Contents

Displaying 531-540 of 24920 results.
Content: 646
Category: 1
Sub Category:
Heading: അമേരിക്കയിൽ ഗർഭച്ഛിദ്രം കുറയുന്നു; നിയമവിധേയമാക്കിയ ശേഷം ഗർഭച്ഛിദ്രത്തിലൂടെ കൊല ചെയ്യപ്പെട്ടത് 58 ലക്ഷം കുഞ്ഞുങ്ങൾ
Content: അമേരിക്കയിൽ ഗർഭച്ഛിദ്രം കുറയുന്നതായി നാഷണൽ റൈറ്റ് റ്റു ലൈഫ് കമ്മറ്റിയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗവൺമെന്റ് സ്ഥാപനമായ Centers for Disease Control and Prevention പുറത്തുവിട്ട കണക്കനുസരിച്ച്, 1989-ൽ 16 ലക്ഷം ഗർഭച്ഛിദ്രങ്ങൾ നടന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ 10 ലക്ഷം മാത്രമേ നടന്നിട്ടുള്ളു എന്ന് വ്യക്തമാകുന്നു. ആയിരം പ്രസവങ്ങൾ നടക്കുമ്പോൾ 210 ഗർഭച്ഛിദ്രങ്ങൾ നടക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. Planned Parenthood ക്ലിനിക്കുകളിൽ പക്ഷേ, ഗർഭച്ഛിദ്രം പേൽസാഹിപ്പിക്കുകയും ദശലക്ഷക്കണക്കിന് ഡോളറിന്റെ ലാഭമുണ്ടാക്കുകയും ചെയ്തതായി നാഷണൽ റൈറ്റ് റ്റു ലൈഫ് കമ്മറ്റിയുടെ പ്രസിഡന്റ് കരോൾ ടോബിയാസ് അറിയിച്ചു. Planned Parenthood-നുള്ള ഗവൺമെന്റ് ധനസഹായം അവസാനിപ്പിക്കണമെന്നാണ് നാഷണൽ റൈറ്റ് റ്റു ലൈഫ് കമ്മറ്റി (NRLC) ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. പ്രസ്തുത ക്ലിനിക്കുകൾക്ക് ധനസഹായം നിറുത്തലാക്കി കൊണ്ടുള്ള ഒരു ബിൽ പ്രസിഡന്റ് ഒബാമ വീറ്റോ ഉപയോഗിച്ച് പരാജയപ്പെടുത്തുകയുണ്ടായി. "ഇതാദ്യമായാണ് അത്തരം ക്ലിനിക്കുകൾക്ക് ധനസഹായം നിറുത്തലാക്കാനുള്ള ഒരു ബിൽ കോൺഗ്രസിൽ വരുന്നത്. പുതു ജീവിതത്തെ നശിപ്പിക്കുന്നതിനു പകരം പിന്തുണയ്ക്കുന്ന ഒരു പ്രസിഡന്റ് നമുക്ക് ഇല്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നം." NRLC-യുടെ ലെജിസ്ലേറ്റീവ് ഡയറക്ടർ ഡഗ്ളസ് ജോൺസൺ പറഞ്ഞു. പുതു ജീവനെ പിന്തുണയ്ക്കുന്ന ഒരു കോൺഗ്രസാണ് ഇപ്പോഴുള്ളത് എന്ന് ജോൺസൺ കൂട്ടിച്ചേർത്തു. പക്ഷേ, പ്രസിഡന്റിന്റെ വീറ്റോയെ പരാജയപ്പെടുത്താനുള്ള സെനറ്റ് വോട്ട് ലഭ്യമാക്കാനായില്ല. അങ്ങനെയാണ് ബിൽ പരാജയപ്പെട്ടത്. ഈ വിഷയത്തിൽ ജനുവരി 26-ാം തിയതി നടക്കാൻ പോകുന്ന വേട്ടെടുപ്പും പ്രസിഡന്റിന്റെ വീറ്റോയ്ക്ക് മുന്നിൽ പരാജയപ്പെടാനാണ് സാധ്യത എന്ന് ജോൺസൺ അറിയിച്ചു. ലഭ്യമായ കണക്കുകൾ അനുസരിച്ച്, ഗർഭച്ഛിദ്രത്തിന് വിധേയരായവരിൽ 14.7 ശതമാനം മാത്രമാണ് വിവാഹിതർ. 85 ശതമാനത്തിനു മുകളിൽ ഗർഭച്ഛിദ്രങ്ങൾ അവിവാഹിതരായ സ്ത്രീകളിലാണ് നടത്തപ്പെട്ടത്. 1973-ൽ ഗർഭച്ഛിദ്രം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്കു ശേഷം, 424 സ്ത്രീകൾ നിയമ വിധേയമായ ഗർഭച്ഛിദ്ര ശ്രമങ്ങൾക്കിടയിൽ മരണമടഞ്ഞിട്ടുണ്ട്. ഗർഭച്ഛിദ്രം നിയമവിധേയമാക്കിയ ശേഷം 58 ലക്ഷം കുഞ്ഞുങ്ങൾ ഗർഭാവസ്ഥയിൽ കൊല ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് കണക്കുകൾ പറയുന്നു. അതിന് വിധേയരായ അമ്മമാരുടെ മനസ്സിലേറ്റ ആഘാതം കണക്കുകളിൽ വിവരിക്കാനാവില്ല. ഗർഭച്ഛിദ്രം അവസാനിപ്പിക്കുന്നതിൽ തങ്ങൾ അവസാനംജയിക്കുക തന്നെ ചെയ്യുമെന്ന് കരോൾ ടോബിയാസ് പ്രത്യാശ പ്രകടിപ്പിച്ചു. (Source: Catholic Herald)
