Contents
Displaying 751-760 of 24922 results.
Content:
876
Category: 6
Sub Category:
Heading: ദരിദ്രന്‍റെ നിലവിളി കേള്‍ക്കാന്‍ ആവശ്യപ്പെടുന്ന ദൈവം
Content: "ദരിദ്രർ എപ്പോഴും നിങ്ങൾക്കൊപ്പം ഉണ്ടായിരിക്കും, ഞാൻ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടായിരിക്കുകയില്ല" (യോഹന്നാൻ 12:8). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 6}# യേശുക്രിസ്തു ദാനത്തെയും, ദാനധർമ്മ പ്രവർത്തികളെയും കുറിച്ച് സംസാരിക്കുമ്പോൾ അർത്ഥമാക്കുക തനിക്ക് ഉള്ളതിൽ നിന്ന് ആവശ്യക്കാർക്ക് പങ്കു വയ്ക്കുന്ന പ്രവർത്തിയെ പറ്റിയാണ്. അതുകൊണ്ട് ദാനധര്‍മ്മം എന്ന പ്രവർത്തിയുടെ മൂല്യം ആരും വില കുറച്ച് കാണുന്നില്ല. സ്നേഹത്തിന്റെ ബഹിർസ്ഫുരണം ആയിട്ടും രക്ഷാകര പ്രവർത്തിയായിട്ടും ദാനധര്‍മ്മത്തെ കാണാന്‍ സാധിയ്ക്കും. 'ദരിദ്രർ എന്നും നിങ്ങളോട് കൂടെ ഉണ്ടായിരിക്കും, ഞാൻ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടായിരിക്കുകയില്ല' യേശുക്രിസ്തുവിന്‍റെ ഈ വാക്കുകള്‍ നമ്മുക്ക് വിചിന്തനം ചെയ്യാം. സാമൂഹിക-സാമ്പത്തിക തലങ്ങളിലെ പുരോഗമനത്തിനു പ്രാധാന്യമുണ്ടെന്നും അനീതിയും, അസമത്വവും, ദാരിദ്ര്യവും, പട്ടിണിയും, പീഡനങ്ങളും ഇല്ലായ്മ ചെയ്യുവാൻ യത്നിക്കുകയും വേണമെന്നാണ് ഈ വചനം കൊണ്ടുദ്ദേശിക്കുന്നത്. മനുഷ്യനു ആവശ്യങ്ങൾ എന്നും അവന്റെയൊപ്പം ഉണ്ടാവും, മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ മാത്രമേ ആ ആവശ്യങ്ങൾ മനുഷ്യനു സാധൂകരിക്കുവാൻ കഴിയൂ എന്നും അവിടുന്നു നമ്മോടു പറയുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പാ, റോം, 28.3.79) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/3?type=6 }}
Image: /content_image/Meditation/Meditation-2016-03-03-13:54:11.png
Keywords: ദാനധര്‍

877
Category: 1
Sub Category:
Heading: അന്യായമായ മാർഗ്ഗത്തിലൂടെ സമ്പാദിക്കുന്ന പണം സഭയ്ക്ക് ആവശ്യമില്ല: ഫ്രാൻസിസ് മാർപാപ്പ
Content: ജോലി ചെയ്യുന്നവർക്ക് ന്യായമായ പ്രതിഫലം നിഷേധിച്ചു കൊണ്ടും മറ്റ് അന്യായമായ മാർഗ്ഗങ്ങളിലൂടെയും സമാഹരിക്കുന്ന ധനത്തിൽ കുറച്ചു ഭാഗം സഭയ്ക്ക് നൽകി സഭയുടെ അഭ്യൂദയകാംക്ഷിയാകാനുള്ള ശ്രമം ഉപേക്ഷിക്കാൻ പൊതു പ്രഭാഷണത്തിൽ പിതാവ് ആവശ്യപ്പെട്ടു. തൊഴിലാളികളെ ചൂഷണം ചെയ്തുള്ള പണം സഭയ്ക്ക് ആവശ്യമില്ല, അദ്ദേഹം പറഞ്ഞു. "ദൈവജനത്തിന് കറ പുരണ്ട പണം ആവശ്യമില്ല. ദൈവത്തിന്റെ കാരുണ്യം സ്വീകരിക്കുന്ന ഒരു ഹൃദയമാണ് എല്ലാവർക്കും വേണ്ടത്." സെന്റ്.പീറ്റേർസ് സ്ക്വയറിൽ പിതാവിന്റെ പ്രഭാഷണം ശ്രവിക്കാനെത്തിയ വിശ്വാസസമൂഹത്തോട് വീണ്ടും അദ്ദേഹം പറഞ്ഞു. "തിന്മ ഉപേക്ഷിക്കാനും നന്മ പ്രവർത്തിക്കാനും ദൈവം നമ്മോട് ആവശ്യപ്പെടുന്നു. ത്യാഗത്തിന്റെ മുഖംമൂടിയണിഞ്ഞ് തിന്മയെ മറച്ചു വെയ്ക്കുന്നവർ ദൈവജനമല്ല." "ആടിന്റെയും കാളയുടെയും രക്തത്തിൽ പ്രസാദിക്കുന്ന ദൈവമല്ല നമുക്കുള്ളത്. സഹോദരരെ ബലികഴിച്ചുണ്ടാക്കുന്ന കാഴ്ച്ചദ്രവ്യം അദ്ദേഹം സ്വീകരിക്കുകയില്ല." ജോലി ചെയ്യുന്നവരെ അടിമപ്പണി ചെയ്യിച്ചും ചൂഷണം ചെയ്തും നേടുന്ന രക്തക്കറ പുരണ്ട സമ്പത്തിന്റെ അംശം സഭയ്ക്ക് നൽകി സഭയുടെ അഭ്യൂദയകാംക്ഷികളാകുന്നവർക്കെതിരെയാണ് പിതാവ് സംസാരിച്ചത്. ദൈവം പാപികളോട് ക്ഷമിക്കുന്നു; ചെയ്തു പോയ പാപത്തിൽ പശ്ചാത്തപിക്കുന്ന, ജീവിതഗതിയിൽ മാറ്റം വരുത്തുന്ന പാപികൾക്കാണ് ദൈവത്തിന്റെ കാരുണ്യം ലഭിക്കുന്നത് എന്നദ്ദേഹം ഓർമ്മിപ്പിച്ചു. കരുണയുടെ വർഷവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ പറ്റി പിതാവ് പൊതുപ്രഭാഷണത്തിൽ സംസാരിച്ചു. ഒരു കുടുംബനാഥനെ പോലെ ദൈവം നമ്മുടെ കാര്യങ്ങൾ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു. ഓരോരുത്തർക്കും നന്മ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകിയിരിക്കുന്നു. തെറ്റു ചെയ്യുമ്പോൾ അന്തഃപ്രേരണയിലൂടെ നന്മയിലേക്ക് നയിക്കാൻ ശ്രമിക്കുന്നു. 'സ്നേഹസ്വരൂപനായ, എന്നാൽ കർശന നിയമങ്ങളുള്ള പിതാവാണ് നമ്മുടെ ദൈവം' എന്ന് ഏശയ്യാ പ്രവാചകൻ പറഞ്ഞിരിക്കുന്നത് അദ്ദേഹം ഓർമ്മിപ്പിച്ചു. അവിശ്വസ്തരും നീതിരഹിതരുമായ തന്റെ ജനത്തെ ദൈവം ശകാരിക്കുന്നു. അവരെ നേർവഴിയിലേക്ക് നയിക്കാൻ അദ്ദേഹം സഹായിക്കുന്നു." മക്കൾ വഴി തെറ്റി സഞ്ചരിക്കുമ്പോൾ അവരെ നേർവഴിക്ക് നയിക്കാൻ മാതാപിതാക്കൾക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷേ, അത് സ്വന്തം അധികാരം അടിച്ചേൽപ്പിക്കാനുള്ള സ്വാതന്ത്ര്യമല്ല. കർശനമായി, എന്നാൽ സ്നേഹത്തോടെ, മക്കളെ നന്മയിലേക്കു നയിക്കേണ്ട ഉത്തരവാദിത്വമാണ് മാതാപിതാക്കൾക്കുള്ളത്. പാപം മനുഷ്യനെ ദുരിതത്തിലാഴ്ത്തുന്നു. പക്ഷേ, ദൈവത്തിന്റെ കരുണയുടെ വാതിൽ എല്ലാവർക്കുമായി തുറന്നു കിടക്കുകയാണ്. പശ്ചാത്താപത്തോടെയുള്ള നമ്മുടെ മനപരിവർത്തനമാണ് ദൈവം ആഗ്രഹിക്കുന്നത്. മനുഷ്യന്റെ മോചനം ആചാര- അനുഷ്ഠാന ബലികളിലൂടെയല്ല, പ്രത്യുത, നന്മ നിറഞ്ഞ പ്രവർത്തികളിലൂടെയാണ് സംഭവിക്കുന്നത്., പിതാവ് പറഞ്ഞു. "അനുഷ്ഠാനങ്ങളാണ് നമ്മുടെ മോചനമാർഗ്ഗം എന്ന പ്രതീതി നിലനിൽക്കുമ്പോൾ, ദൈവത്തിന്റെ കരുണയുടെ പ്രസക്തി നഷ്ടപ്പെടുന്നു. ദൈവത്തിന്റെ കരുണയാണ് മനുഷ്യനെ രക്ഷിക്കുന്നത് എന്ന സത്യം വിസ്മരിക്കപ്പെടുന്നു. ഏറ്റവും വലിയ പാപിയും ദൈവത്തിന്റെ ജനമാണ്. ദൈവം എത് പാപിയേയും തന്റെയടുത്തേക്ക് വിളിച്ചു കൊണ്ടിരിക്കുന്നു. ദൈവജനമായി വളരുവാൻ നമ്മുടെ പശ്ചാത്താപം മാത്രമേ ദൈവം ആവശ്യപ്പെടുന്നുള്ളു. പശ്ചാത്താപം വഴി എത് പാപവും മാഞ്ഞു പോലെ നിർമ്മലമായി തീരുന്നു: ഇതാണ് ദൈവസ്നേഹത്തിന്റെ അത്ഭുതം" അദ്ദേഹം പറഞ്ഞു. (Source: Catholic Herald)
Image: /content_image/News/News-2016-03-04-07:46:42.jpg
Keywords: ഫ്രാന്‍സിസ് പാപ്പ

878
Category: 15
Sub Category:
Heading: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: അഞ്ചാം തീയതി
Content: അവന്‍ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍നിന്നാണ് (മത്തായി 1:20). #{red->n->n-> വി. യൗസേപ്പ് പ.കന്യകയുടെ വിരക്തഭര്‍ത്താവ്}# ദൈവം പരിശുദ്ധ കന്യകയെ അനാദിയിലെ തന്നെ തെരഞ്ഞെടുത്ത് അവളെ ദൈവമാതൃപദത്തിലേക്കുയര്‍ത്തി. ദൈവജനനിയുടെ മഹത്വത്തിനെല്ലാം നിദാനം അവളുടെ ദൈവമാതൃത്വമാണ്. മനുഷ്യന്‍റെ ബുദ്ധിക്കഗ്രാഹ്യമായ അനേകം ദാനങ്ങളാല്‍ ദൈവം തന്‍റെ ദിവ്യജനനിയെ അലങ്കരിച്ചു. അത്കൊണ്ട് തന്നെ സകല സൃഷ്ടികളിലും നിന്ന് വേറിട്ട ഒരാളാണ് പ.കന്യക. ദൈവമാതാവിന്‍റെ വിരക്തഭര്‍ത്താവായി ദൈവം തെരഞ്ഞെടുത്ത വി. യൗസേപ്പിനും തത്തുല്യമായ ഒരു സ്ഥാനമുണ്ടെന്നുള്ളത് നാം അംഗീകരിച്ചേ മതിയാവൂ. ഭാര്യാഭര്‍ത്താക്കന്‍മാര്‍ പരസ്പര പൂരകങ്ങളാണ്. ഭാര്യയുടെ ഗുണങ്ങളിലും സമ്പത്തിലും മറ്റ് നന്മകളിലും ഭര്‍ത്താവിനും അവകാശം സിദ്ധിക്കുന്നുണ്ട്. അതിനാല്‍ സര്‍വഗുണഗണങ്ങളാലും സമ്പൂര്‍ണ്ണമായ പരിശുദ്ധ ജനനിയുടെ ഭര്‍ത്താവായ വി.യൗസേപ്പിനും പ. കന്യകയുടെ എല്ലാ നന്മകളിലും ദാനങ്ങളിലും ഭാഗഭാഗിത്വം വഹിക്കുന്നുണ്ടെന്ന് അനുമാനിക്കാം. ഒരു രാജാവ് തന്‍റെ പുത്രിക്ക് വിവാഹാലോചന നടത്തുമ്പോള്‍ പുത്രിക്ക് ഏറ്റവും അനുരൂപനായ ഒരു വരനെ കണ്ടുപിടിക്കുവാന്‍ പരിശ്രമിക്കുന്നു. സമ്പത്ത്, സൗകുമാര്യം, സ്വഭാവഗുണം മുതലായവയിലെല്ലാം മികച്ച ഒരു വ്യക്തിയേ അദ്ദേഹം തിരഞ്ഞെടുക്കുകയുള്ളൂ. രാജാധിരാജനും സര്‍വഗുണ സമ്പൂര്‍ണ്ണനുമായ ദൈവം മറിയത്തിന് അനുരൂപനായ വരനായി വി.യൗസേപ്പിനെ തെരഞ്ഞെടുക്കുകയും സകല സല്‍ഗുണങ്ങളാലും അലങ്കരിക്കുകയും ചെയ്തു. തന്നിമിത്തം ദൈവജനനിയായ പ. കന്യകാമറിയം കഴിഞ്ഞാല്‍ വി. യൗസേപ്പിന് സകല വിശുദ്ധന്മാരിലും ഉന്നതസ്ഥാനം അര്‍ഹിക്കുന്നുവെന്ന് മനസ്സിലാക്കാം. പ. കന്യകയുമായിട്ടുള്ള നിരന്തര സഹവാസം വി. യൗസേപ്പിന്‍റെ വിശുദ്ധിയെ കൂടുതല്‍ പരിപോഷിപ്പിച്ചു. വിവാഹ ജീവിതത്തില്‍ ഭാര്യയ്ക്ക് ഭര്‍ത്താവിന്‍റെ വിശുദ്ധീകരണത്തിലും, ഭര്‍ത്താവിനു ഭാര്യയുടെ വിശുദ്ധീകരണത്തിലും, ഭാര്യാഭര്‍ത്താക്കന്‍മാര്‍ രണ്ടുപേരും കൂടി സന്താനങ്ങളുടെ വിശുദ്ധീകരണത്തിലും ശ്രദ്ധ പതിക്കുവാനുള്ള ഒരഭിഷേകമാണ് സ്വീകരിക്കുന്നത്. ദൈവമാതാവായ പ. കന്യകയെ ഒരു പ്രാവശ്യം കാണുന്നതു തന്നെ വളരെ വലിയ വിശുദ്ധിക്ക് നിദാനമാണ്. വി. യൗസേപ്പ് ദൈവജനനിയുമായി നിത്യസഹവാസത്തില്‍ കഴിയുകയും സഹകരിച്ച് പ്രവര്‍ത്തിക്കുകയും സേവനമര്‍പ്പിക്കുകയും ചെയ്തപ്പോള്‍ അത് എത്രമാത്രം അദ്ദേഹത്തിന്‍റെ വിശുദ്ധിയെ പരിപോഷിപ്പിച്ചു എന്ന്‍ നമ്മുക്ക് ചിന്തിച്ചാല്‍ മനസ്സിലാകും. "മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം." എന്ന കവിവാക്യം എത്ര അര്‍ത്ഥപൂര്‍ണ്ണമാണ്. പ.കന്യകയോടുള്ള സാമീപ്യം വി. യൗസേപ്പിനെ യോഗീയാക്കി തീര്‍ത്തു. ഭാര്യാഭര്‍തൃബന്ധം തിരുസഭയും ക്രിസ്തുവും തമ്മിലുള്ള ബന്ധത്തിന്‍റെ ഒരു പ്രതീകമാണെന്ന് അപ്പസ്തോലനായ പൌലൊസ് എഫേസൂസുകാര്‍ക്കു എഴുതിയ ലേഖനത്തില്‍ അനുസ്മരിപ്പിക്കുന്നു. #{red->n->n->സംഭവം}# 1962-ല്‍ ഛാന്ദാമിഷന്‍ പ. സിംഹാസനം കേരള സഭയെ ഏല്‍പ്പിച്ചു. ഈ മിഷന്‍ രൂപതയുടെ ആദ്യകാലത്ത് അവിടെ ജോലി ചെയ്തിരുന്ന ഒരു മലയാളി വൈദികനുണ്ടായ അനുഭവമാണിത്. ഛാന്ദായിലെ കാകസ നഗറില്‍ നിന്നു മാര്‍ യൗസേപ്പിതാവിന്‍റെ ഉത്തമഭക്തനായ അദ്ദേഹം ഒരു ഗ്രാമത്തിലേക്ക് പോകുകയായിരുന്നു. ക്രിസ്തുമത വിരോധികളായ ചില വര്‍ഗീയ ഭ്രാന്തന്‍മാരുടെ താവളത്തിലാണ് അദ്ദേഹം ചെന്നുപെട്ടത്. സംസാരത്തിലും പെരുമാറ്റത്തിലും നിന്ന്‍ അദ്ദേഹം ഒരു ക്രൈസ്തവനാണെന്ന് അവര്‍ മനസ്സിലാക്കി. വിരോധികള്‍, സ്നേഹഭാവത്തില്‍ അടുത്തുകൂടി. സമയം സന്ധ്യ. ഉടനെ അവിടം വിട്ട് പോകരുതെന്നും പോയാല്‍ വലിയ അപകടം വരാന്‍ ഇടയുണ്ടെന്നും പറഞ്ഞു. അവര്‍ അദ്ദേഹത്തെ ഒരു വീട്ടിലേക്ക് നയിച്ചു. സംശയത്തിന് ഇടവരാത്തവിധം അവര്‍ മിക്കവാറും തന്നെ പുറത്തേക്ക് പോയി. കുറച്ചു സമയം കഴിഞ്ഞ് അദ്ദേഹത്തിന് ചില സംശയങ്ങള്‍ തോന്നിത്തുടങ്ങി. ഈ അവസരത്തില്‍ തന്നെ രക്ഷിക്കുവാന്‍ കഴിവുള്ളതായി മാര്‍ യൗസേപ്പ് മാത്രമേയുള്ളൂ എന്ന ശരണത്തോടെ അദ്ദേഹം പ്രാര്‍ത്ഥിച്ചു. അതാ, ഒരു മനുഷ്യന്‍ അദ്ദേഹത്തിന്‍റെ സമീപത്തു വന്നു അയാള്‍ പറഞ്ഞു: നിങ്ങള്‍ അകപ്പെട്ടിരിക്കുന്നത് മതവൈരികളുടെ താവളത്തിലാണ്. വേഗം രക്ഷപെടുക. "ആ മനുഷ്യന്‍റെ വാക്കുകളില്‍ വൈദികന് വിശ്വാസം തോന്നി. പക്ഷേ രക്ഷപെട്ടു പോകാന്‍ കൈയില്‍ പണമില്ല. ആ മനുഷ്യന്‍ 50 രൂപ വൈദികന്‍റെ കൈയില്‍ ഏല്‍പ്പിച്ചിട്ടു പറഞ്ഞു: എത്രയും വേഗം ഒരു ടാക്സിയില്‍ കയറി അടുത്തുള്ള പട്ടണത്തിലേക്കു പുറപ്പെടുക. ഞാന്‍ വിദ്യാഭ്യാസം ചെയ്തത് ഒരു കത്തോലിക്കാ കോളേജിലാണ്. നിങ്ങളെ ഈ അവസരത്തില്‍ രക്ഷപെടുത്തേണ്ടത് എന്‍റെ കടമയാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു. അദ്ദേഹം ആ മനുഷ്യനോടു പണം വാങ്ങി ടാക്സി കാര്‍ പിടിച്ച് അടുത്തുള്ള നഗരത്തിലേക്ക് പോയി. കാറില്‍ കയറുമ്പോള്‍ തന്നെ ആദ്യം സ്വീകരിച്ചവര്‍ മദ്യപിച്ച് കൊലയായുധങ്ങളുമായി വിശ്രമിച്ച് വീടിനെ സമീപിക്കുന്നത് വൈദികന്‍ കണ്ടു. തന്‍റെ ജീവിതത്തിന്‍റെ നിര്‍ണ്ണായക നിമിഷത്തില്‍ തന്നെ സഹായിച്ച മാര്‍ യൗസേപ്പിനെ അദ്ദേഹം സ്തോത്രം ചെയ്തു. #{red->n->n->ജപം}# മഹാത്മാവായ മാര്‍ യൗസേപ്പേ, പരിശുദ്ധ ദൈവജനനിയുടെ വിരക്തഭര്‍ത്താവായി ദൈവം അങ്ങയെ തെരഞ്ഞെടുത്തതുമൂലം അങ്ങേയ്ക്ക് ലഭിച്ചിരിക്കുന്ന മഹത്വം എത്ര അഗ്രാഹ്യമാണ്. ഞങ്ങള്‍ അതില്‍ സന്തോഷിക്കുന്നു. അങ്ങ് ആവശ്യപ്പെടുന്നതെല്ലാം നല്‍കുവാന്‍ സ്വര്‍ഗ്ഗരാജ്ഞി ഒരര്‍ത്ഥത്തില്‍ കടപ്പെടുന്നു. ആയതിനാല്‍ അങ്ങേ മക്കളായ ഞങ്ങള്‍ക്ക് ആവശ്യമായ എല്ലാ അനുഗ്രഹങ്ങളും അവിടുത്തെ പ്രിയ പത്നിയായ പ. കന്യകയോട് അപേക്ഷിച്ച് ഞങ്ങള്‍ക്ക് നല്‍കേണമേ. പ. കന്യകാമറിയത്തെയും അങ്ങയെയും സ്നേഹിക്കുവാനും അനുസരിക്കുവാനും ഞങ്ങളെ സഹായിക്കണമേ. നിങ്ങളുടെ സുകൃത മാതൃക ഞങ്ങള്‍ക്ക് വിശുദ്ധമായ ജീവിതം നയിക്കുന്നതിനുള്ള പ്രചോദനമാകട്ടെ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ (കര്‍ത്താവേ...) മിശിഹായെ, അനുഗ്രഹിക്കണമേ. (മിശിഹായെ...) കര്‍ത്താവേ, അനുഗ്രഹിക്കണമേ. (കര്‍ത്താവേ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, (മിശിഹായെ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. (മിശിഹായെ...) സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ലോകരക്ഷകനായ ക്രിസ്തുവേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, . പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) വിശുദ്ധ യൗസേപ്പേ, ദാവീദിന്‍റെ വിശിഷ്ട സന്താനമേ, ഗോത്രപിതാക്കളുടെ പ്രകാശമേ, ദൈവജനനിയുടെ ഭര്‍ത്താവേ, പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ, ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ, തിരുക്കുടുംബത്തിന്‍റെ നാഥനേ, എത്രയും നീതിമാനായ വി. യൗസേപ്പേ, മഹാ വിരക്തനായ വി.