Contents
Displaying 521-530 of 24917 results.
Content:
636
Category: 5
Sub Category:
Heading: വിശുദ്ധ മാരിയൂസും കുടുംബവും
Content: ക്ലോഡിയസ് രണ്ടാമന്‍ ചക്രവര്‍ത്തിയുടെ കാലത്ത് (268-270) പേര്‍ഷ്യാക്കാരനും കുലീന കുടുംബ ജാതനുമായ വിശുദ്ധ മാരിയൂസും ഭാര്യയായ വിശുദ്ധ മാര്‍ത്തയും മക്കളായ ഓഡിഫാക്സ്, അബാചൂസ് എന്നിവരുമൊത്ത് രക്തസാക്ഷികളുടെ കബറിടങ്ങള്‍ വണങ്ങുന്നതിനായി റോമിലെത്തി. അവര്‍ തടവില്‍ കഴിയുന്ന ക്രിസ്ത്യാനികളെ സന്ദര്‍ശിക്കുകയും തങ്ങളുടെ വാക്കുകളാലും പ്രവര്‍ത്തനങ്ങളാലും അവര്‍ക്ക് ആശ്വാസം നല്‍കുകയും ചെയ്തു. കൂടാതെ അനേകം രക്തസാക്ഷികളുടെ മൃതശരീരങ്ങള്‍ മറവു ചെയ്യുകയും ചെയ്തു. അധികം താമസിയാതെ അവര്‍ പിടികൂടപ്പെട്ടു. വിജാതീയരുടെ വിഗ്രഹങ്ങള്‍ക്ക് ബലിയര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ട് കൊണ്ട് നിരവധി ഭീഷണികളും പ്രലോഭനങ്ങളും അവര്‍ക്ക് നേരിടേണ്ടി വന്നെങ്കിലും തങ്ങളുടെ വിശ്വാസത്തില്‍ അവര്‍ ഉറച്ച് നിന്നതിനാല്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് വിധേയരാകേണ്ടി വന്നു. വിശുദ്ധ മാര്‍ത്തയാണ് ആദ്യം മരണത്തിനു കീഴടങ്ങിയത്, എന്തൊക്കെ പീഡനങ്ങളും സഹനങ്ങളും നേരിടേണ്ടി വന്നാലും തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കരുതെന്ന് തന്റെ ഭര്‍ത്താവിനേയും, മക്കളെയും ശക്തമായി ഉപദേശിച്ചിട്ടാണ് വിശുദ്ധ മരണത്തിന് കീഴടങ്ങിയത്. അതേസ്ഥലത്ത് വെച്ച് അവരെല്ലാവരും തന്നെ കഴുത്തറത്ത് കൊലപ്പെടുകയും മൃതദേഹങ്ങള്‍ തീയിലെറിയപ്പെടുകയും ചെയ്തു. ഫെലിസിറ്റാസ് എന്ന്‍ പേരായ മറ്റൊരു വിശുദ്ധ അവരുടെ പകുതി കരിഞ്ഞ ശവശരീരങ്ങള്‍ വീണ്ടെടുക്കുകയും തന്റെ പറമ്പില്‍ സംസ്കരിക്കുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടു വരെ ഈ വിശുദ്ധരുടെ മധ്യസ്ഥതിരുനാള്‍ റോമന്‍ ദിനസൂചികയില്‍ രേഖപ്പെടുത്തിയിട്ടില്ലായിരുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. വിവിയേഴ്സിലെ ബിഷപ്പായ ആര്‍കോന്തിയൂസ് 2. കോണ്‍സ്റ്റാന്‍റിനോപ്പിളിലെ കോര്‍ഫൂ ബിഷപ്പായ ആര്‍സീനിയൂസ് 3. സിസിലിയക്കാരനായ ലോഡി ബിഷപ്പ് ബാസിയര്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/1?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-01-17-13:10:42.jpg
Keywords: വിശുദ്ധ മാരിയൂസും കുടുംബവും

637
Category: 5
Sub Category:
Heading: വിശുദ്ധ പ്രിസ്ക്കാ
Content: ആദ്യകാല റോമന്‍ സഭയിലെ ഒരു വിശുദ്ധയാണ് പ്രിസില്ല എന്നറിയപ്പെടുന്ന വിശുദ്ധ പ്രിസ്ക്കാ. ഒരു കുലീന കുടുംബത്തിലെ ക്രിസ്തീയരായ മാതാപിതാക്കളുടെ മകളായി ജനിച്ച വിശുദ്ധ പ്രിസ്ക്കാ റോമന്‍ ചക്രവര്‍ത്തിയായ ക്ലോഡിയസിന്റെ കാലത്താണ് ജീവിച്ചിരുന്നത്. മറ്റുള്ള റോമന്‍ ചക്രവര്‍ത്തിമാരുടെയത്രയും മതപീഡനം ക്ലോഡിയസ് നടത്തിയില്ലായെങ്കിലും, ക്രിസ്ത്യാനികള്‍ തുറന്ന വിശ്വാസ പ്രകടനങ്ങള്‍ക്ക് തയ്യാറായിരുന്നില്ല എന്നതാണ് സത്യം. വാസ്തവത്തില്‍ വിശുദ്ധ പ്രിസ്ക്കായുടെ മാതാപിതാക്കള്‍ വലിയൊരളവ് വരെ തങ്ങളുടെ വിശ്വാസം മറച്ചുവക്കുന്നതില്‍ വിജയിച്ചിരുന്നതിനാല്‍ അവര്‍ ക്രിസ്ത്യാനികളാണെന്ന സംശയം ആര്‍ക്കും ഉണ്ടായിരുന്നില്ല. എന്നിരുന്നാലും തന്റെ വിശ്വാസം മറച്ചുവെക്കുന്നതില്‍ മുന്‍കരുതല്‍ എടുക്കേണ്ടത് അത്യാവശ്യമാണെന്ന് വിശുദ്ധക്ക് തോന്നിയിരുന്നില്ല. ചെറുപ്പത്തില്‍ തന്നെ അവള്‍ യേശുവിലുള്ള തന്റെ വിശ്വാസത്തെപ്പറ്റി തുറന്നു പറഞ്ഞു. അധികം താമസിയാതെ ഇക്കാര്യം ചക്രവര്‍ത്തിയുടെ ചെവിയിലുമെത്തി. ചക്രവര്‍ത്തി അവളെ പിടികൂടുകയും വിജാതീയ ദൈവമായ അപ്പോളോക്ക് ബലിയര്‍പ്പിക്കുവാന്‍ അവളോടു ആജ്ഞാപിക്കുകയും ചെയ്തു. യേശുവില്‍ അചഞ്ചലമായ വിശ്വാസമുണ്ടായിരുന്ന വിശുദ്ധ പ്രിസ്ക്കാ ഇതിനു വിസമ്മതിച്ചു, ഇക്കാരണത്താല്‍ അവര്‍ വിശുദ്ധയെ വളരെ ക്രൂരമായി മര്‍ദ്ദിച്ചു. അപ്പോള്‍ പെട്ടെന്ന്‍ തന്നെ അവള്‍ക്ക് മുകളിലായി ഒരു തിളക്കമാര്‍ന്ന മഞ്ഞപ്രകാശം പ്രത്യക്ഷപ്പെടുകയും അവള്‍ ഒരു ചെറിയ നക്ഷത്രമായി കാണപ്പെടുകയും ചെയ്തു. വിശുദ്ധ പ്രിസ്ക്കാ, ക്രിസ്തുവിലുള്ള തന്റെ വിശ്വാസം ഉപേക്ഷിക്കും എന്ന പ്രതീക്ഷയില്‍ ക്ലോഡിയസ് ചക്രവര്‍ത്തി വിശുദ്ധയെ തുറുങ്കിലടക്കുവാന്‍ ഉത്തരവിട്ടു. അവളുടെ മനസ്സ് മാറ്റുവാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ അവളെ ഗോദായില്‍ (Amphitheatre) കൊണ്ട് പോയി സിംഹത്തിനെറിഞ്ഞു കൊടുത്തു. തിങ്ങികൂടിയ കാണികളെ സ്തബ്ദരാക്കികൊണ്ട് വിശുദ്ധ ഭയലേശമന്യേ നിലയുറപ്പിച്ചു. നഗ്നപാദയായി നില്‍ക്കുന്ന ആ പെണ്‍ക്കുട്ടിക്കരികിലേക്ക് സിംഹം ചെല്ലുകയും അവളുടെ പാദങ്ങള്‍ നക്കി തുടക്കുകയും ചെയ്തു. അവളെ പിന്തിരിപ്പിക്കുവാനുള്ള തന്റെ വിഫലമായ ശ്രമങ്ങളില്‍ വിറളിപൂണ്ട ചക്രവര്‍ത്തി അവസാനം അവളെ കഴുത്തറത്ത് കൊലപ്പെടുത്തി. ഏഴാം നൂറ്റാണ്ടിലെ റോമന്‍ രക്തസാക്ഷികളുടെ കല്ലറകളുടെ സ്ഥിതിവിവരകണക്കില്‍ ഒരു വലിയ ഗുഹയിലെ കല്ലറയില്‍ പ്രിസില്ലയെ അടക്കം ചെയ്തിട്ടുള്ളതായി പറയപ്പെടുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ബിഥിനിയക്കാരായ രണ്ടു പടയാളികളായ അമ്മോണിയൂസും, രോസേയൂസും 2. കമ്പാഞ്ഞയിലെ അര്‍ക്കെലായിസ്, തെക്ല, സൂസന്ന 3. ബന്‍ഗന്‍ഡ്രിയിലെ ഡേയിക്കൊളാ (ഡെസ്ലാ, ഡെല്ലാ, ഡീക്കുള്‍, ഡീല്‍) 4. ഇന്നീസ് ക്ലോട്രന്‍ ദ്വീപിലെ ഡിയാര്‍മീസ് (ഡീര്‍മിറ്റ്, ഡെര്‍മോട്ട്) 5. കൊമോയിലെ ലിബരാറ്റാ, ഫൌസ്തീന {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/1?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-01-17-13:26:29.jpg
Keywords: വിശുദ്ധ

638
Category: 6
Sub Category:
Heading: ഒരു പുതിയ ക്രിസ്തീയ സാഹോദര്യം
Content: “സഹോദരര്‍ ഏകമനസ്സായി ഒരുമിച്ച് വസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണ്” (സങ്കീര്‍ത്തനങ്ങള്‍ 133:1) #{red->n->n->വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 18}# ഐക്യത്തിനുവേണ്ടിയുള്ള പ്രാത്ഥനയുടേതായ ഈ വാരത്തില്‍ നമ്മള്‍ ഇതിനോടകം നേടിയ പുരോഗതിയേപ്രതി നാം ദൈവത്തിനു നന്ദി പറയേണ്ടതാവശ്യമാണ്. നാം എല്ലാവരും പ്രതീക്ഷിച്ചരീതിയിലുള്ള ഒരൈക്യം ഇനിയും നിലവില്‍ വന്നിട്ടില്ല എന്നതും, ഗുരുതരമായ പ്രശ്നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്നതും സത്യം തന്നെയാണ്. എന്നിരുന്നാലും, ക്രൈസ്തവരും വിവിധ ദൈവശാസ്ത്ര സംവാദങ്ങളും തമ്മിലുണ്ടായ ബന്ധം പുതിയൊരു സാഹോദര്യത്തിന്റേതായൊരു സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. നിലനിന്നിരുന്ന ആശയവിനിമയം സമാധാനപരമായി തീരുകയും, ഭിന്നതകള്‍ സൂക്ഷമതയോട്കൂടി മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പുറമേ, പ്രധാനപ്പെട്ട ചര്‍ച്ചകള്‍, കഴിഞ്ഞ കാലങ്ങളില്‍ ശക്തമായ വാഗ്വാദങ്ങള്‍ക്ക് കാരണമായിരുന്ന മാമോദീസ, പാപമോചനം, പ്രേഷിത ദൗത്യം, ദിവ്യബലി, സഭയിലെ അധികാരം എന്നീ വിഷയങ്ങളില്‍ കേന്ദ്രീകരിക്കുവാനും ഒരു പരിധിവരെ ഏകീകൃത അഭിപ്രായത്തില്‍ എത്തുവാനും സാധിച്ചിട്ടുണ്ട്. ഇതിനിടക്ക് ലോകത്തിലെ വിവിധ ക്രിസ്തീയ സഭകളുമായുള്ള ചര്‍ച്ചകള്‍ തുടരുകയും, ക്രമേണ പൂര്‍ണ്ണമായി ഏകാഭിപ്രായത്തില്‍ എത്തിച്ചേരുവാന്‍ കഴിയുമെന്ന പ്രതീക്ഷ നിലനിര്‍ത്തുവാനും സാധിച്ചിട്ടുണ്ട്. വളരെ സങ്കീര്‍ണ്ണമായ ഈ പ്രക്രിയക്ക് സകലരുടെയും പ്രാര്‍ത്ഥനാ സഹായം ആവശ്യമാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം 20.01.1988)
Image: /content_image/Meditation/Meditation-2016-01-18-01:23:46.jpg
Keywords: pope john paul ii, meditate with pope

639
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലം- മനുഷ്യ ജീവിതത്തിന്റെ രണ്ടാം അവസരത്തിനുള്ള ഒരു സ്ഥലമല്ല
Content: “മനുഷ്യര്‍ ഒരു പ്രാവശ്യം മരിക്കണം, അതിനുശേഷം വിധി എന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു.” (ഹെബ്രായര്‍ 9:27) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-18}# ദൈവം സ്വര്‍ഗ്ഗം നിശ്ചയിച്ചിട്ടുള്ളവര്‍ക്കും, മഹത്വപൂര്‍ണ്ണമായ മരണം വിധിച്ചിട്ടുള്ളവര്‍ക്കുമുള്ളതാണ് ശുദ്ധീകരണ സ്ഥലം. കത്തോലിക്കാ സഭയുടെ പഠനങ്ങള്‍ പ്രകാരം “മനുഷ്യ ജീവിതത്തിന്റെ തീര്‍ത്ഥയാത്രയുടെ അവസാനം മാത്രമാണ് മരണം. ദൈവം നമ്മുക്കായി അനുവദിച്ചിരിക്കുന്ന ഇഹലോക ജീവിതത്തില്‍, അവിടുത്തെ പദ്ധതിയനുസരിച്ച് ജീവിതത്തെ ക്രമീകരീക്കുവാനും അത് വഴി തന്റെ ആത്യന്തികമായ വിധി തീരുമാനിക്കുവാനുമായിട്ടുള്ള സമയത്തിന്റെ അന്ത്യമാണ് മരണം” (cf: CCC 1013) ക്രിസ്തുവില്‍ വെളിപ്പെടുത്തിയിരിക്കുന്ന കൃപാവരത്തെ സ്വീകരിക്കണമോ, വേണ്ടയോ എന്ന് തീരുമാനിക്കുവാനുള്ള സമയം എന്ന നിലയിലുള്ള മനുഷ്യജീവിതത്തിന് മരണം അന്ത്യം കുറിക്കുന്നു. പുതിയ നിയമത്തില്‍ പ്രധാനമായും ക്രിസ്തുവിന്റെ രണ്ടാം വരവിലുള്ള അന്ത്യവിധിയെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. എന്നിരുന്നാലും ഓരോരുത്തര്‍ക്കും അവരവരുടെ പ്രവര്‍ത്തിയും വിശ്വാസവും അനുസരിച്ച് മരണശേഷം ഉടനടി പ്രതിഫലം ലഭിക്കുമെന്ന് ആവര്‍ത്തിച്ചു പറയുന്നുണ്ട് (cf: CCC 1021). ചുരുക്കത്തില്‍ മനുഷ്യ ജീവിതത്തിന്റെ രണ്ടാം അവസരത്തിനുള്ള ഒരു സ്ഥലമല്ല, ശുദ്ധീകരണ സ്ഥലം. #{red->n->n->വിചിന്തനം:}# നമ്മുടെ കുടുംബത്തിനും വ്യക്തിപരമായ ജീവിതത്തിനും അവിടുത്തെ ദൈവീക പദ്ധതിയനുസരിച്ച് ജീവിക്കുവാനും മരിക്കുവാനും വേണ്ട ദൈവാനുഗ്രഹത്തിനായി അപേക്ഷിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/1?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-01-18-02:26:52.jpg
Keywords: ശുദ്ധീകരണ

640
Category: 1
Sub Category:
Heading: 'എമെരിറ്റസ് പാപ്പ' എന്ന അത്യപൂർവ്വ യാഥാർത്ഥ്യത്തിന്റെ പ്രാധാന്യവും പ്രസക്തിയും
Content: ബനഡിക്ട് 16-ാം മാർപാപ്പയുടെ സ്ഥാനത്യാഗവും എമെരിറ്റസ് പോപ്പ് എന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ ജീവിതവും അസംഖ്യം അബദ്ധ കഥകൾക്ക് കാരണമായിട്ടുണ്ട്. അതിന്റെ യഥാർത്ഥ വസ്തുതകളിലേക്ക് വെളിച്ചം പകരുന്നതായിരുന്നു ജനുവരി 14-ന് Catholic Herald-ൽ പ്രസിദ്ധീകരിച്ച Damian Thompsonന്റെ ലേഖനം. സെന്റ് പീറ്റേർസ് ബസലിക്കയുടെ, കരുണയുടെ വാതിൽ തുറന്ന് അതിലൂടെ ദേവാലയത്തിലേക്ക് പ്രവേശിച്ചു കൊണ്ട്, ഡിസംബർ 8-ാം തിയതി ഫ്രാൻസിസ് മാർപാപ്പ ഔദ്യോഗികമായി കരുണയുടെ വർഷത്തിന് ആരംഭം കുറിച്ചു. രണ്ടാമത് ആ വിശുദ്ധവാതിലിലൂടെ പ്രവേശിച്ചത് മാർപാപ്പമാർക്കുള്ള ഔദ്യോഗിക വെള്ള വസ്ത്രംതന്നെ ധരിച്ചു കൊണ്ട്, എമെരിറ്റസ് പോപ്പ് ബനഡിക്ട് 16-ാമനായിരുന്നു. അഞ്ചു വർഷം മുമ്പ് ഇങ്ങനെ ഒരു വിചിത്രമായ രംഗം ആർക്കും ഊഹിക്കാൻ തന്നെ കഴിയുമായിരുന്നില്ല. ഇപ്പോഴത്തെ മാർപാപ്പ, കഴിഞ്ഞു പോയ കാലഘട്ടത്തിലെ മാർപാപ്പയെ സെന്റ് പീറ്റേർസ് ദേവാലയത്തിനുള്ളിൽ ആലിംഗനം ചെയ്തു സ്വീകരിക്കുന്നു. എമെരിറ്റസ് പോപ്പ് ഒരു യാഥാർത്യമാണെന്ന് കത്തോലിക്കർക്ക് മനസ്സിലായി കഴിഞ്ഞു. പക്ഷേ അതിന്റെ പ്രാധാന്യവും പ്രസക്തിയും ഭൂരിപക്ഷം കത്തോലിക്കർക്കും മനസ്സിലാകുന്നില്ല. 2013 ഫെബ്രുവരി 11-ന്, ചുറ്റുമുള്ളവരെയെല്ലാം ഞെട്ടിച്ചു കൊണ്ട്, താൻ വിശുദ്ധ പത്രോസിന്റെ സിംഹാസനം ഒഴുകയാണ് എന്ന് പ്രഖ്യാപിച്ച ബനഡിക്ട് മാർപാപ്പ, ഇപ്പോൾ,88 വയസ്സിൽ, അല്പ്പം ക്ഷീണിതനാണ്. സ്ഥാനത്യാഗത്തിന് ശേഷം അദ്ദേഹം അപ്രത്യക്ഷനായില്ല. ഇപ്പോഴും അനൗദ്യോഗിക ക്രൈസ്തവ സദസ്സുകളിൽ അദ്ദേഹം ആദരിക്കപ്പെടുന്ന സാന്നിദ്ധ്യമാണ്. സ്ഥാനത്യാഗത്തിനു ശേഷം എമെരിറ്റസ് പോപ്പ് ബനഡിക്ട് വളരെ അപൂർവ്വമായി മാത്രമേ അഭിപ്രായപ്രകടനങ്ങൾ നടത്തിയിട്ടുള്ളു. ഒരിക്കൽ പോലും അദ്ദേഹം ഫ്രാൻസിസ് പാപ്പയെ വിമർശിച്ചിട്ടില്ല. പക്ഷേ വളരെ അപൂർവ്വമായി മാത്രം വരുന്ന അദ്ദേഹത്തിന്റെ അഭിപ്രായങ്ങളാകട്ടെ വളരെ ആസ്വാദ്യകരവും അർത്ഥപൂർണ്ണവുമായിരുന്നു. ഇവിടെതന്റെ ലേഖനത്തിലൂടെ, Damian Thompson ചില ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടു പിടിക്കാൻ ശ്രമിക്കുകയാണ്. #{red->n->n->1. ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സ്ഥാനത്യാഗത്തിന് കാരണമെന്ത്?}# ഇതൊരു ഉത്തരമില്ലാത്ത ചോദ്യമായി എല്ലാവർക്കും തോന്നാം. പ്രായം കൂടുമ്പോൾ ഉണ്ടാകുന്ന സഹജമായ ക്ഷീണം എന്നതാണ് ഏറ്റവും ലളിതമായ ഉത്തരം. വത്തിക്കാനിലെ രഹസ്യങ്ങൾ മാധ്യമങ്ങൾക്കിട്ടു കൊടുത്ത വാത്തിലീക്കസ്, ('vatiLeaks'), ബനഡിക്ട് പിതാവിന്റെ എതിർ പക്ഷത്തുണ്ടായിരുന്നവരുടെ പ്രവർത്തനം, ഇതൊന്നും ഫലപ്രദമായി തനിക്ക് നേരിടാൻ കഴിയുന്നില്ല എന്നുള്ള ബോധം, ഇതെല്ലാം അദ്ദേഹത്തെ സ്ഥാനത്യാഗത്തിലേക്ക് നയിച്ചിട്ടുണ്ടാകാം. ഇതു കൂടാതെ, സഭയിൽ അവിടവിടെ ഉയർന്നു വന്ന ലൈംഗിക അപവാദങ്ങൾ, സാമ്പത്തിക അഴിമതി, ഇവയെല്ലാം പരിഹരിക്കാനുള്ള സമയം തനിക്കു ലഭിക്കുന്നില്ലല്ലോ എന്ന നിരാശാ ബോധം- ഇതെല്ലാം അദ്ദേഹത്തെ ഈ തീരുമാനത്തിലേക്ക് നയിച്ചിട്ടുണ്ടകാം. #{red->n->n->2. തനിക്കു ശേഷം ഫ്രാൻസിസ് ആയിരിക്കുംമാർപാപ്പ എന്നറിഞ്ഞിരുന്നെങ്കിൽ, ബനഡിക്ട് പതിനാറാമൻ സ്ഥാനത്യാഗം ചെയ്യുമായിരുന്നോ?}# നമുക്കറിയില്ല. എങ്കിലും, അർജന്റീനക്കാരനായ പുതിയ മാർപാപ്പ ബാൽക്കണിയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടപ്പോൾ, എമെരിറ്റസ് പോപ്പ് ബനഡിക്ട് ഒന്നു ഞെട്ടിക്കാണണം. പക്ഷേ ദൈവത്തിന്റെ വഴികൾ നമുക്ക് അജ്ഞാതമാണെന്ന് അറിയാവുന്ന എമിറിറ്റിസ് പോപ്പ്, അത് പൂർണ്ണ മനസ്സാലെ സ്വീകരിക്കുന്നു. പുനർവിവാഹിതർക്ക് ദിവ്യകാരുണ്യ സ്വീകരണം എന്ന വിഷയം കൂടി ഉൾപ്പെടുത്തി, ഒരു സിനിഡ് വിളിച്ചു കൂട്ടാൻ പുതിയ മാർപാപ്പ ഒരുങ്ങും എന്ന ഒരു സൂചന കിട്ടിയിരുന്നെങ്കിൽ, ബനഡിക്ട് പതിനാറാമൻ സ്ഥാനത്യാഗം ചെയ്യുമായിരുന്നോ എന്നുള്ളത് ഉത്തരം കിട്ടാത്ത മറ്റൊരു ചോദ്യമാണ്. #{red->n->n->3. മനപ്പൂർവ്വമല്ലെങ്കിലും, പോപ്പ് എമെരിറ്റസ് എന്ന സ്ഥാന സൃഷ്ടിക്ക് ബനഡിക്ട് പതിനാറാമൻ തയ്യാറായത് എന്തുകൊണ്ട്?}# പണ്ഡിതനായ ബനഡിക്ടിന്റെ ഇപ്പോഴത്തെ സ്ഥിതിക്ക് സമാനമായ ഉദ്ദാഹരണം, വിരമിച്ച പ്രാഫസർമാർക്ക് എമിരിറ്റസ് പ്രാഫസർ എന്നു സ്ഥാനം കൊടുക്കുന്നതാണ്. പക്ഷേ അവരെ പ്രാഫസർ എന്നു തന്നെയാണ് സമൂഹം വിളിക്കുന്നത്. ബനഡിക്ടിനെയാകട്ടെ, പോപ്പ് എന്നല്ല, എമെരിറ്റസ് പോപ്പ് എന്നാണ് നാം വിളിക്കുന്നത്. ഫാദർ ബനഡിക്ട് എന്ന് വിളിക്കപ്പെടാനാണ് താൻ ആഗ്രഹിക്കുന്നത് എന്ന്, 2014-ൽ അദ്ദേഹം പറയുകയുണ്ടായി. #{red->n->n->4. ബനഡിക്ട് പതിനാറാമൻ, മാർപാപ്പമാരുടെ പാരമ്പര്യമായുള്ള വെള്ള വസ്ത്രം ധരിക്കുന്നതെന്തുകൊണ്ട്?}# ബനഡിക്ട് പതിനാറാമൻ, ഇപ്പോൾ മാർപാപ്പമാരുടെ വെള്ളവസ്ത്രം ധരിക്കുന്നു. പക്ഷേ, തൊപ്പിയും ചുവന്ന ഷൂസും ഒഴിവാക്കിയിരിക്കുന്നു. #{red->n->n->5. തിരുസഭയിൽ ബനഡിക്ട് പതിനാറാമൻ ഇപ്പോഴും തന്റെ സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുന്നുണ്ടോ?}# വളരെ ചെറിയ കാര്യങ്ങളിൽ ഒഴികെ, വലിയ കാര്യങ്ങളിൽ അദ്ദേഹം ഇടപെടാറില്ല.പുനർവിവാഹിതരുടെ ദിവ്യകാരുണ്യ സ്വീകരണ വിഷയത്തിൽ, താൻ എന്തു നിലപാടാണ് എടുത്തിരുന്നത് എന്ന്, സ്ഥാനത്യാഗത്തിനു ശേഷംഅദ്ദേഹം അഭിപ്രായപ്പെട്ടില്ല. ഇങ്ങനെയുള്ള കാര്യങ്ങളിലൊന്നും താൻ അഭിപ്രായം പറയുകയില്ല എന്ന് അദ്ദേഹം ഇപ്പോഴത്തെ പിതാവിന് വാക്കു കൊടുത്തിട്ടുമുണ്ട്. #{red->n->n->6. പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന കാര്യത്തിൽ ബനഡിക്ട് പതിനാറാമൻ എത്രത്തോളം തൽപ്പരനാണ്?}# പാരമ്പര്യംകാത്തു സൂക്ഷിക്കുന്നതിൽ അദ്ദേഹം തൽപ്പരനാണ് എന്നതിന് തെളിവുകളുണ്ട്. ഈയടുത്ത കാലം വരെ അദ്ദേഹം പത്രോസിന്റെ പിന്തുടർച്ച എന്ന പഠനവിഷയത്തിൽ വ്യാപൃതനായിരുന്നു. 2014-ൽ തന്നെ, അദ്ദേഹമെഴുതിയ ഒരു ലേഖനത്തിൽ, തിരുസഭയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കപ്പെടുന്നുണ്ട് എന്നതിൽ താൻ സംതൃപ്പനാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. #{red->n->n->7. ഫ്രാൻസിസ് മാർപാപ്പ തിരുസഭയെ നയിക്കുന്ന രീതി ബനഡിക്ട് പതിനാറാമൻ അംഗീകരിക്കുന്നുണ്ടോ?}# ഫ്രാൻസിസ് മാർപാപ്പയുടെ ക്രൈസ്തവ സഭാദർശനം, തന്റെ മുൻഗാമിയിൽ നിന്നും വിഭിന്നമാണ്. മാർപാപ്പയുടെ 'പുരോഗമനാശയങ്ങൾ' നവീകരണവാദികൾക്ക് സന്തോഷത്തിനു അവസരം കൊടുക്കുന്നുണ്ട് എങ്കിലും, പാരമ്പര്യത്തെ ബഹുമാനിക്കുന്ന മുൻ മാർപാപ്പയ്ക്ക് അതെല്ലാം പൂർണ്ണമായും ഉൾകൊള്ളാൻ കഴിയുന്നില്ല എന്നതാണ് വാസ്തവം. #{red->n->n->8. 2015-ലെ സിനഡിന്റെ തീരുമാനങ്ങളെ സ്വാധീനിക്കാൻ ബനഡിക്ട് പതിനാറാമൻ ശ്രമിച്ചിട്ടുണ്ടോ?}# ഇല്ല എന്നു തന്നെയാണ് ഉത്തരം. സിനഡിന്റെ അവസാന ദിവസങ്ങളിൽ അദ്ദേഹം, തന്റെ അഭിപ്രായങ്ങൾ മാനിക്കുന്ന ഒരു കർദ്ദിനാളുമായി ഭക്ഷണത്തിന് ഒത്തുചേർന്നു എങ്കിലും, സിനഡിന്റെ തീരുമാനങ്ങളെ സ്വാധീനിക്കാൻ അദ്ദേഹം ശ്രമിച്ചില്ല. #{red->n->n->9. എമെരിറ്റസ് പോപ്പിന് തിരുസഭയിൽ എന്തെങ്കിലും സ്വാധീനമുണ്ടോ?}# അദ്ദേഹത്തോട് അടുത്തു ബന്ധപ്പെട്ടിരുന്ന, ഉയർന്ന സ്ഥാനങ്ങൾ വഹിക്കുന്ന വൈദികർ, അദ്ദേഹത്തിന്റെ സ്ഥാനത്യാഗത്തിൽ അസംതൃപ്തരാണ്. ധൃതി പിടിച്ചുള്ള ഇപ്പോഴത്തെ പരിഷ്ക്കാരങ്ങൾക്ക് ശ്രമിക്കുന്നതിനെ പറ്റി പ്രതികരിക്കാൻ എമിരിറ്റസ് മാർപാപ്പ തയ്യാറാകണമെന്ന് അവർ ആഗ്രഹിക്കുന്നു. പക്ഷേ അത് പത്രോസിന്റെ സിംഹാസനത്തോടുള്ള പ്രതിബദ്ധതയുടെ ലംഘനമാകുമെന്ന് മറ്റു ചിലർ കരുതുന്നു. ഏതായാലും ഒരു കാര്യം വ്യക്തമാണ്... ബനഡിക്ട് 16-മന്റെ പ്രവർത്തനങ്ങളിലും പ്രസംഗങ്ങ,ളിലും പ്രചോദനം കണ്ടെത്തിയ വലിയൊരു വിഭാഗം നിലനിൽക്കുന്നുണ്ട്. പക്ഷേ, എമെരിറ്റസ് മാർപാപ്പ സ്വയം വിശ്വസിക്കുന്ന ഒരു വസ്തുതയുണ്ട്: പത്രോസിന്റെ സിംഹാസനത്തിന്റെ പിന്തുടർച്ച ദൈവത്തിന്റെ തീരുമാനമാണ്. ആ സിംഹാസത്തിൽ നിന്നും വരുന്ന തീരുമാനങ്ങൾ ദൈവത്തിന്റെ ഒപ്പോടുകൂടിയതാണ്. അത് ധിക്കരിക്കുവാൻ ആർക്കും കഴിയുകയില്ല. (Source: Catholic Herald)
Image: /content_image/News/News-2016-01-19-13:21:45.jpg
Keywords: two popes,

641
Category: 1
Sub Category:
Heading: കെയർ ഹോമുകളില്ലേക്ക് മാർപാപ്പായുടെ അപ്രതീക്ഷിത സന്ദർശനം
Content: ഫ്രാൻസിസ് മാർപാപ്പ, വയോധികർക്ക് കൊടുക്കുന്ന പ്രാധാന്യം എടുത്തുകാണിക്കുന്നതാതായിരുന്നു വെള്ളിയാഴ്ച, കെയർ ഹോമുകളില്ലേക്ക് അദ്ദേഹം നടത്തിയ അപ്രതീക്ഷിത സന്ദർശനങ്ങൾ. വയോധികരുടെ ഒരു ഗ്രഹവും, മരണാസന്നരായ ആളുകൾക്ക് അഭയം കൊടുത്തിരിക്കുന്ന മറ്റൊരിടവുമാണ് പിതാവ് സന്ദർശനത്തിനായി തിരഞ്ഞെടുത്തത്. കരുണയുടെ വർഷത്തിന്റെ സംഘാടകത്വം നിർവ്വഹിക്കുന്ന പൊന്തിഫിക്കൽ കമ്മീഷൻ, ഫ്രൈഡേ മേഴ്സി എന്നു പേരിട്ട പ്രസ്തുത സന്ദർശനത്തിൽ, പിതാവ്, 33 അന്തേവാസികളുള്ള ഒരു വൃദ്ധഭവനവും, ആസന്നമരണരായ ആറ് രോഗികളെ താമസിപ്പിച്ചിരിക്കുന്ന ഒരു രോഗീ ഭവനവുമാണ് സന്ദർശിച്ചത്. മാസത്തിൽ ഒരു വെള്ളിയാഴ്ച്ച പിതാവ് വ്യക്തിപരമായ ഒരു കരുണയുടെ പ്രവർത്തി നിർവ്വഹിക്കുന്നതായിരിക്കും എന്ന് വത്തിക്കാൻ നേരത്തെ അറിയിച്ചിട്ടുണ്ട്. ഡിസംബർ 18-ന് തുടങ്ങിയ ഈ സ്വകാര്യ കാരുണ്യ പരിപാടി എല്ലാവരും അറിഞ്ഞു കൊണ്ടുള്ള ഒരു പൊതുപരിപാടി ആയിരുന്നു. അന്ന് അദ്ദേഹം റോമൻ ഇടവകയുടെ, കാരിത്താസ് നടത്തുന്ന ഒരു ആശ്രയ ഭവനമാണ് സന്ദർശിച്ചത്. ഇത്തവണ സന്ദർശനങ്ങൾ തികച്ചും സ്വകാര്യമായിരുന്നു. മാധ്യമങ്ങൾ സന്ദർശന വിവരങ്ങൾ അറിഞ്ഞിരുന്നില്ല. മാർപാപ്പ സന്ദർശിച്ച രണ്ടു ഭവനങ്ങളിലേയും അന്തേവാസികൾ പോലും പിതാവ് അവിടങ്ങളിൽ എത്തിയതിനു ശേഷമാണ് കാര്യങ്ങൾ അറിയാൻ ഇടയായത്. ജൂബിലി സംഘാടക സമിതിയുടെ ചുമതലയുള്ള ആർച്ച് ബിഷപ്പ് റിനോ ഫിച്ചെല്ല പിതാവിനെ സന്ദർശനങ്ങളിൽ അനുഗമിച്ചിരുന്നു. അദ്ദേഹത്തിന്റെ ഓഫീസ് കുറച്ചു ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. അദ്ദേഹം സന്ദർശിച്ച രണ്ട് ഭവനങ്ങളിലെയും അന്തേവാസികൾക്ക് അത്ഭുതവും സന്തോഷവും നൽകി കൊണ്ട്, പിതാവ് എല്ലാവരോടും സംസാരിക്കാനും സമയം കണ്ടെത്തി. റോമിന്റെ പ്രാന്തപ്രദേശങ്ങളിലെ വളരെ പാവപ്പെട്ടവർ ജീവിക്കുന്ന സ്ഥലത്താണ് ഈ രണ്ട് ഭവനങ്ങളും സ്ഥിതി ചെയ്യുന്നത്. 'കാസ ഇറിഡ ' ഒരു ആശുപത്രിയല്ല. എല്ലാ അർത്ഥത്തിലും അതൊരു ഭവനം തന്നെയാണ്. രോഗികളുടെ ബന്ധുക്കൾക്ക് അവരെ പരിചരിക്കാം. വീടുകളിലേതിൽ നിന്നും വ്യത്യസ്ഥമായി, രോഗീപരിചരണത്തിൽ പരിശീലനം ലഭിച്ചിട്ടുള്ള ജോലിക്കാരുടെ സേവനം കൂടി അവിടെ ലഭിക്കുന്നു. ഉപയോഗമില്ലാത്തത് വലിച്ചെറിഞ്ഞു കളയുന്ന പുതിയ സംസ്ക്കാരത്തിന് എതിരെയുള്ള പിതാവിന്റെ പ്രതികരണമാണ് ഈ സന്ദർശനങ്ങൾ എന്ന് വത്തിക്കാൻ സൂചിപ്പിച്ചു. "മനുഷ്യൻ ദൈവ സൃഷ്ടിയാണ്. അതു കൊണ്ട് ഏത് അവസ്ഥയിലും ദൈവ സൃഷ്ടിയുടെ അന്തസ് കാത്തു പരിപാലിക്കപ്പെടേണ്ടതാണ് എന്ന് പിതാവ് കരുതുന്നു. " വത്തിക്കാൻ ഒരു പത്രക്കുറിപ്പിൽ അറിയിച്ചു.
Image: /content_image/News/News-2016-01-18-12:32:48.jpg
Keywords: Pope visit to care home

642
Category: 6
Sub Category:
Heading: ക്രിസ്തീയ കൂട്ടായ്മയുടെ പ്രസക്തി എന്താണ് ?