Image: /content_image/News/News-2016-01-19-13:13:10.jpg
Keywords: abortion, usa
Content: 647
Category: 1
Sub Category:
Heading: പാപം ചെയ്യാത്ത വിശുദ്ധരില്ല; പാപികൾക്കും ഒരു ഭാവിയുണ്ട്: ഫ്രാൻസിസ് മാർപാപ്പ
Content: "ദൈവം പുറംകാഴ്ച്ചയിൽ മയങ്ങി പോകുമെന്ന് കരുതരുത്. അവിടുന്ന് ഹൃദയത്തിലേക്കാണ് നോക്കുന്നത്. പാപം ചെയ്യാത്ത വിശുദ്ധരില്ല; പാപികൾക്കും ഒരു ഭാവിയുണ്ട്" ചൊവ്വാഴ്ച കാസ സാന്ത മാർത്തയിലെ പ്രഭാഷണത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. "വിശുദ്ധന്മാരുടെ ജീവിതത്തിൽ പ്രലോഭനങ്ങളും പാപ കൃത്യങ്ങളും നമുക്ക് കാണുവാൻ കഴിയും." ബൈബിൾ ഭാഗം ഓർമ്മിപ്പിച്ചു കൊണ്ട് പിതാവ് പറഞ്ഞു. "ശക്തന്മാരെ തിരസ്ക്കരിച്ചു കൊണ്ട് ദാവീദിനെ ഇസ്രയേലിന്റെ രാജാവാക്കാൻ ദൈവം, സാമുവേലിനോട് കൽപ്പിക്കുന്നു. ഇസയേൽ ജനത്തെ ശത്രുക്കളിൽ നിന്നും രക്ഷിച്ച സാവൂളിനെയും തിരസ്ക്കരിച്ചു കൊണ്ടാണ് ദൈവത്തിന്റെ തീരുമാനം ഉണ്ടാകുന്നത്. സാവൂളിന്റെത് അടഞ്ഞ ഹൃദയമാണ് എന്ന് ദൈവം അറിഞ്ഞിരുന്നു." "മനുഷ്യ യുക്തിക്ക് നിരക്കാത്തതായിരുന്നു ദൈവത്തിന്റെ തീരുമാനം. ജെസ്സെയുടെ മക്കളിൽ ഏറ്റവും ഇളയവനും ദുർബലനുമായ ദാവീദിനെ ദൈവം തിരഞ്ഞെടുക്കുന്നു." "ബാഹ്യ പ്രകൃതി കൊണ്ട് ദൈവത്തെ കൈക്കലാക്കാമെന്ന് ആരും കരുതരുത്. അദ്ദേഹം മനുഷ്യരുടെയും അവരുടെ പ്രവർത്തികളുടെയും ഹൃദയത്തിലേക്കാണ് നോക്കുന്നത്." "നാം മനുഷ്യർ, പുറംകാഴ്ച്ചകളിൽ ഭ്രമിക്കുന്നവരാണ്. പക്ഷേ, ദൈവം സത്യം കാണുന്നു." "ജെസ്സെ തന്റെ ശക്തരായ ഏഴു മക്കളെയും സാമുവേൽ പ്രവാചകന്റെ മുമ്പിൽ ഹാജരാക്കുന്നു. ദൈവം അവരിലൊന്നും സംപ്രീതനല്ലെന്ന് പ്രവാചകൻ അറിയുന്നു. അദ്ദേഹം ജെസ്സെയോട് ചോദിച്ചു. 'നിനക്ക് വേറെ മക്കളില്ലെ?' അപ്പോൾ ജെസ്സെ, കാട്ടിൽ ആടിനെ മേയിച്ചു നടക്കുന്ന തന്റെ ഇളയ പുത്രനെ പറ്റി പറയുന്നു. ആ ഇടയബാലന് ഇസ്രയേലിന്റെ രാജാവാകാനുള്ള യോഗ്യതയില്ലെന്ന്, അവന്റെ പിതാവ് ഉൾപ്പടെ എല്ലാവരും കരുതുന്നു. പക്ഷേ, ദൈവം ഹൃദയം കണ്ടു. മനുഷ്യരെ ഞെട്ടിച്ചു കൊണ്ട് അദ്ദേഹം ദാവീദിനെ ഇസ്രയേലിന്റെ രാജാവായി നിശ്ചയിക്കുന്നു." സാമുവേൽ പ്രവാചകൻ ബാലന്റെ മേൽ വിശുദ്ധ ജലം തളിക്കുന്നതോടെ പരിശുദ്ധാത്മാവ് അവനിൽ പ്രവേശിച്ചു. അവൻ ശക്തനായി. പക്ഷേ ദൈവം അവനെ വിശുദ്ധനാക്കി മാറ്റുകയല്ല ചെയ്തത്. അവന്റെ ഹൃദയം കണ്ട്, അത് നല്ലതെന്ന് മനസ്സിലാക്കി, അവനുള്ള വഴി ദൈവം തെളിച്ചു കൊടുക്കുകയാണ്. അതിലൂടെ ദാവീദ് അനവധി വർഷങ്ങൾ സഞ്ചരിച്ചു. ഹൃദയത്തിനനുസരിച്ചുള്ള കൃത്യങ്ങൾ ചെയ്തു. അതെല്ലാം നന്മയായിരുന്നു. കാരണം അവന് നന്മയുള്ള മനസുണ്ടായിരുന്നു. ഈ യാത്രയിൽ ദാവീദ് മനുഷ്യസഹജമായ പാപങ്ങളിൽ ഉൾപ്പെട്ടു. ഭോഗേച്ഛ മൂലം കൊലപാതകം വരെ ആസൂത്രണം ചെയ്തു. ദൈവം നാഥൻപ്രവാചകനെ അവന്റെയടുത്ത് അയക്കുന്നു. പ്രവാചകൻ ദാവീദിനോട്, അവൻ ചെയ്തു കൊണ്ടിരിക്കുന്ന അകൃത്യങ്ങൾ വെളിപ്പെടുത്തുന്നു' ദാവീദ് ദൈവത്തോട് മാപ്പിരക്കുന്നു . ദാവീദിന് വ്യക്തിപരമായ ദുരന്തങ്ങൾ നേരിടേണ്ടി വന്നു. മകന്റെ വഞ്ചന സഹിക്കേണ്ടി വന്നു. ജറുസലേമിൽ നിന്നും പാലായനം ചെയ്തപ്പോൾ, അദ്ദേഹം വിശുദ്ധ പേടകം ജറുസലേമിലേക്ക് തിരിച്ചയച്ചു. 