Contents
Displaying 701-710 of 24922 results.
Content:
825
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തെയും ഭൂമിയിലെയും സമയദൈർഖ്യങ്ങൾ തമ്മിലുള്ള വ്യത്യാസം
Content: “തടവറയില്‍ നിന്നും എന്നെ മോചിപ്പിക്കണമേ! ഞാന്‍ അങ്ങയുടെ നാമത്തിനു നന്ദി പറയട്ടെ, നീതിമാന്മാര്‍ എന്‍റെ ചുറ്റും സമ്മേളിക്കും, എന്തെന്നാല്‍ അവിടുന്ന് എന്നോടു ദയ കാണിക്കും” (സങ്കീര്‍ത്തനങ്ങള്‍ 142:7) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി-24}# ഒരു രാത്രിയില്‍ 'കുരിശിന്റെ വിശുദ്ധ പൗലോസ്' ഉറങ്ങുവാന്‍ പോകുന്നതിനു മുന്‍പ് തന്റെ മുറിയുടെ വാതിലില്‍ ആരോ തുടരെ തുടരെ മുട്ടുന്നതായി കേട്ടു. കാല്‍മണിക്കൂര്‍ മുന്‍പ് മരിച്ച ഒരു പുരോഹിതന്റെ ആത്മാവായിരുന്നു അത്. കുര്‍ബ്ബാന, പ്രാര്‍ത്ഥന തുടങ്ങിയ സഹായങ്ങള്‍ വിശുദ്ധനില്‍ നിന്നും അപേക്ഷിക്കുവാന്‍ വേണ്ടി വന്നതായിരുന്നു ആ ആത്മാവ്. ആ ആത്മാവ് പറഞ്ഞു. “ഓ! ഞാന്‍ എത്രമാത്രം സഹിച്ചു, ആയിരം കൊല്ലത്തോളം അഗ്നിയുടെ സമുദ്രത്തിലായിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്!” ശേഷം ആത്മാവ് കണ്ണുനീര്‍ പൊഴിക്കുവാനാരംഭിച്ചു. ഉടനടി തന്നെ പൌലോസ് എഴുന്നേറ്റ് സമയം നോക്കിയിട്ട് പറഞ്ഞു, “അതെപ്രകാരം സാധിക്കും? കാല്‍മണിക്കൂര്‍ മുന്‍പ് മാത്രം മരിച്ച അങ്ങേക്ക് ആയിരം വര്‍ഷത്തോളം അഗ്നിയുടെ സമുദ്രത്തില്‍ കഴിഞ്ഞതായി തോന്നുന്നു എന്നു പറയുന്നതില്‍ എന്തടിസ്ഥാനമാണുള്ളത്?” ഇതിനു മറുപടിയായി ആ ആത്മാവ് ഇപ്രകാരം പറഞ്ഞു. “ശുദ്ധീകരണസ്ഥലത്തെ സമയം എത്രമാത്രം ദൈര്‍ഘ്യമേറിയതാണെന്ന് നീ അറിഞ്ഞിരുന്നുവെങ്കില്‍ നീ ഇത് പറയുമായിരിന്നില്ല”. വിശുദ്ധനില്‍ നിന്നും സഹായ വാഗ്ദാനങ്ങള്‍ സ്വീകരിക്കുന്നത് വരെ ആ ആത്മാവ് അവിടം വിട്ടുപോയില്ല. #{red->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ വിടുതലിനായി നമ്മുടെ സ്വന്തം ആഗ്രഹങ്ങളെ അടിയറവ് വെക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/2?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KxkvvF3EaWJ7SLsicT1UJr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-02-23-09:49:54.jpg
Keywords: ഭൂമിയ

826
Category: 6
Sub Category:
Heading: നോമ്പ്കാലം- നഷ്ടമായ സന്തോഷം വീണ്ടെടുക്കുവാന്‍ സഹായിക്കുന്ന സമയം
Content: "അങ്ങയുടെ സന്നിധിയിൽ നിന്ന് എന്നെ തള്ളികളയരുതേ !അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നിൽ നിന്നും എടുത്തു കളയരുതേ" (സങ്കീർത്തനം 51:11) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 24}# 'പാപം മായിച്ചു കളയുവാൻ’ ഉള്ള പരിശ്രമത്തിൽ, പാപം എന്ന വിപത്തിന്‍റെ ആഴത്തെ പറ്റിയുള്ള ചിന്ത ആധുനിക മനുഷ്യനു നഷ്ടപ്പെട്ടിരിക്കുന്നു. ദൈവസന്നിധിയിൽ ആയിരിക്കുന്നതിലൂടെ ലഭിക്കുന്ന നന്മയുടെ നല്ല വശങ്ങളെ, മാനുഷിക വ്യക്തിത്വത്തിന്റെ സമ്പൂർണതയെ, മനസാക്ഷിയുടെ തലങ്ങളെ മനുഷ്യന് നഷ്ട്ടമായിരിക്കുന്നു. "അങ്ങയുടെ സന്നിധിയിൽ നിന്ന് എന്നെ തള്ളികളയരുതെ, അങ്ങയുടെ രക്ഷയുടെ സന്തോഷം എനിക്ക് വീണ്ടും നൽകേണമേ." സങ്കീർത്തകന്റെ ഈ വാക്കുകൾ എത്രയോ അര്‍ത്ഥവത്താണ്. ദൈവത്തിൽ നിന്നും ലഭിച്ച സന്തോഷം ആധുനിക മനുഷ്യന് നഷ്ട്ടമായിരിക്കുന്നു. എന്നാല്‍ നോമ്പ് കാലം നഷ്ടമായ ആ സന്തോഷം വീണ്ടെടുക്കുവാന്‍ സഹായിക്കുന്നു; അല്ലങ്കിൽ ആ സന്തോഷത്തെ കൂടുതൽ ആഴപ്പെടുത്തുവാൻ സഹായിക്കുന്നു. സങ്കീർത്തകന്റെ മേല്‍ പറഞ്ഞ വാക്കുകൾ നമുക്ക് പ്രചോദനം നല്‍കുവാനും മുന്നേറുവാനും സഹായിക്കുന്നു. അതിനുമപ്പുറം, യേശു ക്രിസ്‌തുവിന്റെ രക്ഷാകര രഹസ്യത്തിലേയ്ക്ക് നമ്മെ നയിക്കുന്നു. വിശുദ്ധ പൌലൊസ് ശ്ലീഹാ പറയുന്നു, "എന്തെന്നാൽ അവനിൽ നാമെല്ലാവരും ദൈവത്തിന്റെ നീതിയാകേണ്ടതിനു, പാപം അറിയാത്തവനെ ദൈവം നമുക്കു വേണ്ടി പാപമാക്കി" (2 കൊറിന്തോസ് 5: 21). യേശുക്രിസ്തു രക്ഷയിലേക്ക് നമ്മെ നയിക്കുന്ന കൃപയുടെ സമ്പൂർണതയാണ്. നിങ്ങള്‍ക്ക് കൈവന്നിരിക്കുന്ന ദൈവകൃപ വ്യര്‍ത്ഥമാക്കരുതെന്നു അവിടുത്തെ സഹപ്രവര്‍ത്തകരെന്ന നിലയില്‍ ഞങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുന്നു (2 കോറി 6:1). വിശുദ്ധ പൌലൊസ് ശ്ലീഹയുടെ ഈ വാക്കുകള്‍ നമ്മുക്ക് ധ്യാനിക്കാം. ക്രിസ്തുവിനെ വീണ്ടും കണ്ടെത്തുവാനുള്ള രക്ഷാകര രഹസ്യം ഈ നോമ്പ് കാലം നമുക്ക് പ്രദാനം ചെയ്യട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 17.2.88) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/2?type=6 }}
Image: /content_image/Meditation/Meditation-2016-02-24-04:59:12.jpg
Keywords: പാപം

827
Category: 4
Sub Category:
Heading: ഹൈക്കൊടതിയുടെ ചീഫ്ജസ്റ്റിസ് ആയിരുന്ന ഒരു ബ്രാഹ്മണ പണ്ഡിതനിലൂടെ യേശുവിനെ തിരിച്ചറിഞ്ഞു
Content: ഒരിക്കല്‍ തമിഴ്നാട്ടിലെ സേലം എന്ന പട്ടണത്തില്‍ ദൈവനിഷേധം പറഞ്ഞു കൊണ്ടുള്ള എന്‍റെ പ്രസംഗം കേട്ടിട്ട് ഒരാള്‍ എന്നെ കാണാന്‍ വന്നു. ഒരു ബ്രാഹ്മണനായി ജനിച്ച് ദാരിദ്ര്യത്തില്‍ വളര്‍ന്ന്, സ്വന്തം അധ്വാനം കൊണ്ട് പഠിച്ച് വക്കീലായി. ജഡ്ജിയായി, ഹൈക്കോടതിയുടെ ജഡ്ജിയായി, ഹൈക്കൊടതിയുടെ ചീഫ്ജസ്റ്റിസ് ആയി പെന്‍ഷന്‍ പറ്റി പിരിഞ്ഞ ഒരു ബ്രാഹ്മണന്‍. സംസ്കൃതത്തിലും ഇംഗ്ലീഷിലും അഗാധമായ പാണ്ഡിത്യമുള്ള പണ്ഡിതനായ ഒരു ബ്രാഹ്മണന്‍. ദൈവനിഷേധം പറഞ്ഞുകൊണ്ടുള്ള എന്‍റെ പ്രസംഗം കേട്ടിട്ട് അദ്ദേഹമെന്നോടു പറഞ്ഞു: "തനിക്ക് ജീവിതത്തില്‍ രണ്ടു പ്രാവശ്യം തെറ്റു പറ്റി. ജീവിതത്തില്‍ വലിയ ദുഃഖവും ദുരിതവുമൊക്കെയുണ്ടായപ്പോള്‍ ദൈവത്തിലേക്കു തിരിയുന്നു എന്ന ധാരണയോടെ താന്‍ തിരിഞ്ഞത് ദൈവത്തിലേക്കൊന്നുമായിരുന്നില്ല. ക്ഷേത്രങ്ങളിലും വിഗ്രഹങ്ങളിലേക്കുമായിരുന്നു. തെറ്റിപ്പോയി." എനിക്ക് വലിയ അത്ഭുതം തോന്നി. ഈ മനുഷ്യന്‍ ബ്രാഹ്മണനാണ്. ക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങളെ പൂജിച്ച് ആ പൂജകൊണ്ട് ഉപജീവനം കഴിക്കുന്ന ഒരു വംശത്തില്‍ ജനിച്ചു വളര്‍ന്നവനാണ്. അദ്ദേഹം തന്നെ എന്നോട് പറയുന്നു: "താന്‍ ക്ഷേത്രങ്ങളില്‍ പോയി വിഗ്രഹങ്ങളെ പൂജിച്ചത് തെറ്റിപോയി." രണ്ടാമത് ക്ഷേത്രങ്ങളില്‍ പോയി വിഗ്രഹങ്ങളുടെ മുന്നില്‍ നേര്‍ച്ച കാഴ്ചകള്‍ വച്ചു പൂജിച്ചിട്ട് പ്രയോജനമൊന്നും കിട്ടാതെ വന്നപ്പോള്‍ താന്‍ ദൈവനിഷേധത്തിലേക്കും നിരീശ്വര വാദത്തിലേക്കും തിരിഞ്ഞു. അതും തെറ്റിപ്പോയി. രണ്ടു തെറ്റുകളും തിരുത്തണം. ഞാനൊരു ഹിന്ദുവായി ജനിച്ചവനാണ്. ഹൈന്ദവനായി ജനിച്ചതില്‍ അഭിമാനിക്കേണ്ടവനാണ്. ഹിന്ദുവായി ജനിച്ചതില്‍ അഭിമാനിക്കണമെങ്കില്‍ ഹിന്ദുമതത്തിന്‍റെ മതഗ്രന്ഥങ്ങള്‍ വായിക്കണം." വലിയ അഹങ്കാരത്തോടെ ഞാനദ്ദേഹത്തോടു പറഞ്ഞു: "മതഗ്രന്ഥങ്ങള്‍ വായിക്കുകയല്ല, കാണാതെ പഠിച്ചിട്ട് നടക്കുകയാണ് ഞാന്‍. രാമായണം, മഹാഭാരതം, മഹാഭാഗവതം ഏതില്‍ നിന്നു വേണമെങ്കിലും ഉറക്കത്തില്‍ വിളിച്ചു ചോദിച്ചാല്‍ മറുപടി പറയാം. അതുപോലെ അതൊക്കെ പഠിച്ചു മനസ്സില്‍ കൊണ്ടു നടക്കുകയാണ്. ഇനി അതൊന്നും വായിച്ചു രക്ഷപെടുന്ന പ്രശ്നമില്ല." അപ്പോള്‍ അദ്ദേഹം എന്നെ കളിയാക്കി. എനിക്ക് വിവരമില്ലെന്ന് പറഞ്ഞു ആദ്യം. എന്നിട്ട് പറഞ്ഞു: "താനീ പറഞ്ഞതൊന്നും മതഗ്രന്ഥങ്ങളേയല്ല. രാമായണവും മഹാഭാരതവും ഭാഗവതവുമൊന്നും മതഗ്രന്ഥങ്ങളല്ല. അവയൊക്കെ വെറും കഥപുസ്തകങ്ങളാണ്. മനുഷ്യന്‍റെ വിശ്വാസം വര്‍ധിപ്പിക്കാന്‍ വേണ്ടി മനുഷ്യന്‍ തന്നെ എഴുതിയുണ്ടാക്കിയ കഥകളാണ് ഇതിഹാസങ്ങള്‍! ഇതൊന്നുമല്ല മതഗ്രന്ഥങ്ങള്‍. ഹിന്ദുമതത്തിന്‍റെ ആധികാരികമായ മതഗ്രന്ഥങ്ങള്‍ വേദങ്ങളാണ്. എഴുതപ്പെട്ട നാലു വേദങ്ങള്‍ ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വ വേദം. ഇതില്‍ ആദ്യത്തെ മൂന്നു വേദങ്ങളില്‍ പ്രത്യക്ഷമായും അഥര്‍വ വേദത്തില്‍ പരോക്ഷമായും ആരാണു ദൈവം? ആരാണു മനുഷ്യന്‍? എന്തിനാണു മനുഷ്യന്‍ ദൈവത്തെ ആരാധിക്കുന്നത്? എങ്ങനെയാണ് ആരാധിക്കേണ്ടത്? ഇതെല്ലാം വളരെ വിശദമായി പറഞ്ഞിട്ടുണ്ട്. അതൊക്കെ വായിക്കണം. തനിക്കു വെളിച്ചം കിട്ടും. സത്യം കണ്ടെത്താന്‍ കഴിയും. സമാധാനം ഉണ്ടാകും, അദ്ദേഹമെന്നെ ഉപദേശിച്ചു. അദ്ദേഹത്തിന്‍റെ ഉപദേശം കേട്ടിട്ട് എനിക്കു ദൈവവിശ്വാസമുണ്ടായൊന്നുമില്ല. എങ്കിലും അദ്ദേഹം പറഞ്ഞതിലെന്തോ കാര്യമുണ്ട്. അതെന്താണെന്നു മനസ്സിലാക്കണം എന്ന വിചാരത്തോടെ ഞാന്‍ കോട്ടയത്തെ പബ്ലിക് ലൈബ്രറിയില്‍ നിന്നും ഋഗ്വേദത്തിന്‍റെ മലയാള പരിഭാഷ, ഒ.എം.സി. നാരായണന്‍ നമ്പൂതിരിപ്പാട് എന്ന പണ്ഡിതന്‍ എഴുതിയ ഋഗ്വേദഭാഷാ ഭാഷ്യം" ആ പുസ്തകമെടുത്തു വായിക്കുവാന്‍ തുടങ്ങി. കുറച്ചു വായിച്ചു കഴിഞ്ഞപ്പോള്‍ അദേഹം പറഞ്ഞ ഒരു കാര്യം സത്യമാണെന്ന് മനസ്സിലായി. "വെളിച്ചം കിട്ടാന്‍ തുടങ്ങി" ഹിന്ദുമതത്തിന്‍റെ ആധികാരിക മതഗ്രന്ഥമായ ഋഗ്വേദത്തില്‍ നിന്നും എനിക്കു കിട്ടിയ ആദ്യത്തെ വെളിച്ചം; "എന്‍റെ ദുഃഖത്തിന്‍റെയും ദാരിദ്ര്യത്തിന്‍റെയും കഷ്ടപ്പാടുകളുടെയും കാലത്ത് ഞാന്‍ ഏതൊക്കെ ദൈവങ്ങളുടെ മുന്നില്‍ പോയി നേര്‍ച്ച കാഴ്ചകള്‍ കൊടുത്തു പ്രാര്‍ത്ഥിച്ചിട്ടുണ്ടോ, അവരാരും ദൈവങ്ങളല്ല എന്നു മനസ്സിലായി. അങ്ങനെ ദൈവങ്ങളില്ല. ഹിന്ദുമതത്തിന്‍റെ ആധികാരിക മതഗ്രന്ഥമായ ഋഗ്വേദത്തില്‍ പ്രപഞ്ച സ്രഷ്ടാവായ ഏകദൈവത്തെക്കുറിച്ചു മാത്രമേ പരാമര്‍ശിക്കുന്നുള്ളൂ, "ഏകം സത് വിപ്രാ, ബഹുധാവദന്തി" (സത്യമായ ദൈവം ഒന്നേയുള്ളൂ.പണ്ഡിതന്‍മാര്‍ അതിനെ പല രൂപങ്ങളില്‍ കാണുന്നു എന്നുമാത്രം!) ദൈവം ഈ പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവാണ്. സകല സൃഷ്ടികള്‍ക്കും പിതാവാണ്. ഭൂമിയിലെ സകല മനുഷ്യവംശങ്ങള്‍ക്കും ആദിപിതാവായ, പരമ പിതാവായ ഈശ്വരന്‍, ബ്രഹ്മം! അങ്ങനെ ഒരേയൊരു ദൈവമേയുള്ളൂ. ആ ദൈവത്തെ മാത്രമേ ആരാധിക്കാവൂ. പരമപിതാവായ ഈശ്വരന്‍ സര്‍വവ്യാപിയാണ്. ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നു. പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നതുകൊണ്ടു തന്നെ ദൈവത്തിനു രൂപമില്ല. അരൂപിയാണ്. അരൂപിയായ ദൈവത്തിന്‍റെ രൂപമുണ്ടാക്കാന്‍ സാദ്ധ്യമല്ലാത്തതു കൊണ്ട് ദൈവത്തിന്‍റേത് എന്നു പറഞ്ഞ് രൂപങ്ങളുണ്ടാക്കി വച്ച് വിഗഹങ്ങളുണ്ടാക്കി വച്ച്, അവയോടു പ്രാര്‍ത്ഥിക്കരുത്. തെറ്റാണ് നിഷ്പ്രയോജനമാണ്. "മൃത്ശിലാ ധാതുദാര്‍വ്വാദി, മൂര്‍ത്താ വിശ്വമവിദ്യയാ, ക്ളിശ്യന്തി തപസാ മൂഢാ, പരാം ശാന്തീം നയാന്തിതേ" കല്ല്, മണ്ണ്‍, മരം, ലോഹം ഇവ കൊണ്ടുണ്ടാക്കുന്ന വിഗ്രഹങ്ങളില്‍ ദൈവമുണ്ട് എന്നു വിചാരിച്ചു പ്രാര്‍ത്ഥിക്കുന്നവന്‍ മൂഢനാകുന്നു. സ്വന്തം ഭക്തി കൊണ്ട് അവന്‍ ദുഃഖം സമ്പാദിക്കുന്നു. മോചനം പ്രാപിക്കുന്നതുമില്ല. ഇങ്ങനെയുള്ള തത്വങ്ങളൊക്കെ മനസ്സിലായി, കാണിച്ചതൊക്കെയും അബദ്ധമായി എന്നും മനസ്സിലായി. വിശുദ്ധ ബൈബിളിന് എഴുപത്തിമൂന്നു പുസ്തകങ്ങളുള്ളതു പോലെ ഋഗ്വേദത്തിനു പത്തു പുസ്തകങ്ങളുണ്ട്.