Contents

Displaying 681-690 of 24922 results.
Content: 803
Category: 8
Sub Category:
Heading: ജീവിതത്തിലെ ഓരോ നിമിഷവും ആത്മാക്കളുടെ രക്ഷക്കായി മാറ്റിവെക്കാം
Content: “ഇതിനായിട്ടാണ് നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്, എന്തെന്നാല്‍ ക്രിസ്തു നിങ്ങള്‍ക്ക് വേണ്ടി സഹിക്കുകയും നിങ്ങള്‍ അനുകരിക്കുന്നതിനു വേണ്ടി നിങ്ങള്‍ക്ക് മാതൃക നല്‍കുകയും ചെയ്തിരിക്കുന്നു” (1 പത്രോസ് 2:21) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി-20}# കല്‍ക്കട്ടയിലെ അനുഗ്രഹീതയായ മദര്‍ തെരേസക്ക് തന്റെ ഫോട്ടോ ആരും എടുക്കുന്നത് ഇഷ്ടമല്ലായിരുന്നു. ഓരോ സമയവും ക്യാമറ മിന്നുമ്പോള്‍ ശുദ്ധീകരണസ്ഥലത്തെ ഓരോ ആത്മാക്കള്‍ക്ക് വിടുതല്‍ നല്‍കുകയാണെങ്കില്‍ താന്‍ ഇതിന് തയ്യാറാകാമെന്ന് അനുഗ്രഹീതയായ മദര്‍ യേശുവിനോട്‌ പറഞ്ഞു. #{red->n->n->വിചിന്തനം:}# നമ്മളില്‍ നിന്ന് വിട്ടുപിരിഞ്ഞ നമ്മുടെ ബന്ധുക്കളുടേയോ, സുഹൃത്തുക്കളുടെയോ ഫോട്ടോ കാണുമ്പോഴൊക്കെ അവര്‍ക്കായി ഒരു പ്രാര്‍ത്ഥന ചൊല്ലുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/2?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KxkvvF3EaWJ7SLsicT1UJr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-02-19-21:59:52.jpg
Keywords: മദര്‍ തെരേസ
Content: 804
Category: 1
Sub Category:
Heading: ബ്രിട്ടീഷ് സംസ്ക്കാരത്തിലെ ഏറ്റവും നല്ല വശങ്ങൾ ക്രൈസ്തവ പാരമ്പര്യത്തിൽ നിന്ന് ലഭിച്ചത്: ബിഷപ്പ് മാർക് ഡേവിസ്
Content: ആധുനിക മൂല്യങ്ങൾ രൂപപ്പെടുത്താനുള്ള ഓട്ടത്തിനിടയിൽ, ബ്രിട്ടനെ ഈ നിലയ്ക്ക് രൂപപ്പെടുത്തിയ പൗരാണിക ക്രൈസ്തവ മൂല്യങ്ങൾ വിസ്മരിച്ചു കളയരുതെന്ന്, ഷ്റോസ്ബറി ആബിയിൽ ഒത്തുചേർന്ന മേയർമാരുടെ പ്രാർത്ഥനാ യോഗത്തിൽ ഷ്റോസ്ബറി മെത്രാൻ മാർക് ഡേവിസ്. ബ്രിട്ടീഷ് സംസ്ക്കാരത്തിലെ ഏറ്റവും നല്ല വശങ്ങൾ ക്രൈസ്തവ പാരമ്പര്യത്തിൽ നിന്ന് ലഭിച്ചതാണ്. നൂറ്റാണ്ടുകളിലൂടെ ബ്രിട്ടനെ രൂപപ്പെടുത്തിയ മൂല്യങ്ങൾ, ആധുനിക സംസ്ക്കാരത്തിന്റെ പേരിൽ മറന്നു കളയുന്നത്, ബ്രിട്ടന്റെ നിലനിൽപ്പിനെ തന്നെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി. ആയിരത്തിലധികം വർഷങ്ങളായി ഇതേ ക്രൈസ്തവ പാരമ്പര്യമാണ് ബ്രിട്ടീഷ് സംസ്ക്കാരത്തിന് പോഷകമായി വർത്തിക്കുന്നത്. ബ്രിട്ടീഷ് സാമൂഹ്യ ജീവിതത്തിലെ നന്മയുടെ ഉത്ഭവസ്ഥാനവും ആ പാരമ്പര്യമാണ്. അന്താരാഷ്ട്ര സമൂഹത്തിൽ പലയിടത്തും മനുഷ്യ മുഖത്തെ വികൃതമാക്കുന്ന ചിന്താഗതികൾ പോലും മതതത്വചിന്തകളുടെ പേരിൽ പ്രചരിപ്പിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ, ബ്രിട്ടീഷ് സംസ്ക്കാരത്തിലെ ക്രൈസ്തവ പാരമ്പര്യം വിസ്മരിക്കുന്നത് വലിയ പ്രത്യാഘ്യാതങ്ങൾ ഉണ്ടാക്കും എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സ്കൂളുകളിൽ സന്ദർശനം നടത്തുമ്പോൾ കുട്ടികൾ തന്നോട് പ്രായം ചോദിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. "ചിലപ്പോൾ ഞാൻ പറയും, രണ്ടായിരം വർഷം എന്ന്! ശരിയാണത്! ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരുടെ ഇങ്ങേയറ്റത്തെ കണ്ണികളാണ് ഇപ്പോഴത്തെ മെത്രാന്മാർ!" ബ്രിട്ടണിലെ അനവധി പട്ടണങ്ങളിലെ മേയർമാർ പങ്കെടുത്ത ഷ്റോസ്ബറി ആബിയിലെ പ്രാർത്ഥനാ യോഗത്തിൽ ഷ്റോസ്ബറി മെത്രാൻ തുടർന്നു പറഞ്ഞു: "അപ്പോസ്തലന്മാരടെ പാരമ്പര്യമാണ് മെത്രാനുള്ളത്. അതു പോലെ തന്നെ, പൗരനേതാക്കൾ ബ്രിട്ടന്റെ വലിയൊരു പൗരാണിക പാരമ്പര്യത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണികളാണ്. ഇന്നു മുതൽ, പൂജ്യത്തിൽ തുടങ്ങി പുതിയ സംസ്ക്കാരം സൃഷ്ടിക്കാം എന്ന നിലയ്ക്കുള്ള അഭിപ്രായപ്രകടനങ്ങൾ ബാലിശമാണ്. ആയിരത്തിനു മുകളിൽ വർഷങ്ങളുടെ മത-രാഷ്ട്രീയ സംസ്ക്കാരങ്ങൾ മറന്നു കളയാൻ ആവശ്യപ്പെടുന്നതും ബാലിശമാണ്. നാം സ്വന്തം സംസ്ക്കാരത്തോട് നീതി പുലർത്താത്ത, നിർഭാഗ്യകരമായ സംഭവങ്ങൾ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. പക്ഷേ, ആ പിഴവുകൾ മൂലം മാത്രം നമ്മുടെ പാരമ്പര്യം നഷ്ടപ്പെടുന്നില്ല. പാരമ്പര്യം നമ്മെ നല്ല ആതിഥേയരാകാൻ പഠിപ്പിക്കുന്നു." "ഒരു അപരിചിതൻ വരുമ്പോൾ, നാം സ്വയം സ്നേഹിക്കുന്നതു പോലെ അവനെയും സ്നേഹിക്കുക. അഭയാർത്ഥികളെ സ്വീകരിക്കാൻ നാം ഒരുങ്ങി കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ അതിന് പ്രത്യേക പ്രാധാന്യമുണ്ട്. അഭയാർത്ഥികൾ നമുക്ക് അപരിചിതരല്ല, സഹോദരരാണ്. തിരുക്കുടുംബവും ഒരു സമയത്ത് അഭയാർത്ഥികളായിരുന്നു. ഹേറോദോസിന്റെ പീഡനത്തിൽ നിന്നും രക്ഷപെടാനായി യൗസേപ്പ് മേരിയെയും ഉണ്ണിയേശുവിനെയും കൂട്ടി ഈജിപ്തിലേക്ക് രക്ഷപ്പെടുന്നു. പീഡകരിൽ നിന്നും രക്ഷയ്ക്കായി ഇപ്പോഴും കുടുംബങ്ങൾ അഭയാർത്ഥികളായി പാലായനം ചെയ്തു കൊണ്ടിരിക്കുന്നു. അഭയാർത്ഥി പ്രശ്നത്തിന് തിരുസഭയ്ക്ക് കൃത്യമായ പരിഹാരമാർഗങ്ങൾ ഇല്ല. പകരം, തിരുസഭയ്ക്കുള്ളത് ഒരു നിലപാടാണ്. 'നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക.' അഭയാർത്ഥികൾ നമ്മുടെ അയൽക്കാരാണെന്ന് മറക്കാതിരിക്കുക." അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചുകൊണ്ടു പറഞ്ഞു.
Image: /content_image/News/News-2016-02-20-09:03:11.jpg
Keywords: mark davis, british tradition
Content: 805
Category: 7
Sub Category:
Heading: സാബത്ത് February 21: "മനുഷ്യവംശത്തിന്‍റെ പാപമോചനത്തിനായി യേശു സ്വജീവന്‍ മോചനദ്രവ്യമായി നല്‍കിയതെന്തിന്?"
Content: സീറോ മലബാർ സഭയുടെ ആരാധന ക്രമത്തിലെ ഫെബ്രുവരി 21, ഞായറാഴ്ചയിലെ ബൈബിൾ വായനകളുടെ അടിസ്ഥാനത്തിൽ ബ്രദർ കെ. തോമസ്‌ പോൾ നൽകുന്ന വചന സന്ദേശം- "മനുഷ്യവംശത്തിന്‍റെ പാപമോചനത്തിനായി യേശു സ്വജീവന്‍ മോചനദ്രവ്യമായി നല്‍കിയതെന്തിന് ?"
Image:
Keywords: Homily, February 21, തോമസ് കെ പോള്‍, Thomas K Paul, pravachaka sabdam, Syro Malabar Catholic Church, Malayalam
Content: 806
Category: 8
Sub Category:
Heading: നാം ചെയ്യുന്ന ചെറിയ തെറ്റുകള്‍ക്കും പരിഹാരം ആവശ്യമോ?
Content: "ഇസ്രായേല്‍ ജനം രാജാവിറെ വിധിനിണയം അറിഞ്ഞു. നീതി നടത്തുന്നതില്‍ ദൈവികജ്ഞാനം രാജാവിനുണ്ടെന്നറിഞ്ഞു അവര്‍ അവനോടു ഭക്തിയുള്ളവരായി തീര്‍ന്നു” (1 രാജാക്കന്‍മാര്‍ 3:28) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി-21}# "നാം പറഞ്ഞു കൊണ്ടിരുന്ന കൊച്ചു കൊച്ചു കള്ളങ്ങളും, ദൈവം നമുക്ക് ഓരോ നിമിഷവും നല്‍കികൊണ്ടിരിക്കുന്ന വരദാനങ്ങളെ നിന്ദിക്കുന്ന രീതിയിലുള്ള നമ്മുടെ പ്രവര്‍ത്തികള്‍ക്കും നാം അനുഷ്ഠിക്കേണ്ട പരിഹാരത്തെ പറ്റി ചിന്തിക്കുക. ദൈവം നമ്മുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ അനുവദിക്കുമ്പോള്‍ നാം പിറുപിറുക്കുന്നതടക്കമുള്ള, നാം നിസ്സാരമായി കണ്ടിരുന്ന നമ്മുടെ കൊച്ചു കൊച്ചു തെറ്റുകള്‍ക്ക് ശുദ്ധീകരണസ്ഥലത്തില്‍ നാം പരിഹാരം ചെയ്യുവാന്‍ പോകുന്നു." (വിയാന്നിയിലെ വിശുദ്ധ ജോണ്‍) #{red->n->n->വിചിന്തനം:}# അടുത്ത 24 മണിക്കൂറോളം ഒന്നിനേക്കുറിച്ചും പരാതിപ്പെടുകയില്ലെന്ന് തീരുമാനിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/2?type=8 }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-02-20-13:19:51.jpg
Keywords: വിശുദ്ധ ജോണ്‍ മരിയ
Content: 807
Category: 6
Sub Category:
Heading: നോമ്പുകാലം- രക്ഷയുടെ സന്ദേശത്തിന്‍റെ അനുസ്മരണം
Content: "അങ്ങയുടെ രക്ഷയുടെ സന്തോഷം എനിയ്ക്ക് വീണ്ടും തരേണമേ! ഒരുക്കമുള്ള ഹൃദയം നൽകി എന്നെ താങ്ങണമേ" (സങ്കീ 51:12) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 21}# സങ്കീർത്തകനോട് ഒപ്പം ചേർന്ന് സഭ ഇന്നും പ്രാർത്ഥിക്കുന്നത് ഇത് തന്നെയാണ്. നോമ്പിന്റെ ആരംഭത്തിൽ ചാരം നെറ്റിയിൽ പൂശിക്കൊണ്ട് സഭ നമ്മോട് പറയുന്നു, 'മണ്ണില്‍ നിന്നു വന്ന നീ മണ്ണിലേക്ക് തന്നെ മടങ്ങുക'. അതെ സമയം രക്ഷയുടെ ആഹ്ലാദവും സഭ പങ്കിടുന്നു. സഭയുടെ വാർഷിക ആരാധന ക്രമത്തിൽ 'രക്ഷയുടെ സന്ദേശം' നിരന്തരമായി എടുത്തു പറയുന്നുണ്ട്. എങ്കിലും നോമ്പ് കാലഘട്ടത്തിൽ ഇത് വളരെ വളരെയധികം എടുത്ത് പ്രതിപാദിക്കുന്നുണ്ട്. അവിടുന്ന് അരുളിച്ചെയ്തു, "സ്വീകാര്യമായ സമയത്ത് ഞാന്‍ പ്രാര്‍ത്ഥന കേട്ടു. രക്ഷയുടെ ദിവസത്തില്‍ ഞാന്‍ നിന്നെ സഹായിക്കുകയും ചെയ്തു. ഇതാ, ഇപ്പോള്‍ സ്വീകാര്യമായ സമയം, ഇതാ ഇപ്പോൾ രക്ഷയുടെ ദിവസം" (2 കൊറിന്തോസ് 6: 2). സഭയ്ക്ക് ക്രിസ്‌തുവിന്റെ അധരങ്ങളിൽ നിന്ന് ലഭിച്ച ആദ്യത്തെ സുവിശേഷ സന്ദേശമിതാണ് 'മാനസാന്തരപെട്ട് സുവിശേഷത്തിൽ വിശ്വസിക്കുവിൻ' (മർക്കോസ് 1:15). വിഭൂതി ദിനത്തില്‍ നമ്മുടെ നെറ്റിയിൽ ചാരം പൂശുമ്പോഴും ഈ വാക്യം ആവർത്തിക്കപെടുന്നു. 'അങ്ങയുടെ രക്ഷയുടെ സന്തോഷം' വീണ്ടും എനിയ്ക്ക് തരേണമേ. 'രക്ഷയുടെ സന്തോഷത്തെ' കുറിച്ച് സങ്കീർത്തകനു ആഴമായ ബോധ്യം ഉണ്ട്. കാരണം ആ സന്തോഷം ഒഴുകുന്നത് പാപത്തിന്റെ വിടുതലിൽ നിന്നുമാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പാ, റോം, 17.2.1988) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/2?type=6 }}
