category_id | India |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | ഫാദര്‍ ജോസ് പുളിക്കല്‍ കാഞ്ഞിരപ്പള്ളി സഹായ മെത്രാന്‍ |
Content | കൊച്ചി: കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ സഹായ മെത്രാനായി ഫാ. ജോസ് പുളിക്കല്‍ നിയമിതനായി. സീറോ മലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട് മൌണ്ട് സെന്‍റ് തോമസില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിയുക്ത മെത്രാനെ കുരിശു മാലയും മോതിരവും അണിയിച്ചു. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറക്കല്‍ ചുവന്ന അരപ്പട്ട അണിയിച്ചു. മെത്രാഭിഷേകത്തിന്‍റെ തീയതി പിന്നീട് പ്രഖ്യാപിക്കും. മേജര്‍ ആര്‍ച്ച് ബിഷപ്പ് പുറപ്പെടുവിച്ച നിയമന ഉത്തരവ് രൂപത വൈസ് ചാന്‍സിലര്‍ ഫാ. പോള്‍ റോബിന്‍ തെക്കെത്ത് വായിച്ചു. ഇതേ സമയം വത്തിക്കാനിലും കാഞ്ഞിരപ്പള്ളി ബിഷപ്പ് ഹൌസിലും പ്രഖ്യാപനമുണ്ടായി. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ആശംസകള്‍ അര്‍പ്പിച്ചു. ഫാ.ജോസ് പുളിക്കല്‍ മറുപടി പ്രസംഗം നടത്തി. കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജോസഫ് പൌവ്വത്തിലും സന്നിഹിതനായിരിന്നു. പ്രഖ്യാപനചടങ്ങിന് ശേഷം നിയുക്ത മെത്രാന്‍ വേദിയില്‍ നിന്നിറങ്ങി വന്ന് അദ്ദേഹത്തിന്റെ മോതിരം ചുംബിച്ചു. |
Image | |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | |
Seventh Image | |
Video | |
Second Video | |
facebook_link | Not set |
News Date | 2016-01-13 00:00:00 |
Keywords | ഫാ. ജോസ് പുളിക്കല്‍, കാഞ്ഞിരപ്പള്ളി രൂപത, ബിഷപ്പ് മാര്‍ മാത്യു അറക്കല്‍, kanjirappally diocese,latest malayalam christian news,kerala, father jose pulikkal, mar george alanchery |
Created Date | 2016-01-13 12:12:38 |