Contents

Displaying 411-420 of 24916 results.
Content: 519
Category: 1
Sub Category:
Heading: യേശു വാഗ്‌ദാനം ചെയ്തിട്ടുള്ള മോക്ഷം വിൽപ്പനയ്ക്കുള്ളതല്ല: ഫ്രാൻസിസ് മാർപാപ്പ
Content: യേശുവിന്റെ കരുണ വിലയിട്ട് വിൽക്കാനാകില്ലെന്ന്, ഫ്രാൻസിസ് മാർപാപ്പ പ്രതിവാര പ്രഭാഷണത്തിൽ വിശ്വാസികളോട് ആഹ്വാനം ചെയ്തു. ജൂബിലി വർഷത്തിൽ യേശുവിലൂടെയുള്ള മോക്ഷം വിലയിട്ട് വിൽക്കാൻ നടക്കുന്നവരെ പറ്റി കരുതിയിരിക്കാൻ, മാർപ്പാപ്പ ഭക്തജനങ്ങളെ ഉത്ബോധിപ്പിച്ചു. "മോക്ഷം വിലയ്ക്ക് വാങ്ങാനാവില്ല" അദ്ദേഹം പറഞ്ഞു. "യേശുവാണ് മോക്ഷത്തിലേക്കുള്ള വഴി; യേശു വാഗ്‌ദാനം ചെയ്തിട്ടുള്ള മോക്ഷം വിൽപ്പനയ്ക്കുള്ളതല്ല." വത്തിക്കാനടുത്തുള്ള ഒരു സോവനീർ കടയിൽ നിന്നും, 70000 യൂറോ വില മതിക്കുന്ന വ്യാജ തോൽക്കടലാസുകൾ, റോമൻ സാമ്പത്തീക പോലീസ് പിടിച്ചെടുത്തു എന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ്, മാർപാപ്പയുടെ മുന്നറിയിപ്പ്. വിവാഹം, ജ്ഞാനസ്നാനം, എന്നിവയോടനുബന്ധിച്ച് യേശു ശിഷ്യർ നേരിട്ടെഴുതിയത് എന്ന പേരിലാണ്, 3500 തോൽക്കടലാസുകൾ കടയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്നത്. ജൂബിലി വർഷം തുടങ്ങുന്നതിനു മുമ്പു തന്നെ, ആർച്ച് ബിഷപ്പ് റിനോ ഫിച്ചെല്ലോ, ഭീകരാക്രമണ സാധ്യതകളെ പറ്റിയും പണം തട്ടിക്കാൻ നടക്കുന്ന വ്യാജ കലാകാരന്മാരെ പറ്റിയും മുന്നറിയിപ്പ് നൽകിയിരുന്നു. "ISIS - ന്റെ ഭീഷിണി മാത്രമല്ല വത്തിക്കാനിലുള്ളത്. ഭക്തജനങ്ങളെ കബിളിപ്പിക്കാൻ തയ്യാറെടുക്കുന്ന, വ്യാജ സംഘങ്ങളെ പറ്റിയും കരുതിയിരിക്കണം" അദ്ദേഹം പറഞ്ഞിരുന്നു. ഈ വിശുദ്ധവർഷം, ലോകമെങ്ങുമുള്ള ക്രിസ്തീയ സമൂഹങ്ങളിൽ, ദൈവത്തിന്റെ സ്നേഹത്തിന്റെയും, കരുണയുടെയും തണലിൽ, ഒരു അഖിലലോക സഹവർത്തിത്വം ഉടലെടുക്കുമെന്ന്, പിതാവ് പ്രത്യാശ പ്രകടിപ്പിച്ചു. വിശുദ്ധ വർഷവും രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ 50-ാം വാർഷികവും ഒരുമിച്ചു ചേരുന്ന ഈ സമയം, കൗൺസിൽ, അമ്പതു വർഷം മുൻപ് പ്രവചിച്ച 'ക്രൈസ്തവ ലോക സഹവർത്തിത്വം' ആരംഭിച്ചു കഴിഞ്ഞു എന്നദ്ദേഹം പ്രസ്താവിച്ചു . വിവിധ ക്രൈസ്തവ സഭകൾ ഇപ്പോൾ പലതായി പ്രവർത്തനങ്ങൾ നടത്തികൊണ്ടിരിക്കുകയാണെങ്കിലും, യേശുവിന്റെ സഭ ഒന്നേയുള്ളു എന്നും, എല്ലാ ക്രൈസ്തവരും യേശുവിന്റെ ആ സഭയിൽ പങ്കാളികളാണെന്നും പിതാവ് ഓർമ്മിപ്പിച്ചു. "വിശുദ്ധ കവാടം യേശുവാകുന്നു. വിശുദ്ധ കവാടം തുറക്കപ്പെട്ടിട്ടുള്ള ലോകത്തിലെ ഏത് ദേവാലയത്തിലും, വേണ്ടുന്ന ഒരുക്കങ്ങളോടെ നിങ്ങൾ പ്രവേശിക്കുകയാണെങ്കിൽ, നിങ്ങൾ യേശുവിൽ എത്തിച്ചേരുകയാണ്." "ഹൃദയത്തിന്റെ കവാടങ്ങൾ തുറന്നിട്ടു വേണം, നിങ്ങൾ വിശുദ്ധ കവാടത്തിലൂടെ യേശു സമക്ഷം എത്തേണ്ടത്." വിശുദ്ധവർഷത്തിന്റെ മറ്റൊരു പ്രധാന ഘടകമാണ് കുമ്പസാരം എന്ന കൂദാശ. കരുണ നേരിട്ട് അനുഭവവേദ്യമാകുന്ന നിമിഷമാണത്. "ദൈവസ്നേഹവും മാപ്പും ലഭിക്കണമെങ്കിൽ, നിങ്ങൾ നിങ്ങളുടെ സഹോദരങ്ങളോട് ക്ഷമിച്ചിരിക്കണം എന്നോർക്കുക. നിങ്ങൾ പശ്ചാത്തപിക്കുമ്പോൾ, സ്വർഗ്ഗത്തിൽ ആഘോഷമുണ്ടാകും! നിരാശപ്പെടാതെ മുന്നോട്ടു പോകുക!" പ്രഭാഷണത്തിനു മുമ്പ് , തീർത്ഥാടകർ, 79 വയസ് തികയുന്ന ഫ്രാൻസിസ് പാപ്പയ്ക്ക്, ജന്മദിനാശംസകൾ നേർന്നിരുന്നു. മെക്സിക്കോ പത്രപ്രവർത്തകയായ വലന്റീന അലാസ്‌കി, മെക്സിക്കോയിലെ ജനങ്ങളുടെ സ്നേഹോപഹാരമായി മാർപ്പാപ്പയ്ക്ക് ഒരു ബെർത്ത് ഡേ കേക്ക് സമ്മാനിക്കുകയുണ്ടായി- Catholic Herald റിപ്പോർട്ട് ചെയ്യുന്നു.
Image: /content_image/News/News-2015-12-18-07:32:37.jpg
Keywords: Pope Francis, Malayalam, pravachaka Sabdam
Content: 521
Category: 9
Sub Category:
Heading: അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ ഇന്ന്; Free Pass-കള്‍ ഇനിയും ലഭിച്ചിട്ടില്ലങ്കിൽ ഓണ്‍ലൈനിൽ രജിസ്റ്റർ ചെയ്യാം
Content: സ്വര്‍ഗ്ഗീയ കൃപകളും അനുഗ്രഹങ്ങളും ആത്മീയ വിടുതലുകളും സമ്മാനിക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍, ബർമിംഗ്ഹാമിലെ ബഥേല്‍ സെന്‍ററില്‍ ഇന്ന് രാവിലെ 8 മണിക്ക്‌ ആരംഭിക്കും. മലയാളികള്‍ക്കു വേണ്ടി മാത്രം നടത്തപ്പെടുന്ന ഈ കണ്‍വെന്‍ഷന്‍റെ Free പാസ്സുകള്‍ Sehion UK വെബ്സൈറ്റില്‍ (http://www.sehionuk.org/register) ലഭ്യമാണ്. സമയ ദൂര പരിമിതികള്‍ മൂലം പലര്‍ക്കും സൗജന്യ പാസ്സുകള്‍ കൈപ്പറ്റുവാന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്. സെഹിയോന്‍ UK യുടെ വെബ്സൈറ്റില്‍, റിട്രീറ്റ്‌ രജിസ്ട്രേഷന്‍റെ കോളത്തില്‍ അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ select ചെയ്ത് ബുക്ക്‌ ചെയ്യുന്നവര്‍ക്ക് ഇന്ന് ബഥേല്‍ സെന്‍ററില്‍ വച്ച് പാസ്സുകള്‍ ലഭിക്കുന്നതാണ്. രാവിലെ 7 മണി മുതല്‍ 10 മണി വരെ പാസ്സുകള്‍ക്കു വേണ്ടി കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നതാണ്. പരമാവധി 3000 പേര്‍ക്കു മാത്രമാണ് ഈ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാന്‍ സാധിക്കുക. ആളുകളുടെ എണ്ണത്തിന് അനുസരിച്ച് ഏതു നിമിഷവും online registration close ചെയ്യുന്നതാണ്. ഇതിനോടകം പാസ്സുകള്‍ ലഭ്യമായവാര്‍ വീണ്ടും രജിസ്ട്രേഷന്‍ നടത്തരുത്. ബഥേല്‍ സെന്‍ററില്‍ തിരക്കുകള്‍ ഒഴിവാക്കാനാണ് പാസ്സുകള്‍ നേരത്തെ തന്നെ വിതരണം ചെയ്തത്. പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിന് കുടുംബങ്ങളെയും ദേശങ്ങളെയും സമര്‍പ്പിച്ച് ജപമാലകളോടു കൂടെ ശുശ്രൂഷകള്‍ ആരംഭിക്കും. നൂറുകണക്കിന് അത്ഭുത സൗഖ്യങ്ങളാണ് ഓരോ അഭിഷേകാഗ്നി കണ്‍വെന്‍ഷനിലൂടെയും കര്‍ത്താവ് ചെയ്തുകൊണ്ടിരിക്കുന്നത്. കണ്ണീരോപ്പുന്ന ശുശ്രൂഷകളുടെ വിജയത്തിനു വേണ്ടി തീവ്രമായി പ്രാര്‍ത്ഥിച്ച് ഒരുങ്ങാം. ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിൻറെ Address: Bethel Convention Centre, Kelvin Way, West Bromwich, B70 7JW
Image: /content_image/Events/Events-2015-12-18-00:07:57.jpeg
Keywords: Abhishekagni, bethel, U.K., pravachaka sabdam
Content: 522
Category: 1
Sub Category:
Heading: വളരെ കുറച്ച് ക്രിസ്ത്യൻ അഭയാത്ഥികളെ മാത്രം സിറിയയിൽ നിന്നും സ്വീകരിച്ചതിനെ ന്യായീകരിച്ചുകൊണ്ട് അമേരിക്ക
Content: സിറിയയിൽ നിന്നും വളരെ കുറച്ച് അഭയാത്ഥികളെ മാത്രം സ്വീകരിച്ചതിന്, U.S House Oversight Committee-യുടെ ചെയർമാൻ റിപ്പബ്ലിക്കൻ ജയ്സൺ ഷഫറ്റ്സ്, Department of Homeland Security-യിലെ ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ടതായി Washington Examiner റിപ്പോർട്ട് ചെയ്യുന്നു. സിറിയയിൽ 10% ക്രൈസ്തവരുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ വെറും 29 സിറിയൻ ക്രൈസ്തവർക്കാണ് US-ൽ അഭയം നൽകിയത്. അതിന്റെ കാരണമാണ് അദ്ദേഹം ആരാഞ്ഞത്. അതിനു കാരണം, സിറിയയിൽ ക്രൈസ്തവർക്ക് സുരക്ഷിതത്വബോധം ഉള്ളതുകൊണ്ടാണ് എന്ന്, സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ, അഭയാർത്ഥി പ്രശ്നം കൈകാര്യം ചെയ്യുന്ന ഉയർന്ന ഉദ്യോഗസ്ഥയായ ആനി റിച്ചാർഡ്സ് മറുപടി നൽകി. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ, 53 ക്രൈസ്തവ അഭയാർത്ഥികളെയാണ് US സ്വീകരിച്ചിട്ടുള്ളത് എന്ന് റിപ്പബ്ലിക്കൻ മാർക്ക് വാക്കർ സൂചിപ്പിച്ചു . മദ്ധ്യപൂർവ്വദേശത്ത്, പീഠിപ്പിക്കപ്പെടുന്ന ഒരു മത വിഭാഗമായ ക്രൈസ്തവർ, സുരക്ഷിതരാണെന്നുള്ള വാദം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ, റിച്ചാർഡ്സ് പറഞ്ഞത് തിരുത്തി. 'കുറച്ചു കൈസ്തവർ സിറിയയിൽ സുരക്ഷിതത്വം അനുഭവിക്കുന്നു' എന്ന് അവർ പറഞ്ഞു. 'സിറിയൻ പ്രസിഡന്റ് ബാഷർ അസാദിനെ പിന്താങ്ങുന്നതു കൊണ്ടായിരിക്കാം ക്രൈസ്തവർക്ക് അങ്ങനെ തോന്നുന്നത്,' റിച്ചാർഡ്സ് കൂട്ടിച്ചേർത്തു. US വിസയ്ക്ക് അപേക്ഷിച്ചവരുടെ, സമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റിംഗുകൾ DHS അവഗണിക്കുന്നതിനെപ്പറ്റിയും ജയ്സൺ ഷഫറ്റ്സ് ചോദ്യങ്ങൾ ഉന്നയിച്ചു . വിസയ്ക്ക് അപേക്ഷിക്കുന്ന വ്യക്തികളെ പറ്റിയുള്ള വിവരശേഖരണത്തിന് സാമൂഹ്യ മാദ്ധ്യമങ്ങളിലെ പോസ്റ്റിംഗുകൾ പരിശോധിക്കുമെന്ന്, 2011 മുതൽ Homeland Security പറയുന്നതാണ്. അത് ഇതേവരെ പ്രാബല്യത്തിൽ വരുത്തിയിട്ടില്ല. തീവ്രവാദികൾ സാമൂഹ്യമാധ്യമങ്ങൾ വളരെ സമർത്ഥമായി ഉപയോഗിക്കുന്നതിനെ പറ്റി, പ്രസിഡന്റ് തന്നെ പറഞ്ഞിട്ടുള്ളത് ഷഫറ്റ്സ് ചൂണ്ടിക്കാണിച്ചു. സാധാരണക്കാരെ തിരിച്ചറിയാൻ സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റിംഗുകളും പ്രയോജനപ്പെടുത്താവുന്നതാണ്. സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റിംഗുകൾ Department of Homeland Security അവഗണിക്കുന്നതിനെ പറ്റി അനവധി ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. ഈ അവഗണന തീവ്രവാദികൾക്ക് അവസരമാകാമെന്ന് ചിലർ ഭയപ്പെടുന്നു. ഹോംലാന്റ് സെക്യൂരിറ്റി ഈ അവഗണന അവസാനിപ്പിക്കണം എന്ന് ഷഫറ്റ്സ് ആവശ്യപ്പെട്ടു.
Image: /content_image/News/News-2015-12-19-00:51:48.jpg
Keywords: syrian christians, malayalam, pravachaka sabdam
Content: 523
Category: 7
Sub Category:
Heading: സാബത്ത് December 20 : പുതിയ നിയമത്തിലെ കരുണാർദ്രമായ നീതി
Content: സീറോ മലബാർ സഭയുടെ ആരാധന ക്രമത്തിലെ ഡിസംബർ 20, ഞായറാഴ്ചയിലെ ബൈബിൾ വായനകളുടെ അടിസ്ഥാനത്തിൽ ബ്രദർ കെ. തോമസ്‌ പോൾ നൽകുന്ന വചന സന്ദേശം - പുതിയ നിയമത്തിലെ കരുണാർദ്രമായ നീതി
Image:
Keywords: thomas paul, homily, malayalam, pravachaka sabdam, sabath
Content: 524
Category: 9
Sub Category:
Heading: അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ ഇന്ന്; രജിസ്ട്രേഷൻ പൂർണ്ണം. തത്സമയ സംപ്രേക്ഷണം കാണാം
Content: സ്വര്‍ഗ്ഗീയ കൃപകളും അനുഗ്രഹങ്ങളും ആത്മീയ വിടുതലുകളും സമ്മാനിക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍, ബർമിംഗ്ഹാമിലെ ബഥേല്‍ സെന്‍ററില്‍ ഇന്ന് രാവിലെ 8 മണിക്ക്‌ ആരംഭിക്കും. മലയാളികള്‍ക്കു വേണ്ടി മാത്രം നടത്തപ്പെടുന്ന ഈ കണ്‍വെന്‍ഷന്‍റെ Free പാസ്സുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. Online രജിസ്ട്രേഷൻ Close ചെയ്തു. കണ്‍വെന്‍ഷന്റെ തത്സമയ സംപ്രേക്ഷണം www.sehion.eu എന്ന website-ൽ ലഭ്യമാണ് ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിൻറെ Address: Bethel Convention Centre, Kelvin Way, West Bromwich, B70 7JW
Image: /content_image/Events/Events-2015-12-19-01:34:42.JPG
Keywords: abhishekagni, uk, pravachaka sabdam
Content: 525
Category: 1
Sub Category:
Heading: രണ്ടാമത്തെ അത്ഭുതവും മാർപാപ്പ അംഗീകരിച്ചു; മദർ തെരാസ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയരും
Content: മദർ തെരാസേയുടെ മദ്ധ്യസ്ഥതയിൽ രോഗശാന്തി ലഭിച്ച അത്ഭുതം മാർപാപ്പ അംഗീകരിച്ചതോടെ, വിശുദ്ധരുടെ ഗണത്തിൽ മദർ തെരാസ കൂടി ചേരുകയാണ്. വാഴ്ത്തപ്പെട്ട തെരേസ, വിശുദ്ധപദവിക്ക് അർഹയായി തീരുന്ന കൽപ്പനയിൽ പിതാവ് ഒപ്പുവെച്ചു. ഇതോടൊപ്പം മറ്റു മൂന്ന് പേരുകൾ കൂടി വിശുദ്ധപദവയിലേക്ക് ശുപാർശ ചെയ്യപ്പെട്ടിട്ടുണ്ട്- Catholic News റിപ്പോർട്ട് ചെയ്യുന്നു. മദർ തെരേസയെ വിശുദ്ധയാക്കി പ്രഖ്യാപിക്കുന്ന ചടങ്ങ് എന്നായിരിക്കും എന്നുള്ളത്, ഫെബ്രുവരിയിൽ നടക്കുന്ന കർദ്ദിനാൾമാരുടെ കൺസിലായിരിക്കും തീരുമാനിക്കുക. ആ ദിവസം മിക്കവാറും സെപ്തംബർ 4-ാം തീയതി ആയിരിക്കും എന്ന്, കരുണയുടെ വർഷത്തിന്റെ സംഘാടക പ്രസിഡന്റ്, ആർച്ച് ബിഷപ്പ് റിനോ ഫിച്ചെല്ല സൂചിപ്പിച്ചു. മദർ തെരേസ 1997- സെപ്തംബർ 5-ന് ദേഹം വെടിഞ്ഞിട്ട് 19 വർഷം തികയുന്നതിന്റെ തലേ ദിവസമാണത്. ഒപ്പം തന്നെ കരുണയുടെ സന്നദ്ധ സേവകരുടെ ജൂബിലി ആഘോഷിക്കപ്പെടുന്ന ദിവസം കൂടിയാണ് സെപ്തംബർ നാല്. ബ്രസീലിലെ സാന്റോസ് എന്നു പേരുള്ള, ഇപ്പോൾ 42 വയസുള്ള മെക്കാനിക്കൽ എഞ്ചിനീയറുടെ രോഗശാന്തിയാണ് രണ്ടാമത്തെ അത്ഭുതമായി കണക്കാക്കപ്പെടുന്നത് എന്ന്, തെരേസയുടെ വിശുദ്ധപദവിക്കുള്ള സ്വീകൃതപക്ഷവാദിയായ, മിഷിനറീസ് ഓഫ് ചാരിറ്റിയിലെ Fr. ബ്രയ്ൻ കെലോടിചെക് പറഞ്ഞു. മസ്തിഷ്ക്കത്തിലെ അണുബാധയെ തുടർന്നുണ്ടായ വീക്കവും പരുക്കളുമായാണ് ഇയാളെ ആശുപതിയിൽ പ്രവേശിപ്പിച്ചത്. ചികിത്സകളെല്ലാം വൃഥാവിലായി. അയാൾ അബോധാവസ്ഥയിലേക്ക് (coma) വഴുതി വീണു. ഡോക്ടർമാർ കൈയൊഴിഞ്ഞു. അയാളുടെ വിവാഹം കഴിഞ്ഞിട്ട് അധികം നാളായിരുന്നില്ല. അയാളുടെ ഭാര്യ, മാസങ്ങളോളം നിരന്തരമായി, വാഴ്ത്തപ്പെട്ടതെരേസ യോട് പ്രാർത്ഥിച്ചു കൊണ്ടിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും പ്രാർത്ഥനയിൽ അവളോടൊത്തു കൂടി. ആ സമയം, അവസാന ശ്രമമെന്ന നിലയിൽ, ഡോക്ടർമാർ, മരിച്ചു കൊണ്ടിരിക്കുന്ന രോഗിയിൽ ഒരു ശസ്ത്രക്രിയ കൂടി പരീക്ഷിക്കുവാൻ തയ്യാറായി. 2008 ഡിസംബർ 9-ന് രോഗിയെ തിയറ്ററിലേക്ക്‌ നീക്കി. സർജൻ ഓപ്പറേഷന് തയ്യാറായി എത്തിയപ്പോൾ അദ്ദേഹം കണ്ടത്, അല്പംപോലും വേദനയില്ലാതെ രോഗി ഉണർന്നിരിക്കുന്നതാണ്. അയാൾ ഡോക്ടറോട് ചോദിച്ചു: "ഞാനെന്താ ഇവിടെ?" എല്ലാ രോഗലക്ഷണങ്ങളും അയാളെ വിട്ടകന്നിരുന്നതായി ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നു. വത്തിക്കാന്റെ മെഡിക്കൽ കമ്മിഷൻ കേസ് പഠിച്ചതിനു ശേഷം, ഇത് വിശദീകരിക്കാനാവാത്ത രോഗശാന്തിയാണെന്ന് വിധിയെഴുതി. സാധാരണഗതിയിൽ, വിശുദ്ധപദവിക്ക് പരിഗണിക്കപ്പെടണമെങ്കിൽ, ആ വ്യക്തി മരിച്ച് അഞ്ചു വർഷം കഴിഞ്ഞിരിക്കണം. പക്ഷേ, മദർ തെരേസയുടെ കാര്യത്തിൽ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ആ നിയമത്തിൽ ഇളവ് അനുവദിക്കുകയും, അഞ്ചു വർഷം തികയുന്നതിനു മുമ്പുതന്നെ തെരേസയെ വിശുദ്ധപദവിയിലേക്ക് പരിഗണനയ്ക്ക് എടുക്കുകയും ചെയ്തു. 2003-ൽ അദ്ദേഹം മദർ തെരേസയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ദരിദ്രരിൽ ദരിദ്രരായവർക്ക് സേവനം ചെയ്തു കൊണ്ട്, മദർ തെരേസ സ്ഥാപിച്ച മിഷിനറ്റീസ് ഓഫ് ചാരിറ്റി, ലോകത്തെല്ലായിടത്തും പ്രവർത്തനം തുടരുകയാണ്. വിശുദ്ധ ഗണത്തിലേക്ക് ഉയർത്തപ്പെടുന്ന മറ്റു മൂന്നു പേർ ഇവരൊക്കെയാണ്: ഉഗാണ്ടയിൽ ആതുരസേവനം നടത്തിയിരുന്ന ഇറ്റാലിയൻ സർജൻ Fr.ഗഡിപ്പെ അബ്രോസ്ലി. ജീവിതകാലം മുഴുവനും തന്റെ മിഷിനറി പ്രവർത്തനങ്ങൾ തുടർന്ന അദ്ദേഹം, ഉഗാണ്ടയിൽ ഒരു ആശുപത്രിയും ഒരു സൂതി കർമ്മ വിദ്യാലയവും (midwifery school) നടത്തിയിരുന്നു. 1987-ൽ അദ്ദേഹം മരണമടഞ്ഞു. അദ്ദേഹത്തിന്റെ പിതാവ് വലിയൊരു തേൻ കമ്പനിയുടെ ഉടമസ്ഥനായിരുന്നു. വിശുദ്ധപദവിയിലേക്കുയർത്തപ്പെട്ട മറ്റൊരാൾ ഹെന്റി റിച്ച് ഹാൻ എന്ന ജർമ്മൻ ഡോക്ടറാണ്. പത്തു കുട്ടികളുടെ പിതാവായിരുന്ന ഹാൻ, അധിക സമയവും പാവങ്ങൾക്ക് വൈദ്യ ശുശ്രുഷ നൽകാനാണ് ചെലവൊഴിച്ചത്. ജർമ്മൻ പാർലിമെന്റിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. St. ഫ്രാൻസിസ് സേവ്യർ മിഷൻ സൊസൈറ്റിയുടെ സ്ഥാപകനാണ്. മാറാരോഗങ്ങൾക്ക് ചികിത്സ നടത്തുന്ന ഗെസിപ്പിനോ ഇൻസ്റ്റിറ്റ്യൂട്ടും അദ്ദേഹം സ്ഥാപിച്ചതാണ്.1882-ൽ അദ്ദേഹം മരണമടഞ്ഞു. മദർ തെരേസയെ കൂടാതെ വിശുദ്ധപദവിയിലേക്കുയർത്തപ്പെടുന്ന മൂന്നാമൻ, ധീരവും മാതൃകാപരവുമായ ക്രൈസ്തവ ജീവിതം നയിച്ച സ്പെയിൻകാരൻ ബ്രദർ ലിയനാർഡോലാൻസുല്ല മാർട്ടിനെസ്സാണ് (1894-1976).
Image: /content_image/News/News-2015-12-19-07:11:41.jpeg
Keywords: Mother theresa
Content: 526
Category: 1
Sub Category:
Heading: തിരുസഭയോടുള്ള സ്നേഹം കൊണ്ടല്ല മനുഷ്യർ ക്രിസ്തുവിനെ സ്നേഹിക്കുന്നത്; പ്രത്യുത, ക്രിസ്തുവിനോടുള്ള സ്നേഹം കൊണ്ടാണ് അവർ സഭയെ സ്നേഹിക്കുന്നത്: പരമാചാര്യന്റെ പ്രഭാഷകൻ
Content: ക്രിസ്തുമസിന് ഒരുക്കമായി, Apostolic Palace-ലെ Redemptoris Mater Chapel-ൽ വച്ച് പരമാചാര്യന്റെ പ്രഭാഷകൻ (Preacher of the Pontifical Household, Fr Raniero Cantalamessa, O.F.M. Cap) നൽകിയ സന്ദേശത്തിന്റെ പൂർണ്ണ രൂപം (cf: Vatican Radio). "രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ 50-ാം വർഷികം ആഘോഷിക്കുന്ന ഈ അവസരത്തിൽ, ക്രിസ്തുവിന്റെ അവതാര രഹസ്യത്തെപറ്റിയുള്ള, കൗൺസിലിന്റെ ചിന്തകളിലേക്ക് ഒരു തിരിഞ്ഞുനോട്ടമാണ്, ക്രിസ്തുമസ്സിന് ഒരുക്കമായിട്ടുള്ള ഈ ധ്യാന പ്രസംഗത്തിൽ ഞാൻ ഉദ്ദേശിക്കുന്നത്. കൗൺസിലിന്റെ നാല് അതിപ്രധാന രേഖകളായ, തിരുസഭയെക്കുറിച്ചുള്ള പ്രമാണരേഖ (Lumen gentium), ദൈവാരാധന (Sacrosanctum Concilium), ദൈവാവിഷ്കരണം (Dei Verbum), സഭ ആധുനിക ലോകത്തിൽ (Gaudium et Spes), എന്നീ വിഷയങ്ങളാണ് നാം ഇവിടെ ചർച്ച ചെയ്യുന്നത്. രണ്ടാം വത്തിക്കാന്‍ കൗൺസിലിന്റെ തീരുമാനങ്ങളെ പറ്റി അനവധി പഠനങ്ങൾ നടന്നിട്ടുണ്ട്. പക്ഷേ അതെല്ലാം, തിരുസഭയുടെ, അജപാലനപരമായ വശങ്ങളെ പറ്റിയായിരുന്നു. കൗൺസിലിന്റെ ആത്മീയ ചിന്തകളെ പറ്റി നാമമാത്രമായ പഠനങ്ങളെ നടന്നിട്ടുള്ളു എന്നു നമ്മുക്ക് കാണാന്‍ സാധിക്കും. അത് കൊണ്ട് തന്നെ ആത്മീയവശങ്ങളെ പറ്റിയാണ് നാം ഇവിടെ ചർച്ച ചെയ്യുന്നത്. ഇതില്‍ നാം ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് 'തിരുസഭയെക്കുറിച്ചുള്ള പ്രമാണരേഖ' എന്ന വിഷയത്തിലാണ്. ഇതിലെ ആദ്യ ഭാഗത്തിന്‍റെ ഉള്ളടക്കം ഇങ്ങനെയാണ്, "Lumen gentium cum sit Christus” അഥവാ "ക്രിസ്തു ലോകത്തിന്റെ പ്രകാശം". ഈ വരികളുടെ ആഴത്തിലുള്ള അര്‍ത്ഥം പണ്ഡിതനെന്ന് അനേകര്‍ കരുതിയിരുന്ന എനിക്കു പോലും, പൂർണ്ണമായി മനസ്സിലാക്കാൻ കഴിഞ്ഞില്ലയെന്നത് തുറന്നു സമ്മതിക്കുന്നു. 'ലോകത്തിന്റെ പ്രകാശം തിരുസഭയാകുന്നു' എന്നാണ് ഞാനും, എന്നെ പോലുള്ള അനവധിയാളുകളും ധരിച്ചുവച്ചിരുന്നത്. യഥാർത്ഥത്തിൽ, 'അത് ക്രിസ്തുവാണ് എന്ന സത്യം' നാം അംഗീകരിക്കാന്‍ വൈകിയിരിക്കുന്നു. ദേവാലയത്തിൽ ഉണ്ണിമിശിഹായെ കണ്ടപ്പോൾ ശിമയോൻ ഉണ്ണിയെ അഭിവാദനം ചെയ്തത് "വെളിപാടിന്റെ പ്രകാശവും, അവിടുത്തെ ജനമായ ഇസ്രായേലിന്റെ മഹിമയും." (Luke 2:32) ഈ വാക്കുകളിലാണ്. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പഠനത്തിന്റെ, പ്രധാന ഭാഗങ്ങളില്‍ ഒന്നാണ് മേല്പറഞ്ഞിരിക്കുന്ന വചനഭാഗം. ഫലപ്രദമായ സുവിശേഷപ്രവർത്തനത്തിന് രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഈ ചിന്തയുടെ ആഴത്തിലുള്ള അര്‍ത്ഥം ക്രൈസ്തവരിലേക്ക് എത്തിക്കേണ്ടത് അത്യാവശ്യമാണ്. തിരുസഭയോടുള്ള സ്നേഹം കൊണ്ടല്ല മനുഷ്യർ ക്രിസ്തുവിനെ സ്നേഹിക്കുന്നത്; പ്രത്യുത, ക്രിസ്തുവിനോടുള്ള സ്നേഹം കൊണ്ടാണ് അവർ സഭയെ സ്നേഹിക്കുന്നത്. സഭയിൽ കുറച്ചു പേരെങ്കിലും കറ പുരണ്ടവരായിട്ട് ഉണ്ടങ്കില്‍ കൂടി ജനങ്ങൾ തിരുസഭയെ സ്നേഹിക്കുന്നത്, അവർ യേശുവിനെ ആഴമായി സ്നേഹിക്കുന്നതുകൊണ്ടാണ്. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ക്രിസ്തീയതത്വശാസ്ത്രത്തിലെ ഈ ചിന്തകള്‍, ആദ്യമായി പ്രതിപാദിക്കുന്നത് ഞാനല്ല എന്നുകൂടി, ഇവിടെ പ്രസ്താവിക്കുന്നു. മാർപാപ്പയായി സ്ഥാനമേൽക്കുന്നതിന് മുമ്പുള്ള, കർദിനാൾ റാറ്റ്സിഞ്ജറുടെ വ്യാഖ്യാനങ്ങളില്‍ അദ്ദേഹം ക്രൈസ്തവ വിശ്വാസസത്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതായി കാണാം. ''രണ്ടാം വത്തിക്കാൻ കൗൺസിലിന്റ നിഗമനങ്ങൾ ശരിയായി മനസിലാക്കണമെങ്കിൽ, നിങ്ങൾ വീണ്ടും ആദ്യ വാക്യത്തിലേക്ക് തിരിച്ചു പോകണം, 'ക്രിസ്തു ലോകത്തിന്റെ പ്രകാശം' " ചിന്തയെ അദ്ദേഹം വീണ്ടും ഓർമ്മിപ്പിക്കുന്നു. ഇവിടെ ഒരു കാര്യം പ്രത്യേകം ഓർമിക്കുക. തിരുസഭയുടെ ആത്മീയ വീക്ഷണം ആരും തന്നെ നിരാകരിച്ചിട്ടില്ല. മനുഷ്യപ്രകൃതിയനുസരിച്ച് സാധാരണ സംഭവിക്കുന്നതുപോലെ, പഴയ പ്രതിസന്ധികൾ, പുതിയ പ്രശ്നങ്ങളിൽ മുങ്ങി പോകുന്നു; അതുകൊണ്ടാണ്, ദൈവജനവും സഭയുമായുള്ള പരസ്പരബന്ധത്തില്‍ അതിന്റെ സാമൂഹ്യ പശ്ചാത്തലം മാത്രം കേന്ദ്രബിന്ദുവായി മാറുന്നത്. വിശ്വാസികൾ തിരുസഭയുമായുള്ള സഹവർത്തിത്വത്തിൽ കൂടുതൽ ഊന്നൽ കൊടുക്കുന്നത് മൂലം വിശ്വാസികൾക്ക് യേശുവുമായുള്ള ആഴമായ ബന്ധം വിസ്മരിക്കപ്പെടുകയോ, പിൻബഞ്ചിലേക്ക് മാറുകയോ ചെയ്യുന്നുണ്ട് എന്ന കാര്യം സത്യമാണ്. വി.ജോൺ പോൾ രണ്ടാമൻ, തന്റെ അപ്പോസ്തലിക ലേഖനത്തിൽ (Novo millennio ineunte) സഭയും ക്രിസ്തുവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ പറ്റി വ്യക്തമായി വിവരിക്കുന്നുണ്ട്. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ 50-ാം വാർഷികം ആഘോഷിക്കുന്ന ഈ അവസരത്തിൽ, ഏറ്റവും പ്രധാനമായ സഹവർത്തിത്വത്തെ പറ്റി ചിന്തിക്കാൻ സമയമായിരിക്കുന്നു. അടിസ്ഥാനപരമായ ചോദ്യം 'എന്താണ് സഭ' എന്നതല്ല, 'ആരാണ് സഭ' എന്നതാണ്. ഈ വിഷയമാണ് നാം ഇവിടെ വിചിന്തനത്തിന് എടുക്കുന്നത്. #{red->n->n->തിരുസഭ യേശുവിന്റെ വധുവും ശരീരവും}# തിരുസഭയെക്കുറിച്ചുള്ള പ്രമാണരേഖയിലെ (Lumen gentium) ആദ്യ വാക്യത്തിലാണ്, തിരുസഭയെ യേശുവിന്റെ മൌതിക ശരീരവുമായും വധുവായും താരതമ്യപ്പെടുത്തുന്ന ഭാഗം കാണാന്‍ സാധിക്കുന്നത്. കൂടാതെ വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു, തിരുസഭ എന്നാൽ " ജറുസലേം ആകുന്നു, അത് അത്യുന്നതങ്ങളിൽ നിന്നും ആകുന്നു"; കൂടാതെ "തിരുസഭ നമ്മുടെ മാതാവ് ആകുന്നു" (Gal 4:26; see Apoc 12:17). "കളങ്കരഹിതനായ ആട്ടിൻകുട്ടിയുടെ, കളങ്കരഹിതയായ വധു ആകുന്നു" (see Apoc 19:7, 21:2 and 9; 22:17). "യേശു സ്നേഹിക്കുകയും.... അവളുടെ വിശുദ്ധിയ്ക്കായി സ്വജീവിതം ബലയർപ്പിക്കുകയും ചെയ്തു." (Eph 5:25-26), സഭയെ യേശു, അഭേദ്യമായ ഒരു ബന്ധത്താൽ, തന്നോട് ചേർക്കുകയും, എന്നും പരിപോഷിപ്പിക്കുകയും ചെയ്യുന്നു (Eph 5:29). വിശുദ്ധീകരിക്കപ്പെട്ട സ്നേഹത്താലും വിശ്വസ്തതയാലും, തന്നോട് ചേരുവാൻ അദ്ദേഹം മനസ്സായി (see Eph 5:24). ഇതെല്ലാമാണ്, 'തിരുസഭ യേശുവിന്റെ വധു' എന്ന വിഷയത്തിൽ, 'Lumen gentium cum sit Christus' വചനത്തിന്റെ അടിസ്ഥാനത്തിൽ പറയുന്നത്. തിരുസഭ യേശുവിന്റെ മൌതിക ശരീരമാകുന്നു എന്ന വിഷയത്തെ പറ്റി പറയുന്നത് ശ്രദ്ധിക്കുക. "മനുഷ്യനായി പിറന്ന ദൈവപുത്രൻ, മരണത്തെ ജയിച്ച് മനുഷ്യവംശത്തെ രക്ഷിച്ച്, മനുഷ്യനെ ഒരു പുതിയ സൃഷ്ടിയാക്കി മാറ്റി (see Gal 6:15; 2 Cor 5:17). തന്റെ ആത്മാവിന്റെ പ്രതിപ്രവർത്തനത്താൽ, അനേകം രാജ്യങ്ങളിലെ ആയിരകണക്കിന് ആളുകളെ യേശു തന്റെ ശരീരത്തിലേക്ക് സ്വാംശീകരിച്ചു. യേശുവിന്റെ ശരീരമാകുന്ന വിശുദ്ധ കുർബ്ബാന സ്വീകരിച്ച്, നാം, പരസ്പരം യേശുവിനോടും, കൂട്ടിയോജിപ്പിക്കപ്പെടുന്നു. വ്യത്യസ്തരായ നാം, യേശുവിന്റെ ശരീരമാകുന്ന അപ്പം ഭക്ഷിച്ച്, ഒരു ശരീരമായി മാറുന്നു (1Cor 10:17). തിരുസഭയുടെ ഈ രണ്ട് ഭാവങ്ങൾ നമുക്ക് വെളിവാക്കിത്തന്നതിന്, നാം Pope Emeritus Benedict XV-നോട് കടപ്പെട്ടിരിക്കുന്നു. ചുരുക്കത്തില്‍ തിരുസഭ ക്രിസ്തുവിന്റെ വധുവാകുന്നു, അതിനാൽ തന്നെ സഭ അവിടുത്തെ ശരീരമാകുന്നു. തിരുസഭ ക്രിസ്തുവിന്റെ ശരീരമാകുന്നു എന്ന് വി.പൗലോസ് പറയുന്നത്, ശരീരഭാഗങ്ങളുടെ പരസ്പരബന്ധം ഉദ്ദേശിച്ചല്ല, പ്രത്യുത വിവാഹത്തിലൂടെ ഒരുമിച്ചു ചേരുന്ന, സ്ത്രീ-പുരുഷ ബന്ധത്തിലെ ലയമാണ് വിവക്ഷിക്കുന്നത് എന്ന് വ്യക്തമാണ്. അതു തന്നെയാണ്, വിശുദ്ധ കുർബാനയിൽ യേശുവിന്റെ ശരീരമാകുന്ന അപ്പം ഭക്ഷിക്കുന്നതോടെ സംജാതമാകുന്ന കൂടിച്ചേരല്‍. പൌലൊസ് ശ്ലീഹാ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു "ഈ അപ്പം ഭക്ഷിക്കുന്നതിലൂടെ, വിവിധങ്ങളായ നമ്മൾ, ക്രിസ്തുവിന്റെ ശരീരത്തിൽ ഒന്നായി തീരുന്നു." ഈ സങ്കൽപ്പത്തിൽ നിന്നുമാണ്, ക്രിസ്തുവിന്റെ ശരീരമെന്ന നിഗൂഢ രഹസ്യം ആവിർഭവിക്കുന്നത്. തിരുസഭയെപറ്റി വി.അഗസ്റ്റിന്റെ ആശയവും ഇതുതന്നെയായിരുന്നു എന്നത് വ്യക്തമാണ്. യേശുവിന്റെ മൌതിക ശരീരമാകുന്ന തിരുസഭയും, അവിടുത്തെ ഓർമ്മ പുതുക്കലായ വിശുദ്ധ കുർബ്ബാനയും, ഒന്നായി അദ്ദേഹം സങ്കൽപ്പിക്കുന്നു. യേശുവിന്റെ ശരീരം വിശുദ്ധ കുർബ്ബാനയാകുന്നു എന്ന സത്യത്തിൽ നിന്നും തുടങ്ങി, യേശുവിന്റെ ശരീരം തിരുസഭയാകുന്നു എന്ന ആശയത്തിൽ എത്തി നിൽക്കുന്നു. ക്രിസ്തുവിന്റെ ശരീരം വിശുദ്ധ കുർബാനയാണ് എന്ന തത്വത്തില്‍ കത്തോലിക്കാ ധർമ്മശാസ്ത്രവും, ഓർത്തോഡക്സ് സഭയുടെ ധർമ്മശാസ്ത്രവും ഒരുമിച്ച് നിൽക്കുന്നത് ഇവിടെയാണ്. #{red->n->n->തിരുസഭയിലൂടെ ആത്മാവിലേക്ക്}# 'തിരുസഭ അല്ലെങ്കിൽ ആത്മാവ് (Ecclesia vel anima)' എന്ന തത്വം, തിരുസഭയുടെ അനവധി പിതാക്കന്മാർ എടുത്തു പറഞ്ഞിട്ടുള്ള ഒരു കാര്യമാണ്. തിരുസഭയെ പറ്റി പറയുന്നതെല്ലാം, അതിലെ ഓരോ വ്യക്തിയെ പറ്റിയും പറയാം എന്നാണ്, ഇതുകൊണ്ട് അർത്ഥമാക്കുന്നത്. "തിരുസഭ, അതിനുള്ളിലെ ആത്മാക്കളെ കൊണ്ട് മനോഹരമാക്കപ്പെട്ടിരിക്കുന്നു" എന്ന് വി.അംബ്രോസ് പറയുന്നു. "ക്രിസ്തുവിന്റെ ശരീരവും വധുവുമായ" തിരുസഭയിൽ ജീവിക്കാൻ, ഒരു ക്രൈസ്തവന് വേണ്ട ആത്മീയ ഒരുക്കൾ എന്തെല്ലാമാണ് എന്ന ചോദ്യത്തിലേക്ക് ഇത് നയിക്കുന്നു. അടിസ്ഥാനപരമായി തിരുസഭ ക്രിസ്തുവിന്റെ ശരീരമാണെങ്കിൽ, സഭ നമ്മുടെയുള്ളിലെ യാഥാർത്ഥൃമാണെന്ന സത്യം നാം ഓര്‍ക്കേണ്ട ഒരു വസ്തുതയാണ്. ക്രൈസ്തവരായ നാം തിരുസഭയിൽ ഏത് സ്ഥാനത്ത് ഇരിക്കുന്നു എന്നതില്‍ അല്ല, പ്രത്യുത യേശു എന്റെ ഹൃദയത്തിൽ എവിടെ ഇരിക്കുന്നു എന്നതാണ് പ്രധാനം! യേശു നമ്മുടെ ഹൃദയത്തിലെത്തുന്നത് ജ്ഞാനസ്നാനം, വിശുദ്ധ കുർബ്ബാന എന്നീ പരമ പ്രധാനമായ കൂദാശകളിലൂടെയാണ്. ജ്ഞാനസ്നാനം ഒരിക്കൽ മാത്രമേ നാം സ്വീകരിക്കുന്നുള്ളു. എന്നാൽ, വിശുദ്ധ കുർബ്ബാന എല്ലാ ദിവസവും നാം സ്വീകരിക്കുന്നു. വിശുദ്ധ കുർബ്ബാന നമ്മെ, യേശുവിന്റെ ശരീരമാക്കി രൂപാന്തരപ്പെടുത്തുന്നു. Pope Emeritus Benedict XVI-ന്റെ വാക്കുകൾ ശ്രദ്ധിക്കുക. " മനുഷ്യ ശരീരത്തിൽ ഭക്ഷണം സ്വാംശീകരിക്കപ്പെടുന്നതു പോലെ, എന്റെ ശരീരം യേശുവിനെ സ്വാംശീകരിക്കുന്നു. യേശു എന്നിൽ ജീവിക്കുന്നതോടെ, എനിക്ക് യേശുവുമായുള്ള അകലം ഇല്ലാതാകുന്നു" "എന്റെയും യേശുവിന്റെയും ജീവിതങ്ങൾ ഒന്നാകുന്നു. വിശുദ്ധ കുർബ്ബാന സ്വീകരിച്ചതിന് ശേഷം, നമുക്ക് വി.പൗലോസ് അപ്പോസ്തലനൊപ്പം പറയാൻ കഴിയും "ഇപ്പോൾ ഞാനല്ല ജീവിക്കുന്നത്. എന്നിലൂടെ യേശുവാണെന്ന് (Gal 2:20)". നിക്കോളാസ് കബാസിലസ് എഴുതുന്നു: " ഒരു തുള്ളിയിലേക്ക് ഒരു കടലോളം വെള്ളം ചേര്‍ക്കുുന്നത്പോലെ, വിശുദ്ധ കുർബ്ബാനയിലൂടെ യേശു നമ്മിൽ നിറയുന്നു. അവിടുന്ന് നമ്മെ താനായി രൂപാന്തരപ്പെടുത്തുന്നു" ക്രിസ്തുവിന്റെ ശരീരമാകുന്ന തിരുസഭ എന്ന സത്യം, ക്രിസ്തുവിന്റെ വധുവായ തിരുസഭ എന്ന സത്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവ രണ്ടും, വിശുദ്ധ കുർബാനയിലൂടെ നമുക്ക് അനുഭവവേദ്യമായി തീരുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ തിരുസഭയുടേയും യേശുവിന്റെയും സംയോജനത്തിന്റെ പ്രതീകമാണ് വിശുദ്ധ കുർബാന. വിവാഹത്തെ പറ്റി, പൗലോസ് അപ്പോസ്തലന്‍ എഫേസോസ്കാർക്കുള്ള ലേഖനത്തിൽ പറയുന്നുണ്ട്. "അതിനാൽ പുരുഷൻ മാതാപിതാക്കളെ വിട്ട്, ഭാര്യയോടൊത്ത് ചേരും. അവർ ഇരുവരും ഒറ്റ ശരീരമായി തീരും" (Eph 5:31-32). മാനുഷിക ചിന്തകള്‍ വിട്ടു ദൈവീകമായി ചിന്തിക്കുമ്പോള്‍ നമ്മുക്ക് മനസിലാക്കാന്‍ സാധിക്കും ഇത് യേശുവിനെയും തിരുസഭയയേയും പറ്റി പ്രതിപാദിക്കുന്നതാണെന്ന്. വിവാഹത്തിലൂടെ ഭർത്താവ് ഭാര്യയോടും, ഭാര്യ ഭർത്താവിനോടും ചേരുന്നു (cf: 1 Cor 7:4). "ഒരു തുള്ളി വെള്ളം ലേപന സമുദ്രത്തിൽ അലിയുന്നതുപോലെ, നമ്മൾ യേശുവിൽ അലിഞ്ഞു ചേരുന്നു. നാം യേശുവിനെ സ്വീകരിക്കുമ്പോൾ മാത്രമേ, യേശു നമ്മെ സ്വീകരിക്കുകയുള്ളു" എന്ന് പോറ്റിയേഴ്സിലെ വി.ഹിലാരി പറയുന്നു. ക്രിസ്തുവിന് അവകാശപ്പെട്ടതല്ലാതെ ഒന്നും, നമ്മുടെ ജീവിതത്തിലില്ല. വിശുദ്ധ കുര്‍ബാനയിലൂടെ എഴുന്നള്ളി വരുന്ന ഈശോ നാം അനുഭവിക്കുന്ന ദുഖങ്ങളെല്ലാം യേശുവും അനുഭവിക്കുന്നു എന്നത് നാം അറിയാതെ പോകുന്ന യാഥാര്‍ത്യമാണ്. യേശുവിന്റെ ലൗകിക ജീവിതം, സാധാരണ മനുഷ്യരുടെ പരിമിതികളെല്ലാം അനുസരിച്ചുള്ളതായിരുന്നു എന്നതിനാൽ, അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ പരിമിതമായിരുന്നു. പക്ഷേ, ഉയിർത്തെഴുന്നേൽപ്പിനു ശേഷം, വിശുദ്ധ കുർബ്ബാനയിലൂടെ, യേശു നമ്മിലെത്തുകയും, നമ്മുടെ അനുഭവങ്ങൾ യേശുവിന്റെയും അനുഭവങ്ങളായി മാറുകയും ചെയ്യുന്നു. മനുഷ്യാവതാരത്തില്‍ സാധ്യമാകാതിരുന്ന ലോകത്തിന്റെ മുഴുവൻ അനുഭവങ്ങളും, വിശുദ്ധ കുർബ്ബാനയിലൂടെ യേശുവിന് അനുഭവവേദ്യമായി തീരുന്നു. വാഴ്ത്തപ്പെട്ട എലിസബെത്ത് ഓഫ് ദി ട്രിനിറ്റി, തനിക്കു വേണ്ടി വീട്ടുകാർ വിവാഹാലോചനകൾ തുടങ്ങിയപ്പോൾ, അമ്മയ്ക്ക് അയച്ച എഴുത്തിൽ ഇങ്ങനെ പറയുന്നു, "വധു, വരനു വേണ്ടി കാത്തിരിക്കുകയാണ്. എന്റെ വരൻ എത്തി കഴിഞ്ഞു. എന്നിലൂടെയും അദ്ദേഹം ലോകത്തെ അറിയും." ഇത് യേശു പറയുന്നതു പോലെയാണ്. 'ഞാൻ നിങ്ങൾക്കായി തീവ്രമായി ആഗ്രഹിക്കുന്നു. ഞാൻ നിങ്ങളിലൂടെ ജീവിക്കും. നിങ്ങളുടെ ചിന്തകളിലും ഞാൻ ജീവിക്കും.' മഹത്തായ ഒരു അദ്ഭുതമല്ലേ ഇത് ? നമ്മുടെ മനുഷ്യാനുഭവം യേശുവിന്റെ അനുഭവമായി മാറുന്നു. പക്ഷേ, ഇതിനൊപ്പം, നമുക്ക് ഒരു ഉത്തരവാദിത്വം കൂടിയുണ്ട്. എന്റെ കണ്ണുകൾ യേശുവിന്റെ കണ്ണുകളാകുന്ന അവസരത്തിൽ, ആ കണ്ണുകൾ കൊണ്ട് കാണുന്ന കാഴ്ച്ചകൾ, യേശുവിന് ഇഷ്ടപ്പെട്ടതായിരിക്കണ്ടെ? എന്റെ അധരം യേശുവിന്റെ അധരമാകുമ്പോൾ, അത് ഉരുവിടുന്ന ഭാഷണങ്ങൾ പരദൂഷണമാകാമോ? എന്റെ ശരിരത്തെ ഏതെങ്കിലും വിധത്തിൽ അശുദ്ധമാക്കുവാൻ, എനിക്ക് കഴിയുമോ? യേശുവിന്റെ ശരീരമായ എന്റെ ശരീരം, അത് വ്യഭിചരിക്കുവാൻ എനിക്ക് കഴിയുമോ? ജ്ഞാനസ്നാനത്താല്‍ ക്രിസ്തുവിനോട് ഐക്യപ്പെട്ട എല്ലാവർക്കും ബാധകമാണിത്. അപ്പോൾ, തിരുസഭയിലെ അജഗണങ്ങൾക്ക് മാതൃകയാകേണ്ട അജപാലകരുടെ ജീവിതം, എത്രത്തോളം യേശുവിനെ വഹിക്കുന്നതായിരിക്കണം? (1 പത്രോസ് 5:3) #{red->n->n->യേശുവുമായി ഒരു കൂടിക്കാഴ്ച്ച}# നാം യേശുവിന്റെ ശരീരമാകുന്ന തിരുസഭയോട്, ചേർന്ന് നിൽക്കുമ്പോഴുള്ള പ്രയോജനങ്ങളെ പറ്റിയാണ് ഞാൻ ഇതേ വരെ സംസാരിച്ചത്. എന്നാൽ ഇതിൽ, വ്യക്തിപരവും അസ്തിത്വപരവുമായ ഒരു മാനം കൂടിയുണ്ട്. 'Evangelii gaudium' എന്ന ഫ്രാന്‍സിസ് പാപ്പയുടെ പ്രബോധനത്തില്‍ 'യേശുവുമായി ഒരു കൂടിക്കാഴ്ച്ച' എന്ന് പരാമർശിക്കുന്ന ഭാഗമുണ്ട്,വളരെ അര്‍ഥവത്തായ ആ ഭാഗം ഇവിടെ ഒന്നും കൂടി ആവര്‍ത്തിക്കുകയാണ്. "ലോകമെങ്ങുമുള്ള എല്ലാ ക്രൈസ്തവരെയും, ഈ നിമിഷത്തിൽ ഞാൻ യേശുവുമൊത്തുള്ള ഒരു കൂടിക്കാഴ്ച്ചയിലേക്ക് ക്ഷണിക്കുകയാണ്. നിങ്ങളെല്ലാം, ഈ കൂടിക്കാഴ്ച്ച എല്ല ദിവസവും ആചരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഈ അഭ്യർത്ഥന നിങ്ങളോരോരുത്തരോടുമുള്ളതാണ് എന്ന്, നിങ്ങൾ അറിയണം". യേശുവുമൊത്തുള്ള വ്യക്തിപരമായ കൂടിക്കാഴ്ച്ച എന്ന ആശയം, കത്തോലിക്കർക്ക് അത്ര പരിചിതമല്ല. അതിന് ഒരു 'പ്രൊട്ടസ്റ്റന്റ് പ്രതിധ്വനി'യുള്ളതായി പലർക്കും തോന്നാം. കൂദാശകളിലൂടെയുള്ള കൂടിക്കാഴ്ച്ചയ്ക്ക് പകരം വെയ്ക്കാനുള്ളതല്ല, വ്യക്തിപരമായ കൂടിക്കാഴ്ച്ച. തിരുസഭ യേശുവിന്റെ ശരീരമാണെങ്കിൽ, സ്വമനസ്സാലെ യേശുവുമൊത്ത് ചേർന്ന് നിൽക്കാനാണ് ണാം വിളിക്കപ്പെട്ടിരിക്കുന്നത്. യേശുവുമായുള്ള കുടിക്കാഴ്ച്ചയുടെ അർത്ഥമെന്ത് ? "യേശു ദൈവമാണ് " എന്ന അടിയുറച്ച വിശ്വാസമാണ് പൗലോസ് അപ്പസ്തോലനും, ആദ്യകാല ക്രൈസ്തവരും ഏറ്റുപറഞ്ഞിരിന്നത്. ആ വിശ്വാസം, വ്യക്തിയുടെ ജീവിതം എന്നെന്നേയ്ക്കുമായി രൂപപ്പെടുത്തുന്നു. ഇങ്ങനെ രൂപീകരണം സംഭവിച്ചവർക്ക്, യേശു ഒരു കഥാപാത്രമല്ല, തങ്ങൾക്ക് സംസാരിക്കാനാവുന്ന ഒരു വ്യക്തിയാണ്. പ്രാർത്ഥനയിൽ മാത്രമല്ല, ശാരീരികമായി തന്നെ, അദ്ദേഹം നമ്മോടൊത്തുണ്ട്. ഇതിനർത്ഥം ജീവിതത്തിലെ പ്രധാന കാര്യങ്ങൾ, അദ്ദേഹത്തോട് തുറന്നു പറയാനുള്ള സ്വാതന്ത്ര്യം നമ്മുക്കുണ്ടെന്നാണ്. ചുരുക്കത്തില്‍, ജനം ക്രിസ്തുവിനെ സ്നേഹിക്കുന്നത്, സഭയോടുള്ള സ്നേഹം മൂലമല്ല, പ്രത്യുത യേശുവിനോടുള്ള സ്നേഹം കൊണ്ടാണ് എന്നു നമ്മുക്ക് മനസിലാക്കാന്‍ സാധിക്കും. യേശുവിനോടുള്ള സ്നേഹമാണ് തിരുസഭയുടെ ശക്തി. അവിടുത്തെ വധുവായ തിരുസഭയ്ക്ക്, സമൃദ്ധമായ സന്താനഭാഗ്യം ഉണ്ടാകുന്നത്, വധുവിന് യേശുവിനോടുള്ള സ്നേഹത്തിന്റെ തീക്ഷണതയിൽ നിന്നാണ്. തിരുസഭയ്ക്ക് നാം ചെയ്യുന്ന ഏറ്റവും വലിയ സേവനം യേശുവിനോടുള്ള ഈ കൂടിചേരലാണ്. യേശുവുമൊത്തുള്ള വ്യക്തിപരമായ കൂടിക്കാഴ്ച്ചയ്ക്ക് ഉത്തമ ഉദാഹരണമാണ്, തിരുസഭയുടെ ആദ്യ നൂറ്റാണ്ടുകളിൽ ക്രിസ്തുമതത്തിന്റെ വ്യാപനം. രക്തസാക്ഷിത്വം ഉൾപ്പടെയുള്ള അപകടങ്ങൾ, തങ്ങളെ കാത്തു നിൽക്കുന്നുണ്ട് എന്നറിഞ്ഞിട്ടും അനേകര്‍ യേശുവുമായുള്ള കൂടികാഴ്ചയ്ക്ക് തയാറായി. സാവധാനത്തിൽ ക്രിസ്തുമതം, ഒരു അനുവദനീയമായ മതമായി മാറി. പിന്നെ തിരഞ്ഞെടുക്കപ്പെട്ട മതമായി. അതോടെ, വിശ്വാസത്തിന്റെ തീഷ്ണത, ക്രൈസ്തവനാകാനുള്ള മാനദണ്ഡമല്ലാതായി മാറി. പകരം, വ്യക്തിയുടെ ബാഹ്യപ്രകൃതിക്ക് പ്രാധാന്യമേറി. തിരുസഭയുടെ പാരമ്പര്യത്തില്‍ വിരുദ്ധമെന്ന് തോന്നാമെങ്കിലും, തീഷ്ണമായ വിശ്വാസത്തിൽ നിന്നും ബാഹൃപ്രകൃതിയിലേക്കുള്ള മാറ്റം സഭയ്ക്ക് പ്രതികൂലമായി തീർന്നില്ല. ജനങ്ങൾ സ്വമനസ്സാലെ സഭയിലേക്ക് എത്തിചേർന്നുകൊണ്ടിരുന്നു. പല വിധത്തിലുള്ള സന്യാസ, ആശ്രമ ജീവിതങ്ങൾ രൂപപ്പെട്ടു. സഭയിൽ സ്വാഭാവീകമായി തന്നെ വിശ്വാസം വളർന്നുകൊണ്ടിരിന്നു. 1972 മുതൽ 'Rght of Christian Initiation of Adults' പ്രകാരം മുതിർന്നവർക്കുള്ള ജ്ഞാനസ്നാനം വ്യാപകമായി. പുതിയ ക്രിസ്തീയ സമൂഹങ്ങൾ വളർന്നു. പക്ഷേ, നമ്മുടെ കാലഘട്ടത്തിൽ, ക്രൈസ്തവരായി ജനിച്ച്, കൂദാശകളെല്ലാം അവഗണിച്ച്, പേരിന് മാത്രം ക്രൈസ്തവരായി ജീവിക്കുന്നവർക്കു വേണ്ടി, സഭയ്ക്ക് എന്തു ചെയ്യാൻ കഴിയുമെന്ന് നാം വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു? അതിനുള്ള ഉത്തരം വളരെ ലളിതമാണ്, രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം ഉദയം കൊണ്ട നിരവധിയായ ക്രൈസ്തവ പ്രസ്ഥാനങ്ങളുടെയും, ഇടവക സമൂഹങ്ങളുടെയും പ്രവർത്തനങ്ങളാണ്, വ്യക്തികളുടെ ആത്മീയ നവീകരണത്തിനുള്ള, സന്ദർഭവും സൗകര്യവും ഒരുക്കിയെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതെല്ലാം ഒരു പരിധിവരെ, വിജയത്തിലെത്തുന്നു എന്നുള്ളത്, ശുഭ സൂചനയാണ്. ഇതിന്റെ തനിയാവര്‍ത്തവനം ഇനിയും സംഭവിക്കേണ്ടിയിരിക്കുന്നു".
Image: /content_image/News/News-2015-12-21-06:51:43.jpg
Keywords: papal preacher, malayalam, pravachaka sabdam
Content: 527
Category: 5
Sub Category:
Heading: December 27: അപ്പസ്തോലനും, സുവിശേഷകനുമായ വിശുദ്ധ യോഹന്നാന്‍
Content: സെബദിയുടേയും, സലോമിയുടേയും മകനായിരുന്ന വിശുദ്ധ യോഹന്നാന്‍ അപ്പസ്തോലന്‍ ക്രിസ്തുവിന്റെ 12 ശിക്ഷ്യന്‍മാരില്‍ ഒരാളായിരുന്നു. തന്റെ പൊതു ജീവിതത്തിന്റെ ആദ്യ വര്‍ഷത്തില്‍ തന്നെ യേശു യോഹന്നാനെ അപ്പസ്തോലനാകുവാന്‍ വിളിച്ചിരുന്നു. സുവിശേഷകനായ യോഹന്നാനും, യേശുവിന്റെ വിശ്വസ്ത ശിക്ഷ്യനുമായ പടമോസിലെ യോഹന്നാനും ഇദ്ദേഹം തന്നെയാണെന്നാണ് കരുതിവരുന്നത്. വിശുദ്ധ യോഹന്നാന്റെ മൂത്ത ജേഷ്ഠനായ മഹാനായ വിശുദ്ധ യാക്കോബും ക്രിസ്തുവിന്റെ 12 ശിക്ഷ്യന്മാരില്‍ ഒരാളായിരുന്നു. ഈ സഹോദരന്‍മാരെ യേശു “ഇടിമുഴക്കത്തിന്റെ മക്കള്‍” (Boanerges) എന്നാണു വിശേഷിപ്പിച്ചിരുന്നത്. ഏറ്റവും അധികം നാള്‍ ജീവിച്ചിരുന്നവനും ‘രക്തസാക്ഷി’യകാതെ മരിച്ച അപ്പസ്തോലനുമാണ് വിശുദ്ധ യോഹന്നാന്‍ എന്നാണ് വിശ്വസിച്ചുവരുന്നത്. വിശുദ്ധന്‍മാരായ പത്രോസിനും, യാക്കോബിനുമൊപ്പം വിശുദ്ധ യോഹന്നാനും മാത്രമാണ് ജൈരൂസിന്റെ മരിച്ച മകളെ ഉയിര്‍പ്പിക്കുന്ന യേശുവിന്റെ അത്ഭുതത്തിനു സാക്ഷ്യം വഹിച്ചവര്‍. ക്രിസ്തുവിന്റെ ഗെത്‌സെമനിലെ യാതനക്ക് ഏറ്റവും അടുത്ത സാക്ഷിയാണ് വിശുദ്ധ യോഹന്നാന്‍. ശിക്ഷ്യന്‍മാരില്‍പ്പെടാത്ത ഒരാളെ യേശുവിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുന്നതില്‍ നിന്നും തങ്ങള്‍ വിലക്കിയ വിവരം വിശുദ്ധ യോഹന്നാന്‍ മാത്രമാണ് യേശുവിനെ ധരിപ്പിച്ചത്. ഇത് കേട്ട യേശു ഇപ്രകാരം പറയുകയുണ്ടായി “നമുക്കെതിരല്ലാത്ത എല്ലാവരും നമ്മുടെ പക്ഷത്താണ്.” പെസഹാ തിരുനാളിന്റെ ഭക്ഷണമൊരുക്കുവാന്‍ (അവസാന അത്താഴം) ക്രിസ്തു ചുമതലപ്പെടുത്തുന്നത് പത്രോസിനേയും, യോഹന്നാനേയുമാണ്. അത്താഴ സമയത്ത് കസേരയില്‍ ചാഞ്ഞിരിക്കാതെ വിശുദ്ധ യോഹന്നാന്‍ ക്രിസ്തുവിനു അടുത്തായി, അദ്ദേഹത്തിന് നേരെ ചരിഞ്ഞാണ് ഇരുന്നിരുന്നത്. പന്ത്രണ്ടു അപ്പസ്തോലന്‍മാരില്‍ വിശുദ്ധ യോഹന്നാന്‍ മാത്രമാണ് ക്രിസ്തുവിന്റെ പീഡാസഹനങ്ങളില്‍ അദ്ദേഹത്തെ കൈവിടാതിരുന്നത്. തന്‍റെ കുരിശിന്റെ കീഴെ വിശ്വസ്തപൂര്‍വ്വം നിന്ന വിശുദ്ധ യോഹന്നാനെയാണ് യേശു തന്റെ മാതാവിനെ ഏല്‍പ്പിക്കുന്നത്. മാതാവിന്റെ സ്വര്‍ഗ്ഗാരോഹണത്തിനു ശേഷം വിശുദ്ധ യോഹന്നാന്‍ എഫേസൂസിലേക്കു പോയി. സഭാ ഐതിഹ്യമനുസരിച്ച് റോമന്‍ അധികാരികള്‍ വിശുദ്ധനെ ഗ്രീസിലെ ദ്വീപായ പടമോസിലേക്ക് നാടുകടത്തി. ഇവിടെ വെച്ചാണ് വിശുദ്ധന്‍ ‘വെളിപാട്’ സുവിശേഷം എഴുതുന്നത്. ആദ്യ നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി ഡോമീഷിയന്‍ ചക്രവര്‍ത്തിയുടെ ഭരണ കാലത്ത് റോമില്‍ വെച്ച് വിശുദ്ധനെ തിളക്കുന്ന എണ്ണയിലേക്കെറിയുകയും വിശുദ്ധന്‍ പൊള്ളലൊന്നും കൂടാതെ പുറത്ത്‌ വരികയും ചെയ്തു. അതിനാലാണ് വിശുദ്ധ യോഹന്നാനെ പടമോസിലേക്ക് നാടുകടത്തിയതെന്ന് പറയപ്പെടുന്നു. കൊളോസ്സിയത്തില്‍ ഈ അത്ഭുതത്തിനു സാക്ഷ്യം വഹിച്ച എല്ലാവരും ക്രിസ്തുമതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്തുവെന്നും പറയപ്പെടുന്നു. ഡോമീഷിയന്‍ ചക്രവര്‍ത്തി അറിയപ്പെട്ടിരുന്നത് ക്രിസ്ത്യാനികളെ അടിച്ചമര്‍ത്തുന്ന കാര്യത്തിലായിരുന്നു. പുതിയ നിയമത്തിലെ ‘യോഹന്നാന്റെ സുവിശേഷ’ങ്ങളുടെ രചയിതാവ് എന്ന നിലക്കാണ് വിശുദ്ധ യോഹന്നാന്‍ കൂടുതലായും അറിയപ്പെടുന്നത്. പുതിയ നിയമത്തില്‍ ഇത് കൂടാതെ വേറെ നാല് പുസ്തകങ്ങള്‍ കൂടി വിശുദ്ധ യോഹന്നാന്‍ എഴുതിയിട്ടുണ്ട്. മൂന്ന് 'അപ്പസ്തോലിക പ്രവര്‍ത്തനങ്ങളും', ഒരു 'വെളിപാട് പുസ്തകവും'. “യേശുവിന്റെ പ്രിയപ്പെട്ട ശിക്ഷ്യ’നാണ് യോഹന്നാന്റെ സുവിശേഷങ്ങളുടെ ഗ്രന്ഥകര്‍ത്താവ്‌ എന്ന് പറയപ്പെടുന്നു. കൂടാതെ യോഹന്നാന്‍ 21:24-ല്‍ ‘യോഹന്നാന്റെ സുവിശേഷം’ 'പ്രിയപ്പെട്ട ശിക്ഷ്യന്റെ സാക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്' എന്ന് സൂചിപ്പിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവയുടെ യഥാര്‍ത്ത എഴുത്ത്കാരന്‍ ആരാണെന്നതിനെ കുറിച്ചുള്ള ചര്‍ച്ച 200-മത്തെ വര്‍ഷം മുതല്‍ നിലനില്‍ക്കുന്നു. തന്റെ ‘ശ്ലൈഹീക ചരിത്ര’ത്തില്‍ യൂസേബിയൂസ്‌ ഇപ്രകാരം പറയുന്നു : യോഹന്നാന്റെ ആദ്യ ‘അപ്പസ്തോലിക പ്രവര്‍ത്തനങ്ങളും’, ‘സുവിശേഷങ്ങളും’ അപ്പസ്തോലനായ വിശുദ്ധ യോഹന്നാന്റേതു തന്നെയാണെന്ന് അനുമാനിക്കാം. യൂസേബിയൂസ്‌ തുടര്‍ന്നു പറയുന്നു രണ്ടും, മൂന്നും ‘അപ്പസ്തോലിക പ്രവര്‍ത്തനങ്ങള്‍’ അപ്പസ്തോലനായ വിശുദ്ധ യോഹന്നാന്റേതായിരിക്കുവാന്‍ വഴിയില്ല. യോഹന്നാന്റെ സുവിശേഷത്തില്‍ “യേശു ഇഷ്ടപ്പെട്ടിരുന്ന ശിക്ഷ്യന്‍” അല്ലെങ്കില്‍ “പ്രിയപ്പെട്ട ശിക്ഷ്യന്‍” എന്ന വാക്യം അഞ്ചു പ്രാവശ്യം ഉപയോഗിച്ചിട്ടുള്ളതായി കാണാം. പക്ഷെ പുതിയനിയമത്തില്‍ യേശുവിനെ പരാമര്‍ശിക്കുന്ന വേറെ ഭാഗങ്ങളിലൊന്നും ഈ വാക്യം ഉപയോഗിച്ചിട്ടുള്ളതായി കാണുന്നില്ല. വിശുദ്ധ യോഹന്നാനെ കരുണയുടെ അപ്പസ്തോലന്‍ എന്നും വിളിക്കുന്നു. തന്റെ ഗുരുവില്‍ നിന്നും പഠിച്ച ഒരു നന്മ, വിശുദ്ധന്‍ വാക്കുകളിലൂടെയും, മാതൃകയിലൂടെയും കാണിച്ചിട്ടുള്ള നന്മ. ക്രിസ്തുവിന്റെ ഈ പ്രിയപ്പെട്ട ശിക്ഷ്യന്‍ എ.ഡി. 98-ല്‍ എഫേസൂസില്‍ വച്ച് മരണമടഞ്ഞു. അവിടെ വിശുദ്ധനെ അടക്കം ചെയ്തിടത്ത് ഒരു ദേവാലയം പണിതുവെങ്കിലും പില്‍ക്കാലത്ത്‌ ഒരു മുസ്ലിം മസ്ജിദായി പരിവര്‍ത്തനം ചെയ്തു. വിശുദ്ധ യോഹന്നാന്‍ സ്നേഹത്തിന്റേയും, വിശ്വസ്തതയുടേയും, സൗഹൃദത്തിന്റേയും, ഗ്രന്ഥകാരന്‍മാരുടേയും മാധ്യസ്ഥ വിശുദ്ധനായി കരുതപ്പെടുന്നു. ചിത്രങ്ങളില്‍ പലപ്പോഴും വിശുദ്ധനെ കഴുകനോടോപ്പം നില്‍ക്കുന്ന സുവിശേഷകനായി ചിത്രീകരിച്ചിട്ടുള്ളതായി കാണാം. സുവിശേഷത്തില്‍ അദ്ദേഹത്തിനുള്ള ഉന്നതിയേയാണ് ഇത് പ്രതീകവല്‍ക്കരിക്കുന്നത്. മറ്റ് ചില പ്രതീകങ്ങളില്‍ സ്വര്‍ഗ്ഗത്തിലേക്ക് നോക്കി തന്റെ ശിക്ഷ്യന്‍മാര്‍ക്ക്‌ സുവിശേഷം പറഞ്ഞു കൊടുക്കുന്നതായും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ‘ദി ചര്‍ച്ച് ഓഫ് ജീസസ്‌ ക്രൈസ്റ്റ്‌ ഓഫ് ലാറ്റര്‍-ഡേ വിശുദ്ധര്‍ പറയുന്നത് പ്രകാരം വിശുദ്ധ യോഹന്നാന് യേശു അനശ്വരത വാഗ്ദാനം ചെയ്തിരുന്നുവെന്നാണ്. കൂടാതെ 1829-ല്‍ വിശുദ്ധ യോഹന്നാനും പത്രോസിനും യാക്കോബിനുമൊപ്പം ഉയര്‍ത്തെഴുന്നേല്‍ക്കുകയും അപ്പസ്തോലിക തുടര്‍ച്ചയായി പൗരോഹിത്യം ഭൂമിയില്‍ പുനസ്ഥാപിക്കുകയും ചെയ്തു വെന്നും (Doctrine and Covenants 27:12.) ഇവര്‍ പറയുന്നു.
Image: /content_image/DailySaints/DailySaints-2015-12-21-05:49:05.jpg
Keywords: daily saints, dec 27, malayalam, st john
Content: 528
Category: 5
Sub Category:
Heading: December 26: വിശുദ്ധ എസ്തപ്പാനോസ്
Content: വിശ്വാസികളുടെ പ്രത്യേക ആദരത്തിനു പാത്രമായിട്ടുള്ള വിശുദ്ധ എസ്തപ്പാനോസ് ക്രിസ്തുവിന്റെ മരണത്തിന് രണ്ടു വര്‍ഷങ്ങള്‍ക്ക ശേഷം കല്ലെറിഞ്ഞു കൊല്ലപ്പെടുകയാണ് ഉണ്ടായത്‌. വിശുദ്ധ എസ്തപ്പാനോസാണ് ആദ്യത്തെ രക്തസാക്ഷി. അപ്പസ്തോലിക പ്രവര്‍ത്തനങ്ങളിലെ സൂചനകള്‍ പ്രകാരം വിശുദ്ധനെ പിടികൂടിയതും അദ്ദേഹത്തിനെതിരായ ആരോപണമുന്നയിക്കലും ക്രിസ്തുവിന്റെ വിചാരണയോട് സമാനമായിരുന്നെന്ന കാര്യം എടുത്ത്‌ കാണിക്കുന്നു. നഗര മതിലിനു പുറത്തു വച്ച് വിശുദ്ധനെ കല്ലെറിയുകയും, തന്റെ ഗുരുവിനേപോലെ തന്റെ ശത്രുക്കള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് വിശുദ്ധന്‍ മരണം വരിച്ചു. അപ്പസ്തോലന്‍മാരെ സഹായിക്കുവാനും, അവരുടെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കുവാനും വേണ്ടി മുന്നിട്ടിറങ്ങിയ ഏഴ് പേരില്‍ ഒരാളാണ് വിശുദ്ധ എസ്തപ്പാനോസ്. അദ്ദേഹം വിശ്വാസത്താലും, പരിശുദ്ധാത്മാവിനാലും നിറഞ്ഞ പുണ്യാത്മാവായിരുന്നു. മഹത്വവും ശക്തിയും നിറഞ്ഞവന്‍. അപ്പസ്തോലിക തീക്ഷണതയാലും, ദൈവീക വരങ്ങളാലും അനുഗ്രഹിക്കപ്പെട്ട ദൈവീക മനുഷ്യനായി വിശുദ്ധന്‍ വിളങ്ങുന്നു. ക്രിസ്തുവിന്റെ ആദ്യ സാക്ഷി എന്ന നിലയില്‍ അദ്ദേഹം തന്റെ ശത്രുക്കളെ ധൈര്യപൂര്‍വ്വം നേരിടുകയും ക്രിസ്തുവിന്റെ വാഗ്ദാനം (Mark 13.11) നിറവേറപ്പെടുകയും ചെയ്തു. “എസ്തപ്പാനോസുമായുള്ള തര്‍ക്കത്തില്‍ അദ്ദേഹത്തിന്റെ ബുദ്ധിയേയും, ജ്ഞാനത്തേയും, അദേഹത്തിന്റെ വാക്കുകളിലെ ആത്മാവിനെയും പ്രതിരോധിക്കുവാന്‍ അവര്‍ക്ക്‌ കഴിഞ്ഞില്ല.” സ്വന്തം ജീവന്‍ തന്നെ ത്യജിക്കുവാന്‍ തയ്യാറാകും വിധം, ക്രിസ്തുവിനെപ്പോലെ തന്നെ തന്റെ കൊലയാളികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് ക്രിസ്തുവിനെ അനുകരിച്ചവന്‍, എന്നാണ് ആദ്യ രക്തസാക്ഷിയായ വിശുദ്ധ എസ്തപ്പാനോസിനെക്കുറിച്ച് ആരാധന ക്രമത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ക്രിസ്തുമസ്സിനു ശേഷം വരുന്ന ദിവസം വിശുദ്ധന്റെ നാമഹേതു തിരുനാളായി അംഗീകരിച്ചതിലൂടെ തിരുസഭ ഈ ശിക്ഷ്യനും ഗുരുവും തമ്മിലുള്ള സാദൃശ്യത്തെ എടുത്ത് കാണിക്കുകയും വീണ്ടെടുപ്പിന്റെ മിശിഖായായി സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.
Image: /content_image/DailySaints/DailySaints-2015-12-21-05:51:44.jpg
Keywords: St Stephen, daily saints, malayalam
Content: 529
Category: 5
Sub Category:
Heading: December 25: ക്രിസ്തുമസ്; ദൈവപുത്രന്റെ ജനനം
Content: ഇന്ന്‍ ലോകചരിത്രത്തില്‍ പവിത്രമായ ദിവസമാണ്, വചനം അവതാരമെടുത്ത്‌ മനുക്ഷ്യകുലത്തിന്റെ രക്ഷകനായി ഭൂമിയില്‍ പിറന്ന ദിവസം. പരിണാമ പ്രക്രിയകള്‍ക്കും മേലെ, ദൈവം യഥാര്‍ത്ഥ മനുഷ്യനായി തീര്‍ന്ന അതിബ്രഹത്തായ സഭവം: ദൈവവും മനുഷ്യനും തമ്മിലുള്ള സംയോജനം, സൃഷ്ടിയും സൃഷ്ടാവും. പരിണാമസിദ്ധാന്ത പ്രകാരമുള്ള വികാസത്തിന്റെ മറ്റൊരു ഘട്ടമല്ല, മറിച്ച്, മനുഷ്യകുലത്തിന് പുതിയമാനങ്ങളും, സാദ്ധ്യതകളും തുറന്നു കൊടുക്കുന്ന സ്നേഹത്തില്‍ അധിഷ്ടിതമായ വ്യക്തിത്വത്തിന്റെ കുത്തിയൊഴുക്ക്‌ (Joseph Ratzinger in God and the World: A Conversation with Peter Seewald, 2001, p. 197). ക്രിസ്തുമസ് നമ്മോട്‌ പറയുന്നു: ഒറ്റക്ക് നമുക്കൊരിക്കലും അതിനു (ജന്മ പാപം) പരിഹാരം കാണത്തക്ക രീതിയില്‍ നമ്മുടെ ലോകത്ത് ആഴത്തിലുള്ള മാറ്റങ്ങള്‍ വരുത്തുക സാധ്യമല്ല, . ഒറ്റക്ക് നമുക്ക്‌ നമ്മുടെ ലോകത്തെ നല്ലതും ചീത്തയുമാക്കി മാറ്റുവാന്‍ കഴിയും, പക്ഷെ അതിനെ രക്ഷിക്കുവാന്‍ കഴിയുകയില്ല. അതിനാലാണ് ക്രിസ്തു വന്നിരിക്കുന്നത്. അമ്മയുടെ വയറ്റില്‍ ഭ്രൂണമായി തീര്‍ന്നത് മുതല്‍ നമ്മെ പൊതിഞ്ഞിരിക്കുന്ന ‘ആദി പാപമെന്ന’ ധാര്‍മ്മിക രോഗത്തില്‍ നിന്നും നമുക്ക്‌ തനിയെ രക്ഷപ്പെടുവാന്‍ സാധിക്കുകയില്ല. ക്രിസ്തുവിന്റെ ജനനം നമുക്ക്‌ പ്രതീക്ഷ നല്‍കുന്നു, ശരിയായ ക്രിസ്തീയ ശുഭാപ്തിവിശ്വാസം: എനിക്കിത് ചെയ്യുവാന്‍ സാദ്ധ്യമല്ല, പക്ഷെ അവന്‍ സഹായത്തിനുണ്ട്! ഇതാണ് ദൈവത്തിന്റെ മനുഷ്യാവതാരത്തില്‍ അടങ്ങിയിരിക്കുന്ന രഹസ്യം. ക്രിസ്തുമസ് രാത്രിയും പകലും ധ്യാനാത്മകമായ അവലോകനത്തിനുള്ള അവസരങ്ങളാണ്. നമുക്കായി അവതാരമെടുത്ത സ്നേഹത്തിന്റെ രഹസ്യങ്ങളെ കുറിച്ച് ധ്യാനിക്കുന്നതിനു വിവിധ മാനങ്ങള്‍ നമുക്ക്‌ കണക്കിലെടുക്കാം. ആദ്യമായി, ക്രിസ്തുമസ്സിന്റെ പ്രകാശത്തേയും, സന്തോഷത്തേയും കുറിച്ച് മനനം ചെയ്യാം, എന്നാല്‍ യേശുവിന്റേയും, പരിശുദ്ധ മാതാവിന്റേയും ദുഖങ്ങളും, സഹനങ്ങളും, അവര്‍ക്ക്‌ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍: കൊടിയ തണുപ്പ്‌, തൃപ്തികരമല്ലാത്ത സ്ഥലം, അപകടങ്ങള്‍.. ഇവയെപ്പറ്റി മനസ്സില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. ഇവയെപ്പറ്റി മനനം ചെയ്യുമ്പോള്‍ പുല്‍ക്കൂടിനരികില്‍ നിന്ന് വിശുദ്ധ ജപമാല ചൊല്ലുന്നതും നന്നായിരിക്കും. ‘അത്ഭുതങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ബെത്ലഹെമിലെ അനുഗ്രഹിക്കപ്പെട്ട ഗ്രോട്ടോ! ഈ മണിക്കൂറില്‍ നമ്മുടെ ഹൃദയങ്ങളെ പരിവര്‍ത്തനം ചെയ്യാത്തത്‌ ആരാണ്? ലോകൈക രാജാവിന്റെ ഐശ്വര്യപൂര്‍ണ്ണമായ സ്വര്‍ഗ്ഗീയ രാജധാനി ആഗ്രഹിക്കാത്തവര്‍ ആരാണ്? (P. Guéranger, L’Anno Liturgico, Alba 1959 [orig. franc. 1841], I, p122). ‘യേശു ക്രിസ്തുവിന്റെ ജീവിതത്തെ കുറിച്ചുള്ള ധ്യാനം’ എന്ന തന്റെ പുസ്തകത്തില്‍ വേദപാരംഗതനായ വിശുദ്ധ ബെനവന്തൂര മേല്‍പ്പറഞ്ഞ പശ്ചാത്തലത്തേപ്പറ്റി പറഞ്ഞിരിക്കുന്നത് പോലെ “നിങ്ങള്‍ അവിടെ കുറച്ചു നേരം തങ്ങി, മുട്ടിന്‍മേല്‍ നിന്ന് ദൈവപുത്രനെ ആരാധിച്ചു, അവന്റെ അമ്മയെ വണങ്ങി, വിശുദ്ധ ഔസേപ്പിനെ വാഴ്ത്തി, അതിനാല്‍, പുല്‍ക്കൂട്ടില്‍ കിടക്കുന്ന പൈതലായ യേശുവിന്റെ പാദങ്ങളില്‍ ചുംബിക്കുക, കൂടാതെ യേശുവിനെ നമ്മുടെ ജീവിതത്തിലുടനീളം മുറുകെപഠിക്കുവാനുള്ള അനുവാദത്തിനായി പരിശുദ്ധ മറിയത്തോട് പ്രാര്‍ത്ഥിക്കുക. ഉണ്ണിയേശുവിനെ നിങ്ങളുടെ കൈകളില്‍ എടുത്ത്‌ അവന്റെ മനോഹരമായ മുഖത്തേക്ക്‌ നോക്കുക. ആദരപൂര്‍വ്വം ആ മുഖത്ത്‌ ചുംബിക്കുകയും അവനോടൊപ്പം ആനന്ദിക്കുകയും ചെയ്യുക.’ നിനക്കിത് ചെയ്യുവാന്‍ സാധിക്കും, കാരണം അവന്‍ വന്നിരിക്കുന്നത് തന്നെ തന്നെ ഭക്ഷണമാക്കി നല്‍കികൊണ്ട് പാപികളെ മോക്ഷത്തിലേക്ക് നയിക്കുവാന്‍ വേണ്ടിയാണ്.’ (cit. in Guéranger, pp 136-137). വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയുമായി (Pope) പങ്കാളിത്തമുള്ള ഇടയന്മാരാല്‍ ഭരിക്കപ്പെടുകയും, ജീവദാതാവായ പരിശുദ്ധാത്മാവിനാല്‍ ജീവന്‍ നല്‍കപ്പെടുകയും, ക്രിസ്തു ചിന്തിയ രക്തത്താല്‍ നേടപ്പെടുകയും ചെയ്ത, തിരുസഭയിലെ ദൈവജനമെന്ന മഹാരഹസ്യത്തെ കുറിച്ച് ക്രിസ്തുമസ്സ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. മനുഷ്യ സ്വഭാവവും, ശരീരവും, ആത്മാവും സ്വീകരിച്ചുകൊണ്ട് വചനം ഭൂമിയിലേക്കിറങ്ങിയ ഈ ദിവസം പരിശുദ്ധാത്മാവിനാല്‍ ജീവന്‍ നല്‍കപ്പെട്ട രക്ഷകന്റെ തിരുശരീരത്തെ കുറിച്ച് ആലോചിക്കാതിരിക്കുവാന്‍ നമുക്കെങ്ങനെ കഴിയും ? ഇക്കാരണത്താല്‍ തന്നെ സമാന സാദൃശങ്ങളാല്‍ തിരുസഭയെ വചനത്തിന്റെ അവതാര രഹസ്യത്തോടു ഉപമിക്കുന്നു. ക്രിസ്തുവില്‍ നല്‍കപ്പെട്ട സ്വഭാവങ്ങള്‍ വേര്‍തിരിക്കാവാവാത്ത വിധം ക്രിസ്തുവിനോട് ഐക്യപ്പെട്ടിരിക്കുകയും, ദൈവീക വചനത്തെ മോക്ഷദായകമായ ജീവനുള്ള മാര്‍ഗ്ഗമായി കണ്ട് സേവിക്കുകയും ചെയ്യുന്നു. സമാനമായ രീതിയില്‍ തിരുസഭ അതിന്റെ സാമൂഹ്യ-ഘടനയാല്‍ ക്രിസ്തുവിന്റെ ആത്മാവിനെ സേവിക്കുകയും തന്റെ ശരീരമായി കണ്ട് ക്രിസ്തു ഇതിനെ ചൈതന്യവല്‍ക്കരിക്കുകയും ചെയ്യുന്നു. (Vatican II, Lumen Gentium, n.8).
Image: /content_image/DailySaints/DailySaints-2015-12-21-05:54:52.jpg
Keywords: daily saints, malayalam, christmas, pravachaka sabdam