Contents

Displaying 661-670 of 24922 results.
Content: 783
Category: 5
Sub Category:
Heading: വിശുദ്ധ ജൂലിയാന
Content: വിശുദ്ധയെപ്പറ്റി ഏറ്റവും പഴക്കമേറിയ ചരിത്രപരമായ രേഖ കണ്ടെത്തിയിട്ടുള്ളത് ‘മാര്‍ട്രിയോളജിയം ഹിയറോണിമിയാനം' (Martryologium Hieronymianum’ എന്ന വിവരണത്തിലാണ്. ഇതില്‍ വിശുദ്ധയുടെ ജന്മസ്ഥലമായി പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്‌ കാംബാനിയായിലുള്ള കുമായാണ്. വിശുദ്ധ ഗ്രിഗറിയുടെ എഴുത്ത്കളിലും ഇതേ സ്ഥലത്തെ പറ്റിയുള്ള പരാമര്‍ശം കാണാന്‍ സാധിക്കും. നേപ്പിള്‍സിലും, സമീപ പ്രദേശങ്ങളിലും വിശുദ്ധ ജൂലിയാനയെ പ്രത്യേകമായി വണങ്ങി വരുന്നു എന്നത് ഇതിനെ സാക്ഷ്യപ്പെടുത്തുന്നു. ജാനുവാരിയ എന്ന് പേരായ ഒരു സ്ത്രീ തന്റെ ഭൂമിയില്‍ ഒരു ദേവാലയം പണികഴിപ്പിച്ചു. ഇതിന്റെ അഭിഷേകത്തിനായി സിസ്റ്റര്‍ സെവേരിനസിന്റേയും വിശുദ്ധ ജൂലിയാനയുടേയും തിരുശേഷിപ്പുകള്‍ അവിടെ കൊണ്ടുവരണമെന്ന് അവര്‍ ആഗ്രഹിച്ചു. ഇത് മനസ്സിലാക്കിയ വിശുദ്ധ ഗ്രിഗറി 'ജാനുവാരിയയുടെ ആഗ്രഹം കഴിയുമെങ്കില്‍ സാധിച്ചു കൊടുക്കുക'എന്ന് ആവശ്യപ്പെട്ടു നേപ്പിള്‍സിലെ മെത്രാനായിരുന്ന ഫോര്‍റ്റുനാറ്റസിന് കത്തെഴുതി എന്നു പറയപ്പെടുന്നു. ലാറ്റിന്‍ സഭകളും, ഗ്രീക്ക് സഭകളും അവരുടെ വിശുദ്ധരുടെ പട്ടികയില്‍ ഈ വിശുദ്ധയേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബെഡെ എന്ന രക്തസാക്ഷി തന്റെ രക്തസാക്ഷിത്വ വിവരണ പട്ടികയില്‍ വിശുദ്ധ ജൂലിയാനയുടെ പ്രവര്‍ത്തികളെ കുറിച്ച് വിവരിച്ചിരിക്കുന്നത് പൂര്‍ണ്ണമായും ഐതീഹ്യങ്ങളെ ആസ്പദമാക്കിയാണ്. ഇതില്‍ വിവരിച്ചിരിക്കുന്നതനുസരിച്ച് നിക്കോമെദിയായില്‍ ആയിരുന്നു വിശുദ്ധ ജൂലിയാന ജീവിച്ചിരുന്നത്. സെനറ്റര്‍ ആയിരുന്ന എലിയൂസിസുമായി വിശുദ്ധയുടെ വിവാഹം നിശ്ചയിക്കപ്പെട്ടിരുന്നു. അവളുടെ പിതാവായ ആഫ്രിക്കാനസ് ഒരു അവിശ്വാസിയും ക്രിസ്ത്യാനികളേ എതിര്‍ത്തിരിന്ന ഒരാളായിരുന്നു. മാക്സിമിയാനൂസ് ചക്രവര്‍ത്തിയുടെ മതപീഡനത്തില്‍ നിരവധി പീഡനങ്ങള്‍ക്കൊടുവില്‍ വിശുദ്ധയേയും ശിരച്ചേദം ചെയ്തു കൊലപ്പെടുത്തി. തുടര്‍ന്ന്‍ സെഫോണിയ എന്ന് പേരായ ഒരു രാജ്ഞി നിക്കോമെദിയ വഴി വരികയും വിശുദ്ധയുടെ ഭൗതീകശരീരം ഇറ്റലിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അവിടെ കാംബാനിയായില്‍ അടക്കം ചെയ്യുകയും ചെയ്തു. രക്തസാക്ഷിയായ ജൂലിയാനയെ, കുമായെയിലെ വിശുദ്ധ ജൂലിയാനയായി കരുതികൊണ്ട് നിക്കോമെദിയായില്‍ വണങ്ങുന്നത് പരക്കെ വ്യാപിക്കപ്പെട്ടതാണ്. പ്രത്യേകിച്ച് നെതര്‍ലന്‍ഡ്‌ ഈ വിശുദ്ധയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ഒരു രാജ്യമാണ്. പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അവളുടെ ഭൗതീകാവശിഷ്ടങ്ങള്‍ നേപ്പിള്‍സിലേക്ക് മാറ്റി. ലാറ്റിന്‍ സഭയില്‍ ഫെബ്രുവരി 16 നും ഗ്രീക്ക് സഭയില്‍ ഡിസംബര്‍ 21നു മാണ് വിശുദ്ധയുടെ തിരുനാള്‍ ആഘോഷിക്കുന്നത്'. അവളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരണങ്ങളില്‍ സാത്താനുമായുള്ള അവളുടെ പോരാട്ടങ്ങളെ കുറിച്ചും വിവരിച്ചിരിക്കുന്നു. ചിറകുകളുള്ള പിശാചിനെ ചങ്ങലകൊണ്ട് ബന്ധനസ്ഥനാക്കി നിയന്ത്രിച്ചുകൊണ്ടിരിക്കുന്നവളായിട്ടാണ് മിക്ക ചിത്രകാരന്മാരും വിശുദ്ധയെ ചിത്രീകരിച്ചിട്ടുള്ളത്‌. #{red->n->n->ഇതര വിശുദ്ധര്‍ }# 1. കമ്പാനിയായിലെ അഗാനൂസു 2. ഈജിപ്തുകാരായ ഏലിയാസ് ജെറെമിയാസും ഇസയാസും സാമുവലും ദാനിയേലും 3. ബ്രേഷ്യാ ബിഷപ്പായ ഫൗസ്തിനൂസു {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/2?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/DailySaints/DailySaints-2016-02-14-09:45:49.jpg
Keywords: വിശുദ്ധ ജൂ
Content: 784
Category: 5
Sub Category:
Heading: വിശുദ്ധന്മാരായ ഫൌസ്റ്റീനസും, ജോവിറ്റയും
Content: ഉന്നത കുലജാതരായ വിശുദ്ധ ഫൌസ്റ്റീനസും, വിശുദ്ധ ജോവിറ്റയും സഹോദരന്‍മാരായിരുന്നു. കൂടാതെ ക്രിസ്തീയ വിശ്വാസത്തെ പറ്റി അഗാധമായ പാണ്ഡിത്യം ഉള്ളവര്‍ കൂടിയായിരിന്നു അവര്‍. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ മതപീഡന കാലത്ത് യാതൊരു ഭയവും കൂടാതെ, ലൊമ്പാര്‍ഡിയിലെ ബ്രെസ്സിക്കാ പട്ടണത്തില്‍ ഈ വിശുദ്ധന്‍മാര്‍ ക്രിസ്തുമതം പ്രചരിപ്പിച്ചു പോന്നു. ക്രിസ്തുമതത്തോടുള്ള അവരുടെ ആവേശം അവിശ്വാസികളുടേയും വിഗ്രഹാരാധകരുടേയും ശത്രുത ക്ഷണിച്ചു വരുത്തി. ഫൌസ്റ്റീനസ് ഒരു പുരോഹിതനും, ജോവിറ്റ ഒരു ശെമ്മാച്ചനും ആയിരുന്നു. സധൈര്യത്തോടെ അവര്‍ സമീപ പ്രദേശങ്ങളില്‍ തങ്ങളുടെ വിശ്വാസം പ്രചരിപ്പിച്ചു പോന്നു. ഇതറിഞ്ഞ കടുത്ത വിഗ്രഹാരാധകനും അധികാരിയുമായിരുന്ന ജൂലിയന്‍ അവരെ ബന്ധനസ്ഥരാക്കുകയും, അവരോടു സൂര്യനെ ആരാധിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വിശുദ്ധന്‍മാരാകട്ടെ ധൈര്യപൂര്‍വ്വം ലോകത്തിനു വെളിച്ചം നല്‍കുവാനായി സൂര്യനെ സൃഷ്ടിച്ച, ജീവിച്ചിരിക്കുന്ന ദൈവത്തിലാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നറിയിച്ചു. അവര്‍ക്ക് മുന്‍പിലുണ്ടായിരുന്ന പ്രതിമ മനോഹരവും സ്വര്‍ണ്ണനിറമുള്ള പ്രകാശ രശ്മികളാല്‍ വലയം ചെയ്യപ്പെട്ടതുമായിരുന്നു. ആ പ്രതിമയില്‍ നോക്കി വിശുദ്ധ ജോവിറ്റ ഉറക്കെ പറഞ്ഞു: “സൂര്യന്റെ സൃഷ്ടാവും സ്വര്‍ഗ്ഗത്തില്‍ സ്ഥാനീയനായ ദൈവത്തിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. യാതൊന്നിനും കൊള്ളില്ലാത്ത ഈ പ്രതിമ അവനെ ആരാധിക്കുന്നവരുടെ മുന്‍പില്‍ വെച്ച് അവരെ ലജ്ജിപ്പിച്ചുകൊണ്ട് കറുത്തനിറമുള്ളതായി തീരട്ടെ!” അദ്ദേഹം ഇങ്ങനെ പറഞ്ഞു നിര്‍ത്തിയ ഉടന്‍തന്നെ ആ പ്രതിമ കറുത്തനിറമുള്ളതായി മാറി. തുടര്‍ന്ന്‍ ചക്രവര്‍ത്തി ആ പ്രതിമ തുടച്ച് വൃത്തിയാക്കുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പുരോഹിതന്‍ അതിനെ സ്പര്‍ശിച്ച മാത്രയില്‍ തന്നെ അത് വെറും ചാരമായി നിലത്ത് വീണു ചിതറി. ആ രണ്ടു സഹോദരന്‍മാരേയും വിശന്നു വലഞ്ഞ സിംഹങ്ങള്‍ക്ക് എറിഞ്ഞു കൊടുക്കുവാന്‍ വേണ്ടി ചുറ്റും മതിലോടു കൂടിയതും ഇരിപ്പിടങ്ങളുള്ളതുമായ ആംഫി തിയറ്ററിലേക്ക് കൊണ്ടുപോയി. അവിടെ യാതൊരു ഭക്ഷണവും കൊടുക്കാതെ ഒരു ഇരുണ്ട മുറിയില്‍ അവരെ അടച്ചു. പക്ഷെ മാലാഖമാര്‍ പുതിയ പോരാട്ടങ്ങള്‍ക്കായുള്ള ശക്തിയും, ഊര്‍ജ്ജവും, സന്തോഷവും അവര്‍ക്ക് നല്‍കി. തന്മൂലം വലിയ അഗ്നിജ്വാല അവരെ ബഹുമാനിച്ചു. ഇതിനു സാക്ഷ്യം വഹിച്ച നിരവധി ആളുകള്‍ ക്രിസ്ത്യാനികളായി മതപരിവര്‍ത്തനം നടത്തി. അവസാനം യാതൊരു ഗത്യന്തരവുമില്ലാതെ ചക്രവര്‍ത്തി അവരെ ശിരച്ചേദം ചെയ്യുവാന്‍ തീരുമാനിച്ചു. അവര്‍ തറയില്‍ മുട്ടുകുത്തി നിന്ന് തലകുനിച്ചുകൊണ്ട് തങ്ങളുടെ രക്തസാക്ഷിത്വം ഏറ്റു വാങ്ങി. ബ്രെസ്സിക്കാ നഗരം ഈ വിശുദ്ധന്‍മാരെ തങ്ങളുടെ മാധ്യസ്ഥ വിശുദ്ധരായി ആദരിച്ചുവരികയും, ഈ വിശുദ്ധന്‍മാരുടെ ഭൗതീകാവശിഷ്ടങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുന്നു. മാത്രമല്ല ഈ വിശുദ്ധരുടെ നാമധേയത്തില്‍ വളരെ പുരാതനമായൊരു ദേവാലയവും അവിടെ ഉണ്ട്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ടെര്‍ണിയിലെ അഗാപ്പെ 2. അയര്‍ലന്‍റിലെ ബെറാക്ക് 3. ഇറ്റലിയിലെ സര്‍ത്തൂണിനൂസും കസ്തുലൂസും മഞ്ഞൂസും ലൂസിയൂസും 4. റോമയിലെ ക്രാത്തോണ്‍ 5. കാപ്പുവാ ബിഷപ്പായ ഡെക്കൊറോസൂസ് 6. അള്‍ഡ്റ്റെറിലെ സോച്ചോവ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/2?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}   ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/DailySaints/DailySaints-2016-02-14-15:12:22.jpg
Keywords: വിശുദ്ധന്‍മാരായ
Content: 785
Category: 8
Sub Category:
Heading: തിരുമുഖത്തോടുള്ള ഭക്തി ആത്മാക്കളുടെ രക്ഷയ്ക്കുള്ള പരിഹാര മാര്‍ഗ്ഗം
Content: “എന്റെ മുഖം തേടുവിന്‍ എന്ന് അവിടുന്ന്‍ എന്നോടു കല്‍പ്പിച്ചു; കര്‍ത്താവേ അവിടത്തെ മുഖം ഞാന്‍ തേടുന്നുവെന്ന് എന്റെ ഹൃദയം അങ്ങയോടു മന്ത്രിച്ചു. അങ്ങയുടെ മുഖം എന്നില്‍ നിന്നും മറച്ചു വെക്കരുതേ, എന്റെ സഹായകനായ ദൈവമേ, അങ്ങയുടെ ദാസനെ കോപത്തോടെ തള്ളികളയരുതേ! എന്റെ രക്ഷകനായ' ദൈവമേ എന്നെ തിരസ്കരിക്കരുതെ! എന്നെ കൈവെടിയരുതേ (സങ്കീര്‍ത്തനങ്ങള്‍ 27:8-9) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി-15}# ഫ്രാന്‍സിലെ കര്‍മ്മലീത്ത സന്യാസിനിയായിരിന്ന സിസ്റ്റര്‍ മേരിയ്ക്കു ലഭിച്ച ദര്‍ശനങ്ങളിലൂടെയാണ് യേശുവിന്‍റെ തിരുമുഖത്തോടുള്ള ഭക്തി പ്രചരിക്കാന്‍ ഇടയായത്. അവിടുത്തെ തിരുമുഖ ഭക്തി പ്രചരിപ്പിക്കാന്‍ സഹായിച്ചിട്ടുള്ളവരുടെ മരണ സമയത്ത്, അവരുടെ ആത്മാക്കളെ താന്‍ നേരിട്ടു ശുദ്ധീകരിക്കുമെന്ന് സിസ്റ്റര്‍ മേരിയോടു കര്‍ത്താവായ യേശു വെളിപ്പെടുത്തി– ആന്‍ ബാള്‍, ഗ്രന്ഥ രചയിതാവ്‌. #{red->n->n->വിചിന്തനം:}# യേശുവിന്‍റെ പാവന തിരുമുഖത്തോടു ഇപ്രകാരം പ്രാര്‍ത്ഥിക്കുക: "തിരുമുറിവുകളാല്‍ ആവൃതമായിരിക്കുന്ന ഈശോയുടെ തിരുമുഖമെ! അങ്ങേ വിളിച്ചപേക്ഷിക്കുന്നവരോട് കരുണ തോന്നണമേ. അങ്ങനെ അങ്ങയുടെ കരുണ പാപികളുടെ മാനസാന്തരത്തിനും, മരിച്ചവരുടെ മോചനത്തിനും കാരണമാകട്ടെ. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/2?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-02-14-22:16:06.jpg
Keywords: തിരുരക്തം
Content: 786
Category: 6
Sub Category:
Heading: ദൈവത്തിന്റെ സ്നേഹം ഗ്രഹിക്കുവാൻ സാധിക്കാത്ത വ്യക്തിക്കുപോലും, ആ സ്നേഹം തിരസ്ക്കരിയ്ക്കപ്പെടുന്നില്ല
Content: എന്റെ കല്പനകള്‍ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ് എന്നെ സ്നേഹിക്കുന്നത്. എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവും സ്നേഹിക്കും, ഞാനും അവനെ സ്നേഹിക്കുകയും എന്നെ അവനു വെളിപെടുത്തുകയും ചെയും (യോഹ.14:21) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 15}# ദൈവസ്നേഹം കണ്ടെത്തിയാല്‍ അതിൽ അഭയം തേടാതെ ഇരിക്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ല. അതിൽ നിന്ന് ഒഴുകുന്നു നമ്മുടെ ശുഭാപ്തിവിശ്വാസം അഥവാ പ്രത്യാശ, അളവറ്റതാണ്. ആ സ്നേഹം നിഷേധിക്കപെട്ടവർ ആരും തന്നെയില്ല. എത്ര അധപതിച്ചവൻ ആയാലും, എത്ര തകർന്നവനായാലും ആ സ്നേഹത്തിൽ അഭയമുണ്ട്. ഒരേ സമയം ത്രീത്വത്തിന്‍റെ സ്നേഹം നമ്മളിലേക്ക് ചൊരിയപ്പെടുന്നു. എപ്പോഴും നമ്മളിൽ നിറയുന്ന പിതാവിന്റെ സ്നേഹം, തിരുകുമാരന്‍ സ്വജീവന്‍ ബലിയായി ചൊരിഞ്ഞ സ്നേഹം, പരിശുദ്ധാത്മാവിന്റെ സ്നേഹം ഇതെല്ലാം അളവറ്റതാണെന്ന കാര്യത്തില്‍ സംശയമില്ല. ദൈവത്തിന്റെ ആ സ്നേഹത്തിൽ ഇടം കണ്ടെത്താതിരിക്കുവാൻ ആര്‍ക്കും സാധിക്കുകയില്ല. ക്രൈസ്തവതയുടെ പ്രത്യാശയും ഈ ത്രീത്വത്തിലുള്ള സ്നേഹമാണ്. ദൈവത്തിന്റെ സ്നേഹം ഗ്രഹിക്കുവാൻ സാധിക്കുവാത്ത വ്യക്തിക്കുപോലും, ആ സ്നേഹം തിരസ്ക്കരിയ്ക്കപ്പെടുന്നില്ല. ആത്യന്തികമായ് സ്നേഹം ലഭിക്കുന്ന വ്യക്തിക്ക് ആ സ്നേഹത്തിനോട് പ്രതികരിക്കാതിരിക്കുവാൻ ആകില്ല. കാരണം തന്റെ സ്നേഹത്തിന് ഒപ്പം ആയിരിക്കണം നമ്മുടെ സ്നേഹം എന്ന് ദൈവം പറയുന്നില്ല. നമ്മുടെ സ്നേഹം സന്തോഷത്തോടെ സീകരിക്കുക എന്നുള്ളതാണ് ദൈവത്തിന്റെ ആഗ്രഹം. അവിടുന്ന് നല്‍കുന്ന സ്നേഹത്തിനു ഒരു പ്രതികരണം കഴിവിന്റെ പരമാവധിയിൽ ദൈവം മനുഷ്യനില്‍ നിന്ന് പ്രതീക്ഷിക്കുന്നു. [Cardinal Karol Wojtyla (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ), കാർക്കോവ്, 24.3.1964] {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/2?type=6 }}
Image: /content_image/Meditation/Meditation-2016-02-15-12:16:44.jpg
Keywords: ദൈവസ്നേ
Content: 787
Category: 8
Sub Category:
Heading: വിശുദ്ധ കുര്‍ബാനയും ആത്മാക്കളുടെ രക്ഷയും
Content: “സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍ നിന്ന് ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്” (യോഹന്നാന്‍ 6:51) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി-16}# "ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ എത്ര തീക്ഷണതയോടും ആഗ്രഹത്തോടും കൂടിയാണോ സ്വർഗ്ഗം കാത്തിരിക്കുന്നത്, അതേ തീക്ഷണതയോടും ആഗ്രഹത്തോടും കൂടിയാണ് ഈ ഭൂമിയിൽ ജീവിചിരിക്കുമ്പോൾ നമ്മൾ വിശുദ്ധ കുര്‍ബ്ബാനക്കായി എത്തുന്നതെങ്കിൽ നമ്മുടെ ശുദ്ധീകരണസ്ഥലത്തെ ദിവസങ്ങൾ വെട്ടിച്ചുരുക്കി ദൈവം അതിവേഗം നമ്മളെ സ്വർഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോകും." അതു കൊണ്ട് വിശുദ്ധ കുര്‍ബ്ബാന എന്നത് നമ്മുടെ ഈ ലോക ജീവിതത്തിന് ആവശ്യമായ കൃപാവരങ്ങൾ നൽകുക മാത്രമല്ല ചെയ്യുന്നത്. ഓരോ വിശുദ്ധ കുര്‍ബ്ബാനയും ശുദ്ധീകരണസ്ഥലത്തുനിന്നും സ്വർഗ്ഗത്തിലേക്കുള്ള നമ്മുടെ പ്രവേശനത്തിന്റെ വേഗത കൂട്ടും എന്ന് നാം അറിഞ്ഞിരിക്കുക. ഓരോ വിശുദ്ധ കുര്‍ബ്ബാനയിൽ പങ്കെടുത്തു കഴിയുമ്പോഴും നമുക്ക് ആശ്വസിക്കാം, നാം വെറുതെ സമയം നഷ്ടപ്പെടുത്തുകയല്ല ചെയ്തത് പിന്നെയോ 'സ്വർഗ്ഗത്തിലേക്കുള്ള നമ്മുടെ നിക്ഷേപം വർദ്ധിപ്പിക്കുകയാണ് ചെയ്തത്.' (എം. വി. ബെര്‍ണാഡോട്, ഡൊമിനിക്കൻ വൈദികൻ, ഗ്രന്ഥകര്‍ത്താവ്‌) #{red->n->n->വിചിന്തനം:}# വളരെ ആദരപൂര്‍വ്വം വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുവാന്‍ പരിശീലിക്കുക. ശുദ്ധീകരണസ്ഥലത്ത്‌ സഹനമനുഭവിക്കുന്ന ആത്മാക്കള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുക. വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നതിനു മുന്‍പായി 'വിശുദ്ധ ജോസ് മരിയ എസ്ക്രീവാ'യോടൊപ്പം ഇപ്രകാരം പ്രാര്‍ത്ഥിക്കുക: "ഞാന്‍ എന്റെ കര്‍ത്താവിനെ സ്വീകരിക്കുവാനായി ആഗ്രഹിക്കുന്നു. ഏറ്റവും വിശുദ്ധയായ നിന്റെ അമ്മ നിന്നെ സ്വീകരിച്ചതുപോല്‍, വിശുദ്ധാത്മാക്കളുടെ ആവേശത്തോടും ഭക്തിയോടും എളിമയോടും കൂടി വിശുദ്ധിയോടെ നിന്നെ സ്വീകരിക്കുവാനായി ഞാന്‍ ആഗ്രഹിക്കുന്നു." #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/2?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-02-15-05:33:11.jpg
Keywords: കുര്‍ബ
Content: 788
Category: 8
Sub Category:
Heading: സഹനത്തെ എങ്ങനെ സമ്പത്താക്കി മാറ്റാം?
Content: “നീ ഉടനെ സഹിക്കാനിരിക്കുന്നവയെ ഭയപ്പെടരുത്‌. നിങ്ങളില്‍ ചിലരെ പിശാച് തടവിലിടാനിരിക്കുന്നു; അത് നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതിനാണ്. പത്തു ദിവസത്തേക്ക് നിങ്ങള്‍ക്ക് ഞെരുക്കമുണ്ടാകും. മരണം വരെ വിശ്വസ്തനായിരിക്കുക. ജീവന്‍റെ കിരീടം നിനക്ക് ഞാന്‍ നല്‍കും" (വെളിപാട് 2:10) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി-17}# സ്വയം ശുദ്ധീകരണത്തിനു, ജീവിതത്തിലുണ്ടാകുന്ന വേദനകള്‍ ദൈവത്തിന്റെ പ്രവര്‍ത്തനങ്ങളായി സ്വീകരിച്ച് സഹിക്കുന്നതിനേക്കാള്‍ ഫലവത്തായ മറ്റൊരു മാര്‍ഗ്ഗമില്ല. ഇത് അടിച്ചേല്‍പ്പിക്കപ്പെടേണ്ടതല്ല എന്ന് നാം അറിയേണ്ടതുണ്ട്. പിശാചിന്‍റെ എല്ലാ പ്രവര്‍ത്തങ്ങളില്‍ നിന്നും സഹനം നമുക്ക്‌ മോചനം നല്‍കുന്നു; അഹംഭാവമാകുന്ന മൂടുപടത്തെ സഹനം വലിച്ചെറിയുന്നു. ആത്മാവാകുന്ന മരുഭൂമിയില്‍, ദൈവവും, അവനില്‍ നിന്നൊഴുകുന്ന ജീവന്റെ ജലവുമല്ലാതെ മറ്റൊരു മരുപ്പച്ചയും അവിടെ ഉണ്ടാവുകയുമില്ല. ആത്മാക്കളുടെ സഹനത്തിനുള്ള ഒരു സ്ഥലമാണ് ശുദ്ധീകരണസ്ഥലം. (മദര്‍ മേരി ഓഫ് സെന്റ്‌ ഓസ്റ്റിന്‍, ഹെല്‍പ്പേഴ്സ് ഓഫ് ദി ഹോളി സോള്‍സ്, ഗ്രന്ഥരചയിതാവ്‌) #{red->n->n->വിചിന്തനം:}# ഇന്ന് പാപം ചെയ്യുകയില്ലെന്ന് പ്രതിജ്ഞയെടുക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/2?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-02-15-06:27:48.jpg
Keywords: സഹന
Content: 789
Category: 6
Sub Category:
Heading: പ്രപഞ്ച സൃഷ്ട്ടാവായ ദൈവത്തോടുള്ള സംഭാഷണത്തിന്‍റെ ആവശ്യകതയെന്ത്?
Content: "അവിടുന്ന് എനിക്ക് ഉന്മേഷം നൽകുന്നു. തന്റെ നാമത്തെ പ്രതി നീതിയുടെ പാതയിൽ എന്നെ നയിക്കുന്നു" (സങ്കീർത്തനം 23:3) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 16}# നിലനിൽപ്പ്‌ തന്നെ അപകടത്തിലായിരിക്കുന്ന മനുഷ്യവർഗ്ഗത്തിന്റെ സുരക്ഷ തേടിയുള്ള അലച്ചിൽ, അവന്റെ നിലവിളി എത്തി നില്ക്കുന്നത് 'പ്രകൃതിയിലേയ്ക്ക് മടങ്ങുക' എന്നുള്ളത് ആയി മാറിയിരിക്കുന്നു. കാലഘട്ടത്തിലേ ആശയങ്ങൾക്കും തത്വങ്ങള്‍ക്കും പ്രപഞ്ചവുമായി പൊരുത്തപെട്ടുപോകുവാനുള്ള ഒരു ആഗ്രഹം നിലനില്‍ക്കുന്നുണ്ട്. വ്യക്തി എന്ന നിലയിലുള്ള അടിസ്ഥാനപരമായ ഘടനയെ മറന്നു അല്ലെങ്കിൽ ചോദ്യംചെയ്തു കൊണ്ട് മാനവരാശി ജീവിക്കുന്നതും വലിയ ആപത്തിലേക്ക് നയിക്കുന്നു. പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കുന്ന വ്യക്തി എന്നതിലുപരി പ്രകൃതിയുടെ സംരക്ഷണവും എന്ന ഉത്തരവാദിത്വവും, അതിനോട് ഗാഢമായ ഒരു ബന്ധവും മനുഷ്യന്‍ പുലര്‍ത്തേണ്ടിയിരിക്കുന്നു. ഈ അടിസ്ഥാനപരമായ ചിന്ത വച്ചു പുലർത്താത്ത ആശയങ്ങളോട് സഭയ്ക്ക് മാത്രമല്ല ചില ശാസ്ത്ര പണ്ഡിതന്മാര്‍ക്കും യോജിക്കുവാൻ ആവില്ല. ചുരുക്കി പറഞ്ഞാൽ, ഈ പ്രപഞ്ചവും അതിലുള്ള സമസ്തവും മാനവരാശിക്കുള്ള സന്ദേശമാണ്. അതിനുള്ള ഉത്തരം അവൻ കൊടുത്തേ മതിയാവു. ജീവിതം എന്നുപറയുന്നത് സഹജീവികളോടും പ്രപഞ്ചത്തോടുമുള്ള ഒരു സംഭാഷണമാണ്. ഒരേ സമയം നമ്മെ ആനന്ദത്തിൽ ആക്കാനും, അത് പോലെ തന്നെ ദുഃഖത്തിലാക്കാനും ഈ സംവാദത്തിന് കഴിയും. ഈ പ്രപഞ്ചം സൃഷ്ടിച്ചത് ദൈവത്തിന്റെ വചനമാണെന്ന്‍ ആരൊക്കെ വിശ്വസിക്കുന്നുവോ അവരെല്ലാം പ്രപഞ്ചത്തിന്‍റെ സൃഷ്ടാവായ ദൈവത്തോട് സംഭാഷണത്തിലേര്‍പ്പെടേണ്ടിയിരിക്കുന്നു. സങ്കീര്‍ത്തകന്‍റെ പുസ്തകത്തില്‍ ഇപ്രകാരം പറയുന്നു. "കര്‍ത്താവാണ് എന്റെ ഇടയൻ. എനിക്ക് ഒന്നിനും കുറവ് ഉണ്ടാകുകയില്ല. പച്ചയായ പുൽത്തകിടിയിൽ അവിടുന്ന് എനിയ്ക്ക് വിശ്രമം അരുളുന്നു. പ്രശാന്തമായ ജലാശയത്തിലേയ്ക്ക് അവിടുന്ന് എന്നെ നയിക്കുന്നു; അവിടുന്ന് എനിക്ക് ഉന്മേഷം നൽകുന്നു. തന്റെ നാമത്തെ പ്രതി നീതിയുടെ പാതയിൽ എന്നെ നയിക്കുന്നു. മരണത്തിന്റെ നിഴൽ വീണ താഴ്വരയിലൂടെയാണ്‌ ഞാൻ നടക്കുന്നത് എങ്കിലും, അവിടുന്ന് കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല. അങ്ങയുടെ ഊന്നുവടിയും ദണ്ഡും എനിക്ക് ഉറപ്പ് ഏകുന്നു." (സങ്കീ . 23: 1-4) (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, സാൽസ്ബർഗ്, 26.6.88) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/2?type=6 }}
Image: /content_image/Meditation/Meditation-2016-02-15-08:01:18.jpg
Keywords: പ്രപഞ്ചം
Content: 790
Category: 1
Sub Category:
Heading: എപ്പോഴും സഹായമരുളാൻ സന്നദ്ധയായി പരിശുദ്ധ കന്യകാ മറിയം നമ്മോടൊപ്പം ജീവിക്കുന്നു: ഫ്രാൻസിസ് മാർപാപ്പ
Content: മെക്സിക്കോയിലെ ഔർ ലേഡി ഓഫ് ഗാദലൂപ്പെയിൽ വച്ച് ഫ്രാൻസിസ് മാർപാപ്പ, പരിശുദ്ധ കന്യകാ മറിയത്തിലൂടെ ദൈവം ഈ ലോകത്തിലേക്ക് ഇന്നും ചൊരിഞ്ഞു കൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളെപറ്റി ലോകത്തോട്‌ പ്രഘോഷിച്ചു. തന്റെ പ്രഭാഷണത്തിനിടയിൽ എങ്ങനെയാണ് യഥാർത്ഥ ആരാധനാലയങ്ങൾ പണിയേണ്ടത് എന്ന് വിശ്വാസികളെ ഉദ്ബോധിപ്പിക്കാനും അദ്ദേഹം മറന്നില്ല. കന്യകാ മറിയം തന്റെ ഇളയമ്മയായ എലിസബത്തിനെ കാണാൻ പോയ ബൈബിൾ ഭാഗം ഉദ്ദരിച്ചുകൊണ്ട് നമ്മുടെ ജീവിതത്തിൽ വേദനകളും കഷ്ടപ്പാടുകളും ഉണ്ടാകുമ്പോൾ ദൈവമാതാവായ മറിയം എങ്ങനെയാണ് നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്‌ എന്ന് അദ്ദേഹം വിശദീകരിച്ചു. "എലിസബത്തിനെ കാണാൻ മറിയം എങ്ങനെയാണ് പോയത് എന്ന് നമുക്കറിയാം. എലിസബത്തിന്റെ പ്രസവം അടുത്തു എന്നറിഞ്ഞയുടനെ മേരി പുറപ്പെട്ടു. താൻ സ്വയം ഗർഭിണിയാണല്ലൊ എന്ന ആശങ്കകളൊന്നുമില്ലാതെ, മേരി പുറപ്പെട്ടു. മാലാഖ പ്രത്യക്ഷപ്പെട്ട വിശുദ്ധ വനിതയാണെന്ന അഹങ്കാരമില്ല; പകരം എന്താവശ്യങ്ങൾക്കും ആർക്കും സഹായം ചെയ്യാൻ തയ്യാറുള്ള വ്യക്തിയായിരുന്നു മേരി. ഇപ്പോഴും നമുക്കെല്ലാവർക്കും ഏതു സന്ദർഭത്തിലും സഹായമരുളാൻ തയ്യാറായി മേരി എന്നും നമ്മുടെയൊപ്പം ജീവിക്കുന്നു. ഇന്നത്തെ സുവിശേഷ ഭാഗത്തിന് ഈ സ്ഥലത്ത് പ്രത്യേക പ്രസക്തിയുണ്ട്. എലിസബത്തിനെ സഹായിക്കാൻ തയ്യാറായ അതേ മേരി തന്നെ, വിശുദ്ധ ജുവാൻ ഡീഗോയുടെ രൂപത്തിൽ, ഈ അമേരിക്കൻ നാടുകളിലെത്താൻ കൃപ കാണിച്ചു. യൂദയായിലേയും ഗലീലിയയിലെയും തെരുവുകളിലൂടെ എല്ലാവർക്കും സഹായമേകി നടന്ന മേരിയെ പോലെ, ജുവാൻ ഈ മഹത്തായ രാജ്യത്തിന്റെ തെരുവുകളിലൂടെ സഹായഹസ്തവുമായി നടന്നു. എളിയവരിൽ എളിയവനായി, ചെരിപ്പിന്റെ വാറോളം താഴ്ന്ന എളിമയോടെ ജീവിച്ച ജുവാൻ, നന്മനിറഞ്ഞ അമ്മയുടെ അംബാസിഡറായി മാറി. 1531 ഡിസംബർ മാസത്തിലെ പ്രഭാതത്തിലാണ് ഇവിടെ ആദ്യത്തെ അത്ഭുതം നടന്നത്. അന്നു പ്രഭാതത്തിൽ ഈ വിശുദ്ധ കേന്ദ്രത്തിൽ വച്ചാണ് ജ്യവാന്റെ മനസ്സിൽ ദൈവം പ്രത്യാശ നിറച്ചത്. അത് മെക്സിക്കോയിലെ ജനങ്ങളുടെ പ്രത്യാശയായി മാറി. ആശയറ്റു നിന്നിരുന്ന മനുഷ്യ മനസുകളിൽ നവജീവൻ നൽകപ്പെട്ടത് ആ പ്രഭാതത്തിലാണ്. ദൈവം ഇറങ്ങി വന്ന ദിവസമാണത്. സ്വന്തം കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടിട്ടും, എല്ലാ പരിതസ്ഥിതിയിലും വിശ്വാസം കൈവിടാതെ സൂക്ഷിച്ച മാതാപിതാക്കളുടെയടുത്തേക്ക്, സഹോദരങ്ങളുടെയടുത്തേക്ക്, ദൈവം ഇറങ്ങി വന്ന ദിവസമാണത്. ദൈവത്തിന്റെ കരുണയെന്തെന്ന്, പ്രത്യാശ എന്തെന്ന് ജുവാനു അനുഭവവേദ്യമായ പ്രഭാതമാണത്. ഈ ആരാധനാലയം നിർമ്മിക്കാനും സംരക്ഷിക്കാനും താൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്ന് ജുവാൻ അറിഞ്ഞ ദിവസം." 1531 ഡിസംബർ മാസത്തിലാണ്, ഈ ദേവാലയം ഇപ്പോൾ നിലനിൽക്കുന്ന സ്ഥലത്തു വച്ച് വിശുദ്ധ ജുവാൻ ഡീഗോക്ക് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട് ഇപ്രകാരം പറഞ്ഞത്: "എന്റെ മകനെ, ഞാൻ ആരാണെന്ന് നീ അറിയണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ അകാശത്തിന്റെയും ഭൂമിയുടെയും കർത്താവായ സത്യ ദൈവത്തിന്റെ അമ്മയും നിത്യ കന്യകയുമായ മറിയമാണ്. ദൈവം എന്നിലൂടെ ഈ ലോകത്തിലേക്ക്‌ ചൊരിയുന്ന നന്മകൾ മനുഷ്യർക്ക് അനുഭവ വേദ്യമാക്കുവാൻ ഇവിടെ ഒരു ദേവാലയം പണികഴിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വേദനിക്കുന്നവർക്ക് സാന്ത്വനമേകുന്ന എന്റെ മാതൃസ്നേഹം ഞാൻ ഇവിടെ ധാരാളമായി ചൊരിയും. ഇവിടെ വച്ച് ഞാൻ കരയുന്നവരുടെ കണ്ണുനീർ തുടക്കും. അതുകൊണ്ട് നീ കണ്ടതും കേട്ടതുമായ കാര്യങ്ങൾ ഉടനെ തന്നെ മെത്രാനെ ധരിപ്പിക്കുക." "തന്നെ ഏൽപ്പിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള അർഹത തനിക്കില്ലെന്നും, അതിനു തക്ക വിദ്യാഭ്യാസവും അറിവും ഉള്ള ആരെയെങ്കിലും ഈ കർത്തവ്യം ഏൽപ്പിക്കണമെന്നും മാതാവിനോട് ജുവാൻ കേണു പറഞ്ഞു. ദൈവത്തിന്റെ കാരുണ്യം ഉള്ളിൽ വഹിക്കുന്ന മേരി, പക്ഷേ, ജവാനെ തന്നെ തന്റെ ദൂതനായി നിയമിക്കുന്നു. ഈ വിധത്തിൽ മേരി തന്റെ ദൂതനായ ജൂവാന്റെ ജീവിതത്തിൽ സത്യത്തിന്റെയും സ്നേഹത്തിന്റെയും കരുണയുടെയും പാത തുറന്നിടുകയാണ്. നമ്മുടെ സമൂഹത്തിലേക്ക്, സംസ്ക്കാരത്തിലേക്ക് കരുണയുടെ ആരാധനാലയം നിർമ്മിക്കുന്ന ജോലിയാണ് ജുവാൻ ഏറ്റെടുക്കുന്നത്. ദൈവീക പദ്ധതികളിൽ ആരും അന്യരല്ല. പ്രത്യേകിച്ച്, തനിക്ക് അർഹതയില്ലെന്ന് സ്വയം വിധിച്ച് മാറി നിൽക്കാൻ ശ്രമിക്കുന്നവർ! തന്റെ മക്കളുടെ ജീവിതമാണ് ദൈവത്തിന്റെ ആരാധനാലയം! ഇരുളടഞ്ഞ ഭാവിക്കു മുമ്പിൽ പകച്ചു നിൽക്കുന്ന ചെറുപ്പക്കാരുടെ ജീവിതം ദൈവത്തിന്റെ ആരാധനാലയമാണ്! വിസ്മരിക്കപ്പെടുന്ന വാർദ്ധക്യ ജീവിതങ്ങളും ദൈവത്തിന്റെ ആരാധനാലയങ്ങളാണ്! ദൈനം ദിനം നമ്മുടെ മുമ്പിലെത്തുന്ന, കരഞ്ഞു കലങ്ങിയ കണ്ണുകളുള്ള, നിരാശയുടെ മുഖം ധരിച്ചിരിക്കുന്ന മനുഷ്യർ ദൈവത്തിന്റെ ആരധനാലയങ്ങളാണ്! ഈ ആരധനാലയത്തിലെത്തുന്നവർ ജുവാൻ ഡീഗോയുടെ അനുഭവങ്ങളിലൂടെ, ആ ജീവിതത്തിന്റെ അവകാശികളായി തീരുന്നു. നമ്മുടെ ദുഖങ്ങളിൽ, നിരാശയിൽ, നമുക്ക് പരിശുദ്ധ മറിയത്തെ ശരണം പ്രാപിക്കാം. ജുവാൻ പറഞ്ഞതുപോലെ, നിശബ്ദമായി പറയുക. 'അറിവില്ലാത്ത എനിക്ക് എന്തു ചെയ്യാൻ കഴിയും? പരിശുദ്ധ മറിയമേ, ഞാൻ അവിടുത്തെ മാത്രം കാണുന്നു! എനിക്ക് ഒന്നും പറയാനാവുന്നില്ല! എന്റെ നിശബ്ദതയാണ് എന്റെ പ്രാർത്ഥന! അവിടുത്തെ മുമ്പിലെ വായു പോലും ഞാൻ മൂലം ചലിക്കുകയില്ല! എന്റെ പ്രാർത്ഥനയുടെ ഏകാന്തതയിലേക്ക് അമ്മയുടെ കണ്ണുകൾ തിരിeക്കണമെ!' നമ്മുടെ പ്രാർത്ഥനയുടെ നിശബ്ദതയിൽ മാതാവ് പറയുന്നത് ശ്രവിക്കുക: 'നിന്റെ ഹൃദയത്തെ വേദനിപ്പിക്കുന്നതെന്ത്? നീയെന്തിന് ഖേദിക്കുന്നു? ഞാൻ നിന്റെ കൂടെത്തന്നെയുണ്ട്!' (Nican Mopohua, 107) "നമ്മുടെ അമ്മയെന്നതിൽ അഭിമാനിക്കുന്നു എന്ന് പരിശുദ്ധ മറിയം നമ്മോടു പറയുന്നത് നമുക്ക് കേൾക്കാം. ദുഖിക്കുന്നവരുടെ വിലാപം വെറുതെയാകില്ല. മാതാവിനോടൊപ്പം, മാതാവിലൂടെ, യേശു നമ്മുടെ സഹോദരനായി തീർന്നിരിക്കുന്നു. ഈ യാത്രയിൽ നമ്മുടെ കുരിശുകൾ വഹിക്കാൻ സഹായിച്ചുകൊണ്ട് ദൈവപുത്രൻ നമ്മോടൊപ്പമുണ്ട്. നമ്മുടെ ദുഖത്തിൽ ആഴ്ന്നുപോകാതെ, അദ്ദേഹം നമ്മെ തുണച്ചു കൊണ്ടിരിക്കുന്നു. 'ഞാൻ നിങ്ങളുടെ അമ്മയാകുന്നു. വേദനയിൽ നിങ്ങൾ അനാഥരാകില്ല!' മാതാവ് നമ്മോട് പറയുകയാണ്. "നിങ്ങൾ എന്റെ ദൂതന്മാരാകുക. ദൈവത്തിന്റെ ആരാധനാലയങ്ങൾ പണിയുവാനും അനേകരുടെ കണ്ണീരൊപ്പാനും ഞാൻ നിങ്ങളെ പറഞ്ഞയക്കും. നിങ്ങളുടെ അയൽക്കാരോടൊപ്പം നടന്ന്, ഇടവകയിൽ പ്രവർത്തിച്ച്, സമൂഹത്തിലുള്ളവരുടെ കണ്ണീരൊപ്പുക. അങ്ങനെ നിങ്ങൾ ആരാധനാലയങ്ങൾ നിർമ്മിക്കുക." "വിശക്കുന്നവർക്ക് ഭക്ഷണം കൊടുക്കുക! ദാഹിക്കുന്നവർക്ക് ജലം പകരുക! ആവശ്യക്കാർക്ക് അഭയമാകുക! നഗ്നരെ ഉടുപ്പിക്കുക! രോഗികളെ ആശ്വസിപ്പിക്കുക! ഇങ്ങനെയാണ് നിങ്ങൾ എനിക്ക് ആരാധനാലയങ്ങൾ പണിയേണ്ടത്!" 'പരിശുദ്ധ മറിയം ഇങ്ങനെ പറയുന്നത് നിങ്ങൾക്ക് കേൾക്കാൻ കഴിയുന്നെങ്കിൽ നിങ്ങൾ അനുഗ്രഹീതരാണ്,' പ്രഭാഷണം അവസനിപ്പിച്ചു കൊണ്ട് പിതാവ് പറഞ്ഞു.
Image: /content_image/News/News-2016-02-15-11:07:06.jpeg
Keywords: Our lady of gadalope
Content: 791
Category: 6
Sub Category:
Heading: നമ്മുടെ ജീവിതം സത്യത്തെ അന്വേഷിക്കുന്നതായിരിക്കണം
Content: നിങ്ങൾ സത്യം അറിയുകയും ആ സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും (യോഹ.8:32) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 18}# ശാസ്ത്രവും, സാങ്കേതികത മേഖലയും അതിന്റെ പുരോഗമന പാതയിൽ ആയിരിക്കുമ്പോഴും മറുവശത്ത്, അതിന്റേതായ പ്രശ്നങ്ങളും സങ്കീർണതയും സൃഷ്ടിച്ചുകൊണ്ട് മാനവരാശിയെ സമ്മർദ്ദത്തിൽ ആക്കുന്നു. നമ്മൾ എന്താണ് ചെയ്യേണ്ടത്? എന്തിലാണ് നമ്മൾ പ്രത്യാശ വയ്ക്കേണ്ടത്? ഈ ചോദ്യങ്ങൾക്ക് എല്ലാം ഉത്തരം തേടുമ്പോൾ ശാസ്ത്ര സാങ്കേതിക മേഖല, രാഷട്രീയം, തത്വശാസ്ത്രം, കല, ആദ്ധ്യാത്മികതയും ഇവയെല്ലാറ്റിനെയും പരിഗണിക്കേണ്ടതുണ്ട്. അറിവ് ഒരിക്കൽ കൂടി ജ്ഞാനത്തിന്റെയും, വിശ്വാസത്തിന്റെയും, പങ്കാളിയാവണം. പീലാത്തോസ് സത്യത്തെ അഭിമുഖീകരിക്കുവാൻ ആവാതെ പിൻവാങ്ങിയ ചരിത്രം നമുക്ക് അറിയാം. ഇതില്‍ നിന്നു വ്യത്യസ്തമായി നമ്മുടെ ജീവിതം സത്യത്തെ അന്വേഷിക്കുന്നതായിരിക്കണം. ശാസ്ത്ര കണ്ടുപിടുത്തങ്ങളുടെ മൂല്യങ്ങളുടെ സാധുതയെ വിമർശന ബുദ്ധിയോടെ സമീപിക്കേണ്ടിയിരിക്കുന്നു. 'സത്യം നിങ്ങളെ സ്വതന്ത്രർ ആക്കും’ എന്ന ബൈബിൾ വചനം, സ്വാതന്ത്ര്യം സത്യത്തെ സൃഷ്ടിക്കുന്നു, എന്ന് തെറ്റായി വ്യഖ്യാനിക്കപ്പെടുന്നു, ഇത്തരം തെറ്റിദ്ധാരണകള്‍ വഴിയായി പല തലങ്ങളിലും പ്രഗല്‍ഭരായ വ്യക്തികളെ പോലും അസഹിഷ്ണരും, അസ്വസ്ഥരും ആക്കി മാറ്റുന്നു. രക്ഷകർത്താവും ഇടയനും ആയിരിക്കേണ്ടവര്‍ ഇത് വഴിയായി ചെന്നായ് ആയി മാറുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, സാല്സ്ബര്ഗ്, 26.6.88) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/2?type=6 }}
Image: /content_image/Meditation/Meditation-2016-02-15-13:50:47.jpg
Keywords: ജീവിതം
Content: 792
Category: 4
Sub Category:
Heading: അരവിന്ദാക്ഷ മേനോൻ എഴുതുന്നു: സത്യ ദൈവത്തെ തിരിച്ചറിയുക- ഭാഗം 1
Content: എന്‍റെ പേര് അരവിന്ദാക്ഷ മേനോൻ. <br> കോട്ടയത്തിനടുത്ത് കുമരകം എന്ന ഗ്രാമത്തില്‍ വളരെ വളരെ യാഥാസ്ഥിതികമായ ഒരു നായര്‍ തറവാട്ടിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. കുട്ടിക്കാലം മുതല്‍ തന്നെ രാമായണം, മഹാഭാരതം, മഹാഭാഗവതം തുടങ്ങിയ മതഗ്രന്ഥങ്ങള്‍ വായിച്ചു പഠിക്കുവാനും ഇതിഹാസ കഥകള്‍ കേട്ടുവളരുവാനുമുള്ള അവസരം എനിക്കു ലഭിച്ചു. എപ്പോഴും മറ്റുള്ളവരെ സ്നേഹിക്കുക, മറ്റുള്ളവര്‍ക്കുവേണ്ടി ചിന്തിക്കുക, മറ്റുള്ളവര്‍ക്കു വേണ്ടി പണിയെടുക്കുക, സ്വാര്‍ത്ഥ മോഹങ്ങളില്ലാതെ ജീവിക്കുക തുടങ്ങി പല നല്ല ഗുണങ്ങളും എനിക്കേറെയുണ്ടായിരുന്നു. പതിനെട്ടാമത്തെ വയസ്സില്‍ ഞാന്‍ എന്‍റെ സാമാന്യ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കേന്ദ്ര ഗവണ്‍മെന്‍റ് സര്‍വീസില്‍, കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ വാണിജ്യ വകുപ്പിനു കീഴിലുള്ള റബ്ബര്‍ ബോര്‍ഡ് എന്ന സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചു. പിന്നീടുള്ള ഇരുപതു വര്‍ഷത്തെ എന്‍റെ ജീവിതം ഇതുപോലെയൊരു സാക്ഷ്യത്തിലൊന്നും എടുത്തു പറയത്തക്ക യാതൊരു പ്രത്യേകതകളുമുള്ള ജീവിതമായിരുന്നില്ല. ഒരു സാധാരണ ജീവിതം! പക്ഷെ മുന്‍പു പറഞ്ഞതുപോലെയുള്ള നല്ല ഗുണങ്ങള്‍ എനിക്കേറെയുണ്ടായിരുന്നതു കൊണ്ട് എനിക്ക് ചുറ്റുമുള്ളവര്‍, എന്‍റെ സഹപ്രവര്‍ത്തകര്‍ വളരെ പെട്ടെന്ന്‍ എന്‍റെ സ്നേഹിതന്മാരായി മാറി. ഞാന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ജോലിക്കാരുടെ, ഉദ്യോഗസ്ഥന്മാരുടെ സംഘടനയുടെ നേതാവായിത്തീര്‍ന്നു ഞാന്‍. രാഷ്ട്രീയ പ്രേരിതമായ ഈ സംഘടനയിലൂടെ ഞാന്‍ ഇന്ത്യന്‍ കമ്മ്യുണിസ്റ്റു പാര്‍ട്ടിയുമായി ബന്ധപ്പെട്ടു. ആ പാര്‍ട്ടിയിലെ ഒരു സജീവ പ്രവര്‍ത്തകനായി. ഒട്ടും താമസിയാതെ ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ പ്രാദേശികമായി ഒരു നേതാവായിത്തീരാനും എനിക്ക് കഴിഞ്ഞു. അങ്ങനെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ നാട്ടുകാരുടെയും സംഘടനാ പ്രവര്‍ത്തനത്തിലൂടെ സഹപ്രവര്‍ത്തകരുടെയും സ്നേഹവിശ്വാസങ്ങളാര്‍ജ്ജിച്ച് വളരെ സന്തോഷത്തോടെ സമാധാനത്തോടെ ഞാന്‍ ഇരുപതു വര്‍ഷം ജീവിച്ചു. ഇതിനിടെ ഞാന്‍ വിവാഹിതനായി. എനിക്കു രണ്ടു പെണ്‍കുഞ്ഞുങ്ങളുണ്ടായി. വളരെ സന്തുഷ്ടമായ കുടുംബ ജീവിതം! അതും ഈ കാലയളവില്‍ എനിക്കു ലഭിച്ചു. സന്തോഷപ്രദമായ ഈ ഇരുപതു വര്‍ഷത്തെ ജീവിതത്തിനു ശേഷം ഒരു ദിവസം വളരെ അപ്രതീക്ഷിതമായി എനിക്ക് എന്‍റെ ജോലി നഷ്ടപ്പെട്ടു. രാഷ്ട്രീയമായ കാരണങ്ങള്‍! കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുമായുള്ള ബന്ധം, പാര്‍ട്ടിയിലെ എന്‍റെ പ്രവര്‍ത്തനങ്ങള്‍ എല്ലാം പരോക്ഷമായ കാരണങ്ങള്‍! പ്രത്യക്ഷമായി സ്ഥാപനത്തിലുണ്ടായ ഒരു വലിയ സമരം, സമരത്തിനു ഞാന്‍ കൊടുത്ത നേതൃത്വം, ഇതെല്ലാം കാരണം കാണിച്ച് എന്‍റെ അധികാരികള്‍ എന്നെ ജോലിയില്‍ നിന്ന്‍ പിരിച്ചുവിട്ടു. പത്തിരുപതു വര്‍ഷക്കാലം മറ്റുള്ളവരുടെ സ്നേഹത്തിനും മറ്റുള്ളവരുടെ വിശ്വാസത്തിനും മറ്റുള്ളവരുടെ പ്രശംസയ്ക്കും പ്രീതിക്കും മുന്‍‌തൂക്കം കൊടുത്തു ജീവിച്ചതുകൊണ്ട് സാമ്പത്തികമായി എന്‍റെ ജീവിതം ഒരിക്കലും ഭദ്രമായിരുന്നില്ല. എന്നും പിന്നോക്കമായിരുന്നു. സാമ്പത്തികമായി ഞെരുക്കം അനുഭവിക്കുന്ന ഒരു കുടുംബത്തിന് അപ്രതീക്ഷിതമായി അതിന്‍റെ വരുമാനം നഷ്ടപ്പെട്ടു പോയാലുണ്ടാകുന്ന ബുദ്ധിമുട്ട്! വിശദീകരിക്കേണ്ട കാര്യമില്ല. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഞങ്ങളുടെ ജീവിതം ദാരിദ്ര്യപൂര്‍ണ്ണമായിത്തീര്‍ന്നു. ദുഃഖപൂര്‍ണ്ണമായിത്തീര്‍ന്നു. ഓരോ ദിവസത്തെ ഞങ്ങളുടെ ജീവിതവും ഓരോ കഥയായി മാറി. പൂര്‍ണ്ണമായ നിരാശയുടെ കഥ!എന്‍റെ ഭാര്യയ്ക്കും കുട്ടികള്‍ക്കും ഒരുനേരത്തെ ആഹാരത്തിനുള്ള വകപോലും സമ്പാദിച്ചു കൊടുക്കാന്‍ എനിക്ക് കഴിയാതെ വരുന്നതിലുള്ള നിരാശയുടെ കഥ! എന്നെ സ്നേഹിക്കുകയും എന്നെ വിശ്വസിക്കുകയും ഒക്കെ ചെയ്തിരുന്നു എന്ന്‍ ഞാന്‍ വിശ്വസിച്ചിരുന്ന എന്‍റെ സുഹൃത്തുക്കള്‍, എന്‍റെ സഹപ്രവര്‍ത്തകര്‍, ഒരു ദിവസംകൊണ്ട് അവരെന്നെ പൂര്‍ണ്ണമായി അവഗണിച്ചു. എന്നെ കാണുമ്പോള്‍ പല സ്നേഹിതരും വഴി മാറി നടക്കും. ഞാന്‍ എന്തെങ്കിലും സഹായം ചോദിച്ചാലോ എന്നു ഭയപ്പെട്ടിട്ടാണ്. വേദനാജനകമായ ഈ അവഗണനയുടെ കഥ! ഇതിലൊക്കെ ഉപരിയായി എവിടെവച്ചു കാണുമ്പോഴും തറവാടിന്‍റെ അഭിമാനമെന്നു പറഞ്ഞ് എന്നെ വിശേഷിപ്പിച്ചു പുകഴ്ത്തിയിരുന്ന എന്‍റെ ബന്ധുക്കള്‍, എന്‍റെ വീട്ടുകാര്‍! ഒരു ദിവസം കൊണ്ട് ഞാന്‍ അവര്‍ക്കു കള്ളനും കുരുത്തം കെട്ടവനും തെമ്മാടിയുമൊക്കെയായി മാറി. സ്വന്തം പ്രവര്‍ത്തി ദോഷം കൊണ്ട് ഒന്നാന്തരമൊരു ജോലിയുണ്ടായിരുന്നതു കളഞ്ഞുകുളിച്ച തെമ്മാടി എന്നു പറഞ്ഞെന്നെ അധിക്ഷേപിക്കുവാന്‍ തുടങ്ങി. ഈ അപമാനത്തിന്‍റെ കഥ! ഇങ്ങനെ ഓരോ ദിവസത്തെ ജീവിതവും ദുഃഖത്തിന്‍റെയും വേദനയുടെയും അപമാനത്തിന്‍റെയും കഥകളായി മാറിയപ്പോള്‍ സാധാരണ പുരുഷന്മാര്‍ക്കുണ്ടാകുന്ന ഒരു ദൗര്‍ബല്യം! അതും എന്നെ ബാധിച്ചു. മുപ്പത്തിഎട്ടാമത്തെ വയസ്സു വരെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായി സംഘടനാ നേതാവായി മാതൃകാ പുരുഷനായി മദ്യത്തിന്‍റെ രുചിയോ ഗന്ധമോ എന്താണെന്നറിയാതെ ജീവിച്ച ഞാന്‍ മുപ്പത്തി എട്ടാമത്തെ വയസ്സില്‍ ഒരു തികഞ്ഞ മദ്യപാനിയായി മാറി. ദാരിദ്ര്യ ദുഃഖം അനുഭവിക്കുന്ന ഒരു കുടുംബത്തിലേക്ക് കുടുംബ നാഥന്‍ കുടിച്ച് ലക്കുകെട്ട് വന്നാലുണ്ടാകുന്ന ഒരു ബുദ്ധിമുട്ട്! അതും വിശദീകരിക്കേണ്ട വിഷയമല്ല. കുടുംബകലഹം! ഈ കുടുംബകലഹം കൂടിയായപ്പോള്‍ എന്‍റെ തകര്‍ച്ച പൂര്‍ത്തിയായി. ഇങ്ങനെ ജീവിതം തകര്‍ന്ന്‍ വഴിമുട്ടുമ്പോഴാണ് സാധാരണ എല്ലാവരും ദൈവത്തെക്കുറിച്ച് ആലോചിക്കുന്നത്. ഞാനും ദൈവത്തെക്കുറിച്ച് ആലോചിക്കുവാന്‍ തുടങ്ങി. ദൈവത്തെക്കുറിച്ച് ആലോചിക്കുവാന്‍ ദൈവത്തിലേക്കു തിരിയുവാന്‍ വളരെ എളുപ്പം! കാരണം ആത്മീയമായി വലിയ ഒരു പശ്ചാത്തലമുള്ള ഒരു തറവാടാണ് എന്‍റേത്. സ്വന്തമായി മൂന്നു ക്ഷേത്രങ്ങളുണ്ട് എന്‍റെ തറവാട്ടില്‍! വീട്ടുവളപ്പില്‍ത്തന്നെ രണ്ടു ക്ഷേത്രങ്ങള്‍! ഈ ക്ഷേത്രങ്ങളില്‍ കുടിയിരിക്കുന്ന ദൈവങ്ങള്‍ക്ക് ഭരദേവതമാര്‍ എന്നു പറയും. ഭരദേവതമാരുടെ ക്ഷേത്രങ്ങളില്‍ പോയി ഞാന്‍ മനം നൊന്തു പ്രാര്‍ത്ഥിച്ചു. വിധിപ്രകാരമുള്ള എല്ലാ നേര്‍ച്ചകാഴ്ചകളും സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു. ആഴ്ചകളോളം മാസങ്ങളോളം പ്രാര്‍ത്ഥനയിലും ഉപവാസത്തിലും. ചെലവഴിച്ചു. പക്ഷെ എന്‍റെ ദുഃഖങ്ങള്‍ക്ക് എന്‍റെ കഷ്ടപ്പാടുകള്‍ക്ക്, എന്‍റെ ദാരിദ്ര്യത്തിന് ഒരു കുറവും ഉണ്ടായില്ല. ദൈവത്തിന്‍റെ അനുഗ്രഹത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചിട്ട് അതു കിട്ടാതെ വരുമ്പോള്‍ ഞങ്ങള്‍ ഹിന്ദുക്കള്‍ ചെയ്യുന്ന മറ്റൊരു കാര്യമുണ്ട്. ജ്യോതിഷക്കാരനെ കാണും. എന്തുകൊണ്ടാണ് ദൈവത്തിന്‍റെ അനുഗ്രഹം എനിക്ക് കിട്ടാതെ പോകുന്നത്? പ്രശ്നം വച്ചുനോക്കണം. വളരെ പ്രസിദ്ധനായ ഒരു ജ്യോത്സ്യന്‍റെ അടുത്ത് പോയി, ഞാന്‍. എന്‍റെ ജീവിതത്തിലുണ്ടായ ബുദ്ധിമുട്ടുകളൊക്കെ വളരെ വിശദമായി അദ്ദേഹത്തെ പറഞ്ഞു കേള്‍പ്പിച്ചു. നാലു പ്രാവശ്യം ഞാനീ ജ്യോത്സ്യന്‍റെ അടുത്തുപോയി. നാലു