Contents

Displaying 451-460 of 24916 results.
Content: 565
Category: 8
Sub Category:
Heading: ആത്മാക്കളുടെ മുക്തിദായകയായ പരിശുദ്ധ മറിയം
Content: #{red->n->n->ശുദ്ധീകരണ സ്ഥലത്തുനിന്നും സ്വർഗ്ഗത്തിലേക്ക്: ജനുവരി-1}# “മകളേ ഭൂമിയിലെ സ്ത്രീകളില്‍ വച്ച് അത്യന്നതനായ ദൈവത്താല്‍ ഏറ്റവും അധികം അനുഗ്രഹിക്കപ്പെട്ടവളാണ് നീ” (യൂദിത്ത് 13:18) ഡൊമിനിക്കന്‍ സന്യാസിനിയും ധന്യയുമായ സിസ്റ്റര്‍ പൌളയുടെ വിവരണമനുസരിച്ച്: ഒരു ശനിയാഴ്ച അവള്‍ അഗാധമായി ധ്യാനത്തില്‍ മുഴുകിയിരിക്കുന്ന സമയത്ത് ശുദ്ധീകരണ സ്ഥലത്തേക്ക് നയിക്കപ്പെട്ടു. സ്വര്‍ഗ്ഗ തുല്യമായ ആനന്ദം നിറഞ്ഞ ആത്മാക്കളുടെ ആ തടവറ കണ്ട അവള്‍ ആശ്ചര്യപ്പെട്ടു. സാധാരണയായി കഠിനമായ അന്ധകാരം കൊണ്ട് നിറഞ്ഞിരുന്ന അതിന്റെ മധ്യഭാഗത്ത്‌ നിന്നും അത്യുജ്ജലമായ ശോഭ പുറത്തേക്ക് പ്രവഹിക്കുന്നുണ്ടായിരുന്നു. ചുറ്റും തിങ്ങിനിറഞ്ഞ മാലാഖമാരുടെ നടുവിലായി അവള്‍ കന്യകാമറിയത്തെ ദര്‍ശിച്ചു. ഭൂമിയിലെ തങ്ങളുടെ ജീവിത കാലത്ത് മാതാവിനോടുള്ള ഭക്തിയില്‍ ജീവിച്ചിരുന്നവരുടെ ആത്മാക്കളെ മോചിതരാക്കി സ്വര്‍ഗ്ഗത്തിലേക്ക് നയിക്കുവാന്‍ പരിശുദ്ധ അമ്മ ഓരോ മാലാഖയോടും ആവശ്യപ്പെടുന്നതായും അവള്‍ കണ്ടു. #{red->n->n->വിചിന്തനം:}# നമ്മുടെ ജീവിതത്തിലും, മരണത്തിലും നമ്മളെ സഹായിക്കുവാന്‍ എപ്പോഴും തയ്യാറായിരിക്കുന്നവളാണ് ദൈവമാതാവായ പരിശുദ്ധ മറിയം. ഇന്ന് സഭ ദൈവമാതാവിന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ ഈ അമ്മയുടെ മാധ്യസ്ഥം തേടി നമുക്ക് ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കൽക്കു വേണ്ടി പ്രാർത്ഥിക്കാം. അങ്ങനെ അവൾ നമ്മളെയും സ്വര്‍ഗ്ഗീയ രാജ്യത്തേക്ക് നയിക്കട്ടെ #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണാത്മാക്കള്‍ക്കായ് പ്രാര്‍ത്ഥിക്കാം.)
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-01-01-00:49:29.jpg
Keywords: pugatory to heaven, pravachaka sabdam
Content: 566
Category: 15
Sub Category:
Heading: നവവത്സരാരംഭ പ്രാര്‍ത്ഥന
Content: നേതാ : പിതാവിന്‍റെയും + പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ സമൂ : ആമ്മേന്‍. നേതാ : അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി. സമൂ : ആമ്മേന്‍. നേതാ : ഭൂമിയില്‍ മനുഷ്യര്‍ക്കു സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും. സമൂ : ആമ്മേന്‍. നേതാ : സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ... #{blue->n->n->നമുക്കു പ്രാര്‍ത്ഥിക്കാം}# നേതാ : സ്നേഹപിതാവായ ദൈവമേ, എല്ലാം സൃഷ്ടിച്ചു പരിപാലിക്കുന്ന കാരുണ്യവാനായ കര്‍ത്താവേ, ഈ പുതിയ വര്‍ഷത്തിന്‍റെ ആരംഭത്തില്‍ ഞങ്ങള്‍ അങ്ങേ സന്നിധിയില്‍ അണയുന്നു. അങ്ങയുടെ ദിവ്യസാന്നിദ്ധ്യം ഏറ്റുപറയുന്നു. അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു. ഈ ഒരു വര്‍ഷം മുഴുവനിലുമുള്ള ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും പദ്ധതികളും, ആഗ്രഹങ്ങളും താത്പര്യങ്ങളും, സന്തോഷങ്ങളും സന്താപങ്ങളും, വിജയങ്ങളും പരാജയങ്ങളും, ഞങ്ങളെത്തന്നെയും ഞങ്ങള്‍ അങ്ങേയ്ക്കു കാഴ്ചവയ്ക്കുന്നു. അങ്ങയുടെ സ്വന്തമായി കാത്തു പരിപാലിച്ചു കൊള്ളണമേ. പിതാവും, പുത്രനും, പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, സമൂ : ആമ്മേന്‍ #{blue->n->n->സങ്കീര്‍ത്തനം100}# വിജ്ഞാപനം : സങ്കീര്‍ത്തകനോടു ചേര്‍ന്നു നമുക്കു ദൈവത്തെ സ്തുതിക്കാം. നേതാ : ഭൂവാസികളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍. സന്തോഷപൂര്‍വ്വം അവിടുത്തെ പൂജിക്കുവിന്‍. സമൂ : ഭൂവാസികളേ.... നേതാ : ദിവ്യകീര്‍ത്തനങ്ങള്‍ ആലപിച്ചുകൊണ്ട് അവിടുത്തെ തിരുമുമ്പില്‍ പ്രവേശിക്കുവിന്‍ സമൂ : ഭൂവാസികളേ.... നേതാ : അവിടുന്നു നമ്മുടെ സ്രഷ്ടാവാകുന്നു നാം അവിടുത്തെ ജനങ്ങളുമാകുന്നു. സമൂ : ഭൂവാസികളേ.... നേതാ : സ്തോത്രം പാടി അവിടുത്തെ വാതിലുകള്‍ കടക്കുവിന്‍ നന്ദിയുള്ള ഹൃദയത്തോടെ തിരുനാമം കീര്‍ത്തിക്കുവിന്‍ സമൂ : ഭൂവാസികളേ.... നേതാ : കര്‍ത്താവു നല്ലവനും കാരുണ്യവാനുമാകുന്നു അവിടുത്തെ വിശ്വസ്തത എന്നും നിലനില്‍ക്കും. സമൂ : ഭൂവാസികളേ.... നേതാ : പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. സമൂ : ആദിമുതല്‍ എന്നേക്കും, ആമ്മേന്‍. #{blue->n->n->നമുക്കു പ്രാര്‍ത്ഥിക്കാം}# നേതാ : ആകാശത്തിലെ പറവകളെ പോറ്റുകയും വയലിലെ ലില്ലിപുഷ്പങ്ങളെ അലങ്കരിക്കുകയും ചെയ്യുന്ന സ്നേഹസമ്പന്നനായ ദൈവമേ, ഭയവും, ആകുലതയും വെടിഞ്ഞ്‌ എന്നും എല്ലായിടത്തും അങ്ങയുടെ പരിപാലനയില്‍ ആശ്രയിച്ചുകൊണ്ട് ജീവിക്കുവാനുള്ള കൃപാവരം ഞങ്ങള്‍ക്കു നല്‍കണമേ. സകലത്തിന്‍റെയും നാഥാ, എന്നേക്കും. സമൂ : ആമ്മേന്‍. #{blue->n->n->സുവിശേഷവായന}# നേതാ : വി. മത്തായി എഴുതിയ നമ്മുടെ കര്‍ത്താവീശോമിശിഹായുടെ സുവിശേഷം (മത്താ. 5:3-12). "ഈശോ ജനക്കൂട്ടത്തോട് അരുളിച്ചെയ്തു: ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്മാരാകുന്നു; സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുള്ളതാകുന്നു. കരയുന്നവര്‍ ഭാഗ്യവാന്മാരാകുന്നു. അവര്‍ക്ക് ആശ്വാസം ലഭിക്കും. സൗമ്യശീലര്‍ ഭാഗ്യവാന്മാരാകുന്നു; ഭൂമി അവര്‍ക്ക് അവകാശമായി കിട്ടും. ധര്‍മ്മത്തെക്കുറിച്ചു വിശപ്പും ദാഹവുമുള്ളവര്‍ ഭാഗ്യവാന്മാരാകുന്നു; അവര്‍ക്കു കരുണ ലഭിക്കും. നിര്‍മ്മലഹൃദയര്‍ ഭാഗ്യവാന്മാരാകുന്നു. അവര്‍ ദൈവത്തെ കാണും. സമാധാന സംസ്ഥാപകര്‍ ഭാഗ്യവാന്മാരാകുന്നു; അവര്‍ ദൈവമക്കളെന്നു വിളിക്കപ്പെടും. ധര്‍മ്മത്തെക്കുറിച്ചു പീഡയനുഭവിക്കുന്നവര്‍ ഭാഗ്യവാന്മാരാകുന്നു; സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുള്ളതാകുന്നു. മനുഷ്യര്‍ എന്നെപ്രതി നിങ്ങളെ അധിക്ഷേപിക്കുകയും പീഡിപ്പിക്കുകയും, നിങ്ങള്‍ക്കെതിരായി പലതരത്തിലുള്ള അപവാദങ്ങള്‍ പരത്തുകയും ചെയ്യുമ്പോള്‍, നിങ്ങള്‍ ഭാഗ്യവാന്മാരാകുന്നു; അപ്പോള്‍ നിങ്ങള്‍ ആഹ്ലാദിച്ചുല്ലസിക്കുവിന്‍; എന്തെന്നാല്‍ സ്വര്‍ഗ്ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും." സമൂ : നമ്മുടെ കര്‍ത്താവായ മിശിഹായ്ക്കു സ്തുതി. (മാതാപിതാക്കന്മാര്‍ മക്കള്‍ക്ക് അവസരോചിതമായ ഒരു ചെറിയ ഉപദേശം നല്‍കുന്നു.) #{blue->n->n->സമൂഹ പ്രാര്‍ത്ഥന}# നേതാ : നമുക്കെല്ലാവര്‍ക്കും സന്തോഷത്തോടും പ്രതീക്ഷയോടും കൂടെ സുവിശേഷസൗഭാഗ്യങ്ങള്‍ അരുളിച്ചെയ്ത ദിവ്യഗുരുവിനെ ധ്യാനിച്ചുകൊണ്ട് "കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ" എന്ന്‍ അപേക്ഷിക്കാം. സമൂ : കര്‍ത്താവേ.... നേതാ : അങ്ങയെ സ്തുതിക്കുന്നതിനും മഹത്വപ്പെടുത്തുന്നതിനുമായി അവിടുന്നു നല്‍കിയിരിക്കുന്ന ഈ പുതുവത്സരം ഏറ്റം ഫലദായകമാക്കുവനുള്ള അനുഗ്രഹം നല്‍കണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. സമൂ : കര്‍ത്താവേ.... നേതാ : ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും അങ്ങയുടെ പരിശുദ്ധാത്മാവിനെ അയച്ചു ഞങ്ങളെ നയിക്കണമെന്നും പ്രകാശിപ്പിക്കണമെന്നും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. സമൂ : കര്‍ത്താവേ.... നേതാ : സകലവിധ ആകുലചിന്തകളേയും ഭയാശങ്കകളെയും ഞങ്ങളില്‍ നിന്ന്‍ അകറ്റിക്കളയണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. സമൂ : കര്‍ത്താവേ.... നേതാ : ശാരീരികവും ആദ്ധ്യാത്മികവുമായ എല്ലാ അപകടങ്ങളില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. സമൂ : കര്‍ത്താവേ.... നേതാ : ദാരിദ്ര്യം, യുദ്ധം, പകര്‍ച്ചവ്യാധികള്‍, പ്രകൃതിക്ഷോഭങ്ങള്‍ മുതലായ വിനാശങ്ങളില്‍ നിന്നു ഞങ്ങളെയും ഞങ്ങളുടെ നാടിനെയും സംരക്ഷിക്കണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. സമൂ : കര്‍ത്താവേ.... നേതാ : ഞങ്ങളിലും ഞങ്ങളുടെ ഇടവകയിലും നാനാജാതി മതസ്ഥരായ ഞങ്ങളുടെ അയല്‍വാസികളിലും അങ്ങയുടെ കൃപാവരം സമൃദ്ധമായി ചൊരിയണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. സമൂ : കര്‍ത്താവേ.... (മറ്റു നിയോഗങ്ങളും ഇവിടെ ചേര്‍ക്കാം) #{blue->n->n->പ്രാര്‍ത്ഥിക്കാം}# പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, ഈ നവവത്സരാരംഭത്തില്‍ അങ്ങയുടെ സന്നിധിയില്‍ ഒരുമിച്ചുകൂടി അങ്ങയെ പ്രകീര്‍ത്തിക്കുവാന്‍ അവസരം നല്‍കിയതിനു ഞങ്ങള്‍ അങ്ങയോടു നന്ദി പറയുന്നു. അങ്ങയുടെ അനന്തകരുണയില്‍ ആശ്രയിച്ചുകൊണ്ട് ഞങ്ങള്‍ ആരംഭിക്കുന്ന ഈ പുതുവത്സരം അനുഗ്രഹ പ്രദമാക്കണമേ. അനുനിമിഷം അവിടുത്തെ തിരുഹിതം ആരാഞ്ഞറിഞ്ഞു നന്മയില്‍ വളരുന്നതിനും സ്നേഹമസൃണമായ സേവനം വഴി അങ്ങേയ്ക്കു സജീവസാക്ഷ്യം വഹിക്കുന്നതിനും ഞങ്ങളെ പ്രാപ്തരാക്കണമേ. സകലത്തിന്‍റെയും നാഥാ, എന്നേക്കും. സമൂ : ആമ്മേന്‍.
Image: /content_image/ChristianPrayer/ChristianPrayer-2016-01-01-03:22:05.jpg
Keywords: new year prayer
Content: 567
Category: 1
Sub Category:
Heading: ബ്രിട്ടൻ ഒരു ക്രൈസ്തവ രാജ്യമാണെന്ന് സ്കൂൾ വിദ്യാർത്ഥികളെ പഠിപ്പിക്കണം: ബ്രിട്ടിഷ് വിദ്യാഭ്യാസ സെക്രട്ടറി നിക്കി മോർഗൻ
Content: ബ്രിട്ടൻ പ്രധാനമായും ഒരു ക്രൈസ്തവ രാജ്യമാണെന്ന് സ്കൂൾ വിദ്യാർത്ഥികളെ പഠിപ്പിക്കണമെന്നും; നിരീശ്വരവാദത്തേക്കാൾ ഉപരി, സ്കൂളുകളിൽ മതബോധനം നടത്താനുള്ള അവകാശം ക്രൈസ്തവ രാജ്യമായ ബ്രിട്ടനിൽ ഉണ്ടെന്നും, വിദ്യാഭ്യാസ സെക്രട്ടറി നിക്കി മോർഗൻ അഭിപ്രായപ്പെട്ടു. നിരീശ്വരവാദങ്ങൾ പാഠഭാഗങ്ങളിൽ നിന്നും നീക്കിയത് ശ്രദ്ധയിൽപ്പെട്ട ഹൈക്കോടതി, വിശദീകരണമാവശ്യപ്പെട്ടപ്പോളാണ് നിക്കി മോർഗൻ ഈ വിധത്തിൽ പ്രതികരിച്ചത്. നിരീശ്വരവാദത്തെ സിലബസ്സിൽ നിന്നും ഒഴിവാക്കിയത് തെറ്റാണെന്ന് കഴിഞ്ഞ മാസം കോടതി വിധിച്ചിരുന്നു. പക്ഷേ, വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്ന പുതിയ മാർഗ്ഗ നിർദ്ദേശങ്ങളനുസരിച്ച് നിരീശ്വരവാദ വിഷയങ്ങൾക്ക് മതപരമായ വിഷയങ്ങളുടെ ഒപ്പം തുല്യത അനുവദിക്കേണ്ടതില്ല. പുതിയ നിർദ്ദേശങ്ങളനുസരിച്ച്, മതബേധനം ഇല്ലാത്ത സ്കൂളുകൾ പോലും, ബ്രിട്ടന്റെ ക്രൈസ്തവ പാരമ്പര്യത്തിന് ഊന്നൽ കൊടുത്തുകൊണ്ട്, കുട്ടികളെ പഠിപ്പിക്കണമെന്ന് നിർദ്ദേശിക്കുന്നു. പ്രധാനമന്ത്രി ഡേവിഡ് കാമറോൺ, തന്റെ ക്രിസ്തുമസ് സന്ദേശത്തിൽ, ബ്രിട്ടൻ ഒരു ക്രൈസ്തവ രാജ്യമാണ് എന്ന് എടുത്തു പറഞ്ഞതിന് പിന്നാലെയാണ്, വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ കോടതി വിധിക്ക് ശേഷം, ഹ്യൂമാനിറ്റുകൾ എന്നറിയപ്പെടുന്നവർ, നിരീശ്വരവാദ പഠനത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സ്കൂളുകൾക്കു മേൽ സമ്മർദ്ദം ചെലുത്തുന്നത് ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ്, വിദ്യാഭ്യാസ വകുപ്പ് പുതിയ നിർദ്ദേശങ്ങൾ നൽകിയത് എന്ന് മിസിസ് മോർഗൻ അറിയിച്ചു. "ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവരുടേതായ മതബോധനം തുടരാനുള്ള അവകാശം സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ്." അവർ പറഞ്ഞു . "പുതിയ നിർദ്ദേശങ്ങളുടെ വെളിച്ചത്തിൽ, കോടതിയുടെ ചില നിഗമനങ്ങൾ ഈ കാര്യത്തിൽ അപ്രസക്തമാകുകയാണ്. വിവിധ മതങ്ങൾ നടത്തുന്ന സ്കൂളുകൾക്കും അല്ലാത്തവയ്ക്കും, നിരീശ്വരവാദത്തേക്കാൾ ഉപരി മതബോധനം നടത്താനുള്ള അവകാശം, വ്യക്തമാക്കുന്നതാണ് പുതിയ നിർദ്ദേശങ്ങൾ. അത് ഓരോ സ്കൂളുകളുടെയും അവകാശമാണെന്ന് ഞാൻ കരുതുന്നു." മിസിസ് മോർഗൻ പറഞ്ഞു. നിരീശ്വരവാദികളും ഹ്യൂമാനിസ്റ്റ് ഗ്രൂപ്പുകളും കോടതി മുഖാന്തിരം സ്കൂളുകളിൽ നിരീശ്വര വാദം പഠിപ്പിക്കാൻ നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ ശ്രമങ്ങൾ അതിര് കടക്കുന്നു എന്ന് കരുതുന്നതു കൊണ്ടാണ് അവർ മതബോധനത്തിനുള്ള സ്കൂളുകളുടെ അവകാശത്തെ സംരക്ഷിച്ചു കൊണ്ടുള്ള നിർദ്ദേശങ്ങൾ നൽകിയത്; Catholic Universe റിപ്പോർട്ട് ചെയ്യുന്നു.