'യഹോവയുടെ ശക്തി രാജ്യത്തിനുള്ളതാണ്, തന്റെ വ്യക്തിപരമായ രക്ഷയ്ക്ക് വേണ്ടിയുള്ളതല്ല' എന്ന് അദ്ദേഹം മനസിലാക്കി. പിന്നീട് അപമാനിക്കപ്പെട്ടപ്പോഴും താൻ ഇത് അർഹിക്കുന്നു 'എന്നാണ് ദാവീദ് കരുതിയത്. അദ്ദേഹം മഹാമനസ്ക്കനായിരുന്നു. ശത്രുവായ സാവൂളിനെ വധിക്കാൻ അവസരം ലഭിച്ചിട്ടും അദ്ദേഹം സാവൂളിനെ വിട്ടയച്ചു. "വിശുദ്ധനായ ദാവീദ് ഒരു പാപിയായിരുന്നു, പശ്ചാത്തപിച്ച പാപി." പിതാവ് പ്രഭാഷണം അവസാനിപ്പിച്ചു കൊണ്ട് പറഞ്ഞു: "ജ്ഞാനസ്നാനത്തിലൂടെ നമ്മൾ ദൈവമക്കളായിരിക്കുന്നു. നമ്മളെല്ലാം വിശുദ്ധിയിലേക്കുള്ള യാത്രയിലാണ്. ഹൃദയശുദ്ധിയോടെ നമുക്ക് മുന്നോട്ടു പോകാം. ചെയ്യുന്നത് അധർമ്മമാണെന്ന് മനസിലായാൽ പശ്ചാത്തപിച്ച് മുന്നോട്ടു പോകുന്നവർ വിശുദ്ധിയിലേക്കുള്ള പാതയിലാണ്!" മാർപാപ്പ പറഞ്ഞു. (Source: Vatican Radio)
Image: /content_image/News/News-2016-01-20-01:36:14.jpeg
Keywords: pope francis
Content: 648
Category: 6
Sub Category:
Heading: സഭയുടെ ഐക്യം ലോകം മുഴുവന്‍ ഉയരുന്ന ചോദ്യമോ ?
Content: “ഓരോരുത്തരും അയല്‍ക്കാരനെ സഹായിക്കുന്നു, ധൈര്യപ്പെടുക എന്ന്‍ പരസ്പരം പറയുന്നു” (ഏശയ്യ 41:6) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 21}# ക്രിസ്തീയ ഐക്യം, തിരുസഭയെ സംബന്ധിച്ച് ചെറിയ ഒരു കാര്യമല്ല, ലോകം മുഴുവനുമുള്ള ക്രിസ്ത്യാനികള്‍ക്കും, വിവിധ സഭകള്‍ക്കും ഒരുപോലെ പ്രധാന്യമര്‍ഹിക്കുന്ന ഒന്നാണ്. എന്റെ സഹോദരരേ, 'ക്രിസ്തീയ സഭകള്‍ എന്നു ഐക്യം പ്രാപിക്കുമെന്ന്' ലോകം മുഴുവന്‍ ഉയരുന്ന ഒരു ചോദ്യമാണ്. വിദ്വേഷത്തിലും അക്രമത്തിലും അധിഷ്ഠിതമാക്കാതെ, സമാധാനത്തിലും, ഐക്യത്തിലും, പരസ്പര ധാരണയിലും, സ്നേഹത്തിലും അടിസ്ഥാനമുറപ്പിച്ചുകൊണ്ട് ക്രിസ്തുവില്‍ ഒന്നാകാന്‍ നമ്മുടെ ഐക്യം കൊണ്ട് സാധിച്ചാല്‍, അത് മനുഷ്യ വംശത്തിന്റെ സന്തോഷം എന്നന്നേക്കുമായി നില്‍നില്‍ക്കാന്‍ കാരണമാകുമെന്ന് എനിക്കു ഉറപ്പുണ്ട്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 16.06.1980) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/1?type=6 }}
Image: /content_image/Meditation/Meditation-2016-01-20-03:07:15.jpg
Keywords: ക്രിസ്തീയ ഐ
Content: 649
Category: 6
Sub Category:
Heading: ക്രിസ്തീയ ഐക്യത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയുടെ ആവശ്യകത
