Contents
Displaying 781-790 of 24922 results.
Content:
906
Category: 18
Sub Category:
Heading: സിബിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ
Content: ബംഗളൂരു: ഭാരത കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ (സിബിസിഐ) പ്രസിഡന്റായി മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ബംഗളൂരുവില്‍ നടന്നുവരുന്ന സിബിസിഐയുടെ മുപ്പത്തിരണ്ടാമതു പ്ളീനറി അസംബ്ളി സമ്മേളനത്തിന്റെ ഏഴാം ദിവസമായ ഇന്നലെയാണ് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്. തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രഥമ വൈസ് പ്രസിഡന്റായും ഗോവ ആര്‍ച്ച്ബിഷപ് ഡോ. ഫിലിപ് നേരി ഫെറാവോ ദ്വിതീയ വൈസ് പ്രസിഡന്റായും തുടരും. റാഞ്ചി അതിരൂപത സഹായമെത്രാന്‍ ഡോ. തിയോഡോര്‍ മസ്കരാനസ് ആണു പുതിയ സെക്രട്ടറി ജനറല്‍. സിബിസിഐയുടെ സാമൂഹ്യസേവന വിഭാഗമായ കാരിത്താസ് ഇന്ത്യയുടെ അടുത്ത നാലു വര്‍ഷത്തേക്കുള്ള ചെയര്‍മാനായി അഗര്‍ത്തല ബിഷപ് ഡോ. ലൂമെന്‍ മൊണ്െടയ്റോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ദേശീയ മതബോധനത്തിനും ആരാധനക്രമത്തിനുമുള്ള കേന്ദ്രത്തിന്റെ ചെയര്‍മാനായി പൂന ബിഷപ് ഡോ. തോമസ് ദാബ്രെയും അടുത്ത നാലു വര്‍ഷത്തേക്കു തുടരും. ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാഡമി ഓഫ് ഹെല്‍ത്ത് സയന്‍സസിന്റെ ചെയര്‍മാനായി മദ്രാസ്-മൈലാപ്പുര്‍ ആര്‍ച്ച്ബിഷപ് ഡോ. ജോര്‍ജ് അന്തോണിസാമിയെ തെരഞ്ഞെടുത്തു. 2001 ഓഗസ്റ് 15ന് മെത്രാന്‍ സ്ഥാനത്തേക്കുയര്‍ത്തപ്പെട്ട മാര്‍ ക്ളീമിസ് ബാവയെ 2007 ഫെബ്രുവരി 10-നാണ് മലങ്കര കത്തോലിക്ക സഭയുടെ രണ്ടാമത്തെ മേജര്‍ആര്‍ച്ച്ബിഷപ്പും കാതോലിക്ക ബാവയുമായി തെരഞ്ഞെടുത്തത്. പോപ്പ് എമരിറ്റസ് ബനഡിക്ട് പതിനാറാമന്‍ 2012 നവംബര്‍ 24നു ബാവയെ കര്‍ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തി. ഫ്രാന്‍സിസ് മാര്‍പാപ്പയെ തെരഞ്ഞെടുത്ത കോണ്‍ക്ളേവില്‍ മാര്‍ ക്ളീമിസ് ബാവ അംഗമായിരുന്നു. ഇപ്പോള്‍ റോമിലെ പൌരസ്ത്യ തിരുസംഘത്തിലും മതാന്തരസംവാദത്തിനു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൌണ്‍സിലിലും, പ്രധാനമന്ത്രി അധ്യക്ഷനായുള്ള ദേശീയോദ്ഗ്രഥന സമിതിയിലും അദ്ദേഹം ഇപ്പോൽ അംഗമാണ്. (കടപ്പാട് : ദീപിക)
Image: /content_image/India/India-2016-03-09-05:02:07.jpg
Keywords: Cardinal Baselios mar Cleemis, CBCI, President, സിബിസിഐ, കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ,

907
Category: 1
Sub Category:
Heading: "സഭയല്ല; യേശുവാണ് ശ്രദ്ധാകേന്ദ്രവും ലക്ഷ്യവും" മാർപാപ്പയ്ക്കു വേണ്ടിയുള്ള നോമ്പുകാല ധ്യാനത്തിൽ നിന്ന്
Content: ഫ്രാൻസിസ് മാർപാപ്പയ്ക്കും റോമൻ കൂരിയയ്ക്കും വേണ്ടിയുള്ള നോമ്പുകാല ധ്യാനത്തിൽ ഫാദർ ഇർമീസ് റോഞ്ചി, ചൊവ്വാഴ്ച്ച നടത്തിയ ധ്യാന പ്രഭാഷണത്തിൽ, നമ്മുടെ എല്ലാ ആത്മീയ പ്രവർത്തികളുടെയും കേന്ദ്രം യേശുവാണെന്നും, സഭയിലെ ആഘോഷങ്ങളോ ആചാരങ്ങളോ അല്ലെന്നും വ്യക്തമാക്കി. സഭയിലെ ഇതര പ്രവർത്തനങ്ങൾ യേശുവിലേക്കുള്ള നമ്മുടെ വഴി മാത്രമാണ് എന്ന് നാം ഓർത്തിരിക്കണം, അദ്ദേഹം പറഞ്ഞു. പിതാവും റോമൻ കൂരിയയും നോമ്പുകാല ധ്യാനത്തിൽ പങ്കെടുക്കുന്ന തെക്കൻ റോമിലെ അരീഷ്യ പട്ടണത്തിലെ ‘Divin Maestro’ Centre -ൽ ചൊവ്വാഴ്ച്ച രാവിലത്തെ പ്രഭാഷണത്തിലാണ് ഫാദർ ഇർമീസ് റോഞ്ചി, ക്രൈസ്തവരുടെ ആത്മീയ പ്രവർത്തനത്തെ പറ്റിയുള്ള തന്റെ ധ്യാനചിന്ത പങ്കുവച്ചത്. യേശു ദൈവപുത്രനാണെന്നുള്ള തന്റെ വിശ്വാസം യേശുശിഷ്യനായ പത്രോസ് ലോകത്തോടു പ്രഖ്യാപിക്കുന്ന സുവിശേഷ ഭാഗം ഓർമ്മപ്പെടുത്തി കൊണ്ടാണ് ഫാദർ റോഞ്ചി വചന സന്ദേശം നല്കിയത്. യേശുവിന്റെ ഒരു ചോദ്യത്തിന് മറുപടിയായാണ് പത്രോസ് തന്റെ വിശ്വാസ പ്രഖ്യാപനം നടത്തുന്നത്. 'മറ്റുള്ളവർ തന്നെ പറ്റി എന്തു പറയുന്നു എന്നതല്ല, തന്റെ ശിഷ്യർ തന്നെ പറ്റി എന്തു കരുതുന്നു' എന്നാണ് യേശു അവരോടു ചോദിച്ചത്. തന്റെ ശിഷ്യരുടെ ഹൃദയത്തിൽ നിന്നുമുള്ള മറുപടികളാണ് യേശു ആവശ്യപ്പെടുന്നത്. "ഓരോരുത്തരിലും ദൈവം ജനിക്കുന്ന സ്ഥലമാണ് അവരുടെ ഹൃദയം." ഫാദർ റോഞ്ചി പറഞ്ഞു. "മറ്റുള്ളവരെയല്ല, തന്നെത്തന്നെയാണ് യേശു കുരിശുമരണത്തിന് ഏൽപ്പിച്ചു കൊടുക്കുന്നത്; മറ്റുള്ളവരുടെയല്ല, സ്വന്തം രക്തമാണ് യേശു ലോകത്തിനു വേണ്ടി ചിന്തിയത്." തിരുസഭയുടെ പ്രസക്തിയെ പറ്റി ഫാദർ റോഞ്ചി പറയുന്നു: "ദൈവത്തിനും മനുഷ്യനുമിടയ്ക്കുള്ള മദ്ധ്യസ്ഥയാണ് തിരുസഭ. സ്നാപക യോഹന്നാൻ ചെയ്തതുപോലെ, മനുഷ്യർക്കു വേണ്ടി ദൈവത്തിലേക്ക് പാതയൊരുക്കുക. എന്നിട്ട് നമ്മൾ ഒതുങ്ങി നിൽക്കുക." "നമ്മുടെ എല്ലാ പ്രവർത്തികളുടെയും ശ്രദ്ധാകേന്ദ്രം യേശുവായി മാറുമ്പോൾ തിരുസഭയ്ക്കുണ്ടാകുന്ന ശോഭയെ പറ്റി ഓർത്തുനോക്കുക. തീരുസഭയ്ക്ക് ആ ശോഭ ലഭിക്കാൻ, അല്പം കൂടി നാം മുന്നോട്ടു പോകേണ്ടിയിരിക്കുന്നു." പ്രഭാഷണം അവസാനിപ്പിച്ചു കൊണ്ട് ഫാദർ ഇർമീസ് റോഞ്ചി പറഞ്ഞു.
