CALENDAR

/

category_idDaily Saints.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
HeadingOctober 13 : വിശുദ്ധ എഡ്വേർഡ്‌ രാജാവ്
Contentആംഗ്ലോ-സാക്സണ്‍ വശജരുടെ അവസാനത്തെ രാജാവും, രക്തസാക്ഷിത്വം വരിച്ച എഡ്വേർഡ്‌ രാജാവിന്റെ പേരക്കുട്ടിയുമായ വിശുദ്ധ എഡ്വേർഡ്‌ തന്റെ ചെറുപ്പകാലം മുഴുവനും ഒരു നോർമൻ നേതാവായ തന്റെ അമ്മാവനൊപ്പം ഒളിവിലാണ് കഴിഞ്ഞത്. പാപ പങ്കിലമായ ചുറ്റുപാടിലാണ് ജീവിച്ചതെങ്കിലും തന്റെ വിശുദ്ധി കൈവിടാതെ കാത്ത് സൂക്ഷിക്കുവാൻ വിശുദ്ധനു കഴിഞ്ഞിരുന്നു. 1402-ൽ ഇംഗ്ലണ്ടിലെ സിംഹാസനത്തിൽ അവരോധിതനായി. ദൈവ കൃപയാൽ ക്രിസ്തീയ തത്വ സംഹിതകളുടെ അടിസ്ഥാനത്തിലുള്ള ഒരു ഭരണം അദ്ദേഹം പ്രാബല്യത്തിൽ കൊണ്ടുവന്നു. ജനങ്ങളുടെ ഇടയിൽ ക്രിസ്തീയ മതം പുനരുജ്ജീവിപ്പിക്കുന്നതിനായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ പരിശ്രമം. ഇതിന്റെ ഭാഗമായി രാജ്യത്ത് ധാരാളം പള്ളികൾ പണിയുകയും സന്യസ്തരെയും പുരോഹിതരെയും രാജ്യത്തേക്ക് ക്ഷണിക്കുകയും ചെയ്തു. മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങി വിവാഹം ചെയ്തുവെങ്കിലും തന്റെ വിശുദ്ധി വിവാഹജീവിതത്തിലുടനീളം അദ്ദേഹം കാത്ത് സൂക്ഷിച്ചു. സുവിശേഷകനായ വിശുദ്ധ ജോണ്‍ ആയിരുന്നു എഡ്വേർഡിന് ഏറ്റവും പ്രിയപ്പെട്ട വിശുദ്ധൻ. തന്റെ അടുത്ത് സഹായത്തിനായി വരുന്നവരെ അദ്ദേഹം ഒരിക്കലും നിരാശരാക്കിയിരുന്നില്ല. ഒരു ദിവസം ഇദ്ദേഹത്തിന്റെ പ്രിയപ്പെട്ട അനുയായി ഒരു ഭിക്ഷക്കാരന്റെ രൂപത്തിൽ നാലാം സുവിശേഷകന്റെ നാമത്തിൽ ഭിക്ഷയാചിച്ചു. ഈ സമയം വിശുദ്ധന്റെ പക്കൽ പൈസയൊന്നും ഇല്ലാത്തതിനാൽ തന്റെ കൈവിരലിലെ മോതിരം ഭിക്ഷയായി കൊടുത്തു. കുറച്ചു കഴിഞ്ഞപ്പോൾ വിശുദ്ധ ജോണ്‍ പ്രത്യക്ഷപ്പെടുകയും മോതിരം തിരിച്ചു കൊടുത്തുകൊണ്ട് തന്റെ മരണം അടുത്തതായി അറിയിക്കുകയും ചെയ്തു. ഉടൻ തന്നെ തനിക്കുവേണ്ടി പ്രാർത്ഥിക്കുവാൻ ജനങ്ങളോട് ആവശ്യപ്പെടുകയും പ്രവചിക്കപ്പെട്ട ദിവസമായ 1066 ജാനുവരി 5ന് തന്നെ കർത്താവിൽ അന്ത്യ നിദ്ര പ്രാപിക്കുകയും ചെയ്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-10-12 00:00:00
KeywordsSt Edward, malayalam, pravachaka sabdam
Created Date2015-10-12 18:36:41