Contents

Displaying 191-200 of 24913 results.
Content: 277
Category: 5
Sub Category:
Heading: October 9 : വാഴ്ത്തപ്പെട്ട കർദ്ദിനാൾ ജോണ്‍ ഹെൻറി ന്യൂമാൻ
Content: 19-മത്തെ നൂറ്റാണ്ടിലെ ഒരു ക്രിസ്തീയ പണ്ഡിതനായിരുന്ന ജോണ്‍ ഹെൻറി ന്യൂമാൻ ലണ്ടനിൽ 1801 ലാണ് ജനിച്ചത്. തന്റെ യൌവനത്തിൽ അപാരമായ ആത്മീയാന്വോഷണ ത്വര പ്രകടമാക്കിയ ഇദ്ദേഹം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ദൈവശാസ്ത്രം പഠിക്കുവാൻ ചേർന്നു. ക്രമേണ അദ്ദേഹം ഒരു ആംഗ്ലിക്കൻ പുരോഹിതനും, ഓറിയൽ കോളേജിലെ പ്രഗൽഭ അംഗവും, ഇംഗ്ലണ്ടിലെ കത്തോലിക്കാ വിശ്വാസത്തിന്റെ വേരുകളെ കുറിച്ച് പഠിക്കുന്ന ഓക്സ്ഫോർഡ് പ്രസ്ഥാനത്തിന്റെ നേതാവുമായി. 1842-ൽ 'ക്രിസ്ത്യൻ സിദ്ധാന്തങ്ങളുടെ പുരോഗതി' എന്ന തന്റെ ലേഖനമെഴുതി കൊണ്ടിരിക്കെ കത്തോലിക്ക വിശ്വാസത്തിലാകൃഷ്ടനായി. 1845-ൽ അദ്ദേഹം കത്തോലിക്കാ സഭയിൽ ചേരുകയും 1847 ജൂണ്‍ 1ന് റോമിൽ വെച്ച് കത്തോലിക്ക പൗരോഹിത്യം സ്വീകരിച്ചു. പൗരോഹിത്യ സ്വീകരണത്തെ തുടർന്ന് പാപ്പാ പിയൂസ് ഒമ്പതാമന്റെ പ്രോത്സാഹനത്തോടെ വിശുദ്ധ ഫിലിപ്പ് നേരിയുടെ നാമത്തിൽ ഇംഗ്ലണ്ടിൽ ഒരു മത പ്രഘോഷണ സംഘം സ്ഥാപിച്ചു. 1852-ൽ അയർലണ്ടിലെ ഡൂബ്ലിനിലെ കത്തോലിക്കാ യൂനിവേഴ്സിറ്റിയുടെ റെക്ടർ നിയമിതനായി. 1854 വരെ അദ്ദേഹം ഈ സ്ഥാനം വഹിച്ചിരുന്നു. 1879 -ൽ പാപ്പാ ലിയോ പതിമൂന്നാമൻ അദ്ദേഹത്തെ കർദ്ദിനാൾ ആയി നിയമിച്ചു. 1890-ൽ അദ്ദേഹം എഡ്ഗ്ബാസ്റ്റണ്‍ ഒറേറ്ററിയിൽ വച്ചു മരണമടഞ്ഞു. അദ്ദേഹത്തിന്റെ നാമകരണ നടപടികൾ 1958-ൽ ആരംഭിച്ചു. നട്ടെല്ലിൽ രോഗം ബാധിച്ച ഡീൻ ജാക്ക് സുള്ളിവൻ എന്നയാളുടെ രോഗം ഇദ്ദേഹത്തിന്റെ അത്ഭുതകരമായ മാധ്യസ്ഥം നിമിത്തം ഭേതമായത് ബെനഡിക്ട് പതിനാറാമൻ പാപ്പാ 2009 ജൂലൈയിൽ അംഗീകരിക്കുകയും 2010 സെപ്റ്റംബർ 19ന് ബർമിംഹാമിനടുത്തുള്ള ക്രോഫ്റ്റൻ പാർക്കിൽ വച്ച് ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയും ചെയ്തു. പരിഷ്കൃത സമൂഹത്തിന് മുന്നിൽ മതത്തെ വെളിപ്പെടുത്തുന്നതിൽ വഹിച്ച പങ്കിനെപ്പറ്റി മാത്രമല്ല പാവപ്പെട്ടവരോടും, രോഗികളോടും, തടവറകളിൽ കഴിയുന്നവരോടും ഇദ്ദേഹം കാണിച്ച കരുണയും പാപ്പായുടെ പ്രത്യേക ശ്രദ്ധക്ക് കാരണമായി. ഇദ്ദേഹത്തിന്റെ നാമഹേതു തിരുന്നാൾ ഇംഗ്ലണ്ടിലും വെയിൽസിലും ആഘോഷിക്കുന്നു.
Image: /content_image/DailySaints/DailySaints-2015-10-04-08:04:04.jpg
Keywords: Henry newman, malayalam, pravachaka sabdam
Content: 278
Category: 5
Sub Category:
Heading: October 8 : വിശുദ്ധ ദിമെട്രിയൂസ്
Content: ധാരാളം സമ്പത്തുള്ള ഒരു ക്രിസ്തീയ പ്രഭു കുടുംബത്തിലാണ് വിശുദ്ധ ദിമെട്രിയൂസിന്റെ ജനനം. അദ്ദേഹം ഒരു പട്ടാളക്കാരനും അതോടൊപ്പം ഒരു പാതിരിയും ആയിരുന്നു. മാക്സിമിയൻ ചക്രവർത്തി അദ്ദേഹത്തെ തെസ്സലോണിക്ക എന്ന പ്രദേശത്തെ നാടുവാഴിയായി നിയമിച്ചു. പക്ഷെ ദിമെട്രിയൂസ് ഒരു ക്രിസ്ത്യാനിയാണെന്ന്‌ അറിഞ്ഞ ഉടൻ തന്നെ ചക്രവർത്തി അദ്ദേഹത്തെ ഒരു പൊതു കുളിപ്പുരയിൽ തടവിലാക്കുകയും ബി.സി. 306-ൽ സിർമിയം (ഇന്നത്തെ സെർബിയ) എന്ന സ്ഥലത്ത് വച്ച് കുന്തമുനയാൽ വധിക്കുകയും ചെയ്തു. വിശുദ്ധ ദിമെട്രിയൂസ് മദ്ധ്യകാലഘട്ടങ്ങളിൽ വളരെയേറെ പ്രശസ്തനായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിനു ഒരു നൂറ്റാണ്ടിന് ശേഷം 586-ൽ തെസ്സലോണിക്കയുടെ രക്ഷക്കായി ഒരു യുദ്ധത്തിനിടക്ക് പ്രത്യക്ഷപ്പെട്ടതായി പറയപ്പെടുന്നു. ബാൽക്കൻസ് പ്രദേശങ്ങളിലുള്ള ഏതാണ്ട് ഇരുന്നൂറോളം പള്ളികൾ ഈ വിശുദ്ധന്റെ നാമധേയത്തിലുള്ളതാണ്. കൂടാതെ അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങളിൽ നിന്നും പരിശുദ്ധ തൈലം ഒഴുകികൊണ്ടിരിക്കുന്നതായി പറയപ്പെടുന്നു. ദിമെട്രിയൂസ് ഡീക്കൻ അഞ്ചാം നൂറ്റാണ്ടിനു മുൻപ് സിർമിയയിൽ (പഴയ യുഗോസ്ലാവിയായിലെ മിട്രോവിക്) വച്ച് മരിച്ചതായി പറയപ്പെടുന്നു. ആ നൂറ്റാണ്ടിൽ അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം രണ്ട് പള്ളികൾ പണിതു. ഒരെണ്ണം സിർമിയത്തിലും മറ്റേത് തെസ്സലോണിക്കയിലും. ലിറിക്കമിലെ മുഖ്യ ന്യായാധിപനായ ലിയോണ്‍ഷിയസ് തെസ്സലോണിക്കയിലെ പൊതു ഭരണാധികാരം ഏറ്റെടുത്തതിനു ശേഷം അദ്ദേഹം വഴിയാണ് വിശുദ്ധനെ വണങ്ങുന്ന പതിവ് സിർമിയത്തിലെത്തിയതെന്നു കരുതുന്നു. മേൽപറഞ്ഞ രണ്ടു പള്ളികളും പണികഴിപ്പിച്ചത് ലിയോണ്‍ഷിയസ് ആണ്. തെസ്സലോണിക്കയിലെ പള്ളി പണിയുന്നതിനു മുൻപ് തന്നെ ദിമെട്രിയൂസിനെ വിശുദ്ധനായി ആദരിച്ചു തുടങ്ങിയിരുന്നു. 