Contents

Displaying 431-440 of 24916 results.
Content: 543
Category: 9
Sub Category:
Heading: പുതുവർഷത്തിൽ ഫാ. ജോർജ് പനക്കൽ നയിക്കുന്ന ധ്യാനം ഡാർലിംഗ്ടണ്‍ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ
Content: പുതിയ വർഷം ദൈവസന്നിധിയിൽ ആയിരിക്കുവാനും, ഈവർഷത്തെ അനുഗ്രഹങ്ങൾക്കു നന്ദി പറയുവാനും ഡാർലിംങ്ടൺ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ പനയ്ക്കലച്ചൻ നേതൃത്വം നൽകുന്ന ത്രിദിന ധ്യാനം December 31ന് വൈകിട്ട് 7 മണിക്ക് ആരംഭിക്കും. താമസിച്ചുളള ഈ ധ്യാനത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫാ.കുര്യാക്കോസ് പുന്നോലിൽ വി.സി. ആത്മീയ ശുശ്രൂഷകൾക്കു നേതൃത്വം വഹിക്കും. ജനുവരി 3 ന് വൈകിട്ട് 5 മണിവരെയാണ് ധ്യാനം. കൂടുതൽ വിവരങ്ങൾക്ക് 07723035457, 07483375070, 01325469400 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ധ്യാനകേന്ദ്രത്തിന്റെ അഡ്രസ്; കാർമ്മൽ ഡിവൈൻ റിട്രീറ്റ് സെന്റർ, ഡാർലിങ്ടൺ, DL3 9PN.
Image: /content_image/Events/Events-2015-12-24-14:45:08.jpg
Keywords: divine retrteat centre, pravachaka sabdam
Content: 544
Category: 9
Sub Category:
Heading: 12 വയസ്സു മുതൽ 16 വയസ്സു വരെയുള്ള കുട്ടികൾക്കായി School of Evengelisation ധ്യാനം December 30 മുതൽ January 3 വരെ
Content: 12 വയസ്സു മുതൽ 16 വയസ്സു വരെയുള്ള കുട്ടികൾക്കായി താമസിച്ചുള്ള SOE (School of Evengelisation) ധ്യാനം December 30 മുതൽ January 3 വരെ Cefn Lea Park-ൽ വച്ച് നടത്തപ്പെടുന്നു. SOE ശുശ്രൂഷകളിലൂടെ നൂറുകണക്കിന് യുവതീയുവാക്കളാണ് സഭാജീവിതത്തിലേക്കും വിശുദ്ധ വഴികളിലേക്കും മടങ്ങി വരുന്നത്. UK-യില്‍ മാത്രമല്ല അനേകം വിദേശരാജ്യങ്ങളിലും ഈ ശുശ്രൂഷയിലൂടെ ദൈവാനുഭവത്തിലേക്കു കടന്നു വരുന്നവര്‍ ഏറെയാണ്. 5 ദിവസം താമസിച്ചുകൊണ്ടുള്ള ഈ ധ്യാനത്തിലൂടെ പുതുസൃഷ്ടികളായി മാറി ശുശ്രൂഷ ജീവിതത്തിലേക്ക് കടന്നുവരുന്ന യുവതീയുവാക്കള്‍ സഭയ്ക്ക് പുതിയ പ്രത്യാശ പകരുകയാണ്. ഈ ധ്യാനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.sehionuk.org/register എന്ന വെബ്‌ സൈറ്റിലൂടെ മുൻകൂറായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്
Image: /content_image/Events/Events-2015-12-24-14:18:32.jpg
Keywords: SOE retreat, pravachaka sabdam
Content: 545
Category: 1
Sub Category:
Heading: "നമുക്കായി ഒരു കുഞ്ഞ് പിറന്നിരിക്കുന്നു" വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 2002-ൽ നൽകിയ ക്രിസ്തുമസ്സ് സന്ദേശം
Content: 2002 ഡിസംബര്‍ 25 ഉച്ചക്ക് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ സെന്റ്‌ പീറ്റേഴ്സ് ബസിലിക്കയില്‍ വച്ച് നല്‍കിയ ക്രിസ്തുമസ്സ് സന്ദേശത്തിന്‍റെ മലയാള പരിഭാഷ: “നമുക്കായി ഒരു ശിശു ജനിച്ചിരിക്കുന്നു, നമുക്കായി ഒരു പുത്രനെ നല്‍കപ്പെട്ടിരിക്കുന്നു (Is 9:6). ഇന്ന്‍ ക്രിസ്തുമസിന്റെ രഹസ്യം വീണ്ടും നവീകരിക്കപ്പെട്ടിരിക്കുന്നു. നമുക്ക് മോക്ഷം നല്‍കുവാനായി ലോകത്ത് പിറന്നിരിക്കുന്ന ഈ പൈതല്‍ ഇക്കാലത്ത് ലോകത്തുള്ള പുരുഷന്‍മാരും, സ്ത്രീകളുമായ സകലര്‍ക്കും ശാന്തിയും, ആനന്ദവും പകരുവാന്‍ വേണ്ടികൂടിയാണ് പിറന്നിരിക്കുന്നത്. നാം വികാരവായ്പോടു കൂടി പുല്‍ക്കൂടിനെ സമീപിക്കുകയാണ്. പരിശുദ്ധ മാതാവിന്‍റെ ഒപ്പം ലോകരക്ഷകനും, മനുഷ്യകുലത്തെ വീണ്ടെടുക്കുവാനായി വന്നവനെ നമുക്കും കാണാം. “Cum Maria contemplemur Christi vultum.” പരിശുദ്ധ മറിയത്തിനൊപ്പം ഉണ്ണീശോയുടെ തിരുമുഖത്തെപ്പറ്റി നമുക്ക് മനനം ചെയ്യാം: തുണിയില്‍ പുതപ്പിച്ചു കാലിത്തൊഴുത്തില്‍ കിടത്തിയിരിക്കുന്ന ആ കുഞ്ഞ് (cf. Lk 2:7), നമ്മെ സന്ദര്‍ശിക്കുവാന്‍ വന്ന ദൈവം തന്നെയാണ്. നമ്മുടെ പാദങ്ങളെ സമാധാനത്തിന്റെ മാര്‍ഗ്ഗം കാണിച്ചുതരുവാന്‍ വന്നവന്‍ (cf. Lk 1:79). ക്രിസ്തുമസ്സിന്റെ അതിശയകരമായ അടയാളങ്ങളെ കുറിച്ച് വിചിന്തനം ചെയ്തുകൊണ്ടു പരിശുദ്ധ മറിയം അവനെ നോക്കുകയും, പരിചരിക്കുകയും, ഇളം ചൂട് നല്‍കുകയുമാണ്. ക്രിസ്തുമസ്സ് ആനന്ദത്തിന്റെ രഹസ്യമാണ്! ആ രാത്രിയില്‍ മാലാഖമാര്‍ പാടി: "അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി, ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം" (Lk 2:14). അവിടെ സന്നിഹിതരായിരുന്ന ആട്ടിടയന്മാര്‍ ക്രിസ്തുമസ്സിനെ വിശദീകരിക്കുന്നത് "എല്ലാ മനുഷ്യര്‍ക്കും വേണ്ടിയുള്ള മഹത്തായ ആനന്ദം" എന്നാണ്. സ്വഭവനത്തില്‍ നിന്നുള്ള ദൂരം, കാലിത്തൊഴുത്തിന്റേതായ പരിമിധികള്‍, ജനങ്ങളുടെ അലംഭാവം കൂടാതെ അധികാര കേന്ദ്രത്തില്‍ നിന്നുള്ള ശത്രുതയും തുടങ്ങിയ പ്രതികൂല സാഹചര്യങ്ങള്‍ക്കും പുറമേയുള്ള സന്തോഷം. ഇത് ദാവീദിന്റെ നഗരത്തിനുമാത്രമായിട്ടുള്ള സന്തോഷമല്ല "നിങ്ങൾക്കായി ഒരു രക്ഷകന്‍ പിറന്നിരിക്കുന്നു" (Lk 2:11). ഇരുട്ടിനു ഒരിക്കലും കീഴടക്കുവാന്‍ കഴിയാത്ത ദൈവ-കുമാരന്റെ പ്രകാശത്താല്‍ അലംകൃതമായി, തിരുസഭയും ഈ സന്തോഷം പങ്കുവക്കുന്നു. സ്നേഹത്താല്‍ നമ്മളില്‍ ഒരുവനായി അവതാരമെടുത്ത ആത്യന്തിക വചനത്തിന്റെ മഹത്വമാണിത്. ക്രിസ്തുമസ്സ് സ്നേഹത്തിന്റെ ഒരു രഹസ്യമാണ്! തന്റെ സ്വന്തം ജീവന്‍ പോലും നമുക്ക് സമ്മാനമായി നല്‍കുവാന്‍ തന്റെ ഏകജാതനെപോലും ഈ ഭൂമിയിലേക്കയക്കുവാന്‍ തയ്യാറായ സ്വര്‍ഗ്ഗീയ പിതാവിന്റെ സ്നേഹം (cf. 1 jn 4:8-9). കുരിശില്‍ മരിക്കുവാന്‍ വേണ്ടിയാണ് ദൈവ സ്നേഹം "ദൈവം നമ്മോടു കൂടെ" 'ഇമ്മാനുവേല്‍' ഭൂമിയിലേക്ക് വന്നത്. തണുത്തുറഞ്ഞ ആ കാലിതൊഴുത്തും, നിശബ്ദതയാല്‍ പൊതിയപ്പെട്ടു കിടക്കുന്ന മകനും... കന്യകയായ ആ അമ്മ പ്രവചനം കൊണ്ടുള്ള ഉള്ളറിവോടു കൂടി ഇരുളും വെളിച്ചവും തമ്മിലുള്ള, മരണവും ജീവിതവും തമ്മിലുള്ള, സ്നേഹവും വിദ്വോഷവും തമ്മിലുള്ള യുദ്ധമാകുന്ന കാല്‍വരിയിലെ പീഡാനുഭവത്തിന്റെ സ്വാദ് ഇതിനോടകം തന്നെ അനുഭവിച്ചു കഴിഞ്ഞു. ഭൂമിയില്‍ സ്നേഹത്തിന്റെ ഭരണം നിലനിര്‍ത്തുവാന്‍ വേണ്ടി തന്റെ ജീവന്‍ ഗാഗുല്‍ത്തായില്‍ ബലികഴിക്കുവാനായി ശാന്തിയുടെ രാജകുമാരന്‍ ബെത്ലഹേമില്‍ ഇന്ന്‍ ജനിച്ചിരിക്കുന്നു. ക്രിസ്തുമസ്സ് സമാധാനത്തിന്റെ ഒരു രഹസ്യമാണ്! അവിശ്വാസത്തിനും, ആശങ്കക്കും, നിരുത്സാഹപ്പെടത്തലുകള്‍ക്കും വഴങ്ങി കൊടക്കരുതെന്ന അഭ്യര്‍ത്ഥന ബെത്ലഹേമിലെ ആ ഗുഹയില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു. ഭീകരവാദമെന്ന ദുഃഖകരമായ യാഥാര്‍ത്ഥ്യം അസ്ഥിരതയും, ഭീതിയും വിതക്കുന്നു, പുരുഷനും, സ്ത്രീയുമായ എല്ലാ മതങ്ങളിലുംപ്പെട്ട നന്മയുള്ള വിശ്വാസികള്‍ അസഹിഷ്ണുതയേയും, വിവേചനത്തേയും കാറ്റില്‍പ്പറത്തികൊണ്ടു സമാധാനം സ്ഥാപിക്കുവാനായി വിളിക്കപ്പെട്ടിരിക്കുന്നു: എല്ലാത്തിനുമുപരിയായി വിശുദ്ധ ഭൂമിയില്‍ നിലനില്‍ക്കുന്ന യാതൊരു യുക്തിയും ഇല്ലാത്ത അന്ധമായ അക്രമങ്ങള്‍ എത്രയും പെട്ടെന്ന് എന്നെന്നേക്കുമായി അവസാനിപ്പിക്കേണ്ടതുണ്ട്, കൂടാതെ ലോകത്തിന്റെ മദ്ധ്യ-കിഴക്കന്‍ മേഖലകളില്‍ നീറിപുകഞ്ഞു കൊണ്ടിരിക്കുന്ന അശുഭകരമായ സംഘര്‍ഷങ്ങള്‍ കൂട്ടായ പ്രയത്നം വഴി ഒഴിവാക്കേണ്ടതാണ്. ആഫ്രിക്കയില്‍ നില നില്‍ക്കുന്ന വിനാശകരമായ ക്ഷാമവും, ആഭ്യന്തര ലഹളകളും ജനങ്ങളുടെ നിലവിലുള്ള പരിതാപകരമായ അവസ്ഥയെ ഒന്നുകൂടി വഷളാക്കിയിരിക്കുന്നു. എന്നിരുന്നാലും, പ്രതീക്ഷയുടെ അടയാളങ്ങള്‍ അവിടെ-ഇവിടെയായി കാണുവാന്‍ സാധിക്കുന്നുണ്ട്. ലാറ്റിന്‍ അമേരിക്കയിലും, ഏഷ്യയിലും, ലോകത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും രാഷ്ട്രീയവും, സാമ്പത്തികവും, സാമൂഹികവുമായ പ്രതിസന്ധികള്‍ എല്ലാ രാജ്യങ്ങളിലും കുടുംബജീവിതത്തിന്റെ വിശുദ്ധിയെ നഷ്ടപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തുമസ്സ് ഉയര്‍ത്തിപ്പിടിക്കുന്ന സമാധാനത്തിന്റെ സന്ദേശം മനുഷ്യവംശം സ്വീകരിക്കുമാറാകട്ടെ. അവതരിച്ച വചനത്തിന്റെ സ്തുത്യര്‍ഹമായ രഹസ്യം! അല്ലയോ പരിശുദ്ധ അമ്മേ, നിനക്കൊപ്പം ഞങ്ങളും അല്‍പ്പനേരം ഉണ്ണീശോ കിടക്കുന്ന കാലിതൊഴുത്തിന് മുന്‍പില്‍ നിന്നുകൊണ്ട്, ദൈവത്തിന്റെ വിസ്മയകരമായ ത്യാഗത്തെ കുറിച്ച് ധ്യാനിക്കുന്നു. ഓ! പരിശുദ്ധ മറിയമേ, നിന്റെ പൈതലിന്റെ തളിരിളം അവയവങ്ങളില്‍ ഒളിപ്പിച്ചിരിക്കുന്ന രഹസ്യം ഞങ്ങള്‍ക്കും കാണുമാറ് നിന്റെ നേത്രങ്ങള്‍ ഞങ്ങള്‍ക്ക് കൂടി തരണമേ, എല്ലാ വംശങ്ങളിലും, സംസ്കാരങ്ങളിലും നിന്നുമുള്ള കുട്ടികളില്‍ നിന്റെ മകന്റെ വദനം തിരിച്ചറിയുവാന്‍ ഞങ്ങളെ പഠിപ്പിക്കണമേ. നിന്റെ മകന്റെ സ്നേഹത്തിന്റെയും, ശാന്തിയുടേതുമായ സന്ദേശത്തിനു സാക്ഷ്യം വഹിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കണമേ, ഇത് മൂലം ഞങ്ങളുടെ കാലഘട്ടത്തില്‍ നിലവിലുള്ള സംഘര്‍ഷങ്ങളും, ആക്രമണങ്ങളും മുഖേന കീറിമുറിക്കപ്പെട്ട പുരുഷന്മാരും, സ്ത്രീകളുമായി ലോകത്തുള്ള സകലരും, എല്ലാഹൃദയങ്ങളും അളവറ്റവിധം കൊതിക്കുന്ന യാഥാര്‍ത്ഥ ശാന്തിയുടെ നിലക്കാത്ത ഉറവിടവും, ലോകത്തിന്റെ രക്ഷകനുമാണ് നിന്റെ കൈകളില്‍ കിടക്കുന്ന ഈ പൈതല്‍ എന്ന് തിരിച്ചറിയട്ടെ. ഈ ക്രിസ്തുമസ്സ് സന്ദേശം നല്‍കുമ്പോള്‍ പാപ്പാ ഇംഗ്ലീഷില്‍ പറഞ്ഞു "സമാധാനത്തിന്റെ രാജകുമാരന്റെ ജനനം, യഥാര്‍ത്ഥ സന്തോഷം ലഭിക്കുന്നത് എവിടെയാണെന്ന് ലോകത്തെ ഓര്‍മ്മിപ്പിക്കട്ടെ; നിങ്ങളുടെ ഹൃദയം പ്രതീക്ഷയിലും, സന്തോഷത്തിലും നിറയട്ടെ, നമ്മുടെ രക്ഷകന്‍ നമുക്കായി പിറന്നിരിക്കുന്നു" Source: www.zenit.org
Image: /content_image/News/News-2015-12-25-02:35:33.jpg
Keywords: pope john paul, christmas message
Content: 546
Category: 1
Sub Category:
Heading: ടൈറ്റാനിക് ദുരന്തത്തിൽ മരിച്ച വൈദീകന്റെ നാമകരണ പ്രക്രിയ തുടങ്ങണമെന്ന ആവശ്യമുയരുന്നു
Content: 1912 ഏപ്രിൽ 15-ന്, ടൈറ്റാനിക് കപ്പൽ മഞ്ഞുമലയിലിടിച്ച് മുങ്ങാൻ തുടങ്ങിയപ്പോൾ, ഫാദർ തോമസ് ബൈൽസിന് ലൈഫ് ബോട്ടിൽ കയറി രക്ഷപ്പെടാൻ രണ്ട് അവസരങ്ങൾ ലഭിച്ചു. രണ്ടും അദ്ദേഹം ഉപേക്ഷിച്ചു. പകരം, കപ്പലിൽ രക്ഷപ്പെടാനാവാതെ കുടുങ്ങിപ്പോയ യാത്രക്കാർക്കൊപ്പം നിന്ന്, അവർക്ക് കുമ്പസാരം ഒരുക്കി , പ്രാർത്ഥനയും ആശ്വാസവാക്കുകളും നൽകി, അവരോടൊപ്പം ദേഹപരിത്യാഗം ചെയ്യുന്ന വഴിയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. അന്നത്തെ ഫാദർ തോമസ് ബൈൽസിന്റെ ഇടവകയിൽ ഇപ്പോൾ സേവനം അനുഷ്ഠിക്കുന്ന ഒരു വൈദീകനാണ്, ഫാദർബൈൽസിന്റെ നാമകരണ പ്രക്രിയ തുടങ്ങിവെയ്ക്കണമെന്ന് ആവശ്യപ്പെടുന്നത്.. 1912-ലെ ടൈറ്റാനിക് ദുരന്തത്തിൽ, ഏകദേശം 1500 പേർ കൊല്ലപ്പെട്ടിരുന്നു. സൗതാംപ്ട്ടണിൽ നിന്നും ന്യൂയോർക്കിലേക്ക് തിരിച്ച കന്നിയാത്രയിലാണ്, ഒരിക്കലും മുങ്ങുകയില്ല എന്ന് നിർമ്മാതാക്കൾ അവകാശപ്പെട്ട , ടൈറ്റാനിക് എന്ന 50000 ടൺകേവ് ദാരമുള്ള ആഢംബരക്കപ്പൽ, ഒരു കോടിയിലധികം ടൺ ഭാരമുള്ള ഒഴുകി നടന്ന ഒരു മഞ്ഞുമലയിലിടിച്ച് തകർന്നത്. തന്റെ സഹോദരന്റെ വിവാഹവുമായി ബന്ധപ്പെട്ട്, ഫാദർ ബൈൽസ് ന്യൂയോർക്കിലേക്കുള്ള യാത്രയിലായിരുന്നു. ദുരന്ത സമയത്ത് 42 വയസ്സ് പ്രായമുണ്ടായിരുന്ന വൈദീകൻ, 1905 മുതൽ എസ്സക്സിലെ സെന്റ് ഹെലൻസ് പള്ളി വികാരിയായിരുന്നു. ടൈറ്റാനിക് ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട മിസ്.ആഗ്നസ് മക്കോ കപ്പലിലെ മൂന്നാം ക്ലാസ് യാത്രക്കാരിയായിരുന്നു.അവരാണ് ഫാദർ ബെൽസിന്റെ സ്വയം ത്യാഗത്തിന്റെ കഥ ലോകത്തോട് വെളിപ്പെടുത്തിയത്. ഹെലൻ മേരി മൊകേരി എന്ന മറ്റൊരു യാത്രക്കാരി, ഫാദർ ബൈൽസിന്റെ അന്ത്യ മണിക്കൂറുകളെ പറ്റി കൂടുതൽ വിവരങ്ങൾ നൽകുന്നു. "കപ്പലും മഞ്ഞുമലയുമായുള്ള കൂട്ടിമുട്ടലിന്റെ ആഘാതത്തിൽ ഞങ്ങൾ ബെർത്തിൽ നിന്നും തെറിച്ച് താഴെ വീണു. ഇടയ്ക്ക് ഞങ്ങൾ ഫാദർ ബൈൽസിനെ കണ്ടു. അദ്ദേഹം ഇടനാഴിയിലൂടെ, കൈകൾ മേലോട്ടുയർത്തി പ്രാർത്ഥനയോടെ നീങ്ങുകയായിരുന്നു. അദ്ദേഹത്തെ ഞങ്ങൾക്ക് നല്ല പരിചയമുണ്ടായിരുന്നു. അദ്ദേഹം പല തവണ ഞങ്ങളെ സന്ദർശിക്കാൻ വന്നിട്ടുണ്ട്. ഞങ്ങൾക്ക് വേണ്ടി ദിവ്യ ബലിയർപ്പിച്ചിട്ടുണ്ട്. അന്നു രാവിലെ പോലും!" ഒരോരുത്തർക്കും, പാപമോചനവും ദൈവത്തിന്റെ അനുഗ്രഹവും പ്രാർത്ഥിച്ചു കൊണ്ട്, അദ്ദേഹം നീങ്ങികൊണ്ടിരുന്നു. മൊക്കേര തുടർന്നു പറയുന്നു: "മരണം സുനിശ്ചിതമാണെന്ന് മനസ്സിലായതോടെ, പലരും ഭ്രാന്തെടുത്തതുപോലെയായിരുന്നു.ഫാദർ ബൈൽസ് അവരുടെ മേൽ കൈകൾ വച്ച് പ്രാർത്ഥിക്കുന്നതോടെ, അങ്ങനെയുള്ളവർ ശാന്തരാകുന്നത് ഞാൻ കണ്ടു." "ഒരു നാവികൻ അടുത്തെത്തി, ലൈഫ് ബോട്ടിൽ കയറി രക്ഷപ്പെടാൻ അദ്ദേഹത്തോട് നിർദ്ദേശിച്ചു. പക്ഷേ അദ്ദേഹം അനുസരിച്ചില്ല. നാവികൻ ഒരിക്കൽ കൂടി അദ്ദേഹത്തെ നിർബന്ധിച്ചെങ്കിലും അദ്ദേഹം രക്ഷപെടാൻ തയ്യാറായില്ല." "അവസാനത്തെ ബോട്ടിലാണ് ഞാൻ കയറിയത്." മൊകേരി തുടരുന്നു, "ഞങ്ങൾ ബോട്ടിൽ കയറി നീങ്ങി തുടങ്ങുമ്പോഴും. അദ്ദേഹത്തിന്റെ പ്രാർത്ഥനയുടെ ശബ്ദം കേൾക്കാമായിരുന്നു!" ദുരന്തം നടന്ന് ഒരു നൂറ്റാണ്ട് കഴിയുന്ന ഈ സമയം, ഫാദർ ബൈൽസിന്റെ, സെന്റ്.ഹെലൻ പള്ളിയിലെ ഇപ്പോഴത്തെ വികാരി ഫാദർ ഗ്രഹാം സ്മിത്ത്, തന്റെ ആത്മീയ-പൂർവ്വീകന്റെ നാമകരണ പ്രക്രിയ തുടങ്ങണമെന്ന് ആവശ്യപ്പെടുകയാണ്. "അദ്ദേഹത്തിന്റെ ജീവത്യാഗം അനിവാര്യമായിരുന്നില്ല. വേണമെങ്കിൽ രക്ഷപ്പെടാമായിരുന്നു. രക്ഷപ്പെടാനാവാത്ത ആയിരങ്ങളോടൊപ്പം പ്രാർത്ഥിച്ചു നിൽക്കാനാണ് അദ്ദേഹം തീരുമാനിച്ചത്." നാമകരണ പ്രക്രിയയിൽ ആദ്യത്തെ പടി, പ്രസ്തുത വ്യക്തി എത്രത്തോളം ക്രൈസ്തവ മൂല്യങ്ങളിൽ ജീവിച്ചിരുന്നു എന്നതാണ്. കൂടാതെ, ആ വ്യക്തിയുടെ മദ്ധ്യസ്ഥത പ്രാർത്ഥന മൂലം ഒരു അത്ഭുതം നടന്നിരിക്കണം. ഈ രണ്ടു കാര്യങ്ങളും മറ്റു അനുബന്ധ കാര്യങ്ങളും വിജയകരമായി പൂർത്തിയായാൽ, ഫാദർ ബൈൽസിനെ വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിക്കും. അതിനു ശേഷം, മറ്റൊരു അത്ഭുതം കൂടി നടന്നുവെന്ന് തെളിയുകയും മറ്റു നടപടിക്രമങ്ങൾ പൂർത്തിയാകുകയും ചെയ്താൽ മാത്രമേ, വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുകയുള്ളു- EWTN news റിപ്പോർട്ട് ചെയ്യുന്നു.
