category_idEditor's Pick
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingയു.കെ മലയാളിയും വൈദികവിദ്യാർത്ഥിയുമായിരുന്ന യുവാവ് നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു
Contentയു.കെ മലയാളിയും വൈദികവിദ്യാർത്ഥിയുമായിരുന്ന അലൻ ചെറിയാൻ നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു. യുകെയിലെ സെഹിയോൻ യൂത്ത് മിനിസ്ട്രി അംഗവും, പാലക്കാട് രൂപത സെമിനാരിയിൽ വൈദിക വിദ്യാർത്ഥിയുമായിരുന്ന അലൻ ചെറിയാന്റെ അകാല വിയോഗം നാടിനേ കണ്ണീരിലാഴ്ത്തി. 21 കാരനായ അലൻ സഞ്ചരിച്ച വാഹനം മൂവാറ്റുപുഴയ്ക്ക് സമീപം കനത്തമഴയേ തുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞതാണ് മരണകാരണം. കൂടെയുണ്ടായിരിന്ന നാലു പേരെ ഗുരുതര പരിക്കുകളോടെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. UKയിലെ ടോൾവ൪ത്തിൽ സ്ഥിരതാമസക്കാരായ സണ്ണിയുടേയും റീത്തയുടേയും മകനാണ് അലൻ. മരണവാർത്തയറിഞ്ഞ മാതാപിതാക്കൾ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. സംസ്ക്കാര ശുശ്രൂഷകൾ അവർ വന്നതിന് ശേഷമേ തീരുമാനിക്കുകയുള്ളൂ. പ്രേഷിതപ്രവര്‍ത്തനങ്ങളിൽ സജീവമായ മാതാപിതാക്കളുടെ തുടർച്ച തന്നെയായിരിന്നു അലന്റെ ജീവിതരീതിയും. ഇംഗ്ലണ്ടിലെ യുവജനങ്ങളുടേയും കുട്ടികളുടേയും ഇടയിൽ ക്രിസ്തുവിന്റെ സുവിശേഷം എത്തിക്കാൻ താൽപര്യം കാണിച്ച ഒരു അതുല്യ വ്യക്തിത്വമായിരിന്നു അലന്റേത്. 'ഞാൻ യേശുവിനായി ജീവിക്കുന്നു' എന്നതായിരിന്നു അലന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ്. പരേതന്റെ ആത്മാവിനായി നാളെ (November 29) ഉച്ചകഴിഞ്ഞ് 3 മണിക്ക്, സെഹിയോൻ യുകെ മിനിസ്ട്രി ഡയറക്ട൪ ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ ബെർമിഹാംഗ് സെന്റ് ജെറാള്‍ഡ് കത്തോലിക്ക ദേവാലയത്തിൽ പ്രത്യേക വിശുദ്ധ കുര്‍ബാന നടക്കും. പരേതന്റെ വിയോഗത്തിൽ പ്രവാചക ശബ്ദം ടീം ആത്മാർഥമായ ദുഃഖം രേഖപ്പെടുത്തുകയും ആത്മാവിന്റെ നിത്യശാന്തിയ്ക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-11-28 00:00:00
Keywordsalan death, pravachaka sabdam
Created Date2015-11-28 19:09:21