category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രിസ്തുമസ്സിനു മുന്നോടിയായി നല്കിയ സന്ദേശത്തിൽ ചെന്നൈക്കു വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പ
Contentക്രിസ്തുമസ്സിനു മുന്നോടിയായി, ദൈവത്തിന്റെ ആശ്ചര്യകരമായ പദ്ധതികളേയും, മനുഷ്യകുലത്തിന്റെ രക്ഷക്കായി ദൈവം തന്റെ പുത്രനായ ക്രിസ്തുവിനെ ഭൂമിയെലേക്കയച്ചതിനെപ്പറ്റിയും പാപ്പാ സെന്റ്‌. പീറ്റേഴ്സ് സ്കൊയറില്‍ നോമ്പിലെ നാലാമത്തെ ഞായറാഴ്ച ത്രിസന്ധ്യാ ജപത്തിനായി തടിച്ചുകൂടിയ ആയിരങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറയുകയുണ്ടായി. “തന്റെ മുഴുവന്‍ സന്തോഷവുമായ ഏക മകനെ നല്‍കുക വഴി ദൈവം നമുക്ക് വേണ്ടതെല്ലാം നല്‍കി. ഏറ്റവും ഉന്നതനായ ഈ പുത്രന്റെ മാതാവും, വിനയവും എളിമയും നിറഞ്ഞ സിയോനിന്റെ പുത്രിയുമായ പരിശുദ്ധ മാതാവിന്റെ വിമല ഹൃദയത്തോടൊപ്പം, പ്രവചിക്കാനാവാത്ത ദൈവീക പദ്ധതികളില്‍പ്പെട്ട ഈ മഹത്തായ ദാനത്തില്‍ നമുക്കും ആഹ്ലാദി’ക്കുകയും പങ്കു ചേരുകയും ചെയ്യാം.” “ഈ അത്ഭുതത്തെ ഗ്രഹിക്കുവാനും, കാണുവാനുമുള്ള കഴിവ് പരിശുദ്ധ കന്യക നമുക്ക് നല്‍കുമാറാകട്ടെ” എന്ന് പാപ്പാ പ്രാര്‍ത്ഥിക്കുകയും ചെയ്തു. “നാം ഒട്ടും അര്‍ഹിക്കാത്തതും സമ്മാനങ്ങളില്‍വച്ച് ഏറ്റവും വലിയ സമ്മാനവുമായ മോക്ഷദായകനായ രക്ഷകനെ കാണുന്നത് നമുക്ക് അത്ഭുതകരമായ ആനന്ദം പ്രദാനം ചെയ്യട്ടെ” ഡിസംബര്‍ 20ന് പാപ്പാ പറഞ്ഞു. വത്തിക്കാന്‍റേഡിയോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ആയിരകണക്കിന് തീര്‍ത്ഥാടകരും, വിനോദ സഞ്ചാരികളും സെന്റ്‌പീറ്റേഴ്സ് സ്കൊയറില്‍നോമ്പിലെ നാലാമത്തെ ഞായറാഴ്ച ത്രിസന്ധ്യാ ജപം ചോല്ലുന്നതിനായി തടിച്ചു കൂടിയിരുന്നു. “മറ്റൊരാളിലും, ചരിത്രത്തിലും, തിരുസഭയിലും ക്രിസ്തുവിനെ കാണുവാന്‍ നമുക്ക് കഴിയുന്നില്ലെങ്കില്‍ ഇപ്പോള്‍ ക്രിസ്തുവിനെ കാണുന്നതിലുള്ള യഥാര്‍ത്ഥ അത്ഭുതം നമുക്ക് അനുഭവിക്കാന്‍ സാധ്യമല്ല.” ഈ അത്ഭുതം സാധ്യമാക്കുന്ന ഈ മൂന്ന്‍ മേഖലകളും പാപ്പാ തന്റെ പരാമര്‍ശത്തില്‍എടുത്ത് പറയുകയുണ്ടായി. മേല്‍ പ്രസ്ഥാവിച്ചിരിക്കുന്നതില്‍ ‘മറ്റൊരാള്‍’ എന്നത് കൊണ്ടു പാപ്പാ ഉദ്ദേശിച്ചിരിക്കുന്നത് നാം കണ്ട് മുട്ടുന്നവരില്‍ ‘സഹോദരനെ കണ്ടെത്തുക’ എന്നാണ്. പാപ്പാ തുടര്‍ന്നു “ക്രിസ്തു ജനിച്ച നിമിഷം മുതല്‍ നാം കണ്ട് മുട്ടുന്ന എല്ലാ വദനങ്ങളിലും ദൈവപുത്രന്റെ സവിശേഷതകള്‍നമുക്ക് കാണുവാന്‍സാധിക്കും- അത് ഒരു പാവപ്പെട്ടവന്‍റെ മുഖമാണെങ്കില്‍ അത് എല്ലാത്തിനും മേലേയായിരിക്കും. എന്തുകൊണ്ടെന്നാല്‍, ഒരു ദരിദ്രനായാണ്‌ ദൈവപുത്രന്‍ഭൂമിയില്‍ അവതരിച്ചത്. ദരിദ്രരേയാണ് ആദ്യം തന്റെ അടുക്കല്‍വരുവാന്‍ യേശു അനുവദിച്ചത്. ചരിത്രത്തിലേക്ക് നോക്കിയാല്‍, “വിശ്വാസത്തോടു കൂടിയാണ് നാം നോക്കുന്നതെങ്കില്‍, ശരിയായ അത്ഭുതം നമുക്ക് അനുഭവിക്കുവാന്‍ സാധിക്കും”, തെറ്റായ രീതിയിലുള്ള സമീപനത്തിനെതിരേ മുന്നറിയിപ്പ് നല്‍കികൊണ്ട് പാപ്പാ വിശദീകരിച്ചു. പല അവസരങ്ങളിലും നാം ചിന്തിക്കുന്നത് നാം ഇത് ശരിയായ രീതിയില്‍തന്നെയാണ് കാണുന്നതെന്നാണ്, പക്ഷെ യഥാര്‍ത്ഥത്തില്‍ നാം പുറകിലേക്ക് വായിക്കുകയാണ് ചെയ്യുന്നത്. ഇതിനൊരുദാഹരണമായി പറഞ്ഞാല്‍ നിലവിലുള്ള സാമ്പത്തിക വ്യവസ്ഥിതികളാണ് ചരിത്രത്തെ തീരുമാനിക്കുന്നതെന്ന്‍ വിചാരിച്ചാല്‍, സാമ്പത്തികവും വ്യാപാരവുമായ ശക്തികളായിരിക്കും മേധാവിത്വം പുലര്‍ത്തുക. പാപ്പാ കൂട്ടിച്ചേര്‍ത്തു പരിശുദ്ധ അമ്മയുടെ സ്തുതിഗീതത്തിൽ കാണപ്പെടുന്ന മാതിരി “ദൈവമാണ് ശക്തരെ തങ്ങളുടെ സിംഹാസനങ്ങളില്‍ നിന്നും താഴെ ഇറക്കുന്നതും, പാവപ്പെട്ടവരെ ഉയര്‍ത്തുന്നതും, അവന്‍ വിശക്കുന്നവന് ഭക്ഷണം നല്‍കുകയും, ധനികരെ വെറുംകയ്യോടെ പറഞ്ഞയക്കുകയും ചെയ്യുന്നു.” തിരുസഭയും ഈ അത്ഭുതത്തിന്റെ മറ്റൊരു മേഖലയാണ്- പാപ്പാ പറഞ്ഞു. “മതപരമായതാണെങ്കിലും, തിരുസഭയെ വെറുമൊരു മതപരമായ സ്ഥാപനം എന്ന നിലയില്‍ കാണാതെ, വിശ്വാസത്തിന്റെ അത്ഭുതമായിട്ടു നോക്കി കാണണം. അവളുടെ മുഖത്തെ ചുളിവുകളും, മുഴകളും പരിഗണിക്കാതെ അവളെ ഒരമ്മ എന്ന നിലയില്‍കാണണം. അങ്ങിനെ കാണുന്നവര്‍ധാരാളം പേരുണ്ട്! - ക്രിസ്തുവിനാല്‍വിശുദ്ധീകരിക്കപ്പെട്ട, കര്‍ത്താവിന്റെ പ്രിയപ്പെട്ട മണവാട്ടിയുടെ ബാഹ്യരൂപം എന്നെന്നും വിളങ്ങിനില്‍ക്കുമാറാകട്ടെ. ത്രിസന്ധ്യാജപത്തെ തുടര്‍ന്ന് പാപ്പാ ഉണ്ണീശോയുടെ ചെറിയ രൂപങ്ങളും, ക്രിസ്തുവിന്റെ പ്രതിമകളും, തിരുപ്പിറവിയുടെ ചിത്രങ്ങളും (bambinelli) വെഞ്ചരിക്കുകയും ചെയ്തു. നോമ്പിലെ അവസാന ഞായറാഴ്ച കുട്ടികള്‍ ഇവ കൊണ്ട് വരുന്ന ഒരാചാരം ഉണ്ട്. “തിരുപ്പിറവിക്ക് മുന്‍പില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, നിങ്ങള്‍ എന്നെയോര്‍ക്കുകയും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും വേണം, ഞാന്‍ നിങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാം." എന്ന് പാപ്പാ കുട്ടികളെ ഓര്‍മ്മിപ്പിച്ചു. ലോകത്ത് ഇപ്പോള്‍നിലനില്‍ക്കുന്ന കുഴപ്പങ്ങളെ കുറിച്ചും, പ്രകൃതി ദുരന്തങ്ങളെക്കുറിച്ചും പാപ്പാ പരാമര്‍ശിക്കുകയുണ്ടായി. “ഈ അടുത്തകാലത്തുണ്ടായ വെള്ളപ്പൊക്കങ്ങളില്‍ ദുരന്തമനുഭവിച്ച ഇന്ത്യന്‍ ജനതയെ കുറിച്ച് ഞാനീ അവസരത്തില്‍ ഓര്‍ക്കുകയാണ്” പാപ്പാ പറഞ്ഞു. ഡിസംബര്‍ 1-2 ദിവസങ്ങളില്‍ ഇന്ത്യന്‍ നഗരമായ ‘ചെന്നൈ’യില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി ആളുകള്‍ മരിക്കുകയും ആയിരകണക്കിന് ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. 5 ദശലക്ഷത്തോളം ആളുകള്‍തിങ്ങിപാര്‍ക്കുന്ന ഈ നഗരം ഇപ്പോള്‍പകര്‍ച്ചവ്യാധികളുടെ ഭീഷണിയിലാണ്. “ഈ മഹാ ദുരന്തത്തിനു ഇരയായ സഹോദരന്‍മാര്‍ക്കും, സഹോദരിമാര്‍ക്കും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. ഇതില്‍ മരിച്ചവരുടെ ആത്മാക്കളെ ദൈവത്തിന്റെ കാരുണ്യത്തിലേക്ക് ഏല്‍പ്പിക്കാം.” അവിടെ തടിച്ചുകൂടിയവരോടു ഈ ദുരന്തത്തിനു ഇരയായവര്‍ക്ക് വേണ്ടി ‘നന്മനിറഞ്ഞ മറിയമേ’ ചൊല്ലുന്നതിന് മുന്‍പായി പാപ്പാ പറഞ്ഞു. പ്രിയപ്പെട്ട സിറിയയിലെ ആഭ്യന്തരയുദ്ധത്തെ കുറിച്ചും പാപ്പാ പറഞ്ഞു. എന്താണ്ട് 3 ലക്ഷത്തോളം ആളുകള്‍കൊല്ലപ്പെട്ട ഈ ആഭ്യന്തര യുദ്ധത്തിന് സമാധാനം കൈവരുത്തുവാന്‍ വേണ്ടിയുള്ള യു.എന്‍. (U.N) പ്രമേയത്തിന്റെ പേരില്‍പാപ്പാ യു.എന്നിനു നന്ദി പറയുകയും ചെയ്തു. “ഇതിനെതിരെ കൂട്ടായ തീരുമാനവും ആത്മവിശ്വാസത്തോട്കൂടിയുള്ള ആഗ്രഹവും വഴി അക്രമങ്ങള്‍ക്ക് അറുതി വരുത്തുവാനും, സമാധാനം കൈവരുത്തുന്നതിനായി ചര്‍ച്ചകള്‍ തുടരുവാനും ഞാന്‍ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു.” പാപ്പാ പറഞ്ഞു. തുടര്‍ന്നു ലിബിയയെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ “ഏകീകൃത ദേശീയ ഗവണ്മെന്റ് എന്ന പദ്ധതി നല്ല ഭാവിയെകുറിച്ചുള്ള പ്രതീക്ഷക്ക് വക നല്‍കുന്നു” എന്ന് പാപ്പാ അഭിപ്രായപ്പെട്ടു. നിക്കരാഗ്വയും, കോസ്റ്ററിക്കയും തമ്മില്‍ വളരെയേറെ കാലമായി നില നിന്നിരുന്ന ഒരു ഭൂ-തര്‍ക്കത്തില്‍ അന്തര്‍ദ്ദേശീയ കോടതി പുറപ്പെടുവിച്ച സുപ്രധാന വിധിയെ, ഈ രണ്ടു രാജ്യങ്ങളിലും ചര്‍ച്ചകളും, സഹകരണവും ശക്തിപ്പെടുത്തുന്ന “നവീകരിക്കപ്പെട്ട ആത്മാവോടുകൂടിയ പുതിയ സാഹോദര്യം” എന്നാണ് പാപ്പാ വിശേഷിപ്പിച്ചത്- EWTN News റിപ്പോർട്ട് ചെയ്യുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-12-24 00:00:00
Keywordspope, praying for chnnai, pravachaka sabdam
Created Date2015-12-24 13:12:12