Contents
Displaying 671-680 of 24922 results.
Content:
793
Category: 1
Sub Category:
Heading: ജോൺ പോൾ രണ്ടാമൻ മാർപാപ്പായുടെ കത്തിടപാടുകൾ ഒരു പ്രമാദ വിഷയമായി അവതരിപ്പിക്കാനുള്ള BBC യുടെ ശ്രമം അസംബന്ധം
Content: വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ, പോളണ്ടിലെ വനിതാ തത്വ ചിന്തകയായിരുന്ന അന്ന തെരേസ ടീമിനിക്കയുമായി നടത്തിയ കത്തിടപാടുകൾ ഒരു പ്രമാദ വിഷയമായി അവതരിപ്പിക്കാനുള്ള BBC യുടെ ശ്രമം അസംബന്ധമാണെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾ വ്യക്തമാക്കി. "ജോൺ പോൾ രണ്ടാമൻ മാർപാപ്പയും പോളീഷ് വനിതയുമായുള്ള സൗഹൃദം ഒരു രഹസ്യമല്ല. ആ സൗഹൃദത്തിൽ അസാധാരണമായി ഒന്നുമില്ല." പോളണ്ടിലെ നാഷണൽ ലൈബ്രറി ഫെബ്രുവരി 15-ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നാഷണൽ ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്ന പ്രസ്തുത എഴുത്തുകളുടെ ഉള്ളടക്കത്തിൽ BBC കൊട്ടിഘോഷിക്കുന്നതുപോലുള്ള വിവരങ്ങൾ ഒന്നും അടങ്ങിയിട്ടില്ല എന്ന് ലൈബ്രറി വൃത്തങ്ങൾ വ്യക്തമാക്കി. BBC One ടെലിവിഷനിൽ തിങ്കളാഴ്ച്ച പക്ഷേപണം ചെയ്ത 'ജോൺ പോൾ രണ്ടാമന്റെ രഹസ്യ കത്തിടപാടുകൾ' എന്ന പരിപാടിയിൽ വിശുദ്ധ ജോൺ പോളും, അന്ന തെരേസയുമായി നടത്തിയ എഴുത്തുകുത്തുകളെ പറ്റിയും അടുത്ത സൗഹൃദത്തെ പറ്റിയും ചർച്ച ചെയ്തിരുന്നു. പക്ഷേ, പുരോഹിതൻ എന്ന നിലയിലുള്ള അതിർ വരമ്പുകൽ ലംഘിക്കുന്ന ഒരു വാക്കു പോലും ആ കത്തുകളിൽ ഇല്ലെന്ന് BBC തന്നെ അറിയിച്ചിരുന്നു. വത്തിക്കാൻ പ്രസ് വൈസ് ഡയറക്ടർ ഗ്രെഗ് ബർക് ഇങ്ങനെയാണ് പ്രതികരിച്ചത്: "ജോൺ പോൾ രണ്ടാമൻ മാർപാപ്പ സ്ത്രീ-പുരുഷ ഭേദമില്ലാതെ അനവധി പേരുമായി വളരെ അടുത്ത സൗഹൃദം പുലർത്തിയിരുന്നു. ആ വാർത്ത കേട്ട് ആർക്കും ഞെട്ടലുണ്ടാവില്ല." BBC പ്രതീക്ഷിക്കാത്ത വിധത്തിൽ അവരുടെ വാർത്ത ഇന്റർനെറ്റിൽ വളച്ചൊടിക്കപ്പെട്ടത്, പിതാവിന്റെ സെക്രട്ടറിയായി അനവധി കാലം പ്രവർത്തിച്ചിരുന്ന കർദ്ദിനാൾ സ്റ്റാനിസ് ലോട്സിവീസ് ഖണ്ഡിച്ചു. "ജോൺ പോൾ രണ്ടാമൻ മാർപാപ്പയോടൊത്ത് ജീവിച്ചിട്ടുള്ള എല്ലാവർക്കും, അദ്ദേഹത്തിന്റെ വിശുദ്ധ ജീവിതം അറിയാവുന്നതാണ്. ഇന്റർനെറ്റിൽ പ്രചരിപ്പിക്കപ്പെടുന്ന അസംബന്ധ കഥകൾക്ക് യാതൊരു അടിസ്ഥാനവുമില്ല." "സുതാര്യമായ ഒരു ജീവിതമാണ് അദ്ദേഹം നയിച്ചത്. എല്ലാവരേയും ഒരേ പോലെ ബഹുമാനിക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്." ജോൺ പോളും അന്ന തെരേസ ടീമിനിക്കയുമായുള്ള സൗഹൃദം എല്ലാവർക്കും അറിയാമായിരുന്ന ഒരു വസ്തുതയാണ്. മാർപാപ്പയാകുന്നതിനു മുമ്പുതന്നെ ജോൺ പോൾ രണ്ടാമനും അവരും സുഹൃത്തുക്കളായിരുന്നു എന്ന് ജോർജ് വീഗൽ എഴുതിയ വിശുദ്ധനെ പറ്റിയുള്ള ജീവചരിത്രമായ “Witness to Hope,” എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. "കർദ്ദിനാൾ വോജ്ട്ടിലി (പിന്നീട് ജോൺ പോൾ II) എഴുതിയ “The Acting Person ” എന്ന പുസ്തകത്തിലെ തത്വചിന്താപരമായ കാര്യങ്ങളെ പറ്റിയുള്ള ചർച്ചകളാണ് എഴുത്തുകളിൽ പ്രതിപാദ്യ വിഷയം." പത്തു വർഷക്കാലം വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന, വത്തിക്കാൻ സെക്രട്ടറിയേറ്റിലെ പോളണ്ടുകാരനായ വൈദികൻ മോൺ.പവ്വൽ ട്സാനിക്ക്, പിതാവും അന്ന തെരേസ ടീമിനിക്കയുമായുണ്ടായിരുന്ന സൗഹൃദത്തെ ഇങ്ങനെ വിവരിച്ചു: "കർദ്ദിനാൾ കരോൾ വോജ്ട്ടിലയുടെ “The Acting Person" എന്ന പുസ്തകത്തെ പറ്റിയുള്ള തത്വചിന്താപരമായ ചർച്ചകൾ അവസാനിച്ചിട്ടും അവർ തമ്മിലുള്ള കത്തിടപാടുകൾ തുടർന്നു. പിന്നീട് കർദ്ദിനാൾ വോജ്ട്ടില മാർപ്പാപ്പയായപ്പോഴും അതു നിലച്ചില്ല. ജീവിതത്തിൽ എളിമ പ്രാവർത്തികമാക്കിയിരുന്ന പിതാവ്, അവരുടെ എഴുത്തുകൾക്കെല്ലാം മറുപടി അയച്ചിരുന്നു." ജോൺ പോളിന്റെ മറ്റൊരു ജീവചരിത്രകാരനും വത്തിക്കാൻ ലേഖകനുമായ ജ്യാൻഫ്രാങ്കോ സ്റ്റഡർകോഷി ഇങ്ങനെ പറഞ്ഞു: "പിതാവിന്റെ എല്ലാ എഴുത്തുകളും അവയ്ക്ക് അവരയച്ച മറുപടികളുടെ കോപ്പികളും ടീമിനിക്ക സൂക്ഷിച്ചു വച്ചിരുന്നു." "പിതാവിന്റെ മരണശേഷം അവർ ആ എഴുത്തുകൾ വിൽക്കാൻ ശ്രമിച്ചിരുന്നു. അവസാനം പോളീഷ് നാഷണൽ ലൈബ്രറി അവ വാങ്ങി. പക്ഷേ അവ വായിക്കാൻ കൊടുത്തിരുന്നില്ല. അതുകൊണ്ടായിരിക്കാം പ്രസ്തുത എഴുത്തുകൾ രഹസ്യ എഴുത്തുകൾ എന്ന പേരിൽ BBC വാർത്തയിട്ടത്." ജോൺ പോൾ രണ്ടാമൻ മാർപാപ്പ അടുത്ത സൗഹൃദം പുലർത്തിയിരുന്ന അനവധി വ്യക്തികളുടെ പേരുകൾ ജ്യാൻഫ്രാങ്കോ സ്റ്റഡർകോഷി തന്റെ പ്രസ്താവനയിൽ സൂചിപ്പിച്ചു. ഹിറ്റലറുടെ കോൺസട്രേഷൻ ക്യാമ്പിൽ നിന്നും രക്ഷപ്പെട്ട പോളീഷ് ഡോക്ടർ വാൻഡ പോൾട്ടാവസ്ക എന്ന വനിതയും അതിൽ ഉൾപ്പെടുന്നു. ജോൺ പോൾ രണ്ടാമൻ മാർപാപ്പയ്ക്ക് സാധാരണക്കാരുമൊത്ത് സമയം ചിലവഴിക്കുന്നത് ഇഷ്ടമായിരുന്നു. എന്തെങ്കിലും കാര്യമായി ആലോചിക്കാനുണ്ടെങ്കിൽ ആരെയെങ്കിലും കൂട്ടി അദ്ദേഹം മലയിൽ നടക്കാൻ പോകുമായിരുന്നു. സ്റ്റഡർകോഷി പറയുന്നു. "ബോട്ടിംഗും അദ്ദേഹത്തിന് ഇഷ്ടമായിരുന്നു." ടീമിനിക്ക ദമ്പതികളുടെ വീട്ടിൽ കർദ്ദിനാൾ വോജ്ട്ടില്ല ഒരു അവധിക്കാലം ചെലവഴിച്ചു എന്നത് 'His Holiness' എന്ന പുസ്തകത്തിൽ ( Marco Politi and Carl Bernstein.) ഗ്രന്ഥകർത്താക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയും പരസ്യമായ ഒരു സുഹൃദ് ബന്ധത്തെയാണ് BBC 'രഹസ്യ എഴുത്തുകൾ' എന്ന പേരിൽ ചർച്ച ചെയ്തു ശ്രോതാക്കളെ വിഢികളാക്കുന്നത് എന്ന് സ്റ്റഡർകോഷി അഭിപ്രായപ്പെട്ടു. (Source: EWTN News)
Image: /content_image/News/News-2016-02-16-13:00:52.jpg
Keywords: pope john paul, bbc

794
Category: 9
Sub Category:
Heading: ഫാ. മാത്യു ഇലവുങ്കൽ നയിക്കുന്ന ആത്മാഭിഷേക ധ്യാനം മെൽബണിൽ വച്ച് ഫെബ്രുവരി 26,27,28 തിയതികളിൽ
Content: നോമ്പിന്‍റെ ദിനങ്ങളില്‍, മാനസാന്തരത്തിന്‍റെയും വിടുതലിന്‍റെയും സ്വര്‍ഗീയ അഭിഷേകങ്ങള്‍ ചൊരിയുന്ന ആത്മാഭിഷേക ധ്യാനം മെൽബണിൽ വച്ച് ഫെബ്രുവരി 26,27,28 തിയതികളിൽ നടത്തപ്പെടും. ഫാ. മാത്യു ഇലവുങ്കൽ നയിക്കുന്ന ഈ ധ്യാനത്തിൽ നല്ല കുമ്പസാരം നടത്തുവാനും, ദൈവത്തോടു കൂടുതല്‍ ചേര്‍ന്നു നിന്ന്‍ വിശുദ്ധിയില്‍ വളര്‍ന്ന് വരുവാനും വിശ്വാസ സമൂഹത്തെ സഹായിക്കും. വി.കുർബാന, ആരാധന, വചനപ്രഘോഷണം, കുമ്പസാരം, സ്പിരിച്വൽ ഷെയറിംങ്, തുടങ്ങിയ ആത്മീയ ശുശ്രൂഷകളിലൂടെ ഈ നോമ്പുകാലം അനുഗ്രഹപ്രദമാക്കുവാൻ ഫാ. മാത്യു കൊച്ചുപുരക്കൽ ധ്യാനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Fr.Mathew Kochupurackal 0470768297 Sebastian Thattil 0413 716 244 ധ്യാനത്തിന്റെ സമയ വിവരങ്ങളും, മറ്റു സ്ഥലങ്ങളിലെ ധ്യാനങ്ങളുടെ തിയതിയും, താഴെ കൊടുത്തിരിക്കുന്ന നോട്ടീസിൽ നിന്നും ലഭ്യമാണ്
Image: /content_image/Events/Events-2016-02-16-16:30:17.jpg
Keywords: melbourne retreat

795
Category: 1
Sub Category:
Heading: യേശുവിന്റെ വഴിയിലൂടെ നടക്കുമ്പോഴാണ് ജീവിതം അർത്ഥസമ്പൂർണ്ണമാകുന്നത് : യുവാക്കളോട് ഫ്രാൻസിസ് മാർപാപ്പ
Content: മെക്സിക്കോയിലെ 'അക്രമ നഗര'മെന്ന് കുപ്രസിദ്ധി നേടിയ മോറെലിയ നഗരത്തിലെ യുവാക്കളുടെ വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു കൊണ്ട്, ദുഷ്ടശക്തികൾക്ക് ചട്ടുകമാകാതെ, സ്വന്തം സത്ത മനസ്സിലാക്കാനും, യേശുവിന്റെ വഴിയിലൂടെ യാത്ര തുടരാനും ഫ്രാൻസിസ് മാർപാപ്പ യുവജനങ്ങളെ ആഹ്വാനം ചെയ്തു. "നിങ്ങൾ യുവജനങ്ങളാണ് മെക്സിക്കോയുടെ ഏറ്റവും വലിയ നിധി. നിങ്ങൾ ഈ രാജ്യത്തിന്റെ ഭാവി മാത്രമല്ല, ഈ രാജ്യത്തിന്റെ സമ്പത്തു കൂടിയാണ് " പിതാവ് പറഞ്ഞു. "നിങ്ങള്‍ സ്വന്തം വില മനസ്സിലാക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് ഭാവി സ്വപ്നം കാണാനാവില്ല. നിങ്ങളുടെ ജീവിതവും, നിങ്ങളുടെ അദ്ധ്വാനവും, നീച ശക്തികൾക്ക് അടിയറ വയ്ക്കരുത്. " "എല്ലാം നഷ്ടപ്പെട്ടിട്ടില്ല എന്ന് മനസിലാകുമ്പോൾ അവിടെ പ്രത്യാശ ജനിക്കുന്നു. അതിനു വേണ്ടി നിങ്ങൾ നിങ്ങളുടെ ജീവിതം സ്വയം തീരുമാനിച്ചു തുടങ്ങുക." മെക്സിക്കോ സന്ദർശനത്തിന്റെ നാലാമത്തെ ദിവസമാണ് അദ്ദേഹം മോറെലിയ നഗരത്തിലെത്തിയത്. മെക്സിക്കോയിലെ മിച്ചോഗൻ സംസ്ഥാനത്തിലെ മോറെലിയ നഗരം, ലഹരിമരുന്നു സംഘങ്ങളുടെേ കേന്ദ്രമാണ്. മയക്കുമരുന്നുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ എന്നും അനുഭവിച്ചുകൊണ്ടിരിക്കുന്ന നഗരവാസികൾക്കും, പ്രത്യേകിച്ച് യുവജനങ്ങൾക്കും, പിതാവിന്റെ സന്ദേശം വലിയ ആശ്വാസം പകർന്നു. നഗരത്തിലെ സ്റ്റേഡിയത്തിൽ നടന്ന സമൂഹദിവ്യബലിയിലും തുടർന്നു നടന്ന പൊതുയോഗത്തിലും 50000-ൽ കൂടുതൽ യുവജനങ്ങൾ പങ്കെടുത്തു. പിതാവ് തന്റെ പ്രസംഗം തുടങ്ങുന്നതിനു മുമ്പ്, അവിടെ കൂടിയിരുന്ന യുവജനങ്ങളുടെ ജീവിതത്തെ പറ്റി വിവരിക്കാൻ അവർക്ക് അവസരം നൽകി. അക്രമവും അഴിമതിയും നിറഞ്ഞ തങ്ങളുടെ നാട്ടിൽ, ശക്തമായ കുടുംബബന്ധങ്ങൾ വളർത്തിയെടുക്കാനുള്ള ബുദ്ധിമുട്ടുകൾ യുവജനങ്ങൾ വിവരിച്ചു. വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള അവസരങ്ങളുടെ അപര്യാപ്തതയും അവർ ചൂണ്ടി കാണിച്ചു. യുവജനങ്ങളെ വെറും ഉപകരണങ്ങളാക്കി മാറ്റുന്ന വ്യവസ്ഥിതി മനുഷ്യന്റെ വില ഇല്ലാതാക്കൂകയാണെന്ന് പിതാവ് പറഞ്ഞു. "നിങ്ങൾ രണ്ടാം കിടക്കാരാണെന്ന് അവർ നിങ്ങളെ വിശ്വസിപ്പിക്കുകയാണ്. അങ്ങനെയല്ല എന്ന് നിങ്ങൾ സ്വയം മനസിലാക്കണം." "ഈ നാട്ടിൽ നടക്കുന്ന ഒരു കാര്യത്തിലും നിങ്ങൾക്ക് പ്രസക്തിയില്ല എന്ന അവസ്ഥ നിങ്ങൾ നേരിടുന്ന ഏറ്റവും വലിയ ഭീഷിണിയാണ്." "പണവും സ്വാധീനവുമാണ് ഒരാളുടെ വില നിശ്ചയിക്കുന്നത് എന്നു വന്നാൽ അത് നമ്മുടെ ആത്മവിശ്വാസവും പ്രത്യാശയും ചോർത്തിക്കളയും. ഇതൊന്നുമല്ല ഒരു വ്യക്തിയുടെ വില നിശ്ചയിക്കുന്നത് എന്ന് യുവജനങ്ങൾ മനസിലാക്കി തുടങ്ങുമ്പോൾ അത് മാറ്റത്തിന്റെ ആരംഭമാണ്.''പിതാവ് പറഞ്ഞു. "യേശുവിന്റെ കൈ പിടിച്ചു നടക്കുക. അതു വഴി നമുക്കൊരു പുതിയ ജീവിതം തുടങ്ങാനാകും!'' "നിങ്ങളുടെ ചുറ്റും ലോകം തകർന്നു വീഴുന്നതായി തോന്നുമ്പോൾ യേശുവിന്റെയടുത്ത് ഓടിയെത്തുക. അവിടെ നിങ്ങൾക്ക് എന്നും നിലനിൽക്കുന്ന ആശ്വാസം ലഭിക്കും.'' "ജീവിതത്തെ അർത്ഥസമ്പൂർണ്ണമാക്കി മാറ്റുന്നത് പണവും പ്രശസ്തിയുമല്ല, പുതിയ കാറും നിറഞ്ഞ കീശകളുമല്ല പ്രത്യുത, സ്നേഹവും പ്രത്യാശയുമാണ്. യേശുവിന്റെ വഴിയിലൂടെ നടക്കുമ്പോഴുള്ള സമാധാനമാണ്." ദൈവം വിശുദ്ധ ജുവാനോട് (St.Juan Diego) ആവശ്യപ്പെട്ടതു തന്നെയാണ് മെക്സിക്കൻ യുവത്വത്തോടും ആവശ്യപ്പെടുന്നത്: പിതാവ് പറഞ്ഞു. "എനിക്കായി ഒരു ആരാധനാലയം പണിയുക. കല്ലും മരവും കൊണ്ടുള്ള ആരാധനാലയമല്ല. മനസ്സിൽ നന്മ കൊണ്ടു പണിയുന്ന ഒരു ആരാധനാലയം" പിതാവ് പറഞ്ഞു. "ജീവൻ എടുക്കാനല്ല, ജീവൻ കൊടുക്കാനാണ് യേശു വന്നത്. മരണത്തിലേക്കല്ല നിത്യജീവിതത്തിലേക്കാണ് യേശു നമ്മെ വിളിക്കുന്നത്." മറ്റുള്ളവരുടെ ഉപകരണങ്ങളായി യുവജനങ്ങൾ തരം താഴാതിരിക്കട്ടെ എന്ന് ഓർമ്മിപ്പിച്ചു കൊണ്ട് മാർപ്പാപ്പ പ്രസംഗം ഉപസംഹരിച്ചു. (Source: EWTN News)
Image: /content_image/News/News-2016-02-17-10:00:29.jpg
Keywords: pope francis, mexico, youth

796
Category: 8
Sub Category:
Heading: നീതീകരിക്കപ്പെട്ട തിളങ്ങുന്ന ആത്മാക്കള്‍
Content: “ജ്ഞാനികള്‍ ആകാശ വിതാനത്തിന്റെ പ്രഭപോലെ തിളങ്ങും. അനേകരെ നീതിയിലേക്ക് നയിക്കുന്നവന്‍ ന നക്ഷത്രങ്ങളേപ്പോലെ എന്നുമെന്നും പ്രകാശിക്കും” (ദാനിയേല്‍ 12:3). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി-18}# പ്രകാശത്തിന്റെ വേഗത്തിന് സമാനമായ രീതിയില്‍ ആത്മാക്കള്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്ര ചെയ്യുമ്പോള്‍, എല്ലാത്തിനേയും ആഗിരണം ചെയ്യുന്ന ദൈവത്തിന്റെ സ്നേഹമാകുന്ന അഗ്നി ആത്മാവിലേക്ക് പകരപ്പെടുന്നു. പാപത്തിന്റെ നിഴലുകള്‍ പിന്‍വലിയുമ്പോള്‍, ദൈവത്തിന്റെ ശോഭക്ക് സമാനമായ രീതിയില്‍ അല്‍പ്പാല്‍പ്പമായി ആ ആത്മാക്കള്‍ പ്രകാശിക്കുവാന്‍ ആരംഭിക്കുന്നു. നീതീകരിക്കപ്പെട്ട ഈ ആത്മാക്കളെപ്പറ്റി ജ്ഞാനത്തിന്റെ പുസ്തകത്തില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു : “ഉലയിലെ സ്വര്‍ണ്ണമെന്നപോല്‍ അവിടുന്ന്‍ അവരെ ശോധനചെയ്തു ദഹനബലിയായി സ്വീകരിച്ചു. അവിടത്തെ സന്ദര്‍ശനത്തില്‍ അവര്‍ പ്രശോഭിക്കും, വയ്ക്കോലില്‍ തീപ്പൊരിയെന്നപോലെ അവര്‍ കത്തിപ്പടരും.” (ജ്ഞാനം 3:6-7) #{red->n->n->വിചിന്തനം:}# സ്വര്‍ഗ്ഗത്തോട് അടുത്ത ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/2?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KxkvvF3EaWJ7SLsicT1UJr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}.
