Contents

Displaying 631-640 of 24922 results.
Content: 753
Category: 6
Sub Category:
Heading: പ്രപഞ്ചോല്‍പത്തിയും വിശുദ്ധ ഗ്രന്ഥവും
Content: "ദൈവമായ കർത്താവ് ഭൂമിയിലെ പൂഴി കൊണ്ട് മനുഷ്യനെ രൂപപ്പെടുത്തി" (ഉല്പ്പത്തി. 2:7) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 8}# കത്തോലിക്കനല്ലാത്ത ഒരു തത്വചിന്തകൻ ഒരിക്കൽ എന്നോട് പറഞ്ഞു: "നിങ്ങൾക്ക് അറിയാമോ - ഉൽപ്പത്തി പുസ്തകത്തിലെ ആദ്യ മൂന്ന് അദ്ധ്യായങ്ങൾ തുടര്‍ച്ചയായി വീണ്ടും വീണ്ടും വായിച്ചു, അതിനെപ്പറ്റി ചിന്തിക്കാതെ ഇരിക്കുവാന്‍ എനിക്കു സാധിക്കുന്നില്ല." അതെ, തീര്‍ച്ചയായും എനിക്കു തോന്നുന്നു. മനുഷ്യനെയും ഈ പ്രപഞ്ചത്തെയും മനസ്സിലാക്കുവാൻ അടിസ്ഥാനപരമായ വസ്തുതയും, സാഹചര്യങ്ങളും, ഒന്നിക്കുന്ന ഈ വചനങ്ങളെ ധ്യാനിക്കുന്നില്ലയെങ്കിൽ വളരെ നഷ്ടമായിരിക്കും . ഒരുപക്ഷെ, ഒരപരിചിത്വം തോന്നിയേക്കാം, പക്ഷേ ഉല്പത്തി പുസ്തകത്തിലെ ഈ ആദ്യ മൂന്നു അധ്യായങ്ങളും ആഴത്തിൽ ചിന്തിക്കാതെയും, പഠിക്കാതെയും, ശാസ്ത്രത്തെയും, സിദ്ധാന്തങ്ങളെയും മനസ്സിലാക്കുവാൻ നമ്മുക്ക് സാധിക്കുകയില്ല. ഇന്നത്തെ ഈ ലോകത്തിന്‍റെ അവസ്ഥ മനസിലാക്കുവാനുള്ള താക്കോലാണ് ഈ മൂന്നു അദ്ധ്യായങ്ങളും. അതുകൊണ്ടു തന്നെ, ധാരാളം എതിര്‍പ്പുകളും, നിരവധി പ്രഖ്യാപനങ്ങളും ഇതിനെ ചൊല്ലി നടക്കുന്നു. (St. John Paul II, S.of.C) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/2?type=6 }}
Image: /content_image/Meditation/Meditation-2016-02-07-22:34:31.jpg
Keywords: പ്രപ
Content: 754
Category: 8
Sub Category:
Heading: ശുദ്ധീകരണ സ്ഥലം എന്നത് പാപങ്ങളെ കുറിച്ചോർത്ത് അനുതപിക്കുവാനുള്ള ഒരു സ്ഥലമല്ല
Content: “അവരുടെ അനീതികളുടെ നേർക്ക് ഞാൻ കരുണയുള്ളവനായിരിക്കും. അവരുടെ പാപങ്ങള്‍ ഞാന്‍ ഒരിക്കലും ഓര്‍ക്കുകയുമില്ല” (ഹെബ്രായര്‍ 8:12) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി-8}# ശുദ്ധീകരണ സ്ഥലം എന്നത് പാപങ്ങളെ കുറിച്ചോർത്ത് അനുതപിക്കുവാനുള്ള ഒരു സ്ഥലമല്ല. ഓരോ മനുഷ്യനും തന്റെ പാപങ്ങളെക്കുറിച്ച് അനുതപിക്കുവാനും ദൈവത്തിന്റെ കൃപാവരം സ്വീകരിക്കുവാനുമുള്ള അവസരം അവന്റെ മരണത്തോടെ അവസാനിക്കുന്നു. മരണശേഷം അനുതാപം സാധ്യമല്ല. അതു കൊണ്ടാണ് ജീവിച്ചിരിക്കുന്നവരായ നാം അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചില ത്യാഗ പ്രവർത്തികൾ ചെയ്യുകയും ചെയ്യണം എന്ന് സഭ പഠിപ്പിക്കുന്നത്. "ചെയ്തുപോയ പാപങ്ങളില്‍ മാത്രം ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത് അപൂര്‍ണ്ണതയുടെ മറ്റൊരു രൂപമാണ്. അതുകൊണ്ട് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്ക് അവരുടെ ചിന്തകള്‍ തങ്ങളിലേക്ക് തിരികെ കൊണ്ടുവരുവാന്‍ സാധ്യമല്ല. ‘അന്ന് പാപങ്ങള്‍ ചെയ്തത് കൊണ്ടാണ് ഞാനിന്നിവിടെ കിടക്കുന്നത്’ എന്നോ ‘ഞാന്‍ ആ പാപങ്ങള്‍ ചെയ്തില്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ ആയിരുന്നേനെ’ എന്നോ ‘അവന്‍ എന്നേക്കാളും മുന്‍പേ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും’ എന്നോ ‘ഞാന്‍ അവനു മുന്‍പേ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും' എന്നോ അവര്‍ക്ക് പറയുവാന്‍ സാധ്യമല്ല. ആയതിനാല്‍, മരണത്തിനു മുന്‍പ് തന്റെ പാപങ്ങളും അപൂര്‍ണ്ണതയും കണ്ടുകഴിഞ്ഞ ആത്മാവ് മരണത്തിനു ശേഷം അവയെ കുറിച്ച് ചിന്തിക്കാറില്ല. ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾ, ദൈവത്തിന്റെ ഒളിമങ്ങാത്ത സൗന്ദര്യവവും മഹത്വവും കാത്തിരിക്കുകയാണ് ചെയ്യുന്നത്". ഈ കാത്തിരിപ്പാണ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾ അനുഭവിക്കുന്ന വേദന. (ജെനോവയിലെ വിശുദ്ധ കാതറീന്റെ വാക്കുകൾ) #{red->n->n->വിചിന്തനം:}# ദൈവത്തിന്റെ മഹത്വത്തേയും, അവിടുന്നു നല്‍കുന്ന സ്വര്‍ഗീയ സമ്മാനത്തെയും ഓര്‍ത്തുകൊണ്ട് സ്തുതിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/2?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-02-08-07:59:36.jpg
Keywords: വിശുദ്ധ കാതറിന്‍
Content: 755
Category: 1
Sub Category:
Heading: മെത്രാൻ പട്ടം സ്വീകരിക്കാൻ ചില പുരോഹിതർ വിമുഖത കാട്ടുന്നുവെന്ന് കർദ്ദിനാൾ
Content: മെത്രാൻ പദവി സ്വീകരിക്കാൻ ചില പുരോഹിതർ വിമുഖത കാട്ടുന്നുവെന്ന് കനേഡിയൻ മെത്രാനും കോൺഗ്രഗേഷൻ ഫോർ ബിഷപ്പ്സിന്റെ തലവനുമായ കർദ്ദിനാൾ മാർക് ഔലെറ്റ് വെളിപ്പെടുത്തുന്നു. കോൺഗ്രഗേഷൻ ഫോർ ബിഷപ്പ്സിന്റെ ശുപാർശകളനുസരിച്ച് മാർപാപ്പയാണ് പുതിയതായി മെത്രാന്മാരാകാനുള്ളവരുടെ പേരുകൾ പ്രഖ്യാപിക്കുന്നത്. എന്നാൽ ഈ പേരുകളിൽ പെടുന്ന ചില വൈദികരെങ്കിലും മെത്രാൻ പട്ടം സ്വീകരിക്കുന്ന കാര്യത്തിൽ വിമുഖത കാണിക്കുന്നു എന്നാണ് കർദ്ദിനാൾ അറിയിച്ചത്. ചില പുരോഹിതർ തങ്ങൾ അതിന് യോഗ്യരല്ല എന്ന് സ്വയം മനസ്സിലാക്കി, തങ്ങളുടെ ഭൂതകാലത്തിലെ ചില കൃത്യങ്ങളുടെയും അനുഭവങ്ങളുടെയും കാരണങ്ങളാൽ മെത്രാൻ പട്ടം നിരസിക്കാറുണ്ട്. ചിലർ രോഗകാരണങ്ങളാൽ മെത്രാൻ പട്ടം സ്വീകരിക്കാൻ തയ്യാറാകുന്നില്ല. ഒരിക്കൽ ഒരു പുരോഹിതൻ, തനിക്ക് കാൻസറാണെന്നും അത് മറ്റാരെയും അറിയിച്ചിട്ടില്ല എന്നുമുള്ള കാരണം പറഞ്ഞാണ് മെത്രാൻപട്ടം നിരസിച്ചത്: കർദ്ദിനാൾ ഔലെറ്റ് ഓർമ്മിച്ചു. മനസാക്ഷിക്കനുസരിച്ച് എടുക്കുന്ന തീരുമാനങ്ങൾ വത്തിക്കാൻ ഇപ്പോഴും ബഹുമാനിക്കാറുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. മറ്റു ചിലർ തങ്ങൾക്ക് രൂപത ഭരിക്കാനുള്ള കഴിവില്ല എന്നു പറഞ്ഞാണ് ത്രൊൻപട്ടം നിരസിക്കുന്നത്. ഭരിക്കാനുള്ള കഴിവല്ല, ആത്മീയതയാണ് ഒരു മെത്രാനു വേണ്ട യോഗ്യത എന്ന് ഫ്രാൻസിസ് മാർപാപ്പ പല തവണ അഭിപ്രായപ്പെട്ടിട്ടുണ്ട്. "ഭരിക്കാനുള്ള കഴിവല്ല, അവർക്ക് ജനങ്ങളെ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലേക്ക് നയിക്കാനുള്ള കഴിവുണ്ടാകണം" മെത്രാൻ പട്ടം സ്വീകരിക്കാൻ വേണ്ട യോഗ്യതയെ ക്കുറിച്ച് മാർപാപ്പ അഭിപ്രായപ്പെടുന്നു. ലൈംഗികാരോപണ കേസുകളിൽ മെത്രാന്മാർ ശക്തമായ നിലപാടുകൾ എടുക്കണമെന്ന് വത്തിക്കാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടു തന്നെ, മെത്രാൻ പട്ടത്തിന് പരിഗണിക്കപ്പെടുന്നവർ ഏതെങ്കിലും സമയത്ത് സഭയ്ക്കുള്ളിലെ ലൈംഗികാരോപണ കേസുകൾ കൈകാര്യം ചെയ്യാൻ ഇട വന്നിട്ടുണ്ടോ എന്നുള്ളത് ഒരു പ്രധാന ചോദ്യമായി അന്വേഷണം നടത്താറുണ്ട്. അത്തരം കേസുകളിൽ ശക്തമായ നടപടികൾ എടുത്തിട്ടില്ല എന്ന് തെളിഞ്ഞാൽ അങ്ങനെയുള്ളവരുടെ സ്ഥാനാർത്ഥിത്വം അവിടെ വച്ച് അവസാനിപ്പിക്കുകയാണ് പതിവ്. പുതുതായി നിയമിക്കപ്പെടുന്ന മെത്രാന്മാർക്കായി എല്ലാ വർഷവും സെപ്തംബറിൽ, റോമിൽ വച്ച് ഒരു പരിശീലന പരിപാടി നടത്താറുണ്ട്. 2001 മുതൽ തുടർന്നു വരുന്ന ഒരു പരിശീലന പരിപാടിയാണിത്. പ്രസ്തുത സെമിനാറിലെ പ്രസംഗങ്ങളും സുവിശേഷ പഠനങ്ങളുമെല്ലാം ഉൾപ്പെടുത്തി 'Witnesses of the Risen One' എന്ന പേരിൽ കർദ്ദിനാൾ ഔലെറ്റ് ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 14 വർഷത്തിനുള്ളിൽ 1500-ൽ അധികം മെത്രാൻമാർ ഈ പരിശീലന പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. "ഈ സെമിനാറുകൾ അവരിലെ പുതിയ വ്യക്തിയെ കണ്ടെത്താൻ അവരെ തന്നെ പ്രാപ്തരാക്കുന്നു. അപ്പോസ്തലന്മാരുടെ പിൻഗാമികളാണ് തങ്ങൾ എന്ന് അവർക്ക് വെളിപ്പെടുന്ന സമയമാണത്." അദ്ദേഹം പറഞ്ഞു. (Source: National Catholic Reporter)
Image: /content_image/News/News-2016-02-08-08:43:57.jpg
Keywords: priests decline appointment as bishop
Content: 756
Category: 8
Sub Category:
Heading: ശുദ്ധീകരണാത്മാക്കള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന എന്നു ദൈവസന്നിധിയിലെത്തും?
Content: “അവിടന്നു മരിച്ചവരുടെയല്ല ജീവിക്കുന്നവരുടെ ദൈവമാണ്.” (മത്തായി 22:32) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി-9}# “ദൈവം എല്ലായിടത്തും സന്നിഹിതനാണ്. അവിടുത്തെ സംബന്ധിച്ചിടത്തോളം നമ്മുടെ പ്രാര്‍ത്ഥനയും, നാം ആര്‍ക്കു വേണ്ടിയാണോ പ്രാര്‍ത്ഥിക്കുന്നത് ആ വ്യക്തിയുടെ മരണവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ പോലെയാണ്. നാം ഇഷ്ടപ്പെടുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ മരണമടഞ്ഞാല്‍ ആ വ്യക്തിക്ക് വേണ്ടിയുള്ള നമ്മുടെ മാധ്യസ്ഥം ദൈവ സമക്ഷം എത്തുന്നതില്‍ ഒട്ടുംതന്നെ കാലതാമസം നേരിടുകയില്ല. കാരണം ദൈവീക പദ്ധതി പ്രകാരം അവിടുത്തേക്ക് ‘മുന്‍പോ’ ‘പിന്‍പോ’ എന്നില്ല. ഒരു മനുഷ്യന്റെ മരണത്തിനു ശേഷം ദശകങ്ങള്‍ കഴിഞ്ഞു പ്രാര്‍ത്ഥിച്ചാലും നമ്മുടെ പ്രാര്‍ത്ഥനാസഹായം ശരിയായ സമയത്ത് തന്നെ ദൈവത്തിങ്കല്‍ എത്തിച്ചേരും. “ദൈവത്തിന്റെ നിമിഷവും, നമ്മുടെ നിമിഷവും ഒരേ വേളയില്‍ തന്നെയാണ്. നമ്മുടെ പ്രിയപ്പെട്ടവര്‍ ഒരുപാട് കാലം മുന്‍പേ മരണം മൂലം നമ്മിൽ നിന്ന് വേർപെട്ട് പോയെങ്കിലും, അവരുടെ ജീവിതത്തെ കുറിച്ചുള്ള ഏറ്റവും മഹത്തായ തീരുമാനവേളയില്‍, അവരെ സഹായിക്കുവാന്‍ നമ്മുടെ സമയത്തിലെ ഓരോ നിമിഷവും നമുക്ക് ഉപയോഗിക്കുവാന്‍ കഴിയും. (പ്രശസ്ത കത്തോലിക്കാ പ്രഭാഷകയും എഴുത്തുകാരിയുമായ സൂസൻ ടാസ്സോൻ) #{red->n->n->വിചിന്തനം:}# നമ്മുടെ പൂര്‍വ്വികര്‍ക്ക് വേണ്ടിയും കുടുംബത്തില്‍ നിന്ന് മരിച്ച സകലര്‍ക്കും വേണ്ടിയും കുര്‍ബ്ബാനകള്‍ അര്‍പ്പിക്കുവാന്‍ ശ്രമിക്കുക. കഴിയുമെങ്കില്‍ ഗ്രിഗോറിയന്‍ കുര്‍ബ്ബാന അര്‍പ്പിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/2?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }} 
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-02-08-11:22:04.jpg
Keywords: ശുദ്ധീകര
Content: 757
Category: 6
Sub Category:
Heading: പ്രപഞ്ചത്തിലെ മറ്റു സൃഷ്ടികളില്‍ നിന്നും മനുഷ്യനുള്ള വ്യത്യസ്തത
Content: "ജീവന്റെ ശാസം അവന്റെ നാസാരന്ദ്രങ്ങളിലേയ്ക്ക് നിശ്വസിക്കുകയും ചെയ്തു. അങ്ങിനെ മനുഷ്യൻ ജീവനുള്ളവനായി തീർന്നു" (ഉല്പത്തി .2:7) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 9}# ബൈബിൾ പണ്ഡിതന്മാരുടെ അഭിപ്രായം അനുസരിച്ച്, ഏറ്റം പുരാതനമായ ഉൽപ്പത്തിയുടെ പുസ്തകം എഴുതിയിരിക്കുന്നത് ബി.സി. ഒൻപതാം നൂറ്റാണ്ടിൽ ആണ്‌. നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനസത്യമാണ് ഈ പുസ്തകം. പ്രപഞ്ചത്തെ കുറിച്ചുള്ള എല്ലാവരുടെയും ആശയശാസ്ത്രങ്ങൾക്കും, ധാരണകൾക്കും അതീതമായ് മനുഷ്യകുലം ഈ പ്രപഞ്ചത്തിനും, പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുകയാണെങ്കിലും അവൻ ഇതിൽ നിന്നൊക്കെ ഏറെ വ്യത്യസ്തനാണ്. യഥാർത്ഥത്തിൽ ദൈവകൃപയാല്‍ സ്ഥാപിതമായ ഈ പ്രപഞ്ചം 'മനുഷ്യനു വേണ്ടിയുള്ളതാണ്. അവനു ഈ പ്രപഞ്ചവും അതിലുള്ള സകലതിനും മേൽ 'അധികാരമുണ്ട്'. എന്നിരുന്നാലും, വീവിധ രീതികളിൽ പ്രകൃതിയുടെ വ്യവസ്ഥകൾക്ക് അവൻ അധീനനാണ്. ആത്മീയമായ അവന്റെ സാമർത്ഥ്യവും, കാര്യപ്രാപ്തിയുമൊക്കെ ഈ കാണുന്ന സാധാരണ പ്രപഞ്ചത്തിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നു. ഇത് തന്നെയാണു അവന്റെ ഘടനയുടെ രഹസ്യവും. ഈ വസ്തുതയുടെ ഒക്കെ തലത്തിൽ ചിന്തിക്കുകയാണെങ്കില്‍ ഉൽപ്പത്തി പുസ്തകം അസാധാരാണമാം വിധം കൃത്യം ആണ്‌. പ്രപഞ്ചത്തിലുള്ള മറ്റെല്ലാ സൃഷ്ടികളിൽ നിന്നും വ്യത്യസ്തമായി മനുഷ്യൻ ആയിരിക്കുന്നതിന് കാരണമെന്തെന്ന് 'ദൈവത്തിന്റെ ഛായയിൽ' എന്ന് ഉള്ള നിർവചനം നമുക്ക് മനസ്സിലാക്കി തരുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 06.12.1978) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/2?type=6 }}
Image: /content_image/Meditation/Meditation-2016-02-08-11:57:44.jpg
Keywords: പ്രപഞ്ച
Content: 758
Category: 1
Sub Category:
Heading: യേശുവിൽ വിശ്വസിക്കുന്നവർക്ക് ഒരിക്കലും നിരാശപ്പെടേണ്ടി വരികയില്ല: ഫ്രാന്‍സിസ് മാർപാപ്പ
Content: യേശുവിൽ വിശ്വസിക്കുന്നവർക്ക് ഒരിക്കലും നിരാശപ്പെടേണ്ടി വരികയില്ല എന്ന് ഫ്രാന്‍സിസ് മാർപാപ്പ. ഞായറാഴ്ച്ച സെന്റ് പീറ്റേർസ് സ്ക്വയറിൽ എത്തിച്ചേർന്ന വിശ്വാസികളോട്, യേശു തന്റെ ആദ്യശിക്ഷ്യരെ തിരഞ്ഞെടുക്കുന്ന സുവിശേഷഭാഗം വിശദീകരിച്ചുകൊണ്ടാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. "സാധാരണക്കാരായിരുന്ന ശിഷ്യൻമാരുടെ ജീവിതത്തിൽ നടന്ന ഒരു സംഭവമായിരുന്നു അത്. ഗലീലി കടലിന്റെ തീരത്ത് കുറച്ച് മീൻപിടുത്തക്കാർ കൂടിയിരിക്കുന്നു. രാത്രി മുഴുവൻ കടലിൽ മീൻ പിടിക്കാനായി ചിലവഴിച്ച അവർക്ക്, ഒരു മീൻ പോലും കിട്ടിയില്ല. അവർ വല ഉണക്കികൊണ്ടിരിക്കുകയായിരുന്നു. യേശു അവരുടെ സമീപമെത്തി , തന്നെ കടലിൽ അല്പദൂരത്തേക്കു കൊണ്ടുപോകാൻ പത്രോസിനോട് ആവശ്യപ്പെട്ടു. യേശുവിനെ പറ്റി ധാരാളം കേട്ടിരുന്ന പത്രോസ് അത് അനുസരിച്ചു. യേശു വഞ്ചിയിൽ നിന്നു കൊണ്ട്, കരയിൽ തന്റെ പ്രഭാഷണം കേൾക്കാനെത്തിയവരോട് പ്രസംഗിച്ചു. പ്രസംഗത്തിനു ശേഷം യേശു പത്രാസിനോട്, മറ്റൊരു ദിക്കിൽ വലയിടാൻ ആവശ്യപ്പെട്ടു. യേശുവിന്റെ വാക്കുകളിൽ അതിനകം തന്നെ വിശ്വാസം വന്നു കഴിഞ്ഞിരുന്നയാളാണ് പത്രോസ്. അവൻ പറഞ്ഞു: 'ഗുരോ, ഞങ്ങൾ രാത്രി മുഴുവൻ വലയെറിഞ്ഞിട്ടും ഒന്നും കിട്ടിയില്ല. പക്ഷേ, അങ്ങ് കൽപ്പിച്ചാൽ ഞങ്ങൾ ഇനിയും വലയിറക്കാം.' യേശുവിൽ വിശ്വസിച്ച പത്രോസിന് നിരാശപ്പെടേണ്ടി വന്നില്ല. വല കീറുന്നത്ര രീതിയിൽ അവർക്കു വല നിറയെ മീൻ കിട്ടി. ഈ അത്ഭുതം കണ്ട് മീൻപിടുത്തക്കാർ സ്തംഭിച്ചു നിന്നു. പത്രോസ് യേശുവിന്റെ കാലുകളിൽ വീണു കൊണ്ട് പറഞ്ഞു, 'ഗുരോ, ഞാൻ പാപിയാണ്; എന്നെ വിട്ട് പോക്കുക'. യേശു ദൈവമാണെന്ന്, ആ അത്ഭുതത്തിലൂടെ അവിടെ കൂടിയിരുന്നവരെല്ലാം അറിയുന്നു. ദൈവത്തിന്റെ സാമീപ്യം പത്രോസിനെ സ്വന്തം അശുദ്ധിയേ പറ്റി, അപര്യാപ്തതയെ പറ്റി ബോധവാനാക്കുന്നു. മനുഷ്യന്റെ അളവുകോലനുസരിച്ച് ഇവിടെ പപിയും വിശുദ്ധനും തമ്മിൽ വലിയൊരു ദൂരമുണ്ട്. പക്ഷേ, യഥാർത്ഥത്തിൽ അങ്ങനെയൊരു ദൂരമില്ല. വൈദ്യനും രോഗിയും തമ്മിൽ ദൂരമില്ലാത്തതുപോലെ. യേശുവിന്റെ മറുപടി പത്രോസിന് ആത്മവിശ്വാസം നൽകുന്നതായിരുന്നു. 'ഭയപ്പെടേണ്ട! ഇനി മുതൽ നിങ്ങൾ മനുഷ്യരെ പിടിക്കുന്നവരാകും.' ഗലീലിയോക്കാരനായ ആ മീൻപിടുത്തക്കാരൻ എല്ലാം ഉപേക്ഷിച്ച് യേശുവിന്റെയൊപ്പം ചേരുന്നു. പാപിയായിരുന്നു എങ്കിലും പത്രാസിന് വിശ്വാസം എന്ന അനുഗ്രഹം ഉണ്ടായിരുന്നു. മീൻ പിടിച്ചിരുന്ന യാക്കോബും യോഹന്നാനും ശിമിയോൻ പത്രോസിന്റെയൊപ്പം ചേരുന്നു. യേശുവിന്റെയും തിരുസഭയുടെയും ദൗത്യം ഇതുതന്നെയാണ്. ജനത്തിന്റെ പാപങ്ങൾ പൊറുത്തു കൊണ്ട് അവരെ തിരുസഭയുടെ മക്കളാക്കുക. ദൈവത്തിന്റെ കാരുണ്യം എല്ലാവർക്കുമുള്ളതാണ്. ദൈവിക കാരുണ്യത്തിന്റെ വാഹകരാണ് കുമ്പസാരിപ്പിക്കുന്ന വൈദികർ. വിശുദ്ധ പാദ്രെ പീയോയും വിശുദ്ധ ലെപ്പോൾഡും അതിലെ ഏറ്റവും ഉന്നതമായ മാതൃകകൾ ആയിരുന്നു. ഇന്നത്തെ സുവിശേഷം നമ്മെ ഓർമിപ്പിക്കുന്നു. നാം യഥാർത്ഥത്തിൽ ദൈവത്തിന്റെ വാക്ക് വിശ്വസിക്കുന്നുണ്ടോ? അതോ നമ്മൾ സ്വന്തം പാപങ്ങൾ ഓർത്ത് പിന്തിരിയുകയാണോ? അങ്ങനെ പിന്തിരിയുന്നവർക്ക് ദൈവത്തിന്റെ കരുണ മനസ്സിലാക്കി കൊടുക്കുക എന്ന ചുമതലയാണ് നമുക്കുള്ളത്. ഭയപ്പെടേണ്ട! ദൈവത്തിന്റെ കാരുണ്യം നമ്മടെടെ പാപങ്ങളെക്കാൾ വലുതാണ്. ഈ അറിവ് ഒരു അനുഗ്രഹമാണ്. ഈ അറിവിനു വേണ്ടി നമുക്ക് പരിശുദ്ധ മറിയത്തോട് പ്രാർത്ഥിക്കാം" മാർപാപ്പ പറഞ്ഞു.
Image: /content_image/News/News-2016-02-09-07:26:15.jpg
Keywords: pope francis news
Content: 759
Category: 4
Sub Category:
Heading: മരണാനന്തര ജീവിതം, ഭാഗം 1 : എന്താണ് തനതുവിധി?
Content: നമ്മുടെ ജീവിതത്തില്‍ നാം ധാരാളം യാത്രകള്‍ ചെയ്യാറുണ്ട്. അവശ്യ സാധനങ്ങള്‍ വാങ്ങുവാനായി തൊട്ടടുത്ത കടയിലേക്ക് നടത്തുന്ന യാത്രയാവട്ടെ, ജോലി തേടി വിദേശ രാജ്യങ്ങളിലേക്ക് നടത്തുന്ന യാത്രയാവട്ടെ, നമ്മുടെ ഓരോ യാത്രകൾക്കും നമുക്ക് വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരിക്കും. ലക്‌ഷ്യം അറിഞ്ഞു കൂടാതെയുള്ള യാത്ര, അതില്‍ തന്നെ അര്‍ത്ഥശൂന്യമാണ്. ലക്ഷ്യം മാറുന്നതനുസരിച് നമ്മുടെ യാത്രയുടെ സ്വഭാവവും മാറുന്നു. ഇതുപോലെ തന്നെയാണ് നമ്മുടെ ജീവിത യാത്രയും. നാം എന്തിനാണ് ഈ ഭൂമിയില്‍ ജീവിക്കുന്നത്? നമ്മുടെ ജീവിത യാത്രയുടെ ലക്ഷ്യമെന്താണ്‌? ചരിത്രത്തിലുടനീളം മനുഷ്യന്‍ ചോദിക്കുന്ന ചോദ്യമാണിത്. മനുഷ്യന് നന്മയുടെ മൂല്യങ്ങള്‍ പകർന്നു നല്‍കുന്ന ധാരാളം മതങ്ങളും പ്രത്യയശാസ്ത്രങ്ങളും ഇന്ന് ഈ ഭൂമിയിലുണ്ട്. അത്യാധുനിക കണ്ടുപിടുത്തങ്ങള്‍ കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്ന ശാസ്ത്രം പ്രപഞ്ചത്തെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ ഈ മതങ്ങളും പ്രത്യയശാസ്ത്രങ്ങളും ശാസ്ത്രലോകവും ഒരു ചോദ്യത്തിനു മുമ്പില്‍ പകച്ചു നില്‍ക്കുന്നു. ആ ചോദ്യമാണ് 'മരണശേഷം അവന്‍റെ ആത്മാവിന് എന്ത് സംഭവിക്കുന്നു?' ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കുവാൻ ആർക്കും സാധിക്കുന്നില്ല. ഈ ഭൂമിയിലെ മനുഷ്യന്‍റെ ജീവിതം എന്തിനെ ലക്ഷ്യം വച്ചുള്ളതാണ്. അല്ലെങ്കില്‍ മരണശേഷം അവന്‍റെ ആത്മാവിന് എന്ത് സംഭവിക്കുന്നു എന്ന്‍ വ്യക്തമായ ബോധ്യങ്ങള്‍ ഇല്ലാതെ വരുന്ന മനുഷ്യന്‍, അവന്‍റെ ജീവിതം ഈ ഭൂമിയില്‍ വച്ചുതന്നെ സുഖിച്ചു തീര്‍ക്കുവാന്‍ വെമ്പല്‍കൊള്ളുന്നു. അതുകൊണ്ടാണ് ഈ ആധുനിക ലോകത്ത് മനുഷ്യന്‍ പണത്തിനും പ്രശസ്തിക്കും സുഖസൗകര്യങ്ങള്‍ക്കും പിന്നാലെ പരക്കം പായുന്നത്, അതിനുവേണ്ടി മത്സരിക്കുന്നത്, അതിനുവേണ്ടി മറ്റുള്ളവരെ ചൂഷണം ചെയ്യാനോ വേണ്ടിവന്നാല്‍ കൊല ചെയ്യാന്‍ പോലുമോ മടി കാണിക്കാത്തത്. എന്നാല്‍ മരണശേഷം നമ്മുടെ ആത്മാവിന് എന്ത് സംഭവിക്കുന്നു എന്ന്‍ വ്യക്തമായ ബോധ്യമുണ്ടാകുമ്പോള്‍ നമ്മുടെ ഈ ഭൂമിയിലെ ജീവിതത്തിന്‍റെ സ്വഭാവം തന്നെ മാറുന്നു. ഓരോ മനുഷ്യന്‍റെയും ഈ ഭൂമിയിലെ ജീവിതത്തിന്‍റെ ലക്ഷ്യം സ്വര്‍ഗ്ഗ രാജ്യമാണ് എന്ന് ബൈബിൾ വളരെ വ്യക്തമായി നമ്മെ പഠിപ്പിക്കുന്നു. എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ നിരവധി ക്രിസ്ത്യാനികള്‍ പോലും ഈ വലിയ സത്യം മനസ്സിലാക്കുന്നില്ല. അതുകൊണ്ടുതന്നെ നമ്മുടെ പ്രാര്‍ത്ഥനകളും മറ്റ് ആത്മീയ പ്രവര്‍ത്തികളും ഈ ലോക ജീവിതത്തിന്‍റെ സുഖങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനോ ഇപ്പോള്‍ അനുഭവിക്കുന്ന സുഖങ്ങള്‍ക്ക് സംരക്ഷണം ലഭിക്കുന്നതിനോ വേണ്ടി മാത്രമായി ചുരുങ്ങുന്നു. നാം എന്തിനുവേണ്ടിയാണ്‌ ക്രിസ്തുവില്‍ വിശ്വസിക്കുന്നത്? നമ്മുടെ ഈ ഭൂമിയിലെ ജീവിതം കൂടുതല്‍ സമ്പല്‍സമൃദ്ധമാകുവാന്‍ വേണ്ടി മാത്രമാണോ? എങ്കില്‍ നമുക്കു തെറ്റു പറ്റിയിരിക്കുന്നു. അതുകൊണ്ടാണ് വിശുദ്ധ പൗലോസ് ശ്ലീഹാ പറയുന്നത്. "ഈ ജീവിതത്തിനു വേണ്ടി മാത്രം ക്രിസ്തുവില്‍ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കില്‍ നമ്മള്‍ എല്ലാ മനുഷ്യരെയുംകാള്‍ നിര്‍ഭാഗ്യരാണ്" (1 കൊറി 15:19). പിന്നെ എന്തിനുവേണ്ടിയാണ് നാം ക്രിസ്തുവില്‍ പ്രത്യാശയര്‍പ്പിക്കേണ്ടത്? എന്താണ് നമ്മുടെ ജീവിതത്തിന്‍റെ ലക്ഷ്യം? മരണശേഷം നമ്മുടെ ആത്മാവിന് എന്തു സംഭവിക്കുന്നു? ഈ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ ബൈബിളിനു മാത്രമേ സാധിക്കൂ. മരണാനന്തര ജീവിതത്തെക്കുറിച്ച് ബൈബിള്‍ നല്‍കുന്ന വിവരണങ്ങളുടെ അടിസ്ഥാനത്തില്‍ കത്തോലിക്കാ സഭ വളരെ വ്യക്തമായ പ്രബോധനങ്ങള്‍ നല്‍കുന്നുണ്ട്. മരണശേഷം ഒരു മനുഷ്യന്‍റെ ആത്മാവ് കടന്നുപോകുന്ന അവസ്ഥകള്‍ ഇപ്രകാരമാണെന്ന് സഭ പഠിപ്പിക്കുന്നു. 1. തനതുവിധി 2. സ്വര്‍ഗ്ഗം 3. ശുദ്ധീകരണസ്ഥലം 4. നരകം 5. ശരീരത്തിന്റെ ഉയിർപ്പ് 6. അന്ത്യവിധി 7. പുതിയ ആകാശവും പുതിയ ഭൂമിയും #{red->n->n->എന്താണ് തനതുവിധി?}# 'തനതുവിധി' എന്നത്, ഒരു മനുഷ്യന്‍ മരിക്കുന്ന നിമിഷം തന്നെ സംഭവിക്കുന്നതാണ്. ഇത് അന്ത്യവിധിയില്‍ നിന്നും വ്യത്യസ്ഥമാണെന്ന് നമ്മള്‍ അറിഞ്ഞിരിക്കണം. ഒരു മനുഷ്യന്‍ മരിക്കുമ്പോള്‍ അവന്‍റെ ശരീരത്തില്‍ നിന്നും വേര്‍പെടുന്ന ആത്മാവ് ഉടനെതന്നെ സ്വീകരിക്കുന്ന അവസ്ഥയാണ് തനതുവിധി. ജീവിതകാലത്തെ അവന്‍റെ വിശ്വാസത്തിനും പ്രവര്‍ത്തിക്കും അനുസരിച്ചു ലഭിക്കുന്ന പ്രതിഫലമാണിത്. ധനവാന്‍റെയും ലാസറിന്‍റെയും ഉപമയില്‍ നാം ഇപ്രകാരം കാണുന്നു. "ആ ദരിദ്രന്‍ മരിച്ചു. ദൈവദൂതന്‍മാര്‍ അവനെ അബ്രഹാത്തിന്‍റെ മടിയിലേക്ക് സംവഹിച്ചു. ആ ധനികനും മരിച്ചു അടക്കപ്പെട്ടു. അവന്‍ നരകത്തില്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ കണ്ണുകള്‍ ഉയര്‍ത്തി നോക്കി; ദൂരെ അബ്രാഹത്തെയും അവന്‍റെ മടിയില്‍ ലാസറിനെയും കണ്ടു" (ലൂക്കാ 16: 22-23). ഇവിടെ ഒരു കാര്യം യേശു വ്യക്തമായി പഠിപ്പിക്കുന്നു. ലാസറിന്‍റെയും ധനികന്‍റെയും തനതുവിധി, അവരുടെ വിശ്വാസത്തിനും പ്രവര്‍ത്തിക്കും അനുസരിച്ചുള്ള പ്രതിഫലം മരണം കഴിഞ്ഞ് ഉടനെതന്നെ സംഭവിക്കുന്നു. "മനുഷ്യനെ അവന്‍റെ മരണത്തില്‍ ദൈവം തന്നിലേക്കു വിളിക്കുന്നു" (CCC 1011). അതുകൊണ്ടാണ് പൗലോസ് ശ്ലീഹാ, തനതുവിധിയെ മുന്നില്‍ കണ്ടുകൊണ്ട് "എന്‍റെ ആഗ്രഹം മരിച്ച് ക്രിസ്തുവിനോടു കൂടെ ആയിരിക്കാനാണ്‌" (ഫിലിപ്പ് 1:23) എന്നു വെളിപ്പെടുത്തുന്നത് . വീണ്ടും യേശു കുരിശില്‍ കിടന്നുകൊണ്ട് നല്ല കള്ളന് നല്‍കിയ വാഗ്ദാനം തനതുവിധിയെക്കുറിച്ച് കൂടുതല്‍ വ്യക്തത നല്‍കുന്നു. "യേശു അവനോട് അരുളിച്ചെയ്തു: സത്യമായി ഞാന്‍ നിന്നോട് പറയുന്നു, നീ ഇന്ന് എന്നോടു കൂടെ പറുദീസയില്‍ ആയിരിക്കും" (ലൂക്കാ 23:43). ഇവിടെ യേശു നല്ല കള്ളനോട് 'അന്ത്യവിധി ദിവസം പറുദീസായിലേക്ക് കൂട്ടിക്കൊണ്ടുപോകും' എന്നല്ല പറയുന്നത് "ഇന്ന് നീ എന്നോടു കൂടെ പറുദീസായില്‍ ആയിരിക്കും" എന്നാണ്. #{red->n->n->സഭയുടെ പ്രബോധനം}# പരിശുദ്ധാത്മാവ്, തനതുവിധിയെക്കുറിച്ച് കത്തോലിക്കാ സഭയിലൂടെ നല്‍കുന്ന പ്രബോധനം ഇപ്രകാരമാണ്. "ക്രിസ്തുവില്‍ വെളിവാക്കപ്പെട്ട കൃപാവരത്തെ സ്വീകരിക്കുന്നതിനോ തിരസ്ക്കരിക്കുന്നതിനോ സാധ്യമായ സമയം എന്ന നിലയിലുള്ള മനുഷ്യജീവിതത്തിനു മരണം അന്ത്യം കുറിക്കുന്നു. ഓരോ വ്യക്തിയും മരണം കഴിഞ്ഞ് ഉടനെ‍തന്നെ തന്‍റെ പ്രവൃത്തികള്‍ക്കും വിശ്വാസത്തിനും അനുസൃതമായി പ്രതിഫലം സ്വീകരിക്കുമെന്ന് പുതിയ നിയമം പലപ്പോഴും ഉറപ്പിച്ചു പറയുന്നുണ്ട്. ദരിദ്രനായ ലാസറിന്‍റെ ഉപമയും, ക്രിസ്തു കുരിശില്‍ കിടന്ന് നല്ല കള്ളനോട് പറഞ്ഞ വാക്കുകളും അതുപോലെതന്നെ പുതിയ നിയമത്തിലെ മറ്റുപല ഭാഗങ്ങളും ആത്മാവിന്‍റെ ഭാഗധേയത്തെപ്പറ്റി - ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കാവുന്ന അന്തിമ ഭാഗധേയത്തെപ്പറ്റി - പറയുന്നുണ്ട്. ജീവിതസായാഹ്നത്തില്‍ സ്നേഹത്തിന്‍റെ അടിസ്ഥാനത്തില്‍ നീ പരിശോധിക്കപ്പെടും. ഓരോ മനുഷ്യനും തന്‍റെ മരണത്തിന്‍റെ നിമിഷത്തില്‍ത്തന്നെ സ്വജീവിതത്തെ ക്രിസ്തുവിനോടു ബന്ധപ്പെടുത്തി തന്‍റെ അമര്‍ത്യമായ ആത്മാവില്‍ തന്‍റെ ശാശ്വത പ്രതിഫലം സ്വീകരിക്കുന്നു. ഒരു ശുദ്ധീകരണ പ്രക്രിയയിലൂടെയോ നേരിട്ടോ സൗഭാഗ്യത്തിലേക്കുള്ള പ്രവേശനം, അല്ലെങ്കില്‍ നേരിട്ടുള്ളതും ശാശ്വതവുമായ ശിക്ഷയിലേക്കുള്ള പ്രവേശനം" (CCC 1021-1022). ബൈബിളും സഭയുടെ പ്രബോധനങ്ങളും ഒരു കാര്യം വ്യക്തമായി നമ്മെ പഠിപ്പിക്കുന്നു. മരണത്തിനുശേഷം ഉടനെ തന്നെ ആത്മാവ് സ്വര്‍ഗ്ഗം, നരകം, ശുദ്ധീകരണസ്ഥലം എന്ന മൂന്ന്‍ അവസ്ഥകളില്‍ ഏതെങ്കിലും ഒരു അവസ്ഥ സ്വീകരിക്കുന്നു. ദൈവത്തിന്‍റെ കൃപാവരത്തിലും സൗഹൃദത്തിലും പൂര്‍ണ്ണമായ വിശുദ്ധിയില്‍ മരിക്കുന്ന ഒരു വ്യക്തിയുടെ ആത്മാവ് ഉടനെതന്നെ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുന്നു. #{red->n->n->വിശുദ്ധരുടെ ജീവിതത്തിലൂടെ}# അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസ് ഇപ്രകാരം പറയുന്നു "എന്നിൽ സജീവ ജലമുണ്ട്; എന്‍റെ ഉള്ളില്‍ നിമന്ത്രിക്കുകയും പിതാവിന്‍റെ അടുക്കലേക്കു വരിക എന്നു മൊഴിയുകയും ചെയ്യുന്ന ജലം." തന്റെ മരണ സമയത്ത് St Teresa of Avila ദൈവത്തോട് ഇപ്രകാരം പറഞ്ഞു "എനിക്ക് അങ്ങയെ കാണണം. അതിനായി ഞാന്‍ മരിക്കാന്‍ ആഗ്രഹിക്കുന്നു". വിശുദ്ധ സ്തേഫാനോസ് തന്റെ മരണ സമയത്ത് ഇപ്രകാരം പറയുന്നതായി നടപടി പുസ്തകം സാക്ഷ്യ പ്പെടുത്തുന്നു- " ഇതാ സ്വര്ഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലതുഭാഗത്തു നിൽക്കുന്നതും ഞാൻ കാണുന്നു... അപ്പോൾ അവൻ പ്രാർത്ഥിച്ചു: കർത്താവായ യേശുവേ എന്റെ ആത്മാവിനെ കൈക്കൊള്ളണമേ" (അപ്പ 7:56,59). മരണം മുന്നിൽ കണ്ട നിമിഷത്തിൽ St Therese of Lisieux ഇപ്രകാരമാണ് പറഞ്ഞത് "ഞാന്‍ മരിക്കുകയല്ല, ജീവനിലേക്കു പ്രവേശിക്കുകയാണ്." മരണത്തെക്കുറിച്ചുള്ള ക്രൈസ്തവ വീക്ഷണം സഭയുടെ ആരാധനക്രമത്തില്‍ സവിശേഷമായി പ്രകാശിപ്പിക്കപ്പെടുന്നു. "കര്‍ത്താവേ, അങ്ങേ വിശ്വസ്തരുടെ ജീവിതത്തിനു മാറ്റം വരുന്നു. അത് അവസാനിക്കുന്നില്ല. ഞങ്ങളുടെ ഭൗമിക വാസം അവസാനിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്‍ ശാശ്വതമായ വാസസ്ഥലം നേടുന്നു" (CCC 1012). യേശുക്രിസ്തുവിൽ വിശ്വസിക്കുകയും എന്നാൽ പൂര്‍ണ്ണമായി വിശുദ്ധി പ്രാപിക്കുകയും ചെയ്യാത്ത വ്യക്തികള്‍ മരിക്കുമ്പോള്‍ അവരുടെ ആത്മാക്കള്‍ "ശുദ്ധീകരണസ്ഥലം" എന്ന അവസ്ഥയിലേക്ക് പ്രവേശിക്കുന്നു. സ്വര്‍ഗ്ഗീയ ആനന്ദത്തിലേക്കു പ്രവേശിക്കുവാന്‍ ആവശ്യമായ വിശുദ്ധി നേടുന്നതുവരെ അവര്‍ ഈ അവസ്ഥയില്‍ കഴിയുന്നു. ഈ ആത്മാക്കള്‍ക്കു വേണ്ടിയാണ് ജീവിച്ചിരിക്കുന്നവരായ നമ്മുടെ പ്രാര്‍ത്ഥനകളും ത്യാഗപ്രവൃത്തികളും ആവശ്യമായിട്ടുള്ളത്. എന്നാല്‍ ഒരു മനുഷ്യായുസ്സു മുഴുവന്‍ ഈ ഭൂമിയില്‍ ജീവിച്ചിട്ടും ദൈവത്തില്‍ വിശ്വസിക്കാനും മാനസാന്തരപ്പെടാനും ജീവിതാവസാനംവരെ വിസമ്മതിച്ച്‌ മാരകമായ പാപത്തിന്റെ അവസ്ഥയിൽ മരിക്കുന്ന ആത്മാക്കള്‍ മരണം കഴിഞ്ഞ് ഉടനെതന്നെ നരകത്തിലേക്ക് പ്രവേശിക്കുന്നു. ഇങ്ങനെയുള്ളവര്‍ക്കു വേണ്ടി കരുതി വച്ചിരിക്കുന്ന "ശമിക്കാത്ത അഗ്നിയുടെ" സ്ഥാനമായ "ഗേഹന്ന" യെപ്പറ്റി യേശു കൂടെക്കൂടെ പറയുന്നുണ്ട് എന്ന വലിയ സത്യം നാം അറിഞ്ഞിരിക്കണം. അതുകൊണ്ട് ഈ ലോക ജീവിതത്തെ നാം കൂടുതല്‍ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. നിത്യതയുമായി തുലനം ചെയ്യുമ്പോള്‍ നമ്മുടെ ഈ ഭൂമിയിലെ ജീവിതം എത്രയോ ചെറുതാണ്. എന്നാല്‍ ഈ ചെറിയ ജീവിതത്തില്‍ നാം എന്ത് വിശ്വസിക്കുന്നു. എന്ത് പ്രവര്‍ത്തിക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലാണ് നമ്മുടെ മരണനിമിഷത്തെ ഭാഗധേയം നിശ്ചയിക്കുന്നത്. #{red->n->n->മരണത്തിന്‍റെ മണിക്കൂറിനായി നമ്മെത്തന്നെ ഒരുക്കുക}# ആകാശത്തിനു കീഴെ മനുഷ്യരുടെ ഇടയില്‍ നമ്മുടെ രക്ഷയ്ക്കായി നല്‍കപ്പെട്ട ഏകനാമമായ യേശുക്രിസ്തുവിലൂടെ വെളിവാക്കപ്പെട്ട കൃപാവരത്തെ സ്വീകരിക്കാനും തിരസ്ക്കരിക്കാനും ഓരോ മനുഷ്യനും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അതിനുവേണ്ടി അനുവദിക്കപ്പെട്ടിരിക്കുന്ന സമയത്തിന് മരണം അന്ത്യം കുറിക്കുന്നു. അതുകൊണ്ട് നമ്മുടെ ജീവിതത്തില്‍ പുതിയ തീരുമാനങ്ങളെടുക്കാം. അതിനായി നമുക്ക് ചിന്തിക്കാം. ഇന്നു നാം മരിച്ചാല്‍ നമ്മുടെ ആത്മാവിന്‍റെ തനതുവിധി എന്തായിരിക്കും? സ്വര്‍ഗ്ഗമോ, ശുദ്ധീകരണസ്ഥലമോ അതോ ശരീരവും ആത്മാവും നഷ്ടപ്പെടുന്ന നരകമോ? "മരണം മനുഷ്യന്‍റെ ഭൗമിക തീര്‍ത്ഥാടനത്തിന്‍റെ അവസാനമാണ്. ദൈവികപദ്ധതിക്കനുസരണമായി തന്‍റെ ഭൗമിക ജീവിതം നയിക്കാനും, തന്‍റെ പരമമായ ഭാഗധേയത്തെ നിശ്ചയിക്കാനുമായി ദൈവം നല്‍കുന്ന കൃപാവരത്തിന്‍റെയും കാരുണ്യത്തിന്‍റെയും സമയത്തിന്‍റെയും അന്ത്യമാണ് മരണം. 'ഭൗമിക ജീവിതത്തിന്‍റെ ഒരേയൊരു യാത്ര' പൂര്‍ത്തിയായിക്കഴിയുമ്പോള്‍ നാം മറ്റു ഭൗമിക ജീവിതങ്ങളിലേക്കു തിരിക്കുന്നില്ല. മനുഷ്യന്‍ ഒരിക്കല്‍ മരിക്കണമെന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു. മരണത്തിനു ശേഷം പുനര്‍ജന്മമില്ല" (CCC 1013) എന്ന് സഭ വളരെ വ്യക്തമായി നമ്മെ പഠിപ്പിക്കുന്നു. "നമ്മുടെ മരണത്തിന്‍റെ മണിക്കൂറിനായി നമ്മെത്തന്നെ ഒരുക്കാന്‍ സഭ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. വിശുദ്ധന്മാരുടെ ലുത്തിനിയായില്‍ സഭ, "പെട്ടെന്നുള്ളതും മുന്‍കൂട്ടി കാണാത്തതുമായ മരണത്തില്‍ നിന്ന്‍, കര്‍ത്താവേ, ഞങ്ങളെ രക്ഷിക്കണമേ" എന്നു പ്രാര്‍ത്ഥിക്കുന്നു. നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥനയിൽ "ഞങ്ങളുടെ മരണസമയത്തു" ഞങ്ങള്‍ക്കു വേണ്ടി മാധ്യസ്ഥ്യം വഹിക്കണമേ എന്ന്‍ ദൈവമാതാവിനോടു പ്രാര്‍ത്ഥിക്കാനും സൗഭാഗ്യപൂര്‍ണ്ണമായ മരണത്തിന്‍റെ മധ്യസ്ഥനായ വി.