Contents
Displaying 391-400 of 24916 results.
Content:
498
Category: 9
Sub Category:
Heading: റോതർഹാമിൽ സെഹിയോൻ യു കെ ടീം നയിക്കുന്ന ഏകദിന ബൈബിൾ കൺവെൻഷൻ ഡിസംബർ 13ന്
Content: അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ പ്രശസ്ത വചനപ്രഘോഷകൻ ഫാ ഷൈജു നടുവത്താനിയും സെഹിയോൻ യു കെ ടീമും നയിക്കുന്ന ഏകദിന ബൈബിൾ കൺവെൻഷൻ ഡിസംബർ13 ന് ഞായറാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ റോതർഹാമി ലെ സെന്റ് മേരീസ് പള്ളിയിൽ (238, Herringthorpe Valley Road , S65 3BA)വച്ച് നടക്കും. ദിവ്യബലി, ആരാധന, വചനപ്രഘോഷണം, കുമ്പസാരം തുടങ്ങിയവ കൺവെൻഷന്റെ ഭാഗമായി ഉണ്ടാകും. റോതർഹാം കാത്തലിക് കമ്യൂണിറ്റിയുടെ ആത്മീയഗുരുവും ചാപ്ലിനുമായ ഫാ.സിറിൽ ജോൺ ഇടമന തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും. കിഡ്സ് ഫോർ കിംങ്ഡം ടീം കുട്ടികൾക്കുള്ള ശുശ്രൂഷ നയിക്കും. റോതർഹാം കാത്തലിക് കമ്യൂണിറ്റിയ്ക്കുവേണ്ടി ഫാ.സിറിൽ ജോൺ ഇടമന ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക്. രാജു 07443857791, ജോഷി 07787227100, സിബിച്ചൻ 07931926564
Image: /content_image/Events/Events-2015-12-11-18:13:41.jpg
Keywords: rotherham retreat

499
Category: 6
Sub Category:
Heading: ക്രിസ്തുവിന് സഭയുമായി എന്തു ബന്ധമാണുള്ളത് ? ദൈവശാസ്ത്ര പണ്ഡിതന്‍ ഫാദര്‍ റാണിയേരോ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം
Content: രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ 50-ാം വർഷികം ആഘോഷിക്കുന്ന ഈ അവസരത്തിൽ, ക്രിസ്തുവിന്റെ അവതാര രഹസ്യത്തെപറ്റിയുള്ള, കൗൺസിലിന്റെ ചിന്തകളിലേക്ക് ഒരു തിരിഞ്ഞുനോട്ടമാണ്, ക്രിസ്തുമസ്സിന് ഒരുക്കമായിട്ടുള്ള ഈ ധ്യാന പ്രസംഗത്തിൽ ഞാൻ ഉദ്ദേശിക്കുന്നത്. കൗൺസിലിന്റെ നാല് അതിപ്രധാന രേഖകളായ, സഭാനിയമങ്ങൾ (Lumen gentium), പ്രാർത്ഥനക്രമം (Sacrosanctum concilium), സുവിശേഷം (Dei Verbum), ആധുനിക ലോകത്തിൽ തിരുസഭയുടെ പ്രാധാന്യം (Gaudium et spes), എന്നീ വിഷയങ്ങളാണ് നാം ഇവിടെ ചർച്ച ചെയ്യുന്നത്. രണ്ടാം വത്തിക്കാന്‍ കൗൺസിലിന്റെ തീരുമാനങ്ങളെ പറ്റി അനവധി പഠനങ്ങൾ നടന്നിട്ടുണ്ട്. പക്ഷേ അതെല്ലാം, തിരുസഭയുടെ, അജപാലനപരവുമായ വശങ്ങളെ പറ്റിയായിരുന്നു. കൗൺസിലിന്റെ ആത്മീയ ചിന്തകളെ പറ്റി നാമമാത്രമായ പഠനങ്ങളെ നടന്നിട്ടുള്ളു എന്നു നമ്മുക്ക് കാണാന്‍ സാധിക്കും. അത്കൊണ്ട് തന്നെ ആത്മീയവശങ്ങളെ പറ്റിയാണ് നാം ഇവിടെ ചർച്ച ചെയ്യുന്നത്. ഇതില്‍ നാം ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സഭാ നിയമങ്ങൾ എന്ന വിഷയത്തിലാണ്. സഭാ നിയമങ്ങളിലെ ആദ്യ ഭാഗത്തിന്‍റെ ഉള്ളടക്കം ഇങ്ങനെയാണ്, "Lumen gentium cum sit Christus” അഥവാ "ക്രിസ്തു ലോകത്തിന്റെ പ്രകാശം". ഈ വരികളുടെ ആഴത്തിലുള്ള അര്‍ത്ഥം പണ്ഡിതനെന്ന് അനേകര്‍ കരുതിയിരുന്ന എനിക്കു പോലും, പൂർണ്ണമായി മനസ്സിലാക്കാൻ കഴിഞ്ഞില്ലയെന്നത് തുറന്നു സമ്മതിക്കുന്നു. 'ലോകത്തിന്റെ പ്രകാശം തിരുസഭയാകുന്നു' എന്നാണ് ഞാനും, എന്നെ പോലുള്ള അനവധിയാളുകളും ധരിച്ചുവച്ചിരുന്നത്. യഥാർത്ഥത്തിൽ, 'അത് ക്രിസ്തുവാണ് എന്ന സത്യം' നാം അംഗീകരിക്കാന്‍ വൈകിയിരിക്കുന്നു. ദേവാലയത്തിൽ ഉണ്ണിമിശിഹായെ കണ്ടപ്പോൾ ശിമയോൻ ഉണ്ണിയെ അഭിവാദനം ചെയ്തത് "വെളിപാടിന്റെ പ്രകാശവും, അവിടുത്തെ ജനമായ ഇസ്രായേലിന്റെ മഹിമയും." (Luke 2:32) ഈ വാക്കുകളിലാണ്. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പഠനത്തിന്റെ, പ്രധാന ഭാഗങ്ങളില്‍ ഒന്നാണ് മേല്പറഞ്ഞിരിക്കുന്ന വചനഭാഗം. ഫലപ്രദമായ സുവിശേഷപ്രവർത്തനത്തിന് രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഈ ചിന്തയുടെ ആഴത്തിലുള്ള അര്‍ത്ഥം ക്രൈസ്തവരിലേക്ക് എത്തിക്കേണ്ടത് അത്യാവശ്യമാണ്. തിരുസഭയോടുള്ള സ്നേഹം കൊണ്ടല്ല മനുഷ്യർ ക്രിസ്തുവിനെ സ്നേഹിക്കേണ്ടത്, മറിച്ച് യേശുവിനോടുള്ള സ്നേഹം കൊണ്ടാണ്. സഭയിൽ കുറച്ചു പേരെങ്കിലും കറ പുരണ്ടവരായിട്ട് ഉണ്ടങ്കില്‍ കൂടി ജനങ്ങൾ തിരുസഭയെ സ്നേഹിക്കുന്നത്, അവർ യേശുവിനെ ആഴമായി സ്നേഹിക്കുന്നതുകൊണ്ടാണ്. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ക്രിസ്തീയതത്വശാസ്ത്രത്തിലെ ഈ ചിന്തകള്‍, ആദ്യമായി പ്രതിപാദിക്കുന്നത് ഞാനല്ല എന്നുകൂടി, ഇവിടെ പ്രസ്താവിക്കുന്നു. മാർപാപ്പയായി സ്ഥാനമേൽക്കുന്നതിന് മുമ്പുള്ള, കർദിനാൾ റാറ്റ്സിഞ്ജറുടെ വ്യാഖ്യാനങ്ങളില്‍ അദ്ദേഹം ക്രൈസ്തവ വിശ്വാസസത്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതായി കാണാം. ''രണ്ടാം വത്തിക്കാൻ കൗൺസിലിന്റ നിഗമനങ്ങൾ ശരിയായി മനസിലാക്കണമെങ്കിൽ, നിങ്ങൾ വീണ്ടും ആദ്യ വാക്യത്തിലേക്ക് തിരിച്ചു പോകണം, 'ക്രിസ്തു ലോകത്തിന്റെ പ്രകാശം' " ചിന്തയെ അദ്ദേഹം വീണ്ടും ഓർമ്മിപ്പിക്കുന്നു. ഇവിടെ ഒരു കാര്യം പ്രത്യേകം ഓർമിക്കുക. തിരുസഭയുടെ ആത്മീയ വീക്ഷണം ആരും തന്നെ നിരാകരിച്ചിട്ടില്ല. മനുഷ്യപ്രകൃതിയനുസരിച്ച് സാധാരണ സംഭവിക്കുന്നതുപോലെ, പഴയ പ്രതിസന്ധികൾ, പുതിയ പ്രശ്നങ്ങളിൽ മുങ്ങി പോകുന്നു; അതുകൊണ്ടാണ്, ദൈവജനവും സഭയുമായുള്ള പരസ്പരബന്ധത്തില്‍ അതിന്റെ സാമൂഹ്യ പശ്ചാത്തലം മാത്രം കേന്ദ്രബിന്ദുവായി മാറുന്നത്. വിശ്വാസികൾ തിരുസഭയുമായുള്ള സഹവർത്തിത്വത്തിൽ കൂടുതൽ ഊന്നൽ കൊടുക്കുന്നത് മൂലം വിശ്വാസികൾക്ക് യേശുവുമായുള്ള ആഴമായ ബന്ധം വിസ്മരിക്കപ്പെടുകയോ, പിൻബഞ്ചിലേക്ക് മാറുകയോ ചെയ്യുന്നുണ്ട് എന്ന കാര്യം സത്യമാണ്. വി.ജോൺ പോൾ രണ്ടാമൻ, തന്റെ അപ്പോസ്തലിക ലേഖനത്തിൽ (Novo millennio ineunte) സഭയും ക്രിസ്തുവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ പറ്റി വ്യക്തമായി വിവരിക്കുന്നുണ്ട്. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ 50-ാം വാർഷികം ആഘോഷിക്കുന്ന ഈ അവസരത്തിൽ, ഏറ്റവും പ്രധാനമായ സഹവർത്തിത്വത്തെ പറ്റി ചിന്തിക്കാൻ സമയമായിരിക്കുന്നു. അടിസ്ഥാനപരമായ ചോദ്യം 'എന്താണ് സഭ' എന്നതല്ല, 'ആരാണ് സഭ' എന്നതാണ്. ഈ വിഷയമാണ് നാം ഇവിടെ വിചിന്തനത്തിന് എടുക്കുന്നത്. തിരുസഭ യേശുവിന്റെ വധുവും ശരീരവും സഭാനിയമങ്ങളുടെ (Lumen gentium) ആദ്യ വാക്യത്തിലാണ്, തിരുസഭയെ യേശുവിന്റെ മൌതിക ശരീരവുമായും വധുവായും താരതമ്യപ്പെടുത്തുന്ന ഭാഗം കാണാന്‍ സാധിക്കുന്നത്. കൂടാതെ വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു, തിരുസഭ എന്നാൽ " ജറുസലേം ആകുന്നു, അത് അത്യുന്നതങ്ങളിൽ നിന്നും ആകുന്നു." (ഗലാത്തി 4:26), "കളങ്കരഹിതനായ ആട്ടിൻകുട്ടിയുടെ, കളങ്കരഹിതയായ വധു ആകുന്നു." (അപ്പസ്തോല പ്രവര്ത്തനനം 19:7) "യേശു സ്നേഹിക്കുകയും.... അവളുടെ വിശുദ്ധിയ്ക്കായി സ്വജീവിതം ബലയർപ്പിക്കുകയും ചെയ്തു." (എഫസോസ് 5:25-26), സഭയെ യേശു, അഭേദ്യമായ ഒരു ബന്ധത്താൽ, തന്നോട് ചേർക്കുകയും, എന്നും പരിപോഷിപ്പിക്കുകയും ചെയ്യുന്നു (എഫസോസ് 5:29), വിശുദ്ധീകരിക്കപ്പെട്ട സ്നേഹത്താലും വിശ്വസ്തതയാലും, തന്നോട് ചേരുവാൻ അദ്ദേഹം മനസ്സായി (എഫസോസ് 5:24), ഇതെല്ലാമാണ്, 'തിരുസഭ യേശുവിന്റെ വധു' എന്ന വിഷയത്തിൽ, 'Lumen gentium cum sit Christus' വചനത്തെ ഓര്‍മ്മിപ്പിച്ച് പറയുന്നത്. തിരുസഭ യേശുവിന്റെ മൌതിക ശരീരമാകുന്നു എന്ന വിഷയത്തെ പറ്റി പറയുന്നത് ശ്രദ്ധിക്കുക. "മനുഷ്യനായി പിറന്ന ദൈവപുത്രൻ, മരണത്തെ ജയിച്ച് മനുഷ്യവംശത്തെ രക്ഷിച്ച്, മനുഷ്യനെ ഒരു പുതിയ സൃഷ്ടിയാക്കി മാറ്റി (ഗലാത്തി 6:15; 2 കോറി 5:17). തന്റെ ആത്മാവിന്റെ പ്രതിപ്രവർത്തനത്താൽ, അനേകം രാജ്യങ്ങളിലെ ആയിരകണക്കിന് ആളുകളെ യേശു തന്റെ ശരീരത്തിലേക്ക് സ്വാംശീകരിച്ചു. യേശുവിന്റെ ശരീരമാകുന്ന വിശുദ്ധ കുർബ്ബാന സ്വീകരിച്ച്, നാം, പരസ്പരം യേശുവിനോടും, കൂട്ടിയോജിപ്പിക്കപ്പെടുന്നു. വ്യത്യസ്തരായ നാം, യേശുവിന്റെ ശരീരമാകുന്ന അപ്പം ഭക്ഷിച്ച്, ഒരു ശരീരമായി മാറുന്നു (1Cor 10:17). തിരുസഭയുടെ ഈ രണ്ട് ഭാവങ്ങൾ നമുക്ക് വെളിവാക്കിത്തന്നതിന്, നാം മുൻ കർദിനാൾ റാറ്റ്സിഞ്ജറിനോട് കടപ്പെട്ടിരിക്കുന്നു. ചുരുക്കത്തില്‍ തിരുസഭ ക്രിസ്തുവിന്റെ വധുവാകുന്നു, അതിനാൽ തന്നെ സഭ അവിടുത്തെ ശരീരമാകുന്നു. തിരുസഭ ക്രിസ്തുവിന്റെ ശരീരമാകുന്നു എന്ന് വി.പൗലോസ് പറയുന്നത്, ശരീരഭാഗങ്ങളുടെ പരസ്പരബന്ധം ഉദ്ദേശിച്ചല്ല, പ്രത്യുത വിവാഹത്തിലൂടെ ഒരുമിച്ചു ചേരുന്ന, സ്ത്രീ-പുരുഷ ബന്ധത്തിലെ ലയമാണ് വിവക്ഷിക്കുന്നത് എന്ന് വ്യക്തമാണ്. അതു തന്നെയാണ്, വിശുദ്ധ കുർബാനയിൽ യേശുവിന്റെ ശരീരമാകുന്ന അപ്പം ഭക്ഷിക്കുന്നതോടെ സംജാതമാകുന്ന കൂടിച്ചേരല്‍. പൌലൊസ് ശ്ലീഹാ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു "ഈ അപ്പം ഭക്ഷിക്കുന്നതിലൂടെ, വിവിധങ്ങളായ നമ്മൾ, ക്രിസ്തുവിന്റെ ശരീരത്തിൽ ഒന്നായി തീരുന്നു." ഈ സങ്കൽപ്പത്തിൽ നിന്നുമാണ്, ക്രിസ്തുവിന്റെ ശരീരമെന്ന നിഗൂഢ രഹസ്യം ആവിർഭവിക്കുന്നത്. തിരുസഭയെപറ്റി വി.അഗസ്റ്റിന്റെ ആശയവും ഇതുതന്നെയായിരുന്നു എന്നത് വ്യക്തമാണ്. യേശുവിന്റെ മൌതിക ശരീരമാകുന്ന തിരുസഭയും, അവിടുത്തെ ഓർമ്മ പുതുക്കലായ വിശുദ്ധ കുർബ്ബാനയും, ഒന്നായി അദ്ദേഹം സങ്കൽപ്പിക്കുന്നു. യേശുവിന്റെ ശരീരം വിശുദ്ധ കുർബ്ബാനയാകുന്നു എന്ന സത്യത്തിൽ നിന്നും തുടങ്ങി, യേശുവിന്റെ ശരീരം തിരുസഭയാകുന്നു എന്ന ആശയത്തിൽ എത്തി നിൽക്കുന്നു. ക്രിസ്തുവിന്റെ ശരീരം വിശുദ്ധ കുർബാനയാണ് എന്ന തത്വത്തില്‍ കത്തോലിക്കാ ധർമ്മശാസ്ത്രവും, ഓർത്തോഡക്സ് സഭയുടെ ധർമ്മശാസ്ത്രവും ഒരുമിച്ച് നിൽക്കുന്നത് ഇവിടെയാണ്. തിരുസഭയിലൂടെ ആത്മാവിലേക്ക്. "തിരുസഭ അല്ലെങ്കിൽ പരിശുദ്ധാത്മാവ് (Ecclesia vel anima) എന്ന തത്വം, തിരുസഭയുടെ അനവധി പിതാക്കന്മാർ എടുത്തു പറഞ്ഞിട്ടുള്ള ഒരു കാര്യമാണ്. തിരുസഭയെ പറ്റി പറയുന്നതെല്ലാം, അതിലെ ഓരോ വ്യക്തിയെ പറ്റിയും പറയാം എന്നാണ്, ഇതുകൊണ്ട് അർത്ഥമാക്കുന്നത്. "തിരുസഭ, അതിനുള്ളിലെ ആത്മാക്കളെ കൊണ്ട് മനോഹരമാക്കപ്പെട്ടിരിക്കുന്നു" എന്ന് വി.അംബ്രോസ് പറയുന്നു. "ക്രിസ്തുവിന്റെ ശരീരവും വധുവുമായ" തിരുസഭയിൽ ജീവിക്കാൻ, ഒരു ക്രൈസ്തവന് വേണ്ട ആത്മീയ ഒരുക്കൾ എന്തെല്ലാമാണ് എന്ന ചോദ്യത്തിലേക്ക് ഇത് നയിക്കുന്നു. അടിസ്ഥാനപരമായി തിരുസഭ ക്രിസ്തുവിന്റെ ശരീരമാണെങ്കിൽ, സഭ നമ്മുടെയുള്ളിലെ യാഥാർത്ഥൃമാണെന്ന സത്യം നാം ഓര്‍ക്കേണ്ട ഒരു വസ്തുതയാണ്. ക്രൈസ്തവരായ നാം തിരുസഭയിൽ ഏത് സ്ഥാനത്ത് ഇരിക്കുന്നു എന്നതില്‍ അല്ല, പ്രത്യുത യേശു എന്റെ ഹൃദയത്തിൽ എവിടെ ഇരിക്കുന്നു എന്നതാണ് പ്രധാനം ! യേശു നമ്മുടെ ഹൃദയത്തിലെത്തുന്നത് ജ്ഞാനസ്നാനം, വിശുദ്ധ കുർബ്ബാന എന്നീ പരമ പ്രധാനമായ കൂദാശകളിലൂടെയാണ്. ജ്ഞാനസ്നാനം ഒരിക്കൽ മാത്രമേ നാം സ്വീകരിക്കുന്നുള്ളു. എന്നാൽ, വിശുദ്ധ കുർബ്ബാന എല്ലാ ദിവസവും നാം സ്വീകരിക്കുന്നു. വിശുദ്ധ കുർബ്ബാന നമ്മെ, യേശുവിന്റെ ശരീരമാക്കി രൂപാന്തരപ്പെടുത്തുന്നു. മുൻ കർഡിനാൾ റാറ്റ്സിഞ്ജറുടെ വാക്കുകൾ ശ്രദ്ധിക്കുക. " മനുഷ്യ ശരീരത്തിൽ ഭക്ഷണം സ്വാംശീകരിക്കപ്പെടുന്നതു പോലെ, എന്റെ ശരീരം യേശുവിനെ സ്വാംശീകരിക്കുന്നു. യേശു എന്നിൽ ജീവിക്കുന്നതോടെ, എനിക്ക് യേശുവുമായുള്ള അകലം ഇല്ലാതാകുന്നു!" "എന്റെയും യേശുവിന്റെയും ജീവിതങ്ങൾ ഒന്നാകുന്നു. വിശുദ്ധ കുർബ്ബാന സ്വീകരിച്ചതിന് ശേഷം, നമുക്ക് വി.പൗലോസ് അപ്പോസ്തലനൊപ്പം പറയാൻ കഴിയും "ഇപ്പോൾ ഞാനല്ല ജീവിക്കുന്നത്. എന്നിലൂടെ യേശുവാണെന്ന്. " (ഗലാത്തി 2:20). നിക്കോളാസ് കബാസിലസ് എഴുതുന്നു: " ഒരു തുള്ളിയിലേക്ക് ഒരു കടലോളം വെള്ളം ചേര്‍ക്കുുന്നത്പോലെ, വിശുദ്ധ കുർബ്ബാനയിലൂടെ യേശു നമ്മിൽ നിറയുന്നു. അവിടുന്ന് നമ്മെ താനായി രൂപാന്തരപ്പെടുത്തുന്നു" ക്രിസ്തുവിന്റെ ശരീരമാകുന്ന തിരുസഭ എന്ന സത്യം, ക്രിസ്തുവിന്റെ വധുവായ തിരുസഭ എന്ന സത്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവ രണ്ടും, വിശുദ്ധ കുർബാനയിലൂടെ നമുക്ക് അനുഭവവേദ്യമായി തീരുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ തിരുസഭയുടേയും യേശുവിന്റെയും സംയോജനത്തിന്റെ പ്രതീകമാണ് വിശുദ്ധ കുർബാന. വിവാഹത്തെ പറ്റി, പൗലോസ് അപ്പോസ്തലന്‍ എഫേസോസ്കാർക്കുള്ള ലേഖനത്തിൽ പറയുന്നുണ്ട്. "അതിനാൽ പുരുഷൻ മാതാപിതാക്കളെ വിട്ട്, ഭാര്യയോടൊത്ത് ചേരും. അവർ ഇരുവരും ഒറ്റ ശരീരമായി തീരും". മാനുഷിക ചിന്തകള്‍ വിട്ടു ദൈവീകമായി ചിന്തിക്കുമ്പോള്‍ നമ്മുക്ക് മനസിലാക്കാന്‍ സാധിക്കും ഇത് യേശുവിനെയും തിരുസഭയയേയും പറ്റി പ്രതിപാദിക്കുന്നതാണെന്ന്. വിവാഹത്തിലൂടെ ഭർത്താവ് ഭാര്യയോടും, ഭാര്യ ഭർത്താവിനോടും ചേരുന്നു എന്ന് (1 Cor 7:4). "ഒരു തുള്ളി വെള്ളം ലേപന സമുദ്രത്തിൽ അലിയുന്നതുപോലെ, നമ്മൾ യേശുവിൽ അലിഞ്ഞു ചേരുന്നു. നാം യേശുവിനെ സ്വീകരിക്കുമ്പോൾ മാത്രമേ, യേശു നമ്മെ സ്വീകരിക്കുകയുള്ളു" എന്ന് പോറ്റിയേഴ്സിലെ വി.ഹിലാരി പറയുന്നു. ക്രിസ്തുവിന് അവകാശപ്പെട്ടതല്ലാതെ ഒന്നും, നമ്മുടെ ജീവിതത്തിലില്ല. വിശുദ്ധ കുര്‍ബാനയിലൂടെ എഴുന്നള്ളി വരുന്ന ഈശോ നാം അനുഭവിക്കുന്ന ദുഖങ്ങളെല്ലാം യേശുവും അനുഭവിക്കുന്നു എന്നത് നാം അറിയാതെ പോകുന്ന യാഥാര്‍ത്യമാണ്. യേശുവിന്റെ ലൗകിക ജീവിതം, സാധാരണ മനുഷ്യരുടെ പരിമിതികളെല്ലാം അനുസരിച്ചുള്ളതായിരുന്നു എന്നതിനാൽ, അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ പരിമിതമായിരുന്നു. പക്ഷേ, ഉയിർത്തെഴുന്നേൽപ്പിനു ശേഷം, വിശുദ്ധ കുർബ്ബാനയിലൂടെ, യേശു നമ്മിലെത്തുകയും, നമ്മുടെ അനുഭവങ്ങൾ യേശുവിന്റെയും അനുഭവങ്ങളായി മാറുകയും ചെയ്യുന്നു. മനുഷ്യാവതാരത്തില്‍ സാധ്യമാകാതിരുന്ന ലോകത്തിന്റെ മുഴുവൻ അനുഭവങ്ങളും, വിശുദ്ധ കുർബ്ബാനയിലൂടെ യേശുവിന് അനുഭവവേദ്യമായി തീരുന്നു. വാഴ്ത്തപ്പെട്ട എലിസബെത്ത് ഓഫ് ദി ട്രിനിറ്റി, തനിക്കു വേണ്ടി വീട്ടുകാർ വിവാഹാലോചനകൾ തുടങ്ങിയപ്പോൾ, അമ്മയ്ക്ക് അയച്ച എഴുത്തിൽ ഇങ്ങനെ പറയുന്നു, "വധു, വരനു വേണ്ടി കാത്തിരിക്കുകയാണ്. എന്റെ വരൻ എത്തി കഴിഞ്ഞു. എന്നിലൂടെയും അദ്ദേഹം ലോകത്തെ അറിയും." ഇത് യേശു പറയുന്നതു പോലെയാണ്. 'ഞാൻ നിങ്ങൾക്കായി തീവ്രമായി ആഗ്രഹിക്കുന്നു. ഞാൻ നിങ്ങളിലൂടെ ജീവിക്കും. നിങ്ങളുടെ ചിന്തകളിലും ഞാൻ ജീവിക്കും.' മഹത്തായ ഒരു അദ്ഭുതമല്ലേ ഇത് ? നമ്മുടെ മനുഷ്യാനുഭവം യേശുവിന്റെ അനുഭവമായി മാറുന്നു. പക്ഷേ, ഇതിനൊപ്പം, നമുക്ക് ഒരു ഉത്തരവാദിത്വം കൂടിയുണ്ട്. എന്റെ കണ്ണുകൾ യേശുവിന്റെ കണ്ണുകളാകുന്ന അവസരത്തിൽ, ആ കണ്ണുകൾ കൊണ്ട് കാണുന്ന കാഴ്ച്ചകൾ, യേശുവിന് ഇഷ്ടപ്പെട്ടതായിരിക്കണ്ടെ? എന്റെ അധരം യേശുവിന്റെ അധരമാകുമ്പോൾ, അത് ഉരുവിടുന്ന ഭാഷണങ്ങൾ പരദൂഷണമാകാമോ? എന്റെ ശരിരത്തെ ഏതെങ്കിലും വിധത്തിൽ അശുദ്ധമാക്കുവാൻ, എനിക്ക് കഴിയുമോ? യേശുവിന്റെ ശരീരമായ എന്റെ ശരീരം, അത് വ്യഭിചരിക്കുവാൻ എനിക്ക് കഴിയുമോ? ജ്ഞാനസ്നാനത്താല്‍ ക്രിസ്തുവിനോട് ഐക്യപ്പെട്ട എല്ലാവർക്കും ബാധകമാണിത്. അപ്പോൾ, തിരുസഭയിലെ അജഗണങ്ങൾക്ക് മാതൃകയാകേണ്ട അജപാലകരുടെ ജീവിതം, എത്രത്തോളം യേശുവിനെ വഹിക്കുന്നതായിരിക്കണം? (1 പത്രോസ് 5:3) നാം യേശുവിന്റെ ശരീരമാകുന്ന തിരുസഭയോട്, ചേർന്ന് നിൽക്കുമ്പോഴുള്ള പ്രയോജനങ്ങളെ പറ്റിയാണ് ഞാൻ ഇതേ വരെ സംസാരിച്ചത്. എന്നാൽ ഇതിൽ, വ്യക്തിപരവും അസ്തിത്വപരവുമായ ഒരു മാനം കൂടിയുണ്ട്. 'Evangelii gaudium' എന്ന ഫ്രാന്‍സിസ് പാപ്പയുടെ പ്രബോധനത്തില്‍ 'യേശുവുമായി ഒരു കൂടിക്കാഴ്ച്ച' എന്ന് പരാമർശിക്കുന്ന ഭാഗമുണ്ട്,വളരെ അര്‍ഥവത്തായ ആ ഭാഗം ഇവിടെ ഒന്നും കൂടി ആവര്‍ത്തിക്കുകയാണ്. "ലോകമെങ്ങുമുള്ള എല്ലാ ക്രൈസ്തവരെയും, ഈ നിമിഷത്തിൽ ഞാൻ യേശുവുമൊത്തുള്ള ഒരു കൂടിക്കാഴ്ച്ചയിലേക്ക് ക്ഷണിക്കുകയാണ്. നിങ്ങളെല്ലാം, ഈ കൂടിക്കാഴ്ച്ച എല്ല ദിവസവും ആചരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഈ അഭ്യർത്ഥന നിങ്ങളോരോരുത്തരോടുമുള്ളതാണ് എന്ന്, നിങ്ങൾ അറിയണം". യേശുവുമൊത്തുള്ള വ്യക്തിപരമായ കൂടിക്കാഴ്ച്ച എന്ന ആശയം, കത്തോലിക്കർക്ക് അത്ര പരിചിതമല്ല. അതിന് ഒരു 'പ്രൊട്ടസ്റ്റന്റ് പ്രതിധ്വനി'യുള്ളതായി പലർക്കും തോന്നാം. കൂദാശകളിലൂടെയുള്ള കൂടിക്കാഴ്ച്ചയ്ക്ക് പകരം വെയ്ക്കാനുള്ളതല്ല, വ്യക്തിപരമായ കൂടിക്കാഴ്ച്ച. തിരുസഭ യേശുവിന്റെ ശരീരമാണെങ്കിൽ, സ്വമനസ്സാലെ യേശുവുമൊത്ത് ചേർന്ന് നിൽക്കാനാണ് ണാം വിളിക്കപ്പെട്ടിരിക്കുന്നത്. യേശുവുമായുള്ള കുടിക്കാഴ്ച്ചയുടെ അർത്ഥമെന്ത് ? "യേശു ദൈവമാണ് " എന്ന അടിയുറച്ച വിശ്വാസമാണ് പൗലോസ് അപ്പസ്തോലനും, ആദ്യകാല ക്രൈസ്തവരും ഏറ്റുപറഞ്ഞിരിന്നത്. ആ വിശ്വാസം, വ്യക്തിയുടെ ജീവിതം എന്നെന്നേയ്ക്കുമായി രൂപപ്പെടുത്തുന്നു. ഇങ്ങനെ രൂപീകരണം സംഭവിച്ചവർക്ക്, യേശു ഒരു കഥാപാത്രമല്ല, തങ്ങൾക്ക് സംസാരിക്കാനാവുന്ന ഒരു വ്യക്തിയാണ്. പ്രാർത്ഥനയിൽ മാത്രമല്ല, ശാരീരികമായി തന്നെ, അദ്ദേഹം നമ്മോടൊത്തുണ്ട്. ഇതിനർത്ഥം ജീവിതത്തിലെ പ്രധാന കാര്യങ്ങൾ, അദ്ദേഹത്തോട് തുറന്നു പറയാനുള്ള സ്വാതന്ത്ര്യം നമ്മുക്കുണ്ടെന്നാണ്. ചുരുക്കത്തില്‍, ജനം യേശുവിനെ സ്നേഹിക്കുന്നത്, സഭയോടുള്ള സ്നേഹം മൂലമല്ല, പ്രത്യുത യേശുവിനോടുള്ള സ്നേഹം കൊണ്ടാണ് എന്നു നമ്മുക്ക് മനസിലാക്കാന്‍ സാധിക്കും. യേശുവിനോടുള്ള സ്നേഹമാണ് തിരുസഭയുടെ ശക്തി. അവിടുത്തെ വധുവായ തിരുസഭയ്ക്ക്, സമൃദ്ധമായ സന്താനഭാഗ്യം ഉണ്ടാകുന്നത്, വധുവിന് യേശുവിനോടുള്ള സ്നേഹത്തിന്റെ തീക്ഷണതയിൽ നിന്നാണ്. തിരുസഭയ്ക്ക് നാം ചെയ്യുന്ന ഏറ്റവും വലിയ സേവനം യേശുവിനോടുള്ള ഈ കൂടിചേരലാണ്. യേശുവുമൊത്തുള്ള വ്യക്തിപരമായ കൂടിക്കാഴ്ച്ചയ്ക്ക് ഉത്തമ ഉദാഹരണമാണ്, തിരുസഭയുടെ ആദ്യ നൂറ്റാണ്ടുകളിൽ ക്രിസ്തുമതത്തിന്റെ വ്യാപനം. രക്തസാക്ഷിത്വം ഉൾപ്പടെയുള്ള അപകടങ്ങൾ, തങ്ങളെ കാത്തു നിൽക്കുന്നുണ്ട് എന്നറിഞ്ഞിട്ടും അനേകര്‍ യേശുവുമായുള്ള കൂടികാഴ്ചയ്ക്ക് തയാറായി. സാവധാനത്തിൽ ക്രിസ്തുമതം, ഒരു അനുവദനീയമായ മതമായി മാറി. പിന്നെ തിരഞ്ഞെടുക്കപ്പെട്ട മതമായി. അതോടെ, വിശ്വാസത്തിന്റെ തീഷ്ണത, ക്രൈസ്തവനാകാനുള്ള മാനദണ്ഡമല്ലാതായി മാറി. പകരം, വ്യക്തിയുടെ ബാഹ്യപ്രകൃതിക്ക് പ്രാധാന്യമേറി. തിരുസഭയുടെ പാരമ്പര്യത്തില്‍ വിരുദ്ധമെന്ന് തോന്നാമെങ്കിലും, തീഷ്ണമായ വിശ്വാസത്തിൽ നിന്നും ബാഹൃപ്രകൃതിയിലേക്കുള്ള മാറ്റം സഭയ്ക്ക് പ്രതികൂലമായി തീർന്നില്ല. ജനങ്ങൾ സ്വമനസ്സാലെ സഭയിലേക്ക് എത്തിചേർന്നുകൊണ്ടിരുന്നു. പല വിധത്തിലുള്ള സന്യാസ, ആശ്രമ ജീവിതങ്ങൾ രൂപപ്പെട്ടു. സഭയിൽ സ്വാഭാവീകമായി തന്നെ വിശ്വാസം വളർന്നുകൊണ്ടിരിന്നു. 1972 മുതൽ 'Rght of Christian Initiation of Adults' പ്രകാരം മുതിർന്നവർക്കുള്ള ജ്ഞാനസ്നാനം വ്യാപകമായി. പുതിയ ക്രിസ്തീയ സമൂഹങ്ങൾ വളർന്നു. പക്ഷേ, നമ്മുടെ കാലഘട്ടത്തിൽ, ക്രൈസ്തവരായി ജനിച്ച്, കൂദാശകളെല്ലാം അവഗണിച്ച്, പേരിന് മാത്രം ക്രൈസ്തവരായി ജീവിക്കുന്നവർക്കു വേണ്ടി, സഭയ്ക്ക് എന്തു ചെയ്യാൻ കഴിയുമെന്ന് നാം വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു? അതിനുള്ള ഉത്തരം വളരെ ലളിതമാണ്, രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം ഉദയം കൊണ്ട നിരവധിയായ ക്രൈസ്തവ പ്രസ്ഥാനങ്ങളുടെയും, ഇടവക സമൂഹങ്ങളുടെയും പ്രവർത്തനങ്ങളാണ്, വ്യക്തികളുടെ ആത്മീയ നവീകരണത്തിനുള്ള, സന്ദർഭവും സൗകര്യവും ഒരുക്കിയെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതെല്ലാം ഒരു പരിധിവരെ, വിജയത്തിലെത്തുന്നു എന്നുള്ളത്, ശുഭ സൂചനയാണ്. ഇതിന്റെ തനിയാവര്‍ത്തവനം ഇനിയും സംഭവിക്കേണ്ടിയിരിക്കുന്നു.
Image: /content_image/Meditation/Meditation-2015-12-12-04:08:55.jpg
Keywords: franscis pope,preach,relation,holymas,catholic church,malayalam,pravachakasabdam,latest christian news

500
Category: 7
Sub Category:
Heading: സാബത്ത് December 13 : ദൈവത്തിന്റെ കരുണ എന്ന മഹാ രഹസ്യം
Content: സീറോ മലബാർ സഭയുടെ ആരാധന ക്രമത്തിലെ ഡിസംബർ 13, ഞായറാഴ്ചയിലെ ബൈബിൾ വായനകളുടെ അടിസ്ഥാനത്തിൽ ബ്രദർ കെ. തോമസ് പോൾ നൽകുന്ന വചന സന്ദേശം - 'ദൈവത്തിന്റെ കരുണ എന്ന മഹാ രഹസ്യം'
Image:
Keywords: sundau homily, december 13, thomas paul

502
Category: 1
Sub Category:
Heading: സംശയങ്ങള്‍ക്ക് വിരാമം; വട്ടായിലച്ചന്‍ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ ബഥേലില്‍; പ്രവേശനം സൗജന്യ പാസ് മൂലം
Content: Brentwood സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. ജോസ് അന്ത്യാംകുളത്തിന്‍റെ ആത്മീയനേതൃത്വത്തില്‍ ലണ്ടനില്‍ നടത്താനിരുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ December 19-ാം തീയതി ബഥേല്‍ സെന്‍ററില്‍ വച്ച് നടത്തപ്പെടും. കണ്‍വെന്‍ഷനുവേണ്ടി ബുക്ക് ചെയ്തിരുന്ന വേദി സാങ്കേതിക കാരണങ്ങളാല്‍ ഒഴിവാക്കപ്പെടുകയും സൗകര്യപ്രദമായ മറ്റൊരു വേദി ലണ്ടനില്‍ കിട്ടാതെ വരികയും ചെയ്ത സാഹചര്യത്തിലാണ് കണ്‍വെന്‍ഷന്‍ ബഥേലില്‍ വച്ച് നടത്തപ്പെടുന്നത്. #{red->n->n->പ്രവേശനം പാസ് മൂലം}# കഴിഞ്ഞ വർഷം ബഥേല്‍ സെന്‍ററിന് ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തവിധം വട്ടായിലച്ചന്‍റെ കണ്‍വെന്‍ഷനിലേക്ക് ആളുകള്‍ എത്തി. വാഹനഗതാഗതം ഉള്‍പ്പെടെയുള്ള പലവിധ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്ന അനുഭവം കണക്കിലെടുത്തും ബഥേല്‍ സെന്‍ററിന്‍റെ മാനേജ്മെന്‍റിന്‍റെ താത്പര്യപ്രകാരവും ഇത്തവണത്തെ കണ്‍വെന്‍ഷന്‍, പാസ് മൂലം നിയന്ത്രിക്കുന്നതാണ്. സൗജന്യമായി വിതരണം ചെയ്യപ്പെടുന്ന "entry pass" കൊണ്ടു വരുന്നവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. UK-യുടെ വിവിധ ഭാഗങ്ങളില്‍ സെഹിയോന്‍ ശുശ്രൂഷയോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന വ്യക്തികളില്‍ നിന്ന്‍ പാസ്സുകള്‍ ലഭ്യമാണ്. 3 വയസ്സും, അതിന് മുകളില്‍ പ്രായമുള്ള എല്ലാ വ്യക്തികളും പാസ്സുകള്‍ സ്വന്തമാക്കേണ്ടതാണ്. #{red->n->n->പാസ്സുകള്‍ ലഭിക്കുന്ന വ്യക്തികള്‍}# #{red->n->n->പാസ്സുകള്‍ സംബന്ധിച്ച പൊതു വിവരങ്ങള്‍ക്ക്}# Aneesh 07760254700 Jaison 07827872049 Biju 07515368239 UK-യ്ക്ക് പുറത്തുള്ള രാജ്യങ്ങളില്‍ നിന്ന്‍ വരുവാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ പേരുകള്‍ http://www.sehionuk.org എന്ന website-ല്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അടുത്ത വര്‍ഷത്തേയ്ക്ക് അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ മാറ്റിവയ്ക്കപ്പെടുമോ എന്ന സന്ദേഹത്തിലായിരുന്ന വിശ്വാസസമൂഹം വലിയ സന്തോഷത്തോടെയാണ് ഈ വാര്‍ത്തയെ സ്വീകരിക്കുന്നത്. UK-യുടെ വിവിധ ഭാഗങ്ങളില്‍ നിന്ന്‍, ഈ ദിവസങ്ങളില്‍ ഉണ്ടായ അന്വേഷണങ്ങള്‍, ആത്മീയ വിടുതലുകള്‍ക്കുവേണ്ടി ആഗ്രഹിക്കുന്ന ആയിരങ്ങള്‍ നമുക്ക് ചുറ്റുമുണ്ട് എന്ന യാഥാര്‍ത്ഥൃം പറഞ്ഞറിയിക്കുന്നു. അനേകരുടെ കണ്ണീരോപ്പാനും ആയിരങ്ങള്‍ക്ക് ആശ്വാസമായി മാറുവാനും ഈ കണ്‍വെന്‍ഷന്‍ കാരണമായി തീരട്ടെ എന്ന പ്രാര്‍ത്ഥനയോടെ ഫാ. സോജി ഓലിക്കല്‍ കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കും. കര്‍ത്താവിന്‍റെ അളവറ്റ കരുണയ്ക്കു വേണ്ടി ബെര്‍മിങ്ങ്ഹാമിലേയും ലണ്ടനിലേയും ആത്മീയ ശുശ്രൂഷകര്‍ ഒന്ന്‍ ചേര്‍ന്ന്‍ കൈകള്‍ കോര്‍ക്കുകയാണ്. ആഴമേറിയ സൗഖ്യാനുഭവങ്ങളിലേക്ക് ഏവരേയും യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു. 3000 പേര്‍ക്കുവേണ്ടി ചുരുക്കപ്പെടുന്ന ശുശ്രൂഷ ലഭിക്കാതെ പോകുന്നവരോട് Sehion Uk team മുന്‍കൂട്ടി ക്ഷമാപണം നടത്തുന്നു.
Image: /content_image/News/News-2015-12-13-07:02:36.JPG
Keywords: abhishekagni uk, bethel

503
Category: 1
Sub Category:
Heading: ക്രിസ്തുവിലൂടെയുള്ള സർവ്വലൗകിക മോക്ഷം പോലെ തന്നെ പ്രധാനപ്പെട്ടതാണ്, യഹൂദ ജനതയുമായി ദൈവം ഉണ്ടാക്കിയിരിക്കുന്ന ഉടമ്പടി: വത്തിക്കാൻ
Content: ക്രിസ്തുവിലുള്ള വിശ്വാസം സ്പഷ്ടമാക്കാതെ തന്നെ, യഹൂദ ജനതയ്ക്ക് മോക്ഷത്തിന് അർഹതയുണ്ട് എന്നത്, ഒരു ദൈവീക രഹസ്യമാണെന്ന്, വ്യാഴാഴ്ച ഒരു വത്തിക്കാൻ കമ്മറ്റി പുറപ്പെടുവിച്ച രേഖയിൽ വ്യക്തമാക്കി. ക്രിസ്തുവിലൂടെയുള്ള സർവ്വലൗകിക മോക്ഷം പോലെ തന്നെ പ്രധാനപ്പെട്ടതാണ്, യഹൂദ ജനതയുമായി ദൈവം ഉണ്ടാക്കിയിരിക്കുന്ന ഉടമ്പടി. വത്തിക്കാൻ രേഖയിൽ പ്രതിപാദിക്കുന്ന വിഷയം ഇതാണ്. ക്രൈസ്തവരും അക്രൈസ്തവരും തമ്മിലുള്ള ബന്ധത്തെ പറ്റി പ്രതിപാദിക്കുന്ന, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ Nostra aetate, ന്റെ 50-ാം വാർഷികം പ്രമാണിച്ചാണ്, വത്തിക്കാൻ, മേൽപ്പറഞ്ഞ രേഖ പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ പതിറ്റാണ്ടിൽ ക്രിസ്തീയ - യഹൂദ ബന്ധങ്ങളിലുണ്ടായിട്ടുള്ള ഗുണകരമായ മാറ്റം രേഖ എടുത്തു പറഞ്ഞു. തിരുസഭയ്ക്ക് മറ്റു മതങ്ങളുമായുള്ള ബന്ധത്തിൽ ഒരു പുതിയ മാനം കൊണ്ടുവന്ന രേഖയാണ് Nostra aetate. ക്രൈസ്തവ - യഹൂദബന്ധം ചരിത്രത്തിലൂടെ ഇഴചേർന്നിരിക്കുന്നതാണ്. ഇരു വിഭാഗവും തമ്മിലുള്ള ബന്ധം തിരഞ്ഞെടുക്കാനുള്ള ഒരു വഴിയല്ല, പ്രത്യുത ഒഴിച്ചുകൂടാനാകാത്ത ഒരു വഴിയാണ്. യേശുവിനോട് അക്കാലത്തെ യഹൂദമത നേതാക്കൾക്കുണ്ടായിരുന്ന വിരോധം, ദൈവത്തിന്റെ അധികാരം യേശുവിൽ നിക്ഷിപ്തമായിരുന്നതിന്റെ വിദ്വേഷമായിരുന്നു. കൃസ്തുമതത്തിന്റെ വേരുകൾ യഹൂദ ചരിത്രത്തിലാണെന്ന്, Nostra aetate അംഗീകരിക്കുന്നു. യേശുവിലൂടെയുള്ള മോചനം ഉറച്ചു പറയുമ്പോൾ തന്നെ, ഇസ്രയേൽ ജനം ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമാണ് എന്ന് സഭ അംഗീകരിക്കുന്നു. supersessionism അല്ലെങ്കിൽ supersession theology യിൽ ആകൃഷ്ടരായ കുറച്ചു പിതാക്കളെങ്കിലും ഉണ്ടെന്ന് രേഖ സൂചിപ്പിക്കുന്നു. യഹൂദ ജനം യേശുവിനെ തള്ളിപ്പറഞ്ഞതിനാൽ, ദൈവവുമായുള്ള അവരുടെ ഉടമ്പടിഇല്ലാതായെന്നും, ഇപ്പോൾ യഥാർത്ഥ ദൈവജനം- യഥാർത്ഥ ഇസ്രയേൽ, തിരുസഭ മാത്രമാണെന്നുമാണ് ഒരു വാദം. യഹൂദ ജനത്തെ സംബന്ധിച്ചിടത്തോളം, തോറയുടെ നിയമങ്ങൾ അലംഘനീയവും ദൈവത്തിലേക്കുള്ള വഴി തുറക്കുന്നതുമാണ്. ദൈവം മനുഷ്യനുമായി ഉണ്ടാക്കുന്ന ഉടമ്പടികൾ ഇല്ലായ്മ ചെയ്യുവാൻ കഴിയുകയില്ല. ഓരോ ഉടമ്പടികളും പഴയ ഉടമ്പടികളോടുള്ള കൂട്ടിച്ചേർക്കലുകളാണ്. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ദൈവവുമായി ഉണ്ടാക്കിയ പുതിയ ഉടമ്പടി നിലനിൽക്കുന്നു. അതിൽ ദൈവത്തിന്റെ ജനം തിരുസഭയാണ്. പക്ഷേ, സഭ ഇസ്രയേൽ ജനത്തെ തള്ളിപ്പറയുന്നില്ല. പക്ഷേ, മോക്ഷത്തിനുള്ള മാർഗ്ഗം ഒന്നാണ്, രണ്ടല്ല എന്ന് രേഖ ഊന്നി പറയുന്നു. മോക്ഷത്തിന് രണ്ട് മാർഗ്ഗങ്ങൾ ഉണ്ടെന്ന് വന്നാൽ, അത് ക്രൈസ്തവിശ്വാസത്തിന്റെ അടിസ്ഥാനം തന്നെ ഇല്ലാതാക്കുന്നതാണ്. മോക്ഷത്തിന് രണ്ട് മാർഗ്ഗങ്ങളില്ല എന്ന് പറയുമ്പോൾ തന്നെ, യഹൂദ ജനത്തെ മോക്ഷത്തിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു എന്ന് കരുതുന്നത് തെറ്റാണ്. ക്രിസ്തീയ - യഹൂദ ധർമ്മശാസ്ത്ര പ്രകാരം യഹൂദ ജനത്തെ മോക്ഷമാർഗ്ഗത്തിൽ നിന്നും ഒഴിവാക്കാനാവില്ല. പക്ഷേ, കൃസ്തുവിൽ വിശ്വസിക്കാത്ത യഹൂദ ജനത്തിന്ന എങ്ങനെ മോക്ഷം ലഭിക്കും എന്നുള്ളതാകട്ടെ, നിഗൂഢമയ ഒരു ദൈവരഹസ്യമാകുന്നു. യഹൂദ - കൃസ്തീയ വിശ്വാസങ്ങളിൽ ഐക്യമുണ്ടാകാൻ വേണ്ടത് മിഷിനറി പ്രവർത്തനമല്ലെന്നും, ദൈവീക പ്രവർത്തനമാണെന്നും രേഖ സൂചിപ്പിക്കുന്നു. ദൈവജനമായ യഹൂദരോട് - മിഷിനറി പ്രവർത്തനം നടത്തേണ്ട ആവശ്യമില്ലെങ്കിലും, ക്രൈസ്തവിശ്വാസത്തെ പറ്റി അവരെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നതിൽ തെറ്റില്ലെന്ന് രേഖ സൂചിപ്പിക്കുന്നു. ഷോഹ ദുരന്തം (1930- 1940-ലോകമൊട്ടാകെ 90% യഹൂദർ വധിക്കപ്പെട്ടു ) അതിജീവിച്ച യഹൂദ ജനം, യേശുവിനെ അംഗീകരിക്കുമെന്ന പ്രതീക്ഷയാണ് നമുക്കുള്ളത്. ലോകത്തിൽ പല ഭാഗങ്ങളിലും ഇപ്പോഴും നിലനിൽക്കുന്ന യഹൂദ വിരോധം ഇല്ലാതാക്കാൻ ക്രൈസ്തവരും അണിചേരണമെന്ന് രേഖ ഉത്ബോധിപ്പിക്കുന്നു. ഇപ്പോൾ ലോകത്തെ അലോസരപ്പെടുത്തുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി, ക്രൈസ്തവരും യഹൂദിയരും ഒരുമിച്ചു നിന്ന് കർമ്മപദ്ധതി തെയ്യാറാക്കണമെന്ന് , വത്തിക്കാൻ രേഖ ആവശ്യപ്പെടുന്നു. Source: EWTN News
Image: /content_image/News/News-2015-12-13-07:47:03.jpg
Keywords: jews and vatican

504
Category: 5
Sub Category:
Heading: December 20: സിലോസിലെ വിശുദ്ധ ഡൊമിനിക്ക്
Content: ബെനഡിക്ടന്‍ സന്യാസിയും വിശ്വാസത്തിന്റെ കാവല്‍ക്കാരനുമായ വിശുദ്ധ ഡൊമിനിക്ക് സ്പെയിനിലെ നവാരേയിലുള്ള കാനാസ് എന്ന സ്ഥലത്താണ് ജനിച്ചത്. 1000-ത്തില്‍ അദ്ദേഹം സാന്‍ മില്ലാന്‍ ഡി ലാ കൊഗോള്ള എന്ന ബെനഡിക്ടന്‍ ആശ്രമത്തില്‍ ചേര്‍ന്നു. കാലക്രമേണ അദ്ദേഹം ആശ്രമാധിപതിയായി തിരഞ്ഞെടുക്കപ്പെട്ടു. ആശ്രമാധിപതിയായപ്പോള്‍ നവാരേയിലെ രാജാവായ ഗാര്‍ഷ്യ മൂന്നാമന്‍ അദ്ദേഹത്തെ വെല്ലുവിളിച്ചു. എന്നാല്‍ വിശുദ്ധന്‍ ആശ്രമത്തിന്റെ ഭൂപ്രദേശങ്ങള്‍ രാജാവിന് അടിയറവയ്ക്കുവാന്‍ വിസമ്മതിക്കുകയും തത്ഫലമായി വിശുദ്ധനു നാടു വിട്ടു ഒടിപോകേണ്ടതായി വന്നു. കാസ്റ്റിലെയും, ലിയോണിലേയും രാജാവായ ഫെര്‍ഡിനാന്റ് ഒന്നാമന്റെ അടുക്കലെത്തിയ വിശുദ്ധനെ അദ്ദേഹം സിലോസിലെ വിശുദ്ധ സെബാസ്റ്റ്യന്‍ ആശ്രമത്തിലെ ആശ്രമാധിപതിയായി നിയമിച്ചു. ഇവിടത്തെ ആശ്രമാധിപതിയായശേഷം അദ്ദേഹം ഈ ആശ്രമത്തെ അടിമുടി നവീകരിച്ചു. അദ്ദേഹം ആശ്രമത്തില്‍ റോമന്‍ വാസ്തു രീതിയില്‍ ഏകാന്ത ധ്യാനത്തിനു വേണ്ടി ഒരു പ്രത്യേക ഭാഗം നിര്‍മ്മിച്ചു. കൂടാതെ ആ പ്രദേശത്തും പരിസര പ്രദേശങ്ങളിലും വളരെയേറെ പ്രസിദ്ധിയാര്‍ജ്ജിച്ച പണ്ഡിതന്‍മാരായ പകര്‍ത്തിയെഴുത്ത് കാര്‍ക്കുള്ള എഴുത്ത് കാര്യാലയവും സ്ഥാപിച്ചു. സ്പെയില്‍ ഏറ്റവും ആദരിക്കപ്പെടുന്ന വിശുദ്ധരില്‍ ഒരാളായ വിശുദ്ധ ഡൊമിനിക്ക് മൂറുകളുടെ അടിമത്വത്തില്‍ നിന്നും ക്രിസ്ത്യാനികളായ അടിമകളെ മോചിപ്പിക്കുകയും ചെയ്തു. ഡൊമിനിക്കന്‍ സഭയുടെ (Preachers) സ്ഥാപകനായ ഡൊമിനിക്ക് ഡി ഗുസ്മാന്റെ ജന്മസ്ഥലമെന്നതിനാല്‍ ഇദ്ദേഹത്തിന്റെ ദേവാലയം വളരെയേറെ പ്രസിദ്ധമായിതീര്‍ന്നു. ഡൊമിനിക്ക് ഡി ഗുസ്മാന്റെ മാതാവ് ഇവിടെ വച്ച് ഒരു കുഞ്ഞിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും അതിന്‍ഫലമായി ഡൊമിനിക്ക് ഡി ഗുസ്മാന്‍ ജനിക്കുകയും ചെയ്തു. സിലോസിലെ വിശുദ്ധ ഡൊമിനിക്ക് നിരവധി അത്ഭുതകരമായ രോഗശാന്തികളുടെ പേരിലും പ്രസിദ്ധനാണ്.
