Contents
Displaying 481-490 of 24916 results.
Content:
596
Category: 8
Sub Category:
Heading: ശുദ്ധീകരണ സ്ഥലവും വിശുദ്ധ കുർബാനയും
Content: "എന്റെ ഓര്‍മ്മക്കായി ഇത് ചെയ്യുവിന്‍” (ലൂക്ക 22:19) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-8}# “ഈ ശരീരം എവിടെയാണോ അവിടെ തന്നെ കിടക്കട്ടെ. ഇതിനെ കുറിച്ചുള്ള ചിന്ത നിന്നെ ശല്ല്യപ്പെടുത്താതിരിക്കട്ടെ: എനിക്ക് നിന്നോടു ആവശ്യപ്പെടുവാനുള്ളത് ഇത്രമാത്രം, നീ എവിടെയായിരുന്നാലും ദൈവത്തിന്റെ അള്‍ത്താരയില്‍ നില്‍ക്കുമ്പോള്‍ എന്നെ കൂടി ഓര്‍ക്കുക.”– മരണ കിടക്കയില്‍ വെച്ച് വിശുദ്ധ മോണിക്ക തന്റെ മകനായ വിശുദ്ധ അഗസ്റ്റിനോട് പറഞ്ഞത്. #{red->n->n->വിചിന്തനം:}# വിശുദ്ധ അഗസ്റ്റിന്‍ പറയുന്നു: “കുരിശില്‍ കിടക്കുന്ന ഈ അപ്പത്തെ തിരിച്ചറിയുക, ഈ കാസയില്‍ ഉള്ളത് അവന്റെ ശരീരത്തിന്റെ ഒരു വശത്ത് നിന്നും ഒഴുകിയതാണ്.” ആരെ പ്രതിയാണ് നീ ഏറ്റവും കൂടുതല്‍ നഷ്ടബോധം അനുഭവിക്കുന്നത്. ആര്‍ക്കു വേണ്ടിയാണ് കുറച്ചു കൂടി ചെയ്യാമായിരുന്നു വെന്ന് നീ ആഗ്രഹിക്കുന്നത്? അവര്‍ക്ക് വേണ്ടി ഒരു വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുക! വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുമ്പോഴെല്ലാം വിശുദ്ധി നിറഞ്ഞ ഒരു മരണം നല്‍കണമേ എന്ന് സ്വര്‍ഗ്ഗീയ പിതാവിനോടപേക്ഷിക്കുക – ശുദ്ധീകരണ സ്ഥലം ഒഴിവാക്കുവാന്‍ തക്കവണ്ണം മഹത്വപൂര്‍ണ്ണമായ മരണം. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/1?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Kx8VihwOqMi2OiHBngpjTK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-01-07-19:09:47.jpeg
Keywords: ശുദ്ധീകരണ സ്ഥലം

597
Category: 1
Sub Category:
Heading: വിശുദ്ധ പാദ്രെ പിയോയുടെ അടുത്തു നിന്നും ജൂബിലി വർഷത്തിലെ കരുണയുടെ ദൂതന്മാർ യാത്ര തിരിക്കും
Content: വിശുദ്ധ പാദ്രെ പിയോയുടെ തിരുശേഷിപ്പ് അടുത്ത മാസം വത്തിക്കാനിൽ പ്രദർശിപ്പിക്കും. അവിടെ നിന്നായിരിക്കും ജൂബിലി വർഷത്തിലെ കരുണയുടെ ദൂതന്മാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര തിരിക്കുക. കപ്പൂച്ചീയൽ സന്യാസ സമൂഹത്തിൽപ്പെട്ട വിശുദ്ധ പാദ്രെ പീയോയുടെ തിരുശേഷിപ്പ്, സെന്റ് പീറ്റേർസ് ബസലിക്കയിൽ പ്രദർശനത്തിന് വെയ്ക്കണമെന്ന മാർപാപ്പയുടെ പ്രത്യേക ആഗ്രഹപ്രകാരമാണ്, ഫെബ്രുവരി 10-ലെ വിശുദ്ധബലിയുടെ അവസരത്തിൽ ഭൗതികശരീരം വത്തിക്കാനിൽ കൊണ്ടുവരാൻ തീരുമാനമെടുത്തത് എന്ന് സുവിശേഷ കാര്യങ്ങളുടെ പൊന്തിഫിക്കൽ കൗൺസിലിന്റെ പ്രസിഡന്റ് ആർച്ച് ബിഷപ്പ് റിനോ ഫിച്ചെല്ല പറഞ്ഞു. ഈ വർഷത്തെ വിഭൂതി ബുധനാഴ്ചയിലാണ് മാർപ്പാപ്പ നിയോഗിച്ചിരിക്കുന്ന കരുണയുടെ ദൂതന്മാർ, പ്രത്യേക ദണ്ഡ വിമോചന അധികാരങ്ങളോടെ, ലോകമെങ്ങുമുള്ള ക്രൈസ്തവരിലേക്ക് യാത്ര തിരിക്കുന്നത് എന്ന് ആർച്ച് ബിഷപ്പ് ഫിച്ചെല്ല ഒരു എഴുത്തിൽ വ്യക്തമാക്കി. തിരുസഭാ ചരിത്രത്തിലെ വളരെ വിശിഷ്ടനായ ഒരു ദണ്ഡ വിമോചകനായ വിശുദ്ധ പിയോയുടെ തിരുശേഷിപ്പുകൾക്ക് മുമ്പിൽ നിന്നും, കരുണയുടെ ദൂതന്മാർ യാത്ര തിരിക്കുന്നത് ഉചിതമായിരിക്കുമെന്ന് പിതാവ് കരുതുന്നു. കാരണം, വിശുദ്ധ പിയോ ദൈവീക കരുണയുടെ ശക്തമായ ഒരു കരമായിരുന്നു. സാധാരണഗതിയിൽ മാർപാപ്പായ്ക്കും മെത്രാൻമാർക്കും മാത്രം നൽകാൻ അധികാരമുള്ള ദണ്ഡവിമോചനത്തിന്റെ പ്രത്യേകാധികാരത്തോടെയാണ്, കരുണയുടെ ദൂതന്മാരായ ഈ വൈദികർ യാത്ര തിരിക്കുന്നത്. കപ്പൂച്ചിയൻ സഭയിൽപ്പെട്ട, ആത്മജ്ഞാനിയും ഈശോയുടെ പഞ്ചക്ഷതങ്ങൾ വഹിച്ചവനുമായ വിശുദ്ധ പാദ്രെ പിയോയെ (1887- 1968), വിശുദ്ധ ജോൺ പോൾ രണ്ടാമൻ, 2002-ൽ വിശുദ്ധനായി പ്രഖ്യാപിച്ചു. പിട്രോസിനയിൽ ജനിച്ച വിശുദ്ധൻ, 1916 മുതൽ മരണം വരെ സാൻ ജിയോവാനിയിൽ സേവനമനുഷ്ടിച്ചു. ഒട്ടേറെ തീവ്രമായ ആത്മീയാനുഭവങ്ങളിലൂടെ കടന്നു പോയിരുന്ന വിശുദ്ധന്റെ തിരുശേഷിപ്പുകൾ, റോമിലും പിട്രോസി നയിലും പ്രദർശനത്തിന് വെയ്ക്കുമെന്നാണ് അറിയുന്നത്. സാൻജിയോവാനിയിൽ സൂക്ഷിച്ചിരിക്കുന്ന തിരുശേഷിപ്പുകൾ ഫെബ്രുവരി 3ന് സെയിന്റ് ലോറൻസ് ബസലിക്കയിൽ എത്തും. അത് ഫെബ്രുവരി നാലു വരെ അവിടെ സൂക്ഷിച്ചതിനു ശേഷം 5 ന് ഒരു പ്രദിക്ഷിണമായി സെന്റ് 'പീറ്റേർസ് ബസലിക്കയിലേക്ക് കൊണ്ടുവരും. ഫെബ്രുവരി 11 വരെ തിരുശേഷിപ്പുകൾ അവിടെ സൂക്ഷിക്കും. അവിടെ പിതാവ് വിശുദ്ധ പിയോയുടെ പേരിലറിയപ്പെടുന്ന പ്രാർത്ഥനാ സംഘങ്ങളുമായി കൂടിക്കാഴ്ച്ച നടത്തും. പിന്നീട് വിശുദ്ധ പിയോ സ്ഥാപിച്ച 'വേദനിക്കുന്നവർക്കു വേണ്ടിയുള്ള ആശ്രയഭവന'ത്തിലെ ജീവനക്കാരുമായി സംസാരിക്കും. ഫെബ്രുവരി 9 ന് അദ്ദേഹം ലോകമെങ്ങുമുള്ള കപ്പൂച്ചിയൻ സഹോദരങ്ങളോടൊത്ത് വിശുദ്ധ ബലിയർപ്പിക്കും. ഫെബ്രുവരി 11-ന് തിരുശേഷിപ്പുകൾ മൂന്നു ദിവസത്തേക്ക് പിട്രോസിനയിൽ സൂക്ഷിക്കും- EWTN News റിപ്പോർട്ട് ചെയ്യുന്നു.
