Contents

Displaying 491-500 of 24917 results.
Content: 606
Category: 5
Sub Category:
Heading: വിശുദ്ധ ബെനഡിക്ട് ബിസ്കപ്പ്
Content: നോര്‍ത്തംബ്രിയായിലെ ഒരു കുലീന കുടുംബത്തില്‍ AD 628-ലാണ് വിശുദ്ധ ബെനഡിക്ട് ബിസ്കപ്പ് ജനിച്ചത്. ബിസ്കപ്പ് ബഡൂസിംഗ് എന്നതായിരുന്നു അദ്ദേഹത്തിന്റെ യാഥാര്‍ത്ഥ പേര്. യൌവനത്തിന്റെ പ്രാരംഭകാലങ്ങളില്‍ ഓസ്‌വിയൂ രാജാവിന്റെ അധീനതയിലുള്ള കൃഷിയിടങ്ങളുടെ ഭൂവുടമയായി അദ്ദേഹം ജോലി ചെയ്തിരിന്നു. അദ്ദേഹത്തിന്റെ 25 -മത്തെ വയസ്സില്‍ ഈ സേവനം അവസാനിപ്പിക്കുകയും ഭൂമിയും തോട്ടവും ഉപേക്ഷിച്ച് റോമിലേക്ക് യാത്രതിരിക്കുകയും ചെയ്തു. ഇംഗ്ലണ്ടിന്റെ വടക്കന്‍ ഭാഗങ്ങളില്‍ നിലനിന്നിരുന്ന ക്രിസ്തീയ ആചാര രീതികളുടെ ഉറവിടം അയര്‍ലണ്ട് ആയിരുന്നു. എന്നാല്‍ വിശുദ്ധന്‍ റോമില്‍ കണ്ട ക്രിസ്തീയ ആചാര രീതികള്‍ പാടെ വ്യത്യസ്തമായിരുന്നു. അവിടുത്തെ വിശ്വാസരീതികളില്‍ അദ്ദേഹം വളരെ ആകൃഷ്ടനായി. വില്‍ഫ്രെഡ് എന്ന പേരായ സഹായിയേയും കൂട്ടി വിശുദ്ധന്‍ നോര്‍ത്തംബ്രിയായില്‍ തിരിച്ചെത്തി. താന്‍ റോമില്‍ കണ്ട ക്രിസ്തീയ വിശ്വാസ-ആചാര രീതികള്‍ വിശുദ്ധന്‍ അവിടെ പ്രചരിപ്പിക്കുവാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ നിരന്തരമായ പരിശ്രമം കൊണ്ട് 664-ല്‍ ഓസ്‌വിയൂ രാജാവ്, ഐറിഷ് വിശ്വാസരീതിക്ക് പകരമായി റോമന്‍ വിശ്വാസ രീതി തന്റെ രാജ്യത്ത് നിലവില്‍ വരുത്തിയതായി പ്രഖ്യാപിച്ചു. 666-ല്‍ ഫ്രാന്‍സിന്റെ തെക്ക് ഭാഗത്തുള്ള ലെരിന്‍സ് ദ്വീപിലെ ആശ്രമത്തില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വിശുദ്ധന്‍ ചേര്‍ന്നു. ഇവിടെ വെച്ചാണ് അദ്ദേഹം തന്റെ നാമം ബെനഡിക്ട് എന്നാക്കി മാറ്റിയത്. റോമിലെ ആചാരങ്ങളേ കുറിച്ച് കൂടുതല്‍ പഠിക്കുവാനായി 668-ല്‍ വിശുദ്ധന്‍ വീണ്ടും റോമിലേക്ക് പോയി. 673-ല്‍ നോര്‍ത്തംബ്രിയയില്‍ തിരിച്ചുവന്ന ബെനഡിക്ട് ബിസ്കപ്പ്, ഓസ്‌വിയൂ രാജാവിന്റെ പിന്‍ഗാമിയായിരിന്ന എഗ്ഫ്രിഡില്‍ നിന്നും അവിടെ ഒരാശ്രമം സ്ഥാപിക്കുവാനുള്ള അനുവാദവും സാമ്പത്തികസഹായവും നേടിയെടുത്തു. അങ്ങനെ 674-ല്‍ വേര്‍മൌത്തില്‍ സെന്റ്‌ പീറ്റര്‍ ആശ്രമം തുടങ്ങി. ചരിത്ര പ്രാധാന്യമര്‍ഹിക്കുന്ന റോമന്‍ ശൈലിയിലുള്ള വലിയ നിര്‍മ്മിതി ആയിരുന്നു ഈ ആശ്രമം. ആശ്രമത്തിന്‍റെ നിര്‍മ്മാണത്തിനായി ആശാരിമാരേയും, മറ്റ് പണിക്കാരേയും ഫ്രാന്‍സില്‍ നിന്നുമാണ് കൊണ്ട് വന്നത്. വിശുദ്ധന്‍റെ പ്രത്യേക ഇടപെടല്‍ മൂലം ആശ്രമത്തില്‍ ഒരു ബെനഡിക്ടന്‍ നിയമസംഹിത നിലവില്‍ വന്നു. തന്റെ യാത്രയില്‍ അദ്ദേഹം ശേഖരിച്ച ഗ്രന്ഥങ്ങള്‍ ചേര്‍ത്ത് ഒരു ലൈബ്രറി ഉണ്ടാക്കി, പക്ഷെ ഇതുകൊണ്ടൊന്നും അദേഹത്തിന് തൃപ്തിയായില്ല. 679-ല്‍ വിശുദ്ധ ബെനഡിക്ട് വീണ്ടും റോമിലേക്ക് പോയി. ഇത്തവണ തന്റെ ആശ്രമത്തിലേക്ക് തിരുശേഷിപ്പുകളും, കലാപരമായ വസ്തുക്കളും, ലിഖിതങ്ങളും കൊണ്ട് വരുന്നതിനായിരുന്നു ആ യാത്ര. കൂടാതെ ആശ്രമ വസ്ത്രങ്ങളും, പുതിയ ചിന്തകളും ആശ്രമത്തിലെത്തിക്കുക എന്ന ലക്ഷ്യവും യാത്രക്ക് പുറകിലുണ്ടായിരുന്നു. പരിശുദ്ധ പിതാവില്‍ നിന്നും വിശേഷാനുകൂല്യങ്ങളും സന്യസ്ഥരെ പഠിപ്പിക്കുന്നതിനായി റോമന്‍ ആരാധന ക്രമങ്ങളുടെ വിവിധ രേഖകളും നേടികൊണ്ടാണ് അദ്ദേഹം തിരിച്ചെത്തിയത്. തന്‍റെ 52 മത്തെ വയസ്സില്‍ അദ്ദേഹം ഇംഗ്ലണ്ടില്‍ തിരിച്ചെത്തി. പിറ്റേ വര്‍ഷം എഗ്ഫ്രിഡില്‍ നിന്നും കൈപ്പറ്റിയ സാമ്പത്തിക സഹായംകൊണ്ട് രണ്ടു ദേവാലയങ്ങള്‍ നിര്‍മ്മിക്കുകയും അവ ജാരോയിലെ (നോര്‍ത്തംബ്രിയയില്‍ തന്നെയുള്ള) വിശുദ്ധ പൗലോസിന്റെ നാമധേയത്തില്‍ സമര്‍പ്പിക്കുകയും ചെയ്തു. 