Contents

Displaying 541-550 of 24920 results.
Content: 656
Category: 8
Sub Category:
Heading: അവിശ്വാസിക്കു പോലും ലഭിക്കുന്ന മോക്ഷം ഒരു വിശ്വാസിക്ക് ലഭിക്കാതെ പോകുന്നത് എപ്പോൾ?
Content: താൻ സ്നേഹിക്കുന്നവന് കർത്താവ് ശിക്ഷണം നൽകുന്നു. മക്കളായി സ്വീകരിക്കുന്നവരെ പ്രഹരിക്കുകയും ചെയ്യുന്നു (ഹെബ്രായർ 12:6) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-21}# ഒരു പുതുവർഷാരംഭദിനത്തിൽ, വിശുദ്ധ മാർഗരറ്റ് മേരി അലാക്കോ , മരിച്ചു പോയ മൂന്നു വ്യക്തികളുടെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു. അതിൽ രണ്ടു പേർ ദൈവ വിശ്വാസികളും ഒരാൾ ദൈവ വിശ്വാസം ഇല്ലാത്തയാളും ആയിരുന്നു. മൂന്നു പേരെയും കാണിച്ചു കൊടുത്തുകൊണ്ട് കർത്താവ് അവളോട് ചോദിച്ചു: "ഇവരിൽ ആരെയാണ് നീ എനിക്ക് നൽകുന്നത്?" 'കർത്താവിന്റെ മഹിമയ്ക്കും സന്തോഷത്തിനും അനുയോജ്യമായത് ആരാണോ, അവരെ കർത്താവ് തന്നെ തിരഞ്ഞെടുക്കുവാൻ' വിശുദ്ധ അപേക്ഷിച്ചു. കർത്താവ് ദൈവ വിശ്വാസമില്ലാത്ത ആളെ തിരഞ്ഞെടുത്തു. കാരണം അവൻ, 'കർത്തവിൽ വിശ്വസിക്കാനും, തെറ്റുകൾ മനസിലാക്കാനും അവസരം ലഭിക്കാത്ത' നിർഭാഗ്യവാനാണ്. എന്നാൽ മറ്റ് രണ്ട് വിശ്വാസികളാകട്ടെ, കർത്താവിനെ അറിഞ്ഞവരായിരുന്നു. തെറ്റുകൾ ചെയ്താൽ പശ്ചാത്തപിക്കാനുള്ള അവസരങ്ങൾ അവർക്ക് നൽകപ്പെട്ടിരുന്നു. ആ ഭാഗ്യമുണ്ടായിട്ടും കർത്താവിനെ മറന്ന് ജീവിച്ച അവരേക്കാളും മോക്ഷപ്രാപ്തിക്ക് യോഗ്യൻ അവിശ്വാസിയാണെന്ന് കർത്താവ് നിശ്ചയിക്കുന്നു. #{red->n->n->വിചിന്തനം:}# വിശ്വാസി ആയിരിന്നിട്ടും ദൈവത്തോടു വിശ്വസ്തത പാലിക്കാതെ, മരിച്ചു പോയ ആത്മാക്കൾക്ക് പരിഹാരം ചെയ്യാൻ, നമ്മുടെ ഈ ജീവിതത്തില്‍ ദൈവത്തോട് വിശ്വസ്തത പുലർത്തുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-01-21-08:43:29.jpg
Keywords: purgatory,daily
Content: 657
Category: 1
Sub Category:
Heading: നിങ്ങളുടെ വിവാഹ ജീവിതത്തിൽ സ്നേഹം കുറയുന്നുണ്ടോ? പരിശുദ്ധ മറിയത്തോട് പ്രാർത്ഥിക്കുക: ബിഷപ്പ് ഫെർണാണ്ടസ്
Content: "കാനായിലെ വിവാഹവിരുന്നിലെ വീഞ്ഞുപോലെയാണ് വിവാഹ ജീവിതത്തിലെ സ്നേഹം! ദൈവത്തിന്റെ അനുഗ്രഹമാണത്. സ്നേഹത്തിൽ കുറവു വരുന്നതു കണ്ടാൽ, പരിശുദ്ധ കന്യകാ മറിയത്തോട് പ്രാർത്ഥിക്കുക. മേരി തന്റെ പുത്രനിലൂടെ വിവാഹ ജീവിതത്തിലെ വീഞ്ഞ് നിങ്ങൾക്ക് ലഭ്യമാക്കും!" സ്പാനീഷ് ബിഷപ്പ് ഫെർണാണ്ടസ് തന്റെ ഇടയലേഖനത്തിൽ എഴുതുന്നു. ബന്ധങ്ങൾക്ക് ദൃഢത കുറയുമ്പോൾ, പരിശുദ്ധ മറിയത്തിന്റെ മാദ്ധ്യസ്ഥം അപേക്ഷിക്കാൻ അദ്ദേഹം വിശ്വാസികളെ ഉപദേശിച്ചു. "നിങ്ങളുടെ ജീവിതത്തിൽ സ്നേഹത്തിന്റെ വീഞ്ഞ് ഒരിക്കലും വറ്റാതിരിക്കട്ടെ!" പക്ഷേ, ആ വീഞ്ഞു വറ്റുകയാണെങ്കിൽ നിങ്ങൾ എന്തു ചെയ്യും. "ആ സമയത്താണ് നിങ്ങൾക്ക് കന്യകാ മേരിയുടെ ആവശ്യമുള്ളത്. പരിശുദ്ധ കന്യകാ മറിയം സ്വപുത്രനോട് നമ്മുടെ സ്നേഹ ദാരിദ്യം അറിയിക്കുമ്പോൾ, യേശു നമ്മുടെ ജീവിതത്തിൽ ഇടപെടുന്നു! സ്നേഹത്തിന്റെ വീഞ്ഞ് നിങ്ങളുടെ ജീവിതത്തിൽ നിറഞ്ഞൊഴുകും, കാനായിൽ സംഭവിച്ചതു പോലെ !" കാനായിലെ വിവാഹവിരുന്നിലാണ്, യേശു തന്റെ മാതാവിന്റെ ആഗ്രഹമനുസരിച്ച് , ആദ്യത്തെ അത്ഭുതം പ്രവർത്തിച്ചത്. ദൈവത്തിന്റെ പദ്ധതിയിൽ, കുടുംബത്തിന്റെ അടിസ്ഥാനം വിവാഹമെന്ന ഉടമ്പടിയിൽ തുടങ്ങുന്നു. ഒരു പുരുഷനും ഒരു സ്ത്രീയുമായി സ്നേഹത്തിൽ അടിസ്ഥാനമിട്ട് രൂപപ്പെടുത്തുന്ന, ദൈവത്തിന്റെ അനുഗ്രഹം വഹിക്കുന്ന, മരണം വരെ നീണ്ടു നിൽക്കുന്ന, ഒരു ഉടമ്പടിയാണത് "പരസ്പ്പരം സ്നേഹം പകർന്നു കൊണ്ട്, ദിനംതോറും സ്നേഹം നവീകരിച്ചു കൊണ്ട്, മുന്നേറുന്ന ആ യാത്രയിൽ, സ്നേഹത്തിന്റെ വീഞ്ഞ് കുറയുന്നു എന്ന് കണ്ടാൽ, പരിശുദ്ധ അമ്മയുടെ മാധ്യസ്ഥതയിൽ യേശുവിനോട് പ്രാർത്ഥിക്കുക. കർത്താവ് നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കും!" കൊർഡോബയിലെ ബിഷപ്പ് തന്റെ ഇടയലേഖനത്തിൽ എഴുതുന്നു. "ദൈവം സൃഷ്ടിച്ച്, കർത്താവിന്റ ആശിർവാദത്തോടെയാണ്, വിവാഹമെന്ന കൂദാശ യാഥാർത്ഥ്യമാകുന്നത്. അതിൽ ജീവിതാവസാനം വരെയുള്ള വിശ്വസ്ഥത സാധ്യമാണ്; ഒരിക്കലും നഷ്ടപ്പെടാത്ത സ്നേഹം സാധ്യമാണ്; എന്നും നിലനിൽക്കുന്ന സന്തോഷം സാധ്യമാണ്." "ഇതെല്ലാം നിങ്ങളുടെ ജീവിതത്തിൽ സാധ്യമാക്കാൻ, യേശു നിങ്ങൾക്കൊപ്പം ഉണ്ടായിരിക്കണം. വിശ്വാസത്തോടെ, കന്യകാമേരിയുടെ മദ്ധ്യസ്ഥതയിൽ കർത്താവിനോട് പ്രാർത്ഥിക്കുക. കാനായിലെ കല്ല്യണത്തിലെന്ന പോലെ യേശു നിങ്ങളുടെ ജീവിതത്തിലും അത്ഭുതങ്ങൾ പ്രവർത്തിക്കും." " ബിഷപ്പ് ഫെർണാണ്ടസ് ഇടയലേഖനത്തിൽ എഴുതി. (Source: Ewtn News)
Image: /content_image/News/News-2016-01-21-09:38:29.jpg
Keywords: pray to mary, married, couples
Content: 658
Category: 9
Sub Category:
Heading: ഫാ. ജോസഫ് എടാട്ടിന്റെ നേതൃത്വത്തിലുള്ള യുവജനധ്യാനം ഫെബ്രുവരി 15 മുതല്‍ 18 വരെ
Content: 13 വയസ്സു മുതലുള്ള കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമുള്ള യുവജനധ്യാനം ഡാർലിംങ്ടൺ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഫെബ്രുവരി 15 ഉച്ചകഴിഞ്ഞു 4 മണിക്ക് ആരംഭിക്കും. ഫാ. ജോസഫ് എടാട്ട് ആത്മീയ ശുശ്രൂഷകൾക്കു നേതൃത്വം വഹിക്കും. താമസിച്ചുളള ഈ ധ്യാനത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫെബ്രുവരി 18 ന് ഉച്ച കഴിഞ്ഞ് 2 മണിവരെയാണ് ധ്യാനം. ഡിവൈന്‍ ശുശ്രൂഷകളിലൂടെ നൂറുകണക്കിന് യുവതീയുവാക്കളാണ് സഭാജീവിതത്തിലേക്കും വിശുദ്ധ വഴികളിലേക്കും മടങ്ങി വരുന്നത്. UK-യില്‍ മാത്രമല്ല അനേകം വിദേശരാജ്യങ്ങളിലും ഈ ശുശ്രൂഷയിലൂടെ ദൈവാനുഭവത്തിലേക്കു കടന്നു വരുന്നവര്‍ ഏറെയാണ്. കൂടുതൽ വിവരങ്ങൾക്ക്: കാർമ്മൽ ഡിവൈൻ റിട്രീറ്റ് സെന്റർ, ഡാർലിങ്ടൺ, DL3 9PN. Phone Number: 07552619237, 07723035457, 01325469400 website : www.carmeldivine.com
