാം നൂറ്റാണ്ടിൽ ക്രിസ്ത്യാനി ആയ ഒരു അടിമയുടെ മകനായിട്ടാണ് വിശുദ്ധ കാലിസ്റ്റസിന്റെ ജനനം. ഇദ്ദേഹത്തിന്റെ പിതാവിന്റെ ഉടമയും ഒരു ക്രിസ്ത്യാനി ആയിരുന്നു. ഒരു ക്രിസ്തുമത ധനകാര്യ സ്ഥാപനത്തിന്റെ മേൽനോട്ടക്കാരനായി നിയമിതനായ ഇദ്ദേഹം സ്ഥാപനം പരാജയപ്പെട്ടതിനെ തുടർന്ന് നഗരം വിട്ട് ഒളിച്ചോടി. എന്നാൽ അധികം താമസിയാതെ പിടിക്കപ്പെടുകയും തിരികല്ല് കറക്കുന്നതിനായി വിധിക്കുകയും പിന്നീട് ഈയം ഖനനം ചെയ്യുന്ന ഖനിയിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് മോചന ദ്രവ്യം നൽകി മോചിപ്പിക്കപ്പെട്ട അദ്ദേഹം റോമിലേക്ക് തിരികെ വന്നു. ഒരു പാതിരി എന്ന നിലയിൽ സെഫിറിനൂസ് മാര്‍പാപ്പാ അദ്ദേഹത്തെ പള്ളിവക സ്വത്തുക്കൾ നോക്കി നടത്തുന്നതിനും കൂടാതെ റോമിലെ പുരാതനവും പ്രശസ്തവുമായ അപ്പിയൻ വീഥിയിലെ (Appian Way) സെമിത്തേരിയിലെ ഭൂഗർഭ കല്ലറകളിൽ രക്തസാക്ഷികളുടെ ശവസംസ്കാരത്തിനു നേതൃത്വം നൽകുക തുടങ്ങിയ ജോലികൾ ഏൽപ്പിച്ചു. ഈ കല്ലറകൾ ഇപ്പോഴും വിശുദ്ധ കാലിസ്റ്റസിന്റെ സെമിത്തേരി എന്നാണറിയപ്പെടുന്നത്. പതിനെട്ട് വർഷങ്ങൾക്ക് ശേഷം 217-ൽ വിശുദ്ധൻ സെഫിറിനൂസ് പാപ്പാക്ക് ശേഷമുള്ള അടുത്ത മാർപാപ്പായായി സ്ഥാനമേറ്റു. പാപ്പാ എന്ന നിലയിൽ അനുതപിക്കുന്ന പാപികളോടുള്ള സഭയുടെ കാഴ്ച്ചപാടിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തി. അനുതപിക്കുന്ന പാപികളെ അദ്ദേഹം പള്ളിയിലേക്ക് സ്വാഗതം ചെയ്തു. 'ത്രിയേക ദൈവം' എന്ന സഭയുടെ വിശ്വാസത്തിനെതിരായ 'അഡോപ്ഷനിസം', 'മോഡലിസം' തുടങ്ങിയ വിശ്വാസ രീതികളിൽ നിന്നും സഭയെയും വിശ്വാസത്തെയും കാത്തു രക്ഷിച്ചു. വിശുദ്ധന്റെ ഇത്തരം പ്രവർത്തനങ്ങളിൽ വിയോജിപ്പുള്ളവരുടെ പ്രേരണ നിമിത്തം അലെക്സാണ്ടർ സെവേറൂസിന്റെ ഭരണകാലത്ത് ഇദ്ദേഹം തടവിലാക്കപ്പെട്ടു. നിരന്തരം പട്ടിണിക്കിടുക, ചമ്മട്ടി കൊണ്ടടിക്കുക തുടങ്ങിയ ക്രൂര പീഡനങ്ങൾക്കദ്ദേഹം തടവിൽ വിധേയനായി. അവസാനം വിശുദ്ധനെ ഒരു ജനലിലൂടെ തല കീഴായി ആഴമുള്ള കിണറ്റിലേക്കെറിഞ്ഞു കൊന്നു. 223-ൽ ആണ് വിശുദ്ധ കാല്ലിക്സ്റ്റസ് I രക്തസാക്ഷിത്വം വരിച്ചത്.
Image: /content_image/DailySaints/DailySaints-2015-10-12-08:57:17.jpg
Keywords: St Callistus, malayalam, pravachaka sabdam

298
Category: 5
Sub Category:
Heading: October 13 : വിശുദ്ധ എഡ്വേർഡ് രാജാവ്
Content: ആംഗ്ലോ-സാക്സണ്‍ വശജരുടെ അവസാനത്തെ രാജാവും, രക്തസാക്ഷിത്വം വരിച്ച എഡ്വേർഡ് രാജാവിന്റെ പേരക്കുട്ടിയുമായ വിശുദ്ധ എഡ്വേർഡ് തന്റെ ചെറുപ്പകാലം മുഴുവനും ഒരു നോർമൻ നേതാവായ തന്റെ അമ്മാവനൊപ്പം ഒളിവിലാണ് കഴിഞ്ഞത്. പാപ പങ്കിലമായ ചുറ്റുപാടിലാണ് ജീവിച്ചതെങ്കിലും തന്റെ വിശുദ്ധി കൈവിടാതെ കാത്ത് സൂക്ഷിക്കുവാൻ വിശുദ്ധനു കഴിഞ്ഞിരുന്നു. 1402-ൽ ഇംഗ്ലണ്ടിലെ സിംഹാസനത്തിൽ അവരോധിതനായി. ദൈവ കൃപയാൽ ക്രിസ്തീയ തത്വ സംഹിതകളുടെ അടിസ്ഥാനത്തിലുള്ള ഒരു ഭരണം അദ്ദേഹം പ്രാബല്യത്തിൽ കൊണ്ടുവന്നു. ജനങ്ങളുടെ ഇടയിൽ ക്രിസ്തീയ മതം പുനരുജ്ജീവിപ്പിക്കുന്നതിനായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ പരിശ്രമം. ഇതിന്റെ ഭാഗമായി രാജ്യത്ത് ധാരാളം പള്ളികൾ പണിയുകയും സന്യസ്തരെയും പുരോഹിതരെയും രാജ്യത്തേക്ക് ക്ഷണിക്കുകയും ചെയ്തു. മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങി വിവാഹം ചെയ്തുവെങ്കിലും തന്റെ വിശുദ്ധി വിവാഹജീവിതത്തിലുടനീളം അദ്ദേഹം കാത്ത് സൂക്ഷിച്ചു. സുവിശേഷകനായ വിശുദ്ധ ജോണ്‍ ആയിരുന്നു എഡ്വേർഡിന് ഏറ്റവും പ്രിയപ്പെട്ട വിശുദ്ധൻ. തന്റെ അടുത്ത് സഹായത്തിനായി വരുന്നവരെ അദ്ദേഹം ഒരിക്കലും നിരാശരാക്കിയിരുന്നില്ല. ഒരു ദിവസം ഇദ്ദേഹത്തിന്റെ പ്രിയപ്പെട്ട അനുയായി ഒരു ഭിക്ഷക്കാരന്റെ രൂപത്തിൽ നാലാം സുവിശേഷകന്റെ നാമത്തിൽ ഭിക്ഷയാചിച്ചു. ഈ സമയം വിശുദ്ധന്റെ പക്കൽ പൈസയൊന്നും ഇല്ലാത്തതിനാൽ തന്റെ കൈവിരലിലെ മോതിരം ഭിക്ഷയായി കൊടുത്തു. കുറച്ചു കഴിഞ്ഞപ്പോൾ വിശുദ്ധ ജോണ്‍ പ്രത്യക്ഷപ്പെടുകയും മോതിരം തിരിച്ചു കൊടുത്തുകൊണ്ട് തന്റെ മരണം അടുത്തതായി അറിയിക്കുകയും ചെയ്തു. ഉടൻ തന്നെ തനിക്കുവേണ്ടി പ്രാർത്ഥിക്കുവാൻ ജനങ്ങളോട് ആവശ്യപ്പെടുകയും പ്രവചിക്കപ്പെട്ട ദിവസമായ 1066 ജാനുവരി 5ന് തന്നെ കർത്താവിൽ അന്ത്യ നിദ്ര പ്രാപിക്കുകയും ചെയ്തു.
Image: /content_image/DailySaints/DailySaints-2015-10-12-09:06:41.jpg
Keywords: St Edward, malayalam, pravachaka sabdam

299
Category: 5
Sub Category:
Heading: October 12 : വിശുദ്ധ വിൽഫ്രിഡ്
Content: വിശുദ്ധ വിൽഫ്രിഡ് നോർത്തംബ്രിയയിലെ ഒരു കുലീന കുടുംബത്തിലാണ് ജനിച്ചത്. ലിൻഡ്സിഫാർനെ എന്ന സ്ഥലത്ത് ആയിരുന്നു വിദ്യാഭ്യാസം. ചെറുപ്പത്തിൽ തന്നെ അറിവ് നേടുന്നതിനും, സന്യാസ ജീവിതത്തോടും വളരെയേറെ താൽപ്പര്യമുള്ളവനായിരുന്നു വിശുദ്ധൻ. യുവാവായപ്പോൾ അദ്ദേഹം കാന്റർബറിയിലേക്കും പിന്നീട് റോമിലേക്കും ഒരു യാത്ര നടത്തി. തന്റെ മടക്കയാത്രയിൽ റിപ്പോണ്‍, സ്റ്റാംഫോഡ് എന്നീ സ്ഥലങ്ങളിൽ സന്യാസ ആശ്രമങ്ങൾ സ്ഥാപിക്കുകയും, എ.ഡി 664-ലെ വിറ്റ്ബി സിനഡിലെ റോമൻ ആചാരങ്ങളുടെ പ്രധാന വക്താവ് എന്ന നിലയിൽ പ്രസിദ്ധിയാർജ്ജിക്കുകയും ചെയ്തു. അധികം താമസിയാതെ യോർക്കിലെ മെത്രാനായി നിയമിതനായ വിശുദ്ധ വിൽഫ്രിഡ് സമർപ്പിത ജീവിതത്തിനായി ഫ്രാൻസിലേക്ക് പുറപ്പെട്ടു. ഇദ്ദേഹത്തിന്റെ അഭാവത്തിൽ അദ്ദേഹത്തിന്റെ സ്ഥാനത്ത് ചാഡ് യോർക്കിലെ മെത്രാനായി അഭിഷിക്തനാവുകയും നാലു വർഷത്തോളം ആ പദവിയിൽ തുടരുകയും ചെയ്തു. ഇക്കാലയളവിൽ വിൽഫ്രിഡ് ഔണ്ട്ളെ എന്ന സ്ഥലത്ത് ഒരു ആശ്രമം സ്ഥാപിക്കുകയും മേഴ്സിയായിലെ മെത്രാനായി വർത്തിക്കുകയും ചെയ്തു. തുടർന്ന് ആർച്ച് ബിഷപ്പ് തിയോഡർ ഇദ്ദേഹത്തെ യോർക്കിലെ മെത്രാനായി അഭിഷേകം ചെയ്തു. ഒമ്പത് വർഷക്കാലം വിശുദ്ധ വിൽഫ്രിഡ് ഈ രൂപതയെ ഭരിച്ചു. ഹെക്സ്ഹാമിലെ ആശ്രമവും ഇദ്ദേഹം തന്നെയാണ് സ്ഥാപിച്ചത്. ഇക്കാലത്ത് നോർത്തംബ്രിയയിലെ രാജാവായ എഗ്ഫിർത്തിന്റെ അപ്രീതിക്ക് വിശുദ്ധൻ പാത്രമായതിനാൽ ആർച്ച് ബിഷപ്പ് തിയോഡർ വിശുദ്ധന്റെ രൂപതയെ ഇദ്ദേഹത്തിന്റെ അറിവോ സമ്മതമോ കൂടാതെ നാല് ഭാഗങ്ങളായി വിഭജിച്ചു. ഇതിനെതിരെ നിവേദനം കൊടുക്കുന്നതിനായി വിൽഫ്രിഡ് റോമിലേക്ക് പോയി ഇദ്ദേഹത്തിന്റെ നിവേദനം സ്വീകരിക്കുകയും അംഗീകരിക്കപ്പെടുകയും ചെയ്തുവെങ്കിലും നോർത്തംബ്രിയയിൽ തിരിച്ചെത്തിയപ്പോൾ പോപ്പിന്റെ ഔദ്യോഗിക വിജ്ഞാപനം (Pope's Bull) കളവായി നിർമ്മിച്ചു എന്ന കുറ്റം ചുമത്തി അദ്ദേഹത്തെ തടവിലാക്കി. തടവിൽ നിന്ന് മോചിതനായ ശേഷം വിശുദ്ധൻ സസെക്സിലേക്ക് പോയി. അവിടത്തെ വിജാതീയർക്കിടയിൽ അഞ്ചു വർഷത്തോളം അദ്ദേഹം സുവിശേഷം പ്രഘോഷിച്ചു നടന്നു. ഇക്കാലയളവിൽ സസെക്സിൽ കടുത്ത ക്ഷാമം ഉണ്ടായി. മൂന്ന് വർഷക്കാലം നീണ്ടു നിന്ന ഈ ക്ഷാമത്തിന്റെ ഫലമായി അവിടത്തെ ജനങ്ങൾ ദുരിതവും പട്ടിണി മൂലവും നിരാശയിലായി. ഇതിൽ മനംനൊന്ത വിശുദ്ധൻ അവരെ മീൻ പിടിക്കുന്നതിനു പഠിപ്പിച്ചു. ഇത് അവർക്ക് വിശുദ്ധനോടുണ്ടായിരുന്ന ആദരവ് വർദ്ധിപ്പിക്കുകയും, വിശുദ്ധൻ വഴി പല അനുഗ്രഹങ്ങളും അവർക്ക് ലഭിച്ചുവെങ്കിലും കൂടുതൽ സ്വർഗ്ഗീയാനുഗ്രഹങ്ങൾക്കായുള്ള പ്രതീക്ഷ അവരിൽ ഉളവാക്കുകയും ചെയ്തു. അവർക്കിടയിലുള്ള അദ്ദേഹത്തിന്റെ കഠിന പരിശ്രമങ്ങൾ വിജയം കണ്ടു തുടങ്ങി. സെൽസി എന്ന സ്ഥലത്ത് ഒരു ആശ്രമം സ്ഥാപിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. ആർച്ച് ബിഷപ്പ് തിയോഡർ മരണക്കിടക്കയിലായപ്പോൾ വിൽഫ്രിഡിനോടുള്ള തന്റെ പ്രവർത്തിയിൽ പാശ്ചാത്താപ വിവശനാവുകയും കാന്റർബറിയിൽ തന്റെ പിൻഗാമിയായി വിശുദ്ധനെ നിശ്ചയിക്കുകയും ചെയ്തു. വിശുദ്ധൻ ഈ പദവി നിഷേധിച്ചുവെങ്കിലും ഇതു വഴി അദ്ദേഹം തന്റെ നോർത്തംബ്രിയയിലേക്കുള്ള തിരിച്ചു വരവ് സുരക്ഷിതമാക്കി. എന്നിരുന്നാലും അദ്ദേഹത്തിന്റെ ശത്രുക്കൾ നോർത്തംബ്രിയയിലെ ഇദ്ദേഹത്തിന്റെ ജീവിതം ദുസ്സഹമാക്കിയതിനാൽ വിശുദ്ധൻ മേഴ്സിയായിലേക്ക് പോവുകയും അവിടത്തെ ലിച്ച്ഫീൽഡ് എന്ന സ്ഥലത്തെ മെത്രാനായി അഭിഷിക്തനാവുകയും ചെയ്തു. അവിടെ അദ്ദേഹം ഏതാണ്ട് പത്ത് വർഷത്തോളം കഠിന പ്രയത്നം ചെയ്തു. എന്നിരുന്നാലും മെത്രാന്മാരും പ്രഭുക്കളുമടങ്ങിയ നോർത്തംബ്രിയൻ സമിതി ഇദ്ദേഹത്തെ വിചാരണക്കായി ഇദ്ദേഹത്തെ തിരിച്ചു വിളിക്കുകയും കുറ്റക്കാരനെന്നു വിധിക്കുകയും ചെയ്തു. ഒരിക്കൽ കൂടി വിശുദ്ധൻ റോമിൽ നിവേദനം നൽകി. ഇക്കാലത്ത് നോർത്തംബ്രിയയിലും റോമിലെ വിധിന്യായം സ്വീകരിച്ചു തുടങ്ങിയിരുന്നു. വിശുദ്ധന്റെ നിവേദനം റോമിൽ സ്വീകരിക്കുകയും വിശുദ്ധന് അനുകൂലമായ വിധിയുണ്ടാവുകയും ചെയ്തു.
Image: /content_image/DailySaints/DailySaints-2015-10-12-09:15:27.jpg
Keywords: St Willfrid, malayalam, pravachaka sabdam

300
Category: 1
Sub Category:
Heading: സിനഡിന്റെ പ്രവർത്തനരേഖ പൂർണ്ണമായും വിമർശനവിധേയമാക്കാൻ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് : കർദ്ദിനാൾ ലൂയി ടാഗി
Content: മെത്രാൻ സിനഡിന്റെ ആദ്യ ആഴ്ചയിലെ പ്രവർത്തനങ്ങൾ സമാപിച്ചപ്പോൾ കർദ്ദിനാൾ ലൂയി ടാഗിൾ പത്രമാധ്യമങ്ങളെ അഭിമുഖീകരിച്ചു കൊണ്ട് സിനഡിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. സിനഡിന്റെ പ്രവർത്തനരേഖ പൂർണ്ണമായും വിമർശനവിധേയമാക്കാൻ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മൂന്നൂറിൽ പരം സഭാശ്രേഷ്ഠന്മാർ റോമിലെത്തിയിരിക്കുന്നത്, കുറച്ചു പേർ ചേർന്നു തയ്യാറാക്കിയ പ്രവർത്തനരേഖ പൂർണ്ണമായും ശരിയെന്നു പറഞ്ഞു കൈ പൊക്കി അംഗീകരിക്കാനല്ലെന്നും, അതിലെ കുറ്റങ്ങളും കുറവുകളും കണ്ടെത്തി തിരുത്താനാണെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. സഭയുടെ അനുശാസനങ്ങൾക്കനുസരിച്ച് പക്വമായ കുടുംബ ജീവിതം നയിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന ക്രൈസ്തവ കുടുംബങ്ങളെ പ്രോൽസാഹനത്തോടെയും ശുഭാപ്തി വിശ്വാസത്തോടെയും വീക്ഷിക്കേണ്ടിയിരിക്കുന്നു എന്ന് സിനഡിൽ പൊതുവേ അഭിപ്രായമുയർന്നു. ആദ്യ ആഴ്ച്ചയിലെ പ്രഭാഷണങ്ങൾക്കും ചെറു ഗ്രൂപ്പ് ചർച്ചകൾക്കും ശേഷം സിനഡ് ചെറു ഗ്രൂപ്പുകളുടെ റിപ്പോർട്ടുകൾ പഠനത്തിനെടുത്തു. "കൃത്യമായ ഒരു മാർഗ്ഗം ഇതേ വരെ കണ്ടു പിടിക്കാനായിട്ടില്ല" ഇംഗ്ലീഷ് ഗ്രൂപ്പ് C -യിലെ ഓസ്ട്രേലിയൻ ആർച്ച് ബിഷപ്പ് മാർക്ക് കോൾറിഡ്ജ് പറഞ്ഞു, "പക്ഷേ, സിനഡ് മുന്നോട്ടു പോകുന്തോറും നമ്മുടെ ജോലിയെ പറ്റിയും അതിനു വേണ്ട മാർഗ്ഗത്തെ പറ്റിയും വ്യക്തത കൈവരുമെന്ന് വിശ്വസിക്കുന്നു." മുൻസിനഡുകളിൽ പങ്കെടുത്തിട്ടുള്ള അംഗങ്ങൾക്ക് ഈ സിനഡിന്റെ പ്രവർത്തന രീതി അല്പം ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട് എന്ന് സിനഡ് പ്രസിഡന്റുമാരിൽ ഒരാളായ കർദ്ദിനാൾ ടാഗിൾ പറഞ്ഞു. പിതാവിന് നിർദ്ദേശങ്ങളുടെ ഒരു ലിസ്റ്റ് സമർപ്പിക്കുക എന്ന മുൻ സിനഡുകളിലെ ശീലത്തിന് പകരം സിനഡിന്റെ പ്രവർത്തനരേഖ തിരുത്താനുള്ള ദൗത്യമാണ് നൽകപ്പെട്ടിരിക്കുന്നത്. പ്രവർത്തന രേഖയുടെ ആദ്യ അദ്ധ്യായമാണ് ആദ്യ ആഴ്ച്ച ചർച്ചയ്ക്ക് വന്നത്. അതിലെ ഭാഷ തിരുത്തുന്ന നിർദ്ദേശം മുതൽ കൂടുതൽ ഗൗരവാവഹമായ തത്ത്വശാസ്തപരമായ ബലഹീനതകൾ വരെ ചൂണ്ടി കാണിക്കപ്പെട്ടു. പ്രവർത്തനരേഖ പലരിൽ നിന്നുമുള്ള നിർദ്ദേശങ്ങളാണെന്നും ആ അഭിപ്രായ പ്രകടനങ്ങൾ സിനഡിലെ ചർച്ചകൾക്ക് ഒരു സൂചന കൊടുക്കാൻ മാത്രം ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണെന്നും ക ർ ഡി നാൾടാ ഗിൾ മാധ്യമങ്ങളോട് പറഞ്ഞു. പത്രമാധ്യമങ്ങളോട് സംസാരിക്കവേ, U.S. Conference of Catholic Bishops -ന്റെ പ്രസിഡന്റ് ആർച്ച് ബിഷപ്പ് ജോസഫ് കർട്ട്സ് രേഖകളിൽ ലളിതവും ആകർഷണീയവുമായ ഭാഷ ഉപയോഗിക്കേണ്ടത് ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. വിവാഹം ഒരു കൂദാശ യാണെങ്കിൽ അതിനെ പറ്റി സംസാരിക്കുമ്പോൾ ആദ്യം പറയേണ്ടത് അതിലെ പ്രശ്നങ്ങളെ പറ്റിയല്ല, അതിന്റെ മഹത്വത്തെ പറ്റിയാണ് എന്ന് ടൊറന്റോയി ലെ കർഡിനാൾ തോമസ് കോളിൻസും ഫിലഡെൽഫിയയിലെ ആർച്ച് ബിഷപ്പ് ചാൾസ് ചോപ്പട്ടും ഇംഗ്ലീഷ് ഗ്രൂപ്പ് D - യുടെ അഭിപ്രായമായി രേഖപ്പെടുത്തി. സിനഡിന്റെ പ്രവർത്തന രേഖയിൽ പ്രസക്തമായ സുവിശേഷ ഭാഗങ്ങൾ കൂടുതലായി ചേർക്കണമെന്നും സഭയുടെ അനുശാസനങ്ങളും മുൻകാല സഭാ തത്ത്വജ്ഞാനികളുടെ വിഷയബന്ധിയായ ചീന്തകൾ സൂചിപ്പിക്കണമെന്നും പല ഗ്രൂപ്പുകളും ആവശ്യപ്പെട്ടു. 'Church-speak' എന്ന് പൊതുവെ പരാമർശിക്കപ്പെടുന്ന വാചാലത ഒഴിവാക്കി ലളിതമായി കാര്യങ്ങൾ അവതരിപ്പിക്കുന്നത് യുവജനങ്ങൾക്ക് കൂടുതൽ സ്വീകാര്യമായിരിക്കും എന്ന് ക ർ ഡി നാൾ ടാഗിൾ സൂചിപ്പിച്ചു. കുടുംബമെന്നാൽ സ്ത്രീ പുരുഷ ബന്ധത്തിൽ അടിസ്ഥാനമിട്ടതാണെന്നും അതിനെ പറ്റി ഒരു സന്ദേഹവുമില്ലെന്നും ഇറ്റാലിയൻ ഗ്രൂപ്പ് A റിപ്പോർട്ട് നൽകി. "തിരുസഭ അനുശാസിക്കുന്ന കുടുംബം അതു മാത്രമാണ്." "കുടുംബം നമ്മിൽ നിന്നും വേറിട്ട ഒന്നല്ല. നമ്മൾ മെത്രാൻമാർ കുടുബങ്ങളെ പറ്റി പറയുമ്പോൾ നമ്മുടെ മാതാപിതാക്കൾ, സഹോദരർ, ബന്ധുക്കൾ എല്ലാവരും അടങ്ങിയ കുടുംബത്തെ പറ്റി തന്നെയാണ് പറയുന്നത് എന്നോർക്കണം.കുടുംബം വെറും ഒരു ആശയമല്ല. "ഫ്രൻഞ്ച് ഗ്രൂപ്പ് C പറഞ്ഞു. ഫ്രൻഞ്ച് ഗ്രൂപ്പ് A-യും ഇംഗ്ലീഷ് ഗ്രൂപ്പ് C യും സിനഡിന്റെ സമയദൈർഘ്യത്തെ പറ്റി ആശങ്ക പ്രകടിപ്പിച്ചു. "ഇവിടെ ചർച്ച ചെയ്ത വിഷയങ്ങൾ പൂർത്തീകരിക്കാൻ സിനഡിന്റെ മൂന്ന് ആഴ്ച്ചകൾ പോരാതെ വരും എന്ന് ഞങ്ങൾ അറിയുന്നു.രണ്ടാം വത്തിക്കാൻ കൗൺസിലിൽ തീരുസഭ തുടങ്ങി വെച്ച യാത്ര നമ്മൾ തുടരുകയാണ്." 'Gender Theory' - അതായത് 'സ്ത്രീ പുരുഷ സ്വഭാവ വ്യത്യാസങ്ങൾ' ശരീരഘടനാപരമല്ലെന്നും, സാമൂഹ്യ സ്വഭാവം മാറ്റുന്നതിനനുസരിച്ച് വ്യത്യാസം വരാവുന്നതാണെന്നും ഉള്ള വാദഗതി ചർച്ചയ്ക്കെടുക്കണം എന്ന് പല ഗ്രൂപ്പുകളും ആവശ്യപ്പെട്ടു. ഒരു പുതിയ സമീപനം എന്ന നിലയിൽ 'Gender Theory' പഠനം അർഹിക്കുന്നു എന്ന് ഫ്രൻഞ്ച് ഗ്രൂപ്പ് C പറഞ്ഞു. പക്ഷേ അത് പരമമായ യാഥാർത്ഥ്യമായി സ്വീകരിച്ച്, കുടുംബബന്ധങ്ങൾക്ക് പവിത്രത നൽകുന്ന മാതൃത്വത്തേയും പിതൃത്വത്തേയും ഉപേക്ഷിക്കാൻ , സ്വാഭാവികമായ സ്നേഹബന്ധങ്ങളെ നിരസിക്കാൻ , പ്രോൽസാഹിപ്പിക്കുന്ന തത്വശാസ്ത്രമാകുമ്പോൾ അത് അപകടകരമാകുന്നു എന്ന് ഫ്രൻഞ്ച് ഗ്രൂപ്പ് C തുടർന്നു പറഞ്ഞു.
