category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകത്തോലിക്ക സഭ മറ്റ് മതങ്ങൾക്ക് മാതൃക: സ്വാമി ചിതാനന്ദ സരസ്വതി
Contentകത്തോലിക്ക സഭ മറ്റ് മതങ്ങൾക്ക് മാതൃകയാണന്ന് ഒക്ടോബർ 28ന് റോമിലെ ഗ്രീഗോറിയൻ യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച, വ്യത്യസ്ത മത വിഭാഗങ്ങളുടെ സമ്മേളനത്തിൽ, ഹിന്ദു മതത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത, പണ്ഡിതനും ഹിന്ദു സന്യാസിയുമായ സ്വാമി ചിതാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു. തിരുസഭയ്ക്ക് മറ്റ് മതങ്ങളോടുള്ള നിലപാട് വ്യാഖാനിക്കുന്ന സുപ്രധാന രണ്ടാം വത്തിക്കാൻ കൗണ്‍സിൽ രേഖയായ 'Nostra Aetate' അമ്പതാം വാർഷികത്തോടനുബന്ധിച്ചാണ് ഈ സമ്മേളനം സംഘടിപ്പിച്ചത്. ഈ സമ്മേളനത്തിന് ആതിഥേയത്വം വഹിച്ച ഫ്രാൻസിസ് മാർപാപ്പയുടെ നേതൃത്വപാടവവും,. ബന്ധങ്ങളിലെ ഊഷ്മളതയും, എല്ലാത്തിനും ഉപരിയായി അദ്ദേഹത്തിന്റെ എളിമയും, സ്വാമി സരസ്വതി എടുത്തു പറയുകമുണ്ടായി. 'Fowai Forum'-ത്തിന്റെ സ്ഥാപകനായ സ്വാമി സരസ്വതി, 'Nostra Aetate-നെ പരാമർശിച്ചു കൊണ്ട്, അത് വിവിധ മതവിഭാഗങ്ങളുടെ പരസ്പര സഹകരണത്തിന്റെ ഒരു നാഴികകല്ലാണെന്ന് ZENIT:- മായി നടത്തിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. മതങ്ങളുടെ 'സത്ത' മനസിലാക്കാത്തവരാണ് മതതീവ്രവാദവുമായി ജീവിക്കുന്നത്. മത വിഭാഗങ്ങൾ സഹകരിച്ചാൽ അങ്ങനെയുള്ളവരിൽ മനംമാറ്റം ഉണ്ടാക്കാൻ കഴിയും- അദ്ദേഹം പറഞ്ഞു. #{red->none->none->അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ:}# ചോദ്യം: Nostra Aetate-ന്റെ 50-ാം വാർഷികം പ്രമാണിച്ചുള്ള വിവിധ മതവിഭാഗങ്ങളുടെ യോഗത്തിൽ താങ്കൾ പങ്കെടുത്തല്ലോ. ഫ്രാൻസിസ് മാർപാപ്പയെപറ്റി എന്താണഭിപ്രായം?. സ്വാമി സരസ്വതി: ഞാൻ ഹിന്ദു മതത്തെ പ്രതിനിധീകരിക്കുന്നു. കഴിഞ്ഞ 30 വർഷമായി ഞാൻ ഹിന്ദു വേദങ്ങൾ പഠിപ്പിക്കുന്നു. ഫ്രാൻസിസ് മാർപാപ്പയെ കാണാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി ഞാൻ കരുതുന്നു. അദ്ദേഹത്തിന്റെ എളിമയും ഊഷ്മളതയും എടുത്തു പറയേണ്ടതാണ്. ഈ ദിവസം എനിക്ക് മറക്കാനാവില്ല. ഇവിടെ നിന്നും ധാരാളം കാര്യങ്ങൾ എനിക്ക് പഠിക്കാൻ കഴിഞ്ഞു. ചോദ്യം: ഇവിടെ നടന്ന സമ്മേളനത്തിൽ Nostra Aetate - സംബന്ധമായ ചർച്ചകൾ ഏത് വിധത്തിൽ താങ്കളെ സ്വാധീനിച്ചിട്ടുണ്ട്.? സ്വാമി സരസ്വതി: ഈ സമ്മേളനം എനിക്കൊരു പുതിയ അനുഭൂതിയായിരുന്നു. Nostra Aetate-ന്റെ 50-ാം വാർഷികത്തിൽ നടത്തിയ ഈ മൂന്നു ദിവസത്തെ സമ്മേളനം അത്യധികം പ്രയോജനകരമായിരുന്നു. Nostra Aetate അതി ഗംഭീരമായ ഒരു രേഖയാണ്. അത് എല്ലാ മതങ്ങളും രമ്യതയിൽ കഴിയാൻ ആവശ്യപ്പെടുന്നു. കത്തോലിക്കാ സഭയുടെ വാതിലുകൾ എല്ലാവർക്കുമായി തുറന്നിട്ടിരിക്കുന്നു. അത് മറ്റു മതങ്ങളുമായുള്ള ചർച്ചയ്ക്ക് നൽകുന്ന ക്ഷണമാണ്. എല്ലാ മതവിഭാഗങ്ങളും ഈ ആശയത്തിന്റെ അന്ത:സത്ത തിരിച്ചറിഞ്ഞാൽ മതപരമായ അക്രമങ്ങൾ ഇല്ലാതാകും എന്ന് ഞാൻ വിശ്വസിക്കുന്നു. മതങ്ങൾക്ക് മനുഷ്യനിലെ നന്മയെ പുറത്തു കൊണ്ടുവരാൻ കഴിയും. പക്ഷേ, നിർഭാഗ്യവശാൽ, പല മതങ്ങളും മനുഷ്യനിലെ തിന്മയെ പുറത്തു കൊണ്ടുവരികയാണ് ചെയ്യുന്നത്. മതങ്ങളുടെ അന്ത:സത്ത മനസ്സിലാക്കത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. വ്യത്യസ്ഥ മതങ്ങൾക്ക് വ്യത്യസ്ഥങ്ങളായ സങ്കൽപ്പങ്ങളുണ്ടാകാം. പക്ഷേ എല്ലാ മതങ്ങളും മനുഷ്യനന്മയ്ക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. സങ്കൽപ്പങ്ങളിലെ വ്യത്യാസം അത്ര പ്രധാനപ്പെട്ടതല്ല. ഉദാഹരണത്തിന് യഹൂദമത വിഭാഗങ്ങൾക്ക് പുനർജനിയിൽ വിശ്വാസമില്ല. ഹിന്ദു, ജൈന, സിഖ്, ബുദ്ധ "മതങ്ങൾ പുനർജനിയിൽ വിശ്വസിക്കുന്നു. മറ്റൊരു ഉദ്ദാഹരണമെടുത്താൽ, ചില മതങ്ങളിൽ വിഗ്രഹാരാധന പ്രാബല്യത്തിലുണ്ട്. മറ്റു ചില മതങ്ങളിൽ അത് അനുവദിനീയമല്ല. ഇതെല്ലാം പുറമേയുള്ള വ്യത്യാസങ്ങളാണ്. അടിസ്ഥാനപരമായി എല്ലാ മതങ്ങളും മനുഷ്യനിലെ നന്മയെ പുറത്തു കൊണ്ടുവരുവാൻ ശ്രമിക്കുന്നവയാണ്. ജൈനമതത്തിന്റെ പ്രതിനിധി പറഞ്ഞതുപോലെ, ഓരോ മതങ്ങളും ഓരോ പൂക്കളാണ്. നമ്മുടെ പൂന്തോട്ടത്തിൽ ഒത്തിരി പൂക്കളുണ്ടാകുന്നത് നല്ലതല്ലെ. ചോദ്യം: ഈ സമ്മേളനം മതത്തിന്റെ പേരിലുള്ള അക്രമങ്ങൾ ഇല്ലാതാക്കുമെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ? സ്വാമി സരസ്വതി: മതതീവ്രവാദികളുടെ മനസ്സ് മാറ്റാൻ കഴിയുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. മത തീവ്രവാദികളും അക്രമികളും ഒരു പോലെയാണ്. അവർക്ക് ജോലിയില്ല. അതു കൊണ്ട് അവർ ഇതുപോലുള്ള അക്രമിസംഘങ്ങളിൽ ചേരുന്നു. മാന്യമായി ജീവിക്കാനാവുന്ന ഒരു നല്ല ജോലി കൊടുത്താൽ അവർ ആയുധം താഴെ വയ്ക്കുമെന്ന് ഞാൻ കരുതുന്നു. തൊഴിലില്ലാതെ, പട്ടണി കിടക്കുന്നവന്റെ മുമ്പിലേക്ക്‌ മതതീവ്രവാദികൾ തോക്കും പണവും നീട്ടുന്നു. മതത്തിന്റെ പേരിൽ അക്രമത്തിനിറങ്ങുന്ന ഭൂരിഭാഗം യുവാക്കളും ഇങ്ങനെയുള്ളവരാണ്. മാന്യമായ തൊഴിൽ നൽകിയാൻ അവർ സമൂഹത്തിലേക്കും കുടുംബത്തിലേക്കും തിരിച്ചു വരിക തന്നെ ചെയ്യും. ഈ വിഷയങ്ങളെല്ലാം ചർച്ച ചെയ്യപ്പെട്ട ബഹുമത സമ്മേളനം വളരെ പ്രയോജനകരമായിരുന്നു. എനിക്ക് വളരെ സന്തോഷം തോന്നുന്നു. ഇവിടെ നിന്ന് ലഭിച്ച സന്ദേശം വളരെ അമൂല്യമാണ്. അത് ഞാൻ എന്റേതായ വിധത്തിൽ പ്രചരിപ്പിക്കാൻ ശ്രമിക്കും.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-11-01 00:00:00
Keywordsswami, malayalam, pravachaka sabdam
Created Date2015-11-01 13:40:18