Content: “മനുഷ്യന്റെ ആഗ്രഹമോ പ്രയത്നമോ അല്ല, ദൈവത്തിന്റെ ദയയാണ് എല്ലാറ്റിന്റേയും അടിസ്ഥാനം.” (റോമാ 9:16) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 22}# ക്രിസ്തീയ ഐക്യത്തിനു വേണ്ടിയുള്ള പരിശ്രമങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് പ്രാര്‍ത്ഥന. മനുഷ്യനായി അവതരിച്ച യേശുവിന് പിതാവിനോടുള്ള പ്രാര്‍ത്ഥനയായിരിന്നു “അവര്‍ എല്ലാവരും ഒന്നായിരിക്കുമാറാകട്ടെ” എന്നത്. നമ്മുടെ ഐക്യം യേശുവിന്റെ ഏറ്റവും വലിയ ആഗ്രഹമായിരിന്നുവെന്ന് ഈ വാക്യം സൂചിപ്പിക്കുന്നു. ആത്മാവ് ശരീരത്തിലായിരിക്കുന്നത് പോലെ, പ്രാര്‍ത്ഥന ക്രിസ്തീയ ഐക്യ ശ്രമങ്ങള്‍ക്ക്‌ ജീവനും, സ്ഥിരതയും, പൂര്‍ണ്ണതയും നല്‍കുന്നു. ഏറ്റവും പ്രധാനമായി പ്രാര്‍ത്ഥന, നമ്മെ ദൈവതിരുമുന്‍പില്‍ എത്തിക്കുകയും, ഹൃദയ വികാരവിചാരങ്ങളെ ശുദ്ധീകരിക്കുക വഴി ഒരു ആന്തരിക പരിവര്‍ത്തനം ഉളവാക്കുകയും ചെയ്യുന്നു. പ്രാര്‍ത്ഥന കൂടാതെ ക്രിസ്തീയ ഐക്യം സാദ്ധ്യമല്ല. ക്രിസ്തുവില്‍ ഒന്നായി കഴിയുകയെന്നത് അവിടുത്തെ സമ്മാനമാണെന്ന കാര്യം ഈ വാക്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നു, മറ്റേത് സമ്മാനങ്ങളെയുക്കാള്‍ വിലയേറിയ ഒരു സമ്മാനമാണ് ക്രിസ്തീയ ഐക്യം. സകല ക്രിസ്ത്യാനികളുടേയും അനുരജ്ഞനം മാനുഷിക ശക്തികള്‍ക്കും പൈശാചിക ബന്ധനങ്ങള്‍ക്കും അതീതമായിരിക്കും. വിശുദ്ധ പൌലൊസ് ശ്ലീഹാ പറയുന്നു, "മനുഷ്യന്റെ ആഗ്രഹമോ പ്രയത്നമോ അല്ല, ദൈവത്തിന്റെ ദയയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം" (റോമാ 9:16). നിരന്തരവും ഭക്തിപൂര്‍വ്വവുമായുള്ള നമ്മുടെ പ്രാര്‍ത്ഥന നമ്മില്‍ പ്രത്യാശ ഉളവാക്കുന്നു, സകലതും പുതുക്കുന്ന ദൈവത്തിലുള്ള നമ്മുടെ പ്രത്യാശ നമ്മെ നിരാശരാക്കുകയില്ല (റോമാ 5:5). അവിടുത്തെ കരുണയാല്‍ ക്രിസ്തീയ ഐക്യം കൈവരുന്നതിനായി നമ്മുക്ക് ദൈവ സന്നിധിയില്‍ പ്രാര്‍ത്ഥിക്കാം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 17.01.1979) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/1?type=6 }}
Image: /content_image/Meditation/Meditation-2016-01-21-20:10:48.gif
Keywords: ക്രിസ്തീയ
Content: 650
Category: 6
Sub Category:
Heading: സുവിശേഷം പ്രഘോഷിക്കുന്നതിന് മുന്‍പായി അയല്‍ക്കാരനെ സ്നേഹിക്കേണ്ടിയിരിക്കുന്നു
Content: “മനുഷ്യര്‍ക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ്.” (ലൂക്കാ 18:27) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 23}# മനുഷ്യജീവിതത്തിലെ അസാധ്യമായ കാര്യങ്ങള്‍ സാധ്യമാകുന്നതിന് പ്രാര്‍ത്ഥന ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്ന് നാമെല്ലാവര്‍ക്കും അറിയാവുന്നതാണ്. യേശു നമ്മോടു പറഞ്ഞിട്ടുണ്ട് : “മനുഷ്യര്‍ക്ക്‌ അസാധ്യമായ കാര്യങ്ങള്‍ ദൈവത്തിന് സാധ്യമാണ്” (ലൂക്കാ 18:27). വിനയത്തോടുകൂടി ദൈവത്തിലേക്ക്‌ തിരിയുന്നത് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് നമുക്കറിയാം. ക്രിസ്തീയ ഐക്യമെന്ന വലിയ നിയോഗത്തിനായി ദൈവത്തോട് നമുക്ക് പ്രാര്‍ത്ഥിക്കാം. നമ്മുടെ മുഴുവന്‍ കഴിവും ഉപയോഗിച്ച് പരിപൂര്‍ണ്ണ ഐക്യത്തിനായി നാം ശ്രമിക്കുമ്പോള്‍, പ്രാര്‍ത്ഥിക്കുമ്പോള്‍ ഒരു ചങ്ങലയെ പോലെ യേശുക്രിസ്തു നമ്മെ ഐക്യപ്പെടുത്തുകയും ബന്ധിപ്പിക്കുകയും ചെയ്യുന്നു. കര്‍ത്താവിന്റെ മരണവും, ഉത്ഥാനവുമായി ബന്ധിപ്പിക്കുന്ന മാമോദീസായിലുള്ള നമ്മുടെ ആഴമായ വിശ്വാസത്തെ പ്രതി നമുക്ക് ദൈവത്തെ സ്തുതിക്കാം. ഇതിനോടകം തന്നെ നാം യേശു ‘ദൈവപുത്രനാണെന്നും’ (1 യോഹന്നാന്‍ 4:15) ‘ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി മനുഷ്യനായ യേശു മാത്രമേയുള്ളൂ; ’ (1 തിമോത്തി 2:5) എന്നും ഏറ്റുപറയുവാന്‍ തുടങ്ങിയിരിക്കുന്നു. ക്രിസ്തുവിലും അവന്റെ അനന്തവും അമൂല്യവുമായ സ്വര്‍ഗ്ഗീയ സമ്മാനത്തിലും നാം വിശ്വസിക്കുന്നു. ദൈവീക ഐക്യത്തില്‍ ദൈവത്തിന്റേയും, അവിടുത്തെ രാജ്യത്തിന്റേയും പരിപൂര്‍ണ്ണ സാക്ഷികളാവുന്നതില്‍ നിന്നും നമ്മെ തടയുന്ന, നമ്മുടെ വിശ്വാസത്തിലെ ഭിന്നതകള്‍ തുടച്ചുനീക്കുവാന്‍ പരിശുദ്ധാത്മാവിന്റെ സഹായം വളരെ അത്യാവശ്യമാണെന്ന് നാം മനസിലാക്കേണ്ടിയിരിക്കുന്നു. പല വിഭാഗങ്ങളായി വിഭജിക്കപ്പെട്ട നാമോരോരുത്തരും, ലോകത്തിന്റെ മുന്‍പില്‍ ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിന് മുന്‍പായി നമ്മുടെ നമ്മുടെ അയല്‍ക്കാരനെ കൂടുതലായി സ്നേഹിക്കേണ്ടിയിരിക്കുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 02.06.1980) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/1?type=6 }}
Image: /content_image/Meditation/Meditation-2016-01-20-06:55:05.jpg
Keywords: സുവ
Content: 651
Category: 6
Sub Category:
Heading: കൂട്ടായ്മയിലുള്ള പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം
Content: “വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാത്മാവുമായിരുന്നു.” (അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 4:32) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 24}# പെന്തക്കോസ്ത് ദിവസം നിലവില്‍ വന്ന അപ്പസ്തോലിക സമൂഹം വിവിധ സ്ഥലങ്ങളില്‍ നിന്നുവന്ന, വിവിധ ഭാഷ സംസാരിക്കുന്ന, വിവിധ സാമൂഹ്യ സാഹചര്യങ്ങളില്‍ നിന്നുമുള്ള വിശ്വാസികളുടെ കൂട്ടായ്മയാണ്. അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ അവര്‍ ഒരുമിച്ചു കൂടിയിരുന്ന സ്ഥലം കുലുങ്ങിയതായി പ്രത്യേകം രേഖപ്പെടുത്തിയിട്ടുള്ളതായി കാണാം (അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 4:31). പ്രാര്‍ത്ഥനക്കായി ഒരുമിച്ചു കൂടിയ ആ സമൂഹത്തെ പരിശുദ്ധാത്മാവ്, സ്നേഹത്തിന്റെയും, പങ്കുവെക്കലിന്റേയും പാതയില്‍, ഐക്യവും ലക്ഷ്യവും പ്രചോദനവുമാക്കികൊണ്ട് ഒരേ മനസ്സോടെ വര്‍ത്തിക്കുവാന്‍ പ്രേരിപ്പിച്ചു. ‘ദൈവം സ്നേഹമാകുന്നു’ (1 യോഹന്നാന്‍ 4:7), യോഹന്നാന്‍ അപ്പസ്തോലന്‍ പ്രസ്താവിക്കുന്നു, ദൈവത്തിന്റെ യഥാര്‍ത്ഥ ശിഷ്യന്‍മാരുടെ അടയാളം സ്നേഹമാണെന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ‘നിങ്ങള്‍ക്കു പരസ്പരം സ്നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്‍മാരാണെന്ന് അതുമൂലം എല്ലാവരും അറിയും’(യോഹന്നാന്‍ 13:35). അതിനാല്‍ തന്നെ ക്രിസ്തുവില്‍ ഒരേ മനസ്സോടെ ജീവിക്കാന്‍ നാം പ്രയത്നിക്കേണ്ടിയിരിക്കുന്നു. മാനുഷിക ഐക്യത്തിന് വേണ്ടി സഹോദര്യപരമായ ബന്ധങ്ങളും, ദൈവീക പദ്ധതിയിലുള്ള ശ്രദ്ധയും