യൗസേപ്പേ, മഹാ വിവേകിയായ വി. യൗസേപ്പേ, മഹാ ധീരനായ വി. യൗസേപ്പേ, അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ, മഹാ വിശ്വസ്തനായ വി. യൗസേപ്പേ, ക്ഷമയുടെ ദര്‍പ്പണമേ, ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ, തൊഴിലാളികളുടെ മാതൃകയേ, കുടുംബജീവിതത്തിന്‍റെ അലങ്കാരമേ, കന്യകകളുടെ സംരക്ഷകാ, കുടുംബങ്ങളുടെ ആധാരമേ, നിര്‍ഭാഗ്യരുടെ ആശ്വാസമേ, രോഗികളുടെ ആശ്രയമേ, മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ, പിശാചുക്കളുടെ പരിഭ്രമമേ, തിരുസ്സഭയുടെ പാലകാ, ഭൂലോകപാപ....(3) (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു. (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. #{red->n->n->സുകൃതജപം}# തിരുക്കുടുംബത്തിന്‍റെ പാലകനായ മാര്‍ യൗസേപ്പേ ഞങ്ങളുടെ കുടുംബങ്ങളെ സദാ പരിപാലിക്കണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/Calendar/3?type=15 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F1r7YbeJM6e0tcIp08lbHp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/ChristianPrayer/ChristianPrayer-2016-03-04-07:43:20.jpg
Keywords: വിശുദ്ധ യൗസേ

879
Category: 9
Sub Category:
Heading: ആത്മസൗഖ്യത്തിന്‍റെ അനുഗ്രഹ നിറവിനായി മാർച്ച് മാസത്തെ സെക്കന്റ് സാറ്റർഡേ കണ്‍വെന്‍ഷൻ
Content: ജീവിത തിരക്കുകളിലും ഭാരങ്ങളിലും വിഷമിക്കുന്ന അനേകര്‍ക്ക് ആശ്വാസവും പ്രത്യാശയും പകരുന്ന സൗഖ്യദിനങ്ങളാണ് ഓരോ സെക്കന്‍റ് സാറ്റര്‍ഡേ കണ്‍വെന്‍ഷനും. തകര്‍ച്ചകളുടെയും വേദനകളുടെയും നടുവില്‍ യേശുക്രിസ്തു നല്‍കുന്ന സന്തോഷവും സമാധാനവും അനുഭവിക്കാന്‍, വളര്‍ന്നു വരുന്ന കുട്ടികള്‍ ദൈവകൃപയില്‍ നിലനില്‍ക്കുവാന്‍, സഭയ്ക്കും സമൂഹത്തിനും വേണ്ടി തങ്ങളുടെ കഴിവുകളും സമയവും സമര്‍പ്പിക്കുവാന്‍- വിവിധങ്ങളായ മേഖലകളില്‍ യൂറോപ്പിന് പ്രത്യാശയായി വിശ്വാസത്തിന്‍റെ ഈ ഉത്സവം പരിശുദ്ധാത്മാവിനാല്‍ വഴി നടത്തപ്പെടുന്നു. കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തിന്‍റെ ആഗോള പ്രസിഡന്‍റ് മിഷേല്‍ മൊറാനും, സെഹിയോന്‍ യൂറോപ്പ് ശുശ്രൂഷകളുടെ ഡയറക്ടര്‍ ഫാ. സോജി ഓലിക്കലും ചേര്‍ന്ന് നയിക്കുന്ന ശുശ്രൂഷകള്‍ ദൈവജനത്തിന് അനുഗ്രഹ ദായകമായി മാറും. പരിശുദ്ധ പിതാവിന്‍റെ ആഹ്വാനത്തോട് ചേര്‍ന്ന്‍, വെള്ളിയാഴ്ച (4th March) രാത്രി 10 മുതല്‍ രാവിലെ 10 വരെ ഫാ. സോജി ഓലിക്കലിന്‍റെ നേതൃത്വത്തില്‍ 12 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന st. Gerard ദേവാലയത്തി വച്ച് നടത്തപ്പെടുന്നു. (Castle Way, B35 6JT) ഇംഗ്ലീഷിലും മലയാളത്തിലുമായിട്ടാണ് ശുശ്രൂഷകൾ നടത്തപ്പെടുന്നത്. ഇംഗ്ലീഷ് ഭാഷയില്‍ കുട്ടികള്‍ക്കു ലഭിക്കുന്ന അഭിഷേക മണിക്കൂറുകള്‍ വലിയ താത്പര്യത്തോടെയാണ് അനേകം മാതാപിതാക്കള്‍ കാണുന്നത്. ഇംഗ്ലീഷ് സംസാരിക്കുന്ന വിവിധ ഭാഷക്കാരുടെ എണ്ണം ഓരോ മാസവും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിന്‍റെ സമാധാനം അനുഭവിക്കാനും പങ്കുവയ്ക്കാനും ഒരുമയോടെ ഒന്നുചേർന്ന് പ്രാര്‍ത്ഥിക്കാൻ എല്ലാവരെയും സെഹിയോൻ UK ടീം അംഗങ്ങൾ സ്വാഗതം ചെയ്യുന്നു.
Image: /content_image/Events/Events-2016-03-04-07:44:01.JPG
Keywords: second saturday, march, pravachaka sabdam

880
Category: 1
Sub Category:
Heading: മദർ തെരേസയുടെ സന്യാസിനികൾ കൊല്ലപ്പെട്ടത് മതപരമായ കാരണങ്ങളാൽ: അറേബ്യൻ വൈദികൻ
Content: യെമനിൽ മിഷിനറീസ് ഓഫ് ചാരിറ്റിയിലെ (മദർ തെരേസ സ്ഥാപിച്ച സന്യാസിനി സമൂഹം) ആക്രമണവും കൊലപാതകങ്ങളും ആസൂത്രിതവും മതപരവുമായിരുന്നു എന്നത് വ്യക്തമാണെന്ന് മോൺ. പോൾ ഹിൻഡർ അറിയിച്ചു. ആക്രമണത്തിൾ നാലു സന്യാസിനികളും പത്ത് ജീവനക്കാരും കൊല്ലപ്പെട്ടു. സ്ഥാപനത്തിൽ താമസിച്ചിരുന്ന ഒരു മലയാളി വൈദികനെ അക്രമികൾ തട്ടിക്കൊണ്ടു പോയതായി സംശയിക്കുന്നു. ജീവിത വ്യതത്തിനിടയിൽ ജീവത്യാഗം ചെയ്യേണ്ടി വന്നവരാണ് അവർ എന്ന് സതേൺ അറേബ്യയുടെ അപ്പസ്തോലിക് വികാരിയായ മോൺ. ഹിൻഡർ പറഞ്ഞു. തെക്കൻ യെമനിലെ ഏഡനിൽ പ്രവർത്തിക്കുന്ന മിഷിനറീസ് ഓഫ് ചാരിറ്റിയുടെ മന്ദിരത്തിൽ, ആലംബഹീനരും അംഗവൈകല്യമുള്ളവരും വാർദ്ധക്യത്തിൽ ഉപേക്ഷിക്കപ്പെട്ടവരുമുൾപ്പടെ അനവധി പേർ താമസിക്കുന്നുണ്ട്. അവിടെ നടന്നത് മതപരമായ ആക്രമണം തന്നെയാണെന്ന് മോൺ. ഹിൻഡർ ആവർത്തിച്ചു. വെള്ളിയാഴ്ച രാവിലെ 8.30-നാണ് യൂണിഫോമിട്ട ഒരു കൂട്ടം ആളുകൾ മന്ദിരത്തിന്റെ മതിൽ കെട്ടിനുള്ളിൽ പ്രവേശിച്ചത്. വരുന്ന വഴി അവർ ഗാർഡീനേയും മുന്നിൽ കണ്ട ജീവനക്കാരെയും വെടിവെച്ചു കൊന്നു. അതിനു ശേഷം മന്ദിരത്തിൽ കയറി രോഗീപരിചരണത്തിലേർപ്പെട്ടിരുന്ന നാലു സന്യാസിനികളെയും വെടിവെച്ചു. ഓഫീസ് മുറിക്കുള്ളിലായിരുന്ന മദർ സുപ്പീരിയർ അക്രമത്തിൽ നിന്നും രക്ഷപെട്ടു. ഇന്ത്യയിൽ നിന്നുള്ള സിസ്റ്റർ ആൻസ്ലം, വാൻണ്ടയിൽ നിന്നുമുള്ള സിസ്റ്റർ ഗ്രീറ്റ, സിസ്റ്റർ റെഗ്നീറ്റയും, സിസ്റ്റർ ജൂഡിറ്റ്, (കെനിയ) എന്നിവരാണ് കൊല്ലപ്പെട്ട സന്യാസിനികൾ. ആക്രമണം നടക്കുന്ന സമയം ചാപ്പലിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്ന പാലാ രാമപുരം സ്വദേശിയായ ഫാദർ ടോം ഉഴുന്നല്ലിനെ പിന്നീട് കാണാതായി. അദ്ദേഹത്തെ അക്രമികൾ തട്ടിക്കൊണ്ടു പോയതായി സംശയിക്കുന്നു. തങ്ങളുടെ പ്രവർത്തനം അപകട മേഖലയിലാണെന്ന് സന്യാസിനികൾക്ക് അറിയാമായിരുന്നു. "ഇതിനു മുമ്പും സമാനമായ ആക്രമണങ്ങൾ തങ്ങളുടെ നേരെ ഉണ്ടായിട്ടും തങ്ങള്‍ ഏറ്റെടുത്ത ആത്മീയ ദൗത്യം ഉപേക്ഷിച്ചു പോകാൻ സന്യാസിനികൾ തയ്യാറായിരുന്നില്ല." മോൺ. ഹിൻഡർ പറഞ്ഞു. പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ പുറത്തു കാണുന്നില്ല എങ്കിലും ഈ പ്രദേശം സുരക്ഷിതമല്ല എന്ന് എല്ലാവർക്കും അറിയാം. വാർത്തകൾ പുറത്തറിയാൻ ബുദ്ധിമുട്ടുള്ള പ്രദേശമാണിത് എന്ന് ഫാദർ ഹിൻഡർ തുടർന്നു പറഞ്ഞു. 1998-ൽ അൽ ഹുദായിദ് നഗരത്തിലെ മിഷിനറീസ് ഓഫ് ചാരിറ്റി നടത്തുന്ന ആതുരാലയത്തിൽ ഒരാൾ അതിക്രമിച്ചു കയറി മൂന്ന് സന്യാസിനികളെ വെടിവച്ചു കൊലപ്പെടുത്തുകയുണ്ടായി. മനോനില തെറ്റിയ ഒരു സൗദിയാണ് ആ കൃത്യം ചെയ്തത് എന്ന് പിന്നീട് യെമൻ അധികാരികൾ വിശദീകരിച്ചു. അന്ന് കൊല്ലപ്പെട്ടവരിൽ രണ്ടു പേർ ഇന്ത്യയിൽ നിന്നുമുള്ള സന്യാസിനികളായിരുന്നു - സിസ്റ്റർ ലൈലയും സിസ്റ്റർ അനിറ്റയും. വധിക്കപ്പെട്ട മൂന്നാമത്തെ സന്യാസിനി സിസ്റ്റർ മൈക്കല്ലെ ഫിലിപ്പൈൻസുകാരിയായിരുന്നു. അൽ ഖൊയിദ്ദ, ജിഹാദി മുസ്ലീം തീവ്രവാദികൾ യെമൻ കലാപഭൂമിയാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Image: /content_image/News/News-2016-03-05-02:01:15.jpg
Keywords: yamen nunus killed, pravachaka sabdam

881
Category: 5
Sub Category:
Heading: കോണ്‍സ്റ്റാന്റിനോപ്പിളിലെ വിശുദ്ധ ഏവൂഫ്രാസിയാ
Content: കോണ്‍സ്റ്റാന്റിനോപ്പിളിലെ ബൈസാന്റിയത്തിലാണ് വിശുദ്ധ ഏവൂഫ്രാസിയാ ജനിച്ചത്. ചക്രവര്‍ത്തിയായിരുന്ന തിയോഡോസിയൂസ് ഒന്നാമന്റെ രക്തബന്ധത്തില്‍പ്പെട്ടയാളായിരുന്നു വിശുദ്ധയുടെ പിതാവായിരുന്ന ആന്റിഗോണസ് . വിശുദ്ധയുടെ മാതാവായിരുന്ന ഏവൂപ്രാക്സിയായ നന്മ ചെയ്യുന്നതില്‍ ഏറെ ശ്രദ്ധ ചെലുത്തിയിരിന്നു. വിശുദ്ധയുടെ പിതാവുമായിട്ടുള്ള ബന്ധം മൂലവും, അവള്‍ തന്റെ തന്റെ മാതാപിതാക്കളുടെ ഏക മകളുമാണെന്ന കാര്യം കണക്കിലെടുത്ത് കൊണ്ട് ചക്രവര്‍ത്തി വിശുദ്ധയോട് പ്രത്യേക വാത്സല്ല്യം പുലര്‍ത്തിയിരുന്നു. അതിനാല്‍ ചക്രവര്‍ത്തി, അവള്‍ക്ക് അഞ്ചുവയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ ധനികനായ ഒരു സെനറ്ററിനെ അവളുടെ ഭാവി ഭര്‍ത്താവായി കണ്ടെത്തുകയും ചെയ്തു. വിശുദ്ധയുടെ ജനനത്തിനു ശേഷം അവളുടെ ഭക്തരായ മാതാപിതാക്കള്‍ ശാശ്വതമായ ബ്രഹ്മചര്യം പാലിക്കുവാന്‍ പരസ്പരധാരണയോടെ പ്രതിജ്ഞ ചെയ്തു. അവര്‍ പ്രാര്‍ത്ഥനയിലും, ദാനധര്‍മ്മങ്ങളിലും, അനുതാപത്തിലും മുഴുകി സഹോദരീ-സഹോദരന്‍മാരേ പോലെ ജീവിക്കുവാന്‍ ആരംഭിച്ചു. ഒരു വര്‍ഷത്തിനകം തന്നെ വിശുദ്ധയുടെ പിതാവായ ആന്റിഗോണസ് മരിച്ചു, വിധവയായ വിശുദ്ധയുടെ അമ്മ തന്റെ മകളേയും കൂട്ടികൊണ്ട് ഈജിപ്തിലുള്ള തങ്ങളുടെ വലിയ തോട്ടത്തിലേക്ക് താമസം മാറി. വിവാഹാഭ്യര്‍ത്ഥകരില്‍ നിന്നും, കൂട്ടുകാരുടെ ബുദ്ധിമുട്ടിപ്പിക്കലില്‍ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടിയായിരുന്നു ഇത്. തബേന്‍സിയില്‍ അവരുടെ ഭവനത്തിന് അടുത്തായി ഏതാണ്ട് കഠിനമായ സന്യാസ ജിവിതം നയിക്കുന്ന 130-ഓളം വരുന്ന സന്യാസിനികള്‍ താമസിച്ചിരിന്ന ഒരാശ്രമം ഉണ്ടായിരുന്നു. അവര്‍ പതിവായി കഠിനമായ ഉപവാസമനുഷ്ടിക്കുകയും, ചണനാരുകള്‍ കൊണ്ട് സ്വയം തുന്നിയ പരുക്കന്‍ വസ്ത്രങ്ങള്‍ ധരിക്കുകയും, യാതൊരു മുടക്കവും കൂടാതെ നിരന്തരം പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. രോഗം വരുമ്പോള്‍ ഗൗരവമായ ഘട്ടത്തില്‍ ഒഴികെ വൈദ്യന്‍മാരുടെ സഹായം തേടുന്നതിനു പകരം അവര്‍ തങ്ങളുടെ വേദനകള്‍ സഹിക്കുകയും, ദൈവത്തിനു നന്ദിപറഞ്ഞു കൊണ്ട് ദൈവത്തിന്റെ കാരുണ്യത്തിനായി തങ്ങളെ സമര്‍പ്പിക്കുകയാണ് ചെയ്തിരിന്നത്. ആരോഗ്യത്തെകുറിച്ചുള്ള സങ്കീര്‍ണ്ണവും അമിതവുമായ ശ്രദ്ധ അമിതമായ ആത്മപ്രീതിക്കിടവരുത്തുകയും ചെയ്യുമെന്നു അവര്‍ വിശ്വസിച്ചിരിന്നു. ഈ ദൈവീക കന്യകമാരുടെ മാതൃക വിശുദ്ധയുടെ ഭക്തയായ അമ്മയെ വളരെയേറെ സ്വാധീനിക്കുകയും, അത് അവരുടെ ഭക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. തന്മൂലം വിശ്വാസപ്രവര്‍ത്തികളിലും, കാരുണ്യപ്രവര്‍ത്തികള്‍ക്കുമായി അവര്‍ കൂടുതല്‍ സമയം കണ്ടെത്തി. വിശുദ്ധയുടെ മാതാവ് ഈ സന്യാസിനിമാരെ സന്ദര്‍ശിക്കുക പതിവായി. മാത്രമല്ല മരിച്ചുപോയ തന്റെ ഭര്‍ത്താവിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന നിബന്ധനമേല്‍ തന്റെ സ്വത്തുക്കള്‍ മുഴുവന്‍ സ്വീകരിക്കുവാന്‍ സന്യസ്ഥരെ പ്രേരിപ്പിച്ചു. എന്നാല്‍ ആശ്രമാധിപയാകട്ടെ “സ്വര്‍ഗ്ഗം വിലക്ക് വാങ്ങുന്നതിന് വേണ്ടി ഞങ്ങള്‍ ഈ ലോകത്തിന്റെ എല്ലാ സുഖങ്ങളും ഉപേക്ഷിച്ചവരാണ്. ഞങ്ങള്‍ ദരിദ്രകളാണ്, ഇതുപോലെ തന്നെ തുടരുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയും ചെയ്യുന്നു” എന്ന് പറഞ്ഞുകൊണ്ട് വിശുദ്ധയുടെ അമ്മ വാഗ്ദാനം ചെയ്ത തോട്ടം സ്വീകരിക്കുവാന്‍ വിസമ്മതിച്ചു. എന്നിരുന്നാലും അള്‍ത്താരയിലെ വിളക്കിന് ആവശ്യമായ എണ്ണയും, സുഗന്ധദ്രവ്യങ്ങളും പതിവായി സ്വീകരിക്കാമെന്ന് അവര്‍ സമ്മതിച്ചു. വിശുദ്ധക്ക് ഏഴ് വയസ്സായപ്പോള്‍ അവള്‍ തന്റെ അമ്മയോട് ആ ആശ്രമത്തില്‍ ചേര്‍ന്ന് ദൈവത്തെ സേവിക്കുവാനുള്ള അനുവാദം ചോദിച്ചു. വളരെ സന്തോഷപൂര്‍വ്വം വിശുദ്ധയുടെ അമ്മ വിശുദ്ധയെ ആശ്രമാധിപയുടെ പക്കല്‍ ഏല്‍പ്പിച്ചു. സന്തോഷപൂര്‍വ്വം ഏവൂഫ്രാസിയായേ സ്വീകരിച്ചുകൊണ്ട് ആ മഠത്തിന്റെ അധിപ അവള്‍ക്ക് യേശുവിന്റെ ഒരു രൂപം കൊടുത്തു. വിശുദ്ധ അതില്‍ ചുംബിച്ചുകൊണ്ട് പറഞ്ഞു, “ഞാന്‍ എന്നെ തന്നെ യേശുവിനായി അഭിഷേകം ചെയ്തിരിക്കുന്നതായി പ്രതിജ്ഞയെടുക്കുന്നു” തുടര്‍ന്ന്‍ വിശുദ്ധയുടെ അമ്മ, രക്ഷകനായ യേശുവിന്റെ രൂപത്തിന്‍ കീഴെ അവളെ നിറുത്തുകയും അവളുടെ കൈകള്‍ സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തി പിടിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു “കര്‍ത്താവായ യേശുവേ, ഈ കുട്ടിയെ നിന്റെ പ്രത്യേക സംരക്ഷണയിലേക്ക് സ്വീകരിക്കണമേ. അവള്‍ നിന്നെ തേടുകയും നിന്നെ മാത്രം സ്നേഹിക്കുകയും, സ്വയം നിനക്കായി സമര്‍പ്പിക്കുകയും ചെയ്യുന്നു” അതിനു ശേഷം തന്റെ പ്രിയപ്പെട്ട മകളുടെ നേര്‍ക്ക് തിരിഞ്ഞുകൊണ്ട് അവര്‍ പറഞ്ഞു. “പര്‍വ്വതങ്ങള്‍ക്ക് അടിസ്ഥാനമിട്ട ദൈവം അവനിലുള്ള ഭയം വഴി നിന്നെ എപ്പോഴും ശക്തിപ്പെടുത്തട്ടെ.” തന്റെ മകളെ ആ ആശ്രമാധിപയുടെ കൈകളില്‍ ഏല്‍പ്പിച്ചതിനുശേഷം തേങ്ങി കരഞ്ഞുകൊണ്ട് അവര്‍ ആ ആശ്രമം വിട്ടു. ആദ്യം അവിടത്തെ സന്യാസിനിമാര്‍ വിചാരിച്ചിരുന്നത് അവിടത്തെ ആശ്രമജീവിതത്തിന്റെ കാഠിന്യത്താല്‍ ആ ബാലിക