category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസ്വവർഗ്ഗലൈംഗികത വെളിപ്പെടുത്തിയ വൈദികനെ വത്തിക്കാൻ ഔദ്യോഗിക പദവികളിൽ നിന്നും നീക്കം ചെയ്തു
Contentസ്വവർഗ്ഗരതനായി ഒരു പുരുഷ ഇണയോടൊത്ത് ജീവിക്കുന്നു എന്ന് പരസ്യമായി ഏറ്റ് പറഞ്ഞ The Congregation for The Doctrine of the Faith ത്തിലെ വൈദിക ഉദ്യോഗസ്ഥനെ തൽസ്ഥാനത്ത് നിന്നും നീക്കിയിരിക്കുന്നു. 2003 മുതൽC.D.F-ൽ പ്രവർത്തിച്ചു വരുന്ന 43 വയസുകാരനായ മോൺ.ക്രിസിസ്റ്റോഫ് ചരംസാ, The International Thelogical Commision-ന്റെ സഹായകാര്യദർശിയായിരുന്നു; കൂടാതെ, The Gregorian, The Pontifical Athen, എന്നീ റോമിലുള്ള രണ്ട് സർവ്വകലാശാലകളിലെ ദൈവശാസ്ത്ര അദ്ധ്യാപകൻ കൂടിയായിരുന്നു. സ്വവർഗ്ഗാനുരാഗികൾ തമ്മിലുള്ള വിവാഹത്തെ നിയമപരമായി അംഗീകരിക്കുന്നതിനെ എതിർത്ത് കൊണ്ടുള്ളതും, സ്വവർഗ്ഗ ലൈംഗികത “സമൂഹത്തേയും സന്മാർഗ്ഗത്തേയും ശല്ല്യപ്പെടുത്തുന്ന ഒരു ഏർപ്പാടാണെന്ന്” നിർവചിച്ചു കൊണ്ടുള്ളതുമായ ഔദ്യോഗിക രേഖ 2003-ൽ, ഇദ്ദേഹം CDF-ൽ പ്രവർത്തിച്ചുകൊണ്ടിരുന്ന കാലത്ത് തന്നെ സഭ പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഈ പോളണ്ടുകാരനായ വേദപണ്ഠിതൻ, ബനിഡിക്ട്പതിനാറാമൻ മാർപ്പാപ്പയുടേയും, (ആ സമയം കർദ്ദിനാളായിരുന്ന ജോസഫ് റാറ്റ്സിജ്ഞർ) കർദ്ദിനാൾ വില്ല്യം ലെവാസിയുടേയും, ഈ അടുത്ത കാലത്ത് കർദ്ദിനാളായ ജെർഹാർഡ് മുള്ളറിന്റേയും കീഴിൽ പ്രവർത്തിച്ചിട്ടുള്ളയാളാണ്. താൻ ഒരു സ്വവർഗ്ഗരതിക്കാരനാണെന്ന്, പങ്കാളിയെ പരിചയപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ശനിയാഴ്ചത്തെ (ഒക്ടോബർ) പത്രസമ്മേളനത്തിൽ പരസ്യമാക്കിയ മോൺ.ചരംസാ, ഈ വിഷയത്തിലെ സഭയുടെ ഇപ്പോഴത്തെ നിലപാട് മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹം തുടർന്ന് തുറന്ന് പറഞ്ഞത്: “എന്റെ ജീവിതം എങ്ങനെയുള്ളതാണെന്ന് എന്റെ സഭയും സമുദായവും അറിയണമെന്ന് ഞാനാഗ്രഹിക്കുന്നു; ഞാനൊരു സ്വവർഗ്ഗാനുരാഗിയും, അതിൽ ആനന്ദം കണ്ടെത്തുന്ന വൈദികനുമാണ്. അതിൽ ഞാൻ അഭിമാനം കൊള്ളുകയും ചെയ്യുന്നു." പരിശുദ്ധ പരമാധികാരപിതാവിന്റെ മാദ്ധ്യമകാര്യാലയത്തിന്റെ ഡയക്ടറായ ഫാ.ഫെഡറിക്കോ ലൊംബാർഡി, ഇതിനോട് പ്രതികരിച്ചത് ഇപ്രകാരമാണ്: “സിനഡ് ആരംഭിക്കുന്ന ഈ വേളയിൽ, കുറിക്ക്കൊള്ളുന്ന ഇത്തരത്തിലുള്ള ഒരു പ്രസ്താവന ചെയ്തത് വളരെ ഗൗരവമുള്ളതും ചുമതലാബോധം ഇല്ലാത്തതുമാണ്; കാരണം, ഇത് സിനഡ് സമ്മേളനത്തെ അതിരുകവിഞ്ഞ മാദ്ധ്യമസമ്മർദ്ദത്തിന് അടിമപ്പെടുത്തും”.അദ്ദേഹം തുടർന്നു, “CDFലും സർവ്വകലാശാലയിലും മോൺ.ചരംസാ ചെയ്തുകൊണ്ടിരിക്കുന്ന ജോലികൾ ഒരു കാരണവശാലും അദ്ദേഹത്തിന് തുടരാൻ സാദ്ധ്യമല്ല; മറ്റുകാര്യങ്ങളിലുള്ള അദ്ദേഹത്തിന്റെ സ്ഥിതി, സ്വന്തം രൂപതയുടെ വിധിനിർണ്ണയ അധികാരത്തിൽ പെട്ടതാണ്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-10-06 00:00:00
Keywordsgay priest, malayalam, pravachaka sabdam
Created Date2015-10-06 22:21:25