category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഒക്ടോബർ 31- Halloween ആഘോഷങ്ങളിൽ നിന്നും മാറ്റി നിറുത്തി മക്കളെ രക്ഷിക്കൂ... മാതാപിതാക്കൾ അറിയാതെ പോകുന്ന സത്യങ്ങൾ
Contentനമ്മുടെ മതേത്വരത്ത സമൂഹങ്ങളിൽ, 'ഹാല്ലോവീൻ' കുട്ടികൾക്ക് മിഠായിപെറുക്കി ശേഖരിക്കാനുള്ള, ഒരു നിരുപദ്രവ ആഘോഷമായാണ് ഇന്ന് പല മാതാപിതാക്കളും കരുതുന്നത്. പക്ഷേ, പുറമെ കാണുന്നതുപോലെ, അതൊരു നിഷ്ക്കളങ്കമായ ആഘോഷമല്ല എന്നതാണ് യാഥാർത്ഥ്യം. മക്കളെ Halloween ആഘോഷങ്ങൾക്കായി പറഞ്ഞയക്കുമ്പോൾ അവരെ പിശാചിന്റെ ആധിപത്യങ്ങൽക്ക് വിട്ടുകൊടുക്കുകയാണ് ചെയ്യുന്നതെന്ന് പല മാതാപിതാക്കളും അറിയുന്നില്ല. പതിവുപോലെ ഈ ഒക്ടോബർ 31-ശനിയാഴ്ച ലോകത്തിന്റെ പല ഭാഗങ്ങളിലും Halloween ആഘോഷിക്കുമ്പോൾ അതിൽനിന്നും മാറ്റി നിറുത്തി മക്കളെ രക്ഷിക്കേണ്ട ഉത്തരവാദിത്വം ഓരോ മാതാപിതാക്കൾക്കുമുണ്ട്. ദൈവത്തിന്റെ വചനം വ്യക്തമായി പഠിപ്പിക്കുന്നു "നിന്റെ ദൈവമായ കർത്താവു തരുന്ന ദേശത്തു നീ വരുമ്പോൾ ആ ദേശത്തെ ദുരാചാരങ്ങൾ അനുകരിക്കരുത്" (നിയ 18:9). മകനെയോ മകളെയോ തിന്മയുടെ പ്രവർത്തികൾക്ക് വിട്ടു കൊടുക്കുന്നവനും, മൃതസന്ദേശ വിദ്യക്കാരും നിങ്ങൾക്കിടയിൽ ഉണ്ടായിരിക്കരുത് എന്നും; ഇത്തരക്കാർ കർത്താവിനു നിന്ദ്യരാണ് എന്നും വചനം പറയുന്നു (cf:നിയ 18:10-12). പുരാതന കാലത്തെ ഗൂഢമായ ദുർമന്ത്രവാദ പ്രവർത്തനങ്ങളിൽ നിന്നുമാണ് Halloween dayയുടെ ആരംഭം. ക്രൈസ്തവർ ഹാല്ലോവീൻ ആഘോഷങ്ങളിൽ നിന്നും മാറി നിൽക്കണം എന്ന് അമേരിക്കയിലെ പ്രശസ്ത ദൈവശാസ്ത്ര പണ്ഡിതനായ കെ ആൻഡേഴ്സൻ ചിന്തിക്കാനുള്ള 10 കാരണങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്. 1. പണ്ടുകാലം മുതലേ, ഒക്ടോബർ 31-ാം തീയതി, മരിച്ചവരുടെ ഉത്സവദിവസമായാണ് കരുതപ്പെടുന്നത്. പുരാതന സെൽട്ടിക് വംശക്കാരും, 'ഡ്രൂയിഡുകൾ' എന്നറിയപ്പെട്ടിരുന്ന അവരുടെ പുരോഹിതന്മാരും, ഹാല്ലോവീൻ, ജീവിതത്തിൽ നിന്നും മരണത്തിലേക്കുള്ള മാറ്റത്തിന്റെ ദിവസമായി ആഘോഷിച്ചിരുന്നു. 