Image: /content_image/Meditation/Meditation-2016-02-20-23:45:22.jpg
Keywords: നോമ്പ്കാല
Content: 810
Category: 5
Sub Category:
Heading: വിശുദ്ധ റോമാനൂസും, വിശുദ്ധ ലൂപിസിനൂസും
Content: കോണ്‍ഡാറ്റിലെ വിശുദ്ധ റൊമാനൂസ്‌ അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു വിശുദ്ധനായിരുന്നു. തന്റെ മുപ്പത്തിയഞ്ചാമത്തെ വയസ്സില്‍ കോണ്‍ഡാറ്റില്‍ സന്യാസജീവിതം നയിക്കുവാന്‍ വിശുദ്ധന്‍ തീരുമാനിച്ചു. വിശുദ്ധന്റെ ഇളയ സഹോദരനായിരുന്ന ലൂപിസിനൂസും വിശുദ്ധനെ പിന്തുടര്‍ന്നു. ഏറെ വൈകാതെ വിശുദ്ധ ഇയൂജെന്‍ഡൂസ് ഉള്‍പ്പെടെയുള്ളവരുടെ ഒരു സന്യാസസമൂഹത്തിന്റെ നായകരായി മാറി ഈ വിശുദ്ധര്‍. 444-ല്‍ ആള്‍സിലെ വിശുദ്ധ ഹിലാരിയില്‍ നിന്നുമാണ് വിശുദ്ധ റൊമാനൂസ്‌ പൗരോഹിത്യ പട്ടം സ്വീകരിച്ചത്. വിശുദ്ധ ലൂപിസിനൊപ്പം അദ്ദേഹം നിരവധി ആശ്രമങ്ങളുടെ സ്ഥാപിക്കുകയും തന്റെ മരണം വരെ ഇവയുടെ ചുമതല നിര്‍വഹിക്കുകയും ചെയ്തു. വളരെയേറെ പണ്ഡിതന്‍മാര്‍ സഹോദരന്‍മാരായ ഈ വിശുദ്ധരെ തങ്ങളുടെ ഗുരുക്കന്‍മാരായി സീകരിച്ചു. ഇവര്‍ നിരവധി ആശ്രമങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ലാ-ബാമെയിലാണ് വിശുദ്ധ റോമാനൂസിനെ അടക്കം ചെയ്തിരിക്കുന്നത്. ഫെബ്രുവരി 28-നാണ് ഈ വിശുദ്ധന്റെ തിരുനാള്‍. #{red->n->n->ഇതര വിശുദ്ധര്‍ }# 1. അലക്സാണ്ട്രിയായിലെ സെരയാലിസും പുപ്പുളൂസും കായൂസും സെറാപ്പിയോനും 2. ഹിലാരിയൂസ് പാപ്പ 3. അലക്സാണ്ട്രിയായിലെ മക്കരിയൂസു, റൂഫിനൂസ്, യുസ്തൂസ്, തെയോഫിലൂസു 4. ആങ്കിള്‍സീദീപിലെ ലിബിയോ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/2?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/DailySaints/DailySaints-2016-02-23-13:27:25.jpg
Keywords: വിശുദ്ധരായ
Content: 811
Category: 5
Sub Category:
Heading: സെവില്ലേയിലെ വിശുദ്ധ ലിയാണ്ടര്‍
Content: സ്പെയിനിലെ കാര്‍ത്താജേനയിലെ ഒരു കുലീന കുടുംബത്തിലായിരുന്നു വിശുദ്ധ ലിയാണ്ടര്‍ ജനിച്ചത്. ആ ഭവനത്തിലെ അഞ്ച് മക്കളില്‍ ഏറ്റവും മൂത്തവനായിരുന്നു വിശുദ്ധന്‍. വളരെ ചെറുപ്പത്തില്‍ തന്നെ വിശുദ്ധന്‍ ആശ്രമജീവിതം സ്വീകരിച്ചു. അനവധി വര്‍ഷങ്ങള്‍ ആശ്രമത്തില്‍ ചിലവഴിച്ച വിശുദ്ധന്‍ ജീവിതത്തില്‍ ഉന്നത ബിരുദവും, വിശുദ്ധ ലിഖിതങ്ങളില്‍ അഗാധ പാണ്ഡിത്യവും നേടി. ഈ ഗുണങ്ങള്‍ വിശുദ്ധനെ സെവില്ലേയിലെ സഭയുടെ തലപ്പത്തെത്തിച്ചു, എന്നാല്‍ തന്റെ ജീവിതത്തിലെ ഈ മാറ്റം വിശുദ്ധന്റെ ജീവിത രീതിയില്‍ ഒരു വ്യതിയാനവും വരുത്തിയില്ല. ഏകാന്ത വാസത്തോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം വര്‍ദ്ധിച്ചു വന്നു. ആ കാലഘട്ടത്തില്‍ സ്പെയിന്‍, വിസിഗോത്തുകളുടെ നിയന്ത്രണത്തിലായിരുന്നു. കത്തോലിക്കാ വിശ്വാസികളല്ലാതിരുന്ന ഇവര്‍, പോകുന്നിടത്തെല്ലാം തങ്ങളുടെ വിശ്വാസ സമ്പ്രദായം പ്രചരിപ്പിച്ചിരിന്നു. നൂറു വര്‍ഷമായി സ്പെയിനില്‍ ഈ സമ്പ്രദായം നിലനില്‍ക്കുമ്പോളായിരുന്നു വിശുദ്ധന്‍ അവിടത്തെ മെത്രാനായത്. അത്കൊണ്ട് തന്നെ വിശുദ്ധന്‍ ഏറെ ദുഖിതനായിരിന്നു. എന്നിരുന്നാലും തന്റെ പ്രാര്‍ത്ഥനകളും, കഠിന പ്രയത്നം വഴിയായി രാഷ്ട്രത്തെ കത്തോലിക്കാ വിശ്വാസത്തിലേക്ക് കൊണ്ട് വരുന്നതിനും, അതിനുള്ള ഒരു പ്രധാന ഉപകരണമായി വര്‍ത്തിക്കുവാനും വിശുദ്ധന് സാധിച്ചു. ലിയോവിജില്‍ഡ് രാജാവിന്റെ മൂത്തമകനായ ഹെര്‍മന്‍ഗില്‍ഡിനെ മതപരിവര്‍ത്തനം ചെയ്തു എന്ന കാരണത്താല്‍ രാജാവ്‌, വിശുദ്ധ ലിയാണ്ടറിനെ രാജ്യത്ത്‌ നിന്നും പുറത്താക്കി. അടുത്ത വര്‍ഷം അധികാരത്തിലേറിയ വിശ്വാസം മെത്രാനില്‍ നിന്നും ദിവ്യകാരുണ്യം സ്വകരിച്ചില്ല എന്ന കാരണത്താല്‍ രാജാവ്‌ തന്റെ മൂത്തമകനെ വധിച്ചു. എന്നാല്‍ പിന്നീട് പശ്ചാത്താപ വിവശനായ രാജാവ്‌ അധികം താമസിയാതെ അസുഖബാധിതനാവുകയും, രോഗം ഭേദമാകുവാനുള്ള എല്ലാ പ്രതീക്ഷയും നശിച്ച രാജാവ്‌ വിശുദ്ധനെ തിരികെ വിളിക്കുകയും ചെയ്തു. തന്റെ മകനെ വിശ്വാസജീവിതത്തിലേക്ക്‌ നയിക്കുവാനുള്ള ചുമതല വിശുദ്ധനെ ഏല്‍പ്പിക്കുകയും ചെയ്തു. അധികം താമസിയാതെ ഈ മകനും കത്തോലിക്കാ വിശ്വാസിയാവുകയും അവസാനം വിസിഗോത്തുകളുടെ രാഷ്ട്രം മുഴുവനും കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയും ചെയ്തു. നവോത്ഥാനം കൈവരുത്തുന്നതിനും, വിശുദ്ധിയെ പോഷിപ്പിക്കുന്നതിനും ഒരേപോലെ ഉത്സാഹവാനായിരുന്നു വിശുദ്ധന്‍. അദ്ദേഹം വിതച്ച പ്രോത്സാഹനത്തിന്റേയും, ഉത്സാഹത്തിന്റേയും വിത്തില്‍ നിന്നുമാണ് പില്‍ക്കാലത്ത്‌ ധാരാളം രക്തസാക്ഷികളും വിശുദ്ധരും ഉണ്ടായത്‌. ശവകുടീരത്തിലെ ശിലാലിഖിതത്തില്‍ നിന്നും ഏതാണ്ട് 596 ഫെബ്രുവരി 27നാണ് സ്പെയിനിലെ ഈ ദൈവീക മനുഷ്യന്‍ മരണപ്പെട്ടത്. മൂന്നാം നൂറ്റാണ്ട് മുതലേ സെവില്ലെയിലെ ക്രിസ്തീയ സഭ വളരെ ശക്തമായിരുന്നു. നിര്‍മ്മാണത്തിന്റെ കാര്യത്തിലും, അലങ്കാരത്തിന്റെ കാര്യത്തിലും അവിടത്തെ കത്രീഡല്‍ സ്പെയിനിലെ മറ്റ് ദേവാലയങ്ങളില്‍ വെച്ച് ഏറ്റവും പ്രൌഢഗംഭീരമാണ്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. അബുന്തിയൂസും അലക്സാണ്ടറും ആന്‍റിഗോഞ്ഞൂസും ഫോര്‍ത്തുനാത്തൂസും 2. അലക്സാണ്ട്രിയായിലെ ജൂലിയനും ക്രോണിയോനും 3. അസ്സീസിയിലെ ഗബ്രിയേല്‍ 4. ഗാര്‍മിയെര്‍ 5. ഗോര്‍സിലെ ജോണ്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/2?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}   ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/DailySaints/DailySaints-2016-02-23-22:29:44.jpg
Keywords: വിശുദ്ധ ലി
Content: 812
Category: 5
Sub Category:
Heading: പെര്‍ഗിലെ വിശുദ്ധ നെസ്റ്റര്‍
Content: പാംഫിലിയായിലെ മാഗിഡോസിലെ മെത്രാനായിരുന്നു ധീര-രക്തസാക്ഷിയായ വിശുദ്ധ നെസ്റ്റര്‍. ഡെസിയൂസ് ചക്രവര്‍ത്തിയുടെ കീഴിലുള്ള ക്രിസ്തുമത-പീഡനത്തിനിടക്ക് (249-251) തന്റെ ഭവനത്തില്‍ പ്രാര്‍ത്ഥനയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ വിശുദ്ധ നെസ്റ്ററിനെ ശത്രുക്കള്‍ ബന്ധനസ്ഥനാക്കി. തന്നെ കാത്തിരിക്കുന്ന സഹനങ്ങളെക്കുറിച്ച് പരിശുദ്ധാത്മാവ് ദര്‍ശനത്തിലൂടെ വിശുദ്ധന് മുന്നറിയിപ്പ് നല്കി. ബലിക്കായി തയ്യാറാക്കി നിര്‍ത്തിയിരിക്കുന്ന ഒരു കുഞ്ഞാടിനെ വിശുദ്ധന്‍ തന്റെ ദര്‍ശനത്തില്‍ കണ്ടു. മാഗിഡോസ് നഗരത്തിലെ ഭരണാധികാരി വിശുദ്ധനെ വിചാരണക്കായി പെര്‍ഗിലേക്കയച്ചു. അവിടേക്കുള്ള മാര്‍ഗ്ഗമദ്ധ്യേ പരിശുദ്ധാത്മാവ് വിശുദ്ധനെ ശക്തിപ്പെടുത്തുകയും, സ്വര്‍ഗ്ഗത്തില്‍ നിന്നും ഒരു സ്വരം വിശുദ്ധന്‍ കേള്‍ക്കുകയും ചെയ്തു. അതിനു ശേഷം ശക്തമായ ഭൂമികുലുക്കം ഉണ്ടായി. വളരെക്രൂരമായ പീഡനങ്ങള്‍ക്ക് ശേഷം എ‌ഡി 250-ല്‍ ഈ ധീരരക്തസാക്ഷിയെ അവര്‍ കുരിശില്‍ തറച്ചു കൊന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ഫ്ലോറന്‍സിലെ ആന്‍ഡ്രൂ 2. പപ്പിയാസും ഡിയോഡോറൂസും കോനോനും ക്ലാവുദിയനും 3. ഓഗ്സ്ബര്‍ഗിലെ ഡയണീഷ്യസ് 4. ബൊളോഞ്ഞോ ബിഷപ്പായ ഫൗസ്റ്റീനിയന്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/2?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KxkvvF3EaWJ7SLsicT1UJr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/DailySaints/DailySaints-2016-02-24-05:57:31.jpg