Image: /content_image/DailySaints/DailySaints-2015-12-18-07:52:23.jpg
Keywords: St. Dominic of Silos, daily saints, malayalam

505
Category: 5
Sub Category:
Heading: December 19: വിശുദ്ധ അന്റാസിയൂസ് ഒന്നാമന്‍ മാര്‍പാപ്പ
Content: അന്റാസിയൂസ് ഒന്നാമന്‍ മാര്‍പാപ്പ റോമിലാണ് ജനിച്ചത്, 401-ല്‍ അവിടെ വച്ച് മരിക്കുകയും ചെയ്തു. മാക്സിമസിന്റെ മകനായ അന്റാസിയൂസ് 399 നവംബര്‍ 27ന് മാര്‍പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടു. ഏതാണ്ട് രണ്ടു വര്‍ഷത്തോളം അദ്ദേഹം പരിശുദ്ധ സഭയെ ഭരിച്ചു. അദ്ദേഹത്തിന്റെ ഭരണകാലം ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നത് ഒരിജെന്റെ അബദ്ധ പ്രബോധനങ്ങള്‍ക്കെതിരായ അദ്ദേഹത്തിന്റെ നടപടികള്‍ മൂലമാണ്. ഒരിജെന്റെ പ്രബോധനങ്ങളില്‍ ആകൃഷ്ടരായവര്‍ മൂലം തിരു-സഭക്ക് സംഭവിക്കാവുന്ന നാശങ്ങളില്‍ നിന്നും സഭയെ പ്രതിരോധിക്കുന്നതിനായി അദ്ദേഹം ഒരിജെന്‍ ആശയങ്ങള്‍ തെറ്റാണെന്ന് പ്രഖ്യാപിച്ചു. കൂടാതെ ആഫ്രിക്കയിലെ മെത്രാന്‍മാരോട് ഡോണോടിസത്തോടുള്ള തങ്ങളുടെ എതിര്‍പ്പ് തുടരുവാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വ്യക്തിപരമായ വിശുദ്ധിയും ഭക്തിയും അദ്ദേഹത്തിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ വളരെയേറെ സഹായകരമായിട്ടുണ്ട്. വിശുദ്ധ ജെറോമും തന്റെ സ്വന്തം രീതിയില്‍ അന്റാസിയൂസിന്റെ പ്രവര്‍ത്തനങ്ങളെ തുണച്ചിട്ടുണ്ട്, കൂടാതെ വിശുദ്ധ ആഗസ്റ്റിനെ, വിശുദ്ധ പോളിനാസ് തുടങ്ങിയവര്‍ വിശുദ്ധിയുടെ മാതൃകയായി ഇദ്ദേഹത്തെ വാഴ്ത്തി. അന്റാസിയൂസ് ഒന്നാമന്‍ മാര്‍പാപ്പയാണ്, സുവിശേഷം വായിക്കുമ്പോള്‍ നില്‍ക്കുവാനും തങ്ങളുടെ തലകുനിച്ച് വണങ്ങുവാനും പുരോഹിതന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. റോമിലെ രക്തസാക്ഷി സൂചികയില്‍ ഇപ്രകാരം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു “കടുത്ത ദാരിദ്ര്യത്തിലും, അപ്പസ്തോലിക വിശുദ്ധിയിലും ജീവിച്ച അന്റാസിയൂസ് ഒന്നാമന്‍ മാര്‍പാപ്പ റോമില്‍ വച്ച് മരിച്ചു. റോം ഇദ്ദേഹത്തെ കൂടുതലായി അര്‍ഹിക്കുന്നില്ല എന്നാണു വിശുദ്ധ ജെറോം രേഖപ്പെടുത്തിയിട്ടുള്ളത്...”
Image: /content_image/DailySaints/DailySaints-2015-12-18-07:43:06.jpg
Keywords: december 19. daily saints, malayalam

506
Category: 5
Sub Category:
Heading: December 18: വിശുദ്ധന്‍മാരായ റൂഫസ്സും, സോസിമസും
Content: വിശുദ്ധ റൂഫസ്സും, സോസിമസും അന്തിയോക്കിലെ പൗരന്‍മാരായിരുന്നു (ഒരു പക്ഷെ ഫിലിപ്പിയിലെ). ട്രാജന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് അന്തിയോക്കിലെ വിശുദ്ധ ഇഗ്നേഷ്യസിനൊപ്പം അവര്‍ റോമിലെത്തി. തങ്ങളുടെ ക്രിസ്തീയ വിശ്വാസം നിമിത്തം അവരെ മരണ ശിക്ഷക്ക് വിധിക്കുകയും, വിശുദ്ധ ഇഗ്നേഷ്യസിന്‍റെ രക്തസാക്ഷിത്വത്തിനു രണ്ട് ദിവസം മുന്‍പ് കൊളോസിയത്തില്‍ വച്ച് വന്യമൃഗങ്ങള്‍ക്ക് എറിഞ്ഞു കൊടുത്ത് കൊല്ലുകയും ചെയ്തു. രണ്ടാം നൂറ്റാണ്ടിന്റെ ഒന്നാം ദശകത്തില്‍ വിശുദ്ധ ഇഗ്നേഷ്യേസിന്റെ സഹചാരികളായി റൂഫസ്സും, സോസിമസും റോമിലേക്ക് പോകുന്ന വഴി ഏഷ്യാ മൈനറിലെ സ്മിര്‍നാ എന്ന സ്ഥലത്ത് തങ്ങി. ആ സമയത്ത് വിശുദ്ധ പോളികാര്‍പ്പ് ആയിരുന്നു സ്മിര്‍നായിലെ മെത്രാന്‍. അദ്ദേഹം വിശുദ്ധ യോഹന്നാന്റെ അനുയായിയായിരുന്നു. സ്മിര്‍നാ വിട്ടതിനു ശേഷം ഇവര്‍ പഴയ മാസിഡോണിയയിലുള്ള ഫിലിപ്പി വഴി റോമിലേക്കുള്ള യാത്ര തുടര്‍ന്നു എന്നാണ് വിശുദ്ധ പോളികാര്‍പ്പ് ഫിലിപ്പിയര്‍ക്കുള്ള തന്റെ അപ്പസ്തോലിക ലേഖനങ്ങളില്‍ പറഞ്ഞിരിക്കുന്നത്. വിശുദ്ധ പോളികാര്‍പ്പിന്റെ അപ്പസ്തോലിക ലേഖനങ്ങളും മറ്റ് പുരാതന്‍ രേഖകളും സൂചിപ്പിച്ചിരിക്കുന്നതിന്‍ പ്രകാരം വിശുദ്ധ ഇഗ്നേഷ്യസ് മറികടന്ന അതേ സുവിശേഷ ദൗത്യം പോലെ തന്നെ ഈ വിശുദ്ധരുടെ പ്രവര്‍ത്തനങ്ങള്‍ മൂലവും ഏഷ്യാമൈനറില്‍ ഉടനീളം വിശ്വാസം പ്രചരിക്കുന്നതിനു കാരണമായി. വിശുദ്ധന്‍മാരായ റൂഫസ്സും, സോസിമസും അവരുടെ രക്തസാക്ഷിത്വത്തിനു മുന്‍പ് തന്നെ പുരാതന്‍ ക്രിസ്തീയ സമൂഹങ്ങള്‍ക്ക് ഒരു മാതൃകയായിരുന്നു. ഇതിനാല്‍ തന്നെ, അവരെ വിശ്വാസത്തിന്റെ ധീര-യോദ്ധാക്കള്‍ എന്ന നിലക്കാണ് ആദരിച്ചു വന്നിരുന്നത്. ഏതാണ്ട് 107-മത്തെ വര്‍ഷം വിശുദ്ധന്‍മാരായ റൂഫസിനേയും, സോസിമസിനേയും റോമിലെ കൊളോസിയത്തില്‍ നിറഞ്ഞ ജനക്കൂട്ടത്തിനു മുന്‍പില്‍ വച്ച് വിശുദ്ധ ഇഗ്നേഷ്യേസിനെ വധിച്ചതിനു സമാനമായ രീതിയില്‍ വന്യമൃഗങ്ങള്‍ക്കെറിഞ്ഞു കൊടുക്കുകയായിരുന്നു.