2. ഇന്ന് ദുർമന്ത്രവാദികൾ, അവരുടെ ദുഷ്കർമ്മങ്ങൾക്കും ദുരാചാരങ്ങൾക്കും ഏറ്റവും അനുയോജ്യമായ ദിവസമായി, ഹാല്ലോവീൻ ദിനത്തെ കാണുന്നു. ദുർമന്ത്രവാദിനികൾ ഈ ദിവസം, 'സാംഹീന്റെ പെരുന്നാൾ' ദിനമായി ആചരിക്കുന്നു. ദുർമന്ത്രവാദ വർഷത്തിന്റെ ആദ്യ പെരുന്നാൾ ദിനമാണ് ഹാല്ലോവീൻ. ദുർമന്ത്രവാദിനികൾക്ക് മരിച്ചവരുടെ ആത്മാക്കളുമായി ആശയവിനിമയം നടത്തി, ഭാവി പ്രവചനം നടത്താൻ ഏറ്റവും ഉചിതമായ ദിവസമാണ് ഹാല്ലോവീൻ ദിനമെന്ന്, ദുഷ്കർമ്മികൾ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. 3. ദുർമന്ത്രവാദം ക്രൈസ്തവർക്ക് നിഷിധമാണെന്ന് അറിയുക. ദുർമന്ത്രവാദത്തിലൂടെയുള്ള ഭാവി പ്രവചനം ദൈവം വിലക്കിയിരിക്കുന്നു. (Deuteronomy 18). 4. ജീവിതത്തിൽ നിന്നും മരണത്തിലേക്കുള്ള, പരിണാമ ദിനമാണ് ഹാല്ലോവീൻ എന്ന്, ദുർമന്ത്രവാദികൾ വിശ്വസിക്കുന്നു. ആ ദിവസം രാത്രിയിൽ ശവക്കല്ലറയിൽ കിടന്നാൽ, മരിച്ചവരുടെ ആത്മാക്കളുമായി സംസാരിക്കാനാവുമെന്നും, അതുവഴി ജീവിതത്തിന്റെയും മരണത്തിന്റെയും രഹസ്യങ്ങൾ അറിയാനാവുമെന്നും, ദുർമന്ത്രവാദികൾ വിശ്വസിക്കുന്നു. 5. പ്രേതാത്മക്കൾ ആ ദിവസം രാത്രിയിൽ കല്ലറയിൽ നിന്നും പുറത്തിറങ്ങുമെന്നും, അവർ മരിക്കുന്നതിനു മുമ്പ് വസിച്ചിരുന്ന വീടുകളിൽ എത്തുമെന്നും, ദുർമന്ത്രവാദികൾ വിശ്വസിക്കുന്നു. തങ്ങളുടെ ഗ്രഹത്തിൽ പ്രേതാത്മക്കൾ വരാതിരിക്കാനായി, ഗ്രാമവാസികൾ, അന്നേ ദിവസം രൂക്ഷമായ വേഷങ്ങൾ ധരിച്ച്, പ്രേതാത്മക്കളെ ഭയപ്പെടുത്തി ഓടിക്കാൻ ശ്രമിക്കുന്നതാണ്, ഇപ്പോൾ ഒരു ആഘോഷമായി മാറിയിരിക്കുന്നത്. പ്രേതാത്മക്കൾ വീട്ടിനുള്ളിൽ പ്രവേശിക്കാതിരിക്കാൻ, വാതിൽക്കൽ തന്നെ ഭക്ഷണവും മധുര പലഹാരങ്ങളും വെച്ച്, അവയെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നു. വാതിൽക്കൽ വെച്ചിരിക്കുന്ന സമ്മാനങ്ങളിൽ സംതൃപ്തനായി, പ്രേതാത്മകൾ വീടിനുള്ളിൽ കയറാതെ, അടുത്ത വീട്ടിലേക്ക് നീങ്ങുമെന്നാണ് വിശ്വാസം .ഇന്ന് കുട്ടികൾ സമ്മാനങ്ങൾ ലഭിക്കാനായി, വേഷം മാറി ഓരോ വീട്ടുപടിക്കലും എത്തുന്നതിന്റെ പുറകിലുള്ള പൗരാണികമായ കാരണം, ദുർമന്ത്രവാദം ആകുന്നു. 6. മത്തങ്ങയിൽ ദുർമുഖങ്ങൾ വരഞ്ഞെടുത്ത് പ്രദർശിപ്പിച്ച്, പ്രേതാത്മക്കളെ ഭയപ്പെടുത്തി ഓടിക്കാൻ ശ്രമിക്കുന്നതും, പണ്ടത്തെ ഒരു ആചാരമായിരുന്നു. മത്തങ്ങയിൽ മെഴുകുതിരി കത്തിച്ചു വെയ്ക്കുന്ന പതിവും ഉണ്ടായിരുന്നു.(Jack o Lantern). ഹാല്ലോവീൻ ദിനത്തിൽ, മത്തങ്ങയിൽ രൂപങ്ങൾ കൊത്തുന്നതിന് പിന്നിലെ വിശ്വാസം ഇതാണ്. 7: ചില ദുർമന്ത്രവാദകേന്ദ്രങ്ങളിൽ, ഒരു ആപ്പിൾ ഭക്ഷിച്ചോ, അല്ലെങ്കിൽ പ്രജനന ദുരാചാരങ്ങളിൽ ഏർപ്പെട്ടോ, പ്രേത പൂജകൾ അവസാനിപ്പിക്കുന്നു. വിലക്കപ്പെട്ട കനി ഭക്ഷിച്ചതു കൊണ്ട് ലോകത്തിൽ പാപവും മരണവും ഉണ്ടായി എന്ന് ബൈബിൾ പറയുന്നു.(ഉൽപ്പത്തി. 3) ദുർമന്ത്രവാദത്തിൽ ആപ്പിളിന്റെ ഭോജനം പാപത്തിലൂടെയുള്ള പ്രജനനത്തിന്റെയും തദ്വോര ജീവിതത്തിന്റെയും മരണത്തിന്റെയും പ്രതീകമാണ്. 8. സ്കൂളുകൾ ക്രിസ്തുമസ് അവധിയെ വിന്റർ ബ്രേക്ക്(winter Break) എന്നും, ഈസ്റ്റർ അവധിയെ സ്പിറിംഗ് ബ്രേക്ക് (Spring Break) എന്നും പേരു മാറ്റി, അവയുടെ മതപരമായ പ്രാധാന്യം ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. പക്ഷേ, ദുർമന്ത്രവാദവുമായി ബന്ധപ്പെട്ട ഹാല്ലോവീൻ ദിനം, ഒരു മാറ്റവുമില്ലാതെ സ്കൂളുകളിൽ ആഘോഷിക്കപ്പെടുന്നു എന്നുള്ളത്, ഒരു വിരോധാഭാസമായി തുടരുന്നു.. 9. ഹാല്ലോവീൻ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിലൂടെ നാം ദുർമന്ത്രവാദിനികൾക്കും, ഭാവി പ്രവചനക്രിയകൾക്കും, പ്രേത ഭവനങ്ങൾക്കും, മറ്റു ദുഷ്ക്രിയകൾക്കും, ഒരു അവധി ദിനം അനുവദിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. 10. ക്രൈസ്തവർ ഹാല്ലോവീൻ ഉപേക്ഷിച്ച് മറ്റു മാർഗ്ഗങ്ങൾ ആരായേണ്ടിയിരിക്കുന്നു. ക്രൈസ്തവ ദേവാലയങ്ങൾ ഒക്ടോബർ 31-ന് കുട്ടികൾക്കായി ഒരു 'Fall Fun Festival' നടത്തുന്നതിനെ പറ്റി ആലോചിക്കാവുന്നതാണ്. അല്ലെങ്കിൽ, അതേ ദിവസം തന്നെ ആചരിക്കപ്പെടുന്ന പ്രാദേശികമായ ക്രിസ്ത്യൻ തിരുനാളുകൾ, കൂടുതൽ വിപുലമായ ഒരു ആഘോഷമാക്കി മാറ്റാവുന്നതാണ് . ഇങ്ങനെ ഏതെങ്കിലും മാർഗ്ഗത്തിലൂടെ, നമ്മുടെ സംസ്ക്കാരത്തിൽ നിന്നും, പൈശാചികതയുടെ ആഘോഷമായ ഹാല്ലോവീൻ നീക്കിക്കളയേണ്ടിയിരിക്കുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-10-26 00:00:00
Keywordshalloween, malayalam, pravachaka sabdam
Created Date2015-10-26 13:02:03