തന്റെ തീരുമാനം മാറ്റുമെന്നായിരുന്നു, എന്നാല്‍ അവിടത്തെ സഹനങ്ങള്‍ വിശുദ്ധയേ തെല്ലും ദുഃഖിപിച്ചില്ല. താന്‍ ലോകസുഖങ്ങള്‍ ഉപേക്ഷിച്ചത് മൂലം തന്റെ ജീവിതത്തിലെ ചില സന്തോഷങ്ങള്‍ നഷ്ടപ്പെടുത്തിയെന്നു തീര്‍ച്ചയായും അവള്‍ക്ക് ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ടാകാം. പക്ഷേ അവളുടെ ഏറ്റവും വലിയ സന്തോഷം മറ്റുള്ളവരെ സഹായിച്ചുകൊണ്ട് ദൈവത്തെ സ്നേഹിക്കുന്നതിലായിരുന്നു. ഇതിനിടെ വിശുദ്ധയുടെ മാതാവായ ഏവൂപ്രാക്സിയാ അസുഖം പിടിപ്പെട്ട് മരണകിടക്കയില്‍ കിടക്കുമ്പോള്‍ അവര്‍ തന്റെ മകള്‍ക്ക് തന്റെ അവസാന നിര്‍ദ്ദേശങ്ങള്‍ നല്‍കി, “ദൈവത്തെ ഭയക്കുക, തന്റെ സഹോദരിമാരെ സ്നേഹിക്കുകയും അവരോടു എളിമയോട് കൂടി പെരുമാറുകയും ചെയ്യുക, നീ എന്തായിരുന്നുവെന്നത് ഒരിക്കലും ചിന്തിക്കരുത്, നിന്റെ രാജകീയകുലത്തിലുള്ള ജനനത്തെക്കുറിച്ച് ആലോചിക്കുകയോ സ്വയം പറയുകയോ ചെയ്യരുത്, ഈ ഭൂമിയില്‍ വിനയത്തോടും, ലാളിത്യത്തോടും കൂടി ജീവിക്കുക. എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ നിനക്ക് സമ്പന്നയായി ജീവിക്കുവാന്‍ കഴിയും.” ഇപ്രകാരം പറഞ്ഞതിന് ശേഷം ആ നല്ല അമ്മ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. വിശുദ്ധയുടെ മാതാവിന്റെ മരണവാര്‍ത്ത ചക്രവര്‍ത്തിയുടെ ചെവിയില്‍ എത്തിയപ്പോള്‍, ചക്രവര്‍ത്തിയായ തിയോഡോസിയൂസ് ആ പ്രഭു കന്യകയേ കൊട്ടാരത്തിലേക്ക് വിളിപ്പിക്കുവാന്‍ ആളെ അയക്കുകയും തനിക്ക് ഇഷ്ടമുള്ള ഒരു സെനറ്ററിനെ അവള്‍ക്ക് ഭര്‍ത്താവായി വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാല്‍ വിശുദ്ധ തന്റെ സ്വന്തം കൈപ്പടയില്‍ ചക്രവര്‍ത്തിക്കെഴുതി : “അജയ്യനായ ചക്രവര്‍ത്തി, ഞാന്‍ എന്നെ തന്നെ യേശുവിനായി സമര്‍പ്പിച്ചു കഴിഞ്ഞിരിക്കുന്നു, എനിക്ക് എന്റെ പ്രതിജ്ഞ തെറ്റിച്ചുകൊണ്ട് അധികം താമസിയാതെ പുഴുക്കള്‍ക്ക് ഭക്ഷണമാകുവാന്‍ പോകുന്ന നശ്വരനായ ഒരു മനുഷ്യനെ വിവാഹം കഴിക്കുവാന്‍ സാധിക്കുകയില്ല. എന്റെ മാതാപിതാക്കള്‍ക്ക് വേണ്ടി ദയവായി അവരുടെ സ്വത്തുക്കള്‍, ദരിദ്രര്‍ക്കും, അനാഥര്‍ക്കും, ദേവാലയത്തിനുമായി വീതിച്ചു നല്‍കുക. എന്റെ എല്ലാ അടിമകളേയും സ്വതന്ത്രരാക്കുക, എന്റെ ദാസികളെയും, വേലക്കാരേയും അവര്‍ക്ക് കൊടുക്കുവാനുള്ളതെല്ലാം കൊടുത്തിട്ട് പറഞ്ഞുവിടുക. എന്റെ പിതാവിന്റെ കാര്യസ്ഥന്‍മാരോട് കൃഷിക്കാര്‍ക്ക് പിതാവിന്റെ മരണം മുതല്‍ കൊടുക്കുവാനുള്ളതെല്ലാം കൊടുത്തിട്ട് അവരെ മോചിപ്പിക്കുവാന്‍ ഉത്തരവിടുക, എങ്കില്‍ മാത്രമേ എനിക്ക് എന്റെ ദൈവത്തെ യാതൊരു തടസ്സവും കൂടാതെ സേവിക്കുവാനും, യാതൊരു ബന്ധനവുമില്ലാതെ അവന്റെ മുന്‍പില്‍ നില്‍ക്കുവാനും സാധിക്കുകയുള്ളൂ. അങ്ങും അങ്ങയുടെ ചക്രവര്‍ത്തിനിയോടും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആവശ്യപ്പെടുക. തന്മൂലം ഞാന്‍ യേശുവിനെ സേവിക്കുവാന്‍ തക്കവിധത്തില്‍ യോഗ്യയായി തീരട്ടെ.” ആ സന്ദേശവാഹകന്‍ ഈ എഴുത്തുമായി ചക്രവര്‍ത്തിയുടെ പക്കല്‍ എത്തി, കണ്ണീരോട് കൂടിയാണ് ചക്രവര്‍ത്തി ഈ കത്ത് വായിച്ചത്. ഇത് കേട്ട സെനറ്റര്‍മാര്‍ കരഞ്ഞു കൊണ്ട് ചക്രവര്‍ത്തിയോട് പറഞ്ഞു; “നിന്റെ തന്നെ രാജകീയരക്തത്തിലുള്ള ആന്റിഗോണസിന്റേയും, ഏവൂപ്രാക്സിയായുടേയും യോഗ്യയായ മകളാണവള്‍, വളരെയേറെ നന്മയുള്ളവരുടെ വിശുദ്ധ സന്തതി.” 395-ല്‍ ചക്രവര്‍ത്തി മരിക്കുന്നതിനു മുന്‍പായി അവള്‍ നിര്‍ദ്ദേശിച്ച കാര്യങ്ങളെല്ലാം അദ്ദേഹം നിര്‍വഹിച്ചു. വിശുദ്ധ ഏവൂഫ്രാസിയാ ആ ആശ്രമത്തിലെ മറ്റ് കന്യകാസ്ത്രീകള്‍ക്കെല്ലാം എളിമയുടേയും, ശാന്തതയുടേയും, കാരുണ്യത്തിന്റേയും ഒരു മാതൃകയായിരുന്നു. അവള്‍ ഏതെങ്കിലും വിധത്തില്‍ പ്രലോഭിപ്പിക്കപ്പെടുകയാണെങ്കില്‍ അതേക്കുറിച്ച് ഉടന്‍തന്നെ അത് ആശ്രമാധിപയോട് ഏറ്റ് പറയുകയും, സാത്താനെ ആട്ടിപായിക്കുവാനുള്ള പരിഹാരം തേടുകയും ചെയ്യുമായിരുന്നു. വിവേകമുള്ള ആശ്രാമാധിപ അത്തരം അവസരങ്ങളില്‍ പ്രായശ്ചിത്തത്തിനായി അവള്‍ ചെയ്തിരുന്ന ലളിതവും വേദനാജനകവുമായിരുന്ന കഠിന പ്രയത്നങ്ങളെ ആസ്വദിക്കുമായിരുന്നു. വലിയ പാറകള്‍ ഒരുസ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് ചുമക്കുക, മുപ്പത് ദിവസത്തോളം കഠിനമായ ലാളിത്യത്തില്‍ ജീവിക്കുക തുടങ്ങിയവ വിശുദ്ധയുടെ അനുതാപപ്രവര്‍ത്തനങ്ങളില്‍ ചിലത് മാത്രം. സാത്താന്റെ പ്രലോഭനത്തിന്റെ സ്വാധീനം തന്നില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കപ്പെടുന്നത് വരെ വിശുദ്ധ തന്റെ പ്രായശ്ചിത്ത പ്രവര്‍ത്തനങ്ങള്‍ തുടരും. വിശുദ്ധയുടെ ഭക്ഷണം വെറും പച്ചകറിയും, ധാന്യങ്ങളും മാത്രമായിരുന്നു. തുടക്കത്തില്‍ എല്ലാ ദിവസവും സൂര്യാസ്തമനത്തിനു ശേഷം ഒരുപ്രാവശ്യം മാത്രമായിരുന്നു വിശുദ്ധ ഭക്ഷണം കഴിച്ചിരുന്നുള്ളൂ, പിന്നീട് രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ ഒരിക്കലായി. വിശുദ്ധ ഏവൂഫ്രാസിയാ മറ്റ് കന്യകാസ്ത്രീകളുടെ മുറികള്‍ വൃത്തിയാക്കുകയും, അടുക്കളയിലേക്ക് വെള്ളം കൊണ്ടുവരികയും ചെയ്യുമായിരുന്നു. കഠിനവും, വിരസവുമായ ജോലികള്‍ അവള്‍ സന്തോഷപൂര്‍വ്വം സ്വീകരിച്ചു; വേദനാജനകമായ ജോലികള്‍ തന്റെ അനുതാപത്തിന്റെ ഭാഗമാക്കി. ഒരിക്കല്‍ അടുക്കളയിലെ ഒരു ജോലിക്കാരി വിശുദ്ധയോട് ആഴ്ചമുഴുവനും ഉപവസിക്കുന്നത് എന്തിനെന്നു ചോദിച്ചു, ആ ആശ്രമത്തിലെ അധിപയൊഴികെ മറ്റാരും അങ്ങിനെ ഉപവസിക്കാറില്ലായിരുന്നു. 'ആ അനുതാപപ്രവര്‍ത്തി ചെയ്യുവാന്‍ ആശ്രമാധിപ തന്നോട് നിര്‍ദ്ദേശിച്ചിരിക്കുന്നു' എന്നായിരുന്നു വിശുദ്ധയുടെ മറുപടി. എന്നാല്‍ ആ ജോലിക്കാരി വിശുദ്ധയെ കാപടനാട്യക്കാരി എന്ന് വിളിച്ചു ആക്ഷേപിച്ചു, അത് കേട്ട ഉടന്‍തന്നെ വിശുദ്ധ അവളുടെ പാദങ്ങളില്‍ വീണ് തന്നോടു ക്ഷമിക്കുവാനും, തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും അപേക്ഷിക്കുകയാണുണ്ടായത്. എങ്ങിനെയൊക്കെയാണെങ്കിലും, ഇത്തരമൊരു അന്യായമായ ആക്ഷേപത്തേയും, അപവാദത്തേയും ക്ഷമാപൂര്‍വ്വം സ്വീകരിച്ച വിശുദ്ധയുടെ ക്ഷമാശീലവും, ആത്മാര്‍ത്ഥമായി സ്വയം നിന്ദിച്ച എളിമയുമാണ് വിശുദ്ധയുടെ ഈ പ്രവര്‍ത്തിയില്‍ നിന്നും പ്രകടമാകുന്നത് എന്നകാര്യം എടുത്ത് പറയാതിരിക്കുവാന്‍ സാധ്യമല്ല. അവളുടെ അസാധാരണമായ എളിമയുടേയും, ശാന്തതയുടേയും ഉദാഹരണം കൂടിയാണ് ഈ സംഭവം. 420-ല്‍ തന്റെ മുപ്പതാമത്തെ വയസ്സില്‍ മരിക്കുന്നതിനു മുന്‍പും പിന്‍പുമായി നിരവധി അത്ഭുതപ്രവര്‍ത്തനങ്ങള്‍ വിശുദ്ധ ചെയ്തിട്ടുണ്ട്. ഇപ്പോഴും ബൈസന്റൈന്‍ കുര്‍ബ്ബാനക്ക് മുന്‍പുള്ള ഒരുക്കത്തില്‍ വിശുദ്ധയുടെ പേരും പരാമര്‍ശിക്കുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. തെയുസെറ്റാസ് ഹോറെസ്, തെയോഡോറ, നിംഫോഡോറ, മാര്‍ക്ക് അറേബിയ 2. പേഴ്സ്യന്‍ കന്യക ക്രിസ്റ്റീന 3. നോവലീസ് ആശ്രമാധിപനായ ഹെല്‍ഡ്റാഡ് 4. അയര്‍ലന്‍റിലെ ജെറാള്‍ഡ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/3?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FPtifiKlmpRA0I05JBtRgp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/DailySaints/DailySaints-2016-03-05-10:34:13.jpg