Image: /content_image/News/News-2016-01-01-17:35:01.jpg
Keywords: Nicky morgan, pravachaka sabdam
Content: 568
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലവും നിത്യമായ വിവാഹ വിരുന്നും
Content: #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-2}# “കുഞ്ഞാടിന്റെ വിവാഹം സമീപിച്ചിരിക്കുന്നു. അവിടുത്തെ മണവാട്ടി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു” (വെളിപാട് 19:7) പഴയകാലത്ത് ജൂതന്‍മാര്‍ക്കിടയിലുള്ള ഒരാശയമായിരുന്നു ആത്മാക്കളുടെ 'ഇടക്കുള്ള അവസ്ഥ'. ഈ ആത്മാക്കള്‍ വെറും താല്‍ക്കാലികമായ ഒരു തടങ്കലില്‍ അല്ല എന്ന കാഴ്ചപ്പാടും ഈ ആശയത്തില്‍ ഉള്‍പ്പെട്ടതാണ്. മറിച്ച് അതിനോടകം തന്നെ ശിക്ഷിക്കപ്പെടുകയോ അല്ലെങ്കില്‍ താല്‍ക്കാലികമായ മോക്ഷം അനുഭവിക്കുകയോ ആവാം. ഈ ആത്മാക്കളെ ദൈവവുമായുള്ള സമ്പര്‍ക്കത്തിനു പക്വമാക്കത്തക്ക വിധത്തിലുള്ള ശുദ്ധീകരണവും, ശാന്തിയും ഈ അവസ്ഥയില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ടാവാം എന്നൊരാശയവും നിലവിലുണ്ട്. പുരാതന സഭ ഈ ആശയങ്ങളെയാണ് കണക്കിലെടുത്തിരുന്നത്, എന്നാല്‍ പാശ്ചാത്യസഭ ‘ശുദ്ധീകരണ സ്ഥലം’ എന്ന സിദ്ധാന്തം പതുക്കെ, പതുക്കെ വികസിപ്പിച്ചെടുത്തു. ഒരു പക്ഷെ നമ്മള്‍ വിചാരിക്കുന്ന പോലെ ഭൂരിഭാഗം ആളുകളുടേയും അസ്തിത്വത്തിന്റെ അഗാധങ്ങളില്‍ സത്യത്തിനു വേണ്ടിയും, സ്നേഹത്തിനു വേണ്ടിയും, ദൈവത്തിനോടുമുള്ള ആഗ്രഹത്തിന്റെ ഒരു അന്തര്‍ധാര തുറന്നിരിക്കുന്നു. എന്നിരുന്നാലും, ജീവിതത്തിലെ പ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ട ചില അവസരങ്ങളില്‍ തിന്മയുമായുള്ള സന്ധി ഇതിനെയെല്ലാം മറക്കുന്നു. നമ്മുടെ വിശുദ്ധി മാലിന്യം കൊണ്ട് മൂടപ്പെടുന്നു, എന്നിരുന്നാലും ഇവയെല്ലാം ആത്മാവില്‍ കുടികൊള്ളുന്നതാകയാല്‍ വിശുദ്ധിക്ക് വേണ്ടിയുള്ള ആഗ്രഹം ഉള്ളില്‍ തുടരുകയും ചിലപ്പോഴൊക്കെ പുറത്തേക്ക് വരികയും ചെയ്യുന്നു. ഇത്തരം വ്യക്തികള്‍ അന്തിമവിധിക്കായി വരുമ്പോള്‍ എന്തു സംഭവിക്കുന്നു? ജീവിതകാലമത്രയും അവര്‍ വാരികൂട്ടിയ അശുദ്ധി കാര്യമായി മാറുമോ? പിന്നെ എന്ത് സംഭവിക്കും?... ഇപ്പറഞ്ഞതില്‍ എപ്രകാരമാണെങ്കിലും നമ്മുടെ മോക്ഷം പല രൂപവും എടുക്കാം എന്ന് വെളിവാക്കപ്പെട്ടിട്ടുണ്ട്, നമ്മളില്‍ അടിഞ്ഞുകൂടിയിട്ടുള്ളതില്‍ ചിലത് കത്തിയെരിഞ്ഞു ഇല്ലാതാകും. നമ്മുടെ രക്ഷക്കായി നാം സ്വയം അഗ്നിശുദ്ധി വരുത്തേണ്ടതുണ്ട്, അങ്ങിനെ നമുക്ക് പൂര്‍ണ്ണമായും ദൈവത്തെ സ്വീകരിക്കുവാനും പരമമായ വിവാഹ വിരുന്നിന്റെ മേശയില്‍ നമുക്കായുള്ള സ്ഥലത്ത് ഇരിക്കുവാനും അര്‍ഹത ലഭിക്കുന്നു" ബെനഡിക്റ്റ് പതിന്നാറാമന്‍ മാര്‍പാപ്പാ (Spe Salvi, nn. 45-46). #{red->n->n->വിചിന്തനം:}# നല്ല പ്രവര്‍ത്തികള്‍ ചെയ്യുന്നത് മൂലം നമുക്ക് നമ്മിലെ തിന്മകളെ അഗ്നിക്കിരയാക്കി ഇല്ലാതാക്കാം. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-01-01-17:19:34.jpg
Keywords: pray for souls, pravachaka sabdam
Content: 569
Category: 1
Sub Category:
Heading: നാം ഓരോ തവണ തോൽക്കുമ്പോഴും, ദൈവം വീണ്ടും നമുക്ക് അവസരങ്ങൾ തന്നുകൊണ്ടിരിക്കുകയാണ്: ഫ്രാൻസിസ് പാപ്പാ
Content: ഈ വർഷത്തെ ആദ്യ ദിവ്യബലിയർപ്പിച്ചു കൊണ്ടള്ള പ്രഭാഷണത്തിൽ, നാം ഓരോ തവണ തോൽക്കുമ്പോഴും, ദൈവം വീണ്ടും നമുക്ക് അവസരങ്ങൾ തന്നുകൊണ്ടിരിക്കുകയാണെന്ന് ഫ്രാൻസിസ് മാർപാപ്പ പ്രസ്താവിച്ചു. ക്രിസ്തുവിന്റെ ആഗമനം ചരിത്രത്തിന്റെ പൂർത്തീകരണത്തിന് കാരണമാകുകയാണ് ചെയ്തത്. സെന്റ് പീറ്റേർസ് ബസലിക്കയിലെ പ്രഭാഷണത്തിൽ പിതാവ് പറഞ്ഞു. പൗരാണികമായ ഒരു വാഗ്ദാനത്തിന്റെ പൂർത്തീകരണമാണ് ദൈവപുത്രന്റെ ആഗമനത്തോടെ സംഭവിച്ചത്. ദൈവ മാതാവിന്റെ തിരുന്നാൾ ദിനം ആചരിക്കുന്ന ജനുവരി 1-ാം തിയതിയിലെ ചിന്താവിഷയം, സമയത്തിന്റെ പൂർണ്ണതയിൽ ദൈവപുത്രൻ ഒരു കന്യകയിൽ ജനിക്കുമെന്ന പ്രവചനമാണ്. വി.പത്രോസ്, ഗലാത്തിയാക്കാർക്കുള്ള ലേഖനത്തിൽ ഈ വിഷയം പ്രതിപാദിക്കുന്നുണ്ട്. ദൈവത്തിന്റെ വാഗ്ദാനം കാലത്തിന്റെ നിറവിൽ പൂർത്തീകരിക്കപ്പെട്ടു! ലോകത്തിനായി ഒരു രക്ഷകൻ, ദൈവപുത്രൻ തന്നെ, ഒരു കന്യകയിലൂടെ പിറന്നു! പുൽത്തൊഴുത്തിന്റെ ദാരിദ്ര്യത്തിൽ നിന്നാണ്, ഒരു ദിവ്യപ്രകാശം, ലോകരക്ഷയ്ക്കായി പ്രസരിച്ചത്. ദൈവം ചരിത്രത്തിലേക്കിറങ്ങുന്ന ആ നിമിഷം, ദുർബ്ബലർക്കെതിരെ മനുഷ്യർ തന്നെ നടത്തുന്ന അക്രമവും അനീതിയും നിറഞ്ഞ മനുഷ്യാനുഭവങ്ങളുമായി സന്ധിക്കുകയാണ്. സ്ത്രീകളും കുട്ടികളുമുൾപ്പെടുന്ന ഒരു വലിയ ജനവിഭാഗം പട്ടിണിയും രോഗവും പീഠനങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്ത്, സമയത്തിന്റെ നിറവ് എങ്ങനെയുണ്ടാകും എന്നോർത്ത് നിങ്ങൾ അത്ഭുതപ്പെടുന്നുണ്ടാകാം. പാപത്തിൽ നിന്നുത്ഭവിക്കുന്ന ഈ ദുരന്തങ്ങളുടെ കുത്തൊഴുക്കിൽ, ക്രിസ്തുവിന്റെ ആഗമനം ഒരു വൈരുദ്ധ്യമായി തോന്നാം. പക്ഷേ, ഭയപ്പെടാതിരിക്കുക! ദൈവത്തിന്റെ കാരുണ്യം പൈശാചികതയുടെ മേൽ വിജയം നേടും! ഹിംസയേക്കക്കാളും, അനീതിയെക്കാളും ശക്തി കരുണയ്ക്കാണന്ന് മാർപാപ്പ പറഞ്ഞു. നിസംഗതയും നിഷ്പക്ഷതയും വെടിഞ്ഞ്, നമുക്ക് ദൈവത്തിന്റെ കരുണയുടെ സമുദ്രത്തിലിറങ്ങി പുതുജീവൻ നേടാം. ദൈവത്തിന്റെ ശാന്തിയും സമാധാനവും നിലനിന്നിരുന്ന, ആദിമകാലത്തെ നിഷ്കളങ്കതയിലേക്ക് നമുക്ക് തിരിച്ചു പോകാം! അവിടെ, യേശുവിന്റെ കാരുണ്യം നമ്മെ മോക്ഷത്തിലേക്കു നയിക്കും! പിന്നീട് പിതാവ് ജനുവരി ഒന്നാം തിയതി, വർഷാരംഭത്തിൽ തന്നെ ആഘോഷിക്കപ്പെടുന്ന ദൈവമാതാവിന്റെ തിരുന്നാളിന്റെ പ്രാധാന്യത്തെ പറ്റി സംസാരിച്ചു. ദിവ്യമാതൃത്വം സമാധാനത്തിന്റെ പ്രതീകമാണ്. മറിയം ദൈവദൂതനെ വിശ്വസിച്ചു. പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ചു. ദൈവമാതാവായി തീർന്നു . മാതാവിലൂടെ നാം കാലത്തിന്റെ നിറവിലെത്തി ചേർന്നു. തത്വചിന്തയും കാര്യ കാരണങ്ങളും രാഷ്ടീയ ഉപജാപങ്ങളുമൊന്നും, വിശ്വാസത്തിന് അടിസ്ഥാനങ്ങളല്ല. അവയ്ക്കൊന്നും നമ്മെ നയിക്കാനാവാത്ത സ്ഥലത്തേക്ക്, കർത്താവിന്റെ സമാധാനത്തിലേക്ക്, വിശ്വാസം നമ്മെ നയിക്കുന്നു എന്ന ഉപദേശത്തോടെ , പരിശുദ്ധ കന്യകാമറിയത്തോടുള്ള പ്രാർത്ഥനയോടെ, പിതാവ് പ്രഭാഷണം അവസാനിപ്പിച്ചു. പിന്നീട് സെന്റ് പീറ്റേർസ് സ്ക്വയറിൽ അദ്ദേഹം തീർത്ഥാടകരെ അഭിസംബോധന ചെയ്തു. കഴിഞ്ഞ വർഷത്തെ ലോകം അവസാനിച്ചിട്ടില്ല എന്നും, അതിലെ അനുഗ്രഹങ്ങളും നഷ്ടങ്ങളും ഈ വർഷവും തുടരുകയാണ് എന്നും അദ്ദേഹം ജനക്കൂട്ടത്തെ ഓർമ്മിപ്പിച്ചു. നാം ഓരോ തവണ തോൽക്കുമ്പോഴും, ദൈവം വീണ്ടും നമുക്ക് അവസരങ്ങൾ തന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ, ദൈവം നമ്മുടെ മാനസാന്തരത്തിനായി മാന്ത്രിക വടിയൊന്നും ഉപയോഗിക്കുന്നില്ല! മാറ്റം വരേണ്ടത് നമ്മുടെ ഉള്ളിൽ നിന്നുമാണ്! ക്ഷമയിലൂടെയും സ്നേഹത്തിലൂടെയുമാണ്! അപ്പോൾ ഒരു മഴ പെയ്യുന്നതു പോലെ സ്വാഭാവികമായി, ദൈവം നമ്മുടെയുളളിൽ നിറയും! നമ്മുടെ മനസ്സുകൾക്ക് ആശ്വാസത്തിന്റെ കുളിർമ്മ ലഭിക്കും. ജനുവരി 1-ാം തിയതി ലോക സമാധാന ദിനം കൂടിയാണ് എന്ന് പിതാവ് ഓർമ്മിപ്പിച്ചു. സമാധാനത്തിനു വേണ്ടി പ്രത്യേകിച്ച് യത്നിക്കേണ്ട ഒരു വർഷമാണിത്. അതിന് നമ്മുടെയുള്ളിൽ ഒരു ആത്മീയ യുദ്ധം നടക്കണം. നമ്മുടെയുള്ളിലെ നിസംഗതയും നിഷ്പക്ഷതയും ഇല്ലാതാകണം. നന്മയും തിന്മയും തിരിച്ചറിഞ്ഞ്, നമ്മൾ പക്ഷം പിടിക്കണം. നന്മയുടെ പക്ഷത്തു ചേർന്ന് പ്രവർത്തിക്കണം! എല്ല ദിവസവും രാവിലെ ഈ പ്രാർത്ഥന ചൊല്ലുക, അദ്ദേഹം പറഞ്ഞു : "ഇന്ന് ദൈവം എന്റെ മേൽ മുഖം തിരിക്കും. ആ പ്രകാശം ഇന്നു മുഴുവൻ എന്റെ കൂടെയുണ്ടാകും!" (Source: EWTN News)
Image: /content_image/News/News-2016-01-02-04:06:17.jpg
Keywords: pope new year message, pravachaka sabdam
Content: 570
Category: 19
Sub Category:
Heading: ഇന്ന് സഭ വിശുദ്ധ ചാവറയച്ചന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ, നമ്മുടെ മണ്ണിൽ ജീവിച്ചു മരിച്ച ഈ വിശുദ്ധന്റെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം
Content: #{red->n->n->ജീവചരിത്രം}# സീറോമലബാര്‍ സഭാംഗങ്ങളും ദൈവഭയമുള്ളവരുമായിരുന്ന ചാവറ കുടുംബത്തിലെ ഇക്കോയുടേയും (കുര്യാക്കോസ്), മറിയം തോപ്പിലിന്റെയും മകനായിട്ട് 1805 ഫെബ്രുവരി 10ന് ആലപ്പുഴക്കടുത്തുള്ള കൈനകരിയില്‍ ആണ് ചാവറയച്ചൻ ജനിച്ചത്. പ്രാദേശിക വിവരമനുസരിച്ച്, ജനിച്ചിട്ട് 8-മത്തെ ദിവസം ആലപ്പുഴ ഇടവക പള്ളിയായ ചേന്നങ്കരി പള്ളിയില്‍ വച്ച് ഈ ബാലനെ മാമോദീസാ മുക്കി. 5 വയസ്സ് മുതല്‍ 10 വയസ്സ് വരെ കുര്യാക്കോസ് ഗ്രാമത്തിലെ വിദ്യാലയത്തില്‍ ചേര്‍ന്ന്‍ ഒരു ആശാന്റെ കീഴില്‍ വിവിധ ഭാഷകളും, ഉച്ചാരണ ശൈലികളും, പ്രാഥമിക ശാസ്ത്രവും പഠിച്ചു. ഒരു പുരോഹിതനാകണമെന്ന ആഗ്രഹത്തില്‍ നിന്നുണ്ടായ പ്രചോദനത്താല്‍ വിശുദ്ധന്‍, സെന്റ്‌ ജോസഫ് പള്ളിയിലെ വികാരിയുടെ കീഴില്‍ പഠനം ആരംഭിച്ചു. 1818-ല്‍ കുര്യാക്കോസിനു 13 വയസ്സ് പ്രായമുള്ളപ്പോള്‍ അദ്ദേഹം മല്‍പ്പാന്‍ തോമസ്‌ പാലക്കല്‍ റെക്ടറായിരുന്ന പള്ളിപ്പുറം സെമിനാരിയില്‍ ചേര്‍ന്നു. 1829 നവംബര്‍ 29ന് അര്‍ത്തുങ്കല്‍ പള്ളിയില്‍ വച്ച് പൗരോഹിത്യ പട്ടം സ്വീകരിക്കുകയും, ചേന്നങ്കരി പള്ളിയില്‍ വെച്ച് ആദ്യമായി വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയും ചെയ്തു. പൗരോഹിത്യ പട്ട സ്വീകരണത്തിനു ശേഷം അദ്ദേഹം കുറച്ചുകാലം സുവിശേഷ വേലകളുമായി കഴിഞ്ഞുകൂടി; എന്നിരുന്നാലും, പഠിപ്പിക്കുവാനും, മല്‍പ്പാന്‍ തോമസ്‌ പാലക്കലിന്റെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ ജോലികള്‍ ചെയ്യുവാനുമായി അദ്ദേഹം സെമിനാരിയില്‍ തിരിച്ചെത്തി. അങ്ങിനെ മല്‍പ്പാന്‍മാരായ തോമസ്‌ പോരൂക്കരയുടെയും, തോമസ്‌ പാലക്കലിന്റെയും നേതൃത്വത്തില്‍ തദ്ദേശീയമായ ഒരു സന്യാസ സഭ സ്ഥാപിക്കുവാനുള്ള ശ്രമത്തില്‍ ചാവറയച്ചനും പങ്കാളിയായി. ഈ സന്യാസ സഭയുടെ ആദ്യത്തെ ആത്മീയ ഭവനത്തിന്റെ നിര്‍മ്മാണ മേല്‍നോട്ടം വഹിക്കുന്നതിനായി 1830-ല്‍ അദ്ദേഹം മാന്നാനത്തേക്ക് പോയി. 1831 മെയ് 11ന് ഇതിന്റെ തറകല്ലിടല്‍ കര്‍മ്മം നടത്തുകയും ചെയ്തു. തന്റെ ഗുരുക്കന്മാരായ രണ്ടു മല്‍പ്പാന്‍മാരുടേയും മരണത്തോടെ ചാവറയച്ചൻ നായകത്വം ഏറ്റെടുത്തു. 1855-ല്‍ തന്റെ പത്ത് സഹചാരികളുമൊത്ത് "കുര്യാക്കോസ് ഏലിയാസ് ഹോളി ഫാമിലി" എന്ന പേരില്‍ ഒരു വൈദീക സമൂഹത്തിന് രൂപം കൊടുത്തു. 1856 മുതല്‍ 1871-ല്‍ ചാവറയച്ചൻ മരിക്കുന്നത് വരെ ഈ സഭയുടെ എല്ലാ ആശ്രമങ്ങളുടേയും പ്രിയോര്‍ ജെനറാള്‍ ഇദ്ദേഹം തന്നെ ആയിരുന്നു. 1861-ല്‍ മാര്‍പാപ്പയുടെ ആധികാരികതയും, അംഗീകാരവും ഇല്ലാതെയുള്ള മാര്‍ തോമസ്‌ റോക്കോസിന്‍റെ വരവോടു കൂടി കേരള സഭയില്‍ ഒരു മതപരമായ ഒരു ഭിന്നത ഉടലെടുത്തു. തുടര്‍ന്നു വരാപ്പുഴ മെത്രാപ്പോലീത്ത വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയെ സീറോമലബാര്‍ സഭയുടെ വികാരി ജെനറാള്‍ ആയി നിയമിച്ചു. കേരള സഭയെ തോമസ്‌ റോക്കോസ് ശീശ്മയില്‍ നിന്നും രക്ഷിക്കുവാനായി ചാവറയച്ചൻ നടത്തിയ ഐതിഹാസികമായ പോരാട്ടങ്ങളെ പ്രതി പില്‍ക്കാല സഭാ നേതാക്കളും, കത്തോലിക്കാ സമൂഹം പൊതുവെയും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. കത്തോലിക്കാ സഭയിലെ സി.എം.ഐ. (Carmelites of Mary Immaculate) എന്ന സന്യാസ സഭയുടെ സ്ഥാപക പിതാക്കന്‍മാരില്‍ ഒരാളും, ആദ്യത്തെ സുപ്പീരിയര്‍ ജനറലുമായിരുന്ന വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ 1871 ജനുവരി 3ന് ആണ് മരിച്ചത്. വിശുദ്ധനായ സന്യാസിയുടെ എല്ലാ പരിമളവും അവശേഷിപ്പിച്ചിട്ടാണ് വിശുദ്ധന്‍ പോയത്. 1986 ഫെബ്രുവരി 8 ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍ പാപ്പാ വിശുദ്ധനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. വിശുദ്ധന്റെ ഭൗതീകാവശിഷ്ടങ്ങള്‍ അദ്ദേഹം മരിച്ച സ്ഥലമായ കൂനമ്മാവില്‍ നിന്നും മാന്നാനത്തേക്ക് കൊണ്ടു വരികയും വളരെ ഭക്തിപൂര്‍വ്വം അവിടത്തെ സെന്റ്‌. ജോസഫ് ആശ്രമത്തില്‍ സൂക്ഷിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ദൈവീകതയും തന്റെ മാധ്യസ്ഥം അപേക്ഷിക്കുവര്‍ക്ക് അനുഗ്രഹങ്ങള്‍ ചൊരിയുന്നതിനാലും മാന്നാനം ഒരു തീര്‍ത്ഥാടക കേന്ദ്രമായി മാറി. എല്ലാ ശനിയാഴ്ചകളിലും ആയിരകണക്കിന് ജനങ്ങള്‍ വിശുദ്ധന്റെ കബറിടത്തില്‍ വരികയും വിശുദ്ധ കുര്‍ബ്ബാനയിലും നൊവേനയിലും പങ്കെടുക്കുകയും ചെയ്യുന്നു. ആണ്ടുതോറും ഡിസംബര്‍ 26 തൊട്ടു ജനുവരി 3വരെ വിശുദ്ധ ചാവറ പിതാവിന്റെ തിരുനാള്‍ വളരെ ഭക്തിപൂര്‍വ്വം ആഘോഷിച്ചു വരുന്നു. സി.എം.ഐ സഭയുടെ സ്ഥാപക പിതാക്കന്‍മാരും തേജോമയന്‍മാരായ പോരൂക്കര തോമസ്‌ മല്‍പ്പാന്‍, പാലക്കല്‍ തോമാ മല്‍പ്പാന്‍, വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ, ബ്രദര്‍ ജേക്കബ് കണിയന്തറ തുടങ്ങിയ പ്രതിഭാശാലികളോട് കേരള കത്തോലിക്കാ സഭ ആകമാനം പ്രത്യകിച്ച് സി.എം.ഐ. സഭ കടപ്പെട്ടിരിക്കുന്നു. തന്റെ ഗുരുക്കന്‍മാരും മല്‍പ്പാന്‍മാരുമായിരുന്ന പോരൂക്കര തോമസ്‌, പാലക്കല്‍ തോമാ എന്നിവരെപോലെ ചാവറയച്ചനും ഒരു വലിയ ദാര്‍ശനികനായിരുന്നു. അദ്ദേഹത്തിന്റെ വിരലുകള്‍ സ്പര്‍ശിക്കാത്ത ഒരു മേഖലയും മനുഷ്യപ്രയത്നത്തില്‍ ഇല്ല. കേരള കത്തോലിക്കാ സഭാ ചരിത്രത്തില്‍ പലകാര്യങ്ങളും 'ആദ്യമായി' ചെയ്തയാള്‍ എന്ന ബഹുമതി വിശുദ്ധ ചാവറയച്ചന് അര്‍ഹതപ്പെട്ടതാണ്. പുരുഷന്‍മാര്‍ക്കായുള്ള ആദ്യത്തെ ഏതദ്ദേശീയ സന്യാസസഭ (CMI), ആദ്യത്തെ സംസ്കൃത സ്കൂള്‍, കേരളത്തിലെ ആദ്യത്തെ കത്തോലിക്കാ മുദ്രണ ശാല (മര പ്രസ്സ്), സ്ത്രീകള്‍ക്കായുള്ള ആദ്യത്തെ സന്യാസിനീ സഭ (CMC) തുടങ്ങിയവയും, ആദ്യമായി കിഴക്കന്‍ സിറിയന്‍ പ്രാര്‍ത്ഥനാ ക്രമത്തെ വേണ്ട മാറ്റങ്ങള്‍ വരുത്തി പ്രസിദ്ധീകരിച്ചതും അദ്ദേഹമാണ്. കൂടാതെ 1862-ല്‍ മലബാര്‍ സഭയില്‍ ആദ്യമായി ആരാധനക്രമ പഞ്ചാംഗം തയാറാക്കിയതും ചാവറയച്ചനാണ്. ഈ അടുത്ത കാലം വരെ ആ പഞ്ചാംഗം ഉപയോഗത്തില്‍ ഉണ്ടായിരുന്നു. കേരളത്തില്‍ സുറിയാനി ഭാഷയിലുള്ള അച്ചടി സാധ്യമാക്കിയത് അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ മൂലമാണ്. മാന്നാനത്ത് മലയാളത്തിലുള്ള ആദ്യത്തെ പ്രാര്‍ത്ഥനാ പുസ്തകം അച്ചടിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. മാന്നാനത്തെ ആദ്യത്തെ ആത്മീയ ഭവനം കൂടാതെ, കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി അനേകം ആശ്രമങ്ങളും സ്ഥാപിക്കുകയും, പുരോഹിതരെ പഠിപ്പിക്കുന്നതിനും രൂപപ്പെടുത്തുന്നതിനുമായി സെമിനാരികളും, പുരോഹിതര്‍ക്കും, ജനങ്ങള്‍ക്കും ആണ്ടുതോറുമുള്ള ധ്യാനങ്ങള്‍, 40 മണിക്കൂര്‍ ആരാധന, രോഗികള്‍ക്കും അഗതികള്‍ക്കുമായുള്ള ഭവനം, ക്രിസ്ത്യാനികളാകുവാന്‍ തയാറെടുക്കുന്നവര്‍ക്ക് പ്രത്യേക ശ്രദ്ധ, പൊതുവിദ്യാഭ്യാസത്തിനായി സ്കൂളുകള്‍ തുടങ്ങിയവ, കുര്യാക്കോസ് ഏലിയാസ് ചാവറയുടെ നേതൃത്വത്തില്‍ നടന്ന നിരവധി പ്രവര്‍ത്തനങ്ങളില്‍ ചിലത് മാത്രം. ഇതിനു പുറമേ, 1866-ല്‍ വൈദികനായ ലിയോപോള്‍ഡ് ബെക്കാറോ OCD യുടെ സഹകരണത്തോടു കൂടി അദ്ദേഹം സ്ത്രീകള്‍ക്കായി 'മദര്‍ ഓഫ് കാര്‍മ്മല്‍' (CMC) എന്ന പേരില്‍ ഒരു സന്യാസിനീ സമൂഹത്തിന് രൂപം നല്‍കി. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിനു വഴിതെളിയിച്ചവരില്‍ ഒരാളാണ് വിശുദ്ധ ചാവറയച്ചൻ, കൂടാതെ ഓരോ പള്ളിയോടു ചേര്‍ന്ന്‍ പള്ളികൂടം സ്ഥാപിക്കുവാന്‍ കത്തോലിക്കരെ പ്രേരിപ്പിച്ചതും ഈ വിശുദ്ധന്‍ തന്നെയാണ്. അതുകൊണ്ടാണ് കേരളത്തിലെ സ്കൂളുകള്‍ "പള്ളികൂടം" (പള്ളിയോടനുബന്ധിച്ച് വിദ്യാഭ്യാസത്തിനുള്ള സ്ഥലം) എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. തന്‍റെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കിടക്കും പദ്യങ്ങളും, ഗദ്യങ്ങളുമായി ചില ഗ്രന്ഥങ്ങള്‍ വിശ്വാസികള്‍ക്കായി രചിക്കുവാന്‍ ചാവറയച്ചന് കഴിഞ്ഞിട്ടുണ്ട്. "ഒരു നല്ല പിതാവിന്റെ ചാവരുള്‍" എന്ന അദ്ദേഹത്തിന്റെ ക്രിസ്തീയ കുടുംബങ്ങള്‍ക്കായിട്ടുള്ള ഉപദേശങ്ങള്‍ ലോകമെങ്ങും പ്രായോഗികവും ഇപ്പോഴും പ്രസക്തവുമാണ്. പ്രാര്‍ത്ഥനയും, ദാനധര്‍മ്മങ്ങളും ഒഴിവാക്കാതിരുന്ന അദ്ദേഹത്തിന് ദൈവമുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നിരവധിയായ മതപരവും, സാമൂഹ്യവുമായ പ്രവര്‍ത്തനങ്ങള്‍ക്കിടക്കും തനിക്ക് ചുറ്റും ആത്മീയത പരത്തുവാന്‍ വിശുദ്ധന് കഴിഞ്ഞിരുന്നു, അതിനാല്‍ ചാവറയച്ചന്റെ ആദ്യകാലങ്ങളില്‍ തന്നെ അദ്ദേഹത്തെ ഒരു ദൈവീക മനുഷ്യനായി പരാമര്‍ശിച്ചു തുടങ്ങിയിരുന്നു. "ദൈവം നല്കിയ മക്കളെ വിശുരായി ദൈവത്തിനേല്പിക്കാത്ത മാതാപിതാക്കന്മാർക്കു വിധി ദിവസം ഭയാനകമായിരിക്കും" വിശുദ്ധ ചാവറയച്ചന്റെ ഈ വാക്കുകൾ ഓരോ മാതാപിതാക്കളും ഓർത്തിരിക്കേണ്ടതാണ്. #{red->n->n->വിശുദ്ധീകരണ നടപടികള്‍}# 1871-ലാണ് വിശുദ്ധ ഏലിയാസ് കുര്യാക്കോസ് ചാവറ മരിച്ചത്. എന്നിരുന്നാലും 1936 ലാണ് CMI സഭയുടെ പൊതുസമ്മേളനത്തില്‍ ചാവറയച്ചന്റെ വിശുദ്ധ പദവിക്കായുള്ള മാര്‍ഗ്ഗങ്ങളേപ്പറ്റി ചര്‍ച്ച ചെയ്തത്. വാസ്തവത്തില്‍ 1926-ല്‍ മാത്രമാണ് സീറോമലബാര്‍ സഭയുടെ പുരോഹിത സമ്പ്രദായത്തിന്റെ ഭരണഘടന നിലവില്‍ വന്നത്. ഇതിനു ശേഷം മാത്രമാണ് വിശുദ്ധ പദവിയേ കുറിച്ചുള്ള ആശയം ചൂട്പിടിച്ചത്. റവ. ഫാ. വലേരിയന്‍ പ്ലാത്തോട്ടം മതിയാകുംവിധം വലിപ്പത്തില്‍ വിശുദ്ധന്റെ ഒരു ജീവചരിത്ര രേഖ ഏഴുതുകയും, 1939-ല്‍ പ്രസിദ്ധീകരിച്ചു. വിശുദ്ധന്റെ മാധ്യസ്ഥം അപേക്ഷിച്ചവര്‍ക്ക് ലഭിച്ച അത്ഭുതകരമായ സഹായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. താന്‍ രോഗാവസ്ഥയിലായിരിക്കെ വിശുദ്ധ ചാവറയച്ചൻ രണ്ടു പ്രാവശ്യം തന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടുവെന്നും തന്റെ വേദനയില്‍ നിന്നും ആശ്വാസം നല്‍കിയെന്നും, 1936-ല്‍ വിശുദ്ധ അല്‍ഫോന്‍സാമ്മ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മതിയായ അന്വേഷണങ്ങള്‍ക്ക് ശേഷം 1953-ല്‍ പരിശുദ്ധ സഭയോട് വിശുദ്ധീകരണ നടപടികള്‍ തുടങ്ങണം എന്നപേക്ഷിച്ചുകൊണ്ടു റോമിലേക്ക് ഒരപേക്ഷ അയച്ചു. 1955-ല്‍ ചങ്ങനാശ്ശേരി മെത്രാപ്പോലീത്തയായ മാര്‍ മാത്യു കാവുകാട്ടച്ചന് രൂപതാ തലത്തിലുള്ള നടപടികള്‍ ആരംഭിക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ടു റോമില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചു. ആദ്യ പടിയായി മാര്‍ മാത്യു കാവുകാട്ട്, ആരെങ്കിലൂടെയും പക്കല്‍ ചാവറയച്ചനെ സംബന്ധിച്ച എന്തെങ്കിലും രേഖകള്‍ ഉണ്ടെങ്കില്‍ മെത്രാന്റെ പക്കല്‍ സമര്‍പ്പിക്കണമെന്നും, ഈ ഉദ്യമത്തിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടു ഒരു ഔദ്യോഗിക അറിയിപ്പ് നല്‍കി. അതിനു ശേഷം 1957-ല്‍ ചരിത്രപരമായ പഠനങ്ങള്‍ക്കായി ഒരു കമ്മീഷനെ നിയമിച്ചു. 1962-ല്‍ രണ്ടു സഭാ കോടതികള്‍ ഇതിനായി നിലവില്‍ വരുത്തി, ഇതില്‍ ആദ്യ കോടതിയുടെ ചുമതല ചാവറയച്ചന്റെ എഴുത്തുകളും രേഖകളും സൂക്ഷ്മമായി പരിശോധിക്കുകയും, രണ്ടാമത്തെ കോടതിയുടെ ചുമതല ക്രിസ്തീയ നായക ഗുണങ്ങള്‍ നിറഞ്ഞ ഒരു ജീവിതമാണോ ചാവറ പിതാവ് നയിച്ചിരുന്നതെന്ന് അന്വോഷിക്കുകയായിരുന്നു. 1969-ല്‍ മൂന്നാമതായി ഒരു കോടതി സ്ഥാപിച്ച്, അനൌദ്യോഗികമായിട്ടുള്ള പൊതു വണക്കം വിശുദ്ധ ഏലിയാസ് ചാവറക്ക് നല്‍കിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുകയും ചെയ്തു. 1970-ല്‍ അന്നത്തെ മെത്രാപ്പോലീത്തയായിരുന്ന മാര്‍ ആന്റണി പടിയറ എല്ലാ കോടതികളുടേയും പ്രവര്‍ത്തനം ഔദ്യോഗികമായി ഉപസംഹരിച്ചു. ഈ രേഖകളെല്ലാം റോമിലെ ആചാരങ്ങളുടെ ചുമതലയുള്ള പരിശുദ്ധ സഭക്ക് അയച്ചു കൊടുത്തു. സഭ 1978-ല്‍ പതിമൂന്ന് അംഗങ്ങളുള്ള ഒരു സമിതി രൂപീകരിക്കുകയും, വിശുദ്ധീകരണ നടപടികള്‍ക്കുള്ള തങ്ങളുടെ അനുവാദം നല്‍കുകയും ചെയ്തു. ഇതിനിടക്ക്, ദൈവശാസ്ത്രഞ്ജന്‍മാരുടെ സമിതി ചാവറയച്ചൻ നന്മ നിറഞ്ഞ ഒരു ജീവിതമാണ് നയിച്ചിരുന്നതെന്ന് പ്രഖ്യാപിച്ചു. 