441-ൽ ഉണ്ടായ ആക്രമണത്തിൽ സിർമിയം തകർക്കപ്പെട്ടു, ആയതിനാൽ തെസ്സലോണിക്കയിലെ രണ്ടാമത്തെ പള്ളിയാണ് രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ദിമെട്രിയൂസിന്റെ വണങ്ങുന്നവരുടെ പ്രധാന കേന്ദ്രം. ധാരാളം തീർത്ഥാടകർ ഈ പള്ളി സന്ദർശിച്ചു കൊണ്ടിരുന്നു. എന്നാൽ 1917ൽ ഉണ്ടായ തീപിടുത്തത്തിൽ ഈ പള്ളി കത്തി നശിച്ചുവെങ്കിലും ധാരാളം ആളുകളെ ഉൾകൊള്ളത്തക്കവിധത്തിൽ പുനർനിർമ്മിക്കപ്പെട്ടു. കാലം ചെല്ലും തോറും ദിമെട്രിയൂസ് 'മഹാനായ രക്തസാക്ഷി' എന്ന പേരിൽ പരക്കെ അറിയപ്പെടുകയും അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ചുള്ള കീർത്തി നാടെങ്ങും പരന്നു. കേട്ടുകേൾവി അനുസരിച്ച് തെസ്സലോനിക്കയിലെ ഒരു പൗരനായ വിശുദ്ധ ദിമെട്രിയൂസ് സുവിശേഷം പ്രചരിപ്പിച്ചു എന്ന കുറ്റത്തിന് തടവിലാക്കപ്പെടുകയും വിചാരണ കൂടാതെ തന്നെ ഒരു പൊതു സ്നാന സ്ഥലത്ത് വച്ച് കൊല്ലപ്പെടുകയും ചെയ്തു. ഈ കുളിമുറിയുടെ മുകളിലായിട്ട് പിന്നീട് പള്ളി പണിയുകയും അദ്ദേഹത്തിന്റെ ശവകല്ലറ ഇതിനോട് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. പിന്നീട് വിശുദ്ധന്റെ തിരുശേഷിപ്പുകളിൽ നിന്നും അത്ഭുത തൈലം വമിച്ചിരുന്നതായി പറയപ്പെട്ടുവെങ്കിലും ഇവിടം സന്ദർശിച്ച തീർത്ഥാടകർ ശേഖരിച്ച തൈലം പരിശോധിച്ചതിൽ നിന്നും ഇത് വിശ്വാസയോഗ്യമല്ലെന്ന് വേണം കരുതാൻ. വിശുദ്ധനെകുറിച്ച് എഴുതപ്പെട്ട ആദ്യ രേഖകൾ നമുക്ക് കിട്ടിയിട്ടുള്ളത് ഒമ്പതാം നൂറ്റാണ്ടിലേതാണ്, ഇതനുസരിച്ച് വിശുദ്ധനെ വധിക്കാനുള്ള ഉത്തരവ് മാക്സിമിയൻ ചക്രവർത്തി നേരിട്ട് നൽകുകയായിരുന്നു. പിന്നീടറിവായിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിശുദ്ധൻ ഒരു ഗവർണറോ (റോമൻ രക്തസാക്ഷികളുടെ പട്ടികയിൽ വിശുദ്ധനെ കുറിച്ച് എഴുതിയിരിക്കുന്നത്) അല്ലെങ്കിൽ വിശുദ്ധ ഗീവർഗ്ഗീസിനെപോലെ ഒരു യോദ്ധാവും-വിശുദ്ധനുമായിരുന്നു പ്രശസ്തിയിൽ വിശുദ്ധ ഗീവറുഗ്ഗീസിന് തൊട്ടു പിന്നിലുമാണ് വിശുദ്ധന്റെ സ്ഥാനം. കുരിശു യുദ്ധക്കാരുടെ മദ്ധ്യസ്ഥ-വിശുദ്ധരിൽ ഒരാളായിട്ടാണ് വിശുദ്ധ ദിമെട്രിയൂസ് അറിയപ്പെടുന്നത്. ഈ പുതിയ അറിവുകളൊന്നും തന്നെ വിശ്വാസയോഗ്യമല്ല. എന്നിരുന്നാലും ഈപ്പേരിൽ ഒരു രക്തസാക്ഷി ജീവിച്ചിരുന്നുവെന്നുള്ളത് സത്യമാണ്. ഈ വിശുദ്ധന്റെ നാമഹേതു തിരുന്നാൾ ദിനമായ ഒക്ടോബർ 26 പൗരസ്ത്യ സഭകളിൽ വളരെ ആഘോഷപൂർവ്വം കൊണ്ടാടപ്പെടുകയും ചെയ്യുന്നു. ബൈസന്റൈൻ ആരാധനക്രമം തയ്യാറാക്കിയവരിൽ വിശുദ്ധന്റെ പേരും പെടുന്നു. ഇറ്റലിയിലെ റാവന്നയിലും ഇദ്ദേഹത്തെ ആദരിച്ച് വരുന്നു. അവിടത്തെ ഒരു പുരാതന പള്ളി വിശുദ്ധന്റെ ബഹുമാനാർത്ഥം വിശുദ്ധന്റെ നാമധേയത്തിലുള്ളതാണ്. 1917-ൽ നശിപ്പിക്കപ്പെട്ട പഴയ യഥാർത്ഥ പള്ളിയിൽ വിശുദ്ധനെ ഒരു പാതിരിയും അതോടൊപ്പം ഒരു യോദ്ധാവുമായി ചിത്രീകരിച്ച് അൽങ്കാരപണികൾ ചെയ്തിട്ടുള്ള 6 നും 9 നും ഇടക്കുള്ള നൂറ്റാണ്ടുകളിൽ നിർമ്മിക്കപ്പെട്ട മാർബിളുകൾ ഉൾകൊള്ളുന്നു.
Image: /content_image/DailySaints/DailySaints-2015-10-04-08:14:26.jpg
Keywords: St. Demetrius, malayalam, pravachaka sabdam
Content: 279
Category: 5
Sub Category:
Heading: October 7 : പരിശുദ്ധ ജപമാലയുടെ രാജ്ഞി
Content: 1570-തുർക്കികളുമായുണ്ടായ ലെപാന്റൊ യുദ്ധത്തിൽ കൈവരിച്ച നാവിക വിജയത്തിന്റെ നന്ദി പ്രകാശനത്തിനായി വിശുദ്ധ പിയൂസ് അഞ്ചാമൻ മാർപാപ്പയാണ് ഈ ദിവസം പരിശുദ്ധ ജപമാല രാജ്ഞിയുടെ നാമഹേതു തിരുന്നാളായി ആഘോഷിക്കുന്ന പതിവ് തുടങ്ങിയത്. നിന്തരമായി ജപമാല എത്തിച്ചതിന്റെ ഫലമായിരുന്നു ഈ വിജയം. ഇസ്ലാമിക ശക്തികളെ യുറോപ്പിന്റെ മേൽ ആധിപത്യം നേടുന്നതിൽ നിന്നും തടഞ്ഞത് ഈ വിജയമായിരുന്നു. ഒരുപക്ഷെ ലെപാന്റൊ യുദ്ധ വിജയമായിരിക്കാം ഓട്ടോമൻ സാമ്രാജ്യത്തിനുമേൽ ക്രിസ്ത്യാനികൾ നേടുന്ന പരിപൂർണ്ണ വിജയം. 1571 ഒക്ടോബർ 7ന് ദൈവമാതാവിനോടുള്ള പ്രാർത്ഥനയുടെ ഫലമായി നേടിയ ഈ വിജയത്തിന്റെ സ്മരണ നിലനിർത്തിയത് 'ദൈവമാതാവ് ക്രിസ്ത്യാനികളുടെ സഹായം' എന്ന സ്തുതി പ്രാർത്ഥനാ ക്രമത്തിൽ ഉൾപ്പെടുത്തി കൊണ്ടാണ്. 