Keywords: എവു

882
Category: 8
Sub Category:
Heading: ദൈവസ്നേഹാഗ്നിയില്‍ ശുദ്ധരാക്കപ്പെടുന്ന ആത്മാക്കള്‍
Content: അവര്‍ പരസ്പരം പറഞ്ഞു, "വഴിയില്‍ വെച്ച് അവന്‍ വിശുദ്ധ ലിഖിതം വിശദീകരിച്ചുകൊണ്ട് നമ്മോടു സംസാരിച്ചപ്പോള്‍ നമ്മുടെ ഹൃദയം ജ്വലിച്ചില്ലേ” (ലൂക്കാ 24:32) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-6}# "നമ്മുടെ കര്‍ത്താവായ ദൈവം ഒരു ദഹിപ്പിക്കുന്ന അഗ്നിയാണ്. വാസ്തവത്തില്‍ ദൈവം വമിക്കുന്ന തീ ഒന്നിനേയും നശിപ്പിക്കുന്നില്ല. അത് മധുരതരമായി ജ്വലിക്കുകയാണ് ചെയ്യുന്നത്. അത് ഒരുവനെ പൂര്‍ണ്ണമായ ആനന്ദത്തിലേക്ക് എത്തിക്കുന്നു" (വിശുദ്ധ ബെര്‍ണാഡ്). #{red->n->n->വിചിന്തനം:}# ഞാന്‍ നോക്കികൊണ്ടിരിക്കേ, സിംഹാസനങ്ങള്‍ നിരത്തി, പുരാതനനായവന്‍ ഉപവിഷ്ടനായി. അവന്റെ വസ്ത്രം മഞ്ഞുപോലെ ധവളം; തലമുടി, നിര്‍മലമായ ആട്ടിന്‍രോമം പോലെ! തീജ്വാലകളായിരുന്നു അവന്റെ സിംഹാസനം; അതിന്റെ ചക്രങ്ങള്‍ കത്തിക്കാളുന്ന അഗ്‌നി (ദാനിയേല്‍ 7:9). പ്രവാചകനായ ദാനിയേല്‍ ദൈവത്തിന്റെ സിംഹാസനം തീജ്വാലകളാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞിരിക്കുന്നു. യേശുവിന്റെ തിരുഹൃദയത്തിലും ജ്വലിച്ചുകൊണ്ടിരിക്കുന്ന ഒരു തീ നാളമുണ്ട്. നമ്മളോടുള്ള സ്നേഹത്താല്‍ അവന്റെ ഹൃദയം ജ്വലിച്ചുകൊണ്ടിരിക്കുന്നു. മറ്റാരേക്കാളും അധികമായി, മറ്റാര്‍ക്കും സാധിക്കുന്നതിലുമധികമായി അവന്‍ നമ്മെ സ്നേഹിക്കുന്നു. നമ്മള്‍ മരിക്കുമ്പോള്‍ ഈ സ്നേഹത്താല്‍ ദഹിപ്പിക്കുന്ന അഗ്നിയിലേക്കാണ് നാം എടുക്കപ്പെടുന്നത്. സ്വര്‍ഗ്ഗീയ പിതാവിന്റെ സ്നേഹത്തെക്കുറിച്ചുള്ള കൂടുതല്‍ ബോധ്യത്തിനായി പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/3?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CGQ5pMYsyYz9zj42omATA7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-03-05-12:34:30.jpg
Keywords: തിരുഹൃദയ

883
Category: 1
Sub Category:
Heading: യെമനിലെ മിഷനറീസ് ഓഫ് ചാരിറ്റിയിൽ നടന്ന ആക്രമണം 'പൈശാചികം': ഫ്രാൻസിസ് മാർപാപ്പ
Content: യെമനിൽ ഏഡനിലെ മിഷനറീസ് ഓഫ് ചാരിറ്റിയിൽ നാല് സന്യാസിനികളും പന്ത്രണ്ട് ജീവനക്കാരും കൊല്ലപ്പെട്ട സംഭവത്തിൽ പരിശുദ്ധ പിതാവ് അതീവ ദു:ഖം പ്രകടിപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ്, കുടുംബങ്ങളിൽ നിന്നും തിരസ്ക്കരിക്കപ്പെട്ട വൃദ്ധജനങ്ങളെ പരിപാലിക്കുന്ന മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഭവനത്തിൽ തീവ്രവാദികള്‍, അതിക്രമിച്ചു കയറി സന്യാസിനികളെയും ജീവനക്കാരെയും ബന്ധനസ്ഥരാക്കി തലയിൽ വെടിവച്ചു കൊന്നത്. ഈ പൈശാചിക ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി താൻ പ്രാർത്ഥിക്കുന്നു എന്ന പിതാവിന്റെ സന്ദേശം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പീട്രോ പരോളിന്റെ ഒപ്പോടുകൂടിയാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. യെമനിലെ അഭ്യന്തര യുദ്ധം അവസാനിപ്പിക്കണമെന്നുള്ള പിതാവിന്റെ അഭ്യർത്ഥനയും സന്ദേശത്തിൽ അടങ്ങിയിരിക്കുന്നു. #{red->n->n-> കർദ്ദിനാൾ പീട്രോ പരോളിലൂടെ പരിശുദ്ധ പിതാവ് നല്കിയ സന്ദേശത്തിന്റെ പൂർണ്ണരൂപം:}# "ഏഡനിലെ വൃദ്ധസദനത്തിലുണ്ടായ ആക്രമണത്തിലും, നാലു സന്യാസിനികളും പന്ത്രണ്ട് ജീവനക്കാരും കൊല്ലപ്പെടുവാൻ ഇടയായതിലും ഫ്രാൻസിസ് മാർപാപ്പ ഞടുക്കവും ദുഃഖവും അറിയിക്കുന്നു. ഈ പൈശാചിക ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി അദ്ദേഹം പ്രാർത്ഥിക്കുന്നു." "ഈ കൂട്ടക്കുരുതി മന:സാക്ഷികളെ ഉണർത്തുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. മനുഷ്യർക്ക് ഹൃദയപരിവർത്തനമുണ്ടാകട്ടെയെന്നും, എല്ലാവരും ആയുധം ഉപേക്ഷിക്കാൻ തയ്യാറാകുകയും ചെയ്യട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ദൈവ നാമത്തിൽ എല്ലാവരും അക്രമ മാർഗ്ഗം ഉപേക്ഷിക്കണമെന്ന് പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട സന്യാസിനികളും, സഹപ്രവർത്തകരും, അവര്‍ പരിചരണം നടത്തി കൊണ്ടിരുന്ന ദുഃഖിതരും തിരസ്ക്കിതരുമായവർ ഉൾപ്പടെ യെമനിലെ എല്ലാ ജനങ്ങളോടും നീതി പുലര്‍ത്താന്‍, അഭ്യന്തര യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന എല്ലാ വിഭാഗങ്ങളോടും പിതാവ് അഭ്യർത്ഥിച്ചു. മിഷനറീസ് ഓഫ് ചാരിറ്റിക്കും അതിലുൾപ്പെട്ടിരിക്കുന്ന എല്ലാവർക്കും തന്റെ പ്രാർത്ഥനയും ഐക്യഭാവവും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു." കർദ്ദിനാൾ പീട്രോ പരോളിൻ സെക്രട്ടറി ഓഫ് വത്തിക്കാന്‍ സ്റ്റേറ്റ്
Image: /content_image/News/News-2016-03-06-00:40:35.jpg
Keywords: Aden, Yemen, Missionaries of Charity ,Vatican Secretary of State, Cardinal Pietro Parolin, മലയാളം ,യെമന്‍, മിഷണറിസ് ഓഫ് ചാരിറ്റി, news, pravachaka sabdam

884
Category: 15
Sub Category:
Heading: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: ആറാം തീയതി