Image: /content_image/PurgatorytoHeaven./PurgatorytoHeaven.-2024-02-18-11:02:17.jpg
Keywords: നീതീകര

797
Category: 1
Sub Category:
Heading: യേശുക്രിസ്തു, തടവറയിലുള്ളവർക്ക് പ്രത്യാശ നൽകി അവരെ പുതുജീവിതത്തിലേക്ക് നയിക്കുന്നു : ഫ്രാൻസിസ് മാർപാപ്പ
Content: തടവറയിലുള്ളവർക്ക് പ്രത്യാശ നൽകിക്കൊണ്ട്, യേശുക്രിസ്തു അവരെ പുതുജീവിതത്തിലേക്ക് നയിക്കുന്നുവെന്ന സന്ദേശവുമായി ഫ്രാൻസിസ് മാർപാപ്പ സെറേസോ ജയിൽ സന്ദർശിച്ചു. ഫ്രാൻസിസ് മാർപാപ്പായുടെ മെക്സിക്കോ സന്ദർശനത്തിന്റെ അവസാന ദിനത്തിൽ, അദ്ദേഹം ക്യുഡാഡ് നഗരത്തിലെ സെറേസോ ജയിൽ സന്ദർശിക്കുകയും അവിടുത്തെ 700-ൽ അധികം തടവുകാരുമായി സമയം ചിലവഴിക്കുകയും ചെയ്തു. ഒരു കാലത്ത് ലോകത്തിന്റെ കൊലപാതക തലസ്ഥാനം എന്നറിയപ്പെട്ടിരുന്ന ക്യൂഡാഡ് നഗരം വാദ്യഘോഷങ്ങളോടെയാണ് പിതാവിനെ സ്വീകരിച്ചത്. സെറേസോ ജയിലിൽ 3000 ത്തോളം തടവുകാരാണുള്ളത്. ജയിൽ ഉദ്യോഗസ്ഥർ അദ്ദേഹത്തെ ജയിലിനുള്ളിലെ ആരാധനാലയത്തിലേക്ക് കൂട്ടികൊണ്ടു പോയി. ചുറ്റുമുള്ള മലനിരകൾക്ക് നടുവിലെ മ്ലാനമായ ജയിൽ അന്തരീക്ഷത്തിൽ, വെള്ളച്ചായം പൂശിയ ആരാധനാലയം പ്രകാശം പരത്തി നിന്നു. പ്രാർത്ഥനയ്ക്കു ശേഷം പിതാവ് ജയിലിലെ ആരാധനാലയത്തിനായി, മനുഷ്യന്റെ നൈർമല്ലത്തിന്റെ പ്രതീകമായി ഒരു സ്പടികകുരിശ് സമ്മാനിച്ചു. ടി.വി.യിലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ട പ്രാർത്ഥനയിൽ രാജ്യമെങ്ങുമുള്ള ജയിലുകളിലെ തടവുകാർ പങ്കെടുത്തു. പിന്നീട് നടന്ന ഒരു സംഗീത വിരുന്നിൽ പിതാവിനോടൊപ്പം ജയിലിലെ. അകത്തോലിക്കർ ഉൾപ്പടെ 700 തടവുകാർ പങ്കെടുത്തു. തടവറയ്ക്കുള്ളിലെ തങ്ങളുടെ ജീവിതത്തിൽ, പിതാവ് വാഗ്ദാനം ചെയ്യുന്ന പ്രത്യാശയ്ക്കും കരുണയ്ക്കുമുള്ള സ്ഥാനം വളരെ വലുതാണെന്ന്, കരച്ചിലടക്കി കൊണ്ട് ഒരു തടവുകാരി പറഞ്ഞു. തടവറ മനുഷ്യജീവിതത്തെ മാറ്റിമറിക്കുന്നു. നമ്മുടെ കുട്ടികൾ ഇവിടേയ്ക്ക് വരാൻ ഇടവരാതിരിക്കട്ടെ എന്ന് അവർ പ്രാർത്ഥിച്ചു. തങ്ങൾക്ക് പ്രത്യാശയുമായി എത്തിയ പിതാവിന് അവർ നന്ദി പറഞ്ഞു. തടവുകാർ മരത്തിൽ കൊത്തിയെടുത്ത ഒരു കുരിശ് മാർപാപ്പയ്ക്ക് സമ്മാനിച്ചു. തടവുകാരെ ആലിംഗനം ചെയ്തു കൊണ്ടാണ് പിതാവ് സന്ദർശനം അവസാനിപ്പിച്ചത്. സന്ദർശനത്തിലുടനീളം പിതാവ് ചിന്താകുലനായി കാണപ്പെട്ടു. കരുണയ്ക്ക് എത്തിച്ചേരാനാവാത്ത ഒരിടവുമില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. "തടവറജീവിതം ദുഖ പൂർണ്ണമാണ്" അദ്ദേഹം പറഞ്ഞു, "ഈ ചുവരുകൾക്ക് പുറത്ത് നിങ്ങള്‍ക്ക് ഒരു പുതിയ ജീവിതം തുടങ്ങാം. അതാണ് യേശു നൽകുന്ന പ്രത്യാശ." "ഭൂതകാലത്തിൽ നിന്നും മോചനം നൽകുന്നതാണ് കരുണ. ആ മോചനം പ്രത്യാശയിലേക്ക് നമ്മെ നയിക്കും. നിങ്ങളോടൊത്ത് ഞാൻ കരുണയുടെ ജൂബിലി ആഘോഷിക്കുകയാണ്. മുന്നോട്ടു പോകുവാനും പുതിയൊരു ജീവിതം തുടങ്ങുവാനും അത് നമ്മെ പ്രേരിപ്പിക്കുന്നു. ഒരു തെറ്റും ചെയ്യാതെ തന്നെ യേശു ഏറ്റവും നിന്ദ്യമായ പീഠകൾ അനുഭവിച്ചു. നിങ്ങളുടെ ദുഖങ്ങൾ ഭാവിയിലെ പുതു ജീവിതത്തിന്റെ വാഗ്ദാനങ്ങളാണെന്നറിഞ്ഞ്, പ്രത്യാശയോടെ മുന്നോട്ടു പോകുക." സന്ദർശനം അവസാനിപ്പിച്ചുകൊണ്ട് മാർപാപ്പ പറഞ്ഞു. (Source: Vatican Radio)
Image: /content_image/News/News-2016-02-18-08:53:31.jpg
Keywords: pope francis visit to mexico jail

798
Category: 6
Sub Category:
Heading: അനുദിന ജീവിതത്തിലെ കുരിശുകള്‍ ഭാരമോ അനുഗ്രഹമോ?
Content: "സ്വന്തം കുരിശു വഹിക്കാതെ എന്റെ പിന്നാലെ വരുന്നവനു എന്റെ ശിഷ്യൻ ആയിരിക്കുവാൻ കഴിയുകയില്ല" (ലൂക്കാ 14: 27) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 19}# "ധാർമിക, സദാചാര മൂല്യങ്ങളുടെ ഭാരം സ്വന്തം ചുമലിൽ ഏറ്റുന്നവനാണ് ഒരു ക്രിസ്ത്യാനി. കാരണം സദാചാരനിഷ്ഠയെന്നു പറയുന്നത് ഒരു ഭാരം തന്നെയാണ്. അത് ഒരേ സമയം ഭാരവും ഒരു ഉത്തേജനശക്തിയുമാണ്. യേശുവിനരികിൽ നിൽക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തി സദാചാരനിഷ്ഠയുടെ എല്ലാ ഭാരവും ചുമക്കേണ്ടിയിരിക്കുന്നു. ഈ ഭാരം തന്നെയായിരിക്കും അവന്റെ ജീവിതത്തില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ ഉത്തേജന ശക്തി. എന്നാൽ ഈ ഭാരം ഒഴിവാക്കുവാൻ ആഗ്രഹിക്കുന്ന നമ്മേ സംബന്ധിച്ചിടത്തോളം ക്രിസ്തുവുമായി, ക്രിസ്തുവിന്റെ ആശയങ്ങളുമായി പൊരുത്തപെടുവാൻ സാധിക്കുകയില്ല. അതിനാല്‍ തന്നെ 'ധാർമികമൂല്യത' എന്ന കുരിശ് നമ്മൾ ഒഴിവാക്കുവാൻ ശ്രമിക്കുന്നു. ഇതുവരെ എഴുതപ്പെട്ടിരിക്കുന്ന എല്ലാ ലേഖനങ്ങളിലും, സാഹിത്യപരമായ എല്ലാ സൃഷ്ടികളിലും 'സദാചാരനിഷ്ഠ ഒരു കുരിശു' തന്നെയായിട്ടാണ് എഴുതിയിരിക്കുന്നത്. ക്രിസ്തീയ ധാർമികത ഒരു കുരിശു തന്നെയാണ്. മനുഷ്യനു വേണമെങ്കിൽ ആ കുരിശ് ഒഴിവാക്കാം. എന്നാൽ ക്രിസ്തു അത് അവസാനം വരെ ചുമന്നു. അതുകൊണ്ടു തന്നെ ക്രിസ്തുവിനു പാപത്തോട് എതിർപ്പ് തന്നെയായിരുന്നുവെന്ന്‍ നിസംശയം നമ്മുക്ക് മനസ്സിലാക്കാം." [Cardinal Karol Wojtyla (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ), കാർക്കോവ്, 10.4.1962] {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/2?type=6 }}
Image: /content_image/Meditation/Meditation-2016-02-18-22:28:15.jpg
Keywords: കുരിശ്

799
Category: 8
Sub Category:
Heading: നിത്യജീവിതത്തിന് സഹനം അനിവാര്യമോ?
Content: “തന്‍റെ ജീവനെ സ്നേഹിക്കുന്നവന്‍ അത് നഷ്ടപ്പെടുത്തുന്നു. ഈ ലോകത്തില്‍ സ്വന്തം ജീവനെ ദ്വേഷിക്കുന്നവന്‍ നിത്യജീവനിലേക്ക് അതിനെ കാത്ത്സൂക്ഷിക്കും” (യോഹന്നാന്‍ 12:25) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി-19}# "ക്രിസ്തുവിന്റെ സുഹൃത്താവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ആരാണ് ക്രിസ്തുവിന്റെ ശരിയായ സുഹൃത്ത്? ആരാണ് തെറ്റായ സുഹൃത്ത്? എന്ന് പരിശോധിക്കുവാനുള്ള ഏറ്റവും ഉറപ്പായ മാര്‍ഗ്ഗം സഹനങ്ങളെ നാം സമീപിക്കുന്ന രീതിയെ ആശ്രയിച്ചിരിക്കും. സഹനമാകുന്ന ഈ പാനീയം വളരെയേറെ കയ്പ്പേറിയതാണെങ്കിലും അത് പാനം ചെയ്യുക. ക്ഷണ നേരം കൊണ്ട് അതിന് മാധുര്യമേകാന്‍ കഴിയുമെന്ന് മനസ്സിലാക്കുക. ആര്‍ക്ക് വേണ്ടിയാണ് നാം അത് പാനം ചെയ്യുന്നതെന്ന് ഓര്‍മ്മിക്കുക. ഇത് എത്ര മഹത്തമേറിയ സമ്മാനമായിരിക്കും നിങ്ങള്‍ക്ക് നല്‍കുക. സഹനത്തെ സന്തോഷപൂര്‍വ്വം സ്വീകരിക്കുമ്പോള്‍ അതിന്‍റെ സ്വാദ് പതിമടങ്ങു വര്‍ദ്ധിക്കുന്നു. ദൈവം നമ്മെ സ്നേഹിക്കുന്ന പോലെ തിരിച്ചും ദൈവത്തെ സ്നേഹിക്കുവാന്‍ പഠിക്കുക. നമുക്കായി ഒന്നും അവശേഷിപ്പിക്കാതെ നമ്മെ പൂര്‍ണ്ണമായും ദൈവത്തിനായി സമര്‍പ്പിക്കുന്നതാണ് യഥാര്‍ത്ഥ സ്നേഹമെന്ന്‍ തിരിച്ചറിയുക. നമ്മെ പൂര്‍ണ്ണമായും ദൈവത്തിന്റെ കരങ്ങളില്‍ സമര്‍പ്പിക്കുവാന്‍ ഒരിക്കലും ഭയപ്പെടരുത്. കാരണം ദൈവം നമ്മുക്കായി കരുതുന്നതെല്ലാം സുരക്ഷിതവും അല്ലാത്തവ ഉറപ്പായും നശിച്ചുപോവുകയും ചെയ്യുമെന്ന് മനസ്സിലാക്കുക. നമ്മുടെ കര്‍ത്താവിന്‍റെ തീന്‍മേശയില്‍ പങ്കാളികളാകുവാന്‍ തയ്യാറായിട്ടുള്ള ധാരാളം പേര്‍ ഉണ്ടായിരിന്നു. എന്നാല്‍ കര്‍ത്താവിന്റെ ദുഃഖങ്ങളില്‍ പങ്കാളികളാകുവാന്‍ വളരെ കുറച്ച്പേര്‍ മാത്രമേ ഉണ്ടായിരിന്നുള്ളൂ. നാം നമ്മുടെ കര്‍ത്താവിന്റെ പ്രിയപ്പെട്ട മക്കളാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആ 'കുറച്ച് പേരില്‍' നമ്മളും ഉള്‍പ്പെടണം. അവിടുത്തെ ദുഃഖത്തിന്റെ കാസയില്‍ നിന്നും പാനംചെയ്തുകൊണ്ട്, അവിടുത്തോടു നമ്മുക്ക് ആത്മാര്‍ത്ഥമായ സ്നേഹം പ്രകടിപ്പിക്കാം." (ആവിലായിലെ വിശുദ്ധ ജോണ്‍) #{red->n->n->വിചിന്തനം:}# ശുദ്ധീകരണാത്മാക്കള്‍ ദൈവത്തിന് പൂര്‍ണ്ണമായി വിട്ടുകൊടുക്കുന്നത് പോലെ നാമും അത് അനുകരിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/2?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KxkvvF3EaWJ7SLsicT1UJr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-02-18-23:15:49.jpg
Keywords: സഹനം

800
Category: 4
Sub Category:
Heading: മരണാനന്തര ജീവിതം, ഭാഗം 2: എന്താണ് സ്വർഗ്ഗം?
Content: 'സ്വർഗ്ഗം' എന്ന പദം നമ്മുടെ ദൈനംദിന ജീവിതത്തില്‍ നാം ധാരാളമായി കേള്‍ക്കാറുണ്ട്. നന്മയും സന്തോഷവും നിറഞ്ഞു നില്‍ക്കുന്ന ഒരു അവസ്ഥയെ സൂചിപ്പിക്കുവാനായി ഇന്ന്‍ ഈ പദം, സര്‍വ്വസാധാരണയായി മതങ്ങളും കലാകാരന്മാരും, എഴുത്തുകാരും ഉപയോഗിക്കുന്നു. അതുകൊണ്ട്തന്നെ സ്വര്‍ഗ്ഗത്തെ അതിന്റെ യഥാർത്ഥ അർത്ഥത്തിൽ ഇന്ന് പലരും മനസ്സിലാക്കുന്നില്ല. എന്നാല്‍ ക്രിസ്തു "സ്വര്‍ഗ്ഗം" എന്ന പദത്തെ വളരെ ഗൗരവത്തോടെ തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത് എന്ന്‍ പുതിയ നിയമത്തില്‍ നമുക്ക് കണ്ടെത്തുവാന്‍ സാധിക്കും. സ്വര്‍ഗ്ഗരാജ്യത്തെ വയലില്‍ ഒളിച്ചു വച്ചിരിക്കുന്ന നിധിയോടും വിലയേറിയ രത്നങ്ങളോടുമാണ് യേശുക്രിസ്തു ഉപമിക്കുന്നത്. ഈ നിധിയും രത്നങ്ങളും കണ്ടെത്തുന്നവന്‍ തനിക്കുള്ളതെല്ലാം വിറ്റ് അതു സ്വന്തമാക്കാന്‍ ശ്രമിക്കുമെന്ന് ക്രിസ്തു പഠിപ്പിക്കുന്നു. അവിടുന്ന്‍ ഇപ്രകാരമാണ് പറയുന്നത്: "സ്വര്‍ഗ്ഗരാജ്യം, വയലില്‍ ഒളിച്ചു വച്ചിരിക്കുന്ന നിധിക്കു തുല്യം. അതു കണ്ടെത്തുന്നവന്‍ അതു മറച്ചു വയ്ക്കുകയും സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയല്‍ വാങ്ങുകയും ചെയ്യുന്നു. വീണ്ടും, സ്വര്‍ഗ്ഗരാജ്യം നല്ല രത്നങ്ങള്‍ തേടുന്ന വ്യാപാരിക്കു തുല്യം. അവന്‍ വിലയേറിയ ഒരു രത്നം കണ്ടെത്തുമ്പോള്‍ പോയി തനിക്കുള്ളതെല്ലാം വിറ്റ് അതു വാങ്ങുന്നു" (മത്തായി 13:44-46). ഇവിടെ ഒരു കാര്യം വ്യക്തമാണ്. സ്വര്‍ഗ്ഗം എന്നത് വെറും ഒരു നൈമിഷിക സന്തോഷമല്ല; തനിക്കുള്ളതെല്ലാം വിറ്റു പോലും സ്വന്തമാക്കേണ്ട ഒന്നാണ്. സ്വര്‍ഗ്ഗത്തെ പിതാവിന്‍റെ ഭവനമായും (യോഹ 14:2), ദൂതന്മാര്‍ പിതാവായ ദൈവത്തിന്‍റെ മുഖം എപ്പോഴും ദര്‍ശിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയായും (മത്തായി 18:11) ക്രിസ്തു വെളിപ്പെടുത്തുമ്പോള്‍ അതിന്‍റെ മഹത്വവും അതിലെ സന്തോഷവും കേവലം മനുഷ്യ മനസ്സുകള്‍ക്ക് ഗ്രഹിക്കാവുന്നതിനും എത്രയോ അപ്പുറമാണ് എന്ന്‍ നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. അത് മനസ്സിലാക്കാനുള്ള മനുഷ്യ മനസ്സിന്‍റെ പരിമിതികളെ നാം അംഗീകരിച്ചാല്‍ മാത്രമേ 'എന്താണ് സ്വര്‍ഗ്ഗം?' എന്ന വിഷയത്തെക്കുറിച്ച് നമുക്ക് ധ്യാനിക്കാന്‍ സാധിക്കൂ. "ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കായി സജ്ജീകരിക്കുന്നവ കണ്ണുകള്‍ കാണുകയോ ചെവികള്‍ കേള്‍ക്കുകയോ മനുഷ്യ മനസ്സ് ഗ്രഹിക്കുകയോ ചെയ്തിട്ടില്ല" (1 കൊറി 2:9). ഇവിടെ പൗലോസ്ശ്ലീഹാ ഒരു കാര്യം വ്യക്തമായി പഠിപ്പിക്കുന്നു. സ്വര്‍ഗ്ഗരാജ്യം എന്നത് നാം ഈ ഭൂമിയില്‍ ജീവിച്ചിരിക്കുമ്പോള്‍ കേവലം മനുഷ്യമനസ്സുകള്‍ കൊണ്ട് ഗ്രഹിക്കാനോ നമ്മുടെ ഇന്ദ്രിയങ്ങള്‍ കൊണ്ട് അനുഭവിച്ചറിയാനോ കഴിയുന്ന ഒന്നല്ല. മനുഷ്യ മനസ്സിന്റെ ഈ പരിമിതികളെ മുന്നിൽകണ്ടുകൊണ്ട് വിശുദ്ധ ഗ്രന്ഥം സ്വർഗ്ഗത്തെ പറ്റി 'പ്രതീകങ്ങളി'ലൂടെയാണ് സംസാരിക്കുന്നത്. #{red->n->n->സ്വർഗ്ഗം- ദൈവത്തിന്റെ സൃഷ്ടി}# ഉത്പത്തി പുസ്തകം ആരംഭിക്കുന്നതു തന്ന "ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു (God created Heaven and Earth)" എന്ന വചനത്തോടെയാണ്. "ദൈവം ആകാശത്തിന്‍റെയും ഭൂമിയുടേയും സൃഷ്ടാവാകുന്നു (Creater of Heaven and Earth)" എന്ന് അപ്പസ്തോലന്മാരുടെ വിശ്വാസ പ്രമാണത്തില്‍ നാം ഏറ്റു പറയുന്നു. അതുപോലെതന്നെ "ദൈവം ദൃശ്യവും അദൃശ്യവുമായ സകലത്തിന്‍റെയും സൃഷ്ടാവാകുന്നു (all that is, seen and unseen)" എന്ന്‍ നിക്യാ-കോണ്‍സ്റ്റാന്‍റിനോപ്പിള്‍ വിശ്വാസപ്രമാണത്തില്‍ നാം ഏറ്റുപറയുന്നു. ഉൽപത്തി പുസ്തകത്തിലും, വിശ്വാസപ്രമാണത്തിലും ഉപയോഗിക്കുന്ന Heaven അല്ലെങ്കില്‍ ആകാശം എന്ന പദത്തിന്‍റെ അര്‍ത്ഥം എന്താണെന്ന്‍ കത്തോലിക്കാ സഭ വ്യക്തമായി പഠിപ്പിക്കുണ്ട്. മാനുഷികമായ നമ്മുടെ നയനങ്ങൾക്ക് ഇന്ന് കാണുവാൻ കഴിയാത്തതും എന്നാൽ മരണശേഷം നാം പൂർണ്ണമായി മനസ്സിലാക്കുന്നതുമായ, ഓരോ മനുഷ്യനും ഈ ലോകത്തിൽ വച്ചുതന്നെ ഒരുങ്ങേണ്ടതും ലക്ഷ്യം വയ്ക്കേണ്ടതുമായ രണ്ടു സുപ്രധാന അർത്ഥതലങ്ങൾ, വിശുദ്ധ ഗ്രന്ഥത്തിലും വിശ്വാസ പ്രമാണത്തിലും ഉപയോഗിചിരിക്കുന്ന 'സ്വര്‍ഗ്ഗം' (ആകാശം) എന്ന പദത്തിനുണ്ട് എന്ന് സഭ പഠിപ്പിക്കുന്നു. അത് ഇപ്രകാരമാണ്- ഒന്നാമതായി, 'സ്വര്‍ഗ്ഗം' (ആകാശം) എന്ന പദം ദൈവസന്നിധിയില്‍ വ്യാപരിക്കുന്ന ആത്മീയ സൃഷ്ടികളായ മാലാഖമാരുടെ സ്ഥാനത്തെയും, പിതാവായ ദൈവത്തിന്‍റെ വാസസ്ഥാനത്തെയും സൂചിപ്പിക്കുന്നു. രണ്ടാമതായി, 'സ്വര്‍ഗ്ഗം' (ആകാശം) എന്ന പദം യുഗാന്ത്യ മഹത്വമായ "സ്വര്‍ഗ്ഗ"ത്തെയും സൂചിപ്പിക്കുന്നു (CCC 326). ഇതില്‍ ആദ്യം പ്രതിപാദിച്ച സ്വര്‍ഗ്ഗം; അതായത് പിതാവായ ദൈവത്തിന്‍റെ വാസസ്ഥാനത്തെ ക്രിസ്തുവുമായി ബന്ധപ്പെടുത്തിക്കൊണ്ട് കത്തോലിക്കാ സഭ നിര്‍വചിക്കുന്നത് ഇപ്രകാരമാണ്- "കന്യകാമറിയത്തോടും മാലാഖമാരോടും സകലവിശുദ്ധരോടും ഒപ്പം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈക ദൈവത്തോടൊന്നിച്ചുള്ള പൂര്‍ണ്ണമായ ജീവിതത്തെ സ്വര്‍ഗ്ഗം എന്നു വിളിക്കുന്നു" (CCC 1024). ഇങ്ങനെ മരണശേഷം നാം സ്വര്‍ഗ്ഗത്തില്‍ ആയിരിക്കുമ്പോഴും നമ്മുടെ ആത്മാക്കള്‍ക്ക് യഥാര്‍ത്ഥമായ വ്യക്തിത്വവും പേരും ഉണ്ടായിരിക്കും എന്ന് ദൈവവചനത്തിന്‍റെ അടിസ്ഥാനത്തില്‍ സഭ പഠിപ്പിക്കുന്നു. (ccc 1025). വചനം ഇപ്രകാരമാണ് പറയുന്നത് "വിജയം വരിക്കുന്നവന് ഞാന്‍ നിഗൂഢ മന്ന നല്‍കും. അവന് ഞാന്‍ ഒരു വെള്ളക്കല്ലും കൊടുക്കും; അതില്‍ ഒരു പുതിയ നാമം കൊത്തിയിരിക്കും. അതെന്തെന്നു സ്വീകരിക്കുന്നവനൊഴികെ മറ്റാരും അറിയുകയില്ല. (വെളിപാട് 2:17) ഈ ലോകജീവിതത്തില്‍ വച്ചു തന്നെ ത്രിത്വത്തിന്‍റെ വാസസ്ഥാനമാകാന്‍ നാം എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ മരണശേഷം നമ്മുടെ ആത്മാവ് പരിശുദ്ധ ത്രിത്വവുമായി പരിപൂര്‍ണ്ണമായ ഐക്യത്തില്‍ പ്രവേശിക്കുന്നു. ഇവിടെ ഒരു കാര്യം നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും. വിശുദ്ധ ഗ്രന്ഥത്തിന്‍റെ ആദ്യത്തെ വാക്യത്തില്‍ തന്നെ ദൈവം സ്വര്‍ഗ്ഗവും ഭൂമിയും സൃഷ്ടിച്ചു എന്നു പറയുന്നുവെങ്കില്‍ ഭൂമി പോലെതന്നെ സത്യവും യഥാര്‍ത്ഥവുമായ ഒന്നാണ് സ്വര്‍ഗ്ഗം. ദൈവം സൃഷ്ടിച്ച ദൃശ്യമായ ഭൂമി നമുക്ക് ഇന്ന് അനുഭവിച്ചറിയാന്‍ സാധിക്കുന്നുണ്ടെങ്കില്‍ ദൈവം തന്നെ സൃഷ്ടിച്ച അദൃശ്യമായ സ്വര്‍ഗ്ഗം നമുക്ക് ഒരിക്കല്‍ അനുഭവിച്ചറിയുവാന്‍ സാധിക്കുക തന്നെ ചെയ്യും. #{red->n->n->മരണം- സ്വര്‍ഗ്ഗത്തിലേക്കുള്ള വാതില്‍}# ഓരോ മനുഷ്യനും തന്‍റെ മരണത്തിന്‍റെ നിമിഷത്തില്‍ത്തന്നെ സ്വജീവിതത്തെ ക്രിസ്തുവിനോടു ബന്ധപ്പെടുത്തി തന്‍റെ അമര്‍ത്യമായ ആത്മാവില്‍ തന്‍റെ ശാശ്വത പ്രതിഫലം സ്വീകരിക്കുന്നു. ഒരു ശുദ്ധീകരണ പ്രക്രിയയിലൂടെയോ നേരിട്ടോ സൗഭാഗ്യത്തിലേക്കുള്ള പ്രവേശനം, അല്ലെങ്കില്‍ നേരിട്ടുള്ളതും ശാശ്വതവുമായ ശിക്ഷയിലേക്കുള്ള പ്രവേശനം" (CCC 1021-1022). ബൈബിളും സഭയുടെ പ്രബോധനങ്ങളും ഒരു കാര്യം വ്യക്തമായി നമ്മെ പഠിപ്പിക്കുന്നു. മരണത്തിനുശേഷം ഉടനെ തന്നെ ആത്മാവ് സ്വര്‍ഗ്ഗം, നരകം, ശുദ്ധീകരണസ്ഥലം എന്ന മൂന്ന്‍ അവസ്ഥകളില്‍ ഏതെങ്കിലും ഒരു അവസ്ഥ സ്വീകരിക്കുന്നു. ദൈവത്തിന്‍റെ കൃപാവരത്തിലും സൗഹൃദത്തിലും പൂര്‍ണ്ണമായ വിശുദ്ധിയില്‍ മരിക്കുന്ന ഒരു വ്യക്തിയുടെ ആത്മാവ് ഉടനെതന്നെ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുന്നു. തന്റെ മരണ സമയത്ത് St Teresa of Avila ദൈവത്തോട് ഇപ്രകാരം പറഞ്ഞു "എനിക്ക് അങ്ങയെ കാണണം. അതിനായി ഞാന്‍ മരിക്കാന്‍ ആഗ്രഹിക്കുന്നു". വിശുദ്ധ സ്തേഫാനോസ് തന്റെ മരണ സമയത്ത് ഇപ്രകാരം പറയുന്നതായി നടപടി പുസ്തകം സാക്ഷ്യപ്പെടുത്തുന്നു- " ഇതാ സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലതുഭാഗത്തു നിൽക്കുന്നതും ഞാൻ കാണുന്നു... അപ്പോൾ അവൻ പ്രാർത്ഥിച്ചു: കർത്താവായ യേശുവേ എന്റെ ആത്മാവിനെ കൈക്കൊള്ളണമേ" (അപ്പ 7:56,59). മരണം മുന്നിൽ കണ്ട നിമിഷത്തിൽ St Therese of Lisieux ഇപ്രകാരമാണ് പറഞ്ഞത് "ഞാന്‍ മരിക്കുകയല്ല, ജീവനിലേക്കു പ്രവേശിക്കുകയാണ്." മരണത്തെക്കുറിച്ചുള്ള ക്രൈസ്തവ വീക്ഷണം സഭയുടെ ആരാധനക്രമത്തില്‍ സവിശേഷമായി പ്രകാശിപ്പിക്കപ്പെടുന്നു. "കര്‍ത്താവേ, അങ്ങേ വിശ്വസ്തരുടെ ജീവിതത്തിനു മാറ്റം വരുന്നു. അത് അവസാനിക്കുന്നില്ല. ഞങ്ങളുടെ ഭൗമിക വാസം അവസാനിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്‍ ശാശ്വതമായ വാസസ്ഥലം നേടുന്നു" (CCC 1012). സഭയോടും കൂദാശകളോടും ചേർന്ന് നിന്നുകൊണ്ട്, വിശുദ്ധിയിൽ ജീവിക്കുന്ന ഒരു ക്രൈസ്തവന്‍ മരിക്കുമ്പോൾ ക്രിസ്തുവിന്റെ മൗതിക ശരീരമായ സഭ ഒരു വലിയ ഉറപ്പ് നല്കുന്നുണ്ട്. ആ ഉറപ്പ് എന്താണന്ന് ഓരോ വിശ്വാസിയും അറിഞ്ഞിരിക്കണം തന്‍റെ മരണത്തെ യേശുവിന്‍റെ മരണവുമായി ഐക്യപ്പെടുത്തുന്ന ക്രൈസ്തവന്‍, യേശുവിലേക്കുള്ള ആഗമനവും നിത്യജീവിതത്തിലേക്കുള്ള പ്രവേശനവുമായി മരണത്തെ വീക്ഷിക്കുന്നു. മരണത്തോടടുക്കുന്ന വ്യക്തിയോടു സഭ ക്ഷമയുടെയും പാപമോചനത്തിന്‍റെയും വാക്കുകള്‍ അവസാനമായി പറയുമ്പോള്‍, ശക്തി പ്രദാനം ചെയ്യുന്ന അഭിഷേകം കൊണ്ട് അവസാനമായി അവനെ മുദ്ര വയ്ക്കുമ്പോള്‍, യാത്രയ്ക്കുള്ള ഭക്ഷണമായി ക്രിസ്തുവിനെ തിരുപാഥേയത്തില്‍ നല്‍കുമ്പോള്‍ മധുരമായ ഉറപ്പോടെ ഇങ്ങനെ പറയുന്നു: "നിന്നെ സൃഷ്ടിച്ച സര്‍വ്വശക്തനായ പിതാവായ ദൈവത്തിന്‍റെ നാമത്തില്‍ ഈ ലോകത്തില്‍ നിന്ന് അല്ലയോ ക്രൈസ്തവാത്മാവേ, മുന്നോട്ടു പോകുക. നിനക്കുവേണ്ടി പീഡകള്‍ സഹിച്ചവനും സജീവനായ ദൈവത്തിന്‍റെ പുത്രനുമായ ഈശോമിശിഹായുടെ നാമത്തില്‍ നിന്‍റെമേല്‍ വര്‍ഷിക്കപ്പെട്ട പരിശുദ്ധാത്മാവിന്‍റെ നാമത്തില്‍ വിശ്വസ്തനായ ക്രൈസ്തവാ മുന്നോട്ടുപോവുക. നീ ഇന്നു സമാധാനത്തില്‍ വസിക്കുമാറാകട്ടെ. നിന്‍റെ ഭവനം ദൈവത്തോടുകൂടി വിശുദ്ധ സിയോനിലായിരിക്കട്ടെ. ദൈവത്തിന്‍റെ മാതാവായ കന്യകാമറിയത്തോടും വിശുദ്ധ യൗസേപ്പിനോടും എല്ലാ മാലാഖമാരോടും വിശുദ്ധരോടും കൂടെ... ഭൂമിയുടെ പൊടിയില്‍നിന്നു നിന്നെ മെനഞ്ഞെടുത്ത നിന്‍റെ സ്രഷ്ടാവിലേക്കു നീ തിരിച്ചുപോകട്ടെ. നീ ഈ ലോകത്തില്‍നിന്നു തിരിച്ചുപോകുമ്പോള്‍ പരിശുദ്ധ മറിയവും മാലാഖമാരും എല്ലാ വിശുദ്ധരും നിനെ കണ്ടുമുട്ടാന്‍ വരുമാറാകട്ടെ... നീ നിന്‍റെ രക്ഷകനെ മുഖാമുഖം കാണുവാനും നിത്യം ദൈവത്തെ ധ്യാനിക്കുവാനും സാധിക്കുമാറാകട്ടെ" (CCC 1020). #{red->n->n->സ്വർഗ്ഗത്തെക്കുറിച്ചുള്ള സഭയുടെ പ്രബോധനം}# "ദൈവത്തിന്‍റെ കൃപാവരത്തിലും സൗഹൃദത്തിലും മരിക്കുകയും പൂര്‍ണ്ണമായി വിശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നവര്‍ ക്രിസ്തുവിനോടു കൂടെ എന്നേയ്ക്കും ജീവിക്കുന്നു. അവര്‍ എന്നേയ്ക്കും ദൈവത്തെപ്പോലെയാണ്, എന്തെന്നാല്‍ "അവിടുന്ന്‍ ആയിരിക്കുന്നതുപോലെ" അവര്‍ അവിടുത്തെ മുഖാമുഖം കാണുന്നു. ദൈവത്തിന്‍റെ പൊതുഹിതമനുസരിച്ച്, എല്ലാ വിശുദ്ധരുടെയും... ക്രിസ്തുവിന്‍റെ വിശുദ്ധ മാമോദീസ സ്വീകരിച്ചതിനു ശേഷം മരിച്ച മറ്റു വിശ്വാസികളുടെയും ആത്മാക്കള്‍, അവര്‍ മരിക്കുമ്പോള്‍ അവര്‍ക്കു വിശുദ്ധീകരണത്തിന്‍റെ ആവശ്യമില്ലായിരുന്നുവെങ്കില്‍, അല്ലെങ്കില്‍ അവര്‍ക്ക് അപ്പോള്‍ കുറെ വിശുദ്ധീകരണത്തിന്‍റെ ആവശ്യമുണ്ടായിരിക്കുകയോ, ഭാവിയില്‍ അത് ആവശ്യമായി വരുകയോ ചെയ്യുമെങ്കില്‍, മരണാനന്തരം അവര്‍ ശുധീകരണ സ്ഥലത്തിലൂടെ വിശുദ്ധീകരിക്കപ്പെട്ടതിനുശേഷം... അവര്‍ തങ്ങളുടെ ശരീരം വീണ്ടും സ്വീകരിക്കുന്നതിനു മുന്‍പും പൊതുവായ അന്ത്യവിധിക്കു മുന്‍പും ക്രിസ്തുവിനോടു കൂടെ, വിശുദ്ധ മാലാഖമാരുടെ സമൂഹത്തോടൊത്തു സ്വര്‍ഗ്ഗത്തില്‍, സ്വര്‍ഗ്ഗ രാജ്യത്തില്‍, സ്വര്‍ഗ്ഗീയ പറുദീസയില്‍ ആയിരിക്കും. കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പീഡാസഹനവും മരണവും മുതല്‍ ഈ ആത്മാക്കള്‍, ദൈവികസത്തയെ മുഖാമുഖമായി, യാതൊരു സൃഷ്ടിയുടെയും മധ്യവര്‍ത്തിത്വം കൂടാതെ ആന്തരികമായ ദര്‍ശനം വഴി കാണുകയും ചെയ്യുന്നു. പരിശുദ്ധ ത്രിത്വത്തോടൊപ്പമുള്ള പൂര്‍ണ്ണമായ ഈ ജീവിതം - കന്യകാമറിയത്തോടും മാലാഖമാരോടും എല്ലാ വിശുദ്ധരോടുമൊപ്പമുള്ള ത്രിത്വത്തിന്‍റെയും സ്നേഹത്തിന്‍റെയും സംസര്‍ഗ്ഗം - "സ്വര്‍ഗ്ഗ" മെന്നു വിളിക്കപ്പെടുന്നു. അഗാധതമങ്ങളായ മാനുഷികാഭിലാഷങ്ങളുടെ പരമാന്ത്യവും നിറവേറലുമാണ് സ്വര്‍ഗം. പരമവും സുനിശ്ചിതവുമായ സന്തോഷത്തിന്‍റെ അവസ്ഥയാണത്. സ്വര്‍ഗത്തില്‍ ജീവിക്കുക എന്നതു "ക്രിസ്തുവിനോടുകൂടെ ആയിരിക്കുക" എന്നതാണ്. തിരഞ്ഞെടുക്കപ്പെട്ടവര്‍ "അവിടുന്നില്‍" ജീവിക്കുന്നു. എന്നാല്‍ അവര്‍ തങ്ങളുടെ യഥാര്‍ത്ഥമായ വ്യക്തിത്വവും തങ്ങളുടെതന്നെ പേരും നിലനിര്‍ത്തുന്നു. അഥവാ കണ്ടെത്തുന്നു. ക്രിസ്തുവിനോടു കൂടെ ആയിരിക്കുക എന്നതാണ് ജീവിതം. കാരണം, ക്രിസ്തു എവിടെയോ അവിടെയാണ് രാജ്യം. തന്‍റെ മരണവും ഉത്ഥാനവും വഴി ഈശോമിശിഹാ നമുക്കായി സ്വര്‍ഗം തുറന്നു. ക്രിസ്തു പൂര്‍ത്തിയാക്കിയ രക്ഷയുടെ ഫലങ്ങള്‍ തികവോടും പൂര്‍ണതയോടും കൂടി സ്വന്തമാക്കുന്നതിലാണ് അനുഗൃഹീതരുടെ ജീവിതം അടങ്ങിയിരിക്കുന്നത്. അവിടുന്നില്‍ വിശ്വസിക്കുകയും അവിടുത്തെ ഇഷ്ടത്തോടു വിശ്വസ്തത പുലര്‍ത്തുകയും ചെയ്തവരെ അവിടുന്ന്‍ തന്‍റെ സ്വര്‍ഗ്ഗീയ മഹത്വീകരണത്തില്‍ പങ്കുകാരാക്കുന്നു. പരിപൂര്‍ണ്ണമായി അവിടുന്നിലേക്ക് ഒന്നുചേര്‍ന്നവരുടെ അനുഗൃഹീത സമൂഹമാണ് സ്വര്‍ഗം. ദൈവത്തോടും ക്രിസ്തുവിലുള്ള എല്ലാവരോടൊപ്പമുള്ള ഭാഗ്യപ്പെട്ട സംസര്‍ഗ്ഗത്തിന്‍റെ ഈ രഹസ്യം എല്ലാ ഗ്രഹണശക്തിക്കും വിവരണത്തിനും അതീതമാണ്. വി. ഗ്രന്ഥം അതിനെപ്പറ്റി പ്രതീകങ്ങളിലൂടെയാണ് സംസാരിക്കുന്നത്. ജീവന്‍, പ്രകാശം, സമാധാനം, വിവാഹാഘോഷം, രാജ്യത്തിലെ വീഞ്ഞ്, പിതാവിന്‍റെ ഭവനം, സ്വര്‍ഗ്ഗീയ ജറുസലേം, പറുദീസ: "ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കു വേണ്ടി സജ്ജമാക്കിയിരിക്കുന്നതു കണ്ണു കണ്ടിട്ടില്ലാത്തതും ചെവി കേട്ടിട്ടില്ലാത്തതും മനുഷ്യഹൃദയം ഗ്രഹിച്ചിട്ടില്ലാത്തതുമാണ്." മനുഷ്യന്‍ നേരിട്ടു ധ്യാനിക്കേണ്ടതിനായി സര്‍വ്വാതിശായിയായ ദൈവം തന്‍റെ രഹസ്യം അവനു തുറന്നു കൊടുക്കുകയും ധ്യാനിക്കാന്‍ അവനു കഴിവു നല്‍കുകയും ചെയ്തില്ലെങ്കില്‍ ദൈവത്തെ അവിടുന്ന്‍ ആയിരിക്കുന്നതുപോലെ കാണാന്‍ കഴിയുകയില്ല. കാരണം, അവിടുന്ന്‍ സര്‍വ്വാതിശായിയാണ്. സ്വര്‍ഗ്ഗീയ മഹത്വത്തിലുള്ള ഈ ദൈവികധ്യാനത്തെ സഭ "സൗഭാഗ്യദര്‍ശനം" (Beautific vision) എന്നു വിളിക്കുന്നു. "ദൈവത്തെ കാണാന്‍ അനുവദിക്കപ്പെടുന്നു എന്നതില്‍, നിന്‍റെ കര്‍ത്താവും ദൈവവുമായ ക്രിസ്തുവിനോടുകൂടി രക്ഷയുടെയും ശാശ്വത പ്രകാശത്തിന്‍റെയും സന്തോഷത്തിലുള്ള ഭാഗഭാഗിത്വം തന്നു ബഹുമാനിക്കപ്പെടുന്നു എന്നതില്‍,...