Contents
Displaying 421-430 of 24916 results.
Content:
530
Category: 5
Sub Category:
Heading: December 24: വിശുദ്ധ എമിലിയാനയും വിശുദ്ധ ടര്‍സില്ലയും
Content: മഹാനായ വിശുദ്ധ ഗ്രിഗറിക്ക് അദ്ദേഹത്തിന്റെ അപ്പനും, പിന്നീട് കത്തോലിക്കാ പുരോഹിതനുമായ ഗോര്‍ഡിയാന്റെ സഹോദരിമാരായ മൂന്ന് അമ്മായിമാര്‍ ഉണ്ടായിരുന്നു. കഠിനവൃതത്തോട് കൂടിയ സന്യാസ സമാനമായ മത-ജീവിതമായിരുന്നു ഇവര്‍ തങ്ങളുടെ പിതാവിന്റെ ഭവനത്തില്‍ നയിച്ചു വന്നിരുന്നത്. ടര്‍സില്ലാ, എമിലിയാനാ, ഗോര്‍ഡിയാന എന്നായിരുന്നു ഇവരുടെ പേരുകള്‍. ഇവരില്‍ ടര്‍സില്ലയും, എമിലിയാനയും തീക്ഷ്ണമായ ഭക്തിയിലും, കാരുണ്യത്തിലും രക്തബന്ധത്തിനും മേലെയുള്ള ഐക്യത്തിലായിരുന്നു. അവര്‍ റോമിലെ ക്ലിവസ് സ്കോറി മാര്‍ഗ്ഗത്തിലുള്ള തങ്ങളുടെ പിതാവിന്റെ ഭവനത്തില്‍ ഒരു ആശ്രമത്തിലെന്നപോലെ ഒരാള്‍ മറ്റൊരാളെ നന്മയിലും കാരുണ്യത്തിലും വളരുവാന്‍ പ്രേരിപ്പിക്കുകയും മറ്റുള്ളവര്‍ക്ക് മാതൃകയാകും വിധമുള്ള ജീവിതം വഴി ആത്മീയ ജീവിതത്തില്‍ വളരെയേറെ മുന്നോട്ട് പോയി. ഗോര്‍ഡിയാന അവരോടൊപ്പം ചേര്‍ന്നുവെങ്കിലും നിശബ്ദ-ജീവിതം സഹിക്കുവാന്‍ കഴിയാതെ മറ്റൊരു ദൈവവിളി തിരഞ്ഞെടുത്തു. അവള്‍ അവളുടെ സൂക്ഷിപ്പുകാരനെ വിവാഹം ചെയ്തു. ടര്‍സില്ലയും, എമിലിയാനയും അവര്‍ തിരഞ്ഞെടുത്ത ഭക്തിമാര്‍ഗ്ഗം തന്നെ പിന്‍തുടരുകയും, തങ്ങളുടെ വിശുദ്ധിയുടെ പ്രതിഫലം ലഭിക്കുന്നത് വരെ, ദൈവീക സമാധാനവും, ശാന്തിയും അനുഭവിച്ചുകൊണ്ട് ജീവിച്ചു. വിശുദ്ധ ഗ്രിഗറി പറയുന്നതനുസരിച്ച് വിശുദ്ധ ടര്‍സില്ലയെ അവളുടെ മുത്തച്ഛനും മാര്‍പാപ്പായുമായിരുന്ന വിശുദ്ധ ഫെലിക്സ്-II (III) ഒരു ദര്‍ശനത്തില്‍ സന്ദര്‍ശിക്കുകയും സ്വര്‍ഗ്ഗത്തില്‍ അവള്‍ക്ക് വേണ്ടി ഒരുക്കിയിട്ടുള്ള സ്ഥലം കാണിച്ചു കൊടുത്തുകൊണ്ടു പറഞ്ഞു "വരൂ! ഞാന്‍ നിന്നെ പ്രകാശത്തിന്റെ വാസസ്ഥലത്തേക്ക് സ്വീകരിക്കാം." ഉടന്‍ തന്നെ അവള്‍ രോഗബാധിതയായി കിടപ്പിലായി. അവളെ കാണുവാന്‍ അവള്‍ക്ക് ചുറ്റും തടിച്ചുകൂടിയവരോട് അവള്‍ വിളിച്ചു പറഞ്ഞു "മാറി നില്‍ക്കൂ! മാറി നില്‍ക്കൂ! എന്റെ രക്ഷകനായ ക്രിസ്തു വരുന്നുണ്ട്." ഈ വാക്കുകള്‍ക്ക് ശേഷം ക്രിസ്തുമസിന്റെ തലേദിവസം രാത്രിയില്‍ അവള്‍ തന്റെ ആത്മാവിനെ ദൈവത്തിന്റെ കൈകളില്‍ സമര്‍പ്പിച്ചു. നിരന്തരമായ പ്രാര്‍ത്ഥന മൂലം അവളുടെ കൈ മുട്ടുകളിലേയും, കാല്‍മുട്ടുകളിലേയും തൊലി ഒട്ടകത്തിന്റെ മുതുകുപോലെ പരുക്കന്‍ ആയി തീര്‍ന്നിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അവള്‍ എമിലിയാനാക്ക് പ്രത്യക്ഷപ്പെടുകയും വെളിപാട് പെരുനാള്‍ സ്വര്‍ഗ്ഗത്തില്‍ ആഘോഷിക്കുവാന്‍ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ എമിലിയാന ജനുവരി 5-നാണ് മരിച്ചത്. രണ്ടുപേരും അവരുടെ മരണ ദിവസം നാമകരണം ചെയ്യപ്പെട്ടു. റോമന്‍ രക്തസാക്ഷി സൂചികയില്‍ ഡിസംബര്‍ 24 ആണ് വിശുദ്ധയുടെ നാമഹേതുതിരുനാള്‍.
Image: /content_image/DailySaints/DailySaints-2015-12-21-06:00:50.jpg
Keywords: Daily saints, dec 24, malayalam, pracvachaka sabdam

531
Category: 5
Sub Category:
Heading: December 23: കാന്റിയിലെ വിശുദ്ധ ജോണ്‍
Content: 1397-ല്‍ പോളണ്ടിലെ കാന്റി (പിന്നീട് അദ്ദേഹത്തിന്റെ പേരിനോടൊപ്പം ചേര്‍ക്കപ്പെട്ടു) എന്ന പട്ടണത്തിലാണ് ജോണ്‍ കാന്റിയൂസ് ജനിച്ചത്. പില്‍ക്കാലത്ത് അദ്ദേഹം ദൈവശാസ്ത്രത്തില്‍ പണ്ഡിതനായി. തുടര്‍ന്ന് പൗരോഹിത്യ പട്ടം സ്വീകരിച്ച വിശുദ്ധന്‍ പിന്നീട് ക്രാക്കോ സര്‍വകലാശാലയിലെ അദ്ധ്യാപകനായി. വിശുദ്ധ സ്ഥലങ്ങളായ പലസ്തീന്‍, റോം തുടങ്ങിയ സ്ഥലങ്ങള്‍ നഗ്നപാദനായി വിശുദ്ധന്‍ സന്ദര്‍ശിക്കുകയുണ്ടായി. ഒരു ദിവസം കുറെ മോഷ്ടാക്കള്‍ അദ്ദേഹത്തിനുള്ളതെല്ലാം കവര്‍ച്ച ചെയ്തതിനു ശേഷം, ഇനിയും എന്തെങ്കിലും അദ്ദേഹത്തിന്റെ പക്കല്‍ അവശേഷിക്കുന്നുണ്ടോ എന്ന് ചോദിച്ചു. ‘ഇല്ല’ എന്ന വിശുദ്ധന്റെ മറുപടികേട്ടമാത്രയില്‍ തന്നെ മോഷ്ടാക്കള്‍ അവിടം വിട്ടു. അവര്‍ പോയതിനു ശേഷമാണ് കുറച്ചു സ്വര്‍ണ്ണ കഷണങ്ങള്‍ തന്റെ കുപ്പായത്തിനുള്ളില്‍ തുന്നിപ്പിടിപ്പിച്ചിട്ടുള്ള കാര്യം വിശുദ്ധന്‍ ഓര്‍ത്തത്. ഉടന്‍ തന്നെ വിശുദ്ധന്‍ ആ മോഷ്ടാക്കളുടെ പുറകെ പോവുകയും അവരെ തടഞ്ഞ് നിര്‍ത്തി ഇതേ കുറിച്ച് അവരോടു പറയുകയും ചെയ്തു. വിശുദ്ധന്റെ ഈ പ്രവര്‍ത്തിയില്‍ സ്ത്ബ്ദരായ മോഷ്ടാക്കള്‍ അദ്ദേഹത്തിന്റെ സത്യസന്ധതയെ പ്രതി ആ സ്വര്‍ണ്ണം മാത്രമല്ല മുന്‍പ് മോഷ്ടിച്ച വസ്തുക്കള്‍ വരെ അദ്ദേഹത്തിന് തിരിച്ചു നല്‍കി. തന്നേയും, തന്റെ ഭവനത്തിലുള്ളവരേയും തിന്മയുടെ ദൂഷണങ്ങളില്‍ നിന്നും സംരക്ഷിക്കുവാനായി വിശുദ്ധന്‍ തന്റെ മുറിയുടെ ഭിത്തികളില്‍ (വിശുദ്ധ ആഗസ്റ്റിന്റെ മാതൃക പിന്തുടര്‍ന്ന്‍) ഇപ്രകാരം എഴുതി ചേര്‍ത്തിരിക്കുന്നു: ‘Conturbare cave, non est placare suave, diffamare cave, nam revocare grave’ അതായത്: ‘കുഴപ്പങ്ങള്‍ക്ക് കാരണമാകാതെയും, മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്താതിരിക്കുവാനും ശ്രദ്ധിക്കുക, ചെയ്ത തെറ്റിനെ ശരിയാക്കുവാന്‍ വളരേ ബുദ്ധിമുട്ടാണ്. അയല്‍ക്കാരോടുള്ള വിശുദ്ധന്റെ സ്നേഹം എടുത്തു പറയേണ്ടതാണ്. പല അവസരങ്ങളിലും വിശുദ്ധന്‍ തന്റെ വസ്ത്രങ്ങളും പാദുകങ്ങളും പാവങ്ങള്‍ക്ക് നല്‍കുകയും, താന്‍ നഗ്നപാദനായി നില്‍ക്കുന്നത് മറ്റുള്ളവര്‍ കാണാതിരിക്കുവാന്‍ തന്റെ ളോവ നിലത്തിഴയുമാറ് താഴ്ത്തി ധരിക്കുകയും ചെയ്തിരുന്നു. തന്റെ അന്ത്യമടുത്തുവെന്ന് മനസ്സിലാക്കിയ വിശുദ്ധന്‍ തന്റെ പക്കല്‍ അവശേഷിച്ചതെല്ലാം ദരിദ്രര്‍ക്കിടയില്‍ വിതരണം ചെയ്യുകയും സമാധാനമായി മരിക്കുകയും ചെയ്തു. പോളണ്ടിലെ പ്രധാന മധ്യസ്ഥരില്‍ ഒരാളാണ് വിശുദ്ധന്‍.
Image: /content_image/DailySaints/DailySaints-2015-12-21-06:05:54.jpg
Keywords: daily saints, malayalam, st hohn

532
Category: 5
Sub Category:
Heading: December 22 : വിശുദ്ധ ഫ്രാന്‍സെസ് സേവ്യര്‍ കബ്രീനി
Content: 1850-ല്‍ ഇറ്റലിയിലെ ലൊംബാര്‍ഡി എന്ന സ്ഥലത്താണ് പതിമൂന്ന്‍ മക്കളില്‍ ഒരാളായി കന്യകയായ വിശുദ്ധ ഫ്രാന്‍സെസ് സേവ്യര്‍ കബ്രീനി ജനിച്ചത്. പതിനെട്ട് വയസായപ്പോള്‍ കന്യകാസ്ത്രീ ആകുവാന്‍ അവള്‍ ആഗ്രഹിച്ചെങ്കിലും, അനാരോഗ്യം അവളുടെ ആഗ്രഹ സാഫല്യത്തിന് വിഘാതമായി. തന്റെ മാതാ-പിതാക്കളുടെ മരണം വരെ അവള്‍ അവരെ സഹായിച്ചു പോന്നു. അവരുടെ മരണത്തിന് ശേഷം തന്റെ സഹോദരീ-സഹോദരന്‍മാര്‍ക്കൊപ്പം കൃഷിയിടത്തില്‍ ജോലി ചെയ്തു. ഒരു ദിവസം ഒരു പുരോഹിതന്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ള സ്കൂളില്‍ പഠിപ്പിക്കാമോ എന്ന് അവളോടു ചോദിച്ചു. അത് സ്വീകരിച്ച വിശുദ്ധ അവിടെ 6 വര്‍ഷത്തോളം പഠിപ്പിച്ചു. പിന്നീട് അവളുടെ മെത്രാന്റെ നിര്‍ദ്ദേശപ്രകാരം, സ്കൂളുകളിലേയും, ആശുപത്രികളിലേയും പാവപ്പെട്ട കുട്ടികളെ പരിചരിക്കുവാനായി ‘മിഷനറി സിസ്റ്റേഴ്സ് ഓഫ് ദി സേക്രഡ് ഹാര്‍ട്ട്’ സന്യാസിനീ സഭ സ്ഥാപിച്ചു. പാപ്പാ ലിയോ പതിമൂന്നാമന്റെ അപേക്ഷപ്രകാരം വിശുദ്ധയും 6 കന്യകാസ്ത്രീകളും ഇറ്റലിയില്‍ നിന്നുമുള്ള കുടിയേറ്റകാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുവാനായി യുണൈറ്റഡ് സ്റ്റേറ്റ്‌സിലെത്തി. ദൈവത്തിലുള്ള അഗാധമായ വിശ്വാസവും, അപാരമായ കാര്യശേഷിയുമുള്ള ഈ വിശുദ്ധ വനിത ആ അപരിചിത നാട്ടില്‍ ധാരാളം സ്കൂളുകളും, ആശുപത്രികളും, അനാഥാലയങ്ങളും സ്ഥാപിച്ചു. ഈ സ്ഥാപങ്ങള്‍ ഇറ്റാലിയന്‍ കുടിയേറ്റക്കാര്‍ക്കാര്‍ക്കും, കുട്ടികള്‍ക്കും, വളരെയേറെ അനുഗ്രഹപ്രദമായി. 1917 ഡിസംബര്‍ 22ന് ഇല്ലിനോയിസിലെ ഷിക്കാഗോയില്‍ വച്ച് വിശുദ്ധ മരിക്കുമ്പോള്‍ അവള്‍ സ്ഥാപിച്ച സഭക്ക് ഇംഗ്ലണ്ട്, ഫ്രാന്‍സ്, സ്പെയിന്‍, യുനൈറ്റഡ് സ്റ്റേറ്റ്‌സ്, തെക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലായി നിരവധി സന്യാസിനീ മഠങ്ങളും, സ്ഥാപനങ്ങളും സ്ഥാപിക്കപ്പെട്ടിരുന്നു. 1946-ല്‍ പിയൂസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പാ ഫ്രാന്‍സെസ് സേവ്യര്‍ കബ്രീനിയെ വിശുദ്ധയായി പ്രഖ്യാപിച്ചു. അമേരിക്കന്‍ പൗരത്വമുല്ലവരില്‍ നിന്നും വിശുദ്ധപദവി ലഭിച്ച ആദ്യ ആള്‍ എന്ന ഖ്യാതിയും വിശുദ്ധക്കുണ്ട്. കുടിയേറ്റക്കാരുടെ മധ്യസ്ഥയായി വിശുദ്ധ ആദരിക്കപ്പെടുന്നു.
Image: /content_image/DailySaints/DailySaints-2015-12-21-06:08:39.jpg
Keywords: daily saints, st francis, pravachaka sabdam

533
Category: 5
Sub Category:
Heading: December 21: വിശുദ്ധ പീറ്റര്‍ കനീസിയസ്
Content: ഈശോ സഭയില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ട ഒരു വ്യക്തിത്വമാണ് വിശുദ്ധ പീറ്റര്‍ കനീസിയസ്. മധ്യയൂറോപ്പ് മുഴുവനും സുവിശേഷവല്‍ക്കരിച്ചത് ഇദ്ദേഹം ഒറ്റക്കാണ് എന്ന് വേണമെങ്കില്‍ പറയാം. ഈ വിശുദ്ധന്‍ ധാരാളം കോളേജുകള്‍ സ്ഥാപിക്കുകയും, തന്റെ മഹത്തായ രചനകള്‍ മുഖാന്തിരം കത്തോലിക്കാ സഭക്ക് ഒരു പുനര്‍ജീവന്‍ നല്‍കുകയും ചെയ്തു. കൂടാതെ ആല്‍പ്സ് പര്‍വ്വത പ്രദേശങ്ങളില്‍ കത്തോലിക്കാ നവോത്ഥാനത്തിനുള്ള അടിത്തറയിട്ടത് ഈ വിശുദ്ധനാണ്. 1521-ല്‍ ഹോളണ്ടിലെ നിജ്‌മെഗെന്‍ എന്ന സ്ഥലത്താണ് വിശുദ്ധന്‍ ജനിച്ചത്. ലോറൈനിലെ നാടുവാഴിയുടെ രാജധാനിയില്‍ രാജകുമാരന്‍മാരെ വിദ്യ അഭ്യസിപ്പിക്കുക എന്നതായിരുന്നു വിശുദ്ധന്റെ പിതാവിന്റെ ജോലി. യുവാവായിരിക്കെ വിശുദ്ധ പീറ്റര്‍ കനീസിയസ് മത-നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും, 1543-ല്‍ വാഴ്ത്തപ്പെട്ട പീറ്റര്‍ ഫാവ്‌റെ നയിച്ച ഒരു ആത്മീയ ധ്യാനം കൂടിയതിനു ശേഷം, അദ്ദേഹം ഈശോ സഭയില്‍ ചേരുകയും ഈശോ സഭയിലെ പ്രഖ്യാപിക്കപ്പെട്ട അംഗങ്ങളില്‍ എട്ടാമനുമായിതീര്‍ന്നു. കൊളോണ്‍ നഗരത്തിലാണ് അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. താമസിയാതെ ട്രെന്റ് കൗണ്‍സിലില്‍ കര്‍ദ്ദിനാള്‍ ഓഗസ്‌ബര്‍ഗിന്റെ ഉപദേഷ്ടാവായി നിയമിതനായി. 1547-ല്‍ വിശുദ്ധ ഇഗ്നേഷ്യസ് ഇദ്ദേഹത്തെ റോമിലേക്ക് വരുത്തിക്കുകയും, സിസിലിയില്‍ അദ്ധ്യാപക വൃത്തിക്കായി അയക്കുകയും ചെയ്തു. റോമിലെ വിശുദ്ധന്റെ ദൗത്യം പൂര്‍ത്തിയായതിനു ശേഷം ജെര്‍മ്മനിയിലേക്കയക്കപ്പെട്ട വിശുദ്ധന്‍ ജെര്‍മ്മന്‍ പ്രവിശ്യയിലെ ഈശോ സഭയുടെ ആദ്യത്തെ സുപ്പീരിയര്‍ ആയി തീര്‍ന്നു. അടുത്തതായി വിശുദ്ധന്‍ ചെയ്തത് നാശോന്മുഖമായ കോളേജുകളെ വീണ്ടെടുക്കുകയും, പുതിയ കോളേജുകള്‍ സ്ഥാപിക്കുകയുമാണ്. ആദ്യം വിയന്നയിലും, പ്രേഗിലും, പിന്നീട് മൂണിക്ക്, ഇന്‍സ്ബ്രക്ക് കൂടാതെ ജെമ്മനിയുടെ വടക്കന്‍ പ്രദേശങ്ങളിലും അദ്ദേഹം കോളേജുകള്‍ സ്ഥാപിച്ചു. വിശുദ്ധന്റെ പ്രവര്‍ത്തന ഫലമായി ധാരാളം ആളുകള്‍ ഈശോ സഭയിലേക്കാകര്‍ഷിക്കപ്പെട്ടു. അപ്രകാരം മധ്യയൂറോപ്പ് മുഴുവന്‍ ഈശോസഭ വളര്‍ന്നു. അദ്ദേഹം ഈശോ സഭയെ ഒരു ഒതുക്കമുള്ള സംഘമാക്കി തീര്‍ക്കുകയും തിരുസഭാ നവീകരണത്തിലെ ഒരു പ്രമുഖ ശക്തിയാക്കി മാറ്റുകയും ചെയ്തു. ജെര്‍മ്മനിയിലെ എല്ലാ കത്തോലിക്കാ നേതാക്കന്‍മാരുമായി ഇദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. ഏതാണ്ട് 1400-ഓളം കത്തുകള്‍ സഭാ-നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരെ സഹായിക്കുന്നതിനായി അദേഹം എഴുതിയിട്ടുണ്ട്. അദ്ദേഹം ചക്രവര്‍ത്തിയുടെ ഉപദേശകനായിരുന്നു, കൂടാതെ മൂന്ന്‍ മാര്‍പാപ്പാമാരുടെ വിശ്വസ്തനും. പലകാര്യങ്ങളിലും പാപ്പാ പ്രതിനിധികളും, സ്ഥാനപതികളും ഇദ്ദേഹത്തിന്റെ ഉപദേശം ആരായുക പതിവായിരുന്നു. നവോത്ഥാനത്തിനുള്ള മുന്‍പുള്ള ജെര്‍മ്മനിയിലെ ആത്മീയ, പൗരോഹിത്യ ജീവിത ശൈലിയുടെ ഒരു കടുത്ത വിമര്‍ശകനായിരുന്നു വിശുദ്ധന്‍. വിദ്യാഭ്യാസ മേഖലയിലും, ആത്മീയ ജീവിതത്തിലും, പൗരോഹിത്യ-ജീവിതത്തിലും വളരെ ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കിയ പരിഷ്കാരങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങളാണ് വിശുദ്ധന്‍ മുന്നോട്ട് വച്ചത്. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മൂലം നിരവധി സെമിനാരികള്‍ സ്ഥാപിക്കപ്പെടുകയും, നയതന്ത്രപരമായ പല ദൗത്യങ്ങള്‍ക്കും പാപ്പാമാര്‍ വിശുദ്ധനെ അയച്ചിരുന്നു. തന്റെ വിശ്രമമില്ലാത്ത ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും, സഭാപിതാക്കന്‍മാര്‍ക്ക് വേണ്ടിയുള്ള പ്രസിദ്ധീകരണങ്ങളും, വേദപാഠങ്ങളും, ആത്മീയ ലേഖങ്ങളും അദേഹം എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. വിശുദ്ധന്റെ ജീവിതകാലത്ത് തന്നെ ഇദ്ദേഹം എഴുതിയ നിരവധി ഗ്രന്ഥങ്ങളുടെ എണ്ണമില്ലാത്തത്ര വാള്യങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 1597 ഡിസംബര്‍ 21ന് സ്വിറ്റ്സര്‍ലന്‍ഡിലെ ഫ്രിബോര്‍ഗില്‍ വെച്ച് വിശുദ്ധന്‍ അന്ത്യനിദ്ര പ്രാപിച്ചു. 1925-ല്‍ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുകയും, സഭയുടെ വേദപാരംഗതനായി അംഗീകരിക്കുകയും ചെയ്തു.
Image: /content_image/DailySaints/DailySaints-2015-12-21-06:12:58.jpg
Keywords: daily saints, malayalam, pravachaka sabdam, st peter, doctor of the church

534
Category: 1
Sub Category:
Heading: ദൈവത്തിന്റെ കരുണയെ പറ്റി റെയിൽവെ തൊഴിലാളികളെ ഉദ്ബോധിപ്പിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പ
Content: ഡിസംബർ19-ന് റെയിൽവെ തൊഴിലാളികളെ അഭിസംബോധന ചെയ്യുന്ന അവസരത്തിൽ, അവർ ചെയ്യുന്ന കഠിനവും അപകടകരവുമായ ജീവിതത്തെപ്പറ്റി ഓർമിപ്പിച്ചു കൊണ്ട്, കരുണയുടെ വർഷത്തിലെ ദൈവത്തിന്റെ അനന്ത കാരുണ്യത്തിലേക്ക് പിതാവ് ഏവരെയും സ്വാഗതം ചെയ്തു- EWTN News റിപ്പോർട്ട് ചെയ്യുന്നു. വത്തിക്കാനിലെ പോൾ VI ഹാളിൽ ഒത്തുകൂടിയ 7000 ത്തോളം വരുന്ന റെയിൽവേ തൊഴിലാളികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 110 വർഷങ്ങളിലൂടെ, ഇറ്റാലിയൻ റെയിൽവേ പടുത്തുയർത്താൻ യത്നിച്ച, ആയിരക്കണക്കിന് തൊഴിലാളികളുടെ അർപ്പണബോധത്തെ അദ്ദേഹം എടുത്തു പറഞ്ഞു. ആ യത്നത്തിൽ അനവധി തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. പഴയകാല തൊഴിലാളികൾ, ഏറ്റുവാങ്ങേണ്ടിവന്ന പണിസ്ഥലത്തെ ദുരന്തങ്ങൾ, ഇനി ആവർത്തിക്കുകയില്ല എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. റെയിൽ തൊഴിലാളികളും, പ്രാദേശിക അധികാരികളും, സന്നദ്ധ സേവാസംഘടനകളുമൊത്ത്, പൊതുജന നന്മയ്ക്കായി നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. തൊഴിലാളികളുടെ അധ്വാനഫലമായുണ്ടായ ഇന്നത്തെ റെയിൽവെ ശ്രുംഖല, ഇറ്റലി എന്ന രാജ്യത്തിന്റെ കെട്ടുറുപ്പു തന്നെയാണ്. രാജ്യത്തിന്റെ മുഖ്യധാരയിൽ പങ്കാളികളാകാൻ വലിയൊരു ജനവിഭാഗത്തിന് അവസരമൊരുക്കിയത് തൊഴിലാളികൾ പണിതീർത്ത റെയിൽ റോഡുകളാണ്. വെള്ളിയാഴ്ച്ച ഡോൺ ലൂഗി ഡിലിഗ്രോ എന്ന അനാഥാലയവും ഹോസ്റ്റലും സന്ദർശിച്ച വിവരങ്ങൾ, പിതാവ് തൊഴിലാളികളുമായി പങ്കുവെച്ചു. അനാഥാലയത്തിൽ അദ്ദേഹം ദിവ്യബലിയർപ്പിക്കുകയും, കരുണയുടെ വർഷത്തിന്റെ വിശുദ്ധ കവാടം തുറക്കുകയും ചെയ്തു. "കരുണയുടെ വർഷം നമുക്കെല്ലാവർക്കും ഒരു ഓർമ്മപ്പെടുത്തലാണ്. ആധുനിക മനുഷ്യന് ലഭ്യമായ എറ്റവും ഉത്തമമായ മരുന്നാണ് കരുണ. മനുഷ്യർക്ക് ഏറ്റവും അത്യാവശ്യമുള്ള മരുന്നാണത്." പിതാവ് പറഞ്ഞു, "ദൈവത്തിന്റെ കരുണ അനന്തവും അവിരാമവുമാണ്." "ദൈവകരുണയ്ക്ക് അർഹരാകാൻ മനുഷ്യർ പരസ്പരം കരുണയുള്ളവരായിരിക്കണം. ദൈവം, തന്റെ സൃഷ്ടിയുടെ മഹത്വത്തിന്റെ പൂർണ്ണത ദർശിക്കുന്നത്, മനുഷ്യന്റെ പരസ്പര കാരുണ്യത്തിലാണ്." "മനസിൽ സ്നേഹത്തോടെയും കരുണയോടെയും വിശുദ്ധ കവാടത്തിലൂടെ പ്രവേശിക്കുന്നവർക്ക്, ദൈവത്തിന്റെ കരുണയും ആശ്വാസവും ലഭിക്കും. സ്വയം സമർപ്പിക്കുവാനും വാരിക്കോരി കൊടുക്കുവാനും അവർക്ക് അനുഗ്രഹം ലഭിക്കും. അവരുടെ സഹോദരർക്ക് അവർ മോക്ഷത്തിലേക്കുള്ള വഴി കാണിച്ചു കൊടുക്കും". ലോകത്തിൽ ഇന്ന് ഒരു അപ്രഖ്യാപിത മൂന്നാം ലോകയുദ്ധം നടക്കുകയാണ്. കരുണയുടെ വർഷത്തിൽ, സമൂഹത്തിന് ഉണർവ് നൽകാനും, അതിൽ നിതിയും ഐക്യവും വളർത്തുവാനും ജനങ്ങൾ പരിശ്രമിക്കണമെന്ന്, പിതാവ് തൊഴിലാളികളോട് ആഹ്വാനം ചെയ്തു. ഇറ്റലി ഉൾപ്പടെ എല്ലാ രാജ്യങ്ങളും ഐക്യത്തോടെ വളരട്ടെ എന്നും, പരസ്പരമുള്ള ഇടപെടലുകളിൽ മനുഷ്യത്വവും ദൈവസ്നേഹവും പ്രസരിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
Image: /content_image/News/News-2015-12-21-06:35:55.jpg
Keywords: pope with railway staff, pravachaka sabdam

535
Category: 13
Sub Category:
Heading: കുമ്പസാരക്കൂട്ടിൽ കാത്തിരിക്കുന്ന ഈശോയെ നിങ്ങൾ കണ്ടിട്ടുണ്ടോ?
