Contents
Displaying 721-730 of 24922 results.
Content:
846
Category: 4
Sub Category:
Heading: മരണാനന്തര ജീവിതം, ഭാഗം 3: എന്താണു ശുദ്ധീകരണ സ്ഥലം?
Content: വര്‍ഷങ്ങള്‍ക്കു മുമ്പ്, നമുക്ക് മനോഹരമായ ഒരു പ്രകൃതി ദൃശ്യം കാണണമെങ്കില്‍ നാം മനോഹരമായ ഏതെങ്കിലും സ്ഥലങ്ങളിലേക്കു യാത്ര ചെയ്യണമായിരുന്നു. എന്നാല്‍ ഇന്ന് ലോകത്തിലെ ഏറ്റവും മനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍ ദൃശ്യമാധ്യമങ്ങളിലൂടെ ഞൊടിയിടയ്ക്കുള്ളില്‍ നമ്മുടെ കണ്‍മുന്നിലൂടെ മിന്നി മറയുന്നു. പണ്ടൊക്കെ, വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന നമ്മുടെ പ്രിയപ്പെട്ടവരെ കാണണമെങ്കില്‍ ഒന്നുകില്‍ അവര്‍ അവധിക്ക് നാട്ടില്‍ വരണമായിരുന്നു. അതും അല്ലെങ്കില്‍ അവരുടെ ഫോട്ടോകള്‍ തപാല്‍ മാര്‍ഗ്ഗം നമ്മുടെ കൈകളില്‍ എത്തണമായിരുന്നു. എന്നാല്‍ ഇന്ന്, ഒന്നു "ക്ലിക്ക്" ചെയ്‌താല്‍ കണ്‍മുന്നിലെ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ അവര്‍ എത്തിക്കഴിയും. ഇങ്ങനെ നാം ആഗ്രഹിക്കുന്നതെന്തും നമ്മുടെ കണ്‍മുന്നില്‍ ഉടനടി എത്താന്‍ തുടങ്ങിയപ്പോള്‍ ആധുനിക യുഗത്തിലെ മനുഷ്യന്‍റെ വിശ്വാസത്തിനും ചില മാറ്റങ്ങള്‍ വന്നു തുടങ്ങി. പണ്ടൊക്കെ വിദേശത്തായിരുന്ന നമ്മുടെ ബന്ധുക്കളുടെ കത്തുകള്‍ രണ്ടുമാസം കൂടുമ്പോള്‍ ഒരിക്കലായിരിക്കും നമുക്ക് കിട്ടുന്നത്. ഈ കാലയളവില്‍ അവര്‍ സുഖമായി, സുരക്ഷിതരായി ഇരിക്കുന്നുണ്ടാവും എന്ന വിശ്വാസമായിരുന്നു നമുക്കുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് ഒരു ദിവസം ഫോണ്‍വിളി മുടങ്ങിയാല്‍, അല്ലെങ്കില്‍ skyp-ല്‍ അവർ എത്താന്‍ വൈകിയാല്‍ നമുക്ക് ടെന്‍ഷന്‍ കൂടുന്നു. നമ്മുടെ വിശ്വാസം നഷ്ടപ്പെടുന്നു. ഇങ്ങനെ എല്ലാം കണ്ടും കേട്ടും അനുഭവിച്ചും നാം വിശ്വസിക്കാന്‍ തുടങ്ങിയപ്പോള്‍ ആത്മീയ കാര്യങ്ങളിലുള്ള നമ്മുടെ വിശ്വാസത്തിനും മാറ്റം വന്നു തുടങ്ങിയിരിക്കുന്നു. ഇന്ന് നമുക്ക പലതും കണ്ടെങ്കില്‍ മാത്രമേ വിശ്വസിക്കാന്‍ സാധിക്കൂ. നമ്മുടെ പൂര്‍വ്വികര്‍ പണ്ടൊക്കെ, ശുദ്ധീകരണ സ്ഥലത്തെ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ വളരെ തീക്ഷ്ണത കാണിച്ചിരുന്നു. അതിനുള്ള ഒരു തെളിവാണ് പണ്ടു കാലങ്ങളിലെ നമ്മുടെ കുടുംബ പ്രാര്‍ത്ഥനയിലെ ഏറ്റവും പ്രധാനപ്പെട്ടതും ഒഴിച്ചുകൂടാനാവാത്തതുമായ ഒന്നായിരുന്നു "മരിച്ച വിശ്വാസികള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന". പണ്ടൊക്കെ മിക്ക കുടുംബങ്ങളിലും ദാരിദ്ര്യമായിരുന്നു. ഒരുപാടു മക്കളും, സങ്കടങ്ങളും രോഗങ്ങളും നിറഞ്ഞു നിന്നിരുന്ന കുടുംബാന്തരീക്ഷത്തില്‍ നിന്നും ഉയരുന്ന മരിച്ച വിശ്വാസികള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന നമ്മുടെ പൂർവ്വികർക്ക് ശുദ്ധീകരണസ്ഥലത്തെക്കുറിച്ച് ഉറച്ച ബോധ്യങ്ങൾ ഉണ്ടായിരുന്നു എന്നതിന് തെളിവാണ്. ഇന്നു നമ്മുടെ കുടുംബങ്ങളില്‍ നിന്നും ദാരിദ്ര്യത്തോടൊപ്പം 'മരിച്ച വിശ്വാസികള്‍ക്കു വേണ്ടിയുള്ള ഈ പ്രാര്‍ത്ഥനയും' മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. ഇന്നു ശുദ്ധീകരണ സ്ഥലത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പല ബുദ്ധിജീവികളുടെയും നാവില്‍ നിന്നു വരുന്നതും Social media കളില്‍ നിറഞ്ഞു നില്‍ക്കുന്നതുമായ comment ആണ് "ജീവിച്ചിരിക്കുമ്പോള്‍ നന്മ ചെയ്യാതെ മരിച്ചു കഴിഞ്ഞിട്ട് കുറച്ചു പ്രാര്‍ത്ഥിച്ചിട്ടൊന്നും കാര്യമൊന്നുമില്ല." മറ്റൊരു കൂട്ടര്‍ പറയുന്ന comment ഇപ്രകാരമാണ് "ശുദ്ധീകരണ സ്ഥലം ഉണ്ടെന്ന്‍ പറയുന്നതിന് വല്ല തെളിവുമുണ്ടോ? ആരെങ്കിലും അവിടെ നിന്ന്‍ വന്നു പറഞ്ഞിട്ടുണ്ടോ ശുദ്ധീകരണ സ്ഥലത്ത് അവര്‍ വേദന അനുഭവിക്കുകയാണ് എന്ന്‍?" ഇതുപോലൊരു ആവശ്യം ബൈബിളില്‍, പുതിയ നിയമത്തില്‍ ഒരു വ്യക്തി ഉന്നയിക്കുന്നുണ്ട്. ധനവാന്‍റെയും ലാസറിന്‍റെയും ഉപമയില്‍. ധനവാന്‍ നരകത്തില്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍, അബ്രാഹത്തിന്‍റെ മടിയില്‍ ലാസറിനെ കണ്ടപ്പോള്‍ ധനവാന്‍ അബ്രാഹത്തോട് ഇപ്രകാരമാണ് ആവശ്യപ്പെട്ടത്. "പിതാവേ, അങ്ങനെയെങ്കില്‍ ലാസറിനെ എന്‍റെ പിതൃ ഭവനത്തിലേക്ക് അയയ്ക്കണമേ എന്നു ഞാന്‍ അപേക്ഷിക്കുന്നു. എനിക്ക് അഞ്ചു സഹോദരന്‍മാരുണ്ട്. അവരും പീഡകളുടെ ഈ സ്ഥലത്ത് വരാതിരിക്കേണ്ടതിന് അവന്‍ അവര്‍ക്ക് സാക്ഷ്യം നല്‍കട്ടെ. അബ്രാഹം പറഞ്ഞു: അവര്‍ക്ക് മോശയും പ്രവാചകന്‍മാരും ഉണ്ടല്ലോ. അവരുടെ വാക്ക് കേള്‍ക്കട്ടെ. ധനവാന്‍ പറഞ്ഞു. പിതാവായ അബ്രാഹമേ, അങ്ങനെയല്ല മരിച്ചവരില്‍ ഒരുവന്‍ ചെന്നു പറഞ്ഞാല്‍ അവര്‍ അനുതപിക്കും. അബ്രഹാം അവനോടു പറഞ്ഞു: മോശയും പ്രവാചകന്‍മാരും പറയുന്നത് അവര്‍ കേള്‍ക്കുന്നില്ലെങ്കില്‍ മരിച്ചവരില്‍ നിന്നും ഒരുവന്‍ ഉയിര്‍ത്താലും അവര്‍ക്ക് ബോധ്യമാവുകയില്ല" (ലൂക്കാ 16:27-31). ഈ വചനഭാഗം ഒരുപാടു സത്യങ്ങള്‍ ലോകത്തോട് സംസാരിക്കുന്നു. ഒന്ന്‍: മരണാനന്തര ജീവിതം എന്നത് ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം അവ്യക്തമാണ്. കാരണം അത് പൂര്‍ണ്ണമായി മനസ്സിലാക്കുവാന്‍ ഒരു മനുഷ്യന്‍റെ മരണശേഷം മാത്രമേ സാധിക്കൂ. രണ്ട്: പീഡകളുടെ സ്ഥലമായ നരകത്തിലേക്ക് ഒരു ആത്മാവ് നിപതിക്കാതിരിക്കണമെങ്കില്‍ ജീവിച്ചിരിക്കുന്നവര്‍ മോശയുടെയും പ്രവാചകന്‍മാരുടെയും വാക്കുകള്‍ കേട്ട് അതനുസരിച്ച് ജീവിക്കണം. ഇവിടെ അബ്രഹാം മരണാനന്തര ജീവിതത്തെക്കുറിച്ച് വിശുദ്ധ ലിഖിതങ്ങള്‍ വായിക്കട്ടെ എന്നല്ല പറയുന്നത്. പിന്നെയോ മോശയുടെയും പ്രവാചകന്‍മാരുടെയും വാക്ക് കേള്‍ക്കുവാനാണ്. ഇതിനര്‍ത്ഥം വിശുദ്ധ ലിഖിതങ്ങളില്‍ മരണാനന്തര ജീവിതത്തെക്കുറിച്ച് പറഞ്ഞിട്ടില്ലാത്തതു കൊണ്ടല്ല പിന്നെയോ ദൈവത്തിന്‍റെ വചനങ്ങളും വെളിപ്പെടുത്തലുകളും കാലഘട്ടത്തിന്‍റെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ മനുഷ്യന്‍റെ ഭാഷയില്‍ ലോകത്തോട് സംസാരിച്ചവരാണ് പ്രവാചകന്‍മാര്‍. ദൈവത്തിന്‍റെ കല്‍പനകള്‍ മനുഷ്യന്‍റെ ഭാഷയില്‍ അവരെ അറിയിച്ചവനാണ് മോശ. ഇന്ന് നമ്മുടെ ജീവിതത്തില്‍ സഭയുടെ പ്രബോധനങ്ങളാണ് ഈ ദൗത്യം നിര്‍വഹിക്കുന്നത്. ശുദ്ധീകരണ സ്ഥലത്തെക്കുറിച്ചുള്ള സൂചനകള്‍ ബൈബിളില്‍ നമുക്കു കാണുവാന്‍ സാധിക്കും. എന്നാല്‍ ഇതിനെ വ്യക്തമായി വ്യാഖ്യാനിക്കാനുള്ള അധികാരം സഭയ്ക്കാണ് ഉള്ളത്. കാരണം "വിശ്വാസം അവതരിപ്പിക്കാനും പരിശുദ്ധാത്മാവിന്‍റെ സഹായത്താല്‍ അതു വ്യാഖ്യാനിക്കാനും അബദ്ധമാക്കലില്‍ നിന്ന്‍ അതിനെ രക്ഷിക്കാനും കത്തോലിക്കാ സഭയ്ക്കുള്ള ശാസനാധികാരത്തിന്‍റെ പേരാണ് പ്രബോധനാധികാരം." ഈ പ്രബോധനാധികാരം ഉപയോഗിച്ച് എന്താണ് ശുദ്ധീകരണ സ്ഥലം എന്ന്‍ സഭ വളരെ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. #{red->n->n->ബൈബിളും ശുദ്ധീകരണസ്ഥലവും}# പലപ്പോഴും ഒരു സ്ഥലമായി സങ്കല്‍പ്പിക്കപ്പെടുന്ന ശുദ്ധീകരണസ്ഥലം ഒരു സ്ഥലമല്ല, അത് ഒരു അവസ്ഥയാണ് എന്ന്‍ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒരു മനുഷ്യന്‍ മരിക്കുമ്പോള്‍ അവന്‍ പരിപൂര്‍ണ്ണ വിശുദ്ധിയിലല്ല മരിക്കുന്നതെങ്കില്‍ അവന്‍റെ ആത്മാവിന് പരിപൂര്‍ണ്ണ ശുദ്ധി വരുത്തുന്നതിനു വേണ്ടി ആ ആത്മാവ് കടന്നുപോകേണ്ട ഒരു അവസ്ഥയാണ് ശുദ്ധീകരണസ്ഥലം. പഴയ നിയമത്തില്‍ (2 മക്കബായര്‍ 12:38-45) യൂദാസ് മക്കബായനും അനുയായികളും മരിച്ചവരുടെ പാപം തുടച്ചു മാറ്റണമെന്ന് ദൈവത്തോടു യാചിച്ചു കൊണ്ട് പ്രാര്‍ത്ഥനകളും പരിഹാരബലികളും അര്‍പ്പിക്കുന്നു. ഈ പ്രവര്‍ത്തിയെ ശ്രേഷ്ഠവും ഉചിതവുമായ പ്രവര്‍ത്തിയായി ദൈവവചനം സാക്ഷ്യപ്പെടുത്തുകയും മരിച്ചവര്‍ക്കു വേണ്ടിയുള്ള ഈ പ്രത്യാശയെ പാവനവും ഭക്തിപൂര്‍ണ്ണവുമായ ഒരു ചിന്തയായി വിശേഷിപ്പിക്കുകയും ചെയ്യുന്നു. ഈ വചനഭാഗം മറ്റൊരു കാര്യം കൂടി എടുത്തു പറയുന്നുണ്ട്. "മരിച്ചവര്‍ ഉയിര്‍ക്കുമെന്നു പ്രതീക്ഷയില്ലായിരുന്നുവെങ്കില്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് നിഷ്പ്രയോജനവും ഭോഷത്തവും ആകുമായിരുന്നു." (2 മക്കബായര്‍ 12:44)അതുകൊണ്ട് മരണാനന്തര ജീവിതത്തെക്കുറിച്ചും ശുദ്ധീകരണ സ്ഥലത്തെക്കുറിച്ചും അവിടെയുള്ളവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതും ഭോഷത്തമാണ് എന്ന് ആരൊക്കെ കരുതുന്നുവോ, അവർ മരിച്ചവരുടെ ഉയിര്‍പ്പിനെക്കുറിച്ച് പ്രതീക്ഷയില്ലാത്തവരാണ്. മരിച്ചവരുടെ ഉയിര്‍പ്പ് ക്രിസ്തുവിന്‍റെ ഉയിര്‍പ്പുമായി ബന്ധപ്പെട്ടതാണ്. അതിനാല്‍ തന്നെ അത് ക്രിസ്തുവിനെക്കുറിച്ചുള്ള അജ്ഞതയായി കണക്കാക്കാം. കര്‍ത്താവായ യേശു, പുതിയ നിയമത്തില്‍, ചില കുറ്റങ്ങള്‍ ഈ യുഗത്തില്‍ ക്ഷമിക്കപ്പെടാമെന്നും എന്നാല്‍ മറ്റു ചിലത് വരാനുള്ള യുഗത്തിലും ക്ഷമിക്കപ്പെടാമെന്നും വളരെ വ്യക്തമായി നമ്മോടു പറയുന്നു (മത്തായി 12:32). സത്യം തന്നെയായവന്‍ പറയുന്ന ഈ വചനഭാഗം മാത്രം മതിയാകും. മരണശേഷം ഒരു മനുഷ്യന്‍റെ പാപങ്ങള്‍ ക്ഷമിക്കാനുള്ള അവസരമുണ്ട് എന്നു നമുക്കു മനസ്സിലാക്കാന്‍. ശുദ്ധീകരണ സ്ഥലത്തില്‍ ആത്മാക്കളെ ശുദ്ധീകരിക്കുന്ന അഗ്നിയെപ്പറ്റി പല വിശുദ്ധരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഈ അഗ്നി നരകത്തിന്‍റെ അഗ്നിയില്‍ നിന്നും വ്യത്യസ്തമാണ് എന്നു നാം മനസ്സിലാക്കണം. ശുദ്ധീകരണസ്ഥലത്തെ അഗ്നിയെപ്പറ്റി വി. പൗലോസ് ശ്ലീഹാ നമ്മെ പഠിപ്പിക്കുന്നുണ്ട്. "..