1716-ൽ ബെൽഗ്രേഡിൽ വച്ച് തുർക്കികൾ പരാജയപ്പെട്ടത് അഡ്നിവ്‌സിലെ പരിശുദ്ധ രാജ്ഞിയുടെ നാമഹേതു തിരുന്നാൾ ദിവസം തന്നെയാണെന്നുള്ളത് സ്മരണാർഹമാണ്. ക്ലെമന്റ് പതിനൊന്നാമൻ മാർപാപ്പയാണ് മാതാവിന്റെ സ്വർഗ്ഗാരോഹണ തിരുന്നാളിന് ശേഷം വരുന്ന എട്ടാമത്തെ ദിവസം പരിശുദ്ധ ജപമാലയുടെ തിരുന്നാളായി ലോകം മുഴുവനുമുള്ള ക്രിസ്ത്യാനികൾ ആഘോഷിക്കണമെന്ന് ആഹ്വാനം ചെയ്തത്. "പരിശുദ്ധ ജപമാലയുടെ രാജ്ഞീ, ഞങ്ങൾക്ക് വേണ്ടീ പ്രാർത്ഥിക്കണമേ" എന്ന പ്രശസ്തമായ പ്രാർത്ഥന പ്രാർത്ഥനാക്രമത്തിൽ കൂട്ടിചേർത്തത് ലിയോ പതിമൂന്നാമൻ മാർപാപ്പയാണ്. അന്ന് തൊട്ടിന്നുവരെ ലോകം മുഴുവനുമുള്ള ക്രിസ്ത്യാനികൾ ഈ പ്രാർത്ഥന ജപിച്ചു വരുന്നു. പരിശുദ്ധ ദൈവമാതാവിന്റെ ജപമാല വഴി പ്രാപിച്ച അളവറ്റ അനുഗ്രഹങ്ങൾക്കും നന്മകൾക്കും പകരമായിട്ട് ലോകം മുഴുവനുമുള്ള ക്രൈസ്തവർ ജപമാല ചൊല്ലുന്നത് വഴി മാതാവിനോടു കാണിക്കുന്ന നന്ദി പ്രകാശന ആഘോഷമാണ് യഥാർത്ഥത്തിൽ ഈ തിരുന്നാൾ. ആധുനിക കാലഘട്ടത്തിലെ പ്രശസ്തരായിട്ടുള്ള പാപ്പാമാരെല്ലാവരും തന്നെ വിശ്വാസികളോട് ജപമാലയോട് ഭക്തിയുളളവരായിരിക്കണമെന്നു ആവശ്യപ്പെട്ടിട്ടുണ്ട്. ആത്മീയത നിറഞ്ഞതും മനസ്സിൽ മനനം ചെയ്യാവുന്നതും ഉച്ചത്തിൽ ജപിക്കാവുന്നതുമായ പ്രാർത്ഥനയാണ് പരിശുദ്ധ ജപമാല. ഇത് എത്തിക്കുന്നത് വഴി സഭയുടെ മേൽ ദൈവത്തിന്റെ അനുഗ്രഹങ്ങൾ ചൊരിയപ്പെടുന്നു. സകലർക്കും മുക്തി നൽകുവാൻ കഴിവുള്ളവനായ പുത്രനായ ക്രിസ്തുവും രക്ഷാകര പദ്ധതിയിൽ സഹായിയും തന്റെ അമ്മയുമായ പരിശുദ്ധ ദൈവ മാതാവിനോടുള്ള സ്നേഹവും ഐക്യവും വഴി മോക്ഷപ്രാപ്തിക്കായി അപേക്ഷിക്കും മട്ടിൽ ബൈബിളിൽ നിന്നും പ്രചോദിതമായിട്ടുള്ള പ്രാർത്ഥനയാണ് ജപമാല.
Image: /content_image/DailySaints/DailySaints-2015-10-04-08:30:06.jpg
Keywords: Our lady of Rosary, malayalam, pravachaka sabdam
Content: 280
Category: 5
Sub Category:
Heading: October 6 : വിശുദ്ധ ബ്രൂണോ
Content: ഏതാണ്ട് 1030-ൽ കൊളോണ്‍ എന്ന സ്ഥലത്ത് ജനിച്ച വിശുദ്ധ ബ്രൂണോ ആണ് കാർത്തുസിയൻസ് എന്ന സന്യാസാശ്രമത്തിന്റെ സ്ഥാപകൻ. രാജാവായ ഹെന്റി ഒന്നാമന്റെ ഭാര്യയും വിധവയും മൗദിന്റെ പാലക മധ്യസ്ഥയുമായ വിശുദ്ധ മറ്റിൽഡയാണ് അദ്ദേഹത്തിന്റെ അമ്മ. വിശുദ്ധ നോബെർട്ടിനെ കൂടാതെ ഈ പദവി അലങ്കരിക്കുന്ന ഏക ജർമ്മൻ കാരനാണ് വിശുദ്ധ ബ്രൂണോ. അദ്ദേഹത്തിന്റെ സമകാലികർ ദേവാലയത്തിന്റെ പ്രകാശം, പൗരോഹിത്യത്തിന്റെ പുഷ്പം, ജർമ്മനിയുടെയും ഫ്രാൻസിന്റെയും മഹത്വം എന്നിങ്ങനെയൊക്കെയാണ് അദ്ദേഹത്തെ പുകഴ്ത്തിയിരുന്നത്. ആദ്യകാലങ്ങളിൽ കൊളോണിലെയും റെയിംസിലെയും കാനോണ്‍ ആയാണ് അദ്ദേഹം വർത്തിച്ചിരുന്നത്. റെയിംസിലെയും മനാസ്സിലെയും ആർച്ച് ബിഷപ്പിന്റെ അടിച്ചമർത്തൽ മൂലം ഏകാന്തവാസം നയിക്കുവാൻ തീരുമാനിച്ചു (1084). വിശുദ്ധനെപ്പറ്റി ഇപ്രകാരം പറയപ്പെടുന്നു, ഒരിക്കൽ ഒരു പ്രശസ്തനായ പണ്ഡിതൻ മരണപ്പെട്ടു. അദ്ദേഹത്തിന്റെ മരണാനന്തര ശുശ്രൂഷയിൽ പ്രാർത്ഥനകൾ ചൊല്ലികൊണ്ടിരിക്കെ അദ്ദേഹം തന്റെ ശവപ്പെട്ടിയിൽനിന്നെഴുന്നേറ്റു ഇപ്രകാരം പറഞ്ഞു "ദൈവത്തിന്റെ വിധിന്യായത്തിൽ ഞാൻ കുറ്റക്കാരനാക്കപ്പെടുകയും, വിധിക്കപ്പെടുകയും, ശിക്ഷിക്കപ്പെടുകയും ചെയ്തു". അതിനു ശേഷം ബ്രുണോ ഈ ലോക സുഖങ്ങൾ പരിത്യജിച്ചു. ഗ്രെനോബിളിലെ ബിഷപ്പായ ഹുഗോയിൽ നിന്നും ലഭിച്ച ചാർട്രെയൂസ് എന്ന സ്ഥലത്ത് ഏകാന്ത വാസം ആരംഭിച്ചു. സഭയിലെ ഏറ്റവും കർക്കശമായതായിരുന്നു അദ്ദേഹം സ്ഥാപിച്ച ആശ്രമം. വിശുദ്ധ ബെനടിക്റ്റിന്റെ പ്രമാണങ്ങളെയായിരുന്നു കാർത്തൂസിയൻസ് പിന്തുടർന്നിരുന്നത്. എളിമയും, പരിപൂർണ്ണ നിശബ്ദതയും നിറഞ്ഞ ജീവിതം. മാംസം പരിപൂർണ്ണമായും വർജ്ജിച്ച് റൊട്ടിയും, പയർവർഗ്ഗങ്ങളും, വെള്ളവും മാത്രം കഴിച്ച് വിശപ്പടക്കി. മറ്റ് സുഖങ്ങളെല്ലാംതന്നെ ഉപേക്ഷിച്ചു. ഏകാന്തമായ സന്യാസ ജീവിത രീതി അദ്ദേഹം പുനരുജ്ജീവിപ്പിച്ചു. അദേഹത്തിന്റെ അനുയായികൾ ഒരിക്കൽപോലും അദ്ദേഹത്തോട് അവിശ്വസ്തത കാണിക്കുകയോ അദ്ദേഹം കാണിച്ച വഴിയിൽനിന്ന് വ്യതിചലിക്കുകയൊ ചെയ്തിട്ടില്ല. ആശ്രമം സ്ഥാപിച്ച് 6 വർഷം കഴിഞ്ഞപ്പോൾ പാപ്പാ ഉർബൻ രണ്ടാമൻ തന്റെ ഉപദേഷ്ടാവായി അദ്ദേഹത്തെ റോമിലേക്ക് വിളിപ്പിച്ചു. നിറഞ്ഞ മനസ്സോടെ ഈ ക്ഷണം അദ്ദേഹം സ്വീകരിച്ചു. എന്നിരുന്നാലും ഹെൻറി നാലാമന്റെ നടപടികൾ മൂലം പാപ്പാ കാമ്പാനിയയിലേക്ക് രക്ഷപ്പെട്ടപ്പോൾ ബ്രൂണോ ചാർട്രെയൂസിനു സമമായ ലാ റ്റൊറെ എന്ന വീജനപ്രദേശം കണ്ടെത്തുകയും അവിടെ മറ്റൊരാശ്രമത്തിനു അടിസ്ഥാനമിടുകയും അത് വളർന്നു വികസിക്കുകയും ചെയ്തു. 1101 സെപ്റ്റംബർ മാസത്തിൽ രോഗഗ്രസ്തനാവുകയും തന്റെ അനുയായികളെ വിളിച്ചു കൂട്ടി അവരുടെ മുൻപിൽ വച്ച് പൊതു കുമ്പസാരവും നടത്തി. 1101 ഒക്ടോബർ 6ന് തന്റെ 71മത്തെ വയസ്സിൽ വിശുദ്ധൻ മരണമടഞ്ഞു.
Image: /content_image/DailySaints/DailySaints-2015-10-04-08:42:02.jpg
Keywords: st bruno, malayalam, pravachaka sabdam
Content: 281
Category: 5
Sub Category:
Heading: October 5 : വിശുദ്ധ ഫൗസ്റ്റിന കൊവൽസ്ക
Content: 20-മത്തെ നൂറ്റാണ്ടിൽ ജനിച്ച വിശുദ്ധ ഫൗസ്റ്റിന നാമകരണം ചെയ്യപ്പെട്ടത് 2000 ത്തിലാണ്. അനശ്വരതയോളം പഴക്കമുള്ള ഒരു സന്ദേശം ആധുനിക ലോകത്തിന് പകർന്നു നൽകുവാനാണ് യേശു അവളെ തിരഞ്ഞെടുത്തത്. സകല മനുഷ്യരോടും പ്രത്യേകിച്ച് പാപികളോടുള്ള യേശുവിന്റെ സ്നേഹമായിരുന്നു ആ സന്ദേശം. യേശു വിശുദ്ധയോട് അരുളിചെയ്തു "ഇന്ന് ഞാൻ നിന്നെ എന്റെ കാണ്യവുമായി ലോകം മുഴുവനുമുള്ള ജനങ്ങൾക്കിടയിലേക്കയക്കുന്നു". തന്റെ കരുണാമയമായ തിരു ഹൃദയത്തിന്റെ സ്നേഹം ലോകം മുഴുവൻ പകരുന്നതിനും, വേദനിക്കുന്ന ലോകത്തെ സുഖപ്പെടുത്തുന്നതിനുമുള്ള ഈശോയുടെ ആഗ്രഹമായിരുന്നു ഇതിനു കാരണം. 1931 ഫെബ്രുവരി 22ന് ദിവ്യകാരുണ്യത്തിന്റെ രാജനായി യേശു വിശുദ്ധക്ക് പ്രത്യക്ഷപ്പെട്ടുകൊണ്ട് ഈശോയെ അവൾ ദർശിച്ച പ്രകാരമുള്ള തൂവെള്ള വസ്ത്രമണിഞ്ഞ, ചുവപ്പും വെളുപ്പും ഇടകലർന്ന പ്രകാശം വമിക്കുന്ന തിരുഹൃദയത്തോട് കൂടിയ കർത്താവിന്റെ ഒരു ചിത്രം വരക്കുവാൻ ആവശ്യപ്പെട്ടു. ക്രൂശിതനായ ക്രിസ്തുവിന്റെ മാറിടത്തിനിന്ന്ൽ നിന്നും ഒഴുകിയ രക്തത്തെയും വെള്ളത്തെയുമാണ്‌ ഈ രശ്മികൾ പ്രതിനിധീകരിക്കുന്നത്. ചിത്രത്തിന് താഴെയായി 'യേശുവേ, നിന്നിൽ ഞാൻ വിശ്വസിക്കുന്നു' എന്ന് ആലേഖനം ചെയ്തിരുന്നു. പലരും അവളെ ആദ്യം വിശ്വസിച്ചിരുന്നില്ല, വിദ്യാഭ്യാസം പോലുമില്ലാത്ത പാവപ്പെട്ട കർഷക കുടുംബത്തിലെ അംഗമായ അവളെ യേശു ഇത്തരമൊരു മഹത്തായ കാര്യത്തിന് തിരഞ്ഞെടുക്കുവാൻ തീരെ സാധ്യതയില്ല എന്നാണ് അവളുടെ മഠത്തിലെ മറ്റ് സഹോദരിമാർപോലും കരുതിയത്. പലപ്പോഴും മഠത്തിലെ അധികാരികൾ പലപ്പോഴും യേശുവിന്റെ അപേക്ഷകൾ സാധിക്കുവാൻ അവളെ അനുവദിച്ചിരുന്നില്ല. പള്ളിയിലെ വേദപാരംഗതന്മാർപോലും അവളുടെ വാക്കുകളെ സംശയിച്ചിരുന്നു. അവളുടെ വിധേയത്വം തന്നെ പ്രീതിപ്പെടുത്തിയെന്നും അതിനാൽ തന്നെ അവസാനം തന്റെ പദ്ധതി അവളിലൂടെ തന്നെ നിറവേറ്റപ്പെടുമെന്നും യേശു അവളെ അറിയിച്ചു. 1934 ജൂണിൽ അവളുടെ നിർദ്ദേശപ്രകാരം ദിവ്യകാരുണ്യത്തിന്റെ ഈ ചിത്രം പൂർത്തിയാക്കി. അധികം താമസിയാതെ ഈ ചിത്രം ഭക്തിയുടെ കേന്ദ്രബിന്ദുവായി മാറി. യേശുവിന്റെ പ്രത്യക്ഷപ്പെടലുകളെ കുറിച്ച് ഫൗസ്റ്റിന തന്റെ ഡയറിയിൽ നിരന്തരം രേഖപ്പെടുത്തി കൊണ്ടിരുന്നു. 1987-ൽ ഈ ഡയറി ഇംഗ്ലീഷിലേക്ക് തർജ്ജമ' ചെയ്യുകയും 'ദിവ്യകാരുണ്യം എന്റെ ആത്മാവിൽ' എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഹെലെന എന്ന് ജ്ഞാനസ്നാനപ്പേരുള്ള ഫൗസ്റ്റിന പോളണ്ടിലെ ഒരു ദരിദ്ര കുടുംബത്തിലെ പത്ത് മക്കളിൽ ഒരാളായാണ് ജനിച്ചത്. അവൾക്ക് 15 വയസ്സുള്ളപ്പോൾ കുടുംബത്തെ സഹായിക്കുന്നതിനായി പഠനം ഉപേക്ഷിച്ച് വീട്ടുജോലിക്ക് പോയി. അവൾക്ക് 18 വയസ്സായപ്പോഴേക്കും മതത്തെസേവിച്ചുള്ള ജീവിതത്തിനായി ദൈവം തന്നെ വിളിക്കുകയാണെന്ന് അവൾക്കുറപ്പായി. പക്ഷെ അവളുടെ മാതാപിതാക്കൾ അവളുടെ ഈ ആഗ്രഹത്തിനെതിരായിരുന്നതിനാൽ അവൾ ഈ ആഗ്രഹം തന്റെ മനസ്സിൽ നിന്നും ഉപേക്ഷിച്ചു. ഗ്രാമത്തിലെ നൃത്തത്തിനിടക്ക് മുഴങ്ങികൊണ്ടിരുന്ന പോൾക സംഗീതത്തിൽ അലിഞ്ഞ ഒരു രാത്രിയിൽ ദുഖിതനും വേദനിക്കുന്നവനുമായ ക്രിസ്തുവിനെ കണ്ടു. അടുത്ത ദിവസം തന്നെ ഒരു ചെറിയ ബാഗിൽ തന്റെ സാധനങ്ങളുമെടുത്ത് അവൾ തലസ്ഥാന നഗരിയായ വാഴ്സോയിലേക്ക് പോവുകയും 'കാരുണ്യ മാതാവിന്റെ സോദരിമാർ' എന്ന മഠത്തിൽ ചേരുകയും സിസ്റ്റർ മേരി ഫൗസ്റ്റിന എന്ന നാമം സ്വീകരിക്കുകയും ചെയ്തു. ഏതാണ്ട് 10 വർഷത്തിന് ശേഷം ഫൗസ്റ്റിനക്ക് ക്ഷയരോഗം പിടിപ്പെട്ടു. തന്റെ ചുമതലയായ ഉദ്യാനപാലനത്തിനുപോലും കഴിയാത്തത്ര ക്ഷീണിതയായതിനാൽ കവാട കാവൽക്കാരിയുടെ ജോലി നല്കപ്പെട്ടു. അതിനാൽ ഭക്ഷണം ആവശ്യപ്പെട്ട് വരുന്ന പാവങ്ങളെ സഹായിക്കുന്നതിനവൾക്ക് സാധിച്ചു. ഒരിക്കൽ പാവപ്പെട്ട ഒരു യുവാവായി യേശു അവളുടെ വാതിൽക്കൽ വന്നു. അവൾ കൊടുത്ത സൂപ്പും ഭക്ഷണവും കഴിഞ്ഞപ്പോളാണ് അവൾക്ക് യേശുവിനെ മനസ്സിലായത്. അവളുടെ കാരുണ്യവും സ്നേഹവും നിമിത്തം വളരെയേറെ ആനന്ദം അനുഭവിച്ചെന്നാണ് യേശു അവളോടു പറഞ്ഞത്. പോളണ്ടിലെ ആദ്യത്തെ പാപ്പാ യായ ജോണ്‍ പോൾ രണ്ടാമൻ 2000 ഏപ്രിൽ 30ന് ഫൗസ്റ്റിനയെ വിശുദ്ധയായി പ്രഖ്യാപിച്ചു. ഈസ്റ്ററിനു ശേഷം വരുന്ന ആദ്യ ഞായറാഴ്ച ദിവ്യകാരുണ്യത്തിന്റെ ഞായറാഴ്ചയായി സഭ കൊണ്ടാടുന്നു.
Image: /content_image/DailySaints/DailySaints-2015-10-04-09:28:34.jpg
Keywords: St Faustina, malayalam, pravachaka sabdam
Content: 282
Category: 1
Sub Category:
Heading: പുരുഷനും സ്ത്രീയും ഒന്നിച്ചു ചേരുമ്പോൾ ഉണ്ടാകുന്ന കുടുംബമാണ് സൃഷ്ടിയിലെ ദൈവത്തിന്റെ പദ്ധതിയുടെ അടിസ്ഥാനം : ഫ്രാൻസിസ് മാർപാപ്പ
Content: സൃഷ്ടിയിൽ ദൈവത്തിന്റെ പദ്ധതിയിലെ അടിസ്ഥാനപരമായ ആശയം പുരുഷൻ സ്ത്രീയുമായി ഒത്തുകൂടുമ്പോൾ ഉണ്ടാകുന്ന കുടുംബമാണെന്ന് ബിഷപ്പ്മാരുടെ സിനഡ് ഉത്ഘാടനം ചെയ്തുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ പ്രസ്താവിച്ചു. ലോകത്തിൽ ഇന്നു നിലനിൽക്കുന്ന വിവിധ രീതിയിലുള്ള ഏകാന്തതയ്ക്കുള്ള പരിഹാരമാണ് കുടുംബം. തന്റെ സൃഷ്ടിയിലെ ഏറ്റവും പ്രിയപ്പെട്ടവർക്കുവേണ്ടിയുള്ള ദൈവത്തിന്റെ സ്വപ്നം ഇതാണ്: സ്ത്രീപുരുഷന്മാരുടെ സ്നേഹത്തിൽ അധിഷ്ഠിതമായ ഒത്തുചേരൽ: സഹകരണത്തോടെയുള്ള ജീവിതയാത്ര; പരസ്പരമുള്ള ആത്മത്യാഗത്തിന്റെ സാഫല്യം." മാർക്കോസിന്റെ സുവിശേഷത്തിൽ നാം ഇന്നേ ദിവസം വായിച്ചു കേട്ടതിന്റെയും ആശയം ഇതു തന്നെയാണ്. "തുടക്കം മുതൽ ദൈവം അവരെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചു." "അതു കൊണ്ട് അവൻ മാതാപിതാക്കളെ വിട്ട് ഭാര്യയോടൊത്ത് ചേരും. അവർ രണ്ടല്ല, ഒന്നായി തീരും." ഒക്ടോബർ 4-ന് ഈ വർഷത്തെ ബിഷപ്പുമാരുടെ സിനഡ് ഉത്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു പിതാവ്. ഒക്ടോബർ 25-വരെ തുടരുന്ന സിനഡിലെ പ്രമുഖ വിഷയമായി ചർച്ച ചെയ്യപ്പെടുന്നത് തിരുസഭയിലും ആധുനീക ജീവിതത്തിലും കുടുബത്തിന്റെ പ്രസക്തിയാണ്. കുടുബ ജീവിതത്തിൽ സഭയുടെ ഉത്തരവാദിത്വം എന്ന കഴിഞ്ഞ വർഷത്തെ സിനഡിന്റെ തുടർച്ചയായാണ് ഈ സിനഡിലെ ചർച്ചകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഹവ്വയുടെ സൃഷ്ടിയ്ക്ക് മുമ്പ് ആദാം അനുഭവിച്ചുകൊണ്ടിരുന്ന ഏകാന്തതയുടെ വിവരണം ഉൽപത്തി പുസ്തകത്തിൽ നമുക്ക് കാണാം ഏദൻ തോട്ടത്തിന്റെയും അതിലെ സകല ജീവജാലങ്ങളുടെയും മേൽ അധീശത്വം നൽകപെട്ടുവെങ്കിലും, ആദാം അസ്വസ്ഥനായി ജീവിച്ചു. എന്തോ ഒരു അപൂർണ്ണത ആദാം അനുഭവിച്ചുകൊണ്ടിരുന്നു. അത് ഏകാന്തതയായിരുന്നു. ഈ ആധുനിക ലോകത്തിൽ മനോഹരമായ രമ്യഹർമ്യങ്ങളിലും മാനംമുട്ടെ ഉയർന്നു നിൽക്കുന്ന കോൺക്രീറ്റ് കെട്ടിടങ്ങൾക്കുള്ളിലുംഏകാന്തത വിവിധ രൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. കുടുംബത്തിനുള്ളിലെ ഊഷ്മളത നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. സുഖ സൗകര്യങ്ങൾ കൂടിക്കൊണ്ടിരിക്കുമ്പോൾ തന്നെ മനുഷ്യർ ആന്തരികമായ ഒരു ശൂന്യത അനുഭവിക്കുകയാണ്. സ്വാർത്ഥത, മ്ലാനത, അതിക്രമം, പണത്തോടും ഭോഗത്തോടുമുള്ള ആസക്തി എല്ലാം മനുഷ്യ ജീവിതത്തെ കലുഷമാക്കികൊണ്ടിരിക്കുന്നു. ആളുകൾക്ക് സ്നേഹത്തിൽ അധിഷ്ഠിതമായ ബന്ധത്തിൽ വിശ്വാസമില്ലാതായിരിക്കുന്നു. പവിത്രമായ, നീണ്ടുനിൽക്കുന്ന സ്നേഹം ആധുനിക ലോകത്തിൽ വിലയില്ലാത്ത വസ്തുവായി മാറി കൊണ്ടിരിക്കുന്നു. വികസിത സമൂഹങ്ങളിൽ ജനനനിരക്ക് കുറഞ്ഞു വരുന്നതും ഗർഭച്ഛിദ്രം, വിവാഹ മോചനം, ആത്മഹത്യ എന്നിവ കൂടി വരുന്നതും ആശങ്കയുണർത്തുന്നു എന്ന് പിതാവ് ചൂണ്ടിക്കാട്ടി- ആദാമിന്റെ ഏകാന്തത കണ്ട് അവന് ഒരു കൂട്ടു വേണമെന്ന് ദൈവം നിശ്ചയിക്കുന്നു. ദൈവം മനുഷ്യന്റെ സുഖ സൗകര്യങ്ങളിൽ ശ്രദ്ധാലുവായതുകൊണ്ടാണ് അദ്ദേഹം ആ നിശ്ചയം എടുക്കുന്നത്. ദൈവം പുരുഷനെ സ്ത്രീയുമായി കൂട്ടിചേർക്കുന്നു. ദൈവത്തിന്റെ അഭീഷ്ടത്തിനനുസരിച്ച് തിരുസഭ കുടുംബബന്ധത്തിന് സഹായകമായി വർത്തിക്കണം. തിരുസഭ കുടുംബത്തോട് അനുകമ്പയോടെ വർത്തിക്കണം. മുറിവേറ്റ കുടുംബങ്ങൾക്ക് പ്രത്യേകിച്ച് സഭ തുണയായിരിക്കണം. St. ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1978-ൽ പറഞ്ഞത് പിതാവ് ഓർമ്മിപ്പിച്ചു. തെറ്റുകളും കുറ്റങ്ങളും എതിർക്കപ്പെടേണ്ടതാണ്. പക്ഷേ തെറ്റ് ചെയ്യുന്ന വ്യക്തി കരുണയർഹിക്കുന്നു. തീരുസഭ കുടുംബങ്ങൾക്ക് പ്രതിബന്ധങ്ങൾ സൃഷ്ടിക്കരുത്. പ്രത്യുത കുടുംബബന്ധങ്ങളിൽ മനസുകൾ തമ്മിൽ അടുപ്പം സൃഷ്ടിക്കാൻ സഹായിക്കണം. സിനഡിന്റെ വിജയത്തിനു വേണ്ടി മാതാവിന്റെയും യൗസേപ്പിതാവിന്റെയും മാദ്ധ്യസ്ഥതയ്ക്ക് പ്രാർത്ഥിച്ചു കൊണ്ട് പിതാവ് പ്രസംഗം ഉപസംഹരിച്ചു.
Image: /content_image/News/News-2015-10-05-12:16:50.jpg
Keywords: family synod, malayalam, pravachaka sabdam
Content: 283
Category: 1
Sub Category:
Heading: സ്വവർഗ്ഗലൈംഗികത വെളിപ്പെടുത്തിയ വൈദികനെ വത്തിക്കാൻ ഔദ്യോഗിക പദവികളിൽ നിന്നും നീക്കം ചെയ്തു
Content: സ്വവർഗ്ഗരതനായി ഒരു പുരുഷ ഇണയോടൊത്ത് ജീവിക്കുന്നു എന്ന് പരസ്യമായി ഏറ്റ് പറഞ്ഞ The Congregation for The Doctrine of the Faith ത്തിലെ വൈദിക ഉദ്യോഗസ്ഥനെ തൽസ്ഥാനത്ത് നിന്നും നീക്കിയിരിക്കുന്നു. 2003 മുതൽC.D.F-ൽ പ്രവർത്തിച്ചു വരുന്ന 43 വയസുകാരനായ മോൺ.ക്രിസിസ്റ്റോഫ് ചരംസാ, The International Thelogical Commision-ന്റെ സഹായകാര്യദർശിയായിരുന്നു; കൂടാതെ, The Gregorian, The Pontifical Athen, എന്നീ റോമിലുള്ള രണ്ട് സർവ്വകലാശാലകളിലെ ദൈവശാസ്ത്ര അദ്ധ്യാപകൻ കൂടിയായിരുന്നു. സ്വവർഗ്ഗാനുരാഗികൾ തമ്മിലുള്ള വിവാഹത്തെ നിയമപരമായി അംഗീകരിക്കുന്നതിനെ എതിർത്ത് കൊണ്ടുള്ളതും, സ്വവർഗ്ഗ ലൈംഗികത “സമൂഹത്തേയും സന്മാർഗ്ഗത്തേയും ശല്ല്യപ്പെടുത്തുന്ന ഒരു ഏർപ്പാടാണെന്ന്” നിർവചിച്ചു കൊണ്ടുള്ളതുമായ ഔദ്യോഗിക രേഖ 2003-ൽ, ഇദ്ദേഹം CDF-ൽ പ്രവർത്തിച്ചുകൊണ്ടിരുന്ന കാലത്ത് തന്നെ സഭ പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഈ പോളണ്ടുകാരനായ വേദപണ്ഠിതൻ, ബനിഡിക്ട്പതിനാറാമൻ മാർപ്പാപ്പയുടേയും, (ആ സമയം കർദ്ദിനാളായിരുന്ന ജോസഫ് റാറ്റ്സിജ്ഞർ) കർദ്ദിനാൾ വില്ല്യം ലെവാസിയുടേയും, ഈ അടുത്ത കാലത്ത് കർദ്ദിനാളായ ജെർഹാർഡ് മുള്ളറിന്റേയും കീഴിൽ പ്രവർത്തിച്ചിട്ടുള്ളയാളാണ്. താൻ ഒരു സ്വവർഗ്ഗരതിക്കാരനാണെന്ന്, പങ്കാളിയെ പരിചയപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ശനിയാഴ്ചത്തെ (ഒക്ടോബർ) പത്രസമ്മേളനത്തിൽ പരസ്യമാക്കിയ മോൺ.ചരംസാ, ഈ വിഷയത്തിലെ സഭയുടെ ഇപ്പോഴത്തെ നിലപാട് മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹം തുടർന്ന് തുറന്ന് പറഞ്ഞത്: “എന്റെ ജീവിതം എങ്ങനെയുള്ളതാണെന്ന് എന്റെ സഭയും സമുദായവും അറിയണമെന്ന് ഞാനാഗ്രഹിക്കുന്നു; ഞാനൊരു സ്വവർഗ്ഗാനുരാഗിയും, അതിൽ ആനന്ദം കണ്ടെത്തുന്ന വൈദികനുമാണ്. അതിൽ ഞാൻ അഭിമാനം കൊള്ളുകയും ചെയ്യുന്നു." പരിശുദ്ധ പരമാധികാരപിതാവിന്റെ മാദ്ധ്യമകാര്യാലയത്തിന്റെ ഡയക്ടറായ ഫാ.ഫെഡറിക്കോ ലൊംബാർഡി, ഇതിനോട് പ്രതികരിച്ചത് ഇപ്രകാരമാണ്: “സിനഡ് ആരംഭിക്കുന്ന ഈ വേളയിൽ, കുറിക്ക്കൊള്ളുന്ന ഇത്തരത്തിലുള്ള ഒരു പ്രസ്താവന ചെയ്തത് വളരെ ഗൗരവമുള്ളതും ചുമതലാബോധം ഇല്ലാത്തതുമാണ്; കാരണം, ഇത് സിനഡ് സമ്മേളനത്തെ അതിരുകവിഞ്ഞ മാദ്ധ്യമസമ്മർദ്ദത്തിന് അടിമപ്പെടുത്തും”.അദ്ദേഹം തുടർന്നു, “CDFലും സർവ്വകലാശാലയിലും മോൺ.ചരംസാ ചെയ്തുകൊണ്ടിരിക്കുന്ന ജോലികൾ ഒരു കാരണവശാലും അദ്ദേഹത്തിന് തുടരാൻ സാദ്ധ്യമല്ല; മറ്റുകാര്യങ്ങളിലുള്ള അദ്ദേഹത്തിന്റെ സ്ഥിതി, സ്വന്തം രൂപതയുടെ വിധിനിർണ്ണയ അധികാരത്തിൽ പെട്ടതാണ്.
Image: /content_image/News/News-2015-10-06-12:51:25.png
Keywords: gay priest, malayalam, pravachaka sabdam
Content: 284
Category: 1
Sub Category:
Heading: സിനഡിന്റെ മുഴുനീളം ലൂസ്യൂവിലെ വിശുദ്ധ തെരീസായുടേയും മാതാപിതാക്കളുടേയും തിരുശേഷിപ്പുകൾ പ്രദർശിപ്പിക്കും.
Content: ഒക്ടോബർ 4 മുതൽ 25 വരെ റോമിലെ Santa Maria Maggiore-ൽ കുടുംബം വിഷയമാക്കി നടക്കുന്ന സിനഡിൽ ആദ്യാവസാനം ലൂസ്യൂവിലെ വിശുദ്ധ തെരീസായുടേയും, മാതാപിതാക്കളായ വാഴ്ത്തപ്പെട്ട ലൂയിസിന്റേയും സെലിമാർട്ടിന്റേയും തിരുശേഷിപ്പുകൾ കണ്ണാടികൂടുകൾക്കുള്ളിലായി പ്രദർശിപ്പിക്കുന്നതായിരിക്കും. വാഴ്ത്തപ്പെട്ട ലൂയിസും സെല്ലിയും ഒക്ടോബർ 18ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടും. ബെസലിക്ക തുറന്നിരിക്കുന്ന സാധാരണ സമയമായ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ ഭക്തജനങ്ങൾക്ക് തിരുശേഷിപ്പിൽ വണക്ക പ്രാർത്ഥന നടത്താവുന്നതാണ്. ബസലിക്കയിലെ ബൊർഗീസ് ചാപ്പലിലെ Salus Populi Romani-യുടെ പ്രതിമക്ക് മുന്നിലായിട്ടാണ് തെരീസായുടെ തിരുശേഷിപ്പ് പ്രദർശിപ്പിച്ചിരിക്കുന്നത്. ഇവരെ വണങ്ങുന്നതിലൂടെ മറിയത്തോടുള്ള ഭക്തിയാണ് വെളിവാകുന്നത്; ലോകത്തിലുള്ള സകല കുടുംബങ്ങളുടേയും നന്മക്ക് വേണ്ടിയുള്ള സിനഡിന്റെ പ്രവർത്തനം ഫലം പുറപ്പെടുവിക്കാൻ മാതാവിന്റെ മാദ്ധ്യസ്ഥം പ്രാർത്ഥിക്കുവാൻ പോപ്പ് ഫ്രാൻസിസ് ആവശ്യപ്പെട്ടു. വിശുദ്ധ തെരീസായുടെ മാതാപിതാക്കളുടെ വിശുദ്ധപ്രഖ്യാപനചുമതലയുടെ സഹാദ്ധ്യക്ഷനായ ഫാ.അന്റോണിയോ സൻഗാലി ഇപ്രകാരം പറഞ്ഞു: “ദാമ്പത്യസ്നേഹം വിശുദ്ധിയുടെ ഉപകരണമാണെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചവരാണ് ലൂയിസും സെലിയും- രണ്ട് വ്യക്തികളുടെ ഒരുമയാൽ വിശുദ്ധിയിലേക്കുള്ള വഴി തെളിച്ചവർ” . കുടുംബ ജീവിതത്തിലെ മൂല്ല്യത്തിന്റെ ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണിതെന്നാണ് അദ്ദേഹം എടുത്ത് പറഞ്ഞത്. ദൈനംദിനജീവിതത്തിൽ ജീവിച്ചു തീർത്ത ലളിതമായ ആത്മീയതയുടെ വളരെ വലുതായ ആവശ്യം“. വിശുദ്ധ തെരീസായുടെ സഹോദരിമാരിൽ ഒരാളായ ഫ്രാൻകോയിസ് തെരീസായുടെവിശുദ്ധീകരണ നടപടികളും ജൂലൈ മാസത്തിൽ ഫ്രാൻസിൽ ആരംഭിച്ചിട്ടുണ്ട്.