682-ല്‍ അദ്ദേഹം വീണ്ടും റോമിലേക്ക് പോയി. നാല് വര്‍ഷത്തോളം വിശുദ്ധന്‍ റോമില്‍ താമസിച്ചു. അദ്ദേഹത്തിന്റെ തിരിച്ചു വരവ്, അദ്ദേഹം നിര്‍മ്മിച്ച ഭവനങ്ങളെ വീണ്ടും അമൂല്യമായ ലിഖിതങ്ങളും, ഗ്രന്ഥങ്ങള്‍ കൊണ്ടും സമ്പുഷ്ടമാക്കി. വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ അദ്ദേഹത്തിന്റെ ആരോഗ്യം വളരെ മോശമായി. 690 ജനുവരി 12ന് അദ്ദേഹം കര്‍ത്താവില്‍ നിത്യനിദ്ര പ്രാപിച്ചു. ഇംഗ്ലണ്ടിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ കത്തോലിക്ക സഭ പ്രചരിപ്പിക്കുന്നതില്‍ വിശുദ്ധ ബെനഡിക്ട് വഹിച്ച പങ്ക് വളരെ വലുതാണ്. വിശുദ്ധന്‍ ആരംഭിച്ച ആശ്രമത്തിന്‍റെ ചുറ്റുപാടില്‍ വളര്‍ന്ന അന്തേവാസിയായിരുന്ന ബെഡെ ആ കാലഘട്ടത്തിലെ ഏറ്റവും വലിയ പണ്ഡിതനായിരുന്നു. ഇംഗ്ലണ്ടില്‍ നിന്നും യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിലേക്ക് സഭയുടെ പ്രബോധനങ്ങള്‍ പ്രചരിപ്പിക്കാന്‍ വിശുദ്ധന്‍റെ ഈ അനുയായിക്ക് സാധിച്ചുയെന്ന് നിസംശയം പറയാം. ബെഡെയുടെ പ്രധാന രചനകളില്‍ ഒന്നായ ‘വേര്‍മൌത്തിലേയും, ജാരോയിലേയും ആശ്രമവാസികളുടെ ജീവിതം’ എന്ന ഗ്രന്ഥം വളരെ പ്രശസ്തിയാര്‍ജിച്ച ഒന്നാണ്. വിശുദ്ധ ബനഡിക്ടിനെ പറ്റി ആധികാരികമായി വിവരിച്ചിരിക്കുന്ന ഒരു പുസ്തകം കൂടിയാണിത്. "ആദരണീയനായ ഒരു ജീവിതത്തിനുടമ എന്നതിലുപരി, പേരിലും പ്രവര്‍ത്തിയിലും ഒരുപോലെ അനുഗ്രഹിക്കപ്പെട്ടവന്‍" എന്നായിരിന്നു വാഴ്ത്തപ്പെട്ട ഗ്രിഗറി പാപ്പ വിശുദ്ധ ബനഡിക്ടിനെ വര്‍ണിച്ചത്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ബ്രെട്ടണിലെ അല്ലാന്‍ (ഏലിയാന്‍) 2. 1962-ല്‍ വിശുദ്ധനെന്നു നാമകരണം ചെയ്ത ആന്‍റണി മേരി പൂച്ചി 3. സേസരായിലെ അര്‍കേഡിയൂസ് 4. ആള്‍സിലെ സേസരിയാ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/1?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} 
Image: /content_image/DailySaints/DailySaints-2016-01-11-13:09:55.jpg
Keywords: benedict biscop,daily saints,january 12,pravachaka sabdam,malayalam,latest christian news
Content: 607
Category: 5
Sub Category:
Heading: വിശുദ്ധ തിയോഡോസിയൂസ്
Content: തനിക്ക് ഏറ്റവും പ്രിയപ്പെട്ട തന്റെ മകനെ ദൈവത്തിന് വേണ്ടി ബലികൊടുക്കുവാന്‍ തയ്യാറായ പൂര്‍വ്വ പിതാവായ അബ്രഹാമിന്റെ ജീവിത മാതൃകയില്‍ നിന്നും പ്രചോദമുള്‍കൊണ്ട്, ദൈവത്തിനായി തന്റെ ജന്മദേശമായ കാപ്പാഡോസിയ ഉപേക്ഷിച്ച് ജെറൂസലേമിലേക്ക് തീര്‍ത്ഥയാത്ര നടത്തിയ ആളാണ്‌ വിശുദ്ധ തിയോഡോസിയൂസ്. അവിടെ അദ്ദേഹം ലോന്‍ജിനൂസ് എന്ന ദിവ്യ മനുഷ്യനെ തന്റെ വഴികാട്ടിയായി തിരഞ്ഞെടുത്തു. അദ്ദേഹം തിയോഡോസിയൂസിനെ ബെത്ലഹേമിന് സമീപമുള്ള ഒരു ദേവാലയത്തിന്റെ മേല്‍നോട്ടക്കാരനായി നിയമിച്ചു. എന്നാല്‍ തിയോഡോസിയൂസ് അവിടെ അധികകാലം തങ്ങിയില്ല, അദ്ദേഹം സമീപമുള്ള പര്‍വ്വതത്തിലെ ഒരു ഗുഹയില്‍ തന്റെ വാസമുറപ്പിച്ചു. അദ്ദേഹം തന്റെ വിശുദ്ധി നിമിത്തം പരക്കെ അറിയപ്പെടുകയും, ഇദ്ദേഹത്തിനു കീഴില്‍ ധാരാളം പേര്‍ ദൈവത്തിനായി തങ്ങളുടെ ജീവിതം ഉഴിഞ്ഞുവെച്ച് കൊണ്ട് സന്യാസ ജീവിതം ആരംഭിക്കുകയും ചെയ്തു. കാത്തിസ്മസ് എന്ന സ്ഥലത്ത് ഇദ്ദേഹം ഒരു ആശ്രമം പണികഴിപ്പിച്ചു, കൂടാതെ രോഗികള്‍ക്കും, പ്രായമേറിയവര്‍ക്കും, മാനസികരോഗികള്‍ക്കുമായി