- പത്ത് മണ്ഡലങ്ങള്‍. ഒന്ന് മുതല്‍ ഒമ്പതു വരെയുള്ള മണ്ഡലങ്ങളില്‍ നിരവധി സ്ഥലങ്ങളില്‍, നിരവധി സന്ദര്‍ഭങ്ങളില്‍ ആരാണു ദൈവം, ആരാണു മനുഷ്യന്‍, മനുഷ്യന്‍ എന്തിനാണു ദൈവത്തെ ആരാധിക്കുന്നത് എങ്ങനെയാണ് ആരാധിക്കേണ്ടത് ഇതെല്ലാം വളരെ വിശദമായി പറഞ്ഞിട്ടുണ്ട്. ഇതില്‍ ഒരു കാര്യം എന്‍റെ സവിശേഷമായ ശ്രദ്ധയെ ആകര്‍ഷിച്ചു. പരമപിതാവായ ദൈവത്തിന്‍റെ പരമാത്മാവില്‍ നിന്ന്‍ ഒരു പുത്രന്‍ ജനിക്കുന്നു. സകല സൃഷ്ടികള്‍ക്കും മുന്‍പേ ഉണ്ടായവന്‍ ഈ പ്രപഞ്ചം ഉണ്ടാകുന്നതിനു മുമ്പുതന്നെ ദൈവത്തിന്‍റെ പരമാത്മാവില്‍ നിന്നു പുറപ്പെട്ട് ദൈവത്തോടൊപ്പം, ദൈവത്തെപ്പോലെ തന്നെ അരൂപിയായി നിലനില്‍ക്കുന്നവന്‍ ദൈവപുത്രന്‍. ഹിരണ്യഗര്‍ഭന്‍ എന്നും പ്രജാപതി എന്നും അറിയപ്പെടുന്ന ഈ ദൈവപുത്രന്‍ യഥാസമയം ഭൂമിയില്‍ വരും. ഇഹലോകത്തില്‍ മനുഷ്യന്‍റെ പാപങ്ങള്‍ വര്‍ദ്ധിച്ച്, മനുഷ്യന് അവനവനാല്‍ പാപമോചനം നേടാന്‍ സാദ്ധ്യമല്ല എന്ന ഘട്ടമെത്തുമ്പോള്‍ അരൂപിയായ ദൈവപുത്രന്‍ മനുഷ്യനായി അവതരിക്കുന്നു. "സോകാമയതമേധ്യം മഇദം സ്യാത്, ആത്മന്വയനേന സ്യാമിതി" (ബൃഹദരണ്യകോപനിഷത് 1:2:7). (പ്രജാപതി പിതാവായ ദൈവത്തോട് തനിക്ക് യജ്ഞയോഗ്യമായ ഒരു ശരീരം തരണമെന്നും ആ ശരീരത്താല്‍ താന്‍ രൂപം പ്രാപിക്കട്ടെ എന്നും ആഗ്രഹിച്ചു.) പിതാവായ ദൈവം തന്‍റെ അനന്തമായ ജ്ഞാനത്തെ സംശുദ്ധയായ സ്ത്രീയായി, കന്യകയായി, ലളിതാംബികയായി ഭൂമിയില്‍ അവതരിപ്പിച്ച് അവളില്‍ ഗര്‍ഭമായി ഭ്രൂണമായി തന്‍റെ പുത്രന്‍ പ്രജാപതിയെ ഉരുവാക്കി ജനിപ്പിച്ച് വളര്‍ത്തുന്നു. വേദവേദാംഗ ശാസ്ത്രങ്ങളില്‍ പാരംഗതനായി വളരുന്ന ദൈവപുത്രന്‍ പ്രജാപതി മനുഷ്യവംശത്തിനു സാരോപദേശങ്ങള്‍ നല്‍കുന്നു. എന്താണു പാപം, എന്താണു പുണ്യം, ഏതാണു തെറ്റ് ഏതാണു ശരി, എന്താണ് ചെയ്യേണ്ടത്. എന്താണ് ചെയ്യരുതാത്തത് എന്നു മനുഷ്യനെ ഉപദേശിച്ചു കൊണ്ട് സഞ്ചരിക്കുന്നു. മനുഷ്യന് പാപബോധം നല്‍കി, മനുഷ്യനു പാപമോചനം നല്‍കി. മനുഷ്യനെ പാപത്തില്‍ നിന്നു വീണ്ടെടുക്കുന്നതിനുള്ള ഈ യജ്ഞത്തിന്‍റെ പൂര്‍ത്തീകരണത്തിനായി ദൈവപുത്രനായ പ്രജാപതി തന്‍റെ നിയോഗ കാലത്തിനു ശേഷം സ്വയം യാഗമായിത്തീരുന്നു. ബലിയായിത്തീരുന്നു. ഋഗ്വേദത്തിന്‍റെ പത്താം മണ്ഡലം തൊണ്ണൂറാം സൂക്തം ഏഴാം മന്ത്രത്തില്‍ ദൈവപുത്രനായ പ്രജാപതി മനുഷ്യ വംശത്തിന്‍റെ പാപമോചനത്തിനായി എപ്രകാരമാണ് ബലിയായിത്തീരുന്നത് എന്ന്‍ വര്‍ണ്ണിച്ചിട്ടുണ്ട്. ഭൂമിയില്‍ താഴ്ത്തിയ മരത്തൂണില്‍ ചേര്‍ത്ത് കരചരണങ്ങള്‍ ഇരുമ്പാണി കൊണ്ട് ബന്ധിച്ചു. രക്തം വാര്‍ന്നു മരിച്ച്, മൂന്നാം ദിനം ഉയിര്‍ത്തെഴുന്നേറ്റ് സ്വര്‍ഗ്ഗാരോഹണം ചെയ്യുന്ന ദൈവപുത്രനായ പ്രജാപതി! ഹൈന്ദവ മതഗ്രന്ഥമായ ഋഗ്വേദത്തില്‍ മനുഷ്യവര്‍ഗ്ഗത്തിന്‍റെ പാപമോചനത്തിനുവേണ്ടി ബലിയായിത്തീര്‍ന്നു മരിക്കുന്ന ഒരു ദൈവ പുത്രനെക്കുറിച്ച് വായിച്ചപ്പോള്‍ എനിക്ക് വലിയ സംശയം! വലിയ ചിന്താക്കുഴപ്പം! അപ്പോള്‍ ഞാന്‍ ചില വേദപണ്ഡിതന്‍മാരെ പോയിക്കണ്ടു ചോദിച്ചു. "ആരാണ് ദൈവപുത്രന്‍, ആരാണ് പ്രജാപതി? എന്താണിതിന്‍റെ അര്‍ത്ഥം?" അതിലൊരു പണ്ഡിതന്‍ പറഞ്ഞു: "ഉണ്ട്, പ്രജാപതി സങ്കല്പമുണ്ട്. പ്രജ എന്നു പറഞ്ഞാല്‍ മനുഷ്യന്‍; പതി എന്നു പറഞ്ഞാല്‍ രക്ഷകന്‍. മനുഷ്യന്‍റെ രക്ഷകനായി ദൈവത്തില്‍ നിന്നു ജനിക്കുന്ന ഒരു പുരുഷന്‍ വരും, ഇതുവരെ വന്നിട്ടില്ല. നാമിപ്പോഴും പ്രതീക്ഷിക്കുകയാണ്." ഈ സമയമത്രയും യേശുക്രിസ്തുവിന്‍റെ രൂപം എന്‍റെ മനസ്സിലുണ്ട്. എന്നാല്‍ എന്നിലെ ശക്തനായ ഹിന്ദു അതംഗീകരിക്കാന്‍ തയാറായില്ല. അങ്ങനെയൊന്നു ചിന്തിക്കുവാന്‍ പോലും തയാറായില്ല. എങ്കിലും ഞാന്‍ ഒരു ഹിന്ദു മാത്രമല്ല, ഞാന്‍ നിരീശ്വരവാദിയാണ്, യുക്തിവാദിയാണ്. ആ ഒരു തന്‍റേടത്തില്‍ ഞാന്‍ ആ പണ്ഡിതനോടു ചോദിച്ചു: "യേശുക്രിസ്തുവിനെക്കുറിച്ചെങ്ങാനുമായിരിക്കുമോ ഈ പരാമര്‍ശം?" "അങ്ങനെ ചിന്തിക്കാനെന്താ കാര്യം?" ഞാന്‍ പറഞ്ഞു: "ലക്ഷണങ്ങള്‍!" ഋഗ്വേദത്തില്‍ രണ്ടു ലക്ഷണങ്ങള്‍ പറയുന്നുണ്ട്, ദൈവ പുത്രനായ പ്രജാപതിയുടെ രണ്ട് ലക്ഷണങ്ങള്‍! ഒന്ന്‍: "ദൈവപുത്രനായ പ്രജാപതി രൂപത്തില്‍ മനുഷ്യനും, പ്രകൃതത്തില്‍ ദൈവം തന്നെയുമായിരിക്കും." രണ്ട്: ദൈവപുത്രനായ പ്രജാപതി മനുഷ്യ രൂപത്തില്‍ ഭൂമിയില്‍ വന്ന്‍, മനുഷ്യ വംശത്തിന്‍റെ പാപം മുഴുവന്‍ സ്വന്ത ശരീരത്തില്‍ ആവഹിച്ച് ബലിയായിത്തീര്‍ന്ന്‍ യാഗമായിത്തീര്‍ന്നു മരിക്കും. പക്ഷെ ദൈവപുത്രനായതുകൊണ്ട് മരണമില്ലാത്തവനാണ് അമരനാണ്. അതുകൊണ്ട് യാഗശേഷം വീണ്ടും ജീവനെ പ്രാപിക്കും." യജുര്‍വേദത്തിന്‍റെ ബ്രാഹ്മണ ഗ്രന്ഥമായ ശതപഥ ബ്രാഹ്മണത്തില്‍ യാഗത്തെക്കുറിച്ച് ഏഴ് യാഗവിധികളുണ്ട്. ഒന്ന്‍: യാഗസമയത്ത് ബലിപുരുഷന്‍റെ തലയില്‍ ബലൂസിച്ചെടിയുടെ വള്ളികള്‍ കൊണ്ട് മെനഞ്ഞ ഒരു കിരീടം ധരിപ്പിക്കണം (ബലൂസി: മുള്ളുകളുള്ള ഒരു കാട്ടുവള്ളി) രണ്ട്: കരചരണങ്ങളില്‍ ഇരുമ്പാണിയടിച്ച് യുപത്തില്‍ ബന്ധിക്കണം (യുപം: യാഗശാലയില്‍ ബലിമൃഗത്തെ ബന്ധിക്കാന്‍ വേണ്ടി ഭൂമിയില്‍ താഴ്ത്തിയ മരത്തൂണ്) മൂന്ന്‍: അപ്രകാരം ബന്ധിക്കുമ്പോള്‍ ബലിപുരുഷന്‍റെ അസ്ഥികള്‍ തകര്‍ന്നു പോകാന്‍ പാടില്ല. നാല്: മരണത്തിനു മുമ്പ് ബലി പുരുഷന് "സോമരസം" - പുളിച്ച മദ്യം കുടിക്കാന്‍ കൊടുക്കണം. അഞ്ച്: മരണശേഷം ബലിപുരുഷനെ പുതപ്പിച്ച 'കച്ച' - വസ്ത്രം ഹോതാക്കള്‍ പങ്കിട്ടെടുക്കണം. ആറ്: മരണശേഷം ബലിപുരുഷന്‍റെ ശരീരം-മാംസം- ഭക്ഷിക്കപ്പെടണം. ഏഴ്: മരണശേഷം ബലിപുരുഷന്‍റെ രക്തം പാനം ചെയ്യപ്പെടണം. ഈ ഏഴ് യാഗവിധികളും- ഹൈന്ദവ ഗ്രന്ഥമായ ശതപഥ ബ്രാഹ്മണത്തില്‍ പറയുന്ന ഏഴ് യാഗവിധികളും നസ്രായനായ യേശുവിന്‍റെ ക്രൂശീകരണത്തില്‍ കൃത്യമായി പാലിക്കപ്പെട്ടു എന്നും അതുകൊണ്ടുതന്നെ യേശുവിന്‍റെ മരണം ഒരു സാധാരണ മരണമല്ല, യഥാര്‍ത്ഥ യാഗമാണ്, യാഗവിധി പ്രകാരം നടന്ന യാഗമാണ് എന്ന്‍ ഈയിടെ ഒരാള്‍ പ്രസംഗിച്ചു, ഞാന്‍ കേട്ടു. അതുകൊണ്ടാണു സംശയം. പണ്ഡിതന്‍ പറഞ്ഞു: "അങ്ങനെ വരാന്‍ വഴിയില്ല. യേശുവിന്‍റെ മരണം അങ്ങു പാശ്ചാത്യ ദേശത്തല്ലേ, ജറുസലേമിലോ മറ്റോ ഇവിടെയങ്ങുമല്ലല്ലോ." അറിയാതെ ഒരു കുരുത്തക്കേട് ഞാനാ പണ്ഡിതനോടു പറഞ്ഞു പോയി - പറയരുതായിരുന്നു എന്ന്‍ പിന്നീട് തോന്നി. ആ മനുഷ്യന്‍റെ ദേഷ്യം കണ്ടപ്പോള്‍ "ഇവിടെയായിരിക്കണം എന്നു വേദത്തിലൊന്നും പറഞ്ഞിട്ടില്ല. ദൈവം, മനുഷ്യന്‍, ഭൂമി മൂന്നു പരാമര്‍ശങ്ങളെയുള്ളൂ. ഭൂമിയിലെവിടെ വേണമെങ്കിലുമാകാം, ജെറുസലേമിലുമാകാം" ഇതു പറഞ്ഞപ്പോള്‍ ആ പണ്ഡിതൻ എന്‍റെ നേരെ ചൂടായി. "ഇതു മതപരമായ കാര്യമാണ്. ദൈവകാര്യമാണ്. ദുഃസ്തര്‍ക്കം പാടില്ല, തന്‍റെ യുക്തിവാദമൊന്നും എന്‍റെ അടുത്തിറക്കരുത് പൊയ്ക്കൊള്ളുക" മനസ്സില്‍ ഈ സംശയങ്ങളുമായി പിന്നീട് ഞാൻ പോയത് എന്നെ വേദം വായിക്കുവാന്‍ പ്രേരിപ്പിച്ച, ഹൈക്കൊടതിയുടെ ചീഫ്ജസ്റ്റിസ് ആയിരുന്ന ആ ബ്രാഹ്മണ പണ്ഡിതന്‍റെ അടുത്തേയ്ക്കാണ്. ഞാൻ അദ്ദേഹത്തോടു പറഞ്ഞു: "സംശയമായിരിക്കുന്നു." ആദ്യം അദ്ദേഹം പറഞ്ഞു: "ഇതു മലയാളത്തിലല്ലേ എഴുതിയിരിക്കുന്നത്, തനിക്കു മനസ്സിലായില്ലേ?" ഞാന്‍ പറഞ്ഞു: "മനസ്സിലാകുന്നൊക്കെയുണ്ട് പക്ഷെ സംശയം തോന്നുന്നു." സഹോദരങ്ങളെ, ഹിന്ദുവായി ജനിച്ച് ഹിന്ദുവായി ജീവിച്ച ആ മനുഷ്യന്‍! ഒരു ബ്രാഹ്മണനായി ജീവിച്ച് ബ്രാഹ്മണനായി തന്നെ ജീവിച്ച ആ മനുഷ്യന്‍! അദ്ദേഹമെന്നോടു പറഞ്ഞു: "സംശയിക്കാനൊന്നുമില്ല! ലോകമറിഞ്ഞ് മനുഷ്യനറിഞ്ഞ് ഭൂമിയില്‍ വന്ന്‍ മനുഷ്യ വംശത്തിന്‍റെ പാപമോചനത്തിനും വീണ്ടെടുപ്പിനുമായി പരിശ്രമിച്ച് ആ പരിശ്രമത്തിന്‍റെ അവസാനം സ്വയം യാഗമായിത്തീര്‍ന്ന ഒരാളേയുള്ളൂ. അത് യേശുക്രിസ്തുവാണ്." അദ്ദേഹത്തിന്‍റെ ഈ ഉപദേശം കേട്ടപ്പോള്‍ സത്യത്തില്‍ എനിക്കോര്‍മ്മ വന്നത് - എന്‍റെ മനസ്സിലേക്കു വന്നത് എന്‍റെ ഭാര്യ തന്നെയാണ്. വലിയ വിദ്യാഭ്യാസ യോഗ്യതയൊന്നുമില്ലാത്ത ഒരു നാട്ടിന്‍പുറത്തുകാരി. വിവാഹം കഴിഞ്ഞ് എന്‍റെ വീട്ടിലേക്കു വന്നു കഴിഞ്ഞപ്പോള്‍ അവള്‍ എന്നോടൊരു നിവേദനം നടത്തി... തുടരും... {{(ഈ ലേഖനത്തിന്റെ ആദ്യ ഭാഗം വായിക്കാൻ ഇവിടെ click ചെയ്യുക) -> http://www.pravachakasabdam.com/index.php/site/news/792 }}
Image: /content_image/Mirror/Mirror-2016-02-24-02:48:34.jpg
Keywords: അരവിന്ദാക്ഷ മേനോന്‍

828
Category: 4
Sub Category:
Heading: യേശു നാമത്താൽ അത്ഭുതകരമായി പ്ലേഗ് ബാധയിൽ നിന്നും രക്ഷിക്കപ്പെട്ട ലിസ്ബൺ നഗരം
Content: യേശു നാമത്തിന്റെ അത്ഭുത ശക്തി: ഭാഗം 1 1432-ൽ പോർച്ചുഗലിലെ ലിസ്ബണിൽ ഭീകരമായ ഒരു പ്ലേഗ് നാശം വിതച്ചു. സാധിച്ചവരെല്ലാം ഭീതിയിൽ പട്ടണം വിട്ടോടി. അങ്ങനെ പോർച്ചുഗൽ രാജ്യത്തിൻറെ ഓരോ മൂലയിലേക്കും പ്ലേഗ് വ്യാപിച്ചു. ക്രൂരമായ ഈ രോഗത്താൽ ആയിരക്കണക്കിന് പുരുഷന്മാരും സ്ത്രീകളും കുട്ടികളും തൂത്തെറിയപ്പെട്ടു. ഈ പ്ലേഗ് വളരെ ശക്തമായിരുന്നതുകൊണ്ട് എല്ലായിടത്തും ധാരാളം ആളുകൾ മരിച്ചുവീണു. ഊണ്‍മേശയ്ക്കൽ, തെരുവിൽ, വീടുകളിൽ, കടകളിൽ, ചന്തസ്ഥലങ്ങളിൽ, പള്ളികളിൽ, ചരിത്രകാരന്മാരുടെ വാക്കുകളിൽ അത്, "പ്ലേഗുബാധയുണ്ടായ ആളുകളുടെ കോട്ടിൽ നിന്നും തൊപ്പിയിൽനിന്നും വസ്ത്രങ്ങളിൽ നിന്നും മറ്റുള്ളവരിലേക്ക് ഇടിമിന്നൽപോലെ ആളിപ്പടർന്നു." അസംഖ്യം വൈദികരും ഡോക്ടർമാരും നേഴ്സുമാരും മരിച്ചുവീണതുകൊണ്ട് അവരുടെ ശവശരീരങ്ങൾ സംസ്കരിക്കാതെ തെരുവുകളിൽ കിടന്നു. തെരുവുനായ്ക്കൾ അവരുടെ രക്തം നക്കുകയും മാംസം ഭക്ഷിക്കുകയും ചെയ്തതിൻറെ ഫലമായി അവയ്ക്കും ഈ രോഗം പിടിപെട്ടു. ഇങ്ങനെ ദൗഭാർഗ്യവാന്മാരായ ജനങ്ങളുടെ ഇടയിൽ പ്ലേഗ് കൂടുതലായി ബാധിച്ചു. മരിച്ചുകൊണ്ടിരുന്നവരെ അചഞ്ചലമായ തീക്ഷ്ണതയോടെ സഹായിച്ചവരില്‍ ബഹുമാന്യനായ ഒരു മെത്രാനുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ പേര് മോണ്‍സിഞ്ഞോര്‍ ഓദ്രെഡയാസ് എന്നായിരുന്നു. അദ്ദേഹം വിശുദ്ധ ഡോമിനിക്കിന്‍റെ ആശ്രമത്തില്‍ താമസിച്ചിരുന്നു. ഈ വിശുദ്ധനായ മനുഷ്യന്‍ പകര്‍ച്ചവ്യാധി രൂക്ഷമായിക്കൊണ്ടിരിക്കുന്നതല്ലാതെ കുറയുന്നില്ലായെന്നു മനസ്സിലായപ്പോള്‍ യേശുവിന്‍റെ പരിശുദ്ധനാമം വിളിച്ചപേക്ഷിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. രോഗം ബാധിച്ചവരോടും മരിച്ചുകൊണ്ടിരിക്കുന്നവരോടും രോഗം ബാധിക്കാത്തവരോടും "യേശുവേ യേശുവേ" എന്ന് വിളിച്ചപേക്ഷിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ടു നില്‍ക്കുന്നത് പലപ്പോഴും കാണാമായിരുന്നു. അദ്ദേഹം ഇപ്രകാരം ജനങ്ങളോടു പറഞ്ഞു. ആ പരിശുദ്ധനാമം കാര്‍ഡുകളില്‍ എഴുതി അവ നിങ്ങളുടെ വസ്ത്രത്തില്‍ അണിയുക. അവ നിങ്ങളുടെ തലയിണയുടെ അടിയില്‍ വയ്ക്കുക. അവ നിങ്ങളുടെ കട്ടിളപ്പടിയില്‍ ഒട്ടിച്ചു വയ്ക്കുക. എല്ലാത്തിനുമുപരിയായി ആ ശക്തമായ നാമം നിങ്ങളുടെ അധരങ്ങളിലും ഹൃദയങ്ങളിലും ഉരുവിടുക." രോഗികള്‍ക്കും മരണാസന്നരായവര്‍ക്കും ധൈര്യവും ആത്മവിശ്വാസവും പകര്‍ന്നുകൊടുത്തുകൊണ്ട് അദ്ദേഹം നാടു മുഴുവന്‍ ചുറ്റിസഞ്ചരിച്ചു. രോഗികള്‍ക്ക് ഒരു പുതുജീവന്‍ കിട്ടിയതുപോലെ തോന്നി. അവര്‍ യേശുനാമം വിളിച്ചപേക്ഷിക്കുകയും യേശുനാമം എഴുതിയ കാര്‍ഡുകള്‍ നെഞ്ചില്‍ ധരിക്കുകയും അവ പോക്കറ്റില്‍ സൂക്ഷിക്കുകയും ചെയ്തു. ജനങ്ങളെയെല്ലാം വി. ഡോമിനിക്കിന്‍റെ പള്ളിയിലേക്ക് വിളിച്ചുകൂട്ടി യേശുനാമത്തിന്‍റെ ശക്തിയെക്കുറിച്ച് വീണ്ടും സംസാരിച്ചു. അതേ നാമത്തില്‍ വെള്ളം വെഞ്ചെരിച്ചു ജനങ്ങളെയെല്ലാം ആ വെള്ളം അവരുടെ മേലും രോഗികളുടെ മേലും മരണാസന്നരായവരുടെ മേലും തളിച്ചു. അത്ഭുതമെന്നു പറയട്ടെ. രോഗികള്‍ സുഖം പ്രാപിച്ചു. മരണാസന്നര്‍ അവരുടെ വേദനയില്‍ നിന്നും ഉയര്‍ന്നു. പ്ലേഗ് ബാധ അവസാനിച്ചു. അങ്ങനെ പട്ടണം ഏറ്റവും മാരകമായ വ്യാധിയില്‍ നിന്നും മുക്തമായി. ഈ വാര്‍ത്ത രാജ്യം മുഴുവന്‍ പരന്നു. എല്ലാവരും ഒറ്റസ്വരത്തില്‍ യേശുനാമം വിളിച്ചപേക്ഷിക്കുവാന്‍ തുടങ്ങി. അവിശ്വസനീയമായ രീതിയില്‍ ചുരുങ്ങിയ കാലംകൊണ്ട് ഈ മാരകമായ രോഗത്തില്‍ നിന്നും പോര്‍ച്ചുഗല്‍ മുഴുവന്‍ സ്വതന്ത്രമായി. ഈ അത്ഭുതങ്ങള്‍ കണ്ടശേഷം നന്ദിനിറഞ്ഞ ജനങ്ങള്‍ അവരുടെ രക്ഷകന്‍റെ നാമത്തോടുള്ള സ്നേഹവും അതിലുള്ള ശരണവും കാത്തുസൂക്ഷിച്ചു.എല്ലാ അപകടങ്ങളിലും അവര്‍ യേശുനാമം വിളിച്ചപേക്ഷിച്ചു. യേശുനാമ പ്രചാരണത്തിനുവേണ്ടി പള്ളികള്‍തോറും യേശുനാമം പ്രഘോഷിക്കുന്ന പ്രദക്ഷിണങ്ങള്‍ നടത്തപ്പെട്ടു. ഈ അനുഗൃഹീത നാമത്തിന്‍റെ ബഹുമാനാര്‍ത്ഥം അള്‍ത്താരകള്‍ ഉയര്‍ത്തപ്പെട്ടു. രാജ്യത്തിനുണ്ടായ ഏറ്റവും വലിയ ശാപം ഏറ്റവും വലിയ അനുഗ്രഹമായി മാറി. നൂറ്റാണ്ടുകളായി യേശുനാമത്തിലുള്ള വലിയ ശരണം പോര്‍ച്ചുഗലില്‍ നിലനിന്നുപോന്നു. അവിടെനിന്ന് സ്പെയിനിലേക്കും ഫ്രാന്‍സിലേക്കും ലോകം മുഴുവനും അത് വ്യാപിച്ചു.
Image: /content_image/Mirror/Mirror-2016-03-01-06:37:58.jpg
Keywords: Lisban, Unstoppable Plague, Miracle, malayalam, Pravachaka Sabdam, Latest Christian Updates, Christian MIracle, Catholic Faith

829
Category: 1
Sub Category:
Heading: വിശ്വാസം പ്രദർശനവേദിയാകുന്ന ഒരു സംസ്ക്കാരം വളർന്നു വരുന്നതിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ
Content: "കൃസ്തുമതം നന്മ പ്രവർത്തിക്കാനുള്ള മതമാണ്. അഹന്തയും കാപട്യവും ഉള്ളിലൊതുക്കി വ്യാജഭക്തി പ്രസംഗിക്കാനുള്ള മതമല്ല." കാസാ സാന്താ മാർത്തയിലെ ദിവ്യബലിമധ്യേയുള്ള സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. വിശ്വാസം പ്രദർശനവസ്തുവാക്കുന്ന ഒരു സംസ്ക്കാരം വളർന്നു വരുന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. വിശ്വാസത്തെ സേവനത്തിനായുള്ള ഒരു അവസരമായി കാണാതെ, നിറകാഴ്ച്ചകളുടെ പ്രദർശന വേദിയാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. ഏശയ്യാ പ്രവാചകനെയും വിശുദ്ധ മത്തായിയുടെ സുവിശേഷ ഭാഗങ്ങളും ഉദ്ധരിച്ചു കൊണ്ട്, സുവിശേഷവൽക്കരണത്തിലെ വാക്കുകളും പ്രവർത്തികളും തമ്മലുള്ള വൈരുദ്ധ്യം പിതാവ് എടുത്തുകാട്ടി. നന്മ പ്രസംഗിക്കുകയും അത് പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്ന ഫരിസേയരെയും നിയമജ്ഞരെയും യേശു ശകാരിക്കുന്നത് അദ്ദേഹം ഓർമ്മിപ്പിച്ചു. നന്മ ചെയ്യാനാണ് യേശു അനുയായികളോട് ആവശ്യപ്പെട്ടത്. നാം യേശുവിന്റെ അനുയായികളാണ്. നാം കത്തോലിക്കരാണ് എന്ന് അഭിമാനിക്കുന്നു. പക്ഷേ, എന്ത് കത്തോലിക്കാ പ്രവർത്തികളാണ് നമ്മൾ ചെയ്യുന്നത്? കുട്ടികളോടു സംസാരിക്കാൻ പോലും സമയമില്ലാത്ത എത്രയോ മാതാപിതാക്കൾ! അന്വേഷിക്കാൻ സമയമില്ലാത്തതു കൊണ്ടു തന്നെ മക്കൾ മാതാപിതാക്കളെ വൃദ്ധമന്ദിരങ്ങളിൽ ഉപേക്ഷിക്കുന്നു! എന്നിട്ട് നമ്മൾ ക്രൈസ്തവ സംഘടനകളിൽ ചേർന്ന് ലോകത്തോട് നന്മ പ്രസംഗിക്കുന്നു! യേശു ഫരിസേയരോടും നിയമജ്ഞരോടും പറഞ്ഞത് എന്താണെന്ന് എല്ലാവരും ഓർത്തിരിക്കണം എന്ന് പിതാവ് ക്രൈസ്തവ സമൂഹത്തോട് ആഹ്വാനം ചെയ്തു. പറയുന്നത് പ്രവർത്തിക്കാതിരിക്കുന്നത് വഞ്ചനയാണ് എന്ന ഏശയ്യാ പ്രവാചകന്റെ വാക്കുകൾ അദ്ദേഹം ഓർമ്മിപ്പിച്ചു. "തിന്മ ഉപേക്ഷിക്കുക, നന്മ മാത്രം ചെയ്യുക. അടിച്ചമർത്തപ്പെടുന്നവർക്ക് ആശ്വാസമരുളുക. അനാഥരെ ദോഹിക്കരുത്. വിധവയ്ക്ക് വേണ്ടി സംസാരിക്കുക." ഏശയ്യാ പ്രവാചകന്റെ വാക്കുകൾ ദൈവത്തിന്റെ അനന്ത കാരുണ്യത്തെ പറ്റിയാണ് നമ്മെ ഓർമ്മിപ്പിക്കുന്നത്. 'എന്നെ പറ്റി എന്തു പറഞ്ഞു എന്നല്ല, എനിക്കു വേണ്ടി എന്തു ചെയ്തു' എന്നാണ് ദൈവം നിങ്ങളോട് ചോദിക്കുന്നത്. കൃസ്തുവിന്റെ അനുയായികൾ ഇതിനു മറുപടി പറയേണ്ടി വരും. വിശക്കുന്നവർക്കും അടിച്ചമർത്തപ്പെട്ടവർക്കും അപരിചിതർക്കും വേണ്ടി നിങ്ങൾ എന്തു ചെയ്തു എന്നതിന് ചെയ്തതിന് അന്ത്യദിനത്തിൽ നിങ്ങൾ കണക്ക് ബോധിപ്പിക്കേണ്ടി വരും എന്ന് വിശുദ്ധ മത്തായി അന്ത്യവിധിയെ പറ്റി പറയുന്നത് ഉദ്ധരിച്ചു കൊണ്ട് പിതാവ് പറഞ്ഞു. പ്രവർത്തിയില്ലാത്ത വാക്കുകൽ നിങ്ങളെ ഫരിസേയരെ പോലെ, നിയമജ്ഞരെ പോലെ കാപട്യക്കാരാക്കുന്നു. അത് മനസിലാക്കാനുള്ള വിവേകം ലഭിക്കാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം: മാർപാപ്പ പറഞ്ഞു.
Image: /content_image/News/News-2016-02-24-12:30:29.jpg
Keywords: pope francis

830
Category: 6
Sub Category:
Heading: ജീവിതത്തിലെ ദുഃഖങ്ങള്‍ക്ക് യേശു നല്‍കുന്ന സമ്മാനമെന്ത്?
Content: "വിലപിക്കുന്നവര്‍ ഭാഗ്യവാന്മാർ, അവർ ആശ്വസിക്കപ്പെടും" (മത്തായി 5:4) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 25}# അഷ്ടസൗഭാഗ്യങ്ങളെ പറ്റി യേശു പറഞ്ഞപ്പോൾ ദരിദ്രർ, വിശപ്പനുഭവിക്കുന്നവർ, പീഡിതർ, നീതി നിഷേധിക്കപെട്ടവർ തുടങ്ങി എല്ലാ തരത്തിലുമുള്ള സഹനങ്ങളനുഭവിക്കുന്നവരെയും യേശു പരിഗണിച്ചിരുന്നു. ഈ ലോകത്തിലേയ്ക്ക് നോക്കിയാൽ പല തരത്തിലുള്ള ദുരിതങ്ങൾ അനുഭവിക്കുന്നവരെ എല്ലായിടത്തും കാണുവാൻ സാധിക്കും. സഹനത്തിനു ഇരയായവരുടെ ഭാഗ്യങ്ങളെ കുറിച്ച് പറയുവാൻ യേശു മടി കാണിച്ചില്ല. "വിലപിക്കുന്നവർ ഭാഗ്യവാന്മാർ; അവർ ആശ്വസിപ്പിക്കപെടും, നീതിയ്ക്കു വേണ്ടി പീഢനം ഏൽക്കുന്നവ൪ ഭാഗ്യവാന്മാർ; സ്വ൪ഗ്ഗരാജ്യം അവരുടേതാണ്. എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്‍മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍; നിങ്ങള്‍ ആനന്ദിച്ചാഹ്ലാദിക്കുവിന്‍; സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന പ്രവാചകന്‍മാരെയും അവര്‍ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്" (മത്തായി 5: 4,10-12). സഹനങ്ങളിലൂടെ ലഭിക്കുന്ന അനുഗ്രഹം മനസ്സിലാക്കണമെങ്കിൽ, മനുഷ്യന്റെ ജീവിതം ഈ ഭൂമിയിൽ മാത്രം ഒതുങ്ങുന്നില്ലായെന്നും അതിനുമപ്പുറം ഒരു ജീവിതം ഉണ്ടെന്നും വിശ്വസിക്കണം. ഈ ഭൂമിയിലെ ജീവിതത്തിനു ശേഷം മാത്രമേ നമുക്ക് ആ സന്തോഷം പൂർണമായി അനുഭവിക്കുവാൻ സാധിക്കൂ. ഭൂമിയിലെ സഹനം, സന്തോഷത്തോടെ സ്വീകരിക്കുമ്പോൾ ദുരിതത്തിന്റെ മണ്ണിൽ പുതിയ ജീവിതത്തിന്റെ വിത്ത് പാകുന്നു. നിത്യതയിൽ ദിവ്യമായ മഹത്വത്തിന്റെ നിധി നമുക്ക് ലഭിക്കുന്നു. ദുഃഖവും, സഹനവും, നിർഭാഗ്യവും നിറഞ്ഞ ലോകത്തിന്റെ കാഴ്ച്ച വേദനിപ്പിക്കുന്നതാണെങ്കിലും സ്നേഹത്തിലും കൃപയിലും നിറഞ്ഞ നിത്യ ജീവിതത്തിന്റെ പ്രത്യാശ നമ്മളെ ആഹ്ലാദിപ്പിക്കുന്നു. പ്രത്യാശയാണ് ക്രിസ്തുവിന്റെ വാഗ്ദാനത്തിൽ നമുക്കു ലഭിക്കുന്ന ഏറ്റവും വലിയ പരിപോഷണം. യേശുവില്‍ വിശ്വസ്സിക്കുന്നവർക്ക് സഹനത്തോടോപ്പം നിത്യമായ ആനന്ദവും ലഭിക്കുമെന്ന കാഴ്ചപാട് നമ്മളില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 24. 4.1994) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/2?type=6 }}
Image: /content_image/Meditation/Meditation-2016-02-24-12:13:23.jpg
Keywords: സഹന

831
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തെ സഹനത്തിലൂടെ, വാതിലുകൾ തുറക്കപ്പെടുന്നു
Content: “എന്റെ അകൃത്യം നിശേഷം കഴുകികളയണമേ! എന്റെ പാപത്തിൽ നിന്നും എന്നെ ശുദ്ധീകരിക്കണമേ” (സങ്കീര്‍ത്തനങ്ങള്‍ 51:2) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി-25}# "ഏറ്റവും അഗാധമായതും, എന്നാല്‍ ഏറ്റവും ആനന്ദകരവുമായ സഹനമാണ് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾ അനുഭവിക്കുന്നത്. നാം ജിവിതകാലം മുഴുവനും ഭയപ്പെട്ടിരുന്ന നമ്മുടെ പാപങ്ങൾ ശുദ്ധീകരണസ്ഥലത്തെ സഹനത്തിലൂടെ ഇല്ലാതാകുന്നു. ഭ്രാന്തചിത്തനായി നാം അടച്ചുപൂട്ടിയിരുന്ന വാതിലുകളെല്ലാം തന്നെ ഈ സഹനത്തിലൂടെ പിളരുകയും തുറക്കപ്പെടുകയും ചെയ്യുന്നു. അപ്പോൾ നമുക്ക് ഒരു കാര്യം ബോധ്യമാകും- നമ്മളിലുള്ള ആത്യന്തികമായ ആ കാര്യം, നമ്മളിൽ ഒന്നും അവശേഷിച്ചിട്ടില്ല എന്ന കാര്യം. അപ്പോൾ നമുക്ക്, നമ്മുടെ ചിറകുകൾ വളരുന്നത് അറിയുവാന്‍ കഴിയും. പൂര്‍ണ്ണമായും അപ്പോൾ നമ്മൾ സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കുവാനുള്ള വിശുദ്ധമായ അവസ്ഥയിലേക്ക് മാറികഴിഞ്ഞിരിക്കും" (സ്വിസ്സ് ദൈവശാസ്ത്രജ്ഞന്‍, ഗ്രന്ഥരചയിതാവുമായ ഫാ. ഹാന്‍സ് ഉര്‍സ് വോണ്‍ ബാല്‍ത്താസര്‍) #{red->n->n->വിചിന്തനം:}# നാം ഓരോ തവണയും കുമ്പസാരിക്കുമ്പോൾ, അത് നമ്മുടെ ആദ്യത്തേതും, അവസാനത്തേതുമാണെന്ന രീതിയില്‍ കുമ്പസാരിക്കുക. മാസംതോറും കുമ്പസാരിക്കുവാന്‍ പോവുക. എങ്കില്‍ നീ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ സഹായിക്കുവാന്‍ തക്കവിധം പ്രാപ്തിയുള്ള അവസ്ഥയില്‍ എത്തിച്ചേരും. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/2?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KxkvvF3EaWJ7SLsicT1UJr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-02-25-03:08:08.jpg
Keywords: സഹനത്ത

832
Category: 1
Sub Category:
Heading: ജസ്റ്റിസ് സ്കാലിയ: പൊതു ജീവിതത്തിലും കുടുംബ ജീവിതത്തിലും ദൈവത്തിന്റെ നിയമങ്ങൽ നടപ്പിലാക്ക്കിയ വ്യക്തി
Content: t
Image: /content_image/News/News-2016-02-25-02:36:02.jpg
Keywords:

834
Category: 1
Sub Category:
Heading: അനേകരെ അത്ഭുതപ്പെടുത്തിക്കൊണ്ട്, പൂർണ്ണമായും കത്തിയമർന്ന കാറിൽനിന്നും ഒരു പോറല്‍ പോലും എല്‍ക്കാതെ ബൈബിൾ
Content: അമേരിക്കയിൽ, മെംഫിസിലെ ടെന്നസിയിൽ 385- മത്തെ റൂട്ടിൽ ഓടികൊണ്ടിരുന്ന സ്പോർട്സ് കാറിനു തീ പിടിച്ച് കാർ പൂർണ്ണമായി കത്തി നശിച്ചു. കത്തി നശിച്ച കാറിന്റെ സീറ്റിൽ സൂക്ഷിച്ചിരുന്ന ബൈബിൾ കേടുകൂടാതെ വീണ്ടെടുക്കാനായത് അനേകരെ അത്ഭുതപ്പെടുത്തി. ഇതിന്‍റെ ദൃശ്യങ്ങള്‍ ഒരു സ്ത്രീ വീഡിയോയിൽ പകർത്തി ഇന്റർനെറ്റിൽ ഇട്ടു. ആദ്യ മണിക്കൂറുകളിൽ തന്നെ നിരവധി ആളുകൾ വിഡിയോ കണ്ട് ദൈവ വചനത്തിന്റെ അത്ഭുത ശക്തിയിൽ വിശ്വസിചു കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട രണ്ടു വിഡിയോകൾ ഇന്റർനെറ്റിൽ വ്യാപിക്കുകയാണ്. കാറിന്റെ മുൻ സീറ്റിൽ സൂക്ഷിച്ചിരുന്ന ബൈബിൾ കേടുപാടുകളില്ലാതെ കണ്ടെടുത്ത കാര്യം ഫോക്സ് ന്യൂസാണ് പുറത്തുവിട്ടത്. ഞായറാഴ്ച്ച വൈകുന്നേരമാണ് കാർ അപകടത്തിൽ പെട്ടത്. തീ പിടിച്ച കാറിൽ കുടുങ്ങിപ്പോയ ഡ്രൈവറെ രക്ഷപെടുത്താനുള്ള ശ്രമങ്ങൾ വിഡിയോയിൽ കാണാം. അനിറ്റ എന്ന ഒരു സ്ത്രീയാണ് സംഭവത്തിന്റെ വിഡിയോ റെക്കോർഡ് ചെയ്തത്. സ്റ്റീറിങ്ങ് വീലിനിടയിൽ കുരുങ്ങിപ്പോയ ഡ്രൈവറെ വളരെ ബുദ്ധിമുട്ടിയാണ് കത്തുന്ന കാറിൽ നിന്നും പുറത്തെടുത്തത്. പൂർണമായും കത്തിയമർന്ന കാറിനുള്ളിൽ ക്ഷതമേൽക്കാത്ത ഒരു ബൈബിൾ കണ്ടെത്തിയത്, കണ്ടു നിന്നവർക്കും അധികാരികൾക്കും വിസ്മയം ജനിപ്പിച്ചു. സംഭവം കണ്ടവരിൽ ചിലർ പരസ്പരം കൈകൾ ചേർത്ത് പിടിച്ചു പ്രാർത്ഥിക്കുന്നതും പലരും വീഡിയോയില്‍ കാണാന്‍ സാധിയ്ക്കും. പരിക്കുകളോടെ രക്ഷപ്പെട്ട ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യക്തമായ വിവരണത്തോടെയുള്ള അനിറ്റ ഇര്‍ബിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്. "മെംഫിസിലെ ടെന്നസിയിൽ 385-മത്തെ റൂട്ടിൽ ഞാൻ ഇപ്പോൾ ദൈവത്തെ കണ്ടു! ദൈവം പ്രവര്‍ത്തിച്ച അനവധി അത്ഭുതങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ ഇന്നു ടെന്നസിയില്‍ നടന്നത് അതിശയം തന്നെയായിരുന്നു. ഈ കാർ റോഡിൽ നിന്നും കയറി ഒരു ഇരുമ്പു പോസ്റ്റിൽ തട്ടി നിന്നു. പെട്ടെന്ന് കാറിൽ നിന്നും തീയും പുകയും ഉയർന്നു. ഇരുവശത്തെയും ഗതാഗതം നിലച്ചു. കാറിനുള്ളിൽ പെട്ട ആളെ രക്ഷിക്കാനായി അവിടെ എത്തിയവർ ശ്രമിച്ചുകൊണ്ടിരുന്നു. ഒപ്പം തന്നെ ഞാനുൾപ്പടെ നിരവധി പേർ പ്രാർത്ഥിക്കുവാനും തുടങ്ങി. എന്റെ ദൈവം അവിടെ പ്രവർത്തിക്കുന്നത് ഞാൻ കണ്ടു." "ആദ്യഘട്ടത്തില്‍ രക്ഷാപ്രവർത്തനങ്ങൾ വിജയിക്കാതെ വന്നപ്പോൾ, താൻ ഇവിടെ കിടന്ന് മരിച്ചോളാമെന്ന് എന്ന് ഡ്രൈവർ പറയുന്നുണ്ടായിരിന്നു. പക്ഷേ, അഗ്നിജ്വാലകൾ അയാളെ സ്പർശിക്കാതിരിക്കുന്നത് ഞങ്ങൾ കണ്ടു. കാറിനുള്ളിൽ സ്ഫോടനമുണ്ടായതോടെ രക്ഷാപ്രവർത്തകർ ഓടി മാറി. പക്ഷേ, ദൈവത്തിന്റെ അത്ഭുതം! ആ ഡ്രൈവർ ജീവിച്ചിരിക്കുന്നു! കൂടെ ഒരു പോറല്‍ പോലും എല്‍ക്കാതെ ബൈബിളും". അനിറ്റ വീഡിയോയില്‍ പറയുന്നു. അനേകര്‍ക്ക് മുന്നില്‍ ക്രിസ്തുവിനെ തുറന്നു കാണിച്ചു വീഡിയോ പ്രചരിക്കുന്നു.
Image: /content_image/News/News-2016-02-25-08:07:01.jpg
Keywords: only a Bible was left intact in car fire, usa, malayalam

835
Category: 1
Sub Category:
Heading: ജസ്റ്റിസ് സ്കാലിയ- പൊതു ജീവിതത്തിലും കുടുംബ ജീവിതത്തിലും ദൈവത്തിന്റെ നിയമങ്ങൾ നടപ്പിലാക്കിയ വ്യക്തി
Content: അമേരിക്കയിൽ ഏറ്റവും കൂടുതൽ കാലം സുപ്രീം കോടതിയിലെ ജഡ്ജിയായി സേവനമനുഷ്ടിച്ചയാളും ഒൻപതു മക്കളുടെ പിതാവുമായിരുന്ന ജസ്റ്റിസ് അന്റോണിന്‍ സ്കാലിയായുടെ മൃതസംസ്കാര ചടങ്ങിലെ, തിരുകർമ്മങ്ങൽക്ക് നേതൃത്വം നൽകിയത് അദ്ദേഹത്തിന്റെ മകനും പുരോഹിതനുമായ ഫാ. പോൾ സ്കാലിയ. ശനിയാഴ്ച നടന്ന ശവസംസ്കാര ചടങ്ങിനിടെ അമേരിക്കയിലെ കത്തോലിക്കാ വിശ്വാസികള്‍ അന്തരിച്ച സുപ്രീം കോടതി ജസ്റ്റിസ് അന്റോണിന്‍ സ്കാലിയാ ആഴത്തിലുള്ള കത്തോലിക്കാ വിശ്വാസത്തിനുടമയായിരുന്നുവെന്ന കാര്യം അനുസ്മരിക്കുകയുണ്ടായി. "അദ്ദേഹം ദൈവത്തിന്റെ പ്രഥമനാണ്," അന്റോണിന്‍ സ്കാലിയായുടെ മകനായ ഫാ. പോള്‍ സ്കാലിയ, വിശുദ്ധ തോമസ് മൂറിന്റെ “ഞാന്‍ രാജാവിന്റെ നല്ല ദാസനായും ദൈവത്തിന്റെ പ്രഥമനുമായി മരിക്കും.” എന്ന പ്രസിദ്ധമായ വാക്യം ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു. തന്റെ 79-മത്തെ വയസ്സില്‍ ടെക്സാസിലെ റിസോര്‍ട്ടില്‍ വെച്ച് ഫെബ്രുവരി 13-നാണ് അന്റോണിന്‍ സ്കാലിയാ മരണമടഞ്ഞത്. ഏറ്റവും ദീര്‍ഘകാലം സുപ്രീം കോടതിയിലെ ജെസ്റ്റിസായി സേവനമനുഷ്ടിച്ചയാളായിരുന്നു അന്റോണിന്‍ സ്കാലിയാ, 1986 മുതല്‍ അദ്ദേഹം സുപ്രീം കോടതിയില്‍ സേവനമാരംഭിച്ചിരുന്നു. തന്റെ ജീവിതകാലം മുഴുവനും ഒരു ശക്തനായ കത്തോലിക്കാ വിശ്വാസിയായിരുന്ന സ്കാലിയ ന്യൂയോര്‍ക്ക് സിറ്റിയില്‍ ജെസ്യൂട്ട് ഹൈ സ്കൂളിലാണ് തന്റെ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് ബിരുദത്തിനു മുന്നോടിയായിട്ടുള്ള പഠനത്തിനായി വാഷിംഗ്ടന്‍ ഡി.സി. യിലെ ജോര്‍ജ്ജ്ടൌണ്‍ സര്‍വ്വകലാശാലയില്‍ ചേര്‍ന്നു. നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ ദേവാലയമായ 'ബസലിക്ക ഓഫ് ദി നാഷണല്‍ ഷ്രൈന്‍ ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍' ദേവാലയത്തില്‍ വെച്ച് ശനിയാഴ്ച നടത്തിയ അദ്ദേഹത്തിന്റെ മൃതസംസ്കാര ചടങ്ങിൽ ഏതാണ്ട് 3,300-ഓളം ആളുകള്‍ പങ്കെടുത്തു. ഇപ്പോഴത്തെ സുപ്രീം കോടതി ജസ്റ്റിസ്, യു.എസ്. വൈസ് പ്രസിഡന്റ് ജോ ബേഡന്‍, മുന്‍ വൈസ് പ്രസിഡന്റ് ഡിക്ക് ചെനി, യു.എസ് കോണ്‍ഗ്രസ്സിലെ നിരവധി അംഗങ്ങളും കൂടാതെ കത്തോലിക്കാ സര്‍വ്വകലാശാല പ്രസിഡന്റ് ജോണ്‍ ഗാര്‍വ്വിയുംഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ശവസംസ്കാര ചടങ്ങില്‍ സന്നിഹിതരായിരുന്നു. അന്റോണിന്‍ സ്കാലിയായുടെ ഒമ്പത് മക്കളില്‍ ഒരാളും ആര്‍ലിംഗ്ടന്‍ അതിരൂപതാ പൗരോഹിത്യത്തിന്റെ എപ്പിസ്കോപ്പല്‍ വികാരിയുമായ ഫാ. പോള്‍ സ്കാലിയയായിരുന്നു ദിവ്യകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അമേരിക്കയിലെ അപ്പസ്തോലിക സ്ഥാനപതിയായ കാര്‍ലോ മരിയ വിഗാനോ, ആര്‍ലിംഗ്ടന്‍ മെത്രാനായ പോള്‍ ലൊവേര്‍ഡെ എന്നിവരുള്‍പ്പെടെ 90 ലധികം അതിരൂപതാ പുരോഹിതര്‍ക്കുമൊപ്പം വാഷിംഗ്ടന്‍ ഡി.സിയിലെ കര്‍ദ്ദിനാള്‍ ഡൊണാള്‍ഡ് വുയേള്‍ വിശുദ്ധ കുര്‍ബ്ബാനയില്‍ സഹകാര്‍മ്മികത്വം വഹിച്ചു. വിശുദ്ധ കുര്‍ബ്ബാനയുടെ തുടക്കത്തില്‍ കര്‍ദ്ദിനാള്‍ ഡൊണാള്‍ഡ് വുയേള്‍ അവിടെ സന്നിഹിതരായിരുന്ന എല്ലാവരേയും അന്തിമകര്‍മ്മങ്ങളിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ‘അസാധാരണ വ്യക്തിയായിരുന്ന ജസ്റ്റിസ് അന്റോണിന്‍ സ്കാലിയാക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍’ ആവശ്യപ്പെടുകയും “ദൈവം അദ്ദേഹത്തിന് നിത്യശാന്തി നല്‍കട്ടെ’ എന്ന് ആശംസിക്കുകയും ചെയ്തു. “ഒരു മനുഷ്യന്‍ കാരണമാണ് നാം ഇവിടെ കൂടിയിരിക്കുന്നത്” എന്ന് പറഞ്ഞുകൊണ്ട് ഫാ. പോള്‍ സ്കാലിയാ തന്റെ പ്രസംഗം ആരഭിച്ചു. “നിരവധി ആളുകളുടെ സ്നേഹത്തിന് പാത്രമായ ഒരു മനുഷ്യന്‍, മറ്റുള്ളവരാല്‍ പുച്ഛിക്കപ്പെട്ട ഒരു മനുഷ്യന്‍; വലിയ വിവാദങ്ങളാലും, തന്റെ അനുകമ്പയാലും അറിയപ്പെട്ട ഒരു മനുഷ്യന്‍. തീര്‍ച്ചയായും നസറേത്തിലെ യേശുക്രിസ്തുവായിരുന്നു ആ മനുഷ്യന്‍,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “നാം പ്രഘോഷിക്കുന്നത് അദ്ദേഹത്തേയാണ് ആയതിനാല്‍ ഒരു പ്രതീക്ഷയും ഇല്ലാത്തവനേപ്പോലെ നമ്മള്‍ സങ്കടപ്പെടരുത്, മറിച്ച് ആത്മവിശ്വാസത്തോടുകൂടി അന്റോണിന്‍ സ്കാലിയായെ നമുക്ക് ദൈവകാരുണ്യത്തിനു സമര്‍പ്പിക്കാം” ലോകത്തിന്റെ പാപപരിഹാരത്തിനുവേണ്ടിയുള്ള യേശു ക്രിസ്തുവിന്റെ മരണത്തിനും ഉത്ഥാനത്തിനും ഫാ. സ്കാലിയാ ദൈവത്തോടു നന്ദിപറഞ്ഞു കൊണ്ട് തുടര്‍ന്നു, കത്തോലിക്കാ വിശ്വാസത്തിലുള്ള തന്റെ പിതാവിന്റെ ജ്ഞാനസ്നാനമെന്ന കൂദാശയും, ദിവ്യകാരുണ്യ കൂദാശയും “അദ്ദേഹത്തേ പോഷിപ്പിച്ചിരിക്കുന്നു” അനുതാപ കര്‍മ്മങ്ങളും, വിവാഹമെന്ന കൂദാശയും “അദേഹത്തെ സുഖപ്പെടുത്തിയിരിക്കുന്നു.” ജെസ്റ്റിസ് സ്കാലിയാ തന്റെ പത്നിയായ മൌറീനെ 55 വര്‍ഷം മുന്‍പാണ് വിവാഹം ചെയ്തത്. ജെസ്റ്റിസ് സ്കാലിയായെ അറിമായിരുന്ന എല്ലാവർക്കും അദ്ദേഹത്തിന്റെ കത്തോലിക്കാ വിശ്വാസം തന്റെ രാജ്യസ്നേഹത്തെ എത്രമാത്രം പോഷിപ്പിച്ചിരുന്നുവെന്നതു അറിയുവാന്‍ കഴിയും. സഭാപ്രബോധനങ്ങളിലെ “വ്യക്തതയേയും,” “യുക്തിബോധത്തേയും” ജെസ്റ്റിസ് സ്കാലിയാ ഇഷ്ടപ്പെട്ടിരുന്നുവെന്നു ഫാ. സ്കാലിയാ പരാമര്‍ശിച്ചു. “അദ്ദേഹം ഞങ്ങളെ സ്നേഹിക്കുകയും, ആ സ്നേഹം ഞങ്ങളോട് പ്രകടിപ്പിക്കുവാന്‍ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു” എന്ന് ആ പുരോഹിതന്‍ തന്റെ പിതാവിനെ കുറിച്ച് പറഞ്ഞു. മാത്രമല്ല, ‘ദൈവ വിശ്വാസമെന്ന’ തന്റെ വിശേഷ നിധി തന്റെ കുടുംബത്തിനും അദ്ദേഹം പകര്‍ന്നു നല്‍കി. “ആ ജസ്റ്റിസിന്റെ ആര്‍ദ്രമായ ഹൃദത്തേയും കുടുംബാംഗങ്ങളായ ഞങ്ങള്‍ കണ്ടിട്ടുണ്ട്” ആദേഹം കൂട്ടിച്ചേര്‍ത്തു. കുമ്പസാരിക്കുവാനുള്ള നിരയില്‍ നില്‍ക്കുമ്പോള്‍ താന്‍ തന്റെ മകന്റെ കുമ്പസാര നിരയിലാണ് നില്‍ക്കുന്നതെന്ന കാര്യം മനസ്സിലാക്കുമ്പോള്‍ അദ്ദേഹം പലപ്പോഴും കുമ്പസാര നിര മാറുമായിരുന്നു, “ഞാന്‍ നിന്നോടു കുമ്പസാരിക്കുകയാണെങ്കില്‍ അത് നമ്മൾ രണ്ടുപേരും തമ്മിലുള്ള ഒരനുഭവം മാത്രമായിരിക്കും ഉണ്ടാക്കുക.” എന്ന് ഒരിക്കല്‍ തന്റെ തന്റെ പിതാവ് തന്നോടു പറഞ്ഞത് ഓര്‍മ്മിച്ചുകൊണ്ട് ഫാ. സ്കാലിയാ ഒരു ചെറു മന്ദസ്മിതത്തോടു കൂടി പറഞ്ഞു. “സ്വന്തം രാജ്യത്തോടുള്ള സ്നേഹം കൊണ്ട് ദൈവം എന്റെ പിതാവിനെ അനുഗ്രഹിച്ചു” അദ്ദേഹം പറഞ്ഞു ‘തന്റെ രാജ്യം ഒരനുഗ്രഹമായിട്ടായിരുന്നു’ തന്റെ പിതാവ് കണ്ടിരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘എന്നാല്‍ വിശ്വാസം നഷ്ടപ്പെട്ടാല്‍ ഈ അനുഗ്രഹവും നഷ്ടപ്പെടും’ അദ്ദേഹം തുടര്‍ന്നു. ആഴത്തിലുള്ള വിശ്വാസത്തില്‍ വളരുന്ന ഒരാള്‍ ഒരു ‘നല്ല പൗരനും’ ആയിത്തീരുമെന്ന് അന്റോണിന്‍ സ്കാലിയാ മനസ്സിലാക്കിയിരുന്നു. മുന്‍കാല സെനറ്റര്‍ ആയിരുന്ന റിക്ക് സാന്റോറം, ജസ്റ്റിസ് അന്റോണിന്‍ സ്കാലിയാ ഒരു നല്ല മനുഷ്യനും അതോടൊപ്പം തന്നെ ഒരു നല്ല രാജ്യസ്നേഹിയുമായിരുന്നെന്ന കാര്യം സമ്മതിക്കുന്നു. “അദ്ദേഹം എന്തൊക്കെ ആയിരുന്നുവോ അതിന്റെയെല്ലാം അടിസ്ഥാനം അദ്ദേഹത്തിന്റെ കത്തോലിക്കാ വിശ്വാസമായിരുന്നു. നാം തീര്‍ച്ചയായും ഒരു സമ്പൂര്‍ണ്ണ കത്തോലിക്കനും,അതേപോലെ ഒരു സമ്പൂര്‍ണ്ണ അമേരിക്കനുമായിരിക്കണം,” മരണപ്പെട്ട ജസ്റ്റിസ്സിനെ കുറിച്ച് അനുസ്മരിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. “അദ്ദേഹമൊരു ഒരു ശക്തനായ കത്തോലിക്കനായിരുന്നു, അദ്ദേഹത്തിന്റെ വിശ്വാസം തന്റെ സേവനത്തേയും, രാജ്യസ്നേഹത്തേയും ശക്തിപ്പെടുത്തി.” എന്ന് വാഷിംഗ്ടന്‍ ഡി.സി. യിലെ ഡോമിനിക്കാന്‍ ഹൗസ് ഓഫ് സ്റ്റഡീസിലെ സിസ്റ്റമാറ്റിക്ക് തിയോളജി ഇന്‍സ്ട്രക്ടര്‍ ആയ ഫാ. ഡൊമിനിക്ക് ലെഗ്ഗെ ഒ.പി. പറഞ്ഞു. തന്റെ മരണത്തിന് ആഴ്ചകള്‍ക്ക് മുന്‍പ്, സഭയുടെ സ്ഥാപനത്തിന്റെ 800-മത്തെ വാര്‍ഷിക ആഘോങ്ങള്‍ക്കായി അദ്ദേഹം ഡൊമിനിക്കന്‍ ഭവനം സന്ദര്‍ശിതും ‘നിയമത്തോടുള്ള ബഹുമാനത്തേപ്പറ്റി പറഞ്ഞതും’ അവിടത്തെ ചാപ്പലില്‍ ഡൊമിനിക്കന്‍ സന്യാസിമാര്‍ക്കൊപ്പം പ്രാര്‍ത്ഥിക്കുകയും ചെയ്തത് ഫാ. ലെഗ്ഗെ അനുസ്മരിച്ചു. ഇത് അദ്ദഹത്തിന്റെ സ്വഭാവത്തിന്റെ ഒരു സവിശേഷതയായിരുന്നുവെന്നു ഫാ. ലെഗ്ഗെ പറഞ്ഞു. തീര്‍ച്ചയായും സ്കാലിയക്കൊപ്പം ചെറിയ വിവാദങ്ങളും ഉണ്ടായിട്ടുണ്ട് - “ഡോമിനിക്കന്‍ സന്യാസിമാരെ സംബന്ധിച്ചിടത്തോളം അദ്ദേഹം പറഞ്ഞിട്ടുള്ളത് ചെറിയ പ്രകോപനങ്ങള്‍ക്കിടയാക്കിയിരുന്നു,” അന്റോണിന്‍ സ്കാലിയാ വിശുദ്ധ തോമസ് അക്വിനാസിനെ വിമര്‍ശിച്ചതിനെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ഫാ. ലെഗ്ഗെ പറഞ്ഞു. “പക്ഷെ വളരെ അനുയോജ്യമായ രീതിയിലായിരുന്നു അദ്ദേഹം തന്റെ അഭിപ്രായം പറഞ്ഞത്, അദ്ദേഹം എപ്പോഴും നല്ല സംവാദങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നു” എന്ന് ഫാ ലെഗ്ഗെ കൂട്ടിച്ചേര്‍ത്തു. തന്റെ പിതാവിന്റെ വിശ്വാസത്തേയും, സ്വഭാവത്തേക്കുറിച്ചും അനുസ്മരിച്ചതിനു പുറമേ, തന്റെ പിതാവിന്റെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഫാ. സ്കാലിയ അവിടെ സന്നിഹിതരായിരുന്ന എല്ലാവരോടും അപേക്ഷിച്ചു. “നമുക്ക് അദ്ദേഹത്തോട് കപട സ്നേഹം പ്രകടിപ്പിക്കാതിരിക്കാം, ആദേഹത്തെ പ്രതിയുള്ള നമ്മുടെ ആദരവ് അദ്ദേഹത്തോടുള്ള പ്രാര്‍ത്ഥനക്ക് വഴിമാറട്ടേ” ഫാ. സ്കാലിയ പറഞ്ഞു. (Source: EWTN News)
Image: /content_image/News/News-2016-02-25-09:29:46.jpg
Keywords: justice scalia, usa