ഒരോരുത്തരുടെയും പണി ഏതു തരത്തിലുള്ളതെന്ന് അഗ്നി തെളിയിക്കുകയും ചെയ്യും. ആരുടെ പണി നില്നില്‍ക്കുന്നുവോ അവന്‍ സമ്മാനിതനാകും. ആരുടെ പണി അഗ്നിക്കിരയാകുന്നുവോ അവന്‍ നഷ്ടം സഹിക്കേണ്ടി വരും. എങ്കിലും അഗ്നിയിലൂടെയെന്ന പോലെ മാത്രം അവന്‍ രക്ഷ പ്രാപിക്കും" (1 കൊറി 3:13-15). അതുകൊണ്ട് ദൈവത്തെ മുഖാമുഖം ദര്‍ശിക്കുന്നതിന് പരിപൂര്‍ണ്ണ വിശുദ്ധി പ്രാപിക്കാത്ത വ്യക്തികള്‍ മരിക്കുമ്പോള്‍ അവരുടെ ആത്മാക്കള്‍ ശുദ്ധീകരണ സ്ഥലം എന്ന അവസ്ഥയിലെ അഗ്നിയിലൂടെ കടന്നു പോകുന്നു. അതിലൂടെ രക്ഷ പ്രാപിച്ച് ദൈവത്തെ മുഖാമുഖം ദര്‍ശിക്കുന്നു. കാരണം "വിശുദ്ധി കൂടാതെ ആര്‍ക്കും കര്‍ത്താവിനെ ദര്‍ശിക്കുവാന്‍ സാധിക്കുകയില്ല." (ഹെബ്രാ. 12:14). #{red->n->n->ശുദ്ധീകരണസ്ഥലവും സഭയുടെ പ്രബോധനങ്ങളും}# പത്രോസ് കര്‍ത്താവിനെ തള്ളിപ്പറഞ്ഞപ്പോള്‍, കര്‍ത്താവ് പത്രോസിന്‍റെ നേരെ നോക്കി. അപ്പോള്‍ "പത്രോസ് പുറത്ത് പോയി കഠിന ദുഃഖത്തോടെ വിലപിച്ചു." അത് ശുദ്ധീകരണ സ്ഥലത്തായിരിക്കുന്നതു പോലുള്ള ഒരു അനുഭവമാണ്. മിക്കവാറും അതുപോലുള്ള ഒരു ശുദ്ധീകരണം മരണനിമിഷത്തില്‍ നമ്മെ മിക്കവരെയും കാത്തിരിക്കുന്നുണ്ടാവും. സ്നേഹപൂര്‍ണതയോടെ കര്‍ത്താവു നമ്മെ നോക്കുന്നു. നാം ദഹിപ്പിക്കുന്ന ലജ്ജ അനുഭവിക്കും. തിന്മ നിറഞ്ഞ, അല്ലെങ്കില്‍ കേവലം സ്നേഹരഹിതമായ പെരുമാറ്റത്തെക്കുറിച്ച് വേദനാജനകമായ പശ്ചാത്താപമുണ്ടാകും. ഈ വിശുദ്ധീകരണ വേദനയ്ക്ക് ശേഷം മാത്രമേ പ്രശാന്തമായ സ്വര്‍ഗ്ഗീയ സന്തോഷത്തില്‍ അവിടുത്തെ സ്നേഹപൂര്‍ണമായ നോട്ടം കണ്ടുമുട്ടാനാവുകയുള്ളൂ (YOUCAT 159). കര്‍ത്താവ് തന്‍റെ മഹത്വത്തില്‍ സകല മാലാഖമാരുമൊത്ത് ആഗതനാകുകയും മരണത്ത നശിപ്പിച്ച് സര്‍വവും തനിക്കു കീഴ്പ്പെടുത്തുകയും ചെയ്യുന്നതുവരെ തന്‍റെ ശിഷ്യരില്‍ ചിലര്‍ ഈ ഭൂമിയില്‍ പരദേശവാസികളായിരിക്കുകയും ചിലര്‍ ഈ ജീവിതം അവസാനിപ്പിച്ച് (ശുദ്ധീകരണ സ്ഥലത്ത്) ശുദ്ധീകരിക്കപ്പെട്ടു കൊണ്ടിരിക്കുകയും ചിലര്‍ മഹത്വീകൃതരായി "ത്രിയേക ദൈവത്തെ അവന്‍ ആയിരിക്കുന്നതു പോലെ തെളിവായി കാണുകയും ചെയ്യും." (Vatican Council II, LG 49) ക്രിസ്തുമതത്തിന്‍റെ ആരംഭകാലഘട്ടം മുതല്‍ മരിച്ചവരുടെ ഓര്‍മ്മ സഭ വളരെ ഭക്തിയോടു കൂടി ആചരിച്ച് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും പരിഹാര കര്‍മ്മങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തിരുന്നു (Vatican Council II, LG 50). "ദൈവത്തിന്‍റെ കൃപാവരത്തിലും സൗഹൃദത്തിലും മരിക്കുന്നവര്‍ പൂര്‍ണ്ണമായും ശുദ്ധീകരിക്കപ്പെട്ടവരായെങ്കിലും നിത്യരക്ഷയുടെ ഉറപ്പ് നേടിയവരാണ്. എന്നാല്‍, സ്വര്‍ഗ്ഗീയാനന്ദത്തിലേക്കു പ്രവേശിക്കുവാന്‍ ആവശ്യമായ വിശുദ്ധി നേടുന്നതിനു വേണ്ടി അവര്‍ മരണാനന്തരം ശുദ്ധീകരണത്തിനു വിധേയരായിത്തീരുന്നു. തിരഞ്ഞെടുക്കപ്പെട്ടവരുടെ ഈ അന്തിമ ശുദ്ധീകരണത്തെ സഭ ശുദ്ധീകരണസ്ഥലം (Purgatory) എന്നു വിളിക്കുന്നു. ശപിക്കപ്പെട്ടവരുടെ രക്ഷയില്‍ നിന്ന്‍ അതു തികച്ചും വിഭിന്നമാണ്. ശുദ്ധീകരണസ്ഥലത്തെ സംബന്ധിച്ച സഭയുടെ വിശ്വാസപ്രബോധനങ്ങള്‍ പ്രത്യേകമായും ഫ്ലോറന്‍സിലെയും ത്രെന്തിലെയും സൂനഹദോസുകളില്‍ ക്രോഡീകരിക്കപ്പെട്ടവയാണ്. സഭയുടെ പാരമ്പര്യം വിശുദ്ധ ഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് ശുദ്ധീകരിക്കുന്ന അഗ്നിയെപ്പറ്റി പറയുന്നുണ്ട്. ലഘുവായ കുറ്റങ്ങളെ സംബന്ധിച്ചിടത്തോളം, അവസാന വിധിക്കുമുന്‍പ് ഒരു ശുദ്ധീകരണാഗ്നിയുണ്ടെന്നു നാം വിശ്വസിക്കണം. പരിശുദ്ധാത്മാവിനെതിരെ ദൂഷണം പറയുന്നവരോട് ഈ യുഗത്തിലെ വരും യുഗത്തിലോ കഷ്മിക്കപ്പെടുകയില്ലെന്നു സത്യം തന്നെയായവന്‍ പറയുന്നു. ചില കുറ്റങ്ങള്‍ ഈ യുഗത്തില്‍ ക്ഷമിക്കപ്പെടാമെന്നും ഈ വാചകത്തില്‍ നിന്നും നാം മനസ്സിലാക്കുന്നു. മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന പതിവിലും അധിഷ്ടിതമാണ് ഈ പ്രബോധനം. വി. ഗ്രന്ഥത്തില്‍ ആ പതിവിനെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ട്. "അതുകൊണ്ട് മരിച്ചവര്‍ക്ക് പാപമോചനം ലഭിക്കുന്നതിനുവേണ്ടി (യൂദാസ് മക്കബായര്‍) പരിഹാര കര്‍മ്മം അനുഷ്ഠിച്ചു. ആരംഭകാലം മുതല്‍ സഭ മരിച്ചവരുടെ അനുസ്മരണത്തെ ആദരിക്കുകയും അവര്‍ക്കു വേണ്ടി പരിഹാര പ്രാര്‍ത്ഥനകള്‍, സര്‍വ്വോപരി ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തിരുന്നു. അവര്‍ ശുദ്ധീകരിക്കപ്പെട്ട് ദൈവത്തിന്‍റെ സൗഭാഗ്യദര്‍ശനം പ്രാപിക്കുക എന്നതായിരുന്നു ഇതിന്‍റെ ലക്‌ഷ്യം. മരിച്ചവര്‍ക്കു വേണ്ടിയുള്ള ധര്‍മ്മദാനം, ദണ്ഡവിമോചന കര്‍മ്മങ്ങള്‍, പ്രായശ്ചിത്തപ്രവൃത്തികള്‍ എന്നിവയും സഭ പ്രോത്സാഹിപ്പിക്കുന്നു. നമുക്ക് അവരെ സഹായിക്കുകയും അവരുടെ ഓര്‍മ്മ ആചരിക്കുകയും ചെയ്യാം. ജോബിന്‍റെ പുത്രന്മാര്‍ തങ്ങളുടെ പിതാവിന്‍റെ ബലിവഴി ശുദ്ധീകരിക്കപ്പെട്ടുവെങ്കില്‍ മരിച്ചവര്‍ക്കു വേണ്ടിയുള്ള നമ്മുടെ കാഴ്ചകള്‍ അവര്‍ക്ക് അല്പം ആശ്വാസം നല്‍കുമെന്നതില്‍ നാം എന്തിനു സംശയിക്കണം. മരിച്ചവരെ സഹായിക്കുന്നതില്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ അവര്‍ക്കായി സമര്‍പ്പിക്കുന്നതിലും നാം ശങ്കിക്കരുത്" (CCC 1030- 1032). മരണശേഷം ശുദ്ധീകരണാവസ്ഥയിലായിരിക്കുന്ന വിശ്വാസികളുടെ ആത്മാക്കളെ സഹായിക്കാന്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും. കാരണം, ക്രിസ്തുവില്‍ മാമോദീസാ സ്വീകരിച്ചവരെല്ലാം ഒരു കൂട്ടായ്മ രൂപപ്പെടുത്തുന്നു. പരസ്പരം ഐക്യപ്പെട്ടിരിക്കുകയും ചെയ്യുന്നു. ഒരു മനുഷ്യന്‍ മരിച്ചു കഴിയുമ്പോള്‍ തനിക്കു വേണ്ടിത്തന്നെ ഒന്നും ചെയ്യാന്‍ അയാള്‍ക്കു കഴിയുകയില്ല. യോഗ്യത നേടാനുള്ള പ്രവർത്തനക്ഷമമായ പരീക്ഷണഘട്ടം അവസാനിച്ചു. എന്നാല്‍ മരിച്ചു ശുദ്ധീകരണാവസ്ഥയിലായിരിക്കുന്ന വിശ്വാസികള്‍ക്കു വേണ്ടി ചില കാര്യങ്ങള്‍ ചെയ്യാന്‍ നമുക്കു കഴിയും. നമ്മുടെ സ്നേഹം മരണാനന്തര ജീവിതത്തിലേക്കും വ്യാപിക്കുന്നു. നമ്മുടെ പ്രാര്‍ത്ഥനകള്‍, സത്കര്‍മ്മങ്ങള്‍ എന്നിവ വഴി, സവിശേഷമായി വിശുദ്ധ - കുര്‍ബാനയുടെ ആഘോഷം വഴി മരിച്ചവര്‍ക്കു വേണ്ടി ദൈവകൃപ നേടാന്‍ നമുക്കു സാധിക്കും (YOUCAT 160). #{red->n->n->വിശുദ്ധരുടെ ദര്‍ശനങ്ങളിലൂടെ}# ഒരു രാത്രിയില്‍ 'കുരിശിന്റെ വിശുദ്ധ പൗലോസ്' ഉറങ്ങുവാന്‍ പോകുന്നതിനു മുന്‍പ് തന്റെ മുറിയുടെ വാതിലില്‍ ആരോ തുടരെ തുടരെ മുട്ടുന്നതായി കേട്ടു. കാല്‍മണിക്കൂര്‍ മുന്‍പ് മരിച്ച ഒരു പുരോഹിതന്റെ ആത്മാവായിരുന്നു അത്. കുര്‍ബ്ബാന, പ്രാര്‍ത്ഥന തുടങ്ങിയ സഹായങ്ങള്‍ വിശുദ്ധനില്‍ നിന്നും അപേക്ഷിക്കുവാന്‍ വേണ്ടി വന്നതായിരുന്നു ആ ആത്മാവ്. ആ ആത്മാവ് പറഞ്ഞു. “ഓ! ഞാന്‍ എത്രമാത്രം സഹിച്ചു, ആയിരം കൊല്ലത്തോളം അഗ്നിയുടെ സമുദ്രത്തിലായിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്!” ശേഷം ആത്മാവ് കണ്ണുനീര്‍ പൊഴിക്കുവാനാരംഭിച്ചു. ഉടനടി, പൗലോസ് എഴുന്നേറ്റ് സമയം നോക്കിയിട്ട് പറഞ്ഞു, “അതെപ്രകാരം സാധിക്കും? കാല്‍മണിക്കൂര്‍ മുന്‍പ് മാത്രം മരിച്ച അങ്ങേക്ക് ആയിരം വര്‍ഷത്തോളം അഗ്നിയുടെ സമുദ്രത്തില്‍ കഴിഞ്ഞതായി തോന്നുന്നു എന്നു പറയുന്നതില്‍ എന്തടിസ്ഥാനമാണുള്ളത്?” ഇതിനു മറുപടിയായി ആ ആത്മാവ് ഇപ്രകാരം പറഞ്ഞു. “ശുദ്ധീകരണസ്ഥലത്തെ സമയം എത്രമാത്രം ദൈര്‍ഘ്യമേറിയതാണെന്ന് നീ അറിഞ്ഞിരുന്നുവെങ്കില്‍ നീ ഇത് പറയുമായിരിന്നില്ല”. വിശുദ്ധനില്‍ നിന്നും സഹായ വാഗ്ദാനങ്ങള്‍ സ്വീകരിക്കുന്നത് വരെ ആ ആത്മാവ് അവിടം വിട്ടുപോയില്ല. വിശുദ്ധ ഫൌസ്റ്റീനയുടെ ഡയറിയില്‍ വിവരിച്ചിരിക്കുന്ന ഒരനുഭവം ഇപ്രകാരമാണ്- "രണ്ടുമാസം മുന്‍പ് മരണപ്പെട്ട ഒരു സിസ്റ്റര്‍ ഒരു രാത്രിയില്‍ എന്റെ അടുക്കല്‍ വന്നു. വളരെ ഭീകരമായൊരു അവസ്ഥയിലായിരുന്നു അവര്‍. അവരുടെ മുഖം വളരെയേറെ വികൃതമായിരുന്നു. അവര്‍ക്ക് വേണ്ടിയുള്ള എന്റെ പ്രാര്‍ത്ഥന ഞാന്‍ ഇരട്ടിയാക്കി. അടുത്ത ദിവസം രാത്രിയില്‍ അവര്‍ പിന്നേയും എന്റെ അടുക്കല്‍ വന്നു. പക്ഷേ ഇപ്പോള്‍ അവരുടെ അവസ്ഥ കൂടുതല്‍ ഭീകരമായിരുന്നു. ഞാന്‍ അവരോടു ചോദിച്ചു: എന്റെ പ്രാര്‍ത്ഥനകള്‍ നിങ്ങളെ ഒട്ടും തന്നെ സഹായിച്ചില്ലേ? എന്റെ പ്രാര്‍ത്ഥനകള്‍ക്ക് നിങ്ങളെ സഹായിക്കുവാന്‍ കഴിയുകയില്ലെങ്കില്‍, സിസ്റ്റര്‍ ദയവായി എന്റെ അടുക്കല്‍ വരുന്നത് നിര്‍ത്തണം; ഞാന്‍ അവരോടു പറഞ്ഞു. ഉടനേതന്നെ അവര്‍ അപ്രത്യക്ഷയായി. എങ്കിലും, അവര്‍ക്ക് വേണ്ടി ഞാന്‍ നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. അവര്‍ വീണ്ടും എന്റെ പക്കല്‍ വന്നു. ഇപ്രാവശ്യം അവരുടെ മുഖം പ്രകാശപൂരിതമായിരിന്നു. അവളുടെ കണ്ണുകള്‍ ആഹ്ലാദംകൊണ്ട് നിറഞ്ഞിരിന്നു. എന്റെ സ്നേഹിതരോട് എനിക്ക് ശരിയായ സ്നേഹമുണ്ടെന്നും, എന്റെ പ്രാര്‍ത്ഥനകളാല്‍ ശുദ്ധീകരണ സ്ഥലത്തെ ധാരാളം ആത്മാക്കള്‍ക്ക് മോക്ഷം ലഭിച്ചുവെന്നും അവര്‍ എന്നെ അറിയിച്ചു. ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടിയുള്ള എന്റെ പ്രാര്‍ത്ഥനകള്‍ മുടക്കരുതെന്നവര്‍ എന്നോടു അപേക്ഷിച്ചു. അവര്‍ അധികകാലം അവിടെ ഉണ്ടാവുകയില്ലെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. ദൈവത്തിന്റെ പ്രമാണങ്ങള്‍ എത്രയോ വിസ്മയാവഹം!" (വിശുദ്ധരുടെ ഇതുപോലുള്ള ദര്‍ശനങ്ങളും സഭയുടെ പ്രബോധനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ലേഖനങ്ങൾ എല്ലാ ദിവസവും പ്രവാചക ശബ്ദത്തിൽ പ്രസിധീകരിക്കുന്നുണ്ട്.) #{red->n->n->പുണ്യവാന്‍മാരുടെ ഐക്യത്തില്‍ വിശ്വസിക്കാം}# 'പുണ്യവാന്‍മാരുടെ ഐക്യത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു' എന്നു നാം വിശ്വാസ പ്രമാണത്തിലൂടെ ഏറ്റു ചൊല്ലുമ്പോള്‍ ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്നവരും ശുദ്ധീകരണസ്ഥലത്തായിരിക്കുന്നവരും സ്വര്‍ഗ്ഗത്തില്‍ ദൈവത്തെ മുഖാമുഖം കണ്ടുകൊണ്ടിരിക്കുന്നവരുമായ മൂന്നു കൂട്ടായ്മകളുടെ ഐക്യമാണ് നാം ഏറ്റുചൊല്ലുന്നത്. ഇതില്‍ നിന്ന്‍ ശുദ്ധീകരണ സ്ഥലത്തെ ഒഴിവാക്കുകയോ സംശയിക്കുകയോ പോലും ചെയ്യുമ്പോള്‍ നമ്മുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനം തന്നെ ഇല്ലാതാകുന്നു. ഓരോ ജപമാലയിലും നാം ഇപ്രകാരം പ്രാർത്ഥിക്കുന്നു "ഓ എന്‍റെ ഈശോയേ...അങ്ങേ കാരുണ്യം ഏറ്റവും ആവശ്യമായിട്ടുള്ളവരെ സ്വര്‍ഗ്ഗത്തിലേക്കാനയിക്കേണമേ." നാം എത്രമാത്രം വിശ്വാസത്തോടും ബോധ്യത്തോടും കൂടിയാണ് ഈ പ്രാര്‍ത്ഥന ചൊല്ലുന്നത്? ദൈവത്തിന്‍റെ കരുണ ഏറ്റവും ആവശ്യമായിട്ടുള്ളവരാണ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍. അവര്‍ക്കു വേണ്ടി ഈ പ്രാര്‍ത്ഥന ഏറ്റുചൊല്ലുമ്പോള്‍ ഉറച്ച ബോധ്യത്തോടുകൂടി നമുക്ക് ഏറ്റുചൊല്ലാം. ഏറ്റവും അനുകമ്പയുള്ള പരിശുദ്ധ അമ്മ തന്റെ മക്കളെ ഭൂമിയില്‍ സഹായിക്കുന്നത് കൊണ്ട് മാത്രം സംതൃപ്തയാകുന്നില്ല. തന്റെ മക്കള്‍ ശുദ്ധീകരണസ്ഥലമെന്ന തടവറയില്‍ നിന്നും മോചിതരായി കാണുവാന്‍ അവള്‍ ആഗ്രഹിക്കുന്നു. ശുദ്ധീകരണസ്ഥലത്തെ തന്റെ പ്രിയദാസരുടെ സഹനങ്ങള്‍ കാഠിന്യം കുറഞ്ഞതും, ചെറുതുമാക്കുവാന്‍, അവള്‍ തന്റെ യോഗ്യതകള്‍ തന്റെ മകന്റെ മുന്‍പിലും, തന്റെ മകന്റെ യോഗ്യതകള്‍ സ്വര്‍ഗ്ഗീയ പിതാവിന്റെ മുന്‍പിലും സമര്‍പ്പിക്കുന്നു. “പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥതയാല്‍ നിരവധി ആത്മാക്കള്‍ സ്വര്‍ഗ്ഗത്തില്‍ എത്തി ചേര്‍ന്നിട്ടുണ്ട്. പരിശുദ്ധ അമ്മ ഇടപ്പെട്ടില്ലായിരുന്നുവെങ്കില്‍ അവര്‍ അവിടെ എത്തിച്ചേരില്ലായിരുന്നു”. (വിശുദ്ധ തോമസ് അക്വിനാസ്) നമ്മുടെ ജീവിതങ്ങളില്‍ നിന്നും മരണം മൂലം വേര്‍പെട്ടു പോയ നമ്മുടെ പൂര്‍വ്വികര്‍; അവര്‍ ഇപ്പോള്‍ എവിടെയായിരിക്കും? നമുക്കറിയില്ല. അവരുടെ ത്യാഗത്തിന്‍റെയും നന്മകളുടെയും ഫലം നാം ഇപ്പോള്‍ അനുഭവിക്കുന്നു. എന്നാല്‍ അവര്‍ ഇപ്പോള്‍ ശുദ്ധീകരണ സ്ഥലത്താണെങ്കില്‍ നമ്മുടെ പ്രാര്‍ത്ഥനയ്ക്കായി അവര്‍ കാത്തിരിക്കുന്നു. നാം ഓരോരുത്തരും ഒരു ദിവസം മരിക്കും. അന്നു നാം ശുദ്ധീകരണ സ്ഥലത്തായിരിക്കുമ്പോള്‍ ഭൂമിയില്‍ നിന്നും ഒരു പ്രാര്‍ത്ഥന നമുക്കു വേണ്ടി ഉയരാന്‍ നാമും എത്രയോ തീവ്രമായി ആഗ്രഹിക്കും? വിശുദ്ധ ജെര്‍ത്രൂദിന് ഒരു പ്രാര്‍ത്ഥന നല്കിക്കൊണ്ട് കർത്താവ് ഇപ്രകാരം പറഞ്ഞു: " ഈ പ്രാര്‍ത്ഥന ഒരു പ്രാവശ്യം ചൊല്ലുമ്പോള്‍ ഞാന്‍ ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്നും സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോകും." അങ്ങനെ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുന്ന ആത്മാക്കള്‍ ക്രിസ്തുവിനോട് കൂടുതല്‍ ഐക്യപ്പെട്ടിരിക്കുന്നതു കൊണ്ട് നമുക്കു വേണ്ടി ഫലദായകമായി പ്രാര്‍ത്ഥിക്കുവാന്‍ അവര്‍ക്ക് കഴിയുന്നു. ആ പ്രാര്‍ത്ഥനകള്‍ നമ്മുടെ ജീവിതത്തിനും ചുറ്റും ഒരു കോട്ടയായി മാറട്ടെ. അതിനാല്‍ വിശുദ്ധ ജെര്‍ത്രൂദിന് കര്‍ത്താവ് നല്‍കിയ പ്രാര്‍ത്ഥന ലോകമെമ്പാടുമുള്ള വിശ്വാസികളോട് ചേര്‍ന്ന്‍ നമുക്കും ഏറ്റു ചൊല്ലാം. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
Image: /content_image/Mirror/Mirror-2016-02-27-06:03:14.jpg
Keywords: മരണാനന്തര ജീവിതം

847
Category: 1
Sub Category:
Heading: മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിടിയിൽ നിന്നും മോചിതരാകുന്നവരോടൊപ്പം കരുണയുടെ വെള്ളിയാഴ്ച്ച ചിലവഴിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ
Content: മയക്കുമരുന്നിനും മദ്യത്തിനും അടിപ്പെട്ടവരെ പുനരധിവസിപ്പിക്കുന്ന ഫാ.മാരിയോ പിച്ചി സോളിടാരിറ്റി സെന്‍റര്‍ സന്ദർശിച്ച് കൊണ്ട് പരിശുദ്ധ പിതാവ് കരുണയുടെ വെള്ളിയാഴ്ച്ച അവസ്മരിണീയമാക്കി. അവിടെ ചികിത്സയിലിരിക്കുന്ന 60 അതിഥികളുമായി സമയം പങ്കിട്ടു കൊണ്ട് അവർക്ക് പ്രത്യാശയുടെ കിരണങ്ങൾ പകർന്നു കൊടുക്കുക്കാനും അദ്ദേഹം സമയം കണ്ടെത്തി. 1979-ൽ ഫാദർ പിച്ചി സ്ഥാപിച്ച ഈ കേന്ദ്രത്തിൽ മയക്കുമരുന്നിനുള്ള ചികിത്സ ഉൾപ്പടെ നിരവധി ചെറുപ്പക്കാരെയും കുടുംബങ്ങളേയും സാമൂഹ്യ ബഹിഷ്ക്കരണത്തിൽ നിന്ന് രക്ഷപ്പെടുത്താനുള്ള അനവധി പദ്ധതികൾ നടത്തി വരുന്നു. മാർപാപ്പ അപ്രതീക്ഷിതമായി വാതിൽ തുറന്ന് സ്ഥാപനത്തിലേക്ക് കയറിയപ്പോൾ അതിഥികൾ അത്ഭുതപ്പെട്ട് നിന്നു പോയതായി കേന്ദ്രത്തിന്റെ പ്രസിഡന്റ് റോബർട്ട് മിന്യോ ഫെബ്രുവരി 26 നു ഇറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. പിതാവ് തന്റെ സഹജമായ ശൈലിയിൽ, പരിവാരങ്ങളൊന്നുമില്ലാതെയാണ് കേന്ദ്രത്തിൽ എത്തിയത്. സുവിശേഷ പ്രഘോഷണത്തിന്റെ പൊന്തിഫിക്കൽ പ്രസിഡന്റ് ആർച്ച് ബിഷപ്പ് റിനോ ഫിച്ചെല്ല മാത്രമാണ് അദ്ദേഹത്തെ അനുഗമിച്ചിരുന്നത്. സ്വന്തം വീട്ടിലെന്നപോലെയാണ് പരിശുദ്ധ പിതാവ് ജോലിക്കാരോടും സന്നദ്ധ സേവകരോടും രോഗികളോടും പെരുമാറിയതെന്ന് മിന്യോ അറിയിച്ചു. ഓരോ രോഗികളെയും ആലിംഗനം ചെയ്തു കൊണ്ട് അദ്ദേഹം വിവരങ്ങൾ ചോദിച്ചറിഞ്ഞു. അന്തേവാസികളിൽ ചിലർ അദ്ദേഹത്തെ അവരുടെ കുടുംബങ്ങളുടേയും കുട്ടികളുടേയും ചിത്രങ്ങൾ കാണിക്കുന്നുണ്ടായിരുന്നു. പുനരധിവാസ കേന്ദ്രത്തിലെ അദ്ദേഹത്തിന്റെ സന്ദർശനവേള വികാരഭരിതമായിരുന്നുവെന്ന് വത്തിക്കാന്റെ അറിയിപ്പിൽ ആർച്ച് ബിഷപ്പ് ഫിച്ചെല്ല സൂചിപ്പിച്ചു. ചെറുപ്പക്കാരോടൊപ്പം അദ്ദേഹം ധാരാളം സമയം ചിലവഴിച്ചു. ഇനിയും മയക്കുമരുന്നിന്റെ മായിക ലോകത്ത് പെട്ടു പോകാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്കാനും അദ്ദേഹം മറന്നില്ല. ഇവിടെ നിന്നും ഒരു പുതിയ അർത്ഥപൂർണ്ണമായ ജീവിതത്തിലേക്ക് എത്തിച്ചേരാനുള്ള അവസരം എല്ലാവർക്കും ലഭിക്കുമെന്ന്‍ പിതാവ് അവരെ ഓർമിപ്പിച്ചു. ഇതിനിടെ ഏതാനും ആഴ്ച്ചകൾക്ക് മുമ്പ് തങ്ങൾ പിതാവിന് ഒരു എഴുത്ത് അയച്ചിരുന്നുവെന്ന് മിന്യോ വെളിപ്പെടുത്തി. മയക്കുമരുന്നിന് അടിമപ്പെട്ട യുവാക്കളെ പുനരധിവസിപ്പിക്കാൻ കേന്ദ്രം ചെയ്യുന്ന സേവനങ്ങൾ പ്രസ്തുത എഴുത്തിൽ സൂചിപ്പിച്ചിരുന്നു. പക്ഷേ, കേന്ദ്രത്തിന്റെ പ്രവർത്തനം ഇതിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല, അഭയാർത്ഥികളും പീഢീതരായ സ്ത്രീകളും തങ്ങളുടെ പ്രവർത്തന പരിധിയിൽ വരുന്നതാണ് എന്ന് പിതാവിനുള്ള എഴുത്തിൽ സൂചിപ്പിച്ചിരുന്നു. ഡിസംബർ 19-ന് കേന്ദ്രം സന്ദർശിച്ച വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പീട്രോ പരോളിൻ മുഖേനയാണ് കേന്ദ്രത്തിന്റെ എഴുത്ത് മാർപാപ്പയ്ക്ക് ലഭിക്കുന്നത്. രണ്ടു മാസം മുമ്പ് അയച്ച എഴുത്ത് മാർപാപ്പയുടെ സന്ദർശനത്തിന് വഴിയൊരുക്കും എന്ന് തങ്ങൾ പ്രതീക്ഷിച്ചിരുന്നില്ലയെന്ന് മീന്യോ പറഞ്ഞു. കരുണയുടെ വർഷത്തിൽ എല്ലാ മാസത്തിലെയും വെള്ളിയാഴ്ചകളിലേക്കു പരിശുദ്ധപിതാവ് പദ്ധതി തയാറാക്കിയിട്ടിട്ടുണ്ട്. കഴിഞ്ഞ മാസത്തിലെ വെള്ളിയാഴ്ച്ച പിതാവ് റോമിലെ രണ്ട് ആതുരസേവന കേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നു. പ്രായമായ 33 പേരെ സംരക്ഷിക്കുന്ന ബ്രൂണോ ബുസോസ്സി റിട്ടയർമെന്റ് ഹോമാണ് പിതാവ് ആദ്യം സന്ദർശിച്ചത്. റിട്ടയർമെന്റ് ഹോമിലെ സന്ദർശനത്തിനു ശേഷം വത്തിക്കാനിലേക്ക് തിരിച്ചു പോകുന്ന വഴി അദ്ദേഹം കാസ്സ ഇർഡ് സന്ദർശിച്ചു. മരണാസന്നരായ ആറു പേർ കുടുംബത്തോടൊത്ത് താമസിക്കുന്ന ഒരു ആതുരാലയമായിരിന്നു അത്. ഇവയെല്ലാം, ഈ വെള്ളിയാഴ്ച്ചത്തെ സന്ദർശനം പോലെ തന്നെ, അപ്രഖ്യാപിതവും അപ്രതീക്ഷിതവും ആയിരുന്നു. വളരെ രഹസ്യമായി നടന്ന ഈ സന്ദർശന യാത്രകളെല്ലാം ദിവസങ്ങൾ കഴിഞ്ഞാണ് ലോകമറിഞ്ഞത്.
Image: /content_image/News/News-2016-02-28-03:12:00.jpg
Keywords: Pope_Francis_prays_with_staff_and_patient, Fr_Mario_Picchi_Italian_Center_for_Solidarity, malayalam, latest christian news, pravachaka sabdam

848
Category: 5
Sub Category:
Heading: വിശുദ്ധ കോളെറ്റ്
Content: 1381 ജനുവരി 13ന് ഫ്രാന്‍സിലെ പിക്കാര്‍ഡിയിലുള്ള കാല്‍സിയിലെ ബോയിലെറ്റെ എന്ന മരപ്പണിക്കാരന്റെ മകളായിട്ടായിരുന്നു വിശുദ്ധ ജനിച്ചത്. കോളെറ്റ് വളരെയേറെ സുന്ദരിയായിരുന്നു. മിറായിലെ വിശുദ്ധ നിക്കോളാസിനോടുള്ള ഭക്തിമൂലം വിശുദ്ധയുടെ മാതാപിതാക്കള്‍ അവള്‍ക്ക് നിക്കോളെറ്റ് എന്ന നാമമാണ് നല്‍കിയത്. അവള്‍ക്ക് 17 വയസ്സായപ്പോള്‍ ആശ്രമാധിപതിയുടെ സംരക്ഷണത്തില്‍ അവളെ ഏല്‍പ്പിച്ചുകൊണ്ട് വിശുദ്ധയുടെ മാതാപിതാക്കള്‍ മരണമടഞ്ഞു. ബെഗൂയിന്‍സിന്റേയും, ബെനഡിക്ടന്‍ സഭയിലുമായി തന്റെ ആത്മീയ ജീവിതം ആരംഭിക്കുവാന്‍ വിശുദ്ധ ശ്രമിച്ചുവെങ്കിലും അവള്‍ അതില്‍ പരാജയപ്പെട്ടു. തുടര്‍ന്ന്‍ അവള്‍ തന്റെ സ്വത്തുക്കള്‍ മുഴുവന്‍ പാവങ്ങള്‍ക്ക് വീതിച്ചു കൊടുത്തതിനു ശേഷം വിശുദ്ധ ഫ്രാന്‍സിസിന്റെ മൂന്നാം സഭയില്‍ ചേര്‍ന്നു. അവള്‍ക്ക് 21 വയസ്സായപ്പോള്‍, ആശ്രമാധിപ കോള്‍ബെറ്റിന് കോര്‍ബി ദേവാലയത്തിനു സമീപത്തെ ഒരു ആശ്രമം നല്‍കി. അവള്‍ അവിടെ വളരെ അച്ചടക്കത്തോട് കൂടിയ ആശ്രമ ജീവിതമാരംഭിച്ചു. കുറച്ചു കാലം കഴിഞ്ഞപ്പോഴേക്കും അവള്‍ വളരെയേറെ പ്രസിദ്ധയാര്‍ജിച്ചു കഴിഞ്ഞിരുന്നു. ആളുകള്‍ നിരന്തരം വിശുദ്ധയുടെ ഉപദേശം തേടി വരുവാന്‍ തുടങ്ങി. 'വിശുദ്ധ ക്ലാരയുടെ ഒന്നാം നിയമം' അതിന്റെ പരിപൂര്‍ണ്ണമായ അച്ചടക്കത്തോട്കൂടി വീണ്ടെടുക്കുവാന്‍ വിശുദ്ധ ഫ്രാന്‍സിസ് അവളെ ചുമതലപ്പെടുത്തുന്നതായി വിശുദ്ധക്കു ദര്‍ശനം ലഭിച്ചു. എന്നാല്‍ ഇതത്ര കാര്യമാക്കാതിരുന്ന വിശുദ്ധ അതിനായി യാതൊന്നും ചെയ്തില്ല, അതേതുടര്‍ന്ന്‍ മൂന്ന്‍ ദിവസത്തോളം അന്ധയും, മൂന്ന് ദിവസത്തോളം ഊമയുമായി വിശുദ്ധക്ക് കഴിയേണ്ടി വന്നു. അവളുടെ ആദ്ധ്യാത്മികനിയന്താവായ ഫാ. ഹെന്രി ഡെ ബൗമയുടെ പ്രോത്സാഹനത്തോട്കൂടി, 1406-ല്‍ തന്റെ ദൗത്യം പൂര്‍ത്തിയാക്കുന്നതിനായി വിശുദ്ധ ആ ആശ്രമം ഉപേക്ഷിച്ചു. തുടര്‍ന്ന് വിശുദ്ധ നൈസിലേക്ക് പോയി, കീറി തുന്നിയ ഒരു പഴയ സഭാവസ്ത്രവും ധരിച്ചു നഗ്നപാദയായിട്ടാണ് വിശുദ്ധ പോയത്. മതഭിന്നതയുടെ കാലത്ത് ഫ്രഞ്ച്കാര്‍ ബെനഡിക്ട് പതിമൂന്നാമന്‍ എന്നപേരില്‍ മാര്‍പാപ്പായേപോലെ കണ്ടിരുന്ന പീറ്റര്‍ ഡെ ലൂണായേ കാണുവാനായിട്ടായിരുന്നു വിശുദ്ധ പോയത്. അദ്ദേഹം വിശുദ്ധയെ സ്വാഗതം ചെയ്യുകയും ‘പാവപ്പെട്ടവരുടെ ക്ലാര’ എന്ന് പരസ്യമായി വിളിക്കുകയും ചെയ്തു. വിശുദ്ധയുടെ ആശയങ്ങളില്‍ വളരെയേറെ ആകൃഷ്ടനായ അദ്ദേഹം വിശുദ്ധയേ മിനോറെസെസ്സിലെ എല്ലാ മഠങ്ങളുടേയും അധിപയായി നിയമിച്ചു. തുടക്കത്തില്‍ വിശുദ്ധക്ക് വളരെ കഠിനമായ എതിര്‍പ്പ് നേരിടേണ്ടതായി വരികയും, മതഭ്രാന്തിയെന്നു വിളിക്കപ്പെടുകയും, മന്ത്രവാദിനിയെന്ന്‍ മുദ്രകുത്തുപ്പെടുകയും ചെയ്തു. എന്നാല്‍ അവള്‍ ആ ആരോപണങ്ങളേയും, ശാപങ്ങളേയും ക്ഷമയോട്കൂടി നേരിട്ടു. ക്രമേണ സാവോയിയില്‍ ചിലമാറ്റങ്ങള്‍ കണ്ടു തുടങ്ങി. പ്രത്യേകിച്ച് അവിടെ വിശുദ്ധയുടെ നവീകരണങ്ങളോട് അനുഭാവമുള്ളവരേയും, പുതിയ അംഗങ്ങളേയും വിശുദ്ധക്ക് ലഭിച്ചു. വിശുദ്ധ കോളെറ്റിന്റെ നവീകരണങ്ങള്‍ ബുര്‍ഗുണ്ടി, ഫ്രാന്‍സ്, ഫ്ലാണ്ടേഴ്സ്, സ്പെയിന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും വ്യാപിച്ചു. ഹെന്രി ഡെ ബൗമയുടെ സഹായത്തോട് 1410-ല്‍ ‘പാവപ്പെട്ടവരുടെ ക്ലാര’സഭയുടെ ഭവനത്തില്‍ വിശുദ്ധയുടെ, പുതിയ നിയമങ്ങള്‍ സ്വീകരിച്ചു. ഇതിനിടയില്‍ മാര്‍പാപ്പാമാരുടെ ഭിന്നത നീക്കുവാനുള്ള വിശുദ്ധ വിന്‍സെന്റ് ഫെറെറിന്റെ ശ്രമത്തില്‍ വിശുദ്ധ അദ്ദേഹത്തെ സഹായിച്ചു. വിശുദ്ധ കോളെറ്റ് 17-ഓളം പുതിയ സന്യാസിനീ ആശ്രമങ്ങള്‍ സ്ഥാപിച്ചു. ഇതിനു പുറമേ ഫ്രാന്‍സിസ്കന്‍ ഫ്രിയാര്‍സിന്റെ ഉള്‍പ്പെടെ നിരവധി ഭവനങ്ങള്‍ നവീകരിക്കുകയും ചെയ്തു. വിശുദ്ധയുടെ ഏറ്റവും പ്രസിദ്ധമായ മഠമായിരുന്നു ലെ പുയി-എന്‍-വെലെ (ഹൌറ്റ്-ലോയിറെ), ഈ മഠത്തിന്റെ പ്രവര്‍ത്തനം ഫ്രഞ്ച് വിപ്ലവത്തിന്റെ കാലത്ത് പോലും തടസ്സപ്പെട്ടിട്ടില്ലായിരുന്നുവെന്നത് ചരിത്രസത്യമാണ്. താന്‍ നിയോഗിക്കപ്പെട്ട ദൗത്യത്തിനായി വിശുദ്ധ കോളെറ്റിനു യാതൊരുവിധ പരിശീലനമോ, തയ്യാറെടുപ്പോ ലഭിച്ചിട്ടില്ലായിരുന്നു. തന്റെ വിശുദ്ധിയും വിശ്വാസവും വഴിയാണ് വിശുദ്ധക്ക് അതിനുള്ള ശക്തി ലഭിച്ചത്. കൂടാതെ ഒരു എതിര്‍പ്പിനും തകര്‍ക്കാന്‍ പറ്റാത്ത ദൃഡനിശ്ചയവും അവള്‍ക്കുണ്ടായിരിന്നു. അവളുടെ എളിമയും, നന്മയും വഴി ബൗര്‍ബോണിലെ ജെയിംസ്, ബുര്‍ഗുണ്ടിയിലെ ഫിലിപ്പ് തുടങ്ങിയ നിരവധി ഉന്നതരായ ആളുകള്‍ വരെ വിശുദ്ധയുടെ വാക്കുകള്‍ പിഞ്ചെല്ലാന്‍ തുടങ്ങി. വിശുദ്ധ ഫ്രാന്‍സിസിനേപോലെ വിശുദ്ധ കോളെറ്റിനും യേശുവിന്റെ സഹനങ്ങളോട് അപാരമായ ഭക്തിയുണ്ടായിരുന്നു. മൃഗങ്ങളോടുപോലും വിശുദ്ധ ദയയും ശ്രദ്ധയും കാണിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും അവള്‍ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഉപവസിക്കുകയും യേശുവിന്റെ പീഡനങ്ങളേക്കുറിച്ച് ധ്യാനിക്കുകയും ചെയ്യുക പതിവായിരുന്നു. നിരവധി മഠങ്ങള്‍ സ്ഥാപിച്ച വിശുദ്ധ ഫ്ലാണ്ടേഴ്സില്‍ വെച്ച് രോഗത്തിന് അടിപ്പെട്ടു. തന്റെ മരണത്തെക്കുറിച്ച് അവള്‍ക്ക് ബോധ്യം ലഭിക്കുകയും തന്റെ അന്ത്യകൂദാശകള്‍ യഥാവിധി സ്വീകരിക്കുകയും ചെയ്തു. വിശുദ്ധക്ക് 67 വയസ്സായപ്പോള്‍ ഘെന്റിലെ മഠത്തില്‍ വെച്ച് വിശുദ്ധ മരണമടഞ്ഞു. ചക്രവര്‍ത്തിയായ ജോസഫ് രണ്ടാമന്‍ ആത്മീയ ഭവനങ്ങള്‍ നശിപ്പിച്ചു കൊണ്ടിരുന്ന കാലമായതിനാല്‍ വിശുദ്ധയുടെ മൃതശരീരം സന്യാസിനീമാര്‍ പോളിഗ്നി മഠത്തിലേക്ക് മാറ്റി. 1807-ല്‍ അവള്‍ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു. ‘പാവങ്ങളുടെ ക്ലാര’ സഭയിലെ ഒരു ശാഖ ഇപ്പോഴും ‘കോളെറ്റിന്‍സ്’ എന്നാണ് അറിയപ്പെടുന്നത്. ചില ചിത്രങ്ങളില്‍ ഒരു ക്രൂശിതരൂപവും, ഒരു കൊളുത്തും പിടിച്ചുകൊണ്ട് നില്‍ക്കുന്ന രീതിയിലും, ഒരു അരുവിയില്‍ കൂടി അത്ഭുതകരമായി നടന്നുപോകുന്ന രീതിയിലും വിശുദ്ധയെ ചിത്രീകരിച്ചിട്ടുണ്ട്. ഘെന്റ്, കോര്‍ബീ എന്നീ സ്ഥലങ്ങളില്‍ വിശുദ്ധയെ ഭക്തിപൂര്‍വ്വം വണങ്ങി വരുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. സ്കോട്ട്ലന്‍റിലെബാള്‍ഡ്രെഞ്ച് 2. ബൊളോഞ്ഞോ ബിഷപ്പായ ബാസില്‍ 3. വിക്ടര്‍, വിക്ടോറിനൂസ്, ക്ലൌഡിയന്‍, ബാസ്സോ 4.ലിന്‍റിസുഫാണിലെ ബില്‍ഫ്രിഡ് 5. സ്കോട്ടുലന്‍റിലെ കാഡ്രോ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/3?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CGQ5pMYsyYz9zj42omATA7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-03-01-13:02:32.jpg
Keywords: വിശുദ്ധ കോ

849
Category: 5
Sub Category:
Heading: കുരിശിന്റെ വിശുദ്ധ ജോണ്‍ ജോസഫ്
Content: 1654-ലെ മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ദിവസം നേപ്പിള്‍സിലെ ഇസിക്കിയ ദ്വീപിലായിരുന്നു കുരിശിന്റെ വിശുദ്ധ ജോണ്‍ ജോസഫ് ജനിച്ചത്. തന്റെ ചെറുപ്പകാലം മുതലേതന്നെ വിശുദ്ധന്‍ നന്മ ചെയ്യുന്നതില്‍ ഒരു മാതൃക പുരുഷനായിരുന്നു. വിശുദ്ധന് പതിനാറ് വയസ്സായപ്പോള്‍ അദ്ദേഹം കഠിനമായ നിബന്ധനകളുള്ള ഫ്രാന്‍സിസ്കന്‍ സഭയില്‍ അംഗമായി. തന്റെ സഭയെ ഉന്നതിയിലേക്ക് നയിക്കുവാനുള്ള വിശുദ്ധന്റെ പ്രവര്‍ത്തനങ്ങള്‍ മൂലം മൂന്ന്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു ആശ്രമം സ്ഥാപിക്കുക എന്ന ദൗത്യത്തോടെ വിശുദ്ധന്‍ പിഡ്മോണ്ടിലേക്കയക്കപ്പെട്ടു. ആശ്രമത്തിന്റെ നിര്‍മ്മാണ ജോലികളില്‍ വിശുദ്ധന്‍ തന്റെ സഹായം നല്‍കുകയും, അവിടെ പരിപൂര്‍ണ്ണ നിശബ്ദതയും, സന്യാസപരമായ അന്തരീക്ഷം നിലനിര്‍ത്തുകയും ചെയ്തു. ഒരിക്കല്‍ ജോണ്‍ ആശ്രമത്തിലെ ദേവാലയത്തില്‍ പ്രാര്‍ത്ഥനാനിരതനായിരിക്കുന്ന സമയത്ത്, അദ്ദേഹം ഒരു പ്രത്യേക ആനന്ദനിര്‍വൃതിയിലാവുകയും നിലത്തു നിന്നും ഉയരുന്നതായും കാണപ്പെട്ടു. പിന്നീട് തന്റെ മേലധികാരികകളുടെ ആവശ്യപ്രകാരം വിശുദ്ധന്‍ പൗരോഹിത്യ പട്ടം സ്വീകരിച്ച് ഒരു പുരോഹിതനായി തീര്‍ന്നു. പ്രാര്‍ത്ഥനയിലും, നിശബ്ദതയിലും ഊന്നല്‍ നല്‍കികൊണ്ടുള്ള ജീവിതമായിരിന്നു വിശുദ്ധന്‍റേത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട തന്റെ മാതാവിന്റെ നല്ല മരണത്തിനു വേണ്ട പ്രാര്‍ത്ഥനാസഹായം വിശുദ്ധന്‍ നല്‍കി. പിന്നീട് തന്റെ മാതാവിന്റെ ആത്മശാന്തിക്കായി അദ്ദേഹം ദിവ്യബലി അര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍ ആത്മാവ് സ്വര്‍ഗ്ഗത്തിലേക്കെടുക്കപ്പെടുന്നതായി വിശുദ്ധന്‍ ദര്‍ശിച്ചു. തന്റെ മേലധികാരികളുടെ സഹായത്തോടെ അദ്ദേഹം മറ്റൊരു സന്യാസിനീ മഠം