1980 മാര്‍ച്ച്‌ 15ന് വിശുദ്ധ കുര്യാക്കോസ് ഏലിയാസ്‌ ചാവറയുടെ വിശുദ്ധീകരണത്തിനുള്ള നാമനിര്‍ദ്ദേശം പരിശുദ്ധ സഭക്ക്‌ മുന്‍പാകെ സമര്‍പ്പിച്ചു. വിശുദ്ധീകരണ നടപടികള്‍ക്ക്‌ ചുമതലയുള്ള പരിശുദ്ധ നിര്‍ദ്ദേശക സമിതി ചാവറയച്ചന്റെ പുണ്യ പ്രവര്‍ത്തികളുടെ രേഖകള്‍ പരിശോധിച്ചു. ഒരു തുടക്കമെന്ന നിലയില്‍ 1983 നവംബര്‍ 23ന് മെത്രാന്‍മാരുടേയും, ഉപദേഷ്ടാക്കളായ പുരോഹിതരുടേയും കൂടിക്കാഴ്‌ചയില്‍ ഇക്കാര്യം അവതരിപ്പിക്കുകയും, 1984 മാര്‍ച്ച്‌ 27ന് കര്‍ദ്ദിനാള്‍മാരുടെ കൂടികാഴ്ചയില്‍ ഇതേ സംബന്ധിച്ച് കൂടുതലായ പഠനങ്ങള്‍ നടത്തുകയും ചെയ്തു. ചാവറയച്ചന്റെ ദൈവീകവും, ധാര്‍മ്മികവുമായ മൂല്യങ്ങള്‍ക്കനുസൃതമായ ജീവിതത്തേയും, പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വ്യക്തമായ തെളിവുകളില്‍ അവര്‍ സംതൃപ്തി പ്രകടിപ്പിക്കുകയും, ഈ വിവരങ്ങളടങ്ങുന്ന ഒരു വ്യക്തമായ റിപ്പോര്‍ട്ട് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മുന്‍പാകെ സമര്‍പ്പിക്കപ്പെട്ടു. അവസാനം, വിശുദ്ധന്റെ പുണ്യപ്രവര്‍ത്തികളെ അംഗീകരിച്ചു കൊണ്ട് പരിശുദ്ധ നിര്‍ദ്ദേശക സമിതി സമര്‍പ്പിച്ച രേഖകളില്‍ പാപ്പാ തന്റെ ഔദ്യോഗിക മുദ്ര ചാര്‍ത്തുകയും, 1984 ഏപ്രില്‍ 7ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ധന്യനായ ചാവറയച്ചന്റെ മധ്യസ്ഥതയാല്‍ നടന്നുവെന്ന് പറയപ്പെടുന്ന ഒരു രോഗശാന്തിയെ വിദഗ്ദരായ ഡോക്ടര്‍മാര്‍ പരിശോധിച്ചതിനു ശേഷം അത് ഒരു ‘അത്ഭുത’ മെന്ന് കണ്ടെത്തി. ഈ കണ്ടെത്തലിനെ പരിശുദ്ധ സമിതി സ്വീകരിക്കുകയും ചെയ്തു. ഇത് ചാവറയച്ചനെ ‘വാഴ്ത്തപ്പെട്ടവന്‍’ എന്ന പദവിക്കര്‍ഹനാക്കി. തുടര്‍ന്ന്‍ 1986 ഫെബ്രുവരി 8 ശനിയാഴ്ച പരിശുദ്ധ പിതാവ്‌ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ കോട്ടയത്തെ നാഗമ്പടം മൈതാനത്ത്‌ വെച്ച് ധന്യനായ ദൈവ ദാസന്‍ കുര്യാക്കോസ് ഏലിയാസ്‌ ചാവറയേയും, അല്‍ഫോന്‍സാ മുട്ടത്തുപാടത്തിനേയും “വാഴ്ത്തപ്പെട്ടവര്‍” ആയി പ്രഖ്യാപിച്ചു. പിന്നീട് 2014 നവംബര്‍ 23ന് ഫ്രാന്‍സിസ്‌ പാപ്പ വാഴ്ത്തപ്പെട്ട ചാവറ പിതാവിനെ ‘വിശുദ്ധന്‍’ ആയി പ്രഖ്യാപിച്ചു. #{red->n->n->റോമില്‍ അംഗീകരിക്കപ്പെട്ട അത്ഭുതം}# ചാവറയച്ചന്റെ മാധ്യസ്ഥം വഴിയായി, 1960 ഏപ്രിലില്‍ ശ്രീ ജോസഫ് മാത്യു പെണ്ണപറമ്പിലിന്റെ കാലിലെ ജന്മനാലുള്ള അസുഖം ഭേതമായത് ഒരു അത്ഭുതമാണെന്ന്‍ റോം അംഗീകരിച്ചു. ജനനം മുതലേ തന്റെ രണ്ടു കാലിലും മുടന്തുമായിട്ടാണ് ജോസഫ് ജനിച്ചത്. ജോസഫിന്റെ കുടുംബം ദരിദ്രരാണെങ്കിലും ദൈവഭക്തിയുള്ളവരായിരുന്നു. തന്റെ കാലുകളുടെ മുടന്ത്‌ വകവെക്കാതെ ജോസഫ് സ്കൂളില്‍ പോകുവാന്‍ തുടങ്ങി. അവന്റെ മൂത്ത സഹോദരി എപ്പോഴും അവന്റെ കൂടെ ഉണ്ടാകുമായിരുന്നു. ജോസഫിന് 7 വയസ്സുള്ളപ്പോഴാണ് അവന്റെ കുടുംബം ചാവറയച്ചന്റെ മാധ്യസ്ഥതയാല്‍ നിരവധി പേര്‍ക്ക് രോഗ ശാന്തി ലഭിച്ചിട്ടുള്ളതായി അറിയുവാന്‍ ഇടയായത്. ആ നിമിഷം മുതല്‍ അവര്‍ ജോസഫിന്റെ കാലുകളുടെ അസുഖം ഭേതമാക്കുന്നതിനു വേണ്ടി ചാവറയച്ചന്റെ മദ്ധ്യസ്ഥം വളരെയേറെ ഭക്തിയോടും വിശ്വാസത്തോടും കൂടി അപേക്ഷിക്കുവാന്‍ തുടങ്ങി. പക്ഷെ ഇക്കാലയളവിലൊന്നും അവര്‍ക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. പക്ഷെ അവര്‍ തങ്ങളുടെ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുകയും തങ്ങളുടെ പ്രാര്‍ത്ഥന തുടരുകയും ചെയ്തു. ഒരു മാസത്തിനു ശേഷം ജോസഫും അവന്റെ സഹോദരിയും സ്കൂളിലേക്ക് പോകുമ്പോള്‍, കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലെ ഭക്തിയുള്ള കുടുംബങ്ങളിലെ കുട്ടികള്‍ പതിവായി ചെയ്യുന്ന പോലെ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനോട് തന്റെ കാലുകളിലെ അസുഖം ഭേതമാക്കുവാനും, 1 സ്വര്‍ഗ്ഗസ്ഥനായ പിതാവും, 1 നന്മനിറഞ്ഞ മറിയവും, 1 പിതാവിനും, പുത്രനും, പരിശുദ്ധാത്മാവിനും ..ചൊല്ലുവാന്‍ അവന്റെ സഹോദരി അവനോടാവശ്യപ്പെട്ടു. അങ്ങിനെ അവര്‍ രണ്ടുപേരും പ്രാത്ഥിച്ചുകൊണ്ടു നടക്കുമ്പോള്‍ പെട്ടെന്ന് തന്നെ ജോസഫിന് തന്റെ വലത് കാല്‍ വിറക്കുന്നതായി അനുഭവപ്പെട്ടു. ജോസഫ് ഉടനേ തന്നെ തന്റെ വലത്കാല്‍ നിലത്തുറപ്പിച്ചുകൊണ്ടു പതിയെ നടക്കുവാന്‍ ശ്രമിച്ചു, അത്ഭുതമെന്ന് പറയട്ടേ അവന്റെ വലത് കാലിലെ അസുഖം ഭേതമായി. കുറച്ച് ദിവസങ്ങളോളം നടക്കുമ്പോള്‍ അവനു വേദന അനുഭവപ്പെട്ടിരുന്നു, പിന്നീട് വേദനയും ഇല്ലാതായി. അവന്റെ ഒരു കാലിലെ അസുഖം ഭേതമായത് അവന്റെ കുടുംബത്തിനു വളരെയേറെ സന്തോഷവും പ്രതീക്ഷയും നല്‍കി. കൂടുതല്‍ ഉത്സാഹത്തോടും, ഭക്തിയോടും കൂടി അവന്റെ ഇടത്കാലിലെ മുടന്ത് കൂടി ഭേതമാക്കുവാന്‍ വേണ്ടി അവര്‍ പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. 1960 ഏപ്രില്‍ 30ന് രാവിലെ ജോസഫിന് തന്റെ ഇടത് കാലില്‍ വേദന അനുഭവപ്പെട്ടു തുടങ്ങി, എന്നിരുന്നാലും അവന്‍ ആ വേദന വകവെക്കാതെ തന്റെ സഹോദരിയുടെ കൂടെ അവരുടെ മൂത്ത സഹോദരന്റെ വീട്ടിലേക്ക് പോയി. പോകുന്ന വഴിക്ക്, അവന്റെ ഇടത് കാലിലെ വിരലുകള്‍ നേരെയാവുകയും, ക്രമേണ അവന്റെ കാലും സുഖം പ്രാപിക്കുകയും ചെയ്തു. അതിനു ശേഷം തന്റെ രണ്ടു കാലും നിലത്ത് കുത്തി അവനു സാധാരണ പോലെ നടക്കുവാന്‍ സാധിച്ചു. ഇത് ചാവറയച്ചറെ മാദ്ധ്യസ്ഥം മൂലമാണ് സംഭവിച്ചതെന്നാണ് ജോസഫ് വിശ്വസിക്കുന്നത്. ജോസഫിന്റെ അത്ഭുതകരമായ ഈ രോഗശാന്തി 1984-ല്‍ വിശുദ്ധീകരണ നടപടികള്‍ക്കായി റോമില്‍ പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്തപ്പോള്‍ ജോസഫിന് 31 വയസ്സായിരുന്നു പ്രായം. #{red->n->n->മരിയ ജോസ് കൊട്ടാരത്തിലിന്റെ- ഉടനടിയും, സ്ഥിരവും, പൂര്‍ണ്ണവുമായ രോഗശാന്തി}# വാഴ്ത്തപ്പെട്ട കുര്യാക്കോസ് ഏലിയാസ് ചാവറയുടെ വിശുദ്ധീകരണത്തിനു പരിഗണിച്ച ഒരത്ഭുതമാണ് മരിയ ജോസ് കൊട്ടാരത്തില്‍ എന്ന് പേരായ പെണ്‍കുട്ടിയുടെ കോങ്കണ് പൂര്‍ണ്ണമായും സുഖപ്പെട്ടത്. കൊട്ടാരത്തില്‍ വീട്ടില്‍ ജോസ് തോമസിന്റെയും മറിയകുട്ടിയുടേയും ഏറ്റവും ഇളയ മകളായിരുന്നു അവള്‍. അവള്‍ക്ക് മുകളില്‍ രണ്ടു സഹോദരന്മാര്‍: ഏറ്റവും മൂത്ത ജോര്‍ജ്ജ്, പാലാ അതിരൂപതക്ക് കീഴിലുള്ള സെമിനാരിയിലെ പഠിതാവും, രണ്ടാമത്തവനായ ഫെബിന്‍, യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയും. 2005 ഏപ്രില്‍ 5ന് കേരളത്തിലെ കോട്ടയം ജില്ലയിലെ പാലായിലാണ് മരിയ ജനിച്ചത്. പാലായിലെ സെന്റ്‌. തോമസ്‌ കത്രീഡല്‍ പള്ളിയില്‍ വെച്ചാണ് അവളെ മാമോദീസ മുക്കിയത്. അവള്‍ക്ക് ജന്മനാ തന്നെ കോങ്കണ്ണ് (alternating esotropia) ഉണ്ടായിരുന്നു, അവളുടെ മാതാപിതാക്കളും, 4, 5 മാസം പ്രായമുള്ളപ്പോള്‍ മുതല്‍ അവളെ അറിയുന്നവര്‍ക്കെല്ലാം ഇക്കാര്യം അറിയാമായിരുന്നു. അവളുടെ കണ്ണുകള്‍ പരിശോധിച്ച 5 പേര്‍ അടങ്ങുന്ന വിദഗ്ദരായ ഡോക്ടര്‍മാരുടെ സംഘം ഇത് കോങ്കണ്ണ് ആണെന്ന് ഉറപ്പിക്കുകയും, ശസ്ത്രക്രിയ മാത്രമേ ഇതിനു പരിഹാരമുള്ളൂ എന്ന് അറിയിച്ചു. എന്നാല്‍ പലവിധ കാരണങ്ങളാല്‍ അവളുടെ കുടുംബം ശസ്ത്രക്രിയ ഒഴിവാക്കിയിട്ട് ദൈവത്തിലേക്ക് തിരിയുകയും, വിശുദ്ധ ചാവറ പിതാവിന്റെ മാധ്യസ്ഥം അപേക്ഷിക്കുകയും ചെയ്തു. ഒക്ടോബര്‍ 9ന് മറിയക്കുട്ടി വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ മുറിയും, കബറിടവും സന്ദര്‍ശിച്ചു, പിന്നീട് ഒക്ടോബര്‍ 12ന് മരിയയും അവളുടെ മാതാപിതാക്കളും കബറിടം സന്ദര്‍ശിക്കുകയും, വളരെ ഭക്തിപൂര്‍വ്വം അവളുടെ രോഗശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഒക്ടോബര്‍ 16ന് പ്രാര്‍ത്ഥനക്ക് ശേഷം, എല്ലാ കത്തോലിക്കാ കുടുംബങ്ങളിലും നിലനില്‍ക്കുന്ന ആചാരമനുസരിച്ച് ‘ഈശോ മിശിഖാക്ക് സ്തുതി’ പറയുവാന്‍ അവള്‍ തന്റെ മാതാപിതാക്കളുടെ അരികത്ത് ചെന്നപ്പോള്‍ അവളുടെ മാതാപിതാക്കള്‍ കുട്ടി നേരെ നോക്കുന്നതും, അവളുടെ കണ്ണുകള്‍ സുഖമായതും ശ്രദ്ധിച്ചു. വിശുദ്ധ ചാവറ പിതാവിന്റെ ഭൗതീകാവശിഷ്ടങ്ങള്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്ന മാന്നാനത്ത്, ചാവറയച്ചന്റെ കബറിടത്തില്‍ വെച്ച് അദ്ദേഹത്തിലൂടെ ദൈവത്തിന് സമര്‍പ്പിച്ച പ്രാര്‍ത്ഥനകളും, കൂടാതെ തങ്ങളുടെ കുടുംബ പ്രാര്‍ത്ഥനകളും മൂലമാണ് ഈ രോഗശാന്തി ഈ രോഗശാന്തി ലഭിച്ചതെന്നു അവളുടെ മാതാപിതാക്കളും, പ്രത്യകിച്ച് അവളുടെ അമ്മയായ മറിയക്കുട്ടിയും, മുഴുവന്‍ കുടുംബവും, ബന്ധുക്കളും സുഹൃത്തുക്കളും വിശ്വസിക്കുന്നു. അതേതുടര്‍ന്ന്‍ കുട്ടിയെ അവര്‍ വിവിധ ഡോക്ടര്‍മാരുടെ പക്കല്‍ പരിശോധനക്കായി കൊണ്ടു പോയെങ്കിലും, അവരെല്ലാവരും തന്നെ തങ്ങളുടെ അറിവിലുള്ള വൈദ്യ ശാസ്ത്രപരമായ അറിവുകള്‍ക്ക് വിവരിക്കാനാവാത്ത വിധമുള്ള രോഗശാന്തിയാണിതെന്ന്‍ ഉറപ്പിച്ചു പറഞ്ഞു. കൂടാതെ, ഈ കുട്ടിയുടെ കണ്ണുകള്‍ ഒരു തരത്തിലുള്ള വൈദ്യ ശാസ്ത്രപരമായ ചികിത്സകള്‍ക്കും, ശസ്ത്രക്രിയക്കും വിധേയമായിട്ടില്ലെന്നും ഈ പരിശോധനകളില്‍ നിന്നു തെളിഞ്ഞു. അതിനാല്‍, ഒരു ശസ്ത്രക്രിയയും കൂടാതെ പെട്ടെന്നുള്ളതും, പൂര്‍ണ്ണവും സ്ഥിരമായിട്ടുമുള്ള രോഗം സൌഖ്യമാണിതെന്ന്‍ ഡോക്ടര്‍മാര്‍ അറിയിച്ചതോടെ, ദൈവശാസ്ത്രജ്ഞ്ജന്‍മാരായ വിദഗ്ദരും ഈ അത്ഭുതകരമായ സുഖപ്പെടുത്തല്‍ വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ മാധ്യസ്ഥതയാല്‍ നടന്നതാണെന്ന് സ്ഥിരീകരിച്ചു. അപ്രകാരം 2014 മാര്‍ച്ച് 18ന് കര്‍ദ്ദിനാള്‍മാരുടെ കൂടിക്കാഴ്ചയില്‍ വച്ച് പരിശുദ്ധ നാമനിര്‍ദ്ദേശക സമിതി അംഗീകരിക്കുകയും ഇത് 2014 നവംബര്‍ 23ലെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങിലേക്ക് നയിക്കുകയും ചെയ്തു.
Image: /content_image/Editor'sPick/Editor'sPick-2016-01-02-18:48:38.jpg
Keywords: St Chavara, pravachaka sabdam
Content: 571
Category: 8
Sub Category:
Heading: ശുദ്ധീകരണ സ്ഥലം- ദൈവം നിശബ്ദതയിൽ നടത്തുന്ന പ്രവര്‍ത്തനം
Content: “കര്‍ത്താവിന്റെ മോക്ഷത്തെ നിശബ്ദമായി കാത്തിരിക്കുന്നത് ഉത്തമമാണ്” (വിലാപങ്ങള്‍ 3:26) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-3}# അനവധിയായ പീഡനങ്ങള്‍ സഹിച്ചുകൊണ്ടു ആത്മാവ് ശുദ്ധീകരണ സ്ഥലത്ത് കൂടി കടന്ന് പോകുന്നു. ദൈവത്തിന്റെ ഗുണഗണങ്ങള്‍ ഉണര്‍ന്ന്, ആത്മാവിന്റെയുള്ളിലെ ഇരുട്ടുമായി യുദ്ധത്തില്‍ ഏര്‍പ്പെടുന്നു. ആത്മവാകട്ടെ തന്റെയുള്ളിലെ സ്വഭാവികമായ ഇരുട്ടിനെ ദൈവീക ഗുണങ്ങള്‍ ആക്രമിക്കുന്നതായി കണ്ട്, ആത്മാവിലെ ദാരിദ്ര്യവും, പിശുക്കും, പകയും ദൈവീക നന്മയും, ഗുണങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു. അവസാനം, ദൈവീക ശക്തിയുടെ തീനാളം ആത്മാവിനെ ശുദ്ധീകരിക്കുന്നതില്‍ വിജയിക്കുന്നു, ആത്മാവിനെ പരിവര്‍ത്തനം ചെയ്യുന്നതിനൊപ്പം, അതിനെ പോഷിപ്പിക്കുകയും, മഹത്വപ്പെടുത്തുകയും, സന്തോഷിപ്പിക്കുകയും ചെയ്യുന്നു. ഇത് ദൈവത്തിന്റെ മഹത്തായ ഒരു പ്രവര്‍ത്തിയാണ്- ശുദ്ധീകരണ സ്ഥലത്തെ പ്രവര്‍ത്തനം. ദൈവം നിശബ്ദതയിലാണ് ഈ പ്രവര്‍ത്തനം നടത്തുന്നത്, സൃഷ്ടികളുടെ നിശബ്ദതയില്‍, സത്യത്തിന്റെ നിശബ്ദതയില്‍, പരിപൂര്‍ണ്ണ വിശ്വാസത്തിന്റെ നിശബ്ദതയില്‍. ഈ നിശബ്ദതകളില്‍ ഏതെങ്കിലും ഒന്നിനെക്കുറിച്ച് നമുക്ക് ഒരു നിമിഷം ധ്യാനിക്കാം. “വിശ്വാസത്തിന്റെ നിശബ്ദത: നമുക്ക് ദൈവത്തെ ശരിക്കും അറിയാമെങ്കില്‍ ഒന്നിനും നമ്മെ ബുദ്ധിമുട്ടിക്കുന്നതിന് സാധ്യമല്ല. തങ്ങളുടെ വിധിദിവസം പരിശുദ്ധ ആത്മാക്കള്‍ക്ക് അഭൌമമായ ഒരു തിളക്കം ലഭിക്കുന്നു, ഇത് ദൈവത്തില്‍ നിന്നാണെന്ന് അവര്‍ക്കറിയാം. ഇപ്രകാരമുള്ള യോജിച്ച അനുപാതത്തില്‍ വിശ്വസിക്കുവാന്‍ നമുക്ക് കഴിഞ്ഞാല്‍ നാമും അനുഗ്രഹീതരാകും”: കുരിശിന്റെ വിശുദ്ധ ജോണ്‍. #{red->n->n->വിചിന്തനം:}# കുരിശിന്റെ വിശുദ്ധ ജോണ്‍ പറഞ്ഞതിന്‍ പ്രകാരമുള്ള നിശബ്ദതകളെ കുറിച്ച് ധ്യാനിക്കുകയും അവയെ ഭാവനയില്‍ കാണുകയും ചെയ്യാം. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-01-03-02:06:47.jpg
Keywords: ശുദ്ധീകരണ
Content: 572
Category: 7
Sub Category:
Heading: സാബത്ത് January 3: സകല ജനതകൽക്കും വേണ്ടിയുള്ള രക്ഷ
Content: സീറോ മലബാർ സഭയുടെ ആരാധന ക്രമത്തിലെ January 3, ഞായറാഴ്ചയിലെ ബൈബിൾ വായനകളുടെ അടിസ്ഥാനത്തിൽ ബ്രദർ കെ. തോമസ്‌ പോൾ നൽകുന്ന വചന സന്ദേശം- സകല ജനതകൽക്കും വേണ്ടിയുള്ള രക്ഷ
Image:
Keywords: homily, january 3, pravachaka sabdam
Content: 573
Category: 1
Sub Category:
Heading: ISISന്റെ പ്രവർത്തികൾ വംശഹത്യയാണെന്ന് ഹിലാരി ക്ലിന്റൺ
