Content | “അവിടുത്തെ ചുറ്റും സെറാഫുകള്‍ നിന്നിരുന്നു. അവക്ക് ആറു ചിറകുകള്‍ വീതം ഉണ്ടായിരുന്നു. രണ്ടു ചിറകുകള്‍ കൊണ്ട് മുഖവും, രണ്ടു ചിറകുകള്‍ കൊണ്ട് പാദങ്ങളും അവ മറച്ചിരുന്നു. മറ്റ് രണ്ടു ചിറകുകള്‍ പറക്കാനുള്ളവയായിരുന്നു. അവ പരസ്പരം ഉദ്ഘോഷിച്ചു കൊണ്ടിരുന്നു: പരിശുദ്ധന്‍, പരിശുദ്ധന്‍, സൈന്യങ്ങളുടെ കര്‍ത്താവ് പരിശുദ്ധന്‍, ഭൂമി മുഴുവന്‍ അവിടുത്തെ മഹത്വം നിറഞ്ഞിരിക്കുന്നു” (ഏശയ്യ 6:2-3)
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി-29}#
വിശുദ്ധ കുര്‍ബ്ബാനയുടെ സമയത്ത്, സുവര്‍ണ്ണ കാസകളിലുള്ള യേശുവിന്റെ അമൂല്യമായ രക്തം സ്വീകരിക്കുന്നതിനും ശുദ്ധീകരണസ്ഥലത്തെ വിശുദ്ധ ആത്മാക്കളുടെ മേല്‍ തണുത്ത ഹിമകണം പോലെ അത് വർഷിക്കുന്നതിനായി മാലാഖമാര്‍ അള്‍ത്താരക്ക് ചുറ്റും വട്ടമിട്ടു പറന്നു നടക്കുന്നു; ഓരോ നിമിഷവും നിരവധി ആത്മാക്കള്‍ ഈ പാപപരിഹാരദായകമായ ബലിയാല്‍ ശുദ്ധീകരിക്കപ്പെടുകയും സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു.
#{red->n->n->വിചിന്തനം:}#
മാലാഖമാരുടെ ശ്രേണിയിലെ ആദ്യ വൃന്ദമാണ് സെറാഫുകള്‍. ‘അഗ്നിമയന്‍മാര്‍’ അല്ലെങ്കില്‍ ‘ജ്വലിച്ചുകൊണ്ടിരിക്കുന്നവര്‍’ എന്നാണവര്‍ അറിയപ്പെടുന്നത്. ദൈവത്തോടുള്ള തീക്ഷ്ണതയും സ്നേഹവും മൂലം അവര്‍ അവര്‍ നിത്യവും ജ്വലിച്ചു കൊണ്ടിരിക്കുന്നു. ദൈവത്തോടുള്ള അവരുടെ ആദരവിന്റേയും, സ്നേഹത്തിന്റേയും തീവ്രത മൂലം, ആത്മാക്കളോടുള്ള കരുണ അവരില്‍ നിന്നും കവിഞ്ഞൊഴുകുന്നു. നമ്മില്‍ ദൈവസ്നേഹം വര്‍ദ്ധിക്കുവാന്‍ ഓരോ ദിവ്യബലിയിലും സെറാഫുകളോട് അപേക്ഷിക്കുക.
#{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/2?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrPw3ZUFEl6BzyuAYQ5hDt}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |