category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജൂബിലി വർഷത്തിന്റെ ലോഗോയും മോട്ടോയും ലോകത്തിനു നൽകുന്ന കരുണയുടെ മഹത്തായ സന്ദേശം.
Contentഡിസംബര്‍ 8-ാം തിയതി അമലോത്ഭവ തിരുനാളില്‍ തുടങ്ങി 2016 നവംബര്‍ 20-ാം തിയതി ക്രിസ്തുരാജന്‍റെ തിരുനാളില്‍ സമാപിക്കുന്ന പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ച കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷത്തിനു വേണ്ടി തയ്യാറാക്കിയിരിക്കുന്ന ലോഗോയും (അടയാളം) മോട്ടോയും (പ്രമാണസൂക്തം) കരുണയുടെ മഹത്തായ സന്ദേശം ലോകത്തിനു മുൻപിൽ വരച്ചു കാട്ടുന്നു. വി. ലൂക്കായുടെ സുവിശേഷത്തിൽ നിന്നും (6:36) എടുത്തിരിക്കുന്ന, 'പിതാവിനെ പോലെ കാരുണ്യമുള്ള' എന്ന പ്രമാണസൂക്തം, സ്വർഗ്ഗസ്ഥനായ പിതാവിന്റെ മാതൃക പിന്തുടരാൻ നമുക്കെല്ലാമുള്ള ക്ഷണമാണ്. ശപിക്കുകയും വിധിക്കുകയും ചെയ്യാതെ, അന്യരോട് ക്ഷമിക്കുവാനും, പരിധിയില്ലാത്ത ദയയും സ്നേഹവും പങ്കുവെയ്ക്കാനും, പരിശുദ്ധ പിതാവ് നമ്മളോട് ആവശ്യപ്പെടുന്നു (Luke 6:37-38). ജസ്യൂട്ട് പുരോഹിതൻ മാർക്കോ റൂപ്പനിക് രൂപപ്പെടുത്തിയ ലോഗോ, കരുണയുടെ സന്ദേശം നൽകുന്ന ഒരു ചെറിയ Summa Theologiae ആണ്. തോമസ് അക്വിനാസ് (1225-1274) എഴുതിയ ക്രിസ്ത്യൻ തത്വശാത്ര ഗ്രന്ഥമാണ് Summa Theologiae. ക്രിസ്തീയ തത്വശാത്രത്തിന്റെ അടിസ്ഥാനമായ, ഒരു ആശയത്തിന്റെ ചിത്രീകരണമാണ് ലോഗോയിൽ ഉള്ളത്. ലോകത്തിന്റെ പാപങ്ങളുടെ പ്രാതിനിധ്യം വഹിക്കുന്ന മനുഷ്യനെ തോളിലേറ്റിയിരിക്കുന്ന ദൈവപുത്രൻ. ആ സ്നേഹം കുരിശുമരണത്തിലൂടെ, പിന്നീട് മഹത്തായ ഉയിർത്തെഴുന്നേൽപ്പിലൂടെ, മനുഷ്യന്റെ പാപമോചനത്തിന് ഹേതുവായി തീരുന്നു.നല്ല ഇടയൻ, നഷ്ടപ്പെട്ട ആടിനെ തോളിലേറ്റി, രക്ഷയിലേക്ക് ആനയിക്കുന്ന ലോഗോയിലെ ചിത്രീകരണം, അർത്ഥം മനസ്സിലാക്കുന്നവർക്ക് ഹൃദയസ്പർശിയായി അനുഭവപ്പെടും. ഈ ലോഗോയിൽ നമ്മുടെ പ്രത്യേക ശ്രദ്ധ പതിയേണ്ട മറ്റൊരു ഭാഗമുണ്ട്. മനുഷ്യകുലത്തിന്റെ പാപങ്ങൾ പേറുന്ന നല്ല ഇടയന്റെ കണ്ണുകൾ, മനുഷ്യന്റെ കണ്ണുകളുമായി ലയിച്ചു ചേർന്നിരിക്കുന്നു. ആദിമനുഷ്യനായ ആദാമിന്റെ കണ്ണുകളിലൂടെ, യേശു ലോകത്തെ കാണുകയാണ്. ഒപ്പം ആദാം ദൈവപുത്രന്റെ കണ്ണുകളിലൂടെ ലോകത്തെ വീക്ഷിക്കുന്നു. ദൈവം ജീവിതത്തിന്റെ യഥാർത്ഥ്യത്തെയും, മനുഷ്യൻ ആത്മീയതയുടെ യാഥാർത്ഥലത്തെയും, പരസ്പരം നോക്കി കാണുകയാണ്. ഓരോ വ്യക്തിയും ക്രിസ്തുവിലൂടെ, പുതിയ ആദാമിനെ, സ്വന്തം മാനവീകതയെ, സ്വന്തം ആത്മീയ ഭാവിയെ കണ്ടെത്തുകയാണ്. ഒരു ബദാംകുരുവിന്റെ ആകൃതിയിലാണ് ലോഗോ രൂപപ്പെടുത്തിയിരിക്കുന്നത്. പ്രാചീന ക്രൈസ്തവർക്കും, മദ്ധ്യകാല ക്രൈസ്തവർക്കും, ബദാംകായ വളരെ പ്രധാനപ്പെട്ട ഒരു പ്രതീകമായിരുന്നു - അത് യേശുവിന്റെ ദൈവീകവും മാനുഷീകവുമായ ദ്വന്ദഭാവങ്ങളെ ഓർമ്മപ്പെടുത്തുന്നതാണ് എന്ന് അവർ വിശ്വസിച്ചു. അന്ധകാരത്തിൽ നിന്നും പ്രകാശത്തിലേക്ക് നീങ്ങുന്ന ഇടയന്റെ ചിത്രീകരണം നടത്തിയിരിക്കുന്നത് മൂന്ന് ദീർഘവൃത്തങ്ങളിലാണ്. പുറത്തേക്ക് നീങ്ങുന്തോറും പ്രകാശം കൂടി വരുന്ന വൃത്തങ്ങമാണവ. അതിന്റെ അർത്ഥവും അതു തന്നെയാണ്. ദൈവം മനുഷ്യനെ അന്ധകാരത്തിൽ നിന്നും പ്രകാശത്തിലേക്ക്, പാപത്തിന്റെയും മരണത്തിന്റെയും ഇരുട്ടിൽ നിന്നും രക്ഷയുടെ പ്രകാശത്തിലേക്ക്, നയിക്കുന്നു. ഏറ്റവും അകത്തുള്ള ദീർഘവൃത്തത്തിന്റെ കടുംനിറം, ആഴമേറിയ ദൈവസ്നേഹത്തിന്റെ പ്രതീകമായും സങ്കൽപ്പിക്കാവുന്നതാണ്. (Source: www.iubilaeummisericordiae.va)
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-11-21 00:00:00
Keywordsjubilee logo, pravachaka sabdam
Created Date2015-11-21 11:29:04