Content: ISISന്റെ ക്രൈസ്തവ വംശഹത്യയ്ക്ക് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന്, US ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായ ഹിലാരി ക്ലിന്റൺ പ്രസ്താവിച്ചു. ന്യു ഹാംഷെയറിലെ ഒരു തിരഞ്ഞെടുപ്പ് മീറ്റിംഗിലാണ്, ഇറാക്കിലെയും സിറിയയിലെയും ക്രൈസ്തവരെ, മുസ്ലീം തീവ്രവാദികൾ ആസൂത്രിതമായി കൊല ചെയ്തു കൊണ്ടിരിക്കുകയാണ് എന്ന് അവർ അഭിപ്രായപ്പെട്ടത്. അതേ സമയം, ബ്രിട്ടനിലെ 75 പാർലിമെന്റ് അംഗങ്ങള്‍, മിസിസ് ഹിലാരിയുടെ അഭിപ്രായം സ്വാഗതം ചെയ്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന് ഇതേ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ മാസം അയച്ച എഴുത്തിൽ ഒപ്പിട്ടിരുന്ന പാർലിമെന്റ് അംഗങ്ങളാണിവർ. ISIS ന്റെ പ്രവർത്തികൾ വംശഹത്യയാണെന്ന ഹിലാരി ക്ലിന്റന്റെ അഭിപ്രായം, ഇതുമായി ബന്ധപ്പെട്ട തങ്ങളുടെ നീക്കങ്ങൾക്ക് വലിയൊരു ഉത്തേജനമാണെന്ന് ആൾട്ടൻ പ്രഭുവും റോബർട്ട് ഫ്ളെല്ലോ MPയും ഒരു സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. US-ലെ മുൻ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹിലാരി ക്ലിന്റന്, മധ്യപൂർവ്വ ദേശത്തെ സ്ഥിതിഗതികളെ പറ്റി വ്യക്തമായ ധാരണയുള്ളതാണ്. അങ്ങനെയുള്ള ഒരു വ്യക്തിയുടെ പിന്തുണയും അഭിപ്രായവും, യുണൈറ്റഡ് നേഷൻസിലെ തങ്ങളുടെ നിലപാടിന് ശക്തി പകരുന്നു എന്ന് അവർ കരുതുന്നു. ISIS നടത്തുന്നത് വംശഹത്യയാണെന്ന് യുണൈറ്റഡ് നേഷൻസ് പ്രഖ്യാപിക്കണം എന്ന് പരക്കെ ആവശ്യം ഉയർന്നിട്ടുണ്ട്. UNന്റെ പ്രഖ്യാപനമുണ്ടായാൽ അന്താരാഷ്ട്ര സമൂഹത്തിന് ISIS-ന് എതിരെയുള്ള നടപടികൾ എളുപ്പമായി തീരും. ഹിലാരി ക്ലിന്റന്റെ അഭിപ്രായപ്രകടനം തികച്ചും അപ്രതീക്ഷിതമായിരുന്നു. ക്രൈസ്തവർ, യെസ്ഡികൾ, സുന്നികളല്ലാത്ത മുസ്ലീംങ്ങൾ എന്നിവരെ ISIS കൊന്നൊടുക്കുന്നതിനെ വംശഹത്യ എന്ന പേര് പറഞ്ഞ് വിശേഷിപ്പിക്കാൻ മിസിസ് - ക്ലിന്റൺ ഇതേ വരെ തയ്യാറല്ലായിരുന്നു. മിസിസ് ഹിലാറിയുടെ മന:പരിവർത്തനം വെളിപ്പെട്ടത് തിരഞ്ഞെടുപ്പ് യോഗത്തിൽ ഒരു വോട്ടർ ഇങ്ങനെ ചോദിച്ചപ്പോളാണ്: "ഇടതുപക്ഷക്കാരും വലതുപക്ഷക്കാരും, വിശ്വാസികളും മത വിശ്വാസമില്ലാത്തവരും എല്ലാം, സിറിയയിൽ നടക്കുന്നത് വംശഹത്യയാണെന്ന് പറയുന്നുണ്ട്. നിങ്ങൾ അവരുടെ കൂടെ ചേർന്ന്, സിറിയയിൽ നടക്കുന്നത് വംശഹത്യയാണ് എന്ന് പറയുമോ?" മിസിസ്. ക്ലിന്റൺ മറുപടി പറഞ്ഞു: "സിറിയയിൽ നടക്കുന്നത് വംശഹത്യയാണ് എന്നതിന് തെളിവുണ്ട്. അവിടെ നടക്കുന്നത് ഒറ്റപ്പെട്ട അക്രമങ്ങളല്ല. ക്രൈസ്തവരെയും മറ്റ് മതന്യൂനപക്ഷങ്ങളെയും തുടച്ചു മാറ്റുക എന്ന പദ്ധതിയിട്ടാണ് ISIS അവിടെ അക്രമങ്ങൾ നടത്തുന്നത്." ഇതിനകം നൂറിന് മുകളിൽ US കോൺഗ്രസ് അംഗങ്ങൾ, ബാറക് ഒബാമയോട് ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ബ്രിട്ടനിലും പാർലിമെന്റംഗങ്ങൾ ഉൾപ്പടെ വലിയൊരു സംഘം, പ്രധാനമന്ത്രി ഡേവിഡ് കാമറോണോട് ഇതേ കാര്യം ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിക്ക് അയച്ച കത്തിലെ പ്രസക്തഭാഗങ്ങൾ: 'സിറിയയിൽ നടക്കുന്നത് വംശഹത്യയാണ് എന്നതിന് വ്യക്തമായ തെളിവുകളുണ്ട്. ക്രൈസ്തവ നേതാക്കളുടെ കൊലപാതകങ്ങൾ, ക്രൈസ്തവരുടെയും മറ്റ് മതന്യൂനപക്ഷങ്ങളുടെയും കൂട്ടക്കൊലകൾ, പീഠനം, തട്ടികൊണ്ടു പോകൽ, ലൈംഗീക അടിമത്വം, ക്രൈസ്തവ പെൺകുട്ടികളുടെയും സ്ത്രീകളുടെയും നേരെയുള്ള ബലാൽക്കാരം, ഇസ്ലാമിലേക്ക് ബലാൽക്കാരമായ മതപരിവർത്തനം, ദേവാലയങ്ങളും വിശുദ്ധ വസ്തുക്കളും നശിപ്പിക്കൽ, ആശ്രമങ്ങളും സെമിത്തേരികളും നശിപ്പിക്കൽ, ക്രൈസ്തവരുടെ സ്ഥലവും സമ്പാദ്യവും തട്ടിയെടുക്കൽ- എല്ലാം വംശഹത്യയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ക്രൈസ്തവരെ ഇസ്ലാമിക് സ്റ്റേറ്റിൽ നിന്നും. ഉന്മൂലനം ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ISIS പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇതെല്ലാം കൊണ്ടാണ്, സിറിയയിൽ ISIS നടത്തികൊണ്ടിരിക്കുന്നത് വംശഹത്യയാണെന്ന് വിശേഷിപ്പിക്കണമെന്ന്, US-ലും UK-യിലും ആവശ്യമുയരുന്നത്. UN- നിയമങ്ങളനുസരിച്ച്, വംശഹത്യ ഏറ്റവും നികൃഷ്ടമായ, രാജ്യാന്തര തലത്തിൽ ശിക്ഷിക്കപ്പെടാവുന്ന, കുറ്റകൃത്യമാണ്. അതിലുൾപ്പെട്ട സംഘടനകളും വ്യക്തികളും രാജ്യാന്തര കുറ്റവാളികളാണ്. സിറിയയിലും ഇറാക്കിലും നടക്കുന്നത് ക്രൈസ്തവ വംശഹത്യയാണെന്ന് ഫ്രാൻസിസ് മാർപാപ്പ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിട്ടുള്ളതാണ്- EWTN News റിപ്പോർട്ട് ചെയ്യുന്നു.
Image: /content_image/News/News-2016-01-04-06:06:35.jpg
Keywords: hilary clinton, pravachaka sabdam, christians
Content: 574
Category: 8
Sub Category:
Heading: ശുദ്ധീകരണ സ്ഥലവും നന്മപ്രവര്‍ത്തികളും
Content: “നീതി പ്രവര്‍ത്തിക്കുക, കരുണ കാണിക്കുക, നിന്റെ ദൈവത്തിന്റെ സന്നിധിയില്‍ വിനീതനായി ചരിക്കുക, ഇതല്ലാതെ മറ്റെന്താണ് നിന്റെ കര്‍ത്താവ് നിന്നില്‍ നിന്നും ആവശ്യപ്പെടുന്നത്” (മിക്കാ 6:8) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-4}# “നാം ചെയ്യുന്ന ഓരോ നന്മപ്രവര്‍ത്തികളും, കൂടാതെ കൃപാവരമുള്ള അവസ്ഥയില്‍ ദൈവത്തിനു വേണ്ടി ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളും നാല് തരത്തിലുള്ള ഫലങ്ങളാണ് ഉണ്ടാക്കുന്നത്. യോഗ്യതയുടെ ഫലം, പ്രസാദിപ്പിക്കലിന്റെ ഫലം, സഹായം അപേക്ഷിക്കലിന്റെ ഫലം, പ്രായശ്ചിത്തത്തിന്റെയോ അല്ലെങ്കില്‍ ഭേദഗതിയുടേയോ അതുമല്ലെങ്കില്‍ സംതൃപ്തിപ്പെടുത്തലിന്റെയോ ഫലം. ആയതിനാല്‍ ഒരു വിശ്വാസിയുടെ ആത്മാവ് നന്മ പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ അത് പ്രാത്ഥനകള്‍ക്ക് സമാനമാവുകയും, ആ പ്രാര്‍ത്ഥന കൊണ്ട് ദൈവത്തിനോട് സഹായം അപേക്ഷിക്കലോ, ദൈവത്തെ പ്രസാദിപ്പിക്കലോ ആണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. ഇത് മൂലം അവര്‍ക്ക്‌ അപേക്ഷിച്ച സഹായം ലഭിക്കുകയോ, ദൈവകോപത്തില്‍ നിന്നുള്ള പ്രസാദം സാധ്യമാക്കുകയോ ചെയ്യുന്നു, കൂടാതെ ഭൂമിയില്‍ കൂടുതലായി ദൈവീക വരദാനങ്ങള്‍ ലഭിക്കുവാനുള്ള യോഗ്യത നേടുകയും, സ്വര്‍ഗ്ഗത്തില്‍ അതിന്റെ മഹത്വം കൂട്ടുകയും, ദൈവത്തിന്റെ വിധിയെ പ്രായാശ്ചിത്തം (പാപ വിമുക്തി) കൊണ്ട് തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു.” – ഫാദര്‍ മാര്‍ട്ടിന്‍ ജൂഗി (ബൈസന്റൈന്‍ പണ്ഡിതന്‍, ഗ്രന്ഥ രചയിതാവ്) #{red->n->n->വിചിന്തനം:}# പ്രായശ്ചിത്തത്തിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളിലൊന്ന്, നമ്മുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇരട്ടിയാക്കുകയും, മരിച്ചവരോടു ദയ കാണിക്കുകയുമാണ്. ഇത് മൂലം ദൈവ വിധിയുടെ സമയത്ത്‌ നമ്മുടെ കടബാധ്യതകളില്‍ നിന്നും നാം ഒഴിവാക്കപ്പെടും. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/1?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Kx8VihwOqMi2OiHBngpjTK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}  
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-01-03-16:27:18.jpg
Keywords: ശുദ്ധീകരണസ്ഥലം