വേണം. ‘ലോകം മുഴുവന്‍ ചിതറികിടക്കുന്ന തന്റെ പുത്രന്‍മാരേയും, പുത്രിമാരേയും അവസാനം ഒന്നായി കാണുവാന്‍ അവന്‍ ആഗ്രഹിക്കുന്നു’ (യോഹന്നാന്‍ 17:21). ക്രിസ്ത്യാനികളുടെ ഒരുമിച്ചുള്ള യാത്രക്ക് ഏവരുടെയും സമര്‍പ്പണം ആവശ്യമാണെന്ന് ഈ വാക്ക് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു; ക്രിസ്തുവില്‍ ഒന്നാകാന്‍ നമ്മുക്ക് പ്രാര്‍ത്ഥിക്കാം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 19.01.1994) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/1?type=6 }}
Image: /content_image/Meditation/Meditation-2016-01-24-02:27:02.jpg
Keywords: ക്രിസ്തീയ ഐ
Content: 652
Category: 1
Sub Category:
Heading: അബുദാബിയിൽ നടന്ന അറേബ്യൻ ചിന്തകരുടെ ആദ്യത്തെ ഫോറത്തിൽ വത്തിക്കാൻ പ്രതിനിധി
Content: ജനുവരി 17-18 തീയതികളിൽ അബുദാബിയിൽ നടത്തപ്പെട്ട 'മതങ്ങളുടെ സംവാദവും തീവ്രവാദവും' എന്ന വിഷയം ചർച്ച ചെയ്ത അറേബ്യൻ ചിന്തകരുടെ ആദ്യ യോഗത്തിൽ പങ്കെടുത്തവരിൽ, അമുസ്ലീം ആയി, വത്തിക്കാന്റെ പ്രതിനിധി ഫാദർ മിഗ്യേൽ ഏയ്ൻജൽ അയൂസോ ഗ്യുക്സോട്ട് മാത്രമാണ് ഉണ്ടായിരുന്നത്. ഫോറത്തിന്റെ ആദ്യ സമ്മേളനത്തിൽ ലെബനോൻ ഗാന്റ് മുഫ്തി ക്ഷയ്ക്ക് അബ്ദുൽ ലത്തീഫിനൊപ്പം, ഫാദർ ഗ്യുക്സ ട്ടും പ്രഭാഷണങ്ങൾ നടത്തി. മറ്റു; സമ്മേളനങ്ങളിൽ ഈജിപ്ത്, മൊറോക്കോ, അറബ് എമിറേറ്റ്സ് തുടങ്ങിയ രാജ്യങ്ങളിലെ മുസ്ലീം പ്രതിനിധികൾ പ്രസംഗിക്കുകയുണ്ടായി. അഞ്ചു പ്രധാന വിഷയങ്ങളെ കുറിച്ചാണ് ഫാദർ ഗ്യുക്സോട്ട് സംസാരിച്ചത്: മതതീവ്രവാദം, യുദ്ധ സംസ്ക്കാരം, മതമേധാവികളുടെ പങ്ക്, ചർച്ചയുടെ ആവശ്യകത, പ്രാർത്ഥനയുടെ പ്രാധാന്യം എന്നിവയായിരുന്നു അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ച വിഷയങ്ങൾ. തീവ്രവാദത്തിന്റെ രാഷ്ട്രീയ, സാമ്പത്തീക, സാമൂഹീകവശങ്ങൾ സ്പർശിക്കാതെ, ഫ്രാൻസിസ് മാർപാപ്പ നിർദ്ദേശിച്ച സമാധാനമാർഗ്ഗത്തിലൂടെ എങ്ങനെ തീവ്രവാദം ഇല്ലായ്മ ചെയ്യാൻ കഴിയുമെന്നാണ് അദ്ദേഹം തന്റെ പ്രഭാഷണത്തിൽ പറഞ്ഞത്. Diplomatic Corps -ൽ ജനുവരി 11-ാം തീയതി മാർപാപ്പ പ്രസംഗിച്ചപ്പോൾ ചർച്ച ചെയ്ത കാര്യങ്ങളാണ്, ഫാദർ ഗ്യുക്സോട്ട് അബുദാബി യോഗത്തിൽ അവതരിപ്പിച്ചത്. സാമ്രാജ്യത്വത്തിനു വേണ്ടി മതങ്ങൾ ഉപയോഗിക്കപ്പെടുന്നു. മതത്തിന്റെ നന്മകൾ ഇല്ലാതാകുന്ന ശൂന്യതയിലേക്ക് തീവ്രവാദം ഇരച്ചുകയറുന്നു. മറ്റു മതങ്ങളെ ഒരു ഭിഷിണിയായി കരുതുന്ന മനോഭാവം തീവ്രവാദത്തിന് വളമാകുന്നു. സമാധാനത്തിലും നീതിയിലും അടിസ്ഥാനമിട്ട വിവിധ മത ചർച്ചകൾക്കു മാത്രമേ മതതീവ്രവാദത്തിന്റെ ഭീഷിണിയെ നേരിടാനാകുകയുള്ളു എന്ന് മാർപാപ്പയെ ഉദ്ധരിച്ചു കൊണ്ട് ഫാദർ ഗ്യുക്സോട്ട് പറഞ്ഞു. ലോകസമാധാനത്തിനും സുരക്ഷയ്ക്കും ഭിഷിണിയായി മാറി കൊണ്ടിരിക്കുന്ന മതതീവ്രവാദവും മതധാർമ്മികതയുടെ അഭാവവും മുതലെടുത്ത് പ്രവർത്തിക്കുന്നവരെ നിയന്ത്രിക്കാൻ, യഥാർത്ഥ മത നേതാക്കൾക്ക് ധാർമ്മിക ചുമതലയുണ്ടെന്ന് Pontifical Council for Interreligious Dialogue - ന്റെ സെക്രട്ടറി കൂടിയായ ഫാദർ ഗ്യുക്സോട്ട്, തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ലോകത്തിന്റെ സൃഷ്ടാവ് ദൈവമാണെന്ന് വിശ്വസിക്കുന്ന ആർക്കും, ദൈവ സൃഷ്ടിയായ മനുഷ്യന്റെ മേൽ ക്രൂരത പ്രവർത്തിക്കാനാവില്ല' അപ്പോൾ മതത്തിന്റെ പേരിൽ മനുഷ്യനെ പീഠിപ്പിക്കുന്നവരുടെ ഉദ്ദേശം മതമല്ല, സാമ്രാജ്യത്ത്വമാണെന്ന് വ്യക്തമാകുന്നു. വിവിധ മതങ്ങളുടെ ചർച്ചകളിൽ നാം മുൻധാരണകളും മുഖം മൂടികളുമില്ലാതെ, ഗൂഢോദ്ദേശങ്ങൾ ഒന്നുമില്ലാതെ, മത തീവ്രവാദത്തിനെതിരെ അണിനിരക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. "ഈ പ്രശ്നങ്ങൾ ഉടനെ അവസാനിപ്പിക്കാനുള്ള വഴികൾ കാണുന്നില്ലായിരിക്കാം; പക്ഷേ, നമുക്ക് പ്രാർത്ഥിക്കാൻ കഴിയും. നമ്മുടെ പാരമ്പര്യത്തിന് അനുസരിച്ചുള്ള പ്രാർത്ഥനകളിലൂടെ നമുക്ക് പ്രശ്ന പരിഹാരത്തിന് ഉത്തരം തേടാം."ഫാദർ ഗ്യുക്സോട്ട് പ്രസംഗം അവസാനിപ്പിച്ചു കൊണ്ട് പറഞ്ഞു. Source: Vatican Radio
Image: /content_image/News/News-2016-01-20-09:57:43.jpg
Keywords: Dubai faith meeting, vatican, pravachaka sabdam
Content: 653
Category: 6
Sub Category:
Heading: സഭയുടെ ഐക്യത്തിനായി മുന്നോട്ടുള്ള കഠിനപ്രയത്നം
Content: “എന്നാല്‍ ഒരുകാര്യം ഞാന്‍ ചെയ്യുന്നു. എന്റെ പിന്നിലുള്ളവയെ വിസ്മരിച്ചിട്ട്, മുന്‍പിലുള്ളവയെ ലക്ഷ്യമാക്കി ഞാന്‍ മുന്നേറുന്നു.” (ഫിലിപ്പി 3:13) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 25}# ക്രിസ്തീയ ഐക്യത്തിനു തുടര്‍ച്ചയായ പ്രയത്നം അത്യാവശ്യമാണ്. പലപ്പോഴും ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ നമ്മുക്ക് കഴിയില്ലയെന്ന് വരെ തോന്നാം. വത്തിക്കാന്‍ കൗണ്‍സില്‍ മുതല്‍ നാം ഇന്ന് വരെ പിന്നിട്ട ദൂരങ്ങള്‍ക്കായി ദൈവത്തിനു നന്ദി പറഞ്ഞുവെങ്കിലും, ഇനിയും നാം നമ്മുടെ ലക്ഷ്യം കൈവരിച്ചിട്ടില്ല. കഠിനപരിശ്രമങ്ങളോടൊപ്പം അനേകരെ സ്നേഹിക്കുവാനുള്ള മനസ്സും, നിരവധി ത്യാഗ-പ്രാര്‍ത്ഥനയും കൂടി ചേര്‍ന്നാല്‍ ക്രിസ്തീയ ഐക്യം രൂപീകൃതമാകുന്നതിന് അത് നമ്മെ സഹായിക്കും. അപ്പസ്തോലന്‍ പറഞ്ഞിരിക്കുന്നത് പോലെ നമ്മുടെ ലക്ഷ്യത്തിനു വേണ്ടിയുള്ള മുന്നോട്ടുള്ള പ്രയാണത്തിന് നാം കഠിനമായ പ്രയത്നങ്ങള്‍ ചെയ്യേണ്ടതായി വരും. ആരിലാണ് നാം വിശ്വസിക്കുന്നതെന്നും, ആരാണ് നമ്മെ നയിക്കുന്നതെന്നുമുള്ള പൂര്‍ണ്ണ ബോധ്യത്തോടുകൂടിയുള്ള, വിശ്വാസത്തോടു കൂടിവേണം ക്രിസ്തുവില്‍ ഒന്നാകാന്‍ നാം പ്രവര്‍ത്തിക്കാന്‍. ക്രിസ്തീയ വിഭാഗീയ ശ്രമങ്ങള്‍ക്ക് വിരാമമിടാന്‍ ഓരോ പ്രാര്‍ത്ഥനയും നമ്മെ സഹായിക്കുമെന്നതില്‍ യാതൊരു സംശയവും ഇല്ല. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 19.01.1994) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/1?type=6 }}
Image: /content_image/Meditation/Meditation-2016-01-25-00:42:45.jpg
Keywords: സഭ
Content: 654
Category: 8
Sub Category:
Heading: അവിശ്വാസിക്കു പോലും ലഭിക്കുന്ന മോക്ഷം ഒരു വിശ്വാസിക്ക് ലഭിക്കാതെ പോകുന്നത് എപ്പോൾ?