Content: “അവരെല്ലാവരും ഒന്നായിരിക്കാന്‍ വേണ്ടി, പിതാവേ അങ്ങെന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നത് പോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്നു എന്നെ അയച്ചുവെന്ന് ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു” (യോഹന്നാന്‍ 17:21) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 15}# അവസാന അത്താഴ വേളയില്‍ സന്നിഹിതരായിരുന്ന തന്റെ ശിഷ്യന്മാര്‍ക്ക് വേണ്ടിയും, അവരുടെ വചനം മൂലം തന്നില്‍ വിശ്വസിക്കുവാനിരിക്കുന്ന സകലര്‍ക്കും വേണ്ടി യേശു പ്രാര്‍ത്ഥിച്ചു. സകല ക്രിസ്ത്യാനികളും അവിടുത്തെ ഐക്യത്തില്‍ ഒന്നാകാനായിരിന്നു ഈ പ്രാര്‍ത്ഥന. ക്രിസ്‌തീയ സഭാ കൂട്ടായ്മകളില്‍ പങ്കാളികളാകുന്ന ഏവരും, ത്രിത്വൈക ദൈവത്തില്‍ അഭയം പ്രാപിക്കുകയും, യേശു കര്‍ത്താവും രക്ഷകനുമാണെന്നേറ്റു പറയുകയും ചെയ്യുന്നു. പിതാവിനോടുള്ള യേശുവിന്റെ പ്രാര്‍ത്ഥന, സഭാകൂട്ടായ്മയുടെ വളര്‍ച്ചക്കാണെന്നും സുവിശേഷക ദൗത്യത്തിന്റെ പൂര്‍ത്തീകരണത്തിന് ഈ പ്രാര്‍ത്ഥന അത്യാവശ്യമാണെന്നു നാം മനസ്സിലാക്കുകയും വേണം. ലോകസുവിശേഷവത്കരണത്തിനു ‘ക്രിസ്തീയ ഐക്യം’ അത്യാവശ്യമാണെന്ന് പലപ്പോഴും എനിക് തോന്നിയിട്ടുണ്ട്. ഇനി ക്രിസ്തീയ ഐക്യം വീണ്ടെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നാം ഉടനെ ആരംഭിച്ചാല്‍ തന്നെ യേശുവിന്റെ അനുഗ്രഹത്തെ ആശ്രയിച്ചിരിക്കും അവയുടെ കൂടിച്ചേരല്‍. വര്‍ഷംതോറും ക്രിസ്തീയ ഐക്യത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയുടെ വാരം ജനുവരി മാസത്തിലും, പെന്തകോസ്തു തിരുനാളിന്റെ അവസരത്തിലുമാണല്ലോ നാം ആഘോഷിക്കാറുള്ളത്. ആത്മാര്‍ത്ഥതയോടും, അനുസരണാ മനോഭാവത്തോടും കൂടി സ്വര്‍ഗ്ഗീയപിതാവിനോടുള്ള യേശുവിന്റെ പ്രാര്‍ത്ഥന നമ്മുടെ ഹൃദയത്തിലാണ് ചേര്‍ക്കേണ്ടത്, ദൈവീക പ്രസാദത്താലുള്ള ഈ ഫലവത്തായ പ്രാര്‍ത്ഥനാ തുടക്കം, മുന്‍പെങ്ങുമില്ലാത്ത വിധം വളരെയേറെ ഉത്സാഹത്തോടു കൂടി വേണം ആരംഭിക്കുവാന്‍. ഇതിനു പുറമേ, കര്‍ത്താവ് ആഗ്രഹിക്കുന്നത് പോലെ ഓരോരുത്തരും തങ്ങളുടെ കടമകള്‍ നിറവേറ്റികൊണ്ട് യേശുവില്‍ കേന്ദ്രീകൃതമായ പൂര്‍ണ്ണമായ ഐക്യത്തിലേക്ക് ഒരുമിച്ച് മുന്നേറുവാനായി തങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യുവാനുള്ള ക്രിസ്ത്യാനികളുടെ ആഗ്രഹത്തേയും ഇത് വെളിപ്പെടുത്തുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം 20.01.1988) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/1?type=6 }}
Image: /content_image/Meditation/Meditation-2016-01-18-13:21:17.jpg
Keywords: ക്രിസ്തീയ

643
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലം ഭീകരതകള്‍ നിറഞ്ഞ സ്ഥലമോ ?
Content: “നീ പൂര്‍ണ്ണനാകുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കുക, അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിനക്ക് നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക.”- മത്തായി 19:21 #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-19}# ഇഹലോക ജീവിതത്തിലെ പരാജയം ആത്യന്തികമായിട്ടുള്ളതായി ദൈവം കണക്കാക്കുന്നില്ല എന്നാണ് ശുദ്ധീകരണസ്ഥലം നമ്മോടു പറയുന്നത്. “നീ പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുന്നു, എനിക്ക് നിന്നെ ഇനി കാണണ്ട” എന്ന് ദൈവം നമ്മോടു പറയുകയില്ല, മറിച്ച് ഭൂമിയിലെ പൂര്‍ത്തിയാക്കാത്ത ജോലി ശുദ്ധീകരണ സ്ഥലം വഴിയായി പൂര്‍ത്തിയാക്കുവാന്‍ ദൈവം നമ്മെ സഹായിക്കുകയാണ് ചെയ്യുന്നത്. പലരുടേയും ചിന്തയില്‍ ശുദ്ധീകരണസ്ഥലം ഭീകരതകള്‍ നിറഞ്ഞ ഒരു സ്ഥലമാണ്. എന്നാല്‍ അങ്ങനെ അല്ല. അല്‍പ്പത്തരവും, സ്വാര്‍ത്ഥതയും തോല്‍വി സമ്മതിക്കുന്ന സ്ഥലമാണിത്. കൂടാതെ ആത്മീയ വളര്‍ച്ചയും പക്വതയും നേടുവാനുള്ള ഒരു സമയമാണിത്. ഇത് വഴിയായി നിത്യാനന്ദകരമായ ദൈവീക ദര്‍ശനത്തിലേക്ക് നയിക്കുന്നു. ചുരുക്കത്തില്‍ സ്വയം സമര്‍പ്പിക്കുന്നതിലൂടെയാണ് ഒരുവന് ദൈവസ്നേഹത്തിന്റെ പൂര്‍ണ്ണത ലഭിക്കുന്നത്. – ദൈവവചന പണ്ഡിതനും, നിരവധി പുസ്തകങ്ങളുടെ ഗ്രന്ഥകര്‍ത്താവുമായ ഫാ. മൈക്കേല്‍ ജെ. ടെയിലര്‍ വ്യക്തമാക്കുന്നു. #{red->n->n->വിചിന്തനം:}# ദൈവത്തോടുള്ള നമ്മുടെ കടപ്പാടുകള്‍ പൂര്‍ത്തീകരിക്കുവാനുള്ള ഒരു മാര്‍ഗ്ഗമായി സഹനങ്ങളെ കാണുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/1?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-01-18-21:12:09.jpg
