category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിവാഹമോചിതരായ പുനർവിവാഹിതർക്ക് ദിവ്യകാരുണ്യ സ്വീകരണം അനുവദിക്കാമോ എന്നുള്ളത് സിനിഡിന്റെ മുൻപിലുള്ള പല വിഷയങ്ങളിൽ ഒന്നു മാത്രം : സിനിഡിന്റെ രണ്ടാം ദിവസത്തെ പത്രകുറിപ്പ്
Content#{red->none->none->കുടുംബ സംബന്ധിയായ സിനിഡ് : രണ്ടാം ദിവസത്തെ പത്രകുറിപ്പ്}# സിനഡിന്റെ രാവിലത്തെ യോഗങ്ങളെ പറ്റി Fr. ഫെഡറിക്കോ ലൊംബാർഡി പത്രമാധ്യമങ്ങൾക്ക് വിശദീകരണം നൽകി. സിനഡിന്റെ ജനറൽ സെക്രട്ടറി കർഡിനാൾ ബാൾഡി സെറി സിനഡിന്റെ നടപടി ക്രമങ്ങളും സമ്പ്രദായങ്ങളും വിശദീകരിച്ചു. "നാം ഇപ്പോൾ ഇവിടെ തുടങ്ങിയിരിക്കുന്ന പ്രക്രിയ കഴിഞ്ഞ വർഷത്തെ സിനഡിന്റെ തുടർച്ചയാണ് എന്ന് നമ്മൾ പ്രത്യേകം മനസിലാക്കേണ്ടതാണ് എന്ന് പിതാവ് ആഗ്രഹിക്കുന്നു." Fr.ലൊംബാർഡി പറഞ്ഞു. ചൊവ്വാഴ്ച്ച വൈകുന്നേരം സിനഡിലെ മെത്രാൻമാർ ആരംഭിച്ച കൂട്ടായുള്ള പ്രവർത്തനം സഭയ്ക്ക് വളരെ പ്രധാനപ്പെട്ടതാണ് എന്ന് മാർപാപ്പ എടുത്തു പറഞ്ഞു. കഴിഞ്ഞ വർഷത്തെ സിനിഡിൽ ക്രൈസ്തവ വിവാഹം എന്ന കൂദാശ ചർച്ച ചെയ്യപ്പെട്ടിട്ടില്ല എന്ന് പിതാവ് സിനിഡിലെ അംഗങ്ങളെ ഓർമ്മിപ്പിച്ചു. വിവാഹമോചിതരായ പുനർവിവാഹിതർക്ക് ദിവ്യകാരുണ്യ സ്വീകരണം അനുവദിക്കാമോ എന്നുള്ളത് സിനിഡിന്റെ മുൻപിലുള്ള പല വിഷയങ്ങളിൽ ഒന്നു മാത്രം ആണെന്നും സിനിഡ് അനവധി ആത്മീയ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടി കാട്ടി. രാവിലത്തെ യോഗത്തിൽ ഉയർന്നു വന്ന മുഖ്യ വിഷയങ്ങൾ Fr.ലൊംബാർഡി വിവരിച്ചു. തലമുറകളിലൂടെയുള്ള വിശ്വാസ പ്രചാരണം, കുടിയേറ്റ പ്രശ്നം, കുടുംബത്തിനുള്ളിലെ അതിക്രമങ്ങൾ, യുദ്ധം, ദാരിദ്രൃം, ബഹുകളത്രത്വം എന്നീ വിഷയങ്ങൾ അദ്ദേഹം എടുത്തു പറഞ്ഞു. സിനിഡ് ഫാദേർസ് വളരെ ചുരുങ്ങിയ അഭിപ്രായ പ്രകടനങ്ങൾ മാത്രമേ നടത്തിയുളളു എന്ന് വത്തിക്കാന്റെ മാധ്യമ വിഭാഗത്തിലെ ഇംഗ്ലീഷ് വിഭാഗത്തിലെ Fr.തോമസ് റോസിക്ക അറിയിച്ചു. വിഷയങ്ങളുടെ വ്യക്തതയ്ക്ക് വേണ്ടി ഓരോ അംഗവും മൂന്നു മിനിറ്റ് വീതം സംസാരിച്ചു. കുടുംബ പ്രശ്നങ്ങളെ പറ്റി സിനിഡിൽ അമിതമായ ഒരു ഉത്ക്കണ്ട നിലനിൽക്കുന്നതായി തോന്നി. ആ തോന്നൽ ലഘൂകരിക്കാനായിട്ടെന്നപോലെ ഒരു സിനിഡ് അംഗം കുടുംബ ജീവിതത്തിന്റെ സൗന്ദര്യത്തേ പറ്റിയും സന്തോഷത്തെ പറ്റിയും സംസാരിച്ചു . കരുണയുടെ ഈ വർഷത്തിൽ നമ്മുടെ ഭാഷ കൂടുതൽ അർത്ഥ തലങ്ങൾ ഉൾക്കൊള്ളണമെന്ന് Fr.തോമസ് റോസിക്ക നിർദ്ദേശിച്ചു. "സ്വവർഗ്ഗാനുരാഗികൾ നമ്മുടെ മക്കളാണ്, നമ്മുടെ സഹോദരരാണ്, നമ്മുടെ അയൽക്കാരാണ്, നമ്മുടെ സഹപ്രവർത്തകരാണ്." അദ്ദേഹം പറഞ്ഞു. "പ്രായശ്ചിത്തത്തിന്റെ മൂന്നാം ഭാവമായ കുറ്റ വിമോചനം കരുണയുടെ വർഷത്തിൽ വിപുലമായി പ്രയോഗിക്കപ്പെടണം എന്ന നിർദ്ദേശങ്ങളുമുണ്ടായി." Fr.റോസിക്ക പറഞ്ഞു. ഇതെല്ലാം ബഹുമാനപ്പെട്ട സിനിഡംഗങ്ങൾ ചർച്ച ചെയ്യാൻ പോകുന്ന വിഷയങ്ങളാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിവാഹമോചിതരായ പുനർവിവാഹിതർക്ക് ദിവ്യകാരുണ്യ സ്വീകരണം എന്ന വിഷയം ഈ സിനഡിൽ ചർച്ചാവിഷയമാണോ എന്ന ചോദ്യത്തിന് 'Pontifical Council of Social Communication' -ന്റെ പ്രസിഡന്റ ആർച്ചുബിഷപ്പ് മരിയ സെല്ലി 'അതെ' എന്നു മറുപടി പറഞ്ഞു. "അത് ഒരു അജപാലന വിഷയമായി ചർച്ച ചെയ്യും. പക്ഷേ, സഭയുടെ അനുശാസനങ്ങളെ പറ്റിയുള്ള പീതാവിന്റെ നിർദ്ദേശങ്ങൾക്കനുസൃതമായി മാത്രം." മേൽപ്പറഞ്ഞവരുടെ ദിവ്യകാരുണ്യ സ്വീകരണം സഭയുടെ അനുശാസനമായാണോ അതോ ഒരു പെരുമാറ്റച്ചട്ടമായാണോ ചർച്ച ചെയ്യുക എന്ന ചോദ്യത്തിന് കാനഡയിലെ ക്യുബെക്ക് പ്രദേശത്തെ ആർച്ച് ബിഷപ്പ് പോൾ ആൻഡ്രെ ഇങ്ങിനെ പറഞ്ഞു, "വ്യക്തികളുടെ വീക്ഷണകോണുകൾ വ്യത്യസ്തമാണ്. സിനിഡിന്റെ ചർച്ചകളിൽ ഇതും ഉൾപ്പെടുന്നു." ചെറിയ ഗ്രൂപ്പുക'ളുടെ ചർച്ചകളിൽ മാർപാപ്പാ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് Fr.ലൊംബാർഡി ഇങ്ങിനെ മറുപടി പറഞ്ഞു: "സാധാരണ ഗതിയിൽ മാർപാപ്പാ ചെറു ഗ്രൂപ്പുകളുടെ ചർച്ചകളിൽ പങ്കെടുക്കാറില്ല. പക്ഷേ, എപ്പോഴും ആശ്ചര്യപ്പെടുത്തുന്ന ഒരു പിതാവാണ് നമ്മുടേത് ! ഇവിടേയും അദ്ദേഹം നമ്മെ അത്ഭുതപ്പെടുത്താം !"
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-10-07 00:00:00
Keywordssynod day 2, malayalam, pravachaka sabdam
Created Date2015-10-07 21:22:29