മൂന്ന് ആശുപത്രികളും ഈ വിശുദ്ധന്‍ സ്ഥാപിച്ചു. ‘ക്രിസ്തുവിന്റെ ഏക ഭാവം’ എന്ന വിശ്വാസ രീതിയായ യൂട്ടീക്ക്യന്‍ വിശ്വാസ രീതി സ്വീകരിക്കാത്ത ക്രിസ്ത്യാനികളെ അനസ്താസിയൂസ് ചക്രവര്‍ത്തി അടിച്ചമര്‍ത്തി കൊണ്ടിരിക്കുന്ന കാലത്ത്, വിശുദ്ധ തിയോഡോസിയൂസ് പലസ്തീനായിലുടനീളം യാഥാസ്ഥിതിക ക്രിസ്തീയ വിശ്വാസ രീതി പ്രചരിപ്പിച്ചു. ജെറുസലേമിലെ പ്രസംഗ പീഠത്തില്‍ വെച്ച് വരെ വിശുദ്ധന്‍ “നാല് പൊതു സമിതികളേയും നാല് സുവിശേഷങ്ങളായി സ്വീകരിക്കാത്തവന്‍ ആരോ, അവന്‍ ശപിക്കപ്പെട്ടവനായിരിക്കും” എന്ന് പ്രസംഗിക്കുകയുണ്ടായി. കൂടാതെ,ചക്രവര്‍ത്തിയുടെ രാജശാസനം മൂലം ഭീതിയിലായവര്‍ക്ക് വിശുദ്ധന്‍ ധൈര്യം പകര്‍ന്നു കൊടുത്തു. ഇതേ തുടര്‍ന്ന്‍ അനസ്താസിയൂസ് ചക്രവര്‍ത്തി വിശുദ്ധനെ നാടുകടത്തിയെങ്കിലും പിന്നീട് അനസ്താസിയൂസ് ചക്രവര്‍ത്തിയുടെ പിന്‍ഗാമി വിശുദ്ധനെ തിരിച്ചു വിളിക്കുകയുണ്ടായി. 105മത്തെ വയസ്സില്‍ മരിച്ച വിശുദ്ധന്റെ അന്ത്യകര്‍മ്മ സമയത്ത് നിരവധി അത്ഭുതങ്ങള്‍ സംഭവിച്ചതായി പറയപ്പെടുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ഫേര്‍മേയിലെ ബിഷപ്പായ അലക്സാണ്ടര്‍ 2. ഗോളില്‍ അഭയം തേടിയ ഐറിഷുകാരനായ ബ്രാന്‍റന്‍ 3. ഫ്രാന്‍സിലേക്കു കടന്ന സന്യാസിയായ ഐറിഷകാരനായ ബോഡിന്‍ 4. അയര്‍ലണ്ടിലെലോഘെയര്‍ രാജാവിന്‍റെ മക്കളായ എത്തേനിയായും ഫിദെല്‍മിയായും 5. പാവിയായിലെ വി. എപ്പിപ്പാനിയൂസിന്‍റെ സഹോദരിയായ ഹൊണരാത്താ 6. ഹൈജീനുസ് പാപ്പാ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/1?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Kx8VihwOqMi2OiHBngpjTK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}  
Image: /content_image/DailySaints/DailySaints-2016-01-11-02:16:51.jpg
Keywords: വിശുദ്ധ തിയോഡോസിയൂസ്
Content: 608
Category: 1
Sub Category:
Heading: നിങ്ങൾ മാമ്മോദീസ സ്വീകരിച്ച ദിവസം ഓർമിക്കുകയും ആഘോഷിക്കുകയും ചെയ്യാറുണ്ടോ? മാർപാപ്പ ചോദിക്കുന്നു
Content: ജനുവരി 10 ഞായറാഴ്ച്ച, ഫ്രാൻസിസ് മാർപാപ്പ ജ്ഞാനസ്നാനത്തിന്റെ പ്രാധാന്യത്തെ പറ്റി വിശ്വാസികളെ ഓർമിപ്പിച്ചു. നമ്മെ ദൈവത്തിന്റെ മക്കളാക്കുന്ന കൂദാശയാണത്. അത് ഓർമിക്കുകയും ആഘോഷിക്കുകയും ചെയ്യുക എന്നത് ഒരു വിശ്വാസിയുടെ കടമയാണ്. നമ്മുടെ ജീവിതത്തിലെ അത്രയും പ്രധാനപ്പെട്ട ഈ കാര്യം പലർക്കും അറിവുണ്ടായിരിക്കില്ല എന്ന് അദ്ദേഹം അനുമാനിച്ചു. അറിവില്ലാത്തവർ മുതിർന്നവരോട് ഈ കാര്യം ചോദിച്ചു മനസിലാക്കണം. ഇടവകയുടെ സഹായം തേടിയും എല്ലാവർക്കും ഈ കാര്യം അറിയാൻ കഴിയുമെന്ന് പിതാവ് സൂചിപ്പിച്ചു. സിസ്റ്റൈൻ ചാപ്പലിലെ പ്രാർത്ഥനയ്ക്ക് മുമ്പ് പിതാവ് , 13 ആൺകുഞ്ഞുങ്ങളും 13 പെൺകുഞ്ഞുങ്ങളും അടങ്ങുന്ന ഒരു സംഘത്തെ ജ്ഞാനസ്നനപ്പെടുത്തി. ആ കുഞ്ഞുങ്ങൾക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാൻ അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. വിശുദ്ധ ലൂക്കോയുടെ സുവിശേഷത്തിൽ വിവരിക്കുന്ന യേശുവിന്റെ ജ്ഞാനസ്നാനം അദ്ദേഹം വിശദീകരിച്ചു. "യേശുവിന്റെ ജ്ഞാനസ്നാന വേളയിൽ സ്വർഗ്ഗം തുറക്കപ്പെട്ടു ! പരിശുദ്ധാത്മാവ് ഒരു പ്രാവിന്റെ രൂപത്തിൽ ഭൂമിയിലേക്കിറങ്ങി വന്നു." "ഒരു അശരീരി ഉണ്ടായി 'ഇവനെന്റെ പ്രീയപുത്രൻ! ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു." "അതോടെ യേശു ജ്ഞാനസ്നാനപ്പെടുകയാണ്. മനുഷ്യരാശിയുടെ രക്ഷകനായ മിശിഹാ ആയി രൂപാന്തരപ്പെടുകയാണ്!" "സ്നാപക യോഹന്നാന്റെ ജലം കൊണ്ടുള്ള ജ്ഞാനസ്നാനം യേശുവിന്റെ അഗ്നി കൊണ്ടുള്ള ജ്ഞാനസ്സാനമായും രൂപാന്തരപ്പെടുന്നു." ജ്ഞാനസ്നാനത്തിലെ ഗുരസ്ഥാനം പരിശുദ്ധാത്മാവിന്റേതാണ്. മനുഷ്യന്റെ ആദിമ പാപത്തിന്റെ കറകൾ നീക്കി ദൈവത്തിന്റെ കൃപയ്ക്ക് യോഗ്യനാക്കുന്നത്, പരിശുദ്ധാത്മാവിലൂടെയുള്ള ജ്ഞാനസ്നാനമാണ്. "പരിശുദ്ധാത്മാവ് ജ്ഞാനസ്നാനം വഴി നമ്മെ പാപത്തിന്റെ ഇരുട്ടിൽ നിന്നും, സത്യത്തിന്റെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും, വെളിച്ചത്തിലേക്ക് നയിക്കുന്നു." ജ്ഞാനസ്നാനത്തോടെ നാം ദൈവത്തിന്റെ മക്കളായി ഉയർത്തപ്പെടുന്നു. ആ മഹത്തായ സത്യം യേശുവിനെ പിന്തുടരാനുള്ള ഉത്തരവാദിത്വം കൂടി നമുക്ക് നൽകുന്നുണ്ട്. "യേശുവിനെ പിന്തുടരാൻ തീരുമാനിച്ചു കഴിഞ്ഞാൽ, യേശുവിന്റെ ഗുണങ്ങൾ നിങ്ങളെ തേടിയെത്തും. നിങ്ങൾ വിനയവും കാരുണ്യവുമുള്ള വ്യക്തിയായി തീരുന്നു." അത് അത്ര എളുപ്പമല്ല എന്ന് പിതാവ് ഓർമ്മിപ്പിച്ചു. "നമ്മുടെ അകം മുഴുവൻ, അസഹിഷ്ണുത, അഹന്ത, ക്രോധം എന്നിവ നിറഞ്ഞിരിക്കുകയാണ്. അവിടെ യേശുവിന് കയറാൻ ഇടമെവിടെ?" പിതാവ് ചോദിച്ചു. പക്ഷേ, പരിശുദ്ധാത്മാവിന്റെ സഹായത്തോടെ നമുക്ക് അതിന് സാധ്യമാണ്. "വിശ്വസിക്കുന്നവർക്ക്, പരിശുദ്ധാത്മാവ്, ജീവിക്കുന്ന, ജീവിതം നൽകുന്ന ശക്തിയാണ്. പരിശുദ്ധാത്മാവിനെ യഥാർത്ഥത്തിൽ സ്വീകരിക്കുന്നവർ, എന്നും ആ ശക്തിയുടെ സംരക്ഷണയിലായിരിക്കും." "വിശ്വാസത്തിലൂടെ, തന്റെ മകന്റെ ആദ്യത്തെ ശിഷ്യയായി തീർന്ന കന്യകാമേരിയുടെ മദ്ധ്യസ്ഥം വഴി, നമുക്ക്, ജ്ഞാനസ്നാനപ്പെട്ട ജീവിതം നയിക്കാൻ അനുഗ്രഹം ലഭിക്കാനായി പ്രാർത്ഥിക്കാം." അടുത്ത കാലത്ത് ജ്ഞാനസ്നാനപ്പെട്ടവർക്കും, ആദ്യകുർബ്ബാന സ്വീകരിച്ചവർക്കും സ്ഥൈര്യലേപനം നേടിയവർക്കുമായി പ്രത്യേക പ്രാർത്ഥനകൾ നടത്തി കൊണ്ട് പിതാവ് വിശ്വാസികളെ അനുഗ്രഹിച്ചു. (Source: EWTN News)
Image: /content_image/News/News-2016-01-11-09:46:49.jpg
Keywords: pope give baptism, pravachaka sabdam
Content: 609
Category: 6
Sub Category:
Heading: തന്റെ കല്പനകളിലൂടെ ദൈവം നമുക്ക്‌, അവിടുത്തെ ഇഷ്ടം വെളിപ്പെടുത്തി തരുന്നു
Content: “നീ ജീവനില്‍ പ്രവേശിക്കുവാന്‍ അഭിലഷിക്കുന്നുവെങ്കില്‍ പ്രമാണങ്ങള്‍ അനുസരിക്കുക” (മത്തായി 19:17) #{red->n->n->വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 12}# സത്യത്തെ അറിയുവാനുള്ള അന്വഷണത്തില്‍ തങ്ങളുടെ മനസ്സാക്ഷിയെ പിന്തുടരുവാനുള്ള കടപ്പാടിന് പുറമേ, ധാര്‍മ്മികമായ വിവേചനത്തില്‍ തങ്ങളുടെ വ്യക്തിപരമായ കഴിവുകളെ മാത്രം ആശ്രയിക്കുന്നത് ശരിയായിരിക്കില്ല എന്ന് ക്രിസ്തുവിന്റെ ശിക്ഷ്യന്‍മാര്‍ക്ക്‌ അറിയാമായിരുന്നു. വെളിപാടുകള്‍ അവരുടെ ബോധത്തെ ദീപ്തമാക്കുകയും മനുഷ്യവംശത്തിന്റെ വിവേചന സ്വാതന്ത്ര്യം ദൈവത്തിന്റെ ഏറ്റവും മഹത്തായ സമ്മാനങ്ങളില്‍ ഒന്നാണെന്ന സത്യം അവര്‍ക്ക്‌ മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. ദൈവം ഓരോ വ്യക്തിയുടേയും ഹൃദയത്തിന്റെ അകകാമ്പില്‍, ദൈവവും മനുഷ്യനും മാത്രം അവശേഷിക്കുന്ന ഏറ്റവും നിഗൂഡമായ ശ്രീകോവിലില്‍ പ്രകൃതി നിയമങ്ങള്‍ എഴുതിചേര്‍ക്കുക മാത്രമല്ല, തന്റെ സ്വന്തം പ്രമാണങ്ങള്‍ വിശുദ്ധ ലിഖിതങ്ങളിലൂടെ വെളിപ്പെടുത്തുകയും ചെയ്തു. ഇവിടെ നമുക്ക്‌ ‘ദൈവത്തെ സ്നേഹിക്കുകയും, അവന്റെ പ്രമാണങ്ങള്‍ അനുസരിക്കുകയും ചെയ്യുക എന്ന വിളി അല്ലെങ്കില്‍ ദൈവത്തിന്റെ കല്‍പ്പന’ കാണുവാന്‍ സാധിക്കും. ദൈവം തന്നെ നമുക്ക്‌ തന്റെ കലപ്പനകളിലൂടെ ദൈവേഷ്ടം വെളിപ്പെടുത്തി തന്നിട്ടുണ്ട്. കൂടാതെ ദൈവസ്നേഹത്തിന്റെ പരിപൂര്‍ണ്ണതയില്‍ ദൈവം, ജീവനും-നന്മയും, മരണവും തിന്മയും നമ്മുടെ മുന്‍പില്‍ നമ്മുടെ തിരഞ്ഞെടുക്കലിനായി വെച്ചിരിക്കുന്നു, നമ്മുടെ ജീവിതത്തില്‍ നാം കണ്ടെത്തേണ്ട ഉന്നത മൂല്യങ്ങളുടെ സ്വതന്ത്ര തിരഞ്ഞെടുപ്പിനെ ദൈവം ബഹുമാനിക്കുന്നു. ഇപ്രകാരം വിവേചനശക്തിയുടെ സ്വാതന്ത്ര്യം എന്ന അമൂല്യമായ സമ്മാനത്തെയാണ് ദൈവം ബഹുമാനിക്കുന്നത്. പ്രമാണങ്ങളിലൂടെ വേണ്ട നേരത്ത് വിവേചനപരമായി നമ്മെ സഹായിക്കുകയും, എന്നാല്‍ നമ്മുടെ വിവേചന സ്വാത്രന്ത്രത്തെ ഹനിക്കാതിരിക്കുകയും ചെയ്തുകൊണ്ട് ദൈവീക പ്രമാണങ്ങള്‍ ഇതിനു സാക്ഷ്യം വഹിക്കുന്നു. ദൈവേഷ്ടത്തിന്റെ പൂര്‍ണ്ണത മാത്രമല്ല, ധാര്‍മ്മിക തിന്മകള്‍ക്കെതിരേയുള്ള ദൈവത്തിന്റെ അപ്രീതിയും പ്രമാണങ്ങളില്‍ നിന്നു നമുക്ക്‌ ദര്‍ശിക്കാവുന്നതാണ്. കൂടാതെ ദൈവം തന്റെ പ്രമാണങ്ങള്‍ വഴി നമ്മുടെ ഏറ്റവും യോഗ്യവും, പരമവുമായ അന്ത്യത്തിലേക്ക് നമ്മെ നയിക്കുകയും ചെയ്യുന്നു. (വിശുദ്ധ ജോൺ പോൽ രണ്ടാമൻ മാർപാപ്പ, റോം, 1-1-1991) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/1?type=6 }}
Image: /content_image/Meditation/Meditation-2016-01-11-11:36:17.jpg
Keywords: കല്പ
Content: 610
Category: 8
Sub Category:
Heading: ശുദ്ധീകരണ സ്ഥലവും ദാനധര്‍മ്മങ്ങളും
Content: “ദരിദ്രരോട് ദയകാണിക്കുന്നവന്‍ ഭാഗ്യവാന്‍, കഷ്ടതയുടെ നാളുകളില്‍ അവനെ കര്‍ത്താവ്‌ രക്ഷിക്കും” (സങ്കീര്‍ത്തങ്ങള്‍ 41:1) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-12}# “വിശുദ്ധലിഖിതങ്ങളിലുടനീളം ദാനധര്‍മ്മത്തിന്റെ ശ്രേഷ്ഠതയെ പറ്റി വിവരിക്കുന്നത് കാണാന്‍ സാധിയ്ക്കും. നാം ചെയ്യുന്ന ഈ ദാനധര്‍മ്മത്തിലൂടെ ദരിദ്രര്‍, പ്രായമായവര്‍, രോഗികള്‍, അനാഥര്‍, കുട്ടികള്‍ തുടങ്ങിയവര്‍ക്ക്‌ ലഭിക്കുന്ന സാന്ത്വനം മറ്റേത് നന്‍മപ്രവര്‍ത്തികളെക്കാളും മൂല്യമര്‍ഹിക്കുന്ന ഒന്നാണ്. ദാനദര്‍മ്മത്തിന്റെ നേട്ടങ്ങള്‍ ഒരു പക്ഷേ പിന്നീട് ആയിരിക്കാം നിങ്ങള്‍ക്ക് ലഭിക്കുന്നത്, എന്നിരിന്നാലും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ രക്ഷയെ പ്രതി കാരുണ്യപ്രവര്‍ത്തി ചെയ്യുവാന്‍ മടികാണിക്കരുത്”. ഇറ്റാലിയന്‍ പുരോഹിതനും 'ഡോട്ടേഴ്സ് ഓഫ് സെന്റ്‌ പോള്‍' സ്ഥാപകനുമായ വാഴ്ത്തപ്പെട്ട ജെയിംസ് അല്‍ബേരിയോണ്‍, ദാനധര്‍മ്മത്തിന്റെ പവിത്രതയെ പറ്റി നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. #{red->n->n->വിചിന്തനം:}# ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്ക്‌ ആയി, ദൈവം നമ്മുടെ ജീവിതത്തില്‍ നമുക്ക്‌ കാണിച്ചുതരുന്നവരേയും, നമുക്ക്‌ ചുറ്റുമുള്ളവരേയും സഹായിക്കുവാന്‍ ലഭിക്കുന്ന ഒരവസരവും പാഴാക്കരുത്. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/1?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} 
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-01-11-14:34:08.jpg
Keywords: ദാന
Content: 611
Category: 1
Sub Category:
Heading: തന്റെ സമ്പാദ്യം മുഴുവൻ കത്തോലിക്ക സഭയ്ക്കും കാരുണ്യ പ്രവർത്തനങ്ങൾക്കുമായി നീക്കിവച്ച്, ഇംഗ്ലണ്ടിലെ പ്രമുഖ വ്യവസായി നിര്യാതനായി.