Image: /content_image/News/News-2015-10-12-12:36:45.jpg
Keywords: family synad, malayalam, pravachaka sabdam

301
Category: 9
Sub Category:
Heading: ഫാ.സോജി ഓലിക്കൽ നയിക്കുന്ന ദ്വിദിന കണ്‍വെൻഷൻ സാൽഫോർഡിൽ- നവംബർ 5, 6 തീയതികളിൽ
Content: അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിന്റെ ഭാഗമായ ബർമിംഗ്ഹാമിലെ സെഹിയോൻ Second Saturday കണ്‍വെൻഷൻ നയിക്കുന്ന പ്രശസ്ത വചന പ്രഘോഷകൻ റവ. ഫാ. സോജി ഓലിക്കലും സെഹിയോൻ ടീമും നയിക്കുന്ന ദ്വിദിന കണ്‍വെൻഷൻ സാൽഫോർഡിലെ Saints Peter & Paul പള്ളിയിൽ വച്ച് നവംബർ 5, 6 തീയതികളിൽ നടത്തപ്പെടുന്നു. സാൽഫോർഡ് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽനടക്കുന്ന ഈ കണ്‍വൻഷന്റെ ആദ്യ ദിവസമായ നവംബർ 5 വ്യാഴാഴ്ച, ശുശ്രുഷകൽ രാവിലെ 9 മണിക്ക് ആരംഭിച്ചു വൈകുന്നേരം 6 മണിക്ക് അവസാനിക്കുന്നതാണ്. രണ്ടാം ദിന കണ്‍വെൻഷൻ നവംബർ 6 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ചു വൈകുന്നേരം 3 മണിക്ക് അവസാനിക്കും. ദൈവ സ്തുതി ആരാധന, വചന പ്രഘോഷണം, അനുഭവ സാക്ഷ്യങ്ങൾ, ഗാന ശുശ്രുഷ, ദിവ്യകാരുണ്യ ആരാധന, രോഗ ശാന്തി ശുശ്രുഷ, കുബസാരം, വിശുദ്ധ കുർബാന എന്നിവ മുഖ്യ ശുശ്രുഷകൾ ആയിരിക്കും. കണ്‍വെൻഷനു ഒരുക്കമായി നവംബർ 2,3,4 തീയതികളിൽ രാവിലെ 9 മുതൽ 6 മണി വരെ ദിവ്യ കാരുണ്യ ആരാധനയും, ജപമാലകളും ഉണ്ടായിരിക്കുന്നതാണ്. സാൽഫോർഡ് സീറോ മലബാർ ചാപ്ലിൻ റവ. ഫാ. തോമസ് തൈകൂട്ടത്തിലും കമ്മറ്റി അംഗങ്ങൾക്ക് വേണ്ടി ട്രെസ്റ്റിമാരായ Sage Sebastian, Shaji Joseph എന്നിവർ എല്ലാ ക്രിസ്തീയ വിശ്വാസികളെയും ഈ ദ്വിദിന കണ്‍വെൻഷനിലേക്ക് ദൈവാനുഗ്രഹം പ്രാപിക്കുന്നതിനായി എത്തിച്ചേരുവാൻ പ്രത്യേകം ക്ഷണിക്കുന്നു. കണ്‍വെൻഷൻ ഹാളിന്റെ അഡ്രസ് :- SS. Peter & Paul Church, Park Road, Salford - M6 8JR കൂടുതൽ വിവരങ്ങൾക്ക് : Mr. Shaji Joseph - 07888784878 (കണ്‍വീനർ) Mr. Sage Sebastian - 07770926999
Image: /content_image/Events/Events-2015-10-13-07:03:27.jpg
Keywords: fr soji, malayalam, pravachaka sabdam

302
Category: 1
Sub Category:
Heading: സിനഡിന്റെ പ്രവർത്തന ശൈലിയെ വിമർശിച്ചുകൊണ്ട് കർദ്ദിനാൾമാർ മാർപാപ്പയ്ക്ക് കത്ത് നൽകിയതായി വാർത്ത
Content: സിനഡിന്റെ പ്രവർത്തന ശൈലിയെ നിശിതമായി വിമർശിച്ചു കൊണ്ട് , 13 കർദ്ദിനാൾമാർ ഒപ്പിട്ടത് എന്നു കരുതപ്പെടുന്ന ഒരു രേഖ, 'വത്തിക്കാൻ റിപ്പോർട്ടർ' സാന്ദ്രോ മെജിസ്റ്റർ 'L'Espresso ' എന്ന അവരുടെ പത്രത്തിൽ പ്രസിദ്ധീകരിച്ചു. കർഡിനാൾമാർ മാർപാപ്പയ്ക്ക് കൊടുത്ത പരാതി ആയിട്ടാണ് എഴുത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എഴുത്തും അതിന്റെ ഉള്ളടക്കവും അതിൽ ഒപ്പിട്ടിരിക്കുന്ന കർദ്ദിനാൾമാരുടെ പേരുകളും വത്തിക്കാനിലെ ചർച്ചാ വിഷയമായി മാറിക്കഴിഞ്ഞു. സിനഡിന്റെ പ്രവർത്തനരേഖയെ പറ്റിയും, അന്തിമരേഖ തയ്യാറാക്കാനുള്ള കമ്മറ്റിയേ പറ്റിയും, സിനഡിന്റെ പ്രവർത്തന മാതൃകയിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങളെ പറ്റിയും ഉള്ള, തങ്ങളുടെ ആശങ്കകൾ വിവരിച്ചു കൊണ്ട് ഒക്ടോബർ 5-ന് എഴുതിയ കത്ത് ഇങ്ങനെ തുടരുന്നു: നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന പുതിയ പ്രവർത്തന മാർഗ്ഗങ്ങൾ, തിരുസഭയുടെ പാരമ്പര്യത്തിനും, സിനഡിന്റെ ഉദ്ദേശലക്ഷ്യങ്ങൾക്കും യോജിച്ചതല്ല എന്ന് ഞങ്ങൾ കരുതുന്നു. പ്രവർത്തന മാർഗ്ഗങ്ങളിൽ കൊണ്ടുവന്നിരിക്കുന്ന