Keywords: വിശുദ്ധ നെ
Content: 813
Category: 5
Sub Category:
Heading: കെന്റിലെ വിശുദ്ധ എതെല്‍ബെര്‍ട്ട്
Content: AD 560-ലാണ് വിശുദ്ധ എതെല്‍ബെര്‍ട്ട് ജനിച്ചത്. ആംഗ്ലോ-സാക്സണ്‍മാരുടെ കാലഘട്ടത്തിലാണ് വിശുദ്ധന്‍ ജീവിച്ചിരുന്നത്. ബ്രിട്ടണ്‍ ആക്രമിച്ച ആദ്യ സാക്സണ്‍ ആയിരുന്ന ഹെന്‍ഗിസ്റ്റിന്റെ പേരകുട്ടിയായിരുന്നു വിശുദ്ധന്‍. ഹെന്‍ഗിസ്റ്റ് 560 മുതല്‍ ഏതാണ്ട് 36 വര്‍ഷത്തോളം ഏറ്റവും പഴയ രാജ്യങ്ങളിലൊന്നായ കെന്റില്‍ ഭരണം നടത്തി. 568-ല്‍ വിംമ്പിള്‍ഡന്‍ യുദ്ധത്തില്‍ വെച്ച് വെസ്സെക്സിലെ സീവ്ലിന്‍, എതെല്‍ബെര്‍ട്ടിനെ പരാജയപ്പെടുത്തിയെങ്കിലും അദ്ദേഹം മൂന്നാമത്തെ ആംഗ്ലോ സാക്സണ്‍ ഭരണാധികാരിയാവുകയും, ഹമ്പറിനു തെക്കുള്ള എല്ലാ സാക്സണ്‍ രാജാക്കന്‍മാരുടേയും രാജകുമാരന്‍മാരുടേയും മേല്‍ ആധിപത്യം നേടുകയും ചെയ്തു. അദ്ദേഹം ഫ്രാങ്കിഷ് റൈന്‍ലാന്‍ഡുമായി അടുത്ത ബന്ധം വച്ച് പുലര്‍ത്തിയിരുന്നു. ഫ്രാങ്കിഷ് രാജാവായിരുന്ന ക്ലോവിസിന്റെ പേരകുട്ടിയും ഒരു ക്രിസ്ത്യന്‍ രാജകുമാരിയുമായിരുന്ന ബെര്‍ത്തായേയാണ് എതെല്‍ബെര്‍ട്ട് വിവാഹം ചെയ്തത്. വിവാഹ ഉടമ്പടി പ്രകാരം രാജകുമാരിക്ക് തന്റെ മത വിശ്വാസം തുടരുന്നതിനുള്ള അധികാരം ഉണ്ടായിരുന്നു. അവള്‍ തന്റെ പുരോഹിതനും സെനില്‍സിലെ മെത്രാനുമായിരുന്ന വിശുദ്ധ ലിയുഡ്ഹാര്‍ഡിനേയും തന്റെ കൂടെ കൊണ്ട് വന്നു. റോമന്‍ കാലഘട്ടത്തില്‍ വിശുദ്ധ ലിയുഡ്ഹാര്‍ഡ്, കാന്റര്‍ബറിയില്‍ പണികഴിപ്പിക്കുകയും വിശുദ്ധ മാര്‍ട്ടിന്റെ നാമധേയത്തില്‍ സമര്‍പ്പിക്കുകയും ചെയ്യപ്പെട്ടിരുന്ന ഒരു ദേവാലയത്തില്‍ വെച്ച്, അവിശ്വാസികളുടെ നാട്ടില്‍ അദ്ദേഹം സുവിശേഷം പ്രസംഗിക്കുവാന്‍ ആരംഭിച്ചു. ബെര്‍ത്താ ഒരു സ്നേഹവതിയും, മാന്യയുമായ ഒരു സ്ത്രീയായിരുന്നു. അവളുടെ ജീവിതത്തെ കുറിച്ച് നമൂക്ക് വളരെകുറച്ച് കാര്യങ്ങള്‍ മാത്രമേ അറിവുള്ളൂവെങ്കിലും, ആ പുരാതന നാളുകളിലെ തിളങ്ങുന്ന ഒരു നക്ഷത്രമായി ബെര്‍ത്തായുടെ ഓര്‍മ്മ ഇന്നും നിലനില്‍ക്കുന്നു. ബെര്‍ത്താ ഉത്സാഹവതിയും, വളരെയേറെ ദൈവഭക്തിയുമുള്ള ഒരു ക്രിസ്തീയ രാജകുമാരിയായിരുന്നു. എതെല്‍ബെര്‍ട്ടിനും, അദ്ദേഹത്തിന്റെ ആളുകള്‍ക്കും ക്രിസ്തീയ ജീവിതത്തിന്റെ ഒരു മാതൃകയായിരുന്നു ബെര്‍ത്താ, മാത്രമല്ല ആഗസ്റ്റിന്റെ വരവിനു മുന്‍പുള്ള മാര്‍ഗ്ഗം ഇവര്‍ തെളിയിക്കുകയും ചെയ്തു. മഹാനായ വിശുദ്ധ ഗ്രിഗറി ബെര്‍ത്തായുടെ ഉത്സാഹത്തേയും, ഭക്തിയേയും വിശുദ്ധ ഹെലന്റെ ഭക്തിയോട് സാമ്യപ്പെടുത്തിയത് ചരിത്രരേഖകളില്‍ നമ്മുക്ക് കാണാന്‍ സാധിയ്ക്കും. എതെല്‍ബെര്‍ട്ട് വളരെയേറെ മര്യാദയുള്ളൊരു വ്യക്തിയായിരുന്നുവെങ്കിലും അദ്ദേഹം ക്രിസ്ത്യാനിയായിട്ടില്ലായിരുന്നു. മഹാനായ ഗ്രിഗറി പാപ്പ വിശുദ്ധ ആഗസ്റ്റീനേയും അദ്ദേഹത്തിന്റെ സുവിശേഷകരേയും ഈ നാട്ടിലേക്ക് അയക്കുകയും അവര്‍ അവിടെ താനെറ്റ് എന്ന ദ്വീപില്‍ കപ്പലിറങ്ങുകയും തങ്ങളുടെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കായി എതെല്‍ബെര്‍ട്ടിന്റെ അനുവാദം ചോദിക്കുകയും ചെയ്തു. എതെല്‍ബെര്‍ട്ട് അവരോടു അവിടെ താന്‍ ഒരു തീരുമാനമെടുക്കുന്നത് വരെ അവിടെ തുടരുവാന്‍ ആവശ്യപ്പെടുകയും അവരെ നല്ലപോലെ പരിപാലിക്കുകയും ചെയ്തു. എന്നാല്‍ ഈ സുവിശേഷകര്‍ വല്ല മന്ത്രവാദികളുമായിരിക്കുമെന്ന് എതെല്‍ബെര്‍ട്ട് ഭയപ്പെട്ടു, അതിനാല്‍ അദ്ദേഹം തന്‍റെ ഭവനത്തിലേക്ക് വരാന്‍ അനുവദിച്ചിരുന്നില്ല. അക്കാലങ്ങളില്‍ പൊതുസ്ഥലത്ത് വച്ച് മന്ത്രങ്ങള്‍ ഉരുവിട്ടാല്‍ അവ ഫലിക്കില്ല എന്നൊരു വിശ്വാസമുണ്ടായിരുന്നു. അതിനാല്‍ താനെറ്റ് എന്ന ദ്വീപിലെ വലിയൊരു ഓക്ക് മരത്തിനു ചുവട്ടില്‍ അവരുമായിട്ടുള്ള കൂടിക്കാഴ്ചക്ക് എതെല്‍ബെര്‍ട്ട് തീരുമാനമെടുത്തു. ഒരു തെളിഞ്ഞ സുപ്രഭാതത്തില്‍ റോമിന്റെ ആ സന്ദേശവാഹകര്‍ തങ്ങള്‍ക്ക് മുന്‍പിലായി ഒരു വലിയ വെള്ളിക്കുരിശും, മരപ്പലകയില്‍ വരച്ചിട്ടുള്ള യേശുവിന്റെ ചിത്രവുമായി പ്രാര്‍ത്ഥനകളും ചൊല്ലികൊണ്ട് എതെല്‍ബെര്‍ട്ടുമായുള്ള കൂടിക്കാഴ്ചക്ക് വന്നു. ഏറ്റവും മുന്‍പിലായി വിശുദ്ധ ആഗസ്റ്റീനായിരുന്നു. അവര്‍ മുന്നോട്ട് വരുംതോറും തങ്ങളുടേയും ഇംഗ്ലണ്ടിന്റേയും മോക്ഷത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. വലിയൊരു രാജസേവക വൃന്ദത്തിനു നടുവിലായിരുന്നു രാജാവിരുന്നത്. അവര്‍ തങ്ങളുടെ സന്ദര്‍ശകരെ ഉചിതമായ വിധത്തില്‍ സ്വീകരിച്ചിരുത്തി. ആഗസ്റ്റിനു പറയുവാനുണ്ടായിരുന്നത് വളരെയേറെ ശ്രദ്ധയോടു കൂടി കേട്ടതിനു ശേഷം അദ്ദേഹം ഇപ്രകാരം മറുപടി കൊടുത്തു: “നീ നല്ല വിധം സംസാരിക്കുകയും നല്ല വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തു, ഇതെല്ലാം എനിക്ക് പുതിയതും യാതൊരു ഉറപ്പുമില്ലാത്തതുമാണ്, ഇത്രയും കാലം ഞാനും എന്റെ മുഴുവന്‍ രാജ്യവും വിശുദ്ധമായി കണ്ടിരുന്നവയെല്ലാം ഉപേക്ഷിച്ചിട്ട് നിങ്ങള്‍ പറയുന്ന കാര്യങ്ങളില്‍ വിശ്വസിക്കുകയെന്നത് സാധ്യമല്ല. എന്നാല്‍ ഇത്രയും ദൂരം താണ്ടി താങ്കള്‍ ഇവിടെ വരികയും നിങ്ങളുടേതായതെല്ലാം ഞങ്ങള്‍ക്കും പങ്കുവെക്കുവാന്‍ തയ്യാറായതിനാലും ഞങ്ങള്‍ നിങ്ങള്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും വരുത്തുകയില്ല, മറിച്ച് നിങ്ങള്‍ക്ക് ജീവിക്കുവാന്‍ വേണ്ടതെല്ലാം ഞങ്ങള്‍ ചെയ്ത് തരാം, നിങ്ങളുടെ മതവിശ്വാസത്തിലും മതപ്രചാരണപ്രവര്‍ത്തനങ്ങളേയും ഞങ്ങള്‍ ശല്ല്യപ്പെടുത്തുകയില്ല. നിങ്ങള്‍ക്ക് സാധ്യമായവരെയെല്ലാം മതപരിവര്‍ത്തനം ചെയ്യുവാന്‍ ഞാന്‍ നിങ്ങളെ അനുവദിച്ചിരിക്കുന്നു”. വിശുദ്ധന്‍ അവരെ തന്റെ രാജകീയ നഗരിയായ കാന്റര്‍ബറിയില്‍ പാര്‍പ്പിച്ചു. വിശുദ്ധ ഗ്രിഗറി അലെക്സാണ്ട്രിയായിലെ പാത്രിയാര്‍ക്കീസായിരുന്ന ഇയൂലോജിയൂസിനയച്ച കത്തില്‍ പറഞ്ഞിരിക്കുന്നതനുസരിച്ച് ആ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പായി ഏതാണ്ട് 10,000 ത്തോളം പേര്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. 597ലേ പെന്തക്കോസ്ത് തിരുനാള്‍ ദിനത്തില്‍ എതെല്‍ബെര്‍ട്ട് രാജാവ്, വിശുദ്ധ ആഗസ്റ്റീനില്‍ നിന്നും ജ്ഞാനസ്നാനം സ്വീകരിച്ചു. 601-ല്‍ വിശുദ്ധ ഗ്രിഗറി എതെല്‍ബെര്‍ട്ട് രാജാവിനെ പ്രോത്സാഹിപ്പിക്കുകയും, ഒരു ക്രിസ്ത്യാനിയായതില്‍ അഭിനന്ദിക്കുകയും ചെയ്തുകൊണ്ടൊരു കത്തെഴുതി. കോണ്‍സ്റ്റന്റൈന്റേയും, ക്ലോവിസിന്റേയും മതപരിവര്‍ത്തനം ക്രൈസ്തവലോകത്തെ ഇത്രമാത്രം കോരിത്തരിപ്പിച്ച ഒരു നിമിഷവും ഉണ്ടായിട്ടില്ല. യേശുവിനെ സ്വീകരിച്ച എതെല്‍ബെര്‍ട്ട് മറ്റൊരു മനുഷ്യനായി മാറുകയായിരുന്നു. തന്റെ ജീവിതത്തിന്റെ അവസാന 20 വര്‍ഷക്കാലത്തോളം അദ്ദേഹത്തിന്റെ ഏക ആഗ്രഹം തന്റെ പ്രജകളുടെ മനസ്സില്‍ ക്രിസ്തുവിനേ പ്രതിഷ്ട്ടിക്കുകയെന്നതായിരിന്നു. യേശുവിനോടുള്ള ഭക്തിക്ക് അദ്ദേഹം ഒരിക്കലും ഒരു കുറവും വരുത്തിയിരിന്നില്ല. അധികാരത്തിന്റേയും, സമ്പത്തിന്റെയും ഇടക്കും എതെല്‍ബെര്‍ട്ട് പരിപൂര്‍ണ്ണമായ വിശ്വാസ ജീവിതത്തില്‍ മുന്നേറി. വിശുദ്ധന്‍ വിഗ്രഹാരാധനയെ ഇല്ലായ്മ ചെയ്തു. വിഗ്രഹാരാധകരുടെ ക്ഷേത്രങ്ങള്‍ ദേവാലയങ്ങളാക്കി മാറ്റി. എന്നിരുന്നാലും പൂര്‍ണ്ണമനസ്സോടെയുള്ള മതപരിവര്‍ത്തനമാണ് യഥാര്‍ത്ഥ പരിവര്‍ത്തനം എന്നറിയാമായിരുന്നതിനാല്‍ അദ്ദേഹം തന്റെ പ്രജകള്‍ക്ക് മതവിശ്വാസത്തിന്‍റെ കാര്യത്തില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു. എന്നിരുന്നാലും ആയിരകണക്കിനാളുകള്‍ മതപരിവര്‍ത്തനം ചെയ്തു. കെന്റിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ നിയമാവലിയായിരുന്നു ഇതുവരെ അറിയപ്പെട്ടതിലേതും വെച്ച് ജെര്‍മ്മന്‍ ഭാഷയില്‍ എഴുതപ്പെട്ട ഏറ്റവും ആദ്യത്തെ നിയമാവലി. ഇതില്‍ ഏറ്റവും ആദ്യത്തേത്, ‘ആരെങ്കിലും ദേവാലയത്തില്‍ നിന്നോ പുരോഹിതന്‍മാരില്‍ നിന്നോ മോഷ്ടിക്കുകയാണെങ്കില്‍ ഉടനടിതന്നെ പരിഹാരവും ചെയ്യേണ്ടതാണ്’ എന്നതായിരുന്നു. വിശുദ്ധ എതെല്‍ബെര്‍ട്ട് തന്റെ രാജകൊട്ടാരം വിശുദ്ധ ആഗസ്റ്റിനു നല്‍കുകയും, അവിടെ ഒരു കത്രീഡല്‍ പള്ളി പണിയുകയും ചെയ്തു. കൂടാതെ നഗരകവാടത്തിനു പുറത്തായി വിശുദ്ധ പത്രോസിന്റെയും, പൗലോസിന്റെയും നാമധേയത്തില്‍ ഒരു ആശ്രമം പണികഴിപ്പിക്കുകയും ചെയ്തു. ഇത് പില്‍ക്കാലത്ത് വിശുദ്ധ ആഗസ്റ്റിന്റെ പേരില്‍ അറിയപ്പെട്ടു. റോച്ചസ്റ്ററിലെ വിശുദ്ധ ആൻട്രൂസിന്റേതുള്‍പ്പെടെ നിരവധി ദേവാലയങ്ങള്‍ക്ക് വിശുദ്ധന്‍ അടിത്തറയിടുകയും ചെയ്തു. കിഴക്കന്‍ ദേശത്തെ സാക്സണ്‍ രാജാവായിരുന്ന സെബെര്‍ട്ടിന്റേയും, കിഴക്കന്‍ എയിഞ്ചല്‍സിലെ രാജാവായിരുന്ന റെഡ്വാള്‍ഡിന്റേയും മതപരിവര്‍ത്തനത്തിനു പിന്നിലെ ഉപകരണം വിശുദ്ധ എതെല്‍ബെര്‍ട്ട് ആയിരുന്നു. സെബെര്‍ട്ട് രാജാവിന്റെ ഭൂപ്രദേശമായിരുന്ന ലണ്ടനില്‍ വിശുദ്ധന്‍ ഒരു കത്രീഡല്‍ ദേവാലയം നിര്‍മ്മിച്ചു. ഇംഗ്ലീഷ് പ്രദേശങ്ങളിലെ സുവിശേഷപ്രഘോഷണ രംഗത്തുണ്ടായ പുരോഗതിയില്‍ വിശുദ്ധ ഗ്രിഗറി പാപ്പാ വളരെയധികം സന്തുഷ്ടനായിരുന്നു. അദ്ദേഹം വിശുദ്ധ എതെല്‍ബെര്‍ട്ടിന് നിരവധി സമ്മാനങ്ങള്‍ അയക്കുകയുണ്ടായി. “നിരവധി നല്ല സമ്മാനങ്ങളാല്‍ ദൈവം നിന്നെ അനുഗ്രഹിച്ചത് പോലെ, നിന്റെ ജനത്തേയും ദൈവം അനുഗ്രഹിക്കുമെന്ന് എനിക്കറിയാം” എന്ന് വിശുദ്ധ ഗ്രിഗറി പാപ്പാ വിശുദ്ധ എതെല്‍ബെര്‍ട്ടിന് എഴുതുകയുണ്ടായി. അദ്ദേഹം രാജാവിനോട് വിഗ്രഹാരാധകരുടെ ക്ഷേത്രങ്ങള്‍ നശിപ്പിക്കുവാനും തന്റെ ജനങ്ങളുടെ ധാര്‍മ്മികനിലവാരം ഉയര്‍ത്തുന്നതിനായി സ്വയം ഒരു മാതൃകയാകുവാനും ഉപദേശിക്കുകയും ചെയ്തു. 616 ഫെബ്രുവരി 24ന് കാന്റര്‍ബറിയില്‍ വച്ച് വിശുദ്ധ എതെല്‍ബെര്‍ട്ട് ദൈവസന്നിധിയിലേക്ക് യാത്രയായി. വിശുദ്ധന്റെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ ഭൗതീകശരീരം വിശുദ്ധ പത്രോസിന്റെയും, പൗലോസിന്റെയും ആശ്രമത്തിലുള്ള വിശുദ്ധ മാര്‍ട്ടിന്റെ ദേവാലയത്തില്‍ തന്റെ ആദ്യഭാര്യയായിരുന്ന ബെര്‍ത്തായുടെ ശവകുടീരത്തിനു സമീപമായിരുന്നു അടക്കം ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ ഭൗതീകാവശിഷ്ടങ്ങള്‍ അതേ ദേവാലയത്തിന്റെ അള്‍ത്താരക്ക് കീഴെ നിക്ഷേപിച്ചു. ഹെൻട്രി എട്ടാമന്‍ രാജാവിന്റെ സമയത്തുള്‍പ്പെടെ പല അവസരങ്ങലും ഇത് പലവിധ അത്ഭുതപ്രവര്‍ത്തികളുടേയും ഉറവിടമായി തീരുകയും ചെയ്തിട്ടുണ്ട്. ആദ്യകാലം മുതലേ ഔദ്യോഗികമല്ലാത്ത പല ആരാധനകളും കാന്റര്‍ബറിയില്‍ വിശുദ്ധനായി നടത്തപ്പെടുന്നുണ്ടായിരുന്നുവെങ്കിലും, 13-മത്തെ നൂറ്റാണ്ടു മുതലാണ് വിശുദ്ധന്റെ തിരുനാള്‍ ദിനം റോമൻ ദിനസൂചികകളില്‍ ഇടംപിടിച്ചത്. ഫെബ്രുവരി 24 വിശുദ്ധ മത്തിയാസിന്റെ പേര്‍ക്ക് നല്‍കപ്പെട്ടതിനാല്‍ ഫെബ്രുവരി 25നു അല്ലേൽ 26 നാണ് വിശുദ്ധന്റെ തിരുനാള്‍ ആഘോഷിക്കുന്നത്. റോമന്‍, ബ്രിട്ടീഷ് രക്തസാക്ഷി പട്ടികകളില്‍ വിശുദ്ധ എതെല്‍ബെര്‍ട്ടിനേയും അനുസ്മരിക്കുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. അഡെലാ 2. അയര്‍ലന്‍റ്കാരനായ കുമിന്‍ 3. സിസിലിയിലെ ജോണ്‍ തെറിസ്ത്രസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/2?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KxkvvF3EaWJ7SLsicT1UJr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/DailySaints/DailySaints-2016-02-24-05:52:40.jpg