നീതിമാന്‍മാരോടും ദൈവത്തിന്‍റെ സുഹൃത്തുക്കളോടുമൊപ്പം സ്വര്‍ഗ്ഗരാജ്യത്തില്‍ അമര്‍ത്യതയുടെ ആനന്ദത്തില്‍ സന്തോഷിക്കുക എന്നതില്‍, ....നിന്‍റെ മഹത്വവും ആനന്ദവും എത്ര വലുതായിരിക്കും" (St Cyprian, Ep 58,10,1: CSEL3/2,66.5). അനുഗൃഹീതര്‍ സ്വര്‍ഗ്ഗത്തിലെ മഹത്വത്തില്‍, മറ്റു മനുഷ്യരേയും സര്‍വ്വസൃഷ്ടികളേയും സംബന്ധിച്ചുള്ള ദൈവഹിതം നിറവേറ്റുന്ന കൃത്യം സസന്തോഷം തുടര്‍ന്നുകൊണ്ടിരിക്കുന്നു. അവര്‍ ക്രിസ്തുവിനോടുകൂടെ ഭരിക്കുന്നു. അവിടുത്തോടുകൂടെ അവര്‍ എന്നന്നേക്കും ഭരിക്കും" (CCC 1023-1029) #{red->n->n->വിശ്വാസം- സ്വര്‍ഗ്ഗീയ ജീവിതത്തിന്‍റെ സമാരംഭം}# ഈ ഭൂമിയിലെ നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യമായ, സ്വർഗ്ഗീയ ദര്‍ശനത്തിന്‍റെ (Beatific Vision) സന്തോഷവും പ്രകാശവും മുന്‍കൂട്ടി അനുഭവിക്കാന്‍ 'വിശ്വാസം' നമ്മെ പ്രാപ്തരാക്കുന്നു. മരണശേഷം നമ്മള്‍ സ്വർഗ്ഗത്തിൽ, ദൈവത്തെ "മുഖാഭിമുഖം, അവിടുന്ന്‍ ആയിരിക്കുന്നതുപോലെ കാണും." ഈ വലിയ സത്യം നാം വിശ്വസിക്കാൻ തുടങ്ങുമ്പോൾ, നമുടെ ജീവിതത്തിൽ ഇപ്പോള്‍ തന്നെ നിത്യജീവന്‍റെ ആരഭം കുറിക്കുന്നു (CCC 163). ഈ വിശ്വാസം ക്രിസ്തുവിൽ അധിഷ്ഠിതമാണ്. അതുകൊണ്ടാണ് അവിടുന്ന് പറഞ്ഞത് "ഏക സത്യ ദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). അനേകം വിശുദ്ധർ ഈ ഭൂമിയിൽ വച്ചുതന്നെ സ്വർഗ്ഗീയ ദര്‍ശനത്തിന്‍റെ സന്തോഷവും പ്രകാശവും, ഒരളവുവരെ മുന്‍കൂട്ടി അനുഭവിച്ചറിഞ്ഞവരാണ്. "വിശ്വാസത്തിന്‍റെ അനുഗ്രഹങ്ങളെ ധ്യാനിക്കുമ്പോള്‍ ഒരുനാള്‍ നാം അനുഭവിക്കുമെന്നു നമ്മുടെ വിശ്വാസം നമുക്ക് ഉറപ്പു നല്‍കുന്ന അത്ഭുതകരമായ കാര്യങ്ങള്‍ നമുക്ക് അനുഭവവേദ്യമാകുന്നു. ഒരു കണ്ണാടിയിലെ പ്രതിഫലനത്തെ ദര്‍ശിക്കുന്ന മട്ടില്‍ ഈ ലോകത്തില്‍ വച്ചുതന്നെ മഹാത്ഭുതമായ കാര്യങ്ങള്‍ നാം അനുഭവിച്ചു കഴിഞ്ഞു എന്ന പ്രതീതിയാണ് നമുക്ക് ഉണ്ടാകുന്നത്." ഈ ഭൂമിയിലെ ഇപ്പോഴുള്ള നമ്മുടെ ജീവിതം നയിക്കപ്പെടുന്നത്, സ്വർഗ്ഗത്തെക്കുറിച്ചുള്ള "വിശ്വാസത്താലാണ്, കാഴ്ചയാലല്ല" (2 കോറി 5:7). "ഇപ്പോൽ നമ്മൾ കണ്ണാടിയിലൂടെ അവ്യക്തമായി, ഭാഗികമായി മാത്രം ദൈവത്തെ അറിയുന്നു. എന്നാൽ സ്വർഗ്ഗത്തിൽ വച്ച്, ദൈവം നമ്മളെ പൂർണ്ണമായി അറിയുന്നതുപോലെ നമ്മളും ദൈവത്തെ പൂർണ്ണമായി അറിയും" (cf: 1 കോറി 13:12). മരണം മൂലം നമ്മിൽ നിന്നും വേർപെട്ട വിശുദ്ധരായ സ്വർഗ്ഗീയവാസികൾ മിശിഹായോട് കൂടുതൽ ഐക്യപ്പെട്ടിരിക്കുന്നുവെന്നതിനാൽ, നാം ഈ ലോകത്തിൽ ദൈവത്തിനർപ്പിക്കുന്ന ആരാധന അവർ കൂടുതൽ ധന്യമാക്കുകയും നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുവാൻ പലവിധത്തിൽ സഹായിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാൽ സ്വർഗ്ഗരാജ്യത്ത് സ്വീകരിക്കപ്പെട്ട് കർത്താവിന്റെ സന്നിധിയിൽ ആയിരുന്നുകൊണ്ട് ക്രിസ്തു വഴിയും ക്രിസ്തുവിനോടു കൂടിയും ക്രിസ്തുവിലും നമുക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുന്നതിൽ നിന്നും അവർ ഒരിക്കലും വിരമിക്കുന്നില്ല (cf: Vatican Council II, LG 49). വിശ്വാസത്തിന്‍റെ വിഷയമായ ദൈവത്താല്‍ തന്നെ വിശ്വാസം പ്രകാശിതമാണെങ്കിലും വിശ്വാസ ജീവിതം പലപ്പോഴും അന്ധകാരമയമാണ്. വിശ്വാസം പരീക്ഷണത്തിനു വിധേയമായേക്കാം. വിശ്വാസം വാഗ്ദാനം ചെയ്യുന്ന മഹത്തായ ദാനങ്ങളിൽ നിന്നു വളരെ ദൂരത്തായിട്ടാണ് നാം ജീവിക്കുന്ന ലോകം പലപ്പോഴും കാണപ്പെടുന്നത്. നമുക്കുണ്ടാകുന്ന തിന്മയുടെയും സഹനത്തിന്‍റെയും ബഹുവിധ അനീതിയുടെയും മരണത്തിന്‍റെയും അനുഭവങ്ങള്‍ സുവിശേഷത്തിനു വിരുദ്ധമായി തോന്നാം. ഇവയ്ക്ക് നമ്മുടെ വിശ്വാസത്തെ ഇളക്കാനും അതിനെതിരെയുള്ള പ്രലോഭനമായിത്തീരാനും കഴിയും (CCC 164). അതുകൊണ്ട് സ്വർഗ്ഗം എന്നത് മാറ്റമില്ലാത്ത വലിയ സത്യമാണന്ന ഉറച്ച ബോധ്യം നമുക്കില്ലങ്കിൽ നമ്മുടെ വിശ്വാസം തന്നെ വ്യർത്ഥമാണ്. കാരണം ഓരോ വിശ്വാസിയും സ്വർഗ്ഗരാജ്യം ലക്‌ഷ്യം വച്ച് ജീവിക്കേണ്ടവനാണ്. ഇന്നത്തെ ആധുനിക ലോകത്തിന്റെ പ്രലോഭനങ്ങളും, നമ്മുടെ ജീവിതത്തിലെ വേദനകളും, രോഗങ്ങളും, മരണങ്ങളും പലപ്പോഴും വിശ്വാസ ജീവിതത്തിൽ നമ്മെ തളർത്താറുണ്ട്. ഇവിടെയാണ് വിശ്വാസത്തിന്‍റെ സാക്ഷികളിലേക്ക് നാം തിരിയേണ്ടത്. യാതൊരു ആശയ്ക്കും വഴിയില്ലാതിരുന്നിട്ടും പ്രത്യാശയോടെ വിശ്വസിച്ച അബ്രഹാം; തന്‍റെ പുത്രന്‍റെ കുരിശുമരണത്തിന്റെയും സംസ്ക്കാരത്തിന്‍റെയും അന്ധകാരത്തില്‍ പങ്കു ചേര്‍ന്ന്‍, തന്‍റെ വിശ്വാസ തീര്‍ത്ഥാടനത്തില്‍ 'വിശ്വാസത്തിന്‍റെ രാത്രിയിലേക്ക്' നടന്നു നീങ്ങിയ മറിയം; കൂടാതെ മറ്റു പലരും വിശ്വാസത്തിന്‍റെ ഉത്തമ സാക്ഷികളാണ്. സാക്ഷികളുടെ വലിയ ഒരു മേഘം നമ്മെ വലയം ചെയ്യുന്നതിനാല്‍ നമുക്ക് നമ്മെ ചുറ്റിയിരിക്കുന്ന ഭാരം, പാപം നീക്കിക്കളയാം. നമുക്കുവേണ്ടി നിശ്ചയിച്ചിരിക്കുന്ന ഈ ഓട്ടപ്പന്തയം സ്ഥിരോത്സാഹത്തോടെ ഓടിത്തീര്‍ക്കാം. നമ്മുടെ വിശ്വാസത്തിന്‍റെ നാഥനും അതിനെ പൂര്‍ണ്ണതയിലെത്തിക്കുന്നവനുമായ യേശുവിനെ മുന്നില്‍ കണ്ടുകൊണ്ടു വേണം നാം ഓടാന്‍. {{(ഈ ലേഖനത്തിന്റെ ആദ്യ ഭാഗം വായിക്കാൻ ഇവിടെ click ചെയ്യുക- എന്താണ് തനതു വിധി?) -> http://www.pravachakasabdam.com/index.php/site/news/759 }} #{red->n->n->തുടരും...}# 1. എന്താണ് ശുദ്ധീകരണസ്ഥലം? 2. എന്താണ് നരകം? 3. എന്താണ് അന്ത്യവിധി? 4. എന്താണ് ശരീരത്തിന്റെ ഉയിർപ്പ്? 5. എന്താണ് പുതിയ ആകാശവും പുതിയ ഭൂമിയും?
