Contents

Displaying 711-720 of 24922 results.
Content: 836
Category: 8
Sub Category:
Heading: ശുദ്ധീകരണാത്മാക്കളുടെ മോക്ഷത്തിനായി പരിശുദ്ധ അമ്മ വഹിക്കുന്ന പങ്ക്
Content: "ഞാന്‍ നിന്നോട് ചെറിയ ഒരു കാര്യം ആവശ്യപ്പെടുന്നു. തള്ളികളയരുത്, അവള്‍ പറഞ്ഞു. എന്താണമ്മേ, അത്? പറയുക, ഞാന്‍ അത് തള്ളികളയുകയില്ല, അവന്‍ മറുപടി പറഞ്ഞു” (1രാജാക്കന്‍മാര്‍ 2:20) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി-26}# ഏറ്റവും അനുകമ്പയുള്ള പരിശുദ്ധ അമ്മ തന്റെ മക്കളെ ഭൂമിയില്‍ സഹായിക്കുന്നത് കൊണ്ട് മാത്രം സംതൃപ്തയാകുന്നില്ല. തന്റെ മക്കള്‍ ശുദ്ധീകരണസ്ഥലമെന്ന തടവറയില്‍ നിന്നും മോചിതരായി കാണുവാന്‍ അവള്‍ ആഗ്രഹിക്കുന്നു. ശുദ്ധീകരണസ്ഥലത്തെ തന്റെ പ്രിയദാസരുടെ സഹനങ്ങള്‍ കാഠിന്യം കുറഞ്ഞതും, ചെറുതുമാക്കുവാന്‍, അവള്‍ തന്റെ യോഗ്യതകള്‍ തന്റെ മകന്റെ മുന്‍പിലും, തന്റെ മകന്റെ യോഗ്യതകള്‍ സ്വര്‍ഗ്ഗീയ പിതാവിന്റെ മുന്‍പിലും സമര്‍പ്പിക്കുന്നു. “പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥതയാല്‍ നിരവധി ആത്മാക്കള്‍ സ്വര്‍ഗ്ഗത്തില്‍ എത്തി ചേര്‍ന്നിട്ടുണ്ട്. പരിശുദ്ധ അമ്മ ഇടപ്പെട്ടില്ലായിരുന്നുവെങ്കില്‍ അവര്‍ അവിടെ എത്തിച്ചേരില്ലായിരുന്നു”. (വിശുദ്ധ തോമസ്‌ അക്വിനാസ്) #{red->n->n->വിചിന്തനം:}# പതിനാലാം നൂറ്റാണ്ടിലെ ഈ പ്രസിദ്ധിയാര്‍ജിച്ച പ്രാര്‍ത്ഥന ചൊല്ലുക, “അല്ലയോ മറിയമേ, ശുദ്ധീകരണസ്ഥലത്ത് വാടിതളരുന്ന ആത്മാക്കള്‍ക്ക് നീ അഭയമാണല്ലോ. ഞങ്ങളുടെ പാപങ്ങള്‍ കഴുകി കളയുന്ന, സര്‍വ്വര്‍ക്കുമായി തുറന്നിരിക്കുന്ന ഒരു ജലധാരയാകുന്നു നീ; ആരെയും തള്ളികളയാതെ സകല ആത്മാക്കളേയും നീ സഹായിക്കുന്നു: നിരന്തരം ശുദ്ധീകരണസ്ഥലത്തെ വേദനകളാല്‍ വലയുന്ന ആത്മാക്കള്‍ക്കായി നീ നിന്റെ കരങ്ങള്‍ ഉയര്‍ത്തണമേ.” #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/2?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KxkvvF3EaWJ7SLsicT1UJr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-02-25-10:58:33.jpg
Keywords: അമ്മ
Content: 837
Category: 6
Sub Category:
Heading: വിശുദ്ധ പൗലോസ് ശ്ലീഹായെ നാം അനുകരിക്കേണ്ടതിന്റെ ആവശ്യകത
Content: "നിങ്ങളെപ്രതിയുള്ള പീഡകളില്‍ ഞാന്‍ സന്തോഷിക്കുന്നു. സഭയാകുന്ന തന്റെ ശരീരത്തെപ്രതി ക്രിസ്തുവിനു സഹിക്കേണ്ടി വന്ന പീഡകളുടെ കുറവ് എന്റെ ശരീരത്തില്‍ ഞാന്‍ നികത്തുന്നു" (കൊളോസോസ് 1:24) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 26}# യേശുവിന്റെ രക്ഷാകരദൗത്യത്തിന്റെ വളരെ ആഴവും വ്യക്തവും ആയ ബോധ്യം ലഭിക്കുകയും, അതു തന്റെ ജീവിതത്തിലും പ്രവര്‍ത്തിയിലും കൊണ്ടുനടക്കുകയും, സഹനങ്ങളെ ക്രൈസ്തവ സമൂഹങ്ങൾക്കായി അർപ്പിക്കുകയും ചെയ്ത അപ്പസ്തോലനായിരിന്നു വിശുദ്ധ പൌലോസ്. "തന്നിമിത്തം ഞങ്ങളിൽ മരണവും, നിങ്ങളിൽ ജീവനും പ്രവർത്തിക്കുന്നു" (2 കൊറിന്തോസ് 4:12). രക്ഷാകര സഹനത്തിൽ പങ്കാളി ആവാൻ സാധിച്ചതിന്റെ ഫലത്തെ കുറിച്ചുള്ള ബോധ്യം അദ്ദേഹത്തെ ഇത് പറയുവാൻ പ്രേരിപ്പിച്ചു. ജീവിതത്തിൽ ഉണ്ടായ ദുരിതങ്ങളും, കഷ്ടപാടുകളും അപ്പസ്തോലനെ നിരാശപ്പെടുത്തിയില്ല. മറിച്ച് അദ്ദേഹത്തിന്റെ വിശ്വാസവും പ്രത്യാശയും വര്‍ദ്ധിപ്പിക്കുകയാണുണ്ടായത്. കാരണം ജീവന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ രക്ഷാകര ദൌത്യം ആണെന്ന് അദ്ദേഹം മനസ്സിലാക്കിയിരിന്നു. "ക്രിസ്തുവിന്റെ സഹനങ്ങളില്‍ ഞങ്ങള്‍ സമൃദ്ധമായി പങ്കുചേരുന്നതുപോലെ ക്രിസ്തുവിലൂടെ സമാശ്വാസത്തിലും ഞങ്ങള്‍ സമൃദ്ധമായി പങ്കുചേരുന്നു. ഞങ്ങള്‍ ക്ലേശങ്ങളനുഭവിക്കുന്നെങ്കില്‍ അതു നിങ്ങളുടെ സമാശ്വാസത്തിനും രക്ഷയ്ക്കും വേണ്ടിയാണ്; ഞങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്നെങ്കില്‍ അതു നിങ്ങളുടെ ആശ്വാസത്തിനു വേണ്ടിയാണ്, ഞങ്ങള്‍ സഹിക്കുന്ന പീഡകള്‍തന്നെ നിങ്ങളും ക്ഷമയോടെ സഹിക്കുന്നതിന് നിങ്ങള്‍ക്കു ശക്തി ലഭിക്കുന്നതിനു വേണ്ടിയാണ്" (2 കോറിന്തോസ് 1 :5-6). പൌലോസ് ശ്ലീഹായുടെ ഈ മാതൃക, ക്രിസ്തു ശിഷ്യർക്ക് ഗുരുവിന്റെ പ്രബോധനം വ്യക്തമായി മനസിലാക്കുവാനും ഏറെ സഹായിച്ചുവെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുപോലെ തന്നെ യേശു നമ്മിൽ നിറയുവാനും കുരിശിന്റെ ദൌത്യം മനസ്സിലാക്കാനും ഇവ ഫലപ്രദമാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 24.4.94) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/2?type=6 }}
Image: /content_image/Meditation/Meditation-2016-02-25-12:19:45.jpg
Keywords: പൗലോ
Content: 838
Category: 8
Sub Category:
Heading: ആത്മാക്കളുടെ രക്ഷയ്ക്കായി നാം സമ്പത്തു വിനിയോഗിക്കേണ്ടതുണ്ടോ?
Content: “ഞാന്‍ നിങ്ങളോട് പറയുന്നു, അധാര്‍മിക സമ്പത്തുകൊണ്ട് നിങ്ങള്‍ക്കായി സ്‌നേഹിതരെ സമ്പാദിച്ചുകൊള്ളുവിന്‍. അതു നിങ്ങളെ കൈവെടിയുമ്പോള്‍ അവര്‍ നിങ്ങളെ നിത്യകൂടാരങ്ങളില്‍ സ്വീകരിക്കും" (ലൂക്കാ 16:9). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി-27}# "ദുഷിച്ചതും കുത്തഴിഞ്ഞതുമായ ജീവിതം നയിച്ചതിനു ശേഷം, സ്വയം തിരുത്തുവാനുള്ള ധൈര്യവും, പശ്ചാത്തപിക്കുവാനുമുള്ള മനസ്സും ലഭിക്കാത്ത ആരാണുള്ളത്? സകലത്തിന്റെയും അധിപനായ ന്യായാധിപന്റെ സൂക്ഷ്മദൃഷ്ടിക്ക് മുന്‍പില്‍ നില്‍ക്കുന്ന മാത്രയില്‍ തന്നെ കിടുകിടാ വിറക്കാത്ത ആരാണുള്ളത്? എന്നാല്‍ അവിടുത്തെ കാരുണ്യം നേടുവാന്‍ ഒരു എളുപ്പ മാര്‍ഗ്ഗമുണ്ട്. നിരവധി തിന്മകളുടേയും, പാപത്തിന്റെയും ഫലമായി നിങ്ങള്‍ സ്വരുക്കൂട്ടി വെച്ചിരിക്കുന്നതുമായ സമ്പാദ്യം മുഴുവനും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ മോക്ഷത്തിനും, അവരുടെ സംരക്ഷണത്തിനുമായി വിനിയോഗിക്കുക" ( പ്രശസ്ത ഫ്രഞ്ച് സുവിശേഷകനും ഗ്രന്ഥ രചയിതാവുമായ ഫാ. ചാള്‍സ് ആര്‍മിഞ്ചോണിന്‍റെ വാക്കുകള്‍). #{red->n->n->വിചിന്തനം:}# നിന്റെ സ്വന്തവും നീ വിലകല്‍പ്പിക്കുന്നതുമായ എന്തെങ്കിലും, അത് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ദാനം ചെയ്യുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/2?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-02-26-03:56:09.jpg
Keywords: സമ്പ
Content: 839
Category: 8
Sub Category:
Heading: ശുദ്ധീകരണാത്മാക്കള്‍ നമ്മളില്‍ നിന്നും ആഗ്രഹിക്കുന്നതെന്ത്?
Content: "ദൈവം അവരെ പരിശോധിക്കുകയും യോഗ്യരെന്ന് കാണുകയും ചെയ്തു, അല്‍പ്പകാലത്തെ ശിക്ഷണങ്ങള്‍ക്ക് ശേഷം അവര്‍ക്ക് വലിയ നന്മ കൈവരും" (ജ്ഞാനം 3:5). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി-28}# ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് മോചനം ലഭിക്കുമെന്ന്‍ ഉറപ്പാണ്. കരുണാമയനായ ദൈവത്തെ സ്നേഹിക്കുന്നത് വഴി തങ്ങള്‍ക്ക് മോക്ഷം ലഭിക്കുമെന്ന പ്രത്യാശ അവര്‍ക്ക് തങ്ങളുടെ സഹനങ്ങളില്‍ വളരെ വലിയ ആശ്വാസമാണ് നല്‍കുന്നത്. ദൈവത്തിന്റെ നിത്യമായ പരിശുദ്ധിയെ കുറിച്ചുള്ള അറിവു മൂലം, ദൈവേഷ്ടത്തിനു പരിപൂര്‍ണ്ണമായി കീഴടങ്ങികൊണ്ട് ശുദ്ധീകരണസ്ഥലത്തെ സഹനങ്ങളെ സ്വമനസ്സാലെ അവര്‍ സ്വീകരിക്കുന്നു. പശ്ചാത്താപ വിവശരായ ആത്മാക്കള്‍ക്ക് നേരിട്ട് സ്വര്‍ഗ്ഗത്തില്‍ പോകുന്നതിനോ, ദൈവ തിരുമനസ്സ് മുന്‍പാകെ നില്‍ക്കുവാനോ സാദ്ധ്യമല്ല. അതേസമയം അവര്‍ക്ക് സ്വയം സഹായിക്കുവാന്‍ കഴിയുകയില്ല. മറിച്ച് തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനും, ദിവ്യകര്‍മ്മങ്ങള്‍ ചെയ്യുവാനും ഭൂമിയിലെ മനുഷ്യരെ പ്രചോദിപ്പിക്കുന്ന ദൈവത്തിന്റെ കാരുണ്യത്തിലാണ് അവടെ ഏക ആശ്വാസം. (പാസ്റ്ററല്‍ തിയോളജിയുടെ പോളിഷ് പ്രോഫസ്സറും ഗ്രന്ഥരചയിതാവും ദൈവീക കാരുണ്യത്തെ കുറിച്ചുള്ള ലഘുലേഖകര്‍ത്താവുമായ മൈക്കേല്‍ സോപോക്കോ) #{red->n->n->വിചിന്തനം:}# നിങ്ങളുടെ തിരക്കുള്ള സമയത്തില്‍ നിന്നും, മറ്റുള്ളവരെ സഹായിക്കുന്നതിനായി ഒരു മണിക്കൂറെങ്കിലും ചിലവഴിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/2?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-02-26-05:14:43.jpg
Keywords: ആഗ്രഹ
Content: 840
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്ക് വേണ്ടി മാലാഖമാര്‍ ചെയ്യുന്ന പ്രവര്‍ത്തി
Content: “അവിടുത്തെ ചുറ്റും സെറാഫുകള്‍ നിന്നിരുന്നു. അവക്ക് ആറു ചിറകുകള്‍ വീതം ഉണ്ടായിരുന്നു. രണ്ടു ചിറകുകള്‍ കൊണ്ട് മുഖവും, രണ്ടു ചിറകുകള്‍ കൊണ്ട് പാദങ്ങളും അവ മറച്ചിരുന്നു. മറ്റ് രണ്ടു ചിറകുകള്‍ പറക്കാനുള്ളവയായിരുന്നു. അവ പരസ്പരം ഉദ്ഘോഷിച്ചു കൊണ്ടിരുന്നു: പരിശുദ്ധന്‍, പരിശുദ്ധന്‍, സൈന്യങ്ങളുടെ കര്‍ത്താവ് പരിശുദ്ധന്‍, ഭൂമി മുഴുവന്‍ അവിടുത്തെ മഹത്വം നിറഞ്ഞിരിക്കുന്നു” (ഏശയ്യ 6:2-3) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി-29}# വിശുദ്ധ കുര്‍ബ്ബാനയുടെ സമയത്ത്, സുവര്‍ണ്ണ കാസകളിലുള്ള യേശുവിന്റെ അമൂല്യമായ രക്തം സ്വീകരിക്കുന്നതിനും ശുദ്ധീകരണസ്ഥലത്തെ വിശുദ്ധ ആത്മാക്കളുടെ മേല്‍ തണുത്ത ഹിമകണം പോലെ അത് വർഷിക്കുന്നതിനായി മാലാഖമാര്‍ അള്‍ത്താരക്ക് ചുറ്റും വട്ടമിട്ടു പറന്നു നടക്കുന്നു; ഓരോ നിമിഷവും നിരവധി ആത്മാക്കള്‍ ഈ പാപപരിഹാരദായകമായ ബലിയാല്‍ ശുദ്ധീകരിക്കപ്പെടുകയും സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. #{red->n->n->വിചിന്തനം:}# മാലാഖമാരുടെ ശ്രേണിയിലെ ആദ്യ വൃന്ദമാണ് സെറാഫുകള്‍. ‘അഗ്നിമയന്‍മാര്‍’ അല്ലെങ്കില്‍ ‘ജ്വലിച്ചുകൊണ്ടിരിക്കുന്നവര്‍’ എന്നാണവര്‍ അറിയപ്പെടുന്നത്. ദൈവത്തോടുള്ള തീക്ഷ്ണതയും സ്നേഹവും മൂലം അവര്‍ അവര്‍ നിത്യവും ജ്വലിച്ചു കൊണ്ടിരിക്കുന്നു. ദൈവത്തോടുള്ള അവരുടെ ആദരവിന്റേയും, സ്നേഹത്തിന്റേയും തീവ്രത മൂലം, ആത്മാക്കളോടുള്ള കരുണ അവരില്‍ നിന്നും കവിഞ്ഞൊഴുകുന്നു. നമ്മില്‍ ദൈവസ്നേഹം വര്‍ദ്ധിക്കുവാന്‍ ഓരോ ദിവ്യബലിയിലും സെറാഫുകളോട് അപേക്ഷിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/2?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrPw3ZUFEl6BzyuAYQ5hDt}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}     
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-02-29-02:21:02.jpg
Keywords: മാലാഖ
Content: 841
Category: 6
Sub Category:
Heading: ദൈവീക അനുഗ്രഹം സഹനത്തോടൊപ്പം ഇഴചേർന്നു കിടക്കുന്നു