Content: തന്റെ സമ്പാദ്യം മുഴുവൻ കത്തോലിക്ക സഭയ്ക്കും കാരുണ്യ പ്രവർത്തനങ്ങൾക്കുമായി നീക്കിവച്ചുകൊണ്ട്, billionaire-ഉം ഇംഗ്ലണ്ടിലെ പ്രമുഖ വ്യവസായിയുമായിരുന്ന ആൽബർട്ട് ഗിബെ (87) ചെഷയറിലെ സ്വവസതിയിൽ വച്ച് കഴിഞ്ഞയാഴ്ച നിര്യാതനായി. 1965-ൽ UKയിലെ, ക്വിക് സേവ് എന്ന സൂപ്പർ മാർക്കറ്റ് ചെയിനിന് രൂപം കൊടുത്ത, വിശ്വാസിയും കാരുണ്യ പ്രവർത്തകനുമായ ഈ വ്യവസായിക്ക്, ഒരു ബില്യൺ പൗണ്ടിന് മേൽ ആസ്തിയുണ്ട് എന്ന് കരുതപ്പെടുന്നു. 1928-ൽ ഐറീഷ്- ഇറാക്ക് മാതാപിതാക്കൾക്ക് ജനിച്ച ഗുബെ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള റേഷനിംഗ് നിലനിന്ന കാലത്താണ് ചെറിയ തോതിൽ മധുര പലഹാരക്കച്ചവടം ആരംഭിച്ചത്. എന്നാൽ അതുകൊണ്ട് വരുമാനമൊന്നും ലഭിക്കാതെ ഭക്ഷണത്തിനു പോലും കഷ്ടപ്പെട്ടിരുന്ന കാലം... അക്കാലത്ത് ഒരു ശനിയാഴ്ച്ച ദിവസം രാവിലെ ഭക്ഷണത്തിനുള്ള വക എങ്ങനെ കണ്ടെത്തും എന്ന് ചിന്തിച്ചുകൊണ്ട്, അദ്ദേഹം കിടക്കയിൽ തന്നെ കിടക്കുകയായിരുന്നു. അങ്ങനെ ആലോചിച്ച് കിടക്കുമ്പോൾ അദ്ദേഹം ദൈവവുമായി തന്റെ വേനകൾ പങ്കുവച്ചുകൊണ്ട് പറഞ്ഞു: "ദൈവമെ, ഇപ്പോൾ എന്നെ സഹായിക്കുക! ഈ ജീവിതത്തിൽ ഞാൻ ഉണ്ടാക്കുന്ന പണത്തിന്റെ നേർ പകുതി പാവങ്ങൾക്കും കത്തോലിക്ക സഭയ്ക്കുമായി ഞാൻ നൽകി കൊള്ളാം." മനുഷ്യന്റെ പ്രാർത്ഥന കേൽക്കുന്ന ദൈവം ഇവിടെയും പ്രവർത്തിക്കാൻ തുടങ്ങി. മധുര പലഹാരക്കച്ചവടക്കാരനായിരുന്ന ഗുബെക്ക് സാവധാനത്തിൽ സ്റ്റോറുകൾ തുറക്കാൻ അവസരം ലഭിച്ചു . അത് ചെയിൻ സ്റ്റോറുകളായി മാറി. അദ്ദേഹത്തിന്റെ എല്ലാ വരുമാനത്തിന്റെയും പകുതി കാരുണ്യ പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചു കൊണ്ടിരുന്നു. അങ്ങനെ ഒരു ചെറിയ പലഹാരക്കച്ചവടക്കാരനായിരുന്ന ആൽബർട്ട് ഗിബെ billionaire-ഉം UK മുഴുവൻ വ്യാപിച്ച ക്വിക് സേവ് എന്ന സൂപ്പർ മാർക്കറ്റ് ചെയിനുകളുടെയും മറ്റനേകം വ്യവസായങ്ങളുടെയും ഉടമയുമായി തീർന്നു. 2011-ൽ BBCക്ക് അനുവദിച്ച ഒരു അഭിമുഖത്തിലാണ് ഒരു തികഞ്ഞ കത്തോലിക്ക വിശ്വാസിയായ അദ്ദേഹം തന്റെ ഈ അനുഭവം പങ്കുവച്ചത്. അദ്ദേഹത്തിന്റെ കാരുണ്യ പ്രവർത്തനങ്ങളെ മാനിച്ച് മാർപാപ്പ അദ്ദേഹത്തെ പാപ്പൽ നൈറ്റ്ഹുഡ് (Papal Knighthood) ബഹുമതി നൽകി ആദരിച്ചു. ഇപ്പോൾ മരണശേഷം, അദ്ദേഹത്തിന്റെ സമ്പാദ്യമായ ഒരു ബില്യൻ പൗണ്ടിൽ പകുതി, കത്തോലിക്കാ സഭ നിർദ്ദേശിക്കുന്ന പ്രവർത്തനങ്ങൾക്കും, മറ്റേ പകുതി ട്രസ്റ്റികളുടെ തീരുമാനപ്രകാരമുള്ള കാരുണ്യ പ്രവർത്തനങ്ങൾക്കും വിനിയോഗിക്കുമെന്ന് 'കാത്തലിക് യൂണിവേഴ്സ്' റിപ്പോർട്ട് ചെയ്യുന്നു
Image: /content_image/News/News-2016-01-13-13:29:30.jpg
Keywords: Albert Gubay
Content: 612
Category: 6
Sub Category:
Heading: സ്നേഹത്തില്‍ സത്യം വെളിപ്പെടുത്തിയിരിക്കുന്നു
Content: “നിങ്ങളുടെ ആന്തരികനേത്രങ്ങളെ അവിടന്നു പ്രകാശിപ്പിക്കട്ടെ!” (എഫേസോസ് 1:18) #{red->n->n->വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 13}# നമ്മള്‍ ക്രിസ്ത്യാനികള്‍ മറ്റുള്ളവരെക്കാള്‍ അധികമായി നമ്മുടെ മനസാക്ഷിയെ സത്യത്തിനനുരൂപമാക്കുവാന്‍ കടപ്പെട്ടിരിക്കുന്നു. ക്രിസ്തുവില്‍ ദൈവത്തിന്റെ വെളിപ്പെടുത്തലെന്ന സൗജന്യ സമ്മാനത്തിന്റെ പ്രതാപത്തിന് മുന്‍പേതന്നെ, എത്രമാത്രം എളിമയോടും, ശ്രദ്ധയോടും കൂടിയായിരിക്കണം