Contents

Displaying 581-590 of 24921 results.
Content: 696
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പയുടെ മനസ്സുമായി, സഭൈക്യത്തിന്റെ സംഗീതവുമായി സെക്കന്‍റ് സാറ്റർഡേ കണ്‍വെന്‍ഷന്‍
Content: ഫ്രാൻസിസ് പാപ്പയുടെ മനസ്സുമായി, സഭൈക്യത്തിന്റെ സംഗീതവുമായി, ഫെബ്രുവരി മാസത്തെ സെക്കന്‍റ് സാറ്റര്‍ഡെ കണ്‍വെന്‍ഷന്‍. മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ ഇടുക്കി ഭദ്രാസനത്തിന്റെ അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ പിലിപ്സിനോസ് സക്കറിയാസ് മെത്രാപ്പോലീത്തയും (Chairman of Mar Gregorian Retreat Center) ഇംഗ്ലണ്ടിലെ നവീകരണ ശുശ്രൂഷകളുടെ മുന്നേറ്റ നിരയിലുള്ള ഫാ. ക്രിസ് തോമസും, വചനപ്രഘോഷണ രംഗത്തെ പ്രവാചകശബ്ദമായ ഫാ. ബോസ്കോ ഞാളിയത്തും, സെഹിയോന്‍ യുകെ ശുശ്രൂഷകളുടെ ആത്മീയ പിതാവ് ഫാ.സോജി ഓലിക്കലും ചേര്‍ന്നു നയിക്കുന്ന ഫെബ്രുവരി മാസ കണ്‍വെന്‍ഷന്‍ സഭാക്യത്തിന്റെയും പരിശുദ്ധാത്മസ്നേഹത്തിന്റെയും അഭിഷേകനിറവ് വിശ്വാസികളിലേക്ക് പകര്‍ന്നു നല്‍കും. വിഭജനത്തിന്റെയും വിഭാഗീയതയുടെയും അരൂപികള്‍ക്കെതിരെ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ നിരന്തരം ശബ്ദം ഉയര്‍ത്തുന്നുണ്ട്. ക്രിസ്ത്യാനികള്‍ എല്ലാവരും സഹോദരങ്ങളാണെന്നും, വിഭജനത്തിന്റെ അരൂപി പിശാചില്‍ നിന്നുള്ളതാണെന്നും, ക്രിസ്തുവിന്റെ മൌതിക ശരീരത്തിനു ഏറ്റിരിക്കുന്ന വിഭജനത്തിന്റെ മുറിവ് സൌഖ്യമാക്കേണ്ടതാണെന്നും പരിശുദ്ധ പിതാവ് പറയുന്നു. ക്രിസ്തീയ പീഢനങ്ങളിലൂടെ രക്തസാക്ഷികളാകുന്നവരുടെ ചുടുനിണത്തെ 'എക്യുമെനിസത്തിന്റെ രക്തം' എന്നാണ് പിതാവ് വിശേഷിപ്പിക്കുക. ആധുനിക കാലഘട്ടത്തില്‍ സഭയുടെ പുറമെയുള്ള ശത്രുക്കളെക്കാള്‍ അപകടകരമായ വിധത്തില്‍ വിഭാഗീയതയുടെയും അനൈക്യത്തിന്റെയും മാത്സര്യത്തിന്റെയും വിത്തുകള്‍ വിതച്ച് പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങളെയും പ്രവര്‍ത്തികളെയും നീര്‍വീര്യമാക്കുന്ന തിന്മയുടെ സ്വാധീനങ്ങള്‍ സഭയ്ക്കുള്ളിലുണ്ട്. മദ്യപാനം, പുകവലി, വ്യഭിചാരം തുടങ്ങിയ ഗൌരവമേറിയ പാപങ്ങള്‍ പോലെ തന്നെയാണ് കുടുംബങ്ങളേയും ഇടവസമൂഹങ്ങളെയും, രൂപതകളേയും അന്ധകാരത്തിലേക്കും പൈശാചിക അടിമത്തത്തിലേക്കും നയിക്കുന്ന വിഭാഗീയത, വെറുപ്പ്, വിദ്വേഷം, മാത്സര്യം തുടങ്ങിയ പാപങ്ങള്‍. ഐക്യത്തിന്റെയും സ്നേഹത്തിന്റെയും വിട്ടുവീഴ്ച്ചയുടെയും മാനസാന്തര അനുഭവത്തിലേക്ക് പരിശുദ്ധാത്മാവ് നമ്മെ ക്ഷണിക്കുന്നു. നൂറുകണക്കിനു അത്ഭുതകരമായ സാക്ഷ്യങ്ങളാണ് ഓരോ കണ്‍വെന്‍ഷനിലൂടെയും സംഭവിച്ചു കൊണ്ടിരിക്കുന്നത്. യുവതിയുവാക്കള്‍ യേശുവിനെ സ്നേഹിക്കുന്നതും ശുശ്രൂഷകള്‍ നയിക്കുന്നതും വലിയ പ്രത്യാശയോടെ അനേകര്‍ നോക്കി കാണുന്നു. ടീനേജ് പ്രായക്കാര്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കി കൊണ്ട് 'Teens for Kingdom' എന്ന പുതിയ മിനിസ്ട്രി ആരംഭിച്ചു കഴിഞ്ഞു. കുമ്പസാരിക്കാന്‍ നന്നായി ഒരുങ്ങി വരുക. പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന പ്രിയപ്പെട്ടവരെ കൂട്ടി കൊണ്ടു വരിക. പാപവഴികള്‍ ഉപേക്ഷിക്കാന്‍ തീരുമാനങ്ങള്‍ എടുക്കുക. യേശുവിന് ജീവിതത്തില്‍ ഒന്നാം സ്ഥാനം കൊടുക്കുക. ഈ ശുശ്രൂഷയുടെ വിജയത്തിനായി മാധ്യസ്ഥ പ്രാര്‍ത്ഥകള്‍ ഉയര്‍ത്തുക. ഫെബ്രുവരി മാസ കണ്‍വെന്‍ഷനിലേക്ക് യേശുനാമത്തില്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.
