Content | പുരാതന ക്രിസ്ത്യാനികൾ ജീവിച്ചിരിന്ന കാലഘട്ടത്തില്‍ മാത്രമാണു സഭയില്‍ അത്ഭുതങ്ങൾ നടന്നിട്ടുള്ളൂയെന്നും ‘കത്തോലിക്കാസഭയില്‍ നടക്കുന്ന അത്ഭുതങ്ങൾ` വ്യാജമാണെന്ന് കരുതുന്ന ഒരു ജനവിഭാഗം കഴിഞ്ഞ നൂറ്റാണ്ടിൽ നിലനിന്നിരുന്നു. എന്നാൽ, സഭയുടെ ആദ്യദിനങ്ങളിൽ മാത്രമല്ല, തുടർന്നുള്ള നൂറ്റാണ്ടുകളിലും, അന്ന് മുതൽ ഇന്നോളം, മരിച്ചവരെ ഉയർത്തെഴുന്നേൽപ്പിക്കുന്നതുൾപ്പടെ ധാരാളം അത്ഭുതങ്ങൾ നടന്നിട്ടുണ്ടെന്നുള്ളതാണ് പരമാർത്ഥം.
സുവിശേഷകനായ വിശുദ്ധ യോഹന്നാനാണ് മരിച്ചയാളെ ഉയർത്തെഴുന്നേൽപ്പിച്ച അവസാനത്തെ അത്ഭുതം ചെയ്ത അപ്പോസ്തലൻ (വേദപുസ്തക വിവരണത്തിൽ ഇത് ഉൾപ്പെടുത്തിയിട്ടില്ല). യോഹന്നാൻ മരിച്ച ഒരാളിന് ജീവൻ നൽകിയെന്ന് ഗ്രീക്ക് പുരോഹിതനായ അപ്പോളോണിയസ് അവകാശപ്പെട്ടിട്ടുണ്ട്.
സ്മിർണായിലെ മെത്രാനായിരുന്ന വിശുദ്ധ പോളികാർപ്പെന്ന ഒരു പ്രസിദ്ധനായ ശിഷ്യൻ (മരണം 156 ൽ) സുവിശേഷകനായ വിശുദ്ധ യോഹന്നാനുണ്ടായിരുന്നു. അത് പോലെ തന്നെ, വിശുദ്ധ പോളികോർപ്പിന്, മഹാനായ വിശുദ്ധ ഐറേനിയോസ് എന്ന ഒരു വിശിഷ്ഠനായ ശിഷ്യനും ഉണ്ടായിരുന്നു (കാലം 130-220). അദ്ദേഹം പിന്നീട് ലിയോൺസിലെ മെത്രാനായിത്തീർന്നു. ആദിമ സഭാവിഭാഗങ്ങള്‍ നിലനിന്നിരിന്ന കിഴക്കും പടിഞ്ഞാറുമെല്ലാം നന്നായി അറിഞ്ഞിരുന്ന ആളായിരുന്നു ഐറേനിയോസ്. സഭയുടെ പേരുകേട്ട ദൈവശാസ്ത്ര പണ്ഡിതനെന്ന നിലയിൽ, “പാഷണ്ഢത വിരുദ്ധം”-എന്ന പേരിൽ ഒരു പുസ്തകം അഞ്ച് വാല്ല്യങ്ങളിലായി അദ്ദേഹം രചിച്ചു.
ഈ ഗ്രന്ഥത്തിൽ ഐറേനിയോസ് പറയുന്നതിങ്ങനെയാണ്: “മരിച്ചു പോയ ഏതാനം ആളുകളെ ദൈവനാമത്തില്‍ പുനർജീവിപ്പിച്ചിട്ടുണ്ട്, ഇവരാകട്ടെ ഞങ്ങളുടെ ഇടയിൽ തുടർന്ന് വളരെ വർഷങ്ങൾ ജീവിച്ചിരുന്നിട്ടുണ്ട്. ഓരോ ഉയിര്‍പ്പിക്കിലിനെയും ഒരു സാധാരണ സംഭവമെന്ന മട്ടിലാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. അത്കൊണ്ട് തന്നെ ക്രിസ്തുവിനെ ഒരിക്കലും തള്ളിപ്പറയാൻ സാധിക്കാത്തവിധം യാഥാർത്ഥ്യബോധത്തോടെയാണ് ക്രിസ്ത്യാനികൾ ഈ സംഭവത്തെ ഉൾക്കൊണ്ടിരിക്കുന്നതെന്നാണ് ഐറേനിയോസ് മനസ്സിലാക്കിയത്.
അദ്ദേഹം തുടർന്ന് എഴുതി: ലോകമെമ്പാടും അനുദിനം ”യേശുക്രിസ്തുവിന്റെ നാമത്തിൽ“ സഭ നടത്തിക്കോണ്ടിരിക്കുന്ന ഈ അത്ഭുത പ്രവർത്തികളെ എടുത്തു ക്കാണിക്കാനും നമുക്ക് സാധിക്കില്ല”.
അക്കാലത്തെ പ്രസിദ്ധ മാന്ത്രികനായ സൈമൺ മാഗസിനും അവന്റെ ശിഷ്യന്മാർക്കും ഒരു യഥാർത്ഥ അത്ഭുതം കാണിക്കാൻ കഴിയാത്തതിനെക്കുറിച്ച്, ഐറേനിയസ് പറയുന്നതിപ്രകാരമാണ് : “നമ്മുടെ ദൈവം ഉയർപ്പിച്ചത് പോലെയോ, പ്രാർത്ഥനയുടെ ശക്തിയാൽ അപ്പോസ്തലന്മാർ ചെയ്തത് പോലെയോ, ഉപവാസത്താലും പ്രാർത്ഥനയാലും സഭ ലോകത്താകമാനം ചെയ്യുന്നത് പോലെയോ, മരിച്ചവന്റെ ആത്മാവിന് തിരികെ കൊണ്ട് വരുവാനും, വിശുദ്ധന്മാരുടെ പ്രാർത്ഥനയിൽ തുടർന്നും പങ്ക് ചേരുവാനുമുള്ള കഴിവ് ഇവർക്ക് സാധിക്കുന്നില്ല.
വിശുദ്ധ ജസ്റ്റിൻ മാർട്ടിയറും (കാലം100-165) മറ്റ് പലരും, തങ്ങളുടെ കാലത്ത് നടന്നിരുന്ന എല്ലാ അത്ഭുതങ്ങളെപ്പറ്റിയും പൊതുവെ പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇതിൽ ഐറേനിയോസിന്റെ സാക്ഷ്യങ്ങളാണ് എടുത്ത് പറയേണ്ടതായുള്ളത്. ആദിമ പണ്ഢിതശ്രേഷ്ഠരായ വിശുദ്ധന്മാരാൽ പുകഴ്ത്തപ്പെട്ട ഐറേനിയോസ്, ദേവാരാധനക്കാരുടെ വിശ്വാസതത്ത്വങ്ങളിലും കെട്ടുകഥകളിലും ആഴത്തിൽ പഠനം നടത്തിയ ആളെന്നത് വളരെ പ്രാധാന്യം അര്‍ഹിക്കുന്ന കാര്യമാണ്. അവരുമായി ബന്ധപ്പെട്ട പാഷണ്ഢതകളെ എതിർക്കുന്നതിലും അദ്ദേഹം സമർത്ഥനായിരുന്നു. ചരിത്ര രേഖകളിൽ വിശദമായി എഴുതിച്ചേർക്കപ്പെട്ടിട്ടില്ലങ്കിലും, മരിച്ചവരായ ധാരാളം ആളുകൾ ഉയർത്തെഴുന്നേല്‍പ്പിച്ചിട്ടുണ്ട് എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ശ്ലാഘനീയമാണ്. ഇത്തരത്തിലുള്ള വിശുദ്ധ ഐറേനിയസിന്റെ ഗ്രന്ഥങ്ങളെ വിജാതീയർ പോലും വെല്ലുവിളിച്ചിട്ടില്ല.
കഴിഞ്ഞ ശതകത്തിലെ ഉന്നത പണ്ഢിതനും വിശുദ്ധനുമായ, ജോൺ ഹെന്റി കർദ്ദിനാൾ ന്യൂമാൻ, മരിച്ചവരെ ഉയർപ്പിച്ചവരെപ്പറ്റിയുള്ള പപ്പിയാസിന്റേയും ഐറേനിയസിന്റേയും സാക്ഷ്യങ്ങളെപ്പറ്റി വിവരിക്കുന്നുണ്ട്. വിശുദ്ധ ജസ്റ്റിൻ മാർട്ടിയർക്ക് ശേഷം ജീവിച്ചിരുന്ന പുരാതന എഴുത്തുകാരായ ഒറിജൻ, ടെട്ടലിയൻ, വിശുദ്ധ സിപ്രിയൻ എന്നിവരുടെ പുസ്തകങ്ങളിലും അത്ഭുതരോഗശാന്തികളെപ്പറ്റിയും, ഭൂതപ്രേതപിശാചുക്കളെ പുറത്താക്കുന്നതിനെപ്പറ്റിയും പ്രതിപാദിക്കുന്നുണ്ടെന്ന് ന്യൂമാന്‍ വ്യക്തമാക്കുന്നു. മരിച്ചവരെ ഉയർപ്പിക്കുന്നതിനുള്ള ശക്തിയുടെ സ്രോതസ്സ് , ആദിമ സഭയിൽ സംഭവിച്ചു കൊണ്ടിരുന്ന മറ്റ് അതിശയങ്ങളേയും ഇവര്‍ എടുത്തു കാണിച്ചിട്ടുണ്ടെന്ന് ചരിത്ര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ ശക്തി രണ്ടാം നൂറ്റാണ്ടിലേയോ, മൂന്നാം നൂറ്റാണ്ടിലെയോ ക്രിസ്ത്യാനികളോടെ അവസാനിക്കുമെന്ന് പറയുന്നില്ലതാനും.
വിശുദ്ധ നസിയൻസിലെ ഗ്രിഗറി (329-390), കിഴക്കൻ സഭയിലെ പ്രധാന പണ്ഢിതന്മാരിലൊരാളായിരുന്നു. എ.ഡി.379-തോടു കൂടി കോൺസ്റ്റാൻഡിനോപ്പിലെ മെത്രാനായി അദ്ദേഹം വാഴിക്കപ്പെട്ടു.എന്നാല്‍ സഭയെ സംബന്ധിച്ചു ദുരിതങ്ങളുടെ കാലമായിരിന്നു അത്. നാൽപ്പതുവർഷക്കാലത്തോളം സഭ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നു. കാരണം, ക്രിസ്തുവിന്റെ അസ്ഥിത്വം നിഷേധിച്ചിരുന്ന ആര്യന്മാരായിരുന്നു ഈ പ്രദേശം നിയന്ത്രിച്ചുകൊണ്ടിരുന്നത്.
അക്കാലത്തെ റോമൻ ചക്രവർത്തിയുടെ കിഴക്കിന്റെ ആസ്ഥാനവുമായിരുന്ന ഒരു വൻനഗരവും, , തന്റെ ഭരണപ്രദേശമായ പട്ടണത്തിൽ വരെ വിശുദ്ധ ഗ്രിഗറി എത്തിയെങ്കിലും, ആര്യന്മാർ പിടിച്ചടക്കി വച്ചിരുന്ന കോൺസ്റ്റാൻഡിനോപ്പോളിലെ ഒരു പള്ളിപോലും തിരികെ പിടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ആയതിനാൽ, വിശ്വാസികളായ കത്തോലിക്കരെയെല്ലാം തന്റെ ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള ഒരു കൊട്ടാരത്തിൽ അദ്ദേഹം വിളിച്ചുകൂട്ടി, അത് ഒരു ചെറിയ പള്ളിയാക്കി രൂപാന്തരപ്പെടുത്തുകയാണ് ഗ്രിഗറി ചെയ്തത്. ഇവിടെയാണ് അദ്ദേഹം തന്റെ പ്രസിദ്ധമായ വേദപഠന പ്രസംഗങ്ങൾ നടത്തിയത്.
ഈ സ്ഥലത്തിന് ഗ്രിഗറി “അനസ്റ്റാസിസ്” എന്ന പേര് നല്കി; ‘പുനരുദ്ധാനം എന്നർത്ഥമുള്ള ’അനസ്താസിയ‘ എന്ന വാക്കിൽ നിന്നും, 'ഉയർത്തെഴുന്നേറ്റ യഥാർത്ഥ കത്തോലിക്കാ വിശ്വാസത്തിന്റെ' പ്രതീകം എന്നാണ് അദ്ദേഹം അർത്ഥമാക്കിയത്; പാഷണ്ഢതയുടെ ശവകുടീരത്തിൽ നിന്നും ഉയർത്തെഴുന്നേറ്റപ്പോളുള്ള അവസ്ഥ എന്നു മറ്റൊരു രീതിയില്‍ പറയാം.
’വിശുദ്ധരോടുള്ള‘ പ്രാർത്ഥനയാൽ ലഭ്യമായ അത്ഭുതങ്ങൾ എന്ന വിശുദ്ധ ഐറേനിയസിന്റെ വാക്കുകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത് ,‘വിശുദ്ധ’രോടുള്ള മാദ്ധ്യസ്ഥ പ്രാർത്ഥനയാൽ എന്തും സാധ്യമെന്നാണ് .
കൊട്ടാരം പള്ളിയുടെ മട്ടുപ്പാവില്നിന്നും വീണ് കൊല്ലപ്പെട്ട ഒരു സ്ത്രീ അതിശയകരമായി പുനർജീവിച്ച അത്ഭുതം, സഭാ ചരിത്രകാരനായ സൊസോമെൻ വിവരിക്കുന്നുണ്ട്. ഈ സംഭവത്തിനുള്ള കൃതജ്ഞതാവന്ദനം ആ സ്ത്രീ നല്‍കിയത്, ശുശ്രൂഷകനും മെത്രാനുമായിരുന്ന വിശുദ്ധ ഗ്രിഗറിക്കല്ല നൽകിയത്; മറിച്ച് പ്രാർത്ഥനകളാൽ അവർക്ക് പുനര്‍ജീവനം നല്‍കിയത് ഇടവകജനങ്ങളുടെ വിശ്വാസത്തിനാണ്.
നസിയാൻസസ്സിലെ വിശുദ്ധ ഗ്രിഗറിയുടെ സുഹൃത്തും, വിശുദ്ധ ബേസിലിന്റെ ഇളയ സഹോദരനുമായ, നിസ്സായിലെ വിശുദ്ധ ഗ്രിഗറി, അത്ഭുതങ്ങളെപ്പറ്റി അർത്ഥവത്തായ അഭിപ്രായപ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. ഈ മൂന്നു പേരിൽ, നിസ്സായിലെ ഗ്രിഗറിയായിരുന്നു തത്ത്വ ചിന്തകൻ. തന്റെ സഹോദരിയായ വിശുദ്ധ മത്രീന മരിച്ചപ്പോൾ, അവരുടെ വിശുദ്ധ ജീവിതത്തെപ്പറ്റി, ഗ്രിഗറി എഴുതുകയുണ്ടായി; പോണ്ടസ് ജില്ലയിലെ പട്ടാള മേധാവിയുടെ മകളായ ഒരു അന്ധയായ പെൺകുട്ടി കാഴ്ചപ്രാപിച്ചതും, മറ്റനേകം അതിശയ രോഗശാന്തികളെപ്പറ്റിയും ഈ വിശുദ്ധന്‍ വിവരിക്കുന്നുണ്ട്.
തന്റെ സഹോദരിയുമായി ബന്ധപ്പെട്ട നിരവധി അതിശയ സംഭവങ്ങൾ, ഗ്രിഗറി രേഖപ്പെടുത്തിയിട്ടുണ്ട്: ക്ഷാമകാലത്ത് ദാനം ചെയ്യാതിരുന്നതിനെ തുടര്‍ന്നുണ്ടായ സംഭവകഥ, ഭൂതച്ചോടന സംഭവങ്ങള്‍ , ഭാവി സംഭവങ്ങളുടെ പ്രവചനം എന്നീ അത്ഭുത പ്രവര്‍ത്തിളെല്ലാം അവളുടെ സന്തത സഹചാരികൾക്ക് സുപരിചിതമായിരുന്നു. എന്നാൽ, വിവേകിയും വിശുദ്ധനുമായിരുന്ന അവളുടെ സഹോദരനായ ഗ്രിഗറി, ഇവളുടെ മഹാത്ഭുതങ്ങളെപ്പറ്റി എഴുതാൻ മടിച്ചിരുന്നു.
അതേപ്പറ്റി അദ്ദേഹം ഇപ്രകാരം എഴുതി: "അവളുടെ കൂടെ ജീവിച്ച്, അവളുടെ ജീവിതം കൃത്യമായി ആറിയാവുന്നവർ പറയുന്ന കാര്യങ്ങൾ അതേപടി എന്റെ പുസ്തകത്തില്‍ ചേർക്കുന്നത് ബുദ്ധിപരമായിരിക്കില്ല, കാരണം, കേൾവിക്കാർ ഓരോന്നും വിശ്വസിക്കുന്നത് അവരവരുടെ അനുഭവത്തിന്റെ വെളിച്ചത്തിലാണ്. അവരുടെ അനുഭവത്തിന് അതീതമായിരിക്കുന്ന കാര്യങ്ങൾ അവർ സംശയത്തോടെ വീക്ഷിച്ച് കള്ളക്കഥകളായി പുഛിച്ച് തള്ളുകയേ ഉള്ളു.“
വിശുദ്ധ ഗ്രിഗറിയുടെ ഈ ചിന്ത ആധുനിക ലോകത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യം അര്‍ഹികുന്ന ഒരു കാര്യമാണ് : രോഗസൌഖ്യവും പൈശാചിക ബാധയില്‍ നിന്നുമുള്ള വിടുതലും സ്വന്തം ജീവിതത്തില്‍ സംഭവിച്ചാല്‍ മാത്രമേ ഞാന്‍ ക്രിസ്തുവില്‍ വിശ്വസിക്കുകയുള്ളൂ എന്ന ഒരു പാഷണ്ടതാ നമ്മില്‍ രൂപപ്പെട്ടിടുണ്ടെന്നത് നാമറിയാത്ത ഒരു യാഥാര്‍ഥ്യമാണ്. |