Image: /content_image/News/News-2015-10-06-13:12:21.jpg
Keywords: Saint Therese of Lisieux, malayalam, pravachaka sabdam
Content: 285
Category: 1
Sub Category:
Heading: വിശ്വാസം നമുക്ക് ഇടയ്ക്കൊക്കെ പോയി സന്ദർശിച്ച് തിരിച്ചു വരാനുള്ള ഒരു മ്യൂസിയമല്ല. അത് ജീവന്റെ അരുവിയാകുന്നു : ഫ്രാൻസിസ് മാർപാപ്പ
Content: "ആത്മീയ ഗുരുക്കൾ പരസ്പരം സംവദിക്കാനും ധാരണകളിലെത്തി ചേർന്ന് നിയമനിർമ്മാണം നടത്താനുമുള്ള പാർലിമെന്റല്ല ബിഷപ്പുമാരുടെ സിനഡ്. പ്രാർത്ഥനയ്ക്കുള്ള വേദിയാണത്; ദൈവത്തിന്റെ ശബ്ദം ശ്രവിക്കുവാനും അത് ധൈര്യത്തോടെ ലോകത്തോട് വിളിച്ചു പറയാനുമുള്ള വേദിയാണത്; നമ്മെക്കാൾ നല്ല തീരുമാനങ്ങൾ എടുപ്പിച്ച് നമ്മെ ദൈവം അത്ഭുതപ്പെടുത്തുന്ന സ്ഥലമാണത്. വിശ്വാസം നമുക്ക് ഇടയ്ക്കൊക്കെ പോയി സന്ദർശിച്ച് തിരിച്ചു വരാനുള്ള ഒരു മ്യൂസിയമല്ല. അത് ജീവന്റെ അരുവിയാകുന്നു " സിനഡിന്റെ പ്രഥമ കാര്യനിർവ്വഹണ യോഗം ഉത്ഘാടനം ചെയ്തു കൊണ്ട് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. തിരുസഭയുടേയും കുടുംബങ്ങളുടേയും നന്മയും ആത്മാക്കളുടെ ക്ഷേമവും മുൻനിറുത്തിയായിരിക്കണം സിനഡിലെ 270 വോട്ടിംങ്ങ് അംഗങ്ങൾ പ്രവർത്തിക്കേണ്ടത്. അവർ ഒരേ സമയം ഇടയന്മാരും പണ്ഡിതന്മാരും ആകുന്നു. ഈ രണ്ടു വിധത്തിലുമുള്ള പ്രവർത്തന മികവ് കാഴ്ച്ചവെയ്ക്കാനുള്ള ദൈവാനുഗ്രഹം അവർക്കുണ്ടാകും എന്ന് പിതാവ് പ്രത്യാശ പ്രകടിപ്പിച്ചു. പതിനഞ്ചു മിനിറ്റു മുമ്പേ വേദിയിലെത്തിയ പിതാവ് അംഗങ്ങളേയും മറ്റു ക്രൈസ്തവ വിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളേയും നിരീക്ഷകരായി എത്തിച്ചേർന്നിട്ടുള്ള വ്യക്തികളേയും സിനഡ് ഹാളിലേക്ക് ആനയിച്ചു. "വിശ്വാസത്തിന്റെ കണ്ണുകളോടെ ദൈവഹിതം മനസിലാക്കി മുന്നേറാനുള്ള സഭയുടെ ആഗ്രഹത്തിന്റെ ഫലമാണ് സിനഡുകൾ. സിനഡിലെ അംഗങ്ങൾ തിരുസഭയുടെ മൂല്യങ്ങളോട് വിശ്വസ്തത പുലർത്തണം" അദ്ദേഹം പറഞ്ഞു. "ഈ സിനഡ് ഹാളും ഇതിലെ കാര്യനിർവ്വഹണ സമിതിയും ദൈവ നിയന്ത്രണത്തിലുള്ള സ്ഥലമാകുന്നു. തിരുസഭ ദൈവഹിതത്തിന് കാതോർത്തു നിൽക്കുന്ന വിശുദ്ധ സ്ഥലമാണിത്." "നിങ്ങൾ ശുദ്ധമനസ്ക്കരായി കാത്തു നിന്നാൽ മാത്രം മതി, ദൈവം നിങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് നിങ്ങളുടെ മനസ്സിൽ തീരുമാനങ്ങളുടെ വിത്തു വിതയ്ക്കും. നമ്മുടെ യുക്തിക്കും നമ്മുടെ കണക്കുകൂട്ടലുകൾക്കും എല്ലാം അപ്പുറമാണ് ദൈവത്തിന്റെ പദ്ധതികൾ." യഥാർത്ഥ പ്രകാശം തല്ലിക്കെടുത്തി പകരം കൃത്രിമ പ്രകാശത്തിൽ ആകൃഷ്ടരാകുന്ന ലോകത്തിന്റെ പ്രലോഭനങ്ങളിൽ പെട്ടു പോകാതെ സുവിശേഷകന്റെ ആത്മധൈര്യത്തോടെ കാര്യനിർവ്വഹണം നടത്താൻ പിതാവ് സിനിഡ് അംഗങ്ങളെ ഉപദേശിച്ചു. "തങ്ങളുടെ മനസ്സിലുള്ള മുൻ തീരുമാനങ്ങളും ധാരണകളും മാറ്റിക്കളഞ്ഞ് തങ്ങളുടെ സഹബിഷപ്പുമാരുടെ വാക്കുകൾ ശ്രദ്ധിക്കാൻ സന്നദ്ധരാകുന്നതാണ് ആത്മീയമായ എളിമ. അവിടെ നാം ഒരിക്കലും മറ്റുള്ളവരേക്കാൾ മേന്മ ഭാവിക്കുന്നില്ല." " പ്രാർത്ഥനയുടെ നിശബ്ദതകളിൽ ദൈവം നമ്മോട് സംസാരിക്കുന്നു." ഹംഗേറിയൻ കാർഡിനാൾ പീറ്റർ എർഡോ അടുത്ത മൂന്നാഴ്ച്ച സിനഡിന്റെ മുമ്പിൽ ചർച്ചയ്ക്ക് വരുന്ന വിഷയങ്ങളെ പറ്റി ഒരു മണിക്കൂറോളം പ്രസംഗിച്ചു. ദാരിദ്ര്യവും തൊഴിലില്ലായ്മയും കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത തകർത്തു കൊണ്ടിരിക്കുന്ന അവസ്ഥാവിശേഷം അദ്ദേഹം വിവരിച്ചു. ആഗോളതലത്തിലുള്ള അഭയാർത്ഥി പ്രവാഹവും യുദ്ധങ്ങളും കുടുംബ ജീവിതങ്ങളിൽ കരിനിഴൽ വീഴ്ത്തി കൊണ്ടിരിക്കുന്നു. അതിഭാവുകത്വം കലർന്ന വ്യക്തിസ്വാതന്ത്ര്യം തിരുസഭയ്ക്കും ഭരണ സംവിധാനങ്ങൾക്കും കുടുംബം എന്ന സ്ഥാപനത്തിനു തന്നെയും വെല്ലുവിളി ഉയർത്തുന്നു. തിരുസഭ കുടുംബ ജീവിതത്തിന്റെ ആത്മീയ ദൗത്യം തിരിച്ചറിയുകയും അത് ആവർത്തിച്ച് ഉറപ്പിക്കുകയും വേണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വിവാഹമോചിതരുടെ പുനർവിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അദ്ദേഹം പരാമർശിച്ചു. ആദ്യവിവാഹത്തിന്റെ പരാജയമല്ല, നിയമ വിധേയമല്ലാത്ത പുനർവിവാഹമാണ് ദിവ്യകാരുണ്യ സ്വീകരണത്തിന് പ്രതിബന്ധമായി നിൽക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുസഭയും കുടുംബങ്ങളുമായുള്ള ബന്ധം കൂടുതൽ ദൃഡമാക്കാനുള്ള മാർഗ്ഗങ്ങൾ ആരായുകയാണ് ഈ സിനഡിന്റെ ഉദ്ദേശങ്ങളിലൊന്ന് എന്ന് ഇറ്റാലിയൻ ആർച്ച് ബിഷപ്പ് ബ്രൂണോ ഫോർട്ട് പ്രസ്താവിച്ചു.