Image: /content_image/News/News-2016-01-08-18:27:17.jpg
Keywords: padre pio, pravachaka sabdam

598
Category: 8
Sub Category:
Heading: ശുദ്ധീകരണ സ്ഥലവും ആണ്ടുതോറുമുള്ള മരിച്ചവരുടെ കുര്‍ബ്ബാനയും
Content: “ജീവിച്ചിരിക്കുന്നവര്‍ക്കറിയാം തങ്ങള്‍ മരിക്കുമെന്ന്‍, മരിച്ചവരാകട്ടെ ഒന്നും അറിയുന്നില്ല. അവര്‍ക്ക് ഒരു പ്രതിഫലവും ഇനിയില്ല. അവരെ കുറിച്ചുള്ള ഓര്‍മ്മകള്‍ അസ്തമിച്ചിരിക്കുന്നു” (സഭാപ്രസംഗകന്‍ 9:5) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-9}# “വിശുദ്ധ പത്രോസ് മരിച്ചവരെ അന്തസ്സിനു ചേര്‍ന്ന വിധം സംസ്കരിക്കണമെന്ന് എല്ലാ ദിവസവും വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചിരുന്നു. അദ്ദേഹം മരിച്ചവവർക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും, ആത്മാക്കളുടെ ശാന്തിപൂര്‍ണ്ണമായ വിശ്രമത്തിനായി മറ്റുള്ളവരുടെ പ്രാര്‍ത്ഥന നേടുകയും ചെയ്തിരുന്നു. ഇത്തരം പ്രവര്‍ത്തങ്ങള്‍ക്ക് വിശുദ്ധന്റെ ജീവിതത്തില്‍ ഉന്നതമായ മൂല്യം കല്‍പ്പിക്കപ്പെട്ടിരുന്നു, കൂടാതെ മരിച്ച ആത്മാക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുവാന്‍ ജീവിച്ചിരിക്കുന്നവരെ പ്രേരിപ്പിക്കുന്നതില്‍ വിശുദ്ധ പത്രോസ് വളരെയേറെ ആകാംക്ഷ വച്ച് പുലര്‍ത്തിയിരുന്നു. മരണപ്പെട്ടതിന്റെ മൂന്നാമത്തെ ദിവസം, മരിച്ചതിനു ശേഷം മൂന്നാം ദിവസം ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനോടുള്ള കീര്‍ത്തനങ്ങളും, പ്രാര്‍ത്ഥനകളും അര്‍പ്പിക്കണം. പുരാതന കാലങ്ങളിലെ രീതിയനുസരിച്ച് ഇപ്പറഞ്ഞതെല്ലാം, ഒമ്പതാം ദിവസവും പതിമൂന്നാം ദിവസവും ചെയ്യാം. അവസാനമായി മരിച്ചവന്റെ സ്മരണാര്‍ത്ഥം ആണ്ടുതോറും ചരമവാര്‍ഷികം ആഘോഷിക്കുകയും, മരിച്ചവന്റെ പേരില്‍ ദാന-ധര്‍മ്മങ്ങള്‍ കൊടുക്കുകയും ചെയ്യാം.” – വിശുദ്ധ ക്ലമന്റ് നാലാമന്‍. #{red->n->n->വിചിന്തനം:}# മരിച്ചവര്‍ക്കുള്ള കുര്‍ബ്ബാനകള്‍ അര്‍പ്പിക്കുന്നന്നതിലുള്ള നിന്റെ ആവേശം മൂന്നിരട്ടിയാക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/1?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Kx8VihwOqMi2OiHBngpjTK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-01-09-02:19:36.jpg

599
Category: 8
Sub Category:
Heading: മരിച്ചവർക്കു വേണ്ടിയുള്ള ഗ്രിഗോറിയന്‍ കുര്‍ബാനകളുടെ ശക്തി
Content: “അഗാധമായ ഗര്‍ത്തത്തില്‍ നിന്നും അവിടന്ന് എന്നെ കരകയറ്റി” (സങ്കീര്‍ത്തനങ്ങള്‍ 40:2) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-10}# മാര്‍പാപ്പയായിരുന്ന വിശുദ്ധ ഗ്രിഗറിക്ക് മരിച്ചവരെ പ്രതി വളരെ ശക്തമായ ബോധ്യങ്ങളുണ്ടായിരുന്നു. അതിനാൽതന്നെ ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥനയും മറ്റ് ശുശ്രുഷകളും അദ്ദേഹം അനുഷ്ടിച്ചുപോന്നു. തന്റെ മരണത്തിന് ശേഷം മരിച്ചവരുടെ ആത്മാക്കളെ സഹായിക്കുവാന്‍ കഴിയുകയില്ലല്ലോ എന്നോര്‍ത്ത് അദ്ദേഹം വിലപിക്കുമായിരുന്നു. പരിശുദ്ധ മാതാവ് ഒരിക്കൽ വിശുദ്ധ ഗ്രിഗറിയോട് പറഞ്ഞു: “എന്റെ സുഹൃത്തേ, നിന്റെ സഹായം വഴിയായി ഒരു വിശിഷ്ട സേവനം നല്‍കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ശുദ്ധീകരണ സ്ഥലത്തെ സകല ആത്മാക്കള്‍ക്കുമായി 30 കുര്‍ബാനകള്‍ അര്‍പ്പിച്ചാല്‍ അവര്‍ പെട്ടെന്ന്‍ തന്നെ രക്ഷപ്പെടും." തുടര്‍ന്ന് വിശുദ്ധ ഗ്രിഗറി ഗ്രിഗോറിയന്‍ കുര്‍ബാനകള്‍ ജനകീയമാക്കി. ഇടതടവില്ലാതെ തുടര്‍ച്ചയായി വരുന്ന 30 ദിവസങ്ങളില്‍ 30 കുര്‍ബ്ബാനകള്‍ അര്‍പ്പിക്കുന്നതായിരുന്നു ഗ്രിഗോറിയന്‍ കുര്‍ബാനകള്‍. മരണപ്പെട്ട ഒരു സന്യാസിയുടെ ആത്മാവുമായുള്ള വിശുദ്ധ ഗ്രിഗറിയുടെ സംവാദവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഈ സന്യാസിയുടെ ആത്മാവ് വിശുദ്ധ ഗ്രിഗറിക്ക് പ്രത്യക്ഷപ്പെട്ടു കൊണ്ട്, 30 കുര്‍ബ്ബാനകളുടെ പൂര്‍ത്തീകരണത്തോടെ തന്റെ ആത്മാവിനു ശുദ്ധീകരണ സ്ഥലത്ത് നിന്ന് മോക്ഷം ലഭിച്ചു എന്നറിയിച്ചു. #{red->n->n->വിചിന്തനം:}# ഗ്രിഗോറിയന്‍ കുര്‍ബ്ബാനകള്‍ അര്‍പ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ നിങ്ങളുടെ വില്‍ പത്രത്തില്‍ എഴുതി ചേര്‍ക്കുക. നിങ്ങള്‍ക്കും, നിങ്ങളെ വിട്ടുപിരിഞ്ഞ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും വേണ്ടി കൊടുക്കാന്‍ പറ്റുന്ന ഏറ്റവും മഹത്തായ സമ്മാനമായിരിക്കും ഇത്. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/1?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Kx8VihwOqMi2OiHBngpjTK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-01-09-14:45:47.jpg
Keywords: ശുദ്ധീകരണ

600
Category: 8
Sub Category:
Heading: നാം ജീവിച്ചിരിക്കുമ്പോള്‍ തന്നെ നമുക്കായി വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുക
Content: “എന്റെ ഹൃദയം അചഞ്ചലമാണ്, ദൈവമേ എന്റെ ഹൃദയം അചഞ്ചലമാണ്” (സങ്കീര്‍ത്തങ്ങള്‍ 57:7) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-11}# "വിശുദ്ധ കുർബ്ബാന ക്രൈസ്തവ ജീവിതത്തിന്റെയാകെ ഉറവിടവും അത്യുച്ചസ്ഥാനവുമാണ്. മറ്റു കൂദാശകളും, സഭാപരമായ എല്ലാ ശുശ്രൂഷകളും പ്രേക്ഷിതദൗത്യ പ്രവൃത്തികളും കുർബ്ബാനയോടു ബന്ധപ്പെട്ടിരിക്കുന്നു; അതിലേക്കു തിരിഞ്ഞിരിക്കുകയും ചെയ്യുന്നു. എന്തെന്നാൽ സഭയുടെ അധ്യാത്മിക സമ്പത്തുമുഴുവനും, അതായത്, നമ്മുടെ പെസഹായായ ക്രിസ്തു, കുർബ്ബാനയിൽ അടങ്ങിയിരിക്കുന്നു" (Catechism of the Catholic Church 1324). “ജീവിച്ചിരിക്കുന്ന ഏതൊരു മനുഷ്യനും വിശുദ്ധിയുടെ മഹത്വത്തിലേക്ക് എത്തിപ്പെടുവാന്‍ സാധ്യമാണ്. ഇതിനോടകം തന്നെ ദൈവപ്രസാദത്തിലുള്ള ഒരു വ്യക്തിക്ക് വേണ്ടി അര്‍പ്പിക്കപ്പെടുന്ന ഒരു കുര്‍ബ്ബാന, ആ വ്യക്തി ആഗ്രഹിക്കുന്ന പ്രകാരം ക്രിസ്തുവിനേപോലെ ആകത്തക്കവിധമുള്ള ദൈവീകവരദാനം കൂടിയ മാത്രയിലുള്ള ഒരു സമ്മാനമായി മാറും. “നശ്വരമായ പാപാവസ്ഥയിലുള്ള ഒരാള്‍ക്ക് വേണ്ടി അര്‍പ്പിക്കുന്ന കുര്‍ബ്ബാന, ആ പരിവര്‍ത്തനം വാഗ്ദാനം ചെയ്യപ്പെട്ട മഹത്വത്തിന്റെ ഒരു സൗജന്യ സ്വീകരണമാണെങ്കില്‍ പോലും അനുതാപത്തിനു ആവശ്യമായ വരപ്രസാദം ആ വ്യക്തിക്ക് പ്രദാനം ചെയ്യും.”- ഫാ. എഡ്വേര്‍ഡ് മക്നമാരാ, ആരാധന-ക്രമ പണ്ഡിതന്‍, ആന്‍ഗേലിക്കം സര്‍വ്വകലാശാല, റോം. #{red->n->n->വിചിന്തനം:}# നാം ജീവിച്ചിരിക്കുമ്പോള്‍ തന്നെ നമുക്കായി വിശുദ്ധ കുബ്ബാന അര്‍പ്പിക്കുക. നമ്മുടെ ജീവിതത്തിലെ ഓരോ വര്‍ഷവും ഓരോ കുര്‍ബ്ബാന വീതം അര്‍പ്പിക്കുവാന്‍ ശ്രമിക്കുക. അങ്ങനെ നമുക്ക് ഈ ലോകത്തിൽ വച്ചുതന്നെ നമ്മുടെ ശുദ്ധീകരണ സ്ഥലത്തിലെ ദിവസങ്ങൾ കുറയ്ക്കുവാനുള്ള കൃപാവരത്തിലേക്ക് കടന്നുവരാം. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/1?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Kx8VihwOqMi2OiHBngpjTK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-01-11-01:29:04.jpg

601
Category: 5
Sub Category:
Heading: വിശുദ്ധ അന്തോണീസ്
Content: ‘സന്യാസികളുടെ പിതാവ്’ എന്നറിയപ്പെടുന്ന മഹാനായ വിശുദ്ധ അന്തോണിയുടെ സ്ഥാനം വളരെ വലുതാണ്. ഏതാണ്ട് 250-ല്‍ മധ്യ-ഈജിപ്തിലാണ് വിശുദ്ധന്‍ ജനിച്ചത്. വളരെ ശ്രേഷ്ഠരായിരുന്നു വിശുദ്ധന്റെ മാതാപിതാക്കള്‍. അവരുടെ പെട്ടെന്നുള്ള മരണത്തോടെ വിശുദ്ധന്‍ തന്നെതന്നെ പൂര്‍ണ്ണമായും അനശ്വരതക്കര്‍ഹമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി സ്വജീവിതം സമര്‍പ്പിച്ചു. ഒരിക്കല്‍ ദേവാലയത്തിലായിരിക്കുമ്പോള്‍ അദ്ദേഹം ഒരു സുവിശേഷ വാക്യം ശ്രവിക്കുവാനിടയായി,ഇപ്രകാരമായിരിന്നു അത്, “നീ പൂര്‍ണ്ണനാകുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കുക.” (മത്തായി 19:21) ഈ വാക്യം ക്രിസ്തു നേരിട്ട് തന്നോട് വ്യക്തിപരമായി ആവശ്യപ്പെടുന്നതായി വിശുദ്ധനു തോന്നി. ഒട്ടും വൈകാതെ തന്നെ വിശുദ്ധന്‍ തന്റെ സ്വത്തെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുത്തു. ഏതാണ്ട് 270-ല്‍ ദൈവീക ജീവിതത്തിനായി മരുഭൂമിയിലേക്ക് പോയി. ക്ഷീണമനുഭവിക്കുമ്പോള്‍ അദ്ദേഹം കിടന്നിരുന്ന കിടക്ക ഉറച്ച പാറയായിരുന്നു. അദ്ദേഹം തന്നെതന്നെ കഠിനമായ സഹനങ്ങള്‍ക്ക് വിധേയനാക്കി. വെറും അപ്പവും, ഉപ്പും മാത്രമായിരുന്നു വിശുദ്ധന്റെ ഭക്ഷണം. വെറും വെള്ളം മാത്രം കുടിക്കുകയും ചെയ്തിരുന്നു. സൂര്യാസ്തമനത്തിനു മുന്‍പ് വിശുദ്ധന്‍ ഭക്ഷണം ഒന്നും കഴിച്ചിരുന്നില്ല. രാവും പകലും പ്രാര്‍ത്ഥനകളുമായി രണ്ടു ദിവസത്തോളം ഒരു ഭക്ഷണവും കഴിക്കാതെ അദ്ദേഹം കഴിച്ചുകൂട്ടിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. നിരന്തരമായി വിശുദ്ധന്‍ പൈശാചിക ആക്രമണങ്ങള്‍ക്ക് വിധേയനായിരുന്നു, പക്ഷേ ഇവയെല്ലാം വിശുദ്ധന്റെ നന്മയും ഭക്തിയും കൂട്ടുവാനേ ഉപകരിച്ചുള്ളു. സ്വയം സ്വീകരിക്കുന്ന ദാരിദ്ര്യം, ക്രിസ്തുവിനോടുള്ള അടിയുറച്ച സ്നേഹം, എളിമ, ഉപവാസം കുരിശടയാളം" എന്നിവ വഴിയായി സാത്താനെ തോല്‍പ്പിക്കാന്‍ അദ്ദേഹം തന്റെ ശിഷ്യരോട് ആഹ്വാനം ചെയ്തു. 356-ല്‍ വിശുദ്ധനു 105 വയസ്സ് പ്രായമായപ്പോള്‍ ചെങ്കടലിന് സമീപമുള്ള കോള്‍സീന്‍ പര്‍വ്വതത്തില്‍ വെച്ച് വിശുദ്ധന്‍ മരണപ്പെട്ടു. ഒരു വര്‍ഷത്തിനുശേഷം അദ്ദേഹത്തിന്റെ സുഹൃത്തും, നിര്‍ഭയനുമായിരുന്ന മെത്രാന്‍ വിശുദ്ധ അത്തനാസിയൂസ് വിശുദ്ധ അന്തോണിയുടെ ജീവചരിത്രമെഴുതി. ഇത് നൂറ്റാണ്ടുകളോളം സന്യസ്തരുടെ ഇതിഹാസ ഗ്രന്ഥമായി തുടര്‍ന്നു. വിശുദ്ധ അന്തോണിയുടെ കാഴ്ചപ്പാടില്‍ സന്യാസജീവിതത്തിന്റെ ലക്ഷ്യം, ശരീരത്തെ നശിപ്പിക്കുകയെന്നല്ല, മറിച്ച് അതിനെ നിയന്ത്രണത്തില്‍ കൊണ്ടുവന്ന്, ദൈവം നല്‍കിയിട്ടുള്ള കാരുണ്യവുമായി സമന്വയിപ്പിക്കുകയെന്നതാണ്. ഏതാണ്ട് 20 വര്‍ഷത്തോളം വിശുദ്ധ അന്തോണി ഏകാന്തവാസം നയിച്ചു. ഒരു വേദനയും അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നില്ല, ഒരു സന്തോഷവും അദ്ദേഹത്തെ അന്ധനാക്കിയിരുന്നുമില്ല. ആളുകളുടെ വശ്യതയാര്‍ന്ന പ്രശംസാ വാചകങ്ങളോ അഭിനന്ദനങ്ങളോ അദ്ദേഹത്തെ ഇളക്കിയിരുന്നില്ല. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഈ ലോകത്തിലെ പൊങ്ങച്ചങ്ങള്‍ക്കൊന്നും വിശുദ്ധനെ സ്വാധീനിക്കുവാന്‍ കഴിഞ്ഞിരുന്നില്ല, ആന്തരികമായ ശാന്തതയും, സൗഹാര്‍ദ്ദവും അനുഭവിച്ചുകൊണ്ട്, യുക്തിബോധത്താല്‍ നയിക്കപ്പെട്ട ഒരു വ്യക്തിയായിരുന്നു വിശുദ്ധന്‍. “നാം തുടങ്ങിവെച്ചിരിക്കുന്ന ദൗത്യം പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് തളരാതിരിക്കുക എന്നത് നമ്മുടെ ഏറ്റവും പ്രധാന ലക്ഷ്യമായിരിക്കണം. ക്ലേശത്തിന്റേയും സഹനത്തിന്റേയും നാളുകളില്‍ നമ്മുടെ ധൈര്യം ഒട്ടും തന്നെ കൈവിടാതെ നാം പറയണം: എന്റെ മക്കളെ, നമുക്ക് നമ്മുടെ സന്യാസജീവിതത്തെ സംരക്ഷിക്കാം. ആയതിനാല്‍ നമുക്ക് ക്ഷീണിതരും, ഹൃദയം നുറുങ്ങിയവരുമാകാതിരിക്കാം, എപ്പോഴും നാം നമ്മുടെ കണ്‍മുന്‍പില്‍ മരണത്തെ കുറിച്ചുള്ള ചിത്രവുമായി ജീവിക്കുകയാണെങ്കില്‍, നാം പാപം ചെയ്യുകയില്ല. അപ്പസ്തോലന്‍മാരുടെ വാക്കുകള്‍ നമ്മോടു പറയുന്നത്." "നാം വൈകിട്ട് വരെ ജീവിച്ചിരിക്കില്ല എന്ന ബോധ്യത്തോടു കൂടിവേണം ഓരോ ദിവസവും രാവിലെ നാം എഴുന്നേല്‍ക്കേണ്ടത്, രാവിലെ എഴുന്നേല്‍ക്കുകയില്ല എന്ന ബോധ്യത്തോടുകൂടിവേണം രാത്രി ഉറങ്ങാന്‍ കിടക്കേണ്ടത്. കാരണം നമ്മുടെ ജീവിതത്തേ ക്കുറിച്ച് യാതൊരു ഉറപ്പുമില്ല. നാം ഇത് മനസ്സിലാക്കി ജീവിക്കുകയും അപ്പസ്തോലന്മാരുടെ വാക്കുകള്‍ അനുസരിക്കുകയും ചെയ്യുകയാണെങ്കില്‍, നമ്മള്‍ പാപത്തില്‍ വീഴുകയില്ല; ഒരാഗ്രഹവും നമ്മെ തടവിലാക്കുകയില്ല, ഒരു കോപവും നമ്മെ ഇളക്കുകയില്ല, ഒരു നിധിയും നമ്മെ ഇഹലോകവുമായി ബന്ധിപ്പിക്കുകയില്ല; സ്വതന്ത്രമാക്കപ്പെട്ട ഹൃദയവുമായി നമുക്ക് മരണത്തെ നേരിടുവാന്‍ സാധിക്കും.” സന്യാസിന്മാരോടായി വിശുദ്ധന്‍ പറഞ്ഞ വാക്കുകളാണിവ. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ഈജിപ്തുകാരായ അക്കില്ലെസും ആമോസും 2. റോമയിലെ മെറുലൂസ്, ജോണ്‍, ആന്‍റണി (അന്തോളിന്‍) 3. കപ്പദോച്യായിലെ സ്പെയൂസിപ്പുസ്, എലെയൂസിപ്പുസ്, മെലയൂസിപ്പുസ്, ലെയോണില്ലാ 4. ഫ്രാന്‍സിലെ ജെനുല്‍ഫൂസ്, ജെനു, ജെനിത്തുസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/1?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2019-01-17-10:21:23.jpg
Keywords: അന്തോ

602
Category: 5
Sub Category:
Heading: വിശുദ്ധ ഹോണോറാറ്റസ്
Content: ഗൌളില്‍ താമസമാക്കിയ ഒരു റോമന്‍ സ്ഥാനപതി കുടുംബത്തിലായിരുന്നു വിശുദ്ധ ഹോണോറാറ്റസിന്റെ ജനനം. അക്കാലത്ത് സമൂഹത്തില്‍ വളര്‍ന്ന് വന്ന വലിയ ഒരു വിപത്തായിരിന്നു വിഗ്രഹാരാധന. എന്നാല്‍ യൌവന കാലഘട്ടത്തില്‍ തന്നെ ഹോണോറാറ്റസ് വിഗ്രഹാരാധന ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചു. തന്റെ മൂത്ത സഹോദരനായ വെനാന്റിയൂസിനേയും ക്രിസ്തുവിന്റെ മാര്‍ഗ്ഗത്തിലേക്ക് തിരിക്കുവാന്‍ അദ്ധേഹത്തിന് കഴിഞ്ഞു. ഈ ലോക ജീവിതത്തിലെ നശ്വരതയേ കുറിച്ച് മനസ്സിലാക്കിയ അവര്‍, അത് ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ കടുത്ത വിഗ്രഹാരാധകനായ അവരുടെ പിതാവ് ഇവരുടെ ഈ മാനസാന്തരത്തില്‍ കോപാകുലനായി. ഇത് ഉള്‍കൊള്ളാന്‍ കഴിയാത്തതിനാല്‍, അവര്‍ സന്യാസിയായ വിശുദ്ധ കാപ്രായിസിനെ തങ്ങളുടെ ആത്മീയ നിയന്താവായി സ്വീകരിച്ചുകൊണ്ട് മാര്‍സില്ലെസില്‍ നിന്നും ഗ്രീസിലേക്ക് യാത്ര തിരിച്ചു. അവിടെ ഏതെങ്കിലും മരുഭൂമിയില്‍ അജ്ഞാതവാസം നയിച്ചുകൊണ്ട് ധ്യാനിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. മെതോണ്‍ എന്ന സ്ഥലത്ത് വച്ച് വിശുദ്ധന്റെ സഹോദരനായ സ്വെനാന്റിയൂസ് സമാധാനത്തോടു കൂടി മരിച്ചു. വിശുദ്ധ ഹോണോറാറ്റസിന് രോഗം പിടിപെട്ടതിനാല്‍ ഗുരുവിനൊപ്പം സ്വദേശത്തേക്കു തിരിച്ചുവരുവാന്‍ തീരുമാനിച്ചു. ചുരുങ്ങിയ വര്‍ഷക്കാലം അദ്ദേഹം ഫ്രേജസിനു സമീപം മലനിരകളില്‍ ആശ്രമ ജീവിതം നയിച്ചു. പിന്നീട് തീരത്തോടു ചേര്‍ന്ന് സമുദ്രത്തിലുള്ള ദ്വീപുകളിലും ഇപ്പോള്‍ ഹോണോറെ എന്നറിയപ്പെടുന്ന ഒരു ചെറിയ ദ്വീപില്‍ താമസിക്കുകയും ചെയ്തു. അധികം താമസിയാതെ ധാരാളം ആളുകള്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരായി. തുടര്‍ന്നാണ് വിശുദ്ധന്‍ വളരെ പ്രസിദ്ധമായ ലെരിന്‍സിലെ ആശ്രമം സ്ഥാപിക്കുന്നത്. തന്റെ കുറെ അനുയായികളെ അദ്ദേഹം പൊതുസമൂഹത്തില്‍ കഴിയുവാന്‍ അനുവദിച്ചു, പക്വതയാര്‍ജ്ജിച്ചവരും, പൂര്‍ണ്ണരുമെന്ന് അദ്ദേഹത്തിന് തോന്നിയ ചിലരെ പ്രത്യേക പ്രേഷിതവേലക്കായി നിയമിച്ചു. വിശുദ്ധ പച്ചോമിയൂസിന്റെ നിയമങ്ങളാണ് അദ്ദേഹം മുഖ്യമായും തന്റെ ആശ്രമത്തില്‍ പിന്തുടര്‍ന്നിരുന്നത്. വിശുദ്ധനായ ആശ്രമാധികാരിയുടെ കീഴില്‍ അനുകമ്പയുടെയും എളിമയുടെയും കാരുണ്യപ്രവര്‍ത്തികളുടെയും മഹത്തായ മാതൃക പഠിച്ച സന്യസ്ഥരുടെ ആശ്രമജീവിതത്തെ പറ്റി വിശുദ്ധ ഹിലാരി വളരെ മനോഹരമായി വിവരിക്കുന്നുണ്ട്. 426-ല്‍ സഭാധികാരികളുടെ നിര്‍ദേശത്താല്‍ വിശുദ്ധ ഹോണോറാറ്റസ് ആള്‍സിലെ മെത്രാപ്പോലീത്തയായി അഭിഷിക്തനായി, 429-ല്‍ അദ്ദേഹം ദൈവസന്നിധിയില്‍ നിദ്ര പ്രാപിച്ചു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. മൊറോക്കയില്‍ വച്ചു മുഹമ്മദീയറാല്‍ വധിക്കപ്പെട്ട ഇറ്റാലിയന്‍ ഫ്രാന്‍സിസ്കരായ അര്‍ക്കുസിയൂസ്, പീറ്റര്‍, ബെരാര്‍ദൂസ്, ഓട്ടോ, അദ്യൂത്തുസു 2. ആര്‍മാഗ് ആശ്രമത്തില്‍ മരിച്ച ദുഞ്ചെയീഡ് ഒബ്രദായില്‍ 3. സെവിലിലെ വി.ഇസിദോറിന്‍റെ സഹോദരനായ ഫുള്‍ജന്‍സിയൂസ് 4. അയര്‍ലണ്ടിലെ ഫുര്‍സി 5. ഡെന്മാര്‍ക്കിലെ ഹെന്റി {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/1?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/73QF9sNKeXnB95PY8Bvrsm }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-01-13-07:58:40.jpg
Keywords: വിശുദ്ധ

603
Category: 5
Sub Category:
Heading: ആദ്യ ക്രിസ്ത്യന്‍ സന്യാസിയായ വിശുദ്ധ പൗലോസ്
Content: ക്രിസ്തുവിനേ പ്രതി, ഏകാന്ത വാസത്തിന്റേയും മരുഭൂമിയിലെ ജീവിതത്തിന്റെയും സകല ദുരിതങ്ങളും അനുഭവിച്ചുകൊണ്ട് പ്രാര്‍ഥനയിലൂടെ മുന്നേറിയ വിശുദ്ധ പൗലോസിന്‍റെ വിശ്വാസ തീക്ഷ്ണത ക്രൈസ്തവരായ നാമെല്ലാവര്‍ക്കും വലിയ ഒരു മാതൃകയാണ്. പ്രാര്‍ത്ഥനയുടെ ഏറ്റവും മഹത്തായ വക്താക്കളായ സന്യാസിമാരുടെ ജീവിതം ആദരിക്കപ്പെടേണ്ട ഒന്നാണ്. ആദ്യത്തെ ക്രിസ്ത്യന്‍ സന്യാസിയെന്നാണ് വിശുദ്ധ പൌലോസിനെ ദൈവശാസ്ത്ര പണ്ഡിതര്‍ വിളിക്കുന്നത്. പലവിധ പ്രശ്നങ്ങളാലും, വിശ്വാസപരമായ ഭിന്നതയാലും തിരുസഭ കഷ്ടപ്പെട്ടമ്പോള്‍ സന്യസ്ഥരുടെ പ്രാര്‍ത്ഥനകളാണ് തിരുസഭയുടെ രക്ഷക്കെത്തിയിരുന്നത്. തിരുസഭയില്‍ ആശ്രമജീവിതത്തിനും, സന്യാസസഭകളുടെ രൂപീകരണത്തിനും കാരണമായത് വിശുദ്ധ പൌലോസ് ശ്ലീഹായേ പോലുള്ളവരുടെ മഹത്തായ വ്യക്തികളുടെ പ്രവര്‍ത്തനങ്ങള്‍ മൂലമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. വിശുദ്ധനെ കുറിച്ച് ആത്മീയോന്നതി നല്‍കുന്ന ഒരു ഐതിഹ്യം സഭാരേഖകളില്‍ കാണാവുന്നതാണ്. വാര്‍ദ്ധക്യ കാലഘട്ടത്തില്‍ വിശുദ്ധ ആന്‍റണി ദൈവീക പ്രേരണയാല്‍ വിശുദ്ധ പൗലോസിനെ സന്ദര്‍ശിക്കുവാന്‍ തീരുമാനിക്കുന്നു. ഇവര്‍ ഇതിനുമുന്‍പൊരിക്കലും കണ്ടിരുന്നില്ല. പക്ഷെ കണ്ടുമുട്ടിയപ്പോള്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു പരിചിതരെപ്പോലെ സുദീര്‍ഘമായി സംസാരിക്കുവാന്‍ ഇടയായി. വിശുദ്ധന് പതിവായി പകുതിയോളം അപ്പം ഭക്ഷണമായി കൊണ്ടു വന്നിരുന്ന വലിയ കാക്ക അന്ന് പതിവിനു വിപരീതമായി മുഴുവന്‍ അപ്പവും കൊണ്ട് വന്നു. കാക്ക പറന്നുപോയതിനു ശേഷം വിശുദ്ധ പൌലോസ് വിശുദ്ധ ആന്‍റണിയോട് ഇങ്ങനെ പറയുകയുണ്ടായി, "നമുക്ക് ഭക്ഷണം കൊടുത്തയച്ചിരിക്കുന്ന ദൈവം എത്രമാത്രം നന്മയും കരുണയുള്ളവനുമാണെന്ന് നോക്കൂ, കഴിഞ്ഞ 60 വര്‍ഷമായി എല്ലാ ദിവസവും എനിക്ക് പകുതി അപ്പം മാത്രമാണ് കിട്ടികൊണ്ടിരുന്നത്, എന്നാല്‍ ഇന്ന് അങ്ങയുടെ വരവോടെ യേശു തന്റെ ദാസന്‍മാരുടെ ഭക്ഷണം ഇരട്ടിപ്പിച്ചിരിക്കുന്നു." രാത്രിമുഴുവനും അവര്‍ ദൈവത്തെ സ്തുതിച്ചു മഹത്വപ്പെടുത്തി. നേരം വെളുത്തപ്പോള്‍ വിശുദ്ധ പൗലോസ്, വിശുദ്ധ അന്തോണിയോട് തന്റെ ആസന്നമായ മരണത്തെ കുറിച്ചറിയിക്കുകയും, വിശുദ്ധ അത്തനാസിയൂസില്‍ നിന്നും തനിക്ക് ലഭിച്ച മേലങ്കി അണിയുവാനായി എടുത്ത് കൊടുക്കുവാന്‍ ആവശ്യപ്പെട്ടു. അപ്രകാരം ചെയ്ത വിശുദ്ധ അന്തോണി തിരികെ പോകാനിറങ്ങിയപ്പോള്‍ വിശുദ്ധ പൌലോസ് ശ്ലീഹാ അപ്പൊസ്തോലന്മാരാലും മാലാഖ വൃന്ദത്താലും ചുറ്റപ്പെട്ട് സ്വര്‍ഗ്ഗത്തിലേക്കെടുക്കപ്പെടുന്നതായി കണ്ടു. 376-ല്‍ വിശുദ്ധ ജെറോം എഴുതിയ "സന്യാസിയായ പൗലോസിന്റെ ജീവിതം" (The life of Paul the Hermit) എന്ന ഗ്രന്ഥത്തില്‍ വിശുദ്ധനെ കുറിച്ചുള്ള മറ്റ് നിരവധി അനുഭവകഥകളും കാണാവുന്നതാണ്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ഫ്ലാന്‍റേഴ്സില്‍ കസ്രേയിലെ ബിഷപ്പായ എമെബെര്‍ട്ട് 2. സിറിയായില്‍ സന്യാസിയായ ഗ്രീക്കുകാരന്‍ അലക്സാണ്ടര്‍ അക്കിമെത്തെസ് 3. ഇംഗ്ലണ്ടില്‍ വച്ച് ഡെയിന്‍സു വധിച്ച ബ്ലെയിത്തു മായിക്കു 4. ക്ലെര്‍മോണ്ടിലെ ബിഷപ്പായ ബോണിന്തൂസ് 5. നോര്‍ത്തംബ്രിയായിലെ രാജാവായിരുന്ന ചെയോവുള്‍ഫ് 6. സര്‍ഡീനിയായിലെ എഫിസിയൂസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/1?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2020-01-15-02:16:45.jpg
Keywords: വിശുദ്ധ പൗലോസ്

604
Category: 5
Sub Category:
Heading: വിശുദ്ധ മലാക്കി
Content: 1094-ല്‍ അയര്‍ലന്‍ഡിലെ അര്‍മാഗ് എന്ന സ്ഥലത്താണ് വിശുദ്ധ മലാക്കി ജനിച്ചത്. മാമോദീസയ്ക്കുശേഷം മായേൽ മേഡോക് (Malachy) എന്ന പേരിൽ അദ്ദേഹം അറിയപ്പെടാൻ തുടങ്ങി. മലാക്കിയുടെ പിതാവായ ഒമൊര്‍ഗൈര്‍ അവിടത്തെ സ്കൂളിലെ ഒരു അദ്ധ്യാപകനായിരുന്നു. വിശുദ്ധന് 7 വയസ്സ് പ്രായമായപ്പോള്‍ അദ്ദേഹത്തിന്റെ പിതാവ് മരണപ്പെട്ടു. ദൈവഭക്തയായിരുന്ന അമ്മ തന്റെ മകനെ ക്രിസ്തീയ വിശ്വാസത്തില്‍ വളര്‍ത്തി. തന്റെ പിതാവ് പഠിപ്പിച്ചിരുന്ന വിദ്യാലയത്തിൽ തന്നെയാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തന്റെ മാതാപിതാക്കളുടെ മരണശേഷം വിശുദ്ധന്‍ തന്നെ പൂര്‍ണ്ണമായും ദൈവത്തിലേക്ക് സമര്‍പ്പിക്കുവാന്‍ തീരുമാനിച്ചു. ഇതിന്‍ പ്രകാരം അദ്ദേഹം കത്രീഡല്‍ പള്ളിക്ക് സമീപത്തെ ചെറിയമുറിയില്‍ ഏകാന്തവാസം നയിച്ചിരുന്ന ഇമര്‍ ഒ’ഹാഗന്‍ എന്ന മനുഷ്യന്റെ ശിഷ്യത്വം അദ്ദേഹം സ്വീകരിച്ചു. വിശുദ്ധന്റെ അപേക്ഷ പ്രകാരം, ഒമര്‍ഹാഗന്‍ കൂടുതൽ അനുയായികളേ സ്വീകരിച്ചു. ക്രമേണ അര്‍മാഗിലെ ദേവാലയത്തിനു ചുറ്റുമായി ഒരു വലിയ സന്യാസസമൂഹം രൂപംകൊണ്ടു. ഇതേ തുടര്‍ന്ന്‍ മെത്രാപ്പോലീത്തയായിരിന്ന സെല്ലോച്ച് വിശുദ്ധന് പുരോഹിത പട്ടം നല്‍കി, അക്കാലത്തെ സഭാരീതി അനുസരിച്ച് പൌരോഹിത്യ പട്ട സ്വീകരണത്തിന്റെ പ്രായം 30 വയസ്സായിരുന്നുവെങ്കിലും, വിശുദ്ധന്‍ തന്റെ 25-മത്തെ വയസ്സില്‍ പുരോഹിതനായി. ഇമര്‍ ഒ’ഹാഗന്റെ സന്യാസസമൂഹത്തിലെ 10 സന്യസിമാരുമായി വിശുദ്ധന്‍ ഒരു സന്യാസഭവനം നിര്‍മ്മിക്കുകയും ഒരു വര്‍ഷത്തോളം അത് ഭരിക്കുകയും ചെയ്തു. ഇതിനിടെ ബാങ്ങോറിലെ ആശ്രമത്തില്‍ പൗരോഹിത്യ പഠനക്കാര്‍ക്കായി ഒരാശ്രമം അദ്ദേഹം പണികഴിപ്പിച്ചു. വിശുദ്ധന്റെ അമ്മയുടെ മരണത്തോടെ, അദ്ദേഹത്തിന്റെ സഹോദരി ഒട്ടും അനുസരണയില്ലാത്ത, ഒരു സ്ത്രിയായി തീര്‍ന്നു. അവള്‍ തന്റെ പാപാവസ്ഥയിലുള്ള ജീവിതം ഉപേക്ഷിക്കാത്തിടത്തോളം കാലം താന്‍ അവളെ സന്ദര്‍ശിക്കുകയില്ലെന്ന് മലാക്കി ദൃഡനിശ്ചയം ചെയ്തു. അവളുടെ മരണശേഷം വിശുദ്ധന്‍ അവളുടെ മൃതദേഹം കാണാൻ വരികയും അവള്‍ക്കായി 30 വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയും ചെയ്തു. തന്റെ സഹോദരി ഒരു അങ്കണത്തില്‍ നില്‍ക്കുകയാണെന്നും, 40 ദിവസമായി എന്തെങ്കിലും ഭക്ഷിച്ചിട്ട് എന്ന് ഒരു സ്വരം തന്നോടു പറയുന്നതായി വിശുദ്ധന് ദൈവീക ദര്‍ശനം ഉണ്ടായി. ഉറക്കത്തില്‍ നിന്നുണര്‍ന്ന വിശുദ്ധന്‍ അവള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും, കുര്‍ബ്ബാന അര്‍പ്പിക്കുന്നത് തുടരുകയും ചെയ്തു. പെട്ടെന്ന് അവള്‍ കറുത്ത വസ്ത്രമണിഞ്ഞു ദേവാലയത്തിനുപുറത്തും, അതിനു ശേഷം ചാര വസ്ത്രമണിഞ്ഞ് ദേവാലയത്തിനകത്തും, അവസാനമായി തൂവെള്ള വസ്ത്രത്തിലും അവളെ വിശുദ്ധന്‍ ദര്‍ശിച്ചതായി വിശുദ്ധ ബെര്‍ണാര്‍ഡ് രേഖപ്പെടുത്തിയിരിക്കുന്നു. അക്കാലത്ത് ‘വിശുദ്ധരുടേയും, വിജ്ഞാനികളുടേയും’ നാടെന്നറിയപ്പെട്ടിരുന്ന അയര്‍ലാന്‍ഡ് ക്രമേണ വിഗ്രഹാരാധനയിലേക്ക് വഴുതിവീണു. ഈ അവസരത്തില്‍ മെത്രാപ്പോലീത്ത വിശുദ്ധ മലാക്കിയേ അവിടുത്തേ വികാരിയായി നിയമിക്കുകയും, അന്ധവിശ്വാസികളുടെയും, വിഗ്രഹാരാധകരൂടേയും ഇടയില്‍ ദൈവവചനം പ്രഘോഷിക്കുന്നതിനായി അദ്ദേഹത്തെ അയക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ശക്തമായ ഇടപെടൽ മൂലം പാപബന്ധനങ്ങളിൽ നിന്ന് വിടുതൽ ലഭിക്കുകയും ക്രിസ്തീയ വിശ്വാസം പുനസ്ഥാപിക്കുകയും ചെയ്തു. വൈദേശികാക്രമണങ്ങള്‍ മൂലം നിന്നുപോയ അച്ചടക്കവും, പ്രാര്‍ത്ഥനകളും, ശുശ്രൂഷകളും തിരികെ കൊണ്ട് വരാൻ വിശുദ്ധന്‍ നടത്തിയ ഇടപെടൽ വളരേ വലുതാണെന്ന് നിസംശയം പറയാം. പില്‍ക്കാലത്ത് അദ്ദേഹം ആര്‍മാഗിലെ മെത്രാനായി അഭിഷേകം ചെയ്തു. വാട്ടര്‍ഫോര്‍ഡിലെയും, ലിസ്മോറിലേയും മെത്രാനായിരുന്ന മാല്‍ക്കസിന്റെ നിര്‍ദ്ദേശപ്രകാരം വിശുദ്ധന്‍ അദ്ദേഹത്തിന്റെ സഭയിലെ ഉപദേഷ്ടാവായും ഒരേ സമയം സേവനം ചെയ്തു. 1123-ല്‍ അദ്ദേഹം അര്‍മാഗില്‍ തിരിച്ചെത്തി. ഒരു അല്‍മായനും ബാങ്ങോര്‍ ആശ്രമത്തിലെ അധിപനുമായിരുന്ന വിശുദ്ധന്റെ ഒരു അമ്മാവന്‍ തന്റെ ആശ്രമത്തിന്റെ അധിപനായി വിശുദ്ധനെ നിയമിച്ചുവെങ്കിലും വിശുദ്ധന്‍ അതിന്റെ ഭൂരിഭാഗം ഭൂമിയും വരുമാനവും മറ്റാര്‍ക്കോ കൈമാറി. തന്റെ ആശ്രമജീവിതത്തിലുടനീളം വിശുദ്ധന്‍ വളരെയേറെ ഉത്സാഹവാനും മറ്റുള്ളവര്‍ക്ക് നല്ല ഒരു മാതൃകയും ആയിരുന്നു. അദ്ദേഹത്തിന് 30 വയസ്സ് പ്രായമായപ്പോള്‍ അദ്ദേഹം ഡൌണ്‍, കൊന്നോര്‍ എന്നിവിടങ്ങളിലെ മെത്രാനായി വാഴിക്കപ്പെട്ടു. പേരിനു മാത്രം ക്രിസ്ത്യാനികളായിരുന്ന അവിടത്തെ ഭൂരിഭാഗം ജനങ്ങളേയും വിശുദ്ധന്‍ വീടുകളില്‍ പോയി ഉപദേശിക്കുകയും, അവരെ പള്ളിയില്‍ വരുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഇതിന്‍റെ ഫലമായി നല്ല ക്രിസ്തീയവ്യക്തിത്വങ്ങൾക്ക് ഉടമകളായി അവര്‍ മാറുകയും ചെയ്തു. അങ്ങനെ സഭ സമാധാനപരമായ അന്തരീക്ഷത്തില്‍ നിലകൊള്ളുന്ന സമയത്താണ് ചില രാജാക്കന്മാര്‍ ഉള്‍സ്റ്റാര്‍ ആക്രമിച്ചത്. തന്മൂലം വിശുദ്ധനും അദ്ദേഹത്തിന്റെ ശിഷ്യരും ലിസ്മോറിലേക്കും, പിന്നീട് കെറിയിലെ ഇവേരാഘിലേക്കും പോയി. അവര്‍ കോര്‍ക്കിന്റെ പരിസരത്ത് ഒരാശ്രമം സ്ഥാപിച്ചു, 1129-ല്‍ മെത്രാനായ സിയോല്ലോച്ചിന്റെ മരണത്തോടെ വിശുദ്ധന്‍ മലാക്കി അര്‍മാഗിലെ മെത്രാനായി വാഴിക്കപ്പെട്ടു. എന്നാല്‍ മെത്രാന്‍ പദവി പാരമ്പര്യമായി കരുതപ്പെട്ടിരുന്ന അക്കാലത്ത് സിയോല്ലോച്ചിന്റെ സ്വന്തക്കാര്‍ മുര്‍താഗ് എന്നയാളെ മെത്രാനായി വാഴിക്കുകയും ഇയാളെ അംഗീകരിക്കുവാന്‍ ആവശ്യപ്പെട്ടു കൊണ്ട് വിശുദ്ധനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മുര്‍താഗിന്റെ മരണത്തിനു ശേഷം ആ സ്ഥാനത്ത് വന്ന സിയോല്ലോച്ചിന്റെ സഹോദരനായ നൈജെല്ലൂസും വിശുദ്ധന്റെ സഭാഭരണത്തെ തടസ്സപ്പെടുത്തുകയും, ആക്രമങ്ങള്‍ വഴി നിരവധി വിശുദ്ധ രേഖകളും, തിരുശേഷിപ്പുകളും പിടിച്ചെടുക്കുകയും ചെയ്തു. എന്നിരുന്നാലും വിശുദ്ധന്റെ ശാന്തതയും, ധൈര്യവും അവസാനം വിജയം കണ്ടു. ഒടുവിൽ നൈജെല്ലൂസിന്റെ അനുയായികള്‍ വിശുദ്ധനെ അംഗീകരിക്കുകയും, പിടിച്ചെടുത്ത തിരുശേഷിപ്പുകള്‍ തിരിച്ചുനല്‍കുകയും ചെയ്തു, അങ്ങനെ, നഷ്ട്ടപെട്ട സമാധാനം പുനഃസ്ഥാപിക്കപെട്ടു. ഡൌണിലെ മെത്രാനെന്ന നിലയില്‍ അദ്ദേഹം, 'അഗസ്റ്റീനിയന്‍ സഭ' സ്ഥാപിക്കുകയും അവരോടൊത്ത് താമസിക്കുകയും ചെയ്തു. അടുത്ത വര്‍ഷം വിശുദ്ധ മലാക്കി റോം സന്ദര്‍ശിക്കുവാന്‍ പുറപ്പെട്ടു, ഇംഗ്ലണ്ട് വഴിയുള്ള യാത്രയില്‍ അദ്ദേഹം യോര്‍കില്‍ തങ്ങുകയും കിര്‍ക്കാമിലെ വിശുദ്ധ വാല്‍തിയോഫിനെ സന്ദര്‍ശിക്കാനും ഇടയായി. അദ്ദേഹം വിശുദ്ധനു ഒരു കുതിരയെ സമ്മാനമായി നല്‍കുകയുണ്ടായി. ഫ്രാന്‍സ് കടക്കുമ്പോള്‍ അദ്ദേഹം വിശുദ്ധ ബെര്‍ണാര്‍ഡിനെ സന്ദര്‍ശിക്കുകയും അങ്ങിനെ ഈ രണ്ടു വിശുദ്ധരും തമ്മില്‍ മരണം വരെ നീണ്ടുനിന്ന ചങ്ങാത്തം ഉണ്ടാവുകയും ചെയ്തു. (വിശുദ്ധ ബെര്‍ണാര്‍ഡ് ആണ് വിശുദ്ധ മലാക്കിയുടെ ജീവചരിത്രം എഴുതിയത്). തന്റെ മടക്കയാത്രയില്‍ അദ്ദേഹം ദാവീദ് രാജാവിന്റെ മകനായ ഹെന്രിയുടെ അസുഖം അത്ഭുതകരമായി സുഖപ്പെടുത്തിയതായി ചരിത്ര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. തിരിച്ച് അയര്‍ലണ്ടിലെത്തിയ വിശുദ്ധന്‍ സഭാ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുകയും, ആശ്രമങ്ങളും ദേവാലയങ്ങളും നിര്‍മ്മിക്കുകയും ചെയ്തു. രോഗങ്ങളും പീഡകളും അനുഭവിക്കുന്നവര്‍ക്ക് മേല്‍ ആശ്വാസത്തിന്‍റെ പൊന്‍കിരണം വീശാന്‍ അദേഹത്തിന് കഴിഞ്ഞു എന്നത് യാഥാര്‍ഥ്യമാണ്. ഇന്നസെന്റ് രണ്ടാമന്‍ പാപ്പ മരിച്ചതിനാല്‍ തന്റെ സഭക്കായി താന്‍ ആവശ്യപ്പെട്ട അംഗീകാരങ്ങള്‍ നേടിയെടുക്കുന്നതിനും യൂജിനിയസ് മൂന്നാമന്‍ പാപ്പായേ കാണുന്നതിനുമായി വിശുദ്ധന്‍ വീണ്ടും റോമിലേക്ക് പുറപ്പെട്ടു. ക്ലൈര്‍വാക്സ് കടക്കുന്നതിനിടക്ക് 1148-ല്‍ പ്രതികൂലകാലാവസ്ഥമൂലം വിശുദ്ധന് കലശലായ പനിപിടിച്ചു. തന്റെ സുഹൃത്തായ വിശുദ്ധ ബെര്‍ണാര്‍ഡും അദ്ദേഹത്തിന്റെ സന്യാസിമാരും വിശുദ്ധനെ പരിചരിച്ചുവെങ്കിലും അസുഖം ഭേദമായില്ല. തന്‍റെ അന്ത്യകൂദാശകള്‍ സ്വീകരിക്കുവാന്‍ പാകത്തിന് തന്നെ ദേവാലയത്തില്‍ കിടത്തുവാന്‍ വിശുദ്ധന്‍ അവരോടു ആവശ്യപ്പെട്ടു. അങ്ങിനെ തന്റെ 54-മത്തെ വയസ്സില്‍ നവംബര്‍ 2ന് വിശുദ്ധ മലാക്കി വിശുദ്ധ വിശുദ്ധ ബെര്‍ണാര്‍ഡിന്റെ കൈകളില്‍ കിടന്നുകൊണ്ട് കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. ക്ലൈര്‍വാക്സിലെ ലേഡി ചാപ്പലില്‍ അദ്ദേഹത്തെ അടക്കം ചെയ്തു. ഈ വിശുദ്ധന്റെ കബറിടത്തില്‍ പല അത്ഭുതങ്ങളും നടന്നതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. വിശുദ്ധന്‍ ജീവിച്ചിരുന്നപ്പോഴും പല അത്ഭുതപ്രവര്‍ത്തനങ്ങളും നടത്തിയതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. റോമില്‍ നിന്ന് മടങ്ങുന്ന വഴി തന്റെ ആതിഥേയന്റെ മകനെ സുഖപ്പെടുത്തിയതും, പിശാചുബാധിച്ച സ്ത്രീകളെ രക്ഷിച്ചതും, തന്റെ പല്ലുകള്‍കൊണ്ട് സ്വന്തം ശരീരം മുറിവേല്‍പ്പിച്ചുകൊണ്ടിരുന്ന ഭ്രാന്തിയെ രക്ഷിച്ചതും അവയില്‍ ചിലത് മാത്രം. വിശുദ്ധനേ കുറിച്ചോര്‍ക്കുമ്പോള്‍ മാർപ്പാപ്പമാരെപ്പറ്റിയുള്ള പ്രവചനം ആണ് ഏവരുടെയും മനസ്സില്‍ വരിക. സെലസ്റ്റീന്‍ രണ്ടാമന്‍ പാപ്പാ മുതല്‍ ലോകാവസാനം വരെയുള്ള പാപ്പാമാരെ വിശുദ്ധന്‍ പ്രവചിച്ചിട്ടുള്ളതായി പറയപ്പെടുന്നു. 1590 വരെയുള്ള മാർപാപ്പമാരെ വളരെ കൃത്യമായി സൂചിപ്പിക്കുന്നുണ്ടെങ്കിലും അതിനുശേഷമുള്ളവരുടെ കാര്യത്തിൽ വ്യക്തതകുറയുന്നത് വ്യാജരേഖയാണെന്ന സൂചന നൽകുന്നു. കത്തോലിക് ചരിത്രകാരന്മാരുടെ നിഗമനപ്രകാരം, ഈ പ്രവചനം പ്രസിദ്ധീകരിക്കപ്പെടുന്നതിന് തൊട്ടു മുൻപ് രചിക്കപ്പെട്ടതും കെട്ടിച്ചമച്ചതുമായ രേഖയാണെന്നാണ്. അയര്‍ലന്‍ഡില്‍ നിന്നുള്ള ആദ്യ വിശുദ്ധനും കൂടെയാണ് വിശുദ്ധ മലാക്കി. ദിവ്യകര്‍മ്മങ്ങളോടുള്ള വിശുദ്ധന്റെ അപാരമായ ഭക്തിയുടെ പേരിലാണ് വിശുദ്ധന്‍ കൂടുതലായി അറിയപ്പെടുന്നത്. കൂദാശകളുടെ പവിത്രതയേ പറ്റി, മറ്റുള്ളവര്‍ക്ക് അവബോധം നല്കാന്‍ ശ്രമിച്ച വ്യക്തികൂടെയായിരിന്നു അദ്ദേഹം. #{red->n->n->ഇതര വിശുദ്ധര്‍ }# 1. സൂഫണിലെ ബിഷപ്പായിരുന്ന ബാര്‍ബാസിമാസ് 2. സ്കോട്ട്ലന്‍റിലെ കെന്‍റിജേണ്‍ മൂങ്കോ (സിന്‍റെയിറന്‍) 3. മിലാനിലെ ബിഷപ്പ് ആര്യന്‍ ഒസ്റ്ററ ഗോത്ത്സിനെ ഭയന്ന്‍ കോണ്‍സ്റ്റാന്‍റിനോപ്പിളിലേക്ക് പലായനം ചെയ്ത ദാഷിയൂസ് 4. കാന്‍റര്‍ബറി ബിഷപ്പായ ദേവൂസ് ഡേഡിത് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/1?type=5 }}
Image: /content_image/DailySaints/DailySaints-2016-01-12-17:31:55.jpg
Keywords: വിശുദ്ധ മലാക്കി

605
Category: 5
Sub Category:
Heading: വിശുദ്ധ ഹിലാരി
Content: ക്രിസ്തുവിനെ പ്രതി തന്റെ ജീവിതം ബലികഴിച്ച ധീര രക്ത സാക്ഷികളില്‍ ഒരാളാണ് വിശുദ്ധ ഹിലാരി. ഒരു വിശിഷ്ട കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. വിദ്യാസമ്പന്നനായ അദ്ദേഹം വിവാഹിതനായിരുന്നുവെങ്കിലും ശ്രേഷ്ഠമായ് ജീവിതം കണക്കിലെടുത്ത് സഭ ഇദ്ദേഹത്തെ പോയിട്ടിയേഴ്സിലെ മേത്രാനായി വാഴിച്ചു. രക്തരൂക്ഷിതമായ മതപീഡനങ്ങള്‍ ഒന്ന് അവസാനിച്ചതിന് തൊട്ട് പിന്നാലേ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരിയാനിസം (Arianism) എന്ന പാഷണ്ഡത ആഞ്ഞടിച്ചു. ക്രിസ്തുവിന്റെ ദൈവീകത്വം നിഷേധിക്കുന്ന വിശ്വാസ രീതിയായിരിന്നു അത്. വാസ്തവത്തില്‍, ക്രിസ്തീയ സുവിശേഷങ്ങളുടെ വ്യാജവേഷം ധരിച്ച ഈ പാഷണ്ഡത സഭക്കു ഒരു ശക്തമായ ഭീഷണിയായി മാറി. ക്രിസ്ത്യാനികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന നിരവധി ചക്രവര്‍ത്തിമാര്‍ ഇതിന്റെ ശക്തരായ അനുഭാവികളാണെന്ന് തെളിയിച്ചു. ഈ ചക്രവര്‍ത്തിമാരുടെ സ്വാധീനത്താല്‍ അരിയാനിസം വളരെ പെട്ടെന്ന്‍ തന്നെ വ്യാപിക്കുകയും ശക്തിപ്രാപിക്കുകയും ചെയ്തു. ഇതിനെതിരായി ശബ്ദമുയര്‍ത്തിയ മെത്രാന്‍മാരേ ഫിര്‍ഗിയായിലേക്ക് നാടുകടത്തി. വിശ്വാസത്തിന്റെ യഥാര്‍ത്ഥ കാവല്‍ക്കാരനായി വിശുദ്ധ ഹിലാരിയും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഇവിടെ വെച്ചാണ് 12 ഗ്രന്ഥങ്ങളിലായി അദ്ദേഹം ‘പരിശുദ്ധ ത്രിത്വ’ത്തെ കുറിച്ചുള്ള തന്റെ ഏറ്റവും മഹത്തായ രചന നടത്തിയത്. അവസാനം നാല് വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ സ്വന്തം ദേശത്തേക്ക് മടങ്ങി വരുവാനുള്ള അനുവാദം വിശുദ്ധനു ലഭിച്ചു. അദ്ദേഹം തന്റെ പ്രയത്നങ്ങള്‍ തുടര്‍ന്ന് കൊണ്ടിരുന്നു. വിവേകവും, ശാന്തതയും കൊണ്ട് അരിയാനിസത്തെ പൂര്‍ണ്ണമായി തുരത്താന്‍ വിശുദ്ധ ഹിലാരിക്ക് കഴിഞ്ഞു. അദ്ദേഹം നടത്തിയ ആത്മീയ ഉന്നതിയുള്ള തിളക്കമാര്‍ന്ന രചനകള്‍ മൂലം തിരുസഭ അവളുടെ വേദപാരംഗതന്‍മാറില്‍ ഒരാളാക്കി ഈ വിശുദ്ധനെ പരിഗണിക്കുന്നു. വിശുദ്ധ ഹിലാരിയുടെ ധീരമായ രചനാ ശൈലിക്കൊരു ഉദാഹരണം വിവരിക്കുന്നു: “ഇപ്പോള്‍ സംസാരിക്കേണ്ട സമയമായി, നിശബ്ദതയുടെ അവസാനിച്ചിരിക്കുന്നു. ക്രിസ്തുവിന്റെ തിരിച്ചുവരവിനെ നാം എപ്പോഴും പ്രതീക്ഷിക്കണം, കാരണം അന്തിക്രിസ്തുവിന്റെ ഭരണം തുടങ്ങി കഴിഞ്ഞു. നമുക്ക് നമ്മുടെ ജീവിതങ്ങള്‍ കുഞ്ഞാടിനായി സമര്‍പ്പിക്കാം, കൊള്ളക്കാരന്‍ തൊഴുത്തില്‍ പ്രവേശിച്ചു കഴിഞ്ഞു. ക്രൂദ്ധനായ സിംഹം അലറാന്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നു. രക്തസാക്ഷിത്വം സ്വീകരിക്കുവാന്‍ തയ്യാറായിക്കോളൂ. പ്രകാശത്തിന്റെ മാലാഖയുടെ വേഷം ധരിച്ചു സാത്താന്‍ എത്തികഴിഞ്ഞു.” "സത്യത്തിന്റെ ദാസന്മാര്‍, സത്യം പറയാന്‍ കടപ്പെട്ടിരിക്കുന്നു"എന്ന പ്രസിദ്ധമായ വാക്ക് വിശുദ്ധ ഹിലാരിയുടെതാണ്.
Image: /content_image/DailySaints/DailySaints-2016-01-11-13:48:54.jpg
Keywords: വിശുദ്ധ ഹി