യൌസേപ്പിനു നമ്മെത്തന്നെ ഭരമേല്പ്പിക്കാനും സഭ ആവശ്യപ്പെടുന്നു" (CCC 1014). #{blue->n->n->തുടരും...}# 1. എന്താണ് സ്വര്‍ഗ്ഗം? 2. എന്താണ് ശുദ്ധീകരണസ്ഥലം? 3. എന്താണ് നരകം? 4. എന്താണ് അന്ത്യവിധി? 5. എന്താണ് ശരീരത്തിന്റെ ഉയിർപ്പ്? 6. എന്താണ് പുതിയ ആകാശവും പുതിയ ഭൂമിയും? <Originally Published On 01/02/17>
Image: /content_image/Mirror/Mirror-2016-02-09-22:41:02.jpg
Keywords: മരണാനന്ത, സ്വര്‍ഗ്ഗ
Content: 760
Category: 6
Sub Category:
Heading: മനുഷ്യന്റെ ഉല്പത്തി- ശാസ്ത്രത്തിനു അതീതമായ ദൈവീക രഹസ്യം
Content: "ഞാൻ പറയുന്നു, നിങ്ങൾ ദൈവങ്ങളാണ്; നിങ്ങളെല്ലാവരും അത്യുന്നതന്റെ മക്കളാണ്" (സങ്കീ 82:6) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 10}# നമ്മുടെ അനുദിനജീവിതത്തിന്‍റെ വിവിധ മേഖലകളിലേക്ക് ആവശ്യമായ നിരവധി കാര്യങ്ങള്‍ ശാസ്ത്രം കണ്ടുപിടിച്ചിട്ടുണ്ട്. മാത്രമല്ല ആ കർമം തുടർന്നും കൊണ്ടിരിക്കുന്നു. പ്രകൃതിയുമായിട്ടുള്ള മനുഷ്യന്റെ ബന്ധവും ആശ്രയത്വവും, വിവിധ വർഗ്ഗത്തിലുള്ള ജീവികളുടെ ഉറവിടം തേടിയുള്ള അവന്റെ പരിണാമ സിദ്ധാന്തവും, അതിനെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്ര- സാങ്കേതിക പരീക്ഷണങ്ങളും ശാസ്ത്രത്തെ പുതിയ തലത്തിലേക്ക് നയിക്കുന്നു. അവരുടെ ഈ എല്ലാ പരീക്ഷണങ്ങളോടും അതർഹിക്കുന്ന ആദരവിന്റെ അടിസ്ഥാനത്തിൽ തന്നെ പറയട്ടെ, 'പരീക്ഷണങ്ങളില്‍ മാത്രമായി നമുക്ക് ഒതുങ്ങുവാൻ ആവില്ല'. മനുഷ്യൻ ഇണങ്ങി ചേർന്നിരിക്കുന്ന പ്രകൃതിയിൽ നിന്നും, അവൻ തീർത്തും വ്യത്യസ്തനാണെന്ന് അവന്റെയുള്ളിലെക്കു ഇറങ്ങിച്ചെന്നു സസൂഷ്മം പഠിക്കുമ്പോൾ നമുക്ക് മനസിലാകും. നരവംശ ശാസ്ത്രവും, തത്വശാസ്ത്രവും ഇക്കാര്യത്തിൽ ഒരേ ദിശയിലേയ്ക്കാണ് നീങ്ങുന്നത്. മറ്റ് ജീവികളില്‍ നിന്നു വ്യത്യസ്തമായി മനുഷ്യന്റെ ബുദ്ധിശക്തി, സ്വാതന്ത്ര്യം, മനസ്സ്, ആദ്ധ്യാത്മികത, എന്നിവയെ പറ്റി ആഴത്തില്‍ പഠിക്കുമ്പോൾ ഈ വൈരുദ്ധ്യം നമ്മുക്ക് മനസ്സിലാക്കാന്‍ കഴിയും. ഉൽപ്പത്തി പുസ്തകത്തിൽ ശാസ്ത്രത്തിന്റെ ഈ രണ്ട് വശങ്ങളും നമുക്ക് കാണുവാൻ സാധിക്കും. 'ദൈവത്തിന്റെ സ്വന്തം ഛായയിൽ' സൃഷ്ട്ടിക്കപെട്ട മനുഷ്യന്റെ ഉല്പത്തി അവൻ തിരയുന്ന പ്രകൃതിയിൽ അവനു കണ്ടെത്തുവാൻ കഴിയില്ല. കാരണം, അവൻ അനുരൂപനും സദൃശ്യനുമായിരിക്കുന്നത് അവന്റെ സൃഷ്ട്ടാവായ ദൈവത്തോടാണ്‌. സങ്കീർത്തനം (82:6) ഓര്‍മ്മിപ്പിച്ചു കൊണ്ട് യോഹന്നാന്‍റെ സുവിശേഷത്തില്‍ യേശുക്രിസ്തു ഇങ്ങനെ പറയുന്നു, 'നിങ്ങൾ ദൈവങ്ങളാണെന്ന്‍ ഞാന്‍ പറഞ്ഞുവെന്ന് നിങ്ങളുടെ നിയമത്തില്‍ എഴുതപ്പെട്ടിട്ടില്ലേ? (യോഹ .10:34) (വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, റോം, 6.12.78) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/2?type=6 }}
Image: /content_image/Meditation/Meditation-2016-02-09-22:52:08.jpg
Keywords: ശാസ്ത്ര
Content: 761
Category: 8
Sub Category:
Heading: മരിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രായശ്ചിത്ത പ്രവര്‍ത്തികളുടെ ആവശ്യകത
Content: “എന്നാല്‍ ദൈവഭക്തിയോടെ മരിക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്ന അമൂല്യസമ്മാനത്തെ കുറിച്ച് അവന്‍ പ്രത്യാശ പുലര്‍ത്തിയെങ്കില്‍ അത് പാവനവും ഭക്തിപൂര്‍ണ്ണവുമായ ഒരു ചിന്തയാണ്. അതിനാല്‍ മരിച്ചവര്‍ക്ക്, പാപമോചനം ലഭിക്കുന്നതിന് അവന്‍ അവര്‍ക്ക് വേണ്ടി പാപപരിഹാരകര്‍മം അനുഷ്ഠിച്ചു” (2 മക്കബായര്‍ 12:45) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി-10}# പഴയ നിയമത്തില്‍ സൈന്യാധിപനായിരുന്ന ജൂദാസ് മക്കാബിയൂസ് എന്ന് പേരായ ഒരു യഹൂദന്റെ കഥ വിവരിക്കുന്നുണ്ട് (2 മക്കബായര്‍). ഒരിക്കല്‍ അദ്ദേഹം പടക്കളത്തില്‍ എത്തിയപ്പോള്‍ നിരവധി ജൂദ പടയാളികള്‍ യുദ്ധത്തില്‍ മരണപ്പെട്ടു കിടക്കുന്നത് കണ്ടു. ജൂദാസ് മക്കാബിയൂസും അദ്ദേഹത്തിന്റെ പടയാളികളും തങ്ങളുടെ സഹചാരികളായ പടയാളികള്‍ക്ക് വേണ്ടി ദുഖമാചരിച്ചു, പക്ഷെ മരണപ്പെട്ട തങ്ങളുടെ സഹപടയാളികളില്‍ നിരവധിപേര്‍ വ്യാജദൈവങ്ങളുടെ മന്ത്രതകിടുകള്‍ ധരിച്ചിരിക്കുന്നതായി അവര്‍ കണ്ടു. ഇതിനു പരിഹാരമായി ജൂദാസ് മക്കാബിയൂസ് 2000 ത്തോളം വെള്ളി നാണയങ്ങള്‍ തന്റെ പടയാളികളില്‍ നിന്നും ശേഖരിച്ച് പ്രായശ്ചിത്ത കര്‍മ്മങ്ങള്‍ക്കായി ജെറുസലേമിലെ ദേവാലയത്തിലേക്ക് അയച്ചു കൊടുത്തു. നമ്മളില്‍ നിന്നും വിട്ടുപിരിഞ്ഞവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനകളും, കുര്‍ബ്ബാനയും അര്‍പ്പിക്കുന്ന നമ്മുടെ പ്രായശ്ചിത്തത്തിന് ബൈബിള്‍ പരമായ ഒരു അടിസ്ഥാനം ഇവിടെ നമുക്ക് ദര്‍ശിക്കാവുന്നതാണ്. #{red->n->n->വിചിന്തനം:}# മരിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയുടെ ആവശ്യകതയേ പറ്റി യഹൂദ വിശ്വാസ രീതികളിലേക്കാണ് നാം ഇപ്പോള്‍ ഇറങ്ങി ചെന്നിരിക്കുന്നത്. മരിച്ച വിശ്വാസികളേ ഓര്‍ക്കുക, അവര്‍ക്കായി ദൈവത്തിന്റെ കാരുണ്യം അപേക്ഷിച്ചു കൊണ്ട്, നമ്മുടെ ആത്മീയ സഹായമാകുന്ന വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/2?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-02-09-23:28:28.jpg
Keywords: മരിച്ച
Content: 762
Category: 9
Sub Category:
Heading: നോമ്പിന്‍റെ ദിനങ്ങളില്‍, വചനത്തിന്‍റെ ശക്തിപകരാൻ ഫെബ്രുവരി മാസത്തെ സെക്കന്റ്‌ സാറ്റര്‍ഡേ കണ്‍വെന്‍ഷന്‍
Content: മാനസാന്തരത്തിന്‍റെയും വിടുതലിന്‍റെയും സ്വര്‍ഗീയ അഭിഷേകങ്ങള്‍ ചൊരിയുന്ന ഫെബ്രുവരി മാസത്തെ സെക്കന്റ്‌ സാറ്റര്‍ഡേ കണ്‍വെന്‍ഷന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. കുടുംബങ്ങളേയും കൂട്ടായ്മകളെയും ശക്തിപ്പെടുത്തുന്ന ഈ വിശ്വാസ തീര്‍ത്ഥാടനം വലിയ നോമ്പിന്‍റെ ദിനങ്ങളില്‍ നല്ല കുമ്പസാരം നടത്തുവാനും, പാപവഴികള്‍ ഉപേക്ഷിച്ച് ദൈവത്തോടു കൂടുതല്‍ ചേര്‍ന്നു നിന്ന്‍ വിശുദ്ധിയില്‍ വളര്‍ന്ന് വരുവാനും വിശ്വാസ സമൂഹത്തെ സഹായിക്കും. നവീകരണ ശുശ്രൂഷകളെ ഹൃദയം തുറന്ന് സ്നേഹിക്കുന്ന സക്കറിയാസ് തിരുമേനിയുടെ സാന്നിദ്ധ്യം ഈ കണ്‍വെന്‍ഷന്‍റെ പ്രത്യേകതയാണ്. സഭാവിഭാഗങ്ങളുടെയും റീത്തുകളുടെയും പരിധികള്‍ക്കപ്പുറം ദൈവജനം ഒന്നുചേര്‍ന്ന്‍ യേശുവിനെ ആരാധിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്ന ശുശ്രൂഷകള്‍ കാലഘട്ടത്തിന്‍റെ ആവശ്യമാണ്‌. വിവിധങ്ങളായ സാഹചര്യങ്ങളില്‍ വേദനിക്കുകയും ഭാരപ്പെടുകയും ചെയ്യുന്നവര്‍ക്കു വേണ്ടി ശക്തമായ മദ്ധ്യസ്ഥപ്രാര്‍ത്ഥനകളാണ് ഈ ദിവസങ്ങളില്‍ നടന്നു വരുന്നത്. 2016-ല്‍ സെഹിയോന്‍ യു.കെ.യുടെ നേതൃത്വത്തില്‍ താമസിച്ചുള്ള അനേകം ശുശ്രൂഷകളാണ് ഒരുക്കപ്പെടുന്നത്. ശുശ്രൂഷകളൂടെ കൂടുതല്‍ വിവരങ്ങള്‍ സെഹിയോന്‍ യു.കെ.യുടെ വെബ്സൈറ്റില്‍ (www.sehionuk.org) ലഭ്യമാണ്. ഫെബ്രുവരിയില്‍ നടക്കുന്ന 10 ദിവസത്തെ താമസിച്ചുള്ള ധ്യാനം, Dr. John D നേതൃത്വം കൊടുക്കുന്ന Fire and Glory Youth Conference, ദമ്പതികള്‍ക്കു വേണ്ടിയുള്ള താമസിച്ചുള്ള ധ്യാനങ്ങള്‍, താമസിച്ചുള്ള ഇംഗ്ലീഷ് ധ്യാനങ്ങള്‍, മുതിര്‍ന്നവര്‍ക്കു വേണ്ടിയുള്ള Europe Evangelization Conference, കുട്ടികള്‍ക്കും യുവതീയുവാക്കള്‍ക്കുമായുള്ള School of Evangelization, ഫാ. സേവ്യര്‍ ഖാന്‍ നേതൃത്വം കൊടുക്കുന്ന Team Retreat, യുവതീയുവാക്കള്‍ക്കായുള്ള Door of Grace കണ്‍വെന്‍ഷന്‍, മിഷന്‍ ട്രിപ്പുകള്‍, വിവിധ രാജ്യങ്ങളിലെ ശുശ്രൂഷകള്‍ - ശുശ്രൂഷകളില്‍ പങ്കു കൊള്ളുവാനും, ശുശ്രൂഷകള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാനും ഏവരെയും യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു. കര്‍ത്താവിനാല്‍ അനുഗ്രഹിക്കപ്പെട്ട കുടുംബങ്ങള്‍ക്കും തലമുറകള്‍ക്കുമായി നമുക്ക് ഒത്തുചേര്‍ന്ന്‍ പ്രവര്‍ത്തിക്കാം. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ വി.കുര്‍ബ്ബാന 9 മണിക്ക് ആരംഭിക്കും.
Image: /content_image/Events/Events-2016-02-10-02:01:19.jpg
Keywords: second saturday convention