മനുഷ്യൻ മനസാക്ഷിയുടെ ശബ്ദം ശ്രവിച്ചിരിക്കേണ്ടത് ! അവന്റെ പരിമിതമായ ഉള്‍ക്കാഴ്ചയെ പരിഗണിക്കുമ്പോള്‍ അവന്‍ എത്രമാത്രം വിനീതവാനാകേണ്ടതാണ്. എത്ര പെട്ടെന്ന്‍ പഠിക്കേണ്ടവനും, എത്ര പതുക്കെ ശിക്ഷിക്കപ്പെടേണ്ടവനുമായിരിക്കണം. ക്രിസ്ത്യാനികള്‍ക്കിടയില്‍പോലുമുള്ള സ്ഥായിയായ ഒരു പ്രലോഭനമാണ്, തന്നെ തന്നെ സത്യത്തിന്റെ മാനദണ്ഡമാക്കി ഉയര്‍ത്തിപ്പിടിക്കുക എന്നത്. വ്യക്തിത്വവാദം സര്‍വ്വവ്യാപിയായിരിക്കുന്ന ഈ കാലഘട്ടത്തില്‍, ഈ പ്രലോഭനം വിവിധ രൂപങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. പക്ഷെ, എളിമയോട് കൂടി സ്നേഹിക്കുവാനുള്ള കഴിവാണ് യാഥാര്‍ത്ഥമായും ‘സത്യത്തിലുള്ളവരുടെ’ ഒരു അടയാളം. ഇതാണ് ദൈവവചനം നമ്മെ പഠിപ്പിക്കുന്നത്: സത്യം സ്നേഹത്തില്‍ വെളിവാക്കപ്പെട്ടിരിക്കുന്നു. നാം ഊന്നിപ്പറയുന്ന സത്യം നമ്മോടാവശ്യപ്പെടുന്നത്: വിഭജനത്തേയല്ല മറിച്ചു ഐക്യത്തെ പ്രചരിപ്പിക്കുവാനാണ്; അസഹിഷ്ണുതയേയും, വിദ്വേഷത്തേയുമല്ല പകരം അനുരജ്ഞനത്തെ. സത്യത്തെക്കുറിച്ച് അറിയുവാനുള്ള വരദാനം നമുക്ക്‌ ലഭിക്കുന്നതോടൊപ്പം, എല്ലാവരേയും സ്വാതന്ത്ര്യത്തിലേക്കും, ശാന്തിയിലേക്കും നയിക്കുന്ന സത്യത്തെ പ്രഘോഷിക്കുക എന്ന ഉത്തരവാദിത്വം കൂടി നമ്മില്‍ വന്നുചേരുന്നു: യേശുവിന്റെ മാംസമായി തീര്‍ന്ന സത്യം. (വിശുദ്ധ ജോൺ പോൽ രണ്ടാമൻ മാർപാപ്പ, റോം, 1-1-1991) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/1?type=6 }}
Image: /content_image/Meditation/Meditation-2016-01-12-12:13:51.jpg
Keywords: സ്നേഹ
Content: 613
Category: 8
Sub Category:
Heading: ശുദ്ധീകരണ സ്ഥലവും സ്വര്‍ഗ്ഗീയ നിക്ഷേപങ്ങളും
Content: “നിങ്ങളുടെ നിക്ഷേപം എവിടെയോ, അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും” (മത്തായി 6:21) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-13}# ‘എനിക്കു പങ്കുവെക്കുന്നതിലൂടെ ഒരു യോഗ്യത നേടു’, ജൂതന്‍മാരായ ഭിക്ഷക്കാര്‍ തങ്ങള്‍ക്ക്‌ ഭിക്ഷനല്‍കുമെന്നു പ്രതീക്ഷിക്കുന്നവരോട് പറയുന്ന ഒരു വാക്കാണിത്. ഭിക്ഷക്കാരുടെ ഈ വാക്കുകള്‍, പ്രഭാഷകന്‍റെയും തോബിത്തിന്റെയും ഗ്രന്ഥങ്ങളില്‍ സ്വര്‍ഗീയ നിക്ഷേപത്തിന്‍റെ പ്രാധാന്യത്തെ പറ്റി പറഞ്ഞിരിക്കുന്നതിന്റെ തനിയാവര്‍ത്തനമാണെന്ന് നമ്മുക്ക് കാണാന്‍ സാധിക്കും. നമ്മുടെ ജീവിതത്തില്‍ ദൈവം നല്‍കിയിരിക്കുന്ന ‘സ്വര്‍ഗ്ഗീയ ധനശേഖര'ത്തില്‍ ധാരാളം നിക്ഷേപം നടത്തേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ് – ദൈവശാസ്ത്ര പണ്ഡിതനും ചരിത്രകാരനുമായ ഗാരി എ. ആണ്ടേഴ്സന്‍ വ്യക്തമാക്കുന്നു. #{red->n->n->വിചിന്തനം:}# ശുദ്ധീകരണത്തിലെ ആത്മാക്കളുടെ മോചനത്തിനായി, നമ്മുടെ ജീവിതത്തില്‍ പ്രിയപ്പെട്ടതായുള്ളത് മറ്റുള്ളവര്‍ക്ക് ദാനമായി നല്‍കാം. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/1?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-01-12-16:50:26.jpg
Keywords: ശുദ്ധീകരണ സ്ഥലം
Content: 614
Category: 18
Sub Category:
Heading: ഫാദര്‍ ജോസ് പുളിക്കല്‍ കാഞ്ഞിരപ്പള്ളി സഹായ മെത്രാന്‍