Image: /content_image/Events/Events-2016-01-21-13:31:48.jpg
Keywords: കാർമ്മൽ ഡിവൈൻ റിട്രീറ്റ് സെന്റർ, ഡാർലിങ്ടൺ, ഫാ. ജോസഫ് എടാട്ട് ,fr.joseph edattu, divine retreat, uk, malayalam news, darlington
Content: 659
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലം- ഒരു അവസ്ഥ
Content: അശുദ്ധമായതൊന്നും അവിടെ പ്രവേശിക്കുകയില്ല (വെളിപാട് 21:27) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-22}# ശുദ്ധീകരണ സ്ഥലത്തെ പറ്റിയുള്ള തിരുസഭയുടെ കാഴ്ച്ചപ്പാടനുസരിച്ച് അതൊരു സ്ഥലമല്ല, ആത്മാവിന്റെ ഒരു ശുദ്ധീകരണ പ്രക്രിയയാണ്. ശുദ്ധീകരണം പൂർണ്ണമാകണമെങ്കില്‍ നമ്മുടെ ജീവിതത്തിലെ തിന്മകൾ പൂർണ്ണമായും ഇല്ലാതാക്കണം. ആത്മാവിന്റെ അപൂർണ്ണതകൾ എടുത്തു മാറ്റണം. സ്വർഗ്ഗസ്ഥനായ പിതാവ് പരിപൂർണ്ണനായിരിക്കുന്നതു പോലെ നിങ്ങളും പരിപൂർണ്ണരായിരിക്കുവിൻ (വി.മത്തായി. 5:48) എന്ന സുവിശേഷ വചനം നാം പ്രാവർത്തികമാക്കുമ്പോൾ നാം സ്നേഹത്തിൽ വളരുവാൻ ഇടവരുന്നു. കർത്താവ് വിശുദ്ധ ഗണങ്ങളോടൊത്ത് എഴുന്നുള്ളുമ്പോൾ, നിഷ്കളങ്കരും പരിശുദ്ധരുമായി നാം അവിടുത്തെ സന്നിധിയിൽ നിൽക്കാൻ തയാറെടുക്കാം. ശരീരത്തെയും മനസ്സിനെയും നമുക്ക് വിശുദ്ധമാക്കി സൂക്ഷിക്കാം, കാരണം, മനസ്സിനേയും ശരീരത്തെയും പവിത്രമാക്കി സൂക്ഷിച്ചാല്‍ മാത്രമേ നമ്മുക്ക് കർത്താവിനെ സമീപിക്കാൻ കഴിയുകയുള്ളു. (1999 ആഗസ്റ്റ് 4 നു വി. ജോൺ പോൾ രണ്ടാമൻ നടത്തിയ പ്രസംഗത്തില്‍ നിന്ന്) #{red->n->n->വിചിന്തനം:}# ഇന്നേ ദിവസം ജീവിതത്തിലെ ഒരു തിന്മ കണ്ടു പിടിച്ച് അത് പൂര്‍ണ്ണമായി ഒഴിവാക്കാന്‍ പരിശ്രമിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/1?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/9LnaoeabSVJHZsqCPSEjvt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-01-21-21:34:54.jpg
Keywords: ജോൺ പോൾ
Content: 660
Category: 1
Sub Category:
Heading: സ്ത്രീകളെയും കാൽ കഴുകൽ ചടങ്ങിൽ പങ്കെടുപ്പിക്കാൻ അനുവദിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പ കല്പന പുറപ്പെടുവിച്ചു
Content: സ്ത്രീകളെയും കാൽ കഴുകൽ ചടങ്ങിൽ പങ്കെടുപ്പിക്കാൻ അനുവദിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പ ഇന്നലെ കല്പന പുറപ്പെടുവിച്ചു. 2013-ൽ തന്നെ വിശുദ്ധവാരത്തിലെ ചടങ്ങിൽ, തടവുപുള്ളികളായ സ്ത്രീകളുടെ കാലുകൾ കഴുകി, തിരുസഭയിൽ അതേ വരെ നിലനിന്നിരുന്ന ആചാരത്തിന് പിതാവ് മാറ്റം കുറിച്ചിരുന്നു. ആരാധന- കൂദാശകളുടെ പൊന്തഫിക്കൽ കൗൺസിൽ പ്രസിദ്ധീകരിച്ച, പിതാവിന്റെ കൽപ്പനയിൽ, കൗൺസിൽ മേലധികാരി കർദ്ദിനാൾ റോബർട്ട് സാറ ഒപ്പുവെച്ചിട്ടുണ്ട്. പിതാവ് ഈ വിഷയത്തിൽ കർദ്ദിനാൾ റോബർട്ട് സാറായ്ക്ക് അയച്ച എഴുത്ത് വത്തിക്കാൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഴുത്തിലെ പ്രസക്തഭാഗങ്ങൾ: 'വളരെ ആഴത്തിലുള്ള പരിചിന്തനങ്ങൾക്കു ശേഷം റോമൻ കത്തോലിക്കാ നിയമത്തിൽ, വിശുദ്ധവാരത്തിലെ കാൽ കഴുകലുമായി ബന്ധപ്പെട്ട്, ദൈവനാമത്തിൽ ഞാൻ ഈ കല്പന പുറപ്പെടുവിക്കുന്നു... പുരുഷന്മാരെയും കുട്ടികളെയും കാൽ കഴുകൽ ചടങ്ങിൽ പങ്കെടുപ്പിക്കാം എന്നുള്ള നിയമം ഭേദഗതി ചെയ്ത്, ദൈവജനത്തിൽ പെട്ട ആരെയും ഈ ചടങ്ങിൽ പങ്കെടുപ്പിക്കാൻ വൈദികർക്ക് അധികാരം നൽകുന്നു. ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് ചടങ്ങിന്റെ പ്രാധാന്യത്തെ പറ്റി മനസിലാക്കി കൊടുക്കേണ്ട കടമ വൈദികർക്കുണ്ട്." ലോകത്തിലെ പല ഭാഗങ്ങളിലും ഇപ്പോൾ തന്നെ ഈ ചടങ്ങിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം അനുവദിച്ചിട്ടുണ്ട്. ശിഷ്യന്മാരുടെ കാലുകൾ കഴുകി കൊണ്ട് യേശു പറഞ്ഞ സന്ദേശം ഓർമിപ്പിക്കുന്നതാണ് വിശുദ്ധവാരത്തിലെ ഈ ചടങ്ങ്: 'ഞാൻ നിങ്ങളെ സ്നേഹിക്കുന്നതുപോലെ, നിങ്ങൾ പരസ്പ്പരം സ്നേഹിക്കുവിൻ.' (യോഹന്നാൻ: 13:34) മുമ്പ് നിലവിലുള്ള നിർദ്ദേശം, തിരഞ്ഞെടുക്കപ്പെട്ട പുരുഷന്മാരുടെ കാലുകൾ കഴുകാനുള്ളതായിരുന്നു . ഇപ്പോൾ ആ വരി തിരഞ്ഞെടുക്കപ്പെട്ട ദൈവജനം എന്നാക്കി മാറ്റിയിരിക്കുന്നു. കൽപ്പനയിലെ മറ്റു ചില നിർദ്ദേശങ്ങൾ "ഈ ചടങ്ങിലൂടെ മെത്രാന്മാരും വൈദീകരും, യേശുവുമായി സാദാത്മ്യം പ്രാപിക്കുകയാണ് ചെയ്യുന്നത്. സഹായിക്കപ്പെടാനല്ല, സഹായിക്കാനാണ് തങ്ങൾ എത്തിയിരിക്കുന്നത് എന്ന സന്ദേശമാണ് കാൽ കഴുകൽ ചടങ്ങിലൂടെ സഭ പ്രഖ്യാപിക്കുന്നത്. പുരുഷന്മാരും സ്ത്രീകളും, യുവജനങ്ങളും വൃദ്ധജനങ്ങളും, ആരോഗ്യമുള്ളവരും അല്ലാത്തവരും, സഭാ പ്രവർത്തകരും സാധാരണക്കാരും- ചടങ്ങിൽ പങ്കെടുക്കുന്നവർ ഇതിൽ എല്ലാം പെടുന്നവരായിരിക്കണം എന്ന് കല്പന എടുത്തു പറയുന്നു. ഇഗ്ലണ്ടിലെയും വെയിൽസിലേയും 'ലാറ്റിൻ മാസ് സൊസൈറ്റി' ഒരു പ്രസ്താവനയിൽ ഇങ്ങനെ പറഞ്ഞു 'സ്ത്രീകൾ കൂടുതലായി സഭാ കാര്യങ്ങളിലും ആരാധനകളിലും പങ്കെടുക്കാൻ തുടങ്ങിയിരിക്കുന്ന ഈ കാലത്ത് ഉചിതമായ മാറ്റമാണ് മാർപാപ്പ നിർദ്ദേശിച്ചിരിക്കുന്നത്. (Source: Catholic Herald)
Image: /content_image/News/News-2016-01-22-04:01:44.jpg
Keywords: wasing feet, women
Content: 661
Category: 7
Sub Category:
Heading: മദ്ധ്യപൂർവ്വ ദേശത്തെ ക്രൈസ്തവ സഹോദരങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ പാശ്ചാത്യനാടുകളെ പ്രേരിപ്പിക്കുന്ന ഒരു വീഡിയോ
Content: സിറിയ-ഇറാഖ് രാജ്യങ്ങളിലെ ക്രൈസ്തവ പീഢനങ്ങളെ പറ്റി മറ്റു രാജ്യങ്ങളിലെ ക്രിസ്ത്യാനികളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ ഇറക്കിയ വീഡിയോ അനേകര്‍ക്ക് പ്രചോദനമാകുന്നു. വത്തിക്കാൻ അംഗീകരിച്ചിട്ടുള്ള EUK Mamie Foundation എന്ന സംഘടനയാണ് 'Wake up' എന്ന് പേരിട്ടിരിക്കുന്ന വീഡിയോ നിർമ്മിച്ചിരിക്കുന്നത്. ഭീകരരുടെ പീഡനമേൽക്കേണ്ടി വന്ന ക്രൈസ്തവരുടെ സാക്ഷ്യങ്ങളാണ് വിഡിയോയിൽ ഉടനീളമുള്ളത്. പാശ്ചാത്യ നാടുകളിൽ ശക്തമായ പ്രതികരണ ശേഷിയുള്ള ഒരു ക്രൈസ്തവ സമൂഹം സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്ന് നാടുകടത്തപ്പെട്ട ഇറാക്കി ബിഷപ്പ് വീഡീയോയില്‍ പറയുന്നു. 2006-ൽ ISIS ഭീകരര്‍ തട്ടിക്കൊണ്ടു പോയ ഫാദർ ഡഗ്ലസ് ബാസ്സി എന്ന വൈദീകനാണ് മുസ്ലീം തീവ്രവാദികളുടെ പീഢന കഥകൾ വിവരിക്കുന്നത്. അദ്ദേഹം ഇപ്പോൾ എർബിൽ പട്ടണത്തിലെ എലയ്യ ഇടവകയിലെ റെക്ടറും തന്റെ ഇടവകയിലെ തന്നെ അഭയാർത്ഥി ക്യാമ്പിന്റെ ഡയറക്ടറുമായി സേവനം ചെയ്യുന്നു. ഇറാഖിലെ മൊസൂൾ, തീവ്രവാദികളുടെ പിടിയിലായപ്പോൾ അവിടെ നിന്നും പലായനം ചെയ്ത പതിനായിരക്കണക്കിന് അഭയാർത്ഥികളെ സ്വീകരിച്ച സ്ഥലമാണ് എർബിൽ. "നിങ്ങൾ മൗനം പാലിച്ചാൽ അത് പീഡകർക്ക് പിന്തുണ നൽകുന്നതിന് തുല്യമാണ്. ഉണരുക, പ്രതിഷേധിക്കുക." വീഡിയോയിൽ ഫാദർ ബാസ്സി പറയുന്നു. കഴിഞ്ഞ വർഷം വരെ മൊസൂളിലെ കൽദിയ ബിഷപ്പായിരുന്ന ആർച്ച് ബിഷപ്പ് അമേൽ ഷമോൺ, വീഡിയോയിൽ പ്രതികരിച്ചത് ഇങ്ങനെയാണ്. "പാശ്ചാത്യ ലോകം മുഴുവൻ അപകടത്തിലാണ്. ഇവിടെയെത്തിയിട്ടുള്ള ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ വന്നിട്ടുള്ളത് യൂറോപ്പ്, അമേരിക്ക, ആസ്ട്രേലിയ തുടങ്ങിയ ഭൂഖണ്ഡങ്ങളില്‍ നിന്നാണ്. വെറുപ്പും വിദ്വേഷവും പ്രഖ്യാപിക്കുന്ന ഒരു മതമാണ് ഇസ്ലാമിക് സ്റ്റേറ്റ് പ്രചരിപ്പിക്കുന്നത്; ഇറാഖിലെ ക്രൈസ്തവർ, ക്ഷമയുടെ അവിശ്വസനീയമായ ഉദ്ദാഹരണങ്ങളാണ്‌. ഐസിസിന്‍റെ തിന്മയ്ക്കെതിരെ നന്മ ചെയ്തു കൊണ്ട് ഞങ്ങള്‍ പ്രതികരിക്കുകയാണ്. പാപികൾക്കു വേണ്ടി ജീവൻ ത്യജിച്ച യേശു തന്നെയാണ് ഞങ്ങളുടെ പ്രചോദനം". "പാശ്ചാത്യ ലോകം ഇവിടെ നടക്കുന്ന പീഢനങ്ങളും രക്ഷസാക്ഷിത്വവും കാണുന്നില്ല എന്ന് നടിക്കരുത്.പ്രതികരിക്കുന്ന ക്രൈസ്തവ സമൂഹങ്ങൾ ലോകമെമ്പാടും ഉണ്ടാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു." ആർച്ച് ബിഷപ്പ് നോന വീഡിയോയില്‍ വ്യക്തമാക്കുന്നു.
Image:
Keywords: ഇറാഖ്,സിറിയ, പാശ്ചാത്യ രാജ്യങ്ങള്‍, malayalam, latest christian video, wake up, Father Douglas Bazi Erbil, Archbishop Amel Shamon Nona
Content: 662
Category: 15
Sub Category:
Heading: യാത്രയ്ക്കു പോകുമ്പോള്‍ ചൊല്ലാവുന്ന പ്രാര്‍ത്ഥന
Content: ഞങ്ങളുടെ രക്ഷകനായ ഈശോയേ, അങ്ങയുടെ അനന്തപരിപാലനയെ ഓര്‍ത്ത് ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങയിലുള്ള ആഴമായ വിശ്വാസം ഏറ്റുപറഞ്ഞു കൊണ്ട് അവിടുത്തെ അനുഗ്രഹത്തിനായി ഞങ്ങള്‍ (ഞാന്‍) ഇതാ അങ്ങേ സന്നിധിയില്‍ അണഞ്ഞിരിക്കുന്നു. കര്‍ത്താവേ, ഞങ്ങള്‍ ആരംഭിക്കുന്ന ഈ യാത്രയെയും അതിലെ എല്ലാ കാര്യങ്ങളെയും അങ്ങയുടെ പ്രത്യേക സംരക്ഷണത്തിനും പരിപാലനക്കുമായി സമര്‍പ്പിക്കുന്നു. ഈശോയേ, അങ്ങയുടെ വലതുകരം നീട്ടി ഞങ്ങളെ (എന്നെ) അനുഗ്രഹിച്ചാലും. അങ്ങയുടെ സാന്നിധ്യവും സഹായവും ഈ യാത്രയിലുടനീളം എനിക്കു താങ്ങും തണലുമായിരിക്കട്ടെ. യാത്രയിലുണ്ടാകാവുന്ന എല്ലാവിധ ആപത്തുകളിലും അപകടങ്ങളിലും നിന്നും ഞങ്ങളെ (എന്നെ) കാത്തുകൊള്ളണമേ. ഞങ്ങളുടെ അമ്മയായ പരിശുദ്ധ കന്യകാമറിയമേ, വിശുദ്ധ യൌസേപിതാവേ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കേണമേ. ഞങ്ങളെ കാക്കുന്ന മാലാഖന്മാരേ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കേണമേ.
Image: /content_image/ChristianPrayer/ChristianPrayer-2016-01-22-12:18:36.jpg
Keywords: പ്രാര്‍ത്ഥന, മലയാളം, ക്രിസ്തീയന്‍ പ്രാര്‍ത്ഥന, യാത്ര, travellers prayer, malayalam christian prayer, pravachaka sabdam
Content: 663
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ നമ്മോട് പറയുന്നതെന്ത് ?