Content: 2015 സെപ്റ്റംബർ മാസത്തിലെ ISAO കോണ്‍ഫറന്‍സ് നടന്നത് ബഹറിനിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ വെച്ചാണ്. സമർപ്പിത ജീവിതം നയിക്കുന്നവർക്കായി തിരുസഭ മാറ്റിവെച്ച പ്രാര്‍ത്ഥനാ വർഷത്തിൻറെ അവസാന നാളുകളായതിനാല്‍ തന്നെ അഭിഷിക്തരുടെ ഒരു വലിയ നിര തന്നെയുണ്ടായിരുന്നു അവിടെ. ഗൾഫ് രാജ്യങ്ങളിലെ രണ്ടു ബിഷപ്പുമാരെ കൂടാതെ ഇന്ത്യയിൽ നിന്ന് വന്ന മാർ ഫ്രാൻസിസ് കാലിസ്റ്റ്, ഫിലിപ്പൈൻസിലെ ബിഷപ്പ് മാർ ജീസസ് കബ്രേറ എന്നിവരോടൊപ്പം പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും വലിയൊരു സംഘം ബഹ്‌റൈൻ കത്തീഡ്രൽ ദേവാലയത്തിൽ എത്തിച്ചേർന്നിരുന്നു. അവിടുത്തെ വചന ശുശ്രൂഷകൾ ഒന്നിനൊന്ന് മെച്ചപെട്ടതായിരുന്നെങ്കിലും ഒരിക്കലും മറക്കാനാവാത്ത ഒരു ജീവിത സാക്ഷ്യമായിരുന്നു ബഹുമാനപ്പെട്ട കാലിസ്റ്റ് പിതാവ് പങ്ക് വെച്ചത്. പൌരോഹിത്യം സ്വീകരിച്ചതിനു ശേഷം അധികം വൈകാതെ തന്നെ തന്‍റെ വീട്ടിൽ ലീവിന് വന്ന അച്ഛൻ അവിടെയുള്ള ഇടവക പള്ളിയിലെ തിരുനാളിൽ പങ്കെടുക്കുവാൻ പോകുന്നു. കുമ്പസാരിക്കാനുള്ളവരുടെ ക്രമാതീതമായ തിരക്ക് കാരണം ഇടവക വികാരി കുമ്പസാരത്തിന് ഇരിക്കാന്‍ കൊച്ചച്ചനോട് ആവശ്യപ്പെടുന്നു. അച്ഛന്‍ അത് അനുസരിക്കുകയും ചെയ്യുന്നു. കുറച്ചു സമയം കഴിഞ്ഞ്, വീട്ടിൽ പോകണമെന്ന ആഗ്രഹത്തോടെ തൻറെ മുൻപിലേക്ക് വരുന്ന വരിയുടെ വലുപ്പം കാണാനായി കുമ്പസാരക്കൂട്ടിൽ നിന്നും മെല്ലെ എഴുന്നേറ്റ കാലിസ്റ്റ് പിതാവ് കണ്ടത് മറ്റൊരു കാഴ്ചയായിരുന്നു. കുമ്പസാരിക്കാനായി പിതാവിൻറെ അടുത്തേക്ക് വരുന്നവരുടെ വരിയിൽ സ്വന്തം അപ്പനും നിൽക്കുന്നു. വരിയിൽ നിൽക്കുന്നവരോട് എഴുന്നേറ്റു പോകാൻ പറയാനും വയ്യ, മുഴുവൻ ആൾക്കാരുടെ മുമ്പിൽ വെച്ചു സ്വന്തം അപ്പനോട് എന്തിനാ എന്റെയടുത്തു തന്നെ കുമ്പസാരിക്കാൻ വരുന്നതെന്ന് ചോദിക്കാനും വയ്യ. വല്ലാത്ത ഒരു സാഹചര്യം! എന്ത് തന്നെയായാലും വിഷമത്തോടെയിരുന്ന കാലിസ്റ്റ് പിതാവിന്റെയടുത്തു തന്നെ വന്ന് ആ നല്ല അപ്പൻ കുമ്പസാരിച്ചു പോയി. (ഒരു പക്ഷെ സ്വന്തം പിതാവിന്റെ കുമ്പസാരം കേട്ട ആദ്യത്തെ പുരോഹിതനാകാം കാലിസ്റ്റ് പിതാവ്). വിചാരിച്ചതിലും ഏറെ നീണ്ട കുമ്പസാരമെല്ലാം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും മറ്റു കുടുംബാംഗങ്ങൾ സ്വന്തം മകന്റെയടുക്കൽ കുമ്പസാരിക്കാൻ പോയതിന് ആ പിതാവിനെ കളിയാക്കിക്കൊണ്ടിരിക്കുകയായിരുന്നു. നിശ്ശബ്ദനായി ഒരു ചെറു പുഞ്ചിരിയോടെ ആ നല്ല പിതാവ് അവരുടെ കൂടെയിരിന്നു പറയുന്നതെല്ലാം കേള്‍ക്കുന്നു. “അവിടെ വേറെ എത്രയോ പുരോഹിതന്മാരുണ്ടായിരുന്നു, എന്തിനാ ഞാനിരുന്നിടത്തു തന്നെ വന്നത്?” വിഷമത്തോടെ കാലിസ്റ്റ് പിതാവും തന്‍റെ അപ്പച്ചനോട് ചോദ്യത്തിന് ഉത്തരം ആരാഞ്ഞു. "ഒരു പുരോഹിതനായ നീയും ഇങ്ങനെ പറയുന്നോ? ഞാനെന്‍റെ ഈശോയുടെ അടുത്താണ് കുമ്പസാരിക്കാൻ പോയത്, എന്‍റെ ഈശോയോടാണ് ഞാനെല്ലാം പറഞ്ഞത്" തന്‍റെ ചോദ്യത്തിനുള്ള അപ്പച്ചന്‍റെ ഈ മറുപടി, ആ കൊച്ചു പുരോഹിതന്റെ കണ്ണുകളേ ഈറന്നണിയിച്ചു. സ്വന്തം ഇടവകയിൽ കുമ്പസാരിക്കാനും അറിയാവുന്ന അച്ചന്റെ അടുക്കൽ പോകാനും മടി കാണിക്കുന്ന നമുക്കെല്ലാം ഒരു വലിയ മാതൃകയാണ് ഈ അപ്പച്ചൻ. ഇതുവരെ ഒരു പുരോഹിതനും കുമ്പസാര രഹസ്യം പരസ്യമാക്കിയതായി ചരിത്രമില്ല. ഈ നല്ല അപ്പച്ചനെപ്പൊലെ, നമ്മുടെ പാപങ്ങൾ ക്ഷമിക്കാനായി കുമ്പസാരക്കൂട്ടിൽ കാത്തിരിക്കുന്ന ഈശോയെ നമുക്കും കാണാൻ ശ്രമിക്കാം. എങ്കില്‍ മാത്രമേ കടും ചുവപ്പായ നമ്മുടെ പാപങ്ങൾ തൂമഞ്ഞു പോലെ വെളുക്കൂകയുള്ളൂ. പാപവിമോചന ശുശ്രൂഷയുടെ ദൈവീകത അനുഭവിക്കാൻ കഴിയുന്നത് അപ്പോള്‍ മാത്രമാണ്. കരുണയുടെ ഈ വർഷത്തിൽ കുമ്പസാരം എന്ന കൂദാശയോടു നമുക്ക് കൂടുതൽ അടുക്കാം. കുമ്പസാരകൂട്ടിലിരിക്കുന്ന വൈദികനിലേക്കു നോക്കാതെ അവിടെ നമ്മെ കാത്തിരിക്കുന്ന കരുണാമയനായ ഈശോയെ കണ്ടെത്തുവാൻ നമുക്ക് കഴിയട്ടെ. Originally posted on 21/12/2015
Image: /content_image/LifeInChrist/LifeInChrist-2015-12-21-08:29:17.jpg
Keywords: confession, pravachaka sabdam

536
Category: 1
Sub Category:
Heading: ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് കൂട്ടക്കൊല നടത്തുന്ന ISIS പ്രവർത്തി വംശഹത്യയെന്ന് അംഗീകരിക്കണമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രിയോട് ജനപ്രതിനിധികൾ
Content: ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് കൂട്ടക്കൊല നടത്തുന്ന ISIS പ്രവർത്തി വംശഹത്യയെന്ന് അംഗീകരിക്കാൻ, ബ്രിട്ടിഷ് പ്രധാനമന്ത്രി- ഡേവിഡ് കാമറോൺ ഐക്യരാഷ്ട്രസഭയിൽ (UN) സ്വാധീനം ചെലുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, 60 പൊതുപ്രവർത്തകർ ഒപ്പിട്ട എഴുത്ത് രണ്ട് കത്തോലിക്കരായ ജനപ്രതിനിധികൾ ചേർന്ന് പ്രധാനമന്ത്രിക്ക് കൈമാറി. ക്രൈസ്തവരേയും മറ്റ് മത ന്യൂനപക്ഷങ്ങളേയും കൊന്നൊടുക്കുന്നത് വംശഹത്യയാണെന്ന്, എഴുത്തിൽ ഒപ്പിട്ട 60 പാർലിമെന്റ് അംഗങ്ങൾ അഭിപ്രായപ്പെട്ടു. ഭരണപക്ഷത്തിലും പ്രതിപക്ഷത്തിലും പെട്ട രണ്ട് ക്രൈസ്തവ എം.പി മാരാണ് എഴുത്ത് തയ്യാറാക്കിയത്. റോബ് ഫ്ളല്ലോ, ആൾട്ടൺ പ്രഭു എന്നിവരാണ് കത്ത് തയ്യാറാക്കുന്നതിൽ മുൻകൈയ്യെടുത്തവർ. ക്രൈസ്തവ നേതാക്കളുടെ കൊലപാതകങ്ങൾ, പീഠനങ്ങൾ, കൂട്ടക്കൊല, ക്രൈസ്തവരായ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ലൈംഗീക അടിമത്വം, ഇവയ്ക്കെല്ലാം ഉത്തരവാദി ISIS ആണെന്നതിന് വ്യക്തമായ തെളിവുകൾ എഴുത്തിൽ സൂചിപ്പിക്കുന്നുണ്ടെന്ന് BBC റിപ്പോർട്ട് ചെയ്തു. ഭീകരർ ബലപ്രയോഗത്തിലൂടെ ഇസ്ലാം മതത്തിലേക്ക് ആളെ ചേർത്തു കൊണ്ടിരിക്കുന്നു. അതിനു വിസമ്മതിക്കുന്ന പുരഷന്മാരെ വധിക്കുകയും പെൺകുട്ടികളെയും സ്ത്രീകളെയും ലൈംഗീക അടിമകളാക്കുകയും ചെയ്യുന്നു. ക്രൈസ്തവ ദേവാലയങ്ങൾ, ആശ്രമങ്ങൾ വിശുദ്ധ വസ്തുക്കൾ എന്നിവ നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വാക്കുകളെ പറ്റിയുള്ള ചർച്ചയല്ല ഞങ്ങളുദ്ദേശിക്കുന്നത്, എഴുത്ത് തുടരുന്നു. സിറിയയിൽ നടക്കുന്നത് വംശഹത്യയാന്നെന്ന് UN സമ്മതിച്ചാൽ, അതിൽ നിന്നും രണ്ട് പ്രയോജനങ്ങൾ തങ്ങൾ പ്രതീക്ഷിക്കുന്നു എന്ന് അവർ വ്യക്തമാക്കുന്നു. ഒന്നാമത്, ഇസ്ലാമിക് ഭീകരർക്ക് ഇത് ഒരു താക്കീതായിരിക്കും. തങ്ങൾ ചെയ്യുന്നത് വംശഹത്യയാണെന്നതു കൊണ്ട് ഭാവിയിൽ, എത്ര വർഷം കഴിഞ്ഞാലും, തങ്ങൾ പിടിക്കപ്പെടുമെന്നും, ലോകസമൂഹം തങ്ങളെ ശിക്ഷിക്കുമെന്നും ഭീകരർ തിരിച്ചറിയും. രണ്ടാമതായി, ഇസ്ലാമിക് ഭീകരർ നടത്തുന്നത് വംശഹത്യയാണെന്ന് UN പ്രസ്താവിച്ചാൽ, UN- ൽ ഉൾപ്പെട്ട 127 അംഗ രാജ്യങ്ങൾക്കും, ഇസ്ലാമിക് ഭീകരർക്കെതിരെ നടപടിയെടുക്കാൻ ആത്മധൈര്യം ലഭിക്കും. കൊലപാതകങ്ങളിലൂടെയും ബലാൽസംഗങ്ങളിലൂടെയുമുള്ള മതപരിവർത്തനമാണ് ISIS നടത്തി കൊണ്ടിരിക്കുന്നത് എന്ന് എഴുത്തിൽ പറയുന്നു. ഇറാക്കി, സിറിയൻ ക്രൈസ്തവർ, മുസ്ലിം ന്യൂനപക്ഷങ്ങളായ യെസ്ഡികൾ എന്നിവരാണ് മതതീവ്രവാദത്തിന് ഇരകളായി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ തന്നെ, മധ്യ പൂർവ്വ ദേശത്ത് ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുന്നത് വംശഹത്യയാണോ എന്ന് പരിശോധിക്കാമെന്ന്, ബ്രിട്ടീഷ് ഗവൺമെന്റ് സമ്മതിച്ചിരുന്നതാണ്. പക്ഷേ, ഗവൺമെന്റ് ആ വാക്ക് ഉപയോഗിക്കാൻ മടിച്ചിരുന്നു എന്ന് ആൾട്ടൻ പ്രഭു പറഞ്ഞു. "സിറിയയിൽ ഇസ്ലാമിക് ഭീകരർ ക്രൈസ്തവരെ തിരഞ്ഞുപിടിച്ചു കൊല്ലുന്നത് വംശഹത്യയാണ്. അത് വിളിച്ചുപറയാൻ നമ്മൾ മടിക്കുന്നു." അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2015-12-22-08:58:37.jpg
Keywords: christians in middle east, pravachaka sabdam

538
Category: 19
Sub Category:
Heading: വിശുദ്ധ നിക്കോളാസ് എങ്ങനെ സാന്താക്ലോസ് ആയി മാറി? ചരിത്രത്തിലൂടെ ഒരു യാത്ര
Content: മൂന്നാം നൂറ്റാണ്ടില്‍ ഒരു സമ്പന്ന ക്രൈസ്തവ കുടുംബത്തിലാണ് വിശുദ്ധ നിക്കോളാസ് ജനിച്ചത്. പ്ലേഗ് രോഗത്തെ തുടര്‍ന്നുണ്ടായ മാതാപിതാക്കളുടെ ആകസ്മിക മരണം അദ്ദേഹത്തെ ഭാരിച്ച കുടുംബസ്വത്തിന് അവകാശിയാക്കി തീര്‍ത്തു. ക്രിസ്തുവിനോടുള്ള തീവ്രമായ സ്നേഹം മൂലം, തന്‍റെ സമ്പത്ത് സാധുക്കള്‍ക്ക് ദാനം ചെയ്യാന്‍ അദ്ദേഹം തീരുമാനിച്ചു. അശരണരോടുള്ള കരുണയിലും, കുട്ടികളോടുള്ള വാത്സല്യത്തിലും, വിവിധ മേഖലകളിലെ തൊഴിലാളികളോടുള്ള സഹായ സഹകരണം വഴിയായും അദ്ദേഹം പ്രസിദ്ധനായിത്തീര്‍ന്നു. അടിമവ്യാപാരം വ്യാപകമായിരിന്ന ഒരു കാലഘട്ടമായിരിന്നു അത്. അടിമകളായി വില്‍ക്കപ്പെടാന്‍ പോകുന്ന കുട്ടികളെ വീണ്ടെടുക്കാനായി അദ്ദേഹം തന്‍റെ ധനം മുഴുവന്‍ വിനിയോഗിച്ചു. തനിക്കുള്ള സര്‍വ്വസവും ഉപേക്ഷിച്ച നിക്കോളാസ് ദൈവവിളി സ്വീകരിച്ചു ക്രിസ്തുവില്‍ ഒന്നായി. പിന്നീട് അദ്ദേഹം മെത്രാനായി നിയമിതനായി.തന്‍റെ ശുശ്രൂഷ മേഖലയില്‍ കഠിനാധ്വാനം ചെയ്ത അദ്ദേഹം ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ പീഡനകാലത്ത്, നാടുകടത്തപ്പെട്ട് ജയിലിലടക്കപ്പെട്ടു. പിന്നീട് ജയില്‍ മോചിതനായ അദ്ദേഹം എ.ഡി. 325-ലെ നിഖ്യാ കൗണ്‍സിലില്‍ സംബന്ധിച്ചപ്പോള്‍, അവിടെ വച്ച് ഏരിയസ് എന്ന മതദുഷ്പ്രചാരകന്‍റെ കരണത്തടിച്ചിരിന്നു. ഇത് പില്‍കാലത്തെ വലിയ ഒരു സംഭവമായി ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എ.ഡി. 343 ഡിസംബര്‍ 6-ന് അദ്ദേഹം മീറായില്‍ വച്ച് മരിച്ചു. അദ്ദേഹത്തെ സ്വന്തം കത്തീഡ്രല്‍ പള്ളിയില്‍ സംസ്കരിച്ചു. കാലാന്തരത്തില്‍, അദ്ദേഹത്തിന്‍റെ ദാനശീലത്തെപ്പറ്റി ധാരാളം കഥകള്‍ പരക്കുകയും യൂറോപ്പിലാകമാനമുള്ള അത്ഭുതപ്രവര്‍ത്തകരായ വിശുദ്ധന്മാരില്‍ ഒരാളായിത്തീരുകയും ചെയ്തു. ധാരാളം യാത്ര ചെയ്ത ഒരാളായിരുന്നു വിശുദ്ധ നിക്കോളാസ്; കടല്‍യാത്രക്കാരുടെ സംരക്ഷകന്‍ എന്ന വിശേഷണവും വിശുദ്ധ നിക്കൊളാസിന് ഉണ്ടായിരിന്നു. പുതുതായി കണ്ടെത്തുന്ന രാജ്യത്ത് എത്തിച്ചേര്‍ന്ന ആദിമ യൂറോപ്പുകാര്‍ തങ്ങളുടെ മധ്യസ്ഥ സഹായകനായി ഈ വിശുദ്ധനെ കൂടെ കൂട്ടിയിരിന്നു. 1492 ഡിസംബര്‍ 6 ന് വിശുദ്ധന്‍റെ തിരുനാള്‍ ദിനത്തില്‍ ഹെയിത്തി തുറമുഖത്തെത്തിയ കൊളംബസ്, അതിന് "വിശുദ്ധ നിക്കോളാസിന്‍റെ തുറമുഖം" എന്ന്‍ പേരിട്ടു. 'ജാക്സണ്‍വില്ലി' യെന്ന്‍ ഇന്ന് അറിയപ്പെടുന്ന ഫ്ലോറിഡായിലെ പട്ടണത്തെ സ്പെയിന്‍കാരായ ദേശപര്യവേക്ഷകര്‍, പില്‍കാലത്ത് "വിശുദ്ധ നിക്കോളാസ് കടവ്" എന്നാണ് വിളിച്ചിരിന്നത്. വിശുദ്ധന്മാരോട് വേണ്ടത്ര ആഭിമുഖ്യം കാണിക്കാത്തവരായിരുന്നു പ്രോട്ടസ്റ്റന്‍റ് വിപ്ലവകാരികള്‍; എന്നാല്‍, വിശുദ്ധ നിക്കോളാസിന്‍റെ തിരുന്നാളാഘോഷങ്ങള്‍ വളരെ വ്യാപകമായിരുന്നതിനാല്‍, അത് വേരോടെ പിഴുതെറിയുവാന്‍ അവര്‍ക്കാകുമായിരുന്നില്ല. നീണ്ട വെള്ളത്താടിയുള്ള ഒരാളെ ചുവന്ന വസ്ത്രമണിയിച്ചു മെത്രാനായി വേഷം കെട്ടിച്ച്, കുതിരപ്പുറത്തു കയറ്റി തെരുവീഥികളിലൂടെ ഘോഷയാത്ര നടത്തുന്ന ആഘോഷം വടക്കന്‍ യൂറോപ്പുകാര്‍, പ്രത്യേകിച്ച് ഡച്ചുകാര്‍ തുടര്‍ന്നു പോന്നു. അടിമകളായി വില്‍ക്കപ്പെടാന്‍ പോകുന്ന കുട്ടികളെ സ്വര്‍ണ്ണസമ്മാനങ്ങള്‍ നല്‍കി വീണ്ടെടുത്ത നിക്കോളാസിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഓര്‍മ്മയ്ക്കായി, കുട്ടികളുടെ സല്‍ക്കാരങ്ങളും, തങ്ങളുടെ വസ്ത്രത്തില്‍ അണ്ടിപ്പരിപ്പും, ആപ്പിളും, മിഠായീയും നിറച്ചു വയ്ക്കുന്ന ആഘോഷങ്ങളും പതിവായിരുന്നു. ആധുനികലോകത്തേക്ക് "നിക്കോളാസ്ദിന" ആചാരങ്ങള്‍ കൊണ്ടുവന്നത് ഡച്ചുകാരാണെന്നാണ് പൊതുവിശ്വാസം. എന്നാല്‍ ഇതിനോട് ചരിത്രകാരന്മാര്‍ യോജിക്കുന്നില്ല; പെനിസില്‍വാനിയായിലെ ജര്‍മ്മന്‍ കുടിയേറ്റക്കാരായ "പെനിസില്‍ വാനിയാഡച്ച്" യാണ് നിക്കോളാസ് പെരുന്നാള്‍ കൊണ്ട് വന്നതെന്നാണ് അവരുടെ അഭിപ്രായം. പെനിസില്‍ വാനിയാ വഴിയാണ് 'നിക്കോളാസ് ആഘോഷങ്ങള്‍' ന്യൂയോര്‍ക്കില്‍ എത്തപ്പെട്ടത്. എന്നാല്‍ അമേരിക്കയുടെ അടിമത്തത്തില്‍ നിന്നും സ്വാതന്ത്ര്യം കിട്ടിയതിന് ശേഷമാണ് ന്യൂയോര്‍ക്കിലുണ്ടായിരുന്ന ഡച്ചുകാര്‍ അവരുടെ പാരമ്പര്യ ആചാരം ആഘോഷിക്കാന്‍ തുടങ്ങിയത്. ദേശസ്നേഹിയും പുരാവസ്തുഗവേഷകനുമായിരുന്ന ജോണ്‍ പിന്‍റാര്‍ഡ് ആണ് വിശുദ്ധ നിക്കോളാസിനെ ലോകമെങ്ങും പ്രചരിപ്പിച്ചതെന്ന് The St. Nicholas Centres Website വെളിപ്പെടുത്തുന്നത്. 1804-ല്‍ ദ ന്യൂയോര്‍ക്ക് ഹോസ്ട്രിക്കല്‍ സോസൈറ്റി സ്ഥാപിച്ചത് ജോണ്‍ പിന്‍റാര്‍ഡ് ആയിരിന്നു. 1809 ജനുവരിയില്‍, 'വാഷിംഗ്‌ടണ്‍ ഐര്‍വിംഗ്' എന്ന ചരിത്രസംഘടനയില്‍ അംഗത്വം നേടിയ അദ്ദേഹം, അതേ വര്‍ഷം നിക്കോളാസ് ദിനത്തില്‍ 'Knickerbocker's History of New York' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. രസികനായ വിശുദ്ധ നിക്കോളാസിനെപ്പറ്റിയുള്ള ഫലിതകഥകള്‍ അടങ്ങിയ പുസ്തകമാണിത്. ഈ ചരിത്ര സംഘടനയുടെ അഭിപ്രായ പ്രകാരം, വി.നിക്കോളാസ് ഒരു കിഴക്ക് നിന്നുള്ള യാഥാസ്ഥിതിക മെത്രാനല്ല, മറിച്ച് ഒരു മണ്‍പൈപ്പുമായി നില്‍ക്കുന്ന കുസൃതിക്കാരനായ ഡച്ചുകാരനായിട്ടാണ് അവര്‍ കാണുന്നത്. കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുവാനായി പുകക്കുഴലിലൂടെ ഊര്‍ന്നിറങ്ങി വരുന്നവനായി നിക്കോളാസിനെ ആദ്യമായി ചിത്രീകരിക്കുന്നത് 'St Nick in Dutch New Amsterdam' എന്ന പുസ്തകത്തിലാണ്. 1810 ഡിസംബര്‍ 6-ലെ നിക്കോളാസ് തിരുന്നാള്‍ 'ന്യൂയോര്‍ക്ക് ചരിത്രസംഘം' ആദ്യമായി ആഘോഷിച്ചപ്പോള്‍ നിക്കോളാസിന്‍റെ ഒരു ചിത്രം വരയ്ക്കുവാന്‍ പിന്‍റാര്‍ഡ്, അലക്സാണ്ടര്‍ ആന്‍ഡേഴ്സണ്‍ എന്ന ചിത്രകാരനോട് ആവശ്യപ്പെട്ടു. പതിനൊന്ന് വര്‍ഷങ്ങള്‍ക്കുശേഷം വില്യം ബി. ഗില്ലി 'Sante Claus the children friend' എന്ന പേരില്‍ മറ്റൊരു പുസ്തകം പുറത്തിറക്കി. വേഗതയുള്ള കലമാന്‍ വലിക്കുന്ന ഹിമവണ്ടിയില്‍ സമ്മാനങ്ങളുമായി വിശുദ്ധന്‍ വടക്കുനിന്നും വരുന്നതായിട്ടാണ് ഈ പുസ്തകത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഒരു സുന്ദര കവിത ആലേഖനം ചെയ്ത ഈ ചിത്രം നിക്കോളാസ് മെത്രാന്‍റെ ഓര്‍മകള്‍ക്ക് കൂടുതല്‍ ഭംഗി നല്‍കിയെന്ന് നിസംശയം പറയാം. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍, നിക്കോളാസിനെപ്പറ്റിയുള്ള കഥകളെല്ലാം കോര്‍ത്തിണക്കിക്കൊണ്ട്, ഏറ്റവും പ്രസിദ്ധമായ 'A visit from St. Nicholas' എന്ന ഒറ്റഗാനം പുറത്തിറങ്ങി; അതാണ്, ഇന്ന് The night Belone എന്ന പേരില്‍ അറിയപ്പെടുന്ന പ്രസിദ്ധ ഗാനം. 1920 ആയപ്പോഴേക്കും, പേരുകേട്ട ചിത്രകാരന്മാരായ എന്‍.സി. വയത്തും ജെ.സി.ലിയന്‍ഡെക്കറും ചുവപ്പുവേഷ ധാരിയായ, വെളുത്ത താടിക്കാരനായ മനുഷ്യന്‍റെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ അവര്‍ ഉണ്ടാക്കി. ഈ പാരമ്പര്യം പിന്‍തുടര്‍ന്ന്‍ 1930 കളില്‍ നോര്‍മന്‍ റോക്ക്വോല്‍, The Saturday Evening Post എന്ന പ്രസിദ്ധീകരണത്തിന് വേണ്ടി, മുഖചിത്രങ്ങള്‍ വരച്ചു. 1931-ല്‍ ചിത്രകാരന്‍ ഹാഡണ്‍ സണ്‍ട്ബ്ലോം സാന്‍റായെ കൊക്കക്കോളയുമായി ബന്ധിപ്പിച്ച് "കൊക്കക്കോള സാന്‍റായെ" സൃഷ്ടിച്ചു. തീരാത്ത ക്രിസ്തുമസ് ദിന യാത്രകളില്‍, ഒരു വീട്ടില്‍ നിന്നിറങ്ങി അടുത്ത വീട്ടില്‍ കയറുന്നതിനു മുമ്പ്, ദാഹശമനത്തിനായി കോക്കകോള വലിച്ചുകുടിക്കുന്ന സാന്‍റായുടെ മുഖം അന്നത്തെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. തല്‍ഫലമായി വിശുദ്ധ നിക്കോളാസിന്‍റെ സാന്‍റാ എന്ന രൂപം ലോകോത്തര കച്ചവടക്കാരന്‍റേതാക്കി മാറ്റി എന്നു തുറന്നു സമ്മതിച്ചേ മതിയാകുള്ളൂ. കുറച്ചും കൂടി വ്യക്തമാക്കിയാല്‍ വര്‍ഷാവസാനത്തില്‍ ഏതാണ്ട് എന്തും വില്‍ക്കുന്ന മാന്ത്രിക വില്‍പ്പനക്കാരനാക്കി അദ്ദേഹത്തെ മാറ്റി എന്നു പറയേണ്ടി വരും. ഇന്ന് സാന്‍റാക്ലോസിന് വിശുദ്ധ നിക്കോളാസുമായുള്ള ബന്ധം പൂര്‍ണ്ണമായും അറ്റുപോയിരിക്കുന്ന സാഹചര്യത്തില്‍ ശരിയായ നിക്കോളാസ് ദിനാഘോഷം പുനര്‍ജ്ജീവിപ്പിക്കാനുള്ള ഒരു നല്ല കാലയളവാണിത്. നമുക്ക് വിശുദ്ധ നിക്കോളാസിനെ മടക്കിക്കൊണ്ടുവരാം. സാന്തയുടെ വരവിനെ നിക്കോളാസിന്‍റെ യഥാര്‍ത്ഥ വീര്യം ഓര്‍മ്മിപ്പിക്കുന്ന ഒന്നായി സ്മരിക്കാം. കുട്ടികളോടുള്ള ദയാവയ്പില്‍ ആനന്ദം കണ്ടെത്തിയ, വിശ്വാസം കാത്ത ധീരയോദ്ധാവും സാധുക്കളുടെ സഹായിയും ദയാലുവും ദാനശീലനുമായ വിശുദ്ധ നിക്കോളാസിനോട് ചേര്‍ന്ന് നിന്നു കൊണ്ട് നമ്മുക്ക് യേശുവിന്‍റെ തിരുപിറവിയെ വരവേല്‍ക്കാം. (ഫാ. വൈറ്റ് ലോങ്ങ്‌നെക്കറിന്റെ കൃതികളിൽ നിന്നും)
Image: /content_image/Editor'sPick/Editor'sPick-2015-12-23-10:39:29.jpg
Keywords: സാന്താക്ലോസ്,പ്രവാചക ശബ്ദം,santa clause,saint nicholas,history,christmas,latest christian news,pravachaka sabdam

539
Category: 1
Sub Category:
Heading: കമ്മ്യുണിസ്റ്റ് രാജ്യമായ ചൈനയിൽ കരുണയുടെ കവാടം തുറക്കാൻ പുതുതായി മാമ്മോദീസ സ്വീകരിച്ച 641 പേരും
Content: ചൈനയിലെ ടിയാന്‍ ജിന്‍ രൂപതയിലെ സി കായി (St. Joseph) കത്തീഡ്രലിലെ കരുണയുടെ കവാടം 2015-ല്‍ മാമ്മോദീസ മുങ്ങിയ 641 പേരും ഇടവക സമൂഹവും ഒരുമിച്ചു ചേർന്ന് തുറന്നു- Independent Catholic News റിപ്പോർട്ട് ചെയ്യുന്നു ഫ്രാന്‍സിസ് പാപ്പയുടെ കാരുണ്യ-ജൂബിലീ വര്‍ഷ പ്രഖ്യാപനത്തോടനുബന്ധിച്ച്, ഇക്കഴിഞ്ഞ ഡിസംബര്‍ 13-നാണ് കരുണയുടെ വാതില്‍ തുറന്നത്. 2015-ല്‍ മാമ്മോദീസ മുങ്ങിയവരെ പ്രത്യേകമായി ക്ഷണിക്കുകയുണ്ടായി. ചടങ്ങിനോടനുബന്ധിച്ച് പ്രത്യേക കുര്‍ബ്ബാനയും അര്‍പ്പിക്കപ്പെട്ടു. ആഗോള സഭയുമായുള്ള ബന്ധത്തിന്റെ സൂചകമായി, ഫ്രാസിസ് പാപ്പയുടെ പ്രബോധനങ്ങളെ പിന്തുടര്‍ന്നു കൊണ്ട്, രൂപതയിലെ പൗരോഹിത്യ-വര്‍ഷത്തിനു വേണ്ട തുടക്കം കുറിക്കല്‍ ചടങ്ങുകള്‍ ഒന്നിനു പിറകെ അതേ ദിവസം തന്നെ നടത്തി. ഈ ചടങ്ങുകളില്‍, കാരുണ്യത്തെ ആസ്പദമാക്കിയൊരു പ്രദര്‍ശനം, വിശുദ്ധ കുര്‍ബ്ബാന നല്കുന്നതിന് പുരോഹിതരെ സഹായിക്കുവാനുള്ള അല്‍മായ സംഘത്തിന്റെ രൂപീകരണം, പാവപ്പെട്ടവരെയും സഹായം ആവശ്യമുള്ളവരേയും സഹായിക്കുവാന്‍ വേണ്ടിയുള്ള കാരുണ്യ സംഘടനകളുടെ സേവനം, കാരുണ്യ ജൂബിലി വര്‍ഷത്തെ സംബന്ധിച്ച പപ്പായുടെ എഴുത്തായ (പാപ്പല്‍ ബുള്‍) Misericordiae vultus-നെ കുറിച്ചുള്ള ക്ലാസ്സും, പാവപ്പെട്ട കുടുംബങ്ങള്‍ക്കുള്ള സഹായം, ഭവന സന്ദര്‍ശനം പ്രത്യേകിച്ച് പ്രായമായവരുടെ വീടുകളില്‍.. തുടങ്ങിയവ ഉള്‍പ്പെടുന്നു. ടിയാന്‍ ജിന്‍'ന്‍റെ ചരിത്രപരമായ അവശേഷിപ്പുകള്‍ സംരക്ഷിക്കപ്പെട്ടിട്ടുള്ള കത്തീഡ്രൽ കൂടിയാണ് സി കായി (St. Joseph) കത്തീഡ്രൽ. 1913-ല്‍ പണിത ഈ ദേവാലയം സെന്റ്. ജോസഫ് ദേവാലയം എന്ന പേരിടുന്നതിനു മുന്‍പ് എം.ജി. (MG) പള്ളി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ടിയാന്‍ ജിന്‍ രൂപതയിലെ ഏറ്റവും വലിയ കത്തോലിക്കാ ദേവാലയം ഇതാണ്.
Image: /content_image/News/News-2015-12-24-02:46:25.jpg
Keywords: holy door open in China, pravachaka sabdam

541
Category: 1
Sub Category:
Heading: ക്രിസ്തുമസ്സിനു മുന്നോടിയായി നല്കിയ സന്ദേശത്തിൽ ചെന്നൈക്കു വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പ
Content: ക്രിസ്തുമസ്സിനു മുന്നോടിയായി, ദൈവത്തിന്റെ ആശ്ചര്യകരമായ പദ്ധതികളേയും, മനുഷ്യകുലത്തിന്റെ രക്ഷക്കായി ദൈവം തന്റെ പുത്രനായ ക്രിസ്തുവിനെ ഭൂമിയെലേക്കയച്ചതിനെപ്പറ്റിയും പാപ്പാ സെന്റ്. പീറ്റേഴ്സ് സ്കൊയറില്‍ നോമ്പിലെ നാലാമത്തെ ഞായറാഴ്ച ത്രിസന്ധ്യാ ജപത്തിനായി തടിച്ചുകൂടിയ ആയിരങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറയുകയുണ്ടായി. “തന്റെ മുഴുവന്‍ സന്തോഷവുമായ ഏക മകനെ നല്‍കുക വഴി ദൈവം നമുക്ക് വേണ്ടതെല്ലാം നല്‍കി. ഏറ്റവും ഉന്നതനായ ഈ പുത്രന്റെ മാതാവും, വിനയവും എളിമയും നിറഞ്ഞ സിയോനിന്റെ പുത്രിയുമായ പരിശുദ്ധ മാതാവിന്റെ വിമല ഹൃദയത്തോടൊപ്പം, പ്രവചിക്കാനാവാത്ത ദൈവീക പദ്ധതികളില്‍പ്പെട്ട ഈ മഹത്തായ ദാനത്തില്‍ നമുക്കും ആഹ്ലാദി’ക്കുകയും പങ്കു ചേരുകയും ചെയ്യാം.” “ഈ അത്ഭുതത്തെ ഗ്രഹിക്കുവാനും, കാണുവാനുമുള്ള കഴിവ് പരിശുദ്ധ കന്യക നമുക്ക് നല്‍കുമാറാകട്ടെ” എന്ന് പാപ്പാ പ്രാര്‍ത്ഥിക്കുകയും ചെയ്തു. “നാം ഒട്ടും അര്‍ഹിക്കാത്തതും സമ്മാനങ്ങളില്‍വച്ച് ഏറ്റവും വലിയ സമ്മാനവുമായ മോക്ഷദായകനായ രക്ഷകനെ കാണുന്നത് നമുക്ക് അത്ഭുതകരമായ ആനന്ദം പ്രദാനം ചെയ്യട്ടെ” ഡിസംബര്‍ 20ന് പാപ്പാ പറഞ്ഞു. വത്തിക്കാന്‍റേഡിയോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ആയിരകണക്കിന് തീര്‍ത്ഥാടകരും, വിനോദ സഞ്ചാരികളും സെന്റ്‌പീറ്റേഴ്സ് സ്കൊയറില്‍നോമ്പിലെ നാലാമത്തെ ഞായറാഴ്ച ത്രിസന്ധ്യാ ജപം ചോല്ലുന്നതിനായി തടിച്ചു കൂടിയിരുന്നു. “മറ്റൊരാളിലും, ചരിത്രത്തിലും, തിരുസഭയിലും ക്രിസ്തുവിനെ കാണുവാന്‍ നമുക്ക് കഴിയുന്നില്ലെങ്കില്‍ ഇപ്പോള്‍ ക്രിസ്തുവിനെ കാണുന്നതിലുള്ള യഥാര്‍ത്ഥ അത്ഭുതം നമുക്ക് അനുഭവിക്കാന്‍ സാധ്യമല്ല.” ഈ അത്ഭുതം സാധ്യമാക്കുന്ന ഈ മൂന്ന്‍ മേഖലകളും പാപ്പാ തന്റെ പരാമര്‍ശത്തില്‍എടുത്ത് പറയുകയുണ്ടായി. മേല്‍ പ്രസ്ഥാവിച്ചിരിക്കുന്നതില്‍ ‘മറ്റൊരാള്‍’ എന്നത് കൊണ്ടു പാപ്പാ ഉദ്ദേശിച്ചിരിക്കുന്നത് നാം കണ്ട് മുട്ടുന്നവരില്‍ ‘സഹോദരനെ കണ്ടെത്തുക’ എന്നാണ്. പാപ്പാ തുടര്‍ന്നു “ക്രിസ്തു ജനിച്ച നിമിഷം മുതല്‍ നാം കണ്ട് മുട്ടുന്ന എല്ലാ വദനങ്ങളിലും ദൈവപുത്രന്റെ സവിശേഷതകള്‍നമുക്ക് കാണുവാന്‍സാധിക്കും- അത് ഒരു പാവപ്പെട്ടവന്‍റെ മുഖമാണെങ്കില്‍ അത് എല്ലാത്തിനും മേലേയായിരിക്കും. എന്തുകൊണ്ടെന്നാല്‍, ഒരു ദരിദ്രനായാണ് ദൈവപുത്രന്‍ഭൂമിയില്‍ അവതരിച്ചത്. ദരിദ്രരേയാണ് ആദ്യം തന്റെ അടുക്കല്‍വരുവാന്‍ യേശു അനുവദിച്ചത്. ചരിത്രത്തിലേക്ക് നോക്കിയാല്‍, “വിശ്വാസത്തോടു കൂടിയാണ് നാം നോക്കുന്നതെങ്കില്‍, ശരിയായ അത്ഭുതം നമുക്ക് അനുഭവിക്കുവാന്‍ സാധിക്കും”, തെറ്റായ രീതിയിലുള്ള സമീപനത്തിനെതിരേ മുന്നറിയിപ്പ് നല്‍കികൊണ്ട് പാപ്പാ വിശദീകരിച്ചു. പല അവസരങ്ങളിലും നാം ചിന്തിക്കുന്നത് നാം ഇത് ശരിയായ രീതിയില്‍തന്നെയാണ് കാണുന്നതെന്നാണ്, പക്ഷെ യഥാര്‍ത്ഥത്തില്‍ നാം പുറകിലേക്ക് വായിക്കുകയാണ് ചെയ്യുന്നത്. ഇതിനൊരുദാഹരണമായി പറഞ്ഞാല്‍ നിലവിലുള്ള സാമ്പത്തിക വ്യവസ്ഥിതികളാണ് ചരിത്രത്തെ തീരുമാനിക്കുന്നതെന്ന്‍ വിചാരിച്ചാല്‍, സാമ്പത്തികവും വ്യാപാരവുമായ ശക്തികളായിരിക്കും മേധാവിത്വം പുലര്‍ത്തുക. പാപ്പാ കൂട്ടിച്ചേര്‍ത്തു പരിശുദ്ധ അമ്മയുടെ സ്തുതിഗീതത്തിൽ കാണപ്പെടുന്ന മാതിരി “ദൈവമാണ് ശക്തരെ തങ്ങളുടെ സിംഹാസനങ്ങളില്‍ നിന്നും താഴെ ഇറക്കുന്നതും, പാവപ്പെട്ടവരെ ഉയര്‍ത്തുന്നതും, അവന്‍ വിശക്കുന്നവന് ഭക്ഷണം നല്‍കുകയും, ധനികരെ വെറുംകയ്യോടെ പറഞ്ഞയക്കുകയും ചെയ്യുന്നു.” തിരുസഭയും ഈ അത്ഭുതത്തിന്റെ മറ്റൊരു മേഖലയാണ്- പാപ്പാ പറഞ്ഞു. “മതപരമായതാണെങ്കിലും, തിരുസഭയെ വെറുമൊരു മതപരമായ സ്ഥാപനം എന്ന നിലയില്‍ കാണാതെ, വിശ്വാസത്തിന്റെ അത്ഭുതമായിട്ടു നോക്കി കാണണം. അവളുടെ മുഖത്തെ ചുളിവുകളും, മുഴകളും പരിഗണിക്കാതെ അവളെ ഒരമ്മ എന്ന നിലയില്‍കാണണം. അങ്ങിനെ കാണുന്നവര്‍ധാരാളം പേരുണ്ട്! - ക്രിസ്തുവിനാല്‍വിശുദ്ധീകരിക്കപ്പെട്ട, കര്‍ത്താവിന്റെ പ്രിയപ്പെട്ട മണവാട്ടിയുടെ ബാഹ്യരൂപം എന്നെന്നും വിളങ്ങിനില്‍ക്കുമാറാകട്ടെ. ത്രിസന്ധ്യാജപത്തെ തുടര്‍ന്ന് പാപ്പാ ഉണ്ണീശോയുടെ ചെറിയ രൂപങ്ങളും, ക്രിസ്തുവിന്റെ പ്രതിമകളും, തിരുപ്പിറവിയുടെ ചിത്രങ്ങളും (bambinelli) വെഞ്ചരിക്കുകയും ചെയ്തു. നോമ്പിലെ അവസാന ഞായറാഴ്ച കുട്ടികള്‍ ഇവ കൊണ്ട് വരുന്ന ഒരാചാരം ഉണ്ട്. “തിരുപ്പിറവിക്ക് മുന്‍പില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, നിങ്ങള്‍ എന്നെയോര്‍ക്കുകയും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും വേണം, ഞാന്‍ നിങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാം." എന്ന് പാപ്പാ കുട്ടികളെ ഓര്‍മ്മിപ്പിച്ചു. ലോകത്ത് ഇപ്പോള്‍നിലനില്‍ക്കുന്ന കുഴപ്പങ്ങളെ കുറിച്ചും, പ്രകൃതി ദുരന്തങ്ങളെക്കുറിച്ചും പാപ്പാ പരാമര്‍ശിക്കുകയുണ്ടായി. “ഈ അടുത്തകാലത്തുണ്ടായ വെള്ളപ്പൊക്കങ്ങളില്‍ ദുരന്തമനുഭവിച്ച ഇന്ത്യന്‍ ജനതയെ കുറിച്ച് ഞാനീ അവസരത്തില്‍ ഓര്‍ക്കുകയാണ്” പാപ്പാ പറഞ്ഞു. ഡിസംബര്‍ 1-2 ദിവസങ്ങളില്‍ ഇന്ത്യന്‍ നഗരമായ ‘ചെന്നൈ’യില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി ആളുകള്‍ മരിക്കുകയും ആയിരകണക്കിന് ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. 5 ദശലക്ഷത്തോളം ആളുകള്‍തിങ്ങിപാര്‍ക്കുന്ന ഈ നഗരം ഇപ്പോള്‍പകര്‍ച്ചവ്യാധികളുടെ ഭീഷണിയിലാണ്. “ഈ മഹാ ദുരന്തത്തിനു ഇരയായ സഹോദരന്‍മാര്‍ക്കും, സഹോദരിമാര്‍ക്കും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. ഇതില്‍ മരിച്ചവരുടെ ആത്മാക്കളെ ദൈവത്തിന്റെ കാരുണ്യത്തിലേക്ക് ഏല്‍പ്പിക്കാം.” അവിടെ തടിച്ചുകൂടിയവരോടു ഈ ദുരന്തത്തിനു ഇരയായവര്‍ക്ക് വേണ്ടി ‘നന്മനിറഞ്ഞ മറിയമേ’ ചൊല്ലുന്നതിന് മുന്‍പായി പാപ്പാ പറഞ്ഞു. പ്രിയപ്പെട്ട സിറിയയിലെ ആഭ്യന്തരയുദ്ധത്തെ കുറിച്ചും പാപ്പാ പറഞ്ഞു. എന്താണ്ട് 3 ലക്ഷത്തോളം ആളുകള്‍കൊല്ലപ്പെട്ട ഈ ആഭ്യന്തര യുദ്ധത്തിന് സമാധാനം കൈവരുത്തുവാന്‍ വേണ്ടിയുള്ള യു.എന്‍. (U.N) പ്രമേയത്തിന്റെ പേരില്‍പാപ്പാ യു.എന്നിനു നന്ദി പറയുകയും ചെയ്തു. “ഇതിനെതിരെ കൂട്ടായ തീരുമാനവും ആത്മവിശ്വാസത്തോട്കൂടിയുള്ള ആഗ്രഹവും വഴി അക്രമങ്ങള്‍ക്ക് അറുതി വരുത്തുവാനും, സമാധാനം കൈവരുത്തുന്നതിനായി ചര്‍ച്ചകള്‍ തുടരുവാനും ഞാന്‍ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു.” പാപ്പാ പറഞ്ഞു. തുടര്‍ന്നു ലിബിയയെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ “ഏകീകൃത ദേശീയ ഗവണ്മെന്റ് എന്ന പദ്ധതി നല്ല ഭാവിയെകുറിച്ചുള്ള പ്രതീക്ഷക്ക് വക നല്‍കുന്നു” എന്ന് പാപ്പാ അഭിപ്രായപ്പെട്ടു. നിക്കരാഗ്വയും, കോസ്റ്ററിക്കയും തമ്മില്‍ വളരെയേറെ കാലമായി നില നിന്നിരുന്ന ഒരു ഭൂ-തര്‍ക്കത്തില്‍ അന്തര്‍ദ്ദേശീയ കോടതി പുറപ്പെടുവിച്ച സുപ്രധാന വിധിയെ, ഈ രണ്ടു രാജ്യങ്ങളിലും ചര്‍ച്ചകളും, സഹകരണവും ശക്തിപ്പെടുത്തുന്ന “നവീകരിക്കപ്പെട്ട ആത്മാവോടുകൂടിയ പുതിയ സാഹോദര്യം” എന്നാണ് പാപ്പാ വിശേഷിപ്പിച്ചത്- EWTN News റിപ്പോർട്ട് ചെയ്യുന്നു.
Image: /content_image/News/News-2015-12-24-14:50:57.jpg
Keywords: pope, praying for chnnai, pravachaka sabdam