Content: താൻ സ്നേഹിക്കുന്നവന് കർത്താവ് ശിക്ഷണം നൽകുന്നു. മക്കളായി സ്വീകരിക്കുന്നവരെ പ്രഹരിക്കുകയും ചെയ്യുന്നു (ഹെബ്രായർ 12:6) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-21}# ഒരു പുതുവർഷാരംഭദിനത്തിൽ, വിശുദ്ധ മാർഗരറ്റ് മേരി അലാക്കോ , മരിച്ചു പോയ മൂന്നു വ്യക്തികളുടെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു. അതിൽ രണ്ടു പേർ ദൈവ വിശ്വാസികളും ഒരാൾ ദൈവ വിശ്വാസം ഇല്ലാത്തയാളും ആയിരുന്നു. മൂന്നു പേരെയും കാണിച്ചു കൊടുത്തുകൊണ്ട് കർത്താവ് അവളോട് ചോദിച്ചു: "ഇവരിൽ ആരെയാണ് നീ എനിക്ക് നൽകുന്നത്?" 'കർത്താവിന്റെ മഹിമയ്ക്കും സന്തോഷത്തിനും അനുയോജ്യമായത് ആരാണോ, അവരെ കർത്താവ് തന്നെ തിരഞ്ഞെടുക്കുവാൻ' വിശുദ്ധ അപേക്ഷിച്ചു. കർത്താവ് ദൈവ വിശ്വാസമില്ലാത്ത ആളെ തിരഞ്ഞെടുത്തു. കാരണം അവൻ, 'കർത്തവിൽ വിശ്വസിക്കാനും, തെറ്റുകൾ മനസിലാക്കാനും അവസരം ലഭിക്കാത്ത' നിർഭാഗ്യവാനാണ്. എന്നാൽ മറ്റ് രണ്ട് വിശ്വാസികളാകട്ടെ, കർത്താവിനെ അറിഞ്ഞവരായിരുന്നു. തെറ്റുകൾ ചെയ്താൽ പശ്ചാത്തപിക്കാനുള്ള അവസരങ്ങൾ അവർക്ക് നൽകപ്പെട്ടിരുന്നു. ആ ഭാഗ്യമുണ്ടായിട്ടും കർത്താവിനെ മറന്ന് ജീവിച്ച അവരേക്കാളും മോക്ഷപ്രാപ്തിക്ക് യോഗ്യൻ അവിശ്വാസിയാണെന്ന് കർത്താവ് നിശ്ചയിക്കുന്നു. #{red->n->n->വിചിന്തനം:}# വിശ്വാസി ആയിരിന്നിട്ടും ദൈവത്തോടു വിശ്വസ്തത പാലിക്കാതെ, മരിച്ചു പോയ ആത്മാക്കൾക്ക് പരിഹാരം ചെയ്യാൻ, നമ്മുടെ ഈ ജീവിതത്തില്‍ ദൈവത്തോട് വിശ്വസ്തത പുലർത്തുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/1?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/9LnaoeabSVJHZsqCPSEjvt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-01-21-05:06:09.jpg
Keywords: വിശുദ്ധ മാ
Content: 655
Category: 8
Sub Category:
Heading: ശുദ്ധീകരണ സ്ഥലം ഒരു പ്രക്രിയയോ ?
Content: അശുദ്ധമായതൊന്നും അവിടെ പ്രവേശിക്കുകയില്ല (വെളിപാട് 21:27) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-22}# ശുദ്ധീകരണ സ്ഥലത്തെ പറ്റിയുള്ള തിരുസഭയുടെ കാഴ്ച്ചപ്പാടനുസരിച്ച് അതൊരു സ്ഥലമല്ല, ആത്മാവിന്റെ ഒരു ശുദ്ധീകരണ പ്രക്രിയയാണ്. ശുദ്ധീകരണം പൂർണ്ണമാകണമെങ്കില്‍ നമ്മുടെ ജീവിതത്തിലെ തിന്മകൾ പൂർണ്ണമായും ഇല്ലാതാക്കണം. ആത്മാവിന്റെ അപൂർണ്ണതകൾ എടുത്തു മാറ്റണം. സ്വർഗ്ഗസ്ഥനായ പിതാവ് പരിപൂർണ്ണനായിരിക്കുന്നതു പോലെ നിങ്ങളും പരിപൂർണ്ണരായിരിക്കുവിൻ (വി.മത്തായി. 5:48) എന്ന സുവിശേഷ വചനം നാം പ്രാവർത്തികമാക്കുമ്പോൾ നാം സ്നേഹത്തിൽ വളരുവാൻ ഇടവരുന്നു. കർത്താവ് വിശുദ്ധ ഗണങ്ങളോടൊത്ത് എഴുന്നുള്ളുമ്പോൾ, നിഷ്കളങ്കരും പരിശുദ്ധരുമായി നാം അവിടുത്തെ സന്നിധിയിൽ നിൽക്കാൻ തയാറെടുക്കാം. ശരീരത്തെയും മനസ്സിനെയും നമുക്ക് വിശുദ്ധമാക്കി സൂക്ഷിക്കാം, കാരണം, മനസ്സിനേയും ശരീരത്തെയും പവിത്രമാക്കി സൂക്ഷിച്ചാല്‍ മാത്രമേ നമ്മുക്ക് കർത്താവിനെ സമീപിക്കാൻ കഴിയുകയുള്ളു. (1999 ആഗസ്റ്റ് 4 നു വി. ജോൺ പോൾ രണ്ടാമൻ നടത്തിയ പ്രസംഗത്തില്‍ നിന്ന്) #{red->n->n->വിചിന്തനം:}# ഇന്നേ ദിവസം ജീവിതത്തിലെ ഒരു തിന്മ കണ്ടു പിടിച്ച് അത് പൂര്‍ണ്ണമായി ഒഴിവാക്കാന്‍ പരിശ്രമിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/1?type=8 }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-01-21-06:23:23.jpg
Keywords: ശുദ്ധീകരണ