CALENDAR

2 / March

category_idDaily Saints.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅക്വിറ്റൈനിലെ വിശുദ്ധ പ്രോസ്പര്‍
ContentAD 390 ല്‍ ഫ്രാന്‍സിലെ അക്വിറ്റൈനിലാണ് വിശുദ്ധ പ്രോസ്പര്‍ ജനിച്ചത്. അദ്ദേഹം അക്വിറ്റൈന്‍ വിട്ട് പ്രോവെന്‍സിലേക്ക് പോവുകയും അവിടെ മാഴ്സെയില്ലെസില്‍ വാസമുറപ്പിക്കുകയും ചെയ്തു. തന്റെ ജീവിതത്തിന്‍റെ ഭൂരിഭാഗവും ദൈവശാസ്ത്രപരമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ വേണ്ടിയാണ് വിശുദ്ധന്‍ ഉപയോഗിച്ചിരുന്നത്. 428-ല്‍ പ്രോസ്പര്‍ വിശുദ്ധ ആഗസ്റ്റീന് ഒരു കത്തെഴുതുകയും, അതിന്റെ പ്രതികരണമായി വിശുദ്ധ ആഗസ്റ്റീന്‍ ‘അക്ഷീണപരിശ്രമം’, ‘ദൈവഹിതം’ എന്നിവയെ ആസ്പദമാക്കി ലഘു പ്രബന്ധങ്ങള്‍ എഴുതുകയുമുണ്ടായി. വിശുദ്ധ ആഗസ്റ്റീന് കത്തെഴുതുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച സുഹൃത്തായ ഹിലാരിയുമൊന്നിച്ച് പാപ്പായായ വിശുദ്ധ സെലസ്റ്റിന്‍-I നെ കാണുവാന്‍ റോമിലേക്കൊരു അദ്ദേഹം തീര്‍ത്ഥയാത്ര നടത്തി. ഇതിനിടെ വിശുദ്ധ പ്രോസ്പര്‍, വിശുദ്ധ ജോണ്‍ കാസ്സിയന്റെ മോക്ഷത്തെ കുറിച്ചുള്ള സെമി-പെലജിയാനിസം എന്ന സിദ്ധാന്തത്തെ നഖശിഖാന്തം എതിര്‍ത്തു. വിശുദ്ധന്‍ പദ്യങ്ങളും, ലഘുപ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.വിശുദ്ധ പ്രോസ്പര്‍ മഹാനായ വിശുദ്ധ ലിയോ പാപ്പായുടെ സെക്രട്ടറിയായിരുന്നുവെന്നും പറയപ്പെടുന്നു. 463-ല്‍ റോമിലെ ഇറ്റലിയില്‍ വെച്ച് അദ്ദേഹം ദൈവസന്നിധിയിലേക്ക് യാത്രയായി. റോമിന്റെ ആരംഭം മുതല്‍, കിഴക്ക് നിന്നുള്ള ഗോത്രവംശജരായ വാന്‍ഡല്‍സ് 455-ല്‍ റോം ആക്രമിച്ചു കീഴ്പ്പെടുത്തിയതു വരെയുള്ള കാലാനുസൃത ചരിത്രം വ്യക്തമായി എഴുതിയത് വിശുദ്ധനായിരിന്നു. കൂടാതെ അദ്ദേഹം ഒരു നല്ല താര്‍ക്കികനുമായിരുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ലൂസിയൂസ്, അബ്സളോന്‍ 2. ജോവിനൂസും ബസീലെയൂസും 3. യോര്‍ക്ക് ആര്‍ച്ചു ബിഷപ്പായ ചാഡ്‌ (ചെയാഡാ) 4. ആര്‍ച്ചു ബിഷപ്പ് ചാഡിന്‍റെ സഹോദരന്‍ സിനിബില്‍ഡ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/3?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HTH2uI2fVys2i0fgGVkdDy}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2024-03-02 04:19:00
Keywordsവിശുദ്ധ പ
Created Date2016-02-28 20:39:28