മാറ്റങ്ങൾ എന്തിനു വേണ്ടിയാണ് എന്നത് വ്യക്തമല്ല. സിനഡിന്റെ മുമ്പിലുള്ള പല വിവാദ വിഷയങ്ങളിലും, മുൻകൂട്ടി ഉദ്ദേശിക്കപ്പെട്ടിട്ടുള്ള ചില തീരുമാനങ്ങളിലേക്ക് നയിക്കാനല്ലേ , ഈവിധ മാറ്റങ്ങൾ കൊണ്ടു വന്നിരിക്കുന്നത് എന്ന് സിനഡിലെ വലിയൊരു വിഭാഗം പുരോഹിതർ ഭയപ്പെടുന്നു. പ്രാഥമികമായി, വിവാഹമെന്ന കൂദാശയും , ക്രൈസ്തവ കുടുംബം എന്ന യാഥാർത്ഥ്യവും ചർച്ച ചെയ്തു തീരുമാനങ്ങൾ എടുക്കാൻ ഉദ്ദേശിക്കപ്പെട്ടിട്ടുള്ള സിനഡിൽ വിവാഹമോചിതരായ പുനർവിവാഹിതരുടെ ദീവകാരുണ്യ സ്വീകരണം എന്ന, തത്വശാസ്ത്ര പരമായ വിഷയം പ്രഥമ വിഷയമായി മാറുകയാണോ എന്നും അനവധി സഭാശ്രേഷ്ഠന്മാർ സംശയം പ്രകടിപ്പിച്ചു കഴിഞ്ഞു. അങ്ങനെ സംഭവിച്ചാൽ അത് നമ്മെ കൂടുതൽ അടിസ്ഥാനപരമായ പ്രശ്നങ്ങളിൽ കൊണ്ടുചെന്നെത്തിക്കും. വിശ്വാസികളുടെ ആവശ്യങ്ങളും സൗകര്യങ്ങളും മാനിച്ച്, ക്രിസ്തീയ മൂല്യങ്ങൾ മറന്നു കൊണ്ട്, സുവിശേഷ നിയമങ്ങൾ തിരുത്തുന്ന തീരുമാനങ്ങളെടുത്ത്, തകർച്ചയുടെ വക്കിൽ നിൽക്കുന്ന, 'പുരോഗമന പ്രൊട്ടസ്റ്റൻറ് സഭകളുടെ' അനുഭവം നമ്മുടെ മുമ്പിലുണ്ട്. സംസ്ക്കാരം മാറുന്നതിനനുസരിച്ച് മാറാനുള്ളതല്ല സഭാ നിയമങ്ങൾ. ഇതെല്ലാം സിനഡിന്റെ ചർച്ചകളിൽ അതീവ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. എഴുത്തിൽ ഒപ്പിട്ടിരിക്കാന്നവർ താഴെ പറയുന്നവരാണ് എന്ന് മജിസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു. കർഡിനാൾമാരായ കാർലോ കഫ്ര, തോമസ് കോളിൻസ്, തിമോത്തിഡോലൻ, വില്ല്യം ഐയ്ക്, പീറ്റർ എർഡോ. ജെറാർഡ് മുള്ളർ, വിൽഫ്രഡ്നാപ്പിയർ, ജോർജ് പെൽ, മൗറോപീ യാ സെൻസ, റോബർട്ട് സാറ, ആഞ്ചലോ സ്കോള, ഹോർജ് ഉറോസ സാവിനോ ആഡ്രെ വിൻറ്റ് ട്രോയ്സ് പക്ഷേ, ചില കർഡിനാർമാർ എഴുത്തിൽ ഒപ്പുവെച്ചതായുള്ള വാർത്ത നിഷേധിച്ചു. എഴുത്തിൽ ഒപ്പുവെച്ച കർഡിനാൾമാരിൽ ഇർദോ സിനഡിന്റെ 'റിയാൽറ്റർ ജനറൽ' ആണ്.കർഡിനാൾമാരായ നാപ്പീയർ, വിൻറ്റ് ട്രോയ്സ് എന്നിവർ സിനഡിന്റെ നാലു പ്രസിഡന്റ് ഡെലിഗേറ്റുകളിൽ രണ്ടു പേരാണ്.അതു പോലെ തന്നെ പ്രധാനികളാണ് എഴുത്തിൽ ഒപ്പിട്ടിരിക്കുന്ന മറ്റുള്ളവരും. കർഡിനാൾമാരുടെ എഴുത്തിന്റെ കോപ്പി മജിസ്റ്റർക്ക് എങ്ങനെ ലഭിച്ചു എന്നത് വ്യക്തമല്ല. പക്ഷേ അങ്ങനെയൊരു എഴുത്ത് നിലവിലുണ്ട് എന്ന് വത്തിക്കാനുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. മജിസ്റ്ററുടെ റിപ്പോർട്ട് പൂർണ്ണമായും ശരിയല്ല എന്നും പ്രസ്തുത വൃത്തങ്ങൾ അറിയിച്ചു. ഒക്ടോബർ 5-ാം തീയതിയിലെ ഈ എഴുത്തിനുള്ള മറുപടിയാണ് മാർപാപ്പ അതിനടുത്ത ദിവസത്തിൽ നടത്തിയ അനൗദ്യോഗിക പ്രസംഗത്തിലുള്ളതെന്ന് കരുതപ്പെടുന്നു. ആ പ്രസംഗത്തിൻ , സിനഡിന്റെ പ്രവർത്തന മാർഗ്ഗങ്ങളെ പറ്റി സംസാരിക്കുമ്പോൾ, ഫ്രാൻസിസ് മാർപാപ്പ, 'സൈദ്ധാന്തികമായ ഉപജാപങ്ങൾക്കെതിരെ' സിനഡ് അംഗങ്ങൾ ജാഗ്രത പുലർത്തണമെന്ന് ഓർമ്മിപ്പിക്കുകയുണ്ടായി. വത്തിക്കാനിലെ ഒരു മുതിർന്ന പത്രപ്രവർത്തകനായ മജിസ്റ്റർ, ചില സന്ദർഭങ്ങളിൽ ഫ്രാൻസിസ് മാർപാപ്പയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ തുറന്നു പറഞ്ഞിട്ടുള്ളതാണ്. ജൂൺ മാസത്തിൽ 'Laudato Si ' യുടെ പ്രാഥമിക രേഖ അനൗദ്യോഗികമായി പ്രസിദ്ധീകരിച്ചതിന് 'Holy See Press Office' മജിസ്റ്ററുടെ സേവനങ്ങൾ സസ്പെൻഡ് ചെയ്യുകയുണ്ടായി. ആ രേഖ പ്രാഥമീക ഡ്രാഫ്റ്റ് മാത്രമാണെന്ന് വത്തിക്കാൻ അറിയിച്ചിരുന്നു എങ്കിലും മജിസ്റ്റർ പ്രസിദ്ധീകരിച്ചത് 'Laudato Si'-യുടെ പൂർണ്ണരൂപത്തിന് വളരെ അടുത്ത ഒന്നാണെന്ന് പിന്നീട് വ്യക്തമായിരുന്നു.
Image: /content_image/News/News-2015-10-14-13:34:03.jpg
Keywords: synad letter issue, pravachaka sabdam

303
Category: 1
Sub Category:
Heading: കർദ്ദിനാൾമാരുടെ കത്ത് ചോർന്നത് ഗുരുതരമായ കൃത്യവിലോപം എന്ന് വത്തിക്കാൻ പ്രതിനിധി
Content: ഏതാനും കർദ്ദിനാൾമാർ ചേർന്ന് ഫ്രാൻസിസ് മാർപാപ്പായ്ക്ക് അയച്ചു എന്നു കരുതപ്പെടുന്ന എഴുത്ത്, മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാൻ ഇടയായത് വലിയൊരു പിഴവാണെന്ന്, വത്തിക്കാൻ പ്രസ് ഓഫീസിന്റെ ഡയറക്ടർ, Fr. ഫെഡറികോ ലൊംബാർഡി പ്രസ്താവിച്ചു. പ്രസ്തുത എഴുത്ത് അയച്ച കർദ്ദിനാൾമാർ അതൊരു സ്വകാര്യ രേഖയായിട്ടാണ് കൈകാര്യം ചെയ്തത്. എഴുത്ത് പ്രസിദ്ധീസികരിക്കപ്പെട്ടത് സിനഡിന്റെ പ്രവർത്തനത്തെ ഒരു വിധത്തിലും ബാധിക്കുമെന്ന് കരുതാനാവില്ല എന്നും അദ്ദേഹം തുടർന്നു പറഞ്ഞു. 'L'Espresso '-യിൽ പ്രസിദ്ധീകരിക്കപ്പെട്ട എഴുത്തും, അതിൻ ഒപ്പ് വെച്ചവർ എന്ന പേരിൽ പത്രം നിരത്തിയ പേരുകളും യാഥാർത്ഥoത്തോട് പൂർണ്ണമായും പൊരുത്തപ്പെടുന്നതല്ല എന്ന്, ആ എഴുത്തിൽ ഒപ്പുവെച്ചിട്ടുള്ള കർഡിനാൾ ജോർജ് പെൽ വിശദീകരിച്ചതായി Fr.ലൊംബാർഡി പറഞ്ഞു. എഴുത്തിൽ ഒപ്പിട്ടു എന്നു പറയപ്പെടുന്ന 13 കർഡിനാൾമാരിൽ നാലുപേർ - കർദ്ദിനാൾ എർദ്ദോ, കർഡിനാൾ പിയാസെൻസ, കർഡിനാൾ സ്ക്കോല, കർഡിനാൾ വിൻറ്റ് ട്രോയ്സ് എന്നിവർ - ആ എഴുത്തിൽ ഒപ്പിട്ടു എന്നുള്ളത് നിഷേധിച്ചു. (America magazine വ്യത്യസ്തമായ 13 പേരുകളടങ്ങുന്ന ഒരു ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്) കർഡിനാൾമാരുടെ എഴുത്തിന്റെ ഉള്ളടക്കത്തെ പറ്റി വിശദീകരിച്ചു കൊണ്ട്, അത് സിനഡിന്റെ പ്രവർത്തന മാർഗ്ഗങ്ങളെ കുറിച്ചുള്ളതാണെന്നും, അതിനുള്ള പ്രതിവിധി പിതാവും സിനഡിന്റെ ജനറൽ സെക്രട്ടറിയായ കർഡിനാൾ ബാൽഡിസെറിയും ചേർന്ന് ചെയ്തു കഴിഞ്ഞു എന്നും Fr.ലൊംബാർഡി അറിയിച്ചു. എഴുത്ത് ഒപ്പിട്ടവരിൽ ഒരാളായ കർദ്ദിനാൾ വിൽഫ്രഡ് നാപ്പിയർ, തങ്ങളുടെ എഴുത്ത് പിതാവിന്റെ അധികാരത്തെ ഒരു വിധത്തിലും ചോദ്യം ചെയ്യാൻ ഉദ്ദേശിച്ചിട്ടുള്ളതല്ല എന്നും, സിനഡിന്റെ അന്തിമ രേഖ തയ്യാറാക്കാനായി പിതാവ് തിരഞ്ഞെടുത്തിരിക്കുന്ന 10 അംഗ കമ്മറ്റിയെ പറ്റി തങ്ങൾക്ക് ഒരു വിധത്തിലുമുള്ള ആശങ്കയില്ലെന്നും, Fr.ലൊംബാർഡിയെ അറിയിച്ചു. എല്ലാത്തിനും ഉപരിയായി, ഒക്ടോബർ അഞ്ചാം തിയതി കർദ്ദിനാൾമാർ പീതാവിന് അയച്ച എഴുത്തിന്, അടുത്ത ദിവസം പ്രഭാതത്തിൽ തന്നെ പിതാവും ജനറൽ സെക്രട്ടറിയും ഉചിതമായ പ്രതികരണം നൽകി കഴിഞ്ഞിട്ട്, ദിവസങ്ങൾക്ക് ശേഷം ആ എഴുത്ത് എങ്ങനെയോ പ്രസിദ്ധീകരിക്കപ്പെട്ടതിൽ ദുരൂഹതയുണ്ടെന്നും, അത് ഒരു വിധത്തിലും സിനഡിന്റെ പ്രവർത്തനത്തിൽ പ്രസക്തമല്ലാതായി കഴിഞ്ഞു എന്നും, വത്തിക്കാൻ ഇൻഫോർമേഷൻ സർവീസിന് (VIS) അനുവദിച്ച അഭിമുഖത്തിൽ Fr.ലൊംബാർഡി പറഞ്ഞു.
Image: /content_image/News/News-2015-10-14-13:52:56.jpg

304
Category: 1
Sub Category:
Heading: പീഢിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്കായുള്ള സഹായപദ്ധതിക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പിന്തുണ
Content: ലോകമെമ്പാടുമുള്ള പീഢിതക്രൈസ്തവരേപറ്റിയുള്ള സമീപകാല പഠനവിവരത്തിന് ഡേവിസ് കാമറോൺ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. “പീഢിപ്പിക്കപ്പെട്ടവർ പുറംതള്ളപ്പെട്ടോ?” എന്ന ചോദ്യം വിഷയമാക്കി 'Aid to the Church in Need' എന്ന സംഘടന ആവിഷ്ക്കരിച്ച പദ്ധതിയുടെ ഉത്ഘാടനവേളയിലാണ് പ്രധാനമന്ത്രി തന്റെ പ്രസ്താവന വായിച്ചത്. വിശ്വാസത്തിന്റെ പേരിൽ, 2013-15 കാലഘട്ടത്തിൽ ക്രിസ്ത്യാനികൾ അനുഭവിച്ച അടിച്ചമർത്തലിനെപ്പറ്റിയുള്ള വിവരങ്ങൾ, ഇന്നത്തെ പ്രഭുസഭാ സമ്മേളനത്തിൽ വിവരിക്കുകയായിരുന്നു പ്രധാനമന്ത്രി. അദ്ദേഹം പറഞ്ഞു: “ഓരോ ദിവസവും, ലോകം മുഴുവനുമുള്ള രാജ്യങ്ങളിൽ, ക്രിസ്ത്യാനികൾ വിശ്വാസത്തിന്റെ പേരിൽ ക്രമാനുഗതമായി ഒറ്റപ്പെടുകയും, ചൂഷണം ചെയ്യപ്പെടുകയും, വീടുകളിൽ നിന്നും, ആട്ടിപുറത്താക്കപ്പെടുകയും ചെയ്യുന്നു”. അദ്ദേഹം തുടർന്നു, “ഒരു വിശ്വാസിയും ഭയന്ന് ജീവിക്കേണ്ടതില്ല. അത് കൊണ്ടാണ് ബ്രിട്ടണിലും, ലോകത്തെവിടേയും മതസ്വാതന്ത്ര്യവും, സഹിഷ്ണുതയും പ്രോൽസാഹിപ്പിക്കാൻ (ബ്രിട്ടീഷ്) ഗൺമെന്റ് പ്രതിജ്ഞാബന്ധമായിരിക്കുന്നത്. അത് കൊണ്ട് കൂടിയാണ്, Aid the Church in Need പോലുള്ള സംഘടനകളുടെ പ്രവർത്തനം ഇത്രയും നിർണ്ണായകമാകുന്നത്. ഇവരുടെ ഈ പഠനവിവരം ശബ്ദമില്ലാത്തവരുടെ ശബ്ദമാണ്; ജയിലറകളിൽ നിന്നും, അവർ അഭയം തേടിയ അന്യനാടുകളിൽ നിന്നും, ഉയർന്നു കേൾക്കേണ്ട ശബ്ദം. ഇത് നിശബ്ദമായിരിക്കേണ്ട സമയമല്ല. നമ്മളെല്ലാം, ഒന്നിച്ച് നിന്ന്, വിശ്വാസത്തിന്റെ പേരിൽ ഒരാൾ പോലും പീഢിപ്പിക്കപ്പെടാത്ത ഒരു ലോകത്തിന് വേണ്ടി പടപൊരുതണം“. ഈ വിവരമനുസരിച്ച്, അവിടെയുള്ള പീഢിപ്പിക്കപ്പെടുന്ന വിശ്വാസികൾക്ക് കാര്യമായ സഹായം അന്തർദേശീയ സമൂഹം അടിയന്തിരമായി നൽകിയില്ലെങ്കിൽ, ഇറാക്കിൽ ക്രിതുമതം അപ്രത്യക്ഷമാകാൻ പോകുകയാണ്, അഞ്ചുവർഷത്തിനുള്ളിൽ പൂർണ്ണമായും, പീഢനത്തിന്റെ സ്വഭാവം വിലയിരുത്തിയാൽ, ക്രിസ്തുമതം അതിന്റെ ജന്മനാട്ടിൽ തന്നെ മരിച്ചുകൊണ്ടിരികുകയാണ്. വിശ്വസനീയമായ വിവരമനുസരിച്ച്, കൂട്ടക്കൊല ഭയന്ന്, പ്രധാനമായും മദ്ധ്യകിഴക്കൻ നാടുകളിൽ നിന്നും ആഫ്രിക്കയുടെ ചിലഭാഗങ്ങളിൽ നിന്നും ക്രിസ്ത്യാനികൾ കൂട്ടമായി പാലായനം ചെയ്തുകൊണ്ടിരികുകയാണ്. നൈജീരിയ, സുഡാൻ, കെനിയ, ടാൻസാനിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങലിലുള്ള ഇസ്ലാമികസായുധവിഭാഗങ്ങളെ പറ്റിയും, ക്രിസ്തുമതത്തെ ‘കോളനി’വാഴ്ചക്കാരായി കരുതുന്ന മുസ്ലീം, ഹിന്ദു, യഹൂദ, ബുദ്ധ ദേശീയ-മത പ്രസ്ഥാനങ്ങളെപ്പറ്റിയും, ഈ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഈ സന്നദ്ധസേവനസംഘടനക്ക് മാർപ്പാപ്പയുടെ പിൻതുണയുണ്ടെന്ന സന്ദേശം, വത്തിക്കാൻ വിദേശകാര്യ മന്ത്രിയായ, കർദ്ദിനാൾ പായിട്രോ പരോലിൻ ഒരു കത്തിൽ നൽകുന്നുണ്ട്. കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്; “ക്രിസ്ത്യാനികളുടെ ദയനീയ അവസ്ഥയും ദുരിതങ്ങളും ലോകശ്രദ്ധയിൽ കൊണ്ടുവന്ന ഈ റിപ്പോർട്ട് തയ്യാറാക്കിയ എല്ലാവരേയും (പോപ്പ് ഫ്രാൻസിസ്) അതിയായി അഭിനന്ദിക്കുന്നു. സ്വന്തം രാജ്യത്ത് നടമാടുന്ന മതപരമായ വേർതിരിവും, പീഢനവും നിർമാർജ്ജനം ചെയ്യാൻ അധികാരസ്ഥാനത്തുള്ളവർ ആത്മാർത്ഥമായി പ്രയത്നിക്കണമെന്ന അപേക്ഷയാണ് ഇതിലൂടെ അദ്ദേഹം നടത്തുന്നത്; ഇത് കൂടാതെ, മനുഷ്യരാശിയുടെ അന്തസ്സും മതസ്വാതന്ത്ര്യവും നശിപ്പിക്കുന്ന കുറ്റകൃത്യം ചെയ്യുന്നവരെ നേരിടാൻ ആവശ്യമായ അന്തർദേശീയ സഹകരണം വർദ്ധിപ്പിക്കാൻ കൂടുതൽ മാർഗ്ഗങ്ങൾ തേടണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിട്ടുള്ളത്. യുദ്ധത്തിൽ നശിപ്പിക്കപ്പെട്ട സിറിയായിലെ അലപ്പോയുടെ ആർച്ച്ബിഷപ്പായ, ജീൻ-ക്ലെമന്റ് ജീൻബാർട്ടിന്റേതാണ് ഈ റിപ്പോർട്ടിന്റെ ആമുഖം. അതിൽ അദ്ദേഹം എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്. “എന്റെ തന്നെ കദ്ദീട്രൽ പള്ളി ആറ് പ്രാവശ്യം ബോബാക്രമണത്തിൽപ്പെട്ട്, ഇപ്പോൾ ഉപയോഗ ശൂന്യമായിക്കിടക്കുകയാണ്. എന്റെ വീടും പത്ത് തവണ ആക്രമിക്കപെട്ടു. ഒരു തീവ്രവാദജിഹാദി കോപം നേരിട്ടുകൊണ്ടിരിക്കുകയാണ് ഞങ്ങൾ. ഞങ്ങൾ താമസിയാതെ ഇല്ലാതായിത്തീർന്നേക്കാം. രണ്ടിടത്തും, സിറിയായിലും ഇറാക്കിലും, ക്രിസ്തുമത സമുദായക്കാർ, മറ്റ് ബലഹീനരായ ന്യൂനപക്ഷങ്ങൾക്കൊപ്പം, ഡയേഷ്, (ISIS)ന്റെ ആക്രമണം ചെറുക്കാനാവാതെ നിരായുധരായി കഴിയുകയാണ്. കാലിഫേറ്റ് എന്ന് കൊട്ടിഘോഷിക്കുന്നതിന്റെ മതശുദ്ധീകരണ പരിപാടിയുടെ പ്രധാന നോട്ടപ്പുള്ളി ഞങ്ങളാണ്. 22 രാജ്യങ്ങളിലെ സ്ഥിതിഗതികളാണ് ഈ റിപ്പോർട്ട് പ്രധാനമായും പരിശോധിക്കുന്നത്: പേടിക്കേണ്ടതോതിൽ ക്രിസ്തീയ പീഢനങ്ങൾ ഒരു പ്രശ്നമായിരിക്കുന്ന രാജ്യങ്ങലിലെ സ്ഥിതി, പള്ളികളും ക്രിസ്തീയഭവനങ്ങളും ആക്രമിക്കപ്പെടുന്നത് നിരീക്ഷിക്കാൻ, മതപരവും മതേതരവുമായ തദ്ദേശസംഘടനകളുടെ സഹായം അഭ്യർത്ഥിക്കുക, ക്രിസ്ത്യാനികളെ ഭീഷണിപ്പെടുത്തുന്ന രാഷ്ട്രീയ നീക്കങ്ങൾ, അവർക്കെതിരെ ആരോപിക്കന്ന ദൈവദൂഷണകുറ്റങ്ങൾ, അവരുടെ ക്ഷേമത്തിന് ദോഷം ചെയ്യുന്ന മറ്റ് സാമൂഹ്യമാറ്റങ്ങൾ, ഇതെല്ലാം. റിപ്പോർട്ട് എടുത്ത് കാണിക്കുന്ന ദാരുണസംഭവങ്ങൾ ഇവയാണ്; അജ്ഞാതനായ ഒരു ഒളിപ്പോരാളിയുടെ വെടിയേറ്റ് സിറിയായിലെ ഹോംസിൽ കൊല്ലപ്പെട്ട ഡച്ചുകാരനായ ജസ്സ്യൂട്ട് ഫാ.ഫ്രാൻസ് വാൻ ഡേർ ലഗ്റ്റ്; പാക്കിസ്ഥാനിലെ ക്രിസ്ത്യാനിയായ ആസിയാ ബീബിയുടെ തുടർച്ചയായുള്ള ജയിലിലാക്കൽ, വടക്കേ ഇറാക്കിൽ, ISIS-തട്ടിക്കൊണ്ടുപോയ നിരവധി ക്രിസ്ത്യാനികൾ റിപ്പോട്ടിനോട് പ്രതികരിച്ച് സ്കോട്ട്ലന്റിലെ മന്ത്രി, നിക്കോളാ സ്റ്റാർജിയോൺ പ്രസ്താവിച്ചത് ഇപ്രകാരമാണ്; “നിർത്താതെയുള്ള ക്രൈസ്തവ ന്യൂനപക്ഷപീഢനങ്ങളുടെ തെളിവുകൾ നിരത്തിയുള്ള വിശകലനമാണ് റിപ്പോർട്ടിൽ സ്വാഗതാർഹമായിട്ടുള്ളത്-പ്രശ്നത്തിന്റെ നീളവും വലിപ്പവും അളന്ന് തിട്ടപ്പെടുത്തിയിട്ടുള്ള ഇങ്ങനെയുള്ള റിപ്പോർട്ടുകൾ പരസ്യപ്പെടുത്തിയാൽ മാത്രമേ, ലോകമെമ്പാടും സങ്കടകരമായി ഇന്നും നടമാടുന്ന ഈ പീഢനങ്ങൾ അവസാനിപ്പിക്കാൻ ആവശ്യമായ നടപടികൾ എടുക്കാമെന്നുള്ള പ്രതീക്ഷ നമുക്ക് ലഭിക്കുകയുള്ളു”.
Image: /content_image/News/News-2015-10-15-10:59:24.jpg
Keywords: david cameron, malayalam, pravachaka sabdam

305
Category: 1
Sub Category:
Heading: വിവാദം ഉണ്ടാക്കുന്ന മനുഷ്യന്, ഹാ കഷ്ടം! : ദൈവവചനം ഉദ്ദരിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ
Content: ഒക്ടോബർ 14-ാം തീയതി ഫ്രാൻസിസ് മാർപാപ്പ നടത്തിയ പ്രതിവാര പൊതുസമ്മേളനത്തിൽ റോമിൽ ഈയടുത്തു നടന്ന അപകീർത്തികരമായ സംഭവങ്ങളിൽ ഖേദം പ്രകടിപ്പിച്ചു. പിതാവ് തന്റെ പ്രഭാഷണം തുടങ്ങിയത് ഇങ്ങനെയാണ് "ഇന്നത്തെ സുവിശേഷ പ്രഭാഷണം തുടങ്ങുന്നതിനു മുമ്പ് ഞാൻ ചില കാര്യങ്ങള്‍ക്ക് മാപ്പ് പറയാൻ ആഗ്രഹിക്കുന്നു. റോമിലും വത്തിക്കാനിലും ഈയടുത്ത് സംഭവിച്ച ഖേദകരമായ സംഭവങ്ങൾക്ക് സഭയുടെ പേരിൽ ഞാൻ മാപ്പ് ചോദിക്കുന്നു." തുടർന്ന് പീതാവ്, അന്നത്തെ സുവിശേഷ ഭാഗത്തിൽ, കർത്താവ് പറയുന്നത് ഓർമ്മിപ്പിച്ച: "വിവാദങ്ങൾ ഉണ്ടാകുക തന്നെ ചെയ്യും. എന്നാലും, വിവാദം ഉണ്ടാക്കുന്ന മനുഷ്യന്, ഹാ കഷ്ടം!" ഏത് സംഭവങ്ങളാണ് തന്റെ മനസ്സിലുള്ളത് എന്ന് പിതാവ് വ്യക്തമാക്കിയില്ല. പക്ഷേ, റോമിനെയും വത്തിക്കാനെയും പിടിച്ചുലച്ച ഏതാനും സംഭവങ്ങൾ ഈയടുത്ത് റോമിൽ അരങ്ങേറുകയുണ്ടായി. 1. 'Congregation for the Doctrine of the Faith' - ൽ ഔദ്യോഗീക സ്ഥാനം വഹിക്കുന്ന, പോളണ്ടുകാരനായ ഒരു പുരോഹിതൻ, താനൊരു സ്വവർഗ്ഗരതിക്കാരനാണെന്ന് വെളിപ്പെടുത്തുകയും, തന്റെ പങ്കാളിയുമൊത്ത് പത്രസമ്മേളനം നടത്തുകയും ചെയ്തു. 2. അഴിമതി ആരോപണ വിധേയനായി റോമിലെ മേയർ ഇഗ്നാസിയോ മറിനോ രാജിവച്ചു. 3. സിനഡിന്റെ പ്രവർത്തനമാർഗ്ഗങ്ങളെ പറ്റി സന്ദേഹമുയർത്തി 13 കർഡിനാൾമാർ മാർപാപ്പയ്ക്ക് അയച്ചു എന്നു കരുതപ്പെടുന്ന രഹസ്യ ലിഖിതം അപ്രതീക്ഷിതമായി ഒരു പത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. കർഡിനാൾമാരുടെ എഴുത്ത് പ്രസിദ്ധീകരിക്കപ്പെട്ടത് നേരത്തെ നടന്നിട്ടുള്ള "Vatileaks" എന്നറിയപ്പെടുന്ന അപകീർത്തികരമായ സംഭവങ്ങൾക്ക് സമാനമാണെന്ന് വിലയിരുത്തപ്പെടുന്നു. വത്തിക്കാനിലെ ഭരണപരമായ പ്രശ്നങ്ങൾ സമൂഹമദ്ധ്യത്തിൽ ചർച്ചയ്ക്കിടാൻ ഇടയാക്കിയ വിവാദമാണ് "Vatileaks"
Image: /content_image/News/News-2015-10-15-12:40:53.jpeg
Keywords: pope aplogy, malayalam, pravachaka sabdam

306
Category: 1
Sub Category:
Heading: കുട്ടികളോടുള്ള നമ്മുടെ ചുമതലകളെക്കുറിച്ച് ഫ്രാന്‍സിസ് മാർപാപ്പ
Content: “ജന്മം നല്‍കി ഈ ലോകത്തേക്ക് കുഞ്ഞുമക്കളെ കൊണ്ട് വരുന്നതിലൂടെ നാം അവര്‍ക്ക് ചില വാഗ്‌ദാനങ്ങള്‍ നല്‍കുകയാണ് ചെയ്യുന്നത്” എന്ന് ബുധനാഴ്ചകളിൽ നടത്താറുള്ള തന്റെ പൊതു പ്രസംഗ പരമ്പരയില്‍ കുടുംബങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പാപ്പാ പറഞ്ഞു. “ഈ വാഗ്‌ദാനങ്ങളില്‍ ഏറ്റവും മഹത്തായത് സ്നേഹമാണ്; എല്ലാ കുട്ടികളും വിശ്വസിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നത് അവന്‍ അല്ലെങ്കില്‍ അവള്‍ സ്നേഹിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്യുമെന്നാണ്.” ഒക്ടോബര്‍ 14ന് സെന്റ് പീറ്റേഴ്സ് സ്കൊയറില്‍ തടിച്ചു കൂടിയ ജനാവലിയോടായി ഇംഗ്ലിഷ് ഭാഷയില്‍ പാപ്പാ തുടര്‍ന്നു. “എപ്പോഴെങ്കിലും ഈ വാഗ്ദാനങ്ങള്‍ നിറവേറ്റപ്പെടാതിരിക്കുമ്പോള്‍ അത് ഈശോയോടുള്ള ഒരു നിന്ദയായി മാറുകയും, അവരുടെ മാലാഖമാര്‍ ദൈവസന്നിധിയില്‍ ഉണ്ട് എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു (cf. Mt 18:10)” പാപ്പാ കൂട്ടി ചേര്‍ത്തു. “മാമ്മോദീസാ എന്ന കൂദാശായിലൂടെ സഭയും കുട്ടികളോടുള്ള ചില കടമകള്‍ ഏറ്റെടുക്കുന്നു. മാതാപിതാക്കളും ക്രിസ്തീയ സഭ മുഴുവനുമായി പാലിക്കേണ്ട ചില കടമകള്‍.” പാപ്പാ തുടര്‍ന്നു “മാനുഷികമായ സ്നേഹം ലഭിക്കുന്നതിലൂടെ ഓരോ കുഞ്ഞുമക്കളും കുട്ടികളെ സ്നേഹിക്കുന്ന ദൈവത്തിന്റെ സാന്നിധ്യം അനുഭവിക്കുകയാണ് ചെയ്യുന്നത്. കുട്ടികാലത്ത് തന്നെ ദൈവത്തിനു വേണ്ടി കുറച്ച് സ്ഥലം നമ്മുടെ ഹൃദയങ്ങളില്‍ സൂക്ഷിച്ചുകൊണ്ട് ദൈവവുമായുള്ള ഈ നിഗൂഡ ബന്ധം പരിപോഷിപ്പിക്കേണ്ടത് ഏറ്റവും അത്യാവശ്യമാണ്.” തന്‍റെ മുന്നിലുള്ള മാതാപിതാക്കളോടായി ഫ്രാന്‍സിസ് പാപ്പാ കൂട്ടിച്ചേര്‍ത്തു “മാതാപിതാക്കളെ, നിങ്ങള്‍ കുട്ടികളോട് കാണിക്കുന്ന സ്നേഹം വഴി, അവര്‍ക്ക് തങ്ങളോടും തങ്ങളുടെ വ്യക്തിത്വത്തോടും ദൈവത്തിന്റെ പ്രത്യേക മകന്‍ അല്ലെങ്കില്‍ മകള്‍ എന്ന നിലയില്‍ ആദരവും സ്നേഹവും ഉളവാക്കുന്നതിനു സഹായിക്കുന്നു. കുഞ്ഞുമക്കളെ പോലെ ആകുവാനാണ് യേശു നമ്മളെ പഠിപ്പിച്ചിട്ടുള്ളത്; നമ്മുടെ കുഞ്ഞുങ്ങളെയും കുടുംബത്തെയും സംരക്ഷിക്കുകയും സ്നേഹിക്കുകയും വഴി നമുക്ക് കുഞ്ഞങ്ങള്‍ വഴിയും കുടുംബങ്ങള്‍ വഴിയും ദൈവത്താല്‍ ലഭിച്ചിട്ടുള്ള കടമകളെ നിറവേറ്റാം.”
Image: /content_image/News/News-2015-10-16-09:40:56.jpg
Keywords: pope and children, malayalam, pravachaka sabdam