Image: /content_image/News/News-2016-01-29-14:04:54.jpg
Keywords: second saturday,bible convention,(Chairman of Mar Gregorian Retreat Center
Content: 697
Category: 1
Sub Category:
Heading: മനുഷ്യജീവന്റെ അമൂല്യമായ മഹത്വം, ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ: ഫ്രാൻസിസ് മാർപാപ്പ
Content: മാതാവിന്റെ ഉദരത്തിൽ ജന്മമെടുക്കുന്നത് മുതൽ സ്വാഭാവിക മരണം വരെ ഒരോ മനുഷ്യജീവനും അമൂല്യമാണന്ന് ഫ്രാൻസിസ് മാർപാപ്പ. ഇറ്റാലിയൻ ബയോ എത്തിക്സ് കമ്മറ്റിയംഗങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട്, മനുഷ്യബന്ധങ്ങളിലെ ധാർമ്മികതയുടെ സത്യത്തിനും നന്മയ്ക്കും വേണ്ടിയുള്ള അന്വേഷണത്തിൽ തിരുസഭ എന്നും സഹകരിച്ചിട്ടുണ്ട് എന്ന് ഫ്രാൻസിസ് മാർപാപ്പ പ്രസ്താവിച്ചു. മനുഷ്യന്റെ ജനനം മുതൽ മരണം വരെ, അവന്റെ ആത്മാഭിമാനവും ആരോഗ്യവും കാത്തുസൂക്ഷിക്കുന്ന ചുമതലകളാണ് ബയോ എത്തിക്സ് കമ്മറ്റി നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത് എന്ന് പിതാവ് അംഗങ്ങളെ ഓർമ്മിപ്പിച്ചു. "മനുഷ്യമഹത്വം ഒരു മാർഗ്ഗമല്ല, ലക്ഷ്യമാണ്" അദ്ദേഹം പറഞ്ഞു. വൈദ്യശാസ്ത്ര രംഗത്ത് ധാർമ്മിക നിയമങ്ങൾ അത്യന്തം പ്രധാനപ്പെട്ടതാണ്. ബയോടെക്നോളജിയിലെ കണ്ടുപിടുത്തങ്ങൾ, മനുഷ്യമഹത്വത്തെ ഹനിക്കുന്ന വിധത്തിൽ ഉപയോഗിക്കപ്പെടരുത്. 'അത് ബയോ എത്തിക്കൽ കമ്മറ്റി ഉറപ്പാക്കണം' എന്ന് പിതാവ് കമ്മറ്റിയംഗങ്ങളോട് ആവശ്യപ്പെട്ടു. സങ്കീർണ്ണമായ ബയോ എത്തിക്കൽ ഗവേഷണങ്ങളുടെ ഫലങ്ങൾ അത്ര എളുപ്പത്തിൽ ലഭിക്കുന്നതല്ല. യാഥാർത്ഥ്യ ബോധത്തോടെയും സംയമനത്തോടെയും വേണം ധാർമ്മിക വിഷയങ്ങളിൽ അന്തിമ നിഗമനങ്ങളിൽ എത്തിച്ചേരേണ്ടത് എന്ന് പിതാവ് അവരെ ഓർമ്മിപ്പിച്ചു. കമ്മറ്റിയുടെ പ്രത്യേക ശ്രദ്ധയും പരിഗണനയും ആവശ്യമുള്ള മൂന്ന് രംഗങ്ങൾ അദ്ദേഹം നിർദ്ദേശിച്ചു: ഒന്നാമതായി, പരിസ്ഥിതിനാശത്തിന്റെ കാരണങ്ങളെ പറ്റി വിപുലമായ ഒരു പഠനം. രണ്ടാമതായി, ദുർബ്ബല വിഭാഗങ്ങൾ പാർശ്വവൽക്കരിക്കപ്പെടുന്നതിന്റെ കാരണങ്ങളും പ്രതിവിധികളും. മനുഷ്യ ഭ്രൂണത്തെ പറ്റിയുള്ള അവഹേളനപരമായ ഗവേഷണങ്ങൾ; ഒപ്പം തന്നെ, രോഗികളും പ്രായമായവരും ഉപയോഗശൂന്യമായ വസ്തുക്കളാണ് എന്ന രീതിയിലുള്ള പെരുമാറ്റങ്ങൾ. മൂന്നാമതായി, ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും എത്തിക്കൽ കമ്മറ്റികളെ ഏകോപിപ്പിച്ചു കൊണ്ടുള്ള ചില ധാർമ്മിക നയങ്ങൾ. വൈദ്യശാസ്ത്ര രംഗത്ത് ധാർമ്മിക കമ്മറ്റികളുടെ പ്രാധാന്യം ഒരിക്കൽ കൂടി അവരെ ഓർമ്മിപ്പിച്ചു കൊണ്ട്, അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചു.
Image: /content_image/News/News-2016-01-29-16:36:47.jpg
Keywords: pope francis
Content: 698
Category: 6
Sub Category:
Heading: ആധുനിക ലോകത്തിൽ, ജീവിതത്തോടുള്ള കച്ചവട മനോഭാവം
Content: "ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ, സ്വർഗ്ഗരാജ്യം അവരുടെതാണ്" (മത്തായി 5:3) #{red->n->n->വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 30}# ഈ ആധുനിക ലോകത്തിൽ, കൽക്കട്ടയിലെ മദർ തെരേസാ- കർത്താവിനെ അനുഗമിയ്ക്കുവാൻ മാനുഷികതയുടെ ഏതു തലത്തിലും, അതുപോലെ തന്നെ ഏതു സാഹചര്യങ്ങളെയും അഭിമുഖീകരിക്കുവാനും, എത്ര താഴുവാനും മടിയോ, ഭയമോ, ഇല്ലാത്ത ചുരുക്കം സ്ത്രീകളിൽ ഒരാൾ ആയിരുന്നു. ഇപ്പോൾ നമ്മോടൊപ്പം ഉണ്ടായിരുന്നെങ്കിൽ, കല്ക്കട്ടയിലെ തെരുവുകളിലും, ലോകത്തിന്റെ ഇതര ഭാഗങ്ങളിലുമുള്ള നഗരങ്ങളിലെ തെരുവുകളിൽ, മനുഷ്യർപട്ടിണിയാൽ ഇന്നും മരിക്കുന്നുണ്ട് എന്ന് നമ്മോടു പറയുമായിരുന്നു. ജീവിതത്തോടുള്ള നമ്മുട കച്ചവടമനസ്ഥിതി മനുഷ്യന്റെ യഥാർത്ഥമായ സത്യങ്ങൾ മനസ്സിലാക്കുവാൻ പ്രേരിപ്പിക്കുന്നില്ല എന്നുമാത്രമല്ല, അവനു അതിനു സാധിക്കുന്നുമില്ല. ഇത് ചരിത്രപരമായ സത്യമല്ല, സാമൂഹികമയതും അല്ല, ആന്തരികവും ആദ്ധ്യാത്മികവുമായ സത്യം. നമ്മുട കച്ചവടമനസ്ഥിതി മനുഷ്യനെപറ്റിയുള്ള, എല്ലാ സത്യങ്ങളെയും പരിഗണനയ്ക്ക് എടുക്കുന്നില്ല. മനുഷ്യൻ സൃഷ്ടിക്ക്യ്ക്കപ്പെട്ടത് സന്തോഷവാനായിരിക്കുവാനാണ് എന്നത് സത്യമാണ്. എന്നാൽ അവന്റെ ആ സന്തോഷം കേവല സുഖാനുഭവങ്ങളിൽ മാത്രമായിരിക്കുവാനുള്ളത് അല്ല. ഉപഭോഗ-മനസ്ഥിതിയിൽ ആയിരിക്കുന്ന മനുഷ്യന്, അവനു നഷടമാകുന്ന മാനുഷികതയുടെ എല്ലാ തലങ്ങളും, ജീവിതത്തിന്റെ ആഴമായ അന്താരാർത്ഥങ്ങളും മനസ്സിലാക്കുവാൻ സാധിക്കാതെ പോവുന്നു . അവനിലുള്ള 'കച്ചവട മനസ്ഥിതി' അവനിലെ ഏറ്റവും ആവശ്യമായതും ആഴമേറിയതുമായ 'മനുഷ്യൻ' എന്ന ഘടകത്തെ കൊല്ലുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ട്യുറിൻ,13.4.1980) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/1?type=6 }}
Image: /content_image/Meditation/Meditation-2016-01-30-02:28:14.jpg
Keywords: ആധുന
Content: 699
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ നമ്മുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെ?
Content: “ദൈവത്തെ സ്തുതിക്കുവിന്‍ അവിടത്തേക്ക് നന്ദി പറയുകയും ചെയ്യുവിന്‍. അവിടന്ന്‍ നിങ്ങള്‍ക്ക്‌ ചെയ്ത നന്മയെപ്രതി സകല ജീവികളുടേയും മുൻപിൽ അവിടുത്തെ മഹത്വപ്പെടുത്തുകയും അവിടുത്തേക്ക് കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്യുവിന്‍.” (തോബിത്ത് 12:6) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-30}# ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്ക് അവരുടെ സഹനങ്ങൽ ഭൂമിയിൽ ജീവിക്കുന്ന നമുക്കുവേണ്ടി കാഴ്ചവക്കുവാൻ സാധിക്കും. "അഗതികളും, സഹനമനുഭവിക്കുന്നവരുമായ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍, തങ്ങള്‍ക്ക് ഉപകാരം ചെയ്തവര്‍ക്ക് നന്ദി പ്രകാശിപ്പിക്കുവാനായി തങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നത് വരെ കാത്തുനിൽക്കാറില്ല. വേദനകൾ കൊണ്ട് അവര്‍ ശുദ്ധീകരണ സ്ഥലത്തെ സഹനങ്ങളില്‍ തളരുമ്പോഴും, അവരുടെ ഉപകാരികളുടെ ആത്മാവിന്റേയും ശരീരത്തിന്റേ ക്ഷേമത്തിനും, രോഗങ്ങളില്‍ നിന്നുള്ള സൗഖ്യത്തിനും, ദാരിദ്ര്യത്തില്‍ സഹായത്തിനും വേണ്ടി അവർ നിരന്തരം പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിസന്ധികളിൽ ദൈവീക ഇടപെടലിനും യാത്രകളിൽ സംരക്ഷണത്തിനും, അനുദിന ജീവിതത്തിന്റെ ഉയർച്ചക്കും സർവ്വോപരി മരണസമയത്തും, അന്തിമവിധിക്കായി ദൈവത്തിന്റെ ന്യായാസനത്തിനു മുന്‍പില്‍ നില്‍ക്കുമ്പോള്‍ ആശ്വാസമരുളുവാനും അവർ ഇടതടവില്ലാതെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നുവെന്നത് നാം അറിയാത്ത ഒരു സത്യമാണ്". (ജര്‍മ്മനിയിലെ, മേയിന്‍സിലെ മെത്രാനായിരുന്ന ജോസഫ് കോള്‍മര്‍) #{red->n->n->വിചിന്തനം:}# നമ്മുടെ എല്ലാ ആവശ്യങ്ങളിലും ദയാലുക്കളായ ആത്മാക്കളില്‍ അഭയം പ്രാപിക്കുക. അവർക്ക് വേണ്ടി ശക്തമായി പ്രാർത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/1?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/I8UmB3vuHF256zP0NhmARqi}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-01-30-03:39:09.jpg
Keywords: ജോസഫ്
Content: 700
Category: 6
Sub Category:
Heading: ക്രൈസ്തവരില്‍ നിക്ഷിപ്തമായിരിക്കുന്ന ലക്ഷ്യം
Content: ഞങ്ങൾ പ്രയോജനമില്ലാത്ത ദാസ്സന്മാരാണ്; കടമ നിർവ്വഹിച്ചതേയുള്ളൂ എന്നു പറയുവിൻ (ലൂക്കാ 17:10) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 31}# 'ഞാൻ കേവലം ഒരു ദാസൻ മാത്രമാണ്'; നമ്മൾ എല്ലാവരും നാം ആയിരിക്കുന്ന സ്ഥലങ്ങളിൽ പുളിപ്പുള്ള മാവ് ആയിരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മൾ ക്രിസ്ത്യാനികളില്‍ നിക്ഷിപ്തമായിരിക്കുന്ന ഏറ്റം പരമ പ്രധാനമായ ആയ ലക്ഷ്യം, നിത്യ രക്ഷയും നിത്യജീവനും പ്രാപിക്കുകയെന്നതും അതിനായി മറ്റുള്ളവരെ ഒരുക്കുകയെന്നതുമാണ്. അതിനായി നമ്മുടെ കുടുംബ ജീവിതത്തിലും, ഇടവകയിലെ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ജോലിസ്ഥലങ്ങളിലും അതനുസരിച്ച് ജീവിച്ചു കൊണ്ട് നല്ല ഒരു മാതൃക നല്കാന്‍ നാം ബാധ്യസ്ഥരായിരിക്കുന്നു. (വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ, റോം 17.10.93) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/1?type=6 }}
Image: /content_image/Meditation/Meditation-2016-01-31-07:40:35.jpg
Keywords: ലക്ഷ
Content: 701
Category: 8
Sub Category:
Heading: ശുദ്ധീകരണാത്മാക്കള്‍ക്ക് വേണ്ടി നാം ചെയ്യുന്ന ത്യാഗത്തിന്‍റെ പ്രതിഫലമെന്ത്?
