category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകർദ്ദിനാൾമാരുടെ കത്ത് ചോർന്നത് ഗുരുതരമായ കൃത്യവിലോപം എന്ന് വത്തിക്കാൻ പ്രതിനിധി
Contentഏതാനും കർദ്ദിനാൾമാർ ചേർന്ന് ഫ്രാൻസിസ് മാർപാപ്പായ്ക്ക് അയച്ചു എന്നു കരുതപ്പെടുന്ന എഴുത്ത്, മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാൻ ഇടയായത് വലിയൊരു പിഴവാണെന്ന്, വത്തിക്കാൻ പ്രസ് ഓഫീസിന്റെ ഡയറക്ടർ, Fr. ഫെഡറികോ ലൊംബാർഡി പ്രസ്താവിച്ചു. പ്രസ്തുത എഴുത്ത് അയച്ച കർദ്ദിനാൾമാർ അതൊരു സ്വകാര്യ രേഖയായിട്ടാണ് കൈകാര്യം ചെയ്തത്. എഴുത്ത് പ്രസിദ്ധീസികരിക്കപ്പെട്ടത് സിനഡിന്റെ പ്രവർത്തനത്തെ ഒരു വിധത്തിലും ബാധിക്കുമെന്ന് കരുതാനാവില്ല എന്നും അദ്ദേഹം തുടർന്നു പറഞ്ഞു. 'L'Espresso '-യിൽ പ്രസിദ്ധീകരിക്കപ്പെട്ട എഴുത്തും, അതിൻ ഒപ്പ് വെച്ചവർ എന്ന പേരിൽ പത്രം നിരത്തിയ പേരുകളും യാഥാർത്ഥoത്തോട് പൂർണ്ണമായും പൊരുത്തപ്പെടുന്നതല്ല എന്ന്, ആ എഴുത്തിൽ ഒപ്പുവെച്ചിട്ടുള്ള കർഡിനാൾ ജോർജ് പെൽ വിശദീകരിച്ചതായി Fr.ലൊംബാർഡി പറഞ്ഞു. എഴുത്തിൽ ഒപ്പിട്ടു എന്നു പറയപ്പെടുന്ന 13 കർഡിനാൾമാരിൽ നാലുപേർ - കർദ്ദിനാൾ എർദ്ദോ, കർഡിനാൾ പിയാസെൻസ, കർഡിനാൾ സ്ക്കോല, കർഡിനാൾ വിൻറ്റ് ട്രോയ്സ് എന്നിവർ - ആ എഴുത്തിൽ ഒപ്പിട്ടു എന്നുള്ളത് നിഷേധിച്ചു. (America magazine വ്യത്യസ്തമായ 13 പേരുകളടങ്ങുന്ന ഒരു ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്) കർഡിനാൾമാരുടെ എഴുത്തിന്റെ ഉള്ളടക്കത്തെ പറ്റി വിശദീകരിച്ചു കൊണ്ട്, അത് സിനഡിന്റെ പ്രവർത്തന മാർഗ്ഗങ്ങളെ കുറിച്ചുള്ളതാണെന്നും, അതിനുള്ള പ്രതിവിധി പിതാവും സിനഡിന്റെ ജനറൽ സെക്രട്ടറിയായ കർഡിനാൾ ബാൽഡിസെറിയും ചേർന്ന് ചെയ്തു കഴിഞ്ഞു എന്നും Fr.ലൊംബാർഡി അറിയിച്ചു. എഴുത്ത് ഒപ്പിട്ടവരിൽ ഒരാളായ കർദ്ദിനാൾ വിൽഫ്രഡ് നാപ്പിയർ, തങ്ങളുടെ എഴുത്ത് പിതാവിന്റെ അധികാരത്തെ ഒരു വിധത്തിലും ചോദ്യം ചെയ്യാൻ ഉദ്ദേശിച്ചിട്ടുള്ളതല്ല എന്നും, സിനഡിന്റെ അന്തിമ രേഖ തയ്യാറാക്കാനായി പിതാവ് തിരഞ്ഞെടുത്തിരിക്കുന്ന 10 അംഗ കമ്മറ്റിയെ പറ്റി തങ്ങൾക്ക് ഒരു വിധത്തിലുമുള്ള ആശങ്കയില്ലെന്നും, Fr.ലൊംബാർഡിയെ അറിയിച്ചു. എല്ലാത്തിനും ഉപരിയായി, ഒക്ടോബർ അഞ്ചാം തിയതി കർദ്ദിനാൾമാർ പീതാവിന് അയച്ച എഴുത്തിന്, അടുത്ത ദിവസം പ്രഭാതത്തിൽ തന്നെ പിതാവും ജനറൽ സെക്രട്ടറിയും ഉചിതമായ പ്രതികരണം നൽകി കഴിഞ്ഞിട്ട്, ദിവസങ്ങൾക്ക് ശേഷം ആ എഴുത്ത് എങ്ങനെയോ പ്രസിദ്ധീകരിക്കപ്പെട്ടതിൽ ദുരൂഹതയുണ്ടെന്നും, അത് ഒരു വിധത്തിലും സിനഡിന്റെ പ്രവർത്തനത്തിൽ പ്രസക്തമല്ലാതായി കഴിഞ്ഞു എന്നും, വത്തിക്കാൻ ഇൻഫോർമേഷൻ സർവീസിന് (VIS) അനുവദിച്ച അഭിമുഖത്തിൽ Fr.ലൊംബാർഡി പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-10-14 00:00:00
Keywordssynad letter issue, pravachaka sabdam
Created Date2015-10-14 23:22:56