Content: "പ്രിയ സ്നേഹിതരെ, എന്നോട് കരുണയുണ്ടാകണമെ: ദൈവത്തിന്റെ രോക്ഷം എന്റെ മേൽ പതിച്ചിരിക്കുന്നു". (ജോബ് 19:21) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-23 }# "തീവ്ര വേദനയാൽ ഞാൻ ദുഖിതനായിരിക്കുന്നു. കരഞ്ഞുകരഞ്ഞ് എന്റെ കണ്ണുകൾ അന്ധമായിരിക്കുന്നു. വേദനയുടെ ഈ തടവറയിൽ നിന്നും ആരെനിക്ക് മോചനം നൽകും? ഭൂമിയിൽ എനിക്ക് മാതാപിതാക്കളും കുട്ടികളും സുഹൃത്തുക്കളുമുണ്ട്; അവരെല്ലാം എന്നെ മറന്നിരിക്കുന്നു. അവരുടെ ഭൗതീക സുഖങ്ങൾക്കു വേണ്ടി ഞാൻ ചെയ്ത തീവ്രപ്രവർത്തിക്ക്‌ ഞാനിപ്പോൾ അനുഭവിക്കുകയാണ്. ജീവിതത്തിന്റെ അടിസ്ഥാന കാര്യങ്ങൾ പോലും അവർക്കു വേണ്ടി ഞാൻ ഉപേക്ഷിച്ചു. ഞാൻ ഉറങ്ങാൻ പോലും മറന്നു. എന്റെ ആത്മീയ കാര്യങ്ങൾ പോലും ഇപേക്ഷിച്ച് ഞാൻ അവർക്കു വേണ്ടി ജോലി ചെയ്തു. നിങ്ങളെന്നോട് ഇതുപോലെ പെരുമാറാൻ ഞാൻ നിങ്ങളോട് എന്തു ദ്രോഹം ചെയ്തു. ഞാൻ എന്റെ എല്ലാം നിങ്ങൾക്കു തന്നു. എന്നാൽ ഒരു പ്രാർത്ഥന പോലും നിങ്ങൾ എനിക്കു വേണ്ടി ഉരുവിട്ടില്ല. എന്റെ മരണക്കിടക്കയ്ക്കരികിൽ നിന്ന് നിങ്ങൾ വിലപിച്ചപ്പോൾ, പ്രാർത്ഥന നിങ്ങൾ എനിക്ക് വാഗ്ദാനം ചെയ്തതല്ലേ? എന്റെ തളരുന്ന കൈകളിൽ അമർത്തി കൊണ്ട്, അന്ത്യയാത്ര ആശംസിച്ചു കൊണ്ട്, എന്തെല്ലാം ആശ്വാസവചനങ്ങളാണ് നിങ്ങൾ എന്നോട് പറഞ്ഞിരുന്നത്. ദൈവത്തിന്റെ കരങ്ങൾ എന്റെ മേൽ വീണിരിക്കുന്നു. ആ വേദനയിൽ ഞാൻ നുറുങ്ങുകയാണ്." (ശുദ്ധീകരണ സ്ഥലത്തിലെ ഒരാത്മാവിന്റെ രോദനം.) #{red->n->n->വിചിന്തനം:}# പോർട്ട് മാരിസിലെ വി.ലിയനാർഡോ പറയുന്നു: ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കൾക്ക് പരാതിപ്പെടാനുള്ള അവകാശമുണ്ട്. എന്നാൽ നാം അത് ശ്രദ്ധിക്കാറുണ്ടോ? അവരുടെ രോദനം നാം കേൾക്കുന്നുണ്ടോ? അവർക്കു വേണ്ടി ഇന്നത്തെ ദിവസം നന്മകൾ ചെയ്യുക. വിസ്മരിക്കപ്പെട്ടവരുടെ ആത്മാക്കളുടെ രോദനം നാം കേൾക്കാതിരിക്കരുത്. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/1?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}  
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-01-23-03:57:45.jpg
Keywords: ശുദ്ധീകരണാത്മാവ്
Content: 664
Category: 7
Sub Category:
Heading: സാബത്ത് January 24:"യേശുവിന്റെ പ്രത്യക്ഷീകരണം ലോകം മുഴുവനും വേണ്ടി"
Content: സീറോ മലബാർ സഭയുടെ ആരാധന ക്രമത്തിലെ January 31, ഞായറാഴ്ചയിലെ ബൈബിൾ വായനകളുടെ അടിസ്ഥാനത്തിൽ ബ്രദർ കെ. തോമസ്‌ പോൾ നൽകുന്ന വചന സന്ദേശം- "യേശുവിന്റെ പ്രത്യക്ഷീകരണം ലോകം മുഴുവനും വേണ്ടി"
Image:
Keywords: ബ്രദർ കെ. തോമസ്‌ പോൾ, യേശു,പ്രത്യക്ഷീകരണം, brother k thomas paul, sunday talk, january 24
Content: 665
Category: 8
Sub Category:
Heading: ശുദ്ധീകരണാത്മാക്കളും നാമോരുരുത്തരും തമ്മിലുള്ള ബന്ധമെന്ത് ?