Image: /content_image/News/News-2016-03-09-05:18:40.jpg
Keywords: pope francis retreat, lenten retrteat

908
Category: 4
Sub Category:
Heading: ഭാരതകത്തോലിക്കാ സഭാ ചരിത്രം: തോമ്മാശ്ലീഹാ മുതൽ ആലഞ്ചേരി വരെ
Content: പോര്‍ട്ടുഗീസ് മിഷിനറിമാരുടെ ആഗമനം വരെ ഭാരതത്തില്‍ ഒരു ക്രൈസ്തവസഭ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ സഭ എന്നാണതറിയപ്പെട്ടിരുന്നത്. ഭാരതത്തിലെ ഇതര ജനപദങ്ങളെപ്പോലെ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളും ചരിത്ര രേഖകള്‍ സൂക്ഷിക്കുന്നതിലും സുപ്രധാന സംഭവങ്ങള്‍ പോലും രേഖപ്പെടുത്തി വെയ്ക്കുന്നതിലും വിമുഖരായിരുന്നു. അതുകൊണ്ടുതന്നെ ആദിമസഭാചരിത്രം ഇരുള്‍ വ്യാപിച്ച ഒരു മേഖല തന്നെയാണ്. മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തുമതം ഏതാനും സിദ്ധാന്തങ്ങളുടെ സമാഹാരമോ, പ്രമാണങ്ങളോ ആയിരുന്നില്ല. അതവര്‍ക്കൊരു ജീവിതമാര്‍ഗ്ഗമായിരുന്നു; പിതാവായ ദൈവത്തിലെത്തിച്ചേരുന്നതിന് ഈശോമിശിഹാ തന്‍റെ പെസഹാരഹസ്യത്തിലൂടെ സാക്ഷാത്കരിച്ച നിത്യരക്ഷയുടെ മാര്‍ഗ്ഗം: 'വഴിയും സത്യവും ജീവനും' (യോഹ. 14:6). ഭാരതക്രൈസ്തവര്‍ക്ക് തോമ്മാശ്ലീഹായിലൂടെ കൈവന്ന തോമ്മാമാര്‍ഗ്ഗം അഥവാ നിയമം അവരുടെ വിശ്വാസം, ആരാധനക്രമം, ആദ്ധ്യാത്മിക ജീവിതം, മതപരമായ ശിക്ഷണക്രമം, പാരമ്പര്യങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്നതായിരുന്നു. തീക്ഷ്ണമായ വിശ്വാസം കൊണ്ടു നിറഞ്ഞ് "എന്‍റെ കര്‍ത്താവും എന്‍റെ ദൈവവും" (യോഹ. 20:28) എന്ന്‍ ഉദ്ഘോഷിച്ച തോമ്മാശ്ലീഹായാണ് ക്രിസ്തുവര്‍ഷം ആദ്യശതകത്തിന്‍റെ മദ്ധ്യകാലഘട്ടത്തില്‍ ദക്ഷിണേന്ത്യയില്‍ ക്രിസ്തീയ വിശ്വാസം പ്രചരിപ്പിച്ചത്. അദ്ദേഹം എ.ഡി. 52-ല്‍ മുസിരിസ് (കൊടുങ്ങല്ലൂര്‍) തുറമുഖത്ത് കപ്പലിറങ്ങി എന്നാണ് പാരമ്പര്യം. വളരെപ്പേരെ അദ്ദേഹം ക്രിസ്ത്യാനികളാക്കുകയും ഏഴു ക്രൈസ്തവ സമൂഹങ്ങള്‍: കൊടുങ്ങല്ലൂര്‍, പാലയൂര്‍, കൊടുങ്ങല്ലൂരിനടുത്ത് കോട്ടക്കാവ്, തെക്കന്‍ പള്ളിപ്പുറത്ത് കോക്കമംഗലം, തിരുവല്ലയ്ക്കടുത്ത് നിരണം, കൊല്ലം, നിലയ്ക്കലിനടുത്ത് ചായല്‍, എന്നീ സ്ഥലങ്ങളില്‍ സ്ഥാപിക്കുകയും ചെയ്തുവെന്നാണ് മാര്‍ത്തോമ്മാ നസ്രാണികളുടെ ശക്തമായ പാരമ്പര്യം. ഇന്നത്തെ തമിഴ്നാട്ടില്‍ മദ്രാസിനടുത്തുള്ള മൈലാപ്പൂരില്‍ വെച്ച് എ.ഡി. 72-ല്‍ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചുവെന്നും അവര്‍ വിശ്വസിക്കുന്നു. മൈലാപ്പൂരില്‍ സ്ഥിതി ചെയ്യുന്ന ശ്ലീഹായുടെ കബറിടം ആദ്യനൂറ്റാണ്ടു മുതല്‍ പ്രശസ്ത തീര്‍ത്ഥാടനകേന്ദ്രമാണ്. തോമ്മാശ്ലീഹായുടെ ഭാരതപ്രവേശന സാദ്ധ്യത ക്രിസ്ത്വാബ്ദം ഒന്നാം നൂറ്റാണ്ടില്‍ ഗ്രീക്ക്-റോമന്‍ ജനതയ്ക്ക് എത്താന്‍ പറ്റാത്ത ഒരു പ്രദേശമായിരുന്നു ഇന്ത്യയെങ്കില്‍ തോമ്മാശ്ലീഹായുടെ ഭാരതത്തിലെ പ്രേഷിതപ്രവര്‍ത്തനം യാഥാര്‍ത്ഥൃമല്ലെന്നു വരുമായിരുന്നു. എന്നാല്‍ സത്യം അതല്ല. ക്രിസ്തുവിന്‍റെ ജനനത്തിനും വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ പ്രാചീന റോമന്‍ സാമ്രാജ്യവും ദക്ഷിണേന്ത്യയുമായി സമുദ്രമാര്‍ഗ്ഗമുള്ള സുദൃഢമായ കച്ചവടബന്ധം നിലവിലിരുന്നു എന്നതിനു ചരിത്രപരമായ തെളിവുകള്‍ ധാരാളമാണ്. മലബാറിലെ മുസിരിസ് (ഇന്നത്തെ കൊടുങ്ങല്ലൂര്‍) ലോകത്തെ പ്രധാനപ്പെട്ട തുറമുഖങ്ങളിലൊന്നും കച്ചവടകേന്ദ്രവുമായിരുന്നു. ഗ്രീക്ക്-റോമന്‍ ലോകത്തേക്ക് വിവിധ സുഗന്ധ ദ്രവ്യങ്ങള്‍ കയറ്റുമതി ചെയ്തിരുന്നതു പ്രധാനമായും മുസിരിസില്‍ നിന്നായിരുന്നു. ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന്‍ ഖനനത്തിലൂടെ ലഭ്യമായ റോമന്‍ സ്വര്‍ണ്ണനാണയങ്ങള്‍ ഈ കച്ചവടബന്ധത്തിന്‍റെ ശക്തമായ തെളിവാണ്. ചുരുക്കത്തില്‍ ക്രിസ്തു വര്‍ഷം ആദ്യ നൂറ്റാണ്ടിന്‍റെ മദ്ധ്യകാലത്ത് തോമ്മാശ്ലീഹായ്ക്കു ഭാരതത്തിലെത്തുക ദുഷ്കരമായിരുന്നില്ല എന്നതു വ്യക്തമാണ്. സഭാപിതാക്കന്മാരുടെ സാക്ഷ്യം പാശ്ചാത്യപൗരസ്ത്യ സഭാപിതാക്കന്മാനരായ ഒരിജന്‍ (186-255), വി. എഫ്രേം (306-373), വി. ഗ്രിഗറി നസിയാന്സെഭന്‍ (329-390), സിറിലോണിയ (396), മിലാനിലെ വി.അംബ്രോസ് (333-397), വി. ജോണ്‍ ക്രിസോസ്റ്റം (347-407), വി. ജറോം (342-420), ബ്രേഷ്യയിലെ വി. ഗൗതംഷ്യസ് (410-427), നോളയിലെ വി. പൗളിനോസ് (353-431), സാരൂഗിലെ ജേക്കബ് (457-521), ഭാഗ്യപ്പെട്ട വി. ബീഡ് (673-735), ടൂര്‍സിലെ വി. ഗ്രിഗറി (538-593), ഗ്രിഗറി ദി ഗ്രേറ്റ് (590-604), വി. ഇസിദോര്‍ ഓഫ് സെവില്‍ (560-636) എന്നിവര്‍ നേരിട്ടോ അല്ലാതെയോ വി.തോമ്മാശ്ലീഹായുടെ ഭാരത പ്രേഷിതത്വത്തെയും രക്തസാക്ഷിത്വത്തെയും സാക്ഷ്യപ്പെടുത്തുന്നു. നിഷ്പക്ഷമതികളും സമ്പൂര്‍ണ്ണ യോഗ്യരുമായ ഈ പാശ്ചാത്യപൗരസ്ത്യ സഭാപിതാക്കന്മാരുടെ സാക്ഷ്യങ്ങള്‍ ക്രിസ്തുവിന്‍റെ പന്ത്രണ്ട് അപ്പസ്തോലന്മാരില്‍ ഒരുവനായ തോമ്മാശീഹായുടെ ഭാരത പ്രേഷിതത്വത്തെയും മരണത്തെയും കുറിച്ചുള്ള അക്കാലത്തെ സഭാത്മകമായ ബോദ്ധ്യം തന്നെയാണു വ്യക്തമാക്കുന്നത്. മാര്‍ത്തോമ്മാശ്ലീഹായുടെ പ്രേഷിതത്വം മതങ്ങളുടെ പിള്ളത്തൊട്ടിലും, പ്രാചീന സാംസ്ക്കാരിക കേന്ദ്രവുമായ ഭാരതത്തിലാണെന്നത് സംശയരഹിതമായ വസ്തുതയായി സഭാപിതാക്കന്മാര്‍ കരുതിയിരുന്നു. അതുകൊണ്ടുതന്നെ ആ പ്രേഷിതകേന്ദ്രത്തെപ്പറ്റിയുള്ള വിശദമായ വിവരങ്ങളോ അതിന്‍റെ പ്രത്യേകമായ പാരിസ്ഥിതിക പഠനമോ നടത്താന്‍ സഭാപിതാക്കന്മാര്‍ തുനിഞ്ഞില്ല. ആരാധനക്രമ തെളിവുകള്‍ സഭയുടെ ആരാധനക്രമം വിശ്വാസവും പാരമ്പര്യങ്ങളും സംരക്ഷിക്കുകയും തലമുറകളിലേക്കതു കൈമാറുകയും ചെയ്യുന്നു. പാശ്ചാത്യ പൗരസ്ത്യ സഭകളുടെ ആരാധനക്രമങ്ങള്‍, പ്രത്യക്ഷമായും പരോക്ഷമായും മാര്‍ത്തോമ്മാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെയും രക്തസാക്ഷിത്വത്തെയും ഉറപ്പിച്ചു പ്രതിപാദിക്കുന്നുണ്ട്. പ്രാചീന രക്തസാക്ഷിത്വ ചരിത്രത്തിലും (martyrologies) ആരാധനക്രമ പഞ്ചാംഗങ്ങളിലും വി. തോമ്മാശ്ലീഹായെ ഭാരതസഭയോടു ബന്ധപ്പെടുത്തിയാണ് പ്രതിപാദിക്കുന്നത്. ഭാരതത്തില്‍ ക്രിസ്തുമതം പ്രചരിപ്പിക്കുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത മാര്‍ത്തോമ്മാശ്ലീഹായേ അനുസ്മരിക്കാത്ത പ്രാചീന