CALENDAR

/

category_idPurgatory to Heaven.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingശുദ്ധീകരണസ്ഥലവും നിത്യമായ വിവാഹ വിരുന്നും
Content#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-2}# “കുഞ്ഞാടിന്റെ വിവാഹം സമീപിച്ചിരിക്കുന്നു. അവിടുത്തെ മണവാട്ടി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു” (വെളിപാട് 19:7) പഴയകാലത്ത് ജൂതന്‍മാര്‍ക്കിടയിലുള്ള ഒരാശയമായിരുന്നു ആത്മാക്കളുടെ 'ഇടക്കുള്ള അവസ്ഥ'. ഈ ആത്മാക്കള്‍ വെറും താല്‍ക്കാലികമായ ഒരു തടങ്കലില്‍ അല്ല എന്ന കാഴ്ചപ്പാടും ഈ ആശയത്തില്‍ ഉള്‍പ്പെട്ടതാണ്. മറിച്ച് അതിനോടകം തന്നെ ശിക്ഷിക്കപ്പെടുകയോ അല്ലെങ്കില്‍ താല്‍ക്കാലികമായ മോക്ഷം അനുഭവിക്കുകയോ ആവാം. ഈ ആത്മാക്കളെ ദൈവവുമായുള്ള സമ്പര്‍ക്കത്തിനു പക്വമാക്കത്തക്ക വിധത്തിലുള്ള ശുദ്ധീകരണവും, ശാന്തിയും ഈ അവസ്ഥയില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ടാവാം എന്നൊരാശയവും നിലവിലുണ്ട്. പുരാതന സഭ ഈ ആശയങ്ങളെയാണ് കണക്കിലെടുത്തിരുന്നത്, എന്നാല്‍ പാശ്ചാത്യസഭ ‘ശുദ്ധീകരണ സ്ഥലം’ എന്ന സിദ്ധാന്തം പതുക്കെ, പതുക്കെ വികസിപ്പിച്ചെടുത്തു. ഒരു പക്ഷെ നമ്മള്‍ വിചാരിക്കുന്ന പോലെ ഭൂരിഭാഗം ആളുകളുടേയും അസ്തിത്വത്തിന്റെ അഗാധങ്ങളില്‍ സത്യത്തിനു വേണ്ടിയും, സ്നേഹത്തിനു വേണ്ടിയും, ദൈവത്തിനോടുമുള്ള ആഗ്രഹത്തിന്റെ ഒരു അന്തര്‍ധാര തുറന്നിരിക്കുന്നു. എന്നിരുന്നാലും, ജീവിതത്തിലെ പ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ട ചില അവസരങ്ങളില്‍ തിന്മയുമായുള്ള സന്ധി ഇതിനെയെല്ലാം മറക്കുന്നു. നമ്മുടെ വിശുദ്ധി മാലിന്യം കൊണ്ട് മൂടപ്പെടുന്നു, എന്നിരുന്നാലും ഇവയെല്ലാം ആത്മാവില്‍ കുടികൊള്ളുന്നതാകയാല്‍ വിശുദ്ധിക്ക് വേണ്ടിയുള്ള ആഗ്രഹം ഉള്ളില്‍ തുടരുകയും ചിലപ്പോഴൊക്കെ പുറത്തേക്ക് വരികയും ചെയ്യുന്നു. ഇത്തരം വ്യക്തികള്‍ അന്തിമവിധിക്കായി വരുമ്പോള്‍ എന്തു സംഭവിക്കുന്നു? ജീവിതകാലമത്രയും അവര്‍ വാരികൂട്ടിയ അശുദ്ധി കാര്യമായി മാറുമോ? പിന്നെ എന്ത് സംഭവിക്കും?... ഇപ്പറഞ്ഞതില്‍ എപ്രകാരമാണെങ്കിലും നമ്മുടെ മോക്ഷം പല രൂപവും എടുക്കാം എന്ന് വെളിവാക്കപ്പെട്ടിട്ടുണ്ട്, നമ്മളില്‍ അടിഞ്ഞുകൂടിയിട്ടുള്ളതില്‍ ചിലത് കത്തിയെരിഞ്ഞു ഇല്ലാതാകും. നമ്മുടെ രക്ഷക്കായി നാം സ്വയം അഗ്നിശുദ്ധി വരുത്തേണ്ടതുണ്ട്, അങ്ങിനെ നമുക്ക് പൂര്‍ണ്ണമായും ദൈവത്തെ സ്വീകരിക്കുവാനും പരമമായ വിവാഹ വിരുന്നിന്റെ മേശയില്‍ നമുക്കായുള്ള സ്ഥലത്ത് ഇരിക്കുവാനും അര്‍ഹത ലഭിക്കുന്നു" ബെനഡിക്റ്റ് പതിന്നാറാമന്‍ മാര്‍പാപ്പാ (Spe Salvi, nn. 45-46). #{red->n->n->വിചിന്തനം:}# നല്ല പ്രവര്‍ത്തികള്‍ ചെയ്യുന്നത് മൂലം നമുക്ക് നമ്മിലെ തിന്മകളെ അഗ്നിക്കിരയാക്കി ഇല്ലാതാക്കാം. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-01-01 00:00:00
Keywordspray for souls, pravachaka sabdam
Created Date2016-01-02 03:29:16