പ്രാവശ്യവും എന്‍റെ കഷ്ടതകള്‍ക്ക്, അദ്ദേഹം നാലു കാരണങ്ങള്‍ പറഞ്ഞു. ദൈവകോപം, ജന്മദോഷം, നക്ഷത്രദോഷം, സര്‍പ്പകോപം നാലു കാരണങ്ങള്‍ക്കും പരിഹാരക്രിയകള്‍ നിര്‍ദ്ദേശിച്ചു. വളരെയധികം പണചെലവുള്ള ബലികള്‍, പൂജകള്‍, ഹോമങ്ങള്‍! ഇല്ലാത്ത പണം കടം വാങ്ങി എല്ലാം ചെയ്തു. സ്വന്തമായി ഉണ്ടായിരുന്ന അഞ്ചു സെന്‍റു ഭൂമിയും വീടും അന്യാധീനമായി എന്നതൊഴിച്ചാല്‍ ഒരു പ്രയോജനവുമുണ്ടായില്ല. ദൈവത്തിലുള്ള എന്‍റെ വിശ്വാസം പൂര്‍ണ്ണമായി നഷ്ടപ്പെട്ടു. ഞാന്‍ ഒരു നിരീശ്വരവാദിയായി മാറി. നിങ്ങള്‍ക്കറിയാം കേരളത്തില്‍ വളരെ പ്രസിദ്ധമായ നിരീശ്വരവാദികളുണ്ട്. അവര്‍ക്കവരുടെ സംഘടനയുണ്ട്, പ്രസ്ഥാനമുണ്ട്. യുക്തിവാദിസംഘം ഇതിന്‍റെ ചില നേതാക്കന്മാരെയൊക്കെ ഈ സമയത്തു കണ്ടു മുട്ടുവാനിടയായി. എന്‍റെ കഥയൊക്കെ കേട്ടിട്ട് അവര്‍ പറഞ്ഞു: "നിങ്ങള്‍ അനുഭവിച്ചറിഞ്ഞ വ്യക്തിയാണ്, നിങ്ങളെ ഒന്നും പറഞ്ഞ് പഠിപ്പിക്കേണ്ട കാര്യമില്ല. നിങ്ങള്‍ക്കിനി സാമൂഹ്യമായി ഒരു ബാദ്ധ്യതയുണ്ട്. ഈ സമൂഹത്തോട് ഒരു കടമയുണ്ട്. ദൈവത്തിന്‍റെ നാമത്തില്‍ നിങ്ങള്‍ക്കുണ്ടായ അപകടങ്ങളൊന്നും മറ്റുള്ളവര്‍ക്കുണ്ടാകാതെ നോക്കണം. അതാണു നിങ്ങളുടെ കടമ." അതെനിക്ക് ബോദ്ധ്യപ്പെട്ടു. എന്നും മറ്റുള്ളവരുടെ നന്മയാണെന്‍റെ ലക്ഷ്യം ഞാനൊരു കമ്മ്യുണിസ്റ്റുകാരനാണ്. എന്നിലെ കമ്മ്യൂണിസ്റ്റുകാരന്‍ ഉയിര്‍ത്തെഴുന്നേറ്റു. മൂന്നു വര്‍ഷക്കാലം കേരളത്തിലും തമിഴ്നാട്ടിലുമൊക്കെ നടന്ന്‍ ദൈവമില്ല എന്ന്‍ പ്രസംഗിച്ചുകൊണ്ടു നടന്നു ഞാന്‍. "ദൈവമില്ല, ദൈവം മിഥ്യയാണ്‌ വെറും തോന്നലാണ്. മനുഷ്യന്‍റെ സൃഷ്ടിയാണ് മനുഷ്യന്‍. മനുഷ്യനെ ചൂഷണം ചെയ്യാന്‍ വേണ്ടി ഉണ്ടാക്കി വച്ചിരിക്കുന്ന സംവിധാനമാണ്, തട്ടിപ്പാണ്. ആരും അതിലൊന്നും വീണു പോകരുത്". ഇങ്ങനെയൊക്കെ ആഹ്വാനം ചെയ്തു കൊണ്ട് പ്രസംഗിച്ചു നടന്നു. ഈ മൂന്നു വര്‍ഷം ദൈവനിഷേധം പറഞ്ഞുകൊണ്ടാണു നടന്നതെങ്കിലും ഈ മൂന്നു വര്‍ഷം എന്‍റെ ജീവിതത്തില്‍ വലിയ ദൈവാനുഗ്രഹത്തിന്‍റെ കാലഘട്ടമായി മാറി എന്നാണെന്‍റെ അനുഭവം. കാരണം ധാരാളം പുസ്തകങ്ങള്‍ വായിക്കുവാനുള്ള അവസരമുണ്ടായി. സാംസ്കാരിക നായകന്മാര്‍ എന്നു നമ്മള്‍ വുശേഷിപ്പിക്കുന്ന വലിയ വലിയ ആളുകള്‍! എഴുത്തുകാര്‍, ബുദ്ധിജീവികള്‍ ഇവരൊക്കെയായി അടുത്ത് പരിചയപ്പെടുവാന്‍ ഇടപഴകുവാനുള്ള സന്ദര്‍ഭമുണ്ടായി. അങ്ങനെ ദൈവനിഷേധം പ്രസംഗിച്ചുകൊണ്ട് നടന്ന കാലത്ത് എനിക്കു കിട്ടിയ ഒരു സുഹൃത്ബന്ധം, ഒരു സുഹൃത്ത് എന്‍റെ ജീവിതത്തില്‍ അടിമുടി ചലനമുണ്ടാക്കി. ഒരിക്കല്‍ തമിഴ്നാട്ടിലെ സേലം എന്ന പട്ടണത്തില്‍ ദൈവനിഷേധം പറഞ്ഞു കൊണ്ടുള്ള എന്‍റെ പ്രസംഗം കേട്ടിട്ട് ഒരാള്‍ കാണാന്‍ വന്നു. ഒരു ബ്രാഹ്മണനായി ജനിച്ച് ദാരിദ്ര്യത്തില്‍ വളര്‍ന്ന്, സ്വന്തം അധ്വാനം കൊണ്ട് പഠിച്ച് വക്കീലായി. ജഡ്ജിയായി, ഹൈക്കോടതിയുടെ ജഡ്ജിയായി, ഹൈക്കൊടതിയുടെ ചീഫ്ജസ്റ്റിസ് ആയി പെന്‍ഷന്‍ പറ്റി പിരിഞ്ഞ ഒരു ബ്രാഹ്മണന്‍. സംസ്കൃതത്തിലും ഇംഗ്ലീഷിലും അഗാധമായ പാണ്ഡിത്യമുള്ള പണ്ഡിതനായ ഒരു ബ്രാഹ്മണന്‍. ദൈവനിഷേധം പറഞ്ഞുകൊണ്ടുള്ള എന്‍റെ പ്രസംഗം കേട്ടിട്ട് അദ്ദേഹമെന്നോടു പറഞ്ഞു: "തനിക്ക് ജീവിതത്തില്‍ രണ്ടു പ്രാവശ്യം തെറ്റു പറ്റി. ജീവിതത്തില്‍ വലിയ ദുഃഖവും ദുരിതവുമൊക്കെയുണ്ടായപ്പോള്‍ ദൈവത്തിലേക്കു തിരിയുന്നു എന്ന ധാരണയോടെ താന്‍ തിരിഞ്ഞത് ദൈവത്തിലേക്കൊന്നുമായിരുന്നില്ല. ക്ഷേത്രങ്ങളിലും വിഗ്രഹങ്ങളിലേക്കുമായിരുന്നു. തെറ്റിപ്പോയി." എനിക്ക് വലിയ അത്ഭുതം തോന്നി. ഈ മനുഷ്യന്‍ ബ്രാഹ്മണനാണ്. ക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങളെ പൂജിച്ച് ആ പൂജകൊണ്ട് ഉപജീവനം കഴിക്കുന്ന ഒരു വംശത്തില്‍ ജനിച്ചു വളര്‍ന്നവനാണ്. അദ്ദേഹം തന്നെ എന്നോട് പറയുന്നു: "താന്‍ ക്ഷേത്രങ്ങളില്‍ പോയി വിഗ്രഹങ്ങളെ പൂജിച്ചത് തെറ്റിപോയി." രണ്ടാമത് ക്ഷേത്രങ്ങളില്‍ പോയി വിഗ്രഹങ്ങളുടെ മുന്നില്‍ നെറച്ച് കാഴ്ചകള്‍ വച്ചു പൂജിച്ചിട്ട് പ്രയോജനമൊന്നും കിട്ടാതെ വന്നപ്പോള്‍ തന്‍ ദൈവനിഷേധത്തിലേക്കും നിരീശ്വര വാദത്തിലേക്കും തിരിഞ്ഞു. അതും തെറ്റിപ്പോയി. രണ്ടു തെറ്റുകളും തിരുത്തണം... (ഈ ലേഖനത്തിന്റെ അടുത്ത ഭാഗങ്ങൾ വായിക്കാൻ താഴെ click ചെയ്യുക) {{ഭാഗം 2: ഹൈക്കൊടതിയുടെ ചീഫ്ജസ്റ്റിസ് ആയിരുന്ന ഒരു ബ്രാഹ്മണ പണ്ഡിതനിലൂടെ യേശുവിനെ തിരിച്ചറിഞ്ഞു -> http://www.pravachakasabdam.com/index.php/site/news/827 }} {{ഭാഗം 3: ഏതു മതത്തിൽ പെട്ടവനാകട്ടെ; യേശുവിനെ അറിയാതെ ആരും ദൈവത്തെ അറിയുന്നില്ല -> http://www.pravachakasabdam.com/index.php/site/news/855 }}
Image: /content_image/Mirror/Mirror-2016-02-16-00:44:11.jpg
Keywords: മാറ്റി മറിച്ചു