Image: /content_image/DailySaints/DailySaints-2015-12-18-07:19:58.jpg
Keywords: daily saints, malayalam, st rufus

507
Category: 5
Sub Category:
Heading: December 17 : വിശുദ്ധ ഒളിമ്പിയാസ്
Content: കോണ്‍സ്റ്റാന്റിനോപ്പിളിലെ ഒരു ധനിക പ്രഭുകുടുംബത്തിലാണ് വിശുദ്ധ ഒളിമ്പിയാസിന്റെ ജനനം. അവളുടെ ചെറുപ്പത്തില്‍ തന്നെ അവള്‍ അനാഥയാക്കപ്പെട്ടു. പ്രോക്കോപിയൂസിലെ മുഖ്യനായിരുന്ന അവളുടെ അമ്മാവന്‍ വിശുദ്ധയുടെ സംരക്ഷണം തിയോഡോസിയായെ ഏല്‍പ്പിച്ചു. ഒരു മുഖ്യനായിരുന്ന നെബ്രിഡിയൂസിനെ വിശുദ്ധ വിവാഹം ചെയ്തുവെങ്കിലും അധികം താമസിയാതെ അദ്ദേഹം മരിക്കുകയും വിശുദ്ധ വിധവയാക്കപ്പെടുകയും ചെയ്തു. ദൈവത്തെ സേവിക്കുന്നതിനും, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി തന്റെ ജീവിതം സമര്‍പ്പിക്കുവാന്‍ തീരുമാനിച്ചതിനാല്‍, പിന്നീട് വന്ന വിവാഹാലോചനകളെല്ലാം അവള്‍ നിരസിച്ചു. ഭര്‍ത്താവിന്റെ മരണത്തോടെ അവളുടെ ഭൂമിയെല്ലാം മുഖ്യന്റെ മേല്‍നോട്ടത്തിലാക്കപ്പെട്ടുവെങ്കിലും അവള്‍ക്ക് 30 വയസ്സായപ്പോള്‍ ചക്രവര്‍ത്തിയായ തിയോഡോസിയൂസ് ഈ ഭൂമി മുഴുവന്‍ അവള്‍ക്ക് തിരികെ നല്‍കി. അധികം താമസിയാതെ അവള്‍ പുരോഹിതാര്‍ത്ഥിയായി അഭിഷിക്തയായി. മറ്റു ചില സ്ത്രീകളെയും സംഘടിപ്പിച്ചു കൊണ്ട് വിശുദ്ധ ഒരു സന്യാസിനീ സഭക്ക് തുടക്കം കുറിച്ചു. ദാന-ധര്‍മ്മങ്ങളില്‍ വളരെ തല്‍പ്പരയായിരുന്നു വിശുദ്ധ, തന്റെ പക്കല്‍ സഹായത്തിനായി വരുന്നവരെ വിശുദ്ധ നിരാശരാക്കാറില്ലായിരുന്നു. അര്‍ഹിക്കാത്തവര്‍ പോലും വിശുദ്ധയില്‍ നിന്നും സഹായങ്ങള്‍ ആവശ്യപ്പെടുക പതിവായി. അതിനാല്‍ 398-ല്‍ വിശുദ്ധയുടെ ഏറ്റവും നല്ല സുഹൃത്തായിരുന്ന വിശുദ്ധ ജോണ്‍ ക്രിസ്റ്റോസം കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസായി നിയമിതനായപ്പോള്‍, അദ്ദേഹം വിശുദ്ധയെ അര്‍ഹതയില്ലാത്തവര്‍ക്ക് പകരം പാവപ്പെട്ടവരെ സഹായിക്കുവാന്‍ ഗുണദോഷിക്കുകയും വിശുദ്ധയുടെ ആത്മീയഗുരുവായി മാറുകയും ചെയ്തു. വിശുദ്ധ ഒരു അനാഥാലയവും ഒരു ആശുപത്രിയും പണി കഴിപ്പിച്ചു. കൂടാതെ, നിട്ര്യായില്‍ പുറത്താക്കപ്പെട്ട സന്യാസിമാര്‍ക്കായി ഒരു അഭയകേന്ദ്രവും പണിതു. 404-ല്‍ വിശുദ്ധ ജോണ്‍ ക്രിസ്റ്റോസം പാത്രിയാര്‍ക്കീസ് പദവിയില്‍ നിന്നും പുറത്താക്കപ്പെടുകയും ആ സ്ഥാനത്തിന് ഒട്ടും യോഗ്യനല്ലാത്ത അര്‍സാസിയൂസ് പാത്രിയാര്‍ക്കീസായി നിയമിതനാവുകയും ചെയ്തു. വിശുദ്ധ ജോണ്‍ ക്രിസ്റ്റോസത്തിന്‍റെ ഏറ്റവും നല്ല ശിക്ഷ്യയായിരുന്ന വിശുദ്ധ ഒളിമ്പ്യാസ് അര്‍സാസിയൂസിനെ അംഗീകരിച്ചില്ല. കൂടാതെ വിശുദ്ധ ജോണ്‍ ക്രിസ്റ്റോസത്തിനു വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു. ഇതില്‍ രോഷംപൂണ്ട മുഖ്യനായ ഒപ്റ്റാറ്റസ് വിശുദ്ധക്ക് പിഴ വിധിച്ചു. അര്‍സാസിയൂസിന്റെ പിന്‍ഗാമിയായിരുന്ന അറ്റിക്കൂസ് അവരുടെ സന്യാസിനീ സഭ പിരിച്ചുവിടുകയും, വിശുദ്ധയുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കുകയും ചെയ്തു. നാടുകടത്തപ്പെട്ട വിശുദ്ധ ഒളിമ്പ്യാസിന്റെ അവസാന വര്‍ഷങ്ങള്‍ രോഗത്തിന്റെയും പീഡനങ്ങളുടേയുമായിരുന്നു. എന്നാല്‍ വിശുദ്ധ ജോണ്‍ ക്രിസ്റ്റോസം താന്‍ ഒളിവില്‍ പാര്‍ക്കുന്ന സ്ഥലത്ത് നിന്നും വിശുദ്ധക്ക് വേണ്ട നിര്‍ദ്ദേശങ്ങളും, ആശ്വാസ വാക്കുകളും കത്തുകള്‍ മുഖാന്തിരം വിശുദ്ധക്ക് നല്‍കിപോന്നു. ജോണ്‍ ക്രിസ്റ്റോസം മരിച്ച് ഒരു വര്‍ഷം കഴിയുന്നതിനു മുന്‍പ് ജൂലൈ 24ന് താന്‍ നാടുകടത്തപ്പെട്ട നിക്കോമെദിയ എന്ന സ്ഥലത്ത് വച്ച് വിശുദ്ധയും മരണമടഞ്ഞു. ഡിസംബര്‍ 17-നാണ് ഈ വിശുദ്ധയുടെ നാമഹേതു തിരുനാള്‍.
Image: /content_image/DailySaints/DailySaints-2015-12-14-01:13:19.jpg
Keywords: St olympias1

508
Category: 5
Sub Category:
Heading: December 16 : വിശുദ്ധ അഡെലൈഡ്
Content: ബുര്‍ഗുണ്ടിയിലെ രാജാവിന്റെ മകളായിരുന്നു വിശുദ്ധ അഡെലൈഡ്. വളരെകാലമായി നിലനിന്നുരുന്ന ശത്രുത അവസാനിപ്പിക്കുന്നതിനായി വിശുദ്ധയെ പ്രോവെന്‍സിലെ ഭരണാധികാരിയുടെ മകനെ വിവാഹം കഴിക്കേണ്ടി വന്നു. ശത്രുരാജകുമാരനാല്‍ അഡെലൈഡിന്റെ ഭര്‍ത്താവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്‍ അഡെലൈഡ് തടവറയിലടക്കപ്പെട്ടു. പരിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്ന ഓട്ടോ-I വിശുദ്ധ അഡെലൈഡിനെ മോചിപ്പിക്കുകയും അവളെ തന്റെ പത്നിയാക്കുകയും ചെയ്തു. തന്റെ മരണം വരെ അവള്‍ തന്റെ ഭര്‍ത്താവിനൊപ്പം സാമ്രാജ്യം ഭരിച്ചു. ഈ സമയത്ത് അവളുടെ അസൂയാലുവായ മരുമകള്‍ രണ്ടു പ്രാവശ്യം വിശുദ്ധയെ രാജധാനി’യില്‍ നിന്നും നിഷ്കാസിതയാക്കി. എന്നിരുന്നാലും അവള്‍ ഒരു കുലുക്കവും കൂടാതെ വിശ്വസ്തയും ഭക്തിയുമുള്ളവളായിരുന്നു. തന്റെ ദൈവ ഭക്തിയും, കാരുണ്യപ്രവര്‍ത്തികളും മൂലം അവള്‍ പ്രശസ്തയായിരുന്നു. കാലക്രമേണ അവള്‍ കൊട്ടാരത്തില്‍ തിരിച്ചെത്തി ഭരണനിര്‍വഹണത്തില്‍ തന്റെ പേരമകനായ ഓട്ടോ മൂന്നാമന്റെ കാര്യദര്‍ശിയായി അദ്ദേഹത്തെ ഭരണത്തില്‍ സഹായിക്കുകയും ചെയ്തു. ക്ലൂണിയിലെ പ്രശസ്തമായ ആശ്രമത്തിന്റെ നവീകരണത്തില്‍ വിശുദ്ധ നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ട്. 999-ല്‍ വിശുദ്ധ അന്ത്യനിദ്ര പ്രാപിച്ചു. വിശുദ്ധയുടെ ആദരണീയമായ സ്ഥാനത്തിനുമുപരി അവള്‍ ഒരു നല്ല ഭാര്യയും അമ്മയുമായിരുന്നു. തന്റെ ജീവിതത്തില്‍ നല്ലസമയവും മോശം സമയവും വിശുദ്ധ നേരിട്ടിട്ടുണ്ട്. അവള്‍ എല്ലായ്പ്പോഴും ദൈവത്തോടു വിശ്വസ്തത പുലര്‍ത്തിയിരുന്നു. സഹായം ആവശ്യമുള്ളവരെ സഹായിക്കുന്നതില്‍ വിശുദ്ധ ഒരു മടിയും കാണിച്ചിരുന്നില്ല. കൊട്ടാരത്തില്‍ കാര്യദര്‍ശിയായി നിയമിതയായപ്പോഴും തന്റെ രാഷ്ട്രീയ എതിരാളികളോട് വിശുദ്ധ ഒരു പ്രതികാരനടപടികളും കൈകൊണ്ടിരുന്നില്ല. ദൈവഭക്തി മൂലം അവളുടെ രാജധാനി ഒരു കൊട്ടരത്തേക്കാളുപരി ഒരാശ്രമം പോലെയായിരുന്നുവെന്നു പറയപ്പെടുന്നു. നമുക്ക് എന്തൊക്കെയുണ്ടോ ഇല്ലയോ എന്നത് കണക്കിലെടുക്കാതെ നമ്മുടെ പ്രവര്‍ത്തികളില്‍ യാതൊരു മാറ്റവും ഉണ്ടാവരുത് എന്നതിന്റെ ഒരോര്‍മ്മപുതുക്കല്‍ കൂടിയാണ് വിശുദ്ധയുടെ ജീവിതം.
Image: /content_image/DailySaints/DailySaints-2015-12-14-01:16:15.jpg
Keywords: st adelaide