ആരാധനക്രമ പാരമ്പര്യങ്ങള്‍ ഒന്നും തന്നെ ക്രൈസ്തവ ലോകത്ത് പ്രചരിപ്പിച്ചിട്ടില്ല എന്നതാണ് സത്യം. അപ്രമാണിക രചനകള്‍ (അപ്പോക്രിഫല്‍ രചനകള്‍) പ്രാചീന കൃതികളായ യൂദാതോമ്മായുടെ നടപടികള്‍ (മൂന്നാം ശതകാരംഭം), ശ്ലീഹന്മാരുടെ പഠനങ്ങള്‍ (മൂന്നാം ശതകം), തോമ്മായുടെ പീഡാസഹനം (നാലാം ശതകം) തുടങ്ങിയവ തോമ്മാശ്ലീഹായുടെ ഭാരത പ്രേഷിതത്വത്തെയും രക്തസാക്ഷിത്വത്തെയും പറ്റി പ്രതിപാദിക്കുന്ന കൃതികളാണ്. മൂന്നാം ശതകത്തില്‍ സുറിയാനി ഭാഷയില്‍ എഴുതപ്പെട്ടതെന്നു കരുതപ്പെടുന്ന "യൂദാ തോമ്മായുടെ നടപടികള്‍" എന്ന കൃതിക്ക് ലഭിച്ച പ്രാധാന്യം കണക്കിലെടുക്കേണ്ടിയിരിക്കുന്നു. യൂദാ തോമ്മായുടെ നടപടികളില്‍ ഗുണ്ടഫര്‍ അഥവാ ഗുണ്ടഫോറസ് രാജാവിന്‍റെ സഹായത്തോടെയാണ് തോമ്മാശ്ലീഹാ ഭാരതത്തില്‍ എത്തുന്നത്. ഗുണ്ടഫോറസ് രാജാവിന്‍റെ കൊട്ടാരത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ശ്ലീഹാ തന്‍റെ അന്ത്യപ്രേഷിതരംഗമായ മിസ്‌ദേവൂസ് (മാസ്ദേ) രാജ്യത്തെത്തുകയും അവിടെ മരിക്കുകയും ചെയ്തു. ഈ രാജ്യം മദ്രാസിലാണെന്നു പാരമ്പര്യം ചൂണ്ടിക്കാട്ടുന്നു. യൂദാതോമ്മായുടെ നടപടികളുടെ ഐതിഹ്യപരവും കല്‍പിതകഥാപരവുമായ രൂപത്തിനുള്ളിലും ശ്ലീഹായുടെ ഭാരതത്തിലെ മതപ്രചാരണത്തിന്‍റെയും രക്തസാക്ഷിത്വത്തിന്‍റെയും ചരിത്രപരമായ ഒരു മാനം കണ്ടെത്താന്‍ കഴിയും. ഗുണ്ടഫോറസ് എന്നൊരു രാജാവ് ക്രിസ്തു വര്‍ഷം ഒന്നാം നൂറ്റാണ്ടിന്‍റെ ആദ്യ പാദത്തില്‍ ഭാരതത്തില്‍ ഭരണം നടത്തിയിരുന്നുവെന്നു സമകാലിക ഗവേഷണങ്ങളിലൂടെ കണ്ടെത്തിയത് തോമ്മായുടെ നടപടികള്‍ എന്ന കൃതിയുടെ വിശ്വാസ്യത വര്‍ദ്ധിപ്പിച്ചിരിക്കുന്നു. പ്രാദേശിക പാരമ്പര്യങ്ങള്‍ തോമ്മാശ്ലീഹായുടെ ആഗമനവും പ്രേഷിതപ്രവര്‍ത്തനവും ഏഴരപ്പള്ളികളുടെ (ക്രിസ്തീയ സമൂഹങ്ങളുടെ) സ്ഥാപനവും സംബന്ധിച്ച സുവ്യക്തമായ ഓര്‍മ്മകള്‍ പ്രസ്തുത പ്രദേശവാസികളുടെ മനസ്സില്‍ പച്ച പിടിച്ചു നില്‍ക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ പ്രേഷിത പ്രവര്‍ത്തനവും രക്തസാക്ഷിത്വവും കബറടക്കത്തിന്‍റെ വിവരണവുമൊക്കെ നാടന്‍ പാട്ടുകളുടെയും അനുഷ്ടാന കലകളുടെയും രൂപത്തില്‍ പ്രാചീനകാലം മുതല്‍ ഇവിടെ പ്രചരിച്ചിട്ടുണ്ട്. ഇവ പിന്നീട് ലിഖിത രൂപത്തിലാവുകയും ഇന്നും നിലനില്ക്കുകയും ചെയ്യുന്നു. പ്രശസ്തമായ മാര്‍ഗ്ഗം കളിപ്പാട്ട് (തോമ്മാശ്ലീഹായുടെ മാര്‍ഗ്ഗസ്ഥാപനത്തെപ്പറ്റി പ്രതിപാദിക്കുന്ന നൃത്തകലാരൂപം), റമ്പാന്‍ പാട്ട് (തോമ്മാപര്‍വ്വം), വീരടിയാന്‍ പാട്ട് (ഹിന്ദു മതാനുയായികളായ വീരടിയാന്മാര്‍ എന്ന വിഭാഗം പാടിയിരുന്നത്) തുടങ്ങിയ കഥാഗാനങ്ങളൊക്കെ ക്രിസ്തീയ ഭവനങ്ങളില്‍ വിവാഹാവസരങ്ങളിലും മറ്റ് ആഘോഷദിനങ്ങളിലും പാട്ടുകളായും അനുഷ്ടാനകലകളായും അവതരിപ്പിക്കുകയും ചെയ്തിരുന്നു. തോമ്മാശ്ലീഹാ കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങിയതും തുടര്‍ന്നുള്ള വിവിധ പ്രവര്‍ത്തനങ്ങളും മറ്റുമാണ് ഇവയുടെ പ്രതിപാദ്യ വിഷയം. നമ്മുടെ പൂര്‍വ്വികര്‍ ഈ പൈതൃകങ്ങള്‍ വിശ്വസ്തതാപൂര്‍വ്വം കാത്തു സൂക്ഷിക്കുകയും തലമുറതലമുറകളായി ഇടമുറിയാതെ കൈമാറുകയും ചെയ്തുപോന്നു. തോമ്മാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെക്കുറിച്ചുള്ള ശക്തമായ ഒരു പാരമ്പര്യമായി നൂറ്റാണ്ടുകളായി ലക്ഷോപലക്ഷം മനുഷ്യമനസ്സുകളില്‍ പതിഞ്ഞുകഴിഞ്ഞ ഇത് ചരിത്രത്തിന്‍റെ കുത്തൊഴുക്കില്‍ ഇനിയും ഒലിച്ചുപോയിട്ടില്ല. എന്നാല്‍ മാര്‍ത്തോമ്മാ ശ്ലീഹായുടെ ഭാരത പ്രേഷിതത്വത്തെ സമകാലിക ചരിത്രരേഖകളുടെ അഭാവത്തില്‍ സംശയിക്കുന്നവര്‍ക്ക് മാര്‍ത്തോമ്മാശ്ലീഹാ ഭാരതത്തില്‍ വന്നിട്ടില്ല എന്ന്‍ സ്ഥാപിക്കുന്നതിന് ഉതകുന്ന രേഖാപരമോ പുരാവസ്തു സംബന്ധമോ ആയ വിശ്വാസയോഗ്യമായ തെളിവുകള്‍ ഒന്നുംതന്നെ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തോമ്മാശ്ലീഹായുടെ കബറിടം തോമ്മാശ്ലീഹാ മൈലാപ്പൂരില്‍ വെച്ചു രക്തസാക്ഷിയായി മരിച്ചെന്നും അവിടെത്തന്നെ സംസ്ക്കരിക്കപ്പെട്ടു എന്നുമാണ് പാരമ്പര്യം. തോമ്മാശ്ലീഹായുടെ മരണശേഷം മൈലാപ്പൂര്‍ മാര്‍ത്തോമ്മാ നസ്രാണികളുടെ തീര്‍ത്ഥാടന കേന്ദ്രമായി മാറുകയും വളരെ കാലത്തേക്ക് അവരുടെ മെത്രാന്‍റെ (മതമേലദ്ധ്യക്ഷന്‍റെ) ആസ്ഥാനമായിത്തീരുകയും ചെയ്തിരുന്നു. 1942 വര്‍ഷത്തോളം കത്തോലിക്കരും അകത്തോലിക്കരും അക്രൈസ്തവരുമായ മാര്‍ത്തോമ്മാ ഭക്തന്മാര്‍ ഏകകണ്ഠമായി അംഗീകരിക്കുന്ന മാര്‍ത്തോമ്മാശ്ലീഹായുടെ ഏക കബറിടമാണ് മൈലാപ്പൂരില്‍ ഉള്ളത്. 1776 നവംബര്‍ 14 മുതല്‍ 1789 മാര്ച്ച് 10 വരെ മലബാറില്‍ താമസിക്കുകയും സ്വന്തം നാടിനെക്കാളേറെ ഈ നാടിനെ അടുത്തറിയുവാന്‍ കഴിഞ്ഞുവെന്ന് അഭിമാനിക്കുകയും ചെയ്ത കര്‍മ്മലീത്താ മിഷനറി പൗളിനോ ദ സാന്‍ ബര്‍ത്തലോമയോ ഇറ്റലിയിലേക്ക് മടങ്ങിപ്പോയശേഷം എഴുതുന്നതു ശ്രദ്ധിക്കുക: "ക്രൈസ്തവരും അക്രൈസ്തവരുമായ എല്ലാ ഭാരതീയരും ഉറപ്പിച്ചു പറയുന്നത് മൈലാപ്പൂരിലെ മലയിലാണ് മാര്‍ത്തോമ്മാശ്ലീഹാ കൊല്ലപ്പെട്ടതെന്നാണ്. വി. തോമ്മാശ്ലീഹാ മൈലാപ്പൂരില്‍ മരണമടഞ്ഞുവെന്നുള്ള അവരുടെ അചഞ്ചലവും തീക്ഷ്ണവുമായ വിശ്വാസം, വി. പത്രോസ് റോമില്‍ മരണമടഞ്ഞുവെന്ന യൂറോപ്യന്‍ ക്രിസ്ത്യാനികളുടെ വിശ്വാസത്തിന് തുല്യമാണ്." മൈലാപ്പൂരിലെ പ്രാചീന കബറിടം മാത്രമാണ് തോമ്മാശ്ലീഹായുടെ ഭൗതികാവശിഷ്ടങ്ങള്‍ സംവഹിച്ച ഏക കബറിടമായി വിലയിരുത്തപ്പെടുന്നത്. മാര്‍ത്തോമ്മാശ്ലീഹായുടെ മൈലാപ്പൂരിലെ കബറിടത്തെ സംബന്ധിച്ചുള്ള പാരമ്പര്യവിശ്വാസവും ഭാരതത്തിലോ വിദേശത്തെവിടെയെങ്കിലുമോ ശ്ലീഹായുടെ കബറിടമുള്ളതായി ആരും അവകാശപ്പെടാത്തതും മൈലാപ്പൂരിലെ ശ്ലീഹായുടെ കബറിടത്തിന്‍റെ വാസ്തവികതയ്ക്ക് ഉറപ്പ് നല്കുന്നു. മൈലാപ്പൂരിലെ മാര്‍ത്തോമ്മാശ്ലീഹായുടെ കബറിടം ചരിത്രപരമായ അടിത്തറയില്ലാത്ത ഒരു കെട്ടുകഥ മാത്രമായിരുന്നുവെങ്കില്‍ അതു മെനഞ്ഞെടുത്തവര്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന രംഗമായിരുന്ന കേരളത്തില്‍ നിന്നകലെ തമിഴ്നാട്ടിലെ ഒരു ഗ്രാമത്തില്‍ പ്രസ്തുത കബറിടത്തെ പ്രതിഷ്ഠിക്കുമായിരുന്നില്ല. മാര്‍ത്തോമ്മാ നസ്രാണികളുടെ ആദ്ധ്യാത്മിക ജീവിതത്തില്‍ ഒരു സുപ്രധാന സ്ഥാനമാണ് മാര്‍ത്തോമ്മാശ്ലീഹായുടെ കബറിടത്തിനുണ്ടായിരുന്നത്. 1599-ലെ ഉദയംപേരൂര്‍ സൂനഹദോസു വരെ മാര്‍ത്തോമ്മാ നസ്രാണികള്‍ കൃത്യമായ കാലങ്ങളില്‍ മൈലാപ്പൂരിലേക്ക് തീര്‍ത്ഥാടനം നടത്തുകയും തീര്‍ത്ഥാടകരായ മാര്‍ത്തോമ്മാ നസ്രാണികള്‍ കബറിടത്തില്‍ നിന്ന്‍ മണ്ണെടുത്തു കൊണ്ടുവരികയും അത് പുണ്യകര്‍മ്മങ്ങള്‍ക്കും ഹന്നാന്‍ വെള്ളം വെഞ്ചരിക്കുന്നതിനും ഉപയോഗിക്കുകയും ചെയ്തിരുന്നു. യഹൂദസാന്നിദ്ധ്യം ബി.സി. പത്താം ശതകം മുതല്‍ ദക്ഷിണേന്ത്യയും യഹൂദന്‍മാരുമായി വ്യാപാരബന്ധമുണ്ടായിരുന്നു. അക്കാലത്ത് യഹൂദരുടെ വ്യാപരഭാഷ അറമായ ഭാഷയായിരുന്നു. ദക്ഷിണേന്ത്യയിലും അറമായഭാഷ വ്യവഹാര ഭാഷയായി പ്രചരിച്ചിരുന്നു. അറമായ ഭാഷ ഈശോമിശിഹായുടെ സംസാര ഭാഷയായിരുന്നല്ലോ. കൊടുങ്ങല്ലൂര്‍, പറവൂര്‍, കൊല്ലം, മുട്ടം, ചേക്കാട്, തുടങ്ങിയ സ്ഥലങ്ങളില്‍ യഹൂദ കോളനികള്‍ തന്നെ ഉണ്ടായിരുന്നു. ആ കോളനികളാവാം ദക്ഷിണേന്ത്യയിലേക്ക് വരാന്‍ മാര്‍ത്തോമ്മാശ്ലീഹായെ പ്രേരിപ്പിച്ച ഒരു കാരണം. ഒരു യഹൂദന്‍ എന്ന നിലയില്‍ നിത്യരക്ഷയെപ്പറ്റി ആദ്യം യഹൂദരെ അറിയിക്കുവാന്‍ അദ്ദേഹത്തിന് കടമയുണ്ടായിരുന്നുവല്ലോ (മത്തായി 10:6). അതുകൊണ്ട് തോമ്മാശ്ലീഹാ സുവിശേഷമറിയിച്ചത് ഭാരതത്തിലെ യഹൂദരോട് അവരുടെ ഭാഷയായ അറമായയിലാണെന്ന് ഊഹിക്കാം. അദ്ദേഹം ആദ്യത്തെ സഭാസമൂഹങ്ങളാരംഭിച്ചതുതന്നെ ഇവിടുത്തെ യഹൂദ കോളനികളിലായിരുന്നു. അതിനുശേഷമാണ് അദ്ദേഹം ഭാരതത്തിലെ ഇതരസമുദായങ്ങളിലേക്കു ശ്രദ്ധ തിരിച്ചത്. അദ്ദേഹം ബുദ്ധമതക്കാരെയും ഹിന്ദുക്കളെയും രക്ഷയുടെ മാര്‍ഗ്ഗമറിയിച്ചതില്‍ ഏതാനും ബ്രാഹ്മണരുമുള്‍പ്പെട്ടു. ഇതുമൂലം ഭാരതത്തിലെ പുരാതന മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ സമൂഹം യഹൂദക്രൈസ്തവരും ഏതദ്ദേശീയരായ മറ്റു ജനവിഭാഗങ്ങളില്‍ നിന്നു ക്രിസ്തുമതം സ്വീകരിച്ചവരും ഉള്‍ക്കൊള്ളുന്നതാണെന്ന്‍ കരുതാവുന്നതാണ്.
Image: /content_image/Mirror/Mirror-2016-03-09-07:58:32.jpg
Keywords: indian church history

909
Category: 6
Sub Category:
Heading: നമ്മുടെ ദാനധര്‍മം ഫലശൂന്യമാകാതിരിക്കട്ടെ...
Content: "നിങ്ങളുടെ സമ്പത്തു വിറ്റ് ദാനം ചെയ്യുവിന്‍. പഴകിപ്പോകാത്ത പണസഞ്ചികള്‍ കരുതിവയ്ക്കുവിന്‍. ഒടുങ്ങാത്ത നിക്ഷേപം സ്വര്‍ഗത്തില്‍ സംഭരിച്ചുവയ്ക്കുവിന്‍. അവിടെ കള്ളന്‍മാര്‍ കടന്നുവരുകയോ ചിതല്‍ നശിപ്പിക്കുകയോ ഇല്ല" (ലൂക്കാ 12:33). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 10}# സുവിശേഷങ്ങളിൽ ധാരാളം സ്ഥലങ്ങളിൽ ഈ വചനത്തെ സാധൂകരിക്കുന്ന നിരവധി സംഭവങ്ങൾ കാണുവാൻ സാധിക്കും. 'ദാനം' എന്ന വാക്ക് സുവിശേഷത്തിന്റെയും, യേശുക്രിസ്തുവിന്റെയും, കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ ദൈവത്തിങ്കലെയ്ക്കുള്ള മനപരിവർത്തനത്തിന്റെ വ്യക്തമായ ഒരു ചിന്ത കാണുവാൻ സാധിക്കും. ദാനശീലം നമ്മിൽ ഇല്ലായെങ്കിൽ നമുക്ക് ശരിയായ ഒരു രൂപാന്തരീകരണം സംഭവിച്ചിട്ടില്ല. ഈ ചിന്ത അവസാനിപ്പിക്കുന്നതിനു മുന്‍പ് 'ദാന'ത്തിന്‍റെ ശരിയായ അർത്ഥം എന്താണ് എന്ന് ഒരിക്കൽ കൂടി ആലോചിക്കാം. തീർത്തും ബാഹ്യമായി കാണിക്കാനുള്ള ഒരു പ്രകടനം ആയി ദാനധര്‍മ്മത്തെ മാറ്റരുതെന്ന് യേശു വ്യക്തമായ ഒരു മുന്നറിയിപ്പ് നമുക്ക് തന്നിട്ടുണ്ട്. ഈ പ്രശ്നം ഇന്നും യഥാർത്ഥം ആണ്. നമ്മുടെ ക്രൈസ്തവ ജീവിതത്തില്‍ നാം 'ദാനത്തിനു' പ്രാധാന്യം കൊടുക്കുന്നില്ലായെങ്കിൽ ദൈവത്തിങ്കലെയ്ക്കുള്ള നമ്മുടെ പരിവർത്തനവും മിഥ്യയായി മാറും. എന്ത് വില കൊടുക്കേണ്ടി വന്നാലും, ദാനത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണ നാം മാറ്റേണ്ടിയിരിക്കുന്നു. അതേസമയം ദയ, ഉദാരത എന്നീ വാക്കുകളുടെ ശരിയായ അർത്ഥം നാം മനസ്സിലാക്കണം. നമ്മുടെ അയൽക്കാരുടെ ശരിയായ ആവശ്യങ്ങൾ എന്താണെന്നു മനസ്സിലാക്കുവാൻ ആത്മാർഥമായ ഒരു ശ്രമം നടത്തേണ്ടിയിരിക്കുന്നു. എങ്ങിനെ അവർക്ക് ഒരു സഹായം ആയി മാറുവാൻ എനിക്ക് സാധിക്കുമെന്ന് ചിന്തിക്കണം. നമ്മൾ കൊടുക്കുന്ന ദാനം അവർക്ക് ശരിക്കും ഉപയോഗപ്രദം ആവണം. തെറ്റായ മനോഭാവം മൂലം നമ്മുടെ ദാനം ഫലശൂന്യം ആവാതിരിക്കട്ടെ. നമ്മുടെ മുൻപിൽ 'ദാനം' എന്ന വാക്കിന്റെ അർത്ഥം വിശാലവും അഗാധവുമായ ഒന്നായി തീരേണ്ടിയിരിക്കുന്നു. 'നിനക്ക് ഉള്ളത് വിറ്റ് ദാനം ചെയ്യുക' എന്ന യേശുവിന്‍റെ വാക്കുകള്‍ നമ്മൾ പ്രയോഗത്തിൽ കൊണ്ട് വരണം. അവിടുത്തെ ഈ വാക്കുകള്‍ നോമ്പ് കാലഘട്ടത്തിൽ മാത്രമായി ഒതുങ്ങാതെ ജീവിത കാലം മുഴുവനും അനുഷ്ടിക്കുവാൻ നമുക്ക് പ്രചോദനം ആവട്ടെ. വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 28.3.79 {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/3?type=6 }}
Image: /content_image/Meditation/Meditation-2016-03-09-08:22:24.jpg
Keywords: ദാനധ

910
Category: 15
Sub Category:
Heading: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: പത്താം തീയതി
Content: "ജോസഫ് നിദ്രയില്‍നിന്ന് ഉണര്‍ന്ന്, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു; അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു" (മത്തായി 1:24). #{red->n->n-> വിശുദ്ധ യൗസേപ്പ്-മാതൃകാ തൊഴിലാളി}# വിശുദ്ധ യൗസേപ്പ് വിശ്വകര്‍മ്മാവിന്‍റെ ജോലിയാണ് നിര്‍വഹിച്ചിരുന്നത്. അദ്ദേഹം ദാവീദിന്‍റെ രാജവംശത്തിലാണ് ജനിച്ചതെങ്കിലും ഒരു ആശാരിയുടെ ജോലി ചെയ്യുന്നതിന് വൈമുഖ്യം കാണിച്ചില്ല. വി. യൗസേപ്പ് ജോലി ചെയ്തത് കേവലം സാമ്പത്തിക നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രമല്ല, പ്രത്യുത സ്വന്തം കുടുംബത്തിനു സേവനമര്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. മനുഷ്യന്‍റെ പരിത്രാണ പരിപാടിയില്‍ തൊഴിലിനും സ്ഥാനമുണ്ട്. അത് നമ്മെ മനസ്സിലാക്കുന്നതിനു വേണ്ടിയാണ് ദൈവകുമാരനും അവിടുത്തെ വളര്‍ത്തു പിതാവും ഒരു തച്ചന്‍റെ ജോലി ചെയ്തത്. വേലയോടുള്ള നമ്മുടെ സമീപനവും വീക്ഷണവുമാണ് നമ്മുടെ ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണവും സൗഭാഗ്യദായകവുമാക്കിത്തീര്‍ക്കുന്നത്. ചിലര്‍ വേലയെ ദൈവമാക്കി പ്രതിഷ്ഠിക്കുന്നു. മനുഷ്യവ്യക്തിയുടെ മഹത്വമാണ് ഓരോ ജോലിയെയും ധന്യമാക്കുന്നത്. ക്രിസ്തുവിന്‍റെ ജീവിതമരണോത്ഥാനങ്ങളുടെ വെളിച്ചത്തില്‍ വേലയെ വിലയിരുത്തണം. നാം ചെയ്യുന്ന ഓരോ ജോലിയുടെയും സാമൂഹ്യമായ മൂല്യം കണക്കിലെടുക്കേണ്ടിയിരിക്കുന്നു. തൊഴിലാളികള്‍ക്ക് ന്യായമായ കൂലി കൊടുക്കേണ്ടതാവശ്യമാണ്. എന്നാല്‍ സംഘടിത തൊഴിലാളി വര്‍ഗ്ഗം തൊഴിലിനെ സമരായുധമായി ഉപയോഗിച്ച് അതിന്‍റെ മാഹാത്മ്യത്തെ നശിപ്പിച്ചു കളയരുത്. തൊഴിലാളികളും മുതലാളികളും തമ്മിലുള്ള ബന്ധം ക്രിസ്തീയമായ ഉപവിയില്‍ നയിക്കപ്പെടണം. അല്ലെങ്കില്‍ അസ്വസ്ഥതയും അസമാധാനവും വിപ്ലവവുമായിരിക്കും അനുഭവപ്പെടുക. തൊഴിലാളികളും മുതലാളികളും ക്രിസ്തുവിന്‍റെ മൗതിക ശരീര നിര്‍മ്മിതിയിലാണ് ഏര്‍പ്പെട്ടിരിക്കുന്നത് എന്നുള്ള വസ്തുത നാം വിസ്മരിക്കരുത്. തിരുസഭ തൊഴിലാളികളുടെയും മുതലാളികളുടെയും മാതാവാണ്. രണ്ടു കൂട്ടരേയും സഭാമാതാവ് സ്നേഹപൂര്‍വ്വം അവരുടെ ചുമതലകള്‍ അനുസ്മരിപ്പിക്കുന്നുണ്ട്. ക്രിസ്തുവും അവിടുത്തെ വളര്‍ത്തു പിതാവും തൊഴിലാളികളായിരിക്കെ കത്തോലിക്കാ സഭയ്ക്ക് തൊഴിലാളികളെ വിസ്മരിക്കുവാന്‍ സാധിക്കുകയില്ല. #{red->n->n->സംഭവം}# കത്തോലിക്കാ മതാന്തരീക്ഷത്തില്‍ വളര്‍ന്ന ഒരു യുവാവ് വിദ്യാഭ്യാസ യോഗ്യതകള്‍ പലതും കൈവരിച്ച ശേഷം വീട് വിട്ടിറങ്ങിപ്പോയി. അക്രമ പ്രവര്‍ത്തനങ്ങളില്‍ മുഴുകി വയനാടന്‍ മലകളില്‍ കഴിഞ്ഞിരിന്ന ഒരു സംഘവുമായി കൂട്ടുചേര്‍ന്ന്‍ വളരെ ഹീനമായ പല കൊലപാതകങ്ങള്‍ക്കും അയാള്‍ കൂട്ടുനിന്നു. ഈ യുവാവിന്‍റെ വീടിന്‍റെ സമീപത്തുള്ള ഒരു കുടുംബത്തില്‍ കവര്‍ച്ച നടത്തുവാന്‍ അക്രമസംഘം തീരുമാനിച്ചു. കവര്‍ച്ചയുടെ തലേദിവസം കവര്‍ച്ച ചെയ്യപ്പെടുന്ന കുടുംബത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിക്കുവാന്‍ മേല്‍പ്പറഞ്ഞ യുവാവ് നിയുക്തനായി. അതനുസരിച്ച് അവന്‍ സ്വന്തം വീട്ടിലെത്തി. തന്‍റെ വീട്ടില്‍ അന്ന് വി. യൗസേപ്പ് പിതാവിന്‍റെ ഭക്തി ആചരിക്കുകയും ഈ പിതാവിന്‍റെ സ്തുതിക്കായി പാവപ്പെട്ട ഒരു കുടുംബത്തിന് അത്താഴം കൊടുക്കുകയും ചെയ്തിരുന്നു. ഈ കാഴ്ച കണ്ടപ്പോള്‍ ആ യുവാവിന്‍റെ മനസ്സലിഞ്ഞു. താനും കൂട്ടുകാരും പിറ്റേദിവസം ചെയ്യുവാന്‍ തുനിയുന്ന ഹീനമായ പ്രവൃത്തിയെക്കുറിച്ച് മനസ്താപമുണ്ടായി. അയാള്‍ കുടുംബാംഗങ്ങളുടെ മുമ്പാകെ, പിറ്റേന്ന് ചെയ്യുവാന്‍ തീരുമാനിച്ചിട്ടുള കാര്യമെല്ലാം വെളിപ്പെടുത്തി. ഇനിയൊരിക്കലും അക്രമാസക്തരായ തന്‍റെ കൂട്ടുകാരുടെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയില്ലെന്ന് പ്രതിജ്ഞ ചെയ്തു. ആ യുവാവിനുണ്ടായ മന:പരിവര്‍ത്തനം വിശുദ്ധ യൗസേപ്പ് പിതാവിന്‍റെ മദ്ധ്യസ്ഥതയിലാണെന്ന് ആ കുടുംബത്തിലുള്ള എല്ലാവരും വിശ്വസിച്ചു. #{red->n->n->ജപം}# ദൈവകുമാരന്‍റെ വളര്‍ത്തു പിതാവായ വിശുദ്ധ യൗസേപ്പേ, അങ്ങ് ഒരു ആശാരിയുടെ ജോലി ചെയ്തുകൊണ്ട് തിരുക്കുടുംബത്തെ പരിപാലിച്ചു വന്നല്ലോ. അതിലൂടെ തൊഴിലിന്‍റെ മാഹാത്മ്യവും രക്ഷാകര്‍മ്മത്തില്‍ തൊഴിലിനുള്ള സ്ഥാനവും ഞങ്ങള്‍ക്കു കാണിച്ചു തന്നു. ഞങ്ങളും ഞങ്ങളുടെ ജീവിതാന്തസ്സിന്‍റെ ചുമതലകളും ദൈവപരിപാലനയില്‍ നിങ്ങള്‍ക്കു ലഭിക്കുന്ന ജോലികളും തൊഴിലുകളും വിശ്വസ്തതാപൂര്‍വം നിര്‍വഹിച്ചു കൊണ്ട് ജീവിതം ധന്യമാക്കുവാനുള്ള അനുഗ്രഹം പ്രാപിച്ചു തരണമേ. ജോലികളിലുണ്ടാകുന്ന ബുദ്ധിമുട്ടുകളും ത്യാഗങ്ങളും ഞങ്ങള്‍ ദൈവതിരുമനസ്സിനോടു യോജിപ്പിച്ചുകൊണ്ട് സന്തോഷത്തോടെ സ്വീകരിക്കുന്നതാണ്. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ (കര്‍ത്താവേ...) മിശിഹായെ, അനുഗ്രഹിക്കണമേ. (മിശിഹായെ...) കര്‍ത്താവേ, അനുഗ്രഹിക്കണമേ. (കര്‍ത്താവേ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, (മിശിഹായെ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. (മിശിഹായെ...) സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ലോകരക്ഷകനായ ക്രിസ്തുവേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, . പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) വിശുദ്ധ യൗസേപ്പേ, ദാവീദിന്‍റെ വിശിഷ്ട സന്താനമേ, ഗോത്രപിതാക്കളുടെ പ്രകാശമേ, ദൈവജനനിയുടെ ഭര്‍ത്താവേ, പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ, ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ, തിരുക്കുടുംബത്തിന്‍റെ നാഥനേ, എത്രയും നീതിമാനായ വി. യൗസേപ്പേ, മഹാ വിരക്തനായ വി.യൗസേപ്പേ, മഹാ വിവേകിയായ വി. യൗസേപ്പേ, മഹാ ധീരനായ വി. യൗസേപ്പേ, അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ, മഹാ വിശ്വസ്തനായ വി. യൗസേപ്പേ, ക്ഷമയുടെ ദര്‍പ്പണമേ, ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ, തൊഴിലാളികളുടെ മാതൃകയേ, കുടുംബജീവിതത്തിന്‍റെ അലങ്കാരമേ, കന്യകകളുടെ സംരക്ഷകാ, കുടുംബങ്ങളുടെ ആധാരമേ, നിര്‍ഭാഗ്യരുടെ ആശ്വാസമേ, രോഗികളുടെ ആശ്രയമേ, മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ, പിശാചുക്കളുടെ പരിഭ്രമമേ, തിരുസ്സഭയുടെ പാലകാ, ഭൂലോകപാപ....(3) (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു. (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. #{red->n->n->സുകൃതജപം}# തൊഴിലാളി മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പേ, ജോലിയുടെ മഹത്വം ഞങ്ങളെ പഠിപ്പിക്കണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/Calendar/3?type=15 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/H484q4TVZfeKUi7LQ75FHw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/ChristianPrayer/ChristianPrayer-2016-03-09-23:53:08.jpg
Keywords: യൗസേപ്പുപിതാവിന്‍റെ വണക്കമാസം

912
Category: 9
Sub Category:
Heading: മാർച്ച് മാസത്തെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷൻ- കുടുംബങ്ങള്‍ കുടുംബങ്ങളോട് സംസാരിക്കുന്നു