Content: "സത്യമായും ഞാൻ നിങ്ങളോട് പറയുന്നു, എനിക്കു വേണ്ടിയും സുവിശേഷത്തിനു വേണ്ടിയും, സഹോദരരെയും മാതാപിതാക്കളെയും, ഭവനത്തെയും വയലുകളെയും ത്യജിക്കുന്നവർക്ക്, ഇവിടെ വച്ചുതന്നെ നൂറിരട്ടിയായി പ്രതിഫലം ലഭിച്ചിരിക്കും." മർക്കോസ്.(10:29-30) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-24}# ഈ ഭൂമിയില്‍ തീർത്ഥാടനം തുടരുന്ന നാമോരോരുത്തരും നമുക്ക് മുമ്പേ നിത്യജീവിതത്തിലേക്ക് പ്രവേശിച്ചവരുമായി, അഭേദ്യമായ ഒരു ബന്ധം നിലനിൽക്കുന്നുണ്ട്. ജ്ഞാനസ്നാനം സ്വീകരിച്ചിരിക്കുന്ന നാമെല്ലാവരും, ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളും, നിത്യ ജീവിതത്തിലേക്ക് പ്രവേശിച്ചവരുമടങ്ങുന്ന ഒരു വലിയ കുടുംബത്തിലാണ് കഴിയുന്നതെന്ന വസ്തുത നമ്മില്‍ പലര്‍ക്കും അറിയില്ല. തിരുസഭയുടെ പരമമായ സത്യം ദൈവവുമായുള്ള സംസർഗമാണ്; ദൈവവുമായിട്ടുള്ള ദൃഢമൈത്രിയാണ്; യേശുവുമായുള്ള മൈത്രിയാണ്; പരിശുദ്ധാത്മാവുമായുള്ള ദൃഢബന്ധമാണ്. യേശുവും പിതാവുമായുള്ള ദൃഢബന്ധമാണ് മനുഷ്യരുടെ ആത്മീയതയുടെ പ്രഭാവ കേന്ദ്രം. ആ പ്രഭാവ കേന്ദ്രത്തിൽ, ആ മൂശയിൽ നാം എത്തിച്ചേരുമ്പോൾ, സ്നേഹത്തിന്റെ അഗ്നിയിൽ നാം ഒരു ഹൃദയവും ഒരാത്മാവുമായി ഉരുകിച്ചേരുന്നു. ദൈവസ്നേഹത്തിന്റെ അഗ്നി നമ്മുടെ സ്വാർത്ഥതയേയും അഹന്തയേയും ദഹിപ്പിക്കുന്നു;ആന്തരികവും ബാഹ്യവുമായ എല്ലാ ഭിന്നതകളും ഇല്ലാതാക്കുന്നു; ദൈവസ്നേഹത്തിന്റെ അഗ്നി നമ്മുടെ പാപങ്ങളെ ദഹിപ്പിച്ചു കളയുന്നു... "വിശുദ്ധരുടെ ദൈവവുമായുള്ള സംസർഗം ഐഹിക ജീവിതവും കടന്നു പോകുന്നു; മരണവും കടന്നു പോകുന്നു; അത് അനന്തമാണ്. ദൈവവുമായുള്ള നമ്മുടെ സംസർഗം, മരണവും കടന്ന് നിത്യജീവിതത്തിലേക്ക് നമ്മെ നയിക്കുന്നു. ജ്ഞാനസ്നാനത്തിലൂടെ തുടങ്ങുന്ന ആ സംസർഗം, മരണത്തിലും അവസാനിക്കുന്നില്ല. ഉയർത്തെഴുന്നേറ്റ കൃസ്തു വഴി, അത് നമ്മെ നിത്യജീവിതത്തിലേക്ക് നയിക്കുന്നു. ഈ ഭൂമിയിലെ തീർത്ഥാടനം തുടരുന്ന നമ്മളും, നമുക്ക് മുമ്പേ നിത്യജീവിതത്തിലേക്ക് പ്രവേശിച്ചവരുമായി, അഭേദ്യമായ ഒരു ബന്ധം നിലനിൽക്കുന്നു. ജീവിച്ചിരിക്കുന്ന ജ്ഞാനസ്നാനപ്പെട്ടവരും, ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളും, നിത്യ ജീവിതത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞവരും ഒരു വലിയ കുടുംബമാണ്. ഈ കുടുബത്തിലെ അംഗങ്ങൾ തമ്മിലുള്ള സംസർഗം പ്രത്യേകിച്ച് പ്രകടമാകുന്നത് മദ്ധ്യസ്ഥ പ്രാർത്ഥനകളിലാണ്." (Pope Francis, General Audience, Oct 30, 2013) #{red->n->n->വിചിന്തനം:}# ശുദ്ധീകരണാത്മാക്കളും നമ്മളോരോരുത്തരും തമ്മിലുള്ള ബന്ധം ദൃഢമാക്കുക. അവരെ പറ്റിയുള്ള ഓർമ്മ എപ്പോഴും നമ്മുടെ മനസ്സില്‍ ഉണ്ടായിരിക്കട്ടെ. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/1?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/9LnaoeabSVJHZsqCPSEjvt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-01-23-12:17:40.jpg
Keywords: മരണാനന്തര ജീവിതം