കൂടി സ്ഥാപിക്കുകയും അതിനുവേണ്ട ആശ്രമ നിയമങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. ക്രമേണ ജോണ്‍ അവിടത്തെ സന്യാസികളുടെ ജീവിതരീതിയില്‍ വളരെയേറെ ചുറുചുറുക്കുമുള്ള ഒരു ഗുരുവായി മാറി. കുറച്ചുകാലങ്ങള്‍ക്ക് ശേഷം, ക്ലെമന്റ് ഒമ്പതാമനാല്‍ പതിനെട്ടാം നൂറ്റാണ്ടില്‍ സ്ഥാപിതമായ നേപ്പിള്‍സ് പ്രൊവിന്‍സിലെ പ്രൊവിന്‍ഷ്യാളായി വിശുദ്ധന്‍ നിയമിതനായി. പരമാധികാരിയായിരുന്ന മാര്‍പാപ്പാ ഇതേ സഭയുടെ സ്പെയിനിലുണ്ടായിരുന്ന ശാഖ വിഭജിച്ചാണ് ഇറ്റലിയില്‍ ശാഖ സ്ഥാപിച്ചത്. ഇതിനായി വിശുദ്ധന്‍ വളരെയേറെ പ്രയത്നിച്ചിരുന്നു. ഇത്തരം സുവിശേഷ ദൗത്യങ്ങള്‍ക്കു വേണ്ടി വിശുദ്ധന് നിരവധി കഷ്ടതകള്‍ സഹിക്കേണ്ടതായി വന്നിരുന്നു. പ്രത്യേകിച്ച് പലരുടേയും തെറ്റിദ്ധാരണകള്‍ വഴിയായി ഒരുപാട് മാനസിക വിഷമം അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. എന്നിരുന്നാലും താന്‍ ഏറ്റെടുത്ത ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ നിന്നും വിശുദ്ധനെ തടയുവാന്‍ ഇത്തരം കഷ്ടതകള്‍ക്കൊന്നിനും കഴിഞ്ഞില്ല. വിശുദ്ധ പീറ്റര്‍ അല്‍ക്കാന്‍ടാരായാല്‍ ഫ്രാന്‍സിസ്കന്‍ സന്യാസിമാര്‍ക്ക് പകര്‍ന്ന് നല്കപ്പെട്ട പ്രാര്‍ത്ഥനാപരവും, അനുതാപപരവുമായ ജീവിതത്തെ കുറിച്ച് വിശുദ്ധന്‍ തന്റെ ശിഷ്യന്‍മാരേ വീണ്ടും വീണ്ടും പറഞ്ഞു മനസ്സിലാക്കി. ആശ്രമത്തിലെ ശിഷ്യന്മാര്‍ക്ക് മുന്നില്‍ എളിമ, മതപരമായ അച്ചടക്കം തുടങ്ങിയ ഏറ്റവും ഉന്നതമായ നന്മകളുടെ ഒരു മാതൃകയായിരുന്നു വിശുദ്ധന്‍. വിശുദ്ധന്റെ പ്രവര്‍ത്തനങ്ങളുടെ പ്രതിഫലമായി നിരവധി വരദാനങ്ങള്‍കൊണ്ട് ദൈവം വിശുദ്ധനെ അനുഗ്രഹിച്ചു. പ്രവചന വരവും, അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള കഴിവും ഇവയില്‍ ഉള്‍പ്പെടുന്നു. വിശുദ്ധന് എണ്‍പതു വയസ്സു പ്രായമുള്ളപ്പോള്‍ 1734 മാര്‍ച്ച് 5ന് നേപ്പിള്‍സിലെ മഠത്തില്‍ വെച്ച് സന്നിപാതം പിടിപ്പെട്ട് അദ്ദേഹം കര്‍ത്താവില്‍ അന്ത്യനിദ്രപ്രാപിച്ചു. വിശുദ്ധന്റെ മരണശേഷം നടന്നിട്ടുള്ള നിരവധി അത്ഭുതങ്ങള്‍ അദ്ദേഹത്തിന്റെ ദിവ്യത്വത്തേയും, മഹത്വത്തേയും സ്ഥിരീകരിക്കുന്നു. 1839-ല്‍ ഗ്രിഗറി പതിനാറാമന്‍ മാര്‍പാപ്പാ ജോണ്‍ ജോസഫിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. സേസരയായിലെ എവുബ്ലൂസ് 2. കാറോണ്‍ 3. അയര്‍ലന്‍റിലെ ഒസ്സോറി ബിഷപ്പായ കാര്‍ത്തേജു സീനിയര്‍ 4. അയര്‍ലന്‍റിലെ കിയാറാന്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/3?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F1r7YbeJM6e0tcIp08lbHp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2017-03-05-03:37:02.jpg
Keywords: കുരിശിന്റെ

850
Category: 5
Sub Category:
Heading: വിശുദ്ധ കാസിമിര്‍
Content: പോളണ്ടിലെ രാജാവായിരുന്ന കാസിമിര്‍ നാലാമന്റേയും, ഓസ്ട്രിയായിലെ ആല്‍ബെര്‍ട്ട് രണ്ടാമന്‍ ചക്രവര്‍ത്തിയുടെ മകളായിരുന്ന എലിസബത്തിന്റേയും പതിമൂന്ന്‍ മക്കളില്‍ മൂന്നാമത്ത മകനായിരുന്നു വിശുദ്ധ കാസിമിര്‍. തന്റെ ചെറുപ്പത്തില്‍ തന്നെ നല്ല ദൈവഭക്തിയുണ്ടായിരുന്ന കാസിമിര്‍ ഭക്തിപരമായ കാര്യങ്ങള്‍ക്കും, അനുതാപത്തിനും തന്നെ തന്നെ സമര്‍പ്പിച്ചു. തന്റെ വിനയത്തിനും, ആത്മനിയന്ത്രണത്തിനും എതിരായി വരുന്ന എല്ലാത്തിനേയും അവന്‍ ഭയപ്പെടുകയും, തന്റെ രാത്രികളുടെ ഒരു നല്ല ഭാഗം പ്രാര്‍ത്ഥനക്കും, ധ്യാനത്തിനുമായി ചിലവഴിക്കുകയും ചെയ്തു. പ്രത്യേകിച്ച് രക്ഷകന്റെ സഹനങ്ങളെക്കുറിച്ചുള്ള ധ്യാനത്തിന് അദ്ദേഹം സമയം കണ്ടെത്തി. കാസിമിറിന്‍റെ വസ്ത്രധാരണ വളരെ ലളിതമായിരുന്നു. എപ്പോഴും ദൈവസന്നിധിയില്‍ കഴിഞ്ഞിരുന്നതിനാല്‍ സദാസമയവും അവന്‍ ശാന്തനും, പ്രസരിപ്പു നിറഞ്ഞവനുമായിരുന്നു. ദൈവത്തോടുള്ള അവന്റെ സ്നേഹം, പാവങ്ങളോടുള്ള കരുണയായി പ്രകടിപ്പിക്കപ്പെട്ടു. പാവങ്ങളുടെ ഉന്നമനത്തിനായി അവന്‍ തനിക്കുള്ളതെല്ലാം ചിലവഴിച്ചു, മാത്രമല്ല തന്റെ പിതാവിന്റേയും, ബൊഹേമിയയിലെ രാജാവായിരുന്ന തന്റെ സഹോദരനായിരുന്ന ലാഡിസ്ലാവൂസിന്റേയും പക്കല്‍ അവനുണ്ടായിരുന്ന സ്വാധീനമുപയോഗിച്ച് ദരിദ്രര്‍ക്കായി തനിക്കു കഴിയുന്നതെല്ലാം അവന്‍ ചെയ്തു. പരിശുദ്ധ അമ്മയോടുള്ള അപാരമായ ഭക്തിയാല്‍ വിശുദ്ധന്‍ എപ്പോഴും ലാറ്റിന്‍ സ്തുതിയായ “ഓംനി ഡൈ മാരിയേ” (Omni die Mariae) ചൊല്ലിക്കൊണ്ടിരിക്കുമായിരുന്നു. വിശുദ്ധന്‍റെ ആഗ്രഹ പ്രകാരം ആ സ്തുതിയുടെ ഒരു പകര്‍പ്പ് അവനോടു കൂടെ അടക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ബിറ്റില്‍സ്റ്റോണിന്റെ പരിഭാഷയില്‍ ഈ സ്തോത്രഗീതത്തെ പ്രത്യേകം എടുത്ത് പറയുന്നുണ്ട്. “ദിനംതോറും, ദിനംതോറും മറിയത്തിനായി പാടുവിന്‍” (Daily, daily sing to Mary) എന്ന ഈ സ്തോത്രഗീതം വിശുദ്ധ കാസിമിറിന്റെ ഗീതം എന്നാണു വിളിക്കപ്പെടുന്നത്. എന്നാല്‍ വിശുദ്ധ കാസിമിറിനും മൂന്ന് നൂറ്റാണ്ടു മുന്‍പേ രചിക്കപ്പെട്ടിട്ടുള്ളതാണ്. അക്കാലത്ത് ഹംഗറിയിലെ ചില പ്രഭുക്കന്‍മാര്‍ തങ്ങളുടെ രാജാവായിരുന്ന മത്തിയാസ് കോര്‍വിനൂസിന്റെ കീഴില്‍ സന്തുഷ്ടരായിരുന്നില്ല, അതിനാല്‍ 1471-ല്‍ അവര്‍ പോളണ്ടിലെ രാജാവിനോട് അദ്ദേഹത്തിന്റെ മകനായ കാസിമിറിനെ തങ്ങളുടെ രാജാവായി വാഴിക്കുവാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചു. ആ സമയത്ത് പതിനഞ്ചു വയസ്സ് പോലും പൂര്‍ത്തിയായിട്ടില്ലാതിരുന്ന വിശുദ്ധന്‍ ഇതില്‍ ഒട്ടും തല്‍പ്പരനല്ലാതിരുന്നിട്ടുകൂടി തന്റെ പിതാവിനോട് അനുസരണക്കേടു കാണിക്കാതിരിക്കുന്നതിനായി ഒരു സൈന്യത്തേയും നയിച്ചുകൊണ്ട് അതിര്‍ത്തിയിലേക്ക് പോയി. എന്നാല്‍, മത്തിയാസ് ഒരു വലിയ സൈന്യത്തെ സജ്ജമാക്കിയിട്ടുള്ളതിനാലും, തന്റെ സ്വന്തം സൈനികരില്‍ തന്നെ വലിയൊരു ഭാഗം തങ്ങളുടെ കൂലി കിട്ടിയിട്ടില്ല എന്ന കാരണത്താല്‍ ആ ഉദ്യമത്തില്‍ നിന്നും കൊഴിഞ്ഞുപോയതിനാലും വിശുദ്ധന്‍ തന്റെ സൈനീക ഉദ്യോഗസ്ഥന്‍മാരുമായി കൂടിയാലോചിച്ചു അവിടെ നിന്നും തിരികെ പോരുവാന്‍ തീരുമാനിച്ചു. ഇതിനിടക്ക് സിക്സറ്റസ് നാലാമന്‍ പാപ്പ, രാജകുമാരനെ യുദ്ധത്തില്‍ നിന്നും പിന്തിരിപ്പിക്കണമെന്നും, രാജകുമാരനെ അവന്റെ ആഗ്രഹപ്രകാരം ജീവിക്കുവാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടൊരു ദൗത്യസംഘത്തെ കാസിമിര്‍ രാജാവിന്റെ പക്കലേക്കയച്ചു. രാജകുമാരന്‍ ചെയ്യുന്നത് ശരിയാണെന്ന ഉറച്ചവിശ്വാസമായിരുന്നു പാപ്പായെ ഇതിനു പ്രേരിപ്പിച്ചത്. എന്നാല്‍, തന്റെ അഭിലാഷമായിരുന്ന സൈനീക ഉദ്യമത്തിന്റെ പരാജയത്തില്‍ രോഷംപൂണ്ട കാസിമിര്‍ രാജാവ് തന്റെ മകനായ വിശുദ്ധ കാസിമിറിനെ ക്രാക്കോവില്‍ പ്രവേശിക്കുന്നതില്‍ നിന്നും തടയുകയും, ഡോബ്സ്കി കൊട്ടാരത്തിലേക്ക് നാടുകടത്തുകയും ചെയ്തു. യാതൊരു എതിര്‍പ്പും കൂടാതെ വിശുദ്ധന്‍ അതനുസരിക്കുകയും മൂന്ന് മാസക്കാലത്തോളം ആ കൊട്ടാരത്തില്‍ തടവില്‍ കഴിയുകയും ചെയ്തു. യുദ്ധത്തില്‍ നടക്കുന്ന അനീതിയെക്കുറിച്ച് മനസ്സിലാക്കിയ വിശുദ്ധന്‍, പരസ്പര വിനാശകരവും, തുര്‍ക്കികള്‍ക്ക് യൂറോപ്പിന്റെ ആധിപത്യം സ്ഥാപിക്കുവാന്‍ സഹായിക്കുകയും ചെയ്യുന്ന ഈ യുദ്ധങ്ങളില്‍ ഇനി ഒരിക്കലും പങ്കെടുക്കുകയില്ലെന്ന് ഉറച്ച തീരുമാനമെടുത്തു. വീണ്ടുമൊരിക്കല്‍കൂടി തന്റെ പിതാവും, ഹംഗറിയിലെ പ്രഭുക്കളും ആവശ്യപ്പെട്ടിട്ടുപോലും വിശുദ്ധന്‍ പിന്നീടൊരിക്കലും ആയുധം തന്റെ കയ്യില്‍ എടുത്തില്ല. അദ്ദേഹം തന്റെ പഠനങ്ങളിലേക്കും, പ്രാര്‍ത്ഥനകളിലേക്കും തിരികെ പോന്നു. തന്റെ പിതാവിന്റെ അഭാവത്തില്‍ അദ്ദേഹം കുറേക്കാലം പോളണ്ടിലെ വൈസ്രോയിയായി സേവനമനുഷ്ട്ടിച്ചു. ചക്രവര്‍ത്തിയായിരുന്ന ഫ്രഡറിക് മൂന്നാമന്റെ മകളെ വിവാഹം കഴിക്കുവാന്‍ ശക്തമായ സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെങ്കിലും വിശുദ്ധന്‍ അത് നിരാകരിച്ചു. ശ്വാസ-കോശ സംബന്ധമായ അസുഖം മൂലം 1484-ല്‍ തന്റെ 26-മത്തെ വയസ്സില്‍ വിശുദ്ധന്‍ മരണപ്പെട്ടു. വില്‍നായിലാണ് അദ്ദേഹത്തെ അടക്കം ചെയ്തത്. വിശുദ്ധന്റെ ഭൗതീകാവശിഷ്ടങ്ങള്‍ ഇപ്പോഴും അവിടത്തെ സെന്റ് സ്റ്റാന്‍സിലാവൂസ് ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. ഈ കബറിടത്തില്‍ നിരവധി അത്ഭുതങ്ങള്‍ നടന്നിട്ടുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1521-ലാണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചത്. പോളണ്ടുകാര്‍ “സമാധാന സ്ഥാപകന്‍” എന്ന വിശേഷണം നല്‍കി വിശുദ്ധ കാസിമിറിനെ ഇന്നും ബഹുമാനിക്കുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. മേയ് ദ്വീപിലെ അഡ്രിയനും കൂട്ടരും 2. അഗാത്തോഡോറൂസ്, ബാസില്‍, എവുജീന്‍, എല്‍പീഡിയൂസു, എഥെരിയൂസ്, കാപിറ്റോ, എഫ്രേം, നെസ്റ്റേര്‍, അര്‍കേഡിയൂസ് 3. ട്രെവെസിലെ ബാസിനൂസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/3?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F1r7YbeJM6e0tcIp08lbHp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-02-28-09:29:38.jpg
