Content | അശുദ്ധമായതൊന്നും അവിടെ പ്രവേശിക്കുകയില്ല (വെളിപാട് 21:27)
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-22}#
ശുദ്ധീകരണ സ്ഥലത്തെ പറ്റിയുള്ള തിരുസഭയുടെ കാഴ്ച്ചപ്പാടനുസരിച്ച് അതൊരു സ്ഥലമല്ല, ആത്മാവിന്റെ ഒരു ശുദ്ധീകരണ പ്രക്രിയയാണ്. ശുദ്ധീകരണം പൂർണ്ണമാകണമെങ്കില്‍ നമ്മുടെ ജീവിതത്തിലെ തിന്മകൾ പൂർണ്ണമായും ഇല്ലാതാക്കണം. ആത്മാവിന്റെ അപൂർണ്ണതകൾ എടുത്തു മാറ്റണം.
സ്വർഗ്ഗസ്ഥനായ പിതാവ് പരിപൂർണ്ണനായിരിക്കുന്നതു പോലെ നിങ്ങളും പരിപൂർണ്ണരായിരിക്കുവിൻ (വി.മത്തായി. 5:48) എന്ന സുവിശേഷ വചനം നാം പ്രാവർത്തികമാക്കുമ്പോൾ നാം സ്നേഹത്തിൽ വളരുവാൻ ഇടവരുന്നു. കർത്താവ് വിശുദ്ധ ഗണങ്ങളോടൊത്ത് എഴുന്നുള്ളുമ്പോൾ, നിഷ്കളങ്കരും പരിശുദ്ധരുമായി നാം അവിടുത്തെ സന്നിധിയിൽ നിൽക്കാൻ തയാറെടുക്കാം. ശരീരത്തെയും മനസ്സിനെയും നമുക്ക് വിശുദ്ധമാക്കി സൂക്ഷിക്കാം, കാരണം, മനസ്സിനേയും ശരീരത്തെയും പവിത്രമാക്കി സൂക്ഷിച്ചാല്‍ മാത്രമേ നമ്മുക്ക് കർത്താവിനെ സമീപിക്കാൻ കഴിയുകയുള്ളു.
(1999 ആഗസ്റ്റ് 4 നു വി. ജോൺ പോൾ രണ്ടാമൻ നടത്തിയ പ്രസംഗത്തില്‍ നിന്ന്)
#{red->n->n->വിചിന്തനം:}#
ഇന്നേ ദിവസം ജീവിതത്തിലെ ഒരു തിന്മ കണ്ടു പിടിച്ച് അത് പൂര്‍ണ്ണമായി ഒഴിവാക്കാന്‍ പരിശ്രമിക്കുക.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/1?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/9LnaoeabSVJHZsqCPSEjvt}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |