category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingആത്മസൗഖ്യത്തിന്‍റെ അനുഗ്രഹ നിറവിനായി മാർച്ച് മാസത്തെ സെക്കന്റ് സാറ്റർഡേ കണ്‍വെന്‍ഷൻ
Contentജീവിത തിരക്കുകളിലും ഭാരങ്ങളിലും വിഷമിക്കുന്ന അനേകര്‍ക്ക് ആശ്വാസവും പ്രത്യാശയും പകരുന്ന സൗഖ്യദിനങ്ങളാണ് ഓരോ സെക്കന്‍റ് സാറ്റര്‍ഡേ കണ്‍വെന്‍ഷനും. തകര്‍ച്ചകളുടെയും വേദനകളുടെയും നടുവില്‍ യേശുക്രിസ്തു നല്‍കുന്ന സന്തോഷവും സമാധാനവും അനുഭവിക്കാന്‍, വളര്‍ന്നു വരുന്ന കുട്ടികള്‍ ദൈവകൃപയില്‍ നിലനില്‍ക്കുവാന്‍, സഭയ്ക്കും സമൂഹത്തിനും വേണ്ടി തങ്ങളുടെ കഴിവുകളും സമയവും സമര്‍പ്പിക്കുവാന്‍- വിവിധങ്ങളായ മേഖലകളില്‍ യൂറോപ്പിന് പ്രത്യാശയായി വിശ്വാസത്തിന്‍റെ ഈ ഉത്സവം പരിശുദ്ധാത്മാവിനാല്‍ വഴി നടത്തപ്പെടുന്നു. കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തിന്‍റെ ആഗോള പ്രസിഡന്‍റ് മിഷേല്‍ മൊറാനും, സെഹിയോന്‍ യൂറോപ്പ് ശുശ്രൂഷകളുടെ ഡയറക്ടര്‍ ഫാ. സോജി ഓലിക്കലും ചേര്‍ന്ന് നയിക്കുന്ന ശുശ്രൂഷകള്‍ ദൈവജനത്തിന് അനുഗ്രഹ ദായകമായി മാറും. പരിശുദ്ധ പിതാവിന്‍റെ ആഹ്വാനത്തോട് ചേര്‍ന്ന്‍, വെള്ളിയാഴ്ച (4th March) രാത്രി 10 മുതല്‍ രാവിലെ 10 വരെ ഫാ. സോജി ഓലിക്കലിന്‍റെ നേതൃത്വത്തില്‍ 12 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന st. Gerard ദേവാലയത്തി വച്ച് നടത്തപ്പെടുന്നു. (Castle Way, B35 6JT) ഇംഗ്ലീഷിലും മലയാളത്തിലുമായിട്ടാണ് ശുശ്രൂഷകൾ നടത്തപ്പെടുന്നത്. ഇംഗ്ലീഷ് ഭാഷയില്‍ കുട്ടികള്‍ക്കു ലഭിക്കുന്ന അഭിഷേക മണിക്കൂറുകള്‍ വലിയ താത്പര്യത്തോടെയാണ് അനേകം മാതാപിതാക്കള്‍ കാണുന്നത്. ഇംഗ്ലീഷ് സംസാരിക്കുന്ന വിവിധ ഭാഷക്കാരുടെ എണ്ണം ഓരോ മാസവും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിന്‍റെ സമാധാനം അനുഭവിക്കാനും പങ്കുവയ്ക്കാനും ഒരുമയോടെ ഒന്നുചേർന്ന് പ്രാര്‍ത്ഥിക്കാൻ എല്ലാവരെയും സെഹിയോൻ UK ടീം അംഗങ്ങൾ സ്വാഗതം ചെയ്യുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-03-04 00:00:00
Keywordssecond saturday, march, pravachaka sabdam
Created Date2016-03-04 18:14:01