Content | "ദൈവമായ കർത്താവ് ഭൂമിയിലെ പൂഴി കൊണ്ട് മനുഷ്യനെ രൂപപ്പെടുത്തി" (ഉല്പ്പത്തി. 2:7)
#{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 8}#
കത്തോലിക്കനല്ലാത്ത ഒരു തത്വചിന്തകൻ ഒരിക്കൽ എന്നോട് പറഞ്ഞു: "നിങ്ങൾക്ക് അറിയാമോ - ഉൽപ്പത്തി പുസ്തകത്തിലെ ആദ്യ മൂന്ന് അദ്ധ്യായങ്ങൾ തുടര്‍ച്ചയായി വീണ്ടും വീണ്ടും വായിച്ചു, അതിനെപ്പറ്റി ചിന്തിക്കാതെ ഇരിക്കുവാന്‍ എനിക്കു സാധിക്കുന്നില്ല."
അതെ, തീര്‍ച്ചയായും എനിക്കു തോന്നുന്നു. മനുഷ്യനെയും ഈ പ്രപഞ്ചത്തെയും മനസ്സിലാക്കുവാൻ അടിസ്ഥാനപരമായ വസ്തുതയും, സാഹചര്യങ്ങളും, ഒന്നിക്കുന്ന ഈ വചനങ്ങളെ ധ്യാനിക്കുന്നില്ലയെങ്കിൽ വളരെ നഷ്ടമായിരിക്കും . ഒരുപക്ഷെ, ഒരപരിചിത്വം തോന്നിയേക്കാം, പക്ഷേ ഉല്പത്തി പുസ്തകത്തിലെ ഈ ആദ്യ മൂന്നു അധ്യായങ്ങളും ആഴത്തിൽ ചിന്തിക്കാതെയും, പഠിക്കാതെയും, ശാസ്ത്രത്തെയും, സിദ്ധാന്തങ്ങളെയും മനസ്സിലാക്കുവാൻ നമ്മുക്ക് സാധിക്കുകയില്ല. ഇന്നത്തെ ഈ ലോകത്തിന്‍റെ അവസ്ഥ മനസിലാക്കുവാനുള്ള താക്കോലാണ് ഈ മൂന്നു അദ്ധ്യായങ്ങളും. അതുകൊണ്ടു തന്നെ, ധാരാളം എതിര്‍പ്പുകളും, നിരവധി പ്രഖ്യാപനങ്ങളും ഇതിനെ ചൊല്ലി നടക്കുന്നു.
(St. John Paul II, S.of.C)
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/2?type=6 }}
|