Content: കൊച്ചി: കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ സഹായ മെത്രാനായി ഫാ. ജോസ് പുളിക്കല്‍ നിയമിതനായി. സീറോ മലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട് മൌണ്ട് സെന്‍റ് തോമസില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിയുക്ത മെത്രാനെ കുരിശു മാലയും മോതിരവും അണിയിച്ചു. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറക്കല്‍ ചുവന്ന അരപ്പട്ട അണിയിച്ചു. മെത്രാഭിഷേകത്തിന്‍റെ തീയതി പിന്നീട് പ്രഖ്യാപിക്കും. മേജര്‍ ആര്‍ച്ച് ബിഷപ്പ് പുറപ്പെടുവിച്ച നിയമന ഉത്തരവ് രൂപത വൈസ് ചാന്‍സിലര്‍ ഫാ. പോള്‍ റോബിന്‍ തെക്കെത്ത് വായിച്ചു. ഇതേ സമയം വത്തിക്കാനിലും കാഞ്ഞിരപ്പള്ളി ബിഷപ്പ് ഹൌസിലും പ്രഖ്യാപനമുണ്ടായി. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ആശംസകള്‍ അര്‍പ്പിച്ചു. ഫാ.ജോസ് പുളിക്കല്‍ മറുപടി പ്രസംഗം നടത്തി. കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജോസഫ് പൌവ്വത്തിലും സന്നിഹിതനായിരിന്നു. പ്രഖ്യാപനചടങ്ങിന് ശേഷം നിയുക്ത മെത്രാന്‍ വേദിയില്‍ നിന്നിറങ്ങി വന്ന് അദ്ദേഹത്തിന്റെ മോതിരം ചുംബിച്ചു.
Image: /content_image/India/India-2016-01-13-03:06:34.JPG
Keywords: ഫാ. ജോസ് പുളിക്കല്‍, കാഞ്ഞിരപ്പള്ളി രൂപത, ബിഷപ്പ് മാര്‍ മാത്യു അറക്കല്‍, kanjirappally diocese,latest malayalam christian news,kerala, father jose pulikkal, mar george alanchery
Content: 615
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലവും കാരുണ്യത്തിന് വേണ്ടിയുള്ള സഹനവും
Content: “ഞാന്‍ എന്റെ സര്‍വ്വ സമ്പത്തും ദാനം ചെയ്താലും, എന്റെ ശരീരം ദഹിപ്പിക്കാന്‍ വിട്ടു കൊടുത്താലും, സ്നേഹമില്ലങ്കിൽ എനിക്ക് ഒരു പ്രയോജനവുമില്ല” (1 കൊറിന്തോസ്‌ 13:3) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-14}# "ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്കായി നാം ചെയ്യുന്ന ഓരോ പ്രവര്‍ത്തികള്‍ക്കും ദൈവദൃഷ്ടിയില്‍ നൂറു മടങ്ങ് പ്രതിഫലം ലഭിക്കും. നാം ചെയ്യുന്ന കാരുണ്യപ്രവര്‍ത്തികള്‍ വഴി, ദൈവത്തിനു ലഭിക്കുന്ന സംതൃപ്തി ഒരുവന്‍ ശുദ്ധീകരണ സ്ഥലത്തില്‍ സഹനം അനുഭവിക്കുന്നതിനേക്കാള്‍ അധികമായിരിക്കുമെന്ന്" വിശുദ്ധ തോമസ്‌ അക്വിനാസ് ഓര്‍മ്മപ്പെടുത്തുന്നു. #{red->n->n->വിചിന്തനം:}# വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ തന്റെ ‘സന്തോഷത്തിന്റെ അപ്പസ്തോലിക തത്വങ്ങളില്‍’ (nn. 8, 10) പ്രസ്താവിച്ചിരിക്കുന്നു “വിശ്വാസിയായ ഒരുവന് തന്റെ പ്രവര്‍ത്തികൾ മൂലം മരിച്ച ആത്മാക്കള്‍ക്ക്‌ സന്തോഷം പകരുവാന്‍ സാധിക്കുന്നുണ്ടെങ്കില്‍, അവര്‍ ചെയ്യുന്നത് ഏറ്റവും മഹത്തരമായ കാരുണ്യപ്രവര്‍ത്തിയാണ്. ഇഹലോക ജീവിതത്തില്‍ നാം ചെയ്യുന്ന ഓരോ നന്മപ്രവര്‍ത്തികളും ശുദ്ധീകരണ നിവാസികള്‍ക്ക് അത്രക്ക് ഫലദായകമാണ്. വാസ്തവത്തില്‍ ഇത്തരം കാരുണ്യ പ്രവര്‍ത്തികള്‍ നിമിത്തം ശുദ്ധീകരണസ്ഥലത്തുള്ള തിരുസഭാംഗങ്ങളെ, സ്വര്‍ഗ്ഗത്തില്‍ എത്തിയിട്ടുള്ള തിരുസഭാംഗങ്ങളോട് വേഗത്തില്‍ ഐക്യപ്പെടുത്തും. ഈ എളിയ ജീവിതത്തില്‍ നമ്മുക്ക് കാരുണ്യപ്രവര്‍ത്തികള്‍ ചെയ്തുകൊണ്ട് മുന്നേറാന്‍ പരിശ്രമിക്കാം. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/1?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}  
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-01-13-12:51:21.jpg
Keywords: ശുദ്ധീകരണസ്ഥലം