Keywords: വിശുദ്ധ കാ

851
Category: 5
Sub Category:
Heading: സീസേറായിലെ വിശുദ്ധ മാരിനൂസ്
Content: വിശുദ്ധ മാരിനൂസ് വിഗ്രഹാരാധകരായിരുന്ന വലേരിയന്‍ ചക്രവര്‍ത്തിയുടേയും (253-259) അദ്ദേഹത്തിന്റെ മകനായിരുന്ന ഗല്ലിയേനൂസിന്റേയും (260-268) പടയാളിയായിരുന്നു. പടയാളി എന്നതിലുപരി അടിയുറച്ച ഒരു ക്രിസ്ത്യാനിയുമായിരുന്നു വിശുദ്ധ മാരിനൂസ്. റോമന്‍ സൈന്യത്തില്‍ ഒരു സെന്റൂരിയന്റെ ഒഴിവു വന്നപ്പോള്‍ വിശുദ്ധ മാരിനൂസും മറ്റൊരു പടയാളിയും അതിനായി അപേക്ഷിച്ചു. വിശുദ്ധ മാരിനൂസിനായിരുന്നു പ്രഥമ പരിഗണന ലഭിച്ചത്. ഇത് കണ്ട് അസൂയാലുവായ മറ്റേ പടയാളി, 'സെന്റൂരിയന്‍ ആകുന്ന വ്യക്തി' ചക്രവര്‍ത്തിക്കായി ബലിയര്‍പ്പിക്കണമെന്ന നിയമം ചൂണ്ടികാട്ടി. ഇത് കേട്ട രാജാവ്, വിഗ്രഹാരാധകരുടെ ദൈവത്തോട് പ്രാര്‍ത്ഥിച്ചുകൊണ്ട് പ്രതിജ്ഞയെടുക്കുവാനും, അവരുടെ ദൈവത്തിനു ബലിയര്‍പ്പിക്കുവാനും ചക്രവര്‍ത്തി വിശുദ്ധനോട് ആവശ്യപ്പെട്ടെങ്കിലും വിശുദ്ധന്‍ അത് നിഷേധിച്ചു. വിശുദ്ധന്‍ താന്‍ ഒരു ക്രിസ്ത്യാനിയാണെന്ന കാര്യം തുറന്നു പറയുകയും, ബലിയര്‍പ്പിക്കുവാന്‍ വിസമ്മതിക്കുകയും ചെയ്തു. അദ്ദേഹത്തിന് തന്റെ മനസ്സ് മാറ്റുവാന്‍ മൂന്നുമണിക്കൂറോളം സമയം നല്‍കി, എന്നാല്‍ വിശുദ്ധനാകട്ടെ ആ സമയം മുഴുവനും തിയോടെക്ക്നൂസ് മെത്രാനോടൊപ്പം ദേവാലയത്തിനകത്ത് വിശുദ്ധ ലിഖിതങ്ങളേ കുറിച്ച് ചിന്തിച്ചുകൊണ്ട് ചിലവഴിച്ചു. മൂന്ന് മണിക്കൂര്‍ അവസാനിച്ചപ്പോഴും വിശുദ്ധന്‍ തന്റെ തീരുമാനത്തില്‍ ഒരു മാറ്റവും വരുത്തിയില്ല. ഇതിന്റെ ഫലമായി സിസേറിയാ ഫിലിപ്പിയില്‍ വെച്ച് അതിക്രൂരമായ പീഡനങ്ങള്‍ക്ക് ശേഷം വിശുദ്ധനെ ശിരച്ചേദം ചെയ്തു കൊന്നു. മാരിനൂസിന്റെ പീഡനങ്ങളുടെ സമയത്ത് വിശുദ്ധ ആസ്റ്റെരിയൂസ് അവിടെ സന്നിഹിതനായിരുന്നു. വിശുദ്ധന്റെ വധം നടപ്പായതിനു ശേഷം വിശുദ്ധ ആസ്റ്റെരിയൂസ് തന്റെ സെനറ്റര്‍ പദവിയുടെ വിശേഷ വസ്ത്രം അഴിച്ചു നിലത്തു വിരിച്ചു വിശുദ്ധ മാരിനൂസിന്റെ ശരീരവും, തലയും അതില്‍ പൊതിഞ്ഞുകെട്ടുകയും, ആ ഭൗതീകാവശിഷ്ടങ്ങള്‍ തന്റെ ചുമലില്‍ വഹിച്ചു യഥാവിധം അടക്കം ചെയ്യുകയും ചെയ്തു. ഇപ്രകാരം ചെയ്തതിനാല്‍ വിശുദ്ധ ആസ്റ്റെരിയൂസിനേയും വധശിക്ഷക്ക് വിധിക്കുകയും 260-ല്‍ അദ്ദേഹത്തേയും ശിരച്ചേദം ചെയ്തു വധിക്കുകയും ചെയ്തു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. സേസരേയായിലെ അസ്റ്റെരിയൂസ് 2. മൊഡേനയിലെ ആന്‍സെല 3. ക്ലെയോണിക്കൂസും ഏവുട്രേപ്പിയൂസും ബസിലിസ്കൂസും 4. ഔവേണിയിലെ കലുപാന്‍ 5. റവേന്നായിലെ കമില്ല 6. ലീന്‍സ്റ്റെര്‍ ബിഷപ്പായ ചേലെ ക്രിസ്ത് (ക്രിസ്തികൊളാ) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/3?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F1r7YbeJM6e0tcIp08lbHp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-02-28-09:50:18.jpg
Keywords: വിശുദ്ധ മാ

852
Category: 5
Sub Category:
Heading: അക്വിറ്റൈനിലെ വിശുദ്ധ പ്രോസ്പര്‍
Content: AD 390 ല്‍ ഫ്രാന്‍സിലെ അക്വിറ്റൈനിലാണ് വിശുദ്ധ പ്രോസ്പര്‍ ജനിച്ചത്. അദ്ദേഹം അക്വിറ്റൈന്‍ വിട്ട് പ്രോവെന്‍സിലേക്ക് പോവുകയും അവിടെ മാഴ്സെയില്ലെസില്‍ വാസമുറപ്പിക്കുകയും ചെയ്തു. തന്റെ ജീവിതത്തിന്‍റെ ഭൂരിഭാഗവും ദൈവശാസ്ത്രപരമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ വേണ്ടിയാണ് വിശുദ്ധന്‍ ഉപയോഗിച്ചിരുന്നത്. 428-ല്‍ പ്രോസ്പര്‍ വിശുദ്ധ ആഗസ്റ്റീന് ഒരു കത്തെഴുതുകയും, അതിന്റെ പ്രതികരണമായി വിശുദ്ധ ആഗസ്റ്റീന്‍ ‘അക്ഷീണപരിശ്രമം’, ‘ദൈവഹിതം’ എന്നിവയെ ആസ്പദമാക്കി ലഘു പ്രബന്ധങ്ങള്‍ എഴുതുകയുമുണ്ടായി. വിശുദ്ധ ആഗസ്റ്റീന് കത്തെഴുതുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച സുഹൃത്തായ ഹിലാരിയുമൊന്നിച്ച് പാപ്പായായ വിശുദ്ധ സെലസ്റ്റിന്‍-I നെ കാണുവാന്‍ റോമിലേക്കൊരു അദ്ദേഹം തീര്‍ത്ഥയാത്ര നടത്തി. ഇതിനിടെ വിശുദ്ധ പ്രോസ്പര്‍, വിശുദ്ധ ജോണ്‍ കാസ്സിയന്റെ മോക്ഷത്തെ കുറിച്ചുള്ള സെമി-പെലജിയാനിസം എന്ന സിദ്ധാന്തത്തെ നഖശിഖാന്തം എതിര്‍ത്തു. വിശുദ്ധന്‍ പദ്യങ്ങളും, ലഘുപ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.വിശുദ്ധ പ്രോസ്പര്‍ മഹാനായ വിശുദ്ധ ലിയോ പാപ്പായുടെ സെക്രട്ടറിയായിരുന്നുവെന്നും പറയപ്പെടുന്നു. 463-ല്‍ റോമിലെ ഇറ്റലിയില്‍ വെച്ച് അദ്ദേഹം ദൈവസന്നിധിയിലേക്ക് യാത്രയായി. റോമിന്റെ ആരംഭം മുതല്‍, കിഴക്ക് നിന്നുള്ള ഗോത്രവംശജരായ വാന്‍ഡല്‍സ് 455-ല്‍ റോം ആക്രമിച്ചു കീഴ്പ്പെടുത്തിയതു വരെയുള്ള കാലാനുസൃത ചരിത്രം വ്യക്തമായി എഴുതിയത് വിശുദ്ധനായിരിന്നു. കൂടാതെ അദ്ദേഹം ഒരു നല്ല താര്‍ക്കികനുമായിരുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ലൂസിയൂസ്, അബ്സളോന്‍ 2. ജോവിനൂസും ബസീലെയൂസും 3. യോര്‍ക്ക് ആര്‍ച്ചു ബിഷപ്പായ ചാഡ് (ചെയാഡാ) 4. ആര്‍ച്ചു ബിഷപ്പ് ചാഡിന്‍റെ സഹോദരന്‍ സിനിബില്‍ഡ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/3?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HTH2uI2fVys2i0fgGVkdDy}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-02-28-10:09:28.jpg
Keywords: വിശുദ്ധ പ

853
Category: 5
Sub Category:
Heading: വിശുദ്ധ ആല്‍ബിനൂസ്
Content: ഫ്രാൻസിലെ ഒരു പുരാതന കുടുംബത്തിലായിരുന്നു വിശുദ്ധ അല്‍ബിനൂസ് ജനിച്ചത്. തന്‍റെ ബാല്യത്തില്‍ തന്നെ അപാരമായ ദൈവഭക്തി വിശുദ്ധന്‍ കാത്തു സൂക്ഷിച്ചിരുന്നു. യുവാവായിരിക്കെ, തന്റെ മാതാപിതാക്കളുടെ ആഗ്രഹത്തിന് എതിരായി, വിശുദ്ധന്‍ ടിന്‍ടില്ലന്റ് ആശ്രമത്തില്‍ ചേര്‍ന്നു. അല്‍ബിനൂസ് ആശ്രമജീവിതത്തിന്റെ എല്ലാ കഠിനതയും അദ്ദേഹം സ്വീകരിക്കുകയും യാതൊരു പരാതിയും കൂടാതെ എളിമയുടെ ജീവിതം നയിക്കുകയും ചെയ്തു. 'യേശുവിനു വേണ്ടി ജീവിക്കുക' എന്നതായിരുന്നു വിശുദ്ധന്റെ ഉള്ളില്‍ ജ്വലിച്ചുകൊണ്ടിരുന്ന ആഗ്രഹം. പ്രാര്‍ത്ഥനയോടുള്ള പരിപൂര്‍ണ്ണ അര്‍പ്പണവും, മാതൃകാപരമായ ജീവിതവും വിശുദ്ധനേ മറ്റു സന്യാസിമാരുടെ ബഹുമാനത്തിനു പാത്രമായി. അദ്ദേഹത്തിന് 35 വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ ടിന്‍ടില്ലന്റ് ആശ്രമാധിപനായി വിശുദ്ധന്‍ നിയമിതനായി. അദ്ദേഹത്തിന്റെ നല്ല ഭരണത്തിന്‍ കീഴില്‍ ആ ആശ്രമം വളരെയേറെ വികസിക്കുകയും അവിടത്തെ സന്യാസിമാര്‍ വിശുദ്ധന്റെ ആദ്ധ്യാത്മികതയാല്‍ പരിപോഷിക്കപ്പെടുകയും ചെയ്തു. 25 വര്‍ഷത്തോളം ആശ്രമാധിപതിയായി ചിലവഴിച്ചതിനു ശേഷം 529-ല്‍ ആങ്ങേഴ്സിലെ മെത്രാനായി വിശുദ്ധന്‍ നാമകരണം ചെയ്യപ്പെട്ടു. രാജ്യഭരണാധികാരികള്‍ പലപ്പോഴും വിശുദ്ധന്റെ അഭിപ്രായങ്ങള്‍ ആരാഞ്ഞിരുന്നുവെങ്കിലും അദ്ദേഹം ഒരിക്കലും തന്റെ എളിമ കൈവെടിഞ്ഞിരുന്നില്ല. ഒരു മെത്രാനെന്ന നിലയില്‍ അല്‍ബിനൂസ് തന്റെ ദൈവജനത്തിന്‍റെ ക്ഷേമത്തിനായി അക്ഷീണം പരിശ്രമിച്ചു. അവര്‍ക്ക് നല്ല മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. രാജാവായ ചില്‍ഡെബെര്‍ട്ടിന്റെ സഹായത്തോടെ വിശുദ്ധന്‍ ഒര്‍ലീന്‍സില്‍ രണ്ടു ആലോചനാ സമിതികള്‍ വിളിച്ചു കൂട്ടുകയും, കുടുംബങ്ങളില്‍ നടന്നു വന്നിരുന്ന നിഷിദ്ധമായ വിവാഹങ്ങളേ അദ്ദേഹം എതിര്‍ക്കുകയും ചെയ്തു. ഇതിനിടെ വിശുദ്ധന്റെ രൂപത വിജാതീയരാല്‍ ആക്രമിക്കപ്പെടുകയും, നിരവധി പൗരന്‍മാര്‍ അടിമകളാക്കപ്പെടുകയും ചെയ്തു. ആ സമയങ്ങളില്‍ വിശുദ്ധ അല്‍ബിനൂസ് മോചനദ്രവ്യം നല്‍കി നിരവധി അടിമകളെ മോചിപ്പിക്കുകയും, ദരിദ്രര്‍ക്കും രോഗികള്‍ക്കും ഉദാരമായ സംഭാവനകള്‍ നല്‍കുകയും ചെയ്തു. നിരവധി അത്ഭുതങ്ങള്‍ വിശുദ്ധ അല്‍ബിനൂസിന്റെ പേരിലുണ്ട്. ഇതില്‍ ഒരു ഐതിഹ്യമനുസരിച്ചു, വളരെ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരായി കൊണ്ടിരുന്ന ചില തടവുകാരുടെ മോചനം വിശുദ്ധന് നേടുവാന്‍ കഴിയാതെ വന്നപ്പോള്‍ വിശുദ്ധന്‍ ആ തടവറയുടെ മുന്നില്‍ നിന്നു പ്രാര്‍ത്ഥിക്കുകയും ഉടനെ തന്നെ ഒരു ഭയങ്കര ഉരുള്‍പൊട്ടല്‍ ഉണ്ടാവുകയും തന്മൂലം തടവറ തകര്‍ന്ന്‍ അതിലെ തടവുകാരെല്ലാം രക്ഷപ്പെടുകയും ചെയ്തു. ആ തടവുകാര്‍ പിന്നീട് ക്രിസ്ത്യാനികളാവുകയും അനേകര്‍ക്ക് മുന്നില്‍ മാതൃകാപരമായ ജീവിതം നയിക്കുകയും ചെയ്തു. ആങ്ങേഴ്സിലെ അദ്ദേഹത്തിന്റെ കബറിടത്തിനു മുകളില്‍ വിശുദ്ധന്റെ പേരില്‍, വിശുദ്ധ അല്‍ബിനൂസ് ആശ്രമം നിര്‍മ്മിച്ചു. ഇത് പിന്നീട് ലോകപ്രസിദ്ധമായ തീര്‍ത്ഥാടനകേന്ദ്രമായി മാറി. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ആഫ്രിക്കക്കാരായ ലെയോ ഡൊണാറ്റൂസ്, അബുന്താന്‍സിയൂസ്, നിസെഫോറൂസ് 2. മാര്‍സെയില്‍സിലെ ഹേര്‍മെസ്സും അഡ്രിയനും 3. വെയില്‍സിലെ ഡേവിഡ് (ഡെവി) 4. ഏവുഡോക്കിയ, ഹെലിയോ പോളീസ് 5. ഫെലിക്സ് ദ്വിതീയന്‍ പാപ്പ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/3?type=5 }} ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/DailySaints/DailySaints-2016-02-28-10:43:09.jpg
