category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകമ്മ്യുണിസ്റ്റ് രാജ്യമായ ചൈനയിൽ കരുണയുടെ കവാടം തുറക്കാൻ പുതുതായി മാമ്മോദീസ സ്വീകരിച്ച 641 പേരും
Contentചൈനയിലെ ടിയാന്‍ ജിന്‍ രൂപതയിലെ സി കായി (St. Joseph) കത്തീഡ്രലിലെ കരുണയുടെ കവാടം 2015-ല്‍ മാമ്മോദീസ മുങ്ങിയ 641 പേരും ഇടവക സമൂഹവും ഒരുമിച്ചു ചേർന്ന് തുറന്നു- Independent Catholic News റിപ്പോർട്ട് ചെയ്യുന്നു ഫ്രാന്‍സിസ് പാപ്പയുടെ കാരുണ്യ-ജൂബിലീ വര്‍ഷ പ്രഖ്യാപനത്തോടനുബന്ധിച്ച്, ഇക്കഴിഞ്ഞ ഡിസംബര്‍ 13-നാണ് കരുണയുടെ വാതില്‍ തുറന്നത്. 2015-ല്‍ മാമ്മോദീസ മുങ്ങിയവരെ പ്രത്യേകമായി ക്ഷണിക്കുകയുണ്ടായി. ചടങ്ങിനോടനുബന്ധിച്ച് പ്രത്യേക കുര്‍ബ്ബാനയും അര്‍പ്പിക്കപ്പെട്ടു. ആഗോള സഭയുമായുള്ള ബന്ധത്തിന്റെ സൂചകമായി, ഫ്രാസിസ് പാപ്പയുടെ പ്രബോധനങ്ങളെ പിന്തുടര്‍ന്നു കൊണ്ട്, രൂപതയിലെ പൗരോഹിത്യ-വര്‍ഷത്തിനു വേണ്ട തുടക്കം കുറിക്കല്‍ ചടങ്ങുകള്‍ ഒന്നിനു പിറകെ അതേ ദിവസം തന്നെ നടത്തി. ഈ ചടങ്ങുകളില്‍, കാരുണ്യത്തെ ആസ്പദമാക്കിയൊരു പ്രദര്‍ശനം, വിശുദ്ധ കുര്‍ബ്ബാന നല്കുന്നതിന് പുരോഹിതരെ സഹായിക്കുവാനുള്ള അല്‍മായ സംഘത്തിന്റെ രൂപീകരണം, പാവപ്പെട്ടവരെയും സഹായം ആവശ്യമുള്ളവരേയും സഹായിക്കുവാന്‍ വേണ്ടിയുള്ള കാരുണ്യ സംഘടനകളുടെ സേവനം, കാരുണ്യ ജൂബിലി വര്‍ഷത്തെ സംബന്ധിച്ച പപ്പായുടെ എഴുത്തായ (പാപ്പല്‍ ബുള്‍) Misericordiae vultus-നെ കുറിച്ചുള്ള ക്ലാസ്സും, പാവപ്പെട്ട കുടുംബങ്ങള്‍ക്കുള്ള സഹായം, ഭവന സന്ദര്‍ശനം പ്രത്യേകിച്ച് പ്രായമായവരുടെ വീടുകളില്‍.. തുടങ്ങിയവ ഉള്‍പ്പെടുന്നു. ടിയാന്‍ ജിന്‍'ന്‍റെ ചരിത്രപരമായ അവശേഷിപ്പുകള്‍ സംരക്ഷിക്കപ്പെട്ടിട്ടുള്ള കത്തീഡ്രൽ കൂടിയാണ് സി കായി (St. Joseph) കത്തീഡ്രൽ. 1913-ല്‍ പണിത ഈ ദേവാലയം സെന്റ്‌. ജോസഫ് ദേവാലയം എന്ന പേരിടുന്നതിനു മുന്‍പ് എം.ജി. (MG) പള്ളി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ടിയാന്‍ ജിന്‍ രൂപതയിലെ ഏറ്റവും വലിയ കത്തോലിക്കാ ദേവാലയം ഇതാണ്.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-12-23 00:00:00
Keywordsholy door open in China, pravachaka sabdam
Created Date2015-12-23 20:06:07