Image: /content_image/News/News-2015-12-25-15:38:39.jpg
Keywords:
Content: 548
Category: 20
Sub Category:
Heading: വേദങ്ങളും ഉപനിഷുത്തുക്കളും 'യേശു ലോകരക്ഷകൻ' എന്ന് സാക്ഷ്യപ്പെടുത്തുന്നു
Content: ആരാണ് യേശുക്രിസ്തു? ഈ ചോദ്യം ക്രിസ്തുവിന്റെ ജനനം മുതൽ തന്നെ ലോകം ചോദിച്ചിരുന്നു. ഇതു മനസ്സിലാക്കിയ ക്രിസ്തു ശിഷ്യൻമാരോട് ചോദിക്കുന്നു ഞാൻ ആരെന്നാണ് നിങ്ങൾ പറയുന്നത്? പത്രോസ് പറഞ്ഞു "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്‌"(Mt 16:13-16). ക്രിസ്തുവിന്റെ ജനനത്തിന് മുൻപ് തന്നെ പഴയ നിയമത്തിൽ പ്രവാചകൻമാർ അവനെക്കുറിച്ച് വ്യക്തമായി പറഞ്ഞിരുന്നു. ബൈബിൾ മാത്രമല്ല ക്രിസ്തുവിനെക്കുറിച്ച് നമ്മോട് പറയുന്നത്; ക്രിസ്തുവിന് മുൻപ് എഴുതപ്പെട്ട ഹൈന്ദവ വേദങ്ങളും ഉപനിഷുത്തുക്കളും ക്രിസ്തു ലോകരക്ഷകനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നു. #{red->n->n->യേശുക്രിസ്തുവിന്റെ മനുഷ്യാവതാരം}# വേദങ്ങളും ഉപനിഷത്തുകളും യേശുവിന്റെ അവതാര രഹസ്യത്തെ പറ്റി നിരവധി തെളിവുകള്‍ നല്കുന്നുണ്ട്. ദൈവം ഒരു കന്യകയില്‍ നിന്നും മനുഷ്യനായി അവതരിക്കുമെന്നും കറപുരളാത്ത ജീവിതം നയിക്കുകയും ഒടുവില്‍ മരണം വഴി തന്റെ ലക്ഷ്യം നിറവേറ്റുമെന്നും സാമവേദത്തില്‍ വ്യക്തമായി പ്രവചിക്കപ്പെട്ടിട്ടുണ്ട്. സാമവേദത്തിൽ ഇപ്രകാരമാണ് പറയുന്നത് "ലിവ്ഹ്യ ഗോപ്ത്ത്രം മഹക്യൗ ദാധിന കുറയന്തി ഹവ്യയാനാ പരയ തസീൻ, പ്രജ പതിർതെ വേഭയം അത്മാനം യാഗനം കൃത്വാ പ്രായശ്ചിത് " ഈ ശ്ലോകത്തിന്റെ അര്‍ത്ഥമിതാണ് 'ലോകരക്ഷകന്‍ ഒരു കാലിത്തൊഴുതില്‍ കന്യകയുടെ മകനായി അവതാരമെടുക്കും, ലോകത്തിന്റെ മുഴുവനായ അവന്‍ തന്റെ ജനത്തിന്റെ പാപപരിഹാരത്തിനായി (yagna), തന്റെ ശരീരത്തെ തന്നെ ദാനമാക്കി അനുവദിച്ചിരിക്കുന്നു. ലോകം മുഴുവന്റെയും രക്ഷ യേശുവിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂയെന്ന് സാമവേദത്തിലെ ഈ ശ്ലോകം ലോകത്തെ ഓര്‍മ്മിപ്പിക്കുന്നു. സാമവേദത്തിന്റെ രണ്ടാം ഭാഗമായ തണ്ട്യ മഹാബ്രാഹ്മണത്തില്‍ (Thanddiya Maha Brahmanam) പരാമര്‍ശിക്കുന്നത് ഇങ്ങനെ:- "യജ്ഞൊവ ആപതേ, പ്രദാഃമണി ധര്‍മണി" അതായത് ബലികൊണ്ട് മാത്രമേ രക്ഷ സാധ്യമാവുകയുള്ളു എന്നും ബലിയര്‍പ്പണം നമ്മുടെ പരമപ്രധാനമായ കര്‍ത്തവ്യമാണെന്നും ഈ വേദവാക്യം വ്യക്തമാക്കുന്നു. ഇത്കൂടാതെ ആര്യന്മാര്‍ എപ്പോഴും ഉരുവിട്ടുകൊണ്ടിരിന്ന ഒരു ജപമായിരിന്നു "അഹം യജ്ഞോസ്മി" (Aham Yagnosmi). ഇതിന്റെ അര്‍ത്ഥമിതാണ് 'പരിശുദ്ധരില്‍ പരിശുദ്ധനായ ദൈവം സ്വയം ബലിവസ്തുവാകാതെ നമ്മുക്ക് മോക്ഷം സാദ്ധ്യമല്ല' എന്നാണ്. തണ്ട്യ മഹാഃബ്രാഹ്മണത്തില്‍ തന്നെ പ്രതിപാദിക്കുന്ന മറ്റൊരു ശ്ലോകമാണ് 'സര്‍വ്വപാപ പരിഹാരോ രക്തപ്രോക്ഷനഃ മാവാഷകം'. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയാല്‍ കേള്‍വി, കാഴ്ച, ചിന്ത, പ്രവര്‍ത്തികള്‍, സ്വഭാവം തുടങ്ങിയവ വഴിയായി നാം ചെയ്യുന്ന പാപങ്ങളില്‍ നിന്നും മനുഷ്യന് മോചനം ലഭിക്കണമെങ്കില്‍, രക്തം ചിന്തപ്പെടേണ്ടത് അനിവാര്യമാണെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. അതിനാല്‍ തന്നെ ക്രിസ്തുവിന്റെ കുരിശിലെ ബലിയെ സാധൂകരിക്കുന്ന വാക്യങ്ങളാണ് സാമവേദത്തിലുള്ളതെന്ന് നിസംശയം പറയാന്‍ നമ്മുക്ക് സാധിക്കും. ബി‌സി 700-ല്‍ സംസ്കൃതത്തില്‍ എഴുതപ്പെട്ട "ഭവിഷ്യ പുരാണത്തിലെ" (Bhavishaya Purana) 'ഭാരത കാണ്ഡ'(Bharath Khand) ത്തില്‍ 'പ്രതിസര്‍ഗ്ഗ്' (Pratisarg) എന്ന അദ്ധ്യായത്തില്‍ രക്ഷകന്റെ അവതാരത്തെ പറ്റി പറയുന്നത് ഇങ്ങനെയാണ്. "യീശ് മൂര്ത്തി പ്രാപ്തഃ നിത്യ ശുദ്ധ ശിവകാരി, യീശ മശി ഈറ്റിചഃ മാം നമ പ്രതിഷ്ഠതം". അര്‍ഥമിതാണ്, "നമ്മുടെ ഹൃദയത്തില്‍ വസിക്കുന്ന ദൈവം പരിശുദ്ധനും, കരുണയുള്ളവനുമാണെന്ന് വെളിവാക്കപ്പെട്ടിരിക്കുന്നു. അവന്റെ പേരാണ് 'യീശാ മസ്സി' (യേശു ക്രിസ്തു)". ഭാരത കാണ്ഡത്തിലെ ഈ ഭാഗം ക്രിസ്തുവിനെ സ്പഷ്ടമായി സാക്ഷ്യപ്പെടുത്തുന്നു എന്ന കാര്യത്തില്‍ നിസ്തര്‍ക്കമാണ്. പുരാണങ്ങളില്‍ ദൈവീക അവതാരമായ രക്ഷകനെ പ്രധാനമായും വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്, "ബല്‍വാന്‍ രാജ ഗൌരങ് ശ്വേഠഃ വസ്ത്രകം, പുരുഷ ശൂഭം, യീശ്പുത്ര, കുമാരി ഗര്‍ഭസംഭവം, സത്യാ വരാത പരഃയായനം എന്നിവയാണ്. വ്യക്തമാക്കി പറഞ്ഞാല്‍ തൂവെള്ള വസ്ത്രധാരിയും പാപരഹിതനും കുറ്റമറ്റവനുമായ പരിശുദ്ധ മനുഷ്യന്‍,ദൈവത്തിന്റെ പുത്രന്‍, കന്യകയില്‍ നിന്നും ജനിച്ചവന്‍,സത്യത്തിന്റെ പാതയിലൂടെ മാത്രം ചരിക്കുന്നവന്‍ എന്നൊക്കെയാണ് ഇതിന്‍റെ വാച്യാര്‍ദ്ധം. #{red->n->n->യേശുക്രിസ്തുവിന്റെ കുരിശിലെ ബലി}# രക്ഷകനെ കുറിച്ചും അവിടുത്തെ ബലിയര്‍പ്പെണത്തെ പറ്റിയും ഭഗവത്ഗീതയില്‍ എന്തൊക്കെയാണ് പറഞ്ഞിട്ടുള്ളത്‌ എന്നു കൂടി നമ്മുക്ക് നോക്കാം. "സഹായജ്ഞഃ പ്രജസൃഷ്ട്വാ പുരോവച പ്രജാപതിഹ് അനേന പ്രസവിശ്യദ്ധ്വം ഈശവ്വോസ്ട്വിഷ്ട കമദുഖ്” – അര്‍ത്ഥമിതാണ് "മനുഷ്യന്റെ സൃഷ്ടിക്കൊപ്പം ദൈവം ബലിയര്‍പ്പണവും സ്ഥാപിച്ചു, എന്നിട്ടവരോട് പറഞ്ഞു "ഇതുവഴി നിങ്ങളുടെ ഹൃദയത്തിന്റെ അഭിലാഷങ്ങള്‍ നിറവേറുമാറാകട്ടെ." യജ്ഞക്ഷപിതാകള്‍മാസഃ – “ബലിയാല്‍ ആരുടെയൊക്കെ പാപങ്ങള്‍ മോചിപ്പിക്കപ്പെട്ടുവോ." നയം ലോകോസ്ട്യായജ്ഞസ്വഃ കുടനയാഹ് കുരുസറ്റമ (Nayam lokostyayagnasvah kutanayah kurusattama)” – “അല്ലയോ, ശ്രേഷ്ടനായ ഗുരുവേ, ഇപ്പറഞ്ഞ ബലികളില്‍ ഒന്നുപോലും നിര്‍വ്വഹിക്കുവാന്‍ കഴിയാത്ത ഒരാള്‍ക്കും ഈ ലോകത്ത് സ്ഥാനമില്ല എന്നിരിക്കെ, അവന്‍ എങ്ങിനെ സ്വര്‍ഗ്ഗം പ്രാപിക്കും?" ദിവ്യബലിയുടെ പ്രാധാന്യത്തെ എടുത്തു കാണിക്കുന്ന നിരവധി വാക്യങ്ങള്‍ ഭഗവത് ഗീതയില്‍ ഉണ്ടെന്ന് മുകളില്‍ നല്കിയിരിക്കുന്ന വാക്ക്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. കൂടാതെ മുണ്ടാകോപനിഷത്തില്‍ (Mundakopanishad) പറയുന്നതിങ്ങനെയാണ് "ബലിയര്‍പ്പിക്കുമ്പോള്‍ ബലിവസ്തു മരത്തോലുകള്‍ പോലെ നിശബ്ദമായിരിക്കും."(പ്ലവഃ ഹ്യേരെ അദൃദയജ്ഞരാപഃഹ്). ലോകത്തിന്‍റെ രക്ഷക്കായി ക്രൂശില്‍ മരണം ഏറ്റുവാങ്ങിയ യേശു വേദനകളെ നിശബ്ദതയോടെയാണ് സ്വീകരിച്ചത് എന്നു വെളിപ്പെടുത്തുന്ന വാക്യങ്ങളാണ് മുണ്ടോകോപനിഷത്തില്‍ പറയുന്നത്. ഇതേ കാര്യം തന്നെ സ്കന്ദപുരാണത്തിലെ 7-മത്തെ അദ്ധ്യായത്തില്‍ മറ്റൊരു രീതിയില്‍ വിവരിക്കുന്നുണ്ടെന്ന് നമ്മുക്ക് കാണാന്‍ സാധിയ്ക്കും. വാക്യമിതാണ് "പ്ലവ എയെറ്റെ സൂറ യജ്ഞ അദൃധശെഃ ന സംശയഃ" – “ദൈവത്തിനുള്ള ബലിയര്‍പ്പണം മരത്തോലുകള്‍ക്ക് സമാനമാണ്; അവ നിശബ്ദമാണ് എന്ന കാര്യത്തില്‍ സംശയമില്ല". 'തണ്ട്യ മഹാ ബ്രാഹ്മണം (Tandya Maha Brahmanam) ത്തില്‍ പറഞ്ഞിരിക്കുന്നതനുസരിച്ചു “ബലികൊണ്ട് മാത്രമേ നമുക്ക് രക്ഷപ്രാപിക്കുവാന്‍ കഴിയുകയുള്ളൂ എന്നും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് യഥാര്‍ഥ ബലിയുടെ നിഴല്‍ മാത്രമാണെന്നും സാക്ഷ്യപ്പെടുത്തുന്നു."(ശ്രുഃ യജ്ഞോത അവതി തസ്യചഃഹായ ക്രിയാതെ). ഇത് വലിയ ഒരു സത്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ക്രിസ്തുവിന്‍റെ ബലിയര്‍പ്പണത്തിന് നൂറുകണക്കിന് വര്‍ഷങ്ങള്‍ മുന്‍പ് അര്‍പ്പിക്കപ്പെട്ട ബലികള്‍ അപൂര്‍ണ്ണമാണെന്നും (സാമവേദം എഴുതപ്പെട്ടത് ക്രിസ്തുവിന്‍റെ മനുഷ്യാവതാരത്തിന് ഏറെ മുന്‍പാണ്) യഥാര്‍ത്ഥ ബലിയര്‍പ്പണം ഇനിയും നടന്നിട്ടില്ലയെന്നും ഇത് മനസിലാക്കി തരുന്നു. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ ക്രിസ്തുവിന്‍റെ ബലിയിലൂടെ മാത്രമേ രക്ഷ പൂര്‍ത്തികരിക്കപ്പെടുകയുള്ളേന്നും ആ കാലഘട്ടങ്ങളില്‍ അര്‍പ്പിച്ച ബലികള്‍ക്ക് അടിസ്ഥാനമില്ലെന്നും ഇത് എടുത്തുകാണിക്കുന്നു. ഋഗ്വേദത്തിലും ഇതിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാന്‍ സാധിയ്ക്കും: ശ്രുഃ അത്മാദ ബലധാഹ് യാസ്യ ഛായാ മൃതം യാസ്യ മൃതുഹ് (Atmada baladah yasya chhaya-mrutam yasya mruatyuh) മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയാല്‍, “അവന്റെ നിഴലും, മരണവും പൂന്തേന്‍ പോലെ ആയിരിക്കും, അവന്റെ നിഴലാലും മരണത്താലും നമുക്ക് ആത്മാവും, ബലവും ദാനമായി ലഭിച്ചു". യേശുവിന്‍റെ യാഗബലി വഴി ലോകത്തിന് ലഭിച്ച അനുഗ്രഹങ്ങളെയാണ് ഈ വാക്യം അവതരിപ്പിക്കുന്നത്. മേല്പറഞ്ഞ ഹൈന്ദവ വേദവാക്യങ്ങളില്‍ നിന്ന് 'ബലികള്‍ അര്‍പ്പിക്കുന്നത് വഴി മോക്ഷം സാദ്ധ്യമല്ലയെന്നും, മറിച്ച് അവയെല്ലാം ഒരു മഹത്തായ ബലിയര്‍പ്പണത്തിന്റെ നിഴലുകളാണ്'എന്നും പ്രതിപാദിക്കുന്നു.' മുന്‍പേ സൂചിപ്പിച്ചതുപോലെ ക്രിസ്തുവിന്‍റെ മനുഷ്യാവതാരത്തിന് ഏറെ മുന്‍പ് എഴുതപ്പെട്ട ഈ ഗ്രന്ഥങ്ങളെല്ലാം സാക്ഷ്യപ്പെടുത്തുന്നത്, ക്രിസ്തുവിന്‍റെ കുരിശിലെ ബലിയുടെ പൂര്‍ത്തീകരണം വഴിയായി മാത്രമേ മോക്ഷം സാധ്യമാകുകയുള്ളൂയെന്നതാണ്. സത്പാദ ബ്രാഹ്മണത്തില്‍ (Satpatha Brahmanam) "ഒരേ സമയം നശ്വരനും അനശ്വരനുമായ ദൈവം സ്വയമേ ഒരു ബലിയാണെന്നും അവന്‍ തന്നില്‍ മനുഷ്യത്വവും ദൈവത്വവും സ്വാംശീകരിച്ചിരിക്കുന്നു” എന്നു രേഖപ്പെടുത്തിയിരിക്കുന്നതായി കാണുവാന്‍ സാധിക്കും. (തസ്യ പ്രജാപതിരാര്‍ദ്ദമേവ മര്‍ത്യമാസിദ്ധര്‍ദ്ധമൃതം). കൂടാതെ സാമവേദത്തിലെ 'തണ്ട്യ മഹാ ബ്രാഹ്മണത്തില്‍ “ദൈവം തന്നെ തന്നെ ബലിവസ്തുവായി അര്‍പ്പിച്ച് നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കും.” എന്ന ഭാഗവും നമ്മുക്ക് കാണാന്‍ സാധിയ്ക്കും. പുരുഷ സൂക്തത്തില്‍ (Purusha Sukta) നിന്നും തെളിവാകുന്നത് വലിയ ഒരു യഥാര്‍ത്ഥ്യമാണ്; ഈ ലോകത്തിന്റെ പരമാധികാരിയായ യേശു നശ്വരതയും അനശ്വരതയും ഒരുപോലെ കൂട്ടി ചേര്‍ത്ത് മനുഷ്യാവതാരമെടുക്കുകയും നമ്മുടെ പാപമോചനത്തിനായി സ്വയം ബലിമൃഗമായി മാറിയ, അവിടുന്ന് അര്‍പ്പിക്കപ്പെട്ട ബലിയാണ് യഥാര്‍ത്ഥ ബലി. #{red->n->n->ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്}# ബലിമൃഗത്തെ കുറിച്ച് ഋഗ്വേദത്തില്‍ പറഞ്ഞിരിക്കുന്നത് എന്തൊക്കെയാണെന്ന് നമ്മുക്ക് പരിശോധിക്കാം. I. അത് കൊഴുപ്പില്ലാത്ത മുട്ടനാടായിരിക്കണം. II. അതിന്റെ തലക്ക് ചുറ്റുമായി വള്ളികളും, മുള്ളുകളും കൊണ്ടുള്ള കിരീടം ധരിപ്പിച്ചിരിക്കണം. III. ബലിമൃഗത്തെ ബലി സ്തൂപത്തില്‍ ബന്ധിച്ചിരിക്കണം. IV. അതിന്റെ നാല് കാലുകളില്‍ രക്തം ചിന്തുന്നത് വരെ ആണികള്‍ തറക്കണം. V. ആടിനെ പുതപ്പിച്ചിരിക്കുന്ന തുണി നാല് പുരോഹിതന്മാരും പുതക്കണം. VI. ബലിയര്‍പ്പിക്കപ്പെടുന്ന ആടിന്റെ ഒരെല്ലുപോലും ഒടിയുവാന്‍ ഇടവരരുത്. VII. ബലിയര്‍പ്പിക്കുന്ന ആടിനെ സോമരസം കുടിപ്പിച്ചിരിക്കണം. VIII. ബലിക്ക് ശേഷം അത് തന്റെ ജീവിതത്തിലേക്ക് തിരിച്ചു വരും. IX. അതിന്റ മാംസം ഭക്ഷിക്കണം മേല്പറഞ്ഞിരിക്കുന്ന വിവരങ്ങളില്‍ നിന്നും, യേശു ക്രിസ്തു കാല്‍വരിയില്‍ അര്‍പ്പിച്ച ബലിയുടെ എല്ലാ സ്വഭാവസവിശേതകളും നമ്മുക്ക് കാണാന്‍ സാധിക്കും. യേശുവിന്‍റെ മനുഷ്യാവതാരവും അവിടുത്തെ മരണം വഴിയായി പാപികളുടെ രക്ഷയും, വ്യക്തമായി ഋഗ്ഗ്വേതത്തില്‍ പരാമര്‍ശിക്കുന്നുണ്ടെന്നു വലിയ ഒരു യാഥാര്‍ഥ്യമാണ്. നമ്മുടെ രാജ്യത്തെ അവതാര ഐതിഹ്യങ്ങളിലും, ശാസ്ത്രങ്ങളിലും ഇപ്രകാരമുള്ള ബലിയെ കുറിച്ചുള്ള പരാമര്‍ശങ്ങളൊന്നും കാണുവാന്‍ സാധിക്കുകയില്ല. അവയിലൊന്നും മനുഷ്യനായി അവതരിച്ച്, സ്വയം ബലിവസ്തുവായി തീര്‍ന്ന് പാപികളെ അവരുടെ പാപങ്ങളില്‍ നിന്നും മോചിപ്പിക്കുന്ന ദൈവത്തെ കുറിച്ച് പറഞ്ഞിട്ടുള്ളതായി കാണാന്‍ സാധിക്കില്ല. എന്നാല്‍, പശ്ചിമേഷ്യയിലെ മെഡിറ്ററേനിയന്‍ തീരത്തുള്ള പലെസ്തീന്‍ എന്ന രാജ്യത്ത്‌, ലോകത്തിലെ ഒരു വലിയ ജനവിഭാഗത്തിന്റെ നടുവില്‍ പരിശുദ്ധ കന്യകയുടെ ഗര്‍ഭത്തിലൂടെ ദൈവം മനുഷ്യനായി അവതരിച്ചു, ദൈവീക മനുഷ്യനെ കുറിച്ചുള്ള മുകളില്‍ നല്‍കിയിരിക്കുന്ന എല്ലാ വിവരണങ്ങളും പൂര്‍ത്തിയാക്കി കൊണ്ട് തന്നെ. അതിനാലാണ് അവന്‍ ഒരുപോലെ ദൈവവും, മനുഷ്യനുമാണെന്ന് പറയുന്നത്. തുടക്കം മുതലേ തന്നെ യേശു, മനുഷ്യരുടെ പാപമോചനത്തിനായുള്ള തന്റെ മരണത്തെ കുറിച്ചും, മരണത്തിന് മേല്‍ വിജയം വരിച്ചുകൊണ്ടുള്ള തന്റെ പുനരുത്ഥാനത്തെ കുറിച്ചും വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. തന്റെ പ്രബോധനങ്ങളെ വെറുക്കുന്നവരും, അവന്റെ ജീവന് വേണ്ടി ദാഹിക്കുന്നവരുമായ ദുഷ്ടന്മാരുടെ കൈകളില്‍ തന്‍റെ ജീവന്‍ നല്കാന്‍ അവിടുന്ന് മടികാണിച്ചില്ല. യേശു വധിക്കപ്പെട്ട രീതി പരിശോധിച്ചാല്‍ പുരുഷ സൂക്തത്തില്‍ പരാമര്‍ശി‍ച്ചിരിക്കുന്ന 'ബ്രഹ്മ' ദൈവത്തെ ബലിയര്‍പ്പിച്ചതിനു സമാനമാണെന്ന് കാണാന്‍ സാധിയ്ക്കും. ഋഗ്വേദത്തില്‍ ബലിമൃഗത്തെ കുറിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം ഈ ദൈവീക-മനുഷ്യനിലും താഴെ പറയുന്ന വിധം സമാനതപുലര്‍ത്തിയിരിക്കുന്നു : I. അവന്‍ പാപരഹിതനായ ദൈവീക മനുഷ്യനായിരുന്നു (I Pet 2:22). II. അവന്റെ തലയില്‍ മുള്‍ക്കിരീടം ധരിപ്പിക്കപ്പെട്ടു (I Pet 2:22). III. അവന്‍ കുരിശില്‍ തറക്കപ്പെട്ടു (ബലി സ്തൂപം) (John 19:18). IV. കുരിശില്‍ കൈകളിലും, കാലുകളിലും ആണികളാല്‍ തറക്കപ്പെട്ടു (Matt 27:35) V. അവനെ കുരിശില്‍ തറച്ചവര്‍ അവന്റെ മേലങ്കി പങ്കിട്ടെടുത്തു (Matt 27:35). VI. അവന്റെ ഒരെല്ലു പോലും ഒടിയുകയുണ്ടായില്ല (John 19:36). VII. അവന് കുടിക്കുവാന്‍ കയ്പ് നീര്‍ നല്കി (സോമ രസം) (Matt 27:34). VIII. അവന്‍ മരണത്തിനുമേല്‍ വിജയം വരിച്ചുകൊണ്ട് പിന്നീട് ഉത്‌ഥാനം ചെയ്തു (Matt 28:5-6). IX. തന്റെ മരണത്തിനു മുന്‍പ്, അപ്പവും വീഞ്ഞും കൈകളില്‍ എടുത്ത് കൊണ്ട് ഇത് തന്റെ ശരീരവും, രക്തവുമാകുന്നുവെന്നും, ലോകത്തിന്റെ പാപമോചനത്തിനായി നിങ്ങളെല്ലാവരും തന്റെ ശരീരമാകുന്ന അപ്പം ഭക്ഷിക്കുകയും, തന്റെ മാംസമാകുന്ന രക്തം പാനം ചെയ്യുകയും വേണമെന്ന് തന്റെ ശിക്ഷ്യന്മാരോട് ആവശ്യപ്പെടുന്നു. ഇതിന്റെ ഓര്‍മ്മക്കായി ഒരു വിശുദ്ധ കൂദാശ സ്ഥാപിക്കുകയും, ലോകമുള്ളിടത്തോളം കാലം ഇത് തുടരുകയും വേണമെന്ന് പറഞ്ഞു. യേശുവിന്‍റെ ഈ ആഹ്വാനം പൂര്‍ണമായി അംഗീകരിച്ച് കൊണ്ട് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അനുദിനം 5 ലക്ഷത്തോളം വിശുദ്ധ കുര്‍ബ്ബാനകൾ അര്‍പ്പിക്കപ്പെടുന്നു. വേദങ്ങളും ഉപനിഷത്തുകളും യേശുക്രിസ്തു ലോക രക്ഷകനാണ് എന്ന് സാക്ഷ്യപ്പെടുത്തുമ്പോൾ ഖുറാനും ഇതു തന്നെയാണ് വെളിപ്പെടുത്തുന്നത്. മുസ്ലിം പണ്ഡിതനും ഇമാമുമായിരുന്ന മൗലവി സുലൈമാൻ ഖുറാനിൽ വെളിപ്പെടുത്തുന്ന ലോകരക്ഷകനായ യേശുക്രിസ്തുവിനെ തിരിച്ചറിഞ്ഞ് ക്രിസ്തുമതം സ്വീകരിച്ചത് പ്രവാചക ശബ്ദം റിപ്പോർട്ട് ചെയ്തിരുന്നല്ല്ലോ. ഈ വസ്തുതകളെല്ലാം ഒരേ ഒരു സത്യത്തിലേക്കാണ് മാനവകുലത്തെ നയിക്കുന്നത്- ക്രിസ്തു എന്ന സനാതന സത്യത്തിലേക്ക്. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയിൽ നമുക്കു രക്ഷക്കുവേണ്ടി യേശു എന്ന നാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, ഈ നാമത്തിന്റെ മുമ്പിൽ എല്ലാ മുട്ടുകളും മടങ്ങുമെന്നും എല്ലാ നാവുകളും ഈ ദൈവനാമത്തെ പുകഴ്ത്തുമെന്നുമുള്ള സത്യം മനസ്സിലാക്കുവാൻ നമുക്ക് കഴിയട്ടെ (Cf: Acts 4:12, Rom 14:11). #repost
Image: /content_image/Mirror/Mirror-2015-12-26-11:04:37.jpg
Keywords: അരവി
Content: 549
Category: 7
Sub Category:
Heading: സാബത്ത് December 27 : തിരുകുടുംബത്തിന്റെ പ്രാധാന്യം
Content: സീറോ മലബാർ സഭയുടെ ആരാധന ക്രമത്തിലെ ഡിസംബർ 27, ഞായറാഴ്ചയിലെ ബൈബിൾ വായനകളുടെ അടിസ്ഥാനത്തിൽ ബ്രദർ കെ. തോമസ്‌ പോൾ നൽകുന്ന വചന സന്ദേശം- തിരുകുടുംബത്തിന്റെ പ്രാധാന്യം
Image:
Keywords: sunday Homily, thomas paul, pravachaka sabdam
Content: 550
Category: 1
Sub Category:
Heading: മനുഷ്യന് പരിഹരിക്കാനാവാത്ത പ്രശ്നങ്ങൾ ദൈവകൃപകൊണ്ട് പരിഹരിക്കാൻ സാധിക്കും: ഫ്രാൻസിസ് പാപ്പായുടെ ക്രിസ്തുമസ് സന്ദേശം
Content: അക്രമത്തിലും സംഘർഷത്തിലും ദാരിദ്ര്യത്തിലും അകപ്പെട്ടിരിക്കുന്ന ലോക ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട്, ഫ്രാൻസിസ് മാർപാപ്പ, വിശ്വാസികൾക്കായി (Urbi et Orbi) എന്നറിയപ്പെടുന്ന ക്രിസ്മസ് ആശീർവാദം നൽകി. യേശുവിന്റെ ജനനം നമുക്ക് മോചനമാർഗ്ഗം തുറന്നു തരുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മനുഷ്യന് പരിഹരിക്കാനാവാത്ത പ്രശ്നങ്ങൾ ദൈവകൃപകൊണ്ടുള്ള മനംമാറ്റത്തിലൂടെ സാധ്യമായി തീരും" ക്രിസ്മസ് സന്ദേശത്തിൽ പിതാവ് പറഞ്ഞു. "യേശുവിന്റെ ജനനം പ്രത്യാശയുടെ ജനനമാണ്; യേശുവിന്റെ ജനനം സമാധാനത്തിന്റെ ജനനമാണ്. സമാധാനം ജനിക്കുന്നിടത്ത് വിദ്വേഷത്തിനും യുദ്ധത്തിനും സ്ഥാനമുണ്ടാകില്ല." സെന്റ് പീറ്റേർസ് സ്ക്വയറിൽ ക്രിസ്മസിന്റെ ആശിർവാദം സ്വീകരിക്കാനെത്തിയ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശുദ്ധനാട്ടിൽ സമാധാന ജീവിതം അസാദ്ധ്യമാക്കി തീർക്കുന്ന സംഘർഷങ്ങളിൽ അദ്ദേഹം അഗാധമായ ഖേദം പ്രകടിപ്പിച്ചു. വിശുദ്ധനാട്ടിലും സംഘർഷഭൂമികളായി മാറി കൊണ്ടിരിക്കുന്ന സിറിയ, ഇറാക്ക്, ലിബിയ, യെമൻ ആഫ്രിക്ക, കോംഗോ സുഡാൻ, കൊളംബിയ ഉക്രെയ്ൻ എന്നിവിടങ്ങളിലും സമാധാനം പുനസ്ഥാപിക്കപ്പെടാനായി അദ്ദേഹം പ്രാർത്ഥിച്ചു. ഭീകരാക്രമണങ്ങളുടെ ദുരന്തം അനുഭവിച്ചുകൊണ്ടിരിക്കുന്നവരെയും അദ്ദേഹം പ്രാർത്ഥനയിൽ ഓർമ്മിച്ചു. സംഘർഷങ്ങളെ തുടർന്ന് വീടും നാടുമുപേഷിച്ച് പലായനം ചെയ്തു കൊണ്ടിരിക്കുന്ന അഭയാർത്ഥി സമൂഹങ്ങൾ, മനുഷ്യക്കടത്തിന് ഇരയാകുന്നവർ, തൊഴിൽ രഹിതർ, ദാരിദ്ര്യത്തിന് അടിപ്പെട്ടവർ എന്നിവരെയെല്ലാം അദ്ദേഹം പ്രാർത്ഥനയിൽ സ്മരിച്ചു. ക്രിസ്മസ്സിന്റെ ഏറ്റവും വലിയ വരദാനമാണ് യേശു . നമ്മുടെ ഹൃദയത്തിന്റെ വാതിലുകൾ തുറന്ന് യേശുവിനെ സ്വീകരിക്കാൻ അദ്ദേഹം ജനക്കൂട്ടത്തെ ഉദ്ബോധിപ്പിച്ചു. മനുഷ്യവംശത്തിന് പ്രകാശം നൽകാനായി ഉദിച്ചുയർന്ന പ്രഭയാണ് യേശു. അദ്ദേഹത്തിന്റെ ജനന ദിവസം ദൈവകാരുണ്യത്തിന്റെ ദിവസമാണ്. ദൈവം തന്റെ ഏകപുത്രനെ മനുഷ്യ മോചനത്തിനായി ഭൂമിയിലേക്കയച്ച ദിവസമാണിത്. ഭയത്തിന്റെയും സംശയത്തിന്റെയും അന്ധകാരത്തെ അകറ്റി മനുഷ്യകുലത്തിനുമേൽ പ്രകാശം ചൊരിയുന്ന ദിവസമാണിത്. ഇത് ശാന്തിയുടെ ദിവസമാണ്, സംഭാഷണത്തിലൂടെ, സമന്വയത്തിലൂടെ , സമാധാനത്തിലേക്ക് നയിക്കപ്പെടുന്ന ദിവസമാണിത്. ഇത് സന്തോഷത്തിന്റെ ദിവസമാണ്. ലോകമെങ്ങുമുള്ള ജനവിഭാഗങ്ങൾക്കും ആഹ്ളാദം നൽകുന്ന ദിവസം. പ്രത്യേകിച്ച് പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും ആഹ്ളാദിക്കുവാനുള്ള ദിവസം. ലോകത്തിന്റെ രക്ഷകൻ പിറന്ന ദിവസം. ഈ ദിവസത്തിന്റെ അനുഗ്രഹം കൃസ്തു തന്നെയാണ്. നമുക്ക് ഹൃദയം തുറന്ന് അദ്ദേഹത്തെ സ്വീകരിക്കാം. മനുഷ്യകുലത്തിന്റെ ചക്രവാളത്തിൽ ഉദിച്ചുയർന്ന പൊൻപുലരിയാണ് യേശു . ഈ ദിനം കരുണയുടേതാണ്. ദൈവം തന്റെ അനന്ത കാരുണ്യത്താൽ സ്വപുത്രനെ മനുഷ്യ മോചനത്തിനായി അയച്ച ദിവസം. ഭയത്തിന്റെ അന്ധകാരം അകറ്റുന്ന, പ്രകാശത്തിന്റെ ദിവസമാണിത്. ഇത് സമാധാനത്തിന്റെ ദിവസമാണ്. സംഭാഷണത്തിലൂടെയും സമന്വയത്തിലൂടെയും ശാന്തിയിലേക്ക് എത്തിച്ചേരാൻ സന്ദേശം നൽകുന്ന ദിവസം. പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും ലോകത്തിലെല്ലാവർക്കും സന്തോഷിക്കാനുള്ള ദിവസം. കന്യകാമറിയത്തിൽ നിന്നും യേശു ഉത്ഭവിച്ച ദിനമാണിത്. പുൽത്തൊഴുത്തിൽ കിടക്കുന്ന ദൈവപുത്രൻ ഒരു അടയാളമാകുന്നു. ബെത് ലേഹമിലെ ആട്ടിടയരെ പോലെ നമുക്കും അതേ അടയാളം കാണാം. തിരുസഭ എല്ലാ വർഷവും ഈ അടയാളത്തിന്റെ ഓർമ്മ പുതുക്കുന്നു. ദൈവസ്നേഹം മനുഷ്യനായി രൂപമെടുത്തതാണ് യേശു. ആ സ്നേഹത്തിന്റെ, ആ മനുഷ്യാവതാരത്തിന്റെ, ഓർമ്മ എല്ലാ വീടുകളിലും, എല്ലാ ഇടവകകളിലും, എല്ലാ സമൂഹങ്ങളിലും വർഷംതോറും പുതുക്കപ്പെടുന്നു. തിരുസഭ, പരിശുദ്ധ മറിയത്തെ പോലെ, നമുക്കെല്ലാവർക്കും ഒരു ദൈവീക അടയാളം കാണിച്ചുതരുന്നു. മേരി ഗർഭം ധരിച്ചു പ്രസവിച്ച യേശു ദൈവപുത്രനാകുന്നു. അവൻ പരിശുദ്ധാത്മാവിനാൽ അയക്കപ്പെട്ടവനാകുന്നു. അവൻ മനുഷ്യവർഗ്ഗത്തിന്റെ രക്ഷകനാകുന്നു. ഈ ലോകത്തിന്റെ പാപങ്ങൾ സ്വയം ഏറ്റെടുത്ത ദൈവത്തിന്റെ ആട്ടിൻകുട്ടിയാകുന്നു. ആട്ടിടയരോടൊപ്പം നമുക്കും ആ കഞ്ഞിനെ വണങ്ങാം. യേശു ദൈവ നന്മയുടെ അവതാരമാകുന്നു. നമുക്ക് പശ്ചാത്താപത്തിന്റെ കണ്ണീർ കൊണ്ട് നമ്മുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കാം. യേശുവിന്, അതെ, യേശുവിനു മാത്രമേ നമ്മെ രക്ഷിക്കാൻ കഴിയുകയുള്ളു. ദൈവകാരുണ്യത്തിന് മാത്രമേ ഇന്നത്തെ ലോകത്തിലുള്ള തിന്മയെ, പൈശാചികതയെ ഇല്ലാതാക്കാൻ കഴിയുകയുള്ളു. മനുഷ്യന്റെ ഇന്നത്തെ പ്രശ്നങ്ങൾക്ക് ദൈവകാരുണ്യത്താലുണ്ടാകുന്ന ഹൃദയ പരിവർത്തനം മാത്രമാണ് പ്രതിവിധിയായിട്ടുള്ളത്. യേശുവിന്റെ ജനനം പ്രത്യാശയുടെ ജനനമാണ്; യേശുവിന്റെ ജനനം സമാധാനത്തിന്റെ ജനനമാണ്. സമാധാനം ജനിക്കുന്നിടത്ത് വിദ്വേഷത്തിനും യുദ്ധത്തിനും സ്ഥാനമുണ്ടാകില്ല. പക്ഷേ ഈ ലോകത്തിൽ, ദൈവപുത്രൻ ജനിച്ചു വീണ നാട്ടിൽ തന്നെ, അക്രമവും വിദ്വേഷവും അരങ്ങുവാഴുന്നു. ഇസ്രയേൽ ജനതയും പാലസ്തീൻ ജനതയും സന്ധി സംഭാഷണത്തിലൂടെ സമാധാത്തിലെത്തിച്ചേരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. യുണൈറ്റഡ് നേഷൻസിന്റെ തീരുമാനങ്ങൾക്കനുസൃതമായി സിറിയയിലെ സംഘർഷവും ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളും അവസാനിക്കുവാൻ ദൈവത്തിന്റെ ഇടപെടലിനായി നമുക്ക് പ്രാർത്ഥിക്കാം. ലിബിയയിലെ സംഘർഷങ്ങൾക്കും അവസാനമുണ്ടാകണം. വിശുദ്ധനാട്ടിലും സംഘർഷഭൂമികളായി മാറി കൊണ്ടിരിക്കുന്ന സിറിയ, ഇറാക്ക്, ലിബിയ, യെമൻ' ആഫ്രിക്ക, കോംഗോ സുഡാൻ, കൊളംബിയ ഉക്രെയ്ൻ എന്നിവിടങ്ങളിലും സംഘർഷങ്ങളും കലഹങ്ങളും അവസാനിപ്പിക്കാൻ ലോക സമൂഹം മുന്നോട്ടിറങ്ങുന്നതിനായി നമുക്ക് പ്രാർത്ഥിക്കാം. ഇവിടങ്ങളിലെല്ലാം നിഷ്കളങ്കരായ മനുഷ്യർ പീഠനമേൽക്കുകയാണ്. മനുഷ്യ സംസ്ക്കാരത്തിന്റെ സ്മാരകങ്ങൾ പോലും വിദ്വേഷത്തിന്റെയും പകയുടെയും അഗ്നിയിൽ ദഹിച്ചു കൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യേശുവിനെ പ്രതി പീഠനമേറ്റുവാങ്ങുന്നവർ ഉണ്ണിയേശുവിൽ ആശ്വാസവും ധൈര്യവും കണ്ടെത്തട്ടെ എന്നു നമുക്ക് പ്രാർത്ഥിക്കാം. ദൈവം ജനിക്കുന്നിടത്ത് പ്രത്യാശയുണ്ട്. പ്രത്യാശയുള്ളിടത്ത് മനുഷ്യൻ മഹത്വം വീണ്ടെടുക്കുന്നു. എങ്കിലും ഇപ്പോഴും ധാരാളം സ്ത്രീ പുരുഷന്മാർ സമൂഹത്തിൽ നിന്നും ബഹിഷ്ക്കരിക്കപ്പെട്ട് ദാരിദ്ര്യത്തിനടിപ്പെട്ട് ദൈവ സൃഷ്ടിയുടെ അന്തസ്സിന് യോജിക്കാത്ത ജീവിതം നയിക്കാനായി മനുഷ്യരാൽ തന്നെ വിധിക്കപ്പെട്ടിരിക്കുന്നു. പഠിച്ചു നടക്കേണ്ട കാലത്ത് ബാലജനങ്ങൾക്ക് തോക്ക് കൊടുത്ത് കൊല്ലാൻ പഠിപ്പിക്കുന്ന ക്രൂരതയാണ് നമുക്ക് ചുറ്റുമുള്ളത്. ആശ്രയമില്ലാത്ത സ്ത്രീകൾ പീഠിപ്പിക്കപ്പെടുന്നു. മനുഷ്യക്കടത്തിൽ മനുഷ്യർ മൃഗങ്ങളെ പോലെ വിൽക്കപ്പെടുന്നു. പ്രാർത്ഥനയോടെ ഇവിടെയെല്ലാം നമുക്ക് സഹായഹസ്തം നീട്ടാൻ ശ്രമിക്കാം. അഭയാർത്ഥികൾക്ക് അഭയവും ജീവിതത്തിന് അർത്ഥവും കൊടുക്കാൻ ശ്രമിക്കുന്ന വ്യക്തികൾക്കും രാജ്യങ്ങൾക്കും ദൈവത്തിന്റെ അനുഗ്രഹം സമൃദ്ധമായുണ്ടാകാൻ നമുക്ക് പ്രാർത്ഥിക്കാം. തൊഴിൽ രഹിതർക്ക് ആശ്വാസം അരുളാനും രാജ്യത്തിന്റെ ഉത്തരവാദിത്വങ്ങൾ എറ്റെടുത്തിരിക്കുന്നവർക്ക് തുടർന്നും അർപ്പണബോധം നൽകുവാനും ദൈവം അനുഗ്രഹം നൽകട്ടെ. കരുണയാണ് ദൈവം തരുന്ന അനുഗ്രഹങ്ങളിൽ ഏറ്റവും മഹത്വമുള്ളത്. കരുണ നമ്മുടെയെല്ലാം ജീവിതത്തിൽ പ്രകാശം പരത്തട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. മനസ്സിന്റെ മുറിവുകൾ സുഖപ്പെടുത്തുന്ന കരുണ, പ്രത്യേകിച്ചും തടവുകാർക്ക്, ആശ്വാസം കൊണ്ടുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇന്ന് മോക്ഷത്തിന്റെ ദിനമാണ്. യേശുവിന്റെ തുറന്നു പിടിച്ചിരിക്കുന്ന കരങ്ങൾ, ദൈവത്തിന്റെ കരുണയുടെ ആലിംഗനത്തിന്റെ അടയാളമാണ്. അത് നോക്കി നിൽക്കുമ്പോൾ നമ്മൾ ഒരു കുട്ടിയുടെ ശബ്ദം കേൾക്കുന്നു: "എന്റെ സഹോദരർക്കും സുഹൃത്തുക്കൾക്കും വേണ്ടി ഞാൻ പറയുന്നു: സമാധാനം നിങ്ങളോടുകൂടെ." അത് ഉണ്ണിയേശുവിന്റെ ശബ്ദമാണ്. (Source: EWTN News)
Image: /content_image/News/News-2015-12-27-01:28:19.jpg
Keywords: pope francis, christmas message, 2015
Content: 551
Category: 19
Sub Category:
Heading: ക്രിസ്തു വാഗ്ദാനം ചെയ്യുന്ന സമാധാനത്തെ കുറിച്ചാണ് സഭാ ഇടയന്‍മാർ പ്രസംഗിക്കേണ്ടത്: കുടുംബ-സിനഡിനെ പിടിച്ചു കുലുക്കിയ അല്‍മായ വനിത വീണ്ടും പ്രതികരിക്കുന്നു.
Content: റൊമാനിയയിലെ ബുച്ചാറെസ്റ്റിലെ കത്തോലിക്കാ ഡോക്ടേഴ്സ് അസോസിയേഷന്‍ പ്രതിനിധിയായ ഡോ. ആന്‍കാ-മരിയാ സെര്‍നിയ ഒക്ടോബര്‍ 16ന്, കുടുംബങ്ങള്‍ക്കായുള്ള സിനഡില്‍ പങ്കെടുക്കുന്ന പിതാക്കന്‍മാരെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ആയിരകണക്കിന് കത്തോലിക്കര്‍ വളരെയേറെ ആകാംക്ഷാഭരിതരായി. മറ്റുള്ളവരെ അവരുടെ പ്രസംഗത്തിലേക്ക് ആകര്‍ഷിക്കുവാനുള്ള പ്രധാന കാരണം: രാഷ്ട്രീയപരവും, സാമൂഹ്യപരവുമായ കാര്യങ്ങളേക്കാള്‍ അധികമായി 'കുടുംബങ്ങളെ സംരക്ഷിക്കുവാനുള്ള ഒരു ആത്മീയ യുദ്ധത്തില്‍' സഭ ഏര്‍പ്പെട്ടിരിക്കുകയാണെന്നും, തിന്മയോട് സഹിഷ്ണത പുലർത്താതെ അതിനെ തിന്മയാണന്നു പറയുവാൻ പിതാക്കന്മാർ ധൈര്യം കാണിക്കണം എന്നുമുള്ള അവരുടെ അഭിപ്രായം കേട്ടപ്പോളാണ്. ഒക്ടോബറിലെ കുടുംബങ്ങള്‍ക്കായുള്ള സിനഡിനു ശേഷം ഡോ. ആന്‍കാ-മരിയാ സെര്‍നിയായുമായി കാത്തലിക് ഹെരാൾഡ് ലേഖകൻ, ഫ്രാൻസിസ് ഫിലിപ്പ് നടത്തിയ അഭിമുഖത്തിൽ കത്തോലിക്കാ സഭ രാഷ്ട്രീയ സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ചും സത്യം വിളിച്ചുപറയുന്നതിൽ പിതാക്കന്മാർ എത്രമാത്രം വിജയിക്കുന്നു എന്നതിനെക്കുറിച്ചും ചർച്ച ചെയ്യപ്പെട്ടു. കമ്മ്യൂണിസത്തിനു കീഴില്‍ ഡോ. സെര്‍നിയായുടെ കുടുംബത്തിനു നേരിടേണ്ടിവന്ന സഹനങ്ങള്‍ക്കൊപ്പം അവരുടെ ഉറച്ച കത്തോലിക്കാ വിശ്വാസവും ഇക്കാര്യത്തില്‍ ഒഴിവാക്കാനാവാത്ത വിധം സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഗ്രീക്ക് കത്തോലിക്കാ സഭാംഗവും സമര്‍ത്ഥനായ ഒരു വിദ്യാര്‍ത്ഥിയുമായിരുന്നു അവളുടെ പിതാവ്‌, തികഞ്ഞ ഒരു റോമാനിയന്‍ ദേശഭക്തന്‍. ഡോ. സെര്‍നിയായുടെ മാതാ-പിതാക്കളുടെ വിവാഹ നിശ്ചയം കഴിഞ്ഞ സമയത്തായിരുന്നു, ഭരണകൂടത്തിനെതിരായുള്ള അവളുടെ പിതാവിന്റെ എതിര്‍പ്പ് മൂലം 1947-ല്‍ കമ്മ്യൂണിസ്റ്റുകള്‍ അദ്ദേഹത്തെ കാരാഗ്രഹത്തിലടച്ചത്. 1964 വരെ അദ്ദേഹം തടവറയിലായിരുന്നു. നീണ്ട 17 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അദ്ദേഹത്തിന് തന്റെ ഭാവി വധുവിനെ വിവാഹം കഴിക്കുവാന്‍തന്നെ സാധിച്ചത്. കാരാഗ്രഹത്തിലെ അസഹ്യമായ പീഡനങ്ങള്‍ക്ക് പകരം തന്റെ വിശ്വാസം കൈവിടാതെ നിലനില്‍ക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞതിനെ ‘ഒരത്ഭുതം’ എന്നാണു ഡോ. സെര്‍നിയ വിശേഷിപ്പിച്ചത്. ഗ്രീക്ക് കത്തോലിക്കാ സഭാംഗമായിരുന്ന അവളുടെ മാതാവിന്റെ മുത്തച്ഛനും പത്തു വര്‍ഷത്തോളം ജെയിലില്‍ ചിലവഴിച്ചിട്ടുണ്ട്. കൂടാതെ അവളുടെ മാതാവും, അമ്മൂമ്മയും ഏതാനും മാസങ്ങളോളം വിചാരണ കൂടാതെ ജെയിലില്‍ കഴിഞ്ഞു. ഈ ദുരിതങ്ങള്‍ക്കും, ജെയില്‍വാസങ്ങള്‍ക്കും പുറമേ, ആത്മീയ വളര്‍ച്ചക്കുള്ള വലിയ അവസരങ്ങളും തങ്ങള്‍ക്ക് ലഭിച്ചിരുന്നുവെന്ന് ഡോ. സെര്‍നിയ പറഞ്ഞു. ദൈവമില്ലെന്ന് വിശ്വസിക്കുന്ന ഭരണകൂടം തങ്ങളുടെ ശത്രുവായികണ്ട് തന്റെ അമ്മയെ തടവിലാക്കിയത്‌ അമ്മയെ വല്ലാതെ തളര്‍ത്തി എന്നവര്‍ പറഞ്ഞു. അവളുടെ മാതാവിന് 36ഉം പിതാവിന് 46ഉം വയസ്സുള്ളപ്പോളാണ് അവരുടെ വിവാഹം നടന്നത്. ഒരേ വിശ്വാസവും, രാഷ്ട്രീയ കാഴ്ചപ്പാടുമുള്ള അവരുടെ സ്നേഹം നിറഞ്ഞ വിവാഹ ജീവിതം, തങ്ങളുടെ രണ്ട് പെണ്‍മക്കള്‍ക്കും സാംസ്കാരികമായും വിശ്വാസപരമായും ഒരു നല്ല മാതൃകയായിരുന്നു. കൂടാതെ തങ്ങളുടെ അപ്പൂപ്പ-നമ്മൂമ്മമാരുടെ സഹകരണവും കൂടിയായപ്പോള്‍ അവരുടെ കുടുംബം ഒരേമനസ്സുള്ളവരുടെ ഒരു കൂട്ടായ്മയായി മാറി. റൊമാനിയന്‍ കമ്മൂണിസ്റ്റ് ഭരണകൂടത്തിന്റെ പോലീസായ ‘സെക്കൂരിറ്റേറ്റെ’യുടെ നിരന്തരമായ നിരീക്ഷണത്തിന് വിധേയമായിരുന്നതിനാല്‍, കുടുംബശൃംഖലക്ക് പുറത്ത്‌ അവളുടെ മാതാ-പിതാക്കള്‍ക്ക് കുട്ടികളുടെ സ്കൂള്‍ സംബന്ധമായ കാര്യങ്ങളും, ഭക്ഷണത്തിനു വേണ്ടിയുള്ള കാത്തുനില്‍പ്പും ഒഴികെ വലിയ കാര്യമായ ജോലിയൊന്നും ഉണ്ടായിരുന്നില്ല. ഇതൊഴിച്ചാല്‍ അവരുടെ ജീവിതം വലിയ ദുഃഖമൊന്നും നിറഞ്ഞതായിരുന്നില്ല, വളരെയേറെ സന്തോഷം നിറഞ്ഞതായിരുന്നു അവരുടെ വീട്. ക്രിസ്തുമസ്സും, ഈസ്റ്ററും അവര്‍ സന്തോഷപൂര്‍വ്വം ആഘോഷിച്ചിരുന്നുവെന്ന് ഡോ. സെര്‍നിയ പറയുന്നു. ഗ്രീക്ക് കത്തോലിക്കാ സഭ നിരോധിക്കപ്പെട്ടിരുന്നതിനാല്‍ അവരുടെ കുടുംബം ഗ്രീക്ക് കത്തോലിക്കാ ശുശ്രൂഷാ-വിധികളോട് കൂടിയ റോമന്‍ കത്തോലിക്കാ-രീതിയിലുള്ള വിശുദ്ധ കുര്‍ബ്ബാനകളും, ആരാധനകളും വളരെ രഹസ്യമായി തങ്ങളുടെ വീട്ടില്‍ നടത്തിയിരുന്നു. ‘തദ്ദേശീയ സഭ’യുമായുള്ള യഥാര്‍ത്ഥാനുഭവം തനിക്ക്‌ ലഭിച്ചത്, അവളുടെ കുടുംബത്തിന് ചില പുണ്യ സുവിശേഷകരേയും, വിശുദ്ധ പുരോഹിതന്‍മാരേയും കാണുവാനുള്ള അസുലഭാവസരം ലഭിച്ചപ്പോളാണെന്ന് ഡോ. സെര്‍നിയ പറഞ്ഞു. ഈ ചെറിയ ‘തദ്ദേശീയ' സഭയിലെ, ദിവസം തോറും ജപമാല ചൊല്ലുന്ന, വര്‍ഷത്തിലൊരിക്കല്‍ പുരോഹിതന്‍ വന്ന് വെഞ്ചരിപ്പ് നടത്തുന്ന, വിശുദ്ധ ജലം കൊണ്ടുള്ള കുരിശടയാളങ്ങളും, വിശുദ്ധ മെഡലുകളും, വിശുദ്ധ മിഖായേലിന്റെയും മറ്റുള്ള വിശുദ്ധരുടെയും ചിത്രങ്ങള്‍ നിറഞ്ഞ മുറികളുമുള്ള ഒരു ഭവനത്തിന്റെ രേഖാ ചിത്രം വാക്കുകള്‍ കൊണ്ട് അവര്‍ വരച്ച് കാട്ടി. തങ്ങളുടെ കുടംബക്കാരുടെയും, മാതാ-പിതാക്കളുടേയും, സുഹൃത്തുക്കളുടേയും ശക്തമായ മത-വിശ്വാസത്തെ കുറിച്ചുള്ള ഡോ. സെര്‍നിയയുടെ വിവരണം കേള്‍ക്കുമ്പോള്‍ നന്മയും തിന്മയും തമ്മിലുള്ള വ്യത്യാസം വേര്‍തിരിച്ചറിയുവാന്‍ കുടുംബ പശ്ചാത്തലമാണ് ഏതു രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിലും സഹായിക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും. “1989-ല്‍ പ്രസിഡന്റ് സ്യൂസെസ്കൂവിന്റെ പതനത്തോടെ (അവളുടെ പിതാവ്‌ വളരെ ആത്മവിശ്വാസത്തോടെ പ്രവിച്ച ഒരു സംഭവം) വിശ്വാസവും, സാമാന്യ-ബോധവും പ്രചരിക്കപ്പെട്ട പല കുടുംബങ്ങളില്‍ ഒരു കുടുംബം മാത്രമാണ് തങ്ങളുടേതെന്ന്‍ ഞങ്ങള്‍ മനസ്സിലാക്കി.” അവള്‍ പറഞ്ഞു. “സ്യൂസെസ്കൂവിന് എതിരായ ജാഥയില്‍ പങ്കെടുത്ത ആളുകളുടെ എണ്ണവും, അവരുടെ ധൈര്യവും, രാഷ്ട്രീയ-അവബോധവും കണ്ട്‌ ഞങ്ങള്‍ അതിശയപ്പെട്ടുപോയി.” അവള്‍ കൂട്ടിച്ചേര്‍ത്തു. ഭ്രൂണഹത്യയെ എതിര്‍ക്കുന്ന (Pro-life) ഡോക്ടര്‍ ആയി തീരുവാനുള്ള തീരുമാനത്തിന് പിന്നില്‍ മാതാ-പിതാക്കളുടെ സ്വാധീനം ഉണ്ടോ? എന്ന ചോദ്യത്തിന് “അവരുടെ വിശ്വാസവും, (അവളുടെ മാതാ-പിതാക്കള്‍ ഭ്രൂണഹത്യയെ എതിര്‍ക്കുന്നവരായിരുന്നു) മാതൃകയും തന്റെ എല്ലാ തീരുമാനങ്ങളിലും നേരിട്ടല്ലാത്ത രീതിയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്.” എന്ന മറുപടിയാണ് ഡോ. സെര്‍നിയ നല്‍കിയത്‌. അവളുടെ ഭര്‍ത്താവും-വയസ്സായവരെ പരിചരിക്കുന്ന (Paliative Care) വിഭാഗത്തിലുള്ള ഒരു ഡോക്ടര്‍ ആണ്. ഡോ. സെര്‍നിയ തുടര്‍ന്നു “ഒരു ക്രിസ്ത്യന്‍ ഡോക്ടര്‍ എന്ന നിലക്ക്, ഓരോ രോഗിയിലും ക്രിസ്തുവിനെ കണ്ട്‌ നമുക്ക്‌ ഒരുപാട്‌ കാര്യങ്ങള്‍ ചെയ്യുവാനുണ്ട്. കമ്മ്യൂണിസം മൂലം നരവംശ (Humanities) പഠനങ്ങളോളം, ശാസ്ത്ര (Scientific) സംബന്ധമായ വിഷയങ്ങള്‍ ആശയപരമായി മലിനമാക്കപ്പെട്ടിട്ടില്ല എന്നൊരു നേട്ടം കൂടിയുണ്ട് ശാസ്ത്ര സംന്ധമായ ജോലികള്‍ സ്വീകരിക്കുമ്പോള്‍” “മാര്‍ക്സിസ്റ്റ്‌ തത്വങ്ങള്‍ എത്രമാത്രം പുറത്തേക്ക് വമിക്കുന്നുവോ, അത് കാര്യങ്ങളെ അത്രമാത്രം സങ്കീര്‍ണ്ണമാക്കിതീര്‍ക്കും. മാര്‍ക്സിസ്റ്റ്‌ ആശയമനുസരിച്ച് വിഡ്ഢികള്‍ക്കും, അടിമകള്‍ക്കും പറഞ്ഞിട്ടുള്ളതാണ് വിശ്വാസം. പക്ഷെ, ഏറ്റവും ബുദ്ധിമാന്‍മാരും, സ്വതന്ത്രമായി ചിന്തിക്കുന്നവരുമായ ആളുകള്‍ വിശ്വാസികളാണെന്ന കാര്യം നമുക്ക്‌ കാണാവുന്നതാണല്ലോ. മറിച്ച്, മാര്‍ക്സിസമാണ് വിഡ്ഢിത്തം, അത് - അടിച്ചമര്‍ത്തലാണ്, പൈശാചികമായൊരു നുണ, ക്രൂരമായ കുറ്റങ്ങള്‍ വഴി നിലവില്‍ വന്നത് പകുതിയോളം ലോകത്തെ അത് ജെയിലിലടച്ചു, ബാക്കി പകുതിയെ ഗൂഡമായ നുഴഞ്ഞുകയറ്റം വഴി സാംസ്കാരികമായി നശിപ്പിച്ചു” എന്നവര്‍ എന്നോടു പറഞ്ഞു. സിനഡിലെ പ്രസംഗത്തില്‍ വച്ച് “ആത്മീയ യുദ്ധം” എന്ന് പറഞ്ഞത്‌ ഒന്നു കൂടി വിശദീകരിക്കാമോ ? എന്ന് ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ - ഹംഗറിയിലെ ഗ്രീക്ക്‌ കത്തോലിക്കാ സഭയുടെ മെട്രോപൊളിറ്റന്‍ ആയ കോക്സിസ് മെത്രാപ്പോലീത്ത സിനഡില്‍ വച്ച് നടത്തിയ പ്രസംഗത്തിലേക്കവര്‍ എന്റെ ശ്രദ്ധയെ ക്ഷണിച്ചു. “നമ്മുടെ യുദ്ധം വാസ്തവത്തില്‍ മാംസത്തിനോ, രക്തത്തിനോ എതിരല്ല. മറിച്ച്, ഇരുട്ടിന്റെ ശക്തികള്‍ക്കും അവരുടെ സഹായികള്‍ക്കും, ആത്മീയ മേഖലകളില്‍ വ്യാപരിക്കുന്ന തിന്മയുടെ ശക്തികള്‍ക്കും എതിരെയാണ്” എന്ന വിശുദ്ധ പൗലോസിന്റെ വാക്യമാണദ്ദേഹം എടുത്ത്‌ കാട്ടിയത്‌. കൂടാതെ കുടുംബങ്ങള്‍ക്ക്‌ നേരേയുള്ള ആക്രമണങ്ങള്‍ വെറും ‘വെല്ലുവിളികള്‍’ മാത്രമല്ല, സിനഡിലെ ചര്‍ച്ചകള്‍ക്ക്‌ മാര്‍ഗ്ഗനിര്‍ദ്ദേശമായിട്ടുള്ള അടിസ്ഥാന രേഖകളില്‍ (Instrumentum Laboris) പറഞ്ഞിരിക്കുന്നത് പോലത്തെ സാമൂഹ്യപരമായ വിശദീകരണവുമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തീര്‍ച്ചയായും ഡോ. സെര്‍നിയ മേല്‍പ്പറഞ്ഞ മാര്‍ഗ്ഗ-നിര്‍ദ്ദേശ രേഖയുടെ ഒരു വിമര്‍ശകയാണ്. “ഇന്നത്തെ കാലത്ത്‌ കുടുംബങ്ങള്‍ക്കും, ജീവിത മൂല്യങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങളെ സഭ സാമ്പത്തികപരമോ, സാമൂഹ്യപരമോ ആയിട്ടുള്ള തത്വങ്ങളെ അടിസ്ഥാനമാക്കി വിശകലനം ചെയ്യരുത്‌. കാരണം, അവ സ്വഭാവത്തില്‍ മാര്‍ക്സിസ്റ്റ്‌ സമീപനങ്ങളാണ്. സിനഡ്-ചര്‍ച്ചാ മാര്‍ഗ്ഗനിര്‍ദ്ദേശ രേഖകളുടെ ആദ്യഭാഗങ്ങളില്‍ ഈ രീതിയിലുള്ള വിശകലനങ്ങള്‍ ഞാന്‍ കണ്ടു.” എന്നതാണ് അതിനു കാരണമായി അവര്‍ പറഞ്ഞത്‌. “തിന്മയെ നമ്മുടെ ആത്മാവിലും സമൂഹത്തിലും പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുന്ന മനുഷ്യരുടെ പാപമാണ് നമ്മുടെ ലോകത്തെ ഏറ്റവും വലിയ പ്രശ്നം.” അവര്‍ അഭിപ്രായപ്പെട്ടു. “മനുഷ്യരുടെ, പ്രത്യേകിച്ച് പാശ്ചാത്യസമൂഹങ്ങള്‍ക്കിടയില്‍ ഉണ്ടായ ലൈംഗീക വിപ്ലവവും, കുടുംബജീവിതത്തിന്റെ ശിഥിലതയുടേയും കാരണങ്ങളെ, ഉപഭോക്തൃ-സംസ്കാരം, സുഖാനുഭൂതി, സാമൂഹ്യ അസമത്വം മുതലായവ കൊണ്ടു വിവരിക്കുവാന്‍ സാധ്യമല്ല.” എന്നവര്‍ എടുത്തുപറഞ്ഞു. “അതിന്റെ പ്രാഥമിക ഉറവിടം മാര്‍ക്സിസ്റ്റ്‌ പ്രത്യയശാസ്ത്രമാണ്, അവരുടെ ആശയങ്ങള്‍ അടിസ്ഥാനപരമായി ദൈവത്തിനും ദൈവത്തിന്റെ സൃഷ്ടികള്‍ക്കും എതിരെയുള്ള ഒരു കലാപമാണ്‌.” അവര്‍ തുടര്‍ന്നു “സമകാലീന ലോകത്തെ, പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് ലോകത്തെ പ്രത്യയശാസ്ത്രങ്ങള്‍ വിഗ്രഹാരാധനയുടെ മറ്റൊരു പ്രതീകങ്ങളാണ്. ഇത് മതത്തിനു പകരമായി മാറിയിട്ടുണ്ട്. യാഥാര്‍ത്ഥ്യത്തെ പൂര്‍ണ്ണമായി വിശദീകരിക്കുന്നതായും, മനുഷ്യരാല്‍ ഈ ലോകത്ത് മോക്ഷം കൊണ്ടുവരുവാന്‍ ശ്രമിക്കുന്നതായും ശാസ്ത്രത്തെ മറയാക്കികൊണ്ടു അവര്‍ നടിക്കുന്നു.” വിഖ്യാത രാഷ്ട്രീയ ചിന്തകനായ എറിക്ക് വോജെല്‍ (ഇംഗ്ലീഷ് ചരിത്രകാരനായ 'മൈക്കല്‍ ബുര്‍ലെ' ഇദ്ദേഹത്തെപ്പറ്റി പറഞ്ഞിട്ടുള്ള നല്ല അഭിപ്രായം എന്റെ ശ്രദ്ധയില്‍പ്പെട്ടു) എഴുതിയതിനെ എടുത്തു കാട്ടികൊണ്ട് ഡോ. സെര്‍നിയ വിശദീകരിച്ചു “1920 കളിലെ നാസിസത്തേയും, കമ്മൂണിസത്തേയും അദ്ദേഹം കണ്ടിട്ടുണ്ട്, അവയെല്ലാം സ്വന്തം ചിഹ്നങ്ങളും, അധികാരശ്രേണിയും, ആചാരങ്ങളും ഉപയോഗിച്ചുള്ള രാഷ്ട്രീയ മതങ്ങളായിരുന്നു, വാസ്തവത്തില്‍ കപട മതങ്ങള്‍, കാരണം അവ ഒരു സംസ്കാരത്തെയും കെട്ടിപ്പടുത്തിയിട്ടില്ല, മറിച്ച് നശിപ്പിക്കുകയാണ് ചെയ്തത്.” ‘വളരെയേറെ ശ്രദ്ധിക്കേണ്ട ഇത്തരത്തിലുള്ള പ്രത്യയശാസ്ത്രങ്ങളെയും, ആശയസംഹിതകളെയും ദൈവശാസ്ത്രജ്ഞ്മാരും സഭയിലെ ഇടയന്മാരും വേണ്ടവിധത്തില്‍ ശ്രദ്ധിക്കുകയും, പ്രതിരോധിക്കുകയും ചെയ്തോവെന്ന് സംശയമാണ്. മതപരമായ ഇത്തരത്തിലുള്ള തെറ്റുകളെ നിരീക്ഷിക്കുകയും ഈ ഭീഷണിയെകുറിച്ച് തങ്ങളുടെ ജനത്തിന് മുന്നറിയിപ്പ് കൊടുക്കുകയും ചെയ്യുക എന്നത് അവരുടെ കടമയാണ്’ എന്നാണ് താന്‍ ചിന്തിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ചില മാര്‍പ്പാപ്പാമാര്‍ നിരവധി തവണ കമ്മ്യൂണിസത്തിനെതിരായി പറഞ്ഞിട്ടുണ്ടെന്നല്ലാതെ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ കമ്മ്യൂണിസത്തെ തള്ളി പറഞ്ഞിട്ടില്ല എന്ന കാര്യവും അവര്‍ ഓര്‍മ്മിപ്പിച്ചു. ഇവിടെ അവര്‍ ബ്രസീലിയന്‍ ചിന്തകനായ ഒലാവോ ഡി കാര്‍വല്‍ഹോ പഞ്ഞിട്ടുല്ലത് ഓര്‍മ്മിപ്പിച്ചു: അദ്ദേഹം പറയുന്നു “ഇക്കാലത്തെ സഭാ ആരാധനകള്‍ പ്രത്യയശാസ്ത്രങ്ങളാല്‍ നിറഞ്ഞിരിക്കുകയോ (പ്രായോഗികമായി പ്രാദേശിക മേല്‍കോയ്മയേയും, അധികാരത്തേയും സഹായിക്കുന്ന രീതിയില്‍) മാംസവും രക്തവുമായിട്ടുള്ള യുദ്ധംപോലെയേ ആയി മാറിയിരിക്കുന്നു...വിഗ്രഹാരാധനയെ മാറ്റിനിര്‍ത്തി പകരം ലൈംഗീകാധപതനം, അഴിമതി, ഭോഗപരത, സുഖാനുഭൂതി തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധചെലുത്തുന്നു. ഒക്ടോബറിലെ സിനഡിനെ കുറിച്ച് സംസാരിച്ചപ്പോൾ. സിനഡിലെ ഭൂരിഭാഗം പിതാക്കന്മാരും സഭാ പ്രബോധനങ്ങളോട് വിശ്വസ്തതയുള്ളവരാണെന്ന്‍ ഡോ. സെര്‍നിയ കരുതുന്നു. എന്നാല്‍ ഭൂരിഭാഗം സമയവും പിതാക്കന്മാര്‍ സിനഡിലെ ചര്‍ച്ചാ-മാര്‍ഗ്ഗനിര്‍ദ്ദേശ രേഖകളിലെ രണ്ടും മൂന്നും ഭാഗങ്ങളില്‍ മാത്രമാണ് ശ്രദ്ധിച്ചിരുന്നത്. ഈ ഭാഗങ്ങളില്‍ വിവാഹ ജീവിതത്തേയും-അതിന്റെ കെട്ടുറപ്പിനേയും, ഗര്‍ഭ നിരോധനം, സ്വവര്‍ഗ്ഗരതി തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള സഭാ പ്രബോധനങ്ങളെ ചോദ്യം ചെയ്യുന്ന ആശയങ്ങള്‍ മാത്രമാണ് പ്രതിപാദിച്ചിരുന്നത്. നിര്‍ഭാഗ്യവശാല്‍ അവര്‍ മാര്‍ഗ്ഗനിര്‍ദ്ദേശ രേഖകളിലെ ആദ്യഭാഗങ്ങളില്‍ സൂചിപ്പിച്ചിരുന്ന മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രങ്ങളേയോ, അവയുടെ ഭാഷാ-പദങ്ങളേയോ കുറിച്ച് വിമര്‍ശിക്കുക പോലും ചെയ്തില്ല. “പ്രത്യയശാസ്ത്ര സങ്കല്‍പ്പങ്ങള്‍ക്കെതിരെ തുറന്നയുദ്ധത്തിനു മുതിരാതെ സഭാനേതാക്കള്‍ സ്വയം ആശയപരമായി വികലമാക്കപ്പെട്ട വാക്കുകള്‍ ഉപയോഗിക്കുവാന്‍ തുടങ്ങി. ഇത് ക്രിസ്തീയ കാഴ്ചപാടുകളെ വികലമാക്കും. സഹിഷ്ണുത (Tolerance), വിവേചനം (discrimination), ഉള്‍പ്പെടുത്തല്‍ (inclusion)/പുറംതള്ളല്‍ (exclusion) തുടങ്ങി ഇത്തരത്തിലുള്ള നിരവധി പദങ്ങള്‍ നമുക്ക് മാര്‍ഗ്ഗരേഖയില്‍ കാണുവാന്‍ സാധിക്കുമായിരുന്നു. ഉദാഹരണത്തിനു : ‘സഹിഷ്ണുത’ എന്ന പദം ആളുകളോട് ചേര്‍ത്തു പറയുമ്പോള്‍ അത് യോജിപ്പില്ലാതെ ദുര്‍ബ്ബലമായിപ്പോകുന്നു, ജനങ്ങള്‍ സ്നേഹിക്കപ്പെടേണ്ടവരാണ്, അല്ലാതെ സഹിഷ്ണുത കാണിക്കപ്പെടേണ്ടവരല്ല, ഇതേ പദം തന്നെ ‘ആശയ’ങ്ങളോട് ചേര്‍ത്തു പറയുമ്പോഴും അത് ശരിയാവില്ല കാരണം തെറ്റായ ആശയങ്ങള്‍ ഉപേക്ഷിക്കപ്പെടേണ്ടതാണ് അല്ലാതെ സഹിഷ്ണുതപ്പെടേണ്ടതല്ല." ഡോ. സെര്‍നിയയുടെ സിനഡിലെ പ്രസംഗത്തിന് ലോക ജനങ്ങള്‍ക്കിടയില്‍ ഇത്രമാത്രം സ്വാധീനം ചെലുത്തുവാന്‍ എന്തുകൊണ്ടാണ് കഴിഞ്ഞതെന്ന് നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും. മതനിരപേക്ഷത എന്ന പ്രത്യയശാസ്ത്രത്തിന്‍റെ കുറേശ്ശെയുള്ള സ്വാധീനം വഴി ‘സഹിഷ്ണുത’ യെ നാം ഒരു നന്മയായി കണക്കാക്കി തുടങ്ങിയിരുന്നു. ഇവിടെയാണ് ഡോ. സെര്‍നിയ ക്രിസ്തീയ കാരുണ്യവും, ലാളിത്യവും ചര്‍ച്ചയില്‍ കൊണ്ടു വന്നത്. അവള്‍ തുടര്‍ന്നു “യാഥാര്‍ത്ഥ്യത്തെ’ വിശദീകരിക്കുവാന്‍ വേണ്ടതെല്ലാം ക്രിസ്തുമതത്തിലുണ്ട്. നാം എതിര്‍ക്കേണ്ട പ്രത്യയശാസ്ത്രങ്ങളില്‍ നിന്നും വാക്കുകള്‍ കടമെടുക്കേണ്ട കാര്യം നമുക്കില്ല അത് ധാര്‍മ്മികമായ അടിത്തറ ഉറപ്പിക്കുന്നതിനു അവരെ സഹായിക്കും. നമ്മുടെ ഇടയന്മാര്‍ ‘സമാധാനം (peace)’, ‘നീതി (justice)’, ‘സ്വാതന്ത്ര്യം (freedom)’ തുടങ്ങിയ വാക്കുകള്‍ ആശയപരമായി ഉപയോഗിക്കണം. ഇത് മൂലം വികലമാക്കപ്പെട്ട അവയുടെ യഥാര്‍ത്ഥ അര്‍ത്ഥം തിരിച്ചുലഭിക്കും." “സഭ ഈ ആശയകുഴപ്പം ഒഴിവാക്കണം. ദൈവരാജ്യത്തെകുറിച്ചും, ക്രിസ്തുവിന്റെ നീതിയെ കുറിച്ചും പ്രസംഗിക്കുക എന്നതാണ് സഭാ ഇടയന്‍മാരുടെ കടമ. അല്ലാതെ സാമൂഹ്യ-നീതിയെ കുറിച്ചല്ല. ക്രിസ്തു വാഗ്ദാനം ചെയ്യുന്ന സമാധാനത്തെ കുറിച്ചാണ് അവര്‍ പ്രസംഗിക്കേണ്ടത് അല്ലാതെ UN വാഗ്ദാനം ചെയ്യുന്ന സമാധാനത്തെ കുറിച്ചല്ല. പാപമോചനം വഴിയുള്ള മോക്ഷമെന്ന യഥാര്‍ത്ഥ അര്‍ത്ഥത്തെയാണ് അവര്‍ ‘സ്വാതന്ത്ര്യമെന്ന’ വാക്ക് കൊണ്ടു ഉദ്ദേശിക്കേണ്ടത്. ആത്മീയ-സാംസ്കാരിക യുദ്ധങ്ങളില്‍ വിജയം വരിക്കുന്നതിനു ഭാഷ ശരിയും വ്യക്തതയുള്ളതുമായിരിക്കണം. ഇവിടെ ഡോ. സെര്‍നിയ വിശുദ്ധ പൗലോസിന്റെ സുവിശേഷ വാക്യം ഉദ്ധരിക്കുന്നു “നിങ്ങള്‍ ‘ശരി’ എന്ന് പറയുമ്പോള്‍ അത് ‘ശരിയും’, ഇല്ല എന്ന് പറയുമ്പോള്‍ അത് ‘ഇല്ല’ എന്ന് തന്നെ അര്‍ത്ഥമാക്കട്ടെ, അല്ലാത്തവ തിന്മയില്‍ നിന്നും വരുന്നതാണ്” പ്രത്യയശാസ്ത്രപരമായ തെറ്റുകള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കുവാന്‍ സഭ തയ്യാറാകാതെ, വ്യക്ത്യാധിഷ്ടിത, ഭോഗപരത, സാമൂഹ്യ അനീതി തുടങ്ങിയ വിഷയങ്ങള്‍ക്കെതിരായി മാത്രം നിലകൊണ്ടാല്‍, ഇതേ ഭാഷ തന്നെ പിന്തുടരുന്ന ഇടതുപക്ഷ രാഷ്ട്രീയത്തിന് വോട്ടു ചെയ്യുവാന്‍ അതു വിശ്വാസികളെ പ്രേരിപ്പിക്കും. അങ്ങിനെ ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ അവര്‍ ഭ്രൂണഹത്യ, ദയാവധം, സ്വവര്‍ഗ്ഗവിവാഹം തുടങ്ങിയവ നിയമവിധേയമാക്കുകയും കിന്റര്‍ഗാര്‍ട്ടനില്‍ വരെ ലൈംഗീക വിദ്യാഭ്യാസം ഏര്‍പ്പെടുത്തുകയും ചെയ്യും. അവര്‍ പറഞ്ഞു. “ഇതുകൊണ്ടാണ് കത്തോലിക്കാ വോട്ടുകള്‍ക്ക് നിര്‍ണ്ണായക ശക്തിയുള്ള ചില രാജ്യങ്ങളില്‍ മാര്‍ക്സിസ്റ്റ്‌ ഗവണ്മെന്റുകള്‍ അധികാരത്തില്‍ വരുന്നത്. തെക്കേ അമേരിക്കയില്‍ മിക്കവാറും രാജ്യങ്ങളും, USA, കാനഡ, യൂറോപ്പിലെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ തുടങ്ങിയവയും ഈ രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നു” അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പിന്നെ സഭയുടെ ദൗത്യമെന്ത്? അവര്‍ ഇപ്രകാരം ഉത്തരം നല്‍കുന്നു “ലോകത്തെ നേര്‍വഴിക്ക് നയിക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം വ്യക്തികളെയും, സമൂഹത്തേയും സുവിശേഷ വല്‍ക്കരിക്കുകയും മതപരിവര്‍ത്തനം ചെയ്യുകയും ചെയ്യുക എന്നുള്ളതാണ്.” എപ്പോള്‍ നമ്മുടെ സമൂഹങ്ങളില്‍ വേണ്ടത്ര വിശുദ്ധി ഉണ്ടാവുകയും, പത്തു കല്‍പ്പനകളുടെ ധാര്‍മ്മികതയെ പൊതുവായി പിന്തുടരുകയും ചെയ്യുമ്പോള്‍ നമുക്ക് സമൂഹത്തെ നിയമവാഴ്ചയില്ലാത്ത കാടിനു സമാനമാക്കുന്ന പരമാധികാര ഗവണ്മെന്റുകളേയും, ഉദ്യോഗസ്ഥ വൃന്ദങ്ങളെയും ആശ്രയിക്കുന്നത് ഒഴിവാക്കാം. റൊമാനിയയിലെ ക്രിസ്ത്യാനികളുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് അവര്‍ ഇപ്രകാരം പറഞ്ഞു: "പരിശുദ്ധ ദൈവമാതാവിനോടുള്ള ഭക്തി അവിടെ ഉണ്ട്. കമ്മ്യൂണിസത്തിനു കീഴില്‍ ഞങ്ങള്‍ മാതാവിനോട് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. ഞങ്ങള്‍ ഇപ്പോഴും അത് തുടരുന്നു. മാതാവിനോടുള്ള ഭക്തി ഉക്രെയിനിലും പരക്കെ പ്രസിദ്ധമാണ്. കത്തോലിക്കരും, ഓര്‍ത്തഡോക്സ് ക്രൈസ്തവരും ഫാത്തിമാ മാതാവിനോട് റഷ്യയുടെ പരിവര്‍ത്തനത്തിനായി പ്രാര്‍ത്ഥിക്കുന്നു. കാരണം റഷ്യന്‍ ഗവണ്‍മെന്റ് മുഴുവനും ക്രൈസ്തവരാണ്." റഷ്യന്‍ പ്രസിഡന്റ് പുടിന്റെ പ്രൊ-ലൈഫ്‌ നയങ്ങളെ കുറിച്ച് വളരെ സങ്കടത്തോട് കൂടി അവര്‍ പറഞ്ഞു. "മറ്റുള്ള കാര്യങ്ങള്‍ ഇല്ല എന്ന് നടിച്ചുകൊണ്ട് പ്രൊ-ലൈഫ്‌ പോളിസിയെ മാത്രം എടുത്ത്‌ പറഞ്ഞാല്‍ അത് ശരിയാവില്ല. റഷ്യയുടെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളെ കുറിച്ച് പുടിന്‍ ഖേദം പോലും പ്രകടിപ്പിച്ചിട്ടില്ല. USSR തകര്‍ന്നു എന്ന കാര്യത്തില്‍ മാത്രമാണ് അദ്ദേഹത്തിന് സങ്കടം. അത് പുനസ്ഥാപിക്കാന്‍ തന്നാലാവുന്നതെല്ലാം അദ്ദേഹം ചെയ്യുന്നു. അഴിമതികള്‍ നിറഞ്ഞതാണ് അദ്ദേഹത്തിന്റെ ഭരണം, തനിക്കെതിരായവരേയും വിമര്‍ശകരേയും അദ്ദേഹം കൊന്നൊടുക്കുന്നു, മറ്റ്‌ രാജ്യങ്ങളെ ഭീഷണിപ്പെടുത്തുകയും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു." പഴയ റഷ്യ ‘ഔദ്യോഗികമായി കുഴിച്ചുമൂടപ്പെട്ടു’ കഴിഞ്ഞു. അവര്‍ തുടര്‍ന്നു: “പക്ഷെ ‘കമ്മ്യൂണിസത്തിന്റേയും’, മാര്‍ക്സിസ ‘പ്രത്യയശാസ്ത്ര’ത്തിന്റേയും ഐതീഹ്യങ്ങള്‍ ഇപ്പോഴും കിഴക്കന്‍ യൂറോപ്പിലും മറ്റ് ചിലയിടങ്ങളിലും ഊര്‍ജ്ജിതമായി നിലവിലുണ്ട്. പല മുന്‍കാല കമ്മ്യൂണിസ്റ്റുകളും പെട്ടെന്നുള്ള ഒരു ജനാധിപത്യ പരിവര്‍ത്തനത്തിനു വിധേയരായിട്ടുണ്ട്, പാശ്ചാത്യ രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിക്കുകയും, ‘ഒരു പുതിയ ഇടതുപക്ഷത്തിന്റെ’ പ്രവര്‍ത്തകരാകുകയും ചെയ്തിട്ടുണ്ട്. നാസ്ഥിക വാദം, സ്വവര്‍ഗ്ഗ പങ്കാളിത്തം തുടങ്ങിയവയുടെ റൊമാനിയയിലെ ശക്തനായ വക്താവ്‌ തന്റെ രാഷ്ട്രീയ ജീവിതത്തിനു പഴയ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയോട് കടപ്പെട്ടിരിക്കുന്ന ഒരു യുവാവാണ്, ഇപ്പോള്‍ അദ്ദേഹം ‘സോഷ്യല്‍ ഡെമോക്രാറ്റിക്’ ആണ്." ഇവക്ക് പുറമേ ചില നല്ല വാര്‍ത്തകളും ഉണ്ട്: “നിരവധി ഓര്‍ത്തഡോക്സ്‌ സഭകളില്‍ റൊമാനിയന്‍ ഓര്‍ത്തഡോക്സ്‌ സഭക്ക് (ROC) മറ്റുള്ളവയെ അപേക്ഷിച്ച്, പാശ്ചാത്യലോകവും, കത്തോലിക്കാസഭയുമായുള്ള ബന്ധങ്ങളില്‍ തുറന്ന മനസ്സാണ് ഉള്ളത്‌. പഴയ കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴില്‍ ധാരാളം ഓര്‍ത്തഡോക്സ്‌ പുരോഹിതരും, അല്‍മായ ജനങ്ങളും അടിച്ചമര്‍ത്തപ്പെടുകയും ജെയിലിലടക്കപ്പെടുകയും ചെയ്തു.” “കമ്മ്യൂണിസ്റ്റ് നുഴഞ്ഞുകയറ്റത്തിനിടക്കും റൊമാനിയന്‍ ഓര്‍ത്തഡോക്സ്‌ സഭ സജീവമായിരുന്നു. വിശ്വസ്തരായ ധാരാളം പുരോഹിതരും അല്‍മായരും സഭക്കുണ്ടായിരുന്നു. ഇത് റൊമാനിയന്‍ സഭകള്‍ തമ്മില്‍ വളരെ നല്ല ബന്ധമായിരുന്നു എന്നര്‍ത്ഥമാക്കുന്നില്ല പ്രത്യേകിച്ച് റൊമാനിയന്‍ ഓര്‍ത്തഡോക്സ്‌ സഭയും ഗ്രീക്ക് ഓര്‍ത്തഡോക്സ്‌ സഭയും തമ്മില്‍” അവര്‍ കൂട്ടിച്ചേര്‍ത്തു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ബുച്ചാറെസ്റ്റ് സന്ദര്‍ശനത്തെ കുറിച്ച് അവര്‍ വളരെ സന്തോഷപൂര്‍വ്വം പറയുന്നു: നമ്മുടെ ആദരണീയനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ഓര്‍ത്തഡോക്സ്‌ പാത്രിയാര്‍ക്കീസായ ടിയോക്റ്റിസ്റ്റിന്റെ ക്ഷണം സ്വീകരിച്ചു കൊണ്ട് ബുച്ചാറെസ്റ്റ് സന്ദര്‍ശിച്ചതിനെ 'മഹത്തായ അപൂര്‍വ്വ നിമിഷം' എന്നാണവര്‍ വിശേഷിപ്പിച്ചത്. “പതിനായിരകണക്കിനാളുകള്‍, ഭൂരിഭാഗവും ഓര്‍ത്തഡോക്സ്‌ സഭക്കാര്‍, പാപ്പായുടേയും, പാത്രിയാര്‍ക്കീസിന്റെയും സാന്നിധ്യത്തില്‍ ഐക്യം! ഐക്യം! (Unitate! Unitate!) എന്ന് ഉച്ചത്തില്‍ വിളിച്ചു കൂവുകയായിരുന്നു. വര്‍ഷങ്ങളായി പാപ്പാ ഉയര്‍ത്തിപ്പിടിച്ച വാക്ക്‌. ഇത് റൊമാനിയന്‍ ജനത ഒരിക്കലും മറക്കില്ല.” ഒക്ടോബറിലെ കുടുംബ-സിനഡിനെ കുറിച്ച് ഓര്‍ത്തഡോക്സ്‌ സഭാധികാരികളുടെ മനോഭാവം എന്തായിരുന്നു? “ഈ സിനഡിനെ വളരെ ആകാംഷയോടെയാണ് അവര്‍ നോക്കി കണ്ടത്‌. കാരണം, ജൂതരുമുള്‍പ്പെടുന്ന മറ്റുള്ള ക്രിസ്ത്യന്‍ വിഭാഗങ്ങളെപോലെ ഓര്‍ത്തഡോക്സ്‌ സഭയും ആത്മീയവും സാംസ്കാരികവുമായ യുദ്ധത്തില്‍ കത്തോലിക്കാ സഭ ഒരുറച്ച കോട്ടയായിരിക്കുമെന്ന്‌ മനസ്സിലാക്കുന്നു. ജൂത-ക്രിസ്ത്യന്‍ പ്രബുദ്ധതയുടെ ഭാവിയെ കുറിച്ച് ആശങ്കയുള്ളവര്‍ക്ക്, കത്തോലിക്കാ സഭ ഈ സാംസ്‌കാരിക പൈതൃകത്തെ ഈ ലോകത്തിന്റെ ഭൗതീകതക്ക് വിട്ടു കൊടുക്കില്ല എന്നവര്‍ക്കറിയാം.” സിനഡിന്റെ ഉപസംഹാര തീരുമാനങ്ങളെക്കുറിച്ച് അവർ ഇപ്രകാരം പറയുന്നു “എനിക്ക് സന്തോഷമുണ്ട് കാരണം സിനഡിന്റെ പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശ രേഖകളിലെ അസ്വീകാര്യമായ പല നിര്‍ദ്ദേശങ്ങളും തിരസ്കരിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ അവസാന രേഖകളില്‍ ഉചിതമായ ഒരു ഘടനയുടെ അഭാവമുണ്ട്, യുക്തിസഹമായ ഒരു മുന്‍ഗണനാ ക്രമമില്ല, ധൈര്യവും വ്യക്തതയുമില്ല. സഭാ പ്രബോധനങ്ങള്‍ പ്രത്യേകിച്ച് മനുഷ്യ ജീവിതത്തെ (Humanae Vitae) യും, കുടുംബ (Familiaris) ജീവിതത്തെക്കുറിച്ചുമുള്ളവ, വിശുദ്ധ ലിഖിതങ്ങളില്‍ പറഞ്ഞിട്ടുള്ളത്‌ പോലെ തന്നെ നില നിര്‍ത്തിയിട്ടുണ്ടെന്നുള്ളത്‌ ഇതിന്റെ ഒരു മേന്മയാണ്. പോരായ്മ എന്താണെന്ന് വച്ചാല്‍ അവസാന രേഖകള്‍ ചെറിയ ആശയകുഴപ്പത്തിനു കാരണമാകുന്നു. വിപ്ലവാത്മകമായ ആശയങ്ങള്‍ ഉള്ളവര്‍ സിനഡിന്റെ അന്തസത്തക്കനുസൃതമായിട്ടാണ് തങ്ങളുടെ സിദ്ധാന്തങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതെന്ന് ഭാവിക്കുവാന്‍ ഈ ആശയകുഴപ്പം ഇടവരുത്തുന്നു. എന്നിരുന്നാലും, “നവീകരിച്ച ഒരു ബോധവും ശക്തിയുമായിട്ടാണ് ഞാന്‍ സിനഡില്‍ നിന്നും തിരിച്ചെത്തിയത്” അവര്‍ കൂട്ടിചേര്‍ത്തു. “ഞാന്‍ ധാരാളം വിശുദ്ധ മനുഷ്യരെ കണ്ടു, സിനഡ്‌ പിതാക്കന്മാരും, സഹപ്രവര്‍ത്തകരായ അല്‍മായരും. അവരുടെ ഉത്തരവാദിത്വങ്ങള്‍ അവർ വളരെ ഗൗരവപൂര്‍വ്വവും, ത്യാഗപൂര്‍വ്വവും, ധൈര്യത്തോടും, സമര്‍ത്ഥമായും നിര്‍വഹിക്കുന്നു. അവരില്‍ നിന്നും വളരെയേറെ കാര്യങ്ങള്‍ പഠിക്കുവാന്‍ എനിക്ക് സാധിച്ചു. റൊമാനിയയിലുള്ള ഞങ്ങളുടെ ആത്മീയ-യുദ്ധങ്ങളില്‍ ഇതെനിക്കൊരു മുതല്‍കൂട്ടാകും. ദശലക്ഷകണക്കിനാളുകള്‍ തിരുസഭയിലും അവളുടെ ഇടയന്‍മാരിലും വിശ്വസിക്കുന്നു. അവര്‍ക്ക്‌ നല്ല നേതാക്കളെയാണ് ആവശ്യം. നാം നമ്മുടെ ഇടയന്‍മാര്‍ക്ക്‌ വേണ്ടി ഒരുപാട് പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു" ഡോ. സെര്‍നിയാ പറഞ്ഞു.
Image: /content_image/Editor'sPick/Editor'sPick-2015-12-28-02:10:01.jpg
Keywords: Anca Maria, family synad, pravachaka sabdam
Content: 552
Category: 4
Sub Category:
Heading: വേദങ്ങളും ഉപനിഷുത്തുക്കളും 'യേശു ലോകരക്ഷകൻ' എന്ന് സാക്ഷ്യപ്പെടുത്തുന്നു
Content: ആരാണ് യേശുക്രിസ്തു? ഈ ചോദ്യം ക്രിസ്തുവിന്റെ ജനനം മുതൽ തന്നെ ലോകം ചോദിച്ചിരുന്നു. ഇതു മനസ്സിലാക്കിയ ക്രിസ്തു ശിഷ്യൻമാരോട് ചോദിക്കുന്നു ഞാൻ ആരെന്നാണ് നിങ്ങൾ പറയുന്നത്? പത്രോസ് പറഞ്ഞു "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്‌"(Mt 16:13-16). ക്രിസ്തുവിന്റെ ജനനത്തിന് മുൻപ് തന്നെ പഴയ നിയമത്തിൽ പ്രവാചകൻമാർ അവനെക്കുറിച്ച് വ്യക്തമായി പറഞ്ഞിരുന്നു. ബൈബിൾ മാത്രമല്ല ക്രിസ്തുവിനെക്കുറിച്ച് നമ്മോട് പറയുന്നത്; ക്രിസ്തുവിന് മുൻപ് എഴുതപ്പെട്ട ഹൈന്ദവ വേദങ്ങളും ഉപനിഷുത്തുക്കളും ക്രിസ്തു ലോകരക്ഷകനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നു. #{red->n->n->യേശുക്രിസ്തുവിന്റെ മനുഷ്യാവതാരം}# വേദങ്ങളും ഉപനിഷത്തുകളും യേശുവിന്റെ അവതാര രഹസ്യത്തെ പറ്റി നിരവധി തെളിവുകള്‍ നല്കുന്നുണ്ട്. ദൈവം ഒരു കന്യകയില്‍ നിന്നും മനുഷ്യനായി അവതരിക്കുമെന്നും കറപുരളാത്ത ജീവിതം നയിക്കുകയും ഒടുവില്‍ മരണം വഴി തന്റെ ലക്ഷ്യം നിറവേറ്റുമെന്നും സാമവേദത്തില്‍ വ്യക്തമായി പ്രവചിക്കപ്പെട്ടിട്ടുണ്ട്. സാമവേദത്തിൽ ഇപ്രകാരമാണ് പറയുന്നത് "ലിവ്ഹ്യ ഗോപ്ത്ത്രം മഹക്യൗ ദാധിന കുറയന്തി ഹവ്യയാനാ പരയ തസീൻ, പ്രജ പതിർതെ വേഭയം അത്മാനം യാഗനം കൃത്വാ പ്രായശ്ചിത് " ഈ ശ്ലോകത്തിന്റെ അര്‍ത്ഥമിതാണ് 'ലോകരക്ഷകന്‍ ഒരു കാലിത്തൊഴുതില്‍ കന്യകയുടെ മകനായി അവതാരമെടുക്കും, ലോകത്തിന്റെ മുഴുവനായ അവന്‍ തന്റെ ജനത്തിന്റെ പാപപരിഹാരത്തിനായി (yagna), തന്റെ ശരീരത്തെ തന്നെ ദാനമാക്കി അനുവദിച്ചിരിക്കുന്നു. ലോകം മുഴുവന്റെയും രക്ഷ യേശുവിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂയെന്ന് സാമവേദത്തിലെ ഈ ശ്ലോകം ലോകത്തെ ഓര്‍മ്മിപ്പിക്കുന്നു. സാമവേദത്തിന്റെ രണ്ടാം ഭാഗമായ തണ്ട്യ മഹാബ്രാഹ്മണത്തില്‍ (Thanddiya Maha Brahmanam) പരാമര്‍ശിക്കുന്നത് ഇങ്ങനെ:- "യജ്ഞൊവ ആപതേ, പ്രദാഃമണി ധര്‍മണി" അതായത് ബലികൊണ്ട് മാത്രമേ രക്ഷ സാധ്യമാവുകയുള്ളു എന്നും ബലിയര്‍പ്പണം നമ്മുടെ പരമപ്രധാനമായ കര്‍ത്തവ്യമാണെന്നും ഈ വേദവാക്യം വ്യക്തമാക്കുന്നു. ഇത്കൂടാതെ ആര്യന്മാര്‍ എപ്പോഴും ഉരുവിട്ടുകൊണ്ടിരിന്ന ഒരു ജപമായിരിന്നു "അഹം യജ്ഞോസ്മി" (Aham Yagnosmi). ഇതിന്റെ അര്‍ത്ഥമിതാണ് 'പരിശുദ്ധരില്‍ പരിശുദ്ധനായ ദൈവം സ്വയം ബലിവസ്തുവാകാതെ നമ്മുക്ക് മോക്ഷം സാദ്ധ്യമല്ല' എന്നാണ്. തണ്ട്യ മഹാഃബ്രാഹ്മണത്തില്‍ തന്നെ പ്രതിപാദിക്കുന്ന മറ്റൊരു ശ്ലോകമാണ് 'സര്‍വ്വപാപ പരിഹാരോ രക്തപ്രോക്ഷനഃ മാവാഷകം'. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയാല്‍ കേള്‍വി, കാഴ്ച, ചിന്ത, പ്രവര്‍ത്തികള്‍, സ്വഭാവം തുടങ്ങിയവ വഴിയായി നാം ചെയ്യുന്ന പാപങ്ങളില്‍ നിന്നും മനുഷ്യന് മോചനം ലഭിക്കണമെങ്കില്‍, രക്തം ചിന്തപ്പെടേണ്ടത് അനിവാര്യമാണെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. അതിനാല്‍ തന്നെ ക്രിസ്തുവിന്റെ കുരിശിലെ ബലിയെ സാധൂകരിക്കുന്ന വാക്യങ്ങളാണ് സാമവേദത്തിലുള്ളതെന്ന് നിസംശയം പറയാന്‍ നമ്മുക്ക് സാധിക്കും. ബി‌സി 700-ല്‍ സംസ്കൃതത്തില്‍ എഴുതപ്പെട്ട "ഭവിഷ്യ പുരാണത്തിലെ" (Bhavishaya Purana) 'ഭാരത കാണ്ഡ'(Bharath Khand) ത്തില്‍ 'പ്രതിസര്‍ഗ്ഗ്' (Pratisarg) എന്ന അദ്ധ്യായത്തില്‍ രക്ഷകന്റെ അവതാരത്തെ പറ്റി പറയുന്നത് ഇങ്ങനെയാണ്. "യീശ് മൂര്ത്തി പ്രാപ്തഃ നിത്യ ശുദ്ധ ശിവകാരി, യീശ മശി ഈറ്റിചഃ മാം നമ പ്രതിഷ്ഠതം". അര്‍ഥമിതാണ്, "നമ്മുടെ ഹൃദയത്തില്‍ വസിക്കുന്ന ദൈവം പരിശുദ്ധനും, കരുണയുള്ളവനുമാണെന്ന് വെളിവാക്കപ്പെട്ടിരിക്കുന്നു. അവന്റെ പേരാണ് 'യീശാ മസ്സി' (യേശു ക്രിസ്തു)". ഭാരത കാണ്ഡത്തിലെ ഈ ഭാഗം ക്രിസ്തുവിനെ സ്പഷ്ടമായി സാക്ഷ്യപ്പെടുത്തുന്നു എന്ന കാര്യത്തില്‍ നിസ്തര്‍ക്കമാണ്. പുരാണങ്ങളില്‍ ദൈവീക അവതാരമായ രക്ഷകനെ പ്രധാനമായും വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്, "ബല്‍വാന്‍ രാജ ഗൌരങ് ശ്വേഠഃ വസ്ത്രകം, പുരുഷ ശൂഭം, യീശ്പുത്ര, കുമാരി ഗര്‍ഭസംഭവം, സത്യാ വരാത പരഃയായനം എന്നിവയാണ്. വ്യക്തമാക്കി പറഞ്ഞാല്‍ തൂവെള്ള വസ്ത്രധാരിയും പാപരഹിതനും കുറ്റമറ്റവനുമായ പരിശുദ്ധ മനുഷ്യന്‍,ദൈവത്തിന്റെ പുത്രന്‍, കന്യകയില്‍ നിന്നും ജനിച്ചവന്‍,സത്യത്തിന്റെ പാതയിലൂടെ മാത്രം ചരിക്കുന്നവന്‍ എന്നൊക്കെയാണ് ഇതിന്‍റെ വാച്യാര്‍ദ്ധം. #{red->n->n->യേശുക്രിസ്തുവിന്റെ കുരിശിലെ ബലി}# രക്ഷകനെ കുറിച്ചും അവിടുത്തെ ബലിയര്‍പ്പെണത്തെ പറ്റിയും ഭഗവത്ഗീതയില്‍ എന്തൊക്കെയാണ് പറഞ്ഞിട്ടുള്ളത്‌ എന്നു കൂടി നമ്മുക്ക് നോക്കാം. "സഹായജ്ഞഃ പ്രജസൃഷ്ട്വാ പുരോവച പ്രജാപതിഹ് അനേന പ്രസവിശ്യദ്ധ്വം ഈശവ്വോസ്ട്വിഷ്ട കമദുഖ്” – അര്‍ത്ഥമിതാണ് "മനുഷ്യന്റെ സൃഷ്ടിക്കൊപ്പം ദൈവം ബലിയര്‍പ്പണവും സ്ഥാപിച്ചു, എന്നിട്ടവരോട് പറഞ്ഞു "ഇതുവഴി നിങ്ങളുടെ ഹൃദയത്തിന്റെ അഭിലാഷങ്ങള്‍ നിറവേറുമാറാകട്ടെ." യജ്ഞക്ഷപിതാകള്‍മാസഃ – “ബലിയാല്‍ ആരുടെയൊക്കെ പാപങ്ങള്‍ മോചിപ്പിക്കപ്പെട്ടുവോ." നയം ലോകോസ്ട്യായജ്ഞസ്വഃ കുടനയാഹ് കുരുസറ്റമ (Nayam lokostyayagnasvah kutanayah kurusattama)” – “അല്ലയോ, ശ്രേഷ്ടനായ ഗുരുവേ, ഇപ്പറഞ്ഞ ബലികളില്‍ ഒന്നുപോലും നിര്‍വ്വഹിക്കുവാന്‍ കഴിയാത്ത ഒരാള്‍ക്കും ഈ ലോകത്ത് സ്ഥാനമില്ല എന്നിരിക്കെ, അവന്‍ എങ്ങിനെ സ്വര്‍ഗ്ഗം പ്രാപിക്കും?" ദിവ്യബലിയുടെ പ്രാധാന്യത്തെ എടുത്തു കാണിക്കുന്ന നിരവധി വാക്യങ്ങള്‍ ഭഗവത് ഗീതയില്‍ ഉണ്ടെന്ന് മുകളില്‍ നല്കിയിരിക്കുന്ന വാക്ക്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. കൂടാതെ മുണ്ടാകോപനിഷത്തില്‍ (Mundakopanishad) പറയുന്നതിങ്ങനെയാണ് "ബലിയര്‍പ്പിക്കുമ്പോള്‍ ബലിവസ്തു മരത്തോലുകള്‍ പോലെ നിശബ്ദമായിരിക്കും."(പ്ലവഃ ഹ്യേരെ അദൃദയജ്ഞരാപഃഹ്). ലോകത്തിന്‍റെ രക്ഷക്കായി ക്രൂശില്‍ മരണം ഏറ്റുവാങ്ങിയ യേശു വേദനകളെ നിശബ്ദതയോടെയാണ് സ്വീകരിച്ചത് എന്നു വെളിപ്പെടുത്തുന്ന വാക്യങ്ങളാണ് മുണ്ടോകോപനിഷത്തില്‍ പറയുന്നത്. ഇതേ കാര്യം തന്നെ സ്കന്ദപുരാണത്തിലെ 7-മത്തെ അദ്ധ്യായത്തില്‍ മറ്റൊരു രീതിയില്‍ വിവരിക്കുന്നുണ്ടെന്ന് നമ്മുക്ക് കാണാന്‍ സാധിയ്ക്കും. വാക്യമിതാണ് "പ്ലവ എയെറ്റെ സൂറ യജ്ഞ അദൃധശെഃ ന സംശയഃ" – “ദൈവത്തിനുള്ള ബലിയര്‍പ്പണം മരത്തോലുകള്‍ക്ക് സമാനമാണ്; അവ നിശബ്ദമാണ് എന്ന കാര്യത്തില്‍ സംശയമില്ല". 'തണ്ട്യ മഹാ ബ്രാഹ്മണം (Tandya Maha Brahmanam) ത്തില്‍ പറഞ്ഞിരിക്കുന്നതനുസരിച്ചു “ബലികൊണ്ട് മാത്രമേ നമുക്ക് രക്ഷപ്രാപിക്കുവാന്‍ കഴിയുകയുള്ളൂ എന്നും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് യഥാര്‍ഥ ബലിയുടെ നിഴല്‍ മാത്രമാണെന്നും സാക്ഷ്യപ്പെടുത്തുന്നു."(ശ്രുഃ യജ്ഞോത അവതി തസ്യചഃഹായ ക്രിയാതെ). ഇത് വലിയ ഒരു സത്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ക്രിസ്തുവിന്‍റെ ബലിയര്‍പ്പണത്തിന് നൂറുകണക്കിന് വര്‍ഷങ്ങള്‍ മുന്‍പ് അര്‍പ്പിക്കപ്പെട്ട ബലികള്‍ അപൂര്‍ണ്ണമാണെന്നും (സാമവേദം എഴുതപ്പെട്ടത് ക്രിസ്തുവിന്‍റെ മനുഷ്യാവതാരത്തിന് ഏറെ മുന്‍പാണ്) യഥാര്‍ത്ഥ ബലിയര്‍പ്പണം ഇനിയും നടന്നിട്ടില്ലയെന്നും ഇത് മനസിലാക്കി തരുന്നു. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ ക്രിസ്തുവിന്‍റെ ബലിയിലൂടെ മാത്രമേ രക്ഷ പൂര്‍ത്തികരിക്കപ്പെടുകയുള്ളേന്നും ആ കാലഘട്ടങ്ങളില്‍ അര്‍പ്പിച്ച ബലികള്‍ക്ക് അടിസ്ഥാനമില്ലെന്നും ഇത് എടുത്തുകാണിക്കുന്നു. ഋഗ്വേദത്തിലും ഇതിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാന്‍ സാധിയ്ക്കും: ശ്രുഃ അത്മാദ ബലധാഹ് യാസ്യ ഛായാ മൃതം യാസ്യ മൃതുഹ് (Atmada baladah yasya chhaya-mrutam yasya mruatyuh) മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയാല്‍, “അവന്റെ നിഴലും, മരണവും പൂന്തേന്‍ പോലെ ആയിരിക്കും, അവന്റെ നിഴലാലും മരണത്താലും നമുക്ക് ആത്മാവും, ബലവും ദാനമായി ലഭിച്ചു". യേശുവിന്‍റെ യാഗബലി വഴി ലോകത്തിന് ലഭിച്ച അനുഗ്രഹങ്ങളെയാണ് ഈ വാക്യം അവതരിപ്പിക്കുന്നത്. മേല്പറഞ്ഞ ഹൈന്ദവ വേദവാക്യങ്ങളില്‍ നിന്ന് 'ബലികള്‍ അര്‍പ്പിക്കുന്നത് വഴി മോക്ഷം സാദ്ധ്യമല്ലയെന്നും, മറിച്ച് അവയെല്ലാം ഒരു മഹത്തായ ബലിയര്‍പ്പണത്തിന്റെ നിഴലുകളാണ്'എന്നും പ്രതിപാദിക്കുന്നു.' മുന്‍പേ സൂചിപ്പിച്ചതുപോലെ ക്രിസ്തുവിന്‍റെ മനുഷ്യാവതാരത്തിന് ഏറെ മുന്‍പ് എഴുതപ്പെട്ട ഈ ഗ്രന്ഥങ്ങളെല്ലാം സാക്ഷ്യപ്പെടുത്തുന്നത്, ക്രിസ്തുവിന്‍റെ കുരിശിലെ ബലിയുടെ പൂര്‍ത്തീകരണം വഴിയായി മാത്രമേ മോക്ഷം സാധ്യമാകുകയുള്ളൂയെന്നതാണ്. സത്പാദ ബ്രാഹ്മണത്തില്‍ (Satpatha Brahmanam) "ഒരേ സമയം നശ്വരനും അനശ്വരനുമായ ദൈവം സ്വയമേ ഒരു ബലിയാണെന്നും അവന്‍ തന്നില്‍ മനുഷ്യത്വവും ദൈവത്വവും സ്വാംശീകരിച്ചിരിക്കുന്നു” എന്നു രേഖപ്പെടുത്തിയിരിക്കുന്നതായി കാണുവാന്‍ സാധിക്കും. (തസ്യ പ്രജാപതിരാര്‍ദ്ദമേവ മര്‍ത്യമാസിദ്ധര്‍ദ്ധമൃതം). കൂടാതെ സാമവേദത്തിലെ 'തണ്ട്യ മഹാ ബ്രാഹ്മണത്തില്‍ “ദൈവം തന്നെ തന്നെ ബലിവസ്തുവായി അര്‍പ്പിച്ച് നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കും.” എന്ന ഭാഗവും നമ്മുക്ക് കാണാന്‍ സാധിയ്ക്കും. പുരുഷ സൂക്തത്തില്‍ (Purusha Sukta) നിന്നും തെളിവാകുന്നത് വലിയ ഒരു യഥാര്‍ത്ഥ്യമാണ്; ഈ ലോകത്തിന്റെ പരമാധികാരിയായ യേശു നശ്വരതയും അനശ്വരതയും ഒരുപോലെ കൂട്ടി ചേര്‍ത്ത് മനുഷ്യാവതാരമെടുക്കുകയും നമ്മുടെ പാപമോചനത്തിനായി സ്വയം ബലിമൃഗമായി മാറിയ, അവിടുന്ന് അര്‍പ്പിക്കപ്പെട്ട ബലിയാണ് യഥാര്‍ത്ഥ ബലി. #{red->n->n->ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്}# ബലിമൃഗത്തെ കുറിച്ച് ഋഗ്വേദത്തില്‍ പറഞ്ഞിരിക്കുന്നത് എന്തൊക്കെയാണെന്ന് നമ്മുക്ക് പരിശോധിക്കാം. I. അത് കൊഴുപ്പില്ലാത്ത മുട്ടനാടായിരിക്കണം. II. അതിന്റെ തലക്ക് ചുറ്റുമായി വള്ളികളും, മുള്ളുകളും കൊണ്ടുള്ള കിരീടം ധരിപ്പിച്ചിരിക്കണം. III. ബലിമൃഗത്തെ ബലി സ്തൂപത്തില്‍ ബന്ധിച്ചിരിക്കണം. IV. അതിന്റെ നാല് കാലുകളില്‍ രക്തം ചിന്തുന്നത് വരെ ആണികള്‍ തറക്കണം. V. ആടിനെ പുതപ്പിച്ചിരിക്കുന്ന തുണി നാല് പുരോഹിതന്മാരും പുതക്കണം. VI. ബലിയര്‍പ്പിക്കപ്പെടുന്ന ആടിന്റെ ഒരെല്ലുപോലും ഒടിയുവാന്‍ ഇടവരരുത്. VII. ബലിയര്‍പ്പിക്കുന്ന ആടിനെ സോമരസം കുടിപ്പിച്ചിരിക്കണം. VIII. ബലിക്ക് ശേഷം അത് തന്റെ ജീവിതത്തിലേക്ക് തിരിച്ചു വരും. IX. അതിന്റ മാംസം ഭക്ഷിക്കണം മേല്പറഞ്ഞിരിക്കുന്ന വിവരങ്ങളില്‍ നിന്നും, യേശു ക്രിസ്തു കാല്‍വരിയില്‍ അര്‍പ്പിച്ച ബലിയുടെ എല്ലാ സ്വഭാവസവിശേതകളും നമ്മുക്ക് കാണാന്‍ സാധിക്കും. യേശുവിന്‍റെ മനുഷ്യാവതാരവും അവിടുത്തെ മരണം വഴിയായി പാപികളുടെ രക്ഷയും, വ്യക്തമായി ഋഗ്ഗ്വേതത്തില്‍ പരാമര്‍ശിക്കുന്നുണ്ടെന്നു വലിയ ഒരു യാഥാര്‍ഥ്യമാണ്. നമ്മുടെ രാജ്യത്തെ അവതാര ഐതിഹ്യങ്ങളിലും, ശാസ്ത്രങ്ങളിലും ഇപ്രകാരമുള്ള ബലിയെ കുറിച്ചുള്ള പരാമര്‍ശങ്ങളൊന്നും കാണുവാന്‍ സാധിക്കുകയില്ല. അവയിലൊന്നും മനുഷ്യനായി അവതരിച്ച്, സ്വയം ബലിവസ്തുവായി തീര്‍ന്ന് പാപികളെ അവരുടെ പാപങ്ങളില്‍ നിന്നും മോചിപ്പിക്കുന്ന ദൈവത്തെ കുറിച്ച് പറഞ്ഞിട്ടുള്ളതായി കാണാന്‍ സാധിക്കില്ല. എന്നാല്‍, പശ്ചിമേഷ്യയിലെ മെഡിറ്ററേനിയന്‍ തീരത്തുള്ള പലെസ്തീന്‍ എന്ന രാജ്യത്ത്‌, ലോകത്തിലെ ഒരു വലിയ ജനവിഭാഗത്തിന്റെ നടുവില്‍ പരിശുദ്ധ കന്യകയുടെ ഗര്‍ഭത്തിലൂടെ ദൈവം മനുഷ്യനായി അവതരിച്ചു, ദൈവീക മനുഷ്യനെ കുറിച്ചുള്ള മുകളില്‍ നല്‍കിയിരിക്കുന്ന എല്ലാ വിവരണങ്ങളും പൂര്‍ത്തിയാക്കി കൊണ്ട് തന്നെ. അതിനാലാണ് അവന്‍ ഒരുപോലെ ദൈവവും, മനുഷ്യനുമാണെന്ന് പറയുന്നത്. തുടക്കം മുതലേ തന്നെ യേശു, മനുഷ്യരുടെ പാപമോചനത്തിനായുള്ള തന്റെ മരണത്തെ കുറിച്ചും, മരണത്തിന് മേല്‍ വിജയം വരിച്ചുകൊണ്ടുള്ള തന്റെ പുനരുത്ഥാനത്തെ കുറിച്ചും വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. തന്റെ പ്രബോധനങ്ങളെ വെറുക്കുന്നവരും, അവന്റെ ജീവന് വേണ്ടി ദാഹിക്കുന്നവരുമായ ദുഷ്ടന്മാരുടെ കൈകളില്‍ തന്‍റെ ജീവന്‍ നല്കാന്‍ അവിടുന്ന് മടികാണിച്ചില്ല. യേശു വധിക്കപ്പെട്ട രീതി പരിശോധിച്ചാല്‍ പുരുഷ സൂക്തത്തില്‍ പരാമര്‍ശി‍ച്ചിരിക്കുന്ന 'ബ്രഹ്മ' ദൈവത്തെ ബലിയര്‍പ്പിച്ചതിനു സമാനമാണെന്ന് കാണാന്‍ സാധിയ്ക്കും. ഋഗ്വേദത്തില്‍ ബലിമൃഗത്തെ കുറിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം ഈ ദൈവീക-മനുഷ്യനിലും താഴെ പറയുന്ന വിധം സമാനതപുലര്‍ത്തിയിരിക്കുന്നു : I. അവന്‍ പാപരഹിതനായ ദൈവീക മനുഷ്യനായിരുന്നു (I Pet 2:22). II. അവന്റെ തലയില്‍ മുള്‍ക്കിരീടം ധരിപ്പിക്കപ്പെട്ടു (I Pet 2:22). III. അവന്‍ കുരിശില്‍ തറക്കപ്പെട്ടു (ബലി സ്തൂപം) (John 19:18). IV. കുരിശില്‍ കൈകളിലും, കാലുകളിലും ആണികളാല്‍ തറക്കപ്പെട്ടു (Matt 27:35) V. അവനെ കുരിശില്‍ തറച്ചവര്‍ അവന്റെ മേലങ്കി പങ്കിട്ടെടുത്തു (Matt 27:35). VI. അവന്റെ ഒരെല്ലു പോലും ഒടിയുകയുണ്ടായില്ല (John 19:36). VII. അവന് കുടിക്കുവാന്‍ കയ്പ് നീര്‍ നല്കി (സോമ രസം) (Matt 27:34). VIII. അവന്‍ മരണത്തിനുമേല്‍ വിജയം വരിച്ചുകൊണ്ട് പിന്നീട് ഉത്‌ഥാനം ചെയ്തു (Matt 28:5-6). IX. തന്റെ മരണത്തിനു മുന്‍പ്, അപ്പവും വീഞ്ഞും കൈകളില്‍ എടുത്ത് കൊണ്ട് ഇത് തന്റെ ശരീരവും, രക്തവുമാകുന്നുവെന്നും, ലോകത്തിന്റെ പാപമോചനത്തിനായി നിങ്ങളെല്ലാവരും തന്റെ ശരീരമാകുന്ന അപ്പം ഭക്ഷിക്കുകയും, തന്റെ മാംസമാകുന്ന രക്തം പാനം ചെയ്യുകയും വേണമെന്ന് തന്റെ ശിക്ഷ്യന്മാരോട് ആവശ്യപ്പെടുന്നു. ഇതിന്റെ ഓര്‍മ്മക്കായി ഒരു വിശുദ്ധ കൂദാശ സ്ഥാപിക്കുകയും, ലോകമുള്ളിടത്തോളം കാലം ഇത് തുടരുകയും വേണമെന്ന് പറഞ്ഞു. യേശുവിന്‍റെ ഈ ആഹ്വാനം പൂര്‍ണമായി അംഗീകരിച്ച് കൊണ്ട് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അനുദിനം 5 ലക്ഷത്തോളം വിശുദ്ധ കുര്‍ബ്ബാനകൾ അര്‍പ്പിക്കപ്പെടുന്നു. വേദങ്ങളും ഉപനിഷത്തുകളും യേശുക്രിസ്തു ലോക രക്ഷകനാണ് എന്ന് സാക്ഷ്യപ്പെടുത്തുമ്പോൾ ഖുറാനും ഇതു തന്നെയാണ് വെളിപ്പെടുത്തുന്നത്. മുസ്ലിം പണ്ഡിതനും ഇമാമുമായിരുന്ന മൗലവി സുലൈമാൻ ഖുറാനിൽ വെളിപ്പെടുത്തുന്ന ലോകരക്ഷകനായ യേശുക്രിസ്തുവിനെ തിരിച്ചറിഞ്ഞ് ക്രിസ്തുമതം സ്വീകരിച്ചത് പ്രവാചക ശബ്ദം റിപ്പോർട്ട് ചെയ്തിരുന്നല്ല്ലോ. ഈ വസ്തുതകളെല്ലാം ഒരേ ഒരു സത്യത്തിലേക്കാണ് മാനവകുലത്തെ നയിക്കുന്നത്- ക്രിസ്തു എന്ന സനാതന സത്യത്തിലേക്ക്. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയിൽ നമുക്കു രക്ഷക്കുവേണ്ടി യേശു എന്ന നാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, ഈ നാമത്തിന്റെ മുമ്പിൽ എല്ലാ മുട്ടുകളും മടങ്ങുമെന്നും എല്ലാ നാവുകളും ഈ ദൈവനാമത്തെ പുകഴ്ത്തുമെന്നുമുള്ള സത്യം മനസ്സിലാക്കുവാൻ നമുക്ക് കഴിയട്ടെ (Cf: Acts 4:12, Rom 14:11).
Image: /content_image/Mirror/Mirror-2015-12-27-18:39:42.jpg
Keywords: ഹൈന്ദവ
Content: 553
Category: 5
Sub Category:
Heading: January 3: വിശുദ്ധചാവറയച്ചൻ
Content: #{red->n->n->ജീവചരിത്രം}# സീറോമലബാര്‍ സഭാംഗങ്ങളും ദൈവഭയമുള്ളവരുമായിരുന്ന ചാവറ കുടുംബത്തിലെ ഇക്കോയുടേയും (കുര്യാക്കോസ്), മറിയം തോപ്പിലിന്റെയും മകനായിട്ട് 1805 ഫെബ്രുവരി 10ന് ആലപ്പുഴക്കടുത്തുള്ള കൈനകരിയില്‍ ആണ് ചാവറയച്ചൻ ജനിച്ചത്. പ്രാദേശിക വിവരമനുസരിച്ച്, ജനിച്ചിട്ട് 8-മത്തെ ദിവസം ആലപ്പുഴ ഇടവക പള്ളിയായ ചേന്നങ്കരി പള്ളിയില്‍ വച്ച് ഈ ബാലനെ മാമോദീസാ മുക്കി. 5 വയസ്സ് മുതല്‍ 10 വയസ്സ് വരെ കുര്യാക്കോസ് ഗ്രാമത്തിലെ വിദ്യാലയത്തില്‍ ചേര്‍ന്ന്‍ ഒരു ആശാന്റെ കീഴില്‍ വിവിധ ഭാഷകളും, ഉച്ചാരണ ശൈലികളും, പ്രാഥമിക ശാസ്ത്രവും പഠിച്ചു. ഒരു പുരോഹിതനാകണമെന്ന ആഗ്രഹത്തില്‍ നിന്നുണ്ടായ പ്രചോദനത്താല്‍ വിശുദ്ധന്‍, സെന്റ്‌ ജോസഫ് പള്ളിയിലെ വികാരിയുടെ കീഴില്‍ പഠനം ആരംഭിച്ചു. 1818-ല്‍ കുര്യാക്കോസിനു 13 വയസ്സ് പ്രായമുള്ളപ്പോള്‍ അദ്ദേഹം മല്‍പ്പാന്‍ തോമസ്‌ പാലക്കല്‍ റെക്ടറായിരുന്ന പള്ളിപ്പുറം സെമിനാരിയില്‍ ചേര്‍ന്നു. 1829 നവംബര്‍ 29ന് അര്‍ത്തുങ്കല്‍ പള്ളിയില്‍ വച്ച് പൗരോഹിത്യ പട്ടം സ്വീകരിക്കുകയും, ചേന്നങ്കരി പള്ളിയില്‍ വെച്ച് ആദ്യമായി വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയും ചെയ്തു. പൗരോഹിത്യ പട്ട സ്വീകരണത്തിനു ശേഷം അദ്ദേഹം കുറച്ചുകാലം സുവിശേഷ വേലകളുമായി കഴിഞ്ഞുകൂടി; എന്നിരുന്നാലും, പഠിപ്പിക്കുവാനും, മല്‍പ്പാന്‍ തോമസ്‌ പാലക്കലിന്റെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ ജോലികള്‍ ചെയ്യുവാനുമായി അദ്ദേഹം സെമിനാരിയില്‍ തിരിച്ചെത്തി. അങ്ങിനെ മല്‍പ്പാന്‍മാരായ തോമസ്‌ പോരൂക്കരയുടെയും, തോമസ്‌ പാലക്കലിന്റെയും നേതൃത്വത്തില്‍ തദ്ദേശീയമായ ഒരു സന്യാസ സഭ സ്ഥാപിക്കുവാനുള്ള ശ്രമത്തില്‍ ചാവറയച്ചനും പങ്കാളിയായി. ഈ സന്യാസ സഭയുടെ ആദ്യത്തെ ആത്മീയ ഭവനത്തിന്റെ നിര്‍മ്മാണ മേല്‍നോട്ടം വഹിക്കുന്നതിനായി 1830-ല്‍ അദ്ദേഹം മാന്നാനത്തേക്ക് പോയി. 1831 മെയ് 11ന് ഇതിന്റെ തറകല്ലിടല്‍ കര്‍മ്മം നടത്തുകയും ചെയ്തു. തന്റെ ഗുരുക്കന്മാരായ രണ്ടു മല്‍പ്പാന്‍മാരുടേയും മരണത്തോടെ ചാവറയച്ചൻ നായകത്വം ഏറ്റെടുത്തു. 1855-ല്‍ തന്റെ പത്ത് സഹചാരികളുമൊത്ത് "കുര്യാക്കോസ് ഏലിയാസ് ഹോളി ഫാമിലി" എന്ന പേരില്‍ ഒരു വൈദീക സമൂഹത്തിന് രൂപം കൊടുത്തു. 1856 മുതല്‍ 1871-ല്‍ ചാവറയച്ചൻ മരിക്കുന്നത് വരെ ഈ സഭയുടെ എല്ലാ ആശ്രമങ്ങളുടേയും പ്രിയോര്‍ ജെനറാള്‍ ഇദ്ദേഹം തന്നെ ആയിരുന്നു. 1861-ല്‍ മാര്‍പാപ്പയുടെ ആധികാരികതയും, അംഗീകാരവും ഇല്ലാതെയുള്ള മാര്‍ തോമസ്‌ റോക്കോസിന്‍റെ വരവോടു കൂടി കേരള സഭയില്‍ ഒരു മതപരമായ ഒരു ഭിന്നത ഉടലെടുത്തു. തുടര്‍ന്നു വരാപ്പുഴ മെത്രാപ്പോലീത്ത വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയെ സീറോമലബാര്‍ സഭയുടെ വികാരി ജെനറാള്‍ ആയി നിയമിച്ചു. കേരള സഭയെ തോമസ്‌ റോക്കോസ് ശീശ്മയില്‍ നിന്നും രക്ഷിക്കുവാനായി ചാവറയച്ചൻ നടത്തിയ ഐതിഹാസികമായ പോരാട്ടങ്ങളെ പ്രതി പില്‍ക്കാല സഭാ നേതാക്കളും, കത്തോലിക്കാ സമൂഹം പൊതുവെയും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. കത്തോലിക്കാ സഭയിലെ സി.എം.ഐ. (Carmelites of Mary Immaculate) എന്ന സന്യാസ സഭയുടെ സ്ഥാപക പിതാക്കന്‍മാരില്‍ ഒരാളും, ആദ്യത്തെ സുപ്പീരിയര്‍ ജനറലുമായിരുന്ന വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ 1871 ജനുവരി 3ന് ആണ് മരിച്ചത്. വിശുദ്ധനായ സന്യാസിയുടെ എല്ലാ പരിമളവും അവശേഷിപ്പിച്ചിട്ടാണ് വിശുദ്ധന്‍ പോയത്. 1986 ഫെബ്രുവരി 8 ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍ പാപ്പാ വിശുദ്ധനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. വിശുദ്ധന്റെ ഭൗതീകാവശിഷ്ടങ്ങള്‍ അദ്ദേഹം മരിച്ച സ്ഥലമായ കൂനമ്മാവില്‍ നിന്നും മാന്നാനത്തേക്ക് കൊണ്ടു വരികയും വളരെ ഭക്തിപൂര്‍വ്വം അവിടത്തെ സെന്റ്‌. ജോസഫ് ആശ്രമത്തില്‍ സൂക്ഷിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ദൈവീകതയും തന്റെ മാധ്യസ്ഥം അപേക്ഷിക്കുവര്‍ക്ക് അനുഗ്രഹങ്ങള്‍ ചൊരിയുന്നതിനാലും മാന്നാനം ഒരു തീര്‍ത്ഥാടക കേന്ദ്രമായി മാറി. എല്ലാ ശനിയാഴ്ചകളിലും ആയിരകണക്കിന് ജനങ്ങള്‍ വിശുദ്ധന്റെ കബറിടത്തില്‍ വരികയും വിശുദ്ധ കുര്‍ബ്ബാനയിലും നൊവേനയിലും പങ്കെടുക്കുകയും ചെയ്യുന്നു. ആണ്ടുതോറും ഡിസംബര്‍ 26 തൊട്ടു ജനുവരി 3വരെ വിശുദ്ധ ചാവറ പിതാവിന്റെ തിരുനാള്‍ വളരെ ഭക്തിപൂര്‍വ്വം ആഘോഷിച്ചു വരുന്നു. സി.എം.ഐ സഭയുടെ സ്ഥാപക പിതാക്കന്‍മാരും തേജോമയന്‍മാരായ പോരൂക്കര തോമസ്‌ മല്‍പ്പാന്‍, പാലക്കല്‍ തോമാ മല്‍പ്പാന്‍, വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ, ബ്രദര്‍ ജേക്കബ് കണിയന്തറ തുടങ്ങിയ പ്രതിഭാശാലികളോട് കേരള കത്തോലിക്കാ സഭ ആകമാനം പ്രത്യകിച്ച് സി.എം.ഐ. സഭ കടപ്പെട്ടിരിക്കുന്നു. തന്റെ ഗുരുക്കന്‍മാരും മല്‍പ്പാന്‍മാരുമായിരുന്ന പോരൂക്കര തോമസ്‌, പാലക്കല്‍ തോമാ എന്നിവരെപോലെ ചാവറയച്ചനും ഒരു വലിയ ദാര്‍ശനികനായിരുന്നു. അദ്ദേഹത്തിന്റെ വിരലുകള്‍ സ്പര്‍ശിക്കാത്ത ഒരു മേഖലയും മനുഷ്യപ്രയത്നത്തില്‍ ഇല്ല. കേരള കത്തോലിക്കാ സഭാ ചരിത്രത്തില്‍ പലകാര്യങ്ങളും 'ആദ്യമായി' ചെയ്തയാള്‍ എന്ന ബഹുമതി വിശുദ്ധ ചാവറയച്ചന് അര്‍ഹതപ്പെട്ടതാണ്. പുരുഷന്‍മാര്‍ക്കായുള്ള ആദ്യത്തെ ഏതദ്ദേശീയ സന്യാസസഭ (CMI), ആദ്യത്തെ സംസ്കൃത സ്കൂള്‍, കേരളത്തിലെ ആദ്യത്തെ കത്തോലിക്കാ മുദ്രണ ശാല (മര പ്രസ്സ്), സ്ത്രീകള്‍ക്കായുള്ള ആദ്യത്തെ സന്യാസിനീ സഭ (CMC) തുടങ്ങിയവയും, ആദ്യമായി കിഴക്കന്‍ സിറിയന്‍ പ്രാര്‍ത്ഥനാ ക്രമത്തെ വേണ്ട മാറ്റങ്ങള്‍ വരുത്തി പ്രസിദ്ധീകരിച്ചതും അദ്ദേഹമാണ്. കൂടാതെ 1862-ല്‍ മലബാര്‍ സഭയില്‍ ആദ്യമായി ആരാധനക്രമ പഞ്ചാംഗം തയാറാക്കിയതും ചാവറയച്ചനാണ്. ഈ അടുത്ത കാലം വരെ ആ പഞ്ചാംഗം ഉപയോഗത്തില്‍ ഉണ്ടായിരുന്നു. കേരളത്തില്‍ സുറിയാനി ഭാഷയിലുള്ള അച്ചടി സാധ്യമാക്കിയത് അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ മൂലമാണ്. മാന്നാനത്ത് മലയാളത്തിലുള്ള ആദ്യത്തെ പ്രാര്‍ത്ഥനാ പുസ്തകം അച്ചടിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. മാന്നാനത്തെ ആദ്യത്തെ ആത്മീയ ഭവനം കൂടാതെ, കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി അനേകം ആശ്രമങ്ങളും സ്ഥാപിക്കുകയും, പുരോഹിതരെ പഠിപ്പിക്കുന്നതിനും രൂപപ്പെടുത്തുന്നതിനുമായി സെമിനാരികളും, പുരോഹിതര്‍ക്കും, ജനങ്ങള്‍ക്കും ആണ്ടുതോറുമുള്ള ധ്യാനങ്ങള്‍, 40 മണിക്കൂര്‍ ആരാധന, രോഗികള്‍ക്കും അഗതികള്‍ക്കുമായുള്ള ഭവനം, ക്രിസ്ത്യാനികളാകുവാന്‍ തയാറെടുക്കുന്നവര്‍ക്ക് പ്രത്യേക ശ്രദ്ധ, പൊതുവിദ്യാഭ്യാസത്തിനായി സ്കൂളുകള്‍ തുടങ്ങിയവ, കുര്യാക്കോസ് ഏലിയാസ് ചാവറയുടെ നേതൃത്വത്തില്‍ നടന്ന നിരവധി പ്രവര്‍ത്തനങ്ങളില്‍ ചിലത് മാത്രം. ഇതിനു പുറമേ, 1866-ല്‍ വൈദികനായ ലിയോപോള്‍ഡ് ബെക്കാറോ OCD യുടെ സഹകരണത്തോടു കൂടി അദ്ദേഹം സ്ത്രീകള്‍ക്കായി 'മദര്‍ ഓഫ് കാര്‍മ്മല്‍' (CMC) എന്ന പേരില്‍ ഒരു സന്യാസിനീ സമൂഹത്തിന് രൂപം നല്‍കി. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിനു വഴിതെളിയിച്ചവരില്‍ ഒരാളാണ് വിശുദ്ധ ചാവറയച്ചൻ, കൂടാതെ ഓരോ പള്ളിയോടു ചേര്‍ന്ന്‍ പള്ളികൂടം സ്ഥാപിക്കുവാന്‍ കത്തോലിക്കരെ പ്രേരിപ്പിച്ചതും ഈ വിശുദ്ധന്‍ തന്നെയാണ്. അതുകൊണ്ടാണ് കേരളത്തിലെ സ്കൂളുകള്‍ "പള്ളികൂടം" (പള്ളിയോടനുബന്ധിച്ച് വിദ്യാഭ്യാസത്തിനുള്ള സ്ഥലം) എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. തന്‍റെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കിടക്കും പദ്യങ്ങളും, ഗദ്യങ്ങളുമായി ചില ഗ്രന്ഥങ്ങള്‍ വിശ്വാസികള്‍ക്കായി രചിക്കുവാന്‍ ചാവറയച്ചന് കഴിഞ്ഞിട്ടുണ്ട്. "ഒരു നല്ല പിതാവിന്റെ ചാവരുള്‍" എന്ന അദ്ദേഹത്തിന്റെ ക്രിസ്തീയ കുടുംബങ്ങള്‍ക്കായിട്ടുള്ള ഉപദേശങ്ങള്‍ ലോകമെങ്ങും പ്രായോഗികവും ഇപ്പോഴും പ്രസക്തവുമാണ്. പ്രാര്‍ത്ഥനയും, ദാനധര്‍മ്മങ്ങളും ഒഴിവാക്കാതിരുന്ന അദ്ദേഹത്തിന് ദൈവമുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നിരവധിയായ മതപരവും, സാമൂഹ്യവുമായ പ്രവര്‍ത്തനങ്ങള്‍ക്കിടക്കും തനിക്ക് ചുറ്റും ആത്മീയത പരത്തുവാന്‍ വിശുദ്ധന് കഴിഞ്ഞിരുന്നു, അതിനാല്‍ ചാവറയച്ചന്റെ ആദ്യകാലങ്ങളില്‍ തന്നെ അദ്ദേഹത്തെ ഒരു ദൈവീക മനുഷ്യനായി പരാമര്‍ശിച്ചു തുടങ്ങിയിരുന്നു. "ദൈവം നല്കിയ മക്കളെ വിശുരായി ദൈവത്തിനേല്പിക്കാത്ത മാതാപിതാക്കന്മാർക്കു വിധി ദിവസം ഭയാനകമായിരിക്കും" വിശുദ്ധ ചാവറയച്ചന്റെ ഈ വാക്കുകൾ ഓരോ മാതാപിതാക്കളും ഓർത്തിരിക്കേണ്ടതാണ്. #{red->n->n->വിശുദ്ധീകരണ നടപടികള്‍}# 1871-ലാണ് വിശുദ്ധ ഏലിയാസ് കുര്യാക്കോസ് ചാവറ മരിച്ചത്. എന്നിരുന്നാലും 1936 ലാണ് CMI സഭയുടെ പൊതുസമ്മേളനത്തില്‍ ചാവറയച്ചന്റെ വിശുദ്ധ പദവിക്കായുള്ള മാര്‍ഗ്ഗങ്ങളേപ്പറ്റി ചര്‍ച്ച ചെയ്തത്. വാസ്തവത്തില്‍ 1926-ല്‍ മാത്രമാണ് സീറോമലബാര്‍ സഭയുടെ പുരോഹിത സമ്പ്രദായത്തിന്റെ ഭരണഘടന നിലവില്‍ വന്നത്. ഇതിനു ശേഷം മാത്രമാണ് വിശുദ്ധ പദവിയേ കുറിച്ചുള്ള ആശയം ചൂട്പിടിച്ചത്. റവ. ഫാ. വലേരിയന്‍ പ്ലാത്തോട്ടം മതിയാകുംവിധം വലിപ്പത്തില്‍ വിശുദ്ധന്റെ ഒരു ജീവചരിത്ര രേഖ ഏഴുതുകയും, 1939-ല്‍ പ്രസിദ്ധീകരിച്ചു. വിശുദ്ധന്റെ മാധ്യസ്ഥം അപേക്ഷിച്ചവര്‍ക്ക് ലഭിച്ച അത്ഭുതകരമായ സഹായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. താന്‍ രോഗാവസ്ഥയിലായിരിക്കെ വിശുദ്ധ ചാവറയച്ചൻ രണ്ടു പ്രാവശ്യം തന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടുവെന്നും തന്റെ വേദനയില്‍ നിന്നും ആശ്വാസം നല്‍കിയെന്നും, 1936-ല്‍ വിശുദ്ധ അല്‍ഫോന്‍സാമ്മ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മതിയായ അന്വേഷണങ്ങള്‍ക്ക് ശേഷം 1953-ല്‍ പരിശുദ്ധ സഭയോട് വിശുദ്ധീകരണ നടപടികള്‍ തുടങ്ങണം എന്നപേക്ഷിച്ചുകൊണ്ടു റോമിലേക്ക് ഒരപേക്ഷ അയച്ചു. 1955-ല്‍ ചങ്ങനാശ്ശേരി മെത്രാപ്പോലീത്തയായ മാര്‍ മാത്യു കാവുകാട്ടച്ചന് രൂപതാ തലത്തിലുള്ള നടപടികള്‍ ആരംഭിക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ടു റോമില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചു. ആദ്യ പടിയായി മാര്‍ മാത്യു കാവുകാട്ട്, ആരെങ്കിലൂടെയും പക്കല്‍ ചാവറയച്ചനെ സംബന്ധിച്ച എന്തെങ്കിലും രേഖകള്‍ ഉണ്ടെങ്കില്‍ മെത്രാന്റെ പക്കല്‍ സമര്‍പ്പിക്കണമെന്നും, ഈ ഉദ്യമത്തിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടു ഒരു ഔദ്യോഗിക അറിയിപ്പ് നല്‍കി. അതിനു ശേഷം 1957-ല്‍ ചരിത്രപരമായ പഠനങ്ങള്‍ക്കായി ഒരു കമ്മീഷനെ നിയമിച്ചു. 1962-ല്‍ രണ്ടു സഭാ കോടതികള്‍ ഇതിനായി നിലവില്‍ വരുത്തി, ഇതില്‍ ആദ്യ കോടതിയുടെ ചുമതല ചാവറയച്ചന്റെ എഴുത്തുകളും രേഖകളും സൂക്ഷ്മമായി പരിശോധിക്കുകയും, രണ്ടാമത്തെ കോടതിയുടെ ചുമതല ക്രിസ്തീയ നായക ഗുണങ്ങള്‍ നിറഞ്ഞ ഒരു ജീവിതമാണോ ചാവറ പിതാവ് നയിച്ചിരുന്നതെന്ന് അന്വോഷിക്കുകയായിരുന്നു. 1969-ല്‍ മൂന്നാമതായി ഒരു കോടതി സ്ഥാപിച്ച്, അനൌദ്യോഗികമായിട്ടുള്ള പൊതു വണക്കം വിശുദ്ധ ഏലിയാസ് ചാവറക്ക് നല്‍കിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുകയും ചെയ്തു. 1970-ല്‍ അന്നത്തെ മെത്രാപ്പോലീത്തയായിരുന്ന മാര്‍ ആന്റണി പടിയറ എല്ലാ കോടതികളുടേയും പ്രവര്‍ത്തനം ഔദ്യോഗികമായി ഉപസംഹരിച്ചു. ഈ രേഖകളെല്ലാം റോമിലെ ആചാരങ്ങളുടെ ചുമതലയുള്ള പരിശുദ്ധ സഭക്ക് അയച്ചു കൊടുത്തു. സഭ 1978-ല്‍ പതിമൂന്ന് അംഗങ്ങളുള്ള ഒരു സമിതി രൂപീകരിക്കുകയും, വിശുദ്ധീകരണ നടപടികള്‍ക്കുള്ള തങ്ങളുടെ അനുവാദം നല്‍കുകയും ചെയ്തു. ഇതിനിടക്ക്, ദൈവശാസ്ത്രഞ്ജന്‍മാരുടെ സമിതി ചാവറയച്ചൻ നന്മ നിറഞ്ഞ ഒരു ജീവിതമാണ് നയിച്ചിരുന്നതെന്ന് പ്രഖ്യാപിച്ചു. 1980 മാര്‍ച്ച്‌ 15ന് വിശുദ്ധ കുര്യാക്കോസ് ഏലിയാസ്‌ ചാവറയുടെ വിശുദ്ധീകരണത്തിനുള്ള നാമനിര്‍ദ്ദേശം പരിശുദ്ധ സഭക്ക്‌ മുന്‍പാകെ സമര്‍പ്പിച്ചു. വിശുദ്ധീകരണ നടപടികള്‍ക്ക്‌ ചുമതലയുള്ള പരിശുദ്ധ നിര്‍ദ്ദേശക സമിതി ചാവറയച്ചന്റെ പുണ്യ പ്രവര്‍ത്തികളുടെ രേഖകള്‍ പരിശോധിച്ചു. ഒരു തുടക്കമെന്ന നിലയില്‍ 1983 നവംബര്‍ 23ന് മെത്രാന്‍മാരുടേയും, ഉപദേഷ്ടാക്കളായ പുരോഹിതരുടേയും കൂടിക്കാഴ്‌ചയില്‍ ഇക്കാര്യം അവതരിപ്പിക്കുകയും, 1984 മാര്‍ച്ച്‌ 27ന് കര്‍ദ്ദിനാള്‍മാരുടെ കൂടികാഴ്ചയില്‍ ഇതേ സംബന്ധിച്ച് കൂടുതലായ പഠനങ്ങള്‍ നടത്തുകയും ചെയ്തു. ചാവറയച്ചന്റെ ദൈവീകവും, ധാര്‍മ്മികവുമായ മൂല്യങ്ങള്‍ക്കനുസൃതമായ ജീവിതത്തേയും, പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വ്യക്തമായ തെളിവുകളില്‍ അവര്‍ സംതൃപ്തി പ്രകടിപ്പിക്കുകയും, ഈ വിവരങ്ങളടങ്ങുന്ന ഒരു വ്യക്തമായ റിപ്പോര്‍ട്ട് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മുന്‍പാകെ സമര്‍പ്പിക്കപ്പെട്ടു. അവസാനം, വിശുദ്ധന്റെ പുണ്യപ്രവര്‍ത്തികളെ അംഗീകരിച്ചു കൊണ്ട് പരിശുദ്ധ നിര്‍ദ്ദേശക സമിതി സമര്‍പ്പിച്ച രേഖകളില്‍ പാപ്പാ തന്റെ ഔദ്യോഗിക മുദ്ര ചാര്‍ത്തുകയും, 1984 ഏപ്രില്‍ 7ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ധന്യനായ ചാവറയച്ചന്റെ മധ്യസ്ഥതയാല്‍ നടന്നുവെന്ന് പറയപ്പെടുന്ന ഒരു രോഗശാന്തിയെ വിദഗ്ദരായ ഡോക്ടര്‍മാര്‍ പരിശോധിച്ചതിനു ശേഷം അത് ഒരു ‘അത്ഭുത’ മെന്ന് കണ്ടെത്തി. ഈ കണ്ടെത്തലിനെ പരിശുദ്ധ സമിതി സ്വീകരിക്കുകയും ചെയ്തു. ഇത് ചാവറയച്ചനെ ‘വാഴ്ത്തപ്പെട്ടവന്‍’ എന്ന പദവിക്കര്‍ഹനാക്കി. തുടര്‍ന്ന്‍ 1986 ഫെബ്രുവരി 8 ശനിയാഴ്ച പരിശുദ്ധ പിതാവ്‌ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ കോട്ടയത്തെ നാഗമ്പടം മൈതാനത്ത്‌ വെച്ച് ധന്യനായ ദൈവ ദാസന്‍ കുര്യാക്കോസ് ഏലിയാസ്‌ ചാവറയേയും, അല്‍ഫോന്‍സാ മുട്ടത്തുപാടത്തിനേയും “വാഴ്ത്തപ്പെട്ടവര്‍” ആയി പ്രഖ്യാപിച്ചു. പിന്നീട് 2014 നവംബര്‍ 23ന് ഫ്രാന്‍സിസ്‌ പാപ്പ വാഴ്ത്തപ്പെട്ട ചാവറ പിതാവിനെ ‘വിശുദ്ധന്‍’ ആയി പ്രഖ്യാപിച്ചു. #{red->n->n->റോമില്‍ അംഗീകരിക്കപ്പെട്ട അത്ഭുതം}# ചാവറയച്ചന്റെ മാധ്യസ്ഥം വഴിയായി, 1960 ഏപ്രിലില്‍ ശ്രീ ജോസഫ് മാത്യു പെണ്ണപറമ്പിലിന്റെ കാലിലെ ജന്മനാലുള്ള അസുഖം ഭേതമായത് ഒരു അത്ഭുതമാണെന്ന്‍ റോം അംഗീകരിച്ചു. ജനനം മുതലേ തന്റെ രണ്ടു കാലിലും മുടന്തുമായിട്ടാണ് ജോസഫ് ജനിച്ചത്. ജോസഫിന്റെ കുടുംബം ദരിദ്രരാണെങ്കിലും ദൈവഭക്തിയുള്ളവരായിരുന്നു. തന്റെ കാലുകളുടെ മുടന്ത്‌ വകവെക്കാതെ ജോസഫ് സ്കൂളില്‍ പോകുവാന്‍ തുടങ്ങി. അവന്റെ മൂത്ത സഹോദരി എപ്പോഴും അവന്റെ കൂടെ ഉണ്ടാകുമായിരുന്നു. ജോസഫിന് 7 വയസ്സുള്ളപ്പോഴാണ് അവന്റെ കുടുംബം ചാവറയച്ചന്റെ മാധ്യസ്ഥതയാല്‍ നിരവധി പേര്‍ക്ക് രോഗ ശാന്തി ലഭിച്ചിട്ടുള്ളതായി അറിയുവാന്‍ ഇടയായത്. ആ നിമിഷം മുതല്‍ അവര്‍ ജോസഫിന്റെ കാലുകളുടെ അസുഖം ഭേതമാക്കുന്നതിനു വേണ്ടി ചാവറയച്ചന്റെ മദ്ധ്യസ്ഥം വളരെയേറെ ഭക്തിയോടും വിശ്വാസത്തോടും കൂടി അപേക്ഷിക്കുവാന്‍ തുടങ്ങി. പക്ഷെ ഇക്കാലയളവിലൊന്നും അവര്‍ക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. പക്ഷെ അവര്‍ തങ്ങളുടെ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുകയും തങ്ങളുടെ പ്രാര്‍ത്ഥന തുടരുകയും ചെയ്തു. ഒരു മാസത്തിനു ശേഷം ജോസഫും അവന്റെ സഹോദരിയും സ്കൂളിലേക്ക് പോകുമ്പോള്‍, കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലെ ഭക്തിയുള്ള കുടുംബങ്ങളിലെ കുട്ടികള്‍ പതിവായി ചെയ്യുന്ന പോലെ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനോട് തന്റെ കാലുകളിലെ അസുഖം ഭേതമാക്കുവാനും, 1 സ്വര്‍ഗ്ഗസ്ഥനായ പിതാവും, 1 നന്മനിറഞ്ഞ മറിയവും, 1 പിതാവിനും, പുത്രനും, പരിശുദ്ധാത്മാവിനും ..ചൊല്ലുവാന്‍ അവന്റെ സഹോദരി അവനോടാവശ്യപ്പെട്ടു. അങ്ങിനെ അവര്‍ രണ്ടുപേരും പ്രാത്ഥിച്ചുകൊണ്ടു നടക്കുമ്പോള്‍ പെട്ടെന്ന് തന്നെ ജോസഫിന് തന്റെ വലത് കാല്‍ വിറക്കുന്നതായി അനുഭവപ്പെട്ടു. ജോസഫ് ഉടനേ തന്നെ തന്റെ വലത്കാല്‍ നിലത്തുറപ്പിച്ചുകൊണ്ടു പതിയെ നടക്കുവാന്‍ ശ്രമിച്ചു, അത്ഭുതമെന്ന് പറയട്ടേ അവന്റെ വലത് കാലിലെ അസുഖം ഭേതമായി. കുറച്ച് ദിവസങ്ങളോളം നടക്കുമ്പോള്‍ അവനു വേദന അനുഭവപ്പെട്ടിരുന്നു, പിന്നീട് വേദനയും ഇല്ലാതായി. അവന്റെ ഒരു കാലിലെ അസുഖം ഭേതമായത് അവന്റെ കുടുംബത്തിനു വളരെയേറെ സന്തോഷവും പ്രതീക്ഷയും നല്‍കി. കൂടുതല്‍ ഉത്സാഹത്തോടും, ഭക്തിയോടും കൂടി അവന്റെ ഇടത്കാലിലെ മുടന്ത് കൂടി ഭേതമാക്കുവാന്‍ വേണ്ടി അവര്‍ പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. 1960 ഏപ്രില്‍ 30ന് രാവിലെ ജോസഫിന് തന്റെ ഇടത് കാലില്‍ വേദന അനുഭവപ്പെട്ടു തുടങ്ങി, എന്നിരുന്നാലും അവന്‍ ആ വേദന വകവെക്കാതെ തന്റെ സഹോദരിയുടെ കൂടെ അവരുടെ മൂത്ത സഹോദരന്റെ വീട്ടിലേക്ക് പോയി. പോകുന്ന വഴിക്ക്, അവന്റെ ഇടത് കാലിലെ വിരലുകള്‍ നേരെയാവുകയും, ക്രമേണ അവന്റെ കാലും സുഖം പ്രാപിക്കുകയും ചെയ്തു. അതിനു ശേഷം തന്റെ രണ്ടു കാലും നിലത്ത് കുത്തി അവനു സാധാരണ പോലെ നടക്കുവാന്‍ സാധിച്ചു. ഇത് ചാവറയച്ചറെ മാദ്ധ്യസ്ഥം മൂലമാണ് സംഭവിച്ചതെന്നാണ് ജോസഫ് വിശ്വസിക്കുന്നത്. ജോസഫിന്റെ അത്ഭുതകരമായ ഈ രോഗശാന്തി 1984-ല്‍ വിശുദ്ധീകരണ നടപടികള്‍ക്കായി റോമില്‍ പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്തപ്പോള്‍ ജോസഫിന് 31 വയസ്സായിരുന്നു പ്രായം. #{red->n->n->മരിയ ജോസ് കൊട്ടാരത്തിലിന്റെ- ഉടനടിയും, സ്ഥിരവും, പൂര്‍ണ്ണവുമായ രോഗശാന്തി}# വാഴ്ത്തപ്പെട്ട കുര്യാക്കോസ് ഏലിയാസ് ചാവറയുടെ വിശുദ്ധീകരണത്തിനു പരിഗണിച്ച ഒരത്ഭുതമാണ് മരിയ ജോസ് കൊട്ടാരത്തില്‍ എന്ന് പേരായ പെണ്‍കുട്ടിയുടെ കോങ്കണ് പൂര്‍ണ്ണമായും സുഖപ്പെട്ടത്. കൊട്ടാരത്തില്‍ വീട്ടില്‍ ജോസ് തോമസിന്റെയും മറിയകുട്ടിയുടേയും ഏറ്റവും ഇളയ മകളായിരുന്നു അവള്‍. അവള്‍ക്ക് മുകളില്‍ രണ്ടു സഹോദരന്മാര്‍: ഏറ്റവും മൂത്ത ജോര്‍ജ്ജ്, പാലാ അതിരൂപതക്ക് കീഴിലുള്ള സെമിനാരിയിലെ പഠിതാവും, രണ്ടാമത്തവനായ ഫെബിന്‍, യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയും. 2005 ഏപ്രില്‍ 5ന് കേരളത്തിലെ കോട്ടയം ജില്ലയിലെ പാലായിലാണ് മരിയ ജനിച്ചത്. പാലായിലെ സെന്റ്‌. തോമസ്‌ കത്രീഡല്‍ പള്ളിയില്‍ വെച്ചാണ് അവളെ മാമോദീസ മുക്കിയത്. അവള്‍ക്ക് ജന്മനാ തന്നെ കോങ്കണ്ണ് (alternating esotropia) ഉണ്ടായിരുന്നു, അവളുടെ മാതാപിതാക്കളും, 4, 5 മാസം പ്രായമുള്ളപ്പോള്‍ മുതല്‍ അവളെ അറിയുന്നവര്‍ക്കെല്ലാം ഇക്കാര്യം അറിയാമായിരുന്നു. അവളുടെ കണ്ണുകള്‍ പരിശോധിച്ച 5 പേര്‍ അടങ്ങുന്ന വിദഗ്ദരായ ഡോക്ടര്‍മാരുടെ സംഘം ഇത് കോങ്കണ്ണ് ആണെന്ന് ഉറപ്പിക്കുകയും, ശസ്ത്രക്രിയ മാത്രമേ ഇതിനു പരിഹാരമുള്ളൂ എന്ന് അറിയിച്ചു. എന്നാല്‍ പലവിധ കാരണങ്ങളാല്‍ അവളുടെ കുടുംബം ശസ്ത്രക്രിയ ഒഴിവാക്കിയിട്ട് ദൈവത്തിലേക്ക് തിരിയുകയും, വിശുദ്ധ ചാവറ പിതാവിന്റെ മാധ്യസ്ഥം അപേക്ഷിക്കുകയും ചെയ്തു. ഒക്ടോബര്‍ 9ന് മറിയക്കുട്ടി വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ മുറിയും, കബറിടവും സന്ദര്‍ശിച്ചു, പിന്നീട് ഒക്ടോബര്‍ 12ന് മരിയയും അവളുടെ മാതാപിതാക്കളും കബറിടം സന്ദര്‍ശിക്കുകയും, വളരെ ഭക്തിപൂര്‍വ്വം അവളുടെ രോഗശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഒക്ടോബര്‍ 16ന് പ്രാര്‍ത്ഥനക്ക് ശേഷം, എല്ലാ കത്തോലിക്കാ കുടുംബങ്ങളിലും നിലനില്‍ക്കുന്ന ആചാരമനുസരിച്ച് ‘ഈശോ മിശിഖാക്ക് സ്തുതി’ പറയുവാന്‍ അവള്‍ തന്റെ മാതാപിതാക്കളുടെ അരികത്ത് ചെന്നപ്പോള്‍ അവളുടെ മാതാപിതാക്കള്‍ കുട്ടി നേരെ നോക്കുന്നതും, അവളുടെ കണ്ണുകള്‍ സുഖമായതും ശ്രദ്ധിച്ചു. വിശുദ്ധ ചാവറ പിതാവിന്റെ ഭൗതീകാവശിഷ്ടങ്ങള്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്ന മാന്നാനത്ത്, ചാവറയച്ചന്റെ കബറിടത്തില്‍ വെച്ച് അദ്ദേഹത്തിലൂടെ ദൈവത്തിന് സമര്‍പ്പിച്ച പ്രാര്‍ത്ഥനകളും, കൂടാതെ തങ്ങളുടെ കുടുംബ പ്രാര്‍ത്ഥനകളും മൂലമാണ് ഈ രോഗശാന്തി ഈ രോഗശാന്തി ലഭിച്ചതെന്നു അവളുടെ മാതാപിതാക്കളും, പ്രത്യകിച്ച് അവളുടെ അമ്മയായ മറിയക്കുട്ടിയും, മുഴുവന്‍ കുടുംബവും, ബന്ധുക്കളും സുഹൃത്തുക്കളും വിശ്വസിക്കുന്നു. അതേതുടര്‍ന്ന്‍ കുട്ടിയെ അവര്‍ വിവിധ ഡോക്ടര്‍മാരുടെ പക്കല്‍ പരിശോധനക്കായി കൊണ്ടു പോയെങ്കിലും, അവരെല്ലാവരും തന്നെ തങ്ങളുടെ അറിവിലുള്ള വൈദ്യ ശാസ്ത്രപരമായ അറിവുകള്‍ക്ക് വിവരിക്കാനാവാത്ത വിധമുള്ള രോഗശാന്തിയാണിതെന്ന്‍ ഉറപ്പിച്ചു പറഞ്ഞു. കൂടാതെ, ഈ കുട്ടിയുടെ കണ്ണുകള്‍ ഒരു തരത്തിലുള്ള വൈദ്യ ശാസ്ത്രപരമായ ചികിത്സകള്‍ക്കും, ശസ്ത്രക്രിയക്കും വിധേയമായിട്ടില്ലെന്നും ഈ പരിശോധനകളില്‍ നിന്നു തെളിഞ്ഞു. അതിനാല്‍, ഒരു ശസ്ത്രക്രിയയും കൂടാതെ പെട്ടെന്നുള്ളതും, പൂര്‍ണ്ണവും സ്ഥിരമായിട്ടുമുള്ള രോഗം സൌഖ്യമാണിതെന്ന്‍ ഡോക്ടര്‍മാര്‍ അറിയിച്ചതോടെ, ദൈവശാസ്ത്രജ്ഞ്ജന്‍മാരായ വിദഗ്ദരും ഈ അത്ഭുതകരമായ സുഖപ്പെടുത്തല്‍ വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ മാധ്യസ്ഥതയാല്‍ നടന്നതാണെന്ന് സ്ഥിരീകരിച്ചു. അപ്രകാരം 2014 മാര്‍ച്ച് 18ന് കര്‍ദ്ദിനാള്‍മാരുടെ കൂടിക്കാഴ്ചയില്‍ വച്ച് പരിശുദ്ധ നാമനിര്‍ദ്ദേശക സമിതി അംഗീകരിക്കുകയും ഇത് 2014 നവംബര്‍ 23ലെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങിലേക്ക് നയിക്കുകയും ചെയ്തു.
Image: /content_image/DailySaints/DailySaints-2016-01-02-18:55:15.jpg
Keywords: St Chavara, pravachaka sabdam