Keywords: വിശുദ്ധ ആ

854
Category: 5
Sub Category:
Heading: വിശുദ്ധ ഓസ്‌വാള്‍ഡ്
Content: ജന്മം കൊണ്ട് ഡാനിഷ് വംശജനായിരുന്ന വിശുദ്ധ ഓസ്‌വാള്‍ഡ്, ഫ്രാന്‍സിലെ ഫ്ല്യൂരിയിലെ മെത്രാപ്പോലീത്തയും തന്റെ അമ്മാവനുമായിരുന്ന 'ഒഡോ'യുടെ ഭവനത്തില്‍ വെച്ചാണ് തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 959-ല്‍ അദ്ദേഹം ഇംഗ്ലണ്ടിലേക്ക് തിരികെ വന്നു. 962-ല്‍ വിശുദ്ധ ഡുന്‍സ്റ്റാന്‍ അദ്ദേഹത്തെ വോഴ്സെസ്റ്ററിലെ മെത്രാനായി വാഴിച്ചു. മെത്രാനെന്ന നിലയില്‍ വിശുദ്ധന്‍ തന്റെ സഭയില്‍ നിലനിന്നിരുന്ന അധാര്‍മ്മികമായ പല കാര്യങ്ങളും ഇല്ലായ്മ ചെയ്യുന്നതിന് കഠിനമായ പരിശ്രമം നടത്തി. കൂടാതെ നിരവധി ആശ്രമങ്ങള്‍ അദ്ദേഹം പണികഴിപ്പിക്കുകയും ചെയ്തു. ഹണ്ടിംഗ്ഡോണ്‍ഷെയറിലെ പ്രസിദ്ധമായ റാംസെ ആശ്രമവും ഇതില്‍ ഉള്‍പ്പെടുന്നു. 972-ല്‍ വിശുദ്ധ ഓസ്‌വാള്‍ഡ്യോര്‍ക്കിലെ മെത്രാപ്പോലീത്തയായി അഭിഷിക്തനായി. എങ്കിലും, മെഴ്സിയായിലെ രാജാവായിരുന്ന എല്‍ഫേരിന്റെ എതിര്‍പ്പ് മൂലം താന്‍ വിഭാവനം ചെയ്ത ആശ്രമ നവീകരണങ്ങള്‍ മുടക്കം വരാതെ പൂര്‍ത്തിയാക്കുന്നതിനായി വിശുദ്ധന്‍ വോഴ്സെസ്റ്റര്‍ സഭയുടെ ഭരണം തന്റെ അധീനതയില്‍ വെച്ചു. പുരോഹിതന്‍മാരുടെ ധാര്‍മ്മിക ഉന്നതി വര്‍ദ്ധിപ്പിക്കുക മാത്രമല്ല ദൈവശാസ്ത്രപരമായ അവരുടെ അറിവ് വര്‍ദ്ധിപ്പിക്കുന്നതിനും ഓസ്‌വാള്‍ഡ് കഠിന പ്രയത്നം ചെയ്തു. രണ്ടു ഗ്രന്ഥങ്ങളും സഭാ സുനഹദോസുകളുടെ നിരവധി പ്രമാണങ്ങളും വിശുദ്ധന്‍ എഴുതിയിട്ടുണ്ട്. തന്റെ പൊതു ജീവിത കാലം മുഴുവനും അദ്ദേഹം വിശുദ്ധ ഡുന്‍സ്റ്റാനും, വിശുദ്ധ എതെല്‍വോള്‍ഡുമായി ബന്ധപ്പെട്ടായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. 992-ല്‍ വിശുദ്ധന്‍ മരണപ്പെട്ടതിനുശേഷം, മറ്റു രണ്ടു വിശുദ്ധരുടേയും നാമങ്ങളോട് ചേര്‍ത്തായിരുന്നു വിശുദ്ധനെ പൊതുവായി വണങ്ങി വന്നിരുന്നത്. ഇംഗ്ലിഷ് ആശ്രമ ജീവിത സമ്പ്രദായത്തെ നവീകരിച്ച മൂന്ന് വിശുദ്ധരില്‍ ഒരാളെന്ന നിലയില്‍ വിശുദ്ധ ഓസ്‌വാള്‍ഡിനെ പുരാതനകാലം മുതലേ ബഹുമാനിച്ചു വരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrPw3ZUFEl6BzyuAYQ5hDt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-02-28-11:50:27.jpg
Keywords: വിശുദ്ധ ഓ

855
Category: 4
Sub Category:
Heading: ഏതു മതത്തിൽ പെട്ടവനാകട്ടെ; യേശുവിനെ അറിയാതെ ആരും ദൈവത്തെ അറിയുന്നില്ല
Content: അദ്ദേഹത്തിന്‍റെ ഈ ഉപദേശം കേട്ടപ്പോള്‍ സത്യത്തില്‍ എന്‍റെ മനസ്സിലേക്കു വന്നത് എന്‍റെ ഭാര്യ തന്നെയാണ്. വലിയ വിദ്യാഭ്യാസ യോഗ്യതയൊന്നുമില്ലാത്ത ഒരു നാട്ടിന്‍പുറത്തുകാരി. വിവാഹം കഴിഞ്ഞ് എന്‍റെ വീട്ടിലേക്കു വന്നു കഴിഞ്ഞപ്പോള്‍ അവള്‍ എന്നോടൊരു നിവേദനം നടത്തി: എന്നെപ്പോലെ തന്നെ ഒരു ഹൈന്ദവ കുടുംബത്തിലാണ് ജനിച്ചു വളര്‍ന്നത്; പക്ഷെ അവളുടെ വീടിനടുത്തുള്ള എല്ലാ വീടുകളും ക്രിസ്ത്യാനികളുടെ വീടുകളായിരുന്നു. വെറും ക്രിസ്ത്യാനികള്‍ എന്നു പറഞ്ഞാല്‍ പോരാ വളരെ യാഥാസ്ഥിതികരായ റോമന്‍ കത്തോലിക്കരായ ക്രിസ്ത്യാനികള്‍ എല്ലാ വീട്ടിലും ഒരച്ചനും രണ്ടും മൂന്നും കന്യാസ്ത്രീകളുമുണ്ട്. കൂടെപ്പഠിച്ചവരില്‍ പലരും അച്ചന്‍മാരാകാനും കന്യാസ്ത്രീകളാകാനും പഠിക്കാന്‍ പോയിരിക്കുകയാണ്. പഠിപ്പ് മുഴുവന്‍ കോണ്‍വെന്‍റെ് സ്കൂളില്‍ കന്യാസ്ത്രീകളുടെ കീഴില്‍, ഇങ്ങനെയുള്ള വീടുകളുമായുള്ള സംസര്‍ഗ്ഗത്തിലും സഹവാസത്തിലും കുട്ടിക്കാലം മുതല്‍ എന്‍റെ ഭാര്യ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നു. ദിവസവും കുരിശു വരയ്ക്കുകയും പ്രാര്‍ത്ഥിക്കുകയുമൊക്കെ ചെയ്യും. എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോയി കുര്‍ബാന കാണും. അതിലൊന്നും വിരോധം തോന്നരുത്. തടസ്സപ്പെടുത്തരുത് എന്നായിരുന്നു എന്നോടുളള കുമ്പസാരം. ഞാന്‍ പറഞ്ഞു: "ഞാനൊരു കമ്മ്യൂണിസ്റ്റുകാരനാണ്, നിരീശ്വരവാദിയാണ് എനിക്കീവക വിശ്വാസമൊന്നുമില്ല. ഞാന്‍ പള്ളിയിലും പോകാറില്ല. എങ്കിലും മറ്റൊരാളുടെ വിശ്വാസത്തെ ഞാനൊരിക്കലും ചോദൃം ചെയ്യില്ല. അതുകൊണ്ട് തനിക്ക് തന്‍റെ വിശ്വാസമാകാം എനിക്കൊരു വിരോധവുമില്ല." "നിങ്ങളും കൂടിയങ്ങനെയാകണം" എന്നൊന്നു പറഞ്ഞു നോക്കി എന്‍റെ ഭാര്യ. ഞാന്‍ പറഞ്ഞു: "അതുവേണ്ട! ഒന്നാമത് ഞാന്‍ കമ്മ്യുണിസ്റ്റുകാരനാണ്. വിശ്വാസമില്ല. രണ്ടാമത് നാം ജനിച്ചു വളര്‍ന്ന ഹിന്ദുമതം അത്ര മോശമാണെന്നുള്ള അഭിപ്രായവും എനിക്കില്ല!" ഞങ്ങള്‍ക്കുണ്ടായ രണ്ടു മക്കളെയും ആ വിശ്വാസത്തില്‍ തന്നെ വളര്‍ത്തി. പിന്നീട് എന്‍റെ ജോലിയും വരുമാനവും നഷ്ടപ്പെട്ട് ഞങ്ങളുടെ ജീവിതം വലിയ ദുഃഖത്തിലും ദുരിതത്തിലുമായി കഴിഞ്ഞപ്പോഴും എന്‍റെ ഭാര്യ പറഞ്ഞു: "കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നമ്മുടെ കുടുംബം രക്ഷ പ്രാപിക്കും." ഞാന്‍ കേട്ടില്ല. ഞാന്‍ വീണ്ടും ക്ഷേത്രങ്ങളിലേക്കു മടങ്ങി. നേര്‍ച്ച കാഴ്ചകളും പ്രാര്‍ത്ഥനയും വഴിപാടുമൊക്കെയായി നടന്നു. ഈ ദേവീ ദേവന്മാരുടെ വിഗ്രഹങ്ങള്‍ക്ക് മുമ്പില്‍ നിന്ന്‍ യാതൊരു പ്രയോജനവുമില്ലാതെ നിരാശനായി ദുഃഖിതനായി മടങ്ങി വന്നപ്പോഴും എന്‍റെ ഭാര്യ പറഞ്ഞു: "കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിക്കുക; നമ്മുടെ കുടുംബം രക്ഷ പ്രാപിക്കും" ഞാന്‍ കേട്ടില്ല എന്നു മാത്രമല്ല അവളുടെ നേരെ തട്ടിക്കയറി: "പത്തു മുപ്പത്തഞ്ചു വര്‍ഷം മുട്ടുകുത്തി പ്രാര്‍ത്ഥിക്കുകയും കുരിശു വരയ്ക്കുകയും കൊന്ത ജപിക്കുകയും പള്ളിയില്‍ പോവുകയും ചെയ്തിട്ട് നിനക്കെന്തു കിട്ടി? ഇതല്ലേ അനുഭവം എന്നോടിതൊന്നും പറയണ്ട." ഞാന്‍ യുക്തിവാദിയും നിരീശ്വരവാദിയുമൊക്കെയായി നടന്നുവെങ്കിലും എന്‍റെ ഉള്ളിന്‍റെയുള്ളില്‍ ഞാന്‍ വിശ്വസിച്ചഭിമാനിച്ചിരുന്ന എന്‍റെ മതം ആ മതത്തിന്‍റെ- യഥാര്‍ത്ഥ മതഗ്രന്ഥത്തിന്‍റെ ശാസനങ്ങള്‍ ബോധനങ്ങള്‍ ഉപദേശങ്ങള്‍! സര്‍വോപരി എന്നെ ഉപദേശിക്കുന്ന ബ്രാഹ്മണനായ ആ ഗുരുനാഥന്‍റെ ഉപദേശം! എല്ലാം ചേര്‍ന്ന് എന്നെ വീണ്ടും ക്രൂശിതനായ ക്രിസ്തുവിന്‍റെ മുന്നില്‍ കൊണ്ടുവന്നു നിര്‍ത്തിയപ്പോള്‍ സത്യത്തില്‍ ഞാനോര്‍ത്തത് എന്‍റെ വിവരവും വിദ്യാഭ്യാസവുമില്ലാത്ത ഭാര്യയെയാണ് എന്നെക്കാള്‍ എത്രയോ വലിയ വിവരം! എന്നേക്കാള്‍ എത്രയോ വലിയ വിദ്യാഭ്യാസം! എന്നേക്കാള്‍ എത്രയോ വര്‍ഷം മുമ്പെ ഈ പാവം സ്ത്രീക്കു ലഭിച്ചിരിക്കുന്നു. മാത്രമല്ല ജോലിയും വരുമാനവും നഷ്ടപ്പെട്ട് ഒരു നേരത്തെ ആഹാരത്തിനുള്ള വകപോലും സമ്പാദിച്ചു കൊടുക്കാന്‍ കഴിവില്ലാത്ത കുടുംബനാഥനും ഭര്‍ത്താവുമായി അവളുടെയും കുഞ്ഞുങ്ങളുടെയും മുന്നില്‍ നിരാശനായി നിസ്സഹായനായി ഞാന്‍ നില്‍ക്കുമ്പോഴും യാതൊരു പരാതിയും പരിഭവവുമില്ലാതെ പണ്ടത്തെപ്പോലെ സ്നേഹത്തോടെ, സന്തോഷത്തോടെ എന്നോടു പെരുമാറാന്‍, എന്നെ ആശ്വസിപ്പിക്കാന്‍ പോലും ഇവള്‍ക്കു സന്മനസ്സു കൊടുത്തത് ഈ വിശ്വാസവും അതിന്‍റെ പിന്‍ബലമായ യേശുവിന്‍റെ നിറയുന്ന സ്നേഹവുമാണെന്ന് എനിക്ക് ബോധ്യമായി. ജീവിതത്തില്‍ ആദ്യമായി ഞാനൊരു ബൈബിള്‍ കയ്യിലെടുത്തു വിശ്വാസത്തിലൊന്നുമല്ല. ഈ പഠനത്തിന്‍റെ ഭാഗമായി മാത്രം. ഞങ്ങള്‍ ഹിന്ദുക്കള്‍ മതഗ്രന്ഥങ്ങള്‍ വായിക്കാനെടുത്താല്‍ - വിശുദ്ധ ഗ്രന്ഥങ്ങള്‍ കൈയ്യിലെടുത്താല്‍ - ആദ്യത്തെ പേജിലെ ആദ്യത്തെ വരിമുതല്‍ വായിച്ചു തുടങ്ങുക പതിവില്ല. അങ്ങനെ വായിക്കാന്‍ പാടില്ല. വെറുതെ മറിച്ചെടുത്ത് വലത്തെ പേജില്‍ ആദ്യത്തെ എഴുവരിയും പിന്നീടുള്ള ഏഴ് അക്ഷരവും തള്ളിക്കളഞ്ഞ് ബാക്കി വായിക്കണം. അങ്ങനെ വായിക്കുമ്പോള്‍ അതില്‍ ദൈവത്തിന്‍റെ സന്ദേശം ഉണ്ടാകും. എന്നാണ് ഹിന്ദുക്കളുടെ വിശ്വാസം. ഈ വിശ്വാസത്തോടെ, ഇക്കാര്യത്തില്‍ ദൈവത്തിന് എന്നോടുള്ള സന്ദേശം എന്താണെന്നറിയണം എന്നുള്ള വിചാരത്തോടെ ഞാന്‍ ബൈബിള്‍ തുറന്നെടുത്തു. ആദ്യത്തെ ഏഴ് വരിയും ഏഴ് അക്ഷരവും തള്ളി ബാക്കി വായിച്ചു നോക്കി. എനിക്ക് കിട്ടിയ ആദ്യത്തെ ബൈബിള്‍ വാക്യം - ജീവിതത്തിലാദ്യമായി ഞാന്‍ വായിച്ച ബൈബിള്‍ വചനം, ഞാനൊരിക്കലും മറക്കുകയില്ല. അതെന്‍റെ ജീവിതത്തില്‍ വ്യക്തമായ ചലനമുണ്ടാക്കി- "മറ്റൊരുവനിലും രക്ഷയില്ല ആകാശത്തിന്‍ കീഴില്‍ മനുഷ്യരുടെ ഇടയില്‍ നമ്മുടെ രക്ഷയ്ക്കായി നല്‍കപ്പെട്ട മറ്റൊരു നാമവും ഇല്ല" (അപ്പ: 4:12). ഒരു നിമിത്തം പോലെ ഈ വാക്യം കണ്ണില്‍പെട്ടത് കൊണ്ടുമാത്രം എനിക്ക് വിശ്വാസം ഉണ്ടായില്ല. എങ്കിലും ഈ വാക്യം ഒരു ചലനമുണ്ടാക്കി. എന്‍റെ മനസ്സില്‍ എന്‍റെ മനസ്സിലെ സംശയങ്ങള്‍ക്ക്- എന്‍റെ മനസ്സിലെ ചോദ്യങ്ങള്‍ക്ക് ഞാനുത്തരം കാണാന്‍ തുടങ്ങുകയാണ്- എനിക്ക് മറുപടി ലഭിക്കാന്‍ തുടങ്ങുകയാണ് എന്നൊരു ബോധ്യം. ഈ ബോധ്യമുണ്ടായപ്പോള്‍ വര്‍ദ്ധിച്ച ഉത്സാഹത്തോടെ, പഠിക്കാനുള്ള ആഗ്രഹത്തോടെ, ശ്രദ്ധയോടെ മനസ്സിരുത്തി ഉല്‍പ്പത്തി പുസ്തകം ഒന്നാം അദ്ധ്യായം ഒന്നാം വാക്യം മുതല്‍ ഞാന്‍ വായിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു ചെറിയ അത്ഭുതം സംഭവിക്കാനും തുടങ്ങി. ചില വാക്യങ്ങള്‍ വായിക്കുമ്പോള്‍ എന്‍റെ മനസ്സില്‍ ഒരു മണി മുഴങ്ങും. ഈ മണിമുഴക്കം കേള്‍ക്കുമ്പോള്‍ എനിക്കറിയാം. ഈ വാക്യം എനിക്ക് പുതിയതല്ല. ഈ വാക്യം ഞാന്‍ ഇതിനു മുമ്പേ വായിച്ചിട്ടുണ്ട്. പഠിച്ചിട്ടുണ്ട്. ബൈബിള്‍ ഞാനാദ്യം കാണുകയാണ്. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാന്‍ ഒരു ബൈബിള്‍ വായിക്കുന്നത്. പക്ഷെ ബൈബിളിലെ ഇതേ വാക്യം ഞാനിതിനു മുമ്പേ വായിച്ചിട്ടുണ്ട്. പഠിച്ചിട്ടുണ്ട്. എവിടെ? വേദങ്ങളില്‍! ഉപനിഷത്തുകളില്‍! അരണ്യകങ്ങളില്‍! ബ്രാഹ്മണങ്ങളില്‍! ഏതോ ഹൈന്ദവ മതഗ്രന്ഥത്തില്‍ ഞാനിതേ വാക്യം വായിച്ചിട്ടുണ്ട്. ഞാനാ പുസ്തകങ്ങളൊക്കെ മറിച്ചു നോക്കാന്‍ തുടങ്ങി. അധികമൊന്നും പരതാതെ ഏറെയൊന്നും മിനക്കെടാതെ ആ ഇണ വാക്യങ്ങള്‍ എനിക്ക് കിട്ടാനും തുടങ്ങി. ആദ്യമൊക്കെ അതെനിക്കൊരത്ഭുതമായിരുന്നു. പിന്നീട് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ച് പഠിച്ചപ്പോള്‍ അത്ഭുതമൊക്കെ പോയി. ഞാന്‍ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുകയായിരുന്നു എന്നെനിക്കു മനസ്സിലായി. ഹൈന്ദവ വേദങ്ങളില്‍ ഉപനിഷത്തുകളില്‍ അരണ്യകങ്ങളില്‍ ബ്രാഹ്മണങ്ങളില്‍ ഞാന്‍ വായിച്ചു പഠിച്ച വാക്യങ്ങള്‍, അതെ വാക്യങ്ങള്‍ അങ്ങനെതന്നെ വി. ബൈബിളില്‍ പ്രത്യക്ഷപ്പെടുന്നു! അതേ വാക്യങ്ങള്‍! അല്ലെങ്കില്‍ അതെ അര്‍ത്ഥത്തിലുള്ള വാക്യങ്ങള്‍! അതുമല്ലെങ്കില്‍ ചോദ്യവും ഉത്തരവുമെന്ന നിലയില്‍ ബന്ധപ്പെട്ട വാക്യങ്ങള്‍! ഹൈന്ദവമത ഗ്രന്ഥങ്ങളില്‍ ഉയര്‍ത്തിയിരിക്കുന്ന നിരവധിയായ ചോദ്യങ്ങള്‍ക്ക്, സംശയങ്ങള്‍ക്ക്, പ്രാര്‍ത്ഥനകള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ വി.ബൈബിളില്‍. ഈ താരതമ്യത്തിന്‍റെ വിശദാംശങ്ങള്‍ ഒന്നും ഇതുപോലെയൊരു സാക്ഷ്യത്തില്‍ വെളിപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ട്. എങ്കിലും ഏതാനും ചില ഉദാഹരണങ്ങള്‍ മാത്രം നല്‍കാം. വി. ബൈബിളിലെ ആദ്യത്തെ പുസ്തകം ഉല്‍പ്പത്തി പുസ്തകമാണ്. പ്രപഞ്ച സൃഷ്ടിയുടെ ചരിത്രമാണ് ഉല്‍പ്പത്തി. സ്രഷ്ടാവും പിതാവുമായ ദൈവം ആറു ദിവസം കൊണ്ട് ഈ പ്രപഞ്ചം മുഴുവന്‍ സൃഷ്ടിച്ചു. ഇതില്‍ ഞാന്‍ ഇപ്രകാരം വായിച്ചു (ഉല്‍പ്പത്തി 1:3) ഒന്നാം ദിവസം "ദൈവം അരുളിച്ചെയ്തു വെളിച്ചമുണ്ടാകട്ടെ, അപ്പോള്‍ വെളിച്ചമുണ്ടായി." തുടര്‍ന്ന്‍ 16-ാം വാക്യത്തില്‍ നാമിപ്രകാരം വായിക്കുന്നു: "അന്ന്‍ ദൈവം സൂര്യനെയും ചന്ദ്രനേയും നക്ഷത്രങ്ങളെയും സൃഷ്ടിച്ചു. ഈ "അന്ന്‍" എന്നു പറയുന്നതു നാലാം ദിവസമാണ്. സൂര്യനെയും ചന്ദ്രനേയും നക്ഷത്രങ്ങളെയും - നമുക്കിന്നു പ്രകാശം തരുന്ന എല്ലാ പ്രകാശ ഗോളങ്ങളെയും ദൈവം സൃഷ്ടിച്ചതു നാലാം ദിവസമാണ്. അങ്ങനെയെങ്കില്‍ ഒന്നാം ദിവസം "ഉണ്ടാകട്ടെ" എന്നരുളിചെയ്തപ്പോള്‍ ഉണ്ടായ പ്രകാശം! ഏതു പ്രകാശം? എന്ത് പ്രകാശം? വി. യോഹന്നാന്‍റെ സുവിശേഷം ഒന്നാം അദ്ധ്യായം 1 മുതല്‍ 14 വരെയുള്ള വാക്യങ്ങളില്‍ ഈ ചോദ്യത്തിനുള്ള മറുപടിയുണ്ട് "ആദിയില്‍ വചനമുണ്ടായി." "ഉണ്ടാകട്ടെ" എന്നു ദൈവം ഇച്ഛിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടായതു വെളിച്ചമല്ല. ദൈവത്തിന്‍റെ വചനമാണ്. ഈ വചനം വെളിച്ചമായി ഭൂമിയിലേക്കു വന്നു. വെളിച്ചമായി ഭൂമിയിലേക്കു വന്ന ദൈവവചനം മാംസം ധരിച്ച്, മനുഷ്യനായി, മനുസ്യനോടൊപ്പം വസിച്ചു. അത് ദൈവത്തിന്‍റെ ഏകജാതനായ പുത്രന്‍ യേശുക്രിസ്തുവാകുന്നു. "ഉണ്ടാകട്ടെ" എന്നു ദൈവം അരുളിച്ചെയ്തപ്പോള്‍ ദൈവത്തിന്‍റെ പരിശുദ്ധാത്മാവില്‍ നിന്നു പുറപ്പെട്ട് (ലൂക്കാ `1:35) വെളിച്ചമായി ഭൂമിയിലേക്കു വന്ന്‍ (യോഹ: 1:9) സകല മനുഷ്യര്‍ക്കും രക്ഷകനായിത്തീര്‍ന്ന ദൈവപുത്രന്‍, യേശുനാഥന്‍! (ലൂക്കാ 2:10,11) ഹൈന്ദവ മതഗ്രന്ഥമായ ഋഗ്വേദം 10-ാം മണ്ഡലം, 121-ാം സൂക്തം, ഒന്നാമത്തെ മന്ത്രം: "ഹിരണ്യ ഗര്‍ഭ: സമവര്‍ത്തതാഗ്രേ, ഭൂതസ്യജാത: പതിരേക ആസീത്, സദാധാര:പൃഥ്വി വീം ദ്യാമുതേമം, കസ്മൈ ദേവായ: ഹവിഷാ വിധേമ:" ദൈവത്തിന്‍റെ പരമാത്മാവില്‍ നിന്ന്‍ തന്‍റെ ഏക ജാതനായ പുത്രന്‍, ഹിരണ്യഗര്‍ഭന്‍ എന്ന പ്രജാപതി വെളിച്ചമായി ഉത്ഭവിച്ചു. ഉത്ഭവിച്ച ഉടന്‍ തന്നെ അവന്‍ സകല ലോകങ്ങള്‍ക്കും സകല ചരാചരങ്ങള്‍ക്കുമുള്ള രക്ഷകനും പരിപാലകനുമായി ഭവിച്ചു." ദൈവത്തിന്‍റെ പരമാത്മാവില്‍ നിന്നു പുറപ്പെട്ടു വെളിച്ചമായി ഭൂമിയിലേക്കു വന്ന്‍ മനുഷ്യവംശത്തിന്‍റെ രക്ഷകനായിത്തീര്‍ന്ന ദൈവപുത്രന്‍റെ ജനനത്തെക്കുറിച്ചുള്ള മന്ത്രമാണ്. 90-ാം സൂക്തം 2-ാമത്തെ മന്ത്രം: "പുരുഷ ഏവേദം സര്‍വ്വം, യദ്ഭുതം യച്ചഭവ്യം, ഉദാമൃതത്വസ്യഈശാന, യദാന്നേനതിരോഹതി." "ദൈവത്തിന്‍റെ ഏക ജാതനായ പുത്രന്‍, പ്രജാപതി, കഴിഞ്ഞു പോയതും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതും ഇനി വരാനിരിക്കുന്നതുമായ സകലതും അവന്‍ തന്നെയാകുന്നു." ഭൂതവും വര്‍ത്തമാനവും ഭാവിയും സകലതും അവനില്‍ അടങ്ങിയിരിക്കുന്നു. വെളിപാട് പുസ്തകം 1-ാമദ്ധ്യായം 8-ാം വാക്യത്തില്‍ വി.യോഹന്നാനെഴുതി "ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനുമായ കര്‍ത്താവ്" ആയിരുന്നവന്‍ കഴിഞ്ഞു പോയത് ആയിരിക്കുന്നവന്‍ - ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്, വരാനിരിക്കുന്നവന്‍ - ഇനി വരാനിരിക്കുന്നവനുമായ കര്‍ത്താവ് - യേശുക്രിസ്തു! ഇതേ മന്ത്രത്തിന്‍റെ മൂന്നും നാലും പാദങ്ങള്‍ പറയുന്നു "അവന്‍ ജഗദവസ്ഥയെ പ്രാപിക്കുന്നത് - അവന്‍ ഭൂമിയിലേക്കു വരുന്നത് - സകല മനുഷ്യര്‍ക്കും കര്‍മ്മഫലാനുഭവം, അവരവരുടെ പ്രവര്‍ത്തിക്കനുസരിച്ച അനുഭവം നല്‍കാന്‍ വേണ്ടിയാണ്" വെളിപാട് പുസ്തകം 22-ാമദ്ധ്യായം 12-ാം വാക്യത്തില്‍ യേശുനാഥന്‍ അരുളിച്ചെയ്യുന്നു. "ഞാന്‍ ഭൂമിയിലേക്കു വരുന്നത് സകല മനുഷ്യര്‍ക്കും അവരവരുടെ പ്രവര്‍ത്തിക്കനുസരിച്ച പ്രതിഫലം നല്‍കാന്‍ വേണ്ടിയാണ്." 90-ാം സൂക്തം 7-ാമത്തെ മന്ത്രം: "തം യജ്ഞം ബാര്‍ഹിഷിപ്രൌക്ഷന്‍, പുരുഷം ജാതമഗ്രത: തേനദേവാമയജന്ത: സാദ്ധ്യാ ഋഷയശ്ചയേ" "ദൈവത്തിന്‍റെ ഏകജാതനായ പുത്രന്‍ പ്രജാപതിയെ മന്ത്രപുതമായ ജലം തളിച്ചു ശുദ്ധീകരിച്ച് യുപത്തില്‍ (മരത്തൂണില്‍) ബന്ധിച്ചു. സാദ്ധ്യന്‍മാരും (ഭാരണാധിപന്മാരും)ഋഷിമാരും (പുരോഹിതന്മാരും) ചേര്‍ന്ന്‍ യാഗം കഴിച്ചു." നാലു സുവിശേഷ പുസ്തകങ്ങളിലും നാം വായിക്കുന്നു: ദൈവത്തിന്‍റെ ഏകജാതനായ പുത്രന്‍ യേശുക്രിസ്തുവിനെ റോമാ സാമ്രാജ്യത്തിന്‍റെ പ്രതിപുരുഷന്‍ ദേശാധിപതി (ഭരണാധിപന്‍)പീലാത്തോസും യഹൂദരാജ്യത്തിന്‍റെ രാജാവ് (ഭരണാധിപന്‍) ഹേറോദേസും ഹന്നാസ് എന്നും കയ്യാഫാസ് എന്നും പേരുള്ള പുരോഹിതരുടെ നേതൃത്വത്തില്‍ ഒരു പുരോഹിതസംഘവും ചേര്‍ന്ന്‍ മരക്കുരിശിനേല്‍പിച്ചു കൊടുത്തു. 90-ാം സൂക്തം 16-ാമത്തെ മന്ത്രം പറയുന്നു: "തമേവം വിദ്വാനമൃത: ഇഹഭവതി നാന്യപന്ഥാ, അയനായ വിദ്യതേ." "ഈ ബലിപുരുഷനെ ഉപാസിക്കുന്നവര്‍ (ഹൃദയത്തില്‍ സ്വീകരിക്കുകയും അധരത്താല്‍ ജപിക്കുകയും ചെയ്യുന്നവര്‍)മോക്ഷം (രക്ഷ) പ്രാപിക്കുന്നു." റോമാലേഖനം 10:8 ല്‍ വി.പൗലോസ് ശ്ലീഹാ എഴുതി: "ദൈവ പുത്രനെ ഹൃദയത്തില്‍ സ്വീകരിക്കുകയും അധരം കൊണ്ട് ഏറ്റു പറയുകയും ചെയ്യുന്നവര്‍ രക്ഷ പ്രാപിക്കുന്നു." ഇങ്ങനെ നൂറു കണക്കിന് ഇണവാക്യങ്ങള്‍ എന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ എനിക്ക് വീണ്ടും സംശയം! വീണ്ടും ചിന്താക്കുഴപ്പം! വീണ്ടും ഞാൻ, ഹൈക്കൊടതിയുടെ ചീഫ്ജസ്റ്റിസ് ആയി പെന്‍ഷന്‍ പറ്റിയ ആ ബ്രാഹ്മണ പണ്ഡിതന്റെ അടുത്തുപോയി. അദ്ദേഹത്തോടു പറഞ്ഞു: "അത്ഭുതമായിരിക്കുന്നു." അദ്ദേഹം പറഞ്ഞു: "അത്ഭുതപ്പെടേണ്ട. ഞാന്‍ പറഞ്ഞല്ലോ. സ്വര്‍ഗ്ഗത്തിലെ ദൈവം അദൃശ്യനാണ്. മനുഷ്യന് ദൈവത്തെ കാണാന്‍ കഴിയില്ല. സ്വര്‍ഗ്ഗത്തിലെ ദൈവം മനുഷ്യന് അപ്രാപ്യമാണ്. ആര്‍ക്കും ദൈവത്തെ പ്രാപിക്കാന്‍ കഴിയില്ല. മനുഷ്യന് പുത്രനെ മാത്രമറിയാം. പുത്രനിലൂടെയല്ലാതെ ആരും ദൈവത്തെ അറിയുന്നില്ല. ഏക പുത്രന്‍ യേശുക്രിസ്തുവാണ്. നിങ്ങള്‍ ഏതു മതത്തില്‍ പെട്ടവനാകാം. പക്ഷെ യേശുവിനെ അറിയാതെ ദൈവത്തെ അറിയുന്നില്ല." (തുടരും...) (ഈ ലേഖനത്തിന്റെ ആദ്യ ഭാഗങ്ങൾ വായിക്കാൻ താഴെ click ചെയ്യുക) {{ഭാഗം 1: സത്യ ദൈവത്തെ തിരിച്ചറിയുക -> http://www.pravachakasabdam.com/index.php/site/news/792 }} {{ഭാഗം 2: ഹൈക്കൊടതിയുടെ ചീഫ്ജസ്റ്റിസ് ആയിരുന്ന ഒരു ബ്രാഹ്മണ പണ്ഡിതനിലൂടെ യേശുവിനെ തിരിച്ചറിഞ്ഞു -> http://www.pravachakasabdam.com/index.php/site/news/827 }}
Image: /content_image/Mirror/Mirror-2016-03-01-12:07:58.jpg
Keywords: അരവിന്ദാക്ഷ മേനോന്‍