category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപീഢിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്കായുള്ള സഹായപദ്ധതിക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പിന്തുണ
Contentലോകമെമ്പാടുമുള്ള പീഢിതക്രൈസ്തവരേപറ്റിയുള്ള സമീപകാല പഠനവിവരത്തിന്‌ ഡേവിസ് കാമറോൺ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. “പീഢിപ്പിക്കപ്പെട്ടവർ പുറംതള്ളപ്പെട്ടോ?” എന്ന ചോദ്യം വിഷയമാക്കി 'Aid to the Church in Need' എന്ന സംഘടന ആവിഷ്ക്കരിച്ച പദ്ധതിയുടെ ഉത്ഘാടനവേളയിലാണ്‌ പ്രധാനമന്ത്രി തന്റെ പ്രസ്താവന വായിച്ചത്. വിശ്വാസത്തിന്റെ പേരിൽ, 2013-15 കാലഘട്ടത്തിൽ ക്രിസ്ത്യാനികൾ അനുഭവിച്ച അടിച്ചമർത്തലിനെപ്പറ്റിയുള്ള വിവരങ്ങൾ, ഇന്നത്തെ പ്രഭുസഭാ സമ്മേളനത്തിൽ വിവരിക്കുകയായിരുന്നു പ്രധാനമന്ത്രി. അദ്ദേഹം പറഞ്ഞു: “ഓരോ ദിവസവും, ലോകം മുഴുവനുമുള്ള രാജ്യങ്ങളിൽ, ക്രിസ്ത്യാനികൾ വിശ്വാസത്തിന്റെ പേരിൽ ക്രമാനുഗതമായി ഒറ്റപ്പെടുകയും, ചൂഷണം ചെയ്യപ്പെടുകയും, വീടുകളിൽ നിന്നും, ആട്ടിപുറത്താക്കപ്പെടുകയും ചെയ്യുന്നു”. അദ്ദേഹം തുടർന്നു, “ഒരു വിശ്വാസിയും ഭയന്ന് ജീവിക്കേണ്ടതില്ല. അത് കൊണ്ടാണ്‌ ബ്രിട്ടണിലും, ലോകത്തെവിടേയും മതസ്വാതന്ത്ര്യവും, സഹിഷ്ണുതയും പ്രോൽസാഹിപ്പിക്കാൻ (ബ്രിട്ടീഷ്) ഗൺമെന്റ് പ്രതിജ്ഞാബന്ധമായിരിക്കുന്നത്. അത് കൊണ്ട് കൂടിയാണ്‌, Aid the Church in Need പോലുള്ള സംഘടനകളുടെ പ്രവർത്തനം ഇത്രയും നിർണ്ണായകമാകുന്നത്. ഇവരുടെ ഈ പഠനവിവരം ശബ്ദമില്ലാത്തവരുടെ ശബ്ദമാണ്‌; ജയിലറകളിൽ നിന്നും, അവർ അഭയം തേടിയ അന്യനാടുകളിൽ നിന്നും, ഉയർന്നു കേൾക്കേണ്ട ശബ്ദം. ഇത് നിശബ്ദമായിരിക്കേണ്ട സമയമല്ല. നമ്മളെല്ലാം, ഒന്നിച്ച് നിന്ന്, വിശ്വാസത്തിന്റെ പേരിൽ ഒരാൾ പോലും പീഢിപ്പിക്കപ്പെടാത്ത ഒരു ലോകത്തിന്‌ വേണ്ടി പടപൊരുതണം“. ഈ വിവരമനുസരിച്ച്, അവിടെയുള്ള പീഢിപ്പിക്കപ്പെടുന്ന വിശ്വാസികൾക്ക് കാര്യമായ സഹായം അന്തർദേശീയ സമൂഹം അടിയന്തിരമായി നൽകിയില്ലെങ്കിൽ, ഇറാക്കിൽ ക്രിതുമതം അപ്രത്യക്ഷമാകാൻ പോകുകയാണ്‌, അഞ്ചുവർഷത്തിനുള്ളിൽ പൂർണ്ണമായും, പീഢനത്തിന്റെ സ്വഭാവം വിലയിരുത്തിയാൽ, ക്രിസ്തുമതം അതിന്റെ ജന്മനാട്ടിൽ തന്നെ മരിച്ചുകൊണ്ടിരികുകയാണ്‌. വിശ്വസനീയമായ വിവരമനുസരിച്ച്, കൂട്ടക്കൊല ഭയന്ന്, പ്രധാനമായും മദ്ധ്യകിഴക്കൻ നാടുകളിൽ നിന്നും ആഫ്രിക്കയുടെ ചിലഭാഗങ്ങളിൽ നിന്നും ക്രിസ്ത്യാനികൾ കൂട്ടമായി പാലായനം ചെയ്തുകൊണ്ടിരികുകയാണ്‌. നൈജീരിയ, സുഡാൻ, കെനിയ, ടാൻസാനിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങലിലുള്ള ഇസ്ലാമികസായുധവിഭാഗങ്ങളെ പറ്റിയും, ക്രിസ്തുമതത്തെ ‘കോളനി’വാഴ്ചക്കാരായി കരുതുന്ന മുസ്ലീം, ഹിന്ദു, യഹൂദ, ബുദ്ധ ദേശീയ-മത പ്രസ്ഥാനങ്ങളെപ്പറ്റിയും, ഈ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഈ സന്നദ്ധസേവനസംഘടനക്ക് മാർപ്പാപ്പയുടെ പിൻതുണയുണ്ടെന്ന സന്ദേശം, വത്തിക്കാൻ വിദേശകാര്യ മന്ത്രിയായ, കർദ്ദിനാൾ പായിട്രോ പരോലിൻ ഒരു കത്തിൽ നൽകുന്നുണ്ട്. കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്‌; “ക്രിസ്ത്യാനികളുടെ ദയനീയ അവസ്ഥയും ദുരിതങ്ങളും ലോകശ്രദ്ധയിൽ കൊണ്ടുവന്ന ഈ റിപ്പോർട്ട് തയ്യാറാക്കിയ എല്ലാവരേയും (പോപ്പ് ഫ്രാൻസിസ്) അതിയായി അഭിനന്ദിക്കുന്നു. സ്വന്തം രാജ്യത്ത് നടമാടുന്ന മതപരമായ വേർതിരിവും, പീഢനവും നിർമാർജ്ജനം ചെയ്യാൻ അധികാരസ്ഥാനത്തുള്ളവർ ആത്മാർത്ഥമായി പ്രയത്നിക്കണമെന്ന അപേക്ഷയാണ്‌ ഇതിലൂടെ അദ്ദേഹം നടത്തുന്നത്; ഇത് കൂടാതെ, മനുഷ്യരാശിയുടെ അന്തസ്സും മതസ്വാതന്ത്ര്യവും നശിപ്പിക്കുന്ന കുറ്റകൃത്യം ചെയ്യുന്നവരെ നേരിടാൻ ആവശ്യമായ അന്തർദേശീയ സഹകരണം വർദ്ധിപ്പിക്കാൻ കൂടുതൽ മാർഗ്ഗങ്ങൾ തേടണമെന്നാണ്‌ അദ്ദേഹം ആവശ്യപ്പെട്ടിട്ടുള്ളത്. യുദ്ധത്തിൽ നശിപ്പിക്കപ്പെട്ട സിറിയായിലെ അലപ്പോയുടെ ആർച്ച്ബിഷപ്പായ, ജീൻ-ക്ലെമന്റ് ജീൻബാർട്ടിന്റേതാണ്‌ ഈ റിപ്പോർട്ടിന്റെ ആമുഖം. അതിൽ അദ്ദേഹം എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്‌. “എന്റെ തന്നെ കദ്ദീട്രൽ പള്ളി ആറ്‌ പ്രാവശ്യം ബോബാക്രമണത്തിൽപ്പെട്ട്, ഇപ്പോൾ ഉപയോഗ ശൂന്യമായിക്കിടക്കുകയാണ്‌. എന്റെ വീടും പത്ത് തവണ ആക്രമിക്കപെട്ടു. ഒരു തീവ്രവാദജിഹാദി കോപം നേരിട്ടുകൊണ്ടിരിക്കുകയാണ്‌ ഞങ്ങൾ. ഞങ്ങൾ താമസിയാതെ ഇല്ലാതായിത്തീർന്നേക്കാം. രണ്ടിടത്തും, സിറിയായിലും ഇറാക്കിലും, ക്രിസ്തുമത സമുദായക്കാർ, മറ്റ് ബലഹീനരായ ന്യൂനപക്ഷങ്ങൾക്കൊപ്പം, ഡയേഷ്, (ISIS)ന്റെ ആക്രമണം ചെറുക്കാനാവാതെ നിരായുധരായി കഴിയുകയാണ്‌. കാലിഫേറ്റ് എന്ന് കൊട്ടിഘോഷിക്കുന്നതിന്റെ മതശുദ്ധീകരണ പരിപാടിയുടെ പ്രധാന നോട്ടപ്പുള്ളി ഞങ്ങളാണ്‌. 22 രാജ്യങ്ങളിലെ സ്ഥിതിഗതികളാണ്‌ ഈ റിപ്പോർട്ട് പ്രധാനമായും പരിശോധിക്കുന്നത്: പേടിക്കേണ്ടതോതിൽ ക്രിസ്തീയ പീഢനങ്ങൾ ഒരു പ്രശ്നമായിരിക്കുന്ന രാജ്യങ്ങലിലെ സ്ഥിതി, പള്ളികളും ക്രിസ്തീയഭവനങ്ങളും ആക്രമിക്കപ്പെടുന്നത് നിരീക്ഷിക്കാൻ, മതപരവും മതേതരവുമായ തദ്ദേശസംഘടനകളുടെ സഹായം അഭ്യർത്ഥിക്കുക, ക്രിസ്ത്യാനികളെ ഭീഷണിപ്പെടുത്തുന്ന രാഷ്ട്രീയ നീക്കങ്ങൾ, അവർക്കെതിരെ ആരോപിക്കന്ന ദൈവദൂഷണകുറ്റങ്ങൾ, അവരുടെ ക്ഷേമത്തിന്‌ ദോഷം ചെയ്യുന്ന മറ്റ് സാമൂഹ്യമാറ്റങ്ങൾ, ഇതെല്ലാം. റിപ്പോർട്ട് എടുത്ത് കാണിക്കുന്ന ദാരുണസംഭവങ്ങൾ ഇവയാണ്‌; അജ്ഞാതനായ ഒരു ഒളിപ്പോരാളിയുടെ വെടിയേറ്റ് സിറിയായിലെ ഹോംസിൽ കൊല്ലപ്പെട്ട ഡച്ചുകാരനായ ജസ്സ്യൂട്ട് ഫാ.ഫ്രാൻസ് വാൻ ഡേർ ലഗ്റ്റ്; പാക്കിസ്ഥാനിലെ ക്രിസ്ത്യാനിയായ ആസിയാ ബീബിയുടെ തുടർച്ചയായുള്ള ജയിലിലാക്കൽ, വടക്കേ ഇറാക്കിൽ, ISIS-തട്ടിക്കൊണ്ടുപോയ നിരവധി ക്രിസ്ത്യാനികൾ റിപ്പോട്ടിനോട് പ്രതികരിച്ച് സ്കോട്ട്ലന്റിലെ മന്ത്രി, നിക്കോളാ സ്റ്റാർജിയോൺ പ്രസ്താവിച്ചത് ഇപ്രകാരമാണ്‌; “നിർത്താതെയുള്ള ക്രൈസ്തവ ന്യൂനപക്ഷപീഢനങ്ങളുടെ തെളിവുകൾ നിരത്തിയുള്ള വിശകലനമാണ്‌ റിപ്പോർട്ടിൽ സ്വാഗതാർഹമായിട്ടുള്ളത്-പ്രശ്നത്തിന്റെ നീളവും വലിപ്പവും അളന്ന് തിട്ടപ്പെടുത്തിയിട്ടുള്ള ഇങ്ങനെയുള്ള റിപ്പോർട്ടുകൾ പരസ്യപ്പെടുത്തിയാൽ മാത്രമേ, ലോകമെമ്പാടും സങ്കടകരമായി ഇന്നും നടമാടുന്ന ഈ പീഢനങ്ങൾ അവസാനിപ്പിക്കാൻ ആവശ്യമായ നടപടികൾ എടുക്കാമെന്നുള്ള പ്രതീക്ഷ നമുക്ക് ലഭിക്കുകയുള്ളു”.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-10-15 00:00:00
Keywordsdavid cameron, malayalam, pravachaka sabdam
Created Date2015-10-15 20:29:24