Content: മാര്‍ച്ച് 12 തീയതി ശനിയാഴ്ച ബര്‍മിംഗ്ഹാം ബഥേല്‍ സെന്‍ററില്‍ വച്ചു നടക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ അതിന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ധീരമായ മറ്റൊരു കാല്‍വയ്പു കൂടി നടത്തുകയാണ്. വ്യത്യസ്ഥ മേഖലകളില്‍ നവീകരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖരായ മൂന്ന്‍ അത്മായരാണ് ഈ മാസത്തെ ശുശ്രൂഷയ്ക്ക് സോജിയച്ചനോടൊപ്പം നേതൃത്വം കൊടുക്കുക. രാവിലെ കൃത്യം 8 മണിക്ക് ജപമാലയോടെ ആരംഭിക്കുന്ന ശുശ്രൂഷയില്‍ പതിവില്‍ നിന്നു വിഭിന്നമായി 9 മണിക്കായിരിക്കും ദിവ്യബലി. തുടര്‍ന്ന്‍ പ്രധാന ഹാളില്‍ വച്ച് അന്താരാഷ്ട്ര കത്തോലിക്കാ കരിസ്മാറ്റിക് സേവന സമിതി [ICCRS] യുടെ കുടുംബജീവിതം നയിക്കുന്നതുമായ മിഷേല്‍ മോറാന്‍ മലയാളം ഇംഗ്ലീഷ് വിഭാഗങ്ങളെ സംയുക്തമായി അഭിസംബോധന ചെയ്ത് സംസാരിക്കും. തന്‍റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ബനഡിക്റ്റ് മാര്‍പ്പാപ്പയുമായും, ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായും നിരവധി കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുള്ള സഭയുടെ ഹൃദയമറിഞ്ഞ മിഷേല്‍ മോറാന്‍, കുടുംബ ജീവിതക്കാരുടെ ഭാഷയില്‍ കുടുംബങ്ങളോട് സംസാരിക്കുമ്പോള്‍ ഭാഷയേക്കാളുപരി കുടുംബജീവിതക്കാരുടെ ഭാഷ ഏവര്‍ക്കും മനസ്സിലാകും. തുടര്‍ന്ന്‍ സോജിയച്ചന്‍ മലയാള വിഭാഗത്തിനു മാത്രമായ തന്‍റെ സ്വതസിദ്ധവും സ്നേഹനിര്‍ഭരവുമായ ശൈലിയില്‍, യഹൂദര്‍ക്ക് വിസ്മയനീയമാംവിധം വിമോചനം നേടിക്കൊടുത്ത "എസ്തേര്‍" എന്ന ധീരവനിതയുടെ ജീവിതത്തെ ആസ്പദമാക്കി വചനം പങ്കു വയ്ക്കും. ജീസസ് യൂത്ത് മുന്നേറ്റത്തിലൂടെ ദൈവസ്നേഹം തൊട്ടറിഞ്ഞ് അനേക വര്‍ഷങ്ങള്‍ ജീസസ് യൂത്തിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച് അനേകം യുവാക്കളെ ക്രിസ്തു മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുവാന്‍ സഹായിച്ച ജോസ് മാത്യു ആയിരിക്കും പിന്നീട് സംസാരിക്കുക. മൂന്നു കുട്ടികളുടെ പിതാവും ജീസസ് യൂത്തിന്‍റെ നാഷണല്‍ ആനിമേറ്ററും ആയ അദ്ദേഹം കുടുംബജീവിതവും ശുശ്രൂഷയും ജോലിയും എല്ലാം ഒരു മാലയില്‍ കോര്‍ത്ത മുത്തുകള്‍ പോലെ കൂട്ടിച്ചേര്‍ത്ത ജീവിതവുമായി വേദിയില്‍ വചനം പങ്കു വയ്ക്കുമ്പോള്‍ ഏതൊരു കുടുംബ ജീവിതക്കാരനും ഇത് ഒരു വെല്ലുവിളിയും മാര്‍ഗ്ഗനിര്‍ദ്ദേശവും പ്രത്യാശ പകരുന്ന അനുഭവവും ആയിരിക്കുമത്. വചനം പങ്കു വയ്ക്കുന്ന മറ്റൊരാള്‍, ഇറ്റലിയില്‍ മിലാനില്‍ കുടുംബസമേതം താമസിക്കുന്ന പ്രിന്‍സ് വിതയത്തിലാണ്. ഇമ്മാനുവേല്‍ ക്രിസ്റ്റീന്‍ ടീമിലൂടെ കേരളത്തിലുടനീളം അനേകായിരം കുട്ടികളെ ധ്യാനിപ്പിച്ചിട്ടുള്ള പ്രിന്‍സ് ഇപ്പോള്‍ കേരളത്തിലും യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലുമായി അനേകം ധ്യാനങ്ങളും ട്രെയിനിംഗ് പ്രോഗ്രാമുകളും നടത്തിവരുന്നു. സഭ ഇപ്പോള്‍ അത്മായര്‍ക്ക് കൂടുതല്‍ പ്രാധാന്യവും ഉത്തരവാദിത്വവും നല്‍കുന്നു എന്ന ചിന്തയ്ക്ക് അടിവരയിടുന്ന ഒരു ശുശ്രൂഷയായിരിക്കും മാര്‍ച്ച് രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍. സോജിയച്ചനോടു ചേര്‍ന്ന്‍ 150 ഓളം വോളന്‍റിയേഴ്സിന്‍റെ ഒരു മാസം നീണ്ടു നില്‍ക്കുന്ന ത്യാഗപൂര്‍ണ്ണമായ അധ്വാനത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും അതിലെല്ലാമുപരി ദൈവത്തിന്‍റെ കരുണയുടെയും ഫലമാണ് ഓരോ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനും. കൂടുതല്‍ വിവരങ്ങള്‍ക്ക് - 07878149670 / 07760254700 കണ്‍വെന്‍ഷന്‍ സെന്‍ററിന്‍റെ അഡ്രസ്- ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍, കെല്‍വിന്‍ വേ, വെസ്റ്റ് ബ്രോംവിച്ച്, B70 7JW
Image: /content_image/Events/Events-2016-03-10-02:37:09.jpg
Keywords: second saturday, march

913
Category: 1
Sub Category:
Heading: ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഭീകരവിരുദ്ധ ശ്രമങ്ങൾ വഴിതെറ്റാൻ സാധ്യതയുണ്ടെന്ന് കർദ്ദിനാൾ നിക്കോൾസ്
Content: ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഭീകരവിരുദ്ധ ശ്രമങ്ങൾ വഴിതെറ്റാൻ സാധ്യതയുണ്ടെന്ന് കർദ്ദിനാൾ വിൻസന്റ് നിക്കോൾസ് മുന്നറിയിപ്പ് നൽകുന്നു. ലണ്ടനിലെ മെത്രാൻ മന്ദിരത്തിൽ നടന്ന യോഗത്തിലാണ് കർദ്ദിനാൾ വിൻസന്റ് നിക്കോൾസ്, UK ഗവണ്മെന്റിന്റെ ഭീകര വിരുദ്ധ പദ്ധതികളിലെ പാകപ്പിഴകളെ പറ്റി പരാമർശിച്ചത്. യഹൂദരുടെ മുഖ്യ റാബി എഫ്രീം മിർവീസ്, ഇസ്ലാമിക് പണ്ഡിതൻ മൗലാന സയ്ദ് അലി റാസ റിസ്വി എന്നിവരെല്ലാം യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. "സർഗാത്മക ന്യൂനപക്ഷമായി UK -യിലെ ജീവിതം" എന്ന വിഷയമായിരുന്നു യോഗം ചർച്ച ചെയ്തത്. ബ്രിട്ടീഷ് മൂല്യങ്ങളുടെ നിർവചനം കൂടുതൽ ആഴത്തിൽ നിർവ്വഹിക്കേണ്ടതാണ് എന്ന് കർദ്ദിനാൾ അഭിപ്രായപ്പെട്ടു. മുൻകൂട്ടിയുള്ള ഭീകരവിരുദ്ധ നീക്കങ്ങൾ ന്യൂനപക്ഷങ്ങളെ ശത്രുക്കളാക്കി മാറ്റും എന്ന് അദ്ദേഹം പറഞ്ഞു. അദ്ധ്യാപകർ സംശയിക്കപ്പെടേണ്ട വിദ്യാർത്ഥികളുടെ പേരുകൾ പോലീസിന് കൈമാറിയ സംഭവം ഒരു ഉദ്ദാഹരണം മാത്രമാണ്. സമൂഹത്തിലെ വിവിധ തലങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വിശ്വാസ ലംഘനങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. വിശ്വാസം നഷ്ടമായ, അസംതൃപ്തനായ ഒരു ബാലനോ യുവാവോ ഭീകരനായി മാറാൻ വെറും ഒരു മാസം മതിയാകും എന്ന്, ജനുവരിയിൽ കത്തോലിക്കാ അദ്ധ്യാപകർക്കുള്ള ഒരു യോഗത്തിൽ കർദ്ദിനാൾ നിക്കോൾസ് അഭിപ്രായപ്പെട്ടിരുന്നു. ഗവണ്മെന്റ് തുടർച്ചയായി ബ്രിട്ടീഷ് മൂല്യങ്ങളെ പറ്റി പ്രചാരണം നടത്തി കൊണ്ടിരിക്കുകയാണ്. അഭ്യന്തര സെക്രട്ടറി തെരേസ മേ, ബ്രിട്ടീഷ് മൂല്യങ്ങളെ ഇങ്ങനെയാണ് നിർവചിക്കുന്നത്: 'നിയമത്തോട് ബഹുമാനം, ജനാധിപത്യത്തിൽ വിശ്വാസവും പ്രവർത്തനങ്ങളും, സമത്വ ഭാവന, ആശയ വിനിമയത്തിനുള്ള സ്വാതന്ത്ര്യം, ന്യൂനപക്ഷ ബഹുമാനം എന്നിവയാണ് ബ്രിട്ടീഷ് മൂല്യങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ഇതിൽ ഏതിന്റെയെങ്കിലും തിരസ്ക്കരണം ഭീകരവാദമാണെന്ന് അനുമാനിക്കണം.' ബ്രിട്ടീഷ് മൂല്യങ്ങൾ അല്പം കൂടി ആഴമുള്ളതാണെന്ന് കർദ്ദിനാൾ അഭിപ്രായപ്പെട്ടു. ആത്മീയതയും അതീന്ദ്രിയ അനുഭവങ്ങളും ഉൾപ്പടെയുള്ളതാണ് ബ്രിട്ടീഷ് മൂല്യങ്ങൾ. ബാലിശമായ കാരണങ്ങൾ കൊണ്ട് വ്യക്തികൾ തീവ്രവാദിയായി മുദ്രകുത്തപ്പെടുന്ന അവസരങ്ങളുണ്ട് എന്ന് അദ്ദേഹം സൂചിപ്പിച്ചു. അദ്ധ്യാപകർ സംശയിക്കപ്പെടുന്ന വിദ്യാർത്ഥികളുടെ പേര് പോലീസിനു കൈമാറണം എന്ന നിയമമനുസരിച്ച്, 'എക്കോ- ടെ റോറിസം' എന്ന വാക്കുപയോഗിച്ചു എന്ന കാരണത്താൽ ഒരു പതിനാലുകാരൻ ക്ലാസിൽ നിന്നും പുറത്താക്കപ്പെടുകയും ISIS അംഗമെന്ന നിലയിൽ ചോദ്യം ചെയ്യപ്പെടുകയും ചെയ്തത് കർദ്ദിനാൾ വിവരിച്ചു. ഈ അവിശ്വാസം വ്യക്തിയെ ഭീകരതയിലേക്ക് നയിക്കും, കർദ്ദിനാൾ നിക്കോൾസ് പറഞ്ഞു. സ്വവർഗ വിവാഹത്തിന് എതിരു നിൽക്കുന്ന അദ്ധ്യാപകർ തീവ്രവാദികളായി ചിത്രീകരിക്കപ്പെടാം എന്ന് കൺസർവേറ്റീവ് MP മാർക്ക് സ്സെൻസർ അഭിപ്രായപ്പെട്ടു. മതനിരപേക്ഷത എന്ന പേരിൽ എല്ലാ മതങ്ങളേയും ബഹിഷ്ക്കരിക്കണമെന്ന രീതിയിലുള്ള പ്രചാരണങ്ങളും ഈ നിയമങ്ങളുടെ മറവിൽ പ്രാവർത്തികമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട് എന്ന് കർദ്ദിനാൾ നിക്കോൾ സ് പറഞ്ഞു. "മതത്തെ സ്വകാര്യവൽക്കരിച്ച് ദൈവം തന്നെ സമൂഹത്തിന് ആവശ്യമില്ല എന്ന ചിന്താഗതി മനുഷ്യന്റെ നന്മയുടെ ഭാവങ്ങൾ നശിപ്പിക്കാൻ ഇടയാക്കും." അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2016-03-10-05:28:48.jpeg
Keywords: cardinal vincent nichols speech, british values

914
Category: 8
Sub Category:
Heading: ഉത്തമ മനസ്താപമില്ലാതെ മരിച്ചവര്‍ക്ക് വേണ്ടി നാം ചെയ്യേണ്ടതെന്ത്?
Content: “സത്യമായും ഞാന്‍ നിങ്ങളോട് പറയുന്നു: നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും, നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും” (മത്തായി 18:18). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-11}# സഭയുടെ പ്രാര്‍ത്ഥനകള്‍ വഴി മോചിതരാകാത്ത ചില ആത്മാക്കള്‍ക്ക്, അന്തിമവിധി ദിവസം വരെ ശുദ്ധീകരണസ്ഥലത്തെ സഹനങ്ങള്‍ സഹിക്കേണ്ടതായി വരും. - വിശുദ്ധ റോബര്‍ട്ട് ബെല്ലാര്‍മിന്‍. #{red->n->n->വിചിന്തനം:}# “ആദ്യകാലം മുതല്‍ തന്നെ തിരുസഭ മരിച്ചവരേ ഓര്‍ക്കുകയും, അവരുടെ സഹനങ്ങളില്‍ നിന്നുമുള്ള മോചനത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തുവരുന്നു. എല്ലാറ്റിനുമുപരിയായി, അവരുടെ ശുദ്ധീകരണത്തിനും ധന്യമായ ദൈവീക ദര്‍ശനത്തിനുവേണ്ടിയും അവരെ യോഗ്യരാക്കുവാന്‍ ദിവ്യബലി അവര്‍ക്കായി അര്‍പ്പിക്കുകയും ചെയ്യുന്നു” (കത്തോലിക്കാ സഭാ മതപ്രബോധനം, n. 1032). ആവശ്യമായ അനുതാപ പ്രവര്‍ത്തനങ്ങളോ, കൂദാശകളോ നിര്‍വഹിക്കാതെയാണ് പലരും മരണപ്പെടുന്നത്. അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആരുമില്ലായെന്ന് നാം മനസ്സിലാക്കണം. ഉപേക്ഷിക്കപ്പെട്ട ഈ ആത്മാക്കള്‍ക്കായി നമ്മുടെ വിശ്വാസത്തിന്റെ കൊടുമുടിയും പ്രാര്‍ത്ഥനയുടെ ഏറ്റവും ശ്രേഷ്ഠ രൂപവുമായ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/3?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gd7QAl0z7q5DiTIKXp7Ku4}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-03-10-09:12:48.jpg
Keywords: പ്രാര്‍ത്ഥന

915
Category: 8
Sub Category:
Heading: ഇഹലോകജീവിതത്തിലെ സഹനങ്ങള്‍ക്ക് ശേഷം മറ്റൊരു സഹനം കൂടി?
Content: “കര്‍ത്താവ് അരുളി ചെയ്യുന്നു: നിങ്ങളെ കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനുള്ളതല്ല, നിങ്ങളുടെ ക്ഷേമത്തിനുള്ള പദ്ധതിയാണത്. നിങ്ങള്‍ക്ക് ശുഭമായ ഭാവിയും, പ്രത്യാശയും നല്‍കുന്ന പദ്ധതി” (ജെറെമിയാ 29:11). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-12}# ഭൂമിയിലെ ഈ ജീവിതത്തിലെ സഹനങ്ങള്‍ക്ക് ശേഷം മറ്റൊരു സഹനം കൂടി അനുഭവിക്കേണ്ടിവരുന്നത് ഭയാനകമല്ലേ! ശുദ്ധീകരണസ്ഥലം ഒഴിവാക്കുന്നതിനുള്ള ഏകമാര്‍ഗ്ഗം യേശുവിലൂടെ നല്കപ്പെടുന്ന പാപമോചനത്തെ മുറുകെപ്പിടിക്കുക എന്നതാണ്. . നമ്മുടെ മോക്ഷപ്രാപ്തിക്ക് ആവശ്യമായ വരദാനം ദൈവം നമ്മുക്ക് നല്കിയിട്ടുണ്ട്. ഉടനടിയായുള്ള സ്വര്‍ഗ്ഗീയ പ്രവേശനത്തിനായി നാം കഠിനപരിശ്രമം ചെയ്യേണ്ടിയിരിക്കുന്നു. ദൈവവും ഇതു തന്നെയാണ് ആഗ്രഹിക്കുന്നത്. (ബൈസന്റൈന്‍ പണ്ഡിതനും ഗ്രന്ഥരചയിതാവുമായ ഫാ. മാര്‍ട്ടിന്‍ ജൂഗി) #{red->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്തേ സഹനങ്ങളില്‍ നിന്നും നമ്മേ ഒഴിവാക്കുന്നതിനായി ദൈവത്തോട് യാചിക്കുക. ദൈവകല്‍പ്പനകള്‍ അനുസരിച്ചു ജീവിക്കുകയും, അവന്റെ പദ്ധതികളോട് ചേര്‍ന്ന് നില്‍ക്കുകയും ചെയ്യുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/3?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FPtifiKlmpRA0I05JBtRgp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-03-10-09:36:47.jpg
Keywords: സഹനം

916
Category: 15
Sub Category:
Heading: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: പതിനൊന്നാം തീയതി
Content: "ഹേറോദേസിന്റെ മരണത്തിനുശേഷം ഈജിപ്തില്‍വച്ചു കര്‍ത്താവിന്റെ ദൂതന്‍ ജോസഫിനു സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: '20 എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി, ഇസ്രായേല്‍ദേശത്തേക്കു മടങ്ങുക; ശിശുവിനെ വധിക്കാന്‍ ശ്രമിച്ചവര്‍ മരിച്ചുകഴിഞ്ഞു" (മത്തായി 2:19-20). #{red->n->n-> കന്യാവ്രതക്കാരുടെ കാവല്‍ക്കാരന്‍}# വിശുദ്ധ യൗസേപ്പിനെ പറ്റിയുള്ള പൗരാണികമായ ഗ്രന്ഥകാരന്മാരും കലാകാരന്മാരും പ.കന്യകയേക്കാള്‍ വലിയ വൃദ്ധനായി ചിത്രീകരിച്ചിരുന്നു. ഒരു യുവതിയോട് കൂടി വസിച്ചുകൊണ്ട് കന്യാവ്രതം പാലിക്കുവാന്‍ വൃദ്ധന്‍മാര്‍ക്കേ സാധിക്കുകയുള്ളൂ എന്ന ധാരണ അന്ന് ഉണ്ടായിരുന്നു. എന്നാല്‍ വിശുദ്ധ യൗസേപ്പും പ. കന്യകയും പ്രായത്തില്‍ ഏകദേശം സമാനരായിരുന്നു. വിശുദ്ധ യൗസേപ്പ് പ്രായാധിക്യത്താല്‍ ചൈതന്യമറ്റവനായിട്ടല്ല ജീവിച്ചത്. മറിച്ച്, ദൈവീക പ്രചോദനത്താല്‍ യൗവ്വനയുക്തനായ അദ്ദേഹം ത്യാഗപൂര്‍ണ്ണമായ ജീവിതമാണ് നയിച്ചത്. പ. കന്യകയുടെ ദര്‍ശനവും സാമീപ്യവും വി. യൗസേപ്പിനു ശക്തിപകര്‍ന്നുവെന്നതില്‍ തര്‍ക്കമില്ല. കൂടാതെ ദൈവത്തിന്‍റെ അനന്ത ജ്ഞാനത്തില്‍ പ. കന്യകയുടെ കന്യാവ്രതപാലനത്തിനുള്ള ഒരു തിരശ്ശീല അഥവാ കാവല്‍ക്കാരനായി വി. യൗസേപ്പ് തെരഞ്ഞെടുക്കപ്പെട്ടു. യഹൂദാചാരപ്രകാരം ഒരു യുവതി അവിവാഹിതയായി ജീവിക്കുകയെന്നത് മൂല്യച്യുതിയായിട്ടാണ് പരിഗണിച്ചിരുന്നത്. അവിവാഹിതയായ സ്ത്രീ ഗര്‍ഭം ധരിച്ചാല്‍ അവള്‍ കല്ലെറിഞ്ഞു കൊല്ലണമെന്ന് പഴയ നിയമം അനുശാസിച്ചിരുന്നു. ഇപ്രകാരമുള്ള സാമൂഹ്യ പശ്ചാത്തലത്തില്‍ പ.