CALENDAR

/

category_idDaily Saints.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
HeadingOctober 8 : വിശുദ്ധ ദിമെട്രിയൂസ്
Contentധാരാളം സമ്പത്തുള്ള ഒരു ക്രിസ്തീയ പ്രഭു കുടുംബത്തിലാണ് വിശുദ്ധ ദിമെട്രിയൂസിന്റെ ജനനം. അദ്ദേഹം ഒരു പട്ടാളക്കാരനും അതോടൊപ്പം ഒരു പാതിരിയും ആയിരുന്നു. മാക്സിമിയൻ ചക്രവർത്തി അദ്ദേഹത്തെ തെസ്സലോണിക്ക എന്ന പ്രദേശത്തെ നാടുവാഴിയായി നിയമിച്ചു. പക്ഷെ ദിമെട്രിയൂസ് ഒരു ക്രിസ്ത്യാനിയാണെന്ന്‌ അറിഞ്ഞ ഉടൻ തന്നെ ചക്രവർത്തി അദ്ദേഹത്തെ ഒരു പൊതു കുളിപ്പുരയിൽ തടവിലാക്കുകയും ബി.സി. 306-ൽ സിർമിയം (ഇന്നത്തെ സെർബിയ) എന്ന സ്ഥലത്ത് വച്ച് കുന്തമുനയാൽ വധിക്കുകയും ചെയ്തു. വിശുദ്ധ ദിമെട്രിയൂസ് മദ്ധ്യകാലഘട്ടങ്ങളിൽ വളരെയേറെ പ്രശസ്തനായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിനു ഒരു നൂറ്റാണ്ടിന് ശേഷം 586-ൽ തെസ്സലോണിക്കയുടെ രക്ഷക്കായി ഒരു യുദ്ധത്തിനിടക്ക് പ്രത്യക്ഷപ്പെട്ടതായി പറയപ്പെടുന്നു. ബാൽക്കൻസ് പ്രദേശങ്ങളിലുള്ള ഏതാണ്ട് ഇരുന്നൂറോളം പള്ളികൾ ഈ വിശുദ്ധന്റെ നാമധേയത്തിലുള്ളതാണ്. കൂടാതെ അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങളിൽ നിന്നും പരിശുദ്ധ തൈലം ഒഴുകികൊണ്ടിരിക്കുന്നതായി പറയപ്പെടുന്നു. ദിമെട്രിയൂസ് ഡീക്കൻ അഞ്ചാം നൂറ്റാണ്ടിനു മുൻപ് സിർമിയയിൽ (പഴയ യുഗോസ്ലാവിയായിലെ മിട്രോവിക്) വച്ച് മരിച്ചതായി പറയപ്പെടുന്നു. ആ നൂറ്റാണ്ടിൽ അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം രണ്ട് പള്ളികൾ പണിതു. ഒരെണ്ണം സിർമിയത്തിലും മറ്റേത് തെസ്സലോണിക്കയിലും. ലിറിക്കമിലെ മുഖ്യ ന്യായാധിപനായ ലിയോണ്‍ഷിയസ് തെസ്സലോണിക്കയിലെ പൊതു ഭരണാധികാരം ഏറ്റെടുത്തതിനു ശേഷം അദ്ദേഹം വഴിയാണ് വിശുദ്ധനെ വണങ്ങുന്ന പതിവ് സിർമിയത്തിലെത്തിയതെന്നു കരുതുന്നു. മേൽപറഞ്ഞ രണ്ടു പള്ളികളും പണികഴിപ്പിച്ചത് ലിയോണ്‍ഷിയസ് ആണ്. തെസ്സലോണിക്കയിലെ പള്ളി പണിയുന്നതിനു മുൻപ് തന്നെ ദിമെട്രിയൂസിനെ വിശുദ്ധനായി ആദരിച്ചു തുടങ്ങിയിരുന്നു. 441-ൽ ഉണ്ടായ ആക്രമണത്തിൽ സിർമിയം തകർക്കപ്പെട്ടു, ആയതിനാൽ തെസ്സലോണിക്കയിലെ രണ്ടാമത്തെ പള്ളിയാണ് രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ദിമെട്രിയൂസിന്റെ വണങ്ങുന്നവരുടെ പ്രധാന കേന്ദ്രം. ധാരാളം തീർത്ഥാടകർ ഈ പള്ളി സന്ദർശിച്ചു കൊണ്ടിരുന്നു. എന്നാൽ 1917ൽ ഉണ്ടായ തീപിടുത്തത്തിൽ ഈ പള്ളി കത്തി നശിച്ചുവെങ്കിലും ധാരാളം ആളുകളെ ഉൾകൊള്ളത്തക്കവിധത്തിൽ പുനർനിർമ്മിക്കപ്പെട്ടു. കാലം ചെല്ലും തോറും ദിമെട്രിയൂസ് 'മഹാനായ രക്തസാക്ഷി' എന്ന പേരിൽ പരക്കെ അറിയപ്പെടുകയും അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ചുള്ള കീർത്തി നാടെങ്ങും പരന്നു. കേട്ടുകേൾവി അനുസരിച്ച് തെസ്സലോനിക്കയിലെ ഒരു പൗരനായ വിശുദ്ധ ദിമെട്രിയൂസ് സുവിശേഷം പ്രചരിപ്പിച്ചു എന്ന കുറ്റത്തിന് തടവിലാക്കപ്പെടുകയും വിചാരണ കൂടാതെ തന്നെ ഒരു പൊതു സ്നാന സ്ഥലത്ത് വച്ച് കൊല്ലപ്പെടുകയും ചെയ്തു. ഈ കുളിമുറിയുടെ മുകളിലായിട്ട് പിന്നീട് പള്ളി പണിയുകയും അദ്ദേഹത്തിന്റെ ശവകല്ലറ ഇതിനോട് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. പിന്നീട് വിശുദ്ധന്റെ തിരുശേഷിപ്പുകളിൽ നിന്നും അത്ഭുത തൈലം വമിച്ചിരുന്നതായി പറയപ്പെട്ടുവെങ്കിലും ഇവിടം സന്ദർശിച്ച തീർത്ഥാടകർ ശേഖരിച്ച തൈലം പരിശോധിച്ചതിൽ നിന്നും ഇത് വിശ്വാസയോഗ്യമല്ലെന്ന് വേണം കരുതാൻ. വിശുദ്ധനെകുറിച്ച് എഴുതപ്പെട്ട ആദ്യ രേഖകൾ നമുക്ക് കിട്ടിയിട്ടുള്ളത് ഒമ്പതാം നൂറ്റാണ്ടിലേതാണ്, ഇതനുസരിച്ച് വിശുദ്ധനെ വധിക്കാനുള്ള ഉത്തരവ് മാക്സിമിയൻ ചക്രവർത്തി നേരിട്ട് നൽകുകയായിരുന്നു. പിന്നീടറിവായിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിശുദ്ധൻ ഒരു ഗവർണറോ (റോമൻ രക്തസാക്ഷികളുടെ പട്ടികയിൽ വിശുദ്ധനെ കുറിച്ച് എഴുതിയിരിക്കുന്നത്) അല്ലെങ്കിൽ വിശുദ്ധ ഗീവർഗ്ഗീസിനെപോലെ ഒരു യോദ്ധാവും-വിശുദ്ധനുമായിരുന്നു പ്രശസ്തിയിൽ വിശുദ്ധ ഗീവറുഗ്ഗീസിന് തൊട്ടു പിന്നിലുമാണ് വിശുദ്ധന്റെ സ്ഥാനം. കുരിശു യുദ്ധക്കാരുടെ മദ്ധ്യസ്ഥ-വിശുദ്ധരിൽ ഒരാളായിട്ടാണ് വിശുദ്ധ ദിമെട്രിയൂസ് അറിയപ്പെടുന്നത്. ഈ പുതിയ അറിവുകളൊന്നും തന്നെ വിശ്വാസയോഗ്യമല്ല. എന്നിരുന്നാലും ഈപ്പേരിൽ ഒരു രക്തസാക്ഷി ജീവിച്ചിരുന്നുവെന്നുള്ളത് സത്യമാണ്. ഈ വിശുദ്ധന്റെ നാമഹേതു തിരുന്നാൾ ദിനമായ ഒക്ടോബർ 26 പൗരസ്ത്യ സഭകളിൽ വളരെ ആഘോഷപൂർവ്വം കൊണ്ടാടപ്പെടുകയും ചെയ്യുന്നു. ബൈസന്റൈൻ ആരാധനക്രമം തയ്യാറാക്കിയവരിൽ വിശുദ്ധന്റെ പേരും പെടുന്നു. ഇറ്റലിയിലെ റാവന്നയിലും ഇദ്ദേഹത്തെ ആദരിച്ച് വരുന്നു. അവിടത്തെ ഒരു പുരാതന പള്ളി വിശുദ്ധന്റെ ബഹുമാനാർത്ഥം വിശുദ്ധന്റെ നാമധേയത്തിലുള്ളതാണ്. 1917-ൽ നശിപ്പിക്കപ്പെട്ട പഴയ യഥാർത്ഥ പള്ളിയിൽ വിശുദ്ധനെ ഒരു പാതിരിയും അതോടൊപ്പം ഒരു യോദ്ധാവുമായി ചിത്രീകരിച്ച് അൽങ്കാരപണികൾ ചെയ്തിട്ടുള്ള 6 നും 9 നും ഇടക്കുള്ള നൂറ്റാണ്ടുകളിൽ നിർമ്മിക്കപ്പെട്ട മാർബിളുകൾ ഉൾകൊള്ളുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-10-04 00:00:00
KeywordsSt. Demetrius, malayalam, pravachaka sabdam
Created Date2015-10-04 17:44:26