Contents

Displaying 591-600 of 26062 results.
Content: 706
Category: 8
Sub Category:
Heading: ശുദ്ധീകരണ സ്ഥലത്തെ വിശന്നിരിക്കുന്ന ആത്മാക്കള്‍
Content: “ഞാന്‍ ജീവന്റെ അപ്പമാകുന്നു എന്റെ അടുക്കല്‍ വരുന്നവന് ഒരിക്കലും വിശക്കുകയില്ല.” – (യോഹന്നാന്‍ 6:35) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി-1}# ഈ ലോകത്തുള്ള സകലര്‍ക്കുമായി ഒരപ്പമേയുള്ളൂ എന്നൊന്ന് വിചാരിച്ചു നോക്കുക. സകലരുടേയും വിശപ്പടക്കുവാന്‍ പര്യാപ്തമാണ് ആ അപ്പം. അതിലേക്കൊന്നു നോക്കുകയേ വേണ്ടു നോക്കുന്നവന്‍ പരിപോഷിപ്പിക്കപ്പെടും. പൂര്‍ണ്ണ ആരോഗ്യവാനായൊരു മനുഷ്യന്‍, നല്ല വിശപ്പോടുകൂടി ആ അപ്പമന്വോഷിക്കുന്നു. അവന് അത് കണ്ടുപിടിക്കുവാനും, ഭക്ഷിക്കുവാനും കഴിയാത്ത സാഹചര്യത്തില്‍ അവന്റെ വിശപ്പ്‌ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. ആ അപ്പത്തിനു മാത്രമേ അവന്റെ വിശപ്പ്‌ ശമിപ്പിക്കുവാന്‍ കഴിയുകയുള്ളുവെന്നും, അതില്ലാതെ അവന്റെ വിശപ്പ്‌ കുറയുകയില്ല എന്നും അവനറിയാം. ഇത്പോലെതന്നെയാണ് നരകത്തിലെ ആത്മാക്കളുടെ വിശപ്പിന്റെ കാര്യവും, നിത്യതയെന്ന അപ്പം തങ്ങളില്‍ നിന്നും വളരെ അകലെയാണെന്ന വസ്തുത അവര്‍ മനസ്സിലാക്കുന്നു. ആ അപ്പത്തോടുള്ള അവരുടെ ആഗ്രഹം വര്‍ദ്ധിക്കുന്നു. എന്നാല്‍ ആ അപ്പം തങ്ങള്‍ക്കൊരിക്കലും കാണുവാന്‍ കഴിയുകയില്ല എന്നറിയുമ്പോള്‍, അതായിരിക്കും ശരിയായ നരകം. ശരിയായ ദൈവത്തേയും, ശരിയായ അപ്പത്തേയും കാണുവാന്‍ കഴിയുമെന്ന പ്രതീക്ഷയില്ലാത്ത നശിച്ച ചില ആത്മാക്കളുടെ കാര്യവും ഇതുപോലെതന്നെയാണ്. പക്ഷേ ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍, അവര്‍ ആഗ്രഹിച്ച സമയത്ത് അപ്പം (സ്വര്‍ഗ്ഗം) കാണുവാന്‍ അവര്‍ക്ക്‌ കഴിയുകയില്ലെങ്കില്‍ പോലും, ഒരു ദിവസം തങ്ങള്‍ക്ക്‌ അത് കാണുവാന്‍ കഴിയും എന്ന് എന്ന ചിന്ത അവരെ കൂടുതല്‍ ഉന്മേഷഭരിതരാക്കുന്നു. ഒരുദിവസം അവര്‍പൂര്‍ണ്ണമായ നിത്യാനന്ദത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും. – ജെനോവയിലെ വിശുദ്ധ കാതറിന്‍ #{red->n->n->വിചിന്തനം:}# ശുദ്ധീകരണ സ്ഥലത്തെ വിശക്കുന്ന ആത്മാക്കള്‍ക്കായി നമ്മുടെ പ്രദേശത്തെ പാവപ്പെട്ടവര്‍ക്കു കുറച്ചു ഭക്ഷണം ദാനമായി നല്‍കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/2?type=8 }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-01-31-20:50:13.jpg
Keywords: വിശുദ്ധ കാതറിന്‍
Content: 707
Category: 7
Sub Category:
Heading: കത്തോലിക്കാ സഭയെ പറ്റി നാം അറിയേണ്ടതെല്ലാം..!
Content: എന്താണ് കത്തോലിക്ക സഭ? തുടർച്ചയായ പീഡനങ്ങൾ ഉണ്ടായിട്ടും സഭ എന്ത് കൊണ്ട് നിലനില്ക്കുന്നു? ഇങ്ങനെയുള്ള എല്ലാ ചോദ്യങ്ങൾക്കുള്ള വ്യക്തമായ മറുപടി.
Image:
Keywords: fr.xaviour khan vattayil, malayalam talk, holy catholic church
Content: 708
Category: 5
Sub Category:
Heading: രാജാവായിരിന്ന വിശുദ്ധ റിച്ചാര്‍ഡ്
Content: മറ്റേതൊരു രാജവംശത്തേക്കാളും ആംഗ്ലോ സാക്സണ്‍സ് ക്രിസ്ത്യന്‍ സഭക്ക്‌ വേണ്ടി വളരെയേറെ പ്രവര്‍ത്തികള്‍ നടപ്പാക്കിയിട്ടുള്ള ഒരു രാജകീയ വംശമാണ്. രാജാക്കന്‍മാരും അവരുടെ കുടുംബങ്ങളും അവരുടെ രാജ്യത്തും, വിദേശങ്ങളിലും സുവിശേഷം പ്രചരിപ്പിക്കുന്നതിനായി നിരവധിയായ പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്. വിശുദ്ധ റിച്ചാര്‍ഡും കുടുംബവും ഇതില്‍ എടുത്തുപറയേണ്ട ഉദാഹരണങ്ങളാണ്. കെന്റ് രാജകീയ കുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്ന വെസ്സെക്സിലെ രാജാക്കന്‍മാരിലും, രാജകുമാരന്‍മാരിലും പെട്ട ഒരാളായിരിന്നു വിശുദ്ധ റിച്ചാര്‍ഡ്‌. വിശുദ്ധ റിച്ചാര്‍ഡ് ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിയായാണ് വളര്‍ന്നു വന്നത്. അദ്ദേഹത്തിന്റെ വിശ്വാസം വളരെ ആഴപ്പെട്ടതായിരുന്നു. റിചാര്‍ഡിന്റെ മൂത്തമകനായ വില്ലിബാള്‍ഡിനു മൂന്ന്‍ വയസ്സുള്ളപ്പോള്‍ ഒരു മാരക രോഗത്തിനടിമയായി, രോഗം ഭേദമാകുമെന്ന പ്രതീക്ഷ അവരുടെ കുടുംബത്തിന് ഇല്ലായിരുന്നു. രാത്രിയില്‍ അവന്റെ പിതാവ്‌ അവനെ ഒരു പുതപ്പില്‍ പൊതിഞ്ഞ് തന്റെ കുതിരപ്പുറത്തു കയറ്റി നാല്‍കവലയില്‍ സ്ഥാപിച്ചിട്ടുള്ള ക്രൂശിത രൂപത്തിനരികിലെത്തി, തന്റെ മകനെ അവിടെ കിടത്തി, മുട്ടിന്മേല്‍ നിന്ന് പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. വിശുദ്ധ റിച്ചാര്‍ഡ് തന്റെ മകന്റെ ജീവനുവേണ്ടി അപേക്ഷിക്കുകയും, അത്ഭുതകരമായി വില്ലിബാള്‍ഡ് സുഖപ്പെടുകയും ചെയ്തു. രണ്ട് വര്‍ഷങ്ങള്‍ക്ക ശേഷം വില്ലിബാള്‍ഡിനെ വിഞ്ചെസ്റ്ററിനടുത്തുള്ള വാര്‍ഹാമിലെ ആശ്രമാധിപതിയായ എഗ്ബാള്‍ഡിന്റെ സംരക്ഷണത്തില്‍ പരിശീലനത്തിനായി ഏല്‍പ്പിച്ചു. വില്ലിബാള്‍ഡിനു പ്രായപൂര്‍ത്തിയായപ്പോള്‍ പരിശീലനം പൂര്‍ത്തിയാക്കി അദ്ദേഹം തന്റെ ഭവനത്തിലേക്ക്‌ തിരികെ വന്നു. വിദേശ രാജ്യങ്ങളില്‍ ക്രിസ്തീയ വിശ്വാസം പ്രചരിപ്പിക്കുക എന്ന ശക്തമായ ആഗ്രഹവുമായാണ് അദ്ദേഹം തന്റെ ഭവനത്തില്‍ തിരിച്ചെത്തിയത്. തന്റെ പിതാവിനേയും, സഹോദരനേയും കൂട്ടി റോമിലേക്കും വിശുദ്ധ നഗരത്തിലേക്കും ഒരു തീര്‍ത്ഥയാത്ര നടത്തുവാന്‍ വില്ലിബാള്‍ഡ് ആഗ്രഹിച്ചു. വിശുദ്ധ റിച്ചാര്‍ഡിനു തന്റെ രണ്ടാം വിവാഹത്തില്‍ വാള്‍ബുര്‍ഗാ എന്ന് പേരായ ഒരു മകള്‍ കൂടിയുണ്ടായിരുന്നു. അവള്‍ ടെറ്റയുടെ മേല്‍നോട്ടത്തിലുള്ള വിംബോര്‍ണെയിലെ കന്യകാമഠത്തില്‍ ചേര്‍ന്നു. വിശുദ്ധ റിച്ചാര്‍ഡ് തന്റെ രാജകീയ ഭൂസ്വത്തെല്ലാം ഉപേക്ഷിച്ച് തന്റെ രണ്ടുമക്കളുമൊത്ത് സൗത്താംപ്ടണ് സമീപമുള്ള ഹാംബിള്‍ഹാവെനില്‍ നിന്നും തീര്‍ത്ഥയാത്ര ആരംഭിച്ചു. റൌവ്വന്‍ തുടങ്ങിയ നിരവധി ക്രിസ്തീയ കേന്ദ്രങ്ങളില്‍ സമയം ചിലവഴിച്ചുകൊണ്ടവര്‍ വളരെ സാവധാനം ഫ്രാന്‍സിലൂടെ മുന്നേറി. ഈ തീര്‍ത്ഥയാത്രയിലെപ്പോഴോ അദ്ദേഹം സന്യാസവൃതം സീകരിച്ചു. നീണ്ട യാത്രകള്‍ക്ക് ശേഷം അവര്‍ ഇറ്റലിയിലെ ലൂക്കായിലെത്തി. ഫ്രിജിഡിയന്‍ എന്ന് പേരായ ഐറിഷ് പുരോഹിതന്‍ നിര്‍മ്മിച്ച ഒരു കത്ത്രീഡല്‍ ദേവാലയം അവിടെ ഉണ്ടായിരുന്നു. തദ്ദേശീയര്‍ അദ്ദേഹത്തെ ഫ്രെഡിയാനോ എന്നായിരുന്നു വിളിച്ചിരുന്നത്. പ്രായാധിക്യവും, നിരന്തരമായ യാത്രകളും വിശുദ്ധന്റെ ആരോഗ്യത്തെ ക്ഷയിപ്പിച്ചു, കഠിനമായ ചൂട് സഹിക്കുവാന്‍ കഴിയാതെ വിശുദ്ധന്‍ മരണപ്പെടുകയും ചെയ്തു. വിശുദ്ധ ഫ്രെഡിയാനോസിന്റെ ദേവാലയത്തിലാണ് വിശുദ്ധനെ അടക്കം ചെയ്തിട്ടുള്ളത്. അദ്ദേഹത്തിന്റെ രണ്ടുമക്കളും ഈ ചടങ്ങിനു സന്നിഹിതരായിരുന്നു. പിന്നീട് അവര്‍ അവരുടെ അമ്മാവനായ ബോനിഫസും, സഹോദരി വാള്‍ബുര്‍ഗും ചേര്‍ന്ന് ജെര്‍മ്മന്‍കാരെ ക്രിസ്തുവിനെ പ്രഘോഷിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുവാനായി ഒപ്പം കൂടി. അവരുടെ പിതാവായ വിശുദ്ധ റിച്ചാര്‍ഡ്‌ ഇന്നും ലുക്കായില്‍ വളരെയേറെ ആദരിക്കപ്പെടുന്നു. അദ്ദേഹം മരണപ്പെട്ട തീര്‍ത്ഥയാത്രയെ കുറിച്ചുള്ള വളരെ പ്രസിദ്ധമായൊരു വിവരണം അദ്ദേഹത്തിന്റെ ബന്ധുവും കന്യാസ്ത്രീയുമായിരുന്ന ഹുഗേബൂര്‍ എഴുതിയിട്ടുണ്ട്. ഈ പുസ്തകത്തിന്‍റെ പേര് "ഹോഡോയെപ്പോറികോണ്‍ (Baring-Gould)" എന്നാണ്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ഇറ്റലിയിലെ അദൗക്കൂസ് 2. ലൂബെഡ് ബിഷപ്പായ അമുള്‍വിനൂസ് 3. കാഹോഴ്സ് ബിഷപ്പായ അനാറ്റോളിയൂസ് 4. ലണ്ടനിലെ ഔഗുളൂസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/2?type=5 }}
Image: /content_image/DailySaints/DailySaints-2016-02-02-09:38:28.jpg
Keywords: വിശുദ്ധ റ
Content: 709
Category: 5
Sub Category:
Heading: വിശുദ്ധ ഗോണ്‍സാലോ ഗാര്‍ഷ്യാ
Content: വിശുദ്ധ ഗോണ്‍സാലോ ഗാര്‍ഷ്യാ ഇന്ത്യയില്‍ നിന്നുമുള്ള വിശുദ്ധനാണ്. ഇന്നത്തെ മുംബൈ നഗരത്തിനുമപ്പുറമുള്ള ഒരു പടിഞ്ഞാറന്‍ തീരപ്രദേശ നഗരമാണ് വസായി. 1557 ഫെബ്രുവരി 5നാണ് ഗുണ്ടി സ്ലാവൂസ് ഗാര്‍ഷ്യാ എന്ന വിശുദ്ധ ഗോണ്‍സാലോ ഗാര്‍ഷ്യാ ജനിച്ചത്. വിശുദ്ധന്റെ പിതാവ് ഒരു പോര്‍ച്ചുഗീസുകാരനും, ബാസെയിനിലെ കൊങ്കണ്‍ തീര നിവാസിയായായിരുന്നു വിശുദ്ധന്റെ മാതാവ്. ബാസെയിന്‍ കോട്ടയില്‍ നിന്നാണ് അദ്ദേഹം തന്റെ സുവിശേഷ പ്രഘോഷണ ദൗത്യം ആരംഭിച്ചത്. ജപ്പാനിലെ ഫ്രാന്‍സിസ്ക്കന്‍ സഭയുടെ സുപ്പീരിയര്‍ ആയിരുന്ന വിശുദ്ധ പീറ്റര്‍ ബാപ്റ്റിസ്റ്റയുടെ വലത്കരമായിരുന്നു വിശുദ്ധ ഗോണ്‍സാലോ. ബാസ്സെയിന്‍ കോട്ടക്ക് സമീപമുള്ള കോളേജില്‍ വെച്ച് വസായിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പ്രശസ്ത ജെസ്യൂട്ട് വൈദികനായിരിന്ന ഫാ. സെബാസ്റ്റ്യന്‍ ഗോണ്‍കാല്‍വ്സ് വിശുദ്ധനെ പഠിപ്പിച്ചിട്ടുണ്ട്. 1564 മുതല്‍ 1572 വരെ ഏതാണ്ട് 8 വര്‍ഷത്തോളം അദ്ദേഹം ജെസ്യൂട്ട് വൈദികരുരുടെ കീഴില്‍ വിദ്യാഭ്യാസം ചെയ്തു. പതിഞ്ചാമത്തെ വയസ്സില്‍ ഫാ. സെബാസ്റ്റ്യന്‍, വിശുദ്ധ ഗാര്‍ഷ്യായെ ജപ്പാനിലേക്ക് കൊണ്ടുപോയി. അദ്ദേഹം വളരെ വേഗം അവിടത്തെ ഭാഷ പഠിക്കുകയും, അദ്ദേഹത്തിന്റെ വിനയവും പെരുമാറ്റവും വാക്ചാതുര്യവും 'സുവിശേഷ ഉപദേശി' എന്നനിലയില്‍ തദ്ദേശീയര്‍ക്കിടയില്‍ അദ്ദേഹത്തെ വളരെയേറെ പ്രസിദ്ധനാക്കി. ഒരു വ്യവസായം തുടങ്ങുന്നതിനായി അദ്ദേഹം തന്റെ സുവിശേഷക ദൗത്യം ഉപേക്ഷിച്ച് അല്‍ക്കാവോയിലേക്ക് പോയി. അദ്ദേഹത്തിന്റെ കച്ചവടം പുരോഗമിക്കുകയും അധികം താമസിയാതെ വടക്ക്-കിഴക്കന്‍ ഏഷ്യയുടെ വ്യത്യസ്ത ഭാഗങ്ങളില്‍ അദ്ദേഹം തന്റെ വ്യവസായ ശാഖകള്‍ തുടങ്ങുകയും ചെയ്തു. ഒരു ജെസ്യൂട്ട് പുരോഹിതനാവുക എന്ന ഗോണ്‍സാലോയുടെ ചിരകാലാഭിലാഷം ഇനിയും പൂര്‍ത്തിയായിരിന്നില്ല. പിന്നീട് അദ്ദേഹം ഒരു അല്‍മായ സുവിശേഷകനായി ഫിലിപ്പീന്‍സിലെ മനിലയിലേക്ക് പോയി. അവിടെ വെച്ച് അദ്ദേഹം ഫ്രാന്‍സിസ്കന്‍ പുരോഹിതനായ ഫാ.പീറ്റര്‍ ബാപ്റ്റിസ്റ്റയേ കണ്ടുമുട്ടുകയും അദ്ദേഹത്തിന്റെ സ്വാധീനഫലമായി ഉടനേതന്നെ ഒരു അല്‍മായ സഹോദരനായി സെറാഫിക് സഭയില്‍ ചേരുകയും ചെയ്തു. അവിടെ കുറച്ച്കാലം കുഷ്ഠരോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചതിനു ശേഷം അദ്ദേഹം ഫ്രാന്‍സിസ്കന്‍ സഭയിലെ ഫ്രിയാര്‍സ് മൈനര്‍ ആയി മനിലയില്‍ വെച്ച് അഭിഷിക്തനായി. 1592 മെയ് 26ന് ഫിലിപ്പീന്‍സിലെ സ്പാനിഷ് ഗവര്‍ണര്‍ ഗോണ്‍സാലോയെ ബാപ്റ്റിസ്റ്റക്കൊപ്പം ഒരു നയതന്ത്ര ദൗത്യവുമായി ജപ്പാനിലേക്ക് തിരികെ അയച്ചു. അവര്‍ നാല് വര്‍ഷക്കാലത്തോളം ജപ്പാനില്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ ജപ്പാനില്‍ യഥാര്‍ത്ഥ ഭരണം കയ്യാളുന്ന പട്ടാള അധികാരികള്‍ ഈ പ്രേഷിതരെ രാജ്യദ്രോഹികളെന്നു സംശയിക്കുകയും, 1596 ഡിസംബര്‍ 8ന് അവരെ മിയാക്കോ (ക്യോട്ടോ) യിലുള്ള അവരുടെ ആശ്രമത്തില്‍ വീട്ടുതടങ്കലില്‍ ആക്കുകയും ചെയ്തു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അവര്‍ ദൈവത്തെ സ്തുതിച്ചുകൊണ്ടിരിക്കെ അവരേ പിടികൂടുകയും കയ്യാമം വെക്കുകയും തടവിലിടുകയും ചെയ്തു. 1597 ജനുവരി 3ന് വിശുദ്ധ ഗാര്‍ഷ്യാ ഉള്‍പ്പെടെ 26 പുരോഹിതന്‍മാരുടെ ഇടതു ചെവി അരിഞ്ഞു വീഴ്ത്തി. പുരോഹിതരുടെ വിശുദ്ധി മനസ്സിലാക്കിയ തദ്ദേശീയ ക്രിസ്ത്യാനികള്‍ അത് വളരെ ആദരപൂര്‍വ്വം ശേഖരിച്ചു വച്ചു. വിശുദ്ധ ഗാര്‍ഷ്യായെ ആയിരുന്നു ആദ്യമായി കുരിശില്‍ തറച്ചത്. മറ്റുള്ളവരുടെ നടുവിലായി ഇദ്ദേഹത്തിന്റെ കുരിശ് നാട്ടുകയും ചെയ്തു. ഫാ. ഗോണ്‍സാലോ ആദ്യം വരികയും നേരെ ഒരു കുരിശിനടുക്കല്‍ ചെന്നിട്ട്: “ഇതാണോ എന്റേത് ?” എന്ന് ചോദിച്ചു. “ഇതല്ലാ” എന്നായിരുന്നു അതിനുള്ള മറുപടി. അദ്ദേഹത്തെ മറ്റൊരു കുരിശിനടുക്കല്‍ കൊണ്ടുപോയി, വിശുദ്ധന്‍ അതിനു മുന്‍പില്‍ മുട്ടുകുത്തുകയും അതിനെ ആശ്ലേഷിക്കുകയും ചെയ്തു. മറ്റുള്ളവരും ഒന്നിനു പുറകേ ഒന്നായി അപ്രകാരം ചെയ്യുവാന്‍ ആരംഭിച്ചു. “ഫാ. ഫിലിപ്പ് തന്റെ കുരിശിനെ ആശ്ലേഷിക്കുന്നത് ഒരു ഒരു കാഴ്ച തന്നെയായിരുന്നു.” ദൃക്സാക്ഷികളില്‍ ഒരാള്‍ പിന്നീട് പറഞ്ഞു. രണ്ടു കുന്തങ്ങള്‍ വിശുദ്ധന്റെ ശരീരത്തിലൂടെ അദ്ദേഹത്തിന്റെ ഹൃദയത്തെ കീറിമുറിച്ചുകൊണ്ട് കുത്തികയറ്റി. കുരിശില്‍ ആണികളാല്‍ തറക്കപ്പെടുമ്പോള്‍ ഫാ. ഗാര്‍ഷ്യ തന്റെ രക്തസാക്ഷിത്വ കിരീടം നേടികൊണ്ട് ദൈവത്തിനു സ്തുതിഗീതങ്ങള്‍ പാടുകയായിരുന്നു. അങ്ങനെ ഫെബ്രുവരി 5ന് നാഗസാക്കി മലനിരകളില്‍ വെച്ച് 26 സഹചാരികള്‍ക്കൊപ്പം വിശുദ്ധ ഗാര്‍ഷ്യ കുരിശില്‍ രക്തസാക്ഷിത്വം വഹിച്ചു. 1627-ല്‍ ഗാര്‍ഷ്യയും അദ്ദേഹത്തിന്റെ സഹചാരികളായ രക്തസാക്ഷികളേയും ഉര്‍ബന്‍ എട്ടാമന്‍ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. ഫെബ്രുവരി 5നാണ് ഈ രക്തസാക്ഷികളുടെ തിരുനാള്‍ ദിനം. 1629-ല്‍ മുഴുവന്‍ കത്തോലിക്കാ സഭയിലും ഇവരെ ആദരിക്കുന്ന പതിവ് അനുവദനീയമാക്കി. 1862 ജൂണ്‍ 8ന് ഗോണ്‍സാലോ ഗാര്‍ഷ്യായെ പിയൂസ് ഒമ്പതാമന്‍ പാപ്പാ വിശുദ്ധനായി പ്രഖ്യാപിച്ചു. 1942-ലാണ് വസായിയിലെ ഗോണ്‍സാലോ ഗാര്‍ഷ്യ ദേവാലയം പണികഴിപ്പിച്ചത്. 1957-ല്‍ ഈ ദേവാലയം നവീകരിക്കുകയും ചെയ്തു. എല്ലാ വര്‍ഷവും ഫെബ്രുവരിയില്‍ വിശുദ്ധന്റെ ആദരണാര്‍ത്ഥം ഈ ദേവാലയത്തില്‍ ഒരാഴ്ചകാലം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷിക്കാറുണ്ട്. ഈ ദേവാലയമാണ് വസായിയിലെ ഏറ്റവും ഉയരമുള്ള ദേവാലയം. ഗോവന്‍ പുരോഹിതനായിരിന്ന ലൂയിസ് കൈതാന്‍ ഡിസൂസയാണ് ഈ ദേവാലയം പണികഴിപ്പിച്ചത്. വസായിയില്‍ ക്രിസ്തുമസിന് ശേഷമുള്ള വേലിയിറക്കത്തോടടുത്ത ഞായറാഴ്ചയാണ് പരമ്പരാഗതമായി വിശുദ്ധന്റെ തിരുനാള്‍ ആഘോഷിച്ചു വരുന്നത്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. മൊയിസ്റ്റാക് ആശ്രമത്തിലെ ആബട്ട് ആയിരുന്ന അമാന്തൂസ് 2. ഔവേണിലെ അന്തോലിയന്‍ 3. സെസെരയായിലെ ഡൊറോത്തി 4. സ്പെയിന്‍കാരനായ വേദാസ്ത് 5. ഓസ്‌തീയ ബിഷപ്പായ ജെറാള്‍ഡ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/2?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/DailySaints/DailySaints-2016-02-02-09:02:18.jpg
Keywords: വിശുദ്ധ ഗോ
Content: 710
Category: 5
Sub Category:
Heading: സിസിലിയായിലെ വിശുദ്ധ അഗത
Content: ആറാം നൂറ്റാണ്ട് മുതലുള്ള ഐതീഹ്യങ്ങളില്‍ നിന്നുമാണ് ഈ വിശുദ്ധയുടെ രക്തസാക്ഷിത്വത്തെ കുറിച്ചുള്ള വിവരങ്ങള്‍ നമുക്ക് ലഭിക്കുന്നത്. ചരിത്രരേഖകള്‍ പ്രകാരം വിശുദ്ധ അഗത സിസിലിയായിലെ ഒരു കുലീന കുടുംബത്തില്‍ ജനിച്ച കന്യകയായിരുന്നു. സിസിലിയിലെ ഗവര്‍ണര്‍ ആയിരുന്ന ക്വിന്റ്യാനൂസ് അവളെ കാണുവാനിടയാകുകയും അവളില്‍ ആകൃഷ്ട്ടനാകയും ചെയ്തു. പക്ഷെ വിശുദ്ധ അദ്ദേഹത്തിന്റെ പ്രേമം നിരസിച്ചു. ഇതിന്റെ ഫലമായി, അവള്‍ ക്രിസ്ത്യാനിയാണെന്ന് കാരണം പറഞ്ഞ് ഗവര്‍ണറുടെ ന്യായാസനത്തിനു മുന്‍പില്‍ ഹാജരാക്കി. എന്തുകൊണ്ടാണ് ക്രിസ്ത്യാനികളെ പോലെ അടിമജീവിതം നയിക്കുന്നതെന്ന ന്യായാധിപന്മാരുടെ ചോദ്യത്തിന് അവളുടെ മറുപടി ഇപ്രകാരമായിരിന്നു, “ഞാന്‍ ക്രിസ്തുവിന്റെ ഒരു ദാസിയാണ്, അത്കൊണ്ടാണ് ഞാന്‍ അടിമയെ പോലെ ജീവിക്കുന്നത്, എന്നിരുന്നാലും ക്രിസ്തുവിന്റെ അടിമയായിരിക്കുക എന്നത് ഏറ്റവും മഹനീയമാണ്” വിശുദ്ധ പ്രതിവചിച്ചു. ഇതില്‍ കോപാകുലനായ ഗവര്‍ണര്‍ ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിച്ചില്ലെങ്കില്‍ വളരെ ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏല്‍ക്കേണ്ടി വരുമെന്നവളെ ഭീഷണിപ്പെടുത്തി. എന്നാല്‍ ധീരയായ വിശുദ്ധയുടെ വാക്കുകള്‍ ഇപ്രകാരമായിരിന്നു, “നീ എന്നെ വന്യമൃഗങ്ങള്‍ക്ക് കൊടുക്കുമെന്നാണ് ഭീഷണിപ്പെടുത്തുന്നതെങ്കില്‍, അറിഞ്ഞുകൊള്‍ക, ക്രിസ്തുവിന്റെ നാമം കേള്‍ക്കുന്ന മാത്രയില്‍ അവ ഇണങ്ങികൊള്ളും, നീ അഗ്നിയാണ് പ്രയോഗിക്കുന്നതെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും മാലാഖമാര്‍ ശാന്തിദായകമായ മഞ്ഞുതുള്ളികള്‍ എന്റെ മേല്‍ വര്‍ഷിക്കും.” ക്രൂരമായ മര്‍ദ്ദനങ്ങള്‍ കഴിഞ്ഞപ്പോള്‍ വിശുദ്ധയെ തടവറയില്‍ അടച്ചു. ഒരു ആഘോഷ സദ്യക്ക് പോകുന്ന പോലെയാണ് തല ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് അവള്‍ തടവറയിലേക്ക് പോയത്. തന്റെ യാതനകള്‍ അവള്‍ പ്രാര്‍ത്ഥനയിലൂടെ ദൈവത്തിനു സമര്‍പ്പിച്ചു. അടുത്ത ദിവസം ന്യായാധിപന്റെ മുന്‍പില്‍ നില്‍ക്കുമ്പോള്‍ അവള്‍ പ്രഖ്യാപിച്ചു: “നീ എന്റെ ശരീരം നിന്റെ കൊലയാളികളെകൊണ്ട് പിച്ചിചീന്തുന്നില്ലെങ്കില്‍ എനിക്ക് മറ്റുള്ള രക്തസാക്ഷികള്‍ക്കൊപ്പം എന്റെ കര്‍ത്താവിന്റെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ സാധിക്കുകയില്ല.” അധികം താമസിയാതെ അവളെ മര്‍ദ്ദനഉപകരണത്തിനുമേല്‍ വരിഞ്ഞുകെട്ടി ചുട്ടുപഴുപ്പിച്ച ഇരുമ്പ് കമ്പികള്‍ കൊണ്ട് പൊള്ളിച്ചു, കൂടാതെ അവര്‍ വിശുദ്ധയുടെ മാറിടങ്ങളില്‍ ക്രൂരമായി മുറിവേല്‍പ്പിച്ചു. ഈ മര്‍ദ്ദനങ്ങള്‍ക്കിടയിലും അവള്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു: “മരണം വരെ എന്റെ ശരീരത്തിന്‍റെ പരിശുദ്ധി നിലനിര്‍ത്തണമെന്ന് ആഗ്രഹം നിമിത്തം ഞാന്‍ ഈ ഇവിടെ തൂങ്ങികിടക്കുന്നു. എന്റെ ദൈവമായ കര്‍ത്താവേ എന്നെ സഹായിക്കണമേ.” ക്രൂരന്മാരായ അവര്‍ വിശുദ്ധയുടെ മാറിടങ്ങളില്‍ കത്തികൊണ്ട് മുറിവേല്‍പ്പിച്ചപ്പോള്‍ വിശുദ്ധ, ഗവര്‍ണറുടെ കാടത്തരത്തെ ഇപ്രകാരം ശാസിച്ചു : “ദൈവഭയമില്ലാത്ത, ക്രൂരനും കുപ്രസിദ്ധനുമായ ഭരണാധികാരി, നിന്നെ വളര്‍ത്തിയ മാതാവിനെപോലെയുള്ള ഒരു സ്ത്രീയെ പീഡിപ്പിക്കുവാന്‍ നിനക്ക് നാണമില്ലേ?” തിരികെ തടവറയിലെത്തിയപ്പോള്‍, അവള്‍ പ്രാര്‍ത്ഥിച്ചു “എന്റെ ദൈവമേ എന്റെ പിടച്ചില്‍ നീ കണ്ടില്ലേ, എപ്രകാരം ഞാന്‍ യുദ്ധമുഖത്ത് പോരാടി; എന്റെ മാറിടങ്ങള്‍ മുറിച്ചു മാറ്റിയാല്‍ പോലും ഞാന്‍ ഭരണാധികാരികളുടെ ഉത്തരവുകള്‍ ഞാന്‍ അനുസരിക്കുകയില്ല.” ആ രാത്രിയില്‍ ഒരു ആദരണീയനായ ഒരു വൃദ്ധന്‍ അവളെ സുഖപ്പെടുത്തുവാനുള്ള മരുന്നുകളുമായി വിശുദ്ധയുടെ അരികിലെത്തി, വിശുദ്ധ പത്രോസ് ശ്ലീഹയായിരുന്നു അത്. എന്നാല്‍ വിശുദ്ധ വളരെ വിനയത്തോട് കൂടി തന്റെ മുറിവുകള്‍ അദ്ദേഹത്തെ കാണിക്കുവാന്‍ വിസമ്മതിച്ചു. “എന്നെ അവിശ്വസിക്കാതിരിക്കൂ മകളെ ഞാന്‍, ക്രിസ്തുവിന്റെ അപ്പസ്തോലനായ പത്രോസാണ്‌.” ഇതിനു അവള്‍ ഇപ്രകാരം മറുപടി പറഞ്ഞു: “ഞാന്‍ ഭൗമീകമായ ഒരു മരുന്നുകളും എന്റെ ശരീരത്തില്‍ പുരട്ടാറില്ല, ഞാന്‍ കര്‍ത്താവായ യേശുവിനെ മുറുകെപിടിക്കുന്നു, അവന്‍ തന്റെ വാക്കുകളാല്‍ എന്നെ സുഖപ്പെടുത്തികോളും”. പെട്ടെന്ന്‍ തന്നെ അവള്‍ വിശുദ്ധ പത്രോസിനാല്‍ അത്ഭുതകരമായി സുഖം പ്രാപിച്ചു. “എന്റെ യേശുവിന്റെ പിതാവേ, ഞാന്‍ നിന്നെ സ്തുതിക്കുന്നു, കാരണം നിന്റെ അപ്പസ്തോലന്‍ എന്റെ മാറിടങ്ങള്‍ സുഖപ്പെടുത്തി.” ആ രാത്രിമുഴുവനും ആ ഇരുട്ടറയില്‍ ഒരു തിളക്കമാര്‍ന്ന ഒരു പ്രകാശം ഉണ്ടായിരുന്നു. ഇതുകണ്ട കാവല്‍ക്കാര്‍ ഭയന്നോടിയപ്പോള്‍ സഹതടവുകാര്‍ അവളോടു രക്ഷപ്പെടുവാന്‍ ആവശ്യപ്പെട്ടെങ്കിലും, “ദൈവസഹായത്താല്‍ സുഖം പ്രാപിച്ച ഞാന്‍, എന്നെ സുഖപ്പെടുത്തുകയും, ആശ്വസിപ്പിക്കുകയും ചെയ്ത ദൈവത്തെ ഏറ്റുപറയേണ്ടിയിരിക്കുന്നു” എന്ന് പറഞ്ഞുകൊണ്ട് അത് നിരസിച്ചു. നാല് ദിവസത്തിന് ശേഷം അവളെ വീണ്ടും ന്യായാധിപന്റെ മുന്‍പില്‍ കൊണ്ടുവന്നു. അവള്‍ സുഖപ്പെട്ടത് കണ്ട ന്യായാധിപന്‍ അത്ഭുതപ്പെട്ടു, എന്നിരുന്നാലും അവള്‍ തങ്ങളുടെ ദൈവത്തെ ആരാധിക്കുവാന്‍ അദ്ദേഹം നിര്‍ബന്ധിച്ചു; ഇത് യേശുവിലുള്ള തന്റെ വിശ്വാസം വീണ്ടും ഏറ്റുപറയുന്നതിനു അവളേ പ്രേരിപ്പിച്ചു. ഇതിനേ തുടര്‍ന്ന്‍ ഗവര്‍ണറുടെ ഉത്തരവ് പ്രകാരം അവര്‍ വിശുദ്ധയെ കൂര്‍ത്ത കുപ്പിച്ചില്ലുകള്‍ക്കും, ചുട്ടുപഴുത്ത കല്‍ക്കരിക്കും മുകളിലൂടെ ഉരുട്ടി. ആ നിമിഷം മുഴുവന്‍ നഗരത്തേയും കുലുക്കികൊണ്ടൊരു വലിയൊരു ഭൂകമ്പമുണ്ടായി. രണ്ടു ഭിത്തികള്‍ ഇടിഞ്ഞു വീഴുകയും ഗവര്‍ണറുടെ രണ്ടു സുഹൃത്തുക്കള്‍ അതില്‍പ്പെട്ടു മരിക്കുകയും ചെയ്തു. ജനരോഷത്തെ ഭയന്ന്, പകുതി മരിച്ച വിശുദ്ധയെ തടവറയിലടക്കുവാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടു. ആ തടവറയുടെ മധ്യത്തില്‍ നിന്ന്‍, കൈകള്‍ വിരിച്ചുപിടിച്ചുകൊണ്ടവള്‍ തന്റെ അവസാന നിമിഷം ഇങ്ങനെ പ്രാര്‍ത്ഥിച്ചു: “എന്റെ കര്‍ത്താവായ യേശുവേ, നല്ല ഗുരുവേ, ഞാന്‍ നിനക്ക് നന്ദി പറയുന്നു, മര്‍ദ്ദകരുടെ പീഡനങ്ങള്‍ക്ക് മേല്‍ നീ എനിക്ക് വിജയം സമ്മാനിച്ചു, ഇനി നിന്റെ നിത്യാനന്ദത്തില്‍ വസിക്കുവാന്‍ എന്നെ അനുവദിച്ചാലും.”ഇപ്രകാരം പ്രാര്‍ത്ഥിച്ച ഉടനേ വിശുദ്ധ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. അവള്‍ മരിച്ചു ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ കാറ്റാണിയ നഗരത്തില്‍ എറ്റ്നാ അഗ്നിപര്‍വ്വത വിസ്ഫോടനം മൂലം വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി. ഈ സമയത്ത്, മരനാഭീതിയുമായി വിശുദ്ധയുടെ കബറിടത്തില്‍ അപേക്ഷിച്ചു കൊണ്ടെത്തിയവരില്‍ നിരവധി വിജാതീയരും ഉണ്ടായിരുന്നു. വിശുദ്ധയുടെ മുഖാവരണം ഇളകിമറിഞ്ഞു വരുന്ന അഗ്നിജ്വാലകള്‍ക്ക് നേരെ പിടിച്ചപ്പോള്‍ പെട്ടെന്ന്‍ തന്നെ ആ അപകടം ഒഴിവായി. സിസിലിയിലെ കാറ്റാണിയായില്‍ വിശുദ്ധയുടെ കബറിടം ഇന്നും വളരെയേറെ ആദരിക്കപ്പെട്ട് വരുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. അസിരിയായില്‍ ആര്‍ബെലായിലെ ബിഷപ്പായ അബ്രഹാം 2. ബില്ലിച്ചിലെ മഠാധിപയായ അഡിലെയിഡ് 3. കരന്തിയായിലെ അഗാത്താ 4. ടോക്രെസ്സിലെ ബിഷപ്പായ അഗ്രിക്കൊളാ 5. നാഗസാക്കിയിലെ ആന്‍റണി ദേയ്നാന്‍ 6. വിയെന്നിലെ അവിറ്റസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/2?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/9LnaoeabSVJHZsqCPSEjvt}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-02-02-09:53:45.jpg
Keywords: വിശുദ്ധ അ
Content: 711
Category: 5
Sub Category:
Heading: വിശുദ്ധ ജോണ്‍ ബ്രിട്ടോ
Content: പോര്‍ച്ചുഗലില്‍ സമ്പന്നമായ ഒരു കുടുംബത്തില്‍ ജോണ്‍ ദേ ബ്രിട്ടോ ജനിച്ചു. ഡോണ്‍ പെഡ്രോ ദ്വിതീയന്‍റെ കൊട്ടാരത്തിലാണ് ബാല്യത്തില്‍ കുറെകാലം ജോണ്‍ ജോണ്‍ ചിലവഴിച്ചത്. ജോണിന്‍റെ ഭക്തജീവിതം കൂട്ടുകാര്‍ക്ക് രസിക്കാത്തതിനാല്‍ ബാല്യത്തില്‍ കുറെ സഹിക്കേണ്ടി വന്നു. അക്കാലത്ത് ജോണിന് ഗുരുതരമായ സുഖക്കേട് വരികയും വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്‍റെ മാധ്യസ്ഥത്താല്‍ സുഖം പ്രാപിക്കുകയും ചെയ്തു. അന്ന് മുതല്‍ ജോണിന്‍റെ ആഗ്രഹം വി.സേവ്യറെ അനുകരിക്കുകയായിരിന്നു. അദ്ദേഹത്തിന്റെ അഭിലാഷം യഥാവസരം പൂവണിഞ്ഞു. 1662 ഡിസംബര്‍ പതിനേഴാം തിയതി ലിസ്ബണിലെ ഈശോ സഭ നവസന്യാസ മന്ദിരത്തിൽ ജോൺ പ്രവേശിച്ചു. 11 കൊല്ലങ്ങൾക്ക് ശേഷം മാതാപിതാക്കന്മാരുടെയും കൊട്ടാരത്തിന്റെയും എതിർപ്പുകൾ അവഗണിച്ചു മിഷൻ പ്രവർത്തനങ്ങൾക്കായി ഇന്ത്യയിലേക്ക് പുറപ്പെടാൻ തന്നെ അദ്ദേഹം നിശ്ചയിച്ചു. അമ്മ അത് കേട്ടപ്പോൾ ദുഖാർത്തയായി. ജോൺ പോർച്ചുഗൽ വിടാതിരിക്കാൻ വേണ്ടത് ചെയ്യണമെന്നു പേപ്പൽ നുൺഷിയോട് അവൾ അഭ്യർത്ഥിച്ചു. "ലോകത്തിൽ നിന്നും സന്യാസത്തിലേക്ക് എന്നെ വിളിച്ച ദൈവം ഇന്ത്യയിലേക് എന്നെ വിളിക്കുന്നു" എന്നായിരിന്നു അദ്ധേഹത്തിന്റെ മറുപടി. " ദൈവവിളിക്ക് യഥാവിധം ഞാൻ ഉത്തരം നൽകാതിരിന്നാൽ ദൈവനീതിയെ എതിർക്കുകയായിരിക്കും ഞാൻ ചെയ്യുക. ജീവിച്ചിരിക്കുംകാലം ഇന്ത്യയിലേക്ക് പോകാൻ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കും" ജോൺ കൂട്ടിച്ചേർത്തു. 14 കൊല്ലം അദ്ദേഹം തഞ്ചാവൂർ, മധുര, രാമേശ്വരം മുതലായ സ്ഥലങ്ങളിൽ സുവിശേഷം പ്രസംഗിച്ചു. ബ്രാഹ്മണനെപോലെയാണ് അദ്ദേഹം ജീവിച്ചിരിന്നത്. സവർണ്ണ ഹിന്ദുക്കളെ നേടിയെടുക്കാൻ പാവയ്ക്കായും മറ്റുമാണ് പലപ്പോഴും ഭക്ഷിച്ചിരിന്നത്. അദ്ദേഹത്തിന്റെ വിജയകരമായ മിഷൻ പ്രവർത്തനങ്ങളാൽ രോഷാകുലനായ രാജാവ് അദ്ധേഹത്തെ നാടുകടത്തി. പോർച്ചുഗലിലേക്ക് മടങ്ങിപോകാൻ നിർബന്ധിതനായ ഫാദർ ജോൺ താമസിയാതെ തന്നെ തന്റെ പ്രിയപ്പെട്ട പ്രവർത്തനരംഗത്തേക്ക് മടങ്ങി. സ്നാപക യോഹന്നാനെപോലെ ഒരു സ്ത്രീയുടെ കോപത്തിന് അദ്ദേഹം പാത്രമായി. മാനസാന്തരപെട്ട ഒരു ഹിന്ദു രാജാവ് അവളെ ബഹിഷ്കരിച്ചതായിരിന്നു. വേദനാസമ്പൂർണ്ണമായ ജയിൽ വാസത്തിനിടക്ക് അദ്ധേഹത്തിന്റെ തല വെട്ടപ്പെട്ടു. 1947 ജൂൺ 22നു അദ്ധേഹത്തെ വിശുദ്ധനായി നാമകരണം ചെയ്തു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. കര്‍മ്മലീത്താ സഭയിലെ ആന്‍ഡ്രൂ കൊരസീനി 2. മധ്യ ഇറ്റലിയിലെ അക്വിലിന്നൂസ്, ജെമിനൂസ്, ജെലാസിയൂസ്, മാഞ്ഞൂസ്, ഡൊണാത്തൂസ് 3. ഇംഗ്ലണ്ടിലെ അല്‍ഡെയിറ്റ് 4. ശാര്‍ത്രേയിലെ അവെന്തിനൂസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/2?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/DailySaints/DailySaints-2016-02-02-10:09:21.jpg
Keywords: വിശുദ്ധ ജോണ്‍
Content: 712
Category: 5
Sub Category:
Heading: വിശുദ്ധ ബ്ലെയിസ്
Content: അര്‍മേനിയായിലെ സെബാസ്റ്റേയിലെ ചികിത്സകനും, മെത്രാനുമായിരുന്നു വിശുദ്ധ ബ്ലെയിസ്. ആര്‍ഗിയൂസ് പര്‍വ്വതത്തിലെ ഒരു ഗുഹയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഒരുപോലെ അദ്ദേഹം രോഗശാന്തി നല്‍കിയിരുന്നു. ഐതീഹ്യമനുസരിച്ച്, അസുഖ ബാധിതരായ വന്യമൃഗങ്ങള്‍ വിശുദ്ധന്റെ അടുക്കല്‍ സ്വയം വരുമായിരുന്നുവെന്ന് പറയപെടുന്നു. പക്ഷേ അദ്ദേഹം പ്രാര്‍ത്ഥനയിലായിരിക്കുമ്പോള്‍ മൃഗങ്ങൾ ഒന്നും അദ്ദേഹത്തെ ശല്യപ്പെടുത്തിയിരുന്നില്ലയെന്ന്‌ പറയപെടുന്നു. ഈ സമയത്താണ് കാപ്പാഡോസിയായിലെ ഗവര്‍ണര്‍ ആയിരുന്ന അഗ്രികോള, ക്രിസ്ത്യാനികളെ പീഡിപ്പിക്കുവാനായി സെബാസ്റ്റേയിലെത്തിയത്. അദ്ദേഹത്തിന്റെ വേട്ടക്കാര്‍ മൃഗങ്ങളെ വേട്ടയാടുന്നതിനായി അര്‍ഗിയൂസ് പര്‍വ്വതത്തിലെ വനത്തിലെത്തി. നായാട്ടെന്നതിലുപരി വിനോദമായിരിന്നു അവരുടെ ലക്ഷ്യം. വിശുദ്ധ ബ്ലെയിസിന്റെ ഗുഹക്ക് മുന്നിലായി ധാരാളം വന്യമൃഗങ്ങളെ കണ്ട അവര്‍, അവിടെ എത്തുകയും പ്രാര്‍ത്ഥനയിലായിരിന്ന വിശുദ്ധനെ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന്‍ അവര്‍ അദ്ദേഹത്തെ പിടികൂടി ഗവര്‍ണറുടെ സമക്ഷം ഹാജരാക്കി. അഗ്രികോള വിശുദ്ധനെ ക്രിസ്തുമത വിശ്വാസം ഉപേക്ഷിക്കുവാന്‍ പ്രേരിപ്പിച്ചെങ്കിലും അതില്‍ പരാജയപ്പെട്ടു. തുടര്‍ന്ന്‍ തടവറയിലടക്കപ്പെട്ട വിശുദ്ധന്‍ അവിടെയുള്ള തന്റെ സഹതടവുകാര്‍ക്ക് പലവിധ രോഗങ്ങളില്‍ നിന്നും ശാന്തി നല്‍കി. തൊണ്ടയില്‍ മത്സ്യത്തിന്റെ മുള്ള് കുടുങ്ങി ശ്വാസം മുട്ടി മരിക്കാറായ ഒരു കുട്ടിയെ രക്ഷപ്പെടുത്തിയതും ഇതില്‍ ഉള്‍പ്പെടുന്നു. ഈ സംഭവമാണ് വിശുദ്ധ ബ്ലെയിസിന്റെ മാധ്യസ്ഥ തിരുനാള്‍ ദിനത്തില്‍ കണ്ഠനാളങ്ങള്‍ ആശീര്‍വദിക്കുന്ന ആചാരത്തിനു കാരണമായത്. വെള്ളത്തില്‍ മുങ്ങിമരിക്കുന്നതിനായി അവര്‍ വിശുദ്ധനെ ഒരു തടാകത്തില്‍ എറിഞ്ഞെങ്കിലും അദ്ദേഹം അത്ഭുതകരമായി വെള്ളത്തിന്റെ മീതെ നില്‍ക്കുകയും, വെള്ളത്തിന്‌ മീതെ നടന്നുകൊണ്ട് തങ്ങളുടെ ദൈവത്തിന്റെ ശക്തി വേട്ടയാടുന്നവരുടെ മുന്നില്‍ തെളിയിക്കുകയും ചെയ്തു. അത് അനുകരിക്കാൻ ശ്രമിച്ചവര്‍ വെള്ളത്തില്‍ താണു പോയി. വിശുദ്ധന്‍ കരയിലെത്തിയപ്പോള്‍ അദ്ദേഹത്തെ പിടികൂടി അവർ മര്‍ദ്ദിച്ചു. ക്രൂരമായ ഈ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങികൊണ്ട് വിശുദ്ധന്‍ രക്തസാക്ഷിത്വം വരിച്ചു. അദ്ധേഹത്തിന്റെ മാംസം ചെമ്മരിയാടിന്റെ രോമം ചീകുവാന്‍ ഉപയോഗിക്കുന്ന ചീര്‍പ്പ് കൊണ്ട് പിച്ചി കീറുകയും തുടര്‍ന്ന് തലയറുത്ത് കൊലപ്പെടുത്തുകയും ചെയ്തു. ഇത് കൊണ്ടാണ് ചെമ്മരിയാടിന്റെ രോമം കൊണ്ടുള്ള വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ മധ്യസ്ഥനായി വിശുദ്ധനെ പരിഗണിക്കുന്നതിന്റെ കാരണം. നൂറ്റാണ്ടുകളോളം പാശ്ചാത്യ സഭയിലും, പൗരസ്ത്യ സഭയിലും പ്രസിദ്ധനായിരുന്നു വിശുദ്ധ ബ്ലെയിസ്. 1222-ല്‍ ഓക്സ്ഫോര്‍ഡ് സമിതി വിശുദ്ധന്റെ തിരുനാള്‍ ദിനം അടിമപണി നിരോധിക്കുകയുണ്ടായി. എല്ലാവിധ തൊണ്ട രോഗങ്ങള്‍ക്കും വിശുദ്ധന്റെ മാധ്യസ്ഥം അപേക്ഷിക്കുന്നു. കൂടാതെ വിശുദ്ധന്റെ തിരുനാള്‍ ദിനത്തില്‍ രണ്ട് മെഴുക് തിരികള്‍ പ്രാര്‍ത്ഥനയോട് കൂടി ആശീര്‍വദിക്കുകയും, ഈ ആശീര്‍വാദം ലഭിക്കുന്നവരെല്ലാം എല്ലാവിധ അസുഖങ്ങളില്‍ നിന്നും പ്രത്യേകിച്ച് തൊണ്ടസബന്ധമായ രോഗങ്ങളില്‍ നിന്നും സുഖം പ്രാപിക്കുകയും ചെയ്യുന്നു. സഭയുടെ 14 സഹായക വിശുദ്ധരില്‍ ഒരാൾ കൂടിയാണ് വിശുദ്ധ ബ്ലെയ്സ്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. സ്ക്കോട്ടിഷ് ബിഷപ്പായ അനത്തോളിയൂസ് 2. ബെല്‍ജിയാക്കാരനായ ബെര്‍ലിന്‍റിസ് 3. ഐറിഷുകാരനായ ചെല്ലയിന്‍ 4. ആഫ്രിക്കക്കാരനായ ചെലരീനാ, ഇഗ്നേഷ്യസ്, ലൗറന്തിന്തൂസ് 5. ഒരാഫ്രിക്കനായ ചെലരിത്രൂസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/2?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/DailySaints/DailySaints-2016-02-02-18:36:41.jpg
Keywords: വിശുദ്ധ ബ
Content: 713
Category: 5
Sub Category:
Heading: നമ്മുടെ കർത്താവിനെ ദേവാലയത്തില്‍ കാഴ്ചവെക്കുന്നു
Content: തിരുസഭ ഇന്ന് (ഫെബ്രുവരി 2) ദൈവപുത്രന്റെ ജനനത്തിനു നാല്‍പ്പത്‌ ദിവസങ്ങള്‍ക്ക് ശേഷം, ദൈവപുത്രനെ ദേവാലയത്തില്‍ കാഴ്ചവെച്ചതിനെ അനുസ്മരിക്കുകയാണ്. ഈ തിരുനാളില്‍ മെഴുക് തിരികള്‍ ആശീര്‍വദിക്കുകയും അവ കത്തിച്ചു പിടിച്ചുകൊണ്ടുള്ള പ്രദിക്ഷിണവും ചില ആരാധനക്രമങ്ങളിൽ ഉള്‍പ്പെട്ടതിനാല്‍ ഇത് ‘കാന്‍ഡില്‍ മാസ്’ ദിനം എന്നും അറിയപ്പെടുന്നു. വിശുദ്ധ ജോണ്‍ ഇരുപത്തി മൂന്നാമന്‍ പാപ്പായുടെ റോമന്‍ അനുഷ്ഠാനങ്ങളുടെ സവിശേഷതയെ കുറിച്ചുള്ള പ്രബോധനമനുസരിച്ചു, ഇന്ന് പരിശുദ്ധ മറിയത്തിന്റെ ശുദ്ധീകരണ തിരുനാളായി പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുമസ്സിന്റെ അലങ്കാരങ്ങളും പുല്‍ക്കൂടും ഈ തിരുനാള്‍ വരെ നിലനിര്‍ത്തുന്ന പതിവും നിരവധി ക്രിസ്ത്യാനികള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ദൈവ കുമാരനെ ദേവാലയത്തില്‍ കാഴ്ചവെക്കുന്നത്, തിരുപ്പിറവി ആഘോഷങ്ങളുടെ പരിസമാപ്തിയായാണ് കണക്കാക്കുന്നത്. പഴയ ആചാരമനുസരിച്ച് ആദ്യജാതനായ കര്‍ത്താവായ യേശുവിനെ അനുഗ്രഹീതയായ അമ്മയും, വിശുദ്ധ ഔസേപ്പിതാവും ചേര്‍ന്ന് ദേവാലയത്തില്‍ സമര്‍പ്പിക്കുന്നു. ഇത് ഒരര്‍ത്ഥത്തില്‍ മറ്റൊരു വെളിപാട് തിരുനാള്‍ ആണ്. ലഘുസ്തോത്രങ്ങളും, ശിമയോന്റെ വാക്കുകളും, പ്രവാചകയായ അന്നായുടെ സാക്ഷ്യവുമായി, ശിശുവായ യേശു മിശിഖായാണെന്ന് വെളിപ്പെടുത്തുന്ന മറ്റൊരു വെളിപാട് തിരുന്നാള്‍. ക്രിസ്തു ലോകത്തിന്റെ പ്രകാശമാണ്, ഇതിനാലാണ് മെഴുക് തിരികളുടെ ആശീര്‍വാദവും, പ്രദിക്ഷിണവും നടത്തുന്നത്. മദ്ധ്യകാലഘട്ടങ്ങളില്‍ ‘പരിശുദ്ധ മാതാവിന്റെ ശുദ്ധീകരണ’ അല്ലെങ്കില്‍ ‘കാന്‍ഡില്‍ മാസ്’ തിരുനാളിന് വളരെയേറെ പ്രാധ്യാന്യം ഉണ്ടായിരുന്നു. മോശയുടെ ന്യായപ്രമാണമനുസരിച്ച് വിശുദ്ധ ഔസേപ്പിതാവും, മാതാവായ കന്യകാമറിയവും യേശുവിനെ ദേവാലയത്തില്‍ കാഴ്ചവെക്കുന്നു. "ഇതാ എനിക്ക് മുന്‍പേ വഴിയൊരുക്കുവാന്‍ ഞാന്‍ എന്റെ ദൂതനെ അയക്കുന്നു, നിങ്ങള്‍ തേടുന്ന കര്‍ത്താവ്‌ ഉടന്‍തന്നെ തന്റെ ആലയത്തിലേക്ക്‌ വരും" (മലാക്കി 3:1). യേശുവിന്റെ ജനനത്തിനു 6 മാസം മുന്‍പ്‌ ജനിച്ച വിശുദ്ധ സ്നാപക യോഹന്നാനെയാണ് ദൈവം യേശുവിനു വഴിയൊരുക്കുവാനായി അയക്കുന്നത് എന്ന് സുവിശേഷങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഈ സുവിശേഷ വസ്തുതകളില്‍ നിന്നും മലാക്കി പ്രവാചകന്റെ വാക്കുകള്‍ നമുക്ക്‌ ഗ്രഹിക്കാവുന്നതാണ്. യേശുവിനെ ദേവാലയത്തില്‍ കാഴ്ചവെക്കുന്നത് ദൈവത്തിന്റെ ദേവാലയ പ്രവേശനത്തെയാണ് സൂചിപ്പിക്കുന്നത്. ദൈവം മനുഷ്യനെ തന്റെ ദേവാലയത്തില്‍ പ്രവേശിപ്പിച്ചു, അതുവഴി, യഥാര്‍ത്ഥത്തില്‍ തന്നെ അന്വോഷിക്കുന്നവര്‍ക്കായി തന്നെ തന്നെ നല്‍കി. ഇന്നത്തെ സുവിശേഷം വ്യത്യസ്തരായ മനുഷ്യരേയും, സംഭവങ്ങളെയും നമ്മുടെ മുന്‍പില്‍ അവതരിപ്പിക്കുകയും അവയിലൂടെ എണ്ണമറ്റ പാഠങ്ങളും, ചിന്താ വിഷയങ്ങളും വിചിന്തനത്തിനായി നമുക്ക്‌ നല്‍കുകയും ചെയ്യുന്നു. ഏറ്റവും ആദ്യമായി, കന്യകാ മറിയവും, ഔസേപ്പിതാവും ദരിദ്രര്‍ക്ക്‌ വേണ്ടിയുള്ള മോശയുടെ ന്യായപ്രമാണത്തെ ബഹുമാനിച്ചുകൊണ്ട് ഒരു ജോടി പ്രാവുകളെ നേര്‍ച്ചയായി അര്‍പ്പിക്കുന്നു. ശിമയോനും, അന്നായും തങ്ങളുടെ ജീവിതം പ്രാര്‍ത്ഥനക്കും, ഉപവാസത്തിനുമായി സമര്‍പ്പിച്ച ആദരണീയരും വൃദ്ധരുമാണ്. അവരുടെ ശക്തമായ ആത്മീയജീവിതം അവര്‍ക്ക്‌ മിശിഖായെ തിരിച്ചറിയുവാന്‍ കഴിവുള്ളവരാക്കി തീര്‍ത്തു. ഈ അര്‍ത്ഥത്തില്‍, യേശുവിനെ ദേവാലയത്തില്‍ കാഴ്ചവെക്കുന്നത് ‘പ്രാര്‍ത്ഥിക്കുന്നവരുടെ ദിനത്തിന്റെ (Pro Orantibus)’ ഒരു അനുബന്ധമായി കാണാവുന്നതാണ്. ഈ ദിവസം നാം ആഘോഷിക്കുന്നത് ‘പരിശുദ്ധ അമ്മയെ ദേവാലയത്തില്‍ കാഴ്ചവെക്കുന്ന’ തിരുനാളിലാണ് (21 നവംബര്‍). തിരുസഭ ഈ ദിവസത്തില്‍, വിശേഷപ്പെട്ട പ്രാര്‍ത്ഥനാ ജീവിതത്തിനായും, ധ്യാനാത്മകജീവിതത്തിലൂടെ പ്രത്യേക മതപര ദൗത്യത്തിനുമായി തങ്ങളുടെ ജീവിതം സമര്‍പ്പിച്ചവരോടും നന്ദി പ്രകാശിപ്പിക്കുന്നു. ആദരണീയനായ ശിമയോന്‍ എന്ന വ്യക്തിയിലൂടെ, യേശുവിന്റെ ദേവാലയ സമര്‍പ്പണ തിരുനാള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, ധ്യാനം വെറുതെ സമയം പാഴാക്കലോ, കാരുണ്യത്തിന്റെ മാര്‍ഗ്ഗത്തിലെ തടസ്സമോ അല്ല. പ്രാര്‍ത്ഥനയേക്കാളും കൂടുതല്‍ ഉപയോഗ്യമായി സമയം ചിലവഴിക്കുവാന്‍ സാധ്യമല്ല. കഠിനമായ ആന്തരിക ജിവിതത്തിന്റെ അനന്തരഫലമാണ് യാഥാര്‍ത്ഥ ക്രിസ്തീയ കാരുണ്യം. ശിമയോനേയും, അന്നയേപോലെയും പ്രാര്‍ത്ഥിക്കുകയും, അനുതപിക്കുകയും ചെയ്യുന്നവര്‍ ആത്മാവില്‍ ജീവിക്കുവാന്‍ കഴിവുള്ളവരാണ്. അവര്‍ക്ക്‌ ദൈവപുത്രന്‍ സ്വയം വെളിപ്പെടുത്തുന്ന അവസരങ്ങളില്‍ ദൈവപുത്രനെ എങ്ങിനെ തിരിച്ചറിയണമെന്നറിയാം, കാരണം അഗാധമായ ആന്തരിക ദര്‍ശനം അവര്‍ക്ക്‌ സിദ്ധിച്ചിട്ടുണ്ട്. കൂടാതെ കാരുണ്യമുള്ള ഹൃദയത്തോടുകൂടി എങ്ങിനെ സ്നേഹിക്കണമെന്ന് അവര്‍ പഠിച്ചിട്ടുണ്ട്. സുവിശേഷത്തിന്റെ അവസാനത്തില്‍ പരിശുദ്ധ മാതാവിന്റെ സഹനത്തെപ്പറ്റിയുള്ള ശിമയോന്റെ പ്രവചനം എടുത്ത്‌ കാട്ടിയിരിക്കുന്നു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ പ്രബോധനമനുസരിച്ച്: ശിമയോന്റെ വാക്കുകള്‍ പരിശുദ്ധ മറിയത്തിനുള്ള ഒരു രണ്ടാം വിളംബരമാണ്. അവ, അവളുടെ മകന്‍ പൂര്‍ത്തിയാക്കേണ്ട ‘തെറ്റിദ്ധാരണയും, ദുഖവും’ എന്ന് പറയാവുന്ന ചരിത്ര സാഹചര്യങ്ങളെ അവള്‍ക്ക് വെളിപ്പെടുത്തി കൊടുക്കുന്നു’ (Redemptoris Mater, n.16). ഗബ്രിയേൽ മാലാഖയിലൂടെ മറിയത്തിനു ലഭിച്ച വെളിപ്പെടുത്തല്‍ ആനന്ദത്തിന്റെ ഒരു ധാരയാണ്, കാരണം ഇത് യേശുവിന്റെ രക്ഷാകര രാജത്വത്തേയും, കന്യകയുടെ ഗര്‍ഭധാരണം മൂലമുള്ള ജനനത്തിന്റെ അമാനുഷികതയേയും വെളിപ്പെടുത്തുന്നു. എന്നാല്‍ ദേവാലയത്തില്‍ വച്ചുള്ള വൃദ്ധരുടെ വെളിപ്പെടുത്തല്‍ സഹനത്തിലൂടെ തന്റെ മാതാവിനെ സഹായിച്ചുകൊണ്ട് പാപമോചനത്തിന്റേയും, വീണ്ടെടുപ്പിന്റേതുമായ കര്‍ത്താവിന്റെ പ്രവര്‍ത്തനങ്ങളെ വെളിപ്പെടുത്തുന്നു. അതിനാല്‍ തന്നെ ശക്തമായ ഒരു ‘മരിയന്‍’ വശം' കൂടി ഈ തിരുനാളിനുണ്ട്. ആരാധനാ-ദിനസൂചികയില്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത് ‘അനുഗ്രഹീതയായ കന്യകാ മേരിയുടെ ശുദ്ധീകരണം’ എന്നാണ്. പ്രസവത്തിനു ശേഷം യഹൂദ വനിതകളുടെ ആചാരപരമായ ശുദ്ധീകരണത്തെപ്പറ്റിയുള്ള മറ്റൊരു വീക്ഷണത്തേയും ഈ കാഴ്ചവെപ്പ് പരാമര്‍ശിക്കുന്നു. മറിയത്തിന്റെ കാര്യത്തില്‍ ഈ ശുദ്ധീകരണം ആവശ്യമുള്ളതല്ല. എന്നാല്‍, അവള്‍ ദൈവീക പദ്ധതിയുടെ പൂര്‍ത്തീകരണത്തിനുവേണ്ടി സ്വയം സമര്‍പ്പിക്കുവാനായി തന്നെ തന്നെ നവീകരിക്കുന്നതിനേയാണ് ഇത് സൂചിപ്പിക്കുന്നത്. ശിമയോന്റെ പ്രവചനം വെളിപ്പെടുത്തുന്നത് യേശു ‘വൈരുദ്ധ്യത്തിന്റെ' അടയാളമാണ് എന്നാണ്. അലെക്സാണ്ട്രിയായിലെ വിശുദ്ധ സിറിള്‍ തന്റെ പ്രസംഗങ്ങളിലൊന്നില്‍ ‘വൈരുദ്ധ്യത്തിന്റെ അടയാളം’ എന്ന ഈ വാക്കുകളെ ‘മഹത്തായ കുരിശ്’' എന്ന് വ്യാഖ്യാനിക്കുന്നുണ്ട്. ‘യഹൂദര്‍ക്ക്‌ ഇടര്‍ച്ചയും വിജാതീയര്‍ക്ക് ഭോഷത്തവുമായ’ എന്ന് വിശുദ്ധ പൗലോസ് ശ്ലീഹ കൊറീന്തകാര്‍ക്ക്‌ എഴുതിയത് പോലെ (1 കൊറീന്തോസ്‌ 1:23). ‘ഇത് നഷ്ടപ്പെടുത്തിയവര്‍ക്ക് ഭോഷത്തവും, ഇതിന്റെ ശക്തി (കുരിശിന്റെ) അംഗീകരിക്കുന്നവര്‍ക്ക് ഇത് ജീവനും മോക്ഷവും വെളിപ്പെടുത്തി കൊടുക്കുന്നതുമാണ്'’ എന്നത് വെച്ച് നോക്കുമ്പോള്‍ ഇതൊരു വൈരുദ്ധ്യത്തിന്റെ അടയാളമാണ്. അതുകൊണ്ട് ഇന്ന് നമുക്കും ചിന്തിക്കാം നാം കുരിശിനെ അംഗീകരിച്ച് ജീവൻ പ്രാപിക്കുന്നവരാണോ? അതോ കുരിശിനെ തള്ളിപ്പറഞ്ഞുകൊണ്ട്, ഈ ലോക മോഹങ്ങൾക്ക് പിന്നാലെ ഓടുന്ന വെറും ഭോഷൻമാരാണോ...? #{red->n->n->ഇതര വിശുദ്ധര്‍ }# 1. ഫ്ലാന്‍റേഴ്സിലെ അഡള്‍ബാള്‍ഡ് 2. ഫ്രാങ്കിഷ് രാജകുമാരിയായ അഡെലോഗാ 3. റോമന്‍കാരനായ അപ്രോണിയന്‍ 4. സാക്സനിലെ ബ്രൂണോയും കൂട്ടുകാരും {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/2?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/DailySaints/DailySaints-2016-02-02-06:12:31.jpg
Keywords: സമര്‍പ്പിച്ച്
Content: 714
Category: 5
Sub Category:
Heading: വിശുദ്ധ ബ്രിജിത്ത
Content: ഏതാണ്ട് 450-ല്‍ ഒരു ഡ്രൂയിഡ് വിശ്വാസികളുടെ കുടുംബത്തിലാണ് കില്‍ദാരെയിലെ ബ്രിജിത്ത ജനിച്ചത്. ലിയോഘൈര്‍ രാജാവിന്റെ രാജധാനിയിലെ ഒരു കവിയായിരുന്നു വിശുദ്ധയുടെ പിതാവ്. തന്റെ ചെറുപ്രായത്തില്‍ തന്നെ ബ്രിജിത്ത ഒരു സന്യസ്ഥയാകണമെന്ന് ഏറെ ആഗ്രഹിച്ചിരിന്നു. കാലക്രമേണ അവള്‍ സന്യാസവൃതം സ്വീകരിച്ചു. മറ്റുള്ള ഒരുകൂട്ടം സ്ത്രീകളുമായി അവള്‍ കില്‍ദാരേയില്‍ ഒരു കന്യാസ്ത്രീ മഠം സ്ഥാപിച്ചു. പിന്നീടവള്‍ കോണ്‍ലേഡ് നയിച്ചിരുന്ന ഒരു സന്യാസിനീ സമൂഹത്തില്‍ ചേര്‍ന്നു. പുരാതന കാലത്ത് കില്‍ദാരേയില്‍ വിജാതീയരുടെ ഒരമ്പലമുണ്ടായിരുന്നു. അവിടെ നിരന്തരം കത്തികൊണ്ടിരിക്കുന്ന ഒരു അഗ്നികുണ്ടവും. വിശുദ്ധ ബ്രിജെറ്റും അവളുടെ സന്യാസിനീമാരും ഈ അഗ്നികുണ്ഡം നശിപ്പിക്കാതെ അതൊരു ക്രിസ്ത്യന്‍ അടയാളമായി സൂക്ഷിച്ചു വന്നു. (നിസ്സാരമായ ചെറുത്തുനില്‍പ്പുകളോടെ അയര്‍ലന്‍ഡിലെ ഡ്രൂയിഡിസം ക്രിസ്തുമത വിശ്വാസത്തിനു വഴിമാറികൊടുത്ത പൊതുപ്രക്രിയയോട് യോജിച്ചായിരുന്നു ഇത്. ദൈവപ്രകൃതത്തെ പറ്റിയുള്ള ഭാഗികവും, പരിക്ഷണാത്മകവുമായ ഉള്‍കാഴ്ചയാണ് തങ്ങളുടെ വിശ്വാസമെന്നാണ് ഭൂരിഭാഗം ഡ്രൂയിഡുകളും പറയുന്നത്. അവര്‍ അന്വഷിച്ചു കൊണ്ടിരുന്ന ആ ഉള്‍കാഴ്ച ക്രിസ്തുമതത്തിലാണ് അവര്‍ക്ക്‌ കാണുവാന്‍ കഴിഞ്ഞത്). ഒരു അശ്രമാധിപ എന്ന നിലയില്‍ വിശുദ്ധ നിരവധി ഐറിഷ് സമിതികളില്‍ പങ്കെടുത്തിട്ടുണ്ട്, ഐറിഷ് സഭയുടെ നയങ്ങളില്‍ വിശുദ്ധയുടെ സ്വാധീനം നിര്‍ണ്ണായകമായിരുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ടസ്കസിലെ ബ്രിജീത്ത് 2. അള്‍സെറ്ററിലെ സിന്നിയാ 3. മെയിന്‍സ് രൂപതയിലെ ക്ലാരൂസ് 4. അയര്‍ലന്‍റുകാരനായ ക്രെവന്ന 5. കില്‍ദാരെ മഠാധിപ വി. ബ്രിജീത്തായുടെ പിന്‍ഗാമിയായ ദുര്‍ലുഗ്ദാക്ക് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/2?type=5 }}
Image: /content_image/DailySaints/DailySaints-2016-02-01-06:51:57.jpg
Keywords: വിശുദ്ധ ബ്രിജ
Content: 715
Category: 1
Sub Category:
Heading: ദിവ്യബലിക്കായി മഞ്ഞിൽ ബലിപീഠം തീർത്ത് വിദ്യാർത്ഥികൾ ലോകത്തിന് മാതൃകയാകുന്നു
Content: അമേരിക്കയിൽ, പെൻസിൽവാനിയായിലെ ഹൈവേയിൽ 22 മണിക്കൂർ മഞ്ഞുവീഴ്ച്ചയിലകപ്പെട്ട വിദ്യാർത്ഥികൾ, മഞ്ഞിൽ അൾത്താര നിർമ്മിച്ച് ദിവ്യബലിക്ക് സൗകര്യമൊരുക്കിയത് ലോകത്തിന് മാതൃകയാകുന്നു. വാഷിംഗടണിലെ ഭ്രൂണഹത്യാ വിരുദ്ധ റാലിയിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന അഞ്ഞൂറോളം വിദ്യാർത്ഥികളാണ് അമേരിക്കയുടെ കിഴക്കൻ തീരങ്ങളിൽ ആഞ്ഞടിച്ച ജോനസ് കൊടുങ്കാറ്റിൽ അകപ്പെട്ടത്. തുടർന്നുണ്ടായ മഞ്ഞുവീഴ്ച്ചയിൽ ഗതാഗതം തടസ്സപ്പെട്ടു. സെന്റ് പോൾ, മിന്നപ്പോളീസ് എന്നീ രൂപതകളെ പ്രതിനിധീകരിച്ചെത്തിയ വിദ്യാർത്ഥികൾ മഞ്ഞിൽ ഒരു അൾത്താരയുണ്ടാക്കി സംഘത്തിലുണ്ടായിരുന്ന സിയോക്സ് നഗരത്തിലെ ലെ മാർസ് രൂപതയിൽപ്പെട്ട ഫാദർ പാട്രിക് ബേമിനോട് ദിവു ബലിയർപ്പണത്തിന് അഭ്യർത്ഥിച്ചു. "അത് അവിശ്വസനീയമായിരുന്നു. എന്റെ പൗരോഹിത്യ ജീവിതത്തിലെ അവിസ്മരണീയമായ ഒരു മുഹൂർത്തമായിരുന്നു അത്.' ഫാദർ ബേം 'Church POP' വെബ്സൈറ്റിൽ പറഞ്ഞു. സംഘത്തിൽ എട്ട് പുരോഹിതർ ഉണ്ടായിരുന്നു. എന്നാൽ ഫാദർ ബേം വേറിട്ടു നിന്നത് അദ്ദേഹം എന്നും കൂടെ കൊണ്ടു നടന്നിരുന്ന ട്രാവൽ മാസ് കിറ്റ് (ദിവ്യബലിയർപ്പണത്തിന് അത്യാവശ്യം വേണ്ട വസ്തുക്കളടങ്ങിയ ബാഗ്) മൂലമായിരിക്കാം എന്ന് അദ്ദേഹം സിയോക്സ് സിറ്റി രൂപതാ പത്രമായ 'കാത്തലിക് ഗ്ലോബി'നോട് പറഞ്ഞു. അതികഠിനമായ ശൈത്യം ഫാദർ ബേമിന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെങ്കിലും ആ അവസ്ഥയിലും പിടിച്ചു നിൽക്കാൻ അദ്ദേഹത്തിന് സാധിച്ചു. ദിവ്യബലിക്കാവശ്യമായ വസ്ത്രങ്ങളും വസ്തുക്കളും ബാഗിലുണ്ടായിരുന്നു. "വിശുദ്ധ കുർബ്ബാന കൊടുക്കുവാനുള്ള സമയമായപ്പോഴേക്കും എന്റെ കൈകൾ മരവിച്ചിരുന്നു. പക്ഷേ അതൊന്നും ഒരു പ്രശ്നമായിരുന്നില്ല. ദിവ്യബലി പൂർത്തിയാക്കുവാൻ ഞങ്ങൾക്ക് കഴിഞ്ഞു." "സംഘത്തിൽപ്പെട്ടവരുടെ വിശ്വാസവും സന്തോഷവും കാണേണ്ടതായിരുന്നു. ഇരുപത്തിരണ്ടു മണിക്കൂർ കൊടുങ്കാറ്റിലും മഞ്ഞിലും അകപ്പെട്ട വിഷമമൊന്നും ഞങ്ങളെ ബാധിച്ചതേയില്ല." രാത്രി 11 മണിക്ക് ഫാദർ ബേം പ്ലിമത്ത് കൗണ്ടിയിലെ തന്റെ വാസസ്ഥലത്ത് എത്തിയപ്പോഴേക്കും 'മഞ്ഞിലെ ദിവ്യബലി' ലോക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞിരുന്നു. ആ ദിവ്യബലിയർപ്പണം ഒരു പ്രത്യേക കാര്യത്തിനു വേണ്ടിയുള്ളതായിരുന്നു എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. "ജീവിതത്തിനു വേണ്ടിയുള്ള, ഭ്രൂണഹത്യാ വിരുദ്ധ റാലിയിൽ പങ്കെടുക്കാനാണ് ഞങ്ങൾ പോയത്. ദിവ്യബലിയും അതിനു വേണ്ടി തന്നെയായിരുന്നു." ഭ്രൂണഹത്യ നിയമ വിധേയമാക്കിയ 1973-ലെ റോയ് vs വേഡ് കേസിലെ സുപ്രീം കോർട്ട് വിധിക്കെതിരെയായിരുന്നു റാലി സംഘടിപ്പിച്ചത്. സ്ഥിതിഗതികൾ മാറുകയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. "റോയ് വിധിയെ മാറ്റിമറിക്കാൻ പോകുന്ന തലമുറയാണ് വളർന്നു വരുന്നത്. ഓരോ തവണയും ജീവന്റെ റാലിയിൽ പങ്കെടുക്കാനായി ഞാൻ വരുമ്പോൾ, യുവതലമുറയുടെ ആവേശമാണ് ഞാൻ കാണുന്നത്. കൊടുങ്കാറ്റിലൂടെ കടന്നു വന്നപ്പോൾ യേശു ഞങ്ങളുടെയൊപ്പം ഉണ്ടായിരുന്നു. എല്ലാ കൊടുങ്കാറ്റുകളിലും യേശു നമ്മോടൊപ്പമുണ്ട്. അന്തിമ വിജയം അദ്ദേഹം നമുക്കായി നിശ്ചയിച്ചിരിക്കുന്നു ." ഫാദർ ബേം പറഞ്ഞു.
Image: /content_image/News/News-2016-02-01-08:56:52.jpg
Keywords: mass in snow