Content: “ദൈവത്തോടൊത്ത് ഞങ്ങള്‍ ധീരമായി പൊരുതും.” (സങ്കീര്‍ത്തനങ്ങള്‍ 60:12) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-31}# "വിശുദ്ധ ജെത്രൂത്, അവളുടെ മരണകിടക്കയില്‍ സാത്താനാല്‍ പ്രലോഭിപ്പിക്കപ്പെട്ടു. അവള്‍ ജീവിച്ചിരുന്നപ്പോള്‍ മരിച്ച ആത്മാക്കള്‍ക്കായി ധാരാളം പ്രാർത്ഥിക്കുകയും നിരവധി ത്യാഗപ്രവർത്തികൾ ചെയ്യുകയും ചെയ്തിരുന്നു. അതിനാൽ തന്നെ തന്റെ മാലാഖമാരേയും, അവൾ മോചിപ്പിച്ച ആയിരകണക്കിന് ആത്മാക്കളേയും അവളുടെ രക്ഷക്കായി അയക്കാതെ താന്‍ അവളെ നേരിട്ട് സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിപ്പിക്കുമെന്നും അവളുടെ യോഗ്യതകളുടെ നൂറുമടങ്ങ് പ്രതിഫലം അവള്‍ക്ക് നല്‍കുമെന്നും നമ്മുടെ കര്‍ത്താവ്‌ അവളോട് അരുളി ചെയ്തു. ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്കായി നാം ചെയ്യുന്ന പ്രവര്‍ത്തികൾ ദൈവത്തിനുള്ള മനോഹരവും, ഫലദായകവുമായ ഒരു കാഴ്ചസമർപ്പണമാണ്. ഒരു പക്ഷേ ജീവിതകാലത്ത്‌ നമുക്ക്‌ സംതൃപ്തിയും ബഹുമാനവും നേടിതരുമായിരുന്ന എല്ലാ പ്രവര്‍ത്തികളേക്കാളും ഫലദായകമായിരിക്കും അത്. "ഓ പരിശുദ്ധവും, ആരാധ്യവുമായ ത്രിത്വൈക ദൈവമേ, ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളുടെ രക്ഷക്കായി, അവരെ സഹായിക്കുവാനുള്ള ആഗ്രഹത്താലും, പരിശുദ്ധ മാതാവിന്റെ തിരുമുന്‍പില്‍ എന്റെ ഭക്തിയെ സാക്ഷ്യപ്പെടുത്തുവാന്‍ വേണ്ടിയും, എന്റെ പ്രവര്‍ത്തികള്‍ വഴി എനിക്ക് ജീവിതത്തില്‍ സംതൃപ്തി തരുവാനുതകുന്ന എല്ലാ ഗുണങ്ങളും, എന്റെ മരണ ശേഷം ലഭിക്കുമാറാകുന്ന എല്ലാ ബഹുമാനവും ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളെ പ്രതി ഞാന്‍ ഉപേക്ഷിക്കുന്നു. ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളില്‍ ദൈവമാതാവിന്റെ പ്രീതിക്കര്‍ഹരായവരെ അവരുടെ സഹനങ്ങളില്‍ നിന്നും രക്ഷിക്കുവാന്‍ വേണ്ടി അവയെ ഞാന്‍ പൂര്‍ണ്ണമായും പരിശുദ്ധ കന്യകാമാതാവിന്റെ കരങ്ങളില്‍ ഏല്‍പ്പിക്കുന്നു. അല്ലയോ ദൈവമേ! ഞാന്‍ ഈ നിമിഷം നിനക്ക് നല്‍കുന്ന ഈ സമർപ്പണം സ്വീകരിച്ച്‌ എന്നെ അനുഗ്രഹിക്കുമാറാകണേ. ആമേന്‍." (പ്രശസ്ത കത്തോലിക്കാ പ്രഭാഷകയും നിരവധി ഗ്രന്ഥങ്ങളുടെ രചിയതാവുമായ സൂസൻ ടാസ്സോനെ) #{red->n->n->വിചിന്തനം:}# നിന്നെകൊണ്ട് സാധിക്കുന്ന തരത്തിലുള്ള ത്യാഗ പ്രവര്‍ത്തികള്‍ ചെയ്യുക. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/1?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/I8UmB3vuHF256zP0NhmARqi}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-01-30-09:48:39.jpg
Keywords: ജെര്‍
Content: 702
Category: 4
Sub Category:
Heading: 'ഒന്നിനും കൊള്ളാത്തവനിൽ' നിന്നും മെഡിക്കൽ വിദ്യാർത്ഥിയിലേക്ക്
Content: 'ഒന്നിനും കൊള്ളാത്തവൻ' എന്ന് അധ്യാപകരും സഹപാഠികളും മുദ്രകുത്തിയിരുന്ന ഈ യുവാവ് ഇന്ന് ഇംഗ്ലണ്ടിലെ പ്രശസ്തമായ മാഞ്ചെസ്റ്റെർ യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ വിദ്യാർത്ഥി. ഇത് എങ്ങനെ സംഭവിച്ചു? ദൈവ വചനത്തിന് ഒന്നാം സ്ഥാനം കൊടുത്തു; ചെറു പ്രായത്തിൽ തന്നെ വചനം പഠിക്കുകയും പ്രഘോഷിക്കുകയും ചെയ്തു. "നിങ്ങളിൽ ജ്ഞാനം കുറവുള്ളവൻ ദൈവത്തോട് ചോദിക്കട്ടെ, അവന് അത് ലഭിക്കും..." (യാക്കോബ് 1:5) UK-യിൽ നിന്നുള്ള ഒരു യുവാവിന്റെ സാക്ഷ്യമാണ്‌ ഇന്നത്തെ Young Life-ൽ
Image:
Keywords: Young life 3
Content: 703
Category: 7
Sub Category:
Heading: സാബത്ത് January 31: "കാനായിലെ കല്യാണവിരുന്നില്‍ വെള്ളം വീഞ്ഞാക്കിയതിലൂടെ യേശു സാക്ഷാത്കരിച്ചത് എന്ത്?"
Content: സീറോ മലബാർ സഭയുടെ ആരാധന ക്രമത്തിലെ January 31, ഞായറാഴ്ചയിലെ ബൈബിൾ വായനകളുടെ അടിസ്ഥാനത്തിൽ ബ്രദർ കെ. തോമസ്‌ പോൾ നൽകുന്ന വചന സന്ദേശം- "കാനായിലെ കല്യാണവിരുന്നില്‍ വെള്ളം വീഞ്ഞാക്കിയതിലൂടെ യേശു സാക്ഷാത്കരിച്ചത് എന്ത്?"
Image:
Keywords: ബ്രദർ കെ. തോമസ്‌ പോൾ, യേശു,പ്രത്യക്ഷീകരണം, brother k thomas paul, sunday talk, january 31
Content: 704
Category: 1
Sub Category:
Heading: ഓരോ രോഗവും, യേശുവിന്റെ അനന്ത കാരുണ്യത്തിന് നമ്മെ ഏല്പിച്ചു കൊടുക്കാനുള്ള അവസരം: ഫ്രാൻസിസ് മാർപാപ്പ
Content: രോഗങ്ങൾ, യേശുവിന്റെ അനന്ത കാരുണ്യത്തിന് നമ്മെ തന്നെ ഏല്പിച്ചു കൊടുക്കാനുള്ള അവസരമാണന്ന് ഫ്രാൻസിസ് മാർപാപ്പ. രോഗങ്ങൾ നമ്മുടെ വിശ്വസത്തെ ഉലയ്ക്കാം; രോഗശയ്യയിൽ ദൈവകാരുണ്യത്തിൽ സംശയം നേരിടാം; ഈ അവസരത്തിലെല്ലാം പരിശുദ്ധ കന്യാമറിയത്തിന്റെ സഹായം തേടാൻ അദ്ദേഹം 24-മത് രോഗബാധിതരുടെ ലോകദിനത്തിനയച്ച സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു. ഗുരുതരമായ രോഗാവസ്ഥ മനുഷ്യന്റെ അസ്തിത്വത്തെ പ്രതിസന്ധിയിലാക്കുന്നു. ആഴത്തിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ മനുഷ്യൻ പകച്ചു നിൽക്കുന്ന ജീവിത സന്ധിയാണത്. രോഗത്തോടുള്ള ആദ്യ പ്രതികരണം രോഷമാണ്. ഇത് എന്തുകൊണ്ട് എനിക്ക് സംഭവിച്ചു? നമ്മൾ നിരാശയിൽ പതിക്കുന്നു. എല്ലാം നഷ്ടപ്പെട്ടതായി നമ്മൾ കരുതുന്നു... ഒന്നിനും അർത്ഥമില്ലെന്ന് തോന്നിപ്പോകുന്ന നിമിഷമാണത്. ദൈവ വിശ്വാസം നഷ്ടപ്പെടാവുന്ന നിമിഷങ്ങളാണവ. പക്ഷേ, വിശ്വാസത്തിന്റെ ശക്തി വെളിപ്പെടുന്ന നിമിഷങ്ങളും അവ തന്നെയാണ്. വിശ്വാസത്തിൽ രോഗവും ദുരിതവും ഒന്നോടെ ഇല്ലാതാകുന്നില്ല; പ്രത്യുത, യേശു നമ്മോടൊപ്പമുണ്ട് എന്ന തിരിച്ചറിവിന്റെ ശക്തി നമുക്ക് അനുഭവിക്കാനാകുന്നു. ആ തിരിച്ചറിവിന്റെ താക്കോൽ മേരിയാണ്, യേശുവിന്റെ സാമീപ്യം നേരിട്ട് അനുഭവിച്ചിട്ടുള്ള മേരി! വിശുദ്ധ നാടുകളിൽ ഫെബ്രുവരി 11-ന് ആചരിക്കപ്പെടാൻ പോകുന്ന 'രോഗികളുടെ ദിനാചരണ'ത്തോട് അനുബന്ധിച്ചാണ് പിതാവ് ഈ സന്ദേശം അയച്ചത്. ലൂർദ്ദ് മാതാവിന്റെ തിരുനാളും അന്നേ ദിവസം തന്നെയാണ് ആഘോഷിക്കപ്പെടുന്നത്. ലോക ദിനാചരണത്തിന്റെ ആഴ്ച്ചയിൽ വിശുദ്ധനാടുകളിൽ രോഗികൾക്കായി പ്രത്യേക പ്രാർത്ഥനയും കുമ്പസാരത്തിനുള്ള സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. കത്തോലിക്കാ സഭയിലെ വിവിധ വിഭാഗങ്ങളിലെ മെത്രാന്മാർ രോഗികൾക്കായി ലേപന കർമ്മം നിർവ്വഹിക്കും. ജറുസലേമിലും ബെത്ലഹേമിലും റമലയിലുമായാണ് ഈ ചടങ്ങുകൾ നടത്തുക. പാലസ്തീനിലെ എല്ലാ ഭാഗങ്ങളിലുള്ളവർക്കും കൂദാശ സ്വീകരണത്തിനുള്ള സൗകര്യമൊരുക്കാനാണ് അധികൃതർ തയ്യാറെടുക്കുന്നത്. യേശു പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ ബന്ധനസ്ഥനാക്കപ്പെട്ട ഗെദ്സമേനിൽ ഫെബ്രുവരി 10-ന് വിഭൂതി തിരുനാൾ ആഘോഷിക്കപ്പെടും. ആരാധനയിൽ പങ്കെടുക്കുന്നവർ, കരിക്കുറി ചടങ്ങിനു ശേഷം ഗെദ്സമേൻ ദേവാലയത്തിലെ വിശുദ്ധ കവാടത്തിലൂടെ അകത്ത് പ്രവേശിക്കും. യേശു ജീവിക്കുകയും അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്ത സ്ഥലങ്ങളിൽ തന്നെയാണ് ആഘോഷങ്ങൾ നടക്കുന്നത്. യേശുവിന്റെ ആദ്യത്തെ അത്ഭുത പ്രവർത്തന വേദിയായ കാനായിലെ കല്യാണ വിരുന്ന്, പിതാവ് തന്റെ സന്ദേശത്തിൽ പരാമർശിച്ചു. തന്റെ മാതാവിന്റെ പ്രേരണയിലാണ് യേശു ആദ്യത്തെ അത്ഭുതം പ്രവർത്തിക്കുന്നത്. കാനായിലെ വിവാഹവിരുന്ന് തിരുസഭയുടെ ചിത്രം തന്നെയാണ് നൽകുന്നത്. ശിഷ്യന്മാർക്ക് നടുവിലായി യേശുവുണ്ട്; കരുണയോടെ അത്ഭുതം പ്രവർത്തിച്ചു കൊണ്ട് യേശു തന്റെ അമ്മയുടെ അഭീഷ്ടം നിറവേറ്റികൊടുക്കുന്നു. സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കുന്ന, അവരുടെ സന്തോഷത്തിൽ പങ്കുകൊള്ളുന്ന, ഒരമ്മയെയാണ് നാം കാണുന്നത്. വിവാഹ വീട്ടിലെ സങ്കടം തീർക്കാനായി ആ അമ്മ തന്റെ മകന്റെ സഹായം അർത്ഥിക്കുന്നു. അമ്മയുടെ മാദ്ധ്യസ്ഥം മകന് തള്ളിക്കളയാനാവില്ല. സഭയുടെ ഭാഗ്യമാണ് ആ അമ്മ. നമ്മുടെ വിഷമങ്ങളിൽ മാതാവ് നമുക്ക് മദ്ധ്യസ്ഥയാകുന്നു. നമ്മുടെ വിശ്വാസത്തിനനുസരിച്ച് അവിടെ യേശുവിന്റെ അത്ഭുതം നടക്കും. ദൈവത്തിന്റെ കാരുണ്യമാണ് നമുക്ക് കന്യകാമേരിയിൽ കാണാൻ കഴിയുന്നത്. ഈ കാരുണ്യം രോഗികളുടെയും പീഠിതരുടെയും ആശ്വാസമാണ്. വിശ്വാസത്തോടെ നാം മാതാവിന്റെ മാദ്ധ്യസ്ഥതയ്ക്കായി പ്രാർത്ഥിക്കുക. ശാരീരിക സുഖത്തിനും അപ്പുറത്തുള്ള, യേശുവിന്റെ സമാധാനം നമുക്ക് ലഭിക്കും. രോഗികളെ പരിചരിക്കുന്നവരെ പറ്റി പിതാവ് ഇങ്ങനെ പറഞ്ഞു: രോഗീപരിചരണത്തിൽ നാം ദൈവത്തിന്റെ കരങ്ങളാകുകയാണ്, ദൈവത്തിന്റെ ഹൃദയമാകുകയാണ്, ദൈവത്തിന്റെ അത്ഭുതങ്ങൾക്കുള്ള വഴിയാകുകയാണ്! രോഗവും ദുരിതവും ഒരു നിഗൂഢ രഹസ്യമാണ്. യേശു വിശ്വസികൾക്കായി അതിന്റെ അർത്ഥം വെളിവാക്കി തരുന്നു. ക്രൈസ്തവരും യഹൂദന്മാരും മുസ്ലീങ്ങളുമായുള്ള ചർച്ചകൾക്കും നല്ല ബന്ധത്തിനും, വിശുദ്ധനാടുകളിലെ ഈ ആഘോഷ പരിപാടികൾ കാരണമാകുമെന്ന് പിതാവ് പ്രത്യാശ പ്രകടിപ്പിച്ചു. (Source: Ewtn News)
Image: /content_image/News/News-2016-01-31-08:57:25.jpg
Keywords: pope francis and sick
Content: 705
Category: 6
Sub Category:
Heading: നിരീശ്വരവാദവും ദൈവീകത്വവും
Content: "അതു് തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണുകൾ തുറക്കുമെന്നും, നന്മയും, തിന്മയും, അറിഞ്ഞ് നിങ്ങൾ ദൈവത്തെ പോലെ ആകുമെന്നും ദൈവത്തിന് അറിയാം." (ഉല്പത്തി 3:5) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 1}# മനുഷ്യന്റെ കാഴ്ചപ്പാട് ഒരുപാട് മാറിയിരിക്കുന്നു. മതങ്ങളോടുള്ള വെറുപ്പും നിരീശ്വരവാദവും, വിവിധ രീതികളിലും രൂപങ്ങളിലും ആശങ്കജനമാം വിധം ഉയർന്നു വരുന്നു. ഈ അവസ്ഥ, എങ്ങനെ കണ്ടില്ലെന്നു വയ്ക്കുവാൻ നമ്മുക്ക് കഴിയിയും? വളരെ പ്രത്യേകമായി, മതേത്വരത്തിന്റെ ചുവട് പിടിച്ചു നിരീശ്വരവാദം കൂടുതൽ പ്രബലപെട്ടിരിക്കുന്നു. ശാസ്ത്രസങ്കേതികവിദ്യയുടെ നിരന്തരമായ വളർച്ചയും, ദൈവത്തെ പോലെ ആകുവാനുള്ള മനുഷ്യന്റെ അതിയായ ആഗ്രഹവും മതത്തിന്റെ വേരുകളെ അറുത്ത് മാറ്റുവാനുള്ള ത്വരയും അവനെ ഒരു പുതിയ സൃഷ്ടിയാക്കി മാറ്റി. മനുഷ്യന് ദൈവത്തിനു വേണ്ടിയുള്ള ദാഹം സമ്പൂർണമായും ഇല്ലാതായെന്ന് നമുക്ക് പറയുവാൻ ആവില്ല. 'മനുഷ്യന്റെ നിലനില്പ്' എന്തിനു വേണ്ടിയാണെന്ന ഗൗരവകരമായ ചോദ്യം അവഗണിക്കുന്നവർക്ക് മുന്നിൽ പുതിയ ഒരു ചോദ്യം ഉയരുന്നു. എന്തിനു വേണ്ടിയാണ് ഈ ജീവിതം? ഈ ജീവിതത്തിന്റെ ഉദ്ദേശം എന്താണ്? ദുരിതങ്ങളുടെയും മരണത്തിന്റെയും ഉദ്ദേശം?. ഈ സാഹചര്യത്തിലാണ് വി.അഗസ്റ്റിന്റെ വാക്കുകൾക്ക് പ്രസക്തി. അദ്ധേഹത്തിന്റെ വാക്കുകൾ ഇപ്രകാരമായിരിന്നു, "ഓ നാഥാ, അങ്ങ് ഞങ്ങളെ സൃഷ്ടിച്ചത് അങ്ങേയ്ക്കു വേണ്ടി തന്നെയാണല്ലോ, അങ്ങിൽ ചേരുവോളം ഞങ്ങളുടെ ഹൃദയങ്ങൾ ഒരിക്കലും ശാന്തമാകില്ല." (വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍, റോം, 12.2.92) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/2?type=6 }}
Image: /content_image/Meditation/Meditation-2016-01-31-12:30:36.jpg
Keywords: നിരീശ്വര