category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവടക്കൻ സിറിയയിലെ ദുരിത കുടുംബങ്ങൾക്ക് അടിയന്തിരമായി സഹായം എത്തിക്കാൻ ACN
Contentവടക്കൻ സിറിയയിലെ 5000 പേർക്ക് ദൈനംദിന ആവശ്യങ്ങൾക്കുള്ള ഗ്യാസ്, വൈദ്യുതി, ജലം എന്നവി ദുരന്തസ്ഥലങ്ങളിൽ എത്തിച്ചു കൊടുക്കാൻ 'Aid to the Church in Need' ന്റെ UK ഘടകം പദ്ധതി തയ്യാറാക്കി. ഇസ്ലാമിക് ഭീകരരുടെ ആക്രമണങ്ങളിൽ തകർന്നു കിടക്കുന്ന അലേപ്പോ നഗരത്തിലേക്കാണ് ACN അടിയന്തിരമായി ദുരിതാശ്വാസം എത്തിക്കുന്നത്. യുദ്ധവും ബോംബാക്രമണവും മൂലം വീടുകൾ തകർന്നടിഞ്ഞ അലേപ്പോ, ഹസാക്ക എന്നീ നഗരങ്ങളിലെ അയ്യായിരത്തോളം ജനങ്ങൾക്ക് ആറുമാസത്തേക്കുള്ള ഗ്യാസ്, കറന്റ്, ജലം എന്നിവ വിതരണം ചെയ്യുവാനാണ് Aid to the Church in Need (ACN) ലക്ഷ്യമിടുന്നത്. ദീർഘകാലമായി ACN-ന്റെ പദ്ധതികളിൽ ഇടപെട്ടു പ്രവർത്തിക്കുന്ന സിസ്റ്റർ ആനി ഡെമേർജിയൻ, തന്റെ ഗ്രൂപ്പുമൊത്ത് കലാപഭരിതമായ ഈ നഗരങ്ങളിലെ ജനങ്ങളുടെ ആവശ്യങ്ങൾ വിലയിരുത്തിയതിനു ശേഷമാണ് 1,87000 പൗണ്ടിന്റെ ദുരിതാശ്വാസം ACN പ്രഖ്യാപിച്ചത്. പദ്ധതിയുടെ മേൽനോട്ടം സിസ്റ്റർ ഡെമേർജിയയ്ക്കാണ്. ഈ മാസം 25 പദ്ധതികളാണ് Aid to the Church in Need- ന്റെ UK ഘടകം ലക്ഷ്യമിട്ടിരിക്കുന്നത്. അതിൽ രണ്ടു പദ്ധതികൾ ലെബനോനിലാണ് - ബട്രോൺ രൂപതയിലെ പതിനൊന്ന് മേജർ വൈദികവിദ്യാർത്ഥികൾക്ക് സഹായവും അഭയാർത്ഥി സ്ത്രീകൾക്കു വേണ്ടി ഏയ്ൻ സാദയിലെ ഗുഡ് ഷപ്പേർഡ് സിസ്റ്റേർസ് നടത്തുന്ന ആത്മീയ പ്രവർത്തനങ്ങളും ACN ഏറ്റെടുത്ത പദ്ധതികളിൽ പെടുന്നു. ആഫ്രിക്കയിൽ തന്നെ ACN അനവധി പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. കാമറോണിലെ ഒരു ഇടവകയ്ക്ക് സ്ഥിരമായ പള്ളി, എത്ത്യോപ്പയിലെ മുദ്ദി ദേഖ്യ പ്രവശ്യയിൽ മറ്റൊരു പള്ളി, റ്വാണ്ടയിൽ ഒരു വിദ്യാഭ്യാസ - ധ്യാനകേന്ദ്രം എന്നിവയെല്ലാം ACN പദ്ധതികളാണ്. ആഫ്രിക്കയിലും മറ്റു രാജ്യങ്ങളിലുമായി ACN നടത്തികൊണ്ടിരിക്കുന്ന മറ്റു ചില പദ്ധതികൾ ഇവയാണ്: മലാവിയിലെ ജനങ്ങൾക്ക് അടിയന്തിരമായി അരിയും ചോളവും എത്തിക്കുക; സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ ബസ്സൻഗോ രൂപതയിൽ 13 വൈദീക വിദ്യാർത്ഥികൾക്ക് പഠനസഹായം; ഉഗാണ്ടയിലെ കംപാല രൂപതയിൽപ്പെട്ട കന്യാസ്ത്രീകൾക്ക് പ്രാർത്ഥനാലയം; ബംഗ്ലാദേശിൽ അർദ്ധവൈദീകർക്ക് പ്രാർത്ഥനാ പുസ്തകങ്ങൾ; ഇന്ത്യയിൽ ഒരു സന്യാസിനിമഠം; ഫിലിപ്പൈൻസിലെ ഡീഗോസ് രൂപതയിൽ മറ്റൊരു കന്യാസ്ത്രീ മഠം. ഇവയെല്ലാം കൂടാതെ, ജോർജിയയിൽ, 14 കന്യാസ്ത്രീകളുടെ ജീവിതച്ചിലവ് ACN ഏറ്റെടുത്തിരിക്കുന്നു. യുക്രെയിനിലെ ലാറ്റിൻ രൂപതയിൽ ഒരു പുതിയ പള്ളിയുടെ പണി പുരോഗമിക്കുകയാണ്. ഒരു സിറിയൻ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ACN-ന്റെ UK മാദ്ധ്യമമേധാവി ജോൺ പോണ്ടിഫെക്സ് പറയുന്നു: "ഞങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്ന ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ACN ഏറ്റെടുത്തിരിക്കുന്ന ദുരിതാശ്വാസ പദ്ധതികൾ ലോകത്താകമാനം വലിയൊരു ആശ്വാസമാണ് നൽകുന്നത്. ACN ഏറ്റെടുത്തു കൊണ്ടിരിക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സഹായങ്ങൾക്കും നന്ദി പറയുന്നത് മെത്രാന്മാരുൾപ്പടെയുള്ള പുരോഹിതരും സന്യാസിനികളും സാധാരണ ജനങ്ങളുമാണ്." ഒരു വൈദീകൻ പറഞ്ഞത് അദ്ദേഹം ഉദ്ധരിച്ചു: "ഞങ്ങളുടേത് വേദനയുടെ കണ്ണീനീരാണ്; പക്ഷേ, അത് സന്തോഷത്തിന്റെ കൂടെ കണ്ണുനീരാണ്. ഞങ്ങളുടെ കരച്ചിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു, ഞങ്ങളെ സഹായിക്കാൻ അവരെത്തിയിരിക്കുന്നു." (Source: Catholic Herald)
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-02-26 00:00:00
Keywordsacn syria
Created Date2016-02-26 22:15:34