category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingയേശുവിന്റെ വഴിയിലൂടെ നടക്കുമ്പോഴാണ് ജീവിതം അർത്ഥസമ്പൂർണ്ണമാകുന്നത് : യുവാക്കളോട് ഫ്രാൻസിസ് മാർപാപ്പ
Contentമെക്സിക്കോയിലെ 'അക്രമ നഗര'മെന്ന് കുപ്രസിദ്ധി നേടിയ മോറെലിയ നഗരത്തിലെ യുവാക്കളുടെ വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു കൊണ്ട്, ദുഷ്ടശക്തികൾക്ക് ചട്ടുകമാകാതെ, സ്വന്തം സത്ത മനസ്സിലാക്കാനും, യേശുവിന്റെ വഴിയിലൂടെ യാത്ര തുടരാനും ഫ്രാൻസിസ് മാർപാപ്പ യുവജനങ്ങളെ ആഹ്വാനം ചെയ്തു. "നിങ്ങൾ യുവജനങ്ങളാണ് മെക്സിക്കോയുടെ ഏറ്റവും വലിയ നിധി. നിങ്ങൾ ഈ രാജ്യത്തിന്റെ ഭാവി മാത്രമല്ല, ഈ രാജ്യത്തിന്റെ സമ്പത്തു കൂടിയാണ് " പിതാവ് പറഞ്ഞു. "നിങ്ങള്‍ സ്വന്തം വില മനസ്സിലാക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് ഭാവി സ്വപ്നം കാണാനാവില്ല. നിങ്ങളുടെ ജീവിതവും, നിങ്ങളുടെ അദ്ധ്വാനവും, നീച ശക്തികൾക്ക് അടിയറ വയ്ക്കരുത്. " "എല്ലാം നഷ്ടപ്പെട്ടിട്ടില്ല എന്ന് മനസിലാകുമ്പോൾ അവിടെ പ്രത്യാശ ജനിക്കുന്നു. അതിനു വേണ്ടി നിങ്ങൾ നിങ്ങളുടെ ജീവിതം സ്വയം തീരുമാനിച്ചു തുടങ്ങുക." മെക്സിക്കോ സന്ദർശനത്തിന്റെ നാലാമത്തെ ദിവസമാണ് അദ്ദേഹം മോറെലിയ നഗരത്തിലെത്തിയത്. മെക്സിക്കോയിലെ മിച്ചോഗൻ സംസ്ഥാനത്തിലെ മോറെലിയ നഗരം, ലഹരിമരുന്നു സംഘങ്ങളുടെേ കേന്ദ്രമാണ്. മയക്കുമരുന്നുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ എന്നും അനുഭവിച്ചുകൊണ്ടിരിക്കുന്ന നഗരവാസികൾക്കും, പ്രത്യേകിച്ച് യുവജനങ്ങൾക്കും, പിതാവിന്റെ സന്ദേശം വലിയ ആശ്വാസം പകർന്നു. നഗരത്തിലെ സ്റ്റേഡിയത്തിൽ നടന്ന സമൂഹദിവ്യബലിയിലും തുടർന്നു നടന്ന പൊതുയോഗത്തിലും 50000-ൽ കൂടുതൽ യുവജനങ്ങൾ പങ്കെടുത്തു. പിതാവ് തന്റെ പ്രസംഗം തുടങ്ങുന്നതിനു മുമ്പ്, അവിടെ കൂടിയിരുന്ന യുവജനങ്ങളുടെ ജീവിതത്തെ പറ്റി വിവരിക്കാൻ അവർക്ക് അവസരം നൽകി. അക്രമവും അഴിമതിയും നിറഞ്ഞ തങ്ങളുടെ നാട്ടിൽ, ശക്തമായ കുടുംബബന്ധങ്ങൾ വളർത്തിയെടുക്കാനുള്ള ബുദ്ധിമുട്ടുകൾ യുവജനങ്ങൾ വിവരിച്ചു. വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള അവസരങ്ങളുടെ അപര്യാപ്തതയും അവർ ചൂണ്ടി കാണിച്ചു. യുവജനങ്ങളെ വെറും ഉപകരണങ്ങളാക്കി മാറ്റുന്ന വ്യവസ്ഥിതി മനുഷ്യന്റെ വില ഇല്ലാതാക്കൂകയാണെന്ന് പിതാവ് പറഞ്ഞു. "നിങ്ങൾ രണ്ടാം കിടക്കാരാണെന്ന് അവർ നിങ്ങളെ വിശ്വസിപ്പിക്കുകയാണ്. അങ്ങനെയല്ല എന്ന് നിങ്ങൾ സ്വയം മനസിലാക്കണം." "ഈ നാട്ടിൽ നടക്കുന്ന ഒരു കാര്യത്തിലും നിങ്ങൾക്ക് പ്രസക്തിയില്ല എന്ന അവസ്ഥ നിങ്ങൾ നേരിടുന്ന ഏറ്റവും വലിയ ഭീഷിണിയാണ്." "പണവും സ്വാധീനവുമാണ് ഒരാളുടെ വില നിശ്ചയിക്കുന്നത് എന്നു വന്നാൽ അത് നമ്മുടെ ആത്മവിശ്വാസവും പ്രത്യാശയും ചോർത്തിക്കളയും. ഇതൊന്നുമല്ല ഒരു വ്യക്തിയുടെ വില നിശ്ചയിക്കുന്നത് എന്ന് യുവജനങ്ങൾ മനസിലാക്കി തുടങ്ങുമ്പോൾ അത് മാറ്റത്തിന്റെ ആരംഭമാണ്.''പിതാവ് പറഞ്ഞു. "യേശുവിന്റെ കൈ പിടിച്ചു നടക്കുക. അതു വഴി നമുക്കൊരു പുതിയ ജീവിതം തുടങ്ങാനാകും!'' "നിങ്ങളുടെ ചുറ്റും ലോകം തകർന്നു വീഴുന്നതായി തോന്നുമ്പോൾ യേശുവിന്റെയടുത്ത് ഓടിയെത്തുക. അവിടെ നിങ്ങൾക്ക് എന്നും നിലനിൽക്കുന്ന ആശ്വാസം ലഭിക്കും.'' "ജീവിതത്തെ അർത്ഥസമ്പൂർണ്ണമാക്കി മാറ്റുന്നത് പണവും പ്രശസ്തിയുമല്ല, പുതിയ കാറും നിറഞ്ഞ കീശകളുമല്ല പ്രത്യുത, സ്നേഹവും പ്രത്യാശയുമാണ്. യേശുവിന്റെ വഴിയിലൂടെ നടക്കുമ്പോഴുള്ള സമാധാനമാണ്." ദൈവം വിശുദ്ധ ജുവാനോട് (St.Juan Diego) ആവശ്യപ്പെട്ടതു തന്നെയാണ് മെക്സിക്കൻ യുവത്വത്തോടും ആവശ്യപ്പെടുന്നത്: പിതാവ് പറഞ്ഞു. "എനിക്കായി ഒരു ആരാധനാലയം പണിയുക. കല്ലും മരവും കൊണ്ടുള്ള ആരാധനാലയമല്ല. മനസ്സിൽ നന്മ കൊണ്ടു പണിയുന്ന ഒരു ആരാധനാലയം" പിതാവ് പറഞ്ഞു. "ജീവൻ എടുക്കാനല്ല, ജീവൻ കൊടുക്കാനാണ് യേശു വന്നത്. മരണത്തിലേക്കല്ല നിത്യജീവിതത്തിലേക്കാണ് യേശു നമ്മെ വിളിക്കുന്നത്." മറ്റുള്ളവരുടെ ഉപകരണങ്ങളായി യുവജനങ്ങൾ തരം താഴാതിരിക്കട്ടെ എന്ന് ഓർമ്മിപ്പിച്ചു കൊണ്ട് മാർപ്പാപ്പ പ്രസംഗം ഉപസംഹരിച്ചു. (Source: EWTN News)
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-02-17 00:00:00
Keywordspope francis, mexico, youth
Created Date2016-02-17 20:30:29