Content: "അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു" (മത്തായി 1:19). #{red->n->n-> പിതൃവാല്‍സല്യത്തിന്റെ പിതാവ്}# മനുഷ്യനായി അവതരിച്ച ദൈവകുമാരന്‍റെ വളര്‍ത്തുപിതാവ് എന്ന മഹനീയ സ്ഥാനം വി. യൗസേപ്പ് അലങ്കരിക്കുന്നു. അക്കാരണത്താല്‍ മാര്‍ യൗസേപ്പ്, പിതാവായ ദൈവത്തോട് സദൃശനാണ്. ഈശോമിശിഹ ഒരേ സമയം ദൈവവും മനുഷ്യനുമാണ്. പിതാവായ ദൈവം അവിടുത്തെ ദിവൃസുതന്‍റെ വളര്‍ത്തുപിതാവ് എന്ന മഹോന്നത സ്ഥാനത്തിനര്‍ഹനായി തെരഞ്ഞെടുത്തത് വി.യൗസേപ്പിനെയാണെന്നുള്ളത് എത്ര അത്ഭുതാവഹമാണ്. വി. യൗസേപ്പ് ഈശോമിശിഹായുടെ ജനനദാതാവല്ല. എങ്കിലും പിതാവിനു തുല്യമായ ഒരു സ്ഥാനം അദ്ദേഹം വഹിച്ചിരുന്നു. ദൈവീക പദ്ധതിയനുസരിച്ച് തിരുകുമാരന്‍റെ ശാരീരികമായ സംരക്ഷണത്തിലും, ശിക്ഷണത്തിലും പരിലാളനയിലും വി. യൗസേപ്പിന് ഒരു പങ്കു വഹിക്കുവാനുണ്ടായിരുന്നു. ഉണ്ണീശോയുടെ ജീവന്‍ അപകടത്തിലായ അവസരങ്ങളിലെല്ലാം വിശുദ്ധ യൗസേപ്പ് അതീവ തീക്ഷ്ണതയോടും ധൈര്യത്തോടും വിവേകത്തോടും കൂടി പ്രവര്‍ത്തിച്ച് തിരുകുമാരനെ അപകടത്തില്‍ നിന്നും രക്ഷിക്കുന്നു. ദിവ്യശിശുവിന്‍റെ ബാല്യകാല ശിക്ഷണത്തില്‍ സാധാരണ പിതാക്കന്‍മാരെപ്പോലെ വിശുദ്ധ യൗസേപ്പ് ശ്രദ്ധ പതിച്ചിരുന്നിരിക്കണം. ദിവ്യകുമാരനെ അനേകം പ്രാവശ്യം സ്വകരങ്ങളില്‍ എടുക്കുകയും സ്നേഹപൂര്‍വ്വം ചുംബിക്കുകയും പിതൃവാത്സല്യത്തോടെ അവിടുത്തെ ലാളിക്കുകയും ചെയ്തിരുന്നപ്പോഴെല്ലാം വിശുദ്ധ യൗസേപ്പിന് അപാരമായ സന്തോഷം ഉളവായി. ദൈവകുമാരന്‍റെ വളര്‍ത്തുപിതാവ് എന്നുള്ള കാരണത്താല്‍ ഈശോയുമായി അഗാഢമായ ഐകൃം സംസ്ഥാപിതമായി. ദൈവശാസ്ത്രപരമായി പറയുകയാണെല്‍ ഉപസ്ഥിതി ബന്ധത്തിന്‍റെ (hypostatic union) മണ്ഡലത്തിലാണ് ദൈവമാതാവിനോടും ദൈവകുമാരനോടും കൂടി വിശുദ്ധ യൗസേപ്പ് ജീവിച്ചത്. വി. യൗസേപ്പ് നിരന്തരം ഈശോയോടു കൂടിയും ഈശോയ്ക്കു വേണ്ടിയുമാണ് ജീവിച്ചത്. തന്നിമിത്തം ദൈവകുമാരന്‍റെ അനന്തമായ വിശുദ്ധിയിലും വിശുദ്ധ യൗസേപ്പ് ഭാഗഭാക്കായി. അദ്ദേഹം തന്റെ കഠിനാദ്ധ്വാനത്തിലൂടെയാണ് ദൈവകുമാരനെ പോറ്റിയത്. ഈശോ വിശുദ്ധ യൗസേപ്പിനെ അനുസരിച്ചിരുന്നു. കൂടാതെ നമ്മുടെ പ്രിയപ്പെട്ട യേശു മാര്‍ യൗസേപ്പിന്‍റെ തൊഴിലാണ് ചെയ്തിരുന്നത്. ആ തൊഴില്‍ അദ്ദേഹം ദിവ്യകുമാരനെയും അഭ്യസിപ്പിച്ചു എന്ന്‍ നിസംശയം അനുമാനിക്കാം. "എന്‍റെ നാമത്തില്‍ ഒരു പാത്രം പച്ചവെള്ളം കുടിക്കാന്‍ കൊടുക്കുന്നവന് അവന്‍റെ പ്രതിഫലം നഷ്ടമാവുകയില്ല"എന്ന്‍ ഈശോ അരുളിച്ചെയ്തിട്ടുണ്ടല്ലോ. എന്നാല്‍ വിശുദ്ധ യൗസേപ്പിന് ഈശോമിശിഹാ എത്രമാത്രം ദാനങ്ങളും വരങ്ങളും നല്‍കിയിട്ടുണ്ടാകുമെന്ന് ചിന്തിച്ചു നോക്കുക. വിശുദ്ധ യൗസേപ്പ് ഇപ്പോഴും പിതൃസഹജമായ അധികാരത്തോടു കൂടിത്തന്നെ ഈശോ മിശിഹായോട് നമ്മുടെ ആവശ്യങ്ങള്‍ അറിയിക്കുന്നുണ്ട്. അതിനാല്‍ വിശുദ്ധ യൗസേപ്പിനെ നമ്മുടെ പ്രത്യേക മദ്ധ്യസ്ഥനായി വണങ്ങുന്നതില്‍ ദൈവീകമായ ഒരര്‍ത്ഥമുണ്ട്. #{red->n->n->സംഭവം}# സാമാന്യം ധനസ്ഥിതിയുള്ള ഒരു സ്ത്രീ തന്‍റെ സമ്പാദ്യമെല്ലാം ചിലവഴിച്ചു ഏക മകനെ പഠിപ്പിച്ചു. മകന്‍ ഉന്നത ബിരുദം സമ്പാദിച്ചുവെങ്കിലും എന്തെങ്കിലും ഉദ്യോഗം ലഭിക്കാന്‍ കഴിയാതെ വന്നതില്‍ ആ കുടുംബം തീര്‍ത്തു നിരാശരായി. രണ്ടുമൂന്നു വര്‍ഷങ്ങള്‍ ഇങ്ങനെ കഴിഞ്ഞപ്പോഴേക്കും ആ കുടുംബം തികച്ചും നിര്‍ധനാവസ്ഥ പ്രാപിച്ചുകഴിഞ്ഞു. ഇനി താന്‍ ഒരിക്കലും വീട്ടിലേയ്ക്കും വരികയില്ല എന്നു പറഞ്ഞ് ആ യുവാവ് വീടു വിട്ടിറങ്ങിപ്പോയി. ദിവസങ്ങള്‍ കഴിഞ്ഞു. പുത്രനെക്കുറിച്ച് യാതൊരു വിവരവുമില്ലാതെ ക്ലേശിച്ച അമ്മ വിശുദ്ധ യൗസേപ്പിന്‍റെ നാമത്തിലുള്ള ഒരു ദേവാലയത്തില്‍ കയറി പുണൃവാനോട് കണ്ണുനീരോടെ പ്രാര്‍ത്ഥിച്ചു. ജോലിയില്ലാതെ പട്ടിണി കിടന്ന യുവാവ് അതേസമയം ഒരു നേരത്തെ ആഹാരത്തിനു വേണ്ടി ഒരു ധനിക കുടുംബത്തില്‍ ചെന്ന്‍ യാചിച്ചു. എന്നാല്‍ അവര്‍ അയാള്‍ക്ക് യാതൊന്നും കൊടുത്തില്ല എന്നു മാത്രമല്ല, അയാളെ ആ വീട്ടുകാര്‍ ഉപദ്രവിച്ചു ഇറക്കിവിട്ടു. യാതൊരു ആശ്രയവുമില്ലാതെ കണ്ണുനീരോടെ അയാള്‍ ഗെയിറ്റ് കടന്നിറങ്ങുമ്പോള്‍ നല്ലൊരു ബാഗും പിടിച്ച് ഒരു യുവാവ് കടന്നുവരുന്നു. അവന്‍ സൂക്ഷിച്ചുനോക്കി. കോളേജില്‍ തന്നോടൊപ്പം പഠിച്ച കൂട്ടുകാരന്‍. ആ ധനികകുടുംബത്തിലെ ഏക അവകാശിയാണ് അയാള്‍. ദൂരസ്ഥലത്ത് ഉദ്യോഗമുള്ള അയാള്‍ അവധിക്കു വീട്ടില്‍ വന്നതാണ്. നിരാലംബനായ തന്‍റെ സഹപാഠിയുടെ കഥ കേട്ടപ്പോള്‍ അയാള്‍ വ്യസനിച്ചു. തന്‍റെ വീട്ടുകാര്‍ അവനോടു ചെയ്ത ദ്രോഹത്തിന് മാപ്പു ചോദിച്ചു. എന്നുമാത്രമല്ല പിന്നീട് അഭ്യസ്ഥവിദ്യനും തൊഴില്‍ രഹിതനുമായ തന്‍റെ സഹപാഠിക്ക് ഒരു നല്ല ജോലി സമ്പാദിച്ചു കൊടുക്കുകയും ചെയ്തു. #{red->n->n->ജപം}# ദൈവകുമാരന്‍റെ വളര്‍ത്തുപിതാവായ വി. യൗസേപ്പേ, അങ്ങേയ്ക്ക് ഈശോമിശിഹായുടെ മേലുള്ള അധികാരം എത്ര അത്ഭുതാവഹമാണെന്നു ഞങ്ങള്‍ ഗ്രഹിക്കുന്നു. പുണൃപിതാവേ, അങ്ങ് ആഗ്രഹിക്കുന്നതൊന്നും ഈശോമിശിഹാ നിരസിക്കുകയില്ലെന്ന് ഞങ്ങള്‍ക്കറിയാം. ആയതിനാല്‍ ഞങ്ങളുടെ ആദ്ധ്യാത്മികവും ഭൗതികവുമായ എല്ലാ ആവശ്യങ്ങളിലും അങ്ങു ഞങ്ങളെ സഹായിക്കണമേ. ഈശോയെ പൂര്‍ണ്ണമായി അനുകരിക്കാനും ഉത്തമ കൃസ്ത്യാനിയായി ജീവിക്കാനുമുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കണമേ. അങ്ങ് ഈശോയോടുകൂടിയും ഈശോയ്ക്കു വേണ്ടിയും എല്ലാം പ്രവര്‍ത്തിച്ചതുപോലെ ഞങ്ങളും എല്ലാം ഈശോയ്ക്ക് വേണ്ടി ചെയ്യാന്‍ പ്രാപ്തരാക്കട്ടെ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ (കര്‍ത്താവേ...) മിശിഹായെ, അനുഗ്രഹിക്കണമേ. (മിശിഹായെ...) കര്‍ത്താവേ, അനുഗ്രഹിക്കണമേ. (കര്‍ത്താവേ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, (മിശിഹായെ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. (മിശിഹായെ...) സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ലോകരക്ഷകനായ ക്രിസ്തുവേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, . പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) വിശുദ്ധ യൗസേപ്പേ, ദാവീദിന്‍റെ വിശിഷ്ട സന്താനമേ, ഗോത്രപിതാക്കളുടെ പ്രകാശമേ, ദൈവജനനിയുടെ ഭര്‍ത്താവേ, പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ, ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ, തിരുക്കുടുംബത്തിന്‍റെ നാഥനേ, എത്രയും നീതിമാനായ വി. യൗസേപ്പേ, മഹാ വിരക്തനായ വി.