കന്യക അവിവാഹിതയായി ജീവിക്കുക ദുഷ്ക്കരമാണ്. എന്നാല്‍ ദൈവകുമാരനെ സംവഹിച്ച ദിവ്യപേടകത്തിന്‍റെ കന്യകാത്വത്തിന് എന്തെങ്കിലും ഹാനി സംഭവിക്കാന്‍ ദൈവം ആഗ്രഹിച്ചില്ല. തന്നിമിത്തം വി. യൗസേപ്പിന് വിരക്ത ജീവിതത്തോട് കരുണ കാണിച്ചു കൊണ്ട് ദൈവം പരിശുദ്ധ കന്യകയെയും വിശുദ്ധ യൗസേപ്പിനെയും വിവാഹത്തിലൂടെ ബന്ധിപ്പിച്ചത്. അതിനാല്‍ വി. യൗസേപ്പ് കന്യാവ്രതക്കാരുടെ കാവല്‍ക്കാരനുമായി. കന്യാവ്രതം അനുഷ്ഠിച്ചു കൊണ്ടുള്ള ജീവിതം നയിക്കുന്നവര്‍, വി. യൗസേപ്പിനോട് ഭക്തരായിരുന്നാല്‍ അവര്‍ക്കത് സുഗമമായി പാലിക്കുവാന്‍ സാധിക്കുന്നതാണ്. വിശുദ്ധ യൗസേപ്പ് പരിശുദ്ധ കന്യകയുമായി വിവാഹിതനായിരുന്നിട്ടും വിശുദ്ധിക്ക് കോട്ടം വരുത്തിയില്ല. തന്നിമിത്തം എല്ലാ ജീവിതാന്തസ്സുകാര്‍ക്കും ശുദ്ധത എന്ന പുണ്യത്തിനും അദ്ദേഹം മാതൃകയായി. വൈവാഹിക വിശ്വസ്തത പാലിക്കുവാന്‍ ഭാര്യ ഭര്‍ത്താക്കന്‍മാര്‍ക്ക് വിശുദ്ധ യൗസേപ്പിന്‍റെ മാതൃക പ്രചോദനമരുളുന്നു. വിരക്തര്‍ക്കും പരിത്രാണ പദ്ധതിയില്‍ സ്ഥാനമുണ്ട്. "ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍ അവര്‍ ദൈവത്തെ എന്നും കാണും" എന്ന ഗിരിപ്രഭാഷണവാക്യം ഇവിടെ അനുസ്മരിക്കേണ്ട ഒന്നാണ്. #{red->n->n->സംഭവം}# തീപ്പെട്ടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഒരു യുവാവ് അതിഭയങ്കരമായ തീപ്പൊള്ളലേറ്റ് അവശനിലയിലായി. അയാളുടെ കുടുംബത്തിന്‍റെ ഏക വരുമാന മാര്‍ഗ്ഗം കമ്പനിയിലെ അയാളുടെ തൊഴിലായിരുന്നു. അപകടം കാരണമായി ആ മനുഷ്യന്‍റെ കുടുംബം അനാഥ സ്ഥിതിയിലായി. നടത്തിയ ചികിത്സകളൊന്നും ഫലപ്രദമായില്ല. ഡോക്ടര്‍മാരെല്ലാം കൈവെടിഞ്ഞു. ജീവിച്ചിരിക്കുകയില്ലെന്ന് വിധിയെഴുതി. യൗസേപ്പിതാവിന്‍റെ മാദ്ധ്യസ്ഥം യാചിക്കുകയല്ലാതെ ഇനി വേറെ മാര്‍ഗ്ഗമൊന്നും ഇല്ലെന്നുറച്ച് കുടുംബാംഗങ്ങള്‍ മാര്‍ യൗസേപ്പിനോട് നിരന്തരം പ്രാര്‍ത്ഥന തുടങ്ങി. ഭക്ഷണം കഴിക്കുവാനോ സംസാരിക്കുവാനോ ശക്തിയില്ലാത്ത ആ മനുഷ്യന്‍റെ ജീവിതകാലം ഏതാനും മണിക്കൂറുകള്‍ മാത്രമേ ആയിരിക്കുകയുള്ളൂ എന്നാണ് കണ്ടവരെല്ലാം അഭിപ്രായപ്പെട്ടത്. ഉണ്ണിയീശോയെ പരിരക്ഷിച്ച യൗസേപ്പ് ഞങ്ങളുടെ പിതാവിനേയും സംരക്ഷിക്കുമെന്ന് ഉറപ്പോടെ വിശ്വസിച്ച് ആ വീട്ടിലെ എല്ലാവരും ഒന്നടങ്കം പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനയുടെ ഫലമായി അയാളില്‍ ആശ്വാസം ദര്‍ശിക്കുവാന്‍ കഴിഞ്ഞു. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് അയാള്‍ പൂര്‍ണ്ണ ആരോഗ്യവാനായി. യൗസേപ്പ് പിതാവിന്‍റെ മധ്യസ്ഥത മൂലം ആ മനുഷ്യന്‍ രക്ഷപെട്ടു. അയല്‍വാസികള്‍ക്കും ബന്ധുക്കള്‍ക്കും വിസ്മയം ജനിപ്പിക്കത്തക്ക വിധം പൊള്ളലേറ്റ ഭാഗങ്ങളില്‍ നേരിയ കല മാത്രം അവശേഷിപ്പിച്ചു കൊണ്ടു രോഗവിമുക്തനായ ആ മനുഷ്യന്‍ ചുരുങ്ങിയ ദിനങ്ങള്‍ക്കകം പഴയ ജോലിയില്‍ പ്രവേശിച്ചു. #{red->n->n->ജപം}# കന്യാവ്രതക്കാരുടെ കാവല്‍ക്കാരനും ദിവ്യജനനിയുടെ വിരക്തഭര്‍ത്താവുമായ മാര്‍ യൗസേപ്പേ, ഞങ്ങള്‍ ആത്മശരീര നൈര്‍മ്മല്യത്തോടു കൂടി ജീവിക്കുവാന്‍ വേണ്ട അനുഗ്രഹം നല്‍കേണമേ. ലോകത്തില്‍ നടമാടുന്ന തിന്മകളെയും വിപത്തുകളെയും മനസ്സിലാക്കി ഞങ്ങള്‍ അവധാനപൂര്‍വ്വം വര്‍ത്തിക്കുവാന്‍ സഹായിക്കുക. വന്ദ്യപിതാവേ, അങ്ങും അങ്ങേ മണവാട്ടിയായ പ. കന്യകയും ആത്മശരീരശുദ്ധതയെ വളരെയധികം വിലമതിച്ചിരുന്നു. ഞങ്ങളെയും ആ സുകൃതത്തെ സ്നേഹിക്കുവാനും അഭ്യസിക്കുവാനും പ്രാപ്തരാക്കേണമേ. ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍ എന്നുള്ള ക്രിസ്തുനാഥന്‍റെ ദിവ്യവചസ്സുകളെ ഞങ്ങള്‍ പ്രാവര്‍ത്തികമാക്കി ദൈവിക ദര്‍ശനത്തിന് പ്രാപ്തരാക്കട്ടെ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ (കര്‍ത്താവേ...) മിശിഹായെ, അനുഗ്രഹിക്കണമേ. (മിശിഹായെ...) കര്‍ത്താവേ, അനുഗ്രഹിക്കണമേ. (കര്‍ത്താവേ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, (മിശിഹായെ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. (മിശിഹായെ...) സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ലോകരക്ഷകനായ ക്രിസ്തുവേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, . പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) വിശുദ്ധ യൗസേപ്പേ, ദാവീദിന്‍റെ വിശിഷ്ട സന്താനമേ, ഗോത്രപിതാക്കളുടെ പ്രകാശമേ, ദൈവജനനിയുടെ ഭര്‍ത്താവേ, പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ, ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ, തിരുക്കുടുംബത്തിന്‍റെ നാഥനേ, എത്രയും നീതിമാനായ വി. യൗസേപ്പേ, മഹാ വിരക്തനായ വി.യൗസേപ്പേ, മഹാ വിവേകിയായ വി. യൗസേപ്പേ, മഹാ ധീരനായ വി. യൗസേപ്പേ, അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ, മഹാ വിശ്വസ്തനായ വി. യൗസേപ്പേ, ക്ഷമയുടെ ദര്‍പ്പണമേ, ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ, തൊഴിലാളികളുടെ മാതൃകയേ, കുടുംബജീവിതത്തിന്‍റെ അലങ്കാരമേ, കന്യകകളുടെ സംരക്ഷകാ, കുടുംബങ്ങളുടെ ആധാരമേ, നിര്‍ഭാഗ്യരുടെ ആശ്വാസമേ, രോഗികളുടെ ആശ്രയമേ, മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ, പിശാചുക്കളുടെ പരിഭ്രമമേ, തിരുസ്സഭയുടെ പാലകാ, ഭൂലോകപാപ....(3) (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു. (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. #{red->n->n->സുകൃതജപം}# കന്യാവ്രതക്കാരുടെ കാവല്‍ക്കാരാ, ഞങ്ങളെ വിരക്തരായി കാത്തുകൊള്ളണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/Calendar/3?type=15 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gd7QAl0z7q5DiTIKXp7Ku4}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/ChristianPrayer/ChristianPrayer-2016-03-10-12:23:11.jpg
Keywords: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