Image: /content_image/Mirror/Mirror-2016-02-19-01:58:08.jpg
Keywords: മരണാനന്തര ജീവിതം

801
Category: 1
Sub Category:
Heading: സ്വവർഗ്ഗ വിവാഹത്തിന്റെ കാര്യത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് തെറ്റു പറ്റിയിരിക്കുന്നു: വത്തിക്കാൻ കർദ്ദിനാൾ
Content: സ്വവർഗ്ഗ വിവാഹം നിയമ വിധേയയമാക്കിയതിലൂടെ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് തെറ്റു പറ്റിയിരിക്കുന്നുവെന്ന് വത്തിക്കാൻ കർദ്ദിനാൾ ജോർജ് പെൽ. സർ എഡ്വാർഡ് ലീയ് MP, അലക്സ് ഹെയ്ഡൻ എന്നിവർ ചേർന്നെഴുതിയ 'ദൈവത്തെ മറന്ന നാട്' (The Nation that Forgot God) എന്ന പുസ്തകത്തിന്റെ ആമുഖത്തിലാണ്, കാമറോൺ പിന്തുടരുന്ന സ്വവർഗ്ഗ വിവാഹ നയത്തെ, വത്തിക്കാൻ കർദ്ദിനാൾ ജോർജ് പെൽ വിമർശിച്ചത്. സമൂഹത്തെ നില നിറുത്തുന്ന കുടുംബം എന്ന സ്ഥാപനം ഇല്ലാതാക്കുന്ന നയങ്ങളാണ് ലോകത്തിൽ പല രാജ്യങ്ങളിലും പിന്തുടരുന്നത്. ബ്രിട്ടനും അതേ വഴി തിരഞ്ഞെടുത്തതിൽ ആശങ്കയുണ്ടെന്ന് കർദ്ദിനാൾ വ്യക്തമാക്കി. കാമറോൺ ഇത് മനപ്പൂർവ്വം ചെയ്യുന്നതാണെന്ന് താൻ കരുതുന്നില്ല എന്ന് കർദ്ദിനാൾ എഴുതുന്നു. എന്നാൽ, ഇതുപോലുള്ള ഒരു നയവ്യതിയാനത്തിനെതിരെ ശബ്ദമുയർത്താത്ത ക്രൈസ്തവ നേതാക്കൾ ഈ വിഷയത്തിലുള്ള കാമറോണിന്റെ സംഭ്രമം വർദ്ധിപ്പിക്കുകയാണ് ചെയ്തത്, അദ്ദേഹം കൂട്ടിച്ചേർത്തു. "ഇതൊരു രാഷ്ട്രീയ പ്രശ്നമല്ല. ദൈവത്തിന്റെ പദ്ധതി തകർക്കുവാനുള്ള ഒരു പൈശാചിക നീക്കമാണിത്." കർദ്ദിനാൾ പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഒരു ദൈവ വിശ്വാസി തന്നെയാണ്. അദ്ദേഹം ദൈവത്തെ പറ്റിയും ക്രൈസ്തവതയെ പറ്റിയും കുറെ നല്ല കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. പക്ഷേ, സ്വവർഗ്ഗ വിവാഹത്തിന്റെ കാര്യത്തിൽ താൻ ദൈവഹിതമനുസരിച്ചാണ് പ്രവർത്തിക്കുന്നത് എന്ന് അദ്ദേഹം തെറ്റിദ്ധരിച്ചിരിക്കുന്നു. 'യേശു സ്വവർഗ്ഗ സ്നേഹത്തിനും ഒരുമിച്ചുള്ള ജീവിതത്തിനും അനുകൂലമായി നിലപാടെടുക്കുമായിരുന്നു.' എന്ന് കാമറോൺ പറഞ്ഞതായി, പിയേർസ് പോൾ റീഡ് തന്റെ ഒരു ലേഖനത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. ആ ഉദ്ധരണി അദ്ദേഹം പറഞ്ഞതാണോ എന്ന കാര്യത്തിൽ കർദ്ദിനാൾ പെൽ സംശയം പ്രകടിപ്പിച്ചു. കാമറോൺ ഉൾപ്പെടുന്ന ക്രൈസ്തവ സഭകളുടെ വിശ്വാസത്തിനും പാരമ്പര്യത്തിനും എതിരാണ് സ്വവർഗ്ഗ വിവാഹം എന്ന് കർദ്ദിനാൾ പെൽ അഭിപ്രായപ്പെട്ടു. ഒരു ക്രൈസ്തവ രാഷ്ട്രമായ ബ്രിട്ടീഷ് സമൂഹത്തിന്റെ ആത്മീയ സംഘർഷങ്ങൾ, ഇംഗ്ലീഷ് മാതൃഭാഷയായിട്ടുള്ള എല്ലാ രാജ്യങ്ങൾക്കും പ്രസക്തമാണ് എന്നതുകൊണ്ടാണ് താൻ ഈ പുസ്തകത്തിന് (The Nation that Forgot God) ആമുഖം എഴുതാൻ തയ്യാറായത് എന്ന്, വത്തിക്കാൻ സാമ്പത്തിക കാര്യങ്ങളുടെ സെക്രട്ടറിയേറ്റിന്റെ മേധാവിയായ കർദ്ദിനാൾ പെൽ പറഞ്ഞു. "ബ്രിട്ടനിൽ സഭയ്ക്കുണ്ടാകുന്ന നഷ്ടം ഓസ്ട്രലിയ, അമേരിക്ക തുടങ്ങി ക്രൈസ്തവ ലോകത്തിന് ആകമാനം നഷ്ടം തന്നെയാണ്" എന്ന അഭിപ്രായത്തോടെയാണ് അദ്ദേഹം ആമുഖം അവസാനിപ്പിക്കുന്നത്. (Source: Catholic Herald)
Image: /content_image/News/News-2016-02-19-06:56:47.jpg
Keywords: david cameron, gay marriage

802
Category: 6
Sub Category:
Heading: ദൈവത്തിന്‍റെ അചഞ്ചലമായ ക്ഷമയും സ്നേഹവും
Content: "മകൻ പറഞ്ഞു, പിതാവേ, അങ്ങേയ്ക്കും സ്വർഗ്ഗത്തിനെതിരായും നിന്റെ മുൻപിലും ഞാൻ പാപം ചെയ്തു. നിന്റെ പുത്രൻ എന്ന് വിളിക്കപ്പെടുവാൻ ഞാൻ അർഹനല്ല" (ലൂക്കാ. 15:21) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 20}# നമ്മുടെ നിരവധിയായ പാപങ്ങൾ ദൈവം ക്ഷമിക്കുന്നു. സ്വഭാവികമായും ഉയരാവുന്ന ഒരു ചോദ്യമിതാണ്, ക്ഷമയിലേയ്ക്ക് നയിക്കുന്ന അവിടുത്തെ പാത ഏതാണ്? ക്ഷമിയ്ക്കുക എന്ന് പറയുന്നത് നമ്മുടെ 'മനസ്സിന്റെ സ്വതന്ത്രമായ ഒരു ചിന്താഗതിയും', അതിനെ തുടർന്നുള്ള പ്രവർത്തിയും ആണ്. അതെപ്പോഴും സ്നേഹത്തിൽ നിന്ന് ഉരുവാകുന്ന ഒരു പ്രവർത്തിയാണ്. ഒരു കുട്ടി അവന്റെ പിതാവിനോട് 'എന്നോട് ക്ഷമിയ്ക്കുക' എന്ന് പറയുകയും 'ഞാൻ നിന്നോട് ക്ഷമിച്ചിരിക്കുന്നു' എന്ന് പറഞ്ഞു കൊണ്ട് പിതാവ് ആ കുഞ്ഞിന്റെ മൂർദ്ധാവിൽ ചുംബിയ്ക്കുമ്പോൾ അത് ഒരു സ്നേഹ പ്രകടനമായി മാറുകയാണ് ചെയ്യുന്നത്. മനസ്സിന്റെ സ്വതന്ത്രവും സ്വാഭാവികവും ആയ സ്നേഹപ്രകടനം തന്നെയാണ് പിതാവ് കുട്ടിയോട് കാണിച്ചതെന്ന കാര്യത്തിൽ സംശയമില്ല. ക്ഷമ സ്നേഹത്തിൽ നിന്നെന്നപോലെ ദയ കാരുണ്യത്തിൽ അധിഷ്ടിതമാണെന്ന് നമുക്ക് അറിയാം. ഒരർത്ഥത്തിൽ പറഞ്ഞാൽ വ്യവസ്ഥകൾ ഇല്ലാതെ ക്ഷമിയ്ക്കുക അസാധ്യമാണ്, ക്ഷമിയ്ക്കപെടുവാൻ ഉപാധികൾ വയ്ക്കുന്നു. എന്നാൽ ദൈവത്തിന്റെ സ്നേഹവും കരുണയും നിമിത്തം അവിടുന്ന് നമ്മോട് കാണിക്കുന്ന ക്ഷമയ്ക്കു യാതൊരു ഉപാധികളും വെക്കുന്നില്ല. [Cardinal Karol Wojtyla (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ), കാർക്കോവ്, 22.3. 1964] {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/2?type=6 }}
Image: /content_image/Meditation/Meditation-2016-02-19-21:11:07.jpg
Keywords: ക്ഷമ