Contents

Displaying 461-470 of 24916 results.
Content: 575
Category: 22
Sub Category:
Heading: അനേകം കുരുന്നു ജീവനുകളെ രക്ഷിക്കാൻ ദൈവം ഉപകരണമാക്കുന്ന ഈ സഹോദരി എല്ലാ നേഴ്സ്മാർക്കും ഒരു പ്രചോദനമാകട്ടെ
Content: കേരളത്തില്‍ നിന്നും ഇംഗ്ളണ്ടിലേക്ക് ജോലി തേടി എത്തുമ്പോള്‍ എല്ലാ പ്രവാസികളെയും പോലെ ഡെന്നി രാജു എന്ന നഴ്സിന്‍റെയും ജീവിതത്തിലെ പ്രധാന ലക്‌ഷ്യം സാമ്പത്തികമായ അഭിവൃദ്ധി തന്നെയായിരുന്നു. എന്നാല്‍ ഇന്ന്‍ ഡെന്നിയുടെ ജീവിതത്തിന്‍റെ ലക്‌ഷ്യം തന്നെ മാറിയിരിക്കുന്നു. UK-യില്‍ എത്തി കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ഡെന്നിക്ക് ഇംഗ്ലണ്ടിലെ പ്രശസ്തമായ Central Manchester NHS Hospital-ല്‍ ജോലി ലഭിച്ചു. ഗവണ്‍മെന്‍റ് അധീനതയിലുള്ള ഈ Hospital-ലെ ഗൈനക്കോളജി വാര്‍ഡില്‍ Staff Nurse‍ ആയിട്ടാണ് ഡെന്നിക്ക് ജോലി ലഭിച്ചത്. ഡെന്നി ജോലിയില്‍ പ്രവേശിച്ചു; മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയി. ഈ സമയത്താണ് ഹോസ്പിറ്റല്‍ മാനേജ്മെന്‍റെില്‍ നിന്നും ഒരു പുതിയ അറിയിപ്പ് ഉണ്ടാകുന്നത്. ഡെന്നി ജോലി ചെയ്യുന്ന വാര്‍ഡില്‍ ഉടന്‍തന്നെ അബോര്‍ഷന്‍ ഡിപ്പാര്‍ട്ട്മെന്‍റെ് ആരംഭിക്കാന്‍ പോകുന്നു. ഈ വാര്‍ത്ത അല്പം ഞെട്ടലോടെയാണ് ഡെന്നിയുടെ കാതില്‍ പതിഞ്ഞത്. കാരണം അബോര്‍ഷന്‍ ഡിപ്പാര്‍ട്ട്മെന്‍റെ് ആരംഭിച്ചാല്‍ ധാരാളം ഗര്‍ഭസ്ഥശിശുക്കളെ കൊല്ലുന്ന പ്രവര്‍ത്തിക്ക് കൂട്ടു നില്‍ക്കേണ്ടിവരും. Pregnancy Termination-നു വേണ്ടി അഡ്മിറ്റ്‌ ചെയ്യുന്ന patient -നു ആവശ്യമായ കാര്യങ്ങള്‍ ചെയ്തു കൊടുക്കേണ്ടത് ഓരോ നേഴ്സിന്‍റെയും കടമയാണ്. അത് duty യുടെ ഭാഗമാണ്. അബോര്‍ഷന്‍ ചെയ്യുന്നതോ അതിനു കൂട്ടു നില്‍ക്കുന്നതോ മാരകമായ പാപമാണെന്നും അത് ദൈവകല്‍പനയ്ക്ക് എതിരാണെന്നും ഡെന്നിക്ക് നല്ല ബോദ്ധ്യമുണ്ടായിരുന്നു. ഇന്ത്യയിലെ ഒരു കത്തോലിക്കാ Nursing College-ല്‍ പഠിച്ചതുകൊണ്ട് അബോര്‍ഷനെക്കുറിച്ചുള്ള സഭയുടെ കാഴ്ചപ്പാടുകള്‍ ഡെന്നിക്ക് നന്നായി അറിയാമായിരുന്നു. ഹോസ്പിറ്റല്‍ മാനേജ്മെന്‍റെിന്‍റെ പുതിയ തീരുമാനം ഡെന്നിയേയും ഭര്‍ത്താവ് രാജുവിനെയും ദുഃഖത്തിലാഴ്ത്തി. എങ്കിലും അവര്‍ തളര്‍ന്നില്ല. അവര്‍ രണ്ടുപേരും ഒരുമിച്ചിരുന്നു പ്രാര്‍ത്ഥിച്ചു. തന്‍റെ വാര്‍ഡിലെ അബോര്‍ഷന് support ചെയ്യുന്ന യാതൊരുവിധ പ്രവര്‍ത്തനത്തിലും സഹകരിക്കുകയില്ലെന്നും, അതിന് അധികാരികള്‍ അനുവദിക്കാതെ വന്നാല്‍ ജോലി ഉപേക്ഷിക്കാനും അവര്‍ തീരുമാനമെടുത്തു. ദൈവം ദാനമായി നല്‍കിയ ജോലിയെ ദൈവകരങ്ങളില്‍ സമര്‍പ്പിച്ചുകൊണ്ട് ഡെന്നി വാര്‍ഡ് മാനേജരോട് ഈ കാര്യം തുറന്നു പറഞ്ഞു. താന്‍ ഒരു കത്തോലിക്കാ വിശ്വാസിയാണെന്നും അബോര്‍ഷന്‍ ദൈവത്തിന്‍റെ കല്‍പനയ്ക്ക് എതിരാണെന്നും അതുകൊണ്ട് അബോര്‍ഷനു വേണ്ടി കടന്നു വരുന്ന patients-ന്‍റെ care plan-ല്‍ നിന്നും തന്നെ ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥിച്ചു. വാര്‍ഡ് മാനേജര്‍ അവിടുത്തെ Head Nurse മായി കൂടിയാലോചിച്ച ശേഷം ഡെന്നിയോട് ഒരു statement എഴുതികൊടുക്കാന്‍ ആവശ്യപ്പെട്ടു. Conscientious objection മൂലം Abortion case-ല്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡെന്നി കൊടുത്ത statement അവര്‍ സ്വീകരിക്കുകയും ഡെന്നിയെ അബോര്‍ഷന്‍ കേസുകളില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. അബോര്‍ഷന്‍ സംബന്ധമായ ശുശ്രൂഷകളില്‍ നിന്നും താന്‍ ഒഴിവാക്കപ്പെട്ടുവെങ്കിലും തന്‍റെ സ്വന്തം വാര്‍ഡില്‍ നടക്കുന്ന ഈ വലിയ ക്രൂരത- നിഷ്ക്കളങ്കരായ പിഞ്ചുകുഞ്ഞുങ്ങളെ ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ കൊല ചെയ്യുന്ന മാരകപാപം ഡെന്നിയുടെ മനസ്സില്‍ ഒരു വലിയ വേദനയായിത്തന്നെ അവശേഷിച്ചു. ഡെന്നിയും ഭര്‍ത്താവ് രാജുവും കുടുംബ പ്രാര്‍ത്ഥനയില്‍ ഈ മേഖല സമര്‍പ്പിച്ച് നിരന്തരം പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. ഡെന്നി ദൈവത്തോട് ആലോചന ചോദിച്ചു: "ഈശോയെ ഞാന്‍ എന്ത് ചെയ്യണം?" ദൈവം ഉത്തരം നല്‍കി - "അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക. അങ്ങനെ ഡെന്നി ക്രൈസ്തവന്‍റെ ഏറ്റവും വലിയ ആയുധമായ ജപമാല കൈയ്യിലെടുത്തു പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. സാധാരണയായി അബോര്‍ഷനു വേണ്ടി ആദ്യത്തെ dose ക്ലിനിക്കില്‍ നിന്നും എടുത്തിട്ട് മൂന്നാമത്തെ ദിവസമാണ് രണ്ടാമത്തെ ഡോസിനു വേണ്ടി ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആകുന്നത്. അതുകൊണ്ട് അഡ്മിറ്റ്‌ ചെയ്യുന്നതിന് ദിവസങ്ങള്‍ക്കു മുമ്പുതന്നെ അവരുടെ പേരുവിവരം ഇവരുടെ വാര്‍ഡില്‍ ലഭിക്കും. ഇങ്ങനെ അബോര്‍ഷനു തീരുമാനമെടുക്കുന്ന സ്ത്രീകളുടെ പേരുവിവരങ്ങള്‍ ദൈവത്തിന്‍റെ മുമ്പില്‍ സമര്‍പ്പിച്ച് കര്‍ത്താവിന്‍റെ വലിയ കരുണ അവരുടെമേലും ഗര്‍ഭസ്ഥ ശിശുക്കളുടെമേലും ഉണ്ടാകുന്നതിനു വേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. ഓരോ ദിവസത്തെയും വിശുദ്ധ കുർബ്ബാനകള്‍ ഈ പിഞ്ചു പൈതങ്ങള്‍ക്കു വേണ്ടി കാഴ്ചവച്ചു. അക്കാലത്ത് Manchester-ല്‍ സജ്ജീവമായിരുന്ന St. Mary's Prayer Group-ല്‍ മധ്യസ്ഥ പ്രാര്‍ത്ഥനകളില്‍ പങ്കെടുത്ത് ഈ മേഖലയില്‍ ദൈവത്തിന്‍റെ പ്രത്യേക ഇടപെടല്‍ ഉണ്ടാകുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. കൂടാതെ ഇംഗ്ലണ്ടില്‍ ക്രൈസ്തവ വിശ്വാസത്തിന്‍റെ ഒരു പുത്തന്‍ കൊടുങ്കാറ്റിനു തുടക്കമിട്ട സെഹിയോന്‍ UK ശുശ്രൂഷകളില്‍ മുടങ്ങാതെ പങ്കെടുത്ത് ഈ ഇളം പൈതങ്ങളുടെ ജീവനു വേണ്ടി ദൈവത്തോട് കേണപേക്ഷിച്ചു. മനുഷ്യന്‍റെ നിലവിളിക്ക് ഉത്തരം നല്‍കുന്ന ദൈവം ഇവിടെയും പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അത്ഭുതമെന്നു പറയട്ടെ. Hospital-ല്‍ Abortion ന് വേണ്ടി Book ചെയ്ത പല Appointment കളും cancel ചെയ്യുവാന്‍ തുടങ്ങി. ഇതിനര്‍ത്ഥം അബോര്‍ഷന്‍ ചെയ്യാന്‍ തീരുമാനമെടുത്തവര്‍ ആ തീരുമാനം ഉപേക്ഷിച്ചു എന്നു തന്നെയാണ്. അങ്ങനെ ഓരോ appointment കളും cancel ആകുമ്പോള്‍ ഡെന്നിയുടെ Ward Managerഉം മറ്റു നേഴ്സുമാരും പറയും: "ദൈവം പ്രാര്‍ത്ഥന കേട്ടിരിക്കുന്നു". ഇങ്ങനെ പറയുന്നവരില്‍ പലരും ദൈവ വിശ്വാസികളായിരുന്നില്ല എന്നതാണു സത്യം. എന്നാല്‍ അവരും ഈ അത്ഭുതം കണ്ട് ഇപ്പോള്‍ 'മനുഷ്യന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുന്ന ഒരു ദൈവമുണ്ട്' എന്ന് വിശ്വസിക്കുന്നു. അവരും ഇന്ന് ആകാശത്തിനു കീഴെ മനുഷ്യരുടെയിടയിൽ നമുക്കു രക്ഷക്കുവേണ്ടി നല്കപ്പെട്ടിരിക്കുന്ന യേശു എന്ന ഏക നാമത്തിൽ വിശ്വസിക്കുന്നു. അങ്ങനെ മരിച്ചു മണ്ണടിയേണ്ട അനേകം കുരുന്നുകള്‍ ഇന്ന് ഈ ഭൂമിയില്‍ ജീവിക്കുന്നു. സ്വന്തം മക്കളെ കൊല ചെയ്ത് അതിന്‍റെ പാപഭാരവും പേറി ജീവിക്കേണ്ടിയിരുന്ന ധാരാളം അമ്മമാര്‍ ഇന്ന് ഈ ഭൂമിയില്‍ പാപഭാരമില്ലാതെ ദൈവത്തിന്‍റെയും മനസാക്ഷിയുടെയും ശിക്ഷാവിധിയില്‍ നിന്നും മുക്തരായി ജീവിക്കുന്നു. അതെ പ്രിയപ്പെട്ടവരേ നമ്മെപ്പോലെ ജീവിതമാര്‍ഗ്ഗം തേടി മറുനാട്ടിലെത്തിയ ഒരു നേഴ്സും അവരുടെ ജീവിത പങ്കാളിയും പ്രാര്‍ത്ഥനയിലൂടെ അനേകം കുഞ്ഞുങ്ങള്‍ക്ക് ഈ ഭൂമിയില്‍ ജന്മം നല്‍കുന്നു. ഇന്ന്‍ കേരളത്തില്‍ നിന്നും ജോലി തേടി ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് കുടിയേറിയവരില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളാണ്; അവരില്‍ത്തന്നെ ഭൂരിഭാഗവും നഴ്സുമാര്‍ ആണ്. എന്തുകൊണ്ട്? ക്രിസ്ത്യാനികളായ ഓരോ നഴ്സുമാരെയും കുറിച്ച് ദൈവത്തിന് വളരെ വ്യക്തമായ ഒരു പദ്ധതിയുണ്ട്. ദൈവരാജ്യത്തിനു വേണ്ടിയുള്ള ഒരു പദ്ധതി. നമ്മുടെ സാമ്പത്തികമായ അഭിവൃദ്ധി ദൈവം ആഗ്രഹിക്കുന്നതു തന്നെയാണ്. എന്നാല്‍ അതിനെല്ലാമപ്പുറം ക്രിസ്തുവിനെ പ്രഘോഷിക്കുക എന്ന ഒരു വലിയ ദൗത്യം ഓരോ പ്രവാസികളായ നേഴ്സുമാരിലുമുണ്ട്. അതുകൊണ്ടാണ് മറ്റു തൊഴില്‍ മേഖലകളെ മാറ്റി നിറുത്തി മറ്റു മതവിശ്വാസികളെ മാറ്റി നിറുത്തി ക്രൈസ്തവരായ നേഴ്സുമാരെ ലോകത്തിന്‍റെ നാനാഭാഗങ്ങളിലേക്ക് ദൈവം എത്തിച്ചിരിക്കുന്നത്. നമുക്ക് പാരമ്പര്യമായി ലഭിച്ച വിശ്വാസം എന്ന മഹത്തായ ദാനം പണത്തോടും ആഡംബര ജീവിതത്തോടുമുള്ള അമിതമായ ആകര്‍ഷണം മൂലം നഷ്ടപ്പെടുത്താതിരിക്കാം. ലോകത്തിന്‍റെ പ്രകാശമായ ക്രിസ്തുവിനെ നാം ജോലി ചെയ്യുന്ന നഴ്സിംഗ് മേഖലകളിലൂടെ ഓരോ വ്യക്തികളിലേക്കും എത്തിക്കാം. രോഗികളോടുള്ള പരിചരണത്തിലൂടെ, ക്ഷമയോടെയുള്ള പെരുമാറ്റത്തിലൂടെ, അഗതികളോടും പാവപ്പെട്ടവരോടുമുള്ള സഹാനുഭൂതിയിലൂടെ, ഡെന്നി എന്ന സഹോദരി ചെയ്തതു പോലെ മറ്റാരും പ്രാര്‍ത്ഥിക്കുവാനില്ലാത്തവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് നമുക്കും യഥാര്‍ത്ഥ ക്രിസ്തു ശിഷ്യരായി മാറാം. "മനുഷ്യര്‍ നിങ്ങളുടെ സത്പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ" (മത്തായി 5:16). ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. (നിങ്ങള്‍ക്ക് ഇതുപോലെ ഒരു അനുഭവ സാക്ഷ്യം വായനക്കാരുമായി പങ്കുവയ്ക്കണമെങ്കില്‍ ഞങ്ങള്‍ക്ക് അയച്ചു തരിക. അനേകരുടെ വിശ്വാസം വർദ്ധി പ്പിക്കാൻ നിങ്ങളുടെ സാക്ഷ്യം ഉപകരിക്കുമെങ്കിൽ ഞങ്ങൾ അത് പബ്ലിഷ് ചെയ്യുന്നതാണ്. ഞങ്ങളുടെ Email: pravachakasabdam@gmail.com )
Image: /content_image/Nurse'sStation/Nurse'sStation-2016-01-04-00:50:50.jpg