Keywords: വിശുദ്ധ എ
Content: 814
Category: 5
Sub Category:
Heading: വിശുദ്ധ ടാരാസിയൂസ്
Content: ബൈസന്റൈന്‍ സാമ്രാജ്യത്തിലെ ഒരു പ്രജയായിരുന്നു വിശുദ്ധ ടാരാസിയൂസ്. അദ്ദേഹം പിന്നീട് സാമ്രാജ്യത്തിലെ ഉന്നത പദവികളിലൊന്നായ കോണ്‍സുലര്‍ പദവിയിലേക്കും അതിനു ശേഷം കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടേയും, അദ്ദേഹത്തിന്റെ അമ്മയായ ഐറീന്റേയും സെക്രട്ടറിയായി നിയമിതനാവുകയും ചെയ്തു. കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസായി വിശുദ്ധനെ തിരഞ്ഞെടുത്തപ്പോള്‍, വിശുദ്ധ ചിത്രങ്ങളെ ആദരിക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനായി ഒരു പൊതു യോഗം വിളിച്ചു കൂട്ടാമെന്ന ഉറപ്പിന്മേലാണ് വിശുദ്ധന്‍ ആ പദവി സ്വീകരിച്ചത്. ചക്രവര്‍ത്തിമാര്‍ തമ്മിലുള്ള യുദ്ധങ്ങള്‍ നിമിത്തം കോണ്‍സ്റ്റാന്റിനോപ്പിള്‍ പരിശുദ്ധ റോമന്‍ സഭയില്‍ നിന്നും വിഭജിക്കപ്പെട്ട നിലയിലായിരുന്നു. 786-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ ‘വിശുദ്ധ അപ്പസ്തോലിക ദേവാലയത്തില്‍' വെച്ച് ഈ യോഗം കൂടുകയുണ്ടായി. പിന്നീട് അടുത്ത വര്‍ഷം നൈസില്‍ വെച്ചും ഈ യോഗം കൂടുകയും ഈ യോഗത്തില്‍ ഉരുത്തിരിഞ്ഞ പ്രമേയങ്ങള്‍ പാപ്പാ അംഗീകരിക്കുകയും ചെയ്തു. തന്റെ ഭാര്യയില്‍ നിന്നും വിവാഹമോചനത്തിനുള്ള അനുവാദം നിഷേധിച്ചതിനാല്‍ പരിശുദ്ധ പാത്രിയാര്‍ക്കീസ് ചക്രവര്‍ത്തിയുടെ ശത്രുതക്ക് പാത്രമായി അദ്ദേഹം മാറി. ഇതിനിടെ വിശുദ്ധ ട്ടാരാസിയൂസ് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ മരണത്തിനു സാക്ഷ്യം വഹിച്ചു. ഐറീന്റെ പതനവും, നൈസ്ഫോറസ്‌ ഭരണം പിടിച്ചെടുത്തത്തിനും വിശുദ്ധ ട്ടാരാസിയൂസ് സാക്ഷ്യം വഹിച്ചു. വിശുദ്ധ ട്ടാരാസിയൂസിന്റെ മുഴുവന്‍ ജീവിതവും അനുതാപത്തിന്റേയും, പ്രാര്‍ത്ഥനയുടേതുമായിരുന്നു. തന്റെ പുരോഹിതരേയും, ജനത്തേയും നവീകരണത്തിലേക്ക് കൊണ്ട് വരാന്‍ അദ്ദേഹം വളരെയേറെ കഷ്ടപ്പാടുകള്‍ സഹിച്ചു. 21 വര്‍ഷവും 2 മാസവും വിശുദ്ധന്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ സഭയെ നയിച്ചു. പാവങ്ങളോടുള്ള വിശുദ്ധന്റെ അനുകമ്പ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു സവിശേഷ നന്മയായിരുന്നു. ഒരു ദരിദ്രനും തന്റെ ദാനധര്‍മ്മങ്ങളില്‍ നിന്നും ഒഴിവാക്കപ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്തുന്നതിനായി കോണ്‍സ്റ്റാന്റിനോപ്പിളിലെ എല്ലാ ഭവനങ്ങളും ആശുപത്രികളും വിശുദ്ധന്‍ നേരിട്ട് സന്ദര്‍ശിച്ചിരിന്നു. 806-ല്‍ മെത്രാന്‍ ദൈവസന്നിധിയിലേക്ക് യാത്രയായി. ആഗോള കത്തോലിക്ക സഭ ഫെബ്രുവരി 25നാണ് ഈ വിശുദ്ധന്റെ തിരുനാള്‍ ആഘോഷിക്കുന്നത്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. മോബോഗ് ആശ്രമത്തിന്‍റെ ആബട്ട് ആയ അദെല്‍ത്രൂദിസു 2. ഫിനീഷ്യായിലെ അനാനിയാസും കൂട്ടരും 3. അവെര്‍ത്താനൂസ് 4. ആഫ്രിക്കക്കാരായ ഡോണാത്തൂസും യുസ്ത്തൂസും ഹെറോനയും കൂട്ടരും {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/2?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KxkvvF3EaWJ7SLsicT1UJr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/DailySaints/DailySaints-2016-02-23-12:39:28.jpg
Keywords: വിശുദ്ധ ട