Keywords: ശുദ്ധീകരണ സ്ഥലം

644
Category: 6
Sub Category:
Heading: ഐക്യം; ക്രിസ്തുവിന്റെ സമ്മാനം
Content: “ഒരു കര്‍ത്താവും, ഒരു വിശ്വാസവും, ഒരു ജ്ഞാനസ്നാനവുമേയുള്ളു, സകലത്തിലുമപരിയും സകലതിലൂടെയും സകലത്തിലും വര്‍ത്തിക്കുന്നവനും നമ്മുടെയെല്ലാം പിതാവുമായ ദൈവം ഒരുവന്‍ മാത്രം” (എഫേസോസ് 4:5-6) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 20}# എന്റെ അഭിപ്രായത്തില്‍ ക്രിസ്ത്യാനികളുടെ ഐക്യം ഈ കാലഘട്ടത്തിലെ തിരുസഭയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദൗത്യമാണ്. ഞാന്‍ ഐക്യം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഞാനതിനെ എങ്ങിനെയായിരിക്കും കാണുക എന്ന്‍ അറിയുവാന്‍ നിങ്ങള്‍ക്ക് ആഗ്രഹമില്ലേ ? പരിശുദ്ധാത്മാവിന്റെ ഒരു പ്രത്യേക വിളി എന്ന നിലയിലാണ് ഞാനിതിനെ കാണുന്നത്. പ്രായോഗിക തലത്തില്‍ സഭയുടെ ഐക്യം വരുത്തുന്നതിനെ കുറിച്ചാലോചിക്കുമ്പോള്‍, ഇതിന്റെ വിവിധ ഘട്ടങ്ങള്‍ വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നതായി കാണാം. ഈ പ്രബോധനങ്ങള്‍ പ്രായോഗികമാക്കണം. എല്ലാത്തിനുമുപരിയായി, ആഴമായ ഭക്തിയോടും, ശ്രദ്ധയോടും, എളിമയോടും കൂടി നാം എപ്പോഴും പ്രാര്‍ത്ഥിക്കുകയാണ് വേണ്ടത്'. ആദ്ധ്യാത്മികയുടെ അഭാവത്തില്‍ ക്രിസ്തീയ ഐക്യം യാഥാര്‍ത്ഥ്യമാക്കുക സാദ്ധ്യമല്ല. നൂറ്റാണ്ടുകളോളം നീണ്ടു നില്‍ക്കുന്ന പ്രാര്‍ത്ഥന അത്യാവശ്യമായതിനാല്‍ മാനുഷിക കഴിവിന്റെ പരമാവധി നാം പ്രാര്‍ത്ഥനയില്‍ ഒന്നിക്കണം. നമ്മുടെ നിരന്തരമായ പ്രാര്‍ത്ഥനയാല്‍ സഭയുടെ ഐക്യം സാധ്യമാകുകയാണെല്‍ അത് ദൈവം നമ്മുക്ക് നല്‍കുന്ന ഏറ്റവും വലിയ സമ്മാനമായിരിക്കും. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം 16.06.1980) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/1?type=6 }}
Image: /content_image/Meditation/Meditation-2016-01-19-21:40:04.jpg
Keywords: ഐക

645
Category: 8
Sub Category:
Heading: നമ്മില്‍ നിന്നും വിട്ടുപിരിഞ്ഞവരെ ഓര്‍ക്കാതിരിന്നാല്‍ ?
Content: “ദരിദ്രന്റെ നിലവിളിക്ക് ചെവികൊടുക്കാത്തവനു വിലപിക്കേണ്ടി വരും, അത് ആരും കേള്‍ക്കുകയുമില്ല” (സുഭാഷിതങ്ങള്‍ 21:13) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-20}# വിശുദ്ധ കജേടാന്‍ പറയുന്നു "ഒരുവന്‍ ഇഹലോക ജീവിതത്തില്‍ ധാരാളം നന്മകള്‍ ചെയ്യുകയും എന്നാല്‍ ആത്മാക്കള്‍ക്കായി പ്രാർത്ഥിക്കാതെ ജീവിക്കുകയും ചെയ്താല്‍ തന്റെ മരണശേഷം ശുദ്ധീകരണ സ്ഥലത്ത് നിന്നു മോക്ഷം ലഭിക്കാന്‍ വളരെ പ്രയാസകരമായിരിക്കും. മറ്റുള്ളവര്‍ അവനു വേണ്ടി എത്ര പ്രാർത്ഥനകള്‍ അര്‍പ്പിച്ചാല്‍ പോലും അവന് അത് ലഭിക്കുകയില്ല. നാം വളരെ വിരളമായി മാത്രം ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളെ ഓര്‍ക്കുകയാണെങ്കില്‍ പോലും മോക്ഷം സാധ്യമാണെന്ന് ഈ വസ്തുത നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അതിനാല്‍ തന്നെ നാം ആത്മാക്കള്‍ക്കായി അര്‍പ്പിക്കുന്ന പ്രാര്‍ത്ഥനകളും, നന്മപ്രവര്‍ത്തികളും അവര്‍ക്ക് പൂര്‍ണ്ണമായും ലഭിക്കാതെ പോവുകയില്ല. “അല്‍പ്പം വിതക്കുന്നവന്‍ അല്‍പ്പം മാത്രം കൊയ്യും ധാരാളം വിതക്കുന്നവന്‍ ധാരാളം കൊയ്യും” എന്ന വിശുദ്ധ പൌലോസിന്റെ വാക്കുകള്‍ ഇവിടെ വളരെ അര്‍ത്ഥവത്താണ്." #{red->n->n->വിചിന്തനം:}# നാമര്‍പ്പിക്കുന്ന ഓരോ വിശുദ്ധ കുര്‍ബ്ബാനയും സഹനമനുഭവിക്കുന്ന ആത്മാക്കള്‍ക്കായി സമര്‍പ്പിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/1?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-01-19-22:34:02.jpg
Keywords: വിശുദ്ധ ക