category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപുനർവിവാഹിതരായ വിവാഹമോചിതരുടെ ദിവുകാരുണ്യ സ്വീകരണ പ്രശ്നം സിനഡിന്റെ പരിഗണനയിൽ
Contentസഭയുടെ അനുശാസനങ്ങൾ മാറ്റാനാവില്ലെന്ന് ഒരു വിഭാഗം സിനഡ് അംഗങ്ങൾ നിലപാട് വ്യക്തമാക്കിയപ്പോൾ, മറ്റൊരു വിഭാഗം, സഭയ്ക്ക് ആരെയും തിരസ്ക്കരിക്കാനാവില്ല എന്ന അഭിപ്രായവുമായി , 'പുനർവിവാഹിതരായവിവാഹമോചിതരുടെ പ്രശ്നത്തിൽ' സഹതാപ പൂർണ്ണമായ നിലപാട് എടുക്കണമെന്ന് ആവശ്യപ്പെട്ടു. പ്രഥമ ദിവ്യകാരുണ്യ സ്വീകരണ വേളയിൽ, ഒരു കുട്ടി തീരുവോസ്തി ഭാഗിച്ച് , (പുനർവിവാഹിതനായ) തന്റെ പിതാവിന് നൽകിയ സംഭവം, ഒരു സിനഡ് അംഗം വിവരിച്ചു. വത്തിക്കാനിൽ നടക്കുന്ന കുടുംബസംബന്ധിയായ സിനഡ് പുരോഗമിച്ചു കൊണ്ടിരിക്കെ, സിനഡ് അംഗങ്ങൾ 'പുനർവിവാഹിതരായ വിവാഹമോചിതരുടെ ദിവ്യ കാരുണ്യ സ്വീകരണം' എത്രത്തോളം അനുവദനീയമാണ് എന്ന ചോദ്യത്തിന്റെ വിവിധ വശങ്ങൾ പഠനവിധേയമാക്കി. സിനഡിലെ, ഉത്തരം കണ്ടെത്താനാവാത്ത ഒരു പ്രശ്നമായി രൂപാന്തരപ്പെട്ടിരിക്കുന്ന ഈ വിഷയം, കഴിഞ്ഞ വർഷത്തെ അസാധാരണ സിനഡിലും ചർച്ച ചെയ്യപെട്ടിട്ടുള്ളതാണ്. മറ്റനവധി വിഷയങ്ങൾ, സിനഡിൽ ചർച്ച ചെയ്യപ്പെട്ടുവെങ്കിലും, ഏറ്റവും കൂടുതൽ സമയം വീനിയോഗിക്കപ്പെട്ടിട്ടുള്ളത് 'പുനർവിവാഹിതരായ വിവാഹമോചിതരുടെ ദിവ്യകാരുണ്യം' സംബന്ധിച്ചുള്ള ചർച്ചയ്ക്കാണ് എന്നത് വ്യക്തമാണെന്ന്, വത്തിക്കാന്റെ ഒരു വക്താവായ Fr. ഫെഡറിക്കോ ലൊംബാർഡിയുടെ ഫ്രഞ്ച് ഭാഷാ സഹായിയായി വർത്തിക്കുന്ന റോമിൽഡ ഫെറാറ്റോ സൂചിപ്പിച്ചു. സിനഡിന്റെ പ്രവർത്തന രേഖയുടെ ( Instrumentum laboris) മൂന്നാമത്തെയും അന്തിമവുമായ ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്. ഇതിനു ശേഷമായിരിക്കും 13 ഭാഷാ ഗ്രൂപ്പുകൾ, (circuli minores) അവരുടെ അന്തിമ റിപ്പോർട്ടുകൾ സിനഡിൽ സമർപ്പിക്കുന്നത്. ഈ വിഷയം, സിനഡിൽ ചർച്ച ചെയ്യപ്പെടുന്ന മറ്റെല്ലാ വിഷയങ്ങൾക്കും ഉപയോഗ യോഗ്യമായ, 'വ്യതസ്ത സമീപനങ്ങളുടെ' ഒരു പ്രകാശന വേദിയാകുകയാണ്. സാമൂഹ്യ-രാഷ്ട്രീയ താൽപ്പര്യങ്ങൾക്കനുസരിച്ച് തിരുസഭയുടെ അനുശാസനങ്ങൾ മാറ്റാനാവില്ലെന്നും, ദൈവത്തോടുള്ള വിശ്വസ്തത മാത്രമാണ് മാറ്റങ്ങൾക്ക് അവലംബമാക്കേണ്ടതെന്നും, ഒരു വിഭാഗം നിലപാടെടുക്കുന്നു. മാനസാന്തരപ്പെടുന്ന പാപികളെ, തിരുസഭയുടെ അനുശാസനങ്ങൾ ലംഘിക്കാതെ സഹായിക്കാനുള്ള സന്നദ്ധത, തിരുസഭയുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന്, മറ്റൊരു വിഭാഗം നിലപാടെടുക്കുന്നു. ഇനിയുമൊരു വിഭാഗം, തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് വിശ്വാസികളിൽ ചിന്താക്കുഴപ്പം ഉണ്ടാക്കാനിടയാക്കുമെന്ന് വാദിക്കുന്നു. വിവാഹമെന്ന കൂദാശയെ പറ്റിയുള്ള ദൈവത്തിന്റെ തിരുവചനത്തിൽ മാറ്റങ്ങൾ വരുത്താനുള്ള ശക്തി തിരുസഭയ്ക്കില്ല എന്ന് ഒരു വിഭാഗം വാദിച്ചതായി Fr.ലൊംബാർഡിയുടെ ജർമ്മൻ ഭാഷാ സഹായി ബേൺഡ് ഹേയ്ഗൻ കോർഡ് സൂചിപ്പിച്ചു. തിരുസഭ വിശ്വാസികളെ തരം തിരിക്കുന്ന 'അതിർത്തിരക്ഷാ സൈന്യ'മല്ലെന്നും, സഭയ്ക്ക് ആരെയും സ്ഥിരമായി യേശുവിൽ നിന്നും മാറ്റി നിർത്താനാവില്ലെന്നും അഭിപ്രായമുയർന്നു. ഒന്നര വർഷം മുമ്പ് കർഡിനാൾ മാൾട്ടർ കാസ്പർ നിർദ്ദേശിച്ച 'penitential path', എന്ന രീതിയെ പറ്റിയും ചർച്ച നടന്നു. പശ്ചാത്തപിക്കുന്ന പാപികളെ , തിരുസഭയുടെ മുഖ്യ ജീവിത ധാരയിലേക്ക് സ്വാഗതം ചെയ്യാൻ നിർദ്ദേശിക്കുന്ന ഒരു പദ്ധതിയാണത്. പോളണ്ടിലെ ക്രൈസ്തവ സഭ 'പുനർവിവാഹിതരായ വിവാഹമോചിതരുടെ ദിവ്യകാരുണ്യ സ്വീകരണം' അംഗീകരിക്കുന്നില്ല എന്ന്, ആർച്ച് ബിഷപ്പ് സ്റ്റന്നിസ് ലോഗാഡ്കി (President of the Polish Bishops’ Conference) പ്രസ്താവിച്ചു. "തിരുസഭയുടെ മറ്റേതു പ്രവർത്തനങ്ങളിലും പങ്കെടുക്കാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. അവരെ സഭയിൽ നിന്നും പുറത്താക്കിയിട്ടില്ല", അദ്ദേഹം പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-10-17 00:00:00
Keywordsholy communion, malayalam, pravachaka sabdam
Created Date2015-10-18 13:39:10