യൗസേപ്പേ, മഹാ വിവേകിയായ വി. യൗസേപ്പേ, മഹാ ധീരനായ വി. യൗസേപ്പേ, അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ, മഹാ വിശ്വസ്തനായ വി. യൗസേപ്പേ, ക്ഷമയുടെ ദര്‍പ്പണമേ, ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ, തൊഴിലാളികളുടെ മാതൃകയേ, കുടുംബജീവിതത്തിന്‍റെ അലങ്കാരമേ, കന്യകകളുടെ സംരക്ഷകാ, കുടുംബങ്ങളുടെ ആധാരമേ, നിര്‍ഭാഗ്യരുടെ ആശ്വാസമേ, രോഗികളുടെ ആശ്രയമേ, മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ, പിശാചുക്കളുടെ പരിഭ്രമമേ, തിരുസ്സഭയുടെ പാലകാ, ഭൂലോകപാപ....(3) (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു. (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. #{red->n->n->സുകൃതജപം}# ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളെ സഹായിക്കണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/Calendar/3?type=15 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CGQ5pMYsyYz9zj42omATA7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/ChristianPrayer/ChristianPrayer-2016-03-06-01:32:21.jpg

885
Category: 5
Sub Category:
Heading: വിശുദ്ധ സെറാഫിന
Content: 1523-ല്‍ ടസ്കാനിയിലെ പുരാതന നഗരമായിരുന്ന ജെമിനിയാനോയില്‍, വിശുദ്ധ സെറാഫിന ജനിച്ചത്. അവളെ 'ഫിനാ' യെന്നും വിളിച്ചിരിന്നു. വിശുദ്ധയുടെ ഓര്‍മ്മകളാല്‍ ധന്യമാക്കപ്പെട്ട സ്ഥലമാണ് ജെമിനിയാനോ നഗരം. അവളുടെ ഓര്‍മ്മപുതുക്കല്‍ 'സാന്താ ഫിനാ' എന്ന പേരില്‍ ആഘോഷിച്ചു വരുന്നു. വളരെ നല്ലരീതിയില്‍ ജീവിച്ചതിനു ശേഷം ദാരിദ്ര്യത്തിലേക്ക് വഴുതി വീണ ദമ്പതികളായിരുന്നു വിശുദ്ധയുടെ മാതാപിതാക്കള്‍. കാഴ്ചക്ക് വളരെ മനോഹരിയായിരുന്നു വിശുദ്ധ സെറാഫിനാ. വളരെ ദാരിദ്ര്യത്തിലായിരുന്നു അവര്‍ ജീവിച്ചിരുന്നതെങ്കിലും അവള്‍ എപ്പോഴും തന്റെ ഭക്ഷണത്തിന്റെ ഒരു ഭാഗം ദാരിദ്ര്യത്തില്‍ കഴിയുന്നവര്‍ക്കായി ദാനം ചെയ്യുക പതിവായിരുന്നു. അവള്‍ തന്റെ ഭവനത്തില്‍ സന്യാസപരമായ ജീവിതമായിരുന്നു നയിച്ചിരുന്നത്. പകല്‍ മുഴുവന്‍ നൂല്‍ നൂല്‍പ്പും, തുന്നല്‍പ്പണികളും, രാത്രിയുടെ ഭൂരിഭാഗം പ്രാര്‍ത്ഥനയിലുമാണ് അവള്‍ ചിലവഴിച്ചിരുന്നത്. അവള്‍ യുവതിയായിരിക്കെ തന്നെ അവളുടെ പിതാവ് മരണപ്പെട്ടു. അധികം നാള്‍ കഴിയുന്നതിനു മുന്‍പ് തന്നെ അവളുടെ ജീവിതം ദുസ്സഹമാക്കികൊണ്ട് അവള്‍ മാരകമായ രോഗത്തിനടിമയായി. അവളുടെ കൈകളും, കാലുകളും, നേത്രങ്ങളും, പാദങ്ങളും, മറ്റുള്ള ആന്തരീകാവയവങ്ങളും മരവിച്ചു തളര്‍വാതം പിടിച്ചതുപോലെയായി. സെറാഫിനയുടെ രൂപ ഭംഗിയും, ആകര്‍ഷകത്വവും നഷ്ടപ്പെടുകയും, കാഴ്ചക്ക് വളരെ വിരൂപയായ ഒരു സ്ത്രീയായി തീരുകയും ചെയ്തു. കര്‍ത്താവിന്റെ കുരിശിലെ സഹനങ്ങളെപോലെ സഹനമനുഭവിക്കുവാനുള്ള ആഗ്രഹത്താല്‍ ആറു വര്‍ഷത്തോളം അവള്‍ ഒരു മരപലകയില്‍ അനങ്ങുവാനും, തിരിയുവാനും കഴിയാതെ ഒരേ അവസ്ഥയില്‍ തന്നെ കിടന്നു. ജോലി ചെയ്യുവാനും, യാചിക്കുവാനുമായി അവളുടെ മാതാവ് മണിക്കൂറുകളോളം അവളെ ഒറ്റക്കാക്കി പോകുമായിരുന്നു. എന്നിരുന്നാലും അവള്‍ യാതൊരു പരാതിയും പറഞ്ഞിരുന്നില്ല. കഠിനമായ വേദനകള്‍ സഹിക്കുമ്പോഴും അവള്‍ തന്റെ കണ്ണുകള്‍ ക്രൂശിത രൂപത്തില്‍ ഉറപ്പിച്ചുകൊണ്ടു വളരെ ശാന്തതയോടെ കിടക്കുകയും “എന്റെ വേദനകളല്ല യേശുവേ, നീന്നെ കാണാനുള്ള ആഗ്രഹമാണ് എന്നെ വേദനിപ്പിക്കുന്നത്” എന്ന് ആവര്‍ത്തിച്ചു പറയുകയും ചെയ്തിരുന്നു. അങ്ങിനെയിരിക്കെ പുതിയൊരു പ്രശ്നം അവളുടെ ജീവിതത്തിലേക്ക് ഇടിത്തീപോലെ കടന്നുവന്നു. വിശുദ്ധയേ പൂര്‍ണ്ണമായും തനിച്ചാക്കികൊണ്ട് അവളുടെ അമ്മ മരണപ്പെട്ടു. ബെല്‍ദിയാ എന്ന് പേരായ തന്റെ വിശ്വസ്തയായ ഒരു കൂട്ടുകാരി ഒഴികെ അവള്‍ പൂര്‍ണ്ണമായും സമൂഹത്തില്‍ അവഗണിക്കപ്പെടുകയും അധികം നാള്‍ ജീവിച്ചിരിക്കുകയില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പാകുകയും ചെയ്തു. ദരിദ്രരായ അയല്‍ക്കാരുടെ സന്ദര്‍ശനങ്ങള്‍ വല്ലപ്പോഴുമൊരിക്കലായി ചുരുങ്ങി. അങ്ങനെയിരിക്കേ ആരോ അവളോടു മഹാനായ വിശുദ്ധ ഗ്രിഗറിയേകുറിച്ചും അദ്ദേഹത്തിന്റെ സഹനങ്ങളെക്കുറിച്ചും പറഞ്ഞു. ഇത് അവളില്‍ അദ്ദേഹത്തെ പ്രതി ഒരു പ്രത്യേക ബഹുമാനം ഉളവാക്കുന്നതിന് കാരണമായി. ദൈവത്തിന്റെ ഇടപെടല്‍ കൊണ്ട് നിരവധി അസുഖങ്ങളാല്‍ പരീക്ഷിക്കപ്പെട്ട വിശുദ്ധ ഗ്രിഗറിയേപ്പോലെ താനും തന്റെ സഹനങ്ങള്‍ ക്ഷമാപൂര്‍വ്വം സഹിക്കുമെന്ന് അവള്‍ പ്രാര്‍ത്ഥിച്ചു. അവളുടെ മരണത്തിന് എട്ട് ദിവസങ്ങള്‍ക്ക് മുന്‍പ് അവളെ ശ്രദ്ധിക്കുവാന്‍ ആരുമില്ലാതെ തനിച്ച് കിടക്കുന്ന അവസരത്തില്‍ വിശുദ്ധ ഗ്രിഗറി അവള്‍ക്ക് ദര്‍ശനം നല്‍കികൊണ്ട് ഇങ്ങനെ പറഞ്ഞു “പ്രിയപ്പെട്ട മകളേ, എന്റെ തിരുനാള്‍ ദിവസം നിനക്ക്, ദൈവം വിശ്രമം തരും.” വിശുദ്ധന്‍റെ വാക്കുകള്‍ പോലെ അവള്‍ തിരുനാള്‍ ദിവസം ലോകത്തോട് വിടപറഞ്ഞു. അന്ത്യകര്‍മ്മങ്ങള്‍ക്കായി അവളുടെ മൃതദേഹം കിടത്തിയിരുന്ന പലകയില്‍ നിന്നും അത് മാറ്റിയപ്പോള്‍ അഴുകിയ ആ പലക വെള്ള ലില്ലി പുഷ്പങ്ങളാല്‍ അലംകൃതമായിരിക്കുന്നതായി കാണപ്പെട്ടു. മുഴുവന്‍ നഗരവാസികളും അവളുടെ അന്ത്യകര്‍മ്മത്തില്‍ പങ്കെടുത്തു. അവളുടെ മധ്യസ്ഥതയാല്‍ നിരവധി അത്ഭുതങ്ങള്‍ നടന്നതായും പറയപ്പെടുന്നു. സെറാഫിനാ മരിച്ചു കിടന്ന അവസരത്തില്‍ അവള്‍ തന്റെ കരം ഉയര്‍ത്തി കൂട്ടുകാരിയായിരുന്ന ബെല്‍ദിയായേ ആലിംഗനം ചെയ്യുകയും അവളുടെ മുറിവേറ്റ കരം സുഖപ്പെടുത്തിയതായും പറയപ്പെടുന്നു. വിശുദ്ധയുടെ തിരുനാള്‍ ദിനമായ മാര്‍ച്ച് 12നോടടുത്ത് പുഷ്പിക്കുന്ന വെള്ള ലില്ലിപുഷ്പങ്ങളെ ജെര്‍മാനിയോയിലെ കര്‍ഷകര്‍ സാന്താ ഫിനായുടെ പുഷ്പങ്ങളെന്നാണ് ഇപ്പോഴും വിളിക്കുന്നത്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. കാരിനോളായിലെ ബര്‍ണാര്‍ഡ് 2. നിക്കോമേഡിയായിലെ എഗ്ഡൂനൂസും കൂട്ടരും 3. വിഞ്ചെസ്റ്റര്‍ ബിഷപ്പായ എല്‍ഫെജ്ജ് സീനിയര്‍ 4. റോമന്‍ രക്തസാക്ഷിയായ മമീലിയന്‍ (മാക്സിമീലിയന്‍) 5. നിമീഡിയായിലെ മാക്സിമീലിയന്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/3?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FPtifiKlmpRA0I05JBtRgp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/DailySaints/DailySaints-2016-03-06-02:06:21.jpg
Keywords: വിശുദ്ധ സ