Content: "എനിക്കു നിങ്ങളില്‍ ഉത്തമവിശ്വാസമുണ്ട്. നിങ്ങളെക്കുറിച്ചു വലിയ അഭിമാനവുമുണ്ട്. ഞാന്‍ ആശ്വാസഭരിതനായിരിക്കുന്നു. ഞങ്ങളുടെ ക്ലേശങ്ങളിലെല്ലാം ഞാന്‍ ആനന്ദപൂരിതനുമാണ്" (2 കൊറിന്തോസ് 7: 4). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 27}# യേശുക്രിസ്തുവിന്റെ ശിഷ്യർക്ക്‌, 'സഹനത്തിന്റെ സുവിശേഷം' മനസ്സിലാക്കുവാനുള്ള ഒരു പ്രത്യേക വരം ലഭിച്ചിരിന്നു. സഹനത്തിൽ, ആന്തരികമായി ഒരു വ്യക്തിയെ യേശുവിലേയ്ക്ക് അടുപ്പിക്കുന്ന ഒരു ശക്തി അന്തർലീനമായി കിടക്കുന്നു എന്നത് നാം മറക്കുന്ന യാഥാര്‍ഥ്യമാണ്. കടന്നു പോയ തലമുറകളും, നൂറ്റാണ്ടുകളും ഈ വലിയ സത്യം നമുക്ക് മനസിലാക്കി തരുന്നു. ക്രിസ്തുവിനെ ആരെല്ലാം അനുഗമിക്കുന്നുവോ, പൌലോസ് ശ്ലീഹായുടെ സഹനത്തിന്റെ ദൈവശാസ്ത്രം ആരെല്ലാം അംഗീകരിക്കുന്നുവോ, അവര്‍ ദൈവീക അനുഗ്രഹം സഹനത്തോടൊപ്പം ഇഴചേർന്നു കിടക്കുന്നുവെന്ന്‍ മനസ്സിലാക്കുന്നു. സഹനം അംഗീകരിച്ചു കൊണ്ട് മനുഷ്യൻ തന്റെ ജീവിതം, രക്ഷിക്കുന്ന യേശുവിന്റെ സ്നേഹത്തിന്റെ തലത്തിലേയ്ക്ക് ഉയർത്തുകയെന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. എന്നിരുന്നാലും, ക്രിസ്തുവിലുള്ള വിശ്വാസം നമുക്ക് അതിനുള്ള ശക്തി തരുന്നു. അത് വഴി ദുഃഖവും, വേദനയും ആനന്ദമായി മാറുന്നു. അത്കൊണ്ട് തന്നെ ചിലപ്പോഴെങ്കിലും മനുഷ്യന് പൗലോസ്‌ സ്ലീഹായോട് ഇങ്ങനെ ചേർന്നു പറയുവാൻ സാധിക്കും, "എനിക്കു നിങ്ങളില്‍ ഉത്തമവിശ്വാസമുണ്ട്. നിങ്ങളെക്കുറിച്ചു വലിയ അഭിമാനവുമുണ്ട്. ഞാന്‍ ആശ്വാസഭരിതനായിരിക്കുന്നു. ഞങ്ങളുടെ ക്ലേശങ്ങളിലെല്ലാം ഞാന്‍ ആനന്ദപൂരിതനുമാണ്" (2 കൊറിന്തോസ് 7: 4). (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 24.4.94) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/2?type=6 }} ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/Meditation/Meditation-2016-02-27-02:47:16.jpg
Keywords: സഹന
Content: 842
Category: 6
Sub Category:
Heading: യേശു നമ്മുക്ക് നല്കിയ പ്രകാശത്തിന്‍റെ പാതയിലാണോ നാം ചരിക്കുന്നത്?
Content: യേശു വീണ്ടും അവരോട് പറഞ്ഞു: "ഞാൻ ലോകത്തിന്റെ പ്രകാശമാകുന്നു, എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല; അവനു ജീവന്റെ പ്രകാശം ഉണ്ടായിരിക്കും." (യോഹ.8:12) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 28}# നോമ്പുകാലം യേശുക്രിസ്തുവുമായുള്ള അടുപ്പം ഊട്ടിയുറപ്പിക്കാനുതകുന്ന ഒരു കാലഘട്ടമാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, 'ഞാൻ ലോകത്തിന്റെ പ്രകാശം ആകുന്നു'വെന്ന് നിരന്തരം നമ്മെ ഓർമപ്പെടുത്തുന്ന, യേശുക്രിസ്തുവുമായുള്ള സവിശേഷമായ ബന്ധം പുനസ്ഥാപിക്കാനുള്ള കാലം. നമുക്ക് ഓരോരുത്തർക്കും പ്രത്യേകമായ വിധത്തിൽ യേശുവെന്ന പ്രകാശത്തിൽ കൂടി കടന്നു പോകുവാനുള്ള ഒരു സമയമെന്നും ഈ കാലഘട്ടത്തെ വിശേഷിപ്പിക്കാം. അവിടുത്തെ പ്രകാശത്തില്‍ കൂടി കടന്നു പോവുക വഴിയായി നമ്മുക്കായി അവിടുന്ന് കരുതിവെച്ചിരിക്കുന്ന നിത്യജീവൻ കണ്ടെത്തുവാനും നിലനിറുത്തുവാനും സഹായിക്കുന്നു. അവിടുത്തെ രക്ഷാകര ദൗത്യത്തിന്റെയും കുരിശിലെ ബലിയുടെയും വെളിച്ചത്തിൽ നമ്മിലെ പാപവും പാപാവസ്ഥയും വ്യക്തമായി തെളിഞ്ഞു നില്ക്കുന്നു. അതേ സമയം, ഈ പ്രകാശത്താല്‍ മാനസാന്തരത്തിന്റെയും, പാപമോചനത്തിന്റെയും വഴികൾ തെളിയുന്നുമുണ്ട്. ഒരു നിമിഷം നമ്മുക്ക് വിചിന്തനം ചെയ്യാം, യേശുക്രിസ്തു നമ്മുക്ക് നല്കിയ ഈ വെളിച്ചവും ജീവനും എന്നിലുണ്ടോ? വിശ്വാസത്തിന്റെ വെളിച്ചത്തിൽ, യേശു ക്രിസ്തു നമ്മിൽ ഓരോരുത്തരിലും കൃപയുടെ ജീവൻ ചേർത്തുവച്ചിരിക്കുന്നു. എന്നാൽ ആ കൃപയുടെ ജീവൻ എന്നിലുണ്ടോ? ഇന്നും ഞാന്‍ പാപവസ്ഥയിലാണോ നിലനിൽക്കുന്നത്‌? ചിന്തിക്കുക. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 20.3.1980) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/2?type=6 }}
Image: /content_image/Meditation/Meditation-2016-02-26-08:07:58.jpg
Keywords: സഹന
Content: 843
Category: 6
Sub Category:
Heading: നന്മ വളരുന്ന അതേ മണ്ണിൽ തന്നെ തിന്മയും വളരുന്ന നിഗൂഢ രഹസ്യം
Content: "അവന്‍ പറഞ്ഞു: വേണ്ടാ, കളകള്‍ പറിച്ചെടുക്കുമ്പോള്‍ അവയോടൊപ്പം ഗോതമ്പുചെടികളും നിങ്ങള്‍ പിഴുതുകളഞ്ഞെന്നുവരും, കൊയ്ത്തുവരെ അവ രണ്ടും ഒരുമിച്ചു വളരട്ടെ. കൊയ്ത്തുകാലത്തു ഞാന്‍ കൊയ്ത്തുകാരോടു പറയും: ആദ്യമേ കളകള്‍ ശേഖരിച്ച്, തീയില്‍ ചുട്ടുകളയുവാന്‍ അവ കെട്ടുകളാക്കിവയ്ക്കുവിന്‍; ഗോതമ്പ് എന്റെ ധാന്യപ്പുരയില്‍ സംഭരിക്കുവിന്‍" (മത്തായി 13:29-30). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 17}# സുവിശേഷങ്ങളിലെ ഗോതമ്പ് മണികൾക്കൊപ്പം വളരുന്ന കളകളെപ്പറ്റി പറയുന്ന ഉപമയേപറ്റി ചിന്തിക്കാം. ആ ഉപമയിലെ വേലക്കാരൻ വീട്ടുടമസ്ഥനോട് ചോദിക്കുന്നു "ഞങ്ങൾ പോയി ആ കളകൾ പറിച്ചുകളയട്ടെ?" അതിനുള്ള യജമാനന്റെ ഉത്തരം ശ്രദ്ധേയവും സുപ്രധാനവും ആണ്. "വേണ്ട, കളകളുടെ കൂടെ ഗോതമ്പ് ചെടികളും പിഴുതെടുക്കപെട്ടേക്കാം,അതുകൊണ്ട് കൊയ്ത്തിന്റെ ദിനം വരെ രണ്ടും ഒന്നിച്ച വളരട്ടെ. കൊയ്ത്തുകാലത്തു ഞാന്‍ കൊയ്ത്തുകാരോടു പറയും, ആദ്യമേ കളകള്‍ ശേഖരിച്ച്, തീയില്‍ ചുട്ടുകളയുവാന്‍ അവ കെട്ടുകളാക്കിവയ്ക്കുവിന്‍; ഗോതമ്പ് എന്റെ ധാന്യപ്പുരയില്‍ സംഭരിക്കുവിന്‍" (മത്തായി 13:29-30). ഇവിടെ കൊയ്ത്തുകാലം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ലോകാവസാനമാണ്. പൂർണമായ നന്മ വളരുന്ന അതേ മണ്ണിൽ തന്നെ തിന്മയും ഒപ്പം വളരുന്നത്‌ നിഗൂഡമായ കാര്യമാണ്. മറ്റൊരു നിഗൂഢമായ രഹസ്യം- ഒപ്പത്തിനൊപ്പമുള്ള വളർച്ചയിൽ നന്മയുടെ ഫലങ്ങളെ നശിപ്പിക്കാൻ തിന്മയ്ക്കാവില്ല. ഈ ഉപമ മാനവ ചരിത്രത്തിന് മുഴുവനും ഓരോ അറിവിന്റെ താക്കോൽ ആണ്. വ്യത്യസ്ത്ത കാലഘട്ടങ്ങളിൽ, വ്യത്യസ്ത്ത രീതികളിൽ 'കളകൾ', 'ഗോതമ്പ്' ചെടികൾക്ക് ഒപ്പവും 'ഗോതമ്പ്' ചെടികൾ 'കളകൾക്ക്' ഒപ്പവും വളരുന്നു. മാനവ ചരിത്രം 'നന്മയുടെയും' തിന്മയുടെയും ഒന്നിച്ചുള്ള ഈ വളർച്ചയുടെ വേദി ആയി മാറുന്നു. അതിനാൽ നന്മയോടൊപ്പം തിന്മ നിലനിന്നാലും നന്മ, തിന്മയ്ക്കൊപ്പം അതെ സാഹചര്യത്തിൽ വളരുന്നു, എന്നാല്‍ ഇല്ലാതാവുന്നില്ല. ഈ സാഹചര്യം നശിപ്പിക്കപെടില്ല, ഇല്ലാതെയാകുന്നുമില്ല. ആദിപാപത്തിന്റെ പ്രത്യാഘാതത്തിൽ പെടാതെ പ്രകൃതി ഇന്നും നിലനില്‍ക്കുന്ന ചരിത്രം അതിനു തെളിവാണ്. (വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, Memory & Identity) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/2?type=6 }}
Image: /content_image/Meditation/Meditation-2016-02-29-02:21:54.jpg
Keywords: നന്മ
Content: 844
Category: 1
Sub Category:
Heading: വടക്കൻ സിറിയയിലെ ദുരിത കുടുംബങ്ങൾക്ക് അടിയന്തിരമായി സഹായം എത്തിക്കാൻ ACN
Content: വടക്കൻ സിറിയയിലെ 5000 പേർക്ക് ദൈനംദിന ആവശ്യങ്ങൾക്കുള്ള ഗ്യാസ്, വൈദ്യുതി, ജലം എന്നവി ദുരന്തസ്ഥലങ്ങളിൽ എത്തിച്ചു കൊടുക്കാൻ 'Aid to the Church in Need' ന്റെ UK ഘടകം പദ്ധതി തയ്യാറാക്കി. ഇസ്ലാമിക് ഭീകരരുടെ ആക്രമണങ്ങളിൽ തകർന്നു കിടക്കുന്ന അലേപ്പോ നഗരത്തിലേക്കാണ് ACN അടിയന്തിരമായി ദുരിതാശ്വാസം എത്തിക്കുന്നത്. യുദ്ധവും ബോംബാക്രമണവും മൂലം വീടുകൾ തകർന്നടിഞ്ഞ അലേപ്പോ, ഹസാക്ക എന്നീ നഗരങ്ങളിലെ അയ്യായിരത്തോളം ജനങ്ങൾക്ക് ആറുമാസത്തേക്കുള്ള ഗ്യാസ്, കറന്റ്, ജലം എന്നിവ വിതരണം ചെയ്യുവാനാണ് Aid to the Church in Need (ACN) ലക്ഷ്യമിടുന്നത്. ദീർഘകാലമായി ACN-ന്റെ പദ്ധതികളിൽ ഇടപെട്ടു പ്രവർത്തിക്കുന്ന സിസ്റ്റർ ആനി ഡെമേർജിയൻ, തന്റെ ഗ്രൂപ്പുമൊത്ത് കലാപഭരിതമായ ഈ നഗരങ്ങളിലെ ജനങ്ങളുടെ ആവശ്യങ്ങൾ വിലയിരുത്തിയതിനു ശേഷമാണ് 1,87000 പൗണ്ടിന്റെ ദുരിതാശ്വാസം ACN പ്രഖ്യാപിച്ചത്. പദ്ധതിയുടെ മേൽനോട്ടം സിസ്റ്റർ ഡെമേർജിയയ്ക്കാണ്. ഈ മാസം 25 പദ്ധതികളാണ് Aid to the Church in Need- ന്റെ UK ഘടകം ലക്ഷ്യമിട്ടിരിക്കുന്നത്. അതിൽ രണ്ടു പദ്ധതികൾ ലെബനോനിലാണ് - ബട്രോൺ രൂപതയിലെ പതിനൊന്ന് മേജർ വൈദികവിദ്യാർത്ഥികൾക്ക് സഹായവും അഭയാർത്ഥി സ്ത്രീകൾക്കു വേണ്ടി ഏയ്ൻ സാദയിലെ ഗുഡ് ഷപ്പേർഡ് സിസ്റ്റേർസ് നടത്തുന്ന ആത്മീയ പ്രവർത്തനങ്ങളും ACN ഏറ്റെടുത്ത പദ്ധതികളിൽ പെടുന്നു. ആഫ്രിക്കയിൽ തന്നെ ACN അനവധി പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. കാമറോണിലെ ഒരു ഇടവകയ്ക്ക് സ്ഥിരമായ പള്ളി, എത്ത്യോപ്പയിലെ മുദ്ദി ദേഖ്യ പ്രവശ്യയിൽ മറ്റൊരു പള്ളി, റ്വാണ്ടയിൽ ഒരു വിദ്യാഭ്യാസ - ധ്യാനകേന്ദ്രം എന്നിവയെല്ലാം ACN പദ്ധതികളാണ്. ആഫ്രിക്കയിലും മറ്റു രാജ്യങ്ങളിലുമായി ACN നടത്തികൊണ്ടിരിക്കുന്ന മറ്റു ചില പദ്ധതികൾ ഇവയാണ്: മലാവിയിലെ ജനങ്ങൾക്ക് അടിയന്തിരമായി അരിയും ചോളവും എത്തിക്കുക; സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ ബസ്സൻഗോ രൂപതയിൽ 13 വൈദീക വിദ്യാർത്ഥികൾക്ക് പഠനസഹായം; ഉഗാണ്ടയിലെ കംപാല രൂപതയിൽപ്പെട്ട കന്യാസ്ത്രീകൾക്ക് പ്രാർത്ഥനാലയം; ബംഗ്ലാദേശിൽ അർദ്ധവൈദീകർക്ക് പ്രാർത്ഥനാ പുസ്തകങ്ങൾ; ഇന്ത്യയിൽ ഒരു സന്യാസിനിമഠം; ഫിലിപ്പൈൻസിലെ ഡീഗോസ് രൂപതയിൽ മറ്റൊരു കന്യാസ്ത്രീ മഠം. ഇവയെല്ലാം കൂടാതെ, ജോർജിയയിൽ, 14 കന്യാസ്ത്രീകളുടെ ജീവിതച്ചിലവ് ACN ഏറ്റെടുത്തിരിക്കുന്നു. യുക്രെയിനിലെ ലാറ്റിൻ രൂപതയിൽ ഒരു പുതിയ പള്ളിയുടെ പണി പുരോഗമിക്കുകയാണ്. ഒരു സിറിയൻ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ACN-ന്റെ UK മാദ്ധ്യമമേധാവി ജോൺ പോണ്ടിഫെക്സ് പറയുന്നു: "ഞങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്ന ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ACN ഏറ്റെടുത്തിരിക്കുന്ന ദുരിതാശ്വാസ പദ്ധതികൾ ലോകത്താകമാനം വലിയൊരു ആശ്വാസമാണ് നൽകുന്നത്. ACN ഏറ്റെടുത്തു കൊണ്ടിരിക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സഹായങ്ങൾക്കും നന്ദി പറയുന്നത് മെത്രാന്മാരുൾപ്പടെയുള്ള പുരോഹിതരും സന്യാസിനികളും സാധാരണ ജനങ്ങളുമാണ്." ഒരു വൈദീകൻ പറഞ്ഞത് അദ്ദേഹം ഉദ്ധരിച്ചു: "ഞങ്ങളുടേത് വേദനയുടെ കണ്ണീനീരാണ്; പക്ഷേ, അത് സന്തോഷത്തിന്റെ കൂടെ കണ്ണുനീരാണ്. ഞങ്ങളുടെ കരച്ചിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു, ഞങ്ങളെ സഹായിക്കാൻ അവരെത്തിയിരിക്കുന്നു." (Source: Catholic Herald)
Image: /content_image/News/News-2016-02-26-11:45:34.jpg
Keywords: acn syria
Content: 845
Category: 7
Sub Category:
Heading: സാബത്ത് February 28: "യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്‍റെ പൂര്‍ണ്ണതയിലേക്ക് നാം ഉയരേണ്ടതിന്റെ ആവശ്യകതയെന്ത്?"
Content: സീറോ മലബാർ സഭയുടെ ആരാധന ക്രമത്തിലെ ഫെബ്രുവരി 28, ഞായറാഴ്ചയിലെ ബൈബിൾ വായനകളുടെ അടിസ്ഥാനത്തിൽ ബ്രദർ കെ. തോമസ്‌ പോൾ നൽകുന്ന വചന സന്ദേശം- "യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്‍റെ പൂര്‍ണ്ണതയിലേക്ക് നാം ഉയരേണ്ടതിന്റെ ആവശ്യകതയെന്ത്?"
Image:
Keywords: syro malabar catholic church, Homily, February 28, തോമസ് കെ പോള്‍, Thomas K Paul, pravachaka sabdam, Syro Malabar Catholic Church, Malayalam