Contents

Displaying 311-320 of 24916 results.
Content: 409
Category: 7
Sub Category:
Heading: ഫ്രാൻസിസ് മാർപാപ്പ അമേരിക്കൻ കോണ്‍ഗ്രസ്സിന്റെ സംയുക്ത സഭയെ അഭിസംബോധന ചെയ്തു സംസാരിക്കുന്നു.
Content: അമേരിക്കൻ കോണ്‍ഗ്രസ്സിൽ ക്രിസ്തുവിന്റെ സഭയുടെ ശബ്ദം മുഴങ്ങിയപ്പോൾ : ഫ്രാൻസിസ് മാർപാപ്പായുടെ അമേരിക്കൻ കോണ്‍ഗ്രസ്സിലെ പ്രസംഗത്തിന്റെ പൂർണ്ണ രൂപം C-SPAN Video
Image:
Keywords: pope francis in american congress, pravachaka sabdam
Content: 410
Category: 7
Sub Category:
Heading: ചിന്തകളെ സൂക്ഷിക്കുക: Dr. ജോണ്‍ ദാസ് നൽകുന്ന വചന സന്ദേശം
Content: ചിന്തകളെ സൂക്ഷിക്കുക: Dr. ജോണ്‍ ദാസ് നൽകുന്ന വചന സന്ദേശം
Image:
Keywords: Dr John Das, pravachaka sabdam
Content: 411
Category: 7
Sub Category:
Heading: ക്രിസ്തു മതത്തിനു മറ്റു മതങ്ങളിൽ നിന്നുമുള്ള വ്യത്യാസമെന്താണ്?
Content: ക്രിസ്തു മതത്തിനു മറ്റു മതങ്ങളിൽ നിന്നുമുള്ള വ്യത്യാസമെന്താണ്? ബിഷപ്പ് ഫുൾട്ടൻ .ജെ ഷീൻ നൽകുന്ന മനോഹരമായ വിശദീകരണം
Image:
Keywords: Bishop fulton j sheen, pravachaka sabdam
Content: 412
Category: 7
Sub Category:
Heading: സാബത്ത് November 22 : ദൈവം തന്റെ മഹത്വത്തിൽ മനുഷ്യനെ പങ്കാളിയാക്കുന്നു
Content: സീറോ മലബാർ സഭയുടെ ആരാധന ക്രമത്തിലെ നവംബർ 22, ഞായറാഴ്ചയിലെ ബൈബിൾ വായനകളുടെ അടിസ്ഥാനത്തിൽ ബ്രദർ കെ. തോമസ്‌ പോൾ നൽകുന്ന വചന സന്ദേശം - 'ദൈവം തന്റെ മഹത്വത്തിൽ മനുഷ്യനെ പങ്കാളിയാക്കുന്നു'.
Image:
Keywords: November 22, pravachaka sabdam
Content: 413
Category: 1
Sub Category:
Heading: ജൂബിലി വർഷത്തിന്റെ ലോഗോയും മോട്ടോയും ലോകത്തിനു നൽകുന്ന കരുണയുടെ മഹത്തായ സന്ദേശം.
Content: ഡിസംബര്‍ 8-ാം തിയതി അമലോത്ഭവ തിരുനാളില്‍ തുടങ്ങി 2016 നവംബര്‍ 20-ാം തിയതി ക്രിസ്തുരാജന്‍റെ തിരുനാളില്‍ സമാപിക്കുന്ന പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ച കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷത്തിനു വേണ്ടി തയ്യാറാക്കിയിരിക്കുന്ന ലോഗോയും (അടയാളം) മോട്ടോയും (പ്രമാണസൂക്തം) കരുണയുടെ മഹത്തായ സന്ദേശം ലോകത്തിനു മുൻപിൽ വരച്ചു കാട്ടുന്നു. വി. ലൂക്കായുടെ സുവിശേഷത്തിൽ നിന്നും (6:36) എടുത്തിരിക്കുന്ന, 'പിതാവിനെ പോലെ കാരുണ്യമുള്ള' എന്ന പ്രമാണസൂക്തം, സ്വർഗ്ഗസ്ഥനായ പിതാവിന്റെ മാതൃക പിന്തുടരാൻ നമുക്കെല്ലാമുള്ള ക്ഷണമാണ്. ശപിക്കുകയും വിധിക്കുകയും ചെയ്യാതെ, അന്യരോട് ക്ഷമിക്കുവാനും, പരിധിയില്ലാത്ത ദയയും സ്നേഹവും പങ്കുവെയ്ക്കാനും, പരിശുദ്ധ പിതാവ് നമ്മളോട് ആവശ്യപ്പെടുന്നു (Luke 6:37-38). ജസ്യൂട്ട് പുരോഹിതൻ മാർക്കോ റൂപ്പനിക് രൂപപ്പെടുത്തിയ ലോഗോ, കരുണയുടെ സന്ദേശം നൽകുന്ന ഒരു ചെറിയ Summa Theologiae ആണ്. തോമസ് അക്വിനാസ് (1225-1274) എഴുതിയ ക്രിസ്ത്യൻ തത്വശാത്ര ഗ്രന്ഥമാണ് Summa Theologiae. ക്രിസ്തീയ തത്വശാത്രത്തിന്റെ അടിസ്ഥാനമായ, ഒരു ആശയത്തിന്റെ ചിത്രീകരണമാണ് ലോഗോയിൽ ഉള്ളത്. ലോകത്തിന്റെ പാപങ്ങളുടെ പ്രാതിനിധ്യം വഹിക്കുന്ന മനുഷ്യനെ തോളിലേറ്റിയിരിക്കുന്ന ദൈവപുത്രൻ. ആ സ്നേഹം കുരിശുമരണത്തിലൂടെ, പിന്നീട് മഹത്തായ ഉയിർത്തെഴുന്നേൽപ്പിലൂടെ, മനുഷ്യന്റെ പാപമോചനത്തിന് ഹേതുവായി തീരുന്നു.നല്ല ഇടയൻ, നഷ്ടപ്പെട്ട ആടിനെ തോളിലേറ്റി, രക്ഷയിലേക്ക് ആനയിക്കുന്ന ലോഗോയിലെ ചിത്രീകരണം, അർത്ഥം മനസ്സിലാക്കുന്നവർക്ക് ഹൃദയസ്പർശിയായി അനുഭവപ്പെടും. ഈ ലോഗോയിൽ നമ്മുടെ പ്രത്യേക ശ്രദ്ധ പതിയേണ്ട മറ്റൊരു ഭാഗമുണ്ട്. മനുഷ്യകുലത്തിന്റെ പാപങ്ങൾ പേറുന്ന നല്ല ഇടയന്റെ കണ്ണുകൾ, മനുഷ്യന്റെ കണ്ണുകളുമായി ലയിച്ചു ചേർന്നിരിക്കുന്നു. ആദിമനുഷ്യനായ ആദാമിന്റെ കണ്ണുകളിലൂടെ, യേശു ലോകത്തെ കാണുകയാണ്. ഒപ്പം ആദാം ദൈവപുത്രന്റെ കണ്ണുകളിലൂടെ ലോകത്തെ വീക്ഷിക്കുന്നു. ദൈവം ജീവിതത്തിന്റെ യഥാർത്ഥ്യത്തെയും, മനുഷ്യൻ ആത്മീയതയുടെ യാഥാർത്ഥലത്തെയും, പരസ്പരം നോക്കി കാണുകയാണ്. ഓരോ വ്യക്തിയും ക്രിസ്തുവിലൂടെ, പുതിയ ആദാമിനെ, സ്വന്തം മാനവീകതയെ, സ്വന്തം ആത്മീയ ഭാവിയെ കണ്ടെത്തുകയാണ്. ഒരു ബദാംകുരുവിന്റെ ആകൃതിയിലാണ് ലോഗോ രൂപപ്പെടുത്തിയിരിക്കുന്നത്. പ്രാചീന ക്രൈസ്തവർക്കും, മദ്ധ്യകാല ക്രൈസ്തവർക്കും, ബദാംകായ വളരെ പ്രധാനപ്പെട്ട ഒരു പ്രതീകമായിരുന്നു - അത് യേശുവിന്റെ ദൈവീകവും മാനുഷീകവുമായ ദ്വന്ദഭാവങ്ങളെ ഓർമ്മപ്പെടുത്തുന്നതാണ് എന്ന് അവർ വിശ്വസിച്ചു. അന്ധകാരത്തിൽ നിന്നും പ്രകാശത്തിലേക്ക് നീങ്ങുന്ന ഇടയന്റെ ചിത്രീകരണം നടത്തിയിരിക്കുന്നത് മൂന്ന് ദീർഘവൃത്തങ്ങളിലാണ്. പുറത്തേക്ക് നീങ്ങുന്തോറും പ്രകാശം കൂടി വരുന്ന വൃത്തങ്ങമാണവ. അതിന്റെ അർത്ഥവും അതു തന്നെയാണ്. ദൈവം മനുഷ്യനെ അന്ധകാരത്തിൽ നിന്നും പ്രകാശത്തിലേക്ക്, പാപത്തിന്റെയും മരണത്തിന്റെയും ഇരുട്ടിൽ നിന്നും രക്ഷയുടെ പ്രകാശത്തിലേക്ക്, നയിക്കുന്നു. ഏറ്റവും അകത്തുള്ള ദീർഘവൃത്തത്തിന്റെ കടുംനിറം, ആഴമേറിയ ദൈവസ്നേഹത്തിന്റെ പ്രതീകമായും സങ്കൽപ്പിക്കാവുന്നതാണ്. (Source: www.iubilaeummisericordiae.va)
Image: /content_image/News/News-2015-11-21-01:04:32.jpg
Keywords: jubilee logo, pravachaka sabdam
Content: 414
Category: 4
Sub Category:
Heading: രോഗശാന്തിയും പുതുജീവനും യേശുവിന്റെ നാമത്തിൽ, സത്യമോ മിഥ്യയോ ? PART 1
Content: പുരാതന ക്രിസ്ത്യാനികൾ ജീവിച്ചിരിന്ന കാലഘട്ടത്തില്‍ മാത്രമാണു സഭയില്‍ അത്ഭുതങ്ങൾ നടന്നിട്ടുള്ളൂയെന്നും ‘കത്തോലിക്കാസഭയില്‍ നടക്കുന്ന അത്ഭുതങ്ങൾ` വ്യാജമാണെന്ന് കരുതുന്ന ഒരു ജനവിഭാഗം കഴിഞ്ഞ നൂറ്റാണ്ടിൽ നിലനിന്നിരുന്നു. എന്നാൽ, സഭയുടെ ആദ്യദിനങ്ങളിൽ മാത്രമല്ല, തുടർന്നുള്ള നൂറ്റാണ്ടുകളിലും, അന്ന് മുതൽ ഇന്നോളം, മരിച്ചവരെ ഉയർത്തെഴുന്നേൽപ്പിക്കുന്നതുൾപ്പടെ ധാരാളം അത്ഭുതങ്ങൾ നടന്നിട്ടുണ്ടെന്നുള്ളതാണ്‌ പരമാർത്ഥം. സുവിശേഷകനായ വിശുദ്ധ യോഹന്നാനാണ്‌ മരിച്ചയാളെ ഉയർത്തെഴുന്നേൽപ്പിച്ച അവസാനത്തെ അത്ഭുതം ചെയ്ത അപ്പോസ്തലൻ (വേദപുസ്തക വിവരണത്തിൽ ഇത് ഉൾപ്പെടുത്തിയിട്ടില്ല). യോഹന്നാൻ മരിച്ച ഒരാളിന്‌ ജീവൻ നൽകിയെന്ന് ഗ്രീക്ക് പുരോഹിതനായ അപ്പോളോണിയസ് അവകാശപ്പെട്ടിട്ടുണ്ട്. സ്മിർണായിലെ മെത്രാനായിരുന്ന വിശുദ്ധ പോളികാർപ്പെന്ന ഒരു പ്രസിദ്ധനായ ശിഷ്യൻ (മരണം 156 ൽ) സുവിശേഷകനായ വിശുദ്ധ യോഹന്നാനുണ്ടായിരുന്നു. അത് പോലെ തന്നെ, വിശുദ്ധ പോളികോർപ്പിന്‌, മഹാനായ വിശുദ്ധ ഐറേനിയോസ് എന്ന ഒരു വിശിഷ്ഠനായ ശിഷ്യനും ഉണ്ടായിരുന്നു (കാലം 130-220). അദ്ദേഹം പിന്നീട് ലിയോൺസിലെ മെത്രാനായിത്തീർന്നു. ആദിമ സഭാവിഭാഗങ്ങള്‍ നിലനിന്നിരിന്ന കിഴക്കും പടിഞ്ഞാറുമെല്ലാം നന്നായി അറിഞ്ഞിരുന്ന ആളായിരുന്നു ഐറേനിയോസ്. സഭയുടെ പേരുകേട്ട ദൈവശാസ്ത്ര പണ്ഡിതനെന്ന നിലയിൽ, “പാഷണ്ഢത വിരുദ്ധം”-എന്ന പേരിൽ ഒരു പുസ്തകം അഞ്ച് വാല്ല്യങ്ങളിലായി അദ്ദേഹം രചിച്ചു. ഈ ഗ്രന്ഥത്തിൽ ഐറേനിയോസ് പറയുന്നതിങ്ങനെയാണ്‌: “മരിച്ചു പോയ ഏതാനം ആളുകളെ ദൈവനാമത്തില്‍ പുനർജീവിപ്പിച്ചിട്ടുണ്ട്, ഇവരാകട്ടെ ഞങ്ങളുടെ ഇടയിൽ തുടർന്ന് വളരെ വർഷങ്ങൾ ജീവിച്ചിരുന്നിട്ടുണ്ട്. ഓരോ ഉയിര്‍പ്പിക്കിലിനെയും ഒരു സാധാരണ സംഭവമെന്ന മട്ടിലാണ്‌ അദ്ദേഹം സ്വീകരിച്ചിരുന്നത്. അത്കൊണ്ട് തന്നെ ക്രിസ്തുവിനെ ഒരിക്കലും തള്ളിപ്പറയാൻ സാധിക്കാത്തവിധം യാഥാർത്ഥ്യബോധത്തോടെയാണ്‌ ക്രിസ്ത്യാനികൾ ഈ സംഭവത്തെ ഉൾക്കൊണ്ടിരിക്കുന്നതെന്നാണ്‌ ഐറേനിയോസ് മനസ്സിലാക്കിയത്. അദ്ദേഹം തുടർന്ന് എഴുതി: ലോകമെമ്പാടും അനുദിനം ”യേശുക്രിസ്തുവിന്റെ നാമത്തിൽ“ സഭ നടത്തിക്കോണ്ടിരിക്കുന്ന ഈ അത്ഭുത പ്രവർത്തികളെ എടുത്തു ക്കാണിക്കാനും നമുക്ക് സാധിക്കില്ല”. അക്കാലത്തെ പ്രസിദ്ധ മാന്ത്രികനായ സൈമൺ മാഗസിനും അവന്റെ ശിഷ്യന്മാർക്കും ഒരു യഥാർത്ഥ അത്ഭുതം കാണിക്കാൻ കഴിയാത്തതിനെക്കുറിച്ച്, ഐറേനിയസ് പറയുന്നതിപ്രകാരമാണ്‌ : “നമ്മുടെ ദൈവം ഉയർപ്പിച്ചത് പോലെയോ, പ്രാർത്ഥനയുടെ ശക്തിയാൽ അപ്പോസ്തലന്മാർ ചെയ്തത് പോലെയോ, ഉപവാസത്താലും പ്രാർത്ഥനയാലും സഭ ലോകത്താകമാനം ചെയ്യുന്നത് പോലെയോ, മരിച്ചവന്റെ ആത്മാവിന്‌ തിരികെ കൊണ്ട് വരുവാനും, വിശുദ്ധന്മാരുടെ പ്രാർത്ഥനയിൽ തുടർന്നും പങ്ക് ചേരുവാനുമുള്ള കഴിവ് ഇവർക്ക് സാധിക്കുന്നില്ല. വിശുദ്ധ ജസ്റ്റിൻ മാർട്ടിയറും (കാലം100-165) മറ്റ് പലരും, തങ്ങളുടെ കാലത്ത് നടന്നിരുന്ന എല്ലാ അത്ഭുതങ്ങളെപ്പറ്റിയും പൊതുവെ പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇതിൽ ഐറേനിയോസിന്റെ സാക്ഷ്യങ്ങളാണ്‌ എടുത്ത് പറയേണ്ടതായുള്ളത്. ആദിമ പണ്ഢിതശ്രേഷ്ഠരായ വിശുദ്ധന്മാരാൽ പുകഴ്ത്തപ്പെട്ട ഐറേനിയോസ്, ദേവാരാധനക്കാരുടെ വിശ്വാസതത്ത്വങ്ങളിലും കെട്ടുകഥകളിലും ആഴത്തിൽ പഠനം നടത്തിയ ആളെന്നത് വളരെ പ്രാധാന്യം അര്‍ഹിക്കുന്ന കാര്യമാണ്. അവരുമായി ബന്ധപ്പെട്ട പാഷണ്ഢതകളെ എതിർക്കുന്നതിലും അദ്ദേഹം സമർത്ഥനായിരുന്നു. ചരിത്ര രേഖകളിൽ വിശദമായി എഴുതിച്ചേർക്കപ്പെട്ടിട്ടില്ലങ്കിലും, മരിച്ചവരായ ധാരാളം ആളുകൾ ഉയർത്തെഴുന്നേല്‍പ്പിച്ചിട്ടുണ്ട് എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ശ്ലാഘനീയമാണ്. ഇത്തരത്തിലുള്ള വിശുദ്ധ ഐറേനിയസിന്റെ ഗ്രന്ഥങ്ങളെ വിജാതീയർ പോലും വെല്ലുവിളിച്ചിട്ടില്ല. കഴിഞ്ഞ ശതകത്തിലെ ഉന്നത പണ്ഢിതനും വിശുദ്ധനുമായ, ജോൺ ഹെന്റി കർദ്ദിനാൾ ന്യൂമാൻ, മരിച്ചവരെ ഉയർപ്പിച്ചവരെപ്പറ്റിയുള്ള പപ്പിയാസിന്റേയും ഐറേനിയസിന്റേയും സാക്ഷ്യങ്ങളെപ്പറ്റി വിവരിക്കുന്നുണ്ട്. വിശുദ്ധ ജസ്റ്റിൻ മാർട്ടിയർക്ക് ശേഷം ജീവിച്ചിരുന്ന പുരാതന എഴുത്തുകാരായ ഒറിജൻ, ടെട്ടലിയൻ, വിശുദ്ധ സിപ്രിയൻ എന്നിവരുടെ പുസ്തകങ്ങളിലും അത്ഭുതരോഗശാന്തികളെപ്പറ്റിയും, ഭൂതപ്രേതപിശാചുക്കളെ പുറത്താക്കുന്നതിനെപ്പറ്റിയും പ്രതിപാദിക്കുന്നുണ്ടെന്ന് ന്യൂമാന്‍ വ്യക്തമാക്കുന്നു. മരിച്ചവരെ ഉയർപ്പിക്കുന്നതിനുള്ള ശക്തിയുടെ സ്രോതസ്സ് , ആദിമ സഭയിൽ സംഭവിച്ചു കൊണ്ടിരുന്ന മറ്റ് അതിശയങ്ങളേയും ഇവര്‍ എടുത്തു കാണിച്ചിട്ടുണ്ടെന്ന് ചരിത്ര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ ശക്തി രണ്ടാം നൂറ്റാണ്ടിലേയോ, മൂന്നാം നൂറ്റാണ്ടിലെയോ ക്രിസ്ത്യാനികളോടെ അവസാനിക്കുമെന്ന് പറയുന്നില്ലതാനും. വിശുദ്ധ നസിയൻസിലെ ഗ്രിഗറി (329-390), കിഴക്കൻ സഭയിലെ പ്രധാന പണ്ഢിതന്മാരിലൊരാളായിരുന്നു. എ.ഡി.379-തോടു കൂടി കോൺസ്റ്റാൻഡിനോപ്പിലെ മെത്രാനായി അദ്ദേഹം വാഴിക്കപ്പെട്ടു.എന്നാല്‍ സഭയെ സംബന്ധിച്ചു ദുരിതങ്ങളുടെ കാലമായിരിന്നു അത്. നാൽപ്പതുവർഷക്കാലത്തോളം സഭ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നു. കാരണം, ക്രിസ്തുവിന്റെ അസ്ഥിത്വം നിഷേധിച്ചിരുന്ന ആര്യന്മാരായിരുന്നു ഈ പ്രദേശം നിയന്ത്രിച്ചുകൊണ്ടിരുന്നത്. അക്കാലത്തെ റോമൻ ചക്രവർത്തിയുടെ കിഴക്കിന്റെ ആസ്ഥാനവുമായിരുന്ന ഒരു വൻനഗരവും, , തന്റെ ഭരണപ്രദേശമായ പട്ടണത്തിൽ വരെ വിശുദ്ധ ഗ്രിഗറി എത്തിയെങ്കിലും, ആര്യന്മാർ പിടിച്ചടക്കി വച്ചിരുന്ന കോൺസ്റ്റാൻഡിനോപ്പോളിലെ ഒരു പള്ളിപോലും തിരികെ പിടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ആയതിനാൽ, വിശ്വാസികളായ കത്തോലിക്കരെയെല്ലാം തന്റെ ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള ഒരു കൊട്ടാരത്തിൽ അദ്ദേഹം വിളിച്ചുകൂട്ടി, അത് ഒരു ചെറിയ പള്ളിയാക്കി രൂപാന്തരപ്പെടുത്തുകയാണ്‌ ഗ്രിഗറി ചെയ്തത്. ഇവിടെയാണ്‌ അദ്ദേഹം തന്റെ പ്രസിദ്ധമായ വേദപഠന പ്രസംഗങ്ങൾ നടത്തിയത്. ഈ സ്ഥലത്തിന്‌ ഗ്രിഗറി “അനസ്റ്റാസിസ്” എന്ന പേര്‌ നല്കി; ‘പുനരുദ്ധാനം എന്നർത്ഥമുള്ള ’അനസ്താസിയ‘ എന്ന വാക്കിൽ നിന്നും, 'ഉയർത്തെഴുന്നേറ്റ യഥാർത്ഥ കത്തോലിക്കാ വിശ്വാസത്തിന്റെ' പ്രതീകം എന്നാണ്‌ അദ്ദേഹം അർത്ഥമാക്കിയത്; പാഷണ്ഢതയുടെ ശവകുടീരത്തിൽ നിന്നും ഉയർത്തെഴുന്നേറ്റപ്പോളുള്ള അവസ്ഥ എന്നു മറ്റൊരു രീതിയില്‍ പറയാം. ’വിശുദ്ധരോടുള്ള‘ പ്രാർത്ഥനയാൽ ലഭ്യമായ അത്ഭുതങ്ങൾ എന്ന വിശുദ്ധ ഐറേനിയസിന്റെ വാക്കുകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത് ,‘വിശുദ്ധ’രോടുള്ള മാദ്ധ്യസ്ഥ പ്രാർത്ഥനയാൽ എന്തും സാധ്യമെന്നാണ് . കൊട്ടാരം പള്ളിയുടെ മട്ടുപ്പാവില്നിന്നും വീണ്‌ കൊല്ലപ്പെട്ട ഒരു സ്ത്രീ അതിശയകരമായി പുനർജീവിച്ച അത്ഭുതം, സഭാ ചരിത്രകാരനായ സൊസോമെൻ വിവരിക്കുന്നുണ്ട്. ഈ സംഭവത്തിനുള്ള കൃതജ്ഞതാവന്ദനം ആ സ്ത്രീ നല്‍കിയത്, ശുശ്രൂഷകനും മെത്രാനുമായിരുന്ന വിശുദ്ധ ഗ്രിഗറിക്കല്ല നൽകിയത്; മറിച്ച് പ്രാർത്ഥനകളാൽ അവർക്ക് പുനര്‍ജീവനം നല്‍കിയത് ഇടവകജനങ്ങളുടെ വിശ്വാസത്തിനാണ്‌. നസിയാൻസസ്സിലെ വിശുദ്ധ ഗ്രിഗറിയുടെ സുഹൃത്തും, വിശുദ്ധ ബേസിലിന്റെ ഇളയ സഹോദരനുമായ, നിസ്സായിലെ വിശുദ്ധ ഗ്രിഗറി, അത്ഭുതങ്ങളെപ്പറ്റി അർത്ഥവത്തായ അഭിപ്രായപ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. ഈ മൂന്നു പേരിൽ, നിസ്സായിലെ ഗ്രിഗറിയായിരുന്നു തത്ത്വ ചിന്തകൻ. തന്റെ സഹോദരിയായ വിശുദ്ധ മത്രീന മരിച്ചപ്പോൾ, അവരുടെ വിശുദ്ധ ജീവിതത്തെപ്പറ്റി, ഗ്രിഗറി എഴുതുകയുണ്ടായി; പോണ്ടസ് ജില്ലയിലെ പട്ടാള മേധാവിയുടെ മകളായ ഒരു അന്ധയായ പെൺകുട്ടി കാഴ്ചപ്രാപിച്ചതും, മറ്റനേകം അതിശയ രോഗശാന്തികളെപ്പറ്റിയും ഈ വിശുദ്ധന്‍ വിവരിക്കുന്നുണ്ട്. തന്റെ സഹോദരിയുമായി ബന്ധപ്പെട്ട നിരവധി അതിശയ സംഭവങ്ങൾ, ഗ്രിഗറി രേഖപ്പെടുത്തിയിട്ടുണ്ട്: ക്ഷാമകാലത്ത് ദാനം ചെയ്യാതിരുന്നതിനെ തുടര്‍ന്നുണ്ടായ സംഭവകഥ, ഭൂതച്ചോടന സംഭവങ്ങള്‍ , ഭാവി സംഭവങ്ങളുടെ പ്രവചനം എന്നീ അത്ഭുത പ്രവര്‍ത്തിളെല്ലാം അവളുടെ സന്തത സഹചാരികൾക്ക് സുപരിചിതമായിരുന്നു. എന്നാൽ, വിവേകിയും വിശുദ്ധനുമായിരുന്ന അവളുടെ സഹോദരനായ ഗ്രിഗറി, ഇവളുടെ മഹാത്ഭുതങ്ങളെപ്പറ്റി എഴുതാൻ മടിച്ചിരുന്നു. അതേപ്പറ്റി അദ്ദേഹം ഇപ്രകാരം എഴുതി: "അവളുടെ കൂടെ ജീവിച്ച്, അവളുടെ ജീവിതം കൃത്യമായി ആറിയാവുന്നവർ പറയുന്ന കാര്യങ്ങൾ അതേപടി എന്റെ പുസ്തകത്തില്‍ ചേർക്കുന്നത് ബുദ്ധിപരമായിരിക്കില്ല, കാരണം, കേൾവിക്കാർ ഓരോന്നും വിശ്വസിക്കുന്നത് അവരവരുടെ അനുഭവത്തിന്റെ വെളിച്ചത്തിലാണ്‌. അവരുടെ അനുഭവത്തിന്‌ അതീതമായിരിക്കുന്ന കാര്യങ്ങൾ അവർ സംശയത്തോടെ വീക്ഷിച്ച് കള്ളക്കഥകളായി പുഛിച്ച് തള്ളുകയേ ഉള്ളു.“ വിശുദ്ധ ഗ്രിഗറിയുടെ ഈ ചിന്ത ആധുനിക ലോകത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യം അര്‍ഹികുന്ന ഒരു കാര്യമാണ് : രോഗസൌഖ്യവും പൈശാചിക ബാധയില്‍ നിന്നുമുള്ള വിടുതലും സ്വന്തം ജീവിതത്തില്‍ സംഭവിച്ചാല്‍ മാത്രമേ ഞാന്‍ ക്രിസ്തുവില്‍ വിശ്വസിക്കുകയുള്ളൂ എന്ന ഒരു പാഷണ്ടതാ നമ്മില്‍ രൂപപ്പെട്ടിടുണ്ടെന്നത് നാമറിയാത്ത ഒരു യാഥാര്‍ഥ്യമാണ്.
Image: /content_image/Mirror/Mirror-2015-11-21-02:00:08.jpg
Keywords: രോഗശാന്തി, വിശുദ്ധ ഗ്രിഗറി, വിശുദ്ധ ഐറേനിയൂസ്, ഉയി൪ത്തെഴുനേൽപ്പ്,latest malayalam christian news, pravachaka sabdam
Content: 415
Category: 4
Sub Category:
Heading: യേശു നാമത്തിൽ സംഭവിച്ച മരിച്ചവരെ ഉയിർപ്പിച്ച അത്ഭുതങ്ങൾ
Content: ആദിമ സഭാ പിതാക്കന്മാർ ജീവിച്ചിരുന്നത്, ഒരിക്കലും സമാധാനപരമായ അന്തരീക്ഷത്തിലായിരുന്നില്ല. മറിച്ച്, സഭയെ പറ്റി വാശിയേറിയ വാദ പ്രതിവാദങ്ങളും കടുത്ത എതിർപ്പുകളും നടമാടിയിരിന്ന കാലത്തായിരുന്നു. ഇക്കാലത്ത് ഉള്ളത് പോലെ, സംശയമനോഭാവത്തോടെ എല്ലാത്തിനെയും നോക്കി കാണുന്ന അനേകം ആള്‍ക്കാര്‍ അന്നും ഉണ്ടായിരുന്നു. നിരീശ്വരവാദികളുടെയും, ക്രൈസ്തവ അവിശ്വാസികളുടെ പോലും, മാനസികാവസ്ഥ വിശുദ്ധ ഗ്രിഗറി വളരെ ആധികാരികവും കാലാതീതവുമായ ശൈലിയിൽ വിവരിക്കുന്നുണ്ട്. അത്ഭുതങ്ങൾ അസാദ്ധ്യമാണെന്ന അബദ്ധധാരണയുമായി സത്യത്തിൽ നിന്നും ഒളിച്ചോടി പോകുന്നവരെയാണ്‌ അദ്ദേഹം തുറന്ന് കാണിക്കുന്നത്. കര്‍ദ്ദിനാള്‍ ന്യൂമാൻ ചൂണ്ടിക്കാണിക്കുന്നത് പോലെ, തങ്ങളുടെ ഇടയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന അത്ഭുതങ്ങൾ സഹക്രിസ്ത്യാനികൾ ശരിക്കും മനസ്സിലാക്കുന്നുണ്ടന്നാണ്‌ സഭയിലെ പണ്ഡിതന്മാരും ആദിമപിതാക്കന്മാരും കരുതിയിരുന്നത്. അതുകൊണ്ട്, തങ്ങളുടെ പ്രസംഗത്തില്‍ ഈ സംഭവങ്ങളെപ്പറ്റി സഭാ നേതാക്കൾ സൂചിപ്പിക്കുകയല്ലാതെ, അവ തെളിവ് സഹിതം വിശദീകരിക്കണമെന്ന് അവര്‍ ഉദ്ദേശിച്ചിരിന്നതേയില്ല. അവർ സ്വന്തം ജനത്തോടാണല്ലോ സംസാരിക്കുന്നത്; പിശാചിനെ പുറത്താക്കിയതും, അത്ഭുതരോഗ സൗഖ്യം സംഭവിച്ചതും, മരിച്ചവർ ജീവിച്ചതു പോലും, “എല്ലാവർക്കും” അറിവുള്ള കാര്യങ്ങളായതിനാൽ, അതിനെ എടുത്തു കാണിക്കാന്‍ അവര്‍ ശ്രമിച്ചില്ല. ഈ ആദിമ നൂറ്റാണ്ടുകളിലാണ്‌, മരുഭൂമിയിൽ ജീവിച്ചിരുന്ന മക്കാറിയസ് എന്ന മിസ്രയിംകാരനായ ഒരു സന്യാസവര്യൻ തന്‍റെ തൊണ്ണൂറാമത്തെ വയസ്സിൽ മരിച്ചശേഷം ഒരാള്‍ക്ക് പുനർജീവനം നല്കിയ സംഭവം നടന്നത്. വിശുദ്ധ ഗ്രന്ഥ വ്യാഖ്യാനം, പൈശാചിക ബന്ധനങ്ങളില്‍ നിന്നുമുള്ള വിടുതല്‍, ഭാവിയേകുറിച്ചുള്ള പ്രവചനം എന്നീ വിഷയങ്ങളിൽ പ്രത്യേക വരസിദ്ധി ഉണ്ടായിരുന്ന ഭക്തനായിരുന്നു മക്കാറിയസ്. യോഹന്നാൻ എന്ന തന്‍റെ ശിഷ്യന്റെ ഭാവി അദ്ദേഹം മുൻകൂട്ടി പ്രസ്താവിച്ചു. യോഹന്നാൻ ഒരു ദുരാഗ്രഹ മനസ്ഥിതിയുള്ള ആളായിരുന്നു. ധനത്തിനോട് ആർത്തിയുള്ള ഈ ദുസ്വഭാവം മാറ്റിയില്ലങ്കിൽ എലീഷാ പ്രവാചകന്റെ ഭൃത്യനായിരുന്ന ഗേഹസിക്ക് കിട്ടിയത് പോലുള്ള ശിക്ഷ ഒരിക്കൽ യോഹന്നാനും കിട്ടുമെന്ന് മക്കാറിയസ് പ്രവചിച്ചു. അപ്രകാരം തന്നെ, പിൽക്കാലത്ത് യോഹന്നാൻ കുഷ്ഠം ബാധിച്ച് മരിച്ചു. എഡി 420-ല്‍ മരുപ്രദേശങ്ങളിലൂടെ ധാരാളം സഞ്ചരിച്ച്, അനേകം വിജന വാസക്കാരായ സന്യാസികളുമായി ഈജിപ്റ്റ്കാരൻ മക്കറിയസ് ഇടപെട്ടിട്ടുടെണ്ടന്നു എഴുത്തുകാരനായ പലേഡിയസ് രേഖപ്പെടുത്തിയിട്ടുണ്ട്. പുനരുദ്ധാനത്തിൽ വിശ്വാസമില്ലായിരുന്ന ഒരു വിജാതീയൻ ഉണ്ടായിരുന്നു. അവനെ ബോധ്യപ്പെടുത്താനായി മക്കാറിയസ് ഒരു മരിച്ച് ആളിന്‌ ജീവൻ നൽകി. ഈ അത്ഭുത വാർത്ത മരുഭൂമിയിലങ്ങോളമിങ്ങോളം സംസാരവിഷയമായി. ‘The Lausiac History’ എന്ന പലേഡിയസിന്റെ രചനകളിലാണ്‌ മേൽ വിവരിച്ച് സംഭവം രേഖപ്പെടുത്തിയിട്ടുള്ളത്. (Palladius-ന്റെ ആദ്യ കയ്യെഴുത്ത് പ്രതി എഴുതാൻ ആവശ്യപ്പെട്ടത് ‘Lausus'-എന്ന ധനികനായ മഠാധിപതിയായിരുന്നു. അങ്ങനെയാണ്‌ അതിന്‌ 'Lausiac History’ എന്ന പേര്‌ ലഭിച്ചത്.) യേശുവിന്റെ നാമത്തില്‍ മരിച്ചവരെ ഉയിർപ്പിച്ച മറ്റൊരു വ്യക്തിയായിരുന്നു സഭയുടെ മെത്രാനും തത്ത്വജ്ഞാനിയുമായ പോയിറ്റ്യേഴ്സിലെ വിശുദ്ധ ഹിലാരി(315-368). ആര്യന്മാരെ വളരെ ശക്തമായി എതിർത്ത ഒരാള്‍ കൂടിയായിരിന്നു വിശുദ്ധ ഹിലാരി. പരിശുദ്ധ ത്രീത്വത്തെപ്പറ്റി, പ്രത്യേകിച്ച്, പുത്രനെപ്പറ്റി, അഴത്തിലും ആകർഷകവുമായി എഴുതിയ ആളാണ്‌ അദ്ദേഹം. തന്‍റെ വിശ്വാസത്തില്‍ മുറുകെപിടിച്ചു ക്രിസ്തുവിനെ പിഞ്ചെലിയതിനെ തുടര്‍ന്നു അന്നത്തെ ചക്രവർത്തി, ഹിലാരിയെ ഗോളിൽ നിന്നും വിദൂര കിഴക്കൻ നാടായ ഫ്രൈജിയായിലേക്ക് നാടുകടത്തുകയും ചെയ്തു. അവിടെ വച്ച് അദ്ദേഹം ധാരാളം എഴുതുകയും, ഒരു മരിച്ച മനുഷ്യനെ ഉയർപ്പിക്കുകയും മറ്റനേകം അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തു. തങ്ങളുടെ മതചിന്തകളെ ഹിലാരി അടിച്ചു തകർക്കുന്നുവെന്നറിഞ്ഞപ്പോൾ, കിഴക്കൻ സാമ്രാജ്യത്തിലുള്ള ആര്യന്മാർ വിഷണ്ണരായി. ഈ സമയത്ത് കോൺസ്റ്റാൻഷിയസ് ചക്രവർത്തി അദ്ദേഹത്തെ തിരികെ ഫ്രാൻസിലേക്കയച്ചു; പോയിറ്റ്യേഴ്സിലെ ജനങ്ങൾ അദ്ദേഹത്തെ ഹർഷാരവത്തോടെ സ്വീകരിക്കുകയും ചെയ്തു. ഇവിടെവച്ച്, വിശുദ്ധ ഹിലാരി മാമോദീസാക്ക് മുമ്പ് മരണമടഞ്ഞ ഒരു കുഞ്ഞിന്‌ പുനര്‍ജീവൻ നൽകി. ഇതേ വിശുദ്ധ ഹിലാരി തന്നെയാണ്‌ മഹാനായ ടൂർസിലെ വിശുദ്ധ മാർട്ടിന്റെ പ്രചോദനവും ആത്മീയ ഗുരുവും. മരിച്ചവരെ ജീവിപ്പിക്കുന്ന കാര്യം സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം അതിശയകരമാണെങ്കില്‍ കൂടി ഇതിനെ ഒരു സാധാരണ സംഭവമായി മാത്രമേ , ആദിമ വിശുദ്ധർ, പ്രത്യേകിച്ച്, മെത്രാന്മാർ കണ്ടിരിന്നുള്ളൂ. ഇവരുടെ ഈ അറിവും അനുഭവവും പിന്തുടർച്ചക്കാരായി വരുന്നവരുടെ വിശ്വാസത്തെ ശാക്തീകരിക്കുകയും പ്രോൽസാഹിപ്പിക്കപ്പെടുകയും ചെയ്തു എന്നത് വലിയ ഒരു സത്യമാണ്. ഇങ്ങനെയിരിക്കെ, ഇതേ കാലഘട്ടത്തിൽ, വേറൊരു അത്ഭുതം ‘വിശുദ്ധനാട്ടിൽ’ ആവിർഭവിച്ചു. ഇതു സംഭവിച്ചത്, കോൺസ്റ്റാൻറ്റിന്റെ മാതാവായ വിശുദ്ധ ഹെലിനാ ചക്രവർത്തിനി (250-330) 'യേശു മരിച്ച കുരിശ്' അന്വഷിച്ച് പുറപ്പെട്ടപ്പോഴാണ്. മിൽമിയാൻ ബ്രിഡ്ജ് യുദ്ധത്തില്‍ എര്‍പ്പെട്ടു കൊണ്ടിരിക്കെ, പ്രകാശപൂരിതമായ ഒരു കുരിശ് അദ്ദേഹം ആകാശത്ത്കണ്ടു; "In hoc signo vinces!- ഈ അടയാളത്താൽ, നീ വിജയിക്കും" എന്ന വാക്കുകൾ അദ്ദേഹം കുരിശിൽ ദർശിച്ചു. അങ്ങനെയാണ് ക്രിസ്ത്യാനികൾക്ക് സ്വന്തം വിശ്വാസത്തിന് അനുസരിച്ചു ജീവിക്കാനുള്ള സ്വാതന്ത്ര്യം നൽകികൊണ്ട് ചക്രവർത്തി പ്രസിദ്ധമായ മിലാൻ വിളംബരം പുറപ്പെടുവിച്ചത്. അങ്ങനെ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന് ശേഷം, അല്പം കഴിഞ്ഞപ്പോഴാണ്, ഹെലെന രാജ്ഞി സത്യകുരിശ് കണ്ടെത്താനായി ജെറുസലേമിലേക്ക് യാത്രതിരിക്കുന്നത്. അങ്ങനെയാണ് ഏറ്റവും വിലമതിക്കുപ്പെടുന്ന ഈ ക്രൈസ്തവപുരാവസ്തു എങ്ങനെയാണ് കണ്ടെത്തിയതെന്ന്‍, പുറംലോകം അറിയുന്നത്. പരമ്പരാഗതമായി കരുതപ്പെടുന്ന സ്ഥലത്തുനിന്നും ഹെലെനാ ചക്രവർത്തിനി ഖനനം നടത്തിയ മൂന്ന് കുരിശുകളാണ് കണ്ടെടുത്തത്. ഇത് രാജ്ഞിയേയും ഒപ്പമുണ്ടായിരുന്ന പരിചയപ്രജ്ഞരായ സംഘാംഗങ്ങളേയും ധർമ്മസങ്കടത്തിലാക്കി. ക്രിസ്തുവിനെ ക്രൂശിച്ച കുരിശ് ഇതിൽ ഏതാണെന്ന് എങ്ങനെ തിരിച്ചറിയും? ഹെലെന രാജ്ഞി ഒരു പ്രാർത്ഥനായജ്ഞം തന്നെ ആരംഭിച്ചു; പ്രാര്‍ത്ഥനാ മദ്ധ്യേ, രാജ്ഞിക്കു ഒരാന്തരിക വെളിപാടുണ്ടായി- കാൽവരിയിൽ കുഴിച്ചിട്ട മൂന്ന് കുരിശുകളിൽ ഏതാണ് ക്രിസ്തുവിന്റേതെന്ന് തിരിച്ചറിയാൻ ഓരോ കുരിശും ഒരു ശവശരീരത്തിൽ തൊടുവിക്കാൻ തുടങ്ങി, ഏത് കുരിശ് തൊട്ടപ്പോഴാണ് മരിച്ചയാളിന് ജീവൻ വച്ചത് എന്ന് കണ്ടപ്പോൾ, അതിനെ സ്വർഗത്തിൽ നിന്നുള്ള അടയാളമായി പരിഗണിച്ചു. അങ്ങനെയാണ്, ലോകരക്ഷകൻ ജീവൻ വെടിയുവാനായി തറക്കപ്പെട്ട യഥാർത്ഥ കുരിശ് കണ്ടെത്തിയത്. വിശുദ്ധ ഹെലീനാ കഠിനയത്നത്താൽ ഖനനം നടത്തിയ ഇടത്തിന് തൊട്ടടുത്തായിരുന്നു, രണ്ടായിരം വർഷങ്ങൾക്ക്മുൻപ് ക്രൂശിതനായ യേശു മരണത്തെ മഹത്വപൂർണമായി തോല്പിച്ചത്. ജെറുശ്ലേമിലെ സിസ്റ്റർ. സിറിലും, നോളായിലെ സിസ്റ്റർ പൗളിനസും, മിലാനിലെ വിശുദ്ധ ആബ്രോസും വി. ഹെലീനായുടെ ഈ പ്രവൃത്തി രേഖപ്പെടുത്തീയിട്ടുണ്ട്. പ്രത്യേകമായ ദൈവീക സഹായം ഈ മഹത്തായ തിരുശേഷിപ് കണ്ടെത്തുന്നതിന് അവരെ സഹായിച്ചിട്ടുണ്ടെന്നത് നിസംശയം പറയാം ! വിശുദ്ധ ആംബ്രോസാണ്‌ (340-397) വി.അഗസ്റ്റീനെ മാമോദീസാ കഴിപ്പിച്ചത്. തന്റെ വഴിപിഴച്ചുപോയ മകനായ അഗസ്റ്റീനെ പ്രതി വി. മോണിക്ക വിലപിച്ചു കൊണ്ടിരിക്കവെ, പ്രാർത്ഥനയാലും കണ്ണീരാലും ലഭിച്ച മകൻ നഷ്ടപ്പെടാൻ പാടില്ല എന്നാണ്‌ അദ്ദേഹം അവരോട് പറഞ്ഞത്. റോമാ സാമ്രാജ്യത്തിലെ ഒരുന്നത പദവി വഹിച്ചിരുന്ന ആളായിരുന്നു ആംബ്രോസ്. സാമ്രാജ്യത്തിലെ പ്രധാന സ്ഥാനമായ, മിലാനിലെ മെത്രാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, റോമൻ ചക്രവർത്തിമാരായ ഉന്നത രാഷ്ട്രീയ ഭരണാധികാരികളെ വളരെ ശക്തമായ രീതിയിലാണ്‌ അംബ്രോസ് കൈകാര്യം ചെയ്തിരുന്നത്. നരഹത്യയ്ക്ക് കല്‍പന കൊടുത്തതിന്‌, തുടര്‍ന്നു മഹാനായ തിയഡോഷ്യസ് ചക്രവർത്തിയുടെ മിലാനിലെ കത്തീട്രൽ പള്ളിയിലെ പ്രവേശനം ആംബ്രോസ് നിരോധിക്കുകയുണ്ടായി. ചരിത്രകാരന്മാര്‍ എറ്റവും കൂടുതല്‍ സാക്ഷ്യപ്പെടുത്തിയ അത്ഭുതങ്ങളിൽ ഒന്ന് സംഭവിച്ചത് വി.അംബ്രൊസ് മുഖാന്തരമാണ്‌. അന്ധനായ മാംസ വ്യാപാരി സെവെറസ് എന്നയാളുടെ സൗഖ്യമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്, ആദ്യകാലരക്തസാക്ഷികളായ വി.ഗെർവേസിന്റേയും പ്രൊട്ടേസിന്റേയും ശവകുടീരങ്ങൾ ആംബ്രോസ് കണ്ടെത്തിയപ്പോൾ, സെവറസ് തന്റെ തൂവാല ശവമഞ്ചത്തിന്റെ തിരുശേഷിപ്പുകളിൽ തൊട്ട്, തന്റെ കാഴ്ചയില്ലാത്ത കണ്ണുകൾക്ക് മുകളിൽ വച്ചപ്പോൾ സൗഖ്യം പ്രാപിച്ചു. ഇത് സംഭവിച്ചത് ഒരു വലിയ ജനക്കൂട്ടത്തിന്റെ മുമ്പിൽ വച്ചാണ്‌. ഇത് സാക്ഷ്യപ്പെടുത്തിയത് ആകട്ടെ മിലാനിലുണ്ടായിരുന്ന വി.അഗസ്റ്റിനും, അംബ്രോസിന്റെ സെക്രട്ടറിയായിരുന്ന പൗളിനസുമായിരുന്നു. ഈ ആരാധനാലയത്തിൽ, ധാരാളം രോഗികളും, പിശാചുബാധിതരും സൗഖ്യം പ്രാപിച്ചിട്ടുണ്ട്. ഈ അത്ഭുതങ്ങളുടെ സത്യാവസ്ഥ പ്രമുഖ പ്രൊട്ടസ്റ്റൻസ്കാരന്‍ ഡോ.കേവ് പോലും സമ്മതിച്ചിട്ടുള്ളതാണ്‌. ഫ്ലോറൻസിലെ ഒരു പ്രഗൽഭ ക്രൈസ്തവനായിരുന്ന ഡിസെൻഷ്യസിന്റെ ഭവനത്തിൽ, ഒരിക്കൽ ആംബ്രോസ് താമസിക്കുകയുണ്ടായി. ഡിസെൻഷ്യസിന്റെ മകനായ പാൻസോപിയസ് ഒരശുദ്ധാത്മാവിന്റെ ബാധയാൽ ദുരിതത്തിലായിരുന്നു. ശക്തമായ പ്രാർത്ഥനയോടെ, മെത്രാന്റെ കരങ്ങളിലേക്ക് കിടത്തിയപ്പോൾ അവൻ സുഖം പ്രാപിച്ചു. കുറേ ദിവസങ്ങൾക്ക് ശേഷം, ബാലന്‌ വീണ്ടും രോഗത്തിന്റെ ആക്രമണം ഉണ്ടായി, അവൻ മരിച്ചു. എന്നാൽ, പുറമെ, ഒരു പരാജയം എന്ന് തോന്നമെങ്കിലും, പലപ്പോഴും സംഭവിക്കുന്നത് പോലെ, ഇതും കൂടുതൽ ദൈവമഹത്ത്വത്തിന് കാരണമായി മാറി. ബാലൻ മരിച്ച സമയം, ആംബ്രോസ് വീട്ടിലുണ്ടായിരുന്നില്ല. ഭക്തയായ ആ അമ്മ മകന്റെ ശരീരം മാളികമുറിയിൽ നിന്നും താഴെ കൊണ്ടുവന്ന് മെത്രാന്റെ കട്ടിലിൽ കിടത്തി. ആംബ്രോസ് വീട്ടിൽ തിരിച്ചെത്തിയ ശേഷം പാൻസോപിയസിന്‌ യേശുവിന്റെ നാമത്തില്‍ പുനര്‍ജീവൻ നൽകുകയും ചെയ്തു. വിവേകപരവും സഹായകരവുമായ ഉപദേശങ്ങളടങ്ങിയ ഒരു പുസ്തകം അദ്ദേഹം ഭാഗ്യവാനായ ആ കുട്ടിക്ക് കൊടുക്കുകയും ചെയ്തു. എലീഷാ പ്രവാചകൻ ചെയ്തതു പോലെ, അംബ്രോസ് ജീവനില്ലാത്ത കുട്ടിയെ തന്റെ പ്രാർത്ഥനയാൽ ജീവൻ പുന:സ്ഥാപിച്ചു എന്നു മറ്റൊരു രീതിയില്‍ പറയാം. എലീഷായുടെ മാതൃക പിൻതുടർന്ന് പ്രാർത്ഥനയുടെ ശക്തിയാലാണ് പല പുനരുദ്ധാകരും, പ്രത്യേകിച്ച് ആദിമ മഹത് വിശുദ്ധർ, ഇത്തരത്തിലുള്ള പല അത്ഭുതങ്ങളും നിർവഹിച്ചിട്ടുള്ളത്. വിശുദ്ധ ആംബ്രോസിന്റേയും പാൻസോപ്പിയസിന്റേയും ഈ വിവരണങ്ങളെല്ലാം എടുത്തിട്ടുള്ളത്, അദ്ദേഹത്തിന്റെ സന്തത സഹചാരിയും സെക്രട്ടറിയുമായിരുന്ന പൗളിയസ് എഴുതിയ ‘അംബ്രോസിന്റെ ജീവചരിത്രം’ എന്ന പുസ്തകത്തിൽ നിന്നാണ്‌. ഇന്നും യേശുക്രിസ്തുവിന്റെ നാമത്തിൽ ധാരാളം അത്ഭുതങ്ങൾ നടക്കുന്നു. എന്നാൽ ദൈവത്തെ പോലും തള്ളിപറയുന്ന ഈ ആധുനിക ലോകത്തിന് മുന്നില്‍ "കത്തോലിക്കാ സഭയിൽ സംഭവിച്ച മരിച്ചവരെ ഉയിർപ്പിച്ച അത്ഭുതങ്ങൽ" എന്നത് യുക്തിക്ക് നിരക്കുന്നതല്ലായിരിക്കും. എന്നാല്‍ ദൈവനാമത്തില്‍ ഇതെല്ലാം സാധ്യമാണ് എന്നുള്ളതിന്റെ എറ്റവും വലിയ തെളിവാണ് മക്കാരിയുസിന്റെയും ഹിലാരിയുടെയും അംബ്രോസിന്റെയും ജീവിതം നമ്മുക്ക് കാണിച്ചുതരുന്നത്. യേശു പറയുന്നു "പ്രാർത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നു വിശ്വസിക്കുവിൻ; നിങ്ങൾക്കു ലഭിക്കുക തന്നെ ചെയ്യും" (മർക്കോസ് 11:24)
Image: /content_image/Mirror/Mirror-2015-11-23-01:00:25.jpg
Keywords: അത്ഭുത
Content: 416
Category: 1
Sub Category:
Heading: 'സെന്റ് പീറ്റേർസ് ബസലിക്ക' ഭീകരാക്രമണത്തിന്റെ നിഴലിൽ : US എംബസി
Content: 13-ാം തിയതി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ പാരീസിൽ നടത്തിയ ആക്രമണങ്ങളെ തുടർന്നുള്ള  ആഗോള ജാഗ്രത  തുടരുന്നതിനിടെ, റോമിലെയും മിലാനിലെയും  ഭീകരാക്രമണ ലക്ഷ്യങ്ങളിൽ, വി.പീറ്റേർസ് ബസലിക്ക ഉൾപ്പെടുന്നുണ്ടെന്ന് US എംബസി മുന്നറിയിപ്പ് നൽകി. "മുസ്ലീം ഭീകരർ പാരീസിൽ പ്രയോഗിച്ച തന്ത്രം തന്നെയാകും അവർ ഇനി പല സ്ഥലങ്ങളിലും ഉപയോഗിക്കുക.  ഇറ്റലിയിലെ  അധികാരികൾ  ഈ ഭീഷണിയെ പറ്റി  അറിവുള്ളവരാണ്." നവംബർ 18-ാം തിയതിയിലെ സുരക്ഷാ സന്ദേശത്തിൽ US എംബസി വ്യക്തമാക്കി. മിലാനിലെ ദേവാലയം, ലാ സ്കാല എന്ന നൃത്താലയം, മറ്റു ക്രിസ്തീയ, ജൂത ദേവാലയങ്ങൾ, വിശ്രമകേന്ദ്രങ്ങൾ, ഹോട്ടലുകൾ, തിയറ്ററുകൾ എന്നിവയ്ക്കെല്ലാം സുരക്ഷാ ഭീഷണിയുണ്ടെന്ന് US എംബസി അറിയിച്ചു. ഇറ്റലിയിലെ US പൗരൻമാർ പ്രത്യേക ജാഗ്രത പാലിക്കാനും, പരിസരങ്ങൾ ശ്രദ്ധയോടെ നിരീക്ഷിച്ചു കൊണ്ടിരിക്കാനും, വാർത്തകളും മുന്നറിയിപ്പുകളും ശ്രദ്ധിക്കാനും എംബസി നിർദ്ദേശിച്ചു. നവംബർ 13-ലെ ഭീകരാക്രമണത്തിൽ 129 ആളുകൾ കൊല്ലപ്പെട്ടിരുന്നു.പാരീസ് ഭീകരാക്രമണത്തിൽ നേതൃത്വം വഹിച്ചയാൾ എന്നു കരുതപ്പെടുന്ന, അബ്ദൽ ഹമീദ്  അബാവ്ദ് എന്ന ബൽജിയൻ പൗരൻ, ബുധനാഴ്ച്ച നടന്ന ഫ്രഞ്ചു പോലീസിന്റെ തിരച്ചിലിനിടയിൽ കൊല്ലപ്പെട്ടിരിന്നു. മൊറാക്കോയിൽ ജനിച്ച ഈ ബൽജിയൻകാരൻ,  പല ഭീകരാക്രമണ പദ്ധതികളിലും പങ്കാളിയായിരുന്നു.  കഴിഞ്ഞ ഏപ്രിലിൽ, പാരീസിനടുത്ത വില്ലേഷ്യാഫ് പട്ടണത്തിലെ ദേവാലയം ആക്രമിക്കാനുള്ള ഭീകര പദ്ധതിക്കു പിന്നിലും ഇയാളുണ്ടായിരുന്നു എന്ന്, ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതിനിടെ ഫ്രഞ്ച് പോലീസിന്റെ തിരച്ചിലിനിടയിൽ ഒരു സ്ത്രീ പോലീസിനെതിരെ നിറയൊഴിക്കുകയും പിന്നീട് ശരീരത്തിൽ ഘടിപ്പിച്ച ബോംബ് പൊട്ടിച്ച് ആത്മഹത്യ ചെയ്യുകയും ചെയ്തു. ഇവർ അബാവ്ദിന്റെ അർദ്ധ സഹോദരിയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. പാരീസ് ഭീകരാക്രമണത്തിനു ശേഷം ഫ്രഞ്ചു പോലീസ് വിവിധ സ്ഥലങ്ങളിൽ നടത്തിയ തിരച്ചിലുകളിലായി, അനവധി ഭീകരരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ആരും സുരക്ഷിതരല്ല എന്ന സന്ദേശമാണ് പാരീസ് ഭീകരാക്രമണം നമുക്ക് നൽകുന്നയെന്ന് വത്തിക്കാന്റെ സ്റ്റേറ്റ് സെക്രട്ടറി കർഡിനാൾ പിറ്റ്റോ പരോലിൻ ഫ്രഞ്ച് ദിനപത്രം La  Croix നോട് പറഞ്ഞു. "മതപരമായ പ്രാധാന്യം കൊണ്ട് ലോകം ഉറ്റുനോക്കുന്ന വത്തിക്കാക്കാൻ ഭീകരരുടെ ലക്ഷ്യമാണ്. പക്ഷേ ഇവിടുത്തെയും ഇതിന് ചുറ്റുമുള്ള പ്രദേശങ്ങളിലെയും സുരക്ഷാ നിലവാരം ഉയർത്താൻ നമുക്ക് കഴിയും." നവംബർ 15-ന്   La  Croix - ന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. "പക്ഷേ, ഭീകരാക്രമണത്തിന്റെ പേരിൽ ഭയന്ന് വിറച്ചിരിക്കാൻ ഞങ്ങളില്ല,"  ഫ്രാൻസിസ് മാർപാപ്പയുടെ ഒരു പരിപാടികളിലും മാറ്റം വരുത്താൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അന്യായമായ അക്രമവും ക്രൂരതയും അവസാനിപ്പിക്കേണ്ടത് ലോകത്തിന്റെ നിലനിൽപ്പിന് അത്യന്താപേഷിതമാണ്. ഈ ഭീകരതയ്ക്കെതിരെ എല്ലാ മുസ്ലീങ്ങളും പ്രതികരിക്കണം. ഭീകരതയ്ക്കെതിരായ നീക്കത്തിൽ അവരും പങ്കാളികളാകണം' കർഡിനാൾ പിറ്റ്റോ പരോലിൻ ആഹ്വാനം ചെയ്തു. Source: http://www.ewtnnews.com
Image: /content_image/News/News-2015-11-23-03:22:08.jpg
Keywords: സെന്റ് പീറ്റേഴ്സ് ബസലിക്ക, ഐസിസ്, ഭീകരാക്രമണ ഭീഷണി്,malayalam latest christian news, pravachaka sabdam l
Content: 417
Category: 5
Sub Category:
Heading: November 29 : വിശുദ്ധ സാറ്റര്‍ണിനൂസ്‌
Content: ടൌലോസിലെ മെത്രാനായിരുന്ന വിശുദ്ധ സാറ്റര്‍ണിനൂസ്‌ A.D. 257 നവംബര്‍ 29-നാണ് രക്തസാക്ഷിത്വം വരിച്ചത്‌. 245-ല്‍ മാര്‍പാപ്പയായ ഫാബിയാന്റെ നിര്‍ദ്ദേശപ്രകാരം വിശുദ്ധ സാറ്റര്‍ണിനൂസ്‌ വിശ്വാസ പ്രഘോഷണത്തിനായി റോമില്‍ നിന്നും ഗൌളിലേക്ക് പുറപ്പെട്ടു. കുറേകാലം മുന്‍പ്‌ ഏതാണ്ട് 250-ല്‍ ടെസിയൂസും ഗ്രാറ്റുസും കോണ്‍സുലായിരിക്കെ ആള്‍സിലെ ആദ്യ മെത്രാനായിരുന്ന വിശുദ്ധ ട്രോഫിമസ് സുവിശേഷ പ്രഘോഷണം നടത്തി വിജയം വരിച്ച സ്ഥലമായിരുന്നു ഇത്. വിശുദ്ധ സാറ്റര്‍ണിനൂസ്‌ ടൌലോസില്‍ തന്റെ വിശുദ്ധ സഭാ ഭരണം ആരംഭിച്ചു. ഫോര്‍റ്റുനാറ്റുസിന്റെ അഭിപ്രായത്തില്‍ വിശുദ്ധ സാറ്റര്‍ണിനൂസ്‌ തന്റെ പ്രഘോഷണവും അത്ഭുതപ്രവര്‍ത്തനങ്ങളും വഴി ധാരാളം വിഗ്രഹാരാധകരെ മതപരിവര്‍ത്തനം ചെയ്തു.വിശുദ്ധന്റെ രക്തസാക്ഷിത്വം വരെയുള്ള ഇത്രയും വിവരങ്ങളാണ് നമുക്ക്‌ അറിവായിട്ടുള്ളത്. വിശുദ്ധന്റെ മരണത്തിന് ഏതാണ്ട് 50 വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി അതിന്റെ രചയിതാവ്‌ വിവരിച്ചിട്ടുള്ളത്. ഈ വിവരണങ്ങളുടെ അടിസ്ഥാനത്തില്‍ വിശുദ്ധന്‍ തന്റെ ജനതയെ നഗരത്തിലുള്ള ഒരു ചെറിയ ദേവാലയത്തിലാണ് സംഘടിപ്പിച്ചിരുന്നത്. ഇതായിരുന്നു ആ നഗരത്തിലെ മുഖ്യ ദേവാലയം, ഈ ദേവാലയത്തിനും വിശുദ്ധന്റെ താമസ സ്ഥലത്തിനും ഇടക്കായിരുന്നു നഗരം. ഈ ദേവാലയത്തില്‍ വെച്ചായിരുന്നു പ്രവചനങ്ങള്‍ നടത്തിയിരുന്നത്. ഒരിക്കല്‍ വിശുദ്ധന്‍ കടന്നു പോകുന്ന വഴിയില്‍ വച്ച് പിശാചുക്കള്‍ ഒരു ഊമയെ വിശുദ്ധന്റെ രൂപത്തില്‍ ആക്രമിച്ചു. വിഗ്രാഹാരധകരായ പുരോഹിതര്‍ ഇത് കാണുകയും ഇതേപ്പറ്റി അധികാരികള്‍ സമക്ഷം ഒറ്റികൊടുക്കുകയും ചെയ്തു. ഒരു ദിവസം വിശുദ്ധന്‍ സ്ഥിരമായി പോകുന്ന വഴിയില്‍ വച്ച് അവര്‍ അദ്ദേഹത്തെ പിടികൂടി ദേവാലയത്തിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോവുകയും താന്‍ അപമാനിച്ച മൂര്‍ത്തികള്‍ക്ക് ബലിയര്‍പ്പിക്കുക വഴി അവരെ ശാന്തരാക്കുവാനും അല്ലെങ്കില്‍ താന്‍ ചെയ്ത കുറ്റത്തിന് തന്റെ ചോരയാല്‍ പരിഹാരം ചെയ്യണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ വിശുദ്ധ സാറ്റര്‍ണിനൂസാകട്ടെ യാതൊരു ഭയവും കൂടാതെ വളരെ ഉറച്ച ശബ്ദത്തില്‍ ആ വിഗ്രഹാരധകര്‍ക്ക് ഇപ്രകാരം മറുപടി കൊടുത്തു. "ഞാന്‍ ഒരു ദൈവത്തെ മാത്രമേ ആരാധിക്കുകയുള്ളൂ. ആ ദൈവത്തെ മാത്രമേ ഞാന്‍ പുകഴ്ത്തുകയും ബലിയര്‍പ്പിക്കുകയും ചെയ്യുകയുള്ളൂ. നിങ്ങളുടെ ദൈവങ്ങള്‍ പിശാച്ചുക്കള്‍ ആണ്, അവര്‍ നിങ്ങളുടെ കാളകളെക്കാളും നിങ്ങളുടെ ആത്മാക്കളുടെ ബലിയിലാണ് സന്തോഷിക്കുക. നിങ്ങള്‍ പറയുന്നത് പോലെ ക്രിസ്ത്യാനികളുടെ മുന്‍പില്‍ വിറക്കുന്ന അവയെ ഞാനെന്തിനു ഭയക്കണം?" ആ വിഗ്രഹാരാധകര്‍ ആദേഹത്തിന്റെ മറുപടിയില്‍ കോപംകൊണ്ടു പുകയുകയും പിശാചിന്റെ പ്രലോഭനത്താല്‍ തങ്ങള്‍ക്കാവും വിധം വിശുദ്ധനു നേരെ അസഭ്യവര്‍ഷം കൊണ്ട് മൂടി. പലതരത്തിലുള്ള അപമാനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ശേഷം അവര്‍ അദ്ദേഹത്തിന്റെ പാദങ്ങള്‍ ബലികഴിക്കുവാന്‍ കൊണ്ട് വന്ന ഒരു കാട്ടു പോത്തിന്റെ ശരീരവുമായി ബന്ധിക്കുകയും ആ കാട്ടു മൃഗത്തെ ദേവാലയത്തില്‍ നിന്നും ഓടിക്കുകയും ചെയ്തു. കുന്നിനു മുകളില്‍ നിന്നും താഴേക്ക്‌ വളരെ വേഗത്തില്‍ കാട്ടു പോത്ത് ഓടിയത്‌ മൂലം വിശുദ്ധന്റെ തലയോട്ടി പിളരുകയും തലച്ചോര്‍ പുറത്തേക്ക് ചിന്നിചിതറുകയും ചെയ്തു. വിശുദ്ധന്റെ മരണത്തോടെ അദ്ദേഹത്തിന്റെ ആത്മാവ് സന്തോഷപൂര്‍വ്വം ശാന്തിയുടെയും മഹത്വത്തിന്റെയും സ്വര്‍ഗ്ഗീയ വസതിയിലേക്ക്‌ പറന്നു. ആ കാട്ടു മൃഗമാകട്ടെ വിശുദ്ധന്റെ വിശുദ്ധ ശരീരം വലിച്ചിഴക്കല്‍ തുടര്‍ന്നു. മാംസവും രക്തവും ചിതറി തെറിച്ചു. ബന്ധിച്ചിട്ടുള്ള കയറ് പൊട്ടുന്നത്‌ വരെ ഈ പ്രക്രിയ തുടര്‍ന്നു. അവശേഷിച്ച ശരീര ഭാഗങ്ങള്‍ കവാടമില്ലാത്ത നഗരത്തിന്റെ സമതല പ്രദേശങ്ങളില്‍ ചിതറി കിടന്നു. ദൈവഭക്തകളായ രണ്ടു സ്ത്രീകള്‍ ഇവയെല്ലാം ശേഖരിച്ചു കൂടുതലായി നശിപ്പിക്കപ്പെടാതിരിക്കുവാന്‍ ഒരു ആഴമുള്ള കുഴിയില്‍ ഒളിപ്പിച്ചു വച്ചു. മഹാനായ കോണ്‍സ്റ്റന്റൈനിന്റെ ഭരണം വരെ ഇത് അവിടെ ഒരു മരപ്പലക കൊണ്ടുള്ള ശവപ്പെട്ടിയില്‍ സൂക്ഷിച്ചു. പിന്നീട് ടൌലോസിലെ മെത്രാനായ ഹിലരി ഇതിനു മുകളിലായി ഒരു ചെറിയ പള്ളി പണിതു. ആ നഗരത്തിലെ മെത്രാനായിരുന്ന സില്‍വിയൂസ് നാലാം നൂറ്റാണ്ടിന്റെ അവസാനത്തോടെ രക്തസാക്ഷിയായ വിശുദ്ധ സാറ്റര്‍ണിനൂസിന്റെ ആദരണാര്‍ത്ഥം ഒരു മനോഹരമായ ദേവാലയത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായ എക്സുപെരിയൂസ് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും സമര്‍പ്പണം നടത്തുകയും ചെയ്തു. വളരെയേറെ ഭക്തിയോടും ആഘോഷത്തോടും കൂടി വിശുദ്ധന്റെ ഭൗതീകാവശിഷ്ടങ്ങള്‍ ഈ ദേവാലയത്തിലേക്ക് മാറ്റി. ഈ ദിവസം വരെ അമൂല്യമായ ഈ തിരുശേഷിപ്പുകള്‍ വളരെ ആദരപൂര്‍വ്വം അവിടെ സൂക്ഷിച്ചിരിക്കുന്നു. ഒരു പക്ഷെ 257-ല്‍ വലേരിയന്റെ ഭരണകാലത്തായിരിക്കാം ഈ വിശുദ്ധന്റെ രക്തസാക്ഷിത്വം സംഭവിച്ചിരിക്കുക.
Image: /content_image/DailySaints/DailySaints-2015-11-23-03:47:42.jpg
Keywords: Daily saints, pravachaka sabdam
Content: 418
Category: 5
Sub Category:
Heading: November 28 : വിശുദ്ധ സ്റ്റീഫനും, സഹ വിശുദ്ധരും
Content: സ്റ്റീഫന്‍ 714-715-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ ആണ് ജനിച്ചത്‌. 764-765-ല്‍ അദ്ദേഹത്തിന്റെ മരണവും അവിടെ വച്ച് തന്നെയായിരുന്നു. ബൈസന്റൈന്‍ ചക്രവര്‍ത്തിയായ കോണ്‍സ്റ്റന്റൈന്‍ അഞ്ചാമന്‍ (Copronymus) കീഴില്‍ മതപീഡനവും ക്രിസ്തീയ രൂപങ്ങളും നശിപ്പിക്കലും തിരികെ കൊണ്ട് വന്നപ്പോള്‍, കോണ്‍സ്റ്റാന്റിനോപ്പിളിലെ ദേവാലയങ്ങളില്‍ ആദരിച്ചു വരുന്ന മതപരമായ രൂപങ്ങളും മറ്റും സംരക്ഷിക്കുന്നതില്‍ ഏറ്റവും മുന്‍പന്തിയില്‍ സ്റ്റീഫന്‍ ഉണ്ടായിരുന്നു. ചാള്‍സിഡോണിനു സമീപമുള്ള വിശുദ്ധ ഓക്സെന്റിയൂസ് പര്‍വ്വതത്തിലെ ഒരു ആശ്രമ സന്യാസിയായിരുന്നു സ്റ്റീഫന്‍. 761-ല്‍ മാര്‍മറാ കടലിലെ പ്രോക്കൊന്നെസൂസ്‌ ദ്വീപിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മൂലം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ നിരോധിച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്ക്‌ ശേഷം അദ്ദേഹത്തെ ചക്രവര്‍ത്തി മുന്‍പാകെ ഹാജരാക്കുകയും ചോദ്യം ചെയ്യലിനു വിധേയമാക്കുകയും ചെയ്തു. സ്റ്റീഫന്‍ ഒരു നാണയമെടുത്ത് അതിലെ രാജകീയ മുദ്ര ചൂണ്ടി കാട്ടികൊണ്ട്‌ ചക്രവര്‍ത്തിയോട് ചോദിച്ചു "ഇതിനെ അപമാനിക്കുന്നത് തെറ്റാണെങ്കില്‍, ക്രിസ്തുവിന്റെയും മാതാവിന്റെയും രൂപങ്ങളും ചിത്രങ്ങളും നശിപ്പിക്കുകയും കത്തിച്ചു കളയുകയും ചെയ്യുന്ന അങ്ങ് എത്രയോ വലിയ ശിക്ഷാവിധിക്ക്‌ അര്‍ഹനാണ്." അദ്ദേഹം ആ നാണയം നിലത്തെറിയുകയും അത് ചവിട്ടിനശിപ്പിക്കുകയും ചെയ്തു. ഇതില്‍ കോപാകുലനായ കോണ്‍സ്റ്റന്റൈന്‍ സ്റ്റീഫനെ കാരാഗ്രഹത്തിലടക്കുവാന്‍ ഉത്തരവിട്ടു. ഏതാണ്ട് 300-ഓളം സന്യസിമാര്‍ക്കൊപ്പം അദ്ദേഹം 11 മാസത്തോളം ആ തടവറയില്‍ കഴിഞ്ഞു. അവര്‍ ഒരുമിച്ച് ആശ്രമജീവിതത്തിനു സമാനമായ ഒരു ജീവിതമാണ് തടവറയില്‍ നയിച്ചിരുന്നത്. വിശുദ്ധ സ്റ്റീഫന്‍ തന്റെ വിശ്വാസപ്രമാണങ്ങളില്‍ ഉറച്ചു നിന്നു. തത്ഫലമായി അവസാനം അവര്‍ അദ്ദേഹത്തെ വധിച്ചു. ചക്രവര്‍ത്തിക്ക് അദ്ദേഹത്തെ വധിക്കുവാന്‍ മനസ്സുണ്ടായിരുന്നില്ല പക്ഷെ ഹെന്റി രണ്ടാമനേയും, തോമസ്‌ ബെക്കെറ്റിനെയും പോലെ വിശുദ്ധ സ്റ്റീഫന്‍ തന്റെ വിട്ടു വീഴ്ചയില്ലാത്ത സംസാരം വഴി തന്റെ വധത്തിനായി അവരെ പ്രകോപിപ്പിക്കുകയായിരുന്നു എന്നും പറയപ്പെടുന്നു. എസ്.എസ്. ബേസില്‍, പീറ്റര്‍, ആണ്ട്ര്യു എന്നിവരുള്‍പ്പെടെ 300-ഓളം സന്യാസിമാര്‍ക്കൊപ്പം വിശുദ്ധ സ്റ്റീഫനും തന്റെ വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചു.
Image: /content_image/DailySaints/DailySaints-2015-11-23-03:50:43.jpg
Keywords: St stephen, daily saints