Image: /content_image/News/News-2015-10-06-13:29:04.jpg
Keywords: pope in synad, malayalam, pravachaka sabdam
Content: 286
Category: 1
Sub Category:
Heading: വിവാഹമോചിതരായ പുനർവിവാഹിതർക്ക് ദിവ്യകാരുണ്യ സ്വീകരണം അനുവദിക്കാമോ എന്നുള്ളത് സിനിഡിന്റെ മുൻപിലുള്ള പല വിഷയങ്ങളിൽ ഒന്നു മാത്രം : സിനിഡിന്റെ രണ്ടാം ദിവസത്തെ പത്രകുറിപ്പ്
Content: #{red->none->none->കുടുംബ സംബന്ധിയായ സിനിഡ് : രണ്ടാം ദിവസത്തെ പത്രകുറിപ്പ്}# സിനഡിന്റെ രാവിലത്തെ യോഗങ്ങളെ പറ്റി Fr. ഫെഡറിക്കോ ലൊംബാർഡി പത്രമാധ്യമങ്ങൾക്ക് വിശദീകരണം നൽകി. സിനഡിന്റെ ജനറൽ സെക്രട്ടറി കർഡിനാൾ ബാൾഡി സെറി സിനഡിന്റെ നടപടി ക്രമങ്ങളും സമ്പ്രദായങ്ങളും വിശദീകരിച്ചു. "നാം ഇപ്പോൾ ഇവിടെ തുടങ്ങിയിരിക്കുന്ന പ്രക്രിയ കഴിഞ്ഞ വർഷത്തെ സിനഡിന്റെ തുടർച്ചയാണ് എന്ന് നമ്മൾ പ്രത്യേകം മനസിലാക്കേണ്ടതാണ് എന്ന് പിതാവ് ആഗ്രഹിക്കുന്നു." Fr.ലൊംബാർഡി പറഞ്ഞു. ചൊവ്വാഴ്ച്ച വൈകുന്നേരം സിനഡിലെ മെത്രാൻമാർ ആരംഭിച്ച കൂട്ടായുള്ള പ്രവർത്തനം സഭയ്ക്ക് വളരെ പ്രധാനപ്പെട്ടതാണ് എന്ന് മാർപാപ്പ എടുത്തു പറഞ്ഞു. കഴിഞ്ഞ വർഷത്തെ സിനിഡിൽ ക്രൈസ്തവ വിവാഹം എന്ന കൂദാശ ചർച്ച ചെയ്യപ്പെട്ടിട്ടില്ല എന്ന് പിതാവ് സിനിഡിലെ അംഗങ്ങളെ ഓർമ്മിപ്പിച്ചു. വിവാഹമോചിതരായ പുനർവിവാഹിതർക്ക് ദിവ്യകാരുണ്യ സ്വീകരണം അനുവദിക്കാമോ എന്നുള്ളത് സിനിഡിന്റെ മുൻപിലുള്ള പല വിഷയങ്ങളിൽ ഒന്നു മാത്രം ആണെന്നും സിനിഡ് അനവധി ആത്മീയ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടി കാട്ടി. രാവിലത്തെ യോഗത്തിൽ ഉയർന്നു വന്ന മുഖ്യ വിഷയങ്ങൾ Fr.ലൊംബാർഡി വിവരിച്ചു. തലമുറകളിലൂടെയുള്ള വിശ്വാസ പ്രചാരണം, കുടിയേറ്റ പ്രശ്നം, കുടുംബത്തിനുള്ളിലെ അതിക്രമങ്ങൾ, യുദ്ധം, ദാരിദ്രൃം, ബഹുകളത്രത്വം എന്നീ വിഷയങ്ങൾ അദ്ദേഹം എടുത്തു പറഞ്ഞു. സിനിഡ് ഫാദേർസ് വളരെ ചുരുങ്ങിയ അഭിപ്രായ പ്രകടനങ്ങൾ മാത്രമേ നടത്തിയുളളു എന്ന് വത്തിക്കാന്റെ മാധ്യമ വിഭാഗത്തിലെ ഇംഗ്ലീഷ് വിഭാഗത്തിലെ Fr.തോമസ് റോസിക്ക അറിയിച്ചു. വിഷയങ്ങളുടെ വ്യക്തതയ്ക്ക് വേണ്ടി ഓരോ അംഗവും മൂന്നു മിനിറ്റ് വീതം സംസാരിച്ചു. കുടുംബ പ്രശ്നങ്ങളെ പറ്റി സിനിഡിൽ അമിതമായ ഒരു ഉത്ക്കണ്ട നിലനിൽക്കുന്നതായി തോന്നി. ആ തോന്നൽ ലഘൂകരിക്കാനായിട്ടെന്നപോലെ ഒരു സിനിഡ് അംഗം കുടുംബ ജീവിതത്തിന്റെ സൗന്ദര്യത്തേ പറ്റിയും സന്തോഷത്തെ പറ്റിയും സംസാരിച്ചു . കരുണയുടെ ഈ വർഷത്തിൽ നമ്മുടെ ഭാഷ കൂടുതൽ അർത്ഥ തലങ്ങൾ ഉൾക്കൊള്ളണമെന്ന് Fr.തോമസ് റോസിക്ക നിർദ്ദേശിച്ചു. "സ്വവർഗ്ഗാനുരാഗികൾ നമ്മുടെ മക്കളാണ്, നമ്മുടെ സഹോദരരാണ്, നമ്മുടെ അയൽക്കാരാണ്, നമ്മുടെ സഹപ്രവർത്തകരാണ്." അദ്ദേഹം പറഞ്ഞു. "പ്രായശ്ചിത്തത്തിന്റെ മൂന്നാം ഭാവമായ കുറ്റ വിമോചനം കരുണയുടെ വർഷത്തിൽ വിപുലമായി പ്രയോഗിക്കപ്പെടണം എന്ന നിർദ്ദേശങ്ങളുമുണ്ടായി." Fr.റോസിക്ക പറഞ്ഞു. ഇതെല്ലാം ബഹുമാനപ്പെട്ട സിനിഡംഗങ്ങൾ ചർച്ച ചെയ്യാൻ പോകുന്ന വിഷയങ്ങളാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിവാഹമോചിതരായ പുനർവിവാഹിതർക്ക് ദിവ്യകാരുണ്യ സ്വീകരണം എന്ന വിഷയം ഈ സിനഡിൽ ചർച്ചാവിഷയമാണോ എന്ന ചോദ്യത്തിന് 'Pontifical Council of Social Communication' -ന്റെ പ്രസിഡന്റ ആർച്ചുബിഷപ്പ് മരിയ സെല്ലി 'അതെ' എന്നു മറുപടി പറഞ്ഞു. "അത് ഒരു അജപാലന വിഷയമായി ചർച്ച ചെയ്യും. പക്ഷേ, സഭയുടെ അനുശാസനങ്ങളെ പറ്റിയുള്ള പീതാവിന്റെ നിർദ്ദേശങ്ങൾക്കനുസൃതമായി മാത്രം." മേൽപ്പറഞ്ഞവരുടെ ദിവ്യകാരുണ്യ സ്വീകരണം സഭയുടെ അനുശാസനമായാണോ അതോ ഒരു പെരുമാറ്റച്ചട്ടമായാണോ ചർച്ച ചെയ്യുക എന്ന ചോദ്യത്തിന് കാനഡയിലെ ക്യുബെക്ക് പ്രദേശത്തെ ആർച്ച് ബിഷപ്പ് പോൾ ആൻഡ്രെ ഇങ്ങിനെ പറഞ്ഞു, "വ്യക്തികളുടെ വീക്ഷണകോണുകൾ വ്യത്യസ്തമാണ്. സിനിഡിന്റെ ചർച്ചകളിൽ ഇതും ഉൾപ്പെടുന്നു." ചെറിയ ഗ്രൂപ്പുക'ളുടെ ചർച്ചകളിൽ മാർപാപ്പാ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് Fr.ലൊംബാർഡി ഇങ്ങിനെ മറുപടി പറഞ്ഞു: "സാധാരണ ഗതിയിൽ മാർപാപ്പാ ചെറു ഗ്രൂപ്പുകളുടെ ചർച്ചകളിൽ പങ്കെടുക്കാറില്ല. പക്ഷേ, എപ്പോഴും ആശ്ചര്യപ്പെടുത്തുന്ന ഒരു പിതാവാണ് നമ്മുടേത് ! ഇവിടേയും അദ്ദേഹം നമ്മെ അത്ഭുതപ്പെടുത്താം !"
Image: /content_image/News/News-2015-10-07-11:52:29.jpg
Keywords: synod day 2, malayalam, pravachaka sabdam