Contents

Displaying 441-450 of 24916 results.
Content: 554
Category: 5
Sub Category:
Heading: വേദപാരംഗതരായ വിശുദ്ധ ബേസിലും വിശുദ്ധ ഗ്രിഗറി നസിയാന്‍സെനും
Content: #{red->n->n->വിശുദ്ധ ബേസില്‍}# AD 330-ലാണ് വിശുദ്ധ ബേസില്‍ ജനിച്ചത്‌. വിശുദ്ധന്റെ കുടുംബത്തിലെ നാല് മക്കളില്‍ മൂത്തവനായിരുന്നു വിശുദ്ധ ബേസില്‍.അദേഹത്തിന്റെ മൂന്ന്‍ സഹോദരന്മാരും മെത്രാന്മാര്‍ ആയിരുന്നു, നിസ്സായിലെ വിശുദ്ധ ഗ്രിഗറി അവരില്‍ ഒരാളും. വിശുദ്ധന്റെ അമ്മൂമ്മയും ദൈവഭക്തയുമായിരുന്ന മാക്രിനാ വിശുദ്ധന്റെ മതപരമായ വിദ്യാഭ്യാസത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. “ആദരണീയയായ ആ അമ്മയുടെ വാക്കുകളുടെ അഗാധമായ പ്രതിഫലനവും, അവരുടെ മാതൃകയും എന്റെ ആത്മാവില്‍ ചെലുത്തിയ സ്വാധീനത്തെ എനിക്കൊരിക്കലും മറക്കുവാന്‍ കഴിയുകയില്ല” എന്ന് വിശുദ്ധന്‍ തന്നെ പറഞ്ഞിട്ടുണ്ട്. യുവത്വം മുതല്‍ പ്രായമാവുന്നത് വരെ വിശുദ്ധ ബേസിലും, നാസിയാന്‍സെന്നിലെ വിശുദ്ധ ഗ്രിഗറിയും തമ്മില്‍ അഗാധമായ സുഹൃത്ത് ബന്ധം ഉണ്ടായിരുന്നു. പാശ്ചാത്യ ആശ്രമജീവിത സമ്പ്രദായത്തിന്റെ പിതാവ്‌ വിശുദ്ധ ബെര്‍ണാര്‍ഡ് ആണെങ്കില്‍, പൗരസ്ത്യ ആശ്രമജീവിത സമ്പ്രദായത്തിന്റെ പിതാവ്‌ വിശുദ്ധ ബേസില്‍ ആണ്. ഒരു മെത്രാനെന്ന നിലയില്‍ നാസ്ഥികവാദത്തിനെതിരെ പോരാടി കത്തോലിക്കാ വിശ്വാസത്തെ സംരക്ഷിച്ച ധീര യോദ്ധാവായിരുന്നു വിശുദ്ധ ബേസില്‍. AD 372-ല്‍ വലെന്‍സ്‌ ചക്രവര്‍ത്തി നാസ്ഥികവാദത്തെ ഔദ്യോഗിക മതമാക്കി അവതരിപ്പിക്കുവാനായി ബൈസന്‍റൈന്‍ ചക്രവര്‍ത്തിയുടെ വലതുകൈ ആയിരിന്ന മോഡെസ്റ്റ്സിനെ കാപ്പാഡോസിയയിലേക്കയച്ചു. മോഡെസ്റ്റ്സ് മെത്രാനെ സമീപിച്ച് അദ്ദേഹത്തിന്റെ പ്രബോധനങ്ങളെ പ്രതി അദ്ദേഹത്തെ ശാസിക്കുകയും, അദ്ദേഹത്തെ നശിപ്പിക്കുമെന്നും, നാടുകടത്തുമെന്നും, രക്തസാക്ഷിയാക്കുമെന്നും, വധിക്കുമെന്നുമൊക്കെ ഭീഷണിപ്പെടുത്തി. ബൈസന്റൈന്‍ സ്വേച്ഛാധിപതിയുടെ ഈ ഭീഷണികള്‍ക്കൊന്നും വിശുദ്ധനെ തടയുവാന്‍ കഴിഞ്ഞില്ല. ദൈവ വിശ്വാസത്താലുള്ള സമാധാനത്തോടു കൂടി വിശുദ്ധന്‍ പറഞ്ഞു “ഇത്രയേ ഉള്ളൂ? നിങ്ങള്‍ പറഞ്ഞതൊന്നും എന്നെ സ്പര്‍ശിക്കപോലും ചെയ്തിട്ടില്ല. കാരണം ഞങ്ങളുടെ കൈവശം ഒന്നുമില്ല, ഞങ്ങളുടെ കയ്യില്‍ നിന്നും ഒന്നും കൊള്ളയടിക്കുവാന്‍ കഴിയുകയില്ല. നാടുകടത്തുവാന്‍ സാധ്യമല്ല, കാരണം ദൈവത്തിന്റെ ഈ ഭൂമിയില്‍ എവിടെയായിരുന്നാലും ഞാന്‍ എന്റെ ഭവനത്തിലാണ്. പീഡനങ്ങള്‍ക്ക് എന്നെ തളര്‍ത്തുവാന്‍ കഴിയുകയില്ല, കാരണം എനിക്ക് ശരീരമില്ല. എന്നെ വധിക്കുകയാണെങ്കില്‍ ഞാനതിനെ സ്വാഗതം ചെയ്യുന്നു, കാരണം എനിക്ക് ദൈവത്തെ എത്രയും പെട്ടെന്ന് കാണുവാന്‍ സാധിക്കും. ഒരു പരിധിവരെ ഞാന്‍ ഇതിനോടകം തന്നെ മരിച്ചവനാണ്; വളരെ കാലമായി ഞാന്‍ കല്ലറയിലേക്ക്‌ പോകുവാന്‍ ധൃതികൂട്ടുകയായിരുന്നു.” വിശുദ്ധന്റെ ഈ മറുപടിയില്‍ ആശ്ചര്യം പൂണ്ട മുഖ്യന്‍ ഇപ്രകാരം പറഞ്ഞു “ഇതുവരെ ആരും എന്നോടു ഇത്രയും ധൈര്യമായി സംസാരിച്ചിട്ടില്ല.” “ഒരു പക്ഷെ നിങ്ങള്‍ ഇതിനു മുന്‍പൊരു മെത്രാനെ കണ്ടിട്ടുണ്ടാവില്ല” എന്നാണ് വിശുദ്ധ ബേസില്‍ മറുപടി കൊടുത്തത്‌. ഉടന്‍തന്നെ വലെന്‍സ്‌ ചക്രവര്‍ത്തിയുടെ പക്കല്‍ തിരിച്ചെത്തിയ മോഡെസ്റ്റ്സ് ഇപ്രകാരം ഉണര്‍ത്തിച്ചു “സഭാനായകന്റെ അടുത്ത്‌ ഞങ്ങള്‍ ഞങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിച്ചു. പക്ഷെ അദ്ദേഹം ഭീഷണിക്കു മേലെ ശക്തനും, വാക്കുകളില്‍ ദൃഡതയുള്ളവനും, പ്രലോഭനങ്ങള്‍ക്കും മേലെ സമര്‍ത്ഥനുമായിരുന്നു.” വിശുദ്ധ ബേസില്‍ ശക്തമായ സ്വഭാവ ഗുണങ്ങളോട് കൂടിയവനും, ആ കാലഘട്ടത്തിലെ ജ്വലിക്കുന്ന ദീപവുമായിരുന്നു. പക്ഷെ ആ ദീപത്തില്‍ നിന്നുമുള്ള അഗ്നി ലോകത്തിനു പ്രകാശവും ചൂടും നല്‍കിയത്‌ പോലെ അത് സ്വയം ദഹിപ്പിക്കുകയും ചെയ്തു; വിശുദ്ധന്റെ അധ്യാത്മിക ഉന്നതി കൂടുംതോറും, ശാരീരികമായി അദ്ദേഹം തളര്‍ന്നിരുന്നു, അദ്ദേഹത്തിന് 49 വയസ്സായപ്പോഴേക്കും അദ്ദേഹത്തിന്റെ ശരീരം ഒരു വയസ്സന്റേതിനു സമാനമായിരുന്നു. സഭാപരമായ എല്ലാ പ്രവര്‍ത്തികളിലും അദ്ദേഹം അപാരമായ കഴിവും അത്യുത്സാഹവും പ്രകടിപ്പിച്ചിരുന്നു. മഹാനായ ഒരു ദൈവശാസ്ത്രജ്ഞന്‍, ശക്തനായ സുവിശേഷകന്‍, ദൈവീക ദാനമുള്ള എഴുത്ത്കാരന്‍ എന്നീ നിരവധി പേരുകളില്‍ അദ്ദേഹം അറിയപ്പെട്ടിരിന്നു. ആശ്രമ ജീവിതത്തിന്റെതായ രണ്ടു നിയമങ്ങള്‍ എഴുതിയുണ്ടാക്കിയത് വിശുദ്ധനാണ്, പൗരസ്ത്യ ആരാധനക്രമത്തിന്റെ പരിഷ്കര്‍ത്താവ് എന്ന നിലയിലും പ്രസിദ്ധനാണ് വിശുദ്ധന്‍. എ‌ഡി 379-ല്‍ അദ്ദേഹത്തിന് 49 വയസ്സുള്ളപ്പോള്‍ വിശുദ്ധന്‍ കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. വിശുദ്ധന്‍ മരിക്കുന്ന സമയം, അദ്ദേഹത്തിന്റെ ശരീരം വെറും എല്ലും തൊലിക്കും സമാനമായിരുന്നു. #{red->n->n->വിശുദ്ധ ഗ്രിഗറി നസിയാന്‍സെന്‍}# എ‌ഡി 339-ല്‍ കാപ്പാഡോസിയയിലെ നസിയാന്‍സ് എന്ന സ്ഥലത്ത് ഗ്രീക്ക്‌ കാര്‍ “ദൈവശാസ്ത്രജ്ഞന്‍” എന്ന ഇരട്ടപ്പേര് നല്‍കിയ വിശുദ്ധ ഗ്രിഗറി ജനിച്ചത്‌. കാപ്പാഡോസിയയില്‍ നിന്നും തിരുസഭക്ക്‌ ലഭിച്ച മൂന്ന്‍ ദീപങ്ങളില്‍ ഒരാളാണ് വിശുദ്ധ ഗ്രിഗറി. തന്റെ വിശുദ്ധ ജീവിതത്തിന്റെ അടിസ്ഥാനത്തിനു അദ്ദേഹം തന്റെ മാതാവും വിശുദ്ധയുമായ നോന്നായോട് കടപ്പെട്ടിരിക്കുന്നു. വളരെയേറെ പ്രസിദ്ധിയാര്‍ജ്ജിച്ച, ഏഥന്‍സിലെ, അലെക്സാണ്ട്രിയായിലുള്ള സീസേറിയ എന്ന വിദ്യാലയത്തിലാണ് വിശുദ്ധന്‍ തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഏഥന്‍സില്‍ വച്ചാണ് വിശുദ്ധന്‍ വിശുദ്ധ ബേസിലുമായി തന്റെ കേള്‍വികേട്ട സുഹൃത്ബന്ധം തുടങ്ങിയത്‌. എ‌ഡി 381-ല്‍ തന്റെ സുഹൃത്തിന്റെ ശവസംസ്കാര പ്രസംഗം നടത്തുന്നത് വരെ ആ സുഹൃത്ബന്ധം വളരെയേറെ ഊഷ്മളതയോടെ നിലനിന്നിരുന്നു. 360-ല്‍ ആയിരുന്നു വിശുദ്ധ ഗ്രിഗറി ജ്ഞാനസ്നാനം സ്വീകരിച്ചത്‌. കുറെക്കാലം ഒരാശ്രമത്തില്‍ ഏകാന്ത വാസം നയിച്ചു. അതിനു ശേഷം 372-ല്‍ വിശുദ്ധ ബേസില്‍ ഗ്രിഗറിയെ മെത്രാനായി അഭിഷേകം ചെയ്തു. വിശുദ്ധന്റെ പിതാവും നാസിയാന്‍സിലെ മേത്രാനുമായിരുന്ന ഗ്രിഗറിയുടെ ആഗ്രഹപ്രകാരം അദ്ദേഹം രോഗികളെ ശുശ്രൂഷിക്കുന്നതില്‍ പിതാവിനെ സഹായിച്ചു വന്നു. 381-ല്‍ അദ്ദേഹം കോണ്‍സ്റ്റാന്റിനോപ്പിളിലെ പരിശുദ്ധ സഭയുടെ നായകനായി. പക്ഷെ വിവാദങ്ങള്‍ മൂലം അദ്ദേഹം സ്വയം വിരമിക്കുകയും ഏകാന്ത ജീവിതം നയിക്കുകയും ചെയ്തു. ഈ ജീവിതം അദ്ദേഹത്തെ ഉത്തേജിപ്പിക്കുകയും തന്നെ തന്നെ പൂര്‍ണ്ണമായും ധ്യാനാത്മകമായ ജീവിതത്തിനു സമര്‍പ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവനും അദ്ദേഹത്തിന്റെ ജീവിത ഘടികാര-ദോലകം ഏകാന്ത ജീവിതത്തിനും, ഊര്‍ജ്ജിതമായ സുവിശേഷ പ്രവര്‍ത്തനത്തിനുമിടക്ക്‌ ചലിച്ചു കൊണ്ടിരിന്നുവെന്ന് പറയാം. ഏകാന്ത ജീവിതം ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു വിശുദ്ധ ഗ്രിഗറി, പക്ഷെ വിവിധ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദമനുസരിച്ചു വിശുദ്ധന് സുവിശേഷ വേലകളിലും, സഭാസംബന്ധിയായ പ്രവര്‍ത്തനങ്ങളിലും തുടരെ തുടരെ ഏര്‍പ്പെടേണ്ടി വന്നിട്ടുണ്ട്. ക്രിസ്തീയ പൂര്‍വ്വികതയുടെ ശക്തനായ പ്രാസംഗികനായിരുന്ന വിശുദ്ധന്‍ എന്നു കൂടി വിശുദ്ധ ഗ്രിഗറിയെ വിശേഷിപ്പിക്കാം; അദ്ദേഹത്തിന്റെ വലിയ നേട്ടങ്ങളെല്ലാം അദ്ദേഹത്തിന്റെ പ്രഭാഷണപാടവത്തോടു കടപ്പെട്ടിരിക്കുന്നു. വിശുദ്ധന്‍റെ വ്യത്യസ്തമായ രചനകള്‍ അദ്ദേഹത്തിന് ‘തിരുസഭയുടെ വേദപാരംഗതന്‍’ എന്ന പേര് നേടികൊടുക്കുകയും ചെയ്തു.
Image: /content_image/DailySaints/DailySaints-2019-09-16-16:36:35.jpg
Keywords: വിശുദ്ധ
Content: 555
Category: 5
Sub Category:
Heading: January 1: ദൈവമാതാവായ പരിശുദ്ധ കന്യകാമറിയം
Content: ക്രിസ്തുമസ്സിനു ശേഷം വരുന്ന ദിവസങ്ങളില്‍ ദൈവമാതാവായ കന്യകാ മറിയത്തെ ആദരിക്കുവാന്‍ പൗരസ്ത്യ സഭകളെ പോലെ റോമും ആഗ്രഹിച്ച ഒരു കാലഘട്ടമുണ്ടായിരിന്നു. ഇതിന്റെ ഫലമായി ഏഴാം നൂറ്റാണ്ടിലെ ജനുവരി 1 മുതല്‍ 'പരിശുദ്ധ മറിയത്തിന്റെ വാര്‍ഷികം' (നതാലെ സെന്‍റ് മരിയ) ആഘോഷിക്കുവാന്‍ തുടങ്ങി. കൃത്യമായി പറഞ്ഞാല്‍ 'റോമന്‍ ആരാധനക്രമത്തിലെ ആദ്യത്തെ മരിയന്‍ തിരുനാള്‍' എന്നു ആ ദിവസത്തെ വിശേഷിപ്പിക്കാം. ക്രിസ്തുമസ്സിന്റെ എട്ടാമത്തെ ദിവസമായ പുതുവത്സര ദിനത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു വരുന്ന പതിവ് അന്ന് മുതല്‍ ആരംഭിച്ചതാണ്. പരിശുദ്ധ അമ്മയുടെ ദൈവീകവും, കന്യകാപരവുമായ മാതൃത്വം ദൈവീകപരമായ ഒരു സംഭവമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പരിശുദ്ധ അമ്മയുടെ മഹത്വീകരണം നമ്മെ സംബന്ധിച്ചിടത്തോളം മുക്തിക്കുമുള്ള ഉറവിടമാണ്. കാരണം “അവളിലൂടെ നമുക്ക് ജീവന്റെ രചയിതാവിനെ ലഭിച്ചു”. മറിയത്തിന്റെ തിരുനാളായ ജനുവരി 1 ന്റെ വിശിഷ്ടത ആരാധനാക്രമത്തിലെ ഭക്തിയും, ജനകീയ ഭക്തിയും തമ്മിലുള്ള കൂട്ടിമുട്ടലാണ്. ആരാധാനാ ക്രമപ്രകാരമുള്ള ഭക്തി അതിനുചേരുന്ന വിധം ഈ സംഭവത്തെ ആഘോഷിക്കുന്നു. രണ്ടാമത്‌ പറഞ്ഞ ജനകീയ ഭക്തിയില്‍ പരിശുദ്ധ അമ്മക്ക്, അവളുടെ ദൈവീക മകന്റെ ജനനത്തിലുള്ള ആഹ്ലാദം, സന്തോഷം തുടങ്ങി പലവിധ പ്രകടനങ്ങളാലുള്ള സ്തുതികള്‍ സമര്‍പ്പിക്കുന്നു. “പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കണമേ” എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥനകള്‍ ഇത് നമുക്ക്‌ കൂടുതലായി വെളിവാക്കി തരുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ജനുവരി 1 ആഭ്യന്തര വര്‍ഷത്തിന്റെ തുടക്കം കുറിക്കലാണ്. വിശ്വാസികളും ഈ പുതുവത്സരാഘോഷങ്ങളില്‍ പങ്കുചേരുകയും പരസ്പരം പുതുവത്സരാശംസകള്‍ കൈമാറുകയും ചെയ്യുന്നുണ്ട്. വിശ്വാസികള്‍ സാധാരണഗതിയില്‍ ഈ പുതുവര്‍ഷം ദൈവത്തിന്റെ സംഭാവനയാണെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കുകയും, പുതുവത്സരാശംസകള്‍ നടത്തുമ്പോള്‍ ഈ പുതുവത്സരം ദൈവത്തിന്റെ അധീശത്വത്തില്‍ ഏല്‍പ്പിക്കേണ്ടതാണ്. കാരണം എല്ലാ കാലങ്ങളും, സമയവും അവനുള്ളതാണ് (cf. Ap 1, 8; 22, 13) (128). ജനുവരി 1ന് വിശ്വാസികള്‍ക്ക്‌ നമ്മുടെ ചിന്തകളേയും, പ്രവര്‍ത്തികളെയും പുതിയ വര്‍ഷം മുഴുവനും നേരായ രീതിയില്‍ നയിക്കുവാന്‍ പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കാവുന്നതാണ് (129). സമാധാനപൂര്‍ണ്ണമായ പുതുവര്‍ഷത്തിന്റെ പ്രതീക്ഷയും ഈ ആശംസകളിലൂടെ കൈമാറാവുന്നതാണ്. ഇത് ബൈബിള്‍പരവും, ക്രിസ്തുശാസ്ത്ര സംബന്ധവും, ക്രിസ്തുവിന്റെ അവതാര പരവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്.ചരിത്രത്തിലുടനീളം ‘സമാധാനത്തിന്റെ വിഭിന്നഭാവങ്ങള്‍' ധാരാളം പേര്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളതായി കാണാം. പ്രത്യേകിച്ചും അക്രമത്തിന്റെയും വിനാശകരമായ യുദ്ധ സമയങ്ങളില്‍. പരിശുദ്ധ സഭയും സമാധാനത്തിനുള്ള മനുഷ്യന്റെ അടങ്ങാത്ത ആഗ്രഹത്തില്‍ പങ്ക് ചേരുന്നു. 1967 മുതല്‍ ജനുവരി 1 ‘ലോക സമാധാന ദിന’മായി ആചരിച്ചു വരുന്നു. ജനകീയ ഭക്തിക്ക് തീര്‍ച്ചയായും സഭ തുടങ്ങിവെച്ചിരിക്കുന്ന ഈ ശ്രമങ്ങളെ മറക്കുവാന്‍ കഴിയുകയില്ല. സമാധാനത്തിന്റെ പുത്രന്റെ പിറവിയുടെ വെളിച്ചത്തില്‍, ഈ ദിവസം സമാധാനത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്കും, സമാധാന സംബന്ധിയായ വിദ്യാഭ്യാസം, കൂടാതെ സ്വാതന്ത്ര്യം, പൈതൃകമായ ഐക്യം, മനുഷ്യന്റെ അന്തസ്സ്, പ്രകൃതിയോടുള്ള സ്നേഹം, ജോലി ചെയ്യുവാനുള്ള അവകാശം, മനുഷ്യ ജീവിതത്തിന്റെ വിശുദ്ധി കൂടാതെ മനുഷ്യന്റെ ബോധമണ്ഡലത്തെ ആശയ കുഴപ്പത്തിലാക്കുകയും, സമാധാനത്തിന് ഭീഷണിയാവുകയും ചെയ്തിട്ടുള്ള അനീതിയെ ഇല്ലായ്മ ചെയ്യല്‍ തുടങ്ങിയ നന്മകള്‍ക്കായി ഈ ദിവസം നീക്കി വച്ചിരിക്കുന്നു.
Image: /content_image/DailySaints/DailySaints-2015-12-31-09:18:28.jpg
Keywords: mother of god, daily saints, malayalam
Content: 556
Category: 5
Sub Category:
Heading: December 31: വിശുദ്ധ സില്‍വെസ്റ്റര്‍ പാപ്പ
Content: ഒരു റോമന്‍ നിവാസിയായിരുന്ന വിശുദ്ധ സില്‍വെസ്റ്ററിനെ ദൈവം തന്റെ പരിശുദ്ധ സഭയെ ഭരിക്കുവാന്‍ തിരഞ്ഞെടുത്തു. തിരുസഭക്ക് അവളുടെ അടിച്ചമര്‍ത്തല്‍ കാരുടെ മേല്‍ താല്‍ക്കാലികമായ വിജയം ലഭിച്ച സമയത്താണ് വിശുദ്ധ സില്‍വെസ്റ്റര്‍ പാപ്പാ പദവിയിലെത്തുന്നത്. 314 ജനുവരിയില്‍ മെല്‍ക്കിയാഡ് പാപ്പാ അന്തരിക്കുകയും, വിശുദ്ധ സില്‍വെസ്റ്റര്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഏതാണ്ട് 21 വര്‍ഷത്തോളം അദ്ദേഹം തിരുസഭയെ നയിച്ചു. റോമന്‍ സഭയില്‍ അച്ചടക്കം കൊണ്ടു വരികയും, നാസ്തികത്വത്തിനെതിരേയുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുകയും, നിക്കായാ സമിതിയില്‍ പങ്കെടുക്കുകയും, ആദ്യത്തെ എക്യുമെനിക്കല്‍ സമിതിയില്‍ തന്റെ പ്രതിനിധികളെ അയക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ പാപ്പാ ഭരണകാലത്താണ് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കീഴില്‍ റോമില്‍ പ്രശസ്തമായ പല ദേവാലയങ്ങളും സ്ഥാപിതമായത്. ബസലിക്കയും അതിന്റെ ജ്ഞാനസ്നാന പീഠവും, സെസ്സോറിയന്‍ കൊട്ടാരത്തിലെ ബസലിക്ക (Santa Croce), വത്തിക്കാനിലെ സെന്റ്‌. പീറ്റര്‍ ദേവാലയം, കൂടാതെ രക്തസാക്ഷികളുടെ കല്ലറകള്‍ക്ക് മുകളില്‍ അനേകം സെമിത്തേരി പള്ളികളും ഇതില്‍ പ്പെടുന്നു. ഇവയുടെ നിര്‍മ്മിതിയില്‍ വിശുദ്ധ സില്‍വെസ്റ്റര്‍ സഹായിച്ചിട്ടുണ്ടെന്നു നിസ്സംശയം പറയാം. അദേഹം കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ ഒരു സുഹൃത്തായിരുന്നു. 325-ല്‍ ഇദ്ദേഹം നിക്കയ്യായിലെ ആദ്യ പൊതു സമിതി സ്ഥിരീകരിച്ചു. തിരുസഭക്ക് സമാധാനത്തിന്റെ ഒരു പുതിയ യുഗം ഈ വിശുദ്ധന്‍ വാഗ്ദാനം ചെയ്തു. നൂറ്റാണ്ടുകളോളം നീണ്ടുനിന്ന രക്തരൂക്ഷിതമായ അടിച്ചമര്‍ത്തലുകള്‍ക്ക് ശേഷം വന്ന "സമാധാനത്തിന്റെ ആദ്യത്തെ പാപ്പാ" എന്ന് ഇദ്ദേഹം വിളിക്കപ്പെട്ടിരുന്നിരിക്കാം. റോമന്‍ സംഗീത സ്കൂള്‍ ഇദ്ദേഹമാണ് സ്ഥാപിച്ചത്. വിശുദ്ധ പ്രിസില്ലയുടെ കല്ലറക്ക് മുകളില്‍ അദ്ദേഹം ഒരു സെമിത്തേരി പള്ളി പണിതു. 335 ഡിസംബര്‍ 31ന് മരണമടയുമ്പോള്‍ വിശുദ്ധനേയും ഈ പള്ളിയിലാണ് അടക്കം ചെയ്തത്. ഇദ്ദേഹത്തിന്റെ ജീവിതത്തേയും പ്രവര്‍ത്തനങ്ങളേയും കുറിച്ച് നാടകീയമായ പല ഐതിഹ്യങ്ങളും കേള്‍ക്കുവാനുണ്ട്. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയെ കുഷ്ഠരോഗത്തില്‍ നിന്നും വിമുക്തനാക്കിയതും, ശ്വസിക്കുമ്പോള്‍ വിഷം വമിക്കുന്ന ഭീകര സത്വത്തെ വധിച്ചതും ഇതില്‍ ചിലത് മാത്രം. മാമോദീസയുടെ ശക്തിയേയും, വിഗ്രാഹാരാധനക്ക് മേല്‍ ക്രിസ്തുമതത്തിന്റെ വിജയത്തേയും വരച്ച്കാട്ടുകമാത്രമാണ് ഇത്തരം ഐതിഹ്യങ്ങള്‍ കൊണ്ടു ഉദ്ദേശിക്കുന്നത്. സഭാകാര്യാലയ കുറിപ്പുകള്‍ പ്രകാരം ഇദ്ദേഹം ആഴ്ചദിവസങ്ങളെ 'ഫേരിയ' എന്നാണ് വിളിച്ചിരുന്നത്. കാരണം ഒരു ക്രിസ്ത്യാനിക്ക് എല്ലാ ദിവസവും 'സ്വതന്ത്രത്തിന്റെ ദിവസങ്ങളാണ്" (ഈ പദം ഇന്നും നിലനില്‍ക്കുന്നു. ഇപ്രകാരം നോക്കുമ്പോള്‍ തിങ്കളാഴ്ചയെ ഫേരിയ സെക്കുണ്ട (Feria Secunda) എന്ന് പറയുന്നു)
Image: /content_image/DailySaints/DailySaints-2015-12-31-09:15:20.jpg
Keywords: daily saints, malayalam, pravachaka sabdam
Content: 557
Category: 5
Sub Category:
Heading: December 30: രക്തസാക്ഷികളായ വിശുദ്ധ സബിനൂസും സഹ വിശുദ്ധരും
Content: വിശുദ്ധ സബിനുസ് ഇറ്റലിയിലെ പല നഗരങ്ങളിലേയും മെത്രാന്‍ ആയിരുന്നുവെന്നു പറയപ്പെടുന്നു. ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ അടിച്ചമര്‍ത്തലില്‍ വിശുദ്ധ സബിനുസും അദ്ദേഹത്തിന്റെ ധാരാളം പുരോഹിതന്‍മാരും തടവിലാക്കപ്പെട്ടു. എട്രൂരിയായിലെ ഗവര്‍ണര്‍ ആയിരുന്ന വെനൂസ്റ്റിയന്‍ അവരെ തന്റെ പക്കല്‍ കൊണ്ടുവരികയും 'ജൂപ്പീറ്ററിന്‍റെ' ഒരു പ്രതിമ വിശുദ്ധന്റെ കയ്യില്‍ നല്‍കികൊണ്ട് അതിനെ ആരാധിക്കുവാന്‍ ആവശ്യപ്പെട്ടു. വിശുദ്ധനാകട്ടെ നിന്ദാപൂര്‍വ്വം ആ പ്രതിമ നിലത്തെറിഞ്ഞു പൊട്ടിച്ചു. ഇതില്‍ കുപിതനായ വെനൂസ്റ്റിയന്‍ വിശുദ്ധന്റെ രണ്ടുകരങ്ങളും മുറിച്ചു കളയുവാന്‍ ഉത്തരവിട്ടു. വിശുദ്ധന്റെ രണ്ടു പുരോഹിതാര്‍ത്ഥികളായ മാര്‍സെല്ലുസ്, എക്സ്സുപെരാന്റിയൂസ് എന്നിവരും തങ്ങളുടെ വിശ്വാസത്തെ മുറുകെപിടിച്ചതിനാല്‍ അവരെ ചമ്മട്ടികൊണ്ടടിക്കുകയും, അമിതമായി പീഡിപ്പിക്കുകയും ചെയ്തു. ഇമ്മാതിരിയുള്ള പലവിധ പീഡനങ്ങള്‍ മൂലം അവര്‍ രണ്ടുപേരും അധികം താമസിയാതെ മരണമടഞ്ഞു. സബിനുസിനെ കാരാഗ്രഹത്തിലടക്കുകയും, മാര്‍സെല്ലുസ്, എക്സ്സുപെരാന്റിയൂസ് എന്നിവരുടെ മൃതദേഹങ്ങള്‍ അസ്സീസിയില്‍ മറവ് ചെയ്യുകയും ചെയ്തു. സെറെനാ എന്ന്‍ പേരായ ഒരു വിധവ തന്റെ അന്ധനായ മകനെ വിശുദ്ധ സബിനുസിന്റെ പക്കല്‍ കൊണ്ടു വന്നു. കൈകള്‍ മുറിച്ച് നീക്കപ്പെട്ട വിശുദ്ധന്‍ അവരെ അനുഗ്രഹിക്കുകയും തല്‍ഫലമായി ആ വിധവയുടെ മകന്റെ കാഴ്ച തിരിച്ചു കിട്ടുകയും ചെയ്തു. ഇത് കണ്ട നിന്ന വിശുദ്ധന്റെ സഹതടവുകാര്‍ ഉടനേ തന്നെ മാമോദീസ സ്വീകരിച്ചു. ഈ സംഭവം കണ്ണുകള്‍ക്ക് അസുഖം മൂലം പീഡനമനുഭവിച്ചിരുന്ന ഗവര്‍ണറായ വെനൂസ്റ്റിയന്റെ മതപരിവര്‍ത്തനത്തിനു കാരണമാവുകയും ചെയ്തു. അദ്ദേഹവും, അദ്ദേഹത്തിന്റെ ഭാര്യയും, കുട്ടികളും പിന്നീട് ക്രിസ്തുവിനു വേണ്ടി തങ്ങളുടെ ജീവന്‍ നല്‍കിയതായി പറയപ്പെടുന്നു. സ്പോലെറ്റോയില്‍ വെച്ച് വിശുദ്ധ സബിനൂസിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയും അവിടെ നിന്നും ഒരു മൈല്‍ അകലെ അടക്കം ചെയ്യുകയും ചെയ്തു. മഹാനായ വിശുദ്ധ ഗ്രിഗറി പറയുന്നതനുസരിച്ച് ഫെര്‍മോ നഗരത്തിനടുത്തായി വിശുദ്ധന്‍റെ ആദരണാര്‍ത്ഥം ഒരു ദേവാലയം പണികഴിപ്പിക്കുകയും, സ്പോലെറ്റോയിലെ മെത്രാനായിരുന്ന ക്രിസാന്തസ്സില്‍ നിന്നും വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ ഈ ദേവാലയത്തിനായി ആവശ്യപ്പെടുകയും ചെയ്തു. അഗാധമായ പാണ്ഡിത്യവും വിശുദ്ധിയും നിറഞ്ഞ മനുഷ്യനായിരുന്നു അദ്ദേഹം, വിശുദ്ധ അംബ്രോസ് അദ്ദേഹത്തിന്റെ രചനകള്‍ ഈ വിശുദ്ധന്റെ പക്കല്‍ പ്രസാധനത്തിനു മുന്‍പ് വിമര്‍ശനത്തിനും തിരുത്തലുകള്‍ക്കുമായി നല്‍കുമായിരുന്നു.
Image: /content_image/DailySaints/DailySaints-2015-12-29-18:35:09.jpg
Keywords: daily saint, malayalam
Content: 558
Category: 5
Sub Category:
Heading: December 29: വിശുദ്ധ തോമസ്‌ ബെക്കെറ്റ്
Content: 1118-ല്‍ ഒരു വ്യാപാര കുടുംബത്തിലാണ് വിശുദ്ധ തോമസ്‌ ബെക്കെറ്റ് ജനിച്ചത്. ലണ്ടനിലും, പാരീസിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിശുദ്ധന്‍ കാന്റര്‍ബറിയിലെ തിയോബാള്‍ഡിലെ മെത്രാപ്പോലീത്തയായി നിയമിതനായി, തുടര്‍ന്ന്‍ 1155-ല്‍ രാജാവായ ഹെന്‍റി രണ്ടാമന്റെ കാലത്ത് വിശുദ്ധനെ പ്രഭുവും ചാന്‍സലറും ആക്കി ഉയര്‍ത്തി, പിന്നീട് 1162-ല്‍ കാന്റര്‍ബറിയിലെ മെത്രാപ്പോലീത്തയായി നിയമിതനായി. അതുവരെ വളരെയേറെ വിധേയത്വമുള്ള രാജസേവകനായിരുന്ന വിശുദ്ധന്‍ പെട്ടെന്ന്‍ തന്നെ ഒരു ഭയവും കൂടാതെ രാജാവിന് എതിരായി, സഭയുടെ സ്വാതന്ത്ര്യത്തിനും, സഭാ ചട്ടങ്ങളുടെ അലംഘനീയമായ നടത്തിപ്പിനുമായി ധീരമായ നടപടികള്‍ കൈകൊണ്ടു. ഇത് വിശുദ്ധന്റെ കാരാഗ്രഹ വാസത്തിനും, നാടുകടത്തലിനും, അവസാനം 1170 ഡിസംബര്‍ 29ന് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിനും കാരണമായി. വളരെ പെട്ടെന്ന് തന്നെ (1173) അദ്ദേഹം വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു. 1539-ല്‍ ഹെന്രി എട്ടാമന്‍ അദ്ദേഹത്തിന്റെ തിരുശേഷിപ്പുകള്‍ കത്തിച്ചുകളയുവാന്‍ ഉത്തരവിട്ടു. പുരാതന സഭാ രേഖകളില്‍ വിശുദ്ധന്റെ അവസാന ദിനങ്ങളെ കുറിച്ച് വിവരിച്ചിട്ടുണ്ട്: "മെത്രാന്‍ രാജവിനെതിരായി പ്രവര്‍ത്തിക്കുകയാണെന്നും, രാജ്യത്തെ സമാധാനന്തരീക്ഷം തകര്‍ക്കുകയാണെന്നും ഒറ്റികൊടുപ്പ് കാര്‍ വിശുദ്ധനെതിരേ രാജാവിനോട് ഏഷണി പറഞ്ഞു. തന്റെ സമാധാനത്തോടെയുള്ള ജീവിതത്തിനു ഈ പുരോഹിതന്‍ തടസ്സമാണെന്ന് കണ്ട രാജാവിന് വിശുദ്ധനോട് അപ്രീതിയുണ്ടായി. രാജാവിന്റെ അഹിതം മനസ്സിലാക്കിയ ദൈവഭയമില്ലാത്ത ചില രാജസേവകര്‍ വിശുദ്ധനെ വകവരുത്തുവാന്‍ തീരുമാനമെടുത്തു. അവര്‍ വളരെ ഗൂഡമായി കാന്റര്‍ബറിയിലേക്ക് പോയി സന്ധ്യാപ്രാര്‍ത്ഥനയില്‍ പങ്കെടുത്തുകൊണ്ടിരുന്ന മെത്രാന്റെമേല്‍ ചാടി വീണു. വിശുദ്ധന്റെ കൂടെയുണ്ടായിരുന്ന പുരോഹിതന്മാര്‍ അദ്ദേഹത്തിന്റെ സഹായത്തിനായി ഓടിയെത്തുകയും ദേവാലയത്തിന്റെ കവാടം അടക്കുകയും ചെയ്തു. എന്നാല്‍ വിശുദ്ധ തോമസ്‌ ഇപ്രകാരം പറഞ്ഞു കൊണ്ട് ഒരു ഭയവും കൂടാതെ ദേവാലയ കവാടം മലര്‍ക്കെ തുറന്നു "ദൈവത്തിന്റെ ഭവനം ഒരു കോട്ടപോലെ ആകരുത്. ദൈവത്തിന്റെ സഭക്ക് വേണ്ടി സന്തോഷപൂര്‍വ്വം മരണം വരിക്കുന്നതിനു ഞാന്‍ തയ്യാറാണ്." പിന്നീട് അദ്ദേഹം ഭടന്‍മാരോടായി പറഞ്ഞു. "ദൈവത്തിന്റെ നാമത്തില്‍ ഞാന്‍ ആജ്ഞാപിക്കുന്നു, എന്റെ കൂടെയുള്ളവര്‍ക്ക് ഒരു കുഴപ്പവും സംഭവിക്കരുത്." അതിനു ശേഷം വിശുദ്ധന്‍ തന്റെ മുട്ടിന്‍മേല്‍ നിന്നു തന്നെ തന്നെയും, തന്റെ ജനത്തേയും ദൈവത്തിനും, പരിശുദ്ധ മറിയത്തിനും, വിശുദ്ധ ഡെനിസിനും, സഭയിലെ മറ്റുള്ള വിശുദ്ധ മാധ്യസ്ഥന്‍മാരെയും ഏല്‍പ്പിച്ചു കൊണ്ട് ദൈവത്തെ സ്തുതിച്ചു. അതിനു ശേഷം രാജാവിന്റെ നിയമങ്ങള്‍ക്കെതിരെ നിന്ന അതേ ധൈര്യത്തോട് കൂടി തന്നെ 1170 ഡിസംബര്‍ 20ന് ദൈവനിന്ദകരുടെ വാളിനു തന്റെ തല കുനിച്ചു കൊടുത്തു. ദൈവം നമുക്ക് നല്‍കിയിട്ടുള്ള എല്ലാ ശക്തിയും ഉപയോഗിച്ചു സഭയെ തങ്ങളുടെ വരുതിയില്‍ വരുത്തുവാന്‍ ശ്രമിക്കുന്ന ഏതു ശക്തിക്കെതിരേയും നാം പൊരുതേണ്ടതുണ്ട്. അത് ചിലപ്പോള്‍ നാം സേവനം ചെയ്യുന്നവരായാല്‍ പോലും. തന്റെ കുഞ്ഞാടുകള്‍ക്കായി തന്റെ ജീവന്‍ ബലിനല്‍കിയതിലൂടെ 'സുവിശേഷത്തിലെ നല്ല ഇടയനായിട്ടാണ്' തിരുസഭ അവളുടെ മഹത്വമേറിയ മെത്രാന്‍മാരില്‍ ഒരാളായ കാന്റര്‍ബറിയിലെ വിശുദ്ധ തോമസിനെ ആദരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത്.
Image: /content_image/DailySaints/DailySaints-2015-12-29-03:07:50.jpg
Keywords: st thomas becket, daily saints, malayalam, pravachaka sabdam
Content: 559
Category: 5
Sub Category:
Heading: December 28: വിശുദ്ധരായ കുഞ്ഞി പൈതങ്ങള്‍
Content: സുവിശേഷത്തില്‍ പറഞ്ഞിരിക്കുന്നത് പോലെ ക്രൂരനായ ഹെറോദ് ചക്രവര്‍ത്തിയാല്‍ കൊല്ലപ്പെട്ട പിഞ്ചു പൈതങ്ങളുടെ തിരുനാള്‍ ഇന്ന് നാം ആഘോഷിക്കുകയാണ്. അതിനാല്‍ ഭൂമി മുഴുവന്‍ ആഹ്ലാദിക്കട്ടെ, ധാരാളം സ്വര്‍ഗ്ഗീയ വിശുദ്ധര്‍ക്ക് ജന്മം നല്‍കുകയും, സകലവിധ നന്മയുംനിറഞ്ഞ തിരുസഭ ജയഭേരി മുഴക്കട്ടെ. വാസ്തവത്തില്‍ ഒരു ദാക്ഷിണ്യവുമില്ലാത്ത ക്രൂരനായ ആ ഭരണാധികാരിക്ക് ദയയുടേയും, കാരുണ്യവും കൊണ്ട് നേടുവാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതലായിട്ടൊന്നും തന്റെ ആ ക്രൂരപ്രവര്‍ത്തികൊണ്ട് നേടുവാന്‍ കഴിഞ്ഞിട്ടില്ല. ഇന്നത്തെ തിരുനാള്‍ കൊണ്ട് വെളിവാക്കപ്പെടുന്നത് എത്രമാത്രം ക്രൂരത ആ പൈതങ്ങളുടെ മേല്‍ ചൊരിയപ്പെട്ടുവോ അതിനും മേലെ സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങള്‍ അവരില്‍ വര്‍ഷിക്കപ്പെട്ടു എന്നുള്ളതാണ്. വിശുദ്ധ അഗസ്റ്റിൻ ഈ കുഞ്ഞി പൈതങ്ങളെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ് “ജൂദായിലെ ബെത്ലഹെമേ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു! നിന്റെ സ്വന്തം പൈതങ്ങള്‍ ക്രൂരമായി വധിക്കപ്പെട്ടത് മൂലം ക്രൂരനായ ഹെറോദിന്റെ മനുഷ്യത്വരഹിതമായ പ്രവര്‍ത്തികളാല്‍ നീ ഏറെ സഹിക്കപ്പെട്ടവളാണ് എങ്കിലും ഇതിലൂടെ നിന്റെ വിശുദ്ധരായ പൈതങ്ങളെ അതിഥികളായി ദൈവത്തിനു നല്‍കിയതിനാല്‍ നീ മഹത്വമേറിയവളായിരിക്കുന്നു. പരിപൂര്‍ണ്ണ അധികാരങ്ങളോടുകൂടി നാം ഈ പൈതങ്ങളുടെ സ്വര്‍ഗ്ഗീയ ജന്മദിനം നാം ആഘോഷിക്കുകയാണ്, കാരണം വര്‍ത്തമാന കാലത്തെ ആസ്വദിക്കുന്നതിനു മുന്‍പേ തന്നെ അനശ്വരമായ ആത്യന്തിക ജീവിതാനുഗ്രഹം നേടുവാന്‍ അവര്‍ക്ക്‌ സാധിച്ചിരിക്കുന്നു. തങ്ങളുടെ ധീരമായ പ്രവര്‍ത്തനങ്ങള്‍ മൂലം ഓരോ രക്തസാക്ഷിയുടേയും അമൂല്യമായ മരണം പ്രശംസാര്‍ഹമാണ്, പക്ഷെ പെട്ടെന്ന് നേടിയ ദൈവീക വിശുദ്ധി മൂലം ദൈവത്തിന്റെ ദൃഷ്ടിയില്‍ ഈ കുഞ്ഞു പൈതങ്ങളുടെ മരണവും അമൂല്യമാണ്. തങ്ങളുടെ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ അവര്‍ ഈ ലോകത്ത്‌ നിന്നും കടന്നുപോയിരിക്കുന്നു. വര്‍ത്തമാനകാല ജീവിതത്തിന്റെ അവസാനം അവരെ സംബന്ധിച്ചിടത്തോളം മഹത്വത്തിന്റെ തുടക്കമായിരുന്നു. അവരുടെ അമ്മയുടെ മടിയില്‍ നിന്നും ഹേറോദിന്റെ ക്രൂരത അവരെ പിച്ചിചീന്തിയിരിക്കുന്നു. ആയതിനാല്‍ 'ശിശുക്കളായ രക്തസാക്ഷി പുഷ്പങ്ങള്‍' എന്നവര്‍ വാഴ്ത്തപ്പെടുന്നു. കൊടുംശൈത്യകാലത്ത് ക്രൂരമായി വധിക്കപ്പെട്ടത് മൂലം പക്വതയാര്‍ജ്ജിച്ച് തിരുസഭയില്‍ ആദ്യം പുഷ്പിച്ച പുഷ്പങ്ങളായാണ് സഭ അവരെ കാണുന്നത്"
Image: /content_image/DailySaints/DailySaints-2015-12-28-01:44:09.jpg
Keywords: Holy innocents, daily saints malayalam, pravachaka sabdam
Content: 560
Category: 1
Sub Category:
Heading: കുടുംബത്തിൽ പ്രാർത്ഥനയുടെയും ക്ഷമയുടെയുടെയും പ്രാധാന്യത്തെപറ്റി ഫ്രാൻസിസ് മാർപാപ്പ
Content: തിരുക്കുടുംബത്തിന്റെ തിരുനാൾ ദിവസം, കുടുംബത്തിൽ ക്ഷമയുടെ പ്രാധാന്യത്തെപറ്റിയാണ് ഫ്രാൻസിസ് മാർപാപ്പ സംസാരിച്ചത്. കുടുംബത്തിന്റെ ജീവിതയാത്ര പ്രാർത്ഥനയുടെയും സ്നേഹത്തിന്റെയും ഒരു തീർത്ഥയാത്രയാണ്, അദ്ദേഹം പറഞ്ഞു. കുടുംബങ്ങൾ ഒരുമിച്ച് ഒരേ ലക്ഷ്യത്തിലേക്ക് സഞ്ചരിക്കണം. ആ വഴികളിൽ പ്രതിബന്ധങ്ങൾ ഉണ്ടാകാം.പക്ഷേ, ഒപ്പം തന്നെ നമുക്ക് ഒരുമയുടെ സന്തോഷവും സാന്ത്വനവും അനുഭവവേദ്യമാകും, സെന്റ് പീറ്റേർസ് ബസലിക്കയിൽ 27-ാം തിയതി ദിവ്യബലി സമയത്തെ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. കുടുംബത്തിലെ വിശ്വാസം നമുക്ക് നഷ്ടപ്പെടാതെ സൂക്ഷിക്കാം. നമ്മുടെ ഹൃദയം മറ്റൊരാളോട് തുറക്കാനാവുന്നത് എത്ര മനോഹരമാണ്. സ്നേഹമുള്ളിടത്ത് ക്ഷമയും വിശ്വാസവും ഉണ്ടാകും. പിന്നീടദ്ദേഹം തിരുക്കുടുംബ തിരുനാളും തിരുസഭയുടെ കാരുണ്യ വർഷവും ബന്ധപ്പെടുത്തി സംസാരിച്ചു. ഈ കാരുണ്യവർഷത്തിൽ ഓരോ ക്രൈസ്തവ കുടുംബവും ക്ഷമയുടെ ഓരോ തീർത്ഥാടന കേന്ദ്രമായി മാറണം. സ്നേഹത്തിന്റെ അടിസ്ഥാനം ക്ഷമയാണ്. ദൈവം നമ്മോട് ക്ഷമിക്കുന്നില്ലെങ്കിൽ നാം എത്ര നികൃഷ്ടരായി തീരുമായിരുന്നു. തെറ്റുകൾ പലതും ചെയ്തിട്ടും നമുക്ക് സ്വസ്ഥമായി ജീവിക്കുവാൻ കഴിയുന്നത് കുടുംബം നമ്മോട് ക്ഷമിക്കുന്നതുകൊണ്ടാണ്. പിന്നീട് പിതാവ് കുടുംബ പ്രാർത്ഥനയുടെ പ്രാധാന്യത്തെ പറ്റി വിശ്വാസികളോട് സംസാരിച്ചു. ഓരോ ദിവസം തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞുങ്ങളുടെ നെറ്റിയിൽ ജ്ഞാനസ്നാന സമയത്ത് ചെയ്തതുപോലെ, കുരിശു വരച്ച് അനുഗ്രഹിക്കുന്നത് എത്ര മനോഹരമായിരിക്കും എന്ന് നിങ്ങൾ ചിന്തിക്കുക. ഇതിലും ലളിതമായ ഒരു പ്രാർത്ഥന കുഞ്ഞുങ്ങൾക്കു വേണ്ടി നിങ്ങൾക്ക് കൊടുക്കാനാവുമോ? ഭക്ഷണത്തിനു മുമ്പ് ഒരു ചെറു പ്രാർത്ഥന പ്രധാനപ്പെട്ടതാണ്. ദൈവം തന്ന അനുഗ്രഹങ്ങൾക്ക് നന്ദി പറയാനും തങ്ങൾക്ക് ലഭിച്ച അനുഗ്രഹങ്ങൾ മറ്റുള്ളവരുമായി പങ്കുവെയ്ക്കാനും നാം കുട്ടികളെയും പഠിപ്പിക്കണം. ഇതെല്ലാം നന്മയുടെ ചെറു പ്രവർത്തികളാണ്. പക്ഷേ, ഓരോ ജീവിതയാത്രയും ശുഭകരമാക്കാൻ അത്യാവശ്യം വേണ്ടത് പ്രാർത്ഥനകളാണ് എന്ന് നാം മറക്കാതിരിക്കുക. മേരിയും യൗസേപ്പും യേശുവിനെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചു. അവരുടെ ദിനങ്ങൾ പ്രാർത്ഥനാനിർഭരമായിരുന്നു. എല്ലാ സാബത്ത് ദിനങ്ങളിലും അവർ സിനഗോഗിൽ പോകുകയും പ്രാർത്ഥനകളിൽ പങ്കെടുക്കുകയും ചെയ്യുമായിരുന്നു. കുടുംബ ജീവിതം ചെറുതും വലുതുമായ പല തീർത്ഥാടനങ്ങളുടെയും ഒരു വേദിയാണ്. യേശുവിനെ കാണാതായി, അത്യന്തം പരവശരായ മേരിയും യൗസേപ്പും, മൂന്നാം നാൾ ദേവാലയത്തിൽ അദ്ദേഹത്തെ കണ്ടെത്തിയ സംഭവം വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ വിവരിക്കുന്നുണ്ട്. സുവിശേഷത്തിൽ പറയുന്നില്ലെങ്കിലും മറ്റൊരു സംഭവം കൂടി നടന്നിരിക്കാമെന്ന് പിതാവ് അനുമാനിച്ചു. യേശു തീർച്ചയായും മാതാപിതാക്കളോട് മാപ്പ് പറഞ്ഞിരിക്കണം. മാതാപിതാക്കൾക്ക് സഹജമായ വേദന മുഴുവൻ മേരിയുടെ വാക്കുകളിലുണ്ട്. "നീ എന്തിന് ഞങ്ങളോട് ഇത് ചെയ്തു?" ബാലനായ യേശു എന്നും തന്റെ മാതാപിതാക്കളുടെ അനുസരണയുള്ള മകനായിരുന്നു. ഓരോ കുടുംബത്തിന്റെയും തീർത്ഥയാത്രയിൽ ഇതുപോലുള്ള അനവധി സന്ദർഭങ്ങളുണ്ടാകും. അതെല്ലാം പരസ്പരം ക്ഷമിക്കാനും വളരുവാനുമുള്ള അവസരങ്ങളാണ്. സ്നേഹവും അനുസരണയും പ്രകടമാക്കാനുള്ള നിമിഷങ്ങളാണ്. കൃസ്തുവിൽ പ്രിയപ്പെട്ട എല്ലാ കുടുംബങ്ങളേയും ഞാൻ ഈ ദൗത്യം ഏൽപ്പിക്കുകയാണ്. കുടുംബങ്ങളുടെ ദൈനംദിന ജീവിതത്തിലെ തീർത്ഥയാത്ര! സഭയ്ക്കും ലോകത്തിനും ഈ തീർത്ഥയാത്ര അത്യാവശ്യമായി വന്നിരിക്കുന്ന കാലഘട്ടമാണിത്. പിതാവിന്റെ ഈ പ്രഭാഷണത്തിന്റെ തുടർച്ചയായിരുന്നു പിന്നീട് അദ്ദേഹം സെന്റ് പീറ്റേർസ് സ്ക്വയറിൽ തീർത്ഥാടകരെ അഭിമുഖീകരിച്ചപ്പോഴും നടത്തിയത്. കുടുംബ ജീവിതത്തിന്റെ ഉത്തമ മാതൃക തിരുക്കുടുംബം തന്നെയാണ് എന്നദ്ദേഹം ഓർമ്മിപ്പിച്ചു. നമ്മുടെ ഓരോ ദിവസത്തെയും ജീവിതയാത്രയിൽ അനുകരിക്കാവുന്ന സന്ദർഭങ്ങൾ തിരുക്കുടുംബത്തിന്റെ ജീവിതയാത്രയിലുണ്ട്. അതിൽ നിന്നും നമുക്ക് ശക്തിയും പ്രചോദനവും ലഭിക്കും. കുഞ്ഞുങ്ങൾ ദൈവത്തിന്റെ വരദാനമാണെന്ന് പരിശുദ്ധ മാതാവും വിശുദ്ധ യൗസേപ്പും നമ്മെ പഠിപ്പിക്കുന്നു. സ്നേഹം, ആർദ്രത, പരസ്പരബഹുമാനം, ക്ഷമ, ആഹ്ളാദം എന്നിവയെല്ലാം തിരുക്കുടുംബത്തിൽ നിന്നും നമ്മുടെയെല്ലാം കുടുംബങ്ങളിലേക്ക് പ്രസരിക്കേണ്ട നന്മകളാണ്. പ്രഭാഷണം അവസാനിപ്പിക്കുന്ന അവസരത്തിൽ, പിതാവ്, നിക്ക്വരാഗ - കോസ്റ്ററിക്ക അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന ക്യൂബൻ കുടിയേറ്റക്കാർക്ക് ആ പ്രദേശത്തെ രാജ്യങ്ങൾ സഹായമെത്തിക്കണം എന്ന് അഭ്യർത്ഥിച്ചു. അവരിലേറെയും മനുഷ്യക്കടത്തിന്റെ ഇരകളാണ്. അവിടെയും ഒരു മനുഷ്യദുരന്തം അരങ്ങേറിക്കൊണ്ടിരിക്കുകയാണ്: പിതാവ് പറഞ്ഞു.
Image: /content_image/News/News-2015-12-29-08:33:25.jpg
Keywords: pope advice to parents, pravachaka sabdam
Content: 561
Category: 1
Sub Category:
Heading: ബ്രിട്ടൻ ഒരു ക്രൈസ്തവ രാഷ്ട്രമാണന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി കാമറോൺ
Content: ക്രൈസ്തവ മൂല്യങ്ങൾ തന്നെയാണ്, ബ്രിട്ടൻ എന്ന രാജ്യം എല്ലാ മതങ്ങൾക്കും മതമില്ലാത്തവർക്കും പരസ്പര ധാരണയിൽ ജീവിക്കാനുള്ള പ്രേരകശക്തി നൽകുന്നത് എന്ന് , പ്രധാനമന്ത്രി ഡേവിഡ് കാമറോൺ തന്റെ ക്രിസ്തുമസ് സന്ദേശത്തിൽ അഭിപ്രായപ്പെട്ടതായി Catholic Universe റിപ്പോർട്ട് ചെയ്യുന്നു. സിറിയയിൽ മതതീവ്രവാദികളെ ഭയന്ന് ലക്ഷങ്ങൾ പലായനം ചെയ്തു കൊണ്ടിരിക്കുന്ന, ലോകത്തിന്റെ പല ഭാഗങ്ങളിലും ക്രൈസ്തവർ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ, ബ്രിട്ടൻ ഉൾപ്പടെ ചുരുക്കം ചില രാജ്യങ്ങളിൽ നിലനിൽക്കുന്ന സമാധാനവും സുരക്ഷയും വളരെ പ്രധാനപ്പെട്ടതാണ്. "സമാധാനത്തിന്റെ ദൂതനായ, ദൈവത്തിന്റെ ഏകപുത്രനായ യേശുവിന്റെ ജനനം ആഘോഷിക്കുന്ന ഈ വേളയിൽ, ക്രൈസ്തവ ആദർശങ്ങൾ നമ്മുടെ രാജ്യത്തിന് നൽകുന്ന സഹിഷ്ണുത നാം ഓർത്തിരിക്കണം." അദ്ദേഹം പറഞ്ഞു. ഒരു ക്രൈസ്തവ രാജ്യം എന്ന നിലയ്ക്ക് യേശുവിന്റെ ജനനം നമ്മെ ഓർമിപ്പിക്കുന്ന ചില മൂല്യങ്ങളുണ്ട്- സമാധാനം, സഹാനുഭൂതി, സാഹോദര്യം, പ്രത്യാശ എന്നിവയാണ് നമ്മുടെ രാജ്യത്തിന് ദിശാബോധം നൽകുന്ന ആ മൂല്യങ്ങൾ! കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ് സന്ദേശത്തിലും, ബ്രിട്ടൻ ഒരു ക്രൈസ്തവ രാജ്യമാണ് എന്ന്, പ്രധാനമന്ത്രി കാമറോൺ എടുത്തു പറഞ്ഞിരുന്നു. ആ അഭിപ്രായപ്രകടനത്തെ പറ്റി ചില കോണുകളിൽ നിന്നും വിമർശനങ്ങളുയർന്നിരുന്നു. എന്നിട്ടും ഈ വർഷവും കാമറോൺ തന്റെ അഭിപ്രായങ്ങൾ ആവർത്തിച്ചത് പ്രാധാന്യമർഹിക്കുന്നു. "കുടുംബത്തോടൊപ്പം ശാന്തിയിലും സമൃദ്ധിയിലും നാം ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ, അതിന് കഴിയാത്ത ലക്ഷക്കണക്കിന് ക്രൈസ്തവർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്നുണ്ട്. സിറിയയിലും മറ്റ് മധ്യപൂർവ്വ ദേശങ്ങളിലും മതതീവ്രവാദം മൂലം ദശലക്ഷക്കണക്കിന് ക്രൈസ്തവർ പാലായനം ചെയ്തു കൊണ്ടിരിക്കുന്നു. ഈ തണുപ്പുകാലത്ത് അഭയാർത്ഥി ക്യാമ്പുകളിലും താൽക്കാലിക ഷെഡുകളിലുമിരുന്ന് അവർ ക്രിസ്തുമസ് ആഘോഷിക്കുകയാണ്. പീഠന ക്യാമ്പുകളിൽ ക്രിസ്തുമസ് ആഘോഷിക്കുന്ന മറ്റൊരു വിഭാഗം കൂടിയുണ്ട്. നമ്മുടെ രാജ്യത്ത് തന്നെ രോഗികളായവർ, ഭവനരഹിതർ വസ്ത്രമില്ലാത്തവർ എന്നിങ്ങനെ എത്രയോ പേർ ക്രിസ്തുമസിന്റെ ശാന്തിയിൽ ഉൾപ്പെടാതെയിരിക്കുന്നു. ആ ജനവിഭാഗങ്ങൾക്ക് ക്രിസ്തുമസിന്റെ ശാന്തി എത്തിക്കാൻ ശ്രമിക്കുന്നവരോട് നമ്മൾ നന്ദി ഉള്ളവരായിരിക്കണം. സിറിയയിലെയും മധ്യപൂർവ്വദേശത്തെയും പ്രശ്നങ്ങൾ അവരുടെ അഭ്യന്തര പ്രശ്നങ്ങളല്ല. അത് ഈജിപ്പിലെത്തിയത് നമ്മൾ കണ്ടു! അത് പാരീസിലെത്തിയത് നമ്മൾ കണ്ടു! മത തീവ്രവാദത്തിന്റെ ആ അഗ്നി പടരാതിരിക്കാൻ, നമ്മുടെ ധീരരായ പടയാളികൾ ലോകമെങ്ങും അവരുടെ കർത്തവ്യം നിറവേറ്റി കൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യത്തിന്റെ സുരക്ഷ പോലും ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഭീകരരെ നേരിടാൻ, നമ്മുടെ സൈന്യം ഇറാക്കിന്റെയും സിറിയയുടേയും ആകാശങ്ങളിൽ ജോലി ചെയ്യുന്നുണ്ട്.മെഡിറ്ററേനിയൻ സമുദ്രത്തിൽ നമ്മുടെ സൈന്യമുണ്ട്. അഫ്ഗാനിസ്ഥാൻ മുതൽ സൗത്ത് സുഡാൻ വരെ നമ്മുടെ സൈന്യത്തിന്റെ സാന്നിധ്യമുണ്ട്. പാരീസ് ദുരന്തം ലണ്ടനിൽ ആവർത്തിക്കാതിരിക്കാൻ കൂടിയാണ് അവർ അവിടെയുള്ളത്. അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. ഐലിംഗ്ടൺ നോർത്ത് MPയും ലേബർ പാർട്ടി നേതാവുമായ ജെറേമി കോർബിൻ 21-ാം തിയതിയിലെ Sunday Express -ൽ അഭയാർത്ഥി പ്രശ്നം ചർച്ച ചെയ്യുമ്പോൾ യേശുവിന്റെ ജനനത്തെ പറ്റി പരാമർശിച്ചിരുന്നു. പുൽതൊഴുത്തിൽ അഭയസ്ഥാനം കണ്ടെത്തുന്നതിനു മുൻമ്പ്, മേരിയും യൗസേപ്പും പല വീടുകളിലും അഭയം അർത്ഥിച്ചുവെങ്കിലും ലഭിച്ചില്ല. ഇപ്പോൾ പീഠനങ്ങളിൽ നിന്നും രക്ഷപ്പെട്ടോടുന്ന ആയിരങ്ങൾ, ലോകമെങ്ങും അഭയത്തിനായി അന്വേഷണത്തിലാണ്. യേശുവിന്റെ ജനനം നടന്ന സാഹചര്യവുമായി ഇന്നത്തെ ലോകത്തിന്റെ അവസ്ഥയ്ക്ക് വലിയ സാമ്യം കാണാൻ കഴിയും. "മറ്റുള്ളവർ നിങ്ങളോടു ചെയ്യാനാഗ്രഹിക്കുന്നത് നിങ്ങൾ മറ്റുള്ളവരോട് ചെയ്യുക- ഇതാണ് എന്റെ സോഷ്യലിസത്തിന്റെ സത്ത; അതു തന്നെയാണ് യേശു പറഞ്ഞതും" കോർബിൻ പറഞ്ഞു.
Image: /content_image/News/News-2015-12-29-08:32:40.jpeg
Keywords: danid cameron, britian is a christian country, pravachaka sabdam
Content: 562
Category: 1
Sub Category:
Heading: യോഗയും റെയ്ക്കിയും നമ്മുടെ ജീവിതത്തിലേക്ക് പിശാചുക്കൾക്കുള്ള പ്രവേശന ദ്വാരങ്ങളാണെന്ന് ഭൂതോച്ചാടകനായ ഫാദർ ജുവാൻ ജോസ് ഗല്ലിഗോ
Content: ആധുനിക ലോകത്തിലെ യോഗ, റെയ്ക്കി തുടങ്ങിയ പ്രവർത്തനങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് പിശാചുക്കൾക്കുള്ള പ്രവേശന ദ്വാരങ്ങളാണെന്ന് സ്പെയിനിലെ ബർസലോണ അതിരൂപതയിലെ ഔദ്യോഗിക ഭൂതോച്ചാടകനായ ഫാദർ ജുവാൻ ജോസ് ഗല്ലിഗോ മുന്നറിയിപ്പു നല്കുന്നു. യോഗയും റെയ്ക്കിയും വെറും വ്യായാമ മാർഗ്ഗങ്ങളായിട്ടാണ് പലരും കരുതുന്നത്. എന്നാൽ ഇതിലൂടെ പലരും പിശാചിന് സ്വാഗതമരുളുകയാണന്ന് നിരവധി വൈദികർ പോലും മനസ്സിലാക്കിയിട്ടില്ല എന്നതാണ് സത്യം. കഴിഞ്ഞ 9 വർഷങ്ങളായി ബർസലോണ അതിരൂപതയിലെ പിശാച് ബാധയൊഴിക്കൽ കർമ്മത്തിൽ ഏർപ്പെട്ടിരിക്കുന്ന സഭയുടെ ഔദ്യോഗിക ഭൂതോച്ചാടകൻ ഇത് പറയുമ്പോൾ നാം ഇതിനെ തികഞ്ഞ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. പിശാചിന് ഏറ്റവും ഇഷ്ടപ്പെട്ട പാപം അഹങ്കാരമാണ് എന്ന് ഫാദർ ഗാലഗോ, El Mundo എന്ന പത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. പത്രത്തിന്റെ ലേഖകൻ ചോദിച്ചു: "നിങ്ങൾക്കെന്നെങ്കിലും ഭയം തോന്നിയിട്ടുണ്ടോ?" "തുടക്കത്തിൽ എനിക്ക് നല്ല ഭയമുണ്ടായിരുന്നു". ഫാദർ ഗല്ലിഗോ പറഞ്ഞു. "ഞാൻ പുറകിലേക്കൊന്ന് തിരിഞ്ഞു നോക്കിയാൽ മതി, പിശാചുക്കളെ കാണാം. കഴിഞ്ഞ ഒരു ദിവസം, ഞാൻ ഒരു ബാധയൊഴിക്കൽ കർമ്മത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. 'ഞാൻ ആജ്ഞാപിക്കുന്നു' എന്ന് പറഞ്ഞപ്പോൾ, പിശാച് എന്റെ നേരെ അട്ടഹസിച്ചു. "ഗല്ലീഗോ! നീ അല്പം കൂടിപോകുന്നു." "പിശാചിന് ദൈവത്തേക്കാൾ ശക്തിയില്ല; പിശാച് ദൈവത്തിന്റെ അധീനതയിലുള്ള ഒരു സത്വം മാത്രമാണെന്ന് അറിയുക." "ആളുകൾ പ്രേതബാധയ്ക്ക് ഇരയാകുമ്പോൾ അവർക്ക് ബോധം നഷ്ടപ്പെടുന്നു. അവർ അറിയാത്ത ഭാഷകൾ സംസാരിക്കുന്നു. അവർക്ക് ഭീകര ശക്തി കൈവരുന്നു. നല്ല മനുഷ്യർ പോലും അകാരണമായി ശർദ്ദിക്കാൻ തുടങ്ങുന്നു, ദൈവദൂഷണം പറയുന്നു." "ഒരു കുട്ടി രാത്രിയിൽ ഷർട്ട് കത്തിക്കുന്നു. പിശാചുക്കൾ അവനോട് എന്താണ് ആവശ്യപ്പെടുന്നത് എന്ന് അവൻ എന്നോട് പറഞ്ഞു. അവൻ പിശാചുക്കളുമായി സന്ധി ചെയ്താൻ അവന്റെ എല്ലാ അസുഖങ്ങളും മാറും എന്ന് അവർ അവനെ പ്രലോഭിപ്പിച്ചു." എന്തിനോടുമുള്ള ആസക്തി പിശാചിന്റെ പ്രവർത്തന ഫലമാണ് എന്ന് അദ്ദേഹം പറഞ്ഞു. "ആസക്തി നമ്മുടെ മനസിനെ കീഴടക്കുന്ന ഒരു ബാധയാണ്." "പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോൾ ആളുകൾ കൂടുതൽ സഹിക്കേണ്ടി വരുന്നു. അവരുടെ പ്രത്യാശ നഷ്ടപ്പെടുന്നു. അവരുടെ ഉള്ളിൽ പിശാച് കയറിയതായി അവർക്ക് തോന്നുന്നു. ദൈവത്തിലുള്ള പ്രത്യാശ തിരിച്ചു കൊണ്ടുവരാൾ കഴിഞ്ഞാൽ ബാധ അവരെ വിട്ട് പോകുന്നു." അദ്ദേഹം പറഞ്ഞു. (Source: EWTN News)
Image: /content_image/News/News-2015-12-30-10:34:45.jpg
Keywords: ഭൂതോച്ചാടക
Content: 563
Category: 1
Sub Category:
Heading: ഇംഗ്ലണ്ടിലെ വാൽസിംഗ്ഹാം ദേവാലയത്തിന് മാർപാപ്പ പ്രത്യേക പദവി നൽകി
Content: ഇംഗ്ലണ്ടിലെ Our Lady of Walsingham ദേവാലയത്തിന് മാർപാപ്പ മൈനർ ബസലിക്ക പദവി നൽകി. ചരിത്രപ്രധാനങ്ങളായ പ്രാർത്ഥനാ കേന്ദ്രങ്ങൾക്കാണ് സാധാരണ ഈ വിശിഷ്ട പദവി നൽകുന്നത്. തിരു കുടുംബത്തിന്റെ തിരുന്നാൾ ദിനമായ ഡിസംബർ 27-ന്, ബഷപ്പ് അലൻ ഹോപ്സ്, ഇംഗ്ലണ്ടിന്റെ നസ്രേത്ത് എന്നറിയപ്പെടുന്ന Our Lady of Walsingham ദേവാലയത്തിന് മൈനർ ബസലിക്ക പദവി നൽകി കൊണ്ടുള്ള മാർപാപ്പയുടെ കൽപ്പന വായിച്ചു. ഇംഗ്ലണ്ടിലെ നവോത്ഥാന കാലത്ത് നശിപ്പിക്കപ്പെട്ട വാൽസിംഹാം ദേവാലയത്തിൽ, പടിപടിയായുള്ള പുനർനിർമ്മാണ പ്രക്രിയയിലെ വളരെ പ്രധാനപ്പെട്ട ഒരു അദ്ധ്യായമാണിതെന്ന് ബഷപ്പ് തുടർന്നു പറഞ്ഞു. ഈ ദേവാലയത്തിലെത്തുന്ന ആയിരക്കണക്കിന് തീർത്ഥാടകരുടെ സാക്ഷ്യത്തിന്റെ അംഗീകാരമാണ് ഇപ്പോൾ റോമിൽ നിന്നും ലഭിച്ചിരിക്കുന്ന മൈനർ ബസലിക്ക പ ദവി. ഇപ്പോൾ ലഭിച്ചിരിക്കുന്ന പ ദവി പ്രത്യേകമായും ഒരു അനുഗ്രഹമാണ്. ദേവാലയത്തിന്റെ റെക്ടറായ മോൺ.ജോൺ ആർമിറ്റാഷിന്റെ നേതൃത്വത്തിൽ, കുരിശുപള്ളിയുടെ നവീകരണത്തിനു വേണ്ട പദ്ധതികൾ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. വർഷം തോറും കൂടി വരുന്ന തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കലും പ്രാർത്ഥനാലയം നവീകരിക്കലുമാണ് ലക്ഷ്യമിടുന്നത്. പിതാവിന്റെ പ്രത്യേക പരിഗണന ലഭിച്ച ദേവാലയത്തിലെത്തുന്ന തീർത്ഥാടകർക്ക്, കൂടുതൽ അനുഗ്രഹങ്ങൾ ലഭ്യമാകുമെന്ന് ബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു. "ഇവിടെ സേവനം ചെയ്യുന്ന നാട്ടുകാരുടെയും, ഇവിടെ വന്നു പോകുന്ന തീർത്ഥാടകരുടെയും, ഭക്തിയുടെ അംഗീകാരമാണ് നമ്മുടെ ദേവാലയത്തിന് ലഭിച്ചിരിക്കുന്നത്" നോർവിച്ച് ബിഷപ്പ് ഗ്രഹാം ജെയിംസ് പറയുന്നു. "9 വർഷങ്ങൾക്ക് മുമ്പ് BBC നടത്തിയ ഒരു സർവ്വേ പ്രകാരം, ഇംഗ്ലണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട പുണ്യസ്ഥലമായിരുന്ന വാൽസിംഹാം. ഇപ്പോൾ പിതാവിന്റെ അംഗീകാരം കൂടി നമുക്ക് ലഭിച്ചിരിക്കുന്നു. ആഗ്ലിക്കൻസും കത്തോലിക്കരും ഒരേ മനസ്സോടെ വാൽസിംഹാമിലെത്തുന്നു. മാർപാപ്പയുടെ അംഗീകാരം ലഭിച്ചതോടെ തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് പ്രതീക്ഷിക്കുന്നത്. ഇംഗ്ലണ്ടിലെ നസ്രത്തിൽ നിന്നും ലഭിക്കുന്ന അനുഗ്രഹങ്ങളിലും വർദ്ധനയുണ്ടാകാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു." 11-ാം നൂറ്റാണ്ടിൽ മരിയഭക്തയായിരുന്ന പ്രഭ്വി റിച്ചൽ ഡിസ്ഡി ഫെവെച്ച്, കന്യകാമറിയത്തിനു വേണ്ടി പ്രത്യേകിച്ചെന്തെങ്കിലും ചെയ്യുവാൻ തനിക്ക് അനുഗ്രഹമുണ്ടാകാനായി പ്രാർത്ഥിച്ചു കൊണ്ടിരുന്നു. കന്യകാ മേരി അവർക്ക് പ്രത്യക്ഷയായി, നസ്രത്തിൽ ഗബ്രിയൽ ദൈവദൂതൻ തനിക്ക് പ്രത്യക്ഷപ്പെട്ട് യേശുവിന് താൻ ജന്മം കൊടുക്കുമെന്നുള്ള വാർത്ത അറിയിച്ച സ്ഥലം പ്രഭ്വിയെ കാണിച്ചു കൊടുത്തു. വാൽസിംഹാമിൽ അതിന്റെ ഓർമ്മയ്ക്കായി ഒരു ദേവാലയം പൂർത്തിയാക്കുവാൻ അവരോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് വാൽസിംഹാമിൽ നസ്രത്ത് രൂപമെടുത്തത്. തിരുസഭയുടെ രണ്ടായിരം വർഷത്തെ ചരിത്രത്തിൽ, ബ്രിട്ടനിൽ ഇതേ വരെ, മൂന്നു മൈനർ ബസലിക്ക മാത്രമേ സ്ഥാപിക്കപ്പെട്ടിട്ടുള്ളു. അവ, മാഞ്ചസ്റ്ററിലെ കോർപ്പസ് ക്രിസ്റ്റി, സോമർസെറ്റിലെ ഡൗൺസൈഡ് ആബി, ബിർമിംഗ്ഹാമിലെ സെന്റ് 'കാഡ്സ് കത്തീഡ്രൽ എന്നിവയാണ്. 1941-ന് ശേഷം മൈനർ ബസിലിക്ക പദവി ലഭിക്കുന്ന ആദ്യ ദേവാലയമാണ്. വാൽസിംഹാമിലേത്.
Image: /content_image/News/News-2015-12-31-10:29:12.jpg
Keywords: walsingham church, pravachaka sabdam