Keywords: denni, nurse testimony, pravachaka sabdam
Content: 576
Category: 5
Sub Category:
Heading: t
Content: t
Image: /content_image/DailySaints/DailySaints-2016-01-04-03:09:29.jpg
Keywords:
Content: 577
Category: 5
Sub Category:
Heading: ഈശോയുടെ ജ്ഞാനസ്നാന തിരുനാള്‍
Content: ക്രിസ്തുമസ്സ് കഴിഞ്ഞുള്ള മൂന്നാം ഞായറാഴ്ച തിരുസഭ യേശുവിന്റെ ജ്ഞാനസ്നാന തിരുനാള്‍ ദിവസമായി കൊണ്ടാടുകയാണ്. യേശുവിന്‍റെ ജനന തിരുനാളിന്റെ സമാപനം ഔദ്യോഗികമായി കുറിച്ചു കൊണ്ടാണ് ജോര്‍ദ്ദാന്‍ നദിയിയിലെ ജ്ഞാനസ്നാനത്തെ തിരുസഭ സ്മരിക്കുന്നത്. പരിശുദ്ധ ത്രിത്വത്തിന്റെ വ്യക്തമായ ഇടപെടലുള്ള ജ്ഞാനസ്നാത്തെ ചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവമായിട്ടാണ് പണ്ഡിതന്മാര്‍ വിശേഷിപ്പിക്കുന്നത്. ജോര്‍ദാനിലെ യേശുവിന്റെ ജ്ഞാനസ്നാന സമയത്ത് ദൈവീക രഹസ്യമായ ത്രീത്വത്തിന്‍റെ വലിയ ഇടപെടല്‍ ഉണ്ടായതുകൊണ്ടു പൗരസ്ത്യ സഭയില്‍ ഈ ആഘോഷം ‘തിയോഫാനി’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഒരു തരത്തില്‍ പറഞ്ഞാല്‍ വിശുദ്ധ സ്നാപക യോഹന്നാന്റെ ജ്ഞാനസ്നാനം യേശുവിന്റെ ജ്ഞാനസ്നാനത്തിന് മുന്നോടിയായുള്ള വിശുദ്ധീകരണം തന്നെയാണെന്ന് ഉറപ്പിച്ച് പറയാം. ക്രിസ്തുവിനു യോഹന്നാന്റെ ജ്ഞാനസ്നാനത്തിന്റെ ആവശ്യമില്ലയെന്ന് യാഥാസ്ഥിക ബോധ്യത്തോടെ ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാകും,. പക്ഷേ നമ്മിലൊരുവനായാണ് അവന്‍ വന്നിരിക്കുന്നത്. പാപത്തിന്‍റെ ബന്ധനമോ കളങ്കമോ ഇല്ലാത്ത അവന്‍ “നമ്മെപോലെ ഒരുവനായി” എന്നു വചനം സാക്ഷ്യപ്പെടുത്തുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ “ഇതാ ദൈവത്തിന്റെ കുഞ്ഞാട്, ഇതാ ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്നവന്‍” എന്ന യോഹന്നാന്‍റെ വാക്കുകള്‍ക്ക് കൂടുതല്‍ അര്‍ത്ഥം നല്‍കാനായിരിന്നു അവിടുത്തെ ജ്ഞാനസ്നാനം. തനിക്ക്‌ മുന്നേ തന്റെ പാതയൊരുക്കുവാന്‍ വന്ന യോഹന്നാനില്‍ നിന്നും ജോര്‍ദ്ദാന്‍ നദിയില്‍ വെച്ച് യേശു സ്വീകരിച്ച ജ്ഞാനസ്നാനത്തിന്റെ രഹസ്യം നമ്മോട് പ്രസ്താവിക്കുന്നത് ക്രിസ്തുവിനെ കുറിച്ച് ധ്യാനിക്കുക എന്നതാണ്. നാം ഇതിനോടകം ആഘോഷിച്ചുകഴിഞ്ഞ, രക്ഷകന്റെ ജനനത്തിന്റെ പ്രാധാന്യം കൂടുതല്‍ അര്‍ഥവത്താകുന്നത് അവിടുത്തെ ജ്ഞാനസ്നാനത്തിലൂടെയാണ്. പരിശുദ്ധ മറിയത്തിലൂടെ വചനം അവതാരമെടുത്ത് മനുഷ്യരൂപം പ്രാപിച്ചതിനെ കുറിച്ചാണ് ക്രിസ്തുമസ്സ് ദിനത്തില്‍ നാം ധ്യാനിക്കുക. വചനം മാംസമായി അവതരിച്ച യേശു തന്റെ അമ്മയുടെ ഉദരത്തില്‍ വെച്ച് തന്നെ മനുഷ്യരെ രക്ഷിക്കുവാനുള്ള കടമ ഏറ്റെടുത്തിരുന്നുവെന്ന് നിസംശയം പറയാം. ലളിതമായി പറഞ്ഞാല്‍, പരിശുദ്ധ മറിയത്തിന്റെ ഉദരത്തില്‍ ഉരുവാകുന്നത് മുതല്‍ യേശു രക്ഷകനാണ്. സകല രാഷ്ട്രങ്ങളെയും യേശു തന്‍റെ രാജ്യത്തിലേക്ക് ക്ഷണിക്കുന്നു എന്നാണ്, ഉണ്ണിയേശുവിനെ കാണുവാന്‍ കിഴക്കു നിന്നും വന്ന 3 ജ്ഞാനികളെ അനുസ്മരിപ്പിക്കുന്നത്. സ്വര്‍ഗ്ഗത്തില്‍ നിന്നുമുള്ള പിതാവിന്റെ ശബ്ദം അര്‍ത്ഥമാക്കുന്നത് യേശു സ്വര്‍ഗ്ഗീയ പിതാവിന്റെ ഏകപുത്രനാണെന്നും, അവിടുത്തെ ജ്ഞാനസ്നാനം യേശു ഇസ്രയേലിന്റെ വിമോചകനും,രക്ഷകനുമാണെന്നുള്ള വെളിപ്പെടുത്തലാണ്. ഇതിലൂടെ പിതാവും, പുത്രനും, പരിശുദ്ധാത്മാവും ക്രിസ്തുവിലൂടെ ദര്‍ശിക്കാന്‍ നമ്മുക്ക് സാധിക്കുന്നു. നസ്രായനായ യേശുവിന്റെ ആത്മീയാഭിഷേകം, കുറച്ചുകൂടി വിശദമാക്കിയാല്‍, മറിയത്തിന്റെ ഉദരത്തില്‍ യേശു പരിശുദ്ധാത്മാവിനാല്‍ ഉരുവായത് മുതല്‍ യേശു മനുഷ്യനായി പിറന്നത് വരെ കാണിക്കുന്നത്, വചനത്തിന്റെ പൂര്‍ത്തീകരണമാണ്. വചനത്തിന്റെ ആരംഭം മുതലേ അവിടുത്തെ രക്ഷകനും ദൈവവുമായി ഏറ്റുപറയുന്നത് വിശുദ്ധ ഗ്രന്ഥത്തില്‍ കാണാന്‍ സാധിക്കും. "ജ്ഞാനത്തിലും, പ്രായത്തിലും ദൈവത്തിന്റേയും മനുഷ്യരുടേയും പ്രീതിയില്‍ വളര്‍ന്ന് ‍ വന്നു" എന്ന വചനം അവിടുത്തെ മാനുഷികത വ്യക്തമായി പ്രതിപാദിക്കുന്നു. ഉല്‍പ്പത്തിയില്‍ വിവരിക്കുന്ന 'വെള്ളത്തിന്‌ മീതെ ചലിച്ചുകൊണ്ടിരുന്ന' (Gen 1:2) അതേ ആത്മാവ് തന്നെ പിന്നീട് ജോര്‍ദാന്‍ നദിയിലെ വെള്ളത്തിന്‌ മീതെ പ്രസരിക്കുകയും ചെയ്യുന്നു. ഇത് കൊണ്ട് തന്നെ നദിയിലെ ജ്ഞാനസ്നാനം, യേശു മറ്റൊരു സൃഷ്ടിക്ക് ആരംഭം കുറിച്ചു എന്ന മറ്റൊരു സത്യവും കൂടി വെളിപ്പെടുത്തുന്നു. ആദത്തിന്റെ തെറ്റ് തിരുത്തുവാന്‍ വന്ന രണ്ടാമത്തെ മനുഷ്യനെന്നോ (1 Cor 15:47) അല്ലെങ്കില്‍ അവസാനത്തെ ആദമോ എന്നു യേശുവിനെ വിളിക്കാം (1 Cor 15:45). മറുവശത്തു താന്‍ ഏറ്റുവാങ്ങാന്‍ പോകുന്ന അവിടുത്തെ കുരിശ് മരണത്തിന്റെ ദൈവീകമായ തുടക്കം കൂടിയായിരിന്നു അവിടുത്തെ ജ്ഞാനസ്നാനമെന്ന് നമ്മുക്ക് നിസംശയം പറയാം.
Image: /content_image/DailySaints/DailySaints-2016-01-09-03:44:18.jpg
Keywords: ജ്ഞാനസ്നാന തിരുനാള്‍, ജോര്‍ദാന്‍jordan,january 10,baptism,jesus christ,saviour,pravachaka sabdam, latest malayalam christian news,daily saints
Content: 578
Category: 5
Sub Category:
Heading: വിശുദ്ധരായ ജൂലിയനും, ബസിലിസ്സായും
Content: ഈജിപ്തിലാണ് വിശുദ്ധരായ ജൂലിയനും, ബസിലിസ്സായും ജീവിച്ചിരുന്നത്. വിവാഹബന്ധത്തിലൂടെ ഒന്നായെങ്കിലും പരസ്പര സമ്മതത്തോടെ ബ്രഹ്മചര്യപരവും, ആശ്രമ തുല്ല്യവുമായ ജീവിതമാണ് അവര്‍ നയിച്ചിരുന്നത്. തങ്ങളുടെ വരുമാനം മുഴുവനും പാവങ്ങളേയും, രോഗികളേയും സഹായിക്കുവാന്‍ അവര്‍ ചിലവഴിച്ചു. തങ്ങളുടെ ഭവനത്തില്‍ വരുന്ന പാവപ്പെട്ടവര്‍ക്ക് താങ്ങും തണലുമായി അവര്‍ സ്വഭവനത്തെ ഒരാശുപത്രിയാക്കി മാറ്റാന്‍ മടിച്ചില്ല. ആശുപത്രിയില്‍ പുരുഷന്‍മാര്‍ക്കും, സ്ത്രീകള്‍ക്കും വെവ്വേറെ താസസ്ഥലങ്ങള്‍ ഉണ്ടായിരുന്നു, ഇതില്‍ പൊതുവായുള്ള മേല്‍നോട്ടം വിശുദ്ധ ജൂലിയനും സ്ത്രീകളുടെ താമസ സ്ഥലത്തിന്റെ കാര്യങ്ങളെല്ലാം വിശുദ്ധ ബസിലിസ്സായായിരുന്നു നോക്കിനടത്തിയിരുന്നത്. ഇവരുടെ ജീവിതത്തെ അനുകരിച്ചു കൊണ്ട് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി സ്വജീവിതം ഉഴിഞ്ഞു വെക്കാന്‍ ധാരാളം പേര്‍ തയാറായി. ക്രൂരമായ ഏഴോളം പീഡനങ്ങള്‍ മറികടന്നതിന് ശേഷമായിരുന്നു വിശുദ്ധ ബസിലിസ്സാ ശാന്തമായി മരിച്ചത്‌. വിശുദ്ധ മരിച്ച് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വിശുദ്ധ ജൂലിയന്‍ 7 ക്രൈസ്തവ വിശ്വാസികള്‍ക്കൊപ്പം രക്തസാക്ഷിത്വ മകുടം ചൂടി. പാശ്ചാത്യ, പൗരസ്ത്യ നാടുകളിലെ ഭൂരിഭാഗം ദേവാലയങ്ങളും, ആശുപത്രികളും വിശുദ്ധരായ ജൂലിയന്‍, ബസിലിസ്സായുടെ നാമധേയത്തിലുള്ളവയാണ്. വിശുദ്ധ ജൂലിയന്റെ നാമധേയത്തിലുള്ള റോമിലെ നാല് പള്ളികളും, പാരീസിലെ അഞ്ച് പള്ളികളും ‘വിശുദ്ധ ജൂലിയന്‍, ദി ഹോസ്പിറ്റലേറിയനും രക്തസാക്ഷിയും’ എന്ന പേരിലാണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. മഹാനായ വിശുദ്ധ ഗ്രിഗറിയുടേ കാലത്ത്‌ വിശുദ്ധ ജൂലിയന്റെ തലയോട്ടി കിഴക്കില്‍ നിന്നും ഫ്രാന്‍സിലേക്ക് കൊണ്ടുവരികയും ബ്രൂണെഹോള്‍ട്ട് രാജ്ഞിക്ക്‌ നല്‍കുകയും ചെയ്തു. രാജ്ഞി ഇത് എറ്റാമ്പ്സില്‍ താന്‍ സ്ഥാപിച്ച ഒരു കന്യകാമഠത്തിനു നല്‍കി. ഇതിന്റെ ഒരു ഭാഗം പാരീസിലെ വിശുദ്ധ ബസിലിസ്സാ ദേവാലയത്തില്‍ ഇന്നും വണങ്ങി കൊണ്ടിരിക്കുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ഇറ്റലിക്കാരനായ അഡ്രിയന്‍ 2. കാന്‍റര്‍ബറി ആര്‍ച്ചു ബിഷപ്പായ ബെര്‍ത്ത്‌ വാള്‍ഡ് 3. അന്തിയോക്യായില്‍ വച്ചു വധിക്കപ്പെട്ട ജൂലിയന്‍, ബസിലിസാ, പുരോഹിതനായ ആന്‍റണി, അനസ്റ്റാസിയൂസ്, മാര്‍സിയൊനില്ലായും, മാര്‍സിയൊനില്ലായുടെ മകനായ സെല്‍സൂസ് 4. പന്ത്രണ്ട് ആഫ്രിക്കന്‍ രക്തസാക്ഷികളില്‍പ്പെട്ട എപ്പിക്ടെറ്റൂസ്, യൂക്കുന്തുസ്, സെക്കുന്തുസ്, വിത്താലിസ്, ഫെലിക്സ് 5. ഐറിഷുകാരനായ ഫൊയിലാന്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/1?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Kx8VihwOqMi2OiHBngpjTK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}  
Image: /content_image/DailySaints/DailySaints-2016-01-08-06:56:33.jpg
Keywords: വിശുദ്ധ ജൂലിയന്‍, അനുദിന വിശുദ്ധര്‍,മലയാളം,pravachaka sabdam, daily saints, latest christian news,january 9
Content: 579
Category: 5
Sub Category:
Heading: January 8: വിശുദ്ധ അപ്പോളിനാരിസ്‌
Content: രണ്ടാം നൂറ്റാണ്ടിലെ ഏറ്റവും പ്രസിദ്ധയാര്‍ജിച്ച മെത്രാന്‍മാരില്‍ ഒരാളായിരുന്നു വിശുദ്ധ അപ്പോളിനാരിസ്‌. യൂസേബിയൂസ്, വിശുദ്ധ ജെറോം, തിയോഡോറെറ്റ് തുടങ്ങിയവര്‍ ഈ വിശുദ്ധനെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്ന് ചരിത്രരേഖങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. മാര്‍ക്കസ്‌ ഒറേലിയൂസ്‌ എന്ന ചക്രവര്‍ത്തി മൊറാവിയ എന്നറിയപ്പെടുന്ന രാജ്യത്തെ ക്വാടിയ എന്ന ജനതക്ക്‌ മേല്‍ വിജയം നേടിയിരുന്നു. ഇദ്ദേഹത്തിന്റെ സൈനികവിഭാഗം മുഖ്യമായും ക്രിസ്ത്യാനികളായിരുന്നു. ക്രിസ്തുമതത്തിന്റെ നിലനില്‍പ്പിനായി നിരവധി വാദങ്ങള്‍ (Apology) വിശുദ്ധന്‍, മാര്‍ക്കസ് ഒറേലിയുസ് മുഖാന്തരം സമര്‍പ്പിക്കുകയുണ്ടായി. ഒരിക്കല്‍ ഇദ്ദേഹത്തിന്റെ സൈന്യം വെള്ളത്തിനായി ദാഹിച്ചു വലഞ്ഞപ്പോള്‍, അവര്‍ മുട്ടിന്മേല്‍ നിന്ന് വെള്ളത്തിനായി ദൈവത്തോടു പ്രാര്‍ത്ഥിച്ചു. പ്രാര്‍ഥനയുടെ ഫലം പെട്ടന്നായിരിന്നു. ഉടനടി കാറ്റോടുകൂടി ശക്തമായ മഴ പെയ്തു. അതേ തുടര്‍ന്ന്‍ ചക്രവര്‍ത്തി ഈ സൈന്യവിഭാഗത്തിന് “ഇടിമുഴക്കത്തിന്റെ സൈന്യം” (Thundering Legion) എന്ന നാമം നല്‍കുകയും, തന്റെ മതപീഡനം അവസാനിപ്പിക്കുകയും ചെയ്തു. ഫിര്‍ഗിയായിലുള്ള ഹിറാപോളീസിലെ മെത്രാനായിരുന്ന വിശുദ്ധ അപ്പോളിനാരിസ്‌, മത പീഡനത്തില്‍ നിന്നും തന്റെയും, തന്റെ ജനതയുടേയും സംരക്ഷണം അപേക്ഷിച്ചും, ക്രിസ്ത്യാനികളുടെ പ്രാര്‍ത്ഥനകളുടെ ഫലമായി തനിക്ക്‌ ദൈവം തന്ന സഹായങ്ങളെപ്പറ്റി ചക്രവര്‍ത്തിയെ ഓര്‍മ്മിപ്പിച്ചും കൊണ്ടാണ് ന്യായമായ വാദങ്ങള്‍ (Apology) ചക്രവര്‍ത്തി സമക്ഷം സമര്‍പ്പിച്ചത്‌. വിശുദ്ധന്‍ മരിച്ച തിയതിയെ കുറിച്ച് വ്യക്തമായ അറിവൊന്നും ഇല്ല. എങ്കിലും 175-ല്‍ മാര്‍ക്കസ്‌ ഒറേലിയൂസ്‌ ചക്രവര്‍ത്തിയുടേ മരണത്തിന് മുന്‍പായിരിക്കും വിശുദ്ധന്റെ മരണമെന്ന് കരുതപ്പെടുന്നു.
Image: /content_image/DailySaints/DailySaints-2016-01-07-13:00:15.jpg
Keywords: വിശുദ്ധ അപ്പോളിനാരിസ്‌,saint appolinaaris, markkus orelious,daily saints,latest malayalam christian news,pravachaka sabdam
Content: 580
Category: 5
Sub Category:
Heading: January 7: പെനാഫോര്‍ട്ടിലെ വിശുദ്ധ റെയ്മണ്ട്
Content: ബാര്‍സിലോണയിലെ പെനാഫോര്‍ട്ടിലുള്ള ഒരു സമ്പന്നകുടുംബത്തിലാണ് വിശുദ്ധ റെയ്മണ്ട് ജനിച്ചത്. ക്രിസ്തീയ വിശ്വാസത്തില്‍ ചെറുപ്പം മുതലേ ആകൃഷ്ടനായ അദ്ദേഹം ദൈവവചന വ്യാഖ്യാനത്തിന് കൂടുതല്‍ സമയം കണ്ടെത്തിയിരിന്നു. യൌവനത്തിന്റെ കുറച്ചു കാലഘട്ടം സാഹിത്യ-മാനവിക വിഷയങ്ങളില്‍ അദ്ധ്യാപകനായി ബാഴ്സിലോണയില്‍ സേവനമനുഷ്ട്ടിച്ചു. പിന്നീട് അദ്ദേഹം ബൊളോണയിലേക്ക് പോയി. പൊതു-സഭാനിയമങ്ങളിലും വിശുദ്ധ ലിഖിത വ്യാഖ്യാനത്തിലും അഗ്രാഹ്യ പാണ്ഡിത്യം നേടിയ വിശുദ്ധന്‍, അവിടെ അറിയപ്പെടുന്ന ഒരു പണ്ഡിതനായി അംഗീകരിക്കപ്പെട്ടു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അദ്ദേഹത്തിന്റെ പാണ്ഡിത്യവും വിശ്വാസവും നാടെങ്ങും പ്രചരിച്ചു. അങ്ങനെയിരിക്കെ, ബാര്‍സിലോണയിലെ മെത്രാനായിരിന്ന 'ബെരെങ്ങാരിയൂസ്', റോമിലെ രൂപതയില്‍ നിന്നും തിരിച്ചു വരുന്ന വഴി വിശുദ്ധനെ കാണുകയും ബാഴ്സിലോണയിലേക്ക് തിരിച്ചു വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. അതിന്‍ പ്രകാരം ബാര്‍സിലോണയിലെത്തിയ വിശുദ്ധന്‍ അധികം താമസിയാതെ അവിടത്തെ സഭാ ചട്ടങ്ങളുടേയും, നിയമങ്ങളുടേയും അധികാരിയായി നിയമിക്കപ്പെട്ടു. നീതിയുക്തമായ ജീവിതവും, വിനയവും, ലാളിത്യവും, പാണ്ഡിത്യവും വഴി വിശുദ്ധന്‍ സകല പുരോഹിതര്‍ക്കും, വിശ്വാസികള്‍ക്കും ഇടയില്‍ മാതൃകപുരുഷനായി. പരിശുദ്ധ മാതാവിലുള്ള വിശുദ്ധന്റെ അടിയുറച്ച വിശ്വാസം അസാധാരണമായിരുന്നു. അതിനാല്‍ തന്നെ ദൈവമാതാവിനോടുള്ള ഭക്തി പ്രചരിപ്പിക്കുവാനുള്ള ഒരവസരവും വിശുദ്ധന്‍ പാഴാക്കിയിരുന്നില്ല. വിശുദ്ധനു 45 വയസ്സായപ്പോള്‍ അദ്ദേഹം തന്റെ കര്‍മ്മമേഖല ഡൊമിനിക്കന്‍ സഭയിലേക്ക് മാറ്റി. വിജാതീയരുടെ പിടിയിലായിരുന്ന തടവുകാരെ മോചിപ്പിക്കുവാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും കാരുണ്യ പ്രവര്‍ത്തികള്‍ക്കും തന്റെ ജീവിതം പൂര്‍ണ്ണമായും ഉഴിഞ്ഞുവെച്ചു. ഈ വിശുദ്ധന്റെ ഉപദേശാനുസരണമാണ് വിശുദ്ധ പീറ്റര്‍ നൊലാസ്കോ തന്റെ സമ്പാദ്യമെല്ലാം കാരുണ്യ പ്രവര്‍ത്തനത്തിനായി മാറ്റി വെച്ചത്. ഇതിനിടെ വിശുദ്ധ പീറ്റര്‍ നൊലാസ്കോക്കും, വിശുദ്ധ റെയ്മണ്ടിനും, ആരഗോണിലെ രാജാവായ ജെയിംസ് ഒന്നാമനും പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട് വിജാതീയരുടെ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരായി തടവില്‍ കഴിയുന്ന വിശ്വാസികളുടെ മോചനത്തിനായി ഒരാത്മീയ സഭ രൂപീകരിച്ചാല്‍ അത് തനിക്കും, തന്റെ ദൈവീകകുമാരനും ഏറ്റവും സന്തോഷദായകമായ കാര്യമായിരിക്കും എന്നറിയിച്ചു. ഇതേ തുടര്‍ന്ന്‍ മൂവരും ചേര്‍ന്ന് വിമോചകരുടെ സഭ (Our Lady of Mercy for the Ransom of Captives) എന്ന സന്യാസീ സഭക്ക്‌ രൂപം നല്‍കി. ഈ സഭക്കു വേണ്ട ആത്മീയ ദര്‍ശനങ്ങളും സഭാനിര്‍ദേശങ്ങളും തയാറാക്കിയത് വിശുദ്ധ റെയ്മണ്ടായിരിന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക ശേഷം ഗ്രിഗറി ഒമ്പതാമന്‍ പാപ്പായില്‍നിന്നും അവര്‍ ഈ സഭക്ക്‌ വേണ്ട അംഗീകാരം നേടിയെടുത്തു. തുടര്‍ന്ന് വിശുദ്ധ റെയ്മണ്ട് വിശുദ്ധ പീറ്റര്‍ നൊലാസ്കോക്കിന് തന്റെ കൈകളാല്‍ സഭാവസ്ത്രം നല്‍കികൊണ്ട് അദ്ദേഹത്തെ ഈ സഭയുടെ ആദ്യത്തെ ജെനറല്‍ ആയി നിയമിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം, വിശുദ്ധനെ ഗ്രിഗറി ഒമ്പതാമന്‍ പാപ്പാ റോമിലേക്ക് വിളിപ്പിക്കുകയും തന്റെ ചാപ്പല്‍ പുരോഹിതനും, കുമ്പസാര വൈദികനുമായി നിയമിച്ചു. ഈ പാപ്പായുടെ ആവശ്യപ്രകാരമാണ് വിശുദ്ധന്‍ പാപ്പാമാരുടെ, പല സമിതികളിലായി ചിതറി കിടന്നിരുന്ന വിധികളും, പ്രമാണങ്ങളും, കത്തുകളും ഒരുമിച്ച് ചേര്‍ത്ത് ‘ഡിക്രീറ്റല്‍സ്’ എന്നറിയപ്പെടുന്ന ഒരു ഗ്രന്ഥമാക്കി മാറ്റിയത്. ഇതേ പാപ്പ തന്നെ വിശുദ്ധന് ടറാഗോണയിലെ മെത്രാപ്പോലീത്താ സ്ഥാനം വാഗ്ദാനം ചെയ്തുവെങ്കിലും അത് വളരെ എളിമയോടു കൂടി അദ്ദേഹം നിരസിച്ചു. കൂടാതെ, രണ്ടുവര്‍ഷത്തോളം വിശുദ്ധന്‍ വഹിച്ചു വന്ന ഡൊമിനിക്കന്‍ സഭയിലെ ജെനറല്‍ പദവിയും സ്വന്തം തീരുമാന പ്രകാരം ഉപേക്ഷിച്ചു. ആരഗോണിലെ രാജാവായ ജെയിംസ് ഒന്നാമനെ തന്റെ അധികാരപ്രദേശത്ത് ഒരു മതദ്രോഹ വിചാരണ കാര്യാലയം സ്ഥാപിക്കുവാനും വിശുദ്ധ റയ്മണ്ട് പ്രോത്സാഹിപ്പിച്ചു. ധാരാളം അത്ഭുതപ്രവര്‍ത്തനങ്ങളും വിശുദ്ധന്റെ പേരിലുണ്ടായിട്ടുണ്ടെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഇതില്‍ ഏറ്റവും പ്രസിദ്ധമായത്: ഒരിക്കല്‍ മജോര്‍ക്കാ ദ്വീപില്‍ നിന്നും ബാര്‍സിലോണയിലേക്ക് തിരികെ വരുന്ന വഴി വിശുദ്ധന്‍ തന്റെ മേലങ്കി കടലില്‍ വിരിക്കുകയും ആറു മണിക്കൂറോളം അതിന്മേല്‍ ഇരുന്ന് തുഴഞ്ഞ്‌ ഏതാണ്ട് 160 മൈലുകളോളം സഞ്ചരിച്ചു തന്റെ ആശ്രമത്തിലെത്തിയെന്നും, അടഞ്ഞുകിടന്ന ആശ്രമവാതിലിലൂടെ അദ്ദേഹം തന്റെ ആശ്രമത്തില്‍ പ്രവേശിച്ചുവെന്നുമാണ്. 1275 ല്‍ വിശുദ്ധന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. ക്ലമന്റ് എട്ടാമന്‍ മാര്‍പാപ്പ ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 100 വയസ് പ്രായമായിരിന്നുവെന്ന് പുരാതന ചരിത്രകാരന്മാര്‍ അവകാശപ്പെടുന്നു.
Image: /content_image/DailySaints/DailySaints-2016-01-07-01:36:34.jpeg
Keywords: st.raymond, daily saints,Our Lady of Mercy for the Ransom of Captives,pravachaka sabdam,malayalam,അനുദിന വിശുദ്ധര്‍
Content: 581
Category: 5
Sub Category:
Heading: January 6: എപ്പിഫനി അഥവാ ദെനഹാ
Content: 'എപ്പിഫനി' ഗ്രീക്കില്‍ നിന്ന് നിഷ്പദിച്ച ഒരു ഇംഗ്ലീഷ് പദവും 'ദെനഹാ' സുറിയാനിയുമാണ്. പ്രത്യക്ഷീകരണം അഥവാ ഉദയം എന്നാണ് ഈ വാക്കുകള്‍ക്ക് അര്‍ത്ഥം. ക്രിസ്തുവിന്‍റെ ജനനം പ്രഥമഥാഃ വെളിപ്പെടുത്തിയത് ദരിദ്രരായ ആട്ടിടയന്മാര്‍ക്കാണ്. രണ്ടാമതായി വെളിപ്പെടുത്തിയത് വിജാതീയ ശാസ്ത്രജ്ഞന്മാര്‍ക്കാണ്. ക്രിസ്തു യഹൂദന്മാര്‍ക്ക് മാത്രമായി ജനിച്ച രക്ഷകനല്ല അഖിലലോക ജനങ്ങള്‍ക്കും വേണ്ടി ജനിച്ചവനാണെന്ന് ഈ പ്രത്യക്ഷീകരണം വിശദമാക്കുന്നു. പരസ്യ ജീവിതത്തിന്‍റെ പ്രാരംഭത്തില്‍ ക്രിസ്തു സ്വീകരിച്ച ജ്ഞാനസ്നാനത്തിന്റെ പ്രതീകമായി എപ്പിഫനിയെ കാണുന്നവരുമുണ്ട്. വിശുദ്ധ ഗ്രന്ഥ വിവരണം ഇങ്ങനെ സംക്ഷേപ്പിക്കാം: ഈശോ പിറന്ന നാളുകളില്‍ പൌരസ്ത്യ ദേശത്തുനിന്ന് ചില ശാസ്ത്രജ്ഞന്മാര്‍ ജറുസലേമിലെത്തി യഹൂദന്മാരുടെ രാജാവ് ജനിച്ചതെവിടെയാണെന്ന് ഹേറോദേസ് രാജാവിന്‍റെ കൊട്ടാരത്തില്‍ പോയി അന്വേഷിച്ചു. ഹെറോദേസ് പരിഭ്രമിച്ചു. അദ്ദേഹം പ്രധാനചാര്യന്മാരെയും നിയമജ്ഞന്മാരെയും വിളിച്ചു ചോദിച്ചപ്പോള്‍ രക്ഷകന്‍ ബെത്ലഹെമില്‍ അക്കാലത്ത് തന്നെയാണ് ജനിക്കുന്നതെന്ന് മനസ്സിലായി. രാജാക്കന്മാര്‍ പോയി അന്വേഷിച്ചു വിവരം തന്നെ അറിയിക്കണമെന്ന് ഹെറോദേസ് പറഞ്ഞു. ഹേറോദേസിന്‍റെ കൊട്ടാരത്തില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ അവരെ അതുവരെ നയിച്ച നക്ഷത്രം വീണ്ടും പ്രത്യക്ഷമായി. നക്ഷത്രത്തെ അനുഗമിച്ച് മുന്നോട്ട് നടന്നപ്പോള്‍ ഒരു വീട്ടില്‍ അവര്‍ മറിയാംബികയെയും ശിശുവിനെയും കണ്ടു. അവര്‍ സാഷ്ടാഗം വീണു ശിശുവിനെ ആരാധിക്കുകയും തങ്ങളുടെ നിക്ഷേപങ്ങള്‍ തുറന്ന് സ്വര്‍ണ്ണവും കുന്തുരുക്കവും നറുമ്പശയും കാഴ്ചവെക്കുകയും ചെയ്തു (മത്താ 2:1-11) ഈശോയുടെ രാജത്വവും ദൈവത്വവും മനുഷ്യത്വവും പ്രത്യോദിപ്പിക്കുന്നവയാണ് ഈ കാഴ്ചകള്‍.
Image: /content_image/DailySaints/DailySaints-2016-01-05-13:21:06.jpg
Keywords: എപ്പിഫെനി,ജനുവരി 6, ദെനഹക്കാലം,latest malayalam christian news, daily saints, pravachaka sabdam
Content: 582
Category: 5
Sub Category:
Heading: January 5: വിശുദ്ധ ജോണ്‍ ന്യുമാന്‍
Content: 1811 മാര്‍ച്ച് 28ന് ബൊഹേമിയയിലെ പ്രചാറ്റിറ്റ്സ് ഗ്രാമത്തിലുള്ള ഒരു കാലുറ നെയ്ത്തുകാരന്റെ ആറു മക്കളില്‍ ഒരാളായാണ് വിശുദ്ധ ജോണ്‍ ന്യുമാന്‍ ജനിച്ചത്. അവന്റെ അമ്മയില്‍ നിന്നുമാണ് അവന്‍ ദൈവ ഭക്തി-ശീലിച്ചത്. അവളുടെ പ്രേരണയാല്‍ ജോണ്‍ ബഡ് വെയിസിലെ സെമിനാരിയില്‍ ചേര്‍ന്നു. സെമിനാരി ജീവിതത്തിനിടക്ക് ഒരു സുവിശേഷകനായി അമേരിക്കയില്‍ പോകണമെന്നായിരുന്നു ജോണ്‍ ആഗ്രഹിച്ചിരുന്നത്. അങ്ങിനെ അദ്ദേഹം തന്റെ ജന്മദേശം വിടുകയും, 1836-ല്‍ ന്യൂയോര്‍ക്കിലെ മെത്രാനായിരുന്ന ജോണ്‍ ഡുബോയിസില്‍ നിന്നും പൗരോഹിത്യ പട്ടം സ്വീകരിക്കുകയും ചെയ്തു. ദേവാലയങ്ങള്‍ പണിയുകയും, സ്കൂളുകള്‍ സ്ഥാപിക്കുകയും ചെയ്തുകൊണ്ട് ഏതാണ്ട് നാലു വര്‍ഷത്തോളം അദ്ദേഹം ബുഫാലോയിലും, പരിസര പ്രദേശങ്ങളിലുമായി ചിലവഴിച്ചു. 1840-ല്‍ വിശുദ്ധന്‍ 'ഹോളി റെഡീമര്‍' സഭയില്‍ അംഗമായി. എട്ടു വര്‍ഷത്തിനു ശേഷം അദ്ദേഹം അമേരിക്കന്‍ പൗരത്വം സ്വീകരിച്ചു. പിയൂസ്‌ ഒമ്പതാമന്‍ പാപ്പായുടെ ഉത്തരവ്‌ പ്രകാരം വിശുദ്ധന്‍ ഫിലാഡെല്‍ഫിയായിലെ നാലാമത്തെ മെത്രാനായി വാഴിക്കപ്പെട്ടു. എട്ടോളം ഭാഷകളിലുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യം തന്റെ സുവിശേഷ വേലകളില്‍ അദ്ദേഹത്തിന് തുണയായി. പൊതു വിഷയങ്ങള്‍ക്ക്‌ പുറമേ മതപരമായ വിഷയങ്ങള്‍ കൂടി പഠിപ്പിക്കുന്ന സഭാ സ്കൂളുകള്‍ക്ക് (the Parochial School System in America) വേണ്ടി പ്രവര്‍ത്തിച്ചവരില്‍ ഒരു പ്രഥമ സ്ഥാനം വിശുദ്ധനുണ്ട്. വിശുദ്ധന്റെ ജീവിതത്തില്‍ പ്രത്യേകമായി എടുത്ത് പറയേണ്ട ഒരു കാര്യമാണ് റോമില്‍ വെച്ച് പരിശുദ്ധ മാതാവിന്റെ അമലോല്‍ഭവ പ്രമാണ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തത്. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന ഫലമായാണ് നാല്‍പ്പതു മണി ആരാധനാരീതി ഫിലാഡെല്‍ഫിയാ രൂപതയില്‍ ആരംഭിച്ചത്‌. ഇറ്റാലിയന്‍ ഭാഷ സംസാരിക്കുന്നവര്‍ക്കായി അമേരിക്കയിലെ ആദ്യത്തെ ദേവാലയം ഇദ്ദേഹമാണ് നിര്‍മ്മിച്ചത്‌. വിശുദ്ധ ഫ്രാന്‍സിസിന്റെ മൂന്നാം സഭയിലെ ഗ്ലെന്‍ റിഡിള്‍ സന്യാസിനീ വിഭാഗത്തിന്റെ സ്ഥാപകനും വിശുദ്ധ ജോണ്‍ ന്യുമാനാണ്. 1860 ജനുവരി 5ന്, തന്റെ 48-മത്തെ വയസ്സില്‍ വിശുദ്ധന്‍ തെരുവില്‍ തളര്‍ന്ന്‍ വീഴുകയും, തന്റെ സുവിശേഷ പ്രവര്‍ത്തനങ്ങളെല്ലാം ഉപേക്ഷിച്ച് കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിക്കുകയും ചെയ്തു.. ഫിലാഡെല്‍ഫിയായിലെ സെന്റ്‌ പീറ്റേഴ്സ് ദേവാലയത്തിലെ താഴത്തേ പള്ളിയുടെ അള്‍ത്താരക്ക് കീഴെ വിശുദ്ധനെ അടക്കം ചെയ്തിരിക്കുന്നു.
Image: /content_image/DailySaints/DailySaints-2016-01-04-03:20:55.jpg
Keywords: St John Newman, daily saints, malayalam
Content: 583
Category: 5
Sub Category:
Heading: January 4: വിശുദ്ധ എലിസബെത്ത് ആന്‍സെറ്റണ്‍
Content: 1774 ആഗസ്റ്റ്‌ 28ന് ന്യുയോര്‍ക്ക് സിറ്റിയിലാണ്, ഒരു ഭാര്യയും, അമ്മയും കൂടാതെ ഒരു സന്യാസ സഭയുടെ സ്ഥാപകയുമായ വിശുദ്ധ ആന്‍ എലിസബെത്ത് സെറ്റണ്‍ ജനിച്ചത്. ഇപ്പോള്‍ കോളംമ്പിയ യൂണിവേഴ്സിറ്റി എന്നറിയപ്പെടുന്ന പഴയ സ്ഥാപനത്തിലെ ഒരു പ്രഗത്ഭനായ ഡോക്ടറും, അതോടൊപ്പം അറിയപ്പെടുന്ന ഒരു പ്രൊഫസ്സറുമായിരുന്നു വിശുദ്ധയുടെ പിതാവ്. എപ്പിസ്കോപ്പല്‍ സഭാ വിശ്വാസ രീതിയിലായിരുന്നു അവള്‍ വളര്‍ന്ന്‍ വന്നത്, നല്ല വിദ്യാഭ്യാസവും അവള്‍ക്ക് ലഭിച്ചിരുന്നു, തന്റെ ചെറുപ്പകാലം മുതലേ അവള്‍ പാവങ്ങളോട് കരുണയുള്ളവളുമായിരുന്നു. 1794-ല്‍ അവള്‍ വില്ല്യം സെറ്റണ്‍ എന്നയാളെ വിവാഹം ചെയ്തു. ഈ വിവാഹത്തില്‍ അവര്‍ക്ക് 5 മക്കളുണ്ടായി. വില്ല്യമിന്റെ ആരോഗ്യം മോശമായതിനെ തുടര്‍ന്ന്‍ അവരുടെ സമ്പത്തെല്ലാം ക്ഷയിക്കുകയും, അവര്‍ 1803-ല്‍ ഒരു കത്തോലിക്കനും തങ്ങളുടെ സുഹൃത്തുമായിരുന്ന ലിയോര്‍ണോ എന്ന ഇറ്റലിക്കാരന്‍റെ അടുക്കലേക്ക് പോയി. അവര്‍ ഇറ്റലിയിലെത്തി ആറാഴ്ച കഴിഞ്ഞപ്പോള്‍ വില്ല്യം മരിച്ചു. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന്‍ 6 മാസത്തിനു ശേഷം വിശുദ്ധ എലിസബെത്ത് ആന്‍ ന്യൂയോര്‍ക്കിലേക്ക് തിരികെ പോന്നു. ഇതിനോടകം തന്നെ അവള്‍ ഒരു കത്തോലിക്കാ അനുഭാവിയായി മാറിയിരുന്നു. അതിനാല്‍ തന്നെ അവള്‍ക്ക് അവളുടെ, എപ്പിസ്കോപ്പല്‍ സഭയില്‍പ്പെട്ട കൂട്ടുകാരില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നിരുന്നാലും 1805 മാര്‍ച്ച് 4ന് അവള്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. തന്റെ സുഹൃത്തുക്കളാലും സ്വന്തക്കാരാലും ഉപേക്ഷിക്കപ്പെട്ട എലിസബത്തിനെ ബാള്‍ട്ടിമോറിലെ സള്‍പ്പീഷ്യന്‍ സഭയിലെ സുപ്പീരിയര്‍, ആ നഗരത്തില്‍ പെണ്‍കുട്ടികള്‍ക്കായി ഒരു സ്കൂള്‍ തുടങ്ങുവാന്‍ ക്ഷണിക്കുകയുണ്ടായി. അങ്ങിനെ സ്ഥാപിക്കപ്പെട്ട സ്കൂള്‍ വളര്‍ന്ന് വികസിച്ചു. കാരോളിലെ മെത്രാന്റെ അനുവാദത്തോടുകൂടി സള്‍പ്പീഷ്യന്‍ സഭയിലെ സുപ്പീരിയര്‍ എലിസബെത്തിനും, അവളുടെ സഹായികള്‍ക്കും സ്യന്യാസ ജീവിതം അനുവദിച്ചു, കൂടാതെ സന്യാസ വൃതവും, ആശ്രമ വസ്ത്രങ്ങളും അനുവദിച്ചു. 1809-ല്‍ വിശുദ്ധ തന്റെ ചെറിയ സമൂഹവുമായി മേരിലാന്റിലെ എമ്മിറ്റ്‌സ്ബര്‍ഗിലേക്ക് മാറി, അവിടെ അവര്‍ വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ സ്ഥാപിച്ച ‘കരുണയുടെ സഹോദരിമാര്‍’ (Sisters of Charity) എന്ന സന്യാസിനീ സഭയില്‍ ചേര്‍ന്നു. എന്നിരുന്നാലും പാവങ്ങള്‍ക്ക്, പ്രത്യേകിച്ച് നീഗ്രോ വംശജര്‍ക്ക്‌ വേണ്ടിയുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ അവള്‍ ഉപേക്ഷിച്ചിരുന്നില്ല. പൊതു വിഷയങ്ങള്‍ക്ക്‌ പുറമേ മതപരമായ വിഷയങ്ങള്‍ കൂടി പഠിപ്പിക്കുന്ന സഭാ സ്കൂള്‍ - American Parochial School സമ്പ്രദായത്തിനു അടിത്തറയിട്ടത് വിശുദ്ധയാണ്. അധ്യാപകരെ പരിശീലിപ്പിക്കുകയും, സ്കൂളുകളില്‍ ഉപയോഗിക്കുവാനായി ധാരാളം പാഠപുസ്തകങ്ങള്‍ തയ്യാറാക്കുകയും ചെയ്തു. ന്യൂയോര്‍ക്ക്‌ സിറ്റിയിലും, ഫിലാഡെല്‍ഫിയായിലും ധാരാളം അനാഥാലയങ്ങളും വിശുദ്ധ സ്ഥാപിച്ചു. 1821 ജനുവരി 4ന് എമ്മിറ്റ്‌സ്ബര്‍ഗില്‍ വച്ച് വിശുദ്ധ അന്ത്യനിദ്ര പ്രാപിച്ചു. 1963-ല്‍ ജോണ്‍ ഇരുപത്തി മുന്നാമന്‍ പാപ്പാ അവളെ വിശുദ്ധ പദവിക്കായി നാമനിര്‍ദ്ദേശം ചെയ്യുകയും, 1975-ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ എലിസബെത്ത് ആന്‍സെറ്റണെ വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു.
Image: /content_image/DailySaints/DailySaints-2016-01-04-03:24:42.jpg
Keywords: St Elizabeth, Jan4, pravachaka sabdam
Content: 584
Category: 8
Sub Category:
Heading: ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളും നമ്മുടെ പ്രാർത്ഥനകളും
Content: “നീ നിന്റെ സുവിശേഷകന്റെ ജോലി ചെയ്യുക, നിന്റെ ശുശ്രൂഷാ ദൗത്യം നിര്‍വഹിക്കുകയും ചെയ്യുക” (2 തിമോത്തി 4:5) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-5}# “ഇന്ന് രാത്രി ഞാന്‍ ശുദ്ധീകരണ സ്ഥലത്തായിരുന്നു. അഗാധമായ ഒരു ഗര്‍ത്തത്തിലേക്ക്‌ നയിക്കപ്പെട്ടത് പോലെയായിരുന്നു അത് എനിക്ക് അനുഭവപ്പെട്ടത്. അവിടെ നിശബ്ദതമായി, ദുഃഖിച്ചിരിക്കുന്ന പാവപ്പെട്ട ആത്മാക്കളുടെ കാഴ്ച ഹൃദയസ്പര്‍ശിയായിരുന്നു. എന്നിരുന്നാലും അവരുടെ ഹൃദയത്തില്‍ സന്തോഷം തുടിക്കുന്നുണ്ടെന്ന്‍ അവരുടെ മുഖഭാവങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. ദൈവത്തിന്റെ സ്നേഹത്തോടുകൂടിയുള്ള കാരുണ്യത്തെ കുറിച്ചുള്ള അവരുടെ ഓര്‍മ്മയായിരുന്നു അതിനു കാരണം. അവിടെ തേജോമയമായ ഒരു സിംഹാസനത്തില്‍ കന്യകാ മാതാവ്‌ ഇരിക്കുന്നതായി ഞാന്‍ കണ്ടു. ഇതിനു മുന്‍പ്‌ ഞാന്‍ പരിശുദ്ധ മാതാവിനെ കണ്ടതിലേക്കും വെച്ച് മനോഹരിയായിരുന്നു മാതാവ്. പരിശുദ്ധ മാതാവ്‌ എന്നോടു പറഞ്ഞു “ശുദ്ധീകരണ സ്ഥലത്ത് പീഡകള്‍ സഹിക്കുന്ന ആത്മാക്കള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുന്നതിന് ജനങ്ങളോടു നിര്‍ദ്ദേശിക്കുവാന്‍ ഞാന്‍ നിന്നെ ചുമതലപ്പെടുത്തുന്നു. ഇതിന്റെ നന്ദിക്കായി അവര്‍ നമുക്ക്‌ വേണ്ടിയും തീര്‍ച്ചയായും പ്രാര്‍ത്ഥിക്കും. പരിശുദ്ധ ആത്മാക്കള്‍ക്ക്‌ വേണ്ടിയുള്ള ഈ പ്രാര്‍ത്ഥനകള്‍ ദൈവത്തിനു ഏറ്റവും പ്രിയങ്കരമാണ്, കാരണം ഈ പ്രാര്‍ത്ഥനകള്‍ മൂലം ഈ ആത്മാക്കളെ പെട്ടെന്ന് തന്നെ ദൈവത്തെ കാണുന്നതിനു സഹായിക്കും.” (ധന്യയായ ആന്നെ കാതറീന്‍ എമ്മെറിക്കിന്റെ വെളിപാടുകള്‍). {{എന്താണ് ശുദ്ധീകരണസ്ഥലമെന്ന് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/846 }} #{blue->n->n->വിചിന്തനം:}# ശുദ്ധീകരണ സ്ഥലത്തെ വിശുദ്ധ ആത്മാക്കള്‍ക്ക്‌ വേണ്ടിയുള്ള പ്രാർത്ഥന പ്രചരിപ്പിക്കുവാന്‍ കഴിയുന്നതെല്ലാം ചെയ്യുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/1?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Kx8VihwOqMi2OiHBngpjTK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-01-04-11:01:16.jpg
Keywords: ശുദ്ധീകരണ സ്ഥലം