category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസിനഡിന്റെ മുഴുനീളം ലൂസ്യൂവിലെ വിശുദ്ധ തെരീസായുടേയും മാതാപിതാക്കളുടേയും തിരുശേഷിപ്പുകൾ പ്രദർശിപ്പിക്കും.
Contentഒക്ടോബർ 4 മുതൽ 25 വരെ റോമിലെ Santa Maria Maggiore-ൽ കുടുംബം വിഷയമാക്കി നടക്കുന്ന സിനഡിൽ ആദ്യാവസാനം ലൂസ്യൂവിലെ വിശുദ്ധ തെരീസായുടേയും, മാതാപിതാക്കളായ വാഴ്ത്തപ്പെട്ട ലൂയിസിന്റേയും സെലിമാർട്ടിന്റേയും തിരുശേഷിപ്പുകൾ കണ്ണാടികൂടുകൾക്കുള്ളിലായി പ്രദർശിപ്പിക്കുന്നതായിരിക്കും. വാഴ്ത്തപ്പെട്ട ലൂയിസും സെല്ലിയും ഒക്ടോബർ 18ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടും. ബെസലിക്ക തുറന്നിരിക്കുന്ന സാധാരണ സമയമായ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ ഭക്തജനങ്ങൾക്ക് തിരുശേഷിപ്പിൽ വണക്ക പ്രാർത്ഥന നടത്താവുന്നതാണ്. ബസലിക്കയിലെ ബൊർഗീസ് ചാപ്പലിലെ Salus Populi Romani-യുടെ പ്രതിമക്ക് മുന്നിലായിട്ടാണ് തെരീസായുടെ തിരുശേഷിപ്പ് പ്രദർശിപ്പിച്ചിരിക്കുന്നത്. ഇവരെ വണങ്ങുന്നതിലൂടെ മറിയത്തോടുള്ള ഭക്തിയാണ് വെളിവാകുന്നത്; ലോകത്തിലുള്ള സകല കുടുംബങ്ങളുടേയും നന്മക്ക് വേണ്ടിയുള്ള സിനഡിന്റെ പ്രവർത്തനം ഫലം പുറപ്പെടുവിക്കാൻ മാതാവിന്റെ മാദ്ധ്യസ്ഥം പ്രാർത്ഥിക്കുവാൻ പോപ്പ് ഫ്രാൻസിസ് ആവശ്യപ്പെട്ടു. വിശുദ്ധ തെരീസായുടെ മാതാപിതാക്കളുടെ വിശുദ്ധപ്രഖ്യാപനചുമതലയുടെ സഹാദ്ധ്യക്ഷനായ ഫാ.അന്റോണിയോ സൻഗാലി ഇപ്രകാരം പറഞ്ഞു: “ദാമ്പത്യസ്നേഹം വിശുദ്ധിയുടെ ഉപകരണമാണെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചവരാണ് ലൂയിസും സെലിയും- രണ്ട് വ്യക്തികളുടെ ഒരുമയാൽ വിശുദ്ധിയിലേക്കുള്ള വഴി തെളിച്ചവർ” . കുടുംബ ജീവിതത്തിലെ മൂല്ല്യത്തിന്റെ ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണിതെന്നാണ് അദ്ദേഹം എടുത്ത് പറഞ്ഞത്. ദൈനംദിനജീവിതത്തിൽ ജീവിച്ചു തീർത്ത ലളിതമായ ആത്മീയതയുടെ വളരെ വലുതായ ആവശ്യം“. വിശുദ്ധ തെരീസായുടെ സഹോദരിമാരിൽ ഒരാളായ ഫ്രാൻകോയിസ് തെരീസായുടെവിശുദ്ധീകരണ നടപടികളും ജൂലൈ മാസത്തിൽ ഫ്രാൻസിൽ ആരംഭിച്ചിട്ടുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-10-06 00:00:00
KeywordsSaint Therese